ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?

Sunday, October 23, 2011

നബിയും പൌലോസും...

എന്തുകൊണ്ടാണ് പൌലോസുമായി താരതമ്യം? പൌലോസിനെ ഇകഴ്ത്തുന്ന പല ലേഖനങ്ങളും കണ്ടു. യേശുവിന്റെ പഠനങ്ങള്‍ തെറ്റിയാണ് പൌലോസ് പഠിപ്പിച്ചത് എന്നും ആദ്ദേഹം ക്രിസ്തുമതത്തെ ഇല്ലാതാക്കുവാനുള്ള പുതിയ വഴി കണ്ടെത്തിയതാണ് വചനപ്രഘോഷണം എന്നുമാണ് അതില്‍ പ്രധാനം. എങ്കില്‍ പിന്നെ ഒരു താരതമ്യം കിടക്കട്ടെ എന്ന് തോന്നി. (ഒരു തുടക്കം എന്ന നിലയില്‍)

പൌലോസ് ആരായിരുന്നു?
ഒരു ക്രിസ്തുമത വിരോധി, വിശ്വാസികളെ അടിച്ചമര്‍ത്താന്‍ നിയോഗിക്കപ്പെട്ടു, വാളാണ് ഇഷ്ട ആയുധം, അനേകം വിശ്വാസികളെ കൊന്നൊടുക്കി. സാവൂള്‍ എന്ന നാമം തന്നെ ആദ്യകാല ക്രിസ്ത്യാനികള്‍ പേടിപ്പെടുതുവാന്‍ ധാരാളമായിരുന്നു.റോമന്‍ പൌരത്വം ഉണ്ടായിരുന്നു.

പിന്നെ എന്തുണ്ടായി?
സാവൂള്‍ മാനസാന്തര പെടുന്നു. (അപ്പ.ഒമ്പത്‌) പൌലോസ് എന്ന പേരില്‍ അറിയപ്പെടുന്നു. ക്രിസ്തുമതം പ്രചരിപ്പിക്കുന്നു. പൌലോസിന്റെ പഠനങ്ങള്‍ ക്രിസ്തു ശിഷ്യന്മാര്‍ അംഗീകരിക്കുന്നുണ്ട്. വിശ്വാസ പരമായ തര്‍ക്കങ്ങള്‍ ശിഷ്യന്മാര്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. പത്രോസ് പോലും പൌലോസിനോട് യോജിക്കുന്നുണ്ട്. പ്രത്യേകിച്ചും പരിചെദനത്തിന്റെ കാര്യത്തില്‍ . അനേകം വിജാതിയരുടെ ഇടയില്‍ സുവിശേഷം പ്രസംഗിച്ച കാരണം വിജാതീയരുടെ അപ്പസ്തോലന്‍ എന്ന് അറിയപ്പെടുന്നു. സ്വാഭാവികമായും യഹൂദരുടെ നോട്ടപുള്ളിയായി. ഒടുവില്‍ രക്തസാക്ഷിയും.

താരതമ്യത്തിനു വേണ്ടി നബിയുടേയും പൌലോസിന്റേയും ജീവിതത്തെ രണ്ടായി തിരിക്കാം, യേശുവിനെ കണ്ടെത്തി എന്ന് അവകാശപ്പെടുന്നതിനു മുമ്പും പിമ്പും. പ്രവാചകനായി എന്ന് അവകാശപ്പെടുന്നതിനു മുമ്പും പിമ്പും. അത് അവരുടെ ജീവിതത്തിലെ വഴിത്തിരിവാണ്.

ഈ മാറ്റങ്ങള്‍ അവരുടെ ജീവിതത്തില്‍ എന്ത് പ്രകമ്പനം ഉണ്ടാക്കി എന്നാണു ഞാന്‍ പരിശോധിക്കുന്നത്.

