ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?

Monday, October 25, 2010

മോശയെ ദത്തെടുത്തത് ആര്? ഫറവോന്റെ മകളോ ഭാര്യയോ?

കുഞ്ഞു നാളില്‍ മോശയെ നദിയില്‍ ഉപേക്ഷിച്ചിട്ടുണ്ട്. അവിടെ നിന്ന് ആരാണ് മോശയെ രക്ഷപ്പെടുത്തി ദത്തെടുത്ത്‌ ? ബൈബിളും ഖുറാനും വ്യത്യസ്ത രീതിയിലാണ് ഇതിനെ പറ്റി പറയുന്നത്.

ബൈബിളില്‍ പറയുന്നത് ഫറവോന്റെ പുതി ദത്തെടുത്തു എന്നാണ്.

Exodus 2:5 അപ്പോള്‍ ഫറവോയുടെ പുത്രിവന്ന് കുളിക്കാന്‍ നദിയിലേക്കി റങ്ങി. അവളുടെ തോഴിമാര്‍ നദീതീരത്തിലൂടെ നടക്കുകയായിരുന്നു. രാജകുമാരി ഞാങ്ങണച്ചെടികളുടെയിടയില്‍ ആ പേടകം കണ്ടു . ഒരു ദാസിയെ അയച്ച് അവള്‍ അതെടുപ്പിച്ചു.6 തുറന്നുനോക്കിയപ്പോള്‍ അവള്‍ ശിശുവിനെകണ്ടു . അവന്‍ കരയുകയായിരുന്നു. അവള്‍ക്ക് അവനോട് അനുകമ്പ തോന്നി. ഇത് ഒരു ഹെബ്രായ ശിശുവാണ് എന്ന് അവള്‍ പറഞ്ഞു.7 അപ്പോള്‍ അവന്റെ സഹോദരി ഫറവോയുടെ പുത്രിയോടു ചോദിച്ചു: നിനക്കുവേണ്ടി ഈ കുട്ടിയെ മുലയൂട്ടി വളര്‍ത്തുന്നതിന് ഒരു ഹെബ്രായ സ്ത്രീയെ ഞാന്‍ വിളിച്ചുകൊണ്ട് വരട്ടെയോ?8 ഫറവോയുടെ പുത്രി അവളോടു പറഞ്ഞു: അങ്ങനെയാവട്ടെ. അവള്‍ പോയി ശിശുവിന്റെ അമ്മയെ വിളിച്ചുകൊണ്ടു വന്നു.9 ഫറവോയുടെ പുത്രി അവളോടു പറഞ്ഞു: ഈ ശിശുവിനെ കൊണ്ടു പോയി എനിക്കുവേണ്ടി മുലയൂട്ടി വളര്‍ത്തുക. ഞാന്‍ നിനക്കു ശമ്പളം തന്നുകൊള്ളാം. അവള്‍ ശിശുവിനെ കൊണ്ടുപോയി വളര്‍ത്തി.10 ശിശു വളര്‍ന്നപ്പോള്‍ അവള്‍ അവനെ ഫറവോയുടെ പുത്രിയുടെയടുക്കല്‍കൊണ്ടു ചെന്നു. അവള്‍ അവനെ പുത്രനായി സ്വീകരിച്ചു. ഞാന്‍ അവനെ വെള്ളത്തില്‍ നിന്നെടുത്തു എന്നുപറഞ്ഞുകൊണ്ട് അവള്‍ അവനു മോശ എന്നു പേരിട്ടു.

ഖുറാന്‍ പറയുന്നത് ഫറവോന്റെ ഭാര്യ എന്നും.

ഖുറാന്‍ 28:7 മൂസായുടെ മാതാവിന്‌ നാം ബോധനം നല്‍കി: അവന്ന്‌ നീ മുലകൊടുത്തു കൊള്ളുക. ഇനി അവന്‍റെ കാര്യത്തില്‍ നിനക്ക്‌ ഭയം തോന്നുകയാണെങ്കില്‍ അവനെ നീ നദിയില്‍ ഇട്ടേക്കുക. നീ ഭയപ്പെടുകയും ദുഃഖിക്കുകയും വേണ്ട. തീര്‍ച്ചയായും അവനെ നാം നിന്‍റെ അടുത്തേക്ക്‌ തിരിച്ച്‌ കൊണ്ട്‌ വരുന്നതും , അവനെ ദൈവദൂതന്‍മാരില്‍ ഒരാളാക്കുന്നതുമാണ്‌.

8 എന്നിട്ട്‌ ഫിര്‍ഔന്‍റെ ആളുകള്‍ അവനെ ( നദിയില്‍ നിന്ന്‌ ) കണ്ടെടുത്തു. അവന്‍ അവരുടെ ശത്രുവും ദുഃഖഹേതുവും ആയിരിക്കാന്‍ വേണ്ടി. തീര്‍ച്ചയായും ഫിര്‍ഔനും ഹാമാനും അവരുടെ സൈന്യങ്ങളും അബദ്ധം പറ്റിയവരായിരുന്നു

9. ഫിര്‍ഔന്‍റെ ഭാര്യ പറഞ്ഞു: എനിക്കും അങ്ങേക്കും കണ്ണിന്‌ കുളിര്‍മയത്രെ ( ഈ കുട്ടി. ) അതിനാല്‍ ഇവനെ നിങ്ങള്‍ കൊല്ലരുത്‌. ഇവന്‍ നമുക്ക്‌ ഉപകരിച്ചേക്കാം. അല്ലെങ്കില്‍ ഇവനെ നമുക്ക്‌ ഒരു മകനായി സ്വീകരിക്കാം. അവര്‍ യാഥാര്‍ത്ഥ്യം ഗ്രഹിച്ചിരുന്നില്ല.


ഒരു കാര്യത്തില്‍ യോജിപ്പുണ്ട്.... ഫറവോന്റെ കുടുംബമാണ് ദത്തെടുത്തത്‌... അല്ലെങ്കില്‍ ഇതേതു മോശ എന്ന് ആളുകള്‍ ചോദിച്ചു പോയേനെ.

എന്ത് കൊണ്ടാണ് ഈ വൈരുദ്ധ്യം എന്ന് ചോദിച്ചാല്‍ തുന്നി വെച്ച ഉത്തരം കിട്ടും. എന്ത്? ബൈബിള്‍ തിരുത്തിയതാണെന്ന്‍ ? ആര് പറഞ്ഞു. ഖുറാന്‍ പറഞ്ഞു! താരതമ്യം ചെയ്യപ്പെടുന്ന പുസ്തകം തന്നെ പറഞ്ഞു മറ്റേ പുസ്തകം തിരുത്തിയതാണ് എന്ന്. ഫറവോന്റെ ഭാര്യ എന്നിടത്ത് പുത്രി എന്നെഴെതിയാല്‍ എന്ത് കിട്ടാനാണ്? നബി ജനിക്കുന്നതിനും മുന്നൂറു വര്‍ഷം മുമ്പ്‌ എഴുതപ്പെട്ട ബൈബിള്‍ സ്ക്രിപ്റ്റ്‌ നെറ്റില്‍ ഉണ്ട്. "ഫറവോന്റെ ഭാര്യയാണ് മോശയെ ദത്തെടുത്തത്‌ " എന്ന്‍ നബി എഴുതും എന്ന്‍ മുന്‍ കൂട്ടി കണ്ടത് കൊണ്ടാണോ ബൈബിള്‍ തിരുത്തപ്പെട്ടത്? അങ്ങിനെയെങ്കില്‍ ആരായിരിക്കും പ്രവാചകന്‍ ?

Friday, October 22, 2010

ജോസഫിന്റെ അമ്മ മരിച്ച വിവരം നബിയ്ക്ക് അറിയില്ലായിരുന്നു.

