എന്താണ് ഈസാ ചെയ്ത കുറ്റം ? (ക്രിസ്ത്യാനികള്‍ എന്ന് പറയപ്പെടുന്ന) ഒരു വിഭാഗം ജനങ്ങള്‍ ഈസായെ ആരാധിക്കുന്നു.
21:98 തീര്‍ച്ചയായും നിങ്ങളും അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവയും നരകത്തിലെ ഇന്ധനമാകുന്നു. നിങ്ങള്‍ അതിലേക്ക് വന്നുചേരുക തന്നെ ചെയ്യുന്നതാണ്. 99 :ഇക്കൂട്ടര്‍ ദൈവങ്ങളായിരുന്നുവെങ്കില്‍ ഇവര്‍ അതില്‍ ( നരകത്തില്‍ ) വന്നുചേരുകയില്ലായിരുന്നു. അവരെല്ലാം അതില്‍ നിത്യവാസികളായിരിക്കും.
അല്ലാഹുവിനു പുറമേ ആരെങ്കിലും ആരെയൊക്കെ ആരാധിക്കുന്നുവോ അവര്‍ നരകത്തിലെ നിത്യവാസികള്‍ ആയിരിക്കും എന്ന്. ക്രിസ്ത്യാനികള്‍ ഈസായെ ദൈവമായി ആരാധിക്കുന്നു. അതുകൊണ്ട് ക്രിസ്ത്യാനികള്‍ക്കും ഈസായ്ക്കും നരകം തന്നെ എന്ന് നബി. ഈസാ എന്ത് പിഴച്ചു? താന്‍ അങ്ങിനെയൊന്നും പഠിപ്പിചിട്ടില്ലെന്ന് (അല്ലാഹുവിന്റെ മുന്‍പാകെയും) ഈസാ പറഞ്ഞതാണ്.
5:72 മര്‍യമിന്‍റെ മകന്‍ മസീഹ് തന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. എന്നാല്‍ മസീഹ് പറഞ്ഞത്; ഇസ്രായീല്‍ സന്തതികളേ, എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കുവിന്‍. ..
അല്ലാഹുവിന്റെ മുന്‍പാകെ:
5:116 അല്ലാഹു പറയുന്ന സന്ദര്‍ഭവും ( ശ്രദ്ധിക്കുക. ) മര്‍യമിന്‍റെ മകന്‍ ഈസാ, അല്ലാഹുവിന് പുറമെ എന്നെയും, എന്‍റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍. എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്‍! എനിക്ക് ( പറയാന്‍ ) യാതൊരു അവകാശവുമില്ലാത്തത് ഞാന്‍ പറയാവതല്ലല്ലോ? ഞാനത് പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും നീയത് അറിഞ്ഞിരിക്കുമല്ലോ. എന്‍റെ മനസ്സിലുള്ളത് നീ അറിയും. നിന്‍റെ മനസ്സിലുള്ളത് ഞാനറിയില്ല. തീര്‍ച്ചയായും നീ തന്നെയാണ് അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍. 117 നീ എന്നോട് കല്‍പിച്ച കാര്യം അഥവാ എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കണം എന്ന കാര്യം മാത്രമേ ഞാനവരോട് പറഞ്ഞിട്ടുള്ളൂ. ഞാന്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാന്‍ അവരുടെ മേല്‍ സാക്ഷിയായിരുന്നു. പിന്നീട് നീ എന്നെ പൂര്‍ണ്ണമായി ഏറ്റെടുത്തപ്പോള്‍ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവന്‍. നീ എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.
ഇനി വല്ലവരും നബിയെ ദൈവമാക്കിയാല്‍ നബിയും നരകത്തില്‍ എത്തും എന്ന് ചുരുക്കം. വെറുതെയല്ല സ്വന്തം പടം എവിടെയും ഇല്ലാതിരിക്കാന്‍ നബി ശ്രദ്ധിച്ചത്. ആരെങ്കിലും കയറി അങ്ങോട്ട് ആരാധിച്ചാലോ? ക്രിസ്ത്യാനികളെയാണെങ്കില്‍ വിശ്വസിക്കാനും പറ്റില്ല, എപ്പോഴാ ആരെയൊക്കെ ആരാധിക്കും എന്ന് പറയാന്‍ പറ്റില്ല . ആ ബുദ്ധിയുടെ മുമ്പില്‍ നമിക്കുന്നു.
ഇതൊക്കെയാണെങ്കിലും ഈസായെ സ്വര്‍ഗത്തില്‍ ഇരുത്തും എന്നും ഖുര്‍ആന്‍ പറയുന്നത് കൊണ്ട് തത്കാലം ആശ്വസിക്കാം.
3:45 മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭം ശ്രദ്ധിക്കുക: മര്‍യമേ, തീര്‍ച്ചയായും അല്ലാഹു നിനക്ക് അവന്‍റെ പക്കല്‍ നിന്നുള്ള ഒരു വചനത്തെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്‍റെ പേര്‍ മര്‍യമിന്‍റെ മകന്‍ മസീഹ് ഈസാ എന്നാകുന്നു. അവന്‍ ഇഹത്തിലും പരത്തിലും മഹത്വമുള്ളവനും സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനുമായിരിക്കും.
http://quran.com/3/ 45:[And mention] when the angels said, "O Mary, indeed Allah gives you good tidings of a word from Him, whose name will be the Messiah, Jesus, the son of Mary - distinguished in this world and the Hereafter and among those brought near [to Allah ].
ഇതൊക്കെ വൈരുദ്ധ്യമാണോ എന്നറിയാന്‍ ആലിക്കോയയോട് ചോദിക്കേണ്ടി വരും.