ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?

Sunday, January 30, 2011

അറബികളുടെ പിതാവ്‌ ഇസ്മയില്‍ ആണോ?

എന്റെ വിചാരം എല്ലാ അറബികളും ഇസ്മയെലിന്റെ പിന്‍തുടര്‍ച്ചക്കാര്‍ ആണ് എന്നായിരുന്നു. അങ്ങിനെ ചില ബ്ലോഗര്‍മാര്‍ പറയുകയും ചെയ്തു. എന്റെ മണ്ടത്തരം മനസിലായത് ചില ഹദീസുകള്‍ കണ്ടപ്പോള്‍ ആണ്.

Sahih al-Bukhari, Vol4, Book 55, #583 (മുഴുവന്‍ വായിക്കുവാന്‍ ക്ലിക്ക് ചെയ്യുക)
[സംഗ്രഹം ]
അബ്രാഹം ഇസ്മയെലിനെയും അമ്മയെയും കഅബയുടെ അടുത്തുള്ള മരത്തിന്റെ അടിയില്‍ ഉപേക്ഷിച്ചുപോകുന്നു.
....
She lived in that way till some people from the tribe of Jurhum or a family from Jurhum passed by her and her child, as they (i.e. the Jurhum people) were coming through the way of Kada'.
....
So, they[ഇസ്മായിലും അമ്മയും] settled there, and later on they sent for their families who came and settled with them so that some families became permanent residents there. The child (i.e. Ishmael) grew up and learnt Arabic from them and (his virtues) caused them to love and admire him as he grew up, and when he reached the age of puberty they made him marry a woman from amongst them.


അതായത് ഇസ്മയേല്‍ അറബി പഠിക്കുന്നത് തന്നെ വേറെ ഗോത്രത്തില്‍ നിന്നാണ്. അറബി ഭാഷ ഇസ്മയെലിനും മുമ്പേ ഉണ്ടെന്നു ഈ ഹദീസ്‌ സാക്ഷ്യപ്പെടുതുന്നു. ആ ഗോത്രത്തില്‍ നിന്നും പെണ്ണും കെട്ടി. ഈ പെണ്‍കുട്ടിയെ ഉപേക്ഷിച്ചു ആ ഗോത്രത്തില്‍ തന്നെയുള്ള മറ്റൊരു പെണ്ണിനെ ഇസ്മയേല്‍ കെട്ടിയതായും ആ ഹദീസില്‍ ഉണ്ട്.

Ishmael said, 'It was my father, and he has ordered me to divorce you. Go back to your family.' So, Ishmael divorced her and married another woman from amongst them (i.e. Jurhum).

എങ്ങിനെ നോക്കിയാലും ഇസ്മായെലിനെക്കാലും മുമ്പ്‌ അറബി പറയുന്ന ജനതയുണ്ട്. അതുകൊണ്ട് അറബിയാണെന്നു കരുതി അവരൊന്നും ഇസ്മയെലിന്റെ വംശം ആകണമെന്നില്ല. നബിയുടെ കാലത്ത് നബിയുടെ വംശാവലി ഇസ്മയേല്‍ വരെ എത്തിയില്ല. പകുതിക്ക് വച്ച് നിന്ന് കളഞ്ഞു. അതിന്റെ കാരണം എന്തായിരിക്കും?

24 comments:

  1. എങ്ങിനെ നോക്കിയാലും ഇസ്മായെലിനെക്കാലും മുമ്പ്‌ അറബി പറയുന്ന ജനതയുണ്ട്. അതുകൊണ്ട് അറബിയാണെന്നു കരുതി അവരൊന്നും ഇസ്മയെലിന്റെ വംശം ആകണമെന്നില്ല. നബിയുടെ കാലത്ത് നബിയുടെ വംശാവലി ഇസ്മയേല്‍ വരെ എത്തിയില്ല. പകുതിക്ക് വച്ച് നിന്ന് കളഞ്ഞു. അതിന്റെ കാരണം എന്തായിരിക്കും?