1. യേശുവിനോട് സംസാരിച്ചതും തുടര്‍ന്നങ്ങോട്ട് ക്രിസ്തു ശിഷ്യനാകാന്‍ തീരുമാനിച്ചതും പൌലാസാണ്. അദ്ദേഹത്തിന്റെ സ്വയം ബോധ്യമുണ്ടായിരുന്നു. താന്‍ ഒരു പ്രവാചകനാണ് എന്ന് നബിക്ക്‌ ബോധ്യം വന്നത് അദ്ദേഹത്തിന്റെ ഭാര്യ നടത്തിയ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ്.

2.കൊലപാതകിയായിരുന്നു പൌലോസ് . യേശുവിനെ കണ്ടെത്തിയതിനു ശേഷം അദ്ദേഹം കൊലപാതകം നടത്തിയിട്ടില്ല. നബി പ്രവാചകനാകും മുമ്പ്‌ ആരെയും വധിചിട്ടില്ല, സത്യാ സന്ധനായിരുന്നു എന്നാണു മുസ്ലീം പണ്ഡിതര്‍ അവകാശപ്പെടുന്നത്. പ്രവാചകന്‍ ആയതിനു ശേഷം , ധാരാളം പേരെ വധിച്ചിട്ടുണ്ട്. യുദ്ധത്തിലും അല്ലാതെയും.

3. മാനുഷിക മൂല്യങ്ങള്‍ ഇല്ലാത്ത നരാധമന്‍ ആയിരുന്നു പൌലോസ്. യേശുവിനെ കണ്ടെത്തിയതിനു ശേഷം അദ്ദേഹത്തിന്റെ പഠനങ്ങളില്‍ മാനുഷിക മൂല്യങ്ങള്‍ തെളിഞ്ഞു കാണുന്നു. പ്രാവാചകനാകും മുമ്പേ മാനുഷിക മൂല്യങ്ങള്‍ നബി സ്വായത്തമാക്കിയിരുന്നു. ഉദാഹരണം , ദത്ത്പുത്രനും അദ്ദേഹത്തിന് കൊടുത്ത സ്ഥാനമാനങ്ങളും. പ്രവാചകനായത്തിനു ശേഷം ദത്ത് പുത്രന്‍റെ അവകാശങ്ങള്‍ ഇല്ലാതാക്കേണ്ടി വന്നു. അത് മൂലം ഇന്നും അദ്ദേഹത്തിന്റെ അനുയായികള്‍ ദത്ത് എന്ന കാര്യം തന്നെ വെറുക്കുന്നു. [ദത്ത്‌പുത്രനെ സ്വന്തം പുത്രനായി കണക്കാകുക എന്നത് ഒരു മാനുഷ്യക മൂല്യമായി ഞാന്‍ കരുതുന്നു. അത് കൊണ്ടാണ് താരതമ്യത്തില്‍ പെടുത്തിയത്.]

4. റോമന്‍ പ്രജയായിരുന്നു പൌലോസ്. അദ്ദേഹത്തിന് മറ്റു രാജ്യങ്ങളിലെ പ്രജയെക്കാള്‍ ആനുകൂല്യങ്ങള്‍ ഉണ്ടായിരുന്നു. അദ്ദേഹത്തെ തൊടുവാന്‍ മറ്റു ഭരണാധികാരികള്‍ പോലും ഭയക്കും. യേശുവിനെ കണ്ടെത്തിയ ശേഷം സ്വന്തം ജീവന്‍ അതിന്റെ പേരില്‍ നഷ്ടപ്പെട്ടു. നബി പ്രവാചകനായത്തിന് ശേഷമാണ് ഭരണാധികാരി ആയത്.

5. യഥാര്‍ത്ഥ വിശ്വാസികള്‍ ഭീകര സര്‍പ്പങ്ങളെ കൈയ്യിലെടുത്താലും അപകടം പറ്റില്ല (Mark 16:18) എന്ന് യേശു പറഞ്ഞത് പൌലോസിന്റെ കാര്യത്തില്‍ പ്രത്യക്ഷമായും ശരിയായി. (Acts 28:1-6). നബിയുടെ മരണ സമയത്തും വളരെ മുമ്പേ കുടിച്ച വിഷത്തിന്റെ വേദന അദ്ദേഹത്തെ അലട്ടുന്നുണ്ടായിരുന്നു.ഒരു പക്ഷെ മരണകാരണം പോലും ആ കഠിന വിഷം രുചിച്ചത് മൂലമാകാം.

