ഖുര്‍ആന്‍ ഏറ്റവും അധികം വെറുക്കുന്ന കാര്യമാണ് ശിര്‍ക്ക്. ശിര്‍ക്ക് എന്ന് പറഞ്ഞാല്‍ എന്താണ്? അല്ലാഹുവിനു പങ്കാളി ഉണ്ടാക്കിയാല്‍ ശിര്‍ക്ക് ആയി. മുശ്രിക്കുകള്‍ ചെയ്ത തെറ്റും അതാണ്. അവര്‍ അല്ലാഹുവിനു പുറമേ ശുപാര്‍ശകരെ വച്ചു.
അവര്‍ക്ക് പോലും അറിയാം എല്ലാം സൃഷ്ടിച്ചത് അല്ലാഹുവാനെന്നു. (S 29:61).പക്ഷെ അവര്‍ മറ്റു മലക്കുകളെ അല്ലാഹുവിന്റെ പങ്കാളികള്‍ ആക്കി. (S6:94 ...നിങ്ങളുടെ കാര്യത്തില്‍ ( അല്ലാഹുവിന്‍റെ ) പങ്കുകാരാണെന്ന് നിങ്ങള്‍ ജല്‍പിച്ചിരുന്ന നിങ്ങളുടെ ആ ശുപാര്‍ശക്കാരെ നിങ്ങളോടൊപ്പം നാം കാണുന്നില്ല. ...) എന്ന് പറഞ്ഞാല്‍, ആ മലക്കുകള്‍ക്ക് അല്ലാഹുവിന്റെ ഗുണങ്ങളില്‍, പ്രവര്‍ത്തികളില്‍ ഒരു പങ്ക് ആരോപിച്ചു. അല്ലാഹുവിനു ശുപാര്‍ശകര്‍ ഉണ്ടെന്നു പറഞ്ഞാല്‍ അല്ലാഹുവിനു പങ്കാളികള്‍ ഉണ്ടെന്നാണ്.
അതുകൊണ്ട് തന്നെ അല്ലാഹു വ്യക്തമായി പ്രഖ്യാപിച്ചു; താനാണ് ആറു ദിവസം കൊണ്ട് പ്രപഞ്ചം ഉണ്ടാക്കിയത്. തനിക്ക് പുറമേ ഒരൊറ്റ രക്ഷാധികാരിയോ ശുപാര്‍ശകനോ ഇല്ലെന്നു.
S32:4 ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും ആറു ദിവസങ്ങളില്‍ ( ഘട്ടങ്ങളില്‍ ) സൃഷ്ടിച്ചവനാകുന്നു അല്ലാഹു. പിന്നീട് അവന്‍ സിംഹാസനസ്ഥനായി. അവന്നു പുറമെ നിങ്ങള്‍ക്ക് യാതൊരു രക്ഷാധികാരിയും ശുപാര്‍ശകനുമില്ല. എന്നിരിക്കെ നിങ്ങള്‍ ആലോചിച്ച് ഗ്രഹിക്കുന്നില്ലേ?
ഇതേ സംഗതി തന്നെ മറ്റൊരു രീതിയിലും അല്ലാഹു പറയുന്നു.
S2:255 അല്ലാഹു - അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്‍റെതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്‍റെഅനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട് ? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു.
ഇവിടെയും പറയുന്നത് അതെ കാര്യമാണ്. അല്ലാഹു അറിയാതെ ഒന്ന് പോലും സംഭവിക്കുന്നില്ല. അല്ലാഹുവിനു വല്ലതും അറിയാത്തത് ഉണ്ടെങ്കില്‍ മാത്രമേ ശുപാര്‍ശകന്റെ ആവശ്യം ഉള്ളൂ എന്നര്‍ത്ഥം. അതായതു ആരെങ്കിലും ഒരു ശുപാര്‍ശകനെ വച്ച് എങ്കില്‍ അല്ലാഹുവിനു അറിയാത്ത എന്തോ ഒന്ന് അല്ലാഹുവിനെ ബോധിപ്പിക്കാന്‍ കഴിയുള്ള, അറിവുള്ള ഒരാള്‍ ഉണ്ട് എന്ന് അവര്‍ വിശ്വസിക്കുന്നു എന്നര്‍ത്ഥം.
