ഖുര്‍ ആനില്‍ എന്താണ്?

ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?

Friday, March 31, 2017

ശിര്‍ക്കന്‍ മതം


ഖുര്‍ആന്‍ ഏറ്റവും അധികം വെറുക്കുന്ന കാര്യമാണ് ശിര്‍ക്ക്. ശിര്‍ക്ക് എന്ന് പറഞ്ഞാല്‍ എന്താണ്? അല്ലാഹുവിനു പങ്കാളി ഉണ്ടാക്കിയാല്‍ ശിര്‍ക്ക് ആയി. മുശ്രിക്കുകള്‍ ചെയ്ത തെറ്റും അതാണ്‌.   അവര്‍ അല്ലാഹുവിനു  പുറമേ ശുപാര്‍ശകരെ വച്ചു.        

അവര്‍ക്ക് പോലും അറിയാം എല്ലാം സൃഷ്ടിച്ചത് അല്ലാഹുവാനെന്നു. (S 29:61).പക്ഷെ അവര്‍ മറ്റു മലക്കുകളെ അല്ലാഹുവിന്റെ പങ്കാളികള്‍ ആക്കി. (S6:94 ...നിങ്ങളുടെ കാര്യത്തില്‍ ( അല്ലാഹുവിന്‍റെ ) പങ്കുകാരാണെന്ന്‌ നിങ്ങള്‍ ജല്‍പിച്ചിരുന്ന നിങ്ങളുടെ ആ ശുപാര്‍ശക്കാരെ നിങ്ങളോടൊപ്പം നാം കാണുന്നില്ല. ...) എന്ന് പറഞ്ഞാല്‍, ആ മലക്കുകള്‍ക്ക് അല്ലാഹുവിന്റെ ഗുണങ്ങളില്‍, പ്രവര്‍ത്തികളില്‍ ഒരു പങ്ക് ആരോപിച്ചു. അല്ലാഹുവിനു ശുപാര്‍ശകര്‍ ഉണ്ടെന്നു പറഞ്ഞാല്‍ അല്ലാഹുവിനു പങ്കാളികള്‍ ഉണ്ടെന്നാണ്.അതുകൊണ്ട് തന്നെ അല്ലാഹു വ്യക്തമായി പ്രഖ്യാപിച്ചു; താനാണ് ആറു ദിവസം കൊണ്ട് പ്രപഞ്ചം ഉണ്ടാക്കിയത്. തനിക്ക് പുറമേ ഒരൊറ്റ രക്ഷാധികാരിയോ ശുപാര്‍ശകനോ ഇല്ലെന്നു.

S32:4 ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും ആറു ദിവസങ്ങളില്‍ ( ഘട്ടങ്ങളില്‍ ) സൃഷ്ടിച്ചവനാകുന്നു അല്ലാഹു. പിന്നീട്‌ അവന്‍ സിംഹാസനസ്ഥനായി. അവന്നു പുറമെ നിങ്ങള്‍ക്ക്‌ യാതൊരു രക്ഷാധികാരിയും ശുപാര്‍ശകനുമില്ല. എന്നിരിക്കെ നിങ്ങള്‍ ആലോചിച്ച്‌ ഗ്രഹിക്കുന്നില്ലേ?

ഇതേ സംഗതി തന്നെ മറ്റൊരു രീതിയിലും അല്ലാഹു പറയുന്നു.

S2:255 അല്ലാഹു - അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്‍റെതാണ്‌ ആകാശഭൂമികളിലുള്ളതെല്ലാം. അവന്‍റെഅനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്‌ ? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക്‌ പിന്നിലുള്ളതും അവന്‍ അറിയുന്നു.

ഇവിടെയും പറയുന്നത് അതെ കാര്യമാണ്. അല്ലാഹു അറിയാതെ ഒന്ന് പോലും സംഭവിക്കുന്നില്ല. അല്ലാഹുവിനു വല്ലതും അറിയാത്തത് ഉണ്ടെങ്കില്‍ മാത്രമേ ശുപാര്‍ശകന്റെ ആവശ്യം ഉള്ളൂ എന്നര്‍ത്ഥം. അതായതു ആരെങ്കിലും ഒരു ശുപാര്‍ശകനെ വച്ച് എങ്കില്‍ അല്ലാഹുവിനു അറിയാത്ത എന്തോ ഒന്ന് അല്ലാഹുവിനെ ബോധിപ്പിക്കാന്‍ കഴിയുള്ള, അറിവുള്ള ഒരാള്‍ ഉണ്ട് എന്ന് അവര്‍ വിശ്വസിക്കുന്നു എന്നര്‍ത്ഥം.

ഒന്ന്) മുഹമ്മദു ശുപാര്‍ശകനോ?

സകലത്തിനും മറ്റുള്ളവരെ കുറ്റം പറയുന്ന മുസ്ലീമുകള്‍ക്കും ഒരു ശുപാര്‍ശകനെ അവര്‍ തന്നെ നിയമിച്ചിട്ടുണ്ട്. മുഹമ്മദിനെ.  ഖുര്‍ആന്‍ അങ്ങിനെ ഒരു അനുമതി മുഹമ്മദിന് കൊടുത്തതായി പറയുന്നില്ല. വേറെ പതിനാറു സ്പെഷല്‍ അനുമതികള്‍   മുഹമ്മദിന്  കൊടുത്തതായി ഉണ്ട് പോലും. മിക്കതും പെണ്ണ് കെട്ടാനുള്ള അനുമതികള്‍. പക്ഷെ ശുപാര്‍ശ ചെയ്യാന്‍ ഉള്ള അനുമതി കാണണം എങ്കില്‍ ബുഖാരിയെ പോലുള്ള ഹദീസുകള്‍ നോക്കണം. അപ്പോള്‍ ഈ ശിര്‍ക്ക് ആരുടെ ഇറക്കുമതിയാണ്? ഹദീസുകളുടെ.

എപ്പോഴാണ് മുഹമ്മദു ഈ ശുപാര്‍ശ നടത്തുക? അന്ത്യനാളില്‍ ന്യായവിധിയുടെ സമയത്ത് ആണത്രേ. ഈ സമയത്ത് ഒരു ശുപാര്‍ശയും നടക്കില്ല എന്ന് ഖുര്‍ആന്‍ എടുത്തു പറയുന്നു.

S2:254 സത്യവിശ്വാസികളേ, ക്രയവിക്രയമോ സ്നേഹബന്ധമോ ശുപാര്‍ശയോ നടക്കാത്ത ഒരു ദിവസം വന്നെത്തുന്നതിനു മുമ്പായി, നിങ്ങള്‍ക്ക്‌ നാം നല്‍കിയിട്ടുള്ളതില്‍ നിന്ന്‌ നിങ്ങള്‍ ചെലവഴിക്കുവിന്‍. സത്യനിഷേധികള്‍ തന്നെയാകുന്നു അക്രമികള്‍.

ഇതില്‍ പറയുന്ന ആ സമയം അന്ത്യനാള്‍ ആണ്. അതിനു മുമ്പ് ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുക. അതിനു ശേഷം ശുപാര്‍ശകള്‍ ഒന്നും തന്നെ നടക്കില്ല. അപ്പോള്‍ പിന്നെ മുഹമ്മദു പറഞ്ഞാല്‍ വല്ലതും നടക്കുമോ? ഖുറാന്‍ പ്രകാരം ഇല്ല.