യാക്കോബിന്റെ ഭാര്യ റാഹേല്‍ , ജോസഫിന്റെ അമ്മ, ഈജിപ്തിലേക്ക് വന്നു എന്ന്‍ ഖുറാന്‍ പറയുന്നു.
ഖുറാന്‍ 12:99 അനന്തരം അവര്‍ യൂസുഫിന്‍റെ മുമ്പാകെ പ്രവേശിച്ചപ്പോള്‍ അദ്ദേഹം ( യൂസുഫ്‌ ) തന്‍റെ മാതാപിതാക്കളെ തന്നിലേക്ക്‌ അണച്ചു കൂട്ടി. അദ്ദേഹം പറഞ്ഞു: അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം നിങ്ങള്‍ നിര്‍ഭയരായിക്കൊണ്ട്‌ ഈജിപ്തില്‍ പ്രവേശിച്ചു കൊള്ളുക.

100 അദ്ദേഹം തന്‍റെ മാതാപിതാക്കളെ രാജപീഠത്തിന്‍മേല്‍ കയറ്റിയിരുത്തി. അവര്‍ അദ്ദേഹത്തിന്‍റെ മുമ്പില്‍ പ്രണാമം ചെയ്യുന്നവരായിക്കൊണ്ട്‌ വീണു. അദ്ദേഹം പറഞ്ഞു: എന്‍റെ പിതാവേ, മുമ്പ്‌ ഞാന്‍ കണ്ട സ്വപ്നം പുലര്‍ന്നതാണിത്‌. എന്‍റെ രക്ഷിതാവ്‌ അതൊരു യാഥാര്‍ത്ഥ്യമാക്കിത്തീര്‍ത്തിരിക്കുന്നു. എന്നെ അവന്‍ ജയിലില്‍ നിന്ന്‌ പുറത്തുകൊണ്ട്‌ വന്ന സന്ദര്‍ഭത്തിലും എന്‍റെയും എന്‍റെ സഹോദരങ്ങളുടെയും ഇടയില്‍ പിശാച്‌ കുഴപ്പം ഇളക്കിവിട്ടതിന്‌ ശേഷം മരുഭൂമിയില്‍ നിന്ന്‌ അവന്‍ നിങ്ങളെയെല്ലാവരെയും ( എന്‍റെ അടുത്തേക്ക്‌ ) കൊണ്ടുവന്ന സന്ദര്‍ഭത്തിലും അവന്‍ എനിക്ക്‌ ഉപകാരം ചെയ്തിരിക്കുന്നു. തീര്‍ച്ചയായും എന്‍റെ രക്ഷിതാവ്‌ താന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി നിയന്ത്രിക്കുന്നവനത്രെ. തീര്‍ച്ചയായും അവന്‍ എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.


പക്ഷെ ജോസഫിന്റെ അനിയനായ ബഞ്ചമിനെ പ്രസവിച്ചതിനു ശേഷം റാഹേല്‍ മരിച്ചു എന്നാണ് ബൈബിള്‍ പറയുന്നത്.

Genesis 35:16 ബേഥേലില്‍നിന്ന് അവര്‍യാത്ര തുടര്‍ന്നു. എഫ്രാത്തായില്‍ എത്തുന്നതിനു കുറച്ചു മുന്‍പ് റാഹേലിനു പ്രസവവേദന തുടങ്ങി.17 പ്രസവക്ളേശം കഠിനമായപ്പോള്‍ സൂതികര്‍മിണി അവളോടു പറഞ്ഞു: പേടിക്കേണ്ടാ, നിനക്ക് ഇപ്രാവശ്യവും ഒരു പുത്രനെ ലഭിക്കും.18 എന്നാല്‍, അവള്‍ മരിക്കുകയായിരുന്നു. ജീവന്‍ വേര്‍പെടുന്ന സമയത്ത്, അവള്‍ അവനെ ബനോനി എന്നു പേര്‍ വിളിച്ചു. പക്ഷേ, അവന്റെ പിതാവ് അവനു ബഞ്ചമിന്‍ എന്നാണു പേരിട്ടത്.19 റാഹേല്‍ മരിച്ചു. .... . 23 റാഹേലിന്റെ പുത്രന്‍മാര്‍:ജോസഫ്, ബഞ്ചമിന്‍. ....


ഖുറാന്‍ പ്രകാരം സ്വന്തം അമ്മയെയാണ് , അമ്മ എന്ന് വിളികേണ്ടത്. (സൂക്തം 58:2 ... അവരുടെ മാതാക്കള്‍ അവരെ പ്രസവിച്ച സ്ത്രീകള്‍ അല്ലാതെ മറ്റാരുമല്ല...).

ഇപ്പോഴത്തെ പരിതസ്ഥിതിയില്‍ ഒരു പക്ഷെ നമ്മള്‍ അച്ഛന്‍റെ രണ്ടാമത്തെ ഭാര്യയേയും അമ്മ എന്ന് വിളിക്കുമായിരിക്കും. യാക്കോബിന് രണ്ടു ഭാര്യമാരുണ്ടായിരുന്നു. ലെയാ, റാഹേല്‍ ! റാഹേല്‍ മരിച്ചത്‌ എപ്പോഴാണെന്ന് നമ്മള്‍ കണ്ടു. ലെയായെ അടക്കിയതിന്റെ സൂചനയും ബൈബിളില്‍ ഉണ്ട്.

യാക്കോബിന്റെ മരണം Genesis 49:29-33 യാക്കോബ് അവരോടാവശ്യപ്പെട്ടു: ഞാന്‍ എന്റെ ആളുകളോടു ചേരുകയായി. ഹിത്യനായ എഫ്രോണിന്റെ വയലിലുള്ള ഗുഹയില്‍ എന്റെ പിതാക്കന്‍മാരുടെയടുത്ത് എന്നെയും അടക്കുക.30 മാമ്രേക്കു കിഴക്ക് കാനാന്‍ദേശത്തുള്ള മക്പെലായിലെ വയലിലാണ് ആ ഗുഹ. ശ്മശാനഭൂമിക്കുവേണ്ടി ഹിത്യനായ എഫ്രോണില്‍നിന്ന് അബ്രാഹം അവകാശമായി വാങ്ങിയതാണ് ആ വയലും ഗുഹയും.31 അബ്രാഹത്തെയും ഭാര്യ സാറായെയും അവിടെയാണ് അവര്‍ അടക്കം ചെയ്തത്. അവിടെത്തന്നെയാണ് ഇസഹാക്കിനെയും ഭാര്യ റബേക്കയെയും സംസ്കരിച്ചത്. ഞാന്‍ ലെയായെ സംസ്കരിച്ചതും അവിടെത്തന്നെ.32 വയലും അതിലുള്ള ഗുഹയും ഹിത്യരുടെ കൈയില്‍ നിന്നാണു വാങ്ങിയത്.33 തനിക്കു പറയാനുണ്ടായിരുന്നതു പറഞ്ഞു തീര്‍ന്നപ്പോള്‍ യാക്കോബ് കിടക്കയിലേക്കു ചാഞ്ഞു. അവന്‍ അന്ത്യശ്വാസം വലിച്ച് തന്റെ ജനത്തോടുചേര്‍ന്നു.

ഈജിപ്തതിലേക്ക് വന്ന ശേഷം യാക്കോബ് തിരിച്ചു നാട്ടിലേക്ക്‌ പോയിട്ടില്ല . ഇതിനര്‍ത്ഥം ഈജിപ്തിലേക്ക് വരുന്നതിനു മുമ്പേ ലെയായും മരിച്ചു എന്നാണ്. അതുകൊണ്ടാണ് അബ്രാഹതിന്റെയും സാറയുടെയും ഒപ്പം ലെയായെയും അടക്കുവാന്‍ സാധിച്ചത്. തന്നെയും അവിടെ അടക്കണം എന്ന് പറഞ്ഞു കൊണ്ടാണ് യാക്കോബ് മരിക്കുന്നത്.

