ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?

Friday, June 27, 2014

സ്വാലത്തും അല്ലാഹുവും പിന്നെ സൂപ്പര്‍ അല്ലാഹുവും !


സ്വാലത്തിന്റെ അര്‍ഥങ്ങള്‍ ഏവ എന്ന് ഇപ്പോഴും മുസ്ലീമുകള്‍ക്ക് ഒരുപിടുത്തവുംഇല്ലെന്നു തോന്നുന്നു.

മൂന്നുതരം അര്‍ഥങ്ങള്‍ അവര്‍ കൊടുക്കുന്നു.

ഒന്ന്)  പ്രാര്‍ത്ഥന ചൊല്ലുക
രണ്ടു)  കാരുണ്യം /അനുഗ്രഹം/ കര്‍മ്മം/സഹായം കൊടുക്കുക
മൂന്ന്)  പിന്തുടരുക


മൂന്ന്‍ അര്‍ത്ഥം കൊടുത്താലും പണി പെടലിയില്‍ ഇരിക്കും.



33:56 തീര്‍ച്ചയായും അല്ലാഹുവും അവന്‍റെ മലക്കുകളും നബിയോട്‌ കാരുണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അദ്ദേഹത്തിന്‍റെ മേല്‍ ( അല്ലാഹുവിന്‍റെ ) കാരുണ്യവും ശാന്തിയുമുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുക.

33:43  അവന്‍ നിങ്ങളുടെ മേല്‍ കരുണ ചൊരിയുന്നവനാകുന്നു. അവന്‍റെ മലക്കുകളും ( കരുണ കാണിക്കുന്നു. ) അന്ധകാരങ്ങളില്‍ നിന്ന്‌ നിങ്ങളെ വെളിച്ചത്തിലേക്ക്‌ ആനയിക്കുന്നതിന്‌ വേണ്ടിയത്രെ അത്‌. അവന്‍ സത്യവിശ്വാസികളോട്‌ അത്യന്തം കരുണയുള്ളവനാകുന്നു.

ഒന്ന്) പ്രാര്‍ത്ഥന എന്ന അര്‍ത്ഥം കൊടുത്താല്‍

അല്ലാഹുവും മലക്കുകളും മുഹമ്മദിന് പ്രാര്‍ത്ഥന ചൊല്ലുന്നവര്‍ എന്ന് അര്‍ത്ഥം വരും. അതിലെ അസ്വാഭാവികത മറച്ചു വയ്ക്കാന്‍ മനുഷ്യര്‍ സ്വാലത്ത് ചൊല്ലുക എന്ന് പറഞ്ഞാല്‍ പ്രാര്‍ഥനയും അല്ലാഹുവിന്റെ കാര്യം വരുമ്പോള്‍ കാരുണ്യവും എന്ന് അര്‍ത്ഥം കൊടുക്കണം എന്ന് മുസ്ലീമുകള്‍ പറയും.

രണ്ട്)കാരുണ്യം ചൊരിയുക എന്ന അര്‍ത്ഥം കൊടുത്താല്‍

അല്ലാഹു കാരുണ്യം ചെയ്യുക എന്ന് പറഞ്ഞാല്‍ ഒക്കെ. പക്ഷെ ഖുറാനില്‍ പറയുന്നത് മലക്കുകളും മുഹമ്മടിന്റെ മേല്‍   കാരുണ്യം ചൊരിയുന്നു എന്നാണല്ലോ. അല്ലാഹുവിന്റെ അജ്ഞാനുവര്ത്തികള്‍ ആയ മലക്കുകള്‍ക്ക് അല്ലാഹുവിനെ അനുസരിക്കുക എന്നതില്‍ കവിഞ്ഞു ഒന്നും ചെയ്യാന്‍ കഴിയില്ല. അവര്‍ക്ക് എങ്ങിനെ മുഹമ്മദിന് കാരുണ്യം ചൊരിയാന്‍ കഴിയും? അവര്‍ ദൈവമാണോ?

ഈ പ്രശ്നം പരിഹരിക്കാന്‍ പിന്തുടരുക എന്ന അര്‍ത്ഥം കൊടുക്കുന്ന മുസ്ലീമുകള്‍ ഉണ്ട്.

മൂന്ന്‍) പിന്‍തുടരുക  എന്ന അര്‍ത്ഥം കൊടുത്താല്‍ 

പിന്തുടരുക എന്നാല്‍ അനുസരിക്കുക/വിശ്വസിക്കുക എന്ന അര്‍ത്ഥത്തിലാണ് ഖുറാന്‍ ഉപയോഗിച്ചിട്ടുള്ളത്. അല്ലാഹുവും മലക്കുകളും മുഹമ്മടിനെയാണോ പിന്‍തുടരേണ്ടത് അതോ മലക്കുകളും മുഹമ്മദും അല്ലാഹുവിനെയാണോ പിന്തുടരേണ്ടത്?

മുന്നോട്ട് വരിക
സലാത്ത് എന്ന് പറഞ്ഞാൽ "മുന്നോട്ട് വരിക" എന്ന അര്‍ത്ഥവും ചിലര്‍ കൊടുക്കുന്നുണ്ട്.  തവല്ലാ എന്നാൽ പിന്നോട്ട് പോകുക സല്ലാ എന്നാൽ മുന്നോട്ട് പോകുക എന്നതിനെ ആസ്പദമാക്കിയാണ് അത് പറയുന്നത്.പക്ഷെ അത് പരിഭാഷകളില്‍ കണ്ടിട്ടില്ല.

പറയുമ്പോള്‍ അല്ലാഹുവിനെ വലിയവനാക്കി കാണിച്ചിട്ടുണ്ടെങ്കിലും മുഹമ്മദാണ് അതിലും വലിയത്. അല്ലാഹു പോലും സ്വാലത്ത് ചൊല്ലി പിന്നാലെ നടക്കേണ്ടത്‌ മുഹമ്മദിനോടാണ്!