    ReplyDelete
  2. മുഴുവന്‍ അറബികളും ഒരേയൊരു ഇസ്മായെലിന്റെ മക്കളാണെന്ന് ആരെങ്കിലും എഴുതിയിട്ടുണ്ടെന്നണോ സാര്‍ ഉദ്ദേശിച്ചത്?

    ReplyDelete
  3. അങ്ങിനെയായിരുന്നു എന്നാണു എന്റെ തെറ്റി ധാരണ എന്നാണു പറഞ്ഞത്. ഹദീസ് കണ്ടപ്പോള്‍ അത് മാറി കിട്ടി.

    ReplyDelete
  4. അറബികള്‍ ഇസ്മാഈലിനു മുമ്പേയുണ്ടെന്ന അറിവു തന്നെയാണ് ശരി.
    ഇസ്മാഈലിന്റെ പിന്തുടര്‍ച്ചക്കാരാണ് ഖുറൈശികള്‍. ആ ഗോത്രത്തിലാണ് നബി ജനിച്ചത്. പിതാക്കന്മാരുടെ ഭൂതകാലപരമ്പര ഉദ്ധരിക്കപ്പെടുന്നതു പോലും അന്നത്തെക്കാലത്തൊന്നും ആരുടേതും സൂക്ഷ്മമാവില്ലാന്നു തന്നെയാണ് എന്റെ വിശ്വാസം.ഇന്നത്തെക്കാലത്തു പോലും അതസാധ്യമത്രേ. എന്നാല്‍ ഒരു ഗോത്രം ഇന്നയാളില്‍ നിന്നുദ്ഭവിച്ചു എന്നൊക്കെ ചരത്രപരമായിത്തന്നെ പറയാറുണ്ടു താനും.

    വംശാവലി അത്രത്തോളം പറഞ്ഞെത്തിക്കാന്‍ പറ്റാത്തതു കൊണ്ട് താങ്കള്‍ കാണുന്ന ന്യൂനത എന്തായിരിക്കും..?

    ReplyDelete
  5. " ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ? "
    താങ്കളുടെ ബ്ലോഗില്‍ ഞാന്‍ പുതിയതാണ് എങ്കിലും രണ്ടു വാക്ക്. ഖുറാന്‍ ദൈവീക മല്ല സമ്മതിച്ചു !!! ഖുറാനിലെ വൈരുധ്യങ്ങള്‍ അന്യെഷിക്കുന്ന താന്കള്‍ ഇസ്ലാമിന്‍റെയും, യാഹൂടന്റെയും ക്രിസ്ത്യാനികളുടെയും തുടക്കമായ നമ്മുടെ സ്വന്തം ബൈബിളിലെ പഴയനിയമത്തിലെ വിവരക്കെടുകലെക്കുരിചെന്തേ ചിന്തിക്കാത്തെ അതോ മുസ്ലീം ചാഞ്ഞ മരമാണ് ആര്‍ക്കും ഓടി കേരാമെന്നു താന്കള്‍ വിചാരിച്ചോ
    ശ്രീബുദ്ധന്റെ പാതയിലാണ് താന്കള്‍ ചിന്തിക്കുന്നതെന്കില്‍ അവിടെ ദൈവവും സ്വര്‍ഗ്ഗവും നരകവും ഒന്നും ഇല്ല
    പണ്ട് പള്ളിക്കൊടത്തില്‍ പടിച്ചതല്ലാതെ വേറെയും മാര്‍ഗങ്ങളില്‍ കൂടി മതങ്ങളെക്കുറിച്ച് പഠിച്ചിട്ട് മാത്രം താന്കള്‍ ഒരു മതത്തെ എതിര്‍ക്കുക.

