ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?

Tuesday, April 27, 2021

ഈസായുടെ ഫ്യൂസ് ഊരിയ തന്ത്രം

 അല്ലാഹുവിറെ തന്ത്രമാണ് ഇവിടെ പരിശോധിക്കുന്നതു. തന്ത്രം പ്രയോഗിക്കാന്‍ മിടുക്കന്‍ ആയ അല്ലാഹു മുസ്ലീമുകളെ പൊട്ടന്‍ കളിപ്പിച്ച തന്ത്രം. അഥവാ മുഹമ്മദിന്റെ തള്ളലുകള്‍ തിരിഞ്ഞു കൊത്തിയ കഥ.

ആദ്യത്തെ ഒരു സൂക്തം പരിശോധിക്കാം. അല്ലാഹു ഈസായെ ചോദ്യം ചെയ്യന്ന നേരം. ഈസാ പറയുന്നു. 

5:117 നീ എന്നോട്‌ കല്‍പിച്ച കാര്യം അഥവാ എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കണം എന്ന കാര്യം മാത്രമേ ഞാനവരോട്‌ പറഞ്ഞിട്ടുള്ളൂ. ഞാന്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാന്‍ അവരുടെ മേല്‍ സാക്ഷിയായിരുന്നു. പിന്നീട്‌ നീ എന്നെ പൂര്‍ണ്ണമായി ഏറ്റെടുത്തപ്പോള്‍ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവന്‍. നീ എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.


ഈസാ തന്നെ പറയുന്നു അല്ലാഹു മൂപ്പരെ പൂര്‍ണ്ണമായി ഏറ്റെടുത്തു എന്ന്. മരിക്കുമ്പോള്‍ അല്ലാതെ പിന്നെ എപ്പോഴാണ് അല്ലാഹു ഒരു മനുഷ്യനെ പൂര്‍ണ്ണമായി ഏറ്റെടുക്കുന്നത്? ഖുര്‍ആനിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കാം..

സൂറ 39:42 ആത്മാവുകളെ അവയുടെ മരണവേളയില്‍ അല്ലാഹു പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു. മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും. എന്നിട്ട്‌ ഏതൊക്കെ ആത്മാവിന്‌ അവന്‍ മരണം വിധിച്ചിരിക്കുന്നുവോ അവയെ അവന്‍ പിടിച്ചു വെയ്ക്കുന്നു. മറ്റുള്ളവയെ നിശ്ചിതമായ ഒരു അവധിവരെ അവന്‍ വിട്ടയക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌.

കണ്ടോ മരിക്കുമ്പോള്‍ ആണ് ഈസായെ പൂര്‍ണ്ണമായി ഏറ്റെടുത്തത്. ഇവിടെ നിന്ന് എന്ത് മനസിലാക്കാം ഈസാ നബി എപ്പോഴോ മരിച്ചു പോയിട്ടുണ്ട്. എന്തുകൊണ്ടാണ് മുസ്ലീമുകള്‍ അത് സമ്മതിക്കാത്തത്? അത് സമ്മതിച്ചാല്‍ അതായത് ഈസാ എപ്പോഴോ മരിച്ചു എന്ന് സമ്മതിച്ചാല്‍  അത്    കുരിശു മരണത്തില്‍ തന്നെ ആണെന്ന് ഖുറാനില്‍ നിന്ന് തന്നെ  തെളിയിക്കാന്‍ പിന്നെ എളുപ്പമാണ്.  അതുകൊണ്ടാണ് മുസ്ലീം വിശ്വാസ പ്രകാരം  കുരിശില്‍ നിന്ന് ഈസാ രക്ഷപ്പെട്ടു. പിന്നീട്  മരിച്ചിട്ടില്ല എന്ന് പറഞ്ഞു കൊണ്ട് നടക്കുന്നത്.

കുരിശു മരണത്തില്‍ നിന്ന് അല്ലാഹു രക്ഷപ്പെടുത്തി എന്ന് തള്ളുന്ന രംഗം ഒരു രേഫരന്സിനു കൊടുക്കാം.