എന്നിരുന്നാലും ആരൊക്കെ ഈജിപ്തിലേക്ക് യാക്കോബിന്റെ കൂടെ പോയി എന്ന്‍ പരിശോധിക്കാം. ..

Genesis 46:5 യാക്കോബ് ബേര്‍ഷെബായില്‍നിന്നുയാത്രയായി. ഫറവോ കൊടുത്തയച്ചിരുന്ന രഥങ്ങളില്‍ ഇസ്രായേലിന്റെ മക്കള്‍ പിതാവായ യാക്കോബിനെയും തങ്ങളുടെ കുഞ്ഞുങ്ങളെയും ഭാര്യമാരെയും കയറ്റിക്കൊണ്ടുപോയി.6 തങ്ങളുടെ കന്നുകാലികളും കാനാന്‍ നാട്ടില്‍ തങ്ങള്‍ക്കുണ്ടായിരുന്ന വസ്തുവകകളും അവര്‍ കൂടെ കൊണ്ടു പോയി.

ഇവിടെ മാതാവിന്റെ കാര്യത്തില്‍ നിശബ്ദമാണ്. അതിനു കാരണം ലെയാ മരിച്ചു പോയി എന്നത് തന്നെ. താത്പര്യമുള്ളവര്‍ക്ക് അവരുടെ കൂടെ കൊണ്ട് പോയ ആളുകളുടെയും പേര് വിവരം തന്നെ ബൈബിളില്‍ കൊടുത്തിട്ടുണ്ട്‌.

Genesis 46:26 പുത്രന്‍മാരുടെ ഭാര്യമാരെക്കൂടാതെ യാക്കോബിന്റെ കൂടെ ഈജിപ്തിലേക്കു വന്ന അവന്റെ സന്താനങ്ങള്‍ അറുപത്താറുപേരാണ്.

ഈ മുഴുവന്‍ ആളുകളുടെ പേര് വിവരം Genesis 46:7-26 വരെ കൊടുത്തിട്ടുണ്ട്‌. അതിലൊന്നും ലെയായെ പരാമര്‍ശിച്ചിട്ടില്ല.

ഇനി പറയൂ... ആരായിരുന്നു ഖുറാനില്‍ പരാമര്‍ശിച്ച ജോസഫിന്റെ മാതാപിതാക്കള്‍ ?

ശ്രദ്ധിക്കുക ബൈബിള്‍ തിരുത്താനയിരുന്നുവെങ്കില്‍ ...
ഒന്ന്‍) റാഹേല്‍ മരിച്ച പാരഗ്രാഫ്‌ കൂട്ടിച്ചേര്‍ക്കണം,
രണ്ട്) യാക്കോബിന്റെ മരണ സന്ദേശത്തില്‍ ലെയായുടെ പേര് ചേര്‍ക്കണം,
മൂന്ന്‍) ഈജിപ്തിലെക്ക് പോയവരുടെ നീണ്ട പട്ടികയില്‍ നിന്ന് ലെയയെയും റാഹേലിനെയും നീക്കണം.

ഇതൊക്കെ തിരുത്തിയില്ലെങ്കിലും യൂദന്മാരുടെയോ ക്രിസ്ത്യാനികലുടെയോ വിശ്വാസത്തിനു കോട്ടമൊന്നും സംഭവിക്കില്ല. അത്രയ്ക്കും അപ്രധാനമായ ഒരു കാര്യത്തില്‍ സൂക്ഷമത പാലിക്കാന്‍ ഖുരാന് സാധിച്ചില്ല.

Monday, October 18, 2010

അബ്രാഹത്തിന്റെ ആദ്യ പേര്‍ എന്തായിരുന്നു എന്ന്‍ ഖുരാന് അറിയില്ല.

അബ്രാഹത്തിന്റെ ആദ്യ പേര്‍ എന്തായിരുന്നു ?
ഈ ചോദ്യം ബൈബിള്‍ ക്വിസുകളില്‍ കാണാം. എന്ത് കൊണ്ടാണ് ഇതൊരു ക്വിസ്‌ ചോദ്യമായത്‌? കാരണം അബ്രാഹത്തിന്റെ ചെറുപ്പത്തിലുള്ള പേര് മറ്റോന്നായിരുന്നു. ഒരു സാധാരണ ക്രിസ്ത്യാനികള്‍ക്ക് പോലും അറിയാത്ത ഒരു കാര്യമാണത്‌. (അല്ലെങ്കില്‍ ശ്രദ്ധിക്കാത്ത, വളരെ അപ്രധാനമായ കാര്യമാണത്‌) .

ആ പേര് എന്തായിരുന്നു എന്ന്‍ ബൈബിളില്‍ ഉണ്ട് .

Genesis 17:1 അബ്രാമിനു തൊണ്ണൂറ്റൊമ്പതു വയ സ്സായപ്പോള്‍ കര്‍ത്താവു പ്രത്യക്ഷപ്പെട്ട് അവനോടരുളിച്ചെയ്തു: സര്‍വശക്തനായ ദൈവമാണ് ഞാന്‍; എന്റെ മുമ്പില്‍ വ്യാപരിക്കുക; കുറ്റമറ്റവനായി വര്‍ത്തിക്കുക.2 നീയുമായി ഞാന്‍ എന്റെ ഉടമ്പടി സ്ഥാപിക്കും. ഞാന്‍ നിനക്കു വളരെയേറെസന്തതികളെ നല്‍കും.3 അപ്പോള്‍ അബ്രാം സാഷ്ടാംഗംപ്രണമിച്ചു. ദൈവം അവനോട് അരുളിച്ചെയ്തു:4 ഇതാ! നീയുമായുള്ള എന്റെ ഉടമ്പടി: നീ അനവധി ജനതകള്‍ക്കു പിതാവായിരിക്കും.5 ഇനിമേല്‍ നീ അബ്രാം എന്നു വിളിക്കപ്പെടുകയില്ല. നിന്റെ പേര് അബ്രാഹം എന്നായിരിക്കും. ഞാന്‍ നിന്നെ അനവധി ജനതകളുടെ പിതാവാക്കിയിരിക്കുന്നു.

എല്ലാം അല്ലാഹുവില്‍ നിന്ന്‍ അറിയുന്നു എന്നവകാശപ്പെടുന്ന ഖുരാന് പക്ഷെ ഇതറിയില്ല.

ഖുറാന്‍ 21:60 ചിലര്‍ പറഞ്ഞു: ഇബ്രാഹീം എന്ന്‌ വിളിക്കപ്പെടുന്ന ഒരു ചെറുപ്പക്കാരന്‍ ആ ദൈവങ്ങളെപ്പറ്റി പരാമര്‍ശിക്കുന്നത്‌ ഞങ്ങള്‍ കേട്ടിണ്ട്‌.


99 വയസ്സുള്ളപ്പോഴാണ് അബ്രാഹം എന്ന പേര് അദ്ദേഹത്തിന് കിട്ടിയതെന്ന് പഴയനിയമം പറയുമ്പോള്‍ ഖുറാന്‍ പറയുന്നത് ചെറുപ്പത്തിലേ അങ്ങിനെ വിളിക്കപ്പെട്ടിരുന്നു എന്നാണ്. 99 വയസ്സ് എന്നത് അന്നത്തെ കാലത്ത്‌ ചെറുപ്പമാണോ എന്നറിയാന്‍ Genesis 17:17 വായിക്കുക.

Genesis 17:17 അപ്പോള്‍ അബ്രാഹം കമിഴ്ന്നുവീണു ചിരിച്ചുകൊണ്ട് ആത്മഗതംചെയ്തു: നൂറു വയസ്സു തികഞ്ഞവനു കുഞ്ഞുജനിക്കുമോ? തൊണ്ണൂറെത്തിയ സാറാ ഇനി പ്രസവിക്കുമോ?

