ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?

Tuesday, October 22, 2013

ഇദ്ദയും ഗര്‍ഭ കാലവും.


ഖുറാനില്‍ ഗര്‍ഭകാലം എന്തുകൊണ്ട് ആറുമാസം ആയി? ഒരന്വേഷണം.


ഋതുമതികളാകുന്നതിന് മുമ്പേ പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നതും വിവാഹമോചനം നടത്തുന്നതും സാധാരണമായ സമൂഹത്തില്‍ ഗര്‍ഭം കാലം ആറുമാസമാണ് എന്ന് ധരിക്കുന്നതിനു വലിയ ചാന്‍സ് ഉണ്ട്.
അത് മനസിലാകാന്‍ അറബികളുടെ അന്നത്തെ  രീതികളും കുറച്ചു ശാസ്ത്രവും അറിഞ്ഞാല്‍ മതി.

ആദ്യം ഖുറാന്‍/അറബി രീതികളെ കുറിച്ച് നോക്കാം.

ഒന്ന്) ഋതുമതികളായിട്ടില്ലാത്തവരെ വിവാഹം കഴിക്കുന്നതും ഇദ്ദയ്ക്ക് ശേഷം പുനര്‍വിവാഹം കഴിക്കുന്നതും നാട്ടു നടപ്പാണ്. (കൂടുതല്‍ വിവരങ്ങള്‍)

രണ്ടു) 65:4 പ്രകാരം ഋതുമതികളായിട്ടില്ലാത്തവരുടെ ഇദ്ദ മൂന്നു മാസമാണ്.

മൂന്നു) ഒരാള്‍ക്ക് നാല് സ്ത്രീകളെ വരെ വിവാഹം കഴിക്കാം എന്ന് ഖുര്‍ആനിന്റെ നിയമമാണ്. എല്ലാവരെയും ഒരേ പോലെ പരിപാലിക്കുകയും തവണ പ്രകാരം ദിവസം നിശ്ചയിച്ചു ഓരോ ഭാര്യയ്ക്കും അനുവദിക്കേണ്ടതാണ്. അതായത് നാല് ഭാര്യമാര്‍ ഉണ്ടെങ്കില്‍ ഒരു ഭാര്യയ്ക്ക് നാലില്‍ ഒരു ദിവസം ഭര്‍ത്താവുമായി ബന്ധപെടാന്‍ അവസരം ലഭിക്കുന്നതാണ്.

ആര്‍ത്തവം/ഗര്‍ഭം എന്നിവയെ കുറിച്ചുള്ള  ശാസ്ത്രം.

ഒന്ന്) ആര്‍ത്തവം വരുന്നതിനു 14  മുമ്പാണ് ഓവുലെശന്‍ ഡേ. സ്ത്രീകളുടെ അന്ധം പാകമായി സംയോജനത്തിനു തയ്യാറാകുന്ന ദിവസമാണ് ഒവുലെശന്‍ ഡേ.

രണ്ടു) ആര്‍ത്തവം ഉണ്ടായതിനു 14 ദിവസത്തിനു ശേഷമല്ല, ഓവുലെശന്‍ ഡേ കഴിഞ്ഞു 14 ദിവസത്തിനു ശേഷമാണ് ആര്‍ത്തവം ഉണ്ടാവുക എന്ന് വ്യക്തമായി മനസിലാക്കുക. അതായത് ആദ്യത്തെ ആര്‍ത്തവം വരുന്നതിനു 14 ദിവസത്തിനു മുമ്പേ ആ പെണ്‍കുട്ടിയുടെ ശരീരം കുഞ്ഞിനെ സ്വീകരിക്കാന്‍ തയ്യാറായി എന്ന് ചുരുക്കം. 

മൂന്ന്‍) ബീജത്തിന്റെ ആയുസ് 48-72 മണിക്കൂര്‍ ആണ്. അന്ധത്തിന്റെ ആയുസ് 24-48മണിക്കൂര്‍ ആണ്. അതായത്  ഒവുലെശന്‍ ഡേയ്ക്ക് നാല് ദിവസം മുമ്പോ അല്ലെങ്കില്‍ രണ്ടു ദിവസത്തിനു ശേഷമോ ബന്ധപ്പെട്ടാല്‍ കുഞ്ഞു ഉണ്ടാവുകയില്ല. ഈ ആറു ദിവസത്തില്‍ എന്നെങ്കിലും  ബന്ധപ്പെട്ടാല്‍ കുഞ്ഞു ഉണ്ടാകും. (അതിനുള്ള ശേഷി ഉണ്ടെങ്കില്‍)

നാല്) കുഞ്ഞു ഉരുവാകാതെ ഇരുന്നാല്‍  14 ദിവസത്തിനു ശേഷം ആര്‍ത്തവം ഉണ്ടാകും. ആര്‍ത്തവം ഉണ്ടായാല്‍ കുഞ്ഞു ഉരുവായിട്ടില്ല എന്ന് മനസിലാക്കാം.

ആറാം മാസം തികഞ്ഞ കുഞ്ഞിനെ പ്രസവിക്കുന്ന സാഹചര്യം

അറബികളുടെ രീതിയും ശാസ്ത്രവും കൂട്ടി ചേര്‍ത്ത് ചിന്തിക്കുക.

ഒന്ന്) നാല് ഭാര്യമാര്‍ ഉള്ള അറബി, അദ്ദേഹത്തിന്റെ ഋതുമതികളായിട്ടില്ലാത്ത ഭാര്യയെ നാല് ദിവസത്തില്‍ ഒരിക്കല്‍ ബന്ധപ്പെടും. അതായത് കുഞ്ഞുണ്ടാകാന്‍ സാധ്യതയുള്ള ആറു ദിവസങ്ങളില്‍ രണ്ടു ദിവസം അവര്‍ ബന്ധപ്പെടും. അതായത് അന്നത്തെ അറബി പെണ്‍കുട്ടികള്‍ ആദ്യത്തെ ആര്‍ത്തവം കാണുന്നതിനു മുമ്പേ പ്രസവിക്കുന്നവര്‍ ആകും.

രണ്ടു) ഇങ്ങനെ ഗര്‍ഭം ധരിച്ചാല്‍ പോലും ആ പെണ്‍കുട്ടികള്‍ അത് അറിയാന്‍ യാതൊരു വഴിയും ഇല്ല. കാരണം സ്വന്തം ശരീരത്തിലെ ആ മാറ്റങ്ങളെ കുറിച്ച് അവള്‍ക്ക് അറിയില്ല. ആര്‍ത്തവം  ഇത് വരെ ഉണ്ടാവാത്ത കാരണം മറ്റു സ്ത്രീകള്‍ക്കും ആ മാറ്റം പ്രകടം ആകില്ല.

മൂന്ന്‍) ഇങ്ങനെ ബന്ധപ്പെട്ടതിനു ശേഷം രണ്ടോ മൂന്നോ ആഴ്ചയ്ക്ക് ശേഷം ആ പെണ്‍കുട്ടിയെ ഉപേക്ഷിക്കുകയാണെങ്കില്‍ മൂന്നു മാസമാണ് ആ ഋതുമതികളായിട്ടില്ലാത്ത പെണ്‍കുട്ടിയുടെ ഇദ്ദ.

നാല്) അതിനു ശേഷം വിവാഹം കഴിച്ചാല്‍ ആറാം മാസം ആ പെണ്‍കുട്ടി പൂര്‍ണ്ണ വളര്‍ച്ചഎത്തിയ പ്രസവിക്കും.
ഋതുമതികളായിട്ടില്ലാത്ത പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്ന സമൂഹത്തില്‍ അവള്‍ ഒരു പക്ഷെ വിവാഹിത ആയതിനു മൂന്നു വര്ഷം കഴിഞ്ഞിട്ടാകും പ്രസവിക്കുക. കാരണം അവരുടെ ശരീരം കുഞ്ഞിനെ സ്വീകരിക്കാന്‍ പാകമായിട്ടുണ്ടാവില്ല. ബന്ധപ്പെട്ടതിനു ശേഷം രണ്ടോ-മൂന്നോ  മാസം കഴിഞ്ഞു വിവാഹ മോചനം നടത്തിയവര്‍ അവരുടെ  മൂന്നു മാസം ഇദ്ദയ്ക്കുള്ളില്‍ അവരുടെ വയറ്റില്‍ കൊച്ചുണ്ട് എന്ന് മനസിലാക്കി പ്രസവം വരെ ഇദ്ദയാകാം. പക്ഷെ ബന്ധപ്പെട്ടതിനു രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളില്‍ വിവാഹ മോചനം നടത്തിയവര്‍ ഇദ്ദായും കഴിഞ്ഞു വിവാഹവും നടത്തി ആറാം മാസം പൂര്‍ണ്ണ വളര്‍ച്ച എത്തിയ കുഞ്ഞിനെ പ്രസവിക്കും. 