4:157 അല്ലാഹുവിന്‍റെ ദൂതനായ, മര്‍യമിന്‍റെ മകന്‍ മസീഹ്‌ ഈസായെ ഞങ്ങള്‍ കൊന്നിരിക്കുന്നു എന്നവര്‍ പറഞ്ഞതിനാലും ( അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു. ) വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷെ ( യാഥാര്‍ത്ഥ്യം ) അവര്‍ക്ക്‌ തിരിച്ചറിയാതാവുകയാണുണ്ടായത്‌. തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ ( ഈസായുടെ ) കാര്യത്തില്‍ ഭിന്നിച്ചവര്‍ അതിനെപ്പറ്റി സംശയത്തില്‍ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക്‌ അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല. 4:158 എന്നാല്‍ അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക്‌ ഉയര്‍ത്തുകയത്രെ ചെയ്തത്‌. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.

ശ്രദ്ധിക്കുക. ഇവിടെ അവര്‍ ഈസായെ കൊന്നട്ടില്ല എന്നാണു അല്ലാഹു പറയുന്നത്. പിന്നെയോ അല്ലാഹുവിങ്കലേക്ക്‌ ഉയിര്‍ത്തിയാത്രെ.
അത് ശാരീരികമായ ഉയിര്‍ത്തല്‍ ആണോ? ഇതിനു മുമ്പോ ശേഷമോ അങ്ങിനെ ആരെയെങ്കിലും അല്ലാഹു ഉയിര്ത്തിയിട്ടുണ്ടോ? ഇല്ല. പിന്നെ ഈസായെ മാത്രം ഇങ്ങനെ ഉയിര്‍ത്തി കാണിക്കേണ്ട കാര്യം എന്ത്. യഹൂദര്‍ ഇതിനു മുമ്പും പ്രവാചകരെ കൊന്നിട്ടുണ്ട് എന്ന് അല്ലാഹു പറയുന്നുണ്ട്. അവരെ ആരെയും ഇങ്ങനെ ഉയിര്‍ത്തിയിട്ടില്ല. പിന്നെ ഈസായ്ക്ക് മാത്രം എന്ത് പ്രത്യേകത. ഒരു ദൃഷ്ടാന്തം ആയിട്ടാണ് കാണിക്കുന്നത് എങ്കില്‍ അല്ലാഹു എന്തിനാണ് ഈസായെ രഹസ്യമായി ഉയിര്‍ത്തിയത്?  

അതൊന്നും അല്ല കാര്യം. അല്ലാഹു പറഞ്ഞത് വരികള്‍ക്കിടയില്‍ വായിക്കാന്‍ പഠിക്കണം. അങ്ങിനെ വായിക്കാന്‍ അറിയാത്തവന്‍ അള്ളാഹു പറഞ്ഞത് കൂട്ടി ചേര്‍ത്ത് വായിക്കണം. അതിനു ഞാന്‍ സഹായിക്കാം.

ഈസായുടെ ഉയിര്‍ത്തിയ തന്ത്രത്തിനെ  പറ്റി മറ്റൊരു സ്ഥലത്ത് അല്ലാഹു പറഞ്ഞിട്ടുണ്ട്.
3:54 അവര്‍ ( സത്യനിഷേധികള്‍ ) തന്ത്രം പ്രയോഗിച്ചു. അല്ലാഹുവും തന്ത്രം പ്രയോഗിച്ചു. അല്ലാഹു നന്നായി തന്ത്രം പ്രയോഗിക്കുന്നവനാകുന്നു. 3:55 അല്ലാഹു പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധിക്കുക: ) ഹേ; ഈസാ, തീര്‍ച്ചയായും നിന്നെ നാം പൂര്‍ണ്ണമായി ഏറ്റെടുക്കുകയും, എന്‍റെ അടുക്കലേക്ക്‌ നിന്നെ ഉയര്‍ത്തുകയും, സത്യനിഷേധികളില്‍ നിന്ന്‌ നിന്നെ നാം ശുദ്ധമാക്കുകയും, നിന്നെ പിന്തുടര്‍ന്നവരെ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാള്‍ വരേക്കും സത്യനിഷേധികളെക്കാള്‍ ഉന്നതന്‍മാരാക്കുകയും ചെയ്യുന്നതാണ്‌. പിന്നെ എന്‍റെ അടുത്തേക്കാണ്‌ നിങ്ങളുടെ മടക്കം. നിങ്ങള്‍ ഭിന്നിച്ചു കൊണ്ടിരിക്കുന്ന കാര്യത്തില്‍ അപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കുന്നതാണ്‌.

