ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?

Showing posts with label prophets-comparison. Show all posts
Showing posts with label prophets-comparison. Show all posts

Sunday, October 23, 2011

നബിയും പൌലോസും...

എന്തുകൊണ്ടാണ് പൌലോസുമായി താരതമ്യം? പൌലോസിനെ ഇകഴ്ത്തുന്ന പല ലേഖനങ്ങളും കണ്ടു. യേശുവിന്റെ പഠനങ്ങള്‍ തെറ്റിയാണ് പൌലോസ് പഠിപ്പിച്ചത് എന്നും ആദ്ദേഹം ക്രിസ്തുമതത്തെ ഇല്ലാതാക്കുവാനുള്ള പുതിയ വഴി കണ്ടെത്തിയതാണ് വചനപ്രഘോഷണം എന്നുമാണ് അതില്‍ പ്രധാനം. എങ്കില്‍ പിന്നെ ഒരു താരതമ്യം കിടക്കട്ടെ എന്ന് തോന്നി. (ഒരു തുടക്കം എന്ന നിലയില്‍)

പൌലോസ് ആരായിരുന്നു?
ഒരു ക്രിസ്തുമത വിരോധി, വിശ്വാസികളെ അടിച്ചമര്‍ത്താന്‍ നിയോഗിക്കപ്പെട്ടു, വാളാണ് ഇഷ്ട ആയുധം, അനേകം വിശ്വാസികളെ കൊന്നൊടുക്കി. സാവൂള്‍ എന്ന നാമം തന്നെ ആദ്യകാല ക്രിസ്ത്യാനികള്‍ പേടിപ്പെടുതുവാന്‍ ധാരാളമായിരുന്നു.റോമന്‍ പൌരത്വം ഉണ്ടായിരുന്നു.

പിന്നെ എന്തുണ്ടായി?
സാവൂള്‍ മാനസാന്തര പെടുന്നു. (അപ്പ.ഒമ്പത്‌) പൌലോസ് എന്ന പേരില്‍ അറിയപ്പെടുന്നു. ക്രിസ്തുമതം പ്രചരിപ്പിക്കുന്നു. പൌലോസിന്റെ പഠനങ്ങള്‍ ക്രിസ്തു ശിഷ്യന്മാര്‍ അംഗീകരിക്കുന്നുണ്ട്. വിശ്വാസ പരമായ തര്‍ക്കങ്ങള്‍ ശിഷ്യന്മാര്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. പത്രോസ് പോലും പൌലോസിനോട് യോജിക്കുന്നുണ്ട്. പ്രത്യേകിച്ചും പരിചെദനത്തിന്റെ കാര്യത്തില്‍ . അനേകം വിജാതിയരുടെ ഇടയില്‍ സുവിശേഷം പ്രസംഗിച്ച കാരണം വിജാതീയരുടെ അപ്പസ്തോലന്‍ എന്ന് അറിയപ്പെടുന്നു. സ്വാഭാവികമായും യഹൂദരുടെ നോട്ടപുള്ളിയായി. ഒടുവില്‍ രക്തസാക്ഷിയും.

താരതമ്യത്തിനു വേണ്ടി നബിയുടേയും പൌലോസിന്റേയും ജീവിതത്തെ രണ്ടായി തിരിക്കാം, യേശുവിനെ കണ്ടെത്തി എന്ന് അവകാശപ്പെടുന്നതിനു മുമ്പും പിമ്പും. പ്രവാചകനായി എന്ന് അവകാശപ്പെടുന്നതിനു മുമ്പും പിമ്പും. അത് അവരുടെ ജീവിതത്തിലെ വഴിത്തിരിവാണ്.

ഈ മാറ്റങ്ങള്‍ അവരുടെ ജീവിതത്തില്‍ എന്ത് പ്രകമ്പനം ഉണ്ടാക്കി എന്നാണു ഞാന്‍ പരിശോധിക്കുന്നത്.

1. യേശുവിനോട് സംസാരിച്ചതും തുടര്‍ന്നങ്ങോട്ട് ക്രിസ്തു ശിഷ്യനാകാന്‍ തീരുമാനിച്ചതും പൌലാസാണ്. അദ്ദേഹത്തിന്റെ സ്വയം ബോധ്യമുണ്ടായിരുന്നു. താന്‍ ഒരു പ്രവാചകനാണ് എന്ന് നബിക്ക്‌ ബോധ്യം വന്നത് അദ്ദേഹത്തിന്റെ ഭാര്യ നടത്തിയ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ്.

2.കൊലപാതകിയായിരുന്നു പൌലോസ് . യേശുവിനെ കണ്ടെത്തിയതിനു ശേഷം അദ്ദേഹം കൊലപാതകം നടത്തിയിട്ടില്ല. നബി പ്രവാചകനാകും മുമ്പ്‌ ആരെയും വധിചിട്ടില്ല, സത്യാ സന്ധനായിരുന്നു എന്നാണു മുസ്ലീം പണ്ഡിതര്‍ അവകാശപ്പെടുന്നത്. പ്രവാചകന്‍ ആയതിനു ശേഷം , ധാരാളം പേരെ വധിച്ചിട്ടുണ്ട്. യുദ്ധത്തിലും അല്ലാതെയും.

