ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?

Showing posts with label fatherhood. Show all posts
Showing posts with label fatherhood. Show all posts

Saturday, March 20, 2010

വിശ്വാസികളുടെ പിതാവും മാതാവും

ഖുര്‍ ആന്‍ തന്നെ നബിയെ വിശ്വാസികളുടെ പിതാവാണെന്നും അല്ലെന്നും പറയുന്നു. ശ്രദ്ധിച്ചു വായിക്കുക..

33:6 പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക്‌ സ്വദേഹങ്ങളെക്കാളും അടുത്ത ആളാകുന്നു. അദ്ദേഹത്തിന്‍റെ ഭാര്യമാര്‍ അവരുടെ മാതാക്കളുമാകുന്നു. രക്തബന്ധമുള്ളവര്‍ അന്യോന്യം അല്ലാഹുവിന്‍റെ നിയമത്തില്‍ മറ്റു വിശ്വാസികളെക്കാളും മുഹാജിറുകളെക്കാളും കൂടുതല്‍ അടുപ്പമുള്ളവരാകുന്നു.

മുഹമ്മദ് നബി ദൈവത്തില്‍ നിന്നു വന്ന പ്രവാചകന്‍ എന്നു മുസ്ലീമുകള്‍ വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തെ അവരുടെ ആത്മീയ പിതാവായി കണക്കാക്കുന്നു. 33:6 വചനങ്ങള്‍ പ്രകാരം മുസ്ലീമുകള്‍ മുഹമ്മദ് നബിയെ വിശ്വാസികളുടെ പിതാവായും അദ്ദേഹത്തിന്റെ പത്നിമാരെ വിശ്വാസികളുടെ മാതാവായും കണക്കാക്കുന്നു. ഇതില്‍ തന്നെ ഒരു തെറ്റുണ്ട്. ഒരു പ്രവാചകന്‍ പിതാവായി കണക്കാക്കുന്നത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. ദൈവം അദ്ദേഹത്തെ പ്രവാചകനായി കണക്കാക്കുന്നു എന്നു കരുതുന്നതു കൊണ്ടാണ് അദ്ദേഹത്തെ പിതാവായി വിശ്വാസികള്‍ കണക്കാക്കുന്നത്. എന്തിന്റെ പേരിലാണ് അദ്ദേഹത്തിന്റെ ഭാര്യമാര്‍ വിശ്വാസികളുടെ മാതാവാകുന്നത്? ദൈവത്തിന്റെ ഒരു വെളിപാടും നബിപത്നിമാര്‍ക്ക് ലഭിച്ചിട്ടില്ല. ആ വിഷയത്തിലേക്ക് അവസാനം തിരിച്ചു വരാം. ആദ്യം പിതൃത്വം പരിശോദിക്കാം.

അതേ അദ്ധ്യായത്തില്‍ തന്നെ കാണാം മുഹമ്മദ് നബി തന്റെ പിതാവ് എന്ന സ്ഥാനം നിഷേധിക്കുന്നത്...

33:40 മുഹമ്മദ്‌ നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷെ, അദ്ദേഹം അല്ലാഹുവിന്‍റെ ദൂതനും പ്രവാചകന്‍മാരില്‍ അവസാനത്തെ ആളുമാകുന്നു.അല്ലാഹു ഏത്‌ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു

എല്ലാ കാര്യത്തിലും അറിവുള്ള അല്ലാഹു തന്നെയാണ് മുഹമ്മദ് ആരുടേയും പിതാവല്ല എന്ന് പറയുന്നത്. (rijal എന്ന പദം ‘ആണുങ്ങളെ‘ (പുരുഷന്മാരെ) എന്നു മാത്രമല്ല ‘ആളുകളെ‘ എന്ന അര്‍ത്ഥത്തിലും ഉപയോഗിക്കുന്നുണ്ട്. പുരുഷന്മാര്‍ എന്നു തന്നെ അര്‍ത്ഥമെടുത്താലും അതു 33:6 ന്റെ പകുതി നിഷേധമാണ്)

33:40 ന്റെ പശ്ചാത്തലം: ദത്തുപുത്രനായ സൈദിനെ പുത്രസ്ഥാനത്തു നിന്നു അയോഗ്യനാക്കുന്നതു വഴി അയാളുടെ ഉപേക്ഷിക്കപ്പെട്ട ഭാര്യ വിവാഹം കഴിക്കുന്ന സന്ദര്‍ഭത്തിലാണ് ഈ വചനം അവതരിച്ചത്.

ഈ ഭാഗം വിശ്വാസികളുടെ പിതാവ് എന്നര്‍ത്ഥത്തിലല്ല, രക്തബന്ധു എന്നര്‍ത്ഥത്തിലാണ് നബി ഉപയോഗിച്ചത് എന്നാണ് മുസ്ലീമുകള്‍ കരുതുന്നത്. അങ്ങിനെ വിശ്വസിക്കാനാണ് എളുപ്പവും. കാ‍രണം ഈ വചനം അവതരിക്കുന്ന സമയത്ത് മുഹമ്മദ് നബിക്ക് പെണ്‍‌മക്കളേ ഉണ്ടായിരുന്നുള്ളൂ.