എല്ലാ അറബി പെണ്‍കുട്ടികള്‍ക്കും ഇങ്ങനെ സംഭവിക്കുമോ? എല്ലാവരെയും ഇങ്ങനെ ബന്ധപ്പെട്ടതിനു ശേഷം ഭര്‍ത്താവ് ഉപേക്ഷിക്കുമോ?  ഇല്ല. ചിലര്‍ക്ക് മാത്രമേ ഇത് സംഭവിക്കൂ. വൈദ്യശാസ്ത്രം പുരോഗമിച്ചിട്ടില്ലാത്ത ഒരു സമൂഹത്തില്‍ ഒരു സ്ത്രീയും ഗര്‍ഭകാലം എങ്ങിനെ കണ്ടു പിടിക്കും? പിഴച്ചുപെറ്റതല്ല എന്ന് ഉറപ്പുള്ള, അതായത് കല്യാണം കഴിഞ്ഞു മാന്യമായ ജീവിക്കുന്ന സ്ത്രീ എത്ര ചുരുങ്ങിയ സമയത്തില്‍ പൂര്‍ണ്ണ വളര്‍ച്ച എത്തിയ കുട്ടിയെ പ്രസവിക്കുന്നോ അതാണ്‌ അവരെ സംബന്ധിച്ച് ഒരു സ്ത്രീയുടെ ഗര്‍ഭകാലം.

ഇനി കുറച്ചു ശാസ്ത്രം മനസിലാക്കുക.

ഒന്ന്) ഒവുലെശന്‍ ഡേ മുതല്‍ കണക്കാകിയാല്‍ ഒമ്പത് മാസം ഒമ്പത് ദിവസമാണ് യഥാര്‍ത്ഥത്തില്‍ ഒരു സ്ത്രീയുടെ ഗര്‍ഭകാലം.  പക്ഷെ സാധാരണ ഒരു സ്ത്രീയുടെ അവസാന ആര്‍ത്തവം മുതല്‍ കണക്കകുകയാണ് ഇന്നത്തെ രീതി. അതുകൊണ്ടാണ് പത്തുമാസം ചുമന്നു പ്രസവിച്ചതിന്റെ കണക്ക് അമ്മമാര്‍ പറയുന്നത്.

രണ്ടു) മാസം തികയാതെ പ്രസവിച്ച കുഞ്ഞുകള്‍ എല്ലാവരും മരിച്ചു പോകുമോ? അത് എത്രാം മാസം പ്രസവിച്ചു എന്നും എന്ത് സൌകര്യമാണ് കുഞ്ഞിനു കുട്ടിയത് എന്നും ആശ്രയിച്ചിരിക്കും. എട്ടാം മാസം പ്രസവിച്ച കുഞ്ഞിനു കുറഞ്ഞ പരിചരണം കിട്ടിയാല്‍ മതി. ഏഴാം മാസം ആയാല്‍ കൂടുതല്‍ പരിചാരം വേണം. അതിലും കുറവ് മാസത്തില്‍ ജനിച്ചാല്‍  അധ്യാധുനിക സൌകര്യങ്ങള്‍ ഇല്ലാതെ ആ കുഞ്ഞു ജീവിച്ചിരിക്കില്ല.

ഗര്‍ഭത്തില്‍ ഇരിക്കുന്ന കുഞ്ഞുങ്ങളുടെ തൂക്കം പരിശോധിക്കുക.

ഇത് പ്രകാരം 25ആം ആഴ്ച എത്തിയ കുഞ്ഞിനു മുക്കാല്‍ കിലോ പോലും തൂക്കം കാണുകയില്ല. അതായത് ഈ സമയത്ത് കുഞ്ഞു ജനിച്ചാല്‍ അധ്യാധുനിക സംവിധാങ്ങള്‍ ഇല്ലാതെ ആ കുഞ്ഞിന്റെ ജീവന്‍ നില നിറുത്തുക സാധ്യമല്ല. ഇന്ത്യയില്‍ പൊതുവേ ഒന്നര കിലോയിലും തൂക്കം കുറവുള്ള കുഞ്ഞുങ്ങളുടെ ജീവന്‍ നില നിറുത്താന്‍ ബുദ്ധിമുട്ടാണ്.

കുഞ്ഞുങ്ങളെ രക്ഷപ്പെടുത്താന്‍ ഉള്ള ചാന്‍സ് ഈ ചാര്‍ട്ടില്‍ കൊടുത്തിട്ടുണ്ട്. 23 ആഴ്ചയില്‍ ജനിച്ചിട്ടുള്ള കുഞ്ഞുങ്ങള്‍ രക്ഷപ്പെടാന്‍ ഉള്ള ചാന്‍സ് 17% മാത്രം. 21 weeks and 6 days ല്‍ ജനിച്ച ഒരു കുഞ്ഞു അത്ഭുതകരമായി രക്ഷപ്പെട്ട സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഒരു കുഞ്ഞു രക്ഷപ്പെട്ട കഥ ഇതില്‍ ഉണ്ട്.
ആ കുഞ്ഞുന്റെ വലിപ്പം നോക്കൂ.

ഇതൊക്കെ ഇന്നത്തെ കഥ. അമ്പത് വര്ഷം മുമ്പ് 28ആം ആഴ്ചയില്‍ ജനിച്ച കുഞ്ഞിന്റെ ജീവന്‍ നില നിറുത്തിയാല്‍ ഒരു അത് അന്ന് കാലത്ത് അത്ഭുതമാകും. കാലം കഴിയുംതോറും അധ്യാധുനിക സൌകര്യങ്ങള്‍ വരും. അന്ന് ഒരു പക്ഷെ 18ആഴ്ചയില്‍ ജനിച്ച കുഞ്ഞും രക്ഷപ്പെടുമായിരിക്കും.

അലിയുടെ വിധി ന്യായം.

അലി ഉപയോഗിച്ച രണ്ടു ഖുറാന്‍ സൂക്തങ്ങള്‍ ആദ്യം കാണാം.

സൂറ 46:15  തന്‍റെ മാതാപിതാക്കളോട്‌ നല്ലനിലയില്‍ വര്‍ത്തിക്കണമെന്ന്‌ നാം മനുഷ്യനോട്‌ അനുശാസിച്ചിരിക്കുന്നു. അവന്‍റെ മാതാവ്‌ പ്രയാസപ്പെട്ടുകൊണ്ട്‌ അവനെ ഗര്‍ഭം ധരിക്കുകയും, പ്രയാസപ്പെട്ടുകൊണ്ട്‌ അവനെ പ്രസവിക്കുകയും ചെയ്തു. അവന്‍റെ ഗര്‍ഭകാലവും മുലകുടിനിര്‍ത്തലും കൂടി മുപ്പത്‌ മാസക്കാലമാകുന്നു.

സൂറ  2:233 മാതാക്കള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക്‌ പൂര്‍ണ്ണമായ രണ്ടു കൊല്ലം മുലകൊടുക്കേണ്ടതാണ്‌. ( കുട്ടിയുടെ ) മുലകുടി പൂര്‍ണ്ണമാക്കണം എന്ന്‌ ഉദ്ദേശിക്കുന്നവര്‍ക്കത്രെ ഇത്‌.

ഇത് പ്രകാരം രണ്ടു വര്‍ഷമാണ്‌ മുലയൂട്ടെണ്ട കാലം. മുസ്ലീമുകള്‍ സാധാരണ പറയുന്ന കാര്യം ഈ ഖുറാന്‍ സൂക്തം പ്രകാരം വിവാഹ മോചിതരുടെ കാര്യത്തില്‍ ആണ് മാതാവ് രണ്ടു കൊല്ലം മുലയൂട്ടെണ്ടത് എന്ന്.  അങ്ങിനെയല്ല ഖലീഫ അലിയുടെ വിധി എന്ന് ഹദീസുകള്‍ സാക്ഷി.

സംഭവം ഇവിടെ പൂര്‍ണ്ണ രൂപത്തില്‍ വിവരിക്കുന്നുണ്ട്.