3. മാനുഷിക മൂല്യങ്ങള്‍ ഇല്ലാത്ത നരാധമന്‍ ആയിരുന്നു പൌലോസ്. യേശുവിനെ കണ്ടെത്തിയതിനു ശേഷം അദ്ദേഹത്തിന്റെ പഠനങ്ങളില്‍ മാനുഷിക മൂല്യങ്ങള്‍ തെളിഞ്ഞു കാണുന്നു. പ്രാവാചകനാകും മുമ്പേ മാനുഷിക മൂല്യങ്ങള്‍ നബി സ്വായത്തമാക്കിയിരുന്നു. ഉദാഹരണം , ദത്ത്പുത്രനും അദ്ദേഹത്തിന് കൊടുത്ത സ്ഥാനമാനങ്ങളും. പ്രവാചകനായത്തിനു ശേഷം ദത്ത് പുത്രന്‍റെ അവകാശങ്ങള്‍ ഇല്ലാതാക്കേണ്ടി വന്നു. അത് മൂലം ഇന്നും അദ്ദേഹത്തിന്റെ അനുയായികള്‍ ദത്ത് എന്ന കാര്യം തന്നെ വെറുക്കുന്നു. [ദത്ത്‌പുത്രനെ സ്വന്തം പുത്രനായി കണക്കാകുക എന്നത് ഒരു മാനുഷ്യക മൂല്യമായി ഞാന്‍ കരുതുന്നു. അത് കൊണ്ടാണ് താരതമ്യത്തില്‍ പെടുത്തിയത്.]

4. റോമന്‍ പ്രജയായിരുന്നു പൌലോസ്. അദ്ദേഹത്തിന് മറ്റു രാജ്യങ്ങളിലെ പ്രജയെക്കാള്‍ ആനുകൂല്യങ്ങള്‍ ഉണ്ടായിരുന്നു. അദ്ദേഹത്തെ തൊടുവാന്‍ മറ്റു ഭരണാധികാരികള്‍ പോലും ഭയക്കും. യേശുവിനെ കണ്ടെത്തിയ ശേഷം സ്വന്തം ജീവന്‍ അതിന്റെ പേരില്‍ നഷ്ടപ്പെട്ടു. നബി പ്രവാചകനായത്തിന് ശേഷമാണ് ഭരണാധികാരി ആയത്.

5. യഥാര്‍ത്ഥ വിശ്വാസികള്‍ ഭീകര സര്‍പ്പങ്ങളെ കൈയ്യിലെടുത്താലും അപകടം പറ്റില്ല (Mark 16:18) എന്ന് യേശു പറഞ്ഞത് പൌലോസിന്റെ കാര്യത്തില്‍ പ്രത്യക്ഷമായും ശരിയായി. (Acts 28:1-6). നബിയുടെ മരണ സമയത്തും വളരെ മുമ്പേ കുടിച്ച വിഷത്തിന്റെ വേദന അദ്ദേഹത്തെ അലട്ടുന്നുണ്ടായിരുന്നു.ഒരു പക്ഷെ മരണകാരണം പോലും ആ കഠിന വിഷം രുചിച്ചത് മൂലമാകാം.

6. രോഗികളെ സുഖപ്പെടുത്തുവാന്‍ വരെ പൌലോസിനു കഴിഞ്ഞിരുന്നു. പൌലോസിന്റെ വസ്ത്രങ്ങള്‍ പോലും രോഗശാന്തി നല്‍കിയിരുന്നു (Acts 19:11). നബി അത്ഭുതങ്ങള്‍ കാണിച്ചതായി ഖുര്‍ആന്‍ സാക്ഷ്യപെടുതുന്നില്ല. ഒഴിഞ്ഞു മാറുകയാണ് ഉണ്ടായതു.

7. അടിമ വ്യവസ്ഥയെ പറ്റി ഗോരഗോരം നബി പറഞ്ഞിട്ടുണ്ട്.എന്നാല്‍ തന്‍റെ തന്നെ എല്ലാ അടിമകളെയും സ്വതന്ത്രനാക്കുവാന്‍ നബി തുനിഞ്ഞില്ല. ബൈബിള്‍ ഭാഷയില്‍ ഇതിന്റെ വ്യര്‍ത്ഥ ഭാഷണം എന്ന് പറയും. പൌലോസിന്റെ പഠനം : Galatians 3:28: There is neither Jew nor Greek, slave nor free, male nor female, for you are all one in Christ Jesus. പൌലോസിന്റെ പ്രവര്‍ത്തി:ഒളിച്ചോടി പോന്ന അടിമയെ മോചിപ്പിക്കുവാന്‍ വിശ്വാസിയായ ഉടമയ്ക്ക് കത്തയയ്ക്കുന്നു. ലേഖനം: ഫിലമോന്‍ ഒന്ന്)

8. യേശുവിനെ കണ്ടെത്തിയപ്പോള്‍ പൌലോസ് വെളിച്ചത്തിലേക്ക്‌ പ്രവേശിച്ചു. തത്തുല്യമായ സന്ദര്‍ഭത്തില്‍ ആത്മഹത്യ ചെയ്യണോ എന്ന് നബി ആശിച്ചു.
Bukhari Volume 9, Book 87, Number 111:
But after a few days Waraqa died and the Divine Inspiration was also paused for a while and the Prophet became so sad as we have heard that he intended several times to throw himself from the tops of high mountains and every time he went up the top of a mountain in order to throw himself down, Gabriel would appear before him and say, "O Muhammad! You are indeed Allah's Apostle in truth" whereupon his heart would become quiet and he would calm down and would return home

പൌലോസിനെ പരിഹസിക്കും മുമ്പ്‌ , അങ്ങിനെ ചെയ്യുന്നവര്‍ , ഈ താരതമ്യം കണ്ടിരിക്കുന്നത് നല്ലതാണ് എന്ന് തോന്നി.

Saturday, November 6, 2010

നബിയും പഴയ പ്രവാചകരും

ഇത് ആലിക്കോയ ബ്ലോഗ്ഗരിനോട്‌ ഇവിടെ ചോദിച്ച ചോദ്യങ്ങളാണ്.


---
ഒരു കാര്യം തുടക്കത്തിലേ പറയാന്‍ ആഗ്രഹിക്കുന്നു.