രണ്ടാം ഭാഗം : മരിച്ചവര്‍ക്ക് വേണ്ടി ശുപാര്‍ശ നടത്തുക.ഭൂമിയില്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തുന്നത് ശുപാര്‍ശയുടെ ഗണത്തില്‍ പെടില്ല.

S42:5  ...മലക്കുകള്‍ തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.ഭൂമിയിലുള്ളവര്‍ക്ക്‌ വേണ്ടി അവര്‍ പാപമോചനം തേടുകയും ചെയ്യുന്നു.....


പക്ഷെ   മരിച്ചവര്‍ക്ക്   വേണ്ടി പ്രാര്‍ഥിക്കാന്‍ ആരാണ് മുസ്ലീമുകള്‍ക്ക് അനുവാദം കൊടുത്തത്? മുസ്ലീമുകള്‍ ശുപാര്‍ശ ചെയ്‌താല്‍ മരിച്ചവര്‍ രക്ഷപ്പെടുമോ? ഇല്ല എന്നാണു ഖുര്‍ആന്‍ നല്‍കുന്ന ഉത്തരം.

S53:39 മനുഷ്യന്ന്‌ താന്‍ പ്രയത്നിച്ചതല്ലാതെ മറ്റൊന്നുമില്ല എന്നും.

അത് മാത്രമേ മനുഷ്യന് ബാക്കി ഉണ്ടാകൂ. ജിവിത കാലത്ത് അവന്‍ പ്രയത്നിച്ചതു മാത്രം. അപ്പോള്‍ പിന്നെ മരിച്ചു പോയ മുഹമ്മദിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് അല്ലാഹു വിലക്കിയിട്ടുള്ള കാര്യമാണ്.  അവന്‍ മുസ്ലീമുകളില്‍ ഒരാളെ തന്നെയും ശുപാര്‍ശകന്‍ ആക്കിയിട്ടില്ല എന്ന് ചുരുക്കം.

മൂന്നു) നമസ്കാരം അല്ലാഹുവിനു!

നമസ്കാരം മുഴുവന്‍ അല്ലാഹുവിനാണ്. അവനാണ് വിളിച്ചാല്‍ വിളി കേള്‍ക്കുന്നവനും അതിനു മറുപടി തരാന്‍ കഴിയുന്നവനും എന്ന് പറഞ്ഞത് അല്ലാഹുവാണ്. പക്ഷെ നമസ്കാരത്തില്‍ മുസ്ലീമുകള്‍ മുഹമ്മദിനെ വിളിച്ചു അവനു സലാം ആശംസിക്കുന്നു.

പ്രാര്‍ത്ഥനയില്‍ മുഹമ്മദിനോട് സംസാരിക്കുന്നത്, മുഹമ്മദ്‌ ദൈവമായത് കൊണ്ടാണോ? peace be on you, O Prophet എന്ന് പറഞ്ഞാല്‍ അത് മുഹമ്മദിനോട് അല്ലാതെ പിന്നെ ആരോടാണ്?
അല്ലാഹുവേ, മുഹമ്മദിന് അനുഗ്രഹം ചൊരിയണമേ എന്ന് മാത്രമായിരുന്നെങ്കില്‍ ഈ കുഴപ്പം ഇല്ല. പക്ഷെ O prophet എന്ന് പറയുന്നത് മുഹമ്മദിനോടാണ് . നിനക്ക് സമാധാനം ഉണ്ടാക്കട്ടെ. എന്ന്.
മുഹമ്മദു തന്നെ പഠിപ്പിച്ചു കൊടുത്തതാണ് ഇത്. al-Bukhari 831
https://muflihun.com/bukhari/12/794
നിസ്കാരത്തില്‍ നിങ്ങള്‍ മുഹമ്മദിന് വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ നിങ്ങള്‍ മൂന്നു തരത്തില്‍ ശിര്‍ക്ക് ചെയ്യുന്നു.


ഒന്ന്) മരിച്ചവര്‍ക്ക് വേണ്ടി ശുപാര്‍ശ ചെയ്യാന്‍ അല്ലാഹു നിങ്ങള്‍ ഏല്‍പ്പിച്ചിട്ടില്ല.
രണ്ടു) മുഹമ്മദു നിങ്ങള്‍ക്ക് സലാം തിരിക്കുമ്പോള്‍ അത് അല്ലാഹുവിനു മുമ്പില്‍ ശുപാര്‍ശ ആകും എന്ന് നിങ്ങള്‍ കരുതുന്നു. മുഹമ്മദിനെയും അല്ലാഹു ശുപാര്‍ശ ചെയ്യാന്‍ ഏല്‍പ്പിച്ചിട്ടില്ല.
മൂന്നു) നമസ്കാരം മുഴുവന്‍ അല്ലാഹുവിനു ഉള്ളതാണ്. അതില്‍ ഒരു പങ്കു നിങ്ങള്‍ മുഹമ്മദിനെ വിളിച്ചു സലാം പറയാന്‍ ഉപയോഗിച്ചു. അതും ശിര്‍ക്ക് ആണ്

Friday, March 4, 2016

ഖുറാനിലെ കേന്ദ്രസ്ഥലം മെക്കയല്ല! പെട്രോയാണ്മോസ്കുകളുടെ ദിശ (ഖിബ് ല)

മുഹമ്മദിന്റെ മരണ ശേഷം ഉള്ള ആദ്യ നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട  മസ്ജിദുകളുടെ ദിശ പെട്രയുടെ നേരെയാണ്. 

വാസിറ്റ് (wassit)  (ഇറാക്ക്)
കുഫ(kufa) (ഇറാക്ക്)
ഫുസ്റ്ററ്റ് (fustat)  (ഈജിപ്ത്)

ഇവയൊക്കെയാണ് ആദ്യകാല മോസ്ക്കുകള്‍. ഇവയൊക്കെ പെട്രയുടെ അടുത്താണ് എന്ന് മാത്രമല്ല അത് പെട്രയുടെ നേരയാണ് പണിതത്.

ഫുസ്റ്ററ്റ്, പെട്ര, കുഫ, വാസിറ്റ് ഇവ ഏകദേശം ഒരു നേര്‍ രേഖയിലാണ്.
അതായതു മെക്ക എന്നാ സ്ഥലത്ത് അല്ല ഇസ്ലാമിന്റെ ഉത്ഭവം അത് petra എന്ന സ്ഥലതാകുവനാണ് സാധ്യത. കാരണം ഏഴാം നൂറ്റാണ്ടിലെ മോസ്കുകള്‍ പെട്രയുടെ നേരെയാണ്.എട്ടാം നൂറ്റാണ്ടിലെ മോസ്കുകള്‍ ആണ് മെക്കയുടെ നേരെ നില്‍ക്കുന്നത്. കേരളത്തിലെ ചേരമാൻ പെരുമാൾ മസ്ജിദിന്റെ ദർശനം, അത് മക്കയുടെ നേര്‍ക്ക് അല്ല (കിഴക്കേ ദിക്കിലേക്കാണ്. ഇതു പണിതത് AD 629ലാണ്. അതായത് മുഹമ്മദിന്റെ മരണത്തിനു മുമ്പേ. AD 630 ല്‍ പണിത ചൈനയില്‍ ഉള്ള Guangzhou  മോസ്ക്കും പെട്രയിലേക്കാണ് ദിശ. 