6. രോഗികളെ സുഖപ്പെടുത്തുവാന്‍ വരെ പൌലോസിനു കഴിഞ്ഞിരുന്നു. പൌലോസിന്റെ വസ്ത്രങ്ങള്‍ പോലും രോഗശാന്തി നല്‍കിയിരുന്നു (Acts 19:11). നബി അത്ഭുതങ്ങള്‍ കാണിച്ചതായി ഖുര്‍ആന്‍ സാക്ഷ്യപെടുതുന്നില്ല. ഒഴിഞ്ഞു മാറുകയാണ് ഉണ്ടായതു.

7. അടിമ വ്യവസ്ഥയെ പറ്റി ഗോരഗോരം നബി പറഞ്ഞിട്ടുണ്ട്.എന്നാല്‍ തന്‍റെ തന്നെ എല്ലാ അടിമകളെയും സ്വതന്ത്രനാക്കുവാന്‍ നബി തുനിഞ്ഞില്ല. ബൈബിള്‍ ഭാഷയില്‍ ഇതിന്റെ വ്യര്‍ത്ഥ ഭാഷണം എന്ന് പറയും. പൌലോസിന്റെ പഠനം : Galatians 3:28: There is neither Jew nor Greek, slave nor free, male nor female, for you are all one in Christ Jesus. പൌലോസിന്റെ പ്രവര്‍ത്തി:ഒളിച്ചോടി പോന്ന അടിമയെ മോചിപ്പിക്കുവാന്‍ വിശ്വാസിയായ ഉടമയ്ക്ക് കത്തയയ്ക്കുന്നു. ലേഖനം: ഫിലമോന്‍ ഒന്ന്)

8. യേശുവിനെ കണ്ടെത്തിയപ്പോള്‍ പൌലോസ് വെളിച്ചത്തിലേക്ക്‌ പ്രവേശിച്ചു. തത്തുല്യമായ സന്ദര്‍ഭത്തില്‍ ആത്മഹത്യ ചെയ്യണോ എന്ന് നബി ആശിച്ചു.
Bukhari Volume 9, Book 87, Number 111:
But after a few days Waraqa died and the Divine Inspiration was also paused for a while and the Prophet became so sad as we have heard that he intended several times to throw himself from the tops of high mountains and every time he went up the top of a mountain in order to throw himself down, Gabriel would appear before him and say, "O Muhammad! You are indeed Allah's Apostle in truth" whereupon his heart would become quiet and he would calm down and would return home

പൌലോസിനെ പരിഹസിക്കും മുമ്പ്‌ , അങ്ങിനെ ചെയ്യുന്നവര്‍ , ഈ താരതമ്യം കണ്ടിരിക്കുന്നത് നല്ലതാണ് എന്ന് തോന്നി.

Wednesday, October 5, 2011

ചില വാൾ പയറ്റുകള്‍

ഒരു വാൾ പയറ്റ് കാണുവാന്‍ ഇടയായി.  അപ്പോള്‍ പിന്നെ ഖുറാന്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്താം എന്ന് കരുതി.

1. ഏകദൈവാരാധന:

ജൂതര്‍ ആരാധിക്കുന്ന ദൈവത്തെ തന്നെയാണോ നബി ആരാധിച്ചിരുന്നത്? അതോ രണ്ടും രണ്ടു ദൈവങ്ങള്‍ ആണോ?

109 നബിയേ, ) പറയുക: അവിശ്വാസികളേ, നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം. എനിക്ക്‌ എന്‍റെ മതവും.


