ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?

Sunday, January 30, 2011

അറബികളുടെ പിതാവ്‌ ഇസ്മയില്‍ ആണോ?

എന്റെ വിചാരം എല്ലാ അറബികളും ഇസ്മയെലിന്റെ പിന്‍തുടര്‍ച്ചക്കാര്‍ ആണ് എന്നായിരുന്നു. അങ്ങിനെ ചില ബ്ലോഗര്‍മാര്‍ പറയുകയും ചെയ്തു. എന്റെ മണ്ടത്തരം മനസിലായത് ചില ഹദീസുകള്‍ കണ്ടപ്പോള്‍ ആണ്.

Sahih al-Bukhari, Vol4, Book 55, #583 (മുഴുവന്‍ വായിക്കുവാന്‍ ക്ലിക്ക് ചെയ്യുക)
[സംഗ്രഹം ]
അബ്രാഹം ഇസ്മയെലിനെയും അമ്മയെയും കഅബയുടെ അടുത്തുള്ള മരത്തിന്റെ അടിയില്‍ ഉപേക്ഷിച്ചുപോകുന്നു.
....
She lived in that way till some people from the tribe of Jurhum or a family from Jurhum passed by her and her child, as they (i.e. the Jurhum people) were coming through the way of Kada'.
....
So, they[ഇസ്മായിലും അമ്മയും] settled there, and later on they sent for their families who came and settled with them so that some families became permanent residents there. The child (i.e. Ishmael) grew up and learnt Arabic from them and (his virtues) caused them to love and admire him as he grew up, and when he reached the age of puberty they made him marry a woman from amongst them.


അതായത് ഇസ്മയേല്‍ അറബി പഠിക്കുന്നത് തന്നെ വേറെ ഗോത്രത്തില്‍ നിന്നാണ്. അറബി ഭാഷ ഇസ്മയെലിനും മുമ്പേ ഉണ്ടെന്നു ഈ ഹദീസ്‌ സാക്ഷ്യപ്പെടുതുന്നു. ആ ഗോത്രത്തില്‍ നിന്നും പെണ്ണും കെട്ടി. ഈ പെണ്‍കുട്ടിയെ ഉപേക്ഷിച്ചു ആ ഗോത്രത്തില്‍ തന്നെയുള്ള മറ്റൊരു പെണ്ണിനെ ഇസ്മയേല്‍ കെട്ടിയതായും ആ ഹദീസില്‍ ഉണ്ട്.

Ishmael said, 'It was my father, and he has ordered me to divorce you. Go back to your family.' So, Ishmael divorced her and married another woman from amongst them (i.e. Jurhum).

എങ്ങിനെ നോക്കിയാലും ഇസ്മായെലിനെക്കാലും മുമ്പ്‌ അറബി പറയുന്ന ജനതയുണ്ട്. അതുകൊണ്ട് അറബിയാണെന്നു കരുതി അവരൊന്നും ഇസ്മയെലിന്റെ വംശം ആകണമെന്നില്ല. നബിയുടെ കാലത്ത് നബിയുടെ വംശാവലി ഇസ്മയേല്‍ വരെ എത്തിയില്ല. പകുതിക്ക് വച്ച് നിന്ന് കളഞ്ഞു. അതിന്റെ കാരണം എന്തായിരിക്കും?

Friday, January 28, 2011

സഖറിയ എങ്ങിനെ ഊമയായി?

ബൈബിള്‍ ഖുറാന്‍ വ്യത്യാസങ്ങളില്‍ യുക്തി എന്ന ബ്ലോഗര്‍ ചോദിച്ച ചോദ്യം ഉള്‍പ്പെടുത്തുന്നു.
YUKTHI January 28, 2011 8:40 AM

സ്നാപക യോഹന്നാനിന്റെ പിതാവായ സഖറിയ ഊമയായി തീരുന്ന ഭാഗം ഖുറാനും ബൈബിളും വിവരിക്കുന്നു. ഖുറാന്‍ പ്രകാരം, സഖറിയ അല്ലാഹുവിനോട് അങ്ങോട്ട്‌ ആവശ്യപ്പെടുന്നതനുസരിച്ചു അല്ലാഹു സഖറിയയ്ക്ക് നല്‍കുന്ന അടയാളം ആണ് സഖറിയാ ഊമയായി തീരുന്നത്.