ബൈബിളാണ് തിരുത്തപ്പെട്ടതെങ്കില്‍ ഒരു ആത്മഗതം അടക്കം ആറു വരികളും, അതിനു മുമ്പേ അബ്രാഹം എന്നുള്ളിടത്ത് അബ്രാം എന്നും എഴുതി ചേര്‍ക്കണം. മറിച്ചു ചിന്തിക്കുകയാണെങ്കിലോ...

എന്തുകൊണ്ടാണ് അബ്രഹാത്തിനു മുമ്പേ ഒരു പേരുണ്ടായിരുന്നു എന്ന്‍ നബിയ്ക്ക് അറിയാതെ പോയത്‌? ലളിതം. പുരാണ കഥകള്‍ പറഞ്ഞു കൊടുത്തവര്‍ ഈ അപ്രധാനമായ കാര്യം പറഞ്ഞിട്ടുണ്ടാവില്ല.

അല്ലെങ്കില്‍ മറ്റൊരു കാരണമാകാം. പഴയനിയമത്തിലെ യഹോവ ആയിരിക്കില്ല ഖുറാന്‍ ഓതി കൊടുത്ത അലാഹു.

Thursday, October 14, 2010

മോശയോ അതോ യാക്കോബോ?

മോശ/യാക്കോബ് എന്നിവര്‍ തന്റെ ഭാവി ഭാര്യയെ കാണുന്ന സന്ദര്‍ഭമുണ്ട്. വിശ്വാസപരമായി തികച്ചും പ്രാധാന്യം ഇല്ലാത്തത്. ഇവര്‍ അവരുടെ ഭാവി ഭാര്യയെ ആദ്യമായി കണ്ടാലും അതൊന്നും വിശ്വാസത്തിനെ ബാധിക്കുന്ന കാര്യമല്ല. അതിന്റെ വിവരണം ഖുറാനും ബൈബിളും പറയുന്നത് നോക്കാം.

യാക്കോബ് തന്റെ ഭാവി വധുവിനെ കാണുന്ന സന്ദര്‍ഭം ഇവിടെ...

Genesis 29:1-30 (പൂര്‍ണ്ണ രൂപത്തില്‍ ഇവിടെ വായിക്കാം)
യാക്കോബിന്റെ അമ്മയുടെ ബന്ധുവായ ലാബാന്റെ രണ്ടു പുത്രിമാരെയാണ് യാക്കോബ് വിവാഹം കഴിക്കുന്നത്. ഇതിനു വേണ്ടി ലാബാന്റെ കീഴില്‍ രണ്ടു തവണ യാക്കോബിന് പണിയെടുക്കേണ്ടി വന്നു. പൂര്‍ണ്ണ രൂപം വായിക്കുക...

Genesis 29
ലാബാന്റെ വീട്ടില്‍ 1 യാക്കോബ് യാത്ര തുടര്‍ന്നു. കിഴക്കുള്ളവരുടെ ദേശത്ത് അവന്‍ എത്തിച്ചേര്‍ന്നു.2 അവിടെ വയലില്‍ ഒരു കിണര്‍ കണ്ടു ; അതിനു ചുറ്റും മൂന്ന് ആട്ടിന്‍പറ്റങ്ങളും. ആ കിണറ്റില്‍നിന്നാണ് ആടുകള്‍ക്കെല്ലാം വെള്ളം കൊടുത്തിരുന്നത്. വലിയൊരു കല്ലുകൊണ്ടു കിണര്‍ മൂടിയിരുന്നു.3 ആട്ടിന്‍പറ്റങ്ങളെല്ലാം എത്തിച്ചേരുമ്പോള്‍ അവര്‍ കിണറ്റുവക്കത്തുനിന്നു കല്ലുരുട്ടിമാറ്റി ആടുകള്‍ക്കു വെള്ളംകൊടുക്കും. അതുകഴിഞ്ഞ്, കല്ല് ഉരുട്ടിവച്ചു കിണറടയ്ക്കുകയും ചെയ്യും.4 യാക്കോബ് അവരോടു ചോദിച്ചു: സഹോദരന്‍മാരേ, നിങ്ങള്‍ എവിടെനിന്നു വരുന്നു? ഹാരാനില്‍ നിന്ന് എന്ന് അവര്‍ മറുപടി പറഞ്ഞു.5 അവന്‍ വീനടും ചോദിച്ചു: നിങ്ങള്‍ നാഹോറിന്റെ മകന്‍ ലാബാനെ അറിയുമോ? അറിയും എന്ന് അവര്‍ പറഞ്ഞു.6 അവനു സുഖ മാണോ? അവന്‍ ചോദിച്ചു. അതേ, അവര്‍ പറഞ്ഞു. ഇതാ അവന്റെ മകള്‍ റാഹേല്‍ ആടുകളുമായി വരുന്നു.7 അവന്‍ പറഞ്ഞു: പകല്‍ ഇനിയും ഏറെയുണ്ടുല്ലോ. ആടുകളെ ആലയിലാക്കാന്‍നേരമായിട്ടില്ല. ആടുകള്‍ക്കു വെള്ളം കൊടുത്ത് അവയെകൊണ്ടു പോയി തീറ്റുക.8 അവര്‍ പറഞ്ഞു: അങ്ങിനെയല്ല, ആട്ടിന്‍പറ്റങ്ങളെല്ലാം വന്നെത്തുമ്പോഴേ കല്ലുരുട്ടിമാറ്റി ആടുകള്‍ക്കു വെള്ളം കൊടുക്കാറുള്ളു.9 അവന്‍ അവരുമായി സംസാരിച്ചുകൊണ്ടിരിക്കേ റാഹേല്‍ തന്റെ പിതാവിന്റെ ആടുകളുമായി വന്നു. അവളാണ് അവയെ മേയിച്ചിരുന്നത്.10 തന്റെ മാതൃസഹോദരനായ ലാബാന്റെ മകള്‍ റാഹേലിനെയും അവന്റെ ആടുകളെയും കണ്ടപ്പോള്‍ യാക്കോബ് ചെന്ന് കിണര്‍ മൂടിയിരുന്ന കല്ല് ഉരുട്ടിമാറ്റുകയും ലാബാന്റെ ആടുകള്‍ക്കു വെള്ളം കൊടുക്കുകയും ചെയ്തു.11 പിന്നീട് അവന്‍ റാഹേലിനെ ചുംബിക്കുകയും ഉറക്കെ കരയുകയും ചെയ്തു.12 താന്‍ അവളുടെ പിതാവിന്റെ ബന്ധുവും റബേക്കായുടെ മകനുമാണെന്ന് യാക്കോബ് അവളോടു പറഞ്ഞു. അവള്‍ ഓടിച്ചെന്നു പിതാവിനെ വിവരമറിയിച്ചു.13 തന്റെ സഹോദരിയുടെ പുത്രനായ യാക്കോബിന്റെ വാര്‍ത്ത കേട്ടപ്പോള്‍ ലാബാന്‍ അവനെ കാണാന്‍ ഓടിയെത്തി. അവന്‍ യാക്കോബിനെ കെട്ടിപ്പിടിച്ചു ചുംബിച്ചു വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി. യാക്കോബ് വിവരങ്ങളെല്ലാം ലാബാനോടു പറഞ്ഞു.14 ലാബാന്‍ പറഞ്ഞു: എന്റെ അസ്ഥിയും മാംസവും തന്നെയാണു നീ. ഒരു മാസം യാക്കോബ് അവന്റെ കൂടെ പാര്‍ത്തു. യാക്കോബിന്റെ വിവാഹം 15 ഒരുദിവസം ലാബാന്‍ യാക്കോബിനെ വിളിച്ചു പറഞ്ഞു: നീ എന്റെ ചാര്‍ച്ചക്കാരനാണെന്നു കരുതി എനിക്കുവേണ്ടി എന്തിനു വെറുതേ പണിയെടുക്കുന്നു? നിനക്കെന്തു പ്രതിഫലം വേണമെന്നു പറയുക.16 ലാബാനു രണ്ടു പുത്രിമാരുണ്ടായിരുന്നു. മൂത്ത വളുടെ പേര്‍ ലെയാ എന്നും ഇളയവളുടെപേര്‍ റാഹേല്‍ എന്നും.17 ലെയായുടെ കണ്ണുകള്‍ മങ്ങിയവയായിരുന്നു. റാഹേലാകട്ടെ സുന്ദരിയും വടിവൊത്തവളും ആയിരുന്നു.18 യാക്കോബ് റാഹേലില്‍ അനുരക്തനായി. അവന്‍ ലാബാനോടു പറഞ്ഞു: അങ്ങയുടെ ഇളയമകളായ റാഹേലിനുവേണ്ടി ഏഴു കൊല്ലം അങ്ങയുടെ കീഴില്‍ ഞാന്‍ ജോലിചെയ്യാം.19 ലാബാന്‍ പറഞ്ഞു: അവളെ മറ്റാര്‍ക്കെങ്കിലും കൊടുക്കുന്നതിനെക്കാള്‍ നല്ലതു നിനക്കുതരുന്നതാണ്. എന്റെ കൂടെ പാര്‍ത്തുകൊള്ളുക.20 അങ്ങനെ റാഹേ ലിനു വേണ്ടി യാക്കോബ് ഏഴുകൊല്ലം പണിയെടുത്തു. അവളോടുള്ള സ്നേഹംമൂലം ആ വര്‍ഷങ്ങള്‍ ഏതാനും നാളുകളായേ അവനു തോന്നിയുള്ളു.21 യാക്കോബ് ലാബാനോടു പറഞ്ഞു: പറഞ്ഞിരുന്ന സമയം പൂര്‍ത്തിയായി. എനിക്കെന്റെ ഭാര്യയെ തരുക. ഞാന്‍ അവളോടു ചേരട്ടെ.22 ലാബാന്‍ നാട്ടിലുള്ളവരെയെല്ലാം വിളിച്ചുകൂട്ടി ഒരു വിരുന്നു നടത്തി.23 രാത്രിയായപ്പോള്‍ അവന്‍ തന്റെ മകള്‍ ലെയായെ യാക്കോബിന്റെ അടുത്തേക്കു കൊണ്ടു ചെന്നു. അവന്‍ അവളോടുകൂടെ ശയിച്ചു.24 ലാബാന്‍ ലെയായ്ക്കു പരിചാരികയായി തന്റെ അ ടിമയായ സില്‍ഫായെ കൊടുത്തു.25 നേരം വെളുത്തപ്പോള്‍ ലെയായെയാണ് തനിക്കു ലഭിച്ചതെന്ന് അവന്‍ മനസ്സിലാക്കി. അവന്‍ ലാബാനോടു പറഞ്ഞു: എന്താണ് അങ്ങ് ഈ ചെയ്തത്? റാഹേലിനു വേണ്ടിയല്ലേ ഞാന്‍ പണിയെടുത്തത്? എന്നെ ചതിച്ചത് എന്തിന്?26 ലാബാന്‍ പറഞ്ഞു: മൂത്ത വള്‍ നില്‍ക്കേ ഇളയവളെ പറഞ്ഞയയ്ക്കുക ഞങ്ങളുടെ നാട്ടില്‍ പതിവില്ല.27 ഇവളുടെ വിവാഹവാരം പൂര്‍ത്തിയാകട്ടെ. അതിനുശേഷം ഇളയവളെയും നിനക്കു തരാം. ഏഴുവര്‍ഷത്തേക്കുകൂടി നീ എനിക്കുവേണ്ടി വേലചെയ്യണം.28 യാക്കോബ് സമ്മതിച്ചു. വിവാഹവാരം പൂര്‍ത്തിയായപ്പോള്‍ ലാബാന്‍ തന്റെ മകളായ റാഹേലിനെയും അവനു ഭാര്യയായി നല്‍കി.29 തന്റെ അടിമയായ ബില്‍ഹായെ ലാബാന്‍ റാഹേലിനു പരിചാരികയായി നല്‍കി.30 യാക്കോബ് റാഹേലിന്റെ കൂടെയും ശയിച്ചു. അവന്‍ ലെയായെക്കാള്‍ കൂടുതല്‍ റാഹേലിനെ സ്നേഹിച്ചു. ഏഴുവര്‍ഷം കൂടി അവന്‍ ലാബാന്റെ കീഴില്‍ വേലചെയ്തു.


