ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?

Thursday, January 10, 2013

ലൂത്തിന്റെ ഭാര്യ



ആദ്യം ബൈബിള്‍ വായിക്കുക.
പ്രസക്ത ഭാഗങ്ങള്‍ മാത്രം പകര്‍ത്താം. (പൂര്‍ണ്ണമായി കാണുവാന്‍ ബൈബിള്‍ നോക്കുക)

ഉത്പത്തി 19:15. നേരം പുലർന്നപ്പോൾ ദൂതൻമാർ ലോത്തിനോടു പറഞ്ഞു: എഴുന്നേറ്റു ഭാര്യയെയും പെൺമക്കൾ രണ്ടുപേരെയും കൂട്ടി വേഗം പുറപ്പെടുക. അല്ലെങ്കിൽ നഗരത്തോടൊപ്പം നിങ്ങളും നശിച്ചുപോകും....
17. അവരെ പുറത്തുകൊണ്ടുചെന്നു വിട്ടതിനുശേഷം അവരിലൊരുവൻ പറഞ്ഞു: ജീവൻ വേണമെങ്കിൽ ഓടിപ്പോവുക. പിൻതിരിഞ്ഞു നോക്കരുത്. ...
24. കർത്താവ് ആകാശത്തിൽ നിന്നു സോദോമിലും ഗൊമോറായിലും അഗ്നിയും ഗന്ധകവും വർഷിച്ചു. ...
26. ലോത്തിന്റെ ഭാര്യ അവന്റെ പിറകേ വരുകയായിരുന്നു. അവൾ പിൻതിരിഞ്ഞു നോക്കിയതുകൊണ്ട് ഒരു ഉപ്പുതൂണായിത്തീർന്നു.

ഇതില്‍ കാണാം . തിരിഞ്ഞു നോക്കിയത് കൊണ്ടാണ് ലൂതിന്റെ ഭാര്യ പടമായത്. പുറകില്‍ വന്നത് അവളായിരുന്നു.


ഇനി ഖുറാന്‍ നോക്കുക. പിന്നിലായത് ലൂത്താണ് എന്നുള്ളത് വിട്ടേക്ക്. നിസാരകാര്യം.


15:59 ( എന്നാല്‍ ) ലൂത്വിന്‍റെ കുടുംബം അതില്‍ നിന്നൊഴിവാണ്‌. തീര്‍ച്ചയായും അവരെ മുഴുവന്‍ ഞങ്ങള്‍ രക്ഷപ്പെടുത്തുന്നതാണ്‌. 60 അദ്ദേഹത്തിന്‍റെ ഭാര്യ ഒഴികെ. തീര്‍ച്ചയായും അവള്‍
ശിക്ഷയില്‍ അകപ്പെടുന്നവരുടെ കൂട്ടത്തിലാണെന്ന്‌ ഞങ്ങള്‍ കണക്കാക്കിയിരിക്കുന്നു. 61 അങ്ങനെ ലൂത്വിന്‍റെ കുടുംബത്തില്‍ ആ ദൂതന്‍മാര്‍ വന്നെത്തിയപ്പോള്‍. ... 15:65 അതിനാല്‍ താങ്കളുടെ കുടുംബത്തെയും കൊണ്ട്‌ രാത്രിയില്‍ അല്‍പസമയം ബാക്കിയുള്ളപ്പോള്‍ യാത്രചെയ്ത്‌ കൊള്ളുക. താങ്കള്‍ അവരുടെ പിന്നാലെ അനുഗമിക്കുകയും ചെയ്യുക. നിങ്ങളില്‍ ഒരാളും തിരിഞ്ഞ്‌ നോക്കരുത്‌. നിങ്ങള്‍ കല്‍പിക്കപ്പെടുന്ന ഭാഗത്തേക്ക്‌ നടന്ന്‌ പോയിക്കൊള്ളുക.

ഇവിടെ ആദ്യമേ ലൂത്തിന്റെ ഭാര്യയെ രക്ഷപ്പെടുതുന്നതില്‍ നിന്ന് ഒഴിവാക്കി.
15:65 ല്‍ "താങ്കളുടെ കുടുംബത്തെയും" എന്ന് പറഞ്ഞിടത്ത് ഭാര്യ ഒഴിവാക്കപ്പെട്ടു എന്ന് മനസിലാക്കിയാല്‍ എന്തിനാണ് തിരിഞ്ഞു നോക്കരുത് എന്ന് പറയുന്നതില്‍ യുക്തിയില്ല..
ഇനി അതല്ല "താങ്കളുടെ കുടുംബത്തെയും" എന്ന് പറഞ്ഞിടത്ത് ഭാര്യയും ഉണ്ടായിരുന്നെങ്കില്‍ , 15: 60ല്‍ പറഞ്ഞതിന് വിരുദ്ധമായി ഭാര്യയും രക്ഷപ്പെട്ടു എന്ന് മനസിലാക്കാം.