    ReplyDelete
  6. യിശ്മയെലുമായി യാതൊരു സംബന്ധവുമില്ലാതിരുന്ന വ്യക്തിയായിരുന്നു മുഹമ്മദ്. അബ്രഹാമിന് അടിമസ്ത്രീയായ ഹാഗരില്‍ ജനിച്ച യിശ്മായേലിന്റെ സന്തതി പരമ്പരയില്‍ പെട്ടതാണ് മുഹമ്മദ് എന്ന് ഇസ്ലാമ്യര്‍ പറയുന്നുണ്ടെങ്കിലും അതിനു യാതൊരു ചരിത്ര തെളിവും ഇല്ല. മുഹമ്മദിന്റെ അബ്രഹാം മുതലുള്ള വംശാവലി രേഖ ഹാജരാക്കുവാന്‍ ഇന്ന് വരെ ഒരൊറ്റ മുസ്ലിം പണ്ഡിതനും കഴിഞ്ഞിട്ടില്ല. അബ്രഹാമും യിശ്മായേലും കൂടി സൗദി അറേബ്യയില്‍ എത്തിയെന്നും മക്കയില് ‍കഅബ എന്നൊരു പള്ളി പണിതു എന്നും ഖുര്‍ആന്‍ പറയുന്നുണ്ടെങ്കിലും അതിനും യാതൊരു ചരിത്ര തെളിവും ഇല്ല


    അബ്രഹാമിന് എട്ടു മക്കള്‍ ആണ് ഉണ്ടായിരുന്നത്. (ഉല്പത്തി. 16:15; 12:3; 25:2) ആദ്യ ഭാര്യ സാറയില്‍ വാഗ്ദത്ത സന്തതിയായ യിസഹാക്കും, സാറ മരിച്ചതിനു ശേഷം വിവാഹം കഴിച്ച കെതൂറയില്‍ (ഉല്പത്തി. 25:1) ജനിച്ച സിമ്രാന്‍, യോക്ശാന്‍, മെദാന്‍, മിദ്യാന്‍, യിശ്ബാക്, ശുവഹ് എന്നിവരും സാറയുടെ ഈജിപ്ഷ്യ ദാസിയായ ഹാഗരില്‍ (ഉല്പത്തി. 16:8) ജനിച്ച യിശ്മായേലും (ഉല്പത്തി. 16:11) ആണ് ആ എട്ടു മക്കള്‍. സാറയും സാറയുടെ കാലശേഷം പരിഗ്രഹിച്ച കെതൂറയും മാത്രമാണ് അബ്രഹാമിന്റെ നിയമപ്രകാരമുള്ള ഭാര്യമാര്‍. ഈ നിയമ പ്രകാരമുള്ള ഭാര്യമാരില്‍ നിന്ന് ജനിച്ച മക്കള്‍ക്ക്‌ മാത്രമേ അബ്രഹാമിന്റെ പിന്തുടര്‍ച്ച അവകാശപ്പെടാനുള്ള യോഗ്യതയുള്ളൂ. അതില്‍തന്നെ ദൈവിക വാഗ്ദത്ത സന്തതിയായ 'യിസഹാക്കില്‍ നിന്നുള്ളവര് മാത്രമാണു അബ്രഹാമിന്റെ സാക്ഷാല്‍ സന്തതിയെന്നു വിളിക്കപ്പെടുന്നത്.' (ഉല്പത്തി. 21:12)