ഖുറാന്‍ മോശയുടെ വിവാഹം പറയുന്നത് ശ്രദ്ധിക്കുക... മോശ രണ്ടു സ്ത്രീകളെ കണ്ടു മുട്ടുന്നു. അവരുടെ പിതാവിന്റെ കീഴില്‍ വേല ചെയ്‌താല്‍ ഒരുവളെ തരാം എന്നാ വ്യവസ്ഥ. രണ്ടു കാലഘട്ടം പരാമര്‍ശിക്കുന്നതും കാണാം

ഖുറാന്‍ 28:22 മദ്‌യന്‍റെ നേര്‍ക്ക്‌ യാത്ര തിരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവ്‌ ശരിയായ മാര്‍ഗത്തിലേക്ക്‌ എന്നെ നയിച്ചേക്കാം. 23: മദ്‌യനിലെ ജലാശയത്തിങ്കല്‍ അദ്ദേഹം ചെന്നെത്തിയപ്പോള്‍ ആടുകള്‍ക്ക്‌ വെള്ളം കൊടുത്ത്‌ കൊണ്ടിരിക്കുന്ന ഒരു കൂട്ടം ആളുകളെ അതിന്നടുത്ത്‌ അദ്ദേഹം കണ്ടെത്തി. അവരുടെ ഇപ്പുറത്തായി ( തങ്ങളുടെ ആട്ടിന്‍ പറ്റത്തെ ) തടഞ്ഞു നിര്‍ത്തിക്കൊണ്ടിരിക്കുന്ന രണ്ട്‌ സ്ത്രീകളെയും അദ്ദേഹം കണ്ടു. അദ്ദേഹം ചോദിച്ചു: എന്താണ്‌ നിങ്ങളുടെ പ്രശ്നം? അവര്‍ പറഞ്ഞു: ഇടയന്‍മാര്‍ ( ആടുകള്‍ക്ക്‌ വെള്ളം കൊടുത്ത്‌ ) തിരിച്ചു കൊണ്ടു പോകുന്നത്‌ വരെ ഞങ്ങള്‍ക്ക്‌ വെള്ളം കൊടുക്കാനാവില്ല. ഞങ്ങളുടെ പിതാവാകട്ടെ വലിയൊരു വൃദ്ധനുമാണ്‌. 24: അങ്ങനെ അവര്‍ക്കു വേണ്ടി അദ്ദേഹം ( അവരുടെ കാലികള്‍ക്ക്‌ ) വെള്ളം കൊടുത്തു. പിന്നീടദ്ദേഹം തണലിലേക്ക്‌ മാറിയിരുന്നിട്ട്‌ ഇപ്രകാരം പ്രാര്‍ത്ഥിച്ചു: എന്‍റെ രക്ഷിതാവേ, നീ എനിക്ക്‌ ഇറക്കിത്തരുന്ന ഏതൊരു നന്‍മയ്ക്കും ഞാന്‍ ആവശ്യക്കാരനാകുന്നു. 25: അപ്പോള്‍ ആ രണ്ട്‌ സ്ത്രീകളില്‍ ഒരാള്‍ നാണിച്ചു കൊണ്ട്‌ അദ്ദേഹത്തിന്‍റെ അടുത്ത്‌ നടന്നു ചെന്നിട്ട്‌ പറഞ്ഞു: താങ്കള്‍ ഞങ്ങള്‍ക്കു വേണ്ടി ( ആടുകള്‍ക്ക്‌ ) വെള്ളം കൊടുത്തതിനുള്ള പ്രതിഫലം താങ്കള്‍ക്കു നല്‍കുവാനായി എന്‍റെ പിതാവ്‌ താങ്കളെ വിളിക്കുന്നു. അങ്ങനെ മൂസാ അദ്ദേഹത്തിന്‍റെ അടുത്ത്‌ ചെന്നിട്ട്‌ തന്‍റെ കഥ അദ്ദേഹത്തിന്‌ വിവരിച്ചുകൊടുത്തപ്പോള്‍ അദ്ദേഹം പറഞ്ഞു: ഭയപ്പെടേണ്ട. അക്രമികളായ ആ ജനതയില്‍നിന്ന്‌ നീ രക്ഷപ്പെട്ടിരിക്കുന്നു. 26: ആ രണ്ടുസ്ത്രീകളിലൊരാള്‍ പറഞ്ഞു: എന്‍റെ പിതാവേ, ഇദ്ദേഹത്തെ താങ്കള്‍ കൂലിക്കാരനായി നിര്‍ത്തുക. തീര്‍ച്ചയായും താങ്കള്‍ കൂലിക്കാരായി എടുക്കുന്നവരില്‍ ഏറ്റവും ഉത്തമന്‍ ശക്തനും വിശ്വസ്തനുമായിട്ടുള്ളവനത്രെ. 27:അദ്ദേഹം ( പിതാവ്‌ ) പറഞ്ഞു: നീ എട്ടു വര്‍ഷം എനിക്ക്‌ കൂലിവേല ചെയ്യണം എന്ന വ്യവസ്ഥയില്‍ എന്‍റെ ഈ രണ്ടു പെണ്‍മക്കളില്‍ ഒരാളെ നിനക്ക്‌ വിവാഹം ചെയ്തു തരാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. ഇനി പത്തുവര്‍ഷം നീ പൂര്‍ത്തിയാക്കുകയാണെങ്കില്‍ അത്‌ നിന്‍റെ ഇഷ്ടം. നിനക്ക്‌ പ്രയാസമുണ്ടാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം നല്ല നിലയില്‍ വര്‍ത്തിക്കുന്നവരില്‍ ഒരാളായി നിനക്ക്‌ എന്നെ കാണാം. 28:അദ്ദേഹം ( മൂസാ ) പറഞ്ഞു; ഞാനും താങ്കളും തമ്മിലുള്ള നിശ്ചയം അതു തന്നെ. ഈ രണ്ട്‌ അവധികളില്‍ ഏത്‌ ഞാന്‍ നിറവേറ്റിയാലും എന്നോട്‌ വിരോധമുണ്ടാകരുത്‌. നാം പറയുന്നതിന്‌ അല്ലാഹു സാക്ഷിയാകുന്നു. 29:അങ്ങനെ മൂസാ ആ അവധി നിറവേറ്റുകയും, തന്‍റെ കുടുംബവും കൊണ്ട്‌ യാത്രപോകുകയും ചെയ്തപ്പോള്‍ ....


