ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?

Tuesday, October 5, 2010

ഇതോ പ്രവചനം ?

ലത്തീഫിന്റെ ലേഖനം ഇവിടെ. അതില്‍ ഒരു ചോദ്യം ചോദിച്ചതിനു മറുപടിയില്ല. എങ്കില്‍ ചോദ്യം ഇവിടെയാകാം എന്ന് കരുതി. അദ്ദേഹത്തിനും സൗകര്യമാകും.

അദ്ദേഹം പറഞ്ഞ പ്രവാചകന്റെ പ്രവചനം ഇതാ.
-------
'തീര്‍ച്ചയായും അല്ലാഹു അവന്റെ ദൂതന് ശരിയായ സ്വപ്നം കാണിച്ചിരുന്നു. അത് തികച്ചും സത്യവുമായിരുന്നു. ഇന്‍ശാഅല്ലാഹ്! നിങ്ങള്‍ നിര്‍ഭയരായി മസ്ജിദുല്‍ ഹറാമില്‍ പ്രവേശിക്കുകതന്നെ ചെയ്യും; ശിരസ്സ് മുണ്ഡനം ചെയ്തവരായും മുടിമുറിച്ചവരായും,നിര്‍ഭയരായും. നിങ്ങള്‍ അറിയാത്ത ചിലത് അവന്‍ അറിഞ്ഞിരുന്നു. അതിനാല്‍ ആ സ്വപ്നസാക്ഷാല്‍ക്കാരത്തിനു മുമ്പ് അവന്‍ നിങ്ങള്‍ക്ക് ഈ അടുത്ത വിജയം പ്രദാനംചെയ്തു.' (48:27)

ഈ വാക്കുകളിലെ നിശ്ചയദാര്‍ഢ്യം നോക്കുക. മദീനയില്‍ നിന്ന് ഹജ്ജ് ഉദ്ദേശിച്ചുകൊണ്ട് മക്കയിലേക്ക് പുറപ്പെട്ട മുസ്ലിംകളെ മക്കയിലെ നിഷേധികള്‍ തടയുകയും സമ്മര്‍ദ്ദത്തിനു വിധേയമായി സന്ധിയിലേര്‍പ്പെടാന്‍ നിര്‍ബന്ധിതരാകുകയും ചെയ്തു. ഇത്രയും ദുര്‍ഘടം പിടിച്ച സന്ദര്‍ഭത്തില്‍ മുസ്ലിംകള്‍ നിര്‍ഭയരായി മക്കയില്‍ പ്രവേശിക്കും എന്ന് പ്രതീക്ഷിക്കാന്‍ ഒരു നിര്‍വാഹവുമുണ്ടായിരുന്നില്ല. എന്നാല്‍ തീര്‍ച്ചയായും അങ്ങനെ സംഭവിക്കുമെന്ന് പ്രവാചകനെ അറിയിച്ചത് സത്യമാണെന്ന് ഉണര്‍ത്തുകയാണിവിടെ. പ്രസ്തുത ഖുര്‍ആന്‍ വചനങ്ങളില്‍ മുന്‍കൂട്ടി അറിയിച്ചിരുന്ന അതേ നിലപാടോടുകൂടി ഹിജ്‌റ 7 ല്‍ മുസ്‌ലിംകള്‍ മക്കയില്‍ പ്രവേശിക്കുക തന്നെ ചെയ്തു.
-------

ഇതിലെ സന്ധിയുടെ കാര്യം എന്താണെന്ന് ചോദിച്ചപ്പോള്‍ മറുപടിയില്ല.

സന്ദര്‍ഭം ഇതാണ്. നബിയും അനുചരന്മാരും മെക്കയിലേക്ക് തിരിക്കുന്നു , ആയിര കണക്കിന് അനുചരന്മാര്‍ ഉണ്ട് ഒപ്പം. മെക്കയില്‍ എത്തിയപ്പോള്‍ അവിടെ പ്രവേശിക്കാന്‍ അവിടുത്തുകാര്‍ സമ്മതിച്ചില്ല. എങ്കിലും മേല്‍ പറഞ്ഞ സന്ധിയുണ്ടാക്കി.

[അടുത്ത വര്‍ഷം മെക്കയില്‍ പ്രവേശിക്കാനുള്ള അനുമതി ആ സന്ധിയിലൂടെ ലഭിച്ചിട്ടുണ്ടായിരുന്നു.]