ഇവിടെ ശ്രദ്ധിക്കുക. അല്ലാഹു ഈസായെ അല്ലാഹുവിലേക്ക്  ഉയിര്‍ത്തി എടുത്ത സന്ദര്‍ഭമാണ് ഇവിടെ പറയുന്നത്.  ഒരാളെ രണ്ടു തവണ അല്ലാഹു ഉയിര്‍ത്തി എടുക്കേണ്ട കാര്യം ഇല്ലല്ലോ.  അതിനാല്‍ തന്നെ 4:157 ല്‍ പറഞ്ഞതും 3:55 ല്‍ പറഞ്ഞതും ഒരേ സംഭവം ആണെന്ന് കാണാം. രണ്ടു സൂറകളിലും  തന്ത്രം പ്രയോഗിക്കുന്ന അല്ലാഹുവിനെ കാണാം.  രണ്ടു സൂറകളിലും ഈസായെ അല്ലാഹുവിങ്കലേക്ക്‌ ഉയിര്തുന്നതും കാണാം. അപ്പോള്‍ പിന്നെ അത് രണ്ടും ഒരേ സംഭവം ആണെന്ന് കാണാം.


5:117 പ്രകാരം ഈസാ എപ്പോഴോ മരണപ്പെട്ടു എന്ന് വ്യക്തമാണ്. കാരണം 39:42 പ്രകാരം പൂര്‍ണ്ണമായി ഏറ്റെടുക്കുന്നത് ഒരാള്‍ മരിക്കുമ്പോള്‍ മാത്രമാണ്.
3:55 ല്‍ പറയുന്ന സന്ദര്‍ഭത്തിലാണ് അങ്ങിനെ ഈസായെ അല്ലാഹു ഉയിര്‍ത്തിയത്. ആ സന്ദര്‍ഭം നടക്കുന്നതോ യഹൂദരെ പറ്റിക്കാന്‍ തന്ത്രം ഉപയോഗിച്ച വേളയില്‍. കുരിശില്‍ തറയ്ക്കാന്‍ കൊണ്ട് പോയപ്പോള്‍.

ഇനി ഒന്ന് കൂടി വായിച്ചു നോക്ക് 4:157 ഭാഗം. അപ്പോള്‍ കാണാം അല്ലുഹുവിന്റെ കുഞ്ഞു ബുദ്ധിയില്‍ കാണിച്ച തന്ത്രം.
അതെന്താണ്? യഹൂദര്‍ അല്ലത്രേ ഈസായെ കൊന്നത്. അതിനു മുമ്പേ ഈസായുടെ ഫ്യൂസ് ഊരിയത് അല്ലാഹുവാണ് എന്നാണു മൂപ്പരുടെ വാദം.
യഹൂദര്‍  ചമ്മി പോയിത്രേ.

അല്ലാഹു ആരെയോ പറ്റിച്ചു എന്ന് വ്യക്തം. ആരെ?  ചിന്തിക്കൂ അപ്പോള്‍ ദ്രശ്ടാന്തം തെളിഞ്ഞു വരും.

Monday, April 26, 2021

മുഹമ്മദിന്റെ തീരുമാനം ! അല്ലാഹുവിന്റെ കൈയൊപ്പ്‌ !

 
അല്ലാഹുവില്‍ പങ്കു ചേര്‍ത്താല്‍ മുസ്ലീമുകള്‍ക്ക് അത് ശിര്‍ക്ക് ആയി. അവര്‍ അറിയുന്നില്ല ഖുറാനിലെ ശിര്‍ക്ക് കളുടെ ബാഹുല്യം.

മതതില്‍ന്റെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ആരാണ്? അല്ലാഹുവാണോ അതോ മുഹമ്മദു ആണോ? മുഹമ്മദു ഒരു ദൂതന്‍ മാത്രമാണ് എന്നിരിക്കെ, അല്ലാഹുവിന്റെ ദൂത് അറിയിക്കുക എന്ന് മാത്രമാണ് മുഹമ്മദിന്റെ അദ്ദേഹം തന്നെ നിശ്ചയിച്ചിട്ടുള്ള ജോലി.