AD705 ല്‍ യെമനിലെ സന മോസ്കിന്റെ ദിശ പെട്രായിലേക്കാണ്.  
AD 709 ല്‍ ജരൂസലെമില്‍ പണിത അല്‍-അഖ്സ പെട്രയിലെക്കാണ് തിരിഞ്ഞിരിക്കുന്നത്. മെക്കയിലെക്കല്ല.  
AD 709 ല്‍ സിറിയയിലെ ദമാസ്കസില്‍ പണിത മോസ്ക് പെട്രയിലേക്കാണ്. 
AD 714 ല്‍ പണിത ബെയ്റൂട്ടിലെ Anjar മോസ്ക് പെട്രോയിലെക്കാണ് തിരിഞ്ഞിരിക്കുന്നത്. 
AD 720 സിറിയയിലെ ഉമ്മറിന്റെ മോസ്ക് പെട്രയിലേക്കാണ് തിരിഞ്ഞിരിക്കുന്നത്.
AD 727 ല്‍ പണിത പാക്കിസ്ഥാനിലെ Banhore മോസ്ക് മെക്കയിലേക്ക് തിരിഞ്ഞിരിക്കുന്നു.
AD 728 ലെ സിറിയയിലെ Qasr al-Hayr al-Sharqi യുടെ ദിശ മേക്കയിലെക്കും അല്ല പെട്രയിലേക്കും അല്ല.
ജോര്‍ദാനില്‍ ഉള്ള അമ്മാന്‍ മോസ്ക് AD 700 ആദ്യം പണിത കെട്ടിടങ്ങള്‍ പെട്രയിലെക്കും പിന്നീട് AD 740 ല്‍ പണിത കെട്ടിടങ്ങള്‍ മേക്കയിലെക്കും തിരിഞ്ഞിരിക്കുന്നു.
AD 743 ല്‍  അമ്മാനിലെ Mushatta മോസ്ക് പെട്രയിലെക്ക് തിരിഞ്ഞിരിക്കുന്നു.
AD 770 Ribat Fortress in Susa, Tunisia മേക്കയിലെക്കും അല്ല, പെട്രയിലെക്കും അല്ല.
AD 784 Cordoba, Spain മേക്കയിലെക്കും അല്ല, പെട്രയിലെക്കും അല്ല.
AD 817 Great Mosque of Kairouan, Tunisia മേക്കയിലെക്കും അല്ല, പെട്രയിലെക്കും അല്ല.
AD 822 നു ശേഷം പണിത എല്ലാ മോസ്ക്കുകളും മെക്കയുടെ നേരെ തിരിഞ്ഞിരിക്കുന്നു. മുഹമ്മദിന്റെ മരണ ശേഷം 190 വര്‍ഷങ്ങള്‍ക്ക് ശേഷമാന് മെക്കയിലേക്ക്  തിരിഞ്ഞിരിക്കുന്ന മോസ്ക്കുകള്‍ വ്യാപകമായത്. 

അറബികള്‍ക്ക് ദിശ അറിയാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന് ധരിക്കരുത്. മരുഭൂമിയില്‍ റോഡിലൂടെ അല്ല അവര്‍ ഒട്ടകങ്ങളെ ഓടിച്ചത്. അവര്‍ക്ക് GPS മൊബൈലും ഉണ്ടായിരുന്നില്ല. എന്നിട്ടും വഴി തെറ്റാതെ സഞ്ചരിക്കാന്‍ അവര്‍ക്ക് അറിയാമായിരുന്നു. നക്ഷത്രങ്ങളെ നോക്കിയാണ് അവര്‍ ദിശ അറിഞ്ഞിരുന്നത്.

ജറൂസലേമില്‍ നിന്നുള്ള ദൂരം

ജറൂസലേമില്‍ നിന്ന് വെറും 160KM അകലം മാത്രമേ പെട്രയിലെക്ക് ഉള്ളൂ. അപ്പോള്‍ അബ്രാഹം മക്കളും അവിടെ പോയിട്ടുണ്ടാകുവാന്‍ വിദൂരമായെങ്കിലും സാധ്യതയുണ്ട്. മുഹമ്മദിന്റെ കാലഘട്ടത്തില്‍ യഹൂദരുടെ കഥകളും അവിടെ സുലഭമാണ് എന്നത് ഉറപ്പായും മനസിലാക്കാം. ചുരുക്കം പറഞ്ഞാല്‍ യാഥാസ്ഥിതിക മുസ്ലീമുകള്‍ പറയുന്ന ബുഖാരി മതം അവിടെ കൊഴിഞ്ഞു വീഴും.


സ്ഥലങ്ങളുടെ പേരുകള്‍

29:38 ആദ്‌, ഥമൂദ്‌ സമുദായങ്ങളെയും ( നാം നശിപ്പിക്കുകയുണ്ടായി. ) അവരുടെ വാസസ്ഥലങ്ങളില്‍ നിന്ന്‌ നിങ്ങള്‍ക്കത്‌ വ്യക്തമായി മനസ്സിലായിട്ടുണ്ട്‌.

മുസ്ലീമുകള്‍ക്ക് ആ തകര്‍ന്നടിഞ്ഞ വാസസ്ഥലങ്ങള്‍ നേരിട്ട് കണ്ടിട്ടുണ്ട്. ഖുറാനില്‍ വെളിപാട് എന്ന് പറഞ്ഞു കിട്ടിയതിലും അധികം കാര്യങ്ങള്‍ അവര്‍ക്ക് തന്നെ അറിയാം.ഈ സ്ഥലങ്ങള്‍ ഒന്നും മെക്കയുടെ അടുത്തുള്ളവ അല്ല; പെട്രയുടെ അടുത്താണ് താനും.

ഥമൂദിലെ ജനങ്ങള്‍ മലതുരന്നാണ് ജീവിക്കുന്നത് എന്നും കാണാം. പെട്ര എന്നാ സ്ഥലത്തിന്റെ പ്രത്യേകതയും പാറ തുറന്നുള്ള നഗരവാസസ്ഥലങ്ങളാണ് എന്നതാണ്. ഇസ്മയേല്‍ വംശജരായ നബോട്ടിയന്മാരുടെ പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്.
മെദീന എന്ന് യാഥാസ്ഥിക മുസ്ലീമുകള്‍ പറയുന്ന സ്ഥലത്തിന്റെ പേര് യാട്രിബ് എന്നാണു. അതെ സമയം മിദ്യാന്‍ എന്നാ സ്ഥലം ഈ  ആദ്‌, ഥമൂദ്‌, പെട്രയോട് ചേര്‍ന്ന സ്ഥലങ്ങളാണ്. ബൈബിളിലെ മോശ ഈജിപ്തില്‍ നിന്ന് ഓടി ഒളിച്ചതും ഈ മിദ്യാന്‍ എന്ന സ്ഥലത്താണ്.
ബെക്ക എന്നുള്ള സ്ഥലനാമം മാത്രമാണ് മേക്കയോടു സാദൃശ്യം തോന്നുന്ന ഏക സ്ഥലപേര്.