ചുരുക്കി പറയാം.
വിവാഹം കഴിഞ്ഞു ആറുമാസം കഴിഞ്ഞപ്പോള്‍ തികഞ്ഞ ശിശുവിനെ പ്രസവിച്ച ഭാര്യയെ ഒരുത്തന്‍ സംശയിക്കുന്നു. ഖലീഫ ഉസ്മാന്‍  അവളെ വ്യഭിചാരകുറ്റം ചുമത്തി കല്ലെറിഞ്ഞു കൊല്ലാന്‍ വിധിച്ചു. പക്ഷെ 46:15 ന്റെയും 2:233 ന്റെയും അടിസ്ഥാനത്തില്‍ അലിക്ക് മനസിലായത് “തികഞ്ഞ കുട്ടിയെ പ്രസവിക്കുന്നതിനുള്ള ഗര്‍ഭത്തിന്റെ ഏറ്റവും ചുരുങ്ങിയ കാലം ആറു മാസമാണെന്ന് “ എന്നാണ്. അതിന്റെ അടിസ്ഥാനത്തില്‍ ആ സ്ത്രീകുറ്റ കാരിയല്ല എന്ന് വിധിക്കുന്നു.

അതായത് “ഒരു സ്ത്രീ വിവാഹശേഷം ആറു മാസം പിന്നിടുന്നതിനു മുമ്പ് തികഞ്ഞ കുട്ടിയെ പ്രസവിച്ചാല്‍ (അതായത്, ഗര്‍ഭഛിദ്രമായിരിക്കരുത്, പ്രസവം തന്നെയായിരിക്കണം) അവള്‍ വ്യഭിചാരിണിയാണ്. ആ കുഞ്ഞിന്റെ പിതൃത്വം അവളുടെ ഭര്‍ത്താവില്‍ സ്ഥാപിതമാവുകയില്ല.” എന്നാണ് അവരുടെ കണ്‍ക്ലൂഷന്‍.

അലിയുടെ വിധിയുടെ ശാസ്ത്രീയ പരിശോധന.

ഈ സംഭവത്തില്‍ നിന്ന് ചില കാര്യങ്ങള്‍ ഉറപ്പിക്കാം.

ഒന്ന്) ഒരു ദമ്പതികള്‍ക്ക് അവരുടെ കല്യാണം കഴിഞ്ഞു ആറാം മാസം തികഞ്ഞ കുഞ്ഞിനെ ലഭിച്ചു. ആ കുഞ്ഞു ചാപിള്ള അല്ല എന്ന് മാത്രമല്ല, തികഞ്ഞ കുഞ്ഞിനെ പോലെ ജീവിച്ചിരിക്കുന്നു.

രണ്ടു) നമുക്കറിയാം യഥാര്‍ത്ഥത്തില്‍ ആ സ്ത്രീ പ്രസവിച്ചത് ഗര്‍ഭധാരണത്തിന് ആറു മാസം പിന്നിട്ടിട്ടാണ് എങ്കില്‍  കുഞ്ഞിന്റെ തൂക്കം മുക്കാല്‍ കിലോയും വലിപ്പം ഫോട്ടോയില്‍ കാണുന്ന പോലെയും ആണ്.

മൂന്നു) 24ആഴ്ച തികഞ്ഞ കുഞ്ഞുകള്‍ വരെ ജീവനോടെ ജനിക്കും എന്നും അവരെ ഇന്നത്തെ സാഹചര്യത്തില്‍ മാത്രമാണ് രക്ഷിക്കാന്‍ കഴിയുക എന്നും നമുക്ക് അറിയാം. ഇന്നത്തെ കാലത്ത് പോലും ആറാം മാസം പിന്നിട്ട കുഞ്ഞിനെ രക്ഷിക്കാന്‍ 40% ചാന്‍സ് മാത്രമാണ് ഉള്ളത്. അപ്പോള്‍ ഏഴാം നൂറ്റാണ്ടില്‍ അറബികള്‍ക്ക് അധ്യാധുനിക ICU ഇല്ലാത്ത കാലത്ത് അങ്ങിനെ ജനിക്കുന്ന കുഞ്ഞിനെ രക്ഷിക്കാന്‍ കഴിയില്ല.

നാല്) ഇതില്‍ നിന്ന് മനസിലാകുന്നത് അലിയുടെ മുമ്പില്‍ വന്ന തികഞ്ഞ കുഞ്ഞു ഗര്‍ഭധാരണത്തിനു ശേഷം ഒമ്പത് മാസം കഴിഞ്ഞ കുഞ്ഞാണ് എന്ന് അര്‍ഥം.

അഞ്ചു) പക്ഷെ ആ ദമ്പതികളുടെ കല്യാണം കഴിഞ്ഞു ആറു മാസമേ ആയിട്ടുള്ളൂ. അതിനര്‍ത്ഥം അന്നത്തെ കാലത്ത് കല്യാണം കഴിഞ്ഞു ആറാം മാസം പ്രസവിക്കുന്ന സ്ത്രീകള്‍ ഉണ്ടായിരുന്നു എന്നതിന്റെ തെളിവായി.

അല്ലെങ്കില്‍  ആ സ്ത്രീ കല്യാണത്തിന് മൂന്നു മാസം മുമ്പ് വ്യഭിചാരം ചെയ്തിട്ടുണ്ടാകും. അങ്ങിനെയെങ്കില്‍ ഒരു വ്യഭിചാരിയെ കണ്ടു പിടിക്കാന്‍ പോലും കഴിയാത്ത വിധം വികലമായ സൂക്തങ്ങള്‍ കാരണം അലിയുടെ വിധിക്ക് തെറ്റ് പറ്റിയിരിക്കുന്നു എന്നര്‍ത്ഥം.

മുസ്ലീം സുഹൃത്തുക്കളുടെ സ്ഥിരം ചോദ്യങ്ങള്‍ 

ഒന്ന്) ഗർഭകാലത്തും മുലയൂട്ടൽ കാലത്തും തനിക്കുവേണ്ടി മാതാവ് അനുഭവിച്ച ക്ളേശങ്ങൾ ഒരാളും വിസ്മരിക്കരുത് എന്ന് ഉപദേശിക്കുന്ന സന്ദർഭത്തിലാണ് മാതാവി നെ പൂർണമായി ആശ്രയിച്ചിരുന്ന കാലയളവ് എന്ന നിലയിൽ മുപ്പതുമാസത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത്.

അവിടെ തന്നെയാണ് കുഴപ്പവും. അതില്‍ 24 മാസം മുലയൂട്ടലിന്റെ കാലമാണ്. ബാക്കിയുള്ളത് ആറു മാസവും. ഈ സൂക്തങ്ങള്‍ വച്ചാണ് വ്യഭിചാരിയായി കുറ്റം ചാര്‍ത്തപ്പെട്ട സ്ത്രീയെ അലി കുറ്റ വിമുക്ത ആക്കിയത്. ഖലീഫ അലിക്ക് തെറ്റി എന്ന് ആരെങ്കിലും പറയുമോ? ഖലീഫ ഉസ്മാന്‍ അത് അംഗീകരിക്കുകയും ചെയ്തു. ഇന്നത്തെ മുസ്ലീമുകള്‍ അവരെക്കാളും അറിവുള്ളവര്‍ ആണോ?

രണ്ടു) ഒരുകുഞ്ഞ് ജീവനോടെ ജനിക്കാൻ ഏറ്റവും ചുരുങ്ങിയ സാധ്യ തയുള്ളത് ഗർഭകാലം ആറുമാസമാകുമ്പോഴാണ്. 

അല്ല. അത് അടിസ്ഥാനമില്ലാത്തകാര്യമാണ്.
കുഞ്ഞുങ്ങളെ രക്ഷപ്പെടുത്താന്‍ ഉള്ള ചാന്‍സ് മുകളില്‍ ചാര്‍ട്ടില്‍ കൊടുത്തിട്ടുണ്ട്. 
23 ആഴ്ചയില്‍ ജനിച്ചിട്ടുള്ള കുഞ്ഞുങ്ങള്‍ രക്ഷപ്പെടാന്‍ ഉള്ള ചാന്‍സ് 17% ആണെന്നും കൊടുത്തിട്ടുണ്ട്‌. അതില്‍ പറയുന്ന 83% ശിശുക്കളും ജീവനോടെ തന്നെയാണ് ജനിച്ചത്‌. ജീവന്‍ നില നിറുത്താന്‍ കഴിഞ്ഞില്ല എന്നതാണ് അവര്‍ പറയുന്നത്. 21 weeks and 6 days ല്‍ ജനിച്ച ഒരു കുഞ്ഞു അത്ഭുതകരമായി രക്ഷപ്പെട്ട സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.


Monday, February 18, 2013

അല്ലാഹുവിനെ ആരാധിച്ചിരുന്ന പ്രീ ഇസ്മലാമിക് ജനത

അല്ലാഹുവിനെ മുഹമ്മദ്‌ നബിക്ക് മുമ്പും ജനങ്ങള്‍ അവിടുത്തെ ജനങ്ങള്‍ ആരാധിച്ചിരുന്നു.