അത് വാങ്ങി കൈയില്‍ വച്ച ശേഷം എന്ത് പ്രവചനം ! വെറുതെയല്ല ലത്തീഫ് മറുപടി പറയാന്‍ മടിച്ചത് .(ഇല്ലെങ്കില്‍ ലത്തീഫ് പറയട്ടെ.)

2 comments:

 1. ഒരു സന്ധിയില്‍ പറഞ്ഞ കാര്യങ്ങള്‍ പ്രവചനങ്ങള്‍ ആണെന്ന് പറഞ്ഞാല്‍ !

  ReplyDelete
 2. sajan jcb , "ഖുര്‍ആന്റെ ദൈവികതക്ക് പത്താമത്തെ തെളിവ്." ഇങ്ങനെയൊരു അഭിപ്രായമിട്ടു:

  ആ വര്‍ഷം സ്വപ്‌നദര്‍ശനമനുസരിച്ച് സമാധാന പൂര്‍വം ഹജ്ജ് നിര്‍വഹിച്ച് മടങ്ങിയാലുണ്ടാകാവന്ന നേട്ടത്തേക്കാള്‍ വളരെ വമ്പിച്ചതായിരുന്നു സന്ധികൊണ്ടുണ്ടായത്.... ഈ കാര്യവും ഖുര്‍ആന്‍ മുന്‍കൂട്ടി വിവരം നല്‍കി സത്യവിശ്വാസികളെ സമാശ്വസിപ്പിച്ചു. കാര്യം അതുപോലെ സംഭവിക്കുകയും ചെയ്തു

  അതായത്‌ സന്ധിയാണ് മെക്കയിലേക്കുള്ള സമാധാനപരമായ യാത്രയ്ക്ക് വഴിയൊരുക്കിയത് എന്ന്‍ സാരം. അതിന്റെ നേട്ടങ്ങളെ കുറിച്ചല്ല നിങ്ങള്‍ ബ്ലോഗില്‍ പറഞ്ഞത് എന്നത് ലത്തീഫിന് അറിയാം എന്ന് വിചാരിക്കുന്നു. പ്രവചനങ്ങളുടെ കാര്യമാണ്. പ്രവചനം എന്നാല്‍ എന്താണെന്ന് മനസ്സിലാക്കിയിരുന്നെങ്കില്‍ ഈ പറഞ്ഞത്‌ പ്രവചനമേയല്ല എന്ന് മനസ്സിലാക്കാം.


  ഉദ്ദാഹരണം. ഞാന്‍ ഒരു കമ്പനിയുടെ സീനിയര്‍ മാനേജര്‍ ആണെന്ന് വിചാരിക്കുക (വിചാരിക്കുക). ഞാന്‍ ഒരു സ്വപ്നം കാണുന്നു. അടുത്ത് തന്നെ ഞാന്‍ കമ്പനിയുടെ CEO ആകും എന്ന്. കുറഞ്ഞ കാലം കൊണ്ട് സീനിയര്‍ മാനേജരില്‍ നിന്ന് CEO ആകുക എളുപ്പം സാധ്യമല്ല. ഞാന്‍ എന്ത് ചെയ്യും ? ആദ്യം സീനിയര്‍ മാനേജര്‍ എന്ന നിലയില്‍ പേര് നേടാന്‍ ശ്രമിക്കും. ആറു മാസം കഴിയുമ്പോള്‍ ഡയരക്ടര്‍ ബോര്‍ഡിനു തോന്നും ഞാന്‍ കമ്പനിയ്ക്ക് ഒരു അസെറ്റ് ആണെന്ന്‍. അങ്ങിനെ തോന്നിയെന്നു എനിക്ക് തോന്നുന്ന നിമിഷം ഞാന്‍ മറ്റൊരു ചെറിയ കമ്പനിയില്‍ ഇന്റര്‍വ്യൂ ന് പോയി അവിടെ CEO സ്ഥാനത്തിനുള്ള ഓഫര്‍ വാങ്ങിച്ചു വയ്ക്കും. എന്നിട്ട് കമ്പനിയുടെ ഡയരക്ടര്‍ ബോര്‍ഡില ചെന്ന്‍ രാജി സന്നദ്ധത അറിയിക്കും. അവര്‍ക്ക് എന്നെ നഷ്ടപെടുത്താന്‍ ആഗ്രഹമില്ലെങ്കില്‍ (ശ്രദ്ധിക്കുക ആഗ്രഹമില്ലെങ്കില്‍ ) അവര്‍ എനിക്കും ഒരു ഓഫര്‍ തരും ... ഏതാണ്ട് ഇത് പോലെ. "ഒരു സീനിയര്‍ മാനേജര്‍ എന്ന നിലയില്‍ താങ്കളുടെ സേവനം സുത്യര്‍ഹമാണ് . പക്ഷെ ഒരു സീനിയര്‍ മാനേജരെ CEO ആക്കാന്‍ ഉടനടി നിര്‍വാഹമില്ല. അതുകൊണ്ട് ആദ്യ പടിയായി താങ്കളെ ഒരു ഡയരക്ടര്‍ ആക്കും. ഉടന്‍ തന്നെ. അതിലും താങ്കള്‍ ശോഭിക്കും എന്ന് ഞങ്ങള്‍ കരുതുന്നു. അങ്ങിനെ വരികയാണെങ്കില്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ താങ്കളെ CEO ആക്കാന്‍ ഞങ്ങള്‍ ഡയരക്ടര്‍ ബോര്‍ഡിനു സമ്മതം ". അത് വിശ്വസിക്കാമെങ്കില്‍‍, ഉടന്‍ തന്നെ എന്നെ ഒരു ഡയറക്ടര്‍ ആക്കിയാല്‍ , എനിക്ക് ഒറപ്പിക്കാം ഞാന്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ CEO ആകുമെന്ന്.