3:38-41അവിടെ വെച്ച്‌ സകരിയ്യ തന്‍റെ രക്ഷിതാവിനോട്‌ പ്രാര്‍ത്ഥിച്ചു: എന്‍റെ രക്ഷിതാവേ, എനിക്ക്‌ നീ നിന്‍റെ പക്കല്‍ നിന്ന്‌ ഒരു ഉത്തമ സന്താനത്തെ നല്‍കേണമേ. തീര്‍ച്ചയായും നീ പ്രാര്‍ത്ഥന കേള്‍ക്കുന്നവനാണല്ലോ എന്ന്‌ അദ്ദേഹം പറഞ്ഞു. അങ്ങനെ അദ്ദേഹം മിഹ്‌റാബില്‍ പ്രാര്‍ത്ഥിച്ചു കൊണ്ട്‌ നില്‍ക്കുമ്പോള്‍ മലക്കുകള്‍ അദ്ദേഹത്തെ വിളിച്ചുകൊണ്ടു പറഞ്ഞു: യഹ്‌യാ ( എന്ന കുട്ടി ) യെപ്പറ്റി അല്ലാഹു നിനക്ക്‌ സന്തോഷവാര്‍ത്ത അറിയിക്കുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു വചനത്തെ ശരിവെക്കുന്നവനും നേതാവും ആത്മനിയന്ത്രണമുള്ളവനും സദ്‌വൃത്തരില്‍ പെട്ട ഒരു പ്രവാചകനും ആയിരിക്കും അവന്‍. അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, എനിക്കെങ്ങനെയാണ്‌ ഒരു ആണ്‍കുട്ടിയുണ്ടാവുക? എനിക്ക്‌ വാര്‍ദ്ധക്യമെത്തിക്കഴിഞ്ഞു. എന്‍റെ ഭാര്യയാണെങ്കില്‍ വന്ധ്യയാണു താനും. അല്ലാഹു പറഞ്ഞു: അങ്ങനെതന്നെയാകുന്നു; അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത്‌ ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, എനിക്ക്‌ ഒരു അടയാളം ഏര്‍പെടുത്തിത്തരേണമേ. അല്ലാഹു പറഞ്ഞു: നിനക്കുള്ള അടയാളം ആംഗ്യരൂപത്തിലല്ലാതെ മൂന്നു ദിവസം നീ മനുഷ്യരോട്‌ സംസാരിക്കാതിരിക്കലാകുന്നു. നിന്‍റെ രക്ഷിതാവിനെ നീ ധാരാളം ഓര്‍മിക്കുകയും, വൈകുന്നേരവും രാവിലെയും അവന്‍റെ പരിശുദ്ധിയെ നീ പ്രകീര്‍ത്തിക്കുകയും ചെയ്യുക.

ബൈബിളിലും യോഹന്നാന്റെ പിതാവായ സഖറിയ ഊമയായി മാറുന്നുണ്ട്. പക്ഷെ ബൈബിളില്‍ മറ്റൊരു രീതിയില്‍ ആണ് ഇത് എഴുതിയിരിക്കുന്നത്:

ലൂക്കാ 1 : 13, 18 -20 ദൂതൻ അവനോടു പറഞ്ഞു: സഖറിയാ ഭയപ്പെടേണ്ടാ. നിന്റെ പ്രാർഥന കേട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബത്തിൽ നിനക്ക് ഒരു പുത്രൻ ജനിക്കും. നീ അവന് യോഹന്നാൻ എന്നു പേരിടണം. സഖറിയാ ദൂതനോടു ചോദിച്ചു: ഞാൻ ഇത് എങ്ങനെ അറിയും? ഞാൻ വൃദ്ധനാണ്; എന്റെ ഭാര്യ പ്രായം കവിഞ്ഞവളുമാണ്. ദൂതൻമറുപടി പറഞ്ഞു: ഞാൻ ദൈവസന്നിധിയിൽ നിൽക്കുന്ന ഗബ്രിയേൽ ആണ്. നിന്നോടു സംസാരിക്കാനും സന്തോഷകരമായ ഈ വാർത്തനിന്നെ അറിയിക്കാനും ഞാൻ അയയ്ക്കപ്പെട്ടിരിക്കുന്നു. യഥാകാലം പൂർത്തിയാകേണ്ട എന്റെ വചനം അവിശ്വസിച്ചതുകൊണ്ട് നീ മൂകനായിത്തീരും. ഇവ സംഭവിക്കുന്നതുവരെ സംസാരിക്കാൻ നിനക്കു സാധിക്കുകയില്ല.

സംസാരശേഷി ഉള്ള സഖറിയ ഒരുനാള്‍ ഊമയായി മാറിയ സംഭവത്തെ ഖുറാന്‍ അവതരിപ്പിക്കുന്നത്‌ പ്രാര്‍ഥിച്ചപ്പോള്‍ നേടിയ അടയാളം ആയും ബൈബിള്‍ അവതരിപ്പിക്കുന്നത്‌ അവിശ്വസ്സിച്ചപ്പോള്‍ നല്‍കപ്പെട്ട ശിക്ഷയായും.

ഇനി യുക്തി എന്ന ബ്ലോഗറുടെ ചോദ്യം.
ഇതില്‍ ഏതാണ് ശരി? അല്ലാഹു (?) പറയുന്നതോ അതോ ലൂക്കാ പറയുന്നതോ?

ഇനി ഈ ലേഖന പരമ്പരയുടെ ശൈലിയിലുള്ള ചോദ്യം.
ബൈബിളില്‍ (പഴയ നിയമത്തില്‍ ) ദൈവത്തോട് അടയാളം ചോദിക്കാന്‍ ദൈവം തന്നെ ആവശ്യപെടുന്ന സന്ദര്‍ഭം ഉണ്ട്. ഉദാഹരണം ഏലിയയുടെ പുസ്തകം. അത് പോലെ സഖറിയയും ദൈവത്തോട് അടയാളം ആവശ്യപെടുന്നു, ഖുര്‍ആനില്‍ . വിശ്വാസപരമായി സഖറിയ എങ്ങിനെ ഊമയായാലും അത് ക്രിസ്ത്യന്‍ വിശ്വാസത്തെ ബാധിക്കില്ല. വളരെ അപ്രധാനമായ കാര്യം. ഖുര്‍ആന്‍ പറയുന്നത് പ്രകാരം ലൂക്കയുടെ ഈ സുവിശേഷ ഭാഗം തിരുത്താന്‍ ക്രിസ്ത്യാനികള്‍ക്ക് തോന്നിയ മോട്ടിവേഷന്‍ എന്താകും? അതോ ഖുരാനിനെക്കാള്‍ അഞ്ചിരട്ടി വലിപ്പമുള്ള ബൈബിള്‍ ശരിയായി ഓര്‍ത്തു വയ്കാന്‍ നബിക്ക്‌ കഴിയാതെ പോയതോ കാരണം?