ഇനി മോശയുടെ വിവാഹം ബൈബിളില്‍ ഇങ്ങനെ... ഇവിടെ ഏഴു പുത്രിമാര്‍ ... കൂലിപ്പണിയില്ല. കഥ/സന്ദര്‍ഭം മിക്കവാറും ഖുറാനില്‍ വിവരിച്ചത് പോലെ.

Exodus 2:15-22 ഫറവോ ഈ കാര്യം കേട്ടപ്പോള്‍മോശയെ വധിക്കാനുദ്യമിച്ചു. പക്ഷേ, മോശ ഫറവോയുടെ പിടിയില്‍പെടാതെ ഒളിച്ചോടി മിദിയാന്‍ നാട്ടിലെത്തി, അവിടെ ഒരു കിണറിനു സമീപം ഇരുന്നു.16 മിദിയാനിലെ പുരോഹിതന് ഏഴു പെണ്‍മക്കളുണ്ടായിരുന്നു. അവര്‍ പിതാവിന്റെ ആടുകള്‍ക്കു കുടിക്കാന്‍ തൊട്ടികളില്‍ വെള്ളം കോരി നിറച്ചു.17 അപ്പോള്‍ ചില ആട്ടിടയന്‍മാര്‍ വന്ന് അവരെ ഓടിച്ചു. എന്നാല്‍, മോശ ആ പെണ്‍കുട്ടികളുടെ സഹായത്തിനെത്തുകയും അവരുടെ ആടുകള്‍ക്കു വെള്ളം കൊടുക്കുകയും ചെയ്തു.18 അവര്‍ പിതാവായ റവുവേലിന്റെ യടുക്കല്‍ മടങ്ങിച്ചെന്നപ്പോള്‍ അവന്‍ ചോദിച്ചു: നിങ്ങള്‍ ഇന്നു നേരത്തേ തിരിച്ചെത്തിയതെങ്ങനെ?19 അവര്‍ പറഞ്ഞു: ഈജിപ്തുകാരനായ ഒരാള്‍ ഞങ്ങളെ ഇടയന്‍മാരില്‍ നിന്നു രക്ഷിച്ചു, അവന്‍ ഞങ്ങള്‍ക്കു വേണ്ടി വെള്ളം കോരി ആടുകള്‍ക്കു കുടിക്കാന്‍ കൊടുക്കുകപോലും ചെയ്തു.20 റവുവേല്‍ ചോദിച്ചു: അവന്‍ എവിടെ? നിങ്ങള്‍ എന്തുകൊണ്ട് ആ മനുഷ്യനെ വിട്ടിട്ടുപോന്നു? അവനെ ഭക്ഷണത്തിനു ക്ഷണിക്കുവിന്‍.21 അങ്ങനെ മോശ അവനോടൊപ്പം താമസിക്കാന്‍ തീരുമാനിച്ചു. അവന്‍ തന്റെ മകള്‍ സിപ്പോറയെ മോശയ്ക്ക് ഭാര്യയായി കൊടുത്തു.22 അവള്‍ ഒരു പുത്രനെ പ്രസവിച്ചു. ഞാന്‍ പ്രവാസിയായിക്കഴിയുന്നു എന്നുപറഞ്ഞ് മോശ അവനു ഗര്‍ഷോം എന്നു പേരിട്ടു.


ഈ കഥകള്‍ വിശ്വാസപരമായി തീര്‍ത്തും അപ്രധാനമാണ്. പിന്നെ ബൈബിളിലെ ഈ ഭാഗം തിരുത്തിയിട്ടു ആര്‍ക്ക് എന്ത് കിട്ടാന്‍ ? ഖുറാന്‍ എഴുതുന്നതിനും 1500 വര്‍ഷം മുമ്പ്‌ മോശയുടെ കഥകള്‍ എഴുതപ്പെട്ടിണ്ടുണ്ട്. അതിലെ കഥകള്‍ ക്രിസ്ത്യാനികള്‍ക്കും സമീപവാസികള്‍ക്കും അറിയാതിരിക്കാന്‍ ഒരു നിര്‍വാഹമില്ല . ക്രിസ്ത്യന്‍ കേന്ദ്രമായ സിറിയയിലേക്ക് കച്ചവട സംബന്ധമായി യാത്ര നടത്തിയിരുന്ന നബി ഈ കഥകള്‍ മുമ്പ്‌ കേട്ടിരുന്നില്ല എന്ന് പറഞ്ഞാല്‍ അത് അവിശ്വസനീയമാണ്. അന്നൊരു പക്ഷെ നബിക്ക്‌ പ്രവാചക 'വിളി' കിട്ടിയിരുന്നിട്ടുണ്ടാവില്ല. അതുകൊണ്ടായിരിക്കാം ഈ കഥകളൊന്നും അതേ പടി ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ നബി മെനക്കെടാതിരുന്നത്.

