ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?

Friday, March 4, 2016

ഖുറാനിലെ കേന്ദ്രസ്ഥലം മെക്കയല്ല! പെട്രോയാണ്മോസ്കുകളുടെ ദിശ (ഖിബ് ല)

മുഹമ്മദിന്റെ മരണ ശേഷം ഉള്ള ആദ്യ നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട  മസ്ജിദുകളുടെ ദിശ പെട്രയുടെ നേരെയാണ്. 

വാസിറ്റ് (wassit)  (ഇറാക്ക്)
കുഫ(kufa) (ഇറാക്ക്)
ഫുസ്റ്ററ്റ് (fustat)  (ഈജിപ്ത്)

ഇവയൊക്കെയാണ് ആദ്യകാല മോസ്ക്കുകള്‍. ഇവയൊക്കെ പെട്രയുടെ അടുത്താണ് എന്ന് മാത്രമല്ല അത് പെട്രയുടെ നേരയാണ് പണിതത്.

ഫുസ്റ്ററ്റ്, പെട്ര, കുഫ, വാസിറ്റ് ഇവ ഏകദേശം ഒരു നേര്‍ രേഖയിലാണ്.
അതായതു മെക്ക എന്നാ സ്ഥലത്ത് അല്ല ഇസ്ലാമിന്റെ ഉത്ഭവം അത് petra എന്ന സ്ഥലതാകുവനാണ് സാധ്യത. കാരണം ഏഴാം നൂറ്റാണ്ടിലെ മോസ്കുകള്‍ പെട്രയുടെ നേരെയാണ്.എട്ടാം നൂറ്റാണ്ടിലെ മോസ്കുകള്‍ ആണ് മെക്കയുടെ നേരെ നില്‍ക്കുന്നത്. കേരളത്തിലെ ചേരമാൻ പെരുമാൾ മസ്ജിദിന്റെ ദർശനം, അത് മക്കയുടെ നേര്‍ക്ക് അല്ല (കിഴക്കേ ദിക്കിലേക്കാണ്. ഇതു പണിതത് AD 629ലാണ്. അതായത് മുഹമ്മദിന്റെ മരണത്തിനു മുമ്പേ. AD 630 ല്‍ പണിത ചൈനയില്‍ ഉള്ള Guangzhou  മോസ്ക്കും പെട്രയിലേക്കാണ് ദിശ. 

AD705 ല്‍ യെമനിലെ സന മോസ്കിന്റെ ദിശ പെട്രായിലേക്കാണ്.  
AD 709 ല്‍ ജരൂസലെമില്‍ പണിത അല്‍-അഖ്സ പെട്രയിലെക്കാണ് തിരിഞ്ഞിരിക്കുന്നത്. മെക്കയിലെക്കല്ല.  
AD 709 ല്‍ സിറിയയിലെ ദമാസ്കസില്‍ പണിത മോസ്ക് പെട്രയിലേക്കാണ്. 
AD 714 ല്‍ പണിത ബെയ്റൂട്ടിലെ Anjar മോസ്ക് പെട്രോയിലെക്കാണ് തിരിഞ്ഞിരിക്കുന്നത്. 
AD 720 സിറിയയിലെ ഉമ്മറിന്റെ മോസ്ക് പെട്രയിലേക്കാണ് തിരിഞ്ഞിരിക്കുന്നത്.
AD 727 ല്‍ പണിത പാക്കിസ്ഥാനിലെ Banhore മോസ്ക് മെക്കയിലേക്ക് തിരിഞ്ഞിരിക്കുന്നു.
AD 728 ലെ സിറിയയിലെ Qasr al-Hayr al-Sharqi യുടെ ദിശ മേക്കയിലെക്കും അല്ല പെട്രയിലേക്കും അല്ല.
ജോര്‍ദാനില്‍ ഉള്ള അമ്മാന്‍ മോസ്ക് AD 700 ആദ്യം പണിത കെട്ടിടങ്ങള്‍ പെട്രയിലെക്കും പിന്നീട് AD 740 ല്‍ പണിത കെട്ടിടങ്ങള്‍ മേക്കയിലെക്കും തിരിഞ്ഞിരിക്കുന്നു.
AD 743 ല്‍  അമ്മാനിലെ Mushatta മോസ്ക് പെട്രയിലെക്ക് തിരിഞ്ഞിരിക്കുന്നു.
AD 770 Ribat Fortress in Susa, Tunisia മേക്കയിലെക്കും അല്ല, പെട്രയിലെക്കും അല്ല.
AD 784 Cordoba, Spain മേക്കയിലെക്കും അല്ല, പെട്രയിലെക്കും അല്ല.
AD 817 Great Mosque of Kairouan, Tunisia മേക്കയിലെക്കും അല്ല, പെട്രയിലെക്കും അല്ല.
AD 822 നു ശേഷം പണിത എല്ലാ മോസ്ക്കുകളും മെക്കയുടെ നേരെ തിരിഞ്ഞിരിക്കുന്നു. മുഹമ്മദിന്റെ മരണ ശേഷം 190 വര്‍ഷങ്ങള്‍ക്ക് ശേഷമാന് മെക്കയിലേക്ക്  തിരിഞ്ഞിരിക്കുന്ന മോസ്ക്കുകള്‍ വ്യാപകമായത്. 