23:83-85 ഞങ്ങള്‍ക്കും, മുമ്പ്‌ ഞങ്ങളുടെ പിതാക്കള്‍ക്കും ഈ വാഗ്ദാനം നല്‍കപ്പെട്ടിരുന്നു. ഇത്‌ പൂര്‍വ്വികന്‍മാരുടെ കെട്ടുകഥകള്‍ മാത്രമാകുന്നു. ( നബിയേ, ) ചോദിക്കുക: ഭൂമിയും അതിലുള്ളതും ആരുടെതാണ്‌? നിങ്ങള്‍ക്കറിയാമെങ്കില്‍ ( പറയൂ. )അവര്‍ പറയും; അല്ലാഹുവിന്റേതാണെന്ന്‌. നീ പറയുക: എന്നാല്‍ നിങ്ങള്‍ ആലോചിച്ച്‌ മനസ്സിലാക്കുന്നില്ലേ?

ഇതില്‍ പറയുന്നത് നോക്കൂ. ആ ജനതയ്ക്ക്‌ അറിയാം അല്ലാഹുവാണ് ഇതൊക്കെ പടച്ചത് എന്നും അവര്‍ക്കും അവരുടെ ജനതയ്ക്ക് വാഗ്ദാനങ്ങള്‍ ലഭിച്ചിട്ടുണ്ട് എന്നും.

29:61 നോക്കുക... ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും സൂര്യനെയും ചന്ദ്രനെയും കീഴ്പെടുത്തുകയും ചെയ്തത്‌ ആരാണെന്ന്‌ നീ അവരോട്‌ ( ബഹുദൈവവിശ്വാസികളോട്‌ ) ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹുവാണെന്ന്‌. അപ്പോള്‍ എങ്ങനെയാണ്‌ അവര്‍ ( സത്യത്തില്‍ നിന്ന്‌ ) തെറ്റിക്കപ്പെടുന്നത്‌?

അവര്‍ക്കും അറിയാം അല്ലാഹുവാണ് ലോകത്തിന്റെ നാഥന്‍ എന്ന്.


നബിയുടെ ജനങ്ങളോട് പറയുന്നത് നോക്കുക...

6:135-136 ( നബിയേ, ) പറയുക: എന്‍റെ ജനങ്ങളേ, നിങ്ങള്‍ നിങ്ങളുടെ നിലപാടനുസരിച്ച്‌ പ്രവര്‍ത്തിച്ച്‌ കൊള്ളുക. തീര്‍ച്ചയായും ഞാനും ( അങ്ങനെ ) പ്രവര്‍ത്തിക്കാം. ലോകത്തിന്‍റെ പര്യവസാനം ആര്‍ക്ക്‌ അനുകൂലമായിരിക്കുമെന്ന്‌ വഴിയെ നിങ്ങള്‍ക്കറിയാം. അക്രമികള്‍ വിജയം വരിക്കുകയില്ല; തീര്‍ച്ച.

അല്ലാഹു സൃഷ്ടിച്ചുണ്ടാക്കിയ കൃഷിയില്‍ നിന്നും, കന്നുകാലികളില്‍ നിന്നും അവര്‍ അവന്ന്‌ ഒരു ഓഹരി നിശ്ചയിച്ച്‌ കൊടുത്തിരിക്കുകയാണ്‌. എന്നിട്ട്‌ അവരുടെ ജല്‍പനമനുസരിച്ച്‌ ഇത്‌ അല്ലാഹുവിനുള്ളതും, മറ്റേത്‌ തങ്ങള്‍ പങ്കാളികളാക്കിയ ദൈവങ്ങള്‍ക്കുള്ളതുമാണെന്ന്‌ അവര്‍ പറഞ്ഞു. എന്നാല്‍ അവരുടെ പങ്കാളികള്‍ക്കുള്ളത്‌ അല്ലാഹുവിന്നെത്തുകയില്ല. അല്ലാഹുവിന്നുള്ളതാകട്ടെ അവരുടെ പങ്കാളികള്‍ക്കെത്തുകയും ചെയ്യും. അവര്‍ തീര്‍പ്പുകല്‍പിക്കുന്നത്‌ എത്രമോശം!


അവര്‍ അല്ലാഹുവിനും ഓഹരി കൊടുക്കും പങ്കാളികള്‍ക്കും ഓഹരി കൊടുക്കും.
അല്ലാഹുവിനെ കുറിച്ച് അവര്‍ക്ക്‌ അറിയാം. മുഹമ്മദ്‌ ഖുറാന്‍ ഒതുന്നതിനും മുമ്പേ?
ആ ജനതയ്ക്ക് ഇതെങ്ങിനെ അറിയാം? അവരുടെ പിതാക്കന്മാര്‍ക്ക് താക്കീതുകാരന്‍ വന്നിട്ടുണ്ട് എന്നല്ലേ അതിന്റെ അര്‍ത്ഥം?


39:38-39 ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത്‌ ആരെന്ന്‌ നീ അവരോട്‌ ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹു എന്ന്‌. നീ പറയുക: എങ്കില്‍ അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ വിളിച്ച്‌ പ്രാര്‍ത്ഥിക്കുന്നവയെപ്പറ്റി നിങ്ങള്‍ ചിന്തിച്ച്‌ നോക്കിയിട്ടുണ്ടോ? എനിക്ക്‌ വല്ല ഉപദ്രവവും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അവയ്ക്ക്‌ അവന്‍റെ ഉപദ്രവം നീക്കം ചെയ്യാനാവുമോ? അല്ലെങ്കില്‍ അവന്‍ എനിക്ക്‌ വല്ല അനുഗ്രഹവും ചെയ്യുവാന്‍ ഉദ്ദേശിച്ചാല്‍ അവയ്ക്ക്‌ അവന്‍റെ അനുഗ്രഹം പിടിച്ചു വെക്കാനാകുമോ? പറയുക: എനിക്ക്‌ അല്ലാഹു മതി. അവന്‍റെ മേലാകുന്നു ഭരമേല്‍പിക്കുന്നവര്‍ ഭരമേല്‍പിക്കുന്നത്‌.

പറയുക: എന്‍റെ ജനങ്ങളേ, നിങ്ങളുടെ നിലപാടനുസരിച്ച്‌ നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊള്ളുക. ഞാനും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുക തന്നെയാകുന്നു. എന്നാല്‍ വഴിയെ നിങ്ങള്‍ക്ക്‌ അറിയുമാറാകും;

ഇവിടെയും നബിയുടെ ജനതയോട് തന്നെയാണ് പറയുന്നത്.

ഇതേ വ്യക്തി തന്നെ ആ ജനങ്ങളെ നോക്കി പറഞ്ഞത് കാണുക....

109:1-6
( നബിയേ, ) പറയുക: അവിശ്വാസികളേ,
നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.
ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.
നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.
ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.
നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം. എനിക്ക്‌ എന്‍റെ മതവും.

----

അല്ലാഹുവിനെ ആ ജനത ആരാധിച്ചിരുന്നു എന്നതിന് ഖുറാന്‍ തന്നെ തെളിവ്‌. ആ അല്ലാഹുവിനെ നബി ആരാധിക്കില്ല എന്നാണോ പറയുന്നത്?

യെന്താ കഥ. നബി ആരാധിക്കുന്ന അല്ലാഹുവിനെ അവരും ആരാധിക്കില്ല പോലും. അവര്‍ പിന്നെ ഏതു അല്ലാഹുവിനെയാണ് ആരാധിച്ചിരുന്നത്?

Friday, February 15, 2013

അബ്രാഹമിന്റെ ബലി ഇസ്മയിലിനെയോ? എങ്ങിനെ?


ഖുറാനില്‍ വ്യക്തമായി പറയുന്നില്ല ആരെയാണ് അബ്രാഹം ബലിയര്‍പ്പിക്കാന്‍ കൊണ്ട് പോയത് എന്ന്. എന്തിനു ഹഗാര്‍ എന്ന വ്യക്തിയെ പറ്റി തന്നെ ഖുറാനില്‍ പറഞ്ഞിട്ടേയില്ല. അതായത് ഇസ്മയെലിന്റെ ജനനം വ്യക്തമാക്കുന്ന ഒന്നും തന്നെ ഖുറാനില്‍ ഇല്ല.


ഇസ്മയേല്‍ ആണോ ഇസഹാക്ക്‌ ആണോ മുതിര്‍ന്നത് എന്ന് ഖുറാന്‍ നോക്കി കണ്ടു പിടിക്കാന്‍ പറ്റില്ല. ചില സൂക്തങ്ങള്‍ പരിശോധിക്കാം.

അബ്രാഹമിന് കുട്ടികള്‍ ഇല്ലാതിരുന്ന കാലത്ത് അദ്ദേഹത്തിന് മകനെ കൊടുക്കും എന്ന് ഖുറാന്‍ (അല്ലാഹു/മലക്ക്‌ ) വാഗ്ദാനം ചെയ്യുന്ന ഭാഗം ഉണ്ട്.