വ്യാപാര പാതകള്‍

ഏഴാം നൂറ്റാണ്ടിലെ പ്രസിദ്ധമായ ഒരൊറ്റ വ്യാപാര പാതയും മെക്കയിലൂടെ പോകുന്നത് ഇല്ല. അതെ സമയം പെട്ര ഒരു പ്രധാന കേന്ദ്രമായിരുന്നു. പതിനാലാം നൂറ്റാണ്ടിലെ ലോക വ്യാപാര പാതയിലാണ് പ്രകടമായി മെക്ക പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. അതെ സമയം ഒമ്പതാം നൂറ്റാണ്ടിലെ അവസാനത്തില്‍ അറബികളുടെ വ്യാപാര പാതയില്‍ മെക്കയുണ്ട്. അതിനു മുമ്പ് ഒരു മാപ്പിലും മേക്കയില്ല.  ഖുറാനില്‍ പറയുന്നു വ്യാപാരമോ വിനോദമോ കണ്ടാല്‍ അവര്‍ നിസ്കാരം മറക്കുന്നു എന്ന രീതിയില്‍. അന്ന് മെക്ക ഒരു വ്യാപാര സ്ഥലം അല്ലായിരുന്നു. പക്ഷെ പെട്ര ഒരു വ്യാപാര സ്ഥലം ആയിരുന്നു.

അതിന്റെ പ്രകൃതി രമണീയത

സുറ 95:1 അത്തിയും,  ഒലീവും, 2 സീനാപര്‍വ്വതവും, 3 നിര്‍ഭയത്വമുള്ള ഈ രാജ്യവും തന്നെയാണ സത്യം.

അത്തിയും ഒളിവും സീനായ് മലയും ഉള്ള രാജ്യം എന്ന് പറയുമ്പോള്‍ പെട്രയാണ് കൂടുതല്‍ യോജിക്കുന്നത്. അത് മെക്കയിലേക്ക് ആക്കുവാന്‍ അത്തിയെ കൊണ്ട് ഒലിവിനെ കൊണ്ട് സീനാ പര്‍വ്വതത്തെ കൊണ്ട് പിന്നെ ഈ രാജ്യത്തെ കൊണ്ട് സത്യം ചെയ്തു എന്ന് വ്യാഖ്യാനിക്കണം. പരമ്പരാഗത ഖുറാന്‍ വ്യാഖ്യാതാക്കള്‍ രണ്ടാമത്തെ രീതിയാണ് പിന്തുടര്‍ന്നത്‌. അതിനെയും വികലമാക്കിയത് കാണാം. അതിനെ പട്ടി ഉറപ്പില്ലായ്മ കൊണ്ടാണ് അങ്ങിനെ സംഭവിച്ചത്.

Saturday, November 1, 2014

ഇബ്രാഹിമിന്റെ ആദ്യപുത്രന്‍ ഇഷ്ഹാക്ക്/ഇസ്മയേല്‍?


ഖുറാനും ഹദീസും മുഴുവന്‍ എടുത്തു നോക്കിയാലും അതില്‍ നിന്ന് വ്യക്തമായി നേരിട്ട് മനസിലാക്കാന്‍ പറ്റാതെ ഒന്നാണ് ഈ ചോദ്യം.  ബൈബിളിന്റെ സ്വാധീനം നിമിത്തം ഇബ്രാഹിം ഇസ്മയെലിന്റെ മൂത്ത മകന്‍ എന്നാ ധാരണ എല്ലാവര്ക്കും ഉണ്ട്. പക്ഷെ  നമ്മള്‍ പരിശോധിക്കാന്‍ പോകുന്നത് ഖുറാനും ഹദീസും മാത്രമാണ്.  ലഭ്യമായ തെളിവുകള്‍ വച്ച് ഇബ്രാഹിമിന്റെ ആദ്യ പുത്രനെ കണ്ടു പിടിക്കുക എന്നതാണ് പധാന ദൌത്യം.

ഒരു അടക്കും ചിട്ടയും ക്രമവും ഇല്ലാത്ത ഈ ഗ്രന്ഥത്തില്‍ തന്നെ  മിനിമം  തെളിവുകള്‍ ഉണ്ട്.  കൂടാതെ ഇസ്മയെലിനെ പറ്റി ഒരു സഹീഹ് ഹദീസും ഉണ്ട്.Sahih Bukhari, V4, Book 55, Number 583


ഖുറാനില്‍ നിന്ന് വ്യത്യസ്തമായി നല്ല അടക്കും ചിട്ടയും ആ ഹദീസിനു ഉണ്ട്. അതിന്റെ രത്നചുരുക്കം ഇതാണ്.

അല്ലാഹുവിന്റെ നിര്‍ദ്ദേശപ്രകാരം ഇബ്രാഹിം ഇസ്മയെലിനെ കഅബയുടെ അടുത്ത്  ഉപേക്ഷിക്കുന്നു. ഖുറാനിലെ പ്രാര്‍ത്ഥന 14:37-39 ചൊല്ലുന്നു.  മുലകുടി പ്രായം കഴിയാത്ത കൊച്ചിനെ കൊണ്ട് അമ്മ ഹാജിര്‍ അലഞ്ഞു തിരിയുന്നു.സംസം വെള്ളം കണ്ടെത്തുന്നു. വേറെ ഏതോ ഗോത്രം അവിടേക്ക് വരുന്നു. ഇസ്മയേല്‍ അവരില്‍ നിന്ന് അറബി പഠിക്കുന്നു. കൌമാരപ്രായം ആയപ്പോള്‍ അവരില്‍ നിന്ന് ഭാര്യയെ കണ്ടെത്തുന്നു. പിന്നീട് എപ്പോഴോ  അമ്മ ഹാജിറ മരിക്കുന്നു. ഇബ്രാഹിം അവരെ തേടി വരുന്നു. മകനെ കണ്ടെത്തിയില്ലെങ്കിലും മരുമകളെ കണ്ടെത്തുന്നു. ഇസ്മയേല്‍ ആദ്യഭാര്യയെ ഉപേക്ഷിക്കുന്നു. വീണ്ടും വിവാഹം കഴിക്കുന്നു. നാളുകള്‍ക്ക് ശേഷം ഇബ്രാഹിം വീണ്ടും വരുന്നു. ഇസ്മയെലിനെ കണ്ടെത്തുന്നില്ല. ഇസ്മയേല്‍ തന്റെ ഭാര്യയെ സ്ഥിരപ്പെടുതുന്നു. അവിടെ നിന്ന് അങ്ങോട്ട്‌ കുറച്ചു കാലത്തേക്ക് ഇബ്രാഹിം അവരെ സന്ദര്‍ശിച്ചില്ല. (note the point) പിന്നീട് ഇബ്രാഹിം വരുന്നു. (മുലകുടി പ്രായത്തില്‍ കണ്ടതിനു ശേഷം പിന്നീട്  ഇബ്രാഹിം ഇസ്മയെലിനെ നേരിട്ട് കാണുന്നത് ഈ സമയത്താണ്) ഇസ്മയെലുമായി ചേര്‍ന്ന കബ നിര്‍മ്മിക്കുന്നു. ഖുറാന്‍ 2:127-129ലെ കാര്യം പരാമര്‍ശിക്കുന്നു.


