ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?

Saturday, November 24, 2012

ഈസാ തിരിച്ചു വരുമോ?

മുഹമ്മദിന്റെ ഖുറാന്‍ പറയുന്നു.

33:40...... പക്ഷെ, അദ്ദേഹം അല്ലാഹുവിന്‍റെ ദൂതനും പ്രവാചകന്‍മാരില്‍ അവസാനത്തെ ആളുമാകുന്നു. അല്ലാഹു ഏത്‌ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.

മുഹമ്മദാണ്  അവസാനത്തെ പ്രവാചകന്‍ എങ്കില്‍ ഈസാ ഇനിയും വരുമോ? ഇനിയും വന്നാല്‍ മുഹമ്മദും കഴിഞ്ഞു ഒരു പ്രവാചകന്‍ വന്നില്ലേ?

അല്ലെങ്കില്‍ പിന്നെ ഈസാ വരുന്നത് പ്രവാചകന്‍ അല്ലാതായിട്ടായിരിക്കണം. അതും പറ്റില്ല. കാരണം അങ്ങിനെ ഈസാ വന്നാല്‍ അത് ഖുര്‍ആനിനെ ധിക്കരിക്കല്‍ ആയിരിക്കും .കാരണം ഈസാ പ്രവാചകനാണ് എന്ന് ഖുറാന്‍ പറയുന്നത് വിശ്വസിച്ചേ മതിയാകൂ.

അപ്പോള്‍ ശരിക്കുംഅന്ത്യദിനത്തില്‍ഈസാ വരുമോ?


ഇനി ഈസാ തിരിച്ചു വരില്ലെന്കില്‍  എന്താണ് ഈ സൂക്തങ്ങള്‍ പറയുന്നത്..

43:61 തീര്‍ച്ചയായും അദ്ദേഹം അന്ത്യസമയത്തിന്നുള്ള ഒരു അറിയിപ്പാകുന്നു. അതിനാല്‍ അതിനെ ( അന്ത്യസമയത്തെ ) പ്പറ്റി നിങ്ങള്‍ സംശയിച്ചു പോകരുത്‌. എന്നെ നിങ്ങള്‍ പിന്തുടരുക. ഇതാകുന്നു നേരായ പാത.
4:159 വേദക്കാരില്‍ ആരും തന്നെ അദ്ദേഹത്തിന്‍റെ ( ഈസായുടെ ) മരണത്തിനുമുമ്പ്‌ അദ്ദേഹത്തില്‍ വിശ്വസിക്കാത്തവരായി ഉണ്ടാവുകയില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലാകട്ടെ അദ്ദേഹം അവര്‍ക്കെതിരില്‍ സാക്ഷിയാകുകയും ചെയ്യും.


ഹദീസില്‍ (ബുഖാരി 34/102; 46/31) യേശു  തിരിച്ചു വരുമ്പോള്‍ നിയമപ്രകാര മല്ലാത്ത ചില കാര്യങ്ങള്‍ നിയമാനുസൃതമാക്കും എന്ന് പറയുന്നു. പ്രവാചകന്‍ ആണ് ദൈവത്തിന്റെ നിയമം കൊണ്ട് വരുന്നത്. അങ്ങിനെയാണെങ്കില്‍ പുതിയ പ്രശ്നം കൂടിയുണ്ട്. മുഹമ്മദിലൂടെ ദൈവം മതം പൂര്‍ത്തീകരിച്ചതായാണ് ഖുറാന്‍ പറയുന്നത്.

5:3 ഇന്ന്‌ ഞാന്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു.

അപ്പോള്‍  ചോദ്യം ഇതാണ്.ഈസാ തിരിച്ചു വരുമോ? വരുന്നെങ്കില്‍ ആരായിട്ടാണ് വരവ്? പ്രവാച്ചകനായിട്ടോ അല്ലാതയോ? വരുമ്പോള്‍ പുതിയ നിയമം തന്നു അവസാന പ്രവാചകന്‍ മതത്തെ ഒന്ന് കൂടി പൂര്‍ത്തീകരിക്കുമോ?


മുഹമ്മദ്‌  നബി ബൈബിളില്‍ നിന്ന് അര്‍ത്ഥം അറിയാതെ കുറച്ചു പറഞ്ഞു പിടിപ്പിച്ചിട്ടുണ്ട്. ദൈവത്തിന്റെ വചനം, ദൈവത്തിന്റെ ആത്മാവ്, അന്ത്യവിധിക്കായി യേശുവിന്റെ തിരിച്ചു വരവ് എന്നിവ. പിന്നെ തോമാസിന്റെ/ജെയിംസിന്റെ സുവിശേഷത്തില്‍ നിന്നും കളിമണ്‍ പ്രതിമയും തൊട്ടിലില്‍ സംസാരിക്കുന്നത് അങ്ങിനെ ചിലതും. കൂട്ടത്തില്‍ സ്വന്തം കൈയ്യില്‍ നിന്ന് വേറെ പലതും. താന്‍ അന്ത്യപ്രവാചകന്‍ , യേശു  ദൈവ പുത്രനല്ല എന്നിങ്ങനെയുള്ളത്. അതും മുമ്പ് പറഞ്ഞതും  എല്ലാം കൂടി അങ്ങോട്ട്‌ യോജിക്കണ്ടേ!

Thursday, June 7, 2012

മുസ്ലീമുകള്‍ക്ക് എത്ര മാതാക്കള്‍ ഉണ്ട്?58:പരമദയാലുവും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
 (1) സ്വന്തം ഭര്‍ത്താവിനെക്കുറിച്ച് നിന്നോട് തര്‍ക്കിക്കുകയും അല്ലാഹുവിനോട് ആവലാതിപ്പെടുകയും ചെയ്യുന്ന ആ വനിതയുടെ വാക്ക് അല്ലാഹു കേട്ടിരിക്കുന്നു. അല്ലാഹു നിങ്ങളുടെ തര്‍ക്കം കേട്ടുകൊണ്ടിരിക്കുന്നുണ്ട്. അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമല്ലോ. (2) ഭാര്യമാരെ ളിഹാര്‍ ചെയ്യുന്നവരുണ്ടല്ലോ, ഭാര്യമാര്‍ ഒരിക്കലും അവരുടെ മാതാക്കളാകുന്നില്ല. അവരെ പ്രസവിച്ചവര്‍ മാത്രമാകുന്നു അവരുടെ മാതാക്കള്‍. തീരെ അരോചകവും വ്യാജവുമായ സംഗതിയത്രെ ഇക്കൂട്ടര്‍ പറയുന്നത്. നിശ്ചയം, അല്ലാഹു ഏറെ വിട്ടുവീഴ്ച ചെയ്യുന്നവനും പൊറുക്കുന്നവനുംതന്നെ.

(ഇവിടെ പറയുന്നു പ്രസവിച്ചവള്‍ മാത്രമാണ് മാതാവ്‌ എന്ന്)

4: 23 നിങ്ങളുടെ മാതാക്കളും പെണ്‍മക്കളും പെങ്ങന്‍മാരും പിതൃസഹോദരികളും മാതൃസഹോദരികളും സഹോദര പുത്രിമാരും സഹോദരീ പുത്രിമാരും നിങ്ങള്‍ക്കു മൂലയൂട്ടിയവരായ മാതാക്കളും  മുലകുടി ബന്ധത്തിലുള്ള സഹോദരിമാരും നിങ്ങളുടെ ഭാര്യമാരുടെ മാതാക്കളും 

(ഇവിടെ പറയുന്നു മുലയൂട്ടിയ വളര്‍ത്തു സ്ത്രീയും മാതാവാണ് എന്ന് അവരുടെ പെണ്മക്കള്‍ സഹോദരിമാരും !) 