Wednesday, October 13, 2010

നബിയും പഴയനിയമവും

മുസ്ലീമുകളുടെ വിശ്വാസം നബിയ്ക്ക് ഗബ്രിയേല്‍ പ്രത്യക്ഷപ്പെട്ട് പഴയ കാര്യങ്ങള്‍ വിവരിച്ചു എന്നാണ്. അതും പഴയ നിയമവും തമ്മിലുള്ള ഒരു താരതമ്യ പഠനം രസകരമായിരിക്കും. ഓര്‍ക്കണം, പഴയ നിയമം ബിസി. രണ്ടാം നൂറ്റാണ്ടിനു മുമ്പേ എഴുത്തി തീര്‍ന്നിരിക്കാം എന്നാണ് നിഗമനം. നബിയുടെ ആദ്യ ഭാര്യ ഖദീജയുടെ ബന്ധു ഒരു ക്രിസ്ത്യാനി ആയിരുന്നു എന്നും ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.

പലരും (അവിശ്വാസികള്‍ ) പറയുന്നു നബി ഖുറാന്‍ പഴയനിയമത്തില്‍ നിന്ന് പകര്‍ത്തി എഴുതിയതാണ് എന്ന്. എന്നാല്‍ എനിക്കങ്ങനെ തോന്നുന്നില്ല. പകര്‍ത്തി എഴുതിയതാണെങ്കില്‍ അവ തമ്മില്‍ അന്തരം വരില്ലായിരുന്നു. എന്റെ അഭിപ്രായത്തില്‍ ഭാര്യയുടെ ബന്ധുവില്‍ നിന്ന് കേട്ടറിഞ്ഞ കഥകള്‍ നബി ഓര്‍ത്ത്‌ എടുത്തപ്പോള്‍ ഉണ്ടായ തകരാറാണ് എന്ന്‍ കരുതാം.

ഗബ്രിയേലില്‍ നിന്ന് കേട്ടു എന്നവകാശപെടുന്ന ഖുര്‍ആന്‍ തന്നെ (ചില സൂക്തങ്ങള്‍ ) ചില അവസരങ്ങളില്‍ നബി മറന്ന് പോയിരുന്നു എന്ന്‍ ചില ഹദീസുകളില്‍ കാണാം. അപ്പോള്‍ പിന്നെ ഭാര്യയുടെ ബന്ധുവില്‍ നിന്ന് കേട്ട കഥകള്‍ ശരിയായി ഓര്‍ത്തിരുന്നില്ല എന്നത് ഒരു കുറ്റമല്ല.

അല്ലെങ്കിലും പുസ്തക രൂപത്തില്‍ (നൂറ്റാണ്ടുകള്‍ക്ക് മുമ്പ്‌ എഴുതപ്പെട്ട) പഴയ വേദം അറബികള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ ഒരു പ്രവാചകന്റെ ആവശ്യം എന്ത്? ഒരു പരിഭാഷകനെ കൊടുത്താല്‍ പോരെ? ഈ 'പരിഭാഷകനാണെങ്കില്‍ ' പഴയ നിയമത്തിലെ കഥകള്‍ നേരെ ചൊവ്വേ പറഞ്ഞും കൊടുത്തില്ല. അതിനെ പറ്റിയുള്ള ഒരു അന്വേഷണം .

ക്രിസ്ത്യാനികള്‍ ബൈബിള്‍ തിരുത്തി എഴുത്തി എന്നാണ് നബി പറയുന്നത്. യേശു ക്രൂശിക്കപ്പെട്ടിട്ടില്ല , യേശു ദൈവപുത്രനല്ല, യേശു/മൂസാ തുടങ്ങിയവര്‍ നബിയെ പറ്റി പ്രവചിച്ചിട്ടുണ്ട് എന്നിങ്ങനെ അടിസ്ഥാന കാര്യങ്ങള്‍ നബി പറഞ്ഞു വയ്ക്കുന്നു. അതിനു വിരുദ്ധമായി ബൈബിളില്‍ കാണുന്നതെല്ലാം ക്രിസ്ത്യാനികള്‍ തിരുതിയതാണ് എന്നതാണ് മുസ്ലീം വാദം. അവര്‍ അങ്ങിനെ വിശ്വസിക്കുന്നതില്‍ ഞാന്‍ എതിരല്ല. എന്തിനു തിരുത്തി, ഏതൊക്കെ തിരുത്തി എന്നതിന് അവര്‍ക്ക്‌ ഉത്തരമില്ല. സഭയ്ക്ക് നബിയില്‍ നിന്ന് ഉണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കാനായിരിക്കും സഭ അങ്ങിനെ തിരുത്തി എന്ന് അവര്‍ ഒരു പക്ഷെ വിശ്വസിക്കുന്നത്.

അതില്‍ തന്നെ ഒരു തെറ്റുണ്ട്. നബിയ്ക്ക് മുമ്പേ നബി പറഞ്ഞ കാര്യങ്ങള്‍ക്ക് വിരുദ്ധമായി ബൈബിള്‍ തിരുത്താന്‍ സഭയ്ക്ക് കഴിയില്ല. അങ്ങിനെ വരുമ്പോള്‍ നബി വന്നതിനു ശേഷമാണ് ബൈബിള്‍ തിരുത്താന്‍ സഭയ്ക്ക് പറ്റുകയുള്ളൂ. അതിനര്‍ത്ഥം നബിയ്ക്ക് മുമ്പേ ബൈബിള്‍ തിരുത്താന്‍ സഭയ്ക്ക് കഴിയുകയില്ല. പിന്നെന്തു കൊണ്ടാണ് ബൈബിള്‍ തിരുത്തി എഴുതപ്പെട്ടതാണെന്നു നബി പറഞ്ഞത്‌?

വിശ്വാസപരമായ കാര്യങ്ങള്‍ തിരുത്തുകയാണെങ്കില്‍ അതില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും കാര്യമുണ്ടെന്നു വിചാരിക്കാം. പക്ഷെ വിശ്വാസപരമായി അപ്രധാനമായ കാര്യങ്ങളും ആരെങ്കിലും തിരുത്തി എന്ന് പറഞ്ഞാല്‍ അതില്‍ എന്തോ തകരാരില്ലേ? അതിലേക്കൊരു എത്തിനോട്ടം.

Wednesday, October 6, 2010

പാഴായ പ്രവചനം

June 10, 2011 7:36 PM കമന്റു പ്രകാരം സുഹൈരലി ആവശ്യപ്പെട്ടതനുസരിച്ചു, എനിക്ക് മനസിലായ പുതിയ അറിവുകള്‍ വച്ച് , ബ്ലോഗ്‌ പുതുക്കുന്നു. " പാഴായ പ്രവചനം അഥവാ ഒരു പാഴായ പരിശ്രമം" ആണോ എന്ന് അദ്ദേഹം തീരുമാനിക്കട്ടെ.


59:11 ആ കാപട്യം കാണിച്ചവരെ നീ കണ്ടില്ലേ? വേദക്കാരില്‍ പെട്ട സത്യനിഷേധികളായ അവരുടെ സഹോദരന്‍മാരോട്‌ അവര്‍ പറയുന്നു: തീര്‍ച്ചയായും നിങ്ങള്‍ പുറത്താക്കപ്പെട്ടാല്‍ ഞങ്ങളും നിങ്ങളുടെ കൂടെ പുറത്ത്‌ പോകുന്നതാണ്‌. നിങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ ഒരിക്കലും ഒരാളെയും അനുസരിക്കുകയില്ല. നിങ്ങള്‍ക്കെതിരില്‍ യുദ്ധമുണ്ടായാല്‍ തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ സഹായിക്കുന്നതാണ്‌. എന്നാല്‍ തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവരാണ്‌ എന്നതിന്‌ അല്ലാഹു സാക്ഷ്യം വഹിക്കുന്നു.