  ഇനി അവര്‍ക്ക് ഞാന്‍ നഷ്ടപെടുന്നതില്‍ വിരോധമില്ലെങ്കില്‍ അവരു പറയും, പോയി പണി നോക്കാന്‍ !. അപ്പോള്‍ ഞാന്‍ ആരായി? ചെറിയ കമ്പനിയുടെ CEO. എന്റെ സ്വപ്നം ഫലിച്ചോ?ഉവ്വ്. ഞാന്‍ CEO ആയി. പക്ഷെ അതിന്റ വെളിച്ചതില്‍ ഞാന്‍ കണ്ട സ്വപ്നം ഒരു പ്രവചനമായിരുന്നു എന്ന് പറയാന്‍ പറ്റുമോ?

  അതെ അവസ്ഥ തന്നെയല്ലേ നബിയുടെ കാര്യത്തിലും സംഭവിച്ചുള്ളൂ? എന്തെങ്കിലും വ്യത്യാസമുണ്ടോ? അദ്ദേഹം ഒരു സ്വപ്നം കണ്ടു. അത് നിറവേറാന്‍ ഒരു സന്ധിയില്‍ ഏര്‍പ്പെട്ടു. അതിന്റെ ഫലമായി മെക്കയില്‍ പ്രവേശിച്ചു? ഇത് ഒരു പ്രവചനമാണോ? അതോ ആഗ്രഹാമായിരുന്നോ?

  പ്രവചനമായിരുന്നു ഞാന്‍ കണ്ടിരുന്നെങ്കില്‍ ആറു മാസം കഴിയുമ്പോള്‍ എന്നെ ഡയരക്ടര്‍ ബോര്‍ഡ്‌ വിളിപ്പിക്കും.... എന്നിട്ട് പറയും" താങ്കളുടെ ആത്മാര്‍ഥത ഞങ്ങള്‍ക്ക്‌ ബോധിച്ചിരിക്കുന്നു . നമ്മുടെ ഇപ്പോഴത്തെ CEO രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ആ സ്ഥാനത്തേക്ക്‌ താങ്കള്‍ വരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. താങ്കള്‍ക്ക് താത്പര്യമുണ്ടോ?" . ഇതിനെയും പ്രവചന സാഫല്യം എന്നതിനെക്കാളും ഉപരി സ്വപ്ന സാഫല്യം എന്നേ വിളിക്കാവൂ.

  ഒരു സന്ധിയുണ്ടാക്കി അതിലൂടെ സമാധാന പരമായി കാര്യങ്ങള്‍ നടത്തി എന്ന് പറഞ്ഞാന്‍ സ്വപ്നതെയല്ല, സന്ധിയെയാണ് വാഴ്ത്തേണ്ടത് !

  ReplyDelete

ആശയസംവാദമാണിവിടെ അഭികാമ്യം ... ആശയം ഇല്ലെങ്കില്‍ കമന്റ് ചെയ്യരുതു്.ഖുര്‍ ആനിനെ പറ്റിയാണിവിടെ ചര്‍ച്ച. ഖുര്‍ ആനിന്റെ/ഹദീസിന്റെ ഉള്ളില്‍ നിന്നു തന്നെ ലഭ്യമായ ആശയങ്ങള്‍ ഉപയോഗിക്കുക.