33: 6 നിസ്സംശയം, പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക് സ്വന്തം ശരീരത്തെക്കാള്‍ പ്രധാനമാകുന്നു.പ്രവാചകപത്നിമാരോ, അവരുടെ മാതാക്കളുമാകുന്നു.
thafheem.net കൊടുത്ത വിശദീകരണം 13"...എന്നാല്‍, പ്രവാചക പത്നിമാര്‍ അവരെ സംബന്ധിച്ചിടത്തോളം സ്വന്തം മാതാക്കള്‍ എപ്രകാരം നിഷിദ്ധമായവരാണോ അപ്രകാരം നിഷിദ്ധരായവരാണ്..."
(ഇവിടെ പ്രവാചകന്റെ പത്നിമാരും മുസ്ലീമുകളുടെ മാതാക്കള്‍ ആണ്.)

(ഓഫ് നോട്ട്: പക്ഷെ വിശ്വാസികളുടെ  പിതാവാകാന്‍ നബിയെ കിട്ടില്ല കേട്ടോ. അതിനിത്തിരി പുളിക്കും.മോളെ കെട്ടുവാന്‍ പറ്റില്ലല്ലോ.മുസ്ലീമായ സൈദിന്റെ ഒരു കഷ്ടകാലം നോക്കണേ, 33: 6 പ്രകാരം കിട്ടിയ  അമ്മയുമായി ദാമ്പദ്യ ബന്ധം നടത്തിയിട്ടുള്ള മനുഷ്യനാണ്. അത് പോട്ടെ, സന്ദര്ഭാവസാല്‍ പറഞ്ഞു പോയി എന്ന് മാത്രം.)

 ചോദ്യം ഇതാണ് ഒരു മുസ്ലീമിന് എത്ര അമ്മമാര്‍ ഉണ്ടാകും?  ഒന്നാണോ രണ്ടാണോ അതോ  നബിയുടെ പതിനൊന്നു അംഗീകൃത മാതാക്കള്‍ അടക്കം പതിമൂന്നു പേരോ?

മോശയുടെ ജനതയും വിഗ്രഹാരാധനയും പശ്ചാത്താപവും.


മോശയുടെ ജനതകാളയുടെ വിഗ്രഹം ഉണ്ടാക്കിയതും ആരാധിച്ചതും ഖുറാനില്‍ കാണാം. മൂന്ന് സ്ഥലങ്ങളിലായി അത് പരന്നു കിടക്കുകയാണ്.കൂടാതെ  സമരിയാക്കാര്‍ ആണത്രേ അവരെ വഴിതെറ്റിച്ചത്. വിഗ്രഹാരാധന/ശിര്‍ക്ക്  ഒരിക്കലും അല്ലാഹുവിനു പൊറുക്കാന്‍ പറ്റാത്ത കാര്യാമാണെന്നും ഓര്‍ക്കണം. 

ഒന്നാം  സ്ഥലം: മോശ തിരിച്ചു വരുന്നതിനു മുമ്പേ ആ ജനം പശ്ചാത്തപിച്ചു.

http://www.thafheem.net/Sura_Index.html

(7:148-153) മൂസാക്കു പിന്നില്‍ അദ്ദേഹത്തിന്റെ സമുദായത്തിലെ ആളുകള്‍ അവരുടെ ആഭരണങ്ങള്‍കൊണ്ട്, മുക്രയിടുന്ന ഒരു പശുക്കിടാവിന്റെ പ്രതിമ നിര്‍മിച്ചു. അത് തങ്ങളോട് സംസാരിക്കുന്നില്ലെന്നും യാതൊരു കാര്യത്തിലും മാര്‍ഗദര്‍ശനം നല്‍കുന്നില്ലെന്നും അവര്‍ കണ്ടിരുന്നില്ലേ? എന്നിട്ടും അവര്‍ അതിനെ ആരാധനാമൂര്‍ത്തിയാക്കി. അവര്‍ കടുത്ത ധിക്കാരികളായിരുന്നു. അനന്തരം തങ്ങളുടെ മിഥ്യാപ്രതിഷ്ഠ പൊളിഞ്ഞുപോവുകയും തങ്ങള്‍ പിഴച്ചുപോയി എന്ന് കാണുകയും ചെയ്തപ്പോള്‍ അവര്‍ കേണുതുടങ്ങി: `ഞങ്ങളുടെ റബ്ബ് ഞങ്ങളില്‍ കരുണകാണിക്കുകയും പൊറുത്തുതരികയും ചെയ്യുന്നില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നശിച്ചവരായിത്തീരും.` മൂസാ സ്വജനത്തില്‍ തിരിച്ചെത്തിയപ്പോള്‍ കുപിതനും ദുഃഖിതനുമായി ചോദിച്ചു: `എന്റെ പിറകില്‍ നിങ്ങള്‍ എന്തുമാത്രം വഷളായിട്ടാണ് എന്നെ പ്രതിനിധീകരിച്ചത്! റബ്ബിന്റെ വിധി വരുന്നതുവരെ കാത്തിരിക്കാന്‍ നിങ്ങള്‍ക്കു കഴിഞ്ഞില്ലല്ലോ?` അദ്ദേഹം ഫലകങ്ങള്‍ എറിഞ്ഞുകളയുകയും സഹോദരന്റെ (ഹാറൂന്‍) തലമുടിയില്‍ പിടിച്ച് വലിച്ചിഴക്കുകയും ചെയ്തു. ഹാറൂന്‍ പറഞ്ഞു: `എന്റെ മാതാവിന്റെ മകനേ, ഈ ജനം എന്നെ ഒതുക്കിക്കളഞ്ഞു. അവരെന്നെ കൊന്നുകളയുമെന്നേടത്തോളം എത്തിയിരുന്നു. അതിനാല്‍ വിരോധികള്‍ എന്റെ നേരെ ചിരിക്കാന്‍ അവസരമുണ്ടാക്കാതിരിക്കുക. ധിക്കാരികളായ ഈ ജനത്തിന്റെ കൂട്ടത്തില്‍ എന്നെ ഗണിക്കയുമരുത്.` അപ്പോള്‍ മൂസാ പറഞ്ഞു: `നാഥാ! എനിക്കും എന്റെ സഹോദരനും മാപ്പരുളേണമേ, ഞങ്ങളെ നിന്റെ കാരുണ്യത്തില്‍ പ്രവേശിപ്പിക്കേണമേ, നീയോ കാരുണികരില്‍ കാരുണികനല്ലോ!` (മറുപടിയായി അരുള്‍ചെയ്തു:) `പശുക്കിടാവിനെ ആരാധനാമൂര്‍ത്തിയാക്കിയവരെ, തീര്‍ച്ചയായും അവരുടെ നാഥന്റെ കോപം ബാധിക്കുകതന്നെ ചെയ്യും. ഐഹികജീവിതത്തില്‍ അവര്‍ നിന്ദിതരായിത്തീരുന്നതുമാകുന്നു. കള്ളം ചമയ്ക്കുന്നവര്‍ക്കു നാം ഇപ്രകാരംതന്നെയാണ് ശിക്ഷ നല്‍കുന്നത്. ദുഷ്കൃത്യങ്ങള്‍ ചെയ്യുകയും പിന്നീട് പശ്ചാത്തപിച്ച് സത്യവിശ്വാസം കൈക്കൊള്ളുകയും ചെയ്തവരുണ്ടല്ലോ, ആ പശ്ചാത്താപത്തിനും വിശ്വാസത്തിനും ശേഷം നിശ്ചയമായും നിന്റെ നാഥന്‍ മാപ്പരുളുന്നവനും കരുണാവാരിധിയുമാകുന്നു.`

രണ്ടാം  സ്ഥലം: മോശ തിരിച്ചു വരുന്നത് വരെ  വിഗ്രഹാരാധന നടത്തികൊണ്ടിരുന്നു.പശ്ചാത്തപിക്കുന്ന ഭാഗം ഇല്ല.

