ഖുര്‍ ആനിലെ പല സ്ഥലങ്ങളില്‍ നബി പറയുന്നതു കാണാം താനാണ് ആദ്യത്തെ മുസ്ല്ലീം എന്ന്. അല്ലാഹുവിന്റെ മുമ്പില്‍ ഒന്നാം സ്ഥാനം തനിക്കു തന്നെ എന്ന്!
6:14 തീര്‍ച്ചയായും അല്ലാഹുവിന് കീഴ്പെട്ടവരില്‍ ഒന്നാമനായിരിക്കുവാനാണ് ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്.
Say, [O Muhammad], "Indeed, I have been commanded to be the first [among you] who submit [to Allah ] and [was commanded]
6:162 പറയുക: തീര്‍ച്ചയായും എന്‍റെ പ്രാര്‍ത്ഥനയും, എന്‍റെ ആരാധനാകര്‍മ്മങ്ങളും, എന്‍റെ ജീവിതവും, എന്‍റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു.
6:163 അവന്ന് പങ്കുകാരേയില്ല. അപ്രകാരമാണ് ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്. ( അവന്ന് ) കീഴ്പെടുന്നവരില്‍ ഞാന്‍ ഒന്നാമനാണ്.
39:11 പറയുക: കീഴ്‌വണക്കം അല്ലാഹുവിന് നിഷ്കളങ്കമാക്കിക്കൊണ്ട് അവനെ ആരാധിക്കുവാനാണ് ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്
39:12 ഞാന്‍ കീഴ്പെടുന്നവരില്‍ ഒന്നാമനായിരിക്കണമെന്നും എനിക്ക് കല്‍പന നല്‍കപ്പെട്ടിരിക്കുന്നു.
അല്ലാഹുവിന് കീഴ്പെടുന്നവരില്‍ ഒന്നാമന്‍ നബി തന്നെയെന്നു വ്യക്തമായി പറയുന്നു. എന്റെ അഭിപ്രായത്തില്‍ ആദ്യ മുസ്ലീം നബി തന്നെ എന്ന് എളുപ്പം അംഗീകരിക്കാം. പക്ഷേ എന്തു ചെയ്യാം ഖുര്‍ ആന്‍ തന്നെ അതിനു എന്നെ സമ്മതിക്കില്ല.
3:67 ഇബ്രാഹീം യഹൂദനോ ക്രിസ്ത്യനോ ആയിരുന്നില്ല. എന്നാല്‍ അദ്ദേഹം ശുദ്ധമനസ്ഥിതിക്കാരനും ( അല്ലാഹുവിന്ന് ) കീഴ്പെട്ടവനും ആയിരുന്നു. അദ്ദേഹം ബഹുദൈവാരാധകരില്‍പെട്ടവനായിരുന്നിട്ടുമില്ല.
Abraham was neither a Jew nor a Christian, but he was one inclining toward truth, a Muslim [submitting to Allah ]. And he was not of the polytheists.
കണ്ടില്ലേ അബ്രാഹവും അല്ലാഹുവിന് കീഴ്പ്പെട്ടവന്‍ ആയിരുന്നു എന്ന് ! അദ്ദേഹം യഹൂദനോ ക്രിസ്ത്യാനിയോ ഒന്നും ആയിരുന്നില്ലെന്ന് (ക്രിസ്തുവിനും മുമ്പ് ക്രിസ്ത്യാനിയോ?!! യാക്കോബിനും മുമ്പ് യഹൂദനോ) പിന്നയോ പവന്‍ മാറ്റ് മുസ്ലീം ആയിരുന്നു. ഇപ്പോള്‍ നമ്മുക്ക് തോന്നും മുഹമ്മദ് നബിക്ക് ശേഷമാണ് അബ്രാഹം ജനിച്ചതെന്ന്!
യേശുവും എന്തിന് ശിഷ്യന്മാര് പോലും മുസ്ലീമുകള്‍ ആയിരുന്നു.
3:52But when Jesus felt [persistence in] disbelief from them, he said, "Who are my supporters for [the cause of] Allah ?" The disciples said," We are supporters for Allah . We have believed in Allah and testify that we are Muslims [submitting to Him].