പക്ഷേ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഉണ്ട്. ഈ വചനം അവതരിച്ചത് AD 627-628 ലും ഇബ്രാഹിം എന്ന ആണ്‍ കുഞ്ഞ് മുഹമ്മദ് നബിക്ക് ജനിച്ചത് AD630 ലും ആണ്. 33:40 ല്‍ മുഹമ്മദ് നബി ഒരു പുരുഷന്റേയും പിതാവല്ല എന്ന്‍ പറഞ്ഞത് ആത്മീയമായി എടുക്കുകയാണെങ്കില്‍ അത് 33:6 നെ ഖണ്ഡിക്കുന്നു. ഇനി 33:40 ബ്ലെഡ് റിലേഷനെ ഉദ്ദേശിക്കുന്നുവെങ്കില്‍ മുഹമ്മദ് നബി ഒരു പുരുഷന്റ പിതാവായിട്ടുണ്ട്. (താന്‍ ഭാവിയില്‍ ഒരു പുരുഷന്റെ പിതാവാകും എന്നത് മുഹമ്മദ് നബിക്ക് അറിയില്ലെങ്കിലും അല്ലാഹുവിനെങ്കിലും അറിയേണ്ടതാണ്). ആ നിലയ്ക്ക് 33:40 ലെ വചനം ആ അര്‍ത്ഥത്തിലും തെറ്റി.

ഈ പുത്രനും ചെറുപ്പത്തില്‍ തന്നെ മരിക്കുകയാണുണ്ടായത്. ആ സമയത്ത് മുഹമ്മദ് നബിയുടെ മുന്‍ ഭാര്യയുടെ ഒരു പ്രസ്താവന വളരെ രസകരം...
അദ്ദേഹം ഒരു പ്രവാചകനായിരുന്നുവെങ്കില്‍, അദ്ദേഹത്തിനു ഏറ്റവും പ്രിയപ്പെട്ടവര്‍ മരിക്കില്ലായിരുന്നു
(The History of Al-Tabari, volume IX, p. 136)

ശ്രദ്ധിക്കുക 33:6 അവതരിക്കുന്ന സമയത്ത് ഈ സ്ത്രീയും വിശ്വാസികളുടെ മാതാവായിരുന്നു. മകന്‍ ഇബ്രാഹിം മരിച്ച അവസരത്തില്‍ ഈ സ്ത്രീയെ നബി ഉപേക്ഷിച്ചു. ഈ മുന്‍ ഭാര്യയും വിശ്വാസികളുടെ മാതാവ് എന്ന ഗണത്തില്‍ ഉള്‍പ്പെടുമോ ആവോ?

രാഷ്ട്രപിതാവായ ഗാന്ധിജിയെ ഈ വിഷയത്തില്‍ ഒരു മുസ്ലീം ബ്ലോഗര്‍ താരതമ്യപ്പെടുത്തികണ്ടു.
ഗാന്ധിജിയെയാണ് ഇന്ത്യയുടെ രാഷ്ട്രപിതാവായി കണക്കാക്കുന്നത്. അപ്പോള്‍ ഇന്ത്യക്ക് രാഷ്ട്രമാതാവ് ഇല്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ചോദ്യം ശരിയാണ്. പക്ഷേ എന്തുകൊണ്ട് രാഷ്ട്രമാതാവ് ഇല്ലാതായി എന്നദ്ദേഹം മനസ്സിലാക്കിയില്ല. ഗാന്ധിജിക്ക് ഭാര്യയുണ്ടായിരുന്നില്ലേ? ഉവ്വ്. ആരേങ്കിലും ആ സ്ത്രീയെ രാഷ്ട്രമാതാവാക്കിയോ? ഇല്ല. കാരണം, രാഷ്ട്രത്തിന്റെ സ്വതന്ത്യത്തിനു വേണ്ടി ഗണ്യമായ രീതിയില്‍ ഒന്നും സംഭവന അവര്‍ നല്‍കിയില്ലായിരുന്നു.

ആധുനിക വൈദ്യശാസ്ത്രത്തിനും മറ്റുമൊക്കെ ‘പിതാക്കന്മാരുണ്ട്‘ . എതുകൊണ്ട് മാതാക്കള്‍ ഉണ്ടായില്ല?? അവര്‍ക്ക് ഭാര്യമാര്‍ ഉണ്ടായിരുന്നില്ലേ?

ഇവിടെ എന്തര്‍ത്ഥത്തിലാണ് നബിയുടെ ഭാര്യമാര്‍ വിശ്വാസികളുടെ മാതാവാകുന്നത്? അവര്‍ നബിയുടെ ഭാര്യയായി പോയതിനാലോ? അതിലും കഷ്ടം ഈ വിധവകളെ ആര്‍ക്കും വിവാഹം കഴിച്ച് അവര്‍ക്ക് ‘സംരക്ഷണം‘ നല്‍കാന്‍ കഴിഞ്ഞില്ല എന്നതാണ്. വിശ്വാസികളുടെ പിതാവാണെങ്കില്‍ വിധവകളേയും കുഞ്ഞു വിശ്വാസിനികളേയും വരെ വിവാഹം കഴിച്ച് അവര്‍ക്ക് ‘സംരക്ഷണം‘ നല്‍കിയ മഹാനും. ഇതില്‍ എന്തേങ്കിലും ഇരട്ടത്താപ്പ് അവിശ്വാസികള്‍ക്ക് തോന്നിയാല്‍ അവരെ അവഗണിക്കാനും വിശ്വാസികള്‍ക്ക് കഴിയും എന്ന് കരുതുന്നു.