(20:83-85) അല്ലയോ മൂസാ! സ്വജനത്തിനു മുമ്പായി നിന്നെ (തിരക്കിട്ട്) ഇവിടെ എത്തിച്ചതെന്ത്? ദ്ദേഹം ബോധിപ്പിച്ചു: `അവരിതാ എന്റെ പിറകില്‍തന്നെ വരുന്നുണ്ട്. ഞാന്‍ ധൃതിയില്‍ നിന്റെ സന്നിധിയിലെത്തിയതോ, നാഥാ, നീ എന്നില്‍ സംപ്രീതനാകേണ്ടതിനാകുന്നു.` അവന്‍ അരുളി: `ശരി. എന്നാല്‍ കേട്ടുകൊള്ളുക: നിനക്കു പിറകില്‍ ആ ജനത്തെ നാം പരീക്ഷണത്തിലകപ്പെടുത്തിയിരിക്കുന്നു. സാമിരി അവരെ പിഴപ്പിച്ചുകളഞ്ഞു.`

(86) മൂസാ അതികോപിഷ്ഠനും ദുഃഖിതനുമായി സ്വജനത്തിലേക്കു മടങ്ങി. വന്നപാട് അദ്ദേഹം പറഞ്ഞു: `അല്ലയോ ജനമേ, നിങ്ങളുടെ റബ്ബ് നിങ്ങളോട് മഹത്തായ വാഗ്ദാനങ്ങള്‍ ചെയ്തിരുന്നില്ലേ? നിങ്ങള്‍ക്കു കാലം ദീര്‍ഘിച്ചുപോയോ? അതോ, റബ്ബിന്റെ കോപം തന്നെ നിങ്ങളില്‍ പതിക്കണമെന്നാഗ്രഹിച്ചിട്ടാണോ ഞാനുമായുള്ള നിശ്ചയം ലംഘിച്ചത്?`
(87-89) അവര്‍ ഉത്തരം നല്‍കി: `അങ്ങയോടുള്ള നിശ്ചയം ഞങ്ങള്‍ സ്വേച്ഛയാ ലംഘിച്ചതല്ല. സംഭവിച്ചതിങ്ങനെയാണ്: ഞങ്ങള്‍ ജനത്തിന്റെ ആഭരണഭാണ്ഡങ്ങള്‍ ചുമന്നിരുന്നുവല്ലോ. ഞങ്ങള്‍ അത് എറിഞ്ഞതേയുള്ളൂ തേപ്രകാരം സാമിരിയും എറിഞ്ഞു. അവന്‍ അവര്‍ക്ക് ഒരു കാളക്കിടാവിന്റെ പ്രതിമ വാര്‍ത്തുകൊടുത്തു. അത് അവര്‍ക്കുനേരെ കാളയെപ്പോലെ മുക്രയിട്ടു. അപ്പോള്‍ ജനം പറഞ്ഞു: ഇതാകുന്നു നിങ്ങളുടെ ദൈവം. മൂസായുടെ ദൈവവും. മൂസാ അതു മറന്നുപോയതാണ്.` തങ്ങള്‍ പറയുന്നതിന് അത് മറുപടി പറയുന്നില്ലെന്നും ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ അതിനു കഴിവില്ലെന്നും അവര്‍ കാണാതെ പോയതെന്ത്?

(90-91) (മൂസാ വന്നെത്തുന്നതിനു) മുമ്പുതന്നെ ഹാറൂന്‍ അവരോടു പറഞ്ഞിട്ടുണ്ടായിരുന്നു: `എന്റെ ജനമേ, നിങ്ങള്‍ ഇതുവഴി പരീക്ഷിക്കപ്പെട്ടിരിക്കുകയാണ്. തീര്‍ച്ചയായും നിങ്ങളുടെ റബ്ബ് കരുണാമയനാകുന്നു. അതിനാല്‍ എന്നെ അനുഗമിക്കുവിന്‍. എന്റെ വാക്കുകളെ അനുസരിക്കുവിന്‍.` പക്ഷേ, അവര്‍ അദ്ദേഹത്തോടു പറഞ്ഞു: `മൂസാ തിരിച്ചെത്തുംവരെ ഞങ്ങള്‍ ഇതിനെ തന്നെ ആരാധിച്ചുകൊണ്ടിരിക്കും.` 

(92-93) മൂസാ (ജനത്തെ ആക്ഷേപിച്ചശേഷം ഹാറൂനിന്റെ നേരെ തിരിഞ്ഞിട്ട്) ചോദിച്ചു: `അല്ലയോ ഹാറൂന്‍! ഇവര്‍ പിഴച്ചുപോകുന്നതു കണ്ടപ്പോള്‍, എന്റെ മാര്‍ഗമനുസരിച്ചു പ്രവര്‍ത്തിക്കുന്നതില്‍നിന്നു തന്നെ തടഞ്ഞതെന്ത്? താന്‍ എന്റെ കല്‍പനയെ ധിക്കരിച്ചുവോ?` 

(94) ഹാറൂന്‍ പറഞ്ഞു: എന്റെ മാതാവിന്റെ മകനേ, എന്റെ താടിയും തലമുടിയും പിടിച്ചുവലിക്കരുതേ. `നീ ഇസ്രായീല്‍ വംശത്തെ ഭിന്നിപ്പിച്ചുകളഞ്ഞു, എന്റെ വാക്കിനു കാത്തിരുന്നുമില്ല` എന്നു നീ വന്നു പറയുമെന്ന് ഞാന്‍ ഭയപ്പെട്ടു.`

(95-96) മൂസാ ചോദിച്ചു: `അല്ലയോ സാമിരീ! നിനക്കെന്താണു പറയാനുള്ളത്?` അവന്‍ പറഞ്ഞു: `ഇവര്‍ കാണാത്ത ഒന്ന് ഞാന്‍ കണ്ടു. ദൂതന്റെ കാല്‍പ്പാടില്‍നിന്ന് ഞാന്‍ ഒരുപിടി മണ്ണെടുത്തു. എന്നിട്ടത് എറിഞ്ഞു. എന്റെ മനസ്സ് അങ്ങനെ ചെയ്യണമെന്നു തോന്നിച്ചു.