    യിസഹാക്ക് ജനിച്ചതിനു ശേഷം അവന്റെ മുലകുടി മാറിയ നാളില്‍ അബ്രഹാം ഒരു വലിയ വിരുന്നു കഴിച്ചു. മിസ്രയീമ്യ ദാസി ഹാഗാര്‍ അബ്രഹാമിന് പ്രസവിച്ച മകന്‍ പരിഹാസി എന്ന് സാറ കണ്ടു അബ്രാഹമിനോട്: ഈ ദാസിയേയും മകനെയും പുറത്താക്കിക്കളയുക; ഈ ദാസിയുടെ മകന്‍ എന്റെ മകന്‍ യിസഹാക്കിനോട് കൂടെ അവകാശിയാകരുത് ‌ എന്ന് പറഞ്ഞു. അബ്രഹാമിന് ഇത് അനിഷ്ടകരമായിരുന്നെങ്കിലും ദൈവം പറഞ്ഞതനുസരിച്ച് ദാസിയേയും മകനെയും പുറത്താക്കിക്കളഞ്ഞു. എങ്കിലും അബ്രഹാമിന്റെ മകന് ‍എന്ന് പരിഗണനയാല്‍ ദൈവം ബാലനെ വലിയ ജാതിയാക്കുമെന്നു അബ്രഹാമിനോട് പറഞ്ഞു, അവന്‍ പാരാന്‍ മരുഭൂമിയില്‍ പാര്ത്തു. വളര്‍ന്നപ്പോള്‍ അവന്റെ അമ്മ അവനു മിസ്രയീം ദേശത്ത് നിന്ന് ഒരു ഭാര്യയെ കൊണ്ട് വന്നു (ഉല്പത്തി. 21:8-21)


    ഇതാണ് യിസഹാക്കിനെക്കുരിച്ചുള്ള വിവരണം. ഇതിലെങ്ങും അബ്രഹമോ മകനോ മക്കയില്‍ വന്നതായി ഒരു സൂചനയുമില്ല. അബ്രഹാം പ്രയാണം ചെയ്ത ദേശങ്ങളുടെ വ്യക്തമായ വിവരണം ബൈബിള്‍ നല്‍കുന്നുണ്ട്. കനാനില്‍ നിന്ന് പത്തെഴുന്നൂറ്റന്പതു മൈല്‍ ദൂരെ കിടക്കുന്ന മക്കയില്‍ അബ്രഹാം പോയതായി ബൈബിളിലോ പുറത്തുള്ള പുരാതനമായ ഒരു ചരിത്ര രേഖയിലോ പറയുന്നില്ല.


    അബ്രഹാം ഹാഗാരിനെയും മകനെയും പുറത്താക്കിയതിനു ശേഷമാണ്‌ അവര്‍ മെക്കയിലേക്ക് പോയത് എന്ന് ചിലര്‍ വാദിക്കുന്നു. പാരാന്‍ മെക്കയുടെ അടുത്തുള്ള സ്ഥലമായിരുന്നത്രേ! യുക്തിക്ക് നിരക്കാത്ത വാദമാണിത്‌. ഈജിപ്റ്റ്‌ സ്വദേശിയായ ഒരു അടിമ സ്ത്രീയെ കനാനിലേക്ക് കൊണ്ട് വരുന്നു. ചില വര്‍ഷങ്ങള്‍ക്കു ശേഷം അവളെയും മകനെയും അവളുടെ യജമാനന്‍ കനാനിലെ വീട്ടില്‍ നിന്ന് ഇറക്കി വിടുന്നു. ഈ അടിമസ്ത്രീ ബാലനായ തന്റെ മകനെയും കൊണ്ട് തന്റെ സ്വന്തക്കാരും ബന്ധക്കാരും പരിചയക്കാരുമുള്ള, തനിക്കു മനസ്സിലാകുന്ന ഭാഷ സംസാരിക്കുന്ന ജനങ്ങളുള്ള, തനിക്കു സുപരിചിതമായ തന്റെ സ്വദേശത്തേക്ക് തിരിച്ചു പോകുമോ, അതോ തനിക്കു തീര്‍ത്തും അപരിചിതമായ ജനങ്ങളുള്ള, ഭാഷ പോലും അറിയാത്ത, തന്റെ സ്വദേശത്ത് നിന്ന് ആയിരത്തിലധികം കിലോമീറ്റര്‍ ദൂരത്തുള്ള ഒരു ദേശത്തേക്ക് പ്രവാസിയായി പോകുമോ? വായനക്കാര്‍ ചിന്തിക്കുക! അവന്‍ വളര്‍ന്നപ്പോള്‍ അവന്റെ അമ്മ അവനു ഈജിപ്തില്‍ നിന്ന് ഭാര്യയെ കൊണ്ടുവന്നു എന്ന് പറഞ്ഞിരിക്കുന്നതില്‍ നിന്നും ഹാഗാര്‍ ഈജിപ്തിനോടടുത്ത പ്രദേശത്താണ് യിഷ്മായെലിനോപ്പം താമസിച്ചിരുന്നതെന്ന് പകല്‍ പോലെ വ്യക്തം!!!