ദാവീദോ അബ്രഹാമോ ക്രിസ്ത്യാനികള്‍ക്ക് പ്രവാചകന്മാരെ അല്ല. അവര്‍ രാജാക്കന്മാരും പൂര്‍വ്വ പിതാക്കന്മാരും ആണ്. ഒരു പക്ഷെ ഖുറാന്‍ അങ്ങിനെ പറയുന്നുണ്ടാകും.

ദാവീദ്‌ അന്യന്റെ ഭാര്യയെ മോഹിച്ചു സ്വന്തമാക്കിയവന്‍ ആണ് (ബൈബിള്‍ പ്രകാരം). മോശ ഒരിക്കല്‍ ദൈവത്തെ ധിക്കരിച്ചതായും കാണാം. (അതിന്റെ പേരിലാണ് കാനാന്‍ ദേശം കാണുവാന്‍ കഴിയാതെ വന്നത്). ഇതൊക്കെ ഇവര്‍ ചെയ്തു. ഇതൊന്നും ദൈവം പറഞ്ഞിട്ടാണ് ചെയ്തത് എന്നൊന്നും ഇവര്‍ പറഞ്ഞിട്ടില്ല.

ഇനി കാര്യത്തിലേക്ക് കടക്കാം.
ചോദ്യം 1.
അബ്രഹാം, ലൂത്ത്, യേശു മുതലായവര്‍ പ്രവാചകര്‍ ആണെന്ന് ഖുറാന്‍ പറയുന്നു.താങ്കള്‍ വീണ്ടും പറയുന്നു, പ്രവാചകന്മാര്‍ വരുന്നത് അഞ്ച് കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടിയാണ്‌: പ്രബോധനം, സംസ്കരണം, സംഘാടനവും, നേതൃത്വം നല്‍കലും, വിമോചനം, ഭരണം നടത്തല്‍ .

താങ്കള്‍ കുറച്ചു മുമ്പേ പറഞ്ഞു യേശു രാജ്യം ഭരിച്ചിട്ടില്ല എന്ന്‍ ... അതുകൊണ്ട് യേശു പ്രവാചകന്‍ ആണോ?
അബ്രാഹം/ഇസഹാക്ക്‌/യാക്കോബ്/ഇസ്മൈല്‍ ആരോടും പ്രബോധനം നടത്തിയതായോ രാജ്യം ഭരിച്ചതായോ കാണുന്നില്ല. ഇവര്‍ എങ്ങിനെ ഖുറാന്‍ പ്രകാരം പ്രവാചകനായി.മൂസയും തഥൈവ. (രാജ്യം ഭരിച്ചിട്ടില്ല).ഇവരൊക്കെ താങ്കളുടെ നിര്‍വചനം പ്രകാരം എങ്ങിനെ പ്രവാചകന്മാരായി?

ചോദ്യം 2.
ബൈബിള്‍ പ്രകാരം ഒരു പ്രവാചകനും മറ്റുള്ളവര്‍ക്ക് ഒരു നിയമവും തനിക്ക്‌ മറ്റൊരു നിയവും കൊണ്ട് വന്നിട്ടില്ല. എന്തേ നബിക്ക്‌ പ്രത്യേകത? ഉദാഹരണത്തിന്. ബാക്കിയുള്ളവര്‍ക്ക്‌ ഭാര്യമാര്‍ നാലും അവനവന് ഇഷ്ടമുള്ളത്രയും. പക്ഷപാതമല്ലേ അത്? എന്ത് കൊണ്ടാണ് ഈ പ്രത്യേക ഇളവുകള്‍ ?

ചോദ്യം 3.
അന്യന്റെ ഭാര്യയെ മോഹിക്കരുത് എന്ന്‍ മോശ മുതല്‍ ഉള്ള നിയമം ആണ്.
എന്ത് കൊണ്ടാണ് യുദ്ധ തടവുകാരുടെ ഭാര്യമാരെയും അടിമകളുടെ ഭാര്യമാരെയും ഭോഗിക്കാന്‍ നബി നിയമം കൊണ്ട് വന്നത്?
(സന്തോഷ്‌ ഇത് നേരത്തേ ചോദിച്ചിരുന്നു.)

ചോദ്യം 4
ബൈബിലുള്ള പ്രവാചകര്‍ക്ക് ദൈവത്തിന്റെ വ്യക്തമായ അടയാളങ്ങള്‍ ഉണ്ടായിരുന്നു.
മോശ: കടല്‍ പകുത്ത് ഇസ്രായേല്‍ കാരെ മോചിപ്പിച്ചു.
യേശു. അനേകം അത്ഭുതങ്ങള്‍ , ദൈവത്തിന്റെ സാക്ഷ്യം (ജോര്‍ദാനില്‍ വച്ച് )
(മനുഷ്യരുടെ വെല്ലുവിളികള്‍ സ്വീകരിച്ച മറ്റു പ്രവാചകരും ഉണ്ടായിരുന്നു.)
എന്തു കൊണ്ട് ദൈവത്തില്‍ നിന്ന്‍ വ്യക്തമായ ഒരു സാക്ഷ്യം നബിക്ക്‌ ഉണ്ടായിരുന്നില്ല?
(ഗബ്രിയല്‍ മുഖേനെ ഖുറാന്‍ നല്‍കപ്പെടുന്നു എന്ന്‍ നബി മാത്രമേ സാക്ഷ്യപെടുതിയിട്ടുള്ളൂ.)

ചോദ്യം 5.
ബൈബിളിലെ ഒരു പ്രവാചകനും അവനവന്‍ പറഞ്ഞത്‌ മാറ്റി പറഞ്ഞിട്ടില്ല.
എന്ത് കൊണ്ടാണ് നബി അദ്ദേഹം പറഞ്ഞത്‌ പല കാര്യങ്ങളും മാറ്റി പറഞ്ഞത്‌ ?