(97-98) മൂസാ പറഞ്ഞു: ശരി, നീ പൊയ്ക്കൊള്ളുക. ഇനി നിനക്ക് ജീവിതം മുഴുവന്‍ `എന്നെ തൊടരുതേ` എന്നു വിലപിച്ചുകൊണ്ട് കഴിയേണ്ടിവരും.നിന്റെ വിചാരണക്ക് ഒരു നിശ്ചിത സന്ദര്‍ഭമുണ്ട്. അത് നിന്നില്‍നിന്ന് അശേഷം തെന്നിപ്പോവുകയില്ല. നോക്കുക, നീ ഭജിച്ചുകൊണ്ടിരുന്ന ദൈവത്തെ നാമിതാ കരിച്ചുകളയാന്‍ പോകുന്നു. എന്നിട്ടതു ഭസ്മമാക്കി കടലില്‍ കലക്കിക്കളയും. നിങ്ങളുടെ ഇലാഹ് ഏകനായ അല്ലാഹു മാത്രമാകുന്നു. അവനല്ലാതെ ദൈവമില്ല. അവന്റെ ജ്ഞാനം സകല സംഗതികളെയും ഉള്‍ക്കൊണ്ടതാകുന്നു.` 


മൂന്നാം സ്ഥാലം : അല്ലാഹു അവരുടെ ശിര്‍ക്ക് പൊരുത്ത് കൊടുക്കുന്നു.


(4:153-...) പ്രവാചകാ, ഈ വേദവിശ്വാസികള്‍, വാനലോകത്തുനിന്ന് അവര്‍ക്ക് ഒരു പ്രമാണമിറക്കിക്കൊടുക്കണമെന്നു ഇന്നു നിന്നോടാവശ്യപ്പെടുന്നുവെങ്കില്‍ മുമ്പവര്‍ മൂസായോട് ഇതിനെക്കാള്‍ ധിക്കാരപരമായ ആവശ്യമുന്നയിച്ചിട്ടുണ്ട്. അദ്ദേഹത്തോടവര്‍ പറഞ്ഞു: `നീ ഞങ്ങള്‍ക്ക് അല്ലാഹുവിനെ നേരില്‍ കാണിച്ചുതരേണം.` ഈ ധിക്കാരം കാരണം അവരുടെ മേല്‍ പെട്ടെന്ന് ഇടിനാദം പതിച്ചു. പിന്നീടവര്‍ പശുക്കുട്ടിയെ സ്വന്തം ആരാധനാമൂര്‍ത്തിയാക്കി. അവരോ, തെളിഞ്ഞ ദൃഷ്ടാന്തങ്ങള്‍ കണ്ടുകഴിഞ്ഞിട്ടുണ്ടായിരുന്നു. അതും നാമവര്‍ക്ക് പൊറുത്തുകൊടുത്തു.ഈ മൂന്നു ഭാഗത്ത്‌ നിന്നുംഒന്നിലധികം പോരായ്മകള്‍ ഉണ്ട്.
ഒന്ന്) ഒരു സ്ഥലത്ത്മോശ വരുന്നതിനു മുമ്പേ ജനം പശ്ചാത്തപിക്കുന്നു. മറ്റേതില്‍വരുന്നത് വരെ വിഗ്രാഗരധാന നടത്തും എന്ന് പറയുന്നു. പശ്ചാത്താപം ഇല്ല 
രണ്ട്) ഒരു സ്ഥലത്ത് മോശ പറയുന്നു , ഈ പ്രവര്‍ത്തിക്കു തീര്‍ച്ചയായും ശിക്ഷ ലഭിക്കും എന്ന്. മറ്റൊരു സ്ഥലത്ത് പൊറുത്തു കൊടുക്കുന്നു.ഒരു ശിക്ഷയുംകൊടുക്കുന്നതായി കാണുന്നില്ല. ഇതില്‍ ഏതാണ് ശരി? ശിക്ഷ കൊടുത്തോ പൊറുത്തു കൊടുത്തോ?

മൂന്നു)  വിഗ്രഹാരാധന നടത്തുന്നത് പൊറുക്കാന്‍ പറ്റാത്ത പാപമാണ് എന്ന് അല്ലാഹു പറയുന്നു.  (4:116, 4:48) എന്നിട്ടും ഇവിടെ പൊറുത്തു കൊടുക്കുന്നു. ആദ്യം പറഞ്ഞത് മറന്നു പോയോ? അതോ ആദ്യം ചെയ്തത് മറന്നു പോയോ?

നാല്) സമരിയാക്കാര്‍ എന്ന സ്ഥലമോ ജനവിഭാഗമോ അന്ന് നിലവില്‍ ഉണ്ടായിരുന്നില്ല. ബൈബിള്‍ പ്രകാരമോ അതിനെ വിശ്വാസമില്ലെങ്കില്‍ മറ്റു ചരിത്ര പ്രകാരമോ മോശയുടെ കാലത്ത് സമരിയ എന്ന സ്ഥലം ഇല്ല. ഇവിടെ മോശയുടെ ജനതയെ വഴി തെറ്റിക്കുന്നത് ഒരു സമരിയാക്കാരനാണ്. ഇല്ലാത്ത ജറൂസലേം ദേവാലയത്തില്‍ പോയി അല്ലാഹുവിനെ ആരാധിച്ച മനുഷ്യനല്ലേ , ഇല്ലാത്ത പലതും ഉണ്ടായിരുന്നു എന്ന് തോന്നുക സ്വാഭാവികം.


അഞ്ചു) ഒരു സ്ഥലത്ത് സ്വര്‍ണ്ണം കൊണ്ട് ഉണ്ടാക്കിയ കാള പൊളിഞ്ഞു പോകുന്നു. മറ്റൊരിടത്ത് വെറും വിഗ്രഹമായ കാള  ജീവന്‍ വച്ച് മുക്രയിടുന്നു. എന്താണ് സത്യത്തില്‍ വിഗ്രഹത്തിനു സംഭവിച്ചത്? പൊളിഞ്ഞു പോയോ അതോ മുക്രയിട്ടോ?  അല്ലാഹുവാണോ അതിനെ ജീവന്‍ വപ്പിച്ചത് ? എന്നിട്ട് പിന്നാലെ ഒരു ഡയലോഗ് , ഇതിന്റെ കൊണ്ട് ഒരു ഉപകാരവും ഇല്ലന്ന്.മുമ്പ് വിഗ്രഹമായിരുന്നതും പിന്നീട്  ജീവന്‍ വച്ചതുമായ  ആ കാളയെ കൊണ്ട് രണ്ട് ലോഡ്‌വണ്ടി വലിപ്പിക്കാന്‍ എങ്കിലും ഉപകാരമുണ്ട് .ഈ പറയുന്ന ആല്ലാഹുവിനെ  കൊണ്ടോ?

ശിര്‍ക്കും വൈരുദ്ധ്യങ്ങളും! അനവധി.


ഒരേ അദ്ധ്യായത്തില്‍ നിന്ന് തന്നെ തുടങ്ങാം.

അല്ലാഹുവിനു വച്ച് പൊറുപ്പിക്കാന്‍ പറ്റാത്ത ഒരേ ഒരു സാധനം ശിര്‍ക്കാണത്രേ!

4:48 തന്നോട്‌ പങ്കുചേര്‍ക്കപ്പെടുന്നത്‌ അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അവന്‍ പൊറുത്തുകൊടുക്കുന്നതാണ്‌. ആര്‍ അല്ലാഹുവോട്‌ പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ്‌ ചമച്ചുണ്ടാക്കിയിരിക്കുന്നത്‌.