ഇനി ഖുറാനില്‍ നോക്കുക. ഇസ്മയേല്‍ ആര്‍ക്കു ജനിച്ചു എപ്പോള്‍ ജനിച്ചു എന്നൊന്നും കിട്ടില്ല. ഇഷ്ഹാക്കിനെ നോക്കുക. അതില്‍ ഇബ്രാഹിമിന്റെ ഭാര്യയ്ക്ക് അതിനെ കുറിച്ച് വാഗ്ദാനം കൊടുക്കുന്നുണ്ട്.


ക്രമരഹിതമായ രീതിയില്‍ ക്രോഡീകരിച്ച ഖുറാനില്‍ നിന്ന് യുക്തിപരമായി ചിന്തിച്ചാല്‍ കിട്ടുന്ന ഓര്‍ഡര്‍ നോക്കാം.

ഒന്ന്) ഇബ്രാഹിമും പിതാവ്, വിഗ്രഹം തല്ലിതകര്‍ക്കല്‍, തീയില്‍ ഇടല്‍ അതില്‍ നിന്ന് രക്ഷപ്പെടല്‍ പരമ്പര
രണ്ടു) ലൂത്തിന്റെ ജനത്തെ നശിപ്പിക്കല്‍
മൂന്നു) ഇബ്രാഹിമിന്റെ ബലി.

ഇതിന്റെ ഇടയില്‍ ഇബ്രാഹിമിന് എപ്പോഴാണ് മക്കള്‍ ജനിച്ചത്‌? അതാണ്‌ പരിശോധിക്കുന്നത്.

ഒന്ന്) ഇഷ്ഹാക്കിന്റെ സന്തോഷ വാര്‍ത്ത അറിയിച്ച രണ്ടുസൂക്തങ്ങള്‍ 


ഇഷ്ഹാക്ക് എന്ന പുത്രന്റെ ജനന വാര്‍ത്ത കൊടുക്കുന്ന ഭാഗം നോക്കുക.
11:69-82 വായിക്കുക. അതില്‍ ഇബ്രാഹിമിന്റെ ഭാര്യയ്ക്ക് ഇഷ്ഹാക്കിനെ പറ്റി സന്തോഷവാര്‍ത്ത കൊടുക്കുന്നു. ലൂത്തിന്റെ കാര്യം അറിയിക്കുന്നു.

ഈ ഭാഗത്ത്‌ നിന്ന് എന്ത് മനസിലാക്കാം.
ഇബ്രാഹിമിന്റെ ഭാര്യയുടെ ആദ്യ മകന്‍ ഇഷ്ഹാക്കാണ്.

അപ്പോള്‍ പിന്നെ ഇബ്രാഹിമിന് അതിനു മുമ്പേ വേറെ മക്കള്‍ ഉണ്ടാകുമോ?

അത് അറിയാന്‍  15:51-59 നോക്കുക.
അതില്‍ അല്ലാഹുവിന്റെ കാരുണ്യം പ്രതീക്ഷിച്ചു നിരാശയില്‍ വീഴാതെ ഇരിക്കുന്ന ഒരാളെ കാണാം. ഇബ്രാഹിം തന്നെ.
എന്ത് കാരുണ്യമാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്? ഒരു സന്താനം എന്ന കാരുണ്യം.
ആ സമയത്ത് ഒരു പുത്രന്റെ സന്തോഷവാര്‍ത്ത അറിയിക്കുന്നു. ഏതു സന്താനത്തിന്റെ? ഇഷ്ഹാക്കിന്റെ?

എങ്ങിനെ മനസിലായി അത് ഇഷ്ഹാക്കിനെ കുറിച്ചുള്ള സന്തോഷവാര്‍ത്ത ആണെന്ന്?
ലൂത്തിന്റെ സംഭവം ആവര്‍ത്തിക്കുകയാണ് അവിടെ 15:57-77.
ആ സന്ദര്‍ഭത്തില്‍ ഇഷ്ഹാക്കിന്റെ ജനന വാര്‍ത്തയാണ് കൊടുത്തത് എന്ന് 11:69-82 നോക്കിയാല്‍ വ്യക്തമാകും.

അതില്‍ നിന്ന് എന്ത് മനസിലായി? ഇബ്രാഹിം നബിയുടെ വാര്‍ദ്ധക്യത്തില്‍ കുട്ടികള്‍ ഇല്ലാതിരുന്ന കാലത്ത്, അല്ലാഹുവിന്റെ കാരുണ്യം പ്രതീക്ഷിച്ചു കഴിയുന്ന സമയത്ത് കിട്ടിയത്  ഇഷ്ഹാക്കിനെ കുറിച്ചുള്ള സന്തോഷവാര്‍ത്തയാണ്.

ഇതില്‍ നിന്നും മനസിലാക്കാം ഇഷ്ഹാക്കാണ് ഖുറാനിലെ ഇബ്രാഹിമിന്റെ മൂത്ത പുത്രന്‍.

37:100 ല്‍ നിന്നും മനസിലാക്കാം ആ ബലി പുത്രനും മൂത്തപുത്രന്‍ തന്നെ ആണെന്ന്. കാരണം അവിടെയും പുത്രന് വേണ്ടിയുള്ള പ്രാര്‍ത്ഥന തന്നെയാണ് കാണുന്നതു. 

രണ്ടു) 37:99-113 ന്റെ കൂടുതല്‍  പരിശോധന.


ഈ ഭാഗം വായിച്ചാല്‍ ഒരു സാധാരണ മുസ്ലീമിന്റെ ധാരണ എന്താണ്? സഹനശീലന്‍ ആയ പുത്രന്‍ ജനിക്കുന്നു. അവനു ഏകദേശം 12 വയസു പ്രായം ആയപ്പോള്‍ ബലി അര്‍പ്പിക്കാന്‍ കൊണ്ട് പോകുന്നു. അതിനു ശേഷം ഇഷ്ഹാക്കിനെ പറ്റി ജനന വാര്‍ത്ത അറിയിക്കുന്നു. അതിനാല്‍ സഹനശീലന്‍ എന്ന് വിശേഷിപ്പിച്ച പുത്രന്‍ ഇസ്മയേല്‍ ആണ്. ഇതില്‍ നിന്ന് അവര്‍ക്ക് മനസിലായ കാര്യം എന്താണ്? ഇഷ്ഹാക്കിനെക്കാള്‍ 12 വയസു പ്രായം കൂടുതല്‍ ഇസ്മയെലിനു വേണം. ഇല്ലേ.

ഈ മനസിലാക്കല്‍ തെറ്റാണ് എന്ന് കരുതാന്‍  നാല് കാരണങ്ങള്‍ ഉണ്ട്.

a) ഇസ്മയെലിന്റെ മുലകുടി പ്രായത്തില്‍ ഇഷ്ഹാക്ക് ഉണ്ട്.