ചോദ്യം 6.
ഏറ്റവും വലിയ തെളിവെന്നു മുസ്ലീമുകള്‍ അവകാശപ്പെടുന്ന ഖുര്‍ആനിന്റെ ആദ്യ പ്രതി എവിടെ?
(ഓര്‍ക്കണം എ.ഡി. 350 ല്‍ ഉള്ള ബൈബിള്‍ ഇപ്പോഴും ലഭ്യമാണ്. പക്ഷെ 632 ല്‍ എഴുതപ്പെട്ട ഖുറാന്‍ എവിടെ?)

ചോദ്യം ഏഴ്.
പ്രയോഗ്യകത! യേശു പറഞ്ഞു, വിവാഹമോചനം പരസംഗം മൂലമല്ലാതെ അരുത് എന്ന്.
ഇതില്‍ എന്ത് അപ്രായോഗിഗത ആണ് താങ്കള്‍ കാണുന്നത്. ഭാര്യയെ ഉപേക്ഷിക്കുന്നുവരുണ്ടാകും , പക്ഷെ അത് തുലോം തുച്ചമല്ലേ? ക്രിസ്ത്യാനികളുടെ കാര്യം വിട്. മുസ്ലീമുകള്‍ തന്നെ കുറെ പേരുണ്ടല്ലോ ഒരു ഭാര്യയുമായി ജീവിക്കുന്നവര്‍ . അതിന്റെ കണക്കുകള്‍ അവിടെ നില്‍ക്കട്ടെ .. മദ്യപാനം നബി നിറുത്തലാക്കി എന്ന് പറയുന്നു.മുസ്ലീമുകളില്‍ തന്നെ മദ്യപിക്കുന്നവര്‍ ഇല്ലേ? അപ്പോള്‍ അത് പ്രായാഗികമായിരുന്നോ? നിയമം എന്ന് പറയുന്നത് നിയമമാണ്. അനുസരിക്കാന്‍ കഴിയാത്തവര്‍ ഉണ്ടാകുമെങ്കിലും.എന്താ ശരിയല്ലേ?

ചോദ്യം എട്ടു..(പിന്നെയും പ്രായോഗികത.)
നബി പറഞ്ഞു, ഒന്നിലധികം ഭാര്യമാരെ തുല്യമായി പരിഗണിക്കാന്‍ കഴിയുന്നവരെ ഒന്നിലധികം വിവാഹം ചെയ്യാവൂ എന്ന്. അങ്ങിനെ ചെയ്യാന്‍ ആര്‍ക്കും സാധ്യമല്ല തന്നെ എന്ന അനുബന്ധവും നബി ചേര്‍ക്കുന്നുണ്ട്. എന്നിട്ടും നബി എത്ര കെട്ടി? എന്തൊരു പ്രായോഗികത അല്ലെ? അവനവന്‍ പോലും താന്‍ പറഞ്ഞതിന് വില കൊടുക്കുന്നില്ല എന്നര്‍ത്ഥം ! ശരിയല്ലേ?

ചോദ്യം ഒമ്പത്‌.(ആവര്‍ത്തനം )
അല്ലാഹുവിന്റെ പ്രബോധനമാണ് താന്‍ പറയുന്നത് എന്ന്‍ ഓരോ 'നാഴിക'യിലും നബി ആവര്‍ത്തിക്കുന്നത് കാണാം.
യേശുവോ മൂസയോ അങ്ങിനെ ആവര്‍ത്തിക്കുന്നില്ല. പകരം തെളിവുകള്‍ കാണിക്കുന്നു. കണ്ണുള്ളവര്‍ കാണട്ടെ എന്ന നിലപാട്‌. നബിയാണെങ്കില്‍ ആത്മ വിശ്വാസം ഇല്ലാത്തവനെ പോലെയാണ് പെരുമാറുന്നത്. അല്ലാഹുവിന്റെ വചനമാണ് താന്‍ പറയുന്നത് എന്ന്‍ ആവര്‍ത്തിച്ച് സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയാണോ?

ചോദ്യം പത്ത്.
ബൈബിളില്‍ പിശാച് യേശുവിനെ പരീക്ഷിക്കുന്നത് കാണാം. ലളിതമായി യേശു പിശാചിനെ നിരാശപെടുതുന്നു. ഉത്കൃഷ്ട തെളിവായി നബി ഉയര്‍ത്തി കാട്ടിയ ഖുറാനിലെ ചില ആയത്തുകള്‍ പിശാചിന്റെതാണ് എന്ന്‍ പരിതപിക്കുന്ന നബിയെ കാണാം. എന്ത് കൊണ്ടാണ് പിശാചിന്റെ പരീക്ഷണങ്ങളെ പരാജയപ്പെടുത്താന്‍ നബിക്ക്‌ കഴിയാതെ പോയത്‌?

ഇത് വളരെ നീണ്ടു പോയെന്നു തോന്നുന്നു. സൗകര്യം പോലെ ഓരോന്നായി മറുപടി പറയുമല്ലോ?

Wednesday, October 6, 2010

പാഴായ പ്രവചനം

June 10, 2011 7:36 PM കമന്റു പ്രകാരം സുഹൈരലി ആവശ്യപ്പെട്ടതനുസരിച്ചു, എനിക്ക് മനസിലായ പുതിയ അറിവുകള്‍ വച്ച് , ബ്ലോഗ്‌ പുതുക്കുന്നു. " പാഴായ പ്രവചനം അഥവാ ഒരു പാഴായ പരിശ്രമം" ആണോ എന്ന് അദ്ദേഹം തീരുമാനിക്കട്ടെ.