 4:116 തന്നോട്‌ പങ്കുചേര്‍ക്കപ്പെടുക എന്നത്‌ അല്ലാഹു പൊറുക്കുകയില്ല; തീര്‍ച്ച. അതൊഴിച്ചുള്ളത്‌ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അവന്‍ പൊറുത്തുകൊടുക്കുന്നതാണ്‌. ആര്‍ അല്ലാഹുവോട്‌ പങ്കുചേര്‍ക്കുന്നുവോ അവന്‍ ബഹുദൂരം പിഴച്ചു പോയിരിക്കുന്നു.

കണ്ടില്ലേ  ! അല്ലാഹു നരകത്തില്‍ ഇടാന്‍ ഈ പാപം ഒരുതവണ ചെയ്താല്‍ തന്നെ ധാരാളം. അതോഴിച്ചുള്ള പാപങ്ങള്‍ അങ്ങേര്‍ക്കു തോന്നിയാല്‍ പൊറുത്തു കൊടുക്കും.

നബി  കഥപറഞ്ഞു പറഞ്ഞു മോശയുടെ കാലത്തേക്ക് പോയി....

4:153 ...പിന്നെ വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിന്‌ ശേഷം അവര്‍ കാളക്കുട്ടിയെ ( ദൈവമായി ) സ്വീകരിച്ചു. എന്നിട്ട്‌ നാം അത്‌ പൊറുത്തുകൊടുത്തു....

കണ്ടോ  വ്യക്താമായ തെളിവുകള്‍ക്ക് ശേഷവും ഒരു ജനത കാളകുട്ടിയെ ദൈവമായി സ്വീകരിച്ചു. അല്ലാഹു അത് ചുമ്മാ പൊറുത്തു കൊടുത്തു.അത് വ്യക്തമായ അറിവോട് കൂടിയാണ് അവര്‍ ചെയ്തത്.

അറിവില്ലായ്മഅല്ലാഹു ക്ഷമിക്കും.പക്ഷെ ഇത് പോട്ടെന്നു കരുതി.എന്താന്നു അറിയില്ല ഇതേ അദ്ധ്യായത്തിന്റെ തുടക്കത്തില്‍ അല്ലാഹു പറഞ്ഞത് മറന്നു.

4:17 പശ്ചാത്താപം സ്വീകരിക്കാന്‍ അല്ലാഹു ബാധ്യത ഏറ്റിട്ടുള്ളത്‌ അറിവുകേട്‌ നിമിത്തം തിന്‍മ ചെയ്യുകയും, എന്നിട്ട്‌ താമസിയാതെ പശ്ചാത്തപിക്കുകയും ചെയ്യുന്നവര്‍ക്ക്‌ മാത്രമാകുന്നു. അങ്ങനെയുള്ളവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്‌. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.

 കാളകുട്ടിയെ ആരാധിച്ചവര്‍ അറിഞ്ഞു കൊണ്ടാണ് ചെയ്തത്.എന്നിട്ട് ഒരിക്കലും ക്ഷമിക്കില്ല എന്ന് അല്ലാഹു പറഞ്ഞ വിഗ്രഹാരാധന അല്ലാഹു പൊറുത്തുകൊടുത്തു. എന്തൊരു മാജിക്‌. ( പശ്ചാതപിച്ചതായി അവിടെ പറയുന്നില്ലെങ്കിലും മറ്റൊരു സ്ഥലത്ത് പറയുന്നുണ്ട്)

വിഗ്രഹാരാധനയെ പറ്റി പറയുമ്പോള്‍ അബ്രാഹത്തിന്റെ കാര്യം വിട്ടു പോകരുത്.

6:76അങ്ങനെ രാത്രി അദ്ദേഹത്തെ ( ഇരുട്ട്കൊണ്ട്‌ ) മൂടിയപ്പോള്‍ അദ്ദേഹം ഒരു നക്ഷത്രം കണ്ടു. അദ്ദേഹം പറഞ്ഞു: ഇതാ, എന്‍റെ രക്ഷിതാവ്‌! എന്നിട്ട്‌ അത്‌ അസ്തമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: അസ്തമിച്ച്‌ പോകുന്നവരെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല.77 അനന്തരം ചന്ദ്രന്‍ ഉദിച്ചുയരുന്നത്‌ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതാ എന്‍റെ രക്ഷിതാവ്‌! എന്നിട്ട്‌ അതും അസ്തമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവ്‌ എനിക്ക്‌ നേര്‍വഴി കാണിച്ചുതന്നില്ലെങ്കില്‍ തീര്‍ച്ചയായും ഞാന്‍ വഴിപിഴച്ച ജനവിഭാഗത്തില്‍ പെട്ടവനായിത്തീരും.78 അനന്തരം സൂര്യന്‍ ഉദിച്ചുയരുന്നതായി കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതാ എന്‍റെ രക്ഷിതാവ്‌! ഇതാണ്‌ ഏറ്റവും വലുത്‌!! അങ്ങനെ അതും അസ്തമിച്ചു പോയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ സമുദായമേ, നിങ്ങള്‍ ( ദൈവത്തോട്‌ ) പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം തീര്‍ച്ചയായും ഞാന്‍ ഒഴിവാകുന്നു. 79 തീര്‍ച്ചയായും ഞാന്‍ നേര്‍മാര്‍ഗത്തില്‍ ഉറച്ചുനിന്നു കൊണ്ട്‌ എന്‍റെ മുഖം ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനിലേക്ക്‌ തിരിച്ചിരിക്കുന്നു. ഞാന്‍ ബഹുദൈവവാദികളില്‍ പെട്ടവനേ അല്ല.
സൂര്യനെയും  ചന്ദ്രനെയും നക്ഷത്രതിനെയും ഒരു റൌണ്ട് ആരാധിച്ചു കഴിഞ്ഞപ്പോള്‍ ആണ് പുള്ളികാരന് മനസിലായത് അതൊന്നും ദൈവമല്ല എന്ന്. പോട്ടെ. നബിയുടെ കഥകള്‍ അല്ലേ. ക്ഷമിക്കാം.