അപ്പോള്‍ അല്ലാഹുവിന്റെ തീര്‍മാനം സമൂഹത്തെ അറിയിക്കുകയാണ് ദൂതന്‍ ചെയ്യേണ്ടത്. തീര്‍മാനം അല്ലാഹുവിന്റെ മാത്ര മാവണം. ദൂതന്‍ അറിയിച്ചാല്‍ മതി. അത് അങ്ങിനെയല്ലാതെ വന്നാല്‍ അവിടെ ഒരു കള്ളകളി വെളിപ്പെടുന്നു.
അത് ഇറങ്ങിയ സന്ദര്‍ഭം ആകട്ടെ പഷ്ട്.  

33:36 അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത്‌ കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച്‌ സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.

ഇതില്‍ തന്നെ വ്യക്തമാണ് ഇനി പറയുവാന്‍ പോകുന്ന തീരുമാനത്തില്‍ മുഹമ്മദിന്റെ പങ്ക്. എന്താണ് തീരുമാനം. അത് എടുത്തത്‌ ആരാണ്?
ആ തീരുമാനം ആദ്യം എടുത്തത്‌ മുഹമ്മദാണ് എന്ന് കാണാം. തൊട്ടടുത്ത സൂക്തം വായിക്കുക.

33:37 നിന്‍റെ ഭാര്യയെ നീ നിന്‍റെ അടുത്ത്‌ തന്നെ നിര്‍ത്തിപ്പോരുകയും, അല്ലാഹുവെ നീ സൂക്ഷിക്കുകയും ചെയ്യുക എന്ന്‌, അല്ലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനും നീ അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനുമായ ഒരാളോട്‌ നീ പറഞ്ഞിരുന്ന സന്ദര്‍ഭം ( ഓര്‍ക്കുക. ) അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്‍റെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നീ പേടിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളവന്‍ അല്ലാഹുവാകുന്നു. അങ്ങനെ സൈദ്‌ അവളില്‍ നിന്ന്‌ ആവശ്യം നിറവേറ്റികഴിഞ്ഞപ്പോള്‍ അവളെ നാം നിനക്ക്‌ ഭാര്യയാക്കിത്തന്നു. തങ്ങളുടെ ദത്തുപുത്രന്‍മാര്‍ അവരുടെ ഭാര്യമാരില്‍ നിന്ന്‌ ആവശ്യം നിറവേറ്റിക്കഴിഞ്ഞിട്ട്‌ അവരെ വിവാഹം കഴിക്കുന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ക്ക്‌ യാതൊരു വിഷമവും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയത്രെ അത്‌. അല്ലാഹുവിന്‍റെ കല്‍പന പ്രാവര്‍ത്തികമാക്കപ്പെടുന്നതാകുന്നു.

"അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം"  അതായതു അള്ളാഹു അത് വെളിപ്പെടുത്തിയിട്ടില്ല. അതിനു മുമ്പേ... "നിന്‍റെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു. "

മുഹമ്മദിന്റെ മനസ്സില്‍ തീരുമാനിച്ച ആ കാര്യത്തെ കുറിച്ച് മുഹമ്മദു പേടിച്ചിരുന്നു എന്ന് വ്യക്തം. അതിനു ശേഷമാണ് അല്ലാഹു വെളിപ്പെടുത്തിയത്.

 തീര്‍മാനം എടുക്കുന്ന കാര്യത്തില്‍ അല്ലാഹുവിന്റെ പങ്കാളിയായ വിവരം മുഹമ്മദു പോലും അറിഞ്ഞില്ല. ആയതിനാല്‍ വേറെ നിര്‍വാഹം ഇല്ലാത്തതിനാല്‍  മുസ്ലീമുകളും കണ്ണടച്ച് ഇരിക്കുന്നു. ദത്തു പുത്രന്മാരുടെ ഭാര്യമാരുടെ മേല്‍ നോട്ടം ഇട്ടിട്ടുള്ള മുസ്ലീമുകള്‍ക്ക് അത് ഒരു ആഘോഷവും ആയിരിക്കും.