ഒന്ന്) മുഹമ്മദു ശുപാര്‍ശകനോ?
സകലത്തിനും മറ്റുള്ളവരെ കുറ്റം പറയുന്ന മുസ്ലീമുകള്‍ക്കും ഒരു ശുപാര്‍ശകനെ അവര്‍ തന്നെ നിയമിച്ചിട്ടുണ്ട്. മുഹമ്മദിനെ. ഖുര്‍ആന്‍ അങ്ങിനെ ഒരു അനുമതി മുഹമ്മദിന് കൊടുത്തതായി പറയുന്നില്ല. വേറെ പതിനാറു സ്പെഷല്‍ അനുമതികള്‍ മുഹമ്മദിന് കൊടുത്തതായി ഉണ്ട് പോലും. മിക്കതും പെണ്ണ് കെട്ടാനുള്ള അനുമതികള്‍. പക്ഷെ ശുപാര്‍ശ ചെയ്യാന്‍ ഉള്ള അനുമതി കാണണം എങ്കില്‍ ബുഖാരിയെ പോലുള്ള ഹദീസുകള്‍ നോക്കണം. അപ്പോള്‍ ഈ ശിര്‍ക്ക് ആരുടെ ഇറക്കുമതിയാണ്? ഹദീസുകളുടെ.
എപ്പോഴാണ് മുഹമ്മദു ഈ ശുപാര്‍ശ നടത്തുക? അന്ത്യനാളില്‍ ന്യായവിധിയുടെ സമയത്ത് ആണത്രേ. ഈ സമയത്ത് ഒരു ശുപാര്‍ശയും നടക്കില്ല എന്ന് ഖുര്‍ആന്‍ എടുത്തു പറയുന്നു.
S2:254 സത്യവിശ്വാസികളേ, ക്രയവിക്രയമോ സ്നേഹബന്ധമോ ശുപാര്‍ശയോ നടക്കാത്ത ഒരു ദിവസം വന്നെത്തുന്നതിനു മുമ്പായി, നിങ്ങള്‍ക്ക് നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുവിന്‍. സത്യനിഷേധികള്‍ തന്നെയാകുന്നു അക്രമികള്‍.
ഇതില്‍ പറയുന്ന ആ സമയം അന്ത്യനാള്‍ ആണ്. അതിനു മുമ്പ് ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുക. അതിനു ശേഷം ശുപാര്‍ശകള്‍ ഒന്നും തന്നെ നടക്കില്ല. അപ്പോള്‍ പിന്നെ മുഹമ്മദു പറഞ്ഞാല്‍ വല്ലതും നടക്കുമോ? ഖുറാന്‍ പ്രകാരം ഇല്ല.
രണ്ടാം ഭാഗം : മരിച്ചവര്‍ക്ക് വേണ്ടി ശുപാര്‍ശ നടത്തുക.
ഭൂമിയില്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തുന്നത് ശുപാര്‍ശയുടെ ഗണത്തില്‍ പെടില്ല.
S42:5 ...മലക്കുകള്‍ തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.ഭൂമിയിലുള്ളവര്‍ക്ക് വേണ്ടി അവര്‍ പാപമോചനം തേടുകയും ചെയ്യുന്നു.....
പക്ഷെ മരിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആരാണ് മുസ്ലീമുകള്‍ക്ക് അനുവാദം കൊടുത്തത്? മുസ്ലീമുകള്‍ ശുപാര്‍ശ ചെയ്‌താല്‍ മരിച്ചവര്‍ രക്ഷപ്പെടുമോ? ഇല്ല എന്നാണു ഖുര്‍ആന്‍ നല്‍കുന്ന ഉത്തരം.