പക്ഷെ അതിനു തൊട്ടടുത്ത വചനങ്ങളില്‍ പറയുന്ന വീമ്പ്‌ നോക്കണം.
6:83 ഇബ്രാഹീമിന്‌ തന്‍റെ ജനതയ്ക്കെതിരായി നാം നല്‍കിയ ന്യായപ്രമാണമത്രെ അത്‌. നാം ഉദ്ദേശിക്കുന്നവര്‍ക്ക്‌ നാം പദവികള്‍ ഉയര്‍ത്തികൊടുക്കുന്നു. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌ യുക്തിമാനും സര്‍വ്വജ്ഞനുമത്രെ.
84 അദ്ദേഹത്തിന്‌ നാം ഇസഹാഖിനെയും യഅ്ഖൂബിനെയും നല്‍കുകയും ചെയ്തു. അവരെയെല്ലാം നാം നേര്‍വഴിയിലാക്കിയിരിക്കുന്നു. അദ്ദേഹത്തിന്‌ മുമ്പ്‌ നൂഹിനെയും നാം നേര്‍വഴിയിലാക്കിയിട്ടുണ്ട്‌. അദ്ദേഹത്തിന്‍റെ സന്താനങ്ങളില്‍ നിന്ന്‌ ദാവൂദിനെയും സുലൈമാനെയും അയ്യൂബിനെയും യൂസുഫിനെയും മൂസായെയും ഹാറൂനെയും ( നാം നേര്‍വഴിയിലാക്കി. ) അപ്രകാരം സദ്‌വൃത്തര്‍ക്ക്‌ നാം പ്രതിഫലം നല്‍കുന്നു. 85 സകരിയ്യാ, യഹ്‌യാ, ഈസാ, ഇല്‍യാസ്‌ എന്നിവരെയും ( നേര്‍വഴിയിലാക്കി. ) അവരെല്ലാം സജ്ജനങ്ങളില്‍ പെട്ടവരത്രെ. 86 ഇസ്മാഈല്‍, അല്‍യസഅ്‌, യൂനുസ്‌, ലൂത്വ്‌ എന്നിവരെയും ( നേര്‍വഴിയിലാക്കി. ) അവരെല്ലാവരെയും നാം ലോകരില്‍ വെച്ച്‌ ശ്രേഷ്ഠരാക്കിയിരിക്കുന്നു. 87അവരുടെ പിതാക്കളില്‍ നിന്നും സന്തതികളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും ( ചിലര്‍ക്ക്‌ നാം ശ്രേഷ്ഠത നല്‍കിയിരിക്കുന്നു. ) അവരെ നാം വിശിഷ്ടരായി തെരഞ്ഞെടുക്കുകയും, നേര്‍മാര്‍ഗത്തിലേക്ക്‌ അവരെ നയിക്കുകയും ചെയ്തിരിക്കുന്നു.88 അതാണ്‌ അല്ലാഹുവിന്‍റെ മാര്‍ഗദര്‍ശനം. അത്‌ മുഖേന തന്‍റെ ദാസന്‍മാരില്‍ നിന്ന്‌ താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍മാര്‍ഗത്തിലേക്ക്‌ നയിക്കുന്നു. അവര്‍ ( അല്ലാഹുവോട്‌ ) പങ്കുചേര്‍ത്തിരുന്നുവെങ്കില്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതെല്ലാം അവരെ സംബന്ധിച്ചിടത്തോളം നിഷ്ഫലമായിപ്പോകുമായിരുന്നു.

 അവസാന വരി നോക്കണം. അവര്‍ ശിര്‍ക്ക് ചെയ്തിരുന്നെങ്കില്‍ അവര്‍ പ്രവര്തിച്ചതെല്ലാം നിഷ്ഫലമായേനെ. ഇപ്പോള്‍ എന്തായി അബ്രാഹം ശിര്‍ക്ക് ചെയ്തത് അല്ലാഹു മറന്നു .

അപ്പോള്‍ ശിര്‍ക്ക് ചെയ്‌താല്‍ അല്ലാഹു പൊറുക്കുമോ ഇല്ലയോ എന്ന അവസ്ഥയില്‍ എത്തി. പൊറുക്കില്ല എന്നാണു കൂടുതല്‍ സ്ഥലത്തും ആവര്‍ത്തിച്ചു പറയുന്നത്. എന്നിരുന്നാലും...
39:53 പറയുക: സ്വന്തം ആത്മാക്കളോട്‌ അതിക്രമം പ്രവര്‍ത്തിച്ച്‌ പോയ എന്‍റെ ദാസന്‍മാരേ, അല്ലാഹുവിന്‍റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്‌. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്‌. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും

എത്ര  കാരുണ്യവാന്‍ എല്ലാ പാപങ്ങളും പൊരുത് താരം എന്നാണു പറയുന്നത്. മുമ്പ്‌ പറഞ്ഞതൊക്കെ വെള്ളത്തില്‍ .

ഒരേ  ഒരാള്‍ എഴുതി വച്ച കാര്യങ്ങളാണ് ഇവ. ഇതില്‍ ഏതു വിശ്വസിക്കും.അവസരത്തിനൊത്ത് വായില്‍ വന്നത് അല്ലാഹു പറഞ്ഞതാണ് എന്ന് പറഞ്ഞു നബി വിളിച്ചു പറഞ്ഞു. അതൊക്കെ തുന്നികൂട്ടി ഒരു പുസ്തകമാക്കി. അതാണ്‌ ഖുറാന്‍ എന്നാണു ഞാന്‍ മനസിലാക്കിയത്.


Wednesday, June 6, 2012

ഖുര്‍ആന്‍ ! ഒരു അക്ഷരം പോലും മാറ്റമില്ലത്രേ

മുകളില്‍ കൊടുത്തിരിക്കുന്നത്‌ imam hafs, imam warsh  എന്നീ  പതിപ്പുകളില്‍ നിന്നുള്ള പദങ്ങള്‍ ആണ്. ഇവയുടെ ഉച്ചാരണത്തില്‍ മാത്രമല്ല സ്പെള്ളിങ്ങിലും അര്‍ത്ഥത്തിലും വ്യത്യാസമുണ്ട്. (we/he, you/they )  ഉത്തമന്‍ ഒരു ഖുറാന്‍ മാത്രമേ ക്രോദീകരിച്ചു ലോകത്തിന്റെ നാനാഭാഗത്തും കൊടുത്തയചിട്ടുള്ളൂ . പിന്നെ എങ്ങിനെ ഈ വ്യത്യാസം വന്നു?

അതാണ്‌ ഖുര്‍ആന്‍ ഒരക്ഷരം പോലും മാറ്റമില്ലാത്തത് എന്ന് മുസ്ലീമുകള്‍ പറയുന്ന ഖുര്‍ആന്‍ ! കൂടതല്‍ ഉണ്ട്. എന്തിനധികം ഒരെണ്ണം ധാരാളം പോരെ?

---- adding more details with links----
ഇങ്ങനെ  വെളുത്ത പ്രതലത്തില്‍ കറുത്ത പടം വരച്ചാല്‍ തങ്ങള്‍ക്ക് ബോധ്യമാകില്ല എന്നുള്ള മുസ്ലീം സുഹൃത്തുക്കളുടെ മറുപടി പ്രകാരം കൂടുതല്‍ വ്യക്തത വരുത്തേണ്ടത് നല്ലതാണ് എന്ന് തോന്നുന്നു.

ആദ്യം തന്നെ മുസ്ലീം സൈറ്റുകള്‍ എന്ത് പറയുന്നു എന്ന് നോക്കാം.
ഒന്ന്) ബൈബിളിന്റെ തെറ്റുകള്‍ ചൂണ്ടി കാണിക്കുന്നതിനും ഖുരാനിന്റെ തെറ്റുകള്‍ക്ക് മറുപടി പറയുകയും ചെയ്യുന്ന ഒരു സൈറ്റ്
http://www.answering-christianity.com/sami_zaatri/preservation_of_noble_quran.htm

അതില്‍ തന്നെ പറയുന്നു. (seach ചെയ്‌താല്‍ കാണാം)
The examples of worst cases of variants with manuscript support are provided by the following differences between the Hafs and Warsh transmissions:

     Surah                   Hafs                      Warsh
     2:132                 wa wassa                 wa `awsa
     3:133                 wa sari‘u                 sari‘u
   18:36                   minha                      minhuma
   73:20                   anllan                        allan  

……
എന്താണ്  ഈ ഡോട്ടുകള്‍ ? പിന്നെയും കുറെ എണ്ണം ഉണ്ടെന്നു. അവര്‍ അവര്‍ക്ക് മറുപടി പറയാന്‍ എളുപ്പമുള്ള സാധനങ്ങള്‍ എടുത്തു മുകളില്‍ കൊടുത്തു. ഞാന്‍ മുകളില്‍ കൊടുത്ത വ്യത്യാസം ഇതിലെ ഡോട്ടുകളില്‍ മുങ്ങി പോയി. എന്തോ ആകട്ടെ,  വിവിധ വേര്‍ഷന്‍ ഉണ്ടെന്നു അവര്‍ തന്നെ പറയുന്നു.