14:37-39 വായിക്കുക.
അവിടെ എന്താ സംഭവം? ഇസ്മയെലിനെ കബയുടെ അടുത്ത് ഉപേക്ഷിക്കുന്നു. ഏതു പ്രായത്തില്‍? മുലകുടി പ്രായത്തില്‍. ആ മകനെ കൊണ്ട് ഹാജിറ വെള്ളം കിട്ടാതെ ഓടി നടന്ന കഥ പ്രസിദ്ധം അല്ലേ?

റെഫെറന്‍സ് : Sahih Bukhari, V4, Book 55, Number 583 ഈ കഥ അറിയുന്നതല്ലേ.

അതില്‍ നിന്ന് വ്യക്തമാണ്‌ ഇസ്മയെലിന്റെ വയസ് രണ്ടില്‍ താഴെ. അതെ സമയയത്ത് ഇഷ്ഹാക്ക് എന്നാ പുത്രന്‍ ഇബ്രാഹിമിന് ഉണ്ടായിരുന്നു. കാരണം ഇസ്മയെലിനെ ഉപേക്ഷിക്കുമ്പോള്‍ ഇഷ്ഹാക്കിന്റെ കാര്യം പറയുന്നുണ്ട്. 14:39.

അതില്‍ നിന്ന് എന്ത് മനസിലാക്കാം. ഒന്നുങ്കില്‍ ഇസ്മയെലിന്റെ സമ പ്രയക്കാരനാണ് ഇഷ്ഹാക്ക്. അല്ലെങ്കില്‍ ഇസ്മയെളിനെക്കാള്‍ മൂത്തതാണ് ഇഷ്ഹാക്ക്. എങ്ങിനെ പോയാലും ഇസ്മയെലിനു ഇഷ്ഹാക്കിനെക്കാള്‍ 12 വയസു കൂടുതല്‍ പ്രായം വരില്ല എന്ന് ചുരുക്കം. 

b) അദ്ധ്യായം 37 ലെ ആവര്‍ത്തന ശൈലി.


37 അദ്ധ്യായത്തില്‍ ഒരു ആവര്‍ത്തന ശൈലി കാണാന്‍ കഴിയും

"പില്‍ക്കാലത്ത്‌ വന്നവരില്‍ അദ്ദേഹത്തെപറ്റിയുള്ള സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു. ലോകരില്‍ <<നൂഹിനു/മൂസയ്ക്ക്/ഇബ്രാഹിമിന് >>> സമാധാനം! തീര്‍ച്ചയായും അപ്രകാരമാണ്‌ സദ്‌വൃത്തന്‍മാര്‍ക്ക്‌ നാം പ്രതിഫലം നല്‍കുന്നത്‌."

നൂഹിനു സാമാധാനം, അബ്രാഹത്തിന് സമാധാനം, മൂസയ്ക്ക് സമാധാനം എന്നൊക്കെ പറയുന്ന ഭാഗത്തിന് തൊട്ടു മുമ്പ് പറഞ്ഞ കാര്യങ്ങള്‍ക്ക് തന്നെയാണ് അതിനു ശേഷവും വിവരിച്ചത്. നൂഹിന്റെ കാര്യത്തില്‍ വെള്ളപൊക്കം. മൂസയുടെ കാര്യത്തില്‍ നേര്‍വഴിക്കു നടക്കുന്ന ഗ്രന്ഥം/സത്യവിശ്വാസം. ഇബ്രാഹിമിന്റെ കാര്യത്തില്‍ മകന്റെ ജനന വാര്‍ത്ത.

വെള്ള പൊക്കം രണ്ടു തവണ പറഞ്ഞു എങ്കിലും രണ്ടു വെള്ളപൊക്കം നൂഹിനെ ബാധിച്ചിട്ടില്ല.മൂസയുടെ കാര്യത്തിലും ആവര്‍ത്തനം തന്നെയാണ് കാണുന്നത്.അതുപോലെ തന്നെ രണ്ടു പുത്രന്മാരുടെ ജനന വാര്‍ത്ത ഇബ്രാഹിമിനും കൊടുത്തിട്ടില്ല.ആദ്യം പറഞ്ഞ ജനന വാര്‍ത്തയുടെ ആവര്‍ത്തനം മാത്രമാണ് രണ്ടാമത്തെതും.

അതാണ്‌ ആ ശൈലി. (കൂടുതല്‍ വിശദമായി ഇവിടെ കാണാം )

c) 37:112 ല്‍ ഇഷ്ഹാക്കിന്റെ ജനനത്തെ പറ്റിയും എന്നാ പരിഭാഷ തട്ടിപ്പ്.


AND എന്ന വാക്ക് വച്ച് ഒരു ഭാഷയ്ക്ക് എന്ത് കാണിക്കാന്‍ പറ്റും? അതിന്റെ മുമ്പില്‍ ഉള്ളതും ശേഷം ഉള്ളതും ആയ രണ്ടു സമാനവാക്യങ്ങളെ കൂട്ടി യോജിപ്പിക്കാന്‍ പറ്റും. അത്രതന്നെ. അതെ സമയം ആ AND ഉപെയോഗിച്ചു 10 വാചകം മുമ്പില്‍ ഉള്ള കൂട്ടി യോജിപ്പിക്കാന്‍ പരിഭാഷകര്‍ ശ്രമിച്ചാല്‍ അതിനെ തട്ടിപ്പ് എന്ന് പറയും.

37:112 And We gave him good tidings of Isaac, a prophet from among the righteous.
അതില്‍ 112 ആം സൂക്തം തുടങ്ങുന്നത് AND എന്ന പദം വച്ചാണ്. അതായത് 111ആം സൂക്തവും 112 ആം സൂക്തം കൂട്ടി യോജിപ്പിക്കാന്‍ ആണ് ആ പദം ഉപയോഗിക്കുന്നത്.

സത്യവാന്‍ മാരായ രണ്ടു പ്രവാചകന്മാരെ പറ്റിയുള്ള സൂക്തങ്ങളെ കൂട്ടി യോജിപ്പിക്കാന്‍ ആണ് അത് ഉപയോഗിക്കുന്നത്. അബ്രാഹത്തെ പറ്റിയും ഇഷാക്കിനെ പറ്റിയും ആണ് ആ സൂക്തങ്ങള്‍. അതാണ്‌ ആ പദത്തിന് അത്രയേ വ്യാപ്തി ഉള്ളൂ. അല്ലാതെ പത്തു സൂക്തം മുമ്പിലുള്ള 37:101 ലെ സന്തോഷ വാര്‍ത്തയുമായി അതിനു ബന്ധം ഇല്ല.

ഈ തട്ടിപ്പ് ഇല്ലാതെ തന്നെ മലയാളത്തില്‍ പരിഭാഷ നടത്തിയവന്‍ ഉണ്ട്.
അ) 37:112 നാം അദ്ദേഹത്തിന് ഇസ്ഹാഖിന്റെ സുവിശേഷം നല്‍കി. - സജ്ജനങ്ങളില്‍ പെട്ട ഒരു പ്രവാചകന്‍. (http://thafheem.net/ നോക്കുക.)
ആ) അമാനി മൌലവിയുടെ തഫ്സീര്‍
ഇ) പരിശുദ്ധഖുറാന്‍ പരിഭാഷ

d) ഇസ്മയെലിന്റെ കൌമാര പ്രായം ഇബ്രാഹിമിന്റെ ഒപ്പം അല്ലായിരുന്നു.