59:11 ആ കാപട്യം കാണിച്ചവരെ നീ കണ്ടില്ലേ? വേദക്കാരില്‍ പെട്ട സത്യനിഷേധികളായ അവരുടെ സഹോദരന്‍മാരോട്‌ അവര്‍ പറയുന്നു: തീര്‍ച്ചയായും നിങ്ങള്‍ പുറത്താക്കപ്പെട്ടാല്‍ ഞങ്ങളും നിങ്ങളുടെ കൂടെ പുറത്ത്‌ പോകുന്നതാണ്‌. നിങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ ഒരിക്കലും ഒരാളെയും അനുസരിക്കുകയില്ല. നിങ്ങള്‍ക്കെതിരില്‍ യുദ്ധമുണ്ടായാല്‍ തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ സഹായിക്കുന്നതാണ്‌. എന്നാല്‍ തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവരാണ്‌ എന്നതിന്‌ അല്ലാഹു സാക്ഷ്യം വഹിക്കുന്നു.

59:12 അവര്‍ യഹൂദന്‍മാര്‍ പുറത്താക്കപ്പെടുന്ന പക്ഷം ഇവര്‍ (കപടവിശ്വാസികള്‍) അവരോടൊപ്പം പുറത്തുപോകുകയില്ല തന്നെ. അവര്‍ ഒരു യുദ്ധത്തെ നേരിട്ടാല്‍ ഇവര്‍ അവരെ സഹായിക്കുകയുമില്ല. ഇനി ഇവര്‍ അവരെ സഹായിച്ചാല്‍ തന്നെ ഇവര്‍ പിന്തിരിഞ്ഞോടും തീര്‍ച്ച. പിന്നീട്‌ അവര്‍ക്ക്‌ ഒരു സഹായവും ലഭിക്കുകയില്ല.

59:13 തീര്‍ച്ചയായും അവരുടെ മനസ്സുകളില്‍ അല്ലാഹുവെക്കാള്‍ കൂടുതല്‍ ഭയമുള്ളത്‌ നിങ്ങളെ പറ്റിയാകുന്നു. അവര്‍ കാര്യം ഗ്രഹിക്കാത്ത ഒരു ജനതയായത്‌ കൊണ്ടാകുന്നു അത്‌.

59:14 കോട്ടകെട്ടിയ പട്ടണങ്ങളില്‍ വെച്ചോ മതിലുകളുടെ പിന്നില്‍ നിന്നോ അല്ലാതെ അവര്‍ ഒരുമിച്ച്‌ നിങ്ങളോട്‌ യുദ്ധം ചെയ്യുകയില്ല. അവര്‍ തമ്മില്‍ തന്നെയുള്ള പോരാട്ടം കടുത്തതാകുന്നു. അവര്‍ ഒരുമിച്ചാണെന്ന്‌ നീ വിചാരിക്കുന്നു. അവരുടെ ഹൃദയങ്ങള്‍ ഭിന്നിപ്പിലാകുന്നു. അവര്‍ ചിന്തിച്ചു മനസ്സിലാക്കാത്ത ഒരു ജനതയായത്‌ കൊണ്ടത്രെ അത്‌.


59:11-12 പറയുന്ന "അവര്‍ / ഇവര്‍ " ആര് എന്നത് വ്യക്തമായി മനസിലാക്കാം. എങ്കിലും 59:13-14 പറയുന്ന "അവര്‍ " ആരെ സൂചിപിക്കുന്നു എന്നതിന് വ്യക്തതയില്ല. (ദൈവമേ, അല്ലാഹുവിനു പോലും വ്യക്തത ഇല്ലെന്ന്). അവിടെ പറയുന്ന "അവര്‍ " ഒന്നുങ്കില്‍ യഹൂദരെ സൂചിപ്പിക്കുന്നു. അല്ലെങ്കില്‍ കപട വിശ്വാസികള്‍ ആകാം. അല്ലെങ്കില്‍ രണ്ടു പേരും കൂടിയാകാം.

59:13 ലെ "അവര്‍ " യഹൂദരെയാണ് സൂചിപ്പിക്കുന്നത് എന്ന് ഞാന്‍ കരുതുന്നു. കാരണം 59:12 പറയുന്ന "അവര്‍ " യഹൂദരെയാണ് സൂചിപ്പിക്കുന്നത്. കൂടാതെ 59:13 ല്‍ അവരെ ജനത എന്നാണ് സൂചിപ്പിക്കുന്നത്. കപട വിശ്വാസികളെ ആരും ഒരു ജനതയായി കാണുകയില്ല. അത് കൊണ്ട് തന്നെ 59:13 ലെ "അവര്‍ " യഹൂദരെയാണ് സൂചിപ്പിക്കുന്നത് എന്ന് ഞാന്‍ കരുതുന്നു.

59:14 ലെ "അവര്‍ ഒരുമിച്ച്" എന്നുള്ളതിനാല്‍ യഹൂദരെയും കപട വിശ്വാസികളെയും സൂചിപ്പിക്കുന്നു എന്ന് കരുതാം. 59:14 ലെ അവസാനം പറയുന്ന "അവര്‍ " ഒരു പക്ഷെ യഹൂദരെ മാത്രം ഉദ്ദേശിക്കുന്നതാകാം. കാരണം അവിടെയും ജനത ന്നു തന്നെയാണ് പറയുന്നത്.

ഇനി പോട്ടെ, 59:13-14 പറയുന്ന അവര്‍ രണ്ടു പേരെയും സൂചിപ്പിക്കുന്നു എന്ന് കരുതാം. ഈ പരിഭാഷ ശരിയാണെങ്കില്‍ നമ്മുക്ക് ആ സൂക്തങ്ങള്‍ വ്യക്തമായി എടുത്തെഴുതാം.

59:13 തീര്‍ച്ചയായും യഹൂദരുടെയും കപട വിശ്വാസികളുടെയും മനസ്സുകളില്‍ അല്ലാഹുവെക്കാള്‍ കൂടുതല്‍ ഭയമുള്ളത്‌ നിങ്ങളെ പറ്റിയാകുന്നു. യഹൂദരും കപട വിശ്വാസികളും കാര്യം ഗ്രഹിക്കാത്ത ഒരു ജനതയായത്‌ കൊണ്ടാകുന്നു അത്‌.