ഒന്ന്) അബ്രഹാമിന് വാക്ക് കൊടുക്കുന്നു. പുത്രനെ പ്രദാനം ചെയ്യും എന്ന് പറയുന്നു അവനെ തന്നെയാണ് ബലിയര്‍പ്പിക്കുന്ന കാര്യവും ചേര്‍ത്ത് പറയുന്നത്.


37:100-102 എന്‍റെ രക്ഷിതാവേ, സദ്‌വൃത്തരില്‍ ഒരാളെ നീ എനിക്ക്‌ ( പുത്രനായി ) പ്രദാനം ചെയ്യേണമേ. അപ്പോള്‍ സഹനശീലനായ ഒരു ബാലനെപ്പറ്റി നാം അദ്ദേഹത്തിന്‌ സന്തോഷവാര്‍ത്ത അറിയിച്ചു. എന്നിട്ട്‌ ആ ബാലന്‍ അദ്ദേഹത്തോടൊപ്പം പ്രയത്നിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ കുഞ്ഞുമകനേ! ഞാന്‍ നിന്നെ അറുക്കണമെന്ന്‌ ഞാന്‍ സ്വപ്നത്തില്‍ കാണുന്നു. അതുകൊണ്ട്‌ നോക്കൂ: നീ എന്താണ്‌ അഭിപ്രായപ്പെടുന്നത്‌? അവന്‍ പറഞ്ഞു: എന്‍റെ പിതാവേ, കല്‍പിക്കപ്പെടുന്നതെന്തോ അത്‌ താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്‌. 

രണ്ടു) മറ്റു പല സന്ദര്‍ഭത്തിലും മലക്കുകള്‍ ഒരു കുട്ടിയുടെ സന്തോഷ വാര്‍ത്ത അറിയിക്കുന്നുണ്ട്.
അദ്ദേഹത്തിന്റെ കിഴവിയായ ഭാര്യയെ പറ്റി അതില്‍ പറയുന്നുണ്ട്. ഒരെണ്ണം നോക്കുക..

51: 28 - 30 അപ്പോള്‍ അവരെപ്പറ്റി അദ്ദേഹത്തിന്‍റെ മനസ്സില്‍ ഭയം കടന്നു കൂടി. അവര്‍ പറഞ്ഞു: താങ്കള്‍ ഭയപ്പെടേണ്ട. അദ്ദേഹത്തിന്‌ ജ്ഞാനിയായ ഒരു ആണ്‍കുട്ടിയെ പറ്റി അവര്‍ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്തു. അപ്പോള്‍ അദ്ദേഹത്തിന്‍റെ ഭാര്യ ഉച്ചത്തില്‍ ഒരു ശബ്ദമുണ്ടാക്കിക്കൊണ്ട്‌ മുന്നോട്ട്‌ വന്നു. എന്നിട്ട്‌ തന്‍റെ മുഖത്തടിച്ചുകൊണ്ട്‌ പറഞ്ഞു: വന്ധ്യയായ ഒരു കിഴവിയാണോ (പ്രസവിക്കാന്‍ പോകുന്നത്‌?) അവര്‍ ( ദൂതന്‍മാര്‍ ) പറഞ്ഞു: അപ്രകാരം തന്നെയാകുന്നു നിന്‍റെ രക്ഷിതാവ്‌ പറഞ്ഞിരിക്കുന്നത്‌. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു യുക്തിമാനും ജ്ഞാനിയും ആയിട്ടുള്ളവന്‍. 

തത്തുല്യ സന്ദര്‍ഭങ്ങളില്‍ ബൈബിളിലും രണ്ടു തവണ പുത്രനെ പറ്റി വാഗ്ദാനം കൊടുക്കുന്നുണ്ട് . ഉത്പത്തി 15:4, 17:16.   രണ്ടും ഇസഹാക്കിനെ പറ്റി തന്നെയായിരുന്നു. (15:13-16 നോക്കുക). ഇസഹാക്കിനെ തന്നെയാണ് ബലിയര്‍പ്പിക്കാന്‍ കൊണ്ട് പോയത് എന്ന് ബൈബിള്‍ വ്യക്തമാക്കുന്നു. അപ്പോള്‍ പിന്നെ ഖുറാന്‍ 37:100-102 പറയുന്നത് ആരെ ആകണം?

ഇനി അബ്രാഹത്തിന്റെ മക്കളെ/തലമുറകളെ പറ്റി നോക്കാം.

6:84-86 അദ്ദേഹത്തിന്‌ നാം ഇസഹാഖിനെയും യഅ്ഖൂബിനെയും നല്‍കുകയും ചെയ്തു. അവരെയെല്ലാം നാം നേര്‍വഴിയിലാക്കിയിരിക്കുന്നു. അദ്ദേഹത്തിന്‌ മുമ്പ്‌ നൂഹിനെയും നാം നേര്‍വഴിയിലാക്കിയിട്ടുണ്ട്‌. അദ്ദേഹത്തിന്‍റെ സന്താനങ്ങളില്‍ നിന്ന്‌ ദാവൂദിനെയും സുലൈമാനെയും അയ്യൂബിനെയും യൂസുഫിനെയും മൂസായെയും ഹാറൂനെയും ( നാം നേര്‍വഴിയിലാക്കി. ) അപ്രകാരം സദ്‌വൃത്തര്‍ക്ക്‌ നാം പ്രതിഫലം നല്‍കുന്നു. സകരിയ്യാ, യഹ്‌യാ, ഈസാ, ഇല്‍യാസ്‌ എന്നിവരെയും ( നേര്‍വഴിയിലാക്കി. ) അവരെല്ലാം സജ്ജനങ്ങളില്‍ പെട്ടവരത്രെ.ഇസ്മാഈല്‍, അല്‍യസഅ്‌, യൂനുസ്‌, ലൂത്വ്‌ എന്നിവരെയും ( നേര്‍വഴിയിലാക്കി. ) അവരെല്ലാവരെയും നാം ലോകരില്‍ വെച്ച്‌ ശ്രേഷ്ഠരാക്കിയിരിക്കുന്നു. 

അബ്രഹാമിന് ഇസ്മെയിലെയും ഇസഹാക്കിനെയും നല്‍കി എന്ന് ഖുറാന്‍ മറ്റൊരു സന്ദര്‍ഭത്തില്‍ പറയുന്നുണ്ട് (14:39) എങ്കിലും ഈ സൂക്തം വന്നപ്പോള്‍ അത് മറന്നു കാണണം. ഇസഹാക്കിനെയും  യക്കൊബിനെയും നല്‍കി എന്നായി. (ഒന്ന് കൂടി ശ്രദ്ധിക്കുക. ലൂത്ത് അബ്രാഹത്തിന്റെസന്തതി പരമ്പരയില്‍ പെട്ടതല്ല. ഇസ്മയെലിന്റെ സ്ഥാനം പോലും അങ്ങിനെയുള്ളവ്യക്തികളുടെ കൂട്ടത്തില്‍ ആണ്.)

മറ്റൊരു സൂക്തതിലും ഇഹസാക്കിന്റെജനനം വളരെ പ്രാധാന്യത്തോടെ പറയുന്നു.
11:70 -74 അദ്ദേഹത്തിന്‍റെ ( ഇബ്രാഹീം നബി ( അ ) യുടെ ) ഭാര്യ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ ചിരിച്ചു. അപ്പോള്‍ അവര്‍ക്ക്‌ ഇഷാഖിനെപ്പറ്റിയും, ഇഷാഖിന്‍റെ പിന്നാലെ യഅ്ഖൂബിനെപ്പറ്റിയും സന്തോഷവാര്‍ത്ത അറിയിച്ചു.
അവര്‍ പറഞ്ഞു: കഷ്ടം! ഞാനൊരു കിഴവിയായിട്ടും പ്രസവിക്കുകയോ? എന്‍റെ ഭര്‍ത്താവ്‌ ഇതാ ഒരു വൃദ്ധന്‍! തീര്‍ച്ചയായും ഇതൊരു അത്ഭുതകരമായ കാര്യം തന്നെ.
അവര്‍ ( ദൂതന്‍മാര്‍ ) പറഞ്ഞു: അല്ലാഹുവിന്‍റെ കല്‍പനയെപ്പറ്റി നീ അത്ഭുതപ്പെടുകയോ? ഹേ, വീട്ടുകാരേ, നിങ്ങളില്‍ അല്ലാഹുവിന്‍റെ കാരുണ്യവും അനുഗ്രഹങ്ങളുമുണ്ടായിരിക്കട്ടെ. തീര്‍ച്ചയായും അവന്‍ സ്തുത്യര്‍ഹനും മഹത്വമേറിയവനും ആകുന്നു.
അങ്ങനെ ഇബ്രാഹീമില്‍ നിന്ന്‌ ഭയം വിട്ടുമാറുകയും, അദ്ദേഹത്തിന്‌ സന്തോഷവാര്‍ത്ത വന്നുകിട്ടുകയും ചെയ്തപ്പോള്‍ അദ്ദേഹമതാ ലൂത്വിന്‍റെ ജനതയുടെ കാര്യത്തില്‍ നമ്മോട്‌ തര്‍ക്കിക്കുന്നു. 