മുലകുടി പ്രായത്തില്‍ ഉപേക്ഷിക്കപ്പെട്ട ഇസ്മയെലിനെ അവന്റെ അമ്മയുടെ മരണശേഷം അവന്റെ രണ്ടാം വിവാഹ ശേഷം നാളുകള്‍ക്ക് ശേഷമാണ് ഇബ്രാഹിം കാണുന്നത്. ഈ സമയം ഒക്കെയും ഇഷ്ഹക്ക് ഇബ്രാഹിമിന്റെ ഒപ്പം ഉണ്ടായിരുന്നു. ഇസ്മയേല്‍ മരുഭൂമിയില്‍ കൌമാര പ്രായം എത്തിയത് ഇബ്രാഹിം കണ്ടിട്ട് പോലും ഇല്ല. അതെ സമയം ഒപ്പം താമസിച്ചിരുന്ന ഇഷ്ഹാക്ക് തന്റെ കൌമാര പ്രായം ചിലവഴിച്ചത് ഇബ്രാഹിമിന്റെ ഒപ്പമാണ്.  അപ്പോള്‍ പിന്നെ ഒപ്പം ഒരു മകന്‍ ഉള്ളപ്പോള്‍ എന്തിനാണ് അതെ പ്രായത്തില്‍ ഉള്ള ഉപേക്ഷിക്കപ്പെട്ട മകനെ ബലി അര്‍പ്പിക്കാന്‍ അന്വേഷിക്കേണ്ട കാര്യം ഉണ്ടോ? അങ്ങിനെ ഇസ്മയെലിനെ അന്വേഷിച്ചു പോയതായി ഒരു ഹദീസും പറയുന്നില്ല.


ഒരൊറ്റ ഹദീസില്‍ പോലും ഇസ്മയെലിനെയാണ് ബലി അര്‍പ്പിക്കാന്‍ കൊണ്ട് പോയത് എന്നില്ല. ചില തസ്ഫീരുകള്‍ ഇസ്മയെലിനെയാണ് ബലി അര്‍പ്പിക്കാന്‍ കൊണ്ട് പോയത് എന്ന് പറയുന്നു. മറ്റു ചിലത് പറയുന്നു ഇഷ്ഹാക്കിനെയാണ് ബലി അര്‍പ്പിക്കാന്‍ കൊണ്ട് പോയത് എന്ന്. ഒന്ന് രണ്ടെണ്ണം രണ്ടു സാധ്യതയിലേക്കും വിരല്‍ ചൂണ്ടുന്നു.

മുകളിലെ ഖുറാന്‍/ ഹദീസ് തെളിവുകള്‍ പ്രകാരം ഇസ്മയെലിനു ഇഷ്ഹാക്കിനെക്കാലും 12 വയസു മൂപ്പുണ്ട് എന്ന് കരുതാന്‍ പറ്റില്ല. കാരണം അത് ചില ഖുറാന്‍ സൂക്തങ്ങളുടെ ലംഘനം ആകും. മറിച്ചു കരുതാന്‍ ന്യായം ഉണ്ട് താനും. അതുകൊണ്ട് ഇഷ്ഹാക്കാണ് ഖുറാനിലെ ഇബ്രാഹിമിന്റെ മൂത്ത പുത്രന്‍ എന്ന നിഗമനത്തില്‍ എത്താം.

Sunday, October 5, 2014

ഇബ്രാഹിമിന് ആദ്യ അറിയിപ്പ് രണ്ടാം അറിയിപ്പ്.37:100-108 വരെയുള്ള ഭാഗത്ത് ബലി അര്‍പ്പിക്കുന്നത് പറഞ്ഞ ശേഷമാണ് ഇഷ്ഹാക്കിന്റെ കാര്യം 37:109-113 വരെയുള്ള ഭാഗത്ത് പറഞ്ഞരിക്കുന്നത്. അതിനാല്‍ ഇസ്മയെലിനെയാണ് ബലി അര്‍പ്പിച്ചത് എന്നാണ് മുസ്ലെമുകളുടെ ഒരു പൊതു വാദം.

ഖുറാന്‍ എന്ന ഗ്രന്ഥം ഒരു ക്രമത്തില്‍ അല്ല ലഭ്യമായത്. അതുകൊണ്ട് തന്നെ ആദ്യം പറഞ്ഞു രണ്ടാമത് പറഞ്ഞു എന്നുള്ളത് ഒരു തെളിവല്ല. രണ്ടും രണ്ടു വ്യത്യസ്ത സന്ദര്‍ഭത്തില്‍ പറഞ്ഞത് അടുപ്പിച്ചു ക്രോഡീകരിക്കുന്നതാണ് ഖുര്‍ആനിന്റെ സമാഹാരിച്ചവര്‍ ചെയ്ത രീതി.  
പക്ഷെ ഇവിടെ അതിലും വ്യത്യസ്തമായ ഒരു കണ്‍സ്ട്രക്റ്റ് ആണ് ആ അദ്ധ്യായത്തിനു. അത് വച്ച് നോക്കിയാല്‍ ഇഹസാക്ക് തന്നെയാണ് ബലി പുത്രന്‍.നമ്മുക്ക് പരിശോധിക്കാം. ആ അദ്ധ്യായം പരിശോധിക്കുക.  അതില്‍ ഒരു പറ്റെണ്‍ കാണാം.
37:78  പില്‍ക്കാലത്ത്‌ വന്നവരില്‍ അദ്ദേഹത്തെപറ്റിയുള്ള സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു. 79 ലോകരില്‍ നൂഹിന്‌ സമാധാനം! 80 തീര്‍ച്ചയായും അപ്രകാരമാണ്‌ സദ്‌വൃത്തന്‍മാര്‍ക്ക്‌ നാം പ്രതിഫലം നല്‍കുന്നത്‌.

37:108 പില്‍ക്കാലക്കാരില്‍ അദ്ദേഹത്തിന്‍റെ ( ഇബ്രാഹീമിന്‍റെ ) സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു.  109 ഇബ്രാഹീമിന്‌ സമാധാനം! 110 ·  അപ്രകാരമാണ്‌ നാം സദ്‌വൃത്തര്‍ക്ക്‌ പ്രതിഫലം നല്‍കുന്നത്‌.

37:119  പില്‍ക്കാലക്കാരില്‍ അവരുടെ സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു. 120 മൂസായ്ക്കും ഹാറൂന്നും സമാധാനം!  121  തീര്‍ച്ചയായും അപ്രകാരമാകുന്നു സദ്‌വൃത്തര്‍ക്ക്‌ നാം പ്രതിഫലം നല്‍കുന്നത്‌.