കൂടുതല്‍ സൂക്ഷ്മമായി നോക്കിയാല്‍ ചിലത് കൂടി ചിന്തിക്കാന്‍ കിട്ടും. കഥ പറഞ്ഞു വന്നപ്പോള്‍ ലൂത്തിന്റെ ഭാര്യ അടക്കം രക്ഷപ്പെട്ടു എന്ന് കാണാം.
കാരണം ഒരു ജനതയെ നശിപ്പിക്കുവാന്‍ പോകുകയാണ് എന്ന് ഇബ്രാഹിമിനോട് പറയുന്നിടത്ത് ലൂത്തിന്റെ ഭാര്യയെ ഒഴികെയുള്ള കുടുംബത്തെ രക്ഷപ്പെടുത്തും എന്നാണു പറയുന്നത് .15:59 ല്‍ പറയുന്നത് അബ്രാഹതിനോടാണ്. ലൂത്തിന്റെ അടുത്ത് എത്തിയപ്പോള്‍ കുടുംബത്തെയും കൊണ്ട് രക്ഷപ്പെടുവാന്‍ പറയുന്നു. (15:65 ) അതില്‍ ഭാര്യയെ ഒഴിവാക്കുവാന്‍ ലൂത്തിനോട് പറയുന്നുമില്ല.അപ്പോള്‍ പിന്നെ ഭാര്യ രക്ഷപ്പെട്ടോ ഇല്ലയോ?

ഊഹിക്കണം. 66:10 ല്‍ പറഞ്ഞിട്ടുള്ളത് പോലെ എന്തോ ശിക്ഷ കിട്ടി എന്ന് ഊഹിക്കാം. അത് ഏതോ രാജ്യകാര്‍ക്കു കിട്ടിയ ശിക്ഷയാണോ ഉപ്പ് തൂണ്‍ ആയതാണോ എന്നൊക്കെ ഊഹിക്കാം.
ആ കഥ മുഴുവന്‍ പറഞ്ഞു കഴിഞ്ഞിട്ടും ഭാര്യ മരിച്ചത് എങ്ങിനെയാണ് എന്ന് പറയാന്‍ അല്ലാഹു വിട്ടു പോയെങ്കില്‍ ...

 
ചിന്തിക്കുക. ആ നാട്ടിലെയോ പുറം നാട്ടിലെയോ ആളുകളില്‍ നിന്ന് മനസിലാക്കിയത് പറഞ്ഞപ്പോള്‍ നബി വിട്ടു പോയതാണോ എന്ന്.
 


ഇവിടെ  മാത്രമാണോ ലൂത്തിന്റെ ഭാര്യയെ പറ്റിയുള്ള പരാമര്‍ശം? വേറെയുമുണ്ട് രസകരമായ സൂക്തകള്‍  .

7:83 അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ ഭാര്യ ഒഴിച്ചുള്ള കുടുംബക്കാരെയും നാം രക്ഷപ്പെടുത്തി. അവള്‍ പിന്തിരിഞ്ഞ്‌ നിന്നവരുടെ കൂട്ടത്തിലായിരുന്നു.


വേറെ സൂക്തം നോക്കുക.

11:81 അവര്‍ പറഞ്ഞു: ലൂത്വേ, തീര്‍ച്ചയായും ഞങ്ങള്‍ നിന്‍റെ രക്ഷിതാവിന്‍റെ ദൂതന്‍മാരാണ്‌. അവര്‍ക്ക്‌ ( ജനങ്ങള്‍ക്ക്‌ ) നിന്‍റെ അടുത്തേക്കെത്താനാവില്ല. ആകയാല്‍ നീ രാത്രിയില്‍ നിന്നുള്ള ഒരു യാമത്തില്‍ നിന്‍റെ കുടുംബത്തേയും കൊണ്ട്‌ യാത്ര പുറപ്പെട്ട്‌ കൊള്ളുക. നിങ്ങളുടെ കൂട്ടത്തില്‍ നിന്ന്‌ ഒരാളും തിരിഞ്ഞ്‌ നോക്കരുത്‌. നിന്‍റെ ഭാര്യയൊഴികെ. തീര്‍ച്ചയായും അവര്‍ക്ക്‌ ( ജനങ്ങള്‍ക്ക്‌ ) വന്നുഭവിച്ച ശിക്ഷ അവള്‍ക്കും വന്നുഭവിക്കുന്നതാണ്‌. തീര്‍ച്ചയായും അവര്‍ക്ക്‌ നിശ്ചയിച്ച അവധി പ്രഭാതമാകുന്നു. പ്രഭാതം അടുത്ത്‌ തന്നെയല്ലേ?