മറ്റൊരു  സൂക്തതിലും ഇസ്മയേല്‍ മറ്റൊരു കൂട്ടം പ്രവാചകരുടെ ഒപ്പമാണ്.
38:45-49 കൈക്കരുത്തും കാഴ്ചപ്പാടുകളും ഉള്ളവരായിരുന്ന നമ്മുടെ ദാസന്‍മാരായ ഇബ്രാഹീം, ഇഷാഖ്‌, യഅ്ഖൂബ്‌ എന്നിവരെയും ഓര്‍ക്കുക. നിഷ്കളങ്കമായ ഒരു വിചാരം കൊണ്ട്‌ നാം അവരെ ഉല്‍കൃഷ്ടരാക്കിയിരിക്കുന്നു. പരലോക സ്മരണയത്രെ അത്‌.തീര്‍ച്ചയായും അവര്‍ നമ്മുടെ അടുക്കല്‍ തെരഞ്ഞെടുക്കപ്പെട്ട ഉത്തമന്‍മാരില്‍ പെട്ടവരാകുന്നു.ഇസ്മാഈല്‍, അല്‍യസഅ്‌, ദുല്‍കിഫ്ല് എന്നിവരെയും ഓര്‍ക്കുക. അവരെല്ലാവരും ഉത്തമന്‍മാരില്‍ പെട്ടവരാകുന്നു


സത്യത്തില്‍  മുഹമ്മദു നബിക്ക് അബ്രാഹത്തിന്റെ പുത്രന്മാര്‍ ആരാണ് ഏതൊക്കെയാണ് എന്നൊക്കെ അറിയുമായിരുന്നോ എന്ന്  സംശയമാണ്. നോക്കുക.

2:133 എനിക്ക്‌ ശേഷം ഏതൊരു ദൈവത്തെയാണ്‌ നിങ്ങള്‍ ആരാധിക്കുക ? എന്ന്‌ യഅ്ഖൂബ്‌ മരണം ആസന്നമായ സന്ദര്‍ഭത്തില്‍ തന്‍റെസന്തതികളോട്‌ ചോദിച്ചപ്പോള്‍ നിങ്ങളവിടെ സന്നിഹിതരായിരുന്നോ ? അവര്‍ പറഞ്ഞു: താങ്കളുടെ ആരാധ്യനായ, താങ്കളുടെ പിതാക്കളായ ഇബ്രാഹീമിന്‍റെയും ഇസ്മാഈലിന്‍റെയും ഇഷാഖിന്‍റെയും ആരാധ്യനായ ഏകദൈവത്തെ മാത്രം ഞങ്ങള്‍ ആരാധിക്കും. ഞങ്ങള്‍ അവന്ന്‌ കീഴ്പെട്ട്‌ ജീവിക്കുന്നവരുമായിരിക്കും

യാക്കൂബിന്  ഇസ്മയേല്‍ എങ്ങിനെയാണ് പിതാവാകുക? ഖുറാന്‍ അവതരിപ്പിച്ച പുള്ളിക്ക് ഇവരുടെ ബന്ധം വ്യക്തമായിരുന്നോ എന്ന് സംശയമുണ്ട്. വായില്‍ തോന്നിയത് പറഞ്ഞു എന്നല്ലാതെ ! ഇത്രയേ ഉള്ളൂ ഖുറാന്‍ .

അറബികള്‍ ... ഇസ്മയേല്‍ & മുഹമ്മദ്‌

അറബികളുടെ ഇടയിലേക്ക്  വന്ന പ്രവാചകനാണ് മുഹമ്മദ്‌ നബി.അതിനു മുമ്പ് അവര്‍ക്ക്‌ താക്കീത് നല്‍കുവാന്‍ ആരും വന്നിട്ടില്ല എന്നാണു മുഹമ്മദ്‌ നബി പറയുന്നത്. നോക്കുക.

 28:46 നാം ( മൂസായെ ) വിളിച്ച സമയത്ത്‌ ആ പര്‍വ്വതത്തിന്‍റെ പാര്‍ശ്വത്തില്‍ നീ ഉണ്ടായിരുന്നുമില്ല. പക്ഷെ, നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യത്താല്‍ ( ഇതെല്ലാം അറിയിച്ച്‌ തരികയാകുന്നു. ) നിനക്ക്‌ മുമ്പ്‌ ഒരു താക്കീതുകാരനും വന്നിട്ടില്ലാത്ത ഒരു ജനതയ്ക്ക്‌ നീ താക്കീത്‌ നല്‍കുവാന്‍ വേണ്ടിയത്രെ ഇത്‌. അവര്‍ ആലോചിച്ച്‌ മനസ്സിലാക്കിയേക്കാം. 
36:1-6 യാസീന്‍ ‍. തത്വസമ്പൂര്‍ണമായ ഖുര്‍ആന്‍ തന്നെയാണ സത്യം; നീ ദൈവദൂതന്‍മാരില്‍ പെട്ടവന്‍ തന്നെയാകുന്നു. നേരായ പാതയിലാകുന്നു ( നീ. ) പ്രതാപിയും കരുണാനിധിയുമായിട്ടുള്ളവന്‍ അവതരിപ്പിച്ചതത്രെ ഇത്‌. ( ഖുര്‍ആന്‍ ). ഒരു ജനതയ്ക്ക്‌ നീ താക്കീത്‌ നല്‍കുവാന്‍ വേണ്ടി. അവരുടെ പിതാക്കന്‍മാര്‍ക്ക്‌ താക്കീത്‌ നല്‍കപ്പെട്ടിട്ടില്ല. അതിനാല്‍ അവര്‍ അശ്രദ്ധയില്‍ കഴിയുന്നവരാകുന്നു. 

കണ്ടില്ലേ! ഒരു താക്കീത് കാരനും ഇതിനു മുമ്പ്‌ വന്നിട്ടില്ലാത്ത ജനതയിലേക്കാണ് നബി വന്നു എന്ന് അവകാശപ്പെടുന്നത്. അപ്പോള്‍  ഇസ്മയേലോ? അദ്ദേഹം  പ്രവാചകന്‍ ആണോ? അദ്ദേഹം ഏതു ജനതയ്ക്ക് വേണ്ടി വന്നതാണ്?ഇദ്ദേഹത്തിന്  അല്ലാഹു  പുസ്തകവും കൊടുത്തു വിട്ടത് ആരുടെ ഇടയിലേക്കാണ്?
നോക്കുക....
6:84  അദ്ദേഹത്തിന്‌ നാം ഇസഹാഖിനെയും യഅ്ഖൂബിനെയും നല്‍കുകയും ചെയ്തു. അവരെയെല്ലാം നാം നേര്‍വഴിയിലാക്കിയിരിക്കുന്നു..... 86 ഇസ്മാഈല്‍, അല്‍യസഅ്‌, യൂനുസ്‌, ലൂത്വ്‌ എന്നിവരെയും ( നേര്‍വഴിയിലാക്കി. )..... 88  അതാണ്‌ അല്ലാഹുവിന്‍റെ മാര്‍ഗദര്‍ശനം. അത്‌ മുഖേന തന്‍റെ ദാസന്‍മാരില്‍ നിന്ന്‌ താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍മാര്‍ഗത്തിലേക്ക്‌ നയിക്കുന്നു. അവര്‍ ( അല്ലാഹുവോട്‌ ) പങ്കുചേര്‍ത്തിരുന്നുവെങ്കില്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതെല്ലാം അവരെ സംബന്ധിച്ചിടത്തോളം നിഷ്ഫലമായിപ്പോകുമായിരുന്നു. 89 നാം വേദവും വിജ്ഞാനവും പ്രവാചകത്വവും നല്‍കിയിട്ടുള്ളവരത്രെ അവര്‍ .

19:54  വേദഗ്രന്ഥത്തില്‍ ഇസ്മാഈലിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം വാഗ്ദാനം പാലിക്കുന്നവനായിരുന്നു. അദ്ദേഹം ദൂതനും പ്രവാചകനുമായിരുന്നു. 55 തന്‍റെ ആളുകളോട്‌ നമസ്കരിക്കുവാനും സകാത്ത്‌ നല്‍കുവാനും അദ്ദേഹം കല്‍പിക്കുമായിരുന്നു. തന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ അദ്ദേഹം പ്രീതി ലഭിച്ചവനായിരുന്നു. 