59:14 കോട്ടകെട്ടിയ പട്ടണങ്ങളില്‍ വെച്ചോ മതിലുകളുടെ പിന്നില്‍ നിന്നോ അല്ലാതെ യഹൂദരും കപട വിശ്വാസികളും ഒരുമിച്ച്‌ നിങ്ങളോട്‌ യുദ്ധം ചെയ്യുകയില്ല. യഹൂദരും കപട വിശ്വാസികളും തമ്മില്‍ തന്നെയുള്ള പോരാട്ടം കടുത്തതാകുന്നു. യഹൂദരും കപട വിശ്വാസികളും ഒരുമിച്ചാണെന്ന്‌ നീ വിചാരിക്കുന്നു. യഹൂദരുടെയും കപട വിശ്വാസികളുടെയും ഹൃദയങ്ങള്‍ ഭിന്നിപ്പിലാകുന്നു. യഹൂദരും കപട വിശ്വാസികളും ചിന്തിച്ചു മനസ്സിലാക്കാത്ത ഒരു ജനതയായത്‌ കൊണ്ടത്രെ അത്‌.


ഇതില്‍ തിരഞ്ഞെടുത്ത ആശയം എടുത്തെഴുതുന്നു.

ഒന്ന്) യഹൂദര്‍ കാര്യം ഗ്രഹിക്കാത്ത ജനതയാകുന്നു. (59:13)
യഹൂദര്‍ ചിന്തിച്ചു മനസിലാക്കാത്ത ജനതയാകുന്നു. (59:14)

രണ്ട് ) കോട്ടകെട്ടിയ പട്ടണങ്ങളില്‍ വെച്ചോ മതിലുകളുടെ പിന്നില്‍ നിന്നോ അല്ലാതെ യഹൂദരും കപട വിശ്വാസികളും ഒരുമിച്ച്‌ നിങ്ങളോട്‌ യുദ്ധം ചെയ്യുകയില്ല.


യഹൂദര്‍ ബുദ്ധി ശൂന്യരായ ജനതയാകുന്നു എന്നതിനോട് പ്രതികരിക്കുന്നില്ല. രണ്ടാമത്തേത് സൂചിപ്പിക്കുന്നത് യഹൂദര്‍ ധൈര്യം ഇല്ലാത്ത ജനതയാണ് എന്നാണ്. കോട്ടയ്ക്ക് /മതിലിന് പിന്നില്‍ നിന്നലാതെ , കപട വിശ്വാസികളുടെ സഹായം ഇല്ലാതെ ഒറ്റയ്ക്ക് മുസ്ലീമുകളെ ആക്രമിക്കാന്‍ ധൈര്യം ഇല്ലാത്തവരാണ് എന്ന് ധ്വനി.

നൂറ്റാണ്ടുകള്‍ക്ക് ശേഷം യഹൂദര്‍ ഇസ്രായേല്‍ എന്ന രാജ്യം രൂപവത്കരിച്ചു. (1948 ല്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു). 1967 ല്‍ മുസ്ലീമുകലുമായി ആറു ദിവസം നീണ്ടു നിന്ന യുദ്ധത്തിലൂടെയാണ് ഇത് കൈവരിച്ചത്. അന്ന് ഇന്ന് ഇസ്രയേലിനു ചുറ്റും കാണുന്നത് പോലുള്ള Israeli_West_Bank_barrier ഇല്ല. ഈ മതില്‍ പണിതത്‌ പാലസ്തീനില്‍ നിന്നുള്ള സൂയിസൈഡ് ബോംബര്‍മാരില്‍ നിന്ന് രക്ഷനേടുന്നതിന് 1992 ല്‍ നിദ്ദേശിക്കപ്പെട്ട മതിലാണത്.

മതിലിന്റെ പിന്നില്‍ നിന്നാലാതെ, കപട വിശ്വാസികളുടെ സഹായം ഇല്ലാതെ (ചാരന്മാരുടെ സഹായം കിട്ടിയിട്ടുണ്ടോ എന്നറിയില്ല) യഹൂദര്‍ മുസ്ലീം രാഷ്ട്രങ്ങളെ ആക്രമിച്ചു. (ഭീരുക്കള്‍ !!)

ഇതാണ് നബിയുടെ ബുദ്ധി അനുയായികള്‍ക്കില്ല എന്ന് പറയുന്നത്.... മെക്കയില്‍ സമാധാനമായി പ്രവേശിക്കാന്‍ കഴിയും എന്ന പ്രവചനം സാധ്യമാക്കാന്‍ നബി ആദ്യം പോയി സന്ധി ചെയ്തു വന്നു. ഇവിടെ ഈ പ്രവചനം പാഴാവാതിരിക്കാന്‍ മുസ്ലീമുകള്‍ ആദ്യം തന്നെ ഇസ്രയേലിനു ചുറ്റും ഈ മതില് കെട്ടി കൊടുക്കണമായിരുന്നു. പോയ ബുദ്ധി ഇപ്പോള്‍ പരിതപിച്ചിട്ടു കാര്യമുണ്ടോ?

എന്തൊക്കെ പറഞ്ഞാലും ലത്തീഫിന് 59:14 പറഞ്ഞത്‌ ഒരു പ്രവചനമായി കാണുവാന്‍ സാധിക്കുന്നേയില്ല. ഖുര്‍ആനിന്റെ പത്താമത്തെ തെളിവ്‌ ! സുഹൈറലിക്കും അങ്ങിനെ കാണുവാന്‍ സാധിക്കുന്നില്ല. കാരണം അതില്‍ പറഞ്ഞിരിക്കുന്നത് ലോകത്തുള്ള കാലാകാലങ്ങളിലുള്ള യഹൂദരെ മൊത്തം അല്ലെന്ന്. നബിയുടെ കാലത്തുള്ള ഒരു യഹൂദ ഗോത്രതെയാണ് ഉദ്ദേശിച്ചതെന്നു പറയുന്നു.

