17:88 Say, "If mankind and the jinn gathered in order to produce the like of this Qur'an, they could not produce the like of it, even if they were to each other assistants."
( നബിയേ, ) പറയുക: ഈ ഖുര്‍ആന്‍ പോലൊന്ന് കൊണ്ട് വരുന്നതിന്നായി മനുഷ്യരും ജിന്നുകളും ഒന്നിച്ചുചേര്‍ന്നാലും തീര്‍ച്ചയായും അതുപോലൊന്ന് അവര്‍ കൊണ്ട് വരികയില്ല. അവരില്‍ ചിലര്‍ ചിലര്‍ക്ക് പിന്തുണ നല്‍കുന്നതായാല്‍ പോലും.(link)
ഖുര്‍ ആനിന്റെ വെല്ലുവിളി പ്രസിദ്ധമാണ്. ഖുര്‍ ആനിനേക്കാള്‍ മികച്ച പുസ്തകം ലോകത്ത് വേറെയില്ല എന്നാണ് അവകാശവാദം. പക്ഷേ ഖുര്‍ ആനില്‍ തന്നെ മറ്റൊരു മികച്ച പുസ്തകത്തെ പറ്റി പറയുന്നു... മോശയ്ക്ക് ദൈവം കൊടുത്തു എന്നു പറയുന്ന പുസ്തകം,Torah! ഖുര്‍ ആനിന് തുല്യമായ പുസ്തകം
28:48 But when the truth came to them from Us, they said, "Why was he not given like that which was given to Moses?" Did they not disbelieve in that which was given to Moses before? They said, "[They are but] two works of magic supporting each other, and indeed we are, in both, disbelievers."
28:49 Say, "Then bring a scripture from Allah which is more guiding than either of them that I may follow it, if you should be truthful."
48: എന്നാല്‍ നമ്മുടെ പക്കല്‍ നിന്നുള്ള സത്യം ( മുഹമ്മദ് നബി മുഖേന ) അവര്‍ക്ക് വന്നെത്തിയപ്പോള്‍ അവര്‍ പറയുകയാണ്; മൂസായ്ക്ക് നല്‍കപ്പെട്ടത് പോലെയുള്ള ദൃഷ്ടാന്തങ്ങള്‍ ഇവന്ന് നല്‍കപ്പെടാത്തത് എന്താണ് എന്ന്. എന്നാല്‍ മുമ്പ് മൂസായ്ക്ക് നല്‍കപ്പെട്ടതില്‍ അവര്‍ അവിശ്വസിക്കുകയുണ്ടായില്ലേ? അവര്‍ പറഞ്ഞു: പരസ്പരം പിന്തുണ നല്‍കിയ രണ്ടു ജാലവിദ്യകളാണിവ. ഞങ്ങള്‍ ഇതൊക്കെ അവിശ്വസിക്കുന്നവരാണ് എന്നും അവര്‍ പറഞ്ഞു.
49: ( നബിയേ, ) പറയുക: എന്നാല്‍ അവ രണ്ടിനെക്കാളും നേര്‍വഴി കാണിക്കുന്നതായ ഒരു ഗ്രന്ഥം അല്ലാഹുവിന്‍റെ പക്കല്‍ നിന്ന് നിങ്ങള്‍ കൊണ്ട് വരൂ; ഞാനത് പിന്‍പറ്റിക്കൊള്ളാം. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍.(link)
ഈ രണ്ടു പുസ്തകങ്ങളേക്കാളും മികച്ചത് കൊണ്ടു വരാനായി ഇപ്പോള്‍ പറയുന്നത്. !!! രണ്ടും ഒന്നിനൊന്ന് മികച്ചതായതു കൊണ്ടാണല്ലോ അതിലും മികച്ചത് കൊണ്ട് വരാന്‍ പറയുന്നത്.
മുസ്ലീമുകളുടെ വിശ്വാസം ബൈബിള്‍ തിരുത്തി എഴുതിയതാണെന്നാണ്. ഖുര്‍ ആന്‍ തന്നെ പറയുന്നു ചുരുങ്ങിയത് മോസ്സസ്സിന്റെ പുസ്തകം ഖുര്‍ ആന്‍ പോലെയാണെന്ന്. വെല്ലുവിളി നടത്തിയ പുസ്തകം തന്നെ അതു പൊളിച്ചടക്കിയിരിക്കുന്നു. എന്നിട്ടും മുസ്ലീം സഹോദരന്മാര്‍ ഖുര്‍ ആനിനേക്കാളും മികച്ച പുസ്തകം ചോദിക്കുന്നത് അവര്‍ ഖുര്‍ ആന്‍ മുഴുവന്‍ വായിക്കത്തതിനാലാവാം എന്നു ഞാന്‍ കരുതുന്നു.
ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?
Showing posts with label torah. Show all posts
Showing posts with label torah. Show all posts
Saturday, March 20, 2010
Subscribe to:
Posts (Atom)