ചുരുക്കത്തില്‍  ഇസ്മയേല്‍ പ്രവാചകന്‍ ആയിരുന്നു. വേദം കിട്ടിയിട്ടുണ്ട്.ഒരു ജനതയെ നേര്‍വഴി നടത്തുവാന്‍ അള്ളാഹു അയച്ചിട്ടും  ഉണ്ട്. ഏതായിരുന്നു ആ ജനത? അറബികളെ ള്‍ അല്ലേ? മുഹമ്മദിനെയാണ് ആദ്യമായി അറബികളുടെ ഇടയിലേക്ക് അയച്ചത് എന്ന് 36:1-6 പറയുന്നു. ഖുരാനിനു മുമ്പ്‌ വേദവും കൊണ്ട് ഇസ്മയേല്‍ വന്നത് അപ്പോള്‍ എങ്ങോട്ടാണ്?


അപ്പോള്‍ ആരാണ് കബ്അ പണിതത്? ആര്‍ക്കു വേണ്ടി?
അത്  പണിതത് അബ്രഹവും ഇസ്മയെലും ആണെന്ന് ഖുറാന്‍ പറയുന്നു. 2:125-129.
മുസ്ലീമുകള്‍  ഹജ്ജ്‌ ചെയ്യുന്ന ആ സ്ഥലം വിഗ്രഹാരധകരില്‍ നിന്ന് പൊട്ട ന്യായം പറഞ്ഞു അബ്രാഹത്തിന്റെ കഥകള്‍ മെനഞ്ഞ് സ്വന്തം മതത്തിന്റെ അകൌണ്ടില്‍ വരവ് വച്ചു. അപ്പോള്‍ തെറ്റുന്നത് 36:1-6ന്‍റെ വിശ്വാസ്യതയാണ്. ആ ജനതയുടെ പിതാക്കന്മാര്‍ക്ക് മുമ്പ്‌ ഒരു പ്രവാചകനും വന്നിട്ടില്ല എന്ന സൂക്തം നുണയാകും.

തൌരാത്തും ഇന്ജ്ചീലും സൂക്ഷിക്കാതത്തിനു യഹൂദരെയും ക്രിസ്ത്യാനികളെയും ശകാരിച്ച മുഹമ്മദു നബി ഇസ്മെയില്‍ കൊണ്ട് വന്ന വേദം സരക്ഷിക്കാത്തതിനു അറബികളെ ഒന്ന് നുള്ളി നോവിക്കുക കൂടി ചെയ്തില്ല. വര്‍ഗ്ഗ സ്നേഹം !
ചുരുങ്ങിയ പക്ഷം മുസ്ലീമുകള്‍ തീരുമാനിക്കുക. മുഹമ്മദ്‌ നബി ഇസ്മയെലിന്റെ സന്തതി പരമ്പരയില്‍ നിന്ന് തന്നെയാണോ വന്നത് എന്ന്.
mo_arabs

Thursday, January 10, 2013

ലൂത്തിന്റെ ഭാര്യ



ആദ്യം ബൈബിള്‍ വായിക്കുക.
പ്രസക്ത ഭാഗങ്ങള്‍ മാത്രം പകര്‍ത്താം. (പൂര്‍ണ്ണമായി കാണുവാന്‍ ബൈബിള്‍ നോക്കുക)

ഉത്പത്തി 19:15. നേരം പുലർന്നപ്പോൾ ദൂതൻമാർ ലോത്തിനോടു പറഞ്ഞു: എഴുന്നേറ്റു ഭാര്യയെയും പെൺമക്കൾ രണ്ടുപേരെയും കൂട്ടി വേഗം പുറപ്പെടുക. അല്ലെങ്കിൽ നഗരത്തോടൊപ്പം നിങ്ങളും നശിച്ചുപോകും....
17. അവരെ പുറത്തുകൊണ്ടുചെന്നു വിട്ടതിനുശേഷം അവരിലൊരുവൻ പറഞ്ഞു: ജീവൻ വേണമെങ്കിൽ ഓടിപ്പോവുക. പിൻതിരിഞ്ഞു നോക്കരുത്. ...
24. കർത്താവ് ആകാശത്തിൽ നിന്നു സോദോമിലും ഗൊമോറായിലും അഗ്നിയും ഗന്ധകവും വർഷിച്ചു. ...
26. ലോത്തിന്റെ ഭാര്യ അവന്റെ പിറകേ വരുകയായിരുന്നു. അവൾ പിൻതിരിഞ്ഞു നോക്കിയതുകൊണ്ട് ഒരു ഉപ്പുതൂണായിത്തീർന്നു.

ഇതില്‍ കാണാം . തിരിഞ്ഞു നോക്കിയത് കൊണ്ടാണ് ലൂതിന്റെ ഭാര്യ പടമായത്. പുറകില്‍ വന്നത് അവളായിരുന്നു.


ഇനി ഖുറാന്‍ നോക്കുക. പിന്നിലായത് ലൂത്താണ് എന്നുള്ളത് വിട്ടേക്ക്. നിസാരകാര്യം.


15:59 ( എന്നാല്‍ ) ലൂത്വിന്‍റെ കുടുംബം അതില്‍ നിന്നൊഴിവാണ്‌. തീര്‍ച്ചയായും അവരെ മുഴുവന്‍ ഞങ്ങള്‍ രക്ഷപ്പെടുത്തുന്നതാണ്‌. 60 അദ്ദേഹത്തിന്‍റെ ഭാര്യ ഒഴികെ. തീര്‍ച്ചയായും അവള്‍
ശിക്ഷയില്‍ അകപ്പെടുന്നവരുടെ കൂട്ടത്തിലാണെന്ന്‌ ഞങ്ങള്‍ കണക്കാക്കിയിരിക്കുന്നു. 61 അങ്ങനെ ലൂത്വിന്‍റെ കുടുംബത്തില്‍ ആ ദൂതന്‍മാര്‍ വന്നെത്തിയപ്പോള്‍. ... 15:65 അതിനാല്‍ താങ്കളുടെ കുടുംബത്തെയും കൊണ്ട്‌ രാത്രിയില്‍ അല്‍പസമയം ബാക്കിയുള്ളപ്പോള്‍ യാത്രചെയ്ത്‌ കൊള്ളുക. താങ്കള്‍ അവരുടെ പിന്നാലെ അനുഗമിക്കുകയും ചെയ്യുക. നിങ്ങളില്‍ ഒരാളും തിരിഞ്ഞ്‌ നോക്കരുത്‌. നിങ്ങള്‍ കല്‍പിക്കപ്പെടുന്ന ഭാഗത്തേക്ക്‌ നടന്ന്‌ പോയിക്കൊള്ളുക.

ഇവിടെ ആദ്യമേ ലൂത്തിന്റെ ഭാര്യയെ രക്ഷപ്പെടുതുന്നതില്‍ നിന്ന് ഒഴിവാക്കി.
15:65 ല്‍ "താങ്കളുടെ കുടുംബത്തെയും" എന്ന് പറഞ്ഞിടത്ത് ഭാര്യ ഒഴിവാക്കപ്പെട്ടു എന്ന് മനസിലാക്കിയാല്‍ എന്തിനാണ് തിരിഞ്ഞു നോക്കരുത് എന്ന് പറയുന്നതില്‍ യുക്തിയില്ല..
ഇനി അതല്ല "താങ്കളുടെ കുടുംബത്തെയും" എന്ന് പറഞ്ഞിടത്ത് ഭാര്യയും ഉണ്ടായിരുന്നെങ്കില്‍ , 15: 60ല്‍ പറഞ്ഞതിന് വിരുദ്ധമായി ഭാര്യയും രക്ഷപ്പെട്ടു എന്ന് മനസിലാക്കാം.

കൂടുതല്‍ സൂക്ഷ്മമായി നോക്കിയാല്‍ ചിലത് കൂടി ചിന്തിക്കാന്‍ കിട്ടും. കഥ പറഞ്ഞു വന്നപ്പോള്‍ ലൂത്തിന്റെ ഭാര്യ അടക്കം രക്ഷപ്പെട്ടു എന്ന് കാണാം.
കാരണം ഒരു ജനതയെ നശിപ്പിക്കുവാന്‍ പോകുകയാണ് എന്ന് ഇബ്രാഹിമിനോട് പറയുന്നിടത്ത് ലൂത്തിന്റെ ഭാര്യയെ ഒഴികെയുള്ള കുടുംബത്തെ രക്ഷപ്പെടുത്തും എന്നാണു പറയുന്നത് .15:59 ല്‍ പറയുന്നത് അബ്രാഹതിനോടാണ്. ലൂത്തിന്റെ അടുത്ത് എത്തിയപ്പോള്‍ കുടുംബത്തെയും കൊണ്ട് രക്ഷപ്പെടുവാന്‍ പറയുന്നു. (15:65 ) അതില്‍ ഭാര്യയെ ഒഴിവാക്കുവാന്‍ ലൂത്തിനോട് പറയുന്നുമില്ല.അപ്പോള്‍ പിന്നെ ഭാര്യ രക്ഷപ്പെട്ടോ ഇല്ലയോ?