 കുറെ ചോദ്യങ്ങള്‍ ഇവിടെ നിന്നും ചോദിക്കാം.
1. അവിശ്വാസികളില്‍ ജൂതര്‍ പെടുമോ?
2. ഉണ്ടെങ്കില്‍ അവരുടെ യഹോവ നബിയുടെ അല്ലാഹു എന്നിവര്‍ രണ്ടും രണ്ടാണോ?
3. ഈ അവിശ്വാസികളില്‍ ചിലരെങ്കിലും പിന്നീട് മുസ്ലീമുകള്‍ ആയിട്ടുണ്ടോ?
4. ഉണ്ടെങ്കില്‍ നബി ആരാധിച്ചു വന്നതിനെ നിങ്ങള്‍ ആരാധിക്കാന്‍ പോകുന്നവരല്ല എന്ന് നബി പറഞ്ഞതെന്തിനു?
5. ഭാവിയില്‍ ഈ അവിശ്വാസികള്‍ നബിയെ പിന്തുടരും എന്ന് മനസിലാക്കുവാന്‍ പോലും ഖുര്‍ആന്‍ അവതരിപ്പിച്ചു കൊടുത്ത അല്ലാഹുവിനു കഴിഞ്ഞില്ലേ?


 2. ഖുറാനിലെ ഒരു വൈരുദ്ധ്യം:
അല്ലാഹുവിനു ഒരു പുത്രനെ തിരഞ്ഞെടുക്കാന്‍ പറ്റുമോ ഇല്ലയോ?

39:4 ഒരു സന്താനത്തെ സ്വീകരിക്കണമെന്ന്‌ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവന്‍ സൃഷ്ടിക്കുന്നതില്‍ നിന്ന്‌ അവന്‍ ഇഷ്ടപ്പെടുന്നത്‌ അവന്‍ തെരഞ്ഞെടുക്കുമായിരുന്നു. അവന്‍ എത്ര പരിശുദ്ധന്‍! ഏകനും സര്‍വ്വാധിപതിയുമായ അല്ലാഹുവത്രെ അവന്‍.

ഇതില്‍ പറയുന്നത് അല്ലാഹുവിനു സന്താനത്തെ സ്വീകരിക്കാന്‍ കഴിയും , അവന്‍ ഉദേശിചെങ്കില്‍ എന്ന് പറയുന്നു ഈ സൂക്തത്തില്‍ .

6:101 ആകാശങ്ങളുടെയും ഭൂമിയുടെയും നിര്‍മാതാവാണവന്‍. അവന്ന്‌ എങ്ങനെ ഒരു സന്താനമുണ്ടാകും? അവന്നൊരു കൂട്ടുകാരിയുമില്ലല്ലോ? എല്ലാ വസ്തുക്കളെയും അവന്‍ സൃഷ്ടിച്ചതാണ്‌. അവന്‍ എല്ലാകാര്യത്തെപ്പറ്റിയും അറിയുന്നവനുമാണ്‌.

ഇവിടെ പറയുന്നത് അവനു എങ്ങിനെ സന്താനമുണ്ടാകും  എന്നും. ദൈവത്തിനു കൂട്ടുകാരില്ല ഇല്ല പോലും.

ഇതെന്താണ് ബാസില്‍ ഈ സൂക്തങ്ങള്‍ പരസ്പരം ഖണ്ടിക്കുന്നുവോ? താങ്കള്‍ ഇതിന്റെ മുമ്പും പിമ്പും സൂക്തങ്ങള്‍ കൂടി താങ്കള്‍ കണക്കിലെടുതോള്ളൂ.  എന്നിട്ട് ഒന്ന് വിശദീകരിക്ക്. ശരിയാകുമോ  എന്ന് നോക്കട്ടെ.

ബൈബിളിന്റെ പൊട്ടും മുറിയും എടുത്തു വരുമ്പോള്‍ ഓര്‍ക്കണം പൂര്‍ണ്ണമായി എടുത്താല്‍ പോലും വൈരുദ്ദ്യമുള്ള സൂക്തങ്ങള്‍ സ്വന്തം ഗ്രന്ഥത്തില്‍ ഉണ്ടെന്ന്.
3. ഏത് പ്രവാചകൻ?