അടുത്ത ലിങ്ക് എടുക്കാം.ഇതിലും പട്ടിക തിരിച്ചു പുതിയ നിയമത്തെ കുറ്റം പറഞ്ഞിട്ടുണ്ട്. എന്തോ ആവട്ടെ , നമുക്ക് ഖുര്‍ആന്‍ വേര്‍ഷനുകള്‍ എന്ത് പറയുന്നു എന്ന് നോക്കാം.
രണ്ട്)  http://www.islamicperspectives.com/Preservation4.htm

ഇവര്‍ കുറച്ചു കൂടി കൂടുതല്‍ കൊടുത്തിട്ടുണ്ട്‌.
     Surah                   Hafs                   Variant
     1:3                       malik                     malik
     2:9                      yakhda‘una            yukhadi‘una
     2:125                  wattakhidhu           wattakhadhu
     2:140                  taquluna                 yaquluna
     2:214                  yaqula                    yaqulu
     2:259                  nunshizuha             nunshiruha
     3:37                   wa kaffalaha           wa kafalaha
     3:81                   ataytukum               ataynakum
     5:6                      arjulakum              arjulikum 
     5:54                   yartadda                 yartadid
     20:63                 in hadhayni            inna hadhani
     23: 8                  li-amanatihim        li-amanatihim

ഇതില്‍  ഞാന്‍ മുകളില്‍ കൊടുത്ത ഒരെണ്ണം ഉള്‍പ്പെട്ടിട്ടുണ്ട്. ആ നിലയ്ക്ക് എങ്കിലും മുസ്ലീം സുഹൃത്തുക്കള്‍ക്ക് ബോധ്യമാകെണ്ടാതാണ്അങ്ങിനെ ഒരു വ്യത്യാസം warsh ഖുറാനില്‍ ഉണ്ട് എന്ന്.

(ഈ ലിങ്കില്‍ മറ്റു പലതരം വ്യതിയാനങ്ങളെ പറ്റി അവര്‍ കൊടുത്തിട്ടുണ്ട്‌.)


മൂന്നു) ഒരു ലിങ്ക് കിട്ടിയിട്ടുണ്ട്. അത് warsh ഖുറാന്‍ തന്നെയാണോ എന്ന്ഉറപ്പില്ല . അതിന്റെ പുറം ചട്ട കണ്ടാലേ എനിക്കറിയൂ. ഇതില്‍ അത് കൊടുത്തിട്ടില്ല. എങ്കിലും മുസ്ലീം സുഹൃത്തുക്കള്‍ക്ക് അറബി വായിക്കാന്‍ അറിയുന്നത് കൊണ്ട് മനസിലാകും എന്ന് കരുതുന്നു. അവരുടെ അറിവിലേക്ക് കൊടുക്കുന്നു.
Warsh-an-Nafi-Tajweed

Wednesday, May 30, 2012

നബിയും മരണവും

ഖുറാന്‍ തിരുത്തിയാലുള്ള അല്ലാഹുവിന്റെ ശിക്ഷ എന്താണെന്ന് അറിയാമോ?

10:15 നമ്മുടെ സ്പഷ്ടമായ തെളിവുകള്‍ അവര്‍ക്ക്‌ വായിച്ചുകേള്‍പിക്കപ്പെടുമ്പോള്‍, നമ്മെ കണ്ടുമുട്ടുമെന്ന്‌ പ്രതീക്ഷിക്കാത്തവര്‍ പറയും: നീ ഇതല്ലാത്ത ഒരു ഖുര്‍ആന്‍ കൊണ്ടു വരികയോ, ഇതില്‍ ഭേദഗതി വരുത്തുകയോ ചെയ്യുക. ( നബിയേ, ) പറയുക: എന്‍റെ സ്വന്തം വകയായി അത്‌ ഭേദഗതി ചെയ്യുവാന്‍ എനിക്ക്‌ പാടുള്ളതല്ല. എനിക്ക്‌ ബോധനം നല്‍കപ്പെടുന്നതിനെ പിന്‍പറ്റുക മാത്രമാണ്‌ ഞാന്‍ ചെയ്യുന്നത്‌. തീര്‍ച്ചയായും എന്‍റെ രക്ഷിതാവിനെ ഞാന്‍ ധിക്കരിക്കുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ ഞാന്‍ പേടിക്കുന്നു.
69: 44 നമ്മുടെ പേരില്‍ അദ്ദേഹം ( പ്രവാചകന്‍ ) വല്ല വാക്കും കെട്ടിച്ചമച്ചു പറഞ്ഞിരുന്നെങ്കില്‍ 45 അദ്ദേഹത്തെ നാം വലതുകൈ കൊണ്ട്‌ പിടികൂടുകയും, 46 എന്നിട്ട്‌ അദ്ദേഹത്തിന്‍റെ ജീവനാഡി നാം മുറിച്ചുകളയുകയും ചെയ്യുമായിരുന്നു.

കഠിനമായ  ശിക്ഷതന്നെ കാത്തിരിക്കുന്നു. ജീവനാഡി മുറിച്ചു കളയും എന്നാണു അല്ലാഹുവിന്റെ താക്കീത് .

ഇനി ചില ഖുറാന്‍ വചനങ്ങള്‍ നോക്കാം. അതിന്റെ പശ്ചാത്തലം അറിയുവാന്‍ ചില ഹദീസുകളും .

വചനം ഒന്ന്)
23:14 .... അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു. 

ഇത് ആരാണ് പറഞ്ഞത് എന്നറിയാമോ? Abdullah ibn Saad . ഖലീഫയായിരുന്ന ഉത്തമന്റെ സഹോദര തുല്യന്‍. നബി പറഞ്ഞു കൊടുത്തു ഈ വ്യക്തി ഖുറാന്‍ പകര്‍ത്തി എഴുതികൊണ്ടിരിക്കുമ്പോള്‍ , ഇദ്ദേഹം അതിശയോക്തിയായി പറഞ്ഞ കാര്യമാണ് 23:14ന്റെ അവസാന കഷണം.  ഇതിന്റെ പേരില്‍ ഇദ്ദേഹം ഇസ്ലാം വിടുകയും പിന്നീട് നബി ഇദ്ദേഹത്തെ കൊല്ലുവാന്‍ഉദ്ദേശിക്കുകയും ചെയ്തിരുന്നു. ഉത്തമന്റെ അപേക്ഷ സ്വീകരിച്ചു കൊല്ലാതെ വിട്ടു. കൂടുതല്‍ വിവരങ്ങള്‍ക്ക് http://en.wikipedia.org/wiki/Abdullah_ibn_Saad. നബിയുടെ ഇരട്ടമുഖവും അതില്‍ കാണാം.ബുഖാരിയില്‍ അതിന്റെ മുസ്ലേം വേര്‍ഷന്‍ കാണാം.  Sahih al-Bukhari,  4. 56.814. രണ്ടായാലും നബി വിശ്വസിച്ചു ഏല്പിച്ച വ്യക്തി ഒന്നുങ്കില്‍ കള്ളന്‍ അല്ലെങ്കില്‍ ഖുര്‍ആനിന്റെ യഥാര്‍ത്ഥ  അവസ്ഥ മനസിലാക്കി അത് ഉപേക്ഷിച്ചവന്‍ .