    ReplyDelete
  7. sathyadarsanam,

    താങ്കളുടെ ബ്ലോഗ്‌ ഞാന്‍ വായിച്ചു. ഹെവി ഡോസ് ആണല്ലോ!.
    ചില ബ്ലോഗ്‌ പോസ്റ്റുകള്‍ യൂണീകോഡ് അല്ല എന്ന് തോന്നുന്നു. അങ്ങിനെ ആക്കിയാല്‍ നന്നായിരിക്കും എന്ന് തോന്നുന്നു.

    ReplyDelete
  8. പാലക്കാടന്‍June 11, 2012 1:36 AM

    എങ്കിലും അബ്രഹാമിന്റെ മകന് ‍എന്ന് പരിഗണനയാല്‍ ദൈവം ബാലനെ വലിയ ജാതിയാക്കുമെന്നു അബ്രഹാമിനോട് പറഞ്ഞു,,,
    ഇത് നിവര്‍ത്തി ആയോ ????

    ReplyDelete
  9. വ്യക്തിപരമര്‍സം ഒഴിവാക്കി ആദ്യം പോസ്റ്റു ചെയ്തിട്ടുണ്ട്. എല്ലാ പ്രാവശ്യവും അത് ചെയ്തു എന്ന് വരില്ല. മുഴുവന്‍ ഡിലീറ്റ്‌ ചെയ്യും.

    ഖുറാനിലെ കാര്യം ചോദിക്കുമ്പോള്‍ പാലക്കാടന്‍ എന്ത്നാണ് ബൈബിളിലെലേക്ക് ഓടിപോകുന്നത്? താന്കള്‍ മുസ്ലീമായാല്‍ ഇസ്മയെലിന്റെ ജാതിയാകുമോ?

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. ###മുസ്ലീമായാല്‍ ഇസ്മയെലിന്റെ ജാതിയാകുമോ?###
    ഇത് middle east ലെ ആരോടും ചോദിക്കമാലോ സാജന്..
    അല്ലെങ്കില്‍ പോട്ടെ ഇസ്മയെലിന്റെ ജാതി ഇന്ന് എവെയന്നു ഉള്ളത്
    .........................
    {നബിയെ മുസ്ലിമുകള്‍ സ്വദേഹത്തെക്കള്‍ സ്നേഹിക്കുന്നു എന്നറിഞ്ഞ സാജന്‍,ആശയസംവാദമാണിവിടെ അഭികാമ്യം എന്ന് പറഞ്ഞ സാജന്‍ ബ്ലോഗുകല്കിടയിലും കംമെന്റ്സിലും നബിയെ ചുമ്മാതെ അവമതിക്കുകയും പരിഹസി കുകയും ചെയുന്നു..അതോഴിവക്ക്കണം give respect n take rspct ennalle..അത്രെ ഞാന്‍ ഉദ്ദേശിക്കുന്നത്..
    വ്യക്തി പരാമര്‍ശം നടത്തിയതിനു സോറി,ഇനി സാജന്‍ അനാവശ്യ നബിനിന്ദ ഒഴിവാക്കും എന്നു കരുതുന്നു }
    ശ്രദ്ധിക്കും എന്ന് കരുതുന്നു...
    .......ബൈബിളിലെലേക്ക് ഓടിപോകുന്നത്?..........
    .........എന്തെ ഇതിനു മറുപടി പറഞ്ഞാല്‍ സാജന്റെ ബ്ലോഗ്‌ ചീറ്റി പോകുമെന്ന് മനസ്സിലായോ..സത്യം സാജന് അറിയുന്നു..ഖുര്‍ആന്‍ പറയുന്നത് പോലെ കൂട്ടികുഴക്കുകയും മറച്ചുവെക്കുകയും ചെയ്യല്ലേ
    വിശ്വാസ ആചാര രംഗത്തെ ബന്ധംമില്ലാതെ ഉള്ള ബ്ലോഗില്‍ ...ബൈബിള്‍ വെച്ച് qoute cheyyunnathu കുഴപ്പമില്ല...എന്താന്നാല്‍ സാജന്‍ സത്യം മരച്ചുവേക്കുകയാണോ എന്ന് പരിശോധിക്കാനും അതില്‍ സാജന്‍ പരാജയപെടുന്നതും കാണാനും പറ്റും