3:183 ഞങ്ങളുടെ മുമ്പാകെ ഒരു ബലി നടത്തി അതിനെ ദിവ്യാഗ്നി തിന്നുകളയുന്നത്‌ ( ഞങ്ങള്‍ക്ക്‌ കാണിച്ചുതരുന്നത്‌ ) വരെ ഒരു ദൈവദൂതനിലും ഞങ്ങള്‍ വിശ്വസിക്കരുതെന്ന്‌ അല്ലാഹു ഞങ്ങളോട്‌ കരാറു വാങ്ങിയിട്ടുണ്ട്‌ എന്ന്‌ പറഞ്ഞവരത്രെ അവര്‍. ( നബിയേ, ) പറയുക: വ്യക്തമായ തെളിവുകള്‍ സഹിതവും, നിങ്ങള്‍ ഈ പറഞ്ഞത്‌ സഹിതവും എനിക്ക്‌ മുമ്പ്‌ പല ദൂതന്‍മാരും നിങ്ങളുടെ അടുത്ത്‌ വന്നിട്ടുണ്ട്‌. എന്നിട്ട്‌ നിങ്ങളുടെ വാദം സത്യമാണെങ്കില്‍ നിങ്ങളെന്തിന്‌ അവരെ കൊന്നുകളഞ്ഞു?

ആരെ ? ഏതു പ്രവാചകനെ ?
ബൈബിള്‍ , പഴയനിയമത്തില്‍ , പ്രകാരം പല സന്ദര്‍ഭങ്ങളിലും ദൈവം അഗ്നിയിറക്കിയിട്ടുണ്ട്.
അഹരോന്‍ , ഏലിയാ, ദാവീദു, തുടങ്ങിവര്‍ . ഇവരില്‍ ആരെയും യഹൂദര്‍ കൊന്നട്ടില്ല. ബലി നടത്തി ദിവ്യാഗ്നി വരുത്തിയ പ്രവാചകന്മാരില്‍ പിന്നെ ഏതു പ്രവാച്ചകനെയാണ്  യഹൂദര്‍ കൊന്നു കളഞ്ഞു എന്ന് നബി കള്ളം പറഞ്ഞത്? ബൈബിളില്‍ ഇല്ലെങ്കില്‍ ഖുറാനില്‍ നിന്നും കാണിച്ചു തന്നാല്‍ മതിയാകും.

[സ്വയം ഒരു അത്ഭുതം കാണിക്കാന്‍ കഴിവില്ലെങ്കില്‍ അത് പറഞ്ഞാല്‍ മതിയായിരുന്നു. ഇത് യഹൂദര്‍ക്കെതിരെ കള്ള ആരോപണം നടത്തി മുസ്ലീമുകളെയും യഹൂദരെയും ശത്രുതയിലാക്കി!
പൂര്‍ണ്ണ രൂപത്തില്‍ അത് ഇവിടെ കാണാം ]


4.വംശാവലി??
പിന്നെ ക്രിസ്തുവിന്റെ വംശാവലി ബൈബിളില്‍ ഇല്ല എന്നതല്ലേ സുഹൃത്തിന്റെ വിഷമം.

മുഹമ്മദ് നബി ഏതു വംശത്തിലെതാണ് ജനിച്ചത്‌  ? ഖുറാനില്‍ ഉണ്ടോ വംശാവലി ? ഹദീസില്‍ ഉണ്ടോ വംശാവലി. ഉണ്ടെങ്കില്‍ കൊണ്ടുവരണം. പതിനേഴു തലമുറയ്ക്ക് മുകളില്‍ നബിയുടെ വംശാവലി താങ്കള്‍ക്ക് ചൂണ്ടി കാണിക്കാമോ? സൂക്തത്തിന്റെ നമ്പര്‍ സഹിതം? അറബി അറിയാം എന്നത് കൊണ്ട് ഒരാള്‍ അബ്രാഹത്തിന്റെ പുത്രന്‍ ഇസ്മയെലിന്റെ പുത്രന്‍ ആവില്ല.ഇവിടെ നോക്കുക