ഊഹിക്കണം. 66:10 ല്‍ പറഞ്ഞിട്ടുള്ളത് പോലെ എന്തോ ശിക്ഷ കിട്ടി എന്ന് ഊഹിക്കാം. അത് ഏതോ രാജ്യകാര്‍ക്കു കിട്ടിയ ശിക്ഷയാണോ ഉപ്പ് തൂണ്‍ ആയതാണോ എന്നൊക്കെ ഊഹിക്കാം.
ആ കഥ മുഴുവന്‍ പറഞ്ഞു കഴിഞ്ഞിട്ടും ഭാര്യ മരിച്ചത് എങ്ങിനെയാണ് എന്ന് പറയാന്‍ അല്ലാഹു വിട്ടു പോയെങ്കില്‍ ...

 
ചിന്തിക്കുക. ആ നാട്ടിലെയോ പുറം നാട്ടിലെയോ ആളുകളില്‍ നിന്ന് മനസിലാക്കിയത് പറഞ്ഞപ്പോള്‍ നബി വിട്ടു പോയതാണോ എന്ന്.
 


ഇവിടെ  മാത്രമാണോ ലൂത്തിന്റെ ഭാര്യയെ പറ്റിയുള്ള പരാമര്‍ശം? വേറെയുമുണ്ട് രസകരമായ സൂക്തകള്‍  .

7:83 അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ ഭാര്യ ഒഴിച്ചുള്ള കുടുംബക്കാരെയും നാം രക്ഷപ്പെടുത്തി. അവള്‍ പിന്തിരിഞ്ഞ്‌ നിന്നവരുടെ കൂട്ടത്തിലായിരുന്നു.


വേറെ സൂക്തം നോക്കുക.

11:81 അവര്‍ പറഞ്ഞു: ലൂത്വേ, തീര്‍ച്ചയായും ഞങ്ങള്‍ നിന്‍റെ രക്ഷിതാവിന്‍റെ ദൂതന്‍മാരാണ്‌. അവര്‍ക്ക്‌ ( ജനങ്ങള്‍ക്ക്‌ ) നിന്‍റെ അടുത്തേക്കെത്താനാവില്ല. ആകയാല്‍ നീ രാത്രിയില്‍ നിന്നുള്ള ഒരു യാമത്തില്‍ നിന്‍റെ കുടുംബത്തേയും കൊണ്ട്‌ യാത്ര പുറപ്പെട്ട്‌ കൊള്ളുക. നിങ്ങളുടെ കൂട്ടത്തില്‍ നിന്ന്‌ ഒരാളും തിരിഞ്ഞ്‌ നോക്കരുത്‌. നിന്‍റെ ഭാര്യയൊഴികെ. തീര്‍ച്ചയായും അവര്‍ക്ക്‌ ( ജനങ്ങള്‍ക്ക്‌ ) വന്നുഭവിച്ച ശിക്ഷ അവള്‍ക്കും വന്നുഭവിക്കുന്നതാണ്‌. തീര്‍ച്ചയായും അവര്‍ക്ക്‌ നിശ്ചയിച്ച അവധി പ്രഭാതമാകുന്നു. പ്രഭാതം അടുത്ത്‌ തന്നെയല്ലേ?

നേരത്തെ കൊടുത്ത ഖുറാന്‍ സൂക്തത്തില്‍ , 15:65 ,  പിന്തിരിഞ്ഞു നോക്കരുത് എന്ന് കുടുംബത്തോട് പറയുന്നു. 11:81 ല്‍ ഭാര്യയോട് ഒഴികെ തിരിഞ്ഞു നോക്കരുത് എന്ന് പറയുന്നു. ഭാര്യയ്ക്ക് തിരിഞ്ഞു നോകാം. അപ്പോള്‍ അല്ലാഹുവിനെ അനുസരിച്ചാല്‍ ശിക്ഷ ഉറപ്പു.

ലൂത്തിന്റെ കുടുബത്തിന്റെ കൂട്ടത്തില്‍ ഓടി രക്ഷപ്പെടുന്നതിന്റെ ഇടയില്‍ ഭാര്യയ്ക്ക് മാത്രം ആ ശിക്ഷകള്‍ കിട്ടും എന്നാണു പറയുന്നത്. അതെങ്ങിനെയാണോ എന്തോ?  നബി ശരിക്കും ആളുകളെ പൊട്ടന്‍ കളിപ്പിക്കുകയാണ്‌ എന്ന് തോന്നുന്നു. വേരുതെയല്ലേ ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തം എന്ന് പറയുന്നത്.

29:33 നമ്മുടെ ദൂതന്‍മാര്‍ ലൂത്വിന്‍റെ അടുത്ത്‌ ചെന്നപ്പോള്‍ അവരുടെ കാര്യത്തില്‍ അദ്ദേഹം ദുഃഖിതനാകുകയും, അവരുടെ കാര്യത്തില്‍ അദ്ദേഹത്തിന്‌ മനഃപ്രയാസമുണ്ടാകുകയും ചെയ്തു. അവര്‍ പറഞ്ഞു: താങ്കള്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട. തങ്കളെയും കുടുംബത്തെയും തീര്‍ച്ചയായും ഞങ്ങള്‍ രക്ഷപ്പെടുത്തുന്നതാണ്‌. താങ്കളുടെ ഭാര്യ ഒഴികെ. അവള്‍ ശിക്ഷയില്‍ അകപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കുന്നു.

എന്ത് കുറ്റമാണ് ലൂതിന്റെ ഭാര്യ ചെയ്തത്?  അല്ലാഹു പറഞ്ഞത് അനുസരിച്ചതോ?
ഇഷ്ടികമഴയില്‍ / ചരല്‍കാറ്റ്  നിന്ന് രക്ഷപ്പെടുവാന്‍  ലൂത്ത് കുടുംബ സമേതം ആണ് ഇറങ്ങിയത്.
പിന്നെ ഭാര്യ ചെയ്ത തെറ്റ് എന്തായിരുന്നു? ഒരു സ്ഥലത്ത് കഥ പറഞ്ഞപ്പോള്‍  തിരിഞ്ഞു നോക്കരുത് എന്ന് അല്ലാഹു ഭാര്യയോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്. വേറെ സ്ഥലത്ത് ഭാര്യയെ ഒഴിവാക്കിയിട്ടുണ്ട് . ഇതിപ്പോള്‍ ഭാര്യ ഏതു അനുസരിക്കണം?

ഒരു സ്ഥലത്ത് പിന്തിരിരിഞ്ഞു നിന്നവരുടെ കൂട്ടത്തില്‍ ലൂത്തിന്റെ ഭാര്യയെ പെടുത്തി. വേറെ സ്ഥലത്ത് പിന്തിരിഞ്ഞു നോക്കുകയേ ചെയ്തിട്ടുണ്ടാവുകയുള്ളൂ.

ഇനി എന്താണ് വര്‍ഷിച്ചത് എന്ന് ചോദിച്ചാല്‍ നബിക്ക് അപ്പോള്‍ തോന്നിയ എന്തൊക്കെയോ പറഞ്ഞു എന്ന് കാണാം...

11:82 അങ്ങനെ നമ്മുടെ കല്‍പന വന്നപ്പോള്‍ ആ രാജ്യത്തെ നാം കീഴ്മേല്‍ മറിക്കുകയും, അട്ടിയട്ടിയായി ചൂളവെച്ച ഇഷ്ടികക്കല്ലുകള്‍ നാം അവരുടെ മേല്‍ വര്‍ഷിക്കുകയും ചെയ്തു

54:34 തീര്‍ച്ചയായും നാം അവരുടെ നേരെ ഒരു ചരല്‍കാറ്റ്‌ അയച്ചു. ലൂത്വിന്‍റെ കുടുംബം അതില്‍ നിന്ന്‌ ഒഴിവായിരുന്നു. രാത്രിയുടെ അന്ത്യവേളയില്‍ നാം അവരെ രക്ഷപ്പെടുത്തി.


ഒരു മനുഷ്യന്റെ ഓര്‍മ്മ ശക്തി പരീക്ഷിക്കപ്പെട്ട പുസ്തകമാണ് എന്ന് തോന്നുന്നു ഖുറാന്‍ .