വചനം  രണ്ടു )
4.95 അവതരിക്കുമ്പോള്‍ അംഗവൈകല്യം ഉള്ളവരുടെ കാര്യം ഉണ്ടായിരുന്നില്ല. അത് എഴുതുവാന്‍ തുടങ്ങുമ്പോള്‍ ഒരു വികലാംഗന്‍ പരാതിപ്പെട്ടു. അപ്പോള്‍ അതില്‍ വികലാംഗരുടെ കാര്യവും കൂട്ടി ചേര്‍ത്ത് നബി എഴുതി.   അല്ലാഹുവിനു അപ്പോള്‍ മാത്രമാണ് വികലാംഗരുടെ കാര്യം ഓര്‍മ്മ വന്നത്.

bukhari 4, 52, 85:
Narrated Sahl bin Sad As-Sa'idi:
I saw Marwan bin Al-Hakam sitting in the Mosque. So I came forward and sat by his side. He told us that Zaid bin Thabit had told him that Allah's Apostle had dictated to him the Divine Verse:
"Not equal are those believers who sit (at home) and those who strive hard and fight in the Cause of Allah with their wealth and lives.' (4.95)
Zaid said, "Ibn-Maktum came to the Prophet while he was dictating to me that very Verse. On that Ibn Um Maktum said, "O Allah's Apostle! If I had power, I would surely take part in Jihad." He was a blind man. So Allah sent down revelation to His Apostle while his thigh was on mine and it became so heavy for me that I feared that my thigh would be broken. Then that state of the Prophet was over after Allah revealed "...except those who are disabled (by injury or are blind or lame etc.) (4.95)

ഖുര്‍ആനിന്റെ  വെളിപ്പാടു വന്ന വഴി മനസിലായല്ലോ. അത്രനാളും വികലാംഗരുടെ കാര്യം പറയാതെയാണ് മുസ്ലീമുകള്‍ അത് ഓതി കൊണ്ടിരുന്നത്. അത് എഴുതി വയ്ക്കുന്ന വേളയില്‍ ചിലത് കൂട്ടി ചേര്‍ത്തു.

വചനം മൂന്ന്). ഉമ്മറിനെ അറിയാമല്ലോ? പ്രസിദ്ധനായ ഖലീഫ.ഇദ്ദേഹത്തിന്റെ മൂന്ന്‍ വെളിപാടുകള്‍ ഖുറാനില്‍ വന്നിട്ടുണ്ട് എന്ന് അദ്ദേഹം തന്നെ പറയുന്നു.

Bukhari  6. 60. 10
http://www.muslimway.org/content/view/8254/38/


Narrated Anas: "Umar said, 'I agreed with Allah in three things', or said, 'My Lord agreed with me in three things. I said, "O Allah's Apostle! Would that you took the station of Abraham as a place of prayer". I also said, "O Allah's Apostle! Good and bad persons visit you! Would that you ordered the Mothers of the believers to cover themselves with veils". So the Divine Verses of Al-Hijab (i.e. veiling of the women) were revealed. I came to know that the Prophet had blamed some of his wives so I entered upon them and said, "You should either stop (troubling the Prophet) or else Allah will give his Apostle better wives than you". When I came to one of his wives, she said to me, "O Umarl Does Allah's Apostle not have what he could advise his wives with, that you try to advise them?" Thereupon Allah revealed: "It may be, if he divorced you (all) his Lord will give him instead of you, wives better than you muslims (who submit to Allah) . . ." (66.5)'.

മോശ പറഞ്ഞു എന്ന് പറഞ്ഞു പല കാര്യങ്ങളും അല്ലാഹു പറഞ്ഞിട്ടുണ്ട്. സംഭവങ്ങള്‍ വിവരിക്കാന്‍ . ഇവിടെ ഉമ്മര്‍ പറഞ്ഞ കാര്യം താന്‍ പറഞ്ഞ കാര്യമായി അല്ലാഹു ഉള്‍പ്പെടുതിയെങ്കില്‍ ഖുര്‍ആനിന്റെ നിലവാരം മനസിലായല്ലോ.  ഈ മൂന്നു കാര്യങ്ങളെ പറ്റി ഉമ്മര്‍ പറഞ്ഞത് ശരിയല്ലെങ്കില്‍ ഗലീഫ ഉമ്മര്‍ പേരും നുണയാനാണ് .

ആദ്യം രണ്ടു കാര്യങ്ങള്‍ മുസ്ലീമുകള്‍ വളരെ എളുപ്പം നിഷേധിക്കും. ഉമ്മറിനെ തള്ളി പറയാനും കൊള്ളാനും പറ്റാത്ത അവസ്ഥ. ഒരു വരിയെങ്കിലും സ്വന്തമായി ഖുറാനില്‍ എഴുതി ചേര്‍ത്താല്‍ നബി എങ്ങിനെ മരിക്കും എന്ന് ഖുറാന്‍ പറഞ്ഞത് നമ്മള്‍ ആദ്യം  കണ്ടുവല്ലോ.

നബി എങ്ങിനെ മരിച്ചു ?

മാരകമായ ഒരു വിഷം അതറിയാതെ നബി രുചിച്ചു നോക്കിയിരുന്നു. മരണ സമയത്ത്  അതിന്റെ വേദനയില്‍ പിടയുന്ന നബിയെ ഹദീസില്‍ കാണാം. ഇനി മാരണം/കൂടോത്രം മൂലമാണ് നബി അസുഖബാധിതനായത് എന്നും ഹദീസില്‍ കാണാം.

എങ്ങിനെ മരിച്ചാലും ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം... അദ്ദേഹത്തിന്റെ ജീവനാഡിക്ക് എന്ത് സംഭവിച്ചു എന്നത്.

bukhari 5, 59, 713
Narrated 'Aisha: The Prophet in his ailment in which he died, used to say, "O 'Aisha! I still feel the pain caused by the food I ate at Khaibar, and at this time, I feel as if my aorta is being cut from that poison." 

ഒരു മഹാധമിനിയാണ് aorta. ഹൃദയത്തില്‍ നിന്ന് രക്തം പമ്പ് ചെയുന്നത് ധമനികളില്‍ പ്രധാനി. അത് മുറിഞ്ഞ വേദനപോലെയാണ് നബി വേദനകൊണ്ട് പുളയുന്നത്.

69: 44 നമ്മുടെ പേരില്‍ അദ്ദേഹം ( പ്രവാചകന്‍ ) വല്ല വാക്കും കെട്ടിച്ചമച്ചു പറഞ്ഞിരുന്നെങ്കില്‍ 45 അദ്ദേഹത്തെ നാം വലതുകൈ കൊണ്ട്‌ പിടികൂടുകയും, 46 എന്നിട്ട്‌ അദ്ദേഹത്തിന്‍റെ ജീവനാഡി നാം മുറിച്ചുകളയുകയും ചെയ്യുമായിരുന്നു.

ഇത്  അറം പറ്റിയ പ്രതീതി ആര്‍ക്കെങ്കിലും തോന്നുന്നുവെങ്കില്‍ ദയവു ചെയ്തു അവരെ കുറ്റം പറയരുത്. ഖുറാനില്‍ സ്വന്തമായി എഴുതി ചേര്‍ത്തവര്‍ക്കുള്ള  ശിക്ഷയാണ് ഇത്.