നേരത്തെ കൊടുത്ത ഖുറാന്‍ സൂക്തത്തില്‍ , 15:65 ,  പിന്തിരിഞ്ഞു നോക്കരുത് എന്ന് കുടുംബത്തോട് പറയുന്നു. 11:81 ല്‍ ഭാര്യയോട് ഒഴികെ തിരിഞ്ഞു നോക്കരുത് എന്ന് പറയുന്നു. ഭാര്യയ്ക്ക് തിരിഞ്ഞു നോകാം. അപ്പോള്‍ അല്ലാഹുവിനെ അനുസരിച്ചാല്‍ ശിക്ഷ ഉറപ്പു.

ലൂത്തിന്റെ കുടുബത്തിന്റെ കൂട്ടത്തില്‍ ഓടി രക്ഷപ്പെടുന്നതിന്റെ ഇടയില്‍ ഭാര്യയ്ക്ക് മാത്രം ആ ശിക്ഷകള്‍ കിട്ടും എന്നാണു പറയുന്നത്. അതെങ്ങിനെയാണോ എന്തോ?  നബി ശരിക്കും ആളുകളെ പൊട്ടന്‍ കളിപ്പിക്കുകയാണ്‌ എന്ന് തോന്നുന്നു. വേരുതെയല്ലേ ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തം എന്ന് പറയുന്നത്.

29:33 നമ്മുടെ ദൂതന്‍മാര്‍ ലൂത്വിന്‍റെ അടുത്ത്‌ ചെന്നപ്പോള്‍ അവരുടെ കാര്യത്തില്‍ അദ്ദേഹം ദുഃഖിതനാകുകയും, അവരുടെ കാര്യത്തില്‍ അദ്ദേഹത്തിന്‌ മനഃപ്രയാസമുണ്ടാകുകയും ചെയ്തു. അവര്‍ പറഞ്ഞു: താങ്കള്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട. തങ്കളെയും കുടുംബത്തെയും തീര്‍ച്ചയായും ഞങ്ങള്‍ രക്ഷപ്പെടുത്തുന്നതാണ്‌. താങ്കളുടെ ഭാര്യ ഒഴികെ. അവള്‍ ശിക്ഷയില്‍ അകപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കുന്നു.

എന്ത് കുറ്റമാണ് ലൂതിന്റെ ഭാര്യ ചെയ്തത്?  അല്ലാഹു പറഞ്ഞത് അനുസരിച്ചതോ?
ഇഷ്ടികമഴയില്‍ / ചരല്‍കാറ്റ്  നിന്ന് രക്ഷപ്പെടുവാന്‍  ലൂത്ത് കുടുംബ സമേതം ആണ് ഇറങ്ങിയത്.
പിന്നെ ഭാര്യ ചെയ്ത തെറ്റ് എന്തായിരുന്നു? ഒരു സ്ഥലത്ത് കഥ പറഞ്ഞപ്പോള്‍  തിരിഞ്ഞു നോക്കരുത് എന്ന് അല്ലാഹു ഭാര്യയോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്. വേറെ സ്ഥലത്ത് ഭാര്യയെ ഒഴിവാക്കിയിട്ടുണ്ട് . ഇതിപ്പോള്‍ ഭാര്യ ഏതു അനുസരിക്കണം?

ഒരു സ്ഥലത്ത് പിന്തിരിരിഞ്ഞു നിന്നവരുടെ കൂട്ടത്തില്‍ ലൂത്തിന്റെ ഭാര്യയെ പെടുത്തി. വേറെ സ്ഥലത്ത് പിന്തിരിഞ്ഞു നോക്കുകയേ ചെയ്തിട്ടുണ്ടാവുകയുള്ളൂ.

ഇനി എന്താണ് വര്‍ഷിച്ചത് എന്ന് ചോദിച്ചാല്‍ നബിക്ക് അപ്പോള്‍ തോന്നിയ എന്തൊക്കെയോ പറഞ്ഞു എന്ന് കാണാം...

11:82 അങ്ങനെ നമ്മുടെ കല്‍പന വന്നപ്പോള്‍ ആ രാജ്യത്തെ നാം കീഴ്മേല്‍ മറിക്കുകയും, അട്ടിയട്ടിയായി ചൂളവെച്ച ഇഷ്ടികക്കല്ലുകള്‍ നാം അവരുടെ മേല്‍ വര്‍ഷിക്കുകയും ചെയ്തു

54:34 തീര്‍ച്ചയായും നാം അവരുടെ നേരെ ഒരു ചരല്‍കാറ്റ്‌ അയച്ചു. ലൂത്വിന്‍റെ കുടുംബം അതില്‍ നിന്ന്‌ ഒഴിവായിരുന്നു. രാത്രിയുടെ അന്ത്യവേളയില്‍ നാം അവരെ രക്ഷപ്പെടുത്തി.


ഒരു മനുഷ്യന്റെ ഓര്‍മ്മ ശക്തി പരീക്ഷിക്കപ്പെട്ട പുസ്തകമാണ് എന്ന് തോന്നുന്നു ഖുറാന്‍ .