S53:39 മനുഷ്യന്ന് താന്‍ പ്രയത്നിച്ചതല്ലാതെ മറ്റൊന്നുമില്ല എന്നും.
അത് മാത്രമേ മനുഷ്യന് ബാക്കി ഉണ്ടാകൂ. ജിവിത കാലത്ത് അവന്‍ പ്രയത്നിച്ചതു മാത്രം. അപ്പോള്‍ പിന്നെ മരിച്ചു പോയ മുഹമ്മദിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് അല്ലാഹു വിലക്കിയിട്ടുള്ള കാര്യമാണ്. അവന്‍ മുസ്ലീമുകളില്‍ ഒരാളെ തന്നെയും ശുപാര്‍ശകന്‍ ആക്കിയിട്ടില്ല എന്ന് ചുരുക്കം.
മൂന്നു) നമസ്കാരം അല്ലാഹുവിനു!
നമസ്കാരം മുഴുവന്‍ അല്ലാഹുവിനാണ്. അവനാണ് വിളിച്ചാല്‍ വിളി കേള്‍ക്കുന്നവനും അതിനു മറുപടി തരാന്‍ കഴിയുന്നവനും എന്ന് പറഞ്ഞത് അല്ലാഹുവാണ്. പക്ഷെ നമസ്കാരത്തില്‍ മുസ്ലീമുകള്‍ മുഹമ്മദിനെ വിളിച്ചു അവനു സലാം ആശംസിക്കുന്നു.
പ്രാര്‍ത്ഥനയില്‍ മുഹമ്മദിനോട് സംസാരിക്കുന്നത്, മുഹമ്മദ് ദൈവമായത് കൊണ്ടാണോ? peace be on you, O Prophet എന്ന് പറഞ്ഞാല്‍ അത് മുഹമ്മദിനോട് അല്ലാതെ പിന്നെ ആരോടാണ്?
അല്ലാഹുവേ, മുഹമ്മദിന് അനുഗ്രഹം ചൊരിയണമേ എന്ന് മാത്രമായിരുന്നെങ്കില്‍ ഈ കുഴപ്പം ഇല്ല. പക്ഷെ O prophet എന്ന് പറയുന്നത് മുഹമ്മദിനോടാണ് . നിനക്ക് സമാധാനം ഉണ്ടാക്കട്ടെ. എന്ന്.
മുഹമ്മദു തന്നെ പഠിപ്പിച്ചു കൊടുത്തതാണ് ഇത്. al-Bukhari 831
https://muflihun.com/bukhari/12/794
നിസ്കാരത്തില്‍ നിങ്ങള്‍ മുഹമ്മദിന് വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ നിങ്ങള്‍ മൂന്നു തരത്തില്‍ ശിര്‍ക്ക് ചെയ്യുന്നു.
ഒന്ന്) മരിച്ചവര്‍ക്ക് വേണ്ടി ശുപാര്‍ശ ചെയ്യാന്‍ അല്ലാഹു നിങ്ങള്‍ ഏല്‍പ്പിച്ചിട്ടില്ല.
രണ്ടു) മുഹമ്മദു നിങ്ങള്‍ക്ക് സലാം തിരിക്കുമ്പോള്‍ അത് അല്ലാഹുവിനു മുമ്പില്‍ ശുപാര്‍ശ ആകും എന്ന് നിങ്ങള്‍ കരുതുന്നു. മുഹമ്മദിനെയും അല്ലാഹു ശുപാര്‍ശ ചെയ്യാന്‍ ഏല്‍പ്പിച്ചിട്ടില്ല.
മൂന്നു) നമസ്കാരം മുഴുവന്‍ അല്ലാഹുവിനു ഉള്ളതാണ്. അതില്‍ ഒരു പങ്കു നിങ്ങള്‍ മുഹമ്മദിനെ വിളിച്ചു സലാം പറയാന്‍ ഉപയോഗിച്ചു. അതും ശിര്‍ക്ക് ആണ്