ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?

Saturday, November 24, 2012

ഈസാ തിരിച്ചു വരുമോ?

മുഹമ്മദിന്റെ ഖുറാന്‍ പറയുന്നു.

33:40...... പക്ഷെ, അദ്ദേഹം അല്ലാഹുവിന്‍റെ ദൂതനും പ്രവാചകന്‍മാരില്‍ അവസാനത്തെ ആളുമാകുന്നു. അല്ലാഹു ഏത്‌ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.

മുഹമ്മദാണ്  അവസാനത്തെ പ്രവാചകന്‍ എങ്കില്‍ ഈസാ ഇനിയും വരുമോ? ഇനിയും വന്നാല്‍ മുഹമ്മദും കഴിഞ്ഞു ഒരു പ്രവാചകന്‍ വന്നില്ലേ?

അല്ലെങ്കില്‍ പിന്നെ ഈസാ വരുന്നത് പ്രവാചകന്‍ അല്ലാതായിട്ടായിരിക്കണം. അതും പറ്റില്ല. കാരണം അങ്ങിനെ ഈസാ വന്നാല്‍ അത് ഖുര്‍ആനിനെ ധിക്കരിക്കല്‍ ആയിരിക്കും .കാരണം ഈസാ പ്രവാചകനാണ് എന്ന് ഖുറാന്‍ പറയുന്നത് വിശ്വസിച്ചേ മതിയാകൂ.

അപ്പോള്‍ ശരിക്കുംഅന്ത്യദിനത്തില്‍ഈസാ വരുമോ?


ഇനി ഈസാ തിരിച്ചു വരില്ലെന്കില്‍  എന്താണ് ഈ സൂക്തങ്ങള്‍ പറയുന്നത്..

43:61 തീര്‍ച്ചയായും അദ്ദേഹം അന്ത്യസമയത്തിന്നുള്ള ഒരു അറിയിപ്പാകുന്നു. അതിനാല്‍ അതിനെ ( അന്ത്യസമയത്തെ ) പ്പറ്റി നിങ്ങള്‍ സംശയിച്ചു പോകരുത്‌. എന്നെ നിങ്ങള്‍ പിന്തുടരുക. ഇതാകുന്നു നേരായ പാത.
4:159 വേദക്കാരില്‍ ആരും തന്നെ അദ്ദേഹത്തിന്‍റെ ( ഈസായുടെ ) മരണത്തിനുമുമ്പ്‌ അദ്ദേഹത്തില്‍ വിശ്വസിക്കാത്തവരായി ഉണ്ടാവുകയില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലാകട്ടെ അദ്ദേഹം അവര്‍ക്കെതിരില്‍ സാക്ഷിയാകുകയും ചെയ്യും.


ഹദീസില്‍ (ബുഖാരി 34/102; 46/31) യേശു  തിരിച്ചു വരുമ്പോള്‍ നിയമപ്രകാര മല്ലാത്ത ചില കാര്യങ്ങള്‍ നിയമാനുസൃതമാക്കും എന്ന് പറയുന്നു. പ്രവാചകന്‍ ആണ് ദൈവത്തിന്റെ നിയമം കൊണ്ട് വരുന്നത്. അങ്ങിനെയാണെങ്കില്‍ പുതിയ പ്രശ്നം കൂടിയുണ്ട്. മുഹമ്മദിലൂടെ ദൈവം മതം പൂര്‍ത്തീകരിച്ചതായാണ് ഖുറാന്‍ പറയുന്നത്.

5:3 ഇന്ന്‌ ഞാന്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു.

അപ്പോള്‍  ചോദ്യം ഇതാണ്.ഈസാ തിരിച്ചു വരുമോ? വരുന്നെങ്കില്‍ ആരായിട്ടാണ് വരവ്? പ്രവാച്ചകനായിട്ടോ അല്ലാതയോ? വരുമ്പോള്‍ പുതിയ നിയമം തന്നു അവസാന പ്രവാചകന്‍ മതത്തെ ഒന്ന് കൂടി പൂര്‍ത്തീകരിക്കുമോ?


മുഹമ്മദ്‌  നബി ബൈബിളില്‍ നിന്ന് അര്‍ത്ഥം അറിയാതെ കുറച്ചു പറഞ്ഞു പിടിപ്പിച്ചിട്ടുണ്ട്. ദൈവത്തിന്റെ വചനം, ദൈവത്തിന്റെ ആത്മാവ്, അന്ത്യവിധിക്കായി യേശുവിന്റെ തിരിച്ചു വരവ് എന്നിവ. പിന്നെ തോമാസിന്റെ/ജെയിംസിന്റെ സുവിശേഷത്തില്‍ നിന്നും കളിമണ്‍ പ്രതിമയും തൊട്ടിലില്‍ സംസാരിക്കുന്നത് അങ്ങിനെ ചിലതും. കൂട്ടത്തില്‍ സ്വന്തം കൈയ്യില്‍ നിന്ന് വേറെ പലതും. താന്‍ അന്ത്യപ്രവാചകന്‍ , യേശു  ദൈവ പുത്രനല്ല എന്നിങ്ങനെയുള്ളത്. അതും മുമ്പ് പറഞ്ഞതും  എല്ലാം കൂടി അങ്ങോട്ട്‌ യോജിക്കണ്ടേ!