ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?

Monday, April 26, 2021

മുഹമ്മദിന്റെ തീരുമാനം ! അല്ലാഹുവിന്റെ കൈയൊപ്പ്‌ !

 
അല്ലാഹുവില്‍ പങ്കു ചേര്‍ത്താല്‍ മുസ്ലീമുകള്‍ക്ക് അത് ശിര്‍ക്ക് ആയി. അവര്‍ അറിയുന്നില്ല ഖുറാനിലെ ശിര്‍ക്ക് കളുടെ ബാഹുല്യം.

മതതില്‍ന്റെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ആരാണ്? അല്ലാഹുവാണോ അതോ മുഹമ്മദു ആണോ? മുഹമ്മദു ഒരു ദൂതന്‍ മാത്രമാണ് എന്നിരിക്കെ, അല്ലാഹുവിന്റെ ദൂത് അറിയിക്കുക എന്ന് മാത്രമാണ് മുഹമ്മദിന്റെ അദ്ദേഹം തന്നെ നിശ്ചയിച്ചിട്ടുള്ള ജോലി.

അപ്പോള്‍ അല്ലാഹുവിന്റെ തീര്‍മാനം സമൂഹത്തെ അറിയിക്കുകയാണ് ദൂതന്‍ ചെയ്യേണ്ടത്. തീര്‍മാനം അല്ലാഹുവിന്റെ മാത്ര മാവണം. ദൂതന്‍ അറിയിച്ചാല്‍ മതി. അത് അങ്ങിനെയല്ലാതെ വന്നാല്‍ അവിടെ ഒരു കള്ളകളി വെളിപ്പെടുന്നു.
അത് ഇറങ്ങിയ സന്ദര്‍ഭം ആകട്ടെ പഷ്ട്.  

33:36 അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത്‌ കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച്‌ സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.

ഇതില്‍ തന്നെ വ്യക്തമാണ് ഇനി പറയുവാന്‍ പോകുന്ന തീരുമാനത്തില്‍ മുഹമ്മദിന്റെ പങ്ക്. എന്താണ് തീരുമാനം. അത് എടുത്തത്‌ ആരാണ്?
ആ തീരുമാനം ആദ്യം എടുത്തത്‌ മുഹമ്മദാണ് എന്ന് കാണാം. തൊട്ടടുത്ത സൂക്തം വായിക്കുക.

33:37 നിന്‍റെ ഭാര്യയെ നീ നിന്‍റെ അടുത്ത്‌ തന്നെ നിര്‍ത്തിപ്പോരുകയും, അല്ലാഹുവെ നീ സൂക്ഷിക്കുകയും ചെയ്യുക എന്ന്‌, അല്ലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനും നീ അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനുമായ ഒരാളോട്‌ നീ പറഞ്ഞിരുന്ന സന്ദര്‍ഭം ( ഓര്‍ക്കുക. ) അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്‍റെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നീ പേടിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളവന്‍ അല്ലാഹുവാകുന്നു. അങ്ങനെ സൈദ്‌ അവളില്‍ നിന്ന്‌ ആവശ്യം നിറവേറ്റികഴിഞ്ഞപ്പോള്‍ അവളെ നാം നിനക്ക്‌ ഭാര്യയാക്കിത്തന്നു. തങ്ങളുടെ ദത്തുപുത്രന്‍മാര്‍ അവരുടെ ഭാര്യമാരില്‍ നിന്ന്‌ ആവശ്യം നിറവേറ്റിക്കഴിഞ്ഞിട്ട്‌ അവരെ വിവാഹം കഴിക്കുന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ക്ക്‌ യാതൊരു വിഷമവും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയത്രെ അത്‌. അല്ലാഹുവിന്‍റെ കല്‍പന പ്രാവര്‍ത്തികമാക്കപ്പെടുന്നതാകുന്നു.

"അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം"  അതായതു അള്ളാഹു അത് വെളിപ്പെടുത്തിയിട്ടില്ല. അതിനു മുമ്പേ... "നിന്‍റെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു. "

മുഹമ്മദിന്റെ മനസ്സില്‍ തീരുമാനിച്ച ആ കാര്യത്തെ കുറിച്ച് മുഹമ്മദു പേടിച്ചിരുന്നു എന്ന് വ്യക്തം. അതിനു ശേഷമാണ് അല്ലാഹു വെളിപ്പെടുത്തിയത്.

 തീര്‍മാനം എടുക്കുന്ന കാര്യത്തില്‍ അല്ലാഹുവിന്റെ പങ്കാളിയായ വിവരം മുഹമ്മദു പോലും അറിഞ്ഞില്ല. ആയതിനാല്‍ വേറെ നിര്‍വാഹം ഇല്ലാത്തതിനാല്‍  മുസ്ലീമുകളും കണ്ണടച്ച് ഇരിക്കുന്നു. ദത്തു പുത്രന്മാരുടെ ഭാര്യമാരുടെ മേല്‍ നോട്ടം ഇട്ടിട്ടുള്ള മുസ്ലീമുകള്‍ക്ക് അത് ഒരു ആഘോഷവും ആയിരിക്കും.


No comments:

Post a Comment

ആശയസംവാദമാണിവിടെ അഭികാമ്യം ... ആശയം ഇല്ലെങ്കില്‍ കമന്റ് ചെയ്യരുതു്.ഖുര്‍ ആനിനെ പറ്റിയാണിവിടെ ചര്‍ച്ച. ഖുര്‍ ആനിന്റെ/ഹദീസിന്റെ ഉള്ളില്‍ നിന്നു തന്നെ ലഭ്യമായ ആശയങ്ങള്‍ ഉപയോഗിക്കുക.