കാലാകാലങ്ങളിലായി നിലനില്ക്കുമെന്നു പറയുന്ന ഖുര്‍ആനില്‍ പറയുന്നത് വെറും അന്നത്തെ കാലത്തുള്ള ആളുകള്‍ക്ക് മാത്രമുള്ള കാര്യം. എന്നിരുന്നാലും അങ്ങിനെ ഒരു ഗോത്രത്തെ പറ്റി ഖുര്‍ആനില്‍ കാണുവാന്‍ കഴിയില്ല (അത് നമ്മള്‍ ഹദീസ് വച്ച് ഊഹിക്കണം) .ഖുര്‍ആനില്‍ യഹൂദര്‍ എന്ന് മാത്രമേ പറയുന്നുള്ളൂ. ഒരു പക്ഷെ അവിടെ കാണുന്ന യഹൂദര്‍ മാത്രമേ ലോകത്ത് ഉണ്ടാവുകയുള്ളൂ എന്ന് "അല്ലാഹു" കരുതി കാണും.

എന്നിരുന്നാലും ഇന്നത്തെ ഇസ്രായേല്‍ക്കാര്‍ മതിലുകള്‍ കെട്ടി അതിനകത്തിരുന്നു യുദ്ധം ചെയ്യുന്ന ഭീരുക്കള്‍ ആണ് എന്ന് പറയുന്ന പണ്ഡിതര്‍ ഇപ്പോഴും ഉണ്ട്. അത് ഖുര്‍ആനിന്റെ ശാസ്ത്രീയത വെളിപ്പെടുത്തുന്നതാണ് എന്നും അവര്‍ പ്രസ്താവിക്കുന്നു. ചില ഭംഗിയുള്ള മതിലിന്റെ ഫോട്ടോകളും കൊടുത്തിട്ടുണ്ട്‌. എന്നാണു അത് നിര്‍മിച്ചത്‌ എന്ന് മാത്രം പറയുന്നില്ല. (ഇവിടെ).

Tuesday, October 5, 2010

മറ്റൊരു പ്രവചനം

ലത്തീഫിന്റെ ലേഖനം ഇവിടെ
----
ഇറാന്‍ അഗ്നിയാരാധകരുടെ കയ്യായി റോമന്‍ ക്രിസ്ത്യാനികള്‍ക്ക് വ്യക്തമായ പരാജയം നേരിട്ട സന്ദര്‍ഭത്തില്‍ ഖുര്‍ആന്‍ ഇങ്ങനെ പ്രഖ്യാപിച്ചു.

'റോമക്കാര്‍ അടുത്ത ഭൂപ്രദേശത്തു പരാജിതരായിരിക്കുന്നു. ഈ പരാജയത്തിനുശേഷം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അവര്‍ വിജയികളാവും. അല്ലാഹുവിന്റേത് മാത്രമാകുന്നു അധികാരം; മുമ്പും പിമ്പും. അന്ന് അല്ലാഹു അരുളിയ വിജയത്താല്‍ മുസ്ലിംകള്‍ സന്തോഷം കൊള്ളുന്നതാകുന്നു.' (30:2-4)
സൂക്തത്തില്‍ നിന്ന് വെളിവാക്കുന്നത് പോലെ തികച്ചും അരക്ഷിതവും നിസ്സാഹയവുമായ അവസ്ഥയില്‍നിന്ന് അവരുടെ ദര്‍ശനം ഭദ്രമായ അടിത്തറകളില്‍ സ്ഥാപിക്കപ്പെടുമെന്നും സുരക്ഷിതത്വം കൈവരുമെന്നും ഇത് വെളിപ്പെടുത്തുന്നു. പ്രസ്തുത സൂക്തത്തിലെ വാക്കുകള്‍ യഥാര്‍ഥ സംഭവങ്ങളായി രൂപാന്തരപ്പെട്ടത് ലോകജനത കണ്ണുകൊണ്ടു കണ്ടുകഴിഞ്ഞതാണ്.
----



Byzantines ആരായിരുന്നു എന്ന് വിക്കിപീഡിയയില്‍ തിരഞ്ഞു നോക്കൂ. പ്രബലരായ സാമ്രാജ്യം ! അവര്‍ പേര്‍ഷ്യക്കാരുമായി പരാജയപ്പെട്ട സമയത്താണ് നബി മുകളില്‍ കാണുന്ന പ്രവചനം നടത്തിയത്‌.

പ്രബലരായ ഏതൊരു ശക്തിയും തങ്ങള്‍ക്കേറ്റ അടികള്‍ക്ക് തിരിച്ചടി കൊടുത്തിട്ടുണ്ട്. അതിനു വേണ്ടി അവര്‍ തക്കം പാര്‍ത്തിരിക്കും . Byzantines തിരിച്ചുവരും എന്ന്‍ നിഗമനം നടത്താന്‍ ഒരു യോദ്ധാവിന് എന്ത് സമയം വേണം? അതും ഗബ്രിയേലിന്റെ തലയില്‍ വച്ചുകൊടുക്കേണ്ട ഒരു കാര്യവും ഇല്ല. 4 വര്‍ഷം നീണ്ട യുദ്ധത്തിലൂടെ Byzantines ഭംഗിയായി തിരിച്ചടിച്ചു. നാല് വര്‍ഷം നീണ്ട യുദ്ധം നടത്താന്‍ പാടെ തകര്‍ന്ന ഒരു രാജ്യത്തിന് സാധ്യമല്ല. മാത്രവുമല്ല പന്ത്രണ്ടു വര്‍ഷത്തിനുള്ളില്‍ അവര്‍ തിരിച്ചടി നടത്തുകയും ചെയ്തു. പാടെ തകര്‍ന്നിരുന്നുവേങ്കില്‍ ഈ കാലയളവില്‍ തിരിച്ചു വരാന്‍ അസാധ്യമാണ്.