    ReplyDelete
    Replies
    1. ആശയസംവാദമാണിവിടെ അഭികാമ്യം ... ആശയം ഇല്ലെങ്കില്‍ കമന്റ് ചെയ്യരുതു്.ഖുര്‍ ആനിനെ പറ്റിയാണിവിടെ ചര്‍ച്ച. ഖുര്‍ ആനിന്റെ/ഹദീസിന്റെ ഉള്ളില്‍ നിന്നു തന്നെ ലഭ്യമായ ആശയങ്ങള്‍ ഉപയോഗിക്കുക.

      Delete
  12. പ്രസ്തുത വിഷയത്തെ കുറിച്ച് പടികെന്നം..താങ്കളെ പോലെ അപോലോഗേടുക്‌ സൈറ്റുകള്‍ അല്ല ഞാന്‍ കോപ്പി ചെയ്യണത് ...മുമ്പിലുള തഫ്സീരുകള്‍ ആണ്
    എങ്കിലും ഇതാ ഒരു "ലോജിക്ക്"..ഖുറാനില്‍ ക്രിസ്ത്യാനികള്‍ സത്യം മറച്ചുവെക്കും എന്ന് പറയുന്നുണ്ട്..
    താങ്കള്‍ (ഇസ്മയില്‍,ജാതി എന്നാ വിഷയതിലൂടെ )സത്യം മനസിലാക്കിട്ടും എന്നോട് തര്‍ക്കിക്കുകയല്ലേ ...അല്ലെങ്കില്‍ ഉസ്മയിലിന്റെ ജാതി ഇന്ന് എവടെ എന്ന് പറഞു തരുക...

    ReplyDelete
    Replies
    1. ഇവിടെ വിഷയം കൊടുത്തിട്ടുണ്ട്‌. എല്ലാ അറബികളുടെയും പിതാവ്‌ ഇസ്മെയേല്‍ ആണോ? ആണെങ്കില്‍ പറയുമല്ലോ.

      Delete
  13. ഇസ്മയിലിന്റെ ജാതി ഇന്ന് എവിടെയാണ് ഉള്ളത് എന്ന് സാജന്‍ കണ്ടെത്തിയോ..???ഇസ്മൈലിന്റെ ജനത ന്നമാവശേഷം ആയോ ..???സാജന്‍ പറഞ്ഞു തരിക....ഉത്തരം അപ്പോള്‍ വെളിപടും

    ReplyDelete
    Replies
    1. ഇസ്മെയെലിന്റെ ജാതിയെ കുറിച്ച് അല്ല പാലക്കാടന്‍ ഇവിടെ വിഷയം. അറബികളുടെ പിതാവ്‌ ആരെന്നാണ്.