അറബികള്‍ക്ക് ദിശ അറിയാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന് ധരിക്കരുത്. മരുഭൂമിയില്‍ റോഡിലൂടെ അല്ല അവര്‍ ഒട്ടകങ്ങളെ ഓടിച്ചത്. അവര്‍ക്ക് GPS മൊബൈലും ഉണ്ടായിരുന്നില്ല. എന്നിട്ടും വഴി തെറ്റാതെ സഞ്ചരിക്കാന്‍ അവര്‍ക്ക് അറിയാമായിരുന്നു. നക്ഷത്രങ്ങളെ നോക്കിയാണ് അവര്‍ ദിശ അറിഞ്ഞിരുന്നത്.

ജറൂസലേമില്‍ നിന്നുള്ള ദൂരം

ജറൂസലേമില്‍ നിന്ന് വെറും 160KM അകലം മാത്രമേ പെട്രയിലെക്ക് ഉള്ളൂ. അപ്പോള്‍ അബ്രാഹം മക്കളും അവിടെ പോയിട്ടുണ്ടാകുവാന്‍ വിദൂരമായെങ്കിലും സാധ്യതയുണ്ട്. മുഹമ്മദിന്റെ കാലഘട്ടത്തില്‍ യഹൂദരുടെ കഥകളും അവിടെ സുലഭമാണ് എന്നത് ഉറപ്പായും മനസിലാക്കാം. ചുരുക്കം പറഞ്ഞാല്‍ യാഥാസ്ഥിതിക മുസ്ലീമുകള്‍ പറയുന്ന ബുഖാരി മതം അവിടെ കൊഴിഞ്ഞു വീഴും.


സ്ഥലങ്ങളുടെ പേരുകള്‍

29:38 ആദ്‌, ഥമൂദ്‌ സമുദായങ്ങളെയും ( നാം നശിപ്പിക്കുകയുണ്ടായി. ) അവരുടെ വാസസ്ഥലങ്ങളില്‍ നിന്ന്‌ നിങ്ങള്‍ക്കത്‌ വ്യക്തമായി മനസ്സിലായിട്ടുണ്ട്‌.

മുസ്ലീമുകള്‍ക്ക് ആ തകര്‍ന്നടിഞ്ഞ വാസസ്ഥലങ്ങള്‍ നേരിട്ട് കണ്ടിട്ടുണ്ട്. ഖുറാനില്‍ വെളിപാട് എന്ന് പറഞ്ഞു കിട്ടിയതിലും അധികം കാര്യങ്ങള്‍ അവര്‍ക്ക് തന്നെ അറിയാം.ഈ സ്ഥലങ്ങള്‍ ഒന്നും മെക്കയുടെ അടുത്തുള്ളവ അല്ല; പെട്രയുടെ അടുത്താണ് താനും.