ഇത് പോലെ പലരും 'പ്രവചനങ്ങള്‍ ' നടത്താറുണ്ട് , നിത്യ ജീവിതത്തില്‍ . ഉദാഹരണം. ഫെഡറര്‍ തോറ്റുകൊണ്ടിരുന്ന ഒരു ചെറിയ കാലമുണ്ടായിരുന്നു. അദേഹം തിരിച്ചു വരും എന്ന് 'പ്രവചിച്ചവര്‍ ' നിരവധി.

ഇതേ Byzantines മുസ്ലീമുകളുമായി ബലപരീക്ഷണം നടത്തും എന്ന് പ്രവചിക്കാന്‍ പക്ഷെ നബിയ്ക്ക് കഴിഞ്ഞില്ല. 200 വര്‍ഷങ്ങള്‍ക്കു ശേഷം നടക്കുന്ന കാര്യങ്ങള്‍ പ്രവചിക്കാന്‍ കുറച്ചു ബുദ്ധിമുട്ടാണ്. ഗബ്രിയല്‍ തന്നെ അതിനു വരേണ്ടി വരും.

ഇതോ പ്രവചനം ?

ലത്തീഫിന്റെ ലേഖനം ഇവിടെ. അതില്‍ ഒരു ചോദ്യം ചോദിച്ചതിനു മറുപടിയില്ല. എങ്കില്‍ ചോദ്യം ഇവിടെയാകാം എന്ന് കരുതി. അദ്ദേഹത്തിനും സൗകര്യമാകും.

അദ്ദേഹം പറഞ്ഞ പ്രവാചകന്റെ പ്രവചനം ഇതാ.
-------
'തീര്‍ച്ചയായും അല്ലാഹു അവന്റെ ദൂതന് ശരിയായ സ്വപ്നം കാണിച്ചിരുന്നു. അത് തികച്ചും സത്യവുമായിരുന്നു. ഇന്‍ശാഅല്ലാഹ്! നിങ്ങള്‍ നിര്‍ഭയരായി മസ്ജിദുല്‍ ഹറാമില്‍ പ്രവേശിക്കുകതന്നെ ചെയ്യും; ശിരസ്സ് മുണ്ഡനം ചെയ്തവരായും മുടിമുറിച്ചവരായും,നിര്‍ഭയരായും. നിങ്ങള്‍ അറിയാത്ത ചിലത് അവന്‍ അറിഞ്ഞിരുന്നു. അതിനാല്‍ ആ സ്വപ്നസാക്ഷാല്‍ക്കാരത്തിനു മുമ്പ് അവന്‍ നിങ്ങള്‍ക്ക് ഈ അടുത്ത വിജയം പ്രദാനംചെയ്തു.' (48:27)

ഈ വാക്കുകളിലെ നിശ്ചയദാര്‍ഢ്യം നോക്കുക. മദീനയില്‍ നിന്ന് ഹജ്ജ് ഉദ്ദേശിച്ചുകൊണ്ട് മക്കയിലേക്ക് പുറപ്പെട്ട മുസ്ലിംകളെ മക്കയിലെ നിഷേധികള്‍ തടയുകയും സമ്മര്‍ദ്ദത്തിനു വിധേയമായി സന്ധിയിലേര്‍പ്പെടാന്‍ നിര്‍ബന്ധിതരാകുകയും ചെയ്തു. ഇത്രയും ദുര്‍ഘടം പിടിച്ച സന്ദര്‍ഭത്തില്‍ മുസ്ലിംകള്‍ നിര്‍ഭയരായി മക്കയില്‍ പ്രവേശിക്കും എന്ന് പ്രതീക്ഷിക്കാന്‍ ഒരു നിര്‍വാഹവുമുണ്ടായിരുന്നില്ല. എന്നാല്‍ തീര്‍ച്ചയായും അങ്ങനെ സംഭവിക്കുമെന്ന് പ്രവാചകനെ അറിയിച്ചത് സത്യമാണെന്ന് ഉണര്‍ത്തുകയാണിവിടെ. പ്രസ്തുത ഖുര്‍ആന്‍ വചനങ്ങളില്‍ മുന്‍കൂട്ടി അറിയിച്ചിരുന്ന അതേ നിലപാടോടുകൂടി ഹിജ്‌റ 7 ല്‍ മുസ്‌ലിംകള്‍ മക്കയില്‍ പ്രവേശിക്കുക തന്നെ ചെയ്തു.
-------

ഇതിലെ സന്ധിയുടെ കാര്യം എന്താണെന്ന് ചോദിച്ചപ്പോള്‍ മറുപടിയില്ല.

സന്ദര്‍ഭം ഇതാണ്. നബിയും അനുചരന്മാരും മെക്കയിലേക്ക് തിരിക്കുന്നു , ആയിര കണക്കിന് അനുചരന്മാര്‍ ഉണ്ട് ഒപ്പം. മെക്കയില്‍ എത്തിയപ്പോള്‍ അവിടെ പ്രവേശിക്കാന്‍ അവിടുത്തുകാര്‍ സമ്മതിച്ചില്ല. എങ്കിലും മേല്‍ പറഞ്ഞ സന്ധിയുണ്ടാക്കി.

[അടുത്ത വര്‍ഷം മെക്കയില്‍ പ്രവേശിക്കാനുള്ള അനുമതി ആ സന്ധിയിലൂടെ ലഭിച്ചിട്ടുണ്ടായിരുന്നു.]

അത് വാങ്ങി കൈയില്‍ വച്ച ശേഷം എന്ത് പ്രവചനം ! വെറുതെയല്ല ലത്തീഫ് മറുപടി പറയാന്‍ മടിച്ചത് .(ഇല്ലെങ്കില്‍ ലത്തീഫ് പറയട്ടെ.)