എന്നിട്ട് ഈസായ്ക്ക് അവരുടെ നിഷേധസ്വഭാവം ബോധ്യമായപ്പോള്‍ അദ്ദേഹം പറഞ്ഞു: അല്ലാഹുവിങ്കലേക്ക് എന്‍റെ സഹായികളായി ആരുണ്ട്? ഹവാരികള്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്‍റെ സഹായികളാകുന്നു. ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ ( അല്ലാഹുവിന്ന് ) കീഴ്പെട്ടവരാണ് എന്നതിന് താങ്കള്‍ സാക്ഷ്യം വഹിക്കുകയും ചെയ്യണം.
ആദത്തിനെ ഖലീഫയും ആക്കുന്നു.
2: 30 ഞാനിതാ ഭൂമിയില്‍ ഒരു ഖലീഫയെ നിയോഗിക്കാന്‍ പോകുകയാണ് എന്ന് നിന്‍റെനാഥന്‍ മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധിക്കുക )
ഓഹ്, മോശയെ വിട്ടു പോയി. അദ്ദേഹവും ഖുര്‍ ആനില്‍ അവകാശപ്പെടുന്നു അദ്ദേഹമാണ് ആദ്യ മുസ്ലീം എന്ന്
7:143 നമ്മുടെ നിശ്ചിത സമയത്തിന് മൂസാ വരികയും, അദ്ദേഹത്തിന്‍റെ രക്ഷിതാവ് അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തപ്പോള്‍ മൂസാ പറഞ്ഞു: എന്‍റെ രക്ഷിതാവേ, ( നിന്നെ ) എനിക്കൊന്നു കാണിച്ചുതരൂ. ഞാന്‍ നിന്നെയൊന്ന് നോക്കിക്കാണട്ടെ. അവന്‍ ( അല്ലാഹു ) പറഞ്ഞു: നീ എന്നെ കാണുകയില്ല തന്നെ. എന്നാല്‍ നീ ആ മലയിലേക്ക് നോക്കൂ. അത് അതിന്‍റെ സ്ഥാനത്ത് ഉറച്ചുനിന്നാല്‍ വഴിയെ നിനക്കെന്നെ കാണാം. അങ്ങനെ അദ്ദേഹത്തിന്‍റെ രക്ഷിതാവ് പര്‍വ്വതത്തിന് വെളിപ്പെട്ടപ്പോള്‍ അതിനെ അവന്‍ പൊടിയാക്കി. മൂസാ ബോധരഹിതനായി വീഴുകയും ചെയ്തു. എന്നിട്ട് അദ്ദേഹത്തിന് ബോധം വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: നീയെത്ര പരിശുദ്ധന്‍! ഞാന്‍ നിന്നിലേക്ക് ഖേദിച്ചുമടങ്ങിയിരിക്കുന്നു. ഞാന്‍ വിശ്വാസികളില്‍ ഒന്നാമനാകുന്നു.
ഖുര്‍ ആന്‍ പ്രകാരം എല്ലാവരും മുസ്ലീമുകള്‍ (ഈ എഴുതുന്ന ഞാനും വായിക്കുന്ന നിങ്ങളും :-) അതില്‍ തന്നെ രണ്ട് ഒന്നാമന്‍മാര്‍ (നബിയും മോശയും)!! ആദ്യം ജനിച്ചത് ആദം എങ്കില്‍ അയാള്‍ മൂന്നാമത്തെ ഒന്നാമന്‍ !!!
ഒന്നാമന്‍ എന്നതിന് മലയാളത്തില്‍ രണ്ടര്‍ത്ഥം കല്പിക്കാം.
ഒന്ന്) ആദ്യത്തേത് എന്നര്‍ത്ഥം.
രണ്ട്) പ്രഥമ സ്ഥാനീയന്‍ എന്നര്‍ത്ഥം.
ഖുര്‍ ആന്‍ വായിച്ചിട്ട് നിങ്ങള്‍ തന്നെ പറയൂ..
ആരാണ് ഒന്നാമന്‍ (ആദ്യം അല്ലാഹുവിന് കീഴ്പ്പെട്ടവന്‍ )?
നബിയോ അബ്രാഹമോ മോശയോ ആദമോ?
ആരാണ് മറ്റേ ഒന്നാമന്‍ (പ്രഥമ സ്ഥാനീയന്‍ എന്നര്‍ത്ഥത്തില്‍)
നബിയോ മോശയോ?
കണ്ടില്ലെന്നു നടിക്കുക. അത്ര തന്നെ!
ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?
Showing posts with label First-Muslim. Show all posts
Showing posts with label First-Muslim. Show all posts
Tuesday, March 23, 2010
Subscribe to:
Posts (Atom)