ഥമൂദിലെ ജനങ്ങള്‍ മലതുരന്നാണ് ജീവിക്കുന്നത് എന്നും കാണാം. പെട്ര എന്നാ സ്ഥലത്തിന്റെ പ്രത്യേകതയും പാറ തുറന്നുള്ള നഗരവാസസ്ഥലങ്ങളാണ് എന്നതാണ്. ഇസ്മയേല്‍ വംശജരായ നബോട്ടിയന്മാരുടെ പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്.
മെദീന എന്ന് യാഥാസ്ഥിക മുസ്ലീമുകള്‍ പറയുന്ന സ്ഥലത്തിന്റെ പേര് യാട്രിബ് എന്നാണു. അതെ സമയം മിദ്യാന്‍ എന്നാ സ്ഥലം ഈ  ആദ്‌, ഥമൂദ്‌, പെട്രയോട് ചേര്‍ന്ന സ്ഥലങ്ങളാണ്. ബൈബിളിലെ മോശ ഈജിപ്തില്‍ നിന്ന് ഓടി ഒളിച്ചതും ഈ മിദ്യാന്‍ എന്ന സ്ഥലത്താണ്.
ബെക്ക എന്നുള്ള സ്ഥലനാമം മാത്രമാണ് മേക്കയോടു സാദൃശ്യം തോന്നുന്ന ഏക സ്ഥലപേര്.

വ്യാപാര പാതകള്‍

ഏഴാം നൂറ്റാണ്ടിലെ പ്രസിദ്ധമായ ഒരൊറ്റ വ്യാപാര പാതയും മെക്കയിലൂടെ പോകുന്നത് ഇല്ല. അതെ സമയം പെട്ര ഒരു പ്രധാന കേന്ദ്രമായിരുന്നു. പതിനാലാം നൂറ്റാണ്ടിലെ ലോക വ്യാപാര പാതയിലാണ് പ്രകടമായി മെക്ക പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. അതെ സമയം ഒമ്പതാം നൂറ്റാണ്ടിലെ അവസാനത്തില്‍ അറബികളുടെ വ്യാപാര പാതയില്‍ മെക്കയുണ്ട്. അതിനു മുമ്പ് ഒരു മാപ്പിലും മേക്കയില്ല.  ഖുറാനില്‍ പറയുന്നു വ്യാപാരമോ വിനോദമോ കണ്ടാല്‍ അവര്‍ നിസ്കാരം മറക്കുന്നു എന്ന രീതിയില്‍. അന്ന് മെക്ക ഒരു വ്യാപാര സ്ഥലം അല്ലായിരുന്നു. പക്ഷെ പെട്ര ഒരു വ്യാപാര സ്ഥലം ആയിരുന്നു.

അതിന്റെ പ്രകൃതി രമണീയത

സുറ 95:1 അത്തിയും,  ഒലീവും, 2 സീനാപര്‍വ്വതവും, 3 നിര്‍ഭയത്വമുള്ള ഈ രാജ്യവും തന്നെയാണ സത്യം.

അത്തിയും ഒളിവും സീനായ് മലയും ഉള്ള രാജ്യം എന്ന് പറയുമ്പോള്‍ പെട്രയാണ് കൂടുതല്‍ യോജിക്കുന്നത്. അത് മെക്കയിലേക്ക് ആക്കുവാന്‍ അത്തിയെ കൊണ്ട് ഒലിവിനെ കൊണ്ട് സീനാ പര്‍വ്വതത്തെ കൊണ്ട് പിന്നെ ഈ രാജ്യത്തെ കൊണ്ട് സത്യം ചെയ്തു എന്ന് വ്യാഖ്യാനിക്കണം. പരമ്പരാഗത ഖുറാന്‍ വ്യാഖ്യാതാക്കള്‍ രണ്ടാമത്തെ രീതിയാണ് പിന്തുടര്‍ന്നത്‌. അതിനെയും വികലമാക്കിയത് കാണാം. അതിനെ പട്ടി ഉറപ്പില്ലായ്മ കൊണ്ടാണ് അങ്ങിനെ സംഭവിച്ചത്.