കണ്ടോ നൂഹിനു സാമാധാനം, അബ്രാഹത്തിന് സമാധാനം, മൂസയ്ക്ക് സമാധാനം എന്നൊക്കെ പറയുന്ന ഭാഗത്തിന് തൊട്ടു മുമ്പ് പറഞ്ഞ കാര്യങ്ങള്‍ക്ക് തന്നെയാണ് അതിനു ശേഷവും വിവരിച്ചത്.
37: 75  നൂഹ്‌ നമ്മെ വിളിക്കുകയുണ്ടായി. അപ്പോള്‍ ഉത്തരം നല്‍കിയവന്‍ എത്ര നല്ലവന്‍! 76  അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ ആളുകളെയും നാം വമ്പിച്ച ദുരന്തത്തില്‍ നിന്ന്‌ രക്ഷപ്പെടുത്തി.

അതെ കാര്യം തന്നെയാണ് നൂഹിനു സമാധാനം പറഞ്ഞതിന് ശേഷം പറയുന്നത്.
37:81   തീര്‍ച്ചയായും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്‍മാരുടെ കൂട്ടത്തിലാകുന്നു. 82  പിന്നീട്‌ നാം മറ്റുള്ളവരെ മുക്കിനശിപ്പിച്ചു.

 മൂസായുടെയും ഹാരൂന്റെയും കാര്യം നോക്കുക. അവര്‍ ചെയ്ത കാര്യങ്ങള്‍ തന്നെയാണ് രണ്ടു സ്ഥലത്തും പറയുന്നത്.
37:117 അവര്‍ക്ക്‌ രണ്ടുപേര്‍ക്കും നാം ( കാര്യങ്ങള്‍ ) വ്യക്തമാക്കുന്ന ഗ്രന്ഥം നല്‍കുകയും, 118 അവരെ നേരായ പാതയിലേക്ക്‌ നയിക്കുകയും ചെയ്തു.
37:120 മൂസായ്ക്കും ഹാറൂന്നും സമാധാനം!
37:122 തീര്‍ച്ചയായും അവര്‍ ഇരുവരും നമ്മുടെ സത്യവിശ്വാസികളായ ദാസന്‍മാരുടെ കൂട്ടത്തിലാകുന്നു.

അപ്പോള്‍ പിന്നെ അബ്രാഹത്തിന്റെ കാര്യത്തിലും ബലിപുത്രനെ കാര്യം തന്നെയല്ലേ “ഇബ്രാഹിമിന് സമാധാനം” എന്ന് പറഞ്ഞതിന് ശേഷം പറയേണ്ടത്.
37:100    നാഥാ, എനിക്ക് ഒരു സല്‍പുത്രനെ പ്രദാനം ചെയ്യേണമേ!` 101 (ഈ പ്രാര്‍ഥനക്ക് ഉത്തരമായി) നാം അദ്ദേഹത്തിന് സഹനശാലിയായ ഒരു പുത്രന്റെ സുവിശേഷമരുളി.
37: 109 ഇബ്രാഹീമിന്‌ സമാധാനം!
37:112 നാം അദ്ദേഹത്തിന് ഇസ്ഹാഖിന്റെ സുവിശേഷം നല്‍കി. - സജ്ജനങ്ങളില്‍ പെട്ട ഒരു പ്രവാചകന്‍.

ഇത് രണ്ടും ഒരേ വ്യക്തിയുടെ കാര്യം തന്നെയാണ് പറയുന്നത്. ഇസഹാക്കിന്റെ. അതായത് ആദ്യം പറഞ്ഞു പിന്നെ പറഞ്ഞു എന്നതും  മുസ്ലീമുകളുടെ രക്ഷയ്ക്ക് എത്തില്ല എന്ന് ചുരുക്കം.

Sunday, August 24, 2014

ബാലികാവിവാഹം മുഹമ്മദിന്റെ മാതൃക.ഋതുമതികളായിട്ടില്ലാത്ത പെണ്‍കുട്ടികളെ വിവാഹം കഴിക്കാനും വിവാഹ മോചനം നടത്താനും പുനര്‍വിവാഹം നടത്താനും ഖുറാന്‍ അനുവദിച്ചിട്ടുണ്ട്. അവരുടെ ഇദ്ദ കാര്യമാണ് ഇവിടെ വിവരിക്കുന്നത്.
65:4 സ്ത്രീകളില്‍ ആര്‍ത്തവം നിലച്ചുകഴിഞ്ഞവരുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് സംശയമുണ്ടായെങ്കില്‍, (അറിഞ്ഞിരിക്കുവിന്‍) അവരുടെ ഇദ്ദ മൂന്നു മാസമാകുന്നു.ഇനിയും ഋതുമതികളായിട്ടില്ലാത്തവരുടെ വിധിയും ഇതുതന്നെ. ഗര്‍ഭിണികളുടെ ഇദ്ദ തീരുന്നത് അവരുടെ ഗര്‍ഭമൊഴിയുന്നതോടു കൂടിയാകുന്നു
ഇതില്‍ പറയുന്നത് ഋതുമതികളായിട്ടില്ലാത്തവരുടെ ഇദ്ദയെ കുറിച്ചും  പുനര്‍വിവാഹത്തെ കുറിച്ചാണ്.
ഖുറാനില്‍ ഉള്ള ഇദ്ദകള്‍ ചുരുക്കി പറയാം.
1. വിവാഹമോചനം നേടിയവരുടെഇദ്ദ= മൂന്നുമാസമുറ (മാസമല്ല) (2:228 )
2.  വിധവകള്‍ ആയവരുടെ ഇദ്ദ =  നാല്മാസം പത്തുദിവസം (2:234)
3.  വയസായി ആര്‍ത്തവംനിലച്ചവരുടെ ഇദ്ദ = മൂന്നുമാസം(മാസമുറയല്ല) (65:4 )
4. ഋതുമതികളായിട്ടില്ലാത്ത പെണ്‍കുട്ടികളുടെ  ഇദ്ദ = മൂന്നു മാസം (മാസമുറയല്ല) (65:4 )
5.  ഗര്‍ഭിണികളുടെ ഇദ്ദ = പ്രസവിക്കുന്നത് വരെ. (65:4)
6. സഹശയനം നടത്തിയിട്ടില്ലാതവരുടെ ഇദ്ദ =  അവര്‍ക്ക് ഇദ്ദയില്ല.( 33:49)

സഹശയനം നടത്തിയില്ലാതവര്‍ക്ക് ഇദ്ദ ഇല്ലെന്നിരിക്കെ, ഋതുമതികളായിട്ടില്ലാത്ത പെണ്‍കുട്ടികളെ വിവാഹമോചനത്തിന് മൂന്നു മാസം ഇദ്ദയുണ്ട് എന്ന് ഖുറാന്‍ വ്യക്തമാക്കിയിരിക്കെ, ഋതുമതികളായിട്ടില്ലാത്ത ബാലികകളെ വിവാഹം കഴിക്കുന്നതും സഹശയനം നടത്തുന്നതും എന്തിനു വിവാഹ മോചനം നടത്തുന്നതും ഖുര്‍ആനിന്റെ കാലത്ത് സാധാരണമാണ് എന്ന് മനസിലാക്കാം. മുഹമ്മദു ആയിഷയെ വിവാഹം കഴിച്ചതും ബാലിക ആയിരുന്നപ്പോള്‍ ആയിരുന്നു എന്നത് കൊണ്ട് ഇന്നത്തെ മുസ്ലീമുകള്‍ക്ക് മുഹമ്മദിന്റെ മാതൃക അനുകരിക്കാവുന്നതാണ്.