      Delete
  14. ####താങ്കള്‍ (ഇസ്മയില്‍,ജാതി എന്നാ വിഷയതിലൂടെ )സത്യം മനസിലാക്കിട്ടും എന്നോട് തര്‍ക്കിക്കുകയല്ലേ ..###
    ഇസ്മെയെലിന്റെ ജാതിയെ കുറിച്ച് പഠിച്ചാല്‍ ഇത് വ്യക്തമാകും..
    ഇസ്മയിലിന്റെ ജാതി ഇന്ന് എവിടെയാണ് ഉള്ളത് എന്ന് കണ്ടെത്തിയാല്‍ ഈ ബ്ലോഗിന്റെ ചുരുള്‍ അഴിയുകയും ചെയ്യും

    ReplyDelete
    Replies
    1. ആദ്യം വിഷയം എന്താണെന്ന് മനസിലാക്കുക. എന്നിട്ട് വിഷയത്തിന്റെ ചുരുള്‍ അഴിക്കാം.
      ഇസ്മയെലിന്റെ അച്ഛന്‍ ആര് എന്നല്ല ചോദ്യം.
      എല്ലാ അറബികളുടെയും പിതാവ്‌ ഇസ്മയേല്‍ ആണോ എന്നാണ് ചോദ്യം.
      ആണെങ്കില്‍ താന്കള്‍ വ്യക്തമാകുമല്ലോ.അപ്പോള്‍ ഏതൊക്കെ ചുരുളുകള്‍ അഴിയും എന്ന് നോക്കാം.

      Delete
  15. സത്യം അറിഞ്ഞുകൊണ്ട് എന്തിനാ സാജന്‍ മറച്ചു വെക്കുന്നത്...???
    ഇസ്മയിലിന്റെ ജാതി ഇന്ന് എവിടെയാണ് ഉള്ളത്....????ഉത്തരം ബൈബിളില്‍ തന്നെ ഉണ്ടല്ലോ.
    സാജന് ഇസ്മയിലിന്റെ വംശംത്തെ കുറിച്ച് ഒന്നും അറിയില്ല എങ്കില്‍ പിന്നെ എങ്ങനെ ഈ ബ്ലോഗ്‌ എഴുതി
    അപ്പോള്‍ ഏതൊക്കെ ചുരുളുകള്‍ അഴിയും എന്ന് നോക്കാം...

    ReplyDelete
    Replies
    1. വിഷയം അറബികളുടെ പിതാവ്‌ ആരാണ് എന്നുള്ളതാണ്. അതിനെ കുറിച്ച് അറിയുമെങ്കില്‍ താങ്കള്‍ക്ക് സംസാരികം. അറബിയാണ് എന്ന് കരുതി ഒരാള്‍ ഇസ്മയെലിന്റെ വംശത്തില്‍ വരില്ല. വരും എന്ന് താങ്കള്‍ക്കു ഉറപ്പുണ്ടെങ്കില്‍ പറയൂ. നമുക്ക് സംസാരിക്കാം.

      Delete
  16. ഇസ്മയിലിന്റെ ജാതി ഇന്ന് എവിടെയാണ് ഉള്ളത്....????ഉത്തരം പറയു സാജന്‍ ??

    ReplyDelete
    Replies
    1. താങ്കള്‍ക്ക് അറിയുമെങ്കില്‍ പറയൂ. എന്റെ ഇവിടുത്തെ വിഷയം എല്ലാ അറബികളുടെയും പിതാവ്‌ ആരാണ് എന്നുള്ളതാണ്. ഇസ്മയേല്‍ ആണെന്ന് താങ്കള്‍ക്ക് തോന്നുന്നുവെങ്കില്‍ ചര്‍ച്ചയാകാം.

      Delete
  17. This comment has been removed by the author.

    ReplyDelete

ആശയസംവാദമാണിവിടെ അഭികാമ്യം ... ആശയം ഇല്ലെങ്കില്‍ കമന്റ് ചെയ്യരുതു്.ഖുര്‍ ആനിനെ പറ്റിയാണിവിടെ ചര്‍ച്ച. ഖുര്‍ ആനിന്റെ/ഹദീസിന്റെ ഉള്ളില്‍ നിന്നു തന്നെ ലഭ്യമായ ആശയങ്ങള്‍ ഉപയോഗിക്കുക.