59:12 അവര്‍ യഹൂദന്‍മാര്‍ പുറത്താക്കപ്പെടുന്ന പക്ഷം ഇവര്‍ (കപടവിശ്വാസികള്‍) അവരോടൊപ്പം പുറത്തുപോകുകയില്ല തന്നെ. അവര്‍ ഒരു യുദ്ധത്തെ നേരിട്ടാല്‍ ഇവര്‍ അവരെ സഹായിക്കുകയുമില്ല. ഇനി ഇവര്‍ അവരെ സഹായിച്ചാല്‍ തന്നെ ഇവര്‍ പിന്തിരിഞ്ഞോടും തീര്‍ച്ച. പിന്നീട്‌ അവര്‍ക്ക്‌ ഒരു സഹായവും ലഭിക്കുകയില്ല.

59:13 തീര്‍ച്ചയായും അവരുടെ മനസ്സുകളില്‍ അല്ലാഹുവെക്കാള്‍ കൂടുതല്‍ ഭയമുള്ളത്‌ നിങ്ങളെ പറ്റിയാകുന്നു. അവര്‍ കാര്യം ഗ്രഹിക്കാത്ത ഒരു ജനതയായത്‌ കൊണ്ടാകുന്നു അത്‌.

59:14 കോട്ടകെട്ടിയ പട്ടണങ്ങളില്‍ വെച്ചോ മതിലുകളുടെ പിന്നില്‍ നിന്നോ അല്ലാതെ അവര്‍ ഒരുമിച്ച്‌ നിങ്ങളോട്‌ യുദ്ധം ചെയ്യുകയില്ല. അവര്‍ തമ്മില്‍ തന്നെയുള്ള പോരാട്ടം കടുത്തതാകുന്നു. അവര്‍ ഒരുമിച്ചാണെന്ന്‌ നീ വിചാരിക്കുന്നു. അവരുടെ ഹൃദയങ്ങള്‍ ഭിന്നിപ്പിലാകുന്നു. അവര്‍ ചിന്തിച്ചു മനസ്സിലാക്കാത്ത ഒരു ജനതയായത്‌ കൊണ്ടത്രെ അത്‌.


59:11-12 പറയുന്ന "അവര്‍ / ഇവര്‍ " ആര് എന്നത് വ്യക്തമായി മനസിലാക്കാം. എങ്കിലും 59:13-14 പറയുന്ന "അവര്‍ " ആരെ സൂചിപിക്കുന്നു എന്നതിന് വ്യക്തതയില്ല. (ദൈവമേ, അല്ലാഹുവിനു പോലും വ്യക്തത ഇല്ലെന്ന്). അവിടെ പറയുന്ന "അവര്‍ " ഒന്നുങ്കില്‍ യഹൂദരെ സൂചിപ്പിക്കുന്നു. അല്ലെങ്കില്‍ കപട വിശ്വാസികള്‍ ആകാം. അല്ലെങ്കില്‍ രണ്ടു പേരും കൂടിയാകാം.

59:13 ലെ "അവര്‍ " യഹൂദരെയാണ് സൂചിപ്പിക്കുന്നത് എന്ന് ഞാന്‍ കരുതുന്നു. കാരണം 59:12 പറയുന്ന "അവര്‍ " യഹൂദരെയാണ് സൂചിപ്പിക്കുന്നത്. കൂടാതെ 59:13 ല്‍ അവരെ ജനത എന്നാണ് സൂചിപ്പിക്കുന്നത്. കപട വിശ്വാസികളെ ആരും ഒരു ജനതയായി കാണുകയില്ല. അത് കൊണ്ട് തന്നെ 59:13 ലെ "അവര്‍ " യഹൂദരെയാണ് സൂചിപ്പിക്കുന്നത് എന്ന് ഞാന്‍ കരുതുന്നു.

59:14 ലെ "അവര്‍ ഒരുമിച്ച്" എന്നുള്ളതിനാല്‍ യഹൂദരെയും കപട വിശ്വാസികളെയും സൂചിപ്പിക്കുന്നു എന്ന് കരുതാം. 59:14 ലെ അവസാനം പറയുന്ന "അവര്‍ " ഒരു പക്ഷെ യഹൂദരെ മാത്രം ഉദ്ദേശിക്കുന്നതാകാം. കാരണം അവിടെയും ജനത ന്നു തന്നെയാണ് പറയുന്നത്.

ഇനി പോട്ടെ, 59:13-14 പറയുന്ന അവര്‍ രണ്ടു പേരെയും സൂചിപ്പിക്കുന്നു എന്ന് കരുതാം. ഈ പരിഭാഷ ശരിയാണെങ്കില്‍ നമ്മുക്ക് ആ സൂക്തങ്ങള്‍ വ്യക്തമായി എടുത്തെഴുതാം.

59:13 തീര്‍ച്ചയായും യഹൂദരുടെയും കപട വിശ്വാസികളുടെയും മനസ്സുകളില്‍ അല്ലാഹുവെക്കാള്‍ കൂടുതല്‍ ഭയമുള്ളത്‌ നിങ്ങളെ പറ്റിയാകുന്നു. യഹൂദരും കപട വിശ്വാസികളും കാര്യം ഗ്രഹിക്കാത്ത ഒരു ജനതയായത്‌ കൊണ്ടാകുന്നു അത്‌.

59:14 കോട്ടകെട്ടിയ പട്ടണങ്ങളില്‍ വെച്ചോ മതിലുകളുടെ പിന്നില്‍ നിന്നോ അല്ലാതെ യഹൂദരും കപട വിശ്വാസികളും ഒരുമിച്ച്‌ നിങ്ങളോട്‌ യുദ്ധം ചെയ്യുകയില്ല. യഹൂദരും കപട വിശ്വാസികളും തമ്മില്‍ തന്നെയുള്ള പോരാട്ടം കടുത്തതാകുന്നു. യഹൂദരും കപട വിശ്വാസികളും ഒരുമിച്ചാണെന്ന്‌ നീ വിചാരിക്കുന്നു. യഹൂദരുടെയും കപട വിശ്വാസികളുടെയും ഹൃദയങ്ങള്‍ ഭിന്നിപ്പിലാകുന്നു. യഹൂദരും കപട വിശ്വാസികളും ചിന്തിച്ചു മനസ്സിലാക്കാത്ത ഒരു ജനതയായത്‌ കൊണ്ടത്രെ അത്‌.


ഇതില്‍ തിരഞ്ഞെടുത്ത ആശയം എടുത്തെഴുതുന്നു.

ഒന്ന്) യഹൂദര്‍ കാര്യം ഗ്രഹിക്കാത്ത ജനതയാകുന്നു. (59:13)
യഹൂദര്‍ ചിന്തിച്ചു മനസിലാക്കാത്ത ജനതയാകുന്നു. (59:14)

രണ്ട് ) കോട്ടകെട്ടിയ പട്ടണങ്ങളില്‍ വെച്ചോ മതിലുകളുടെ പിന്നില്‍ നിന്നോ അല്ലാതെ യഹൂദരും കപട വിശ്വാസികളും ഒരുമിച്ച്‌ നിങ്ങളോട്‌ യുദ്ധം ചെയ്യുകയില്ല.


യഹൂദര്‍ ബുദ്ധി ശൂന്യരായ ജനതയാകുന്നു എന്നതിനോട് പ്രതികരിക്കുന്നില്ല. രണ്ടാമത്തേത് സൂചിപ്പിക്കുന്നത് യഹൂദര്‍ ധൈര്യം ഇല്ലാത്ത ജനതയാണ് എന്നാണ്. കോട്ടയ്ക്ക് /മതിലിന് പിന്നില്‍ നിന്നലാതെ , കപട വിശ്വാസികളുടെ സഹായം ഇല്ലാതെ ഒറ്റയ്ക്ക് മുസ്ലീമുകളെ ആക്രമിക്കാന്‍ ധൈര്യം ഇല്ലാത്തവരാണ് എന്ന് ധ്വനി.

നൂറ്റാണ്ടുകള്‍ക്ക് ശേഷം യഹൂദര്‍ ഇസ്രായേല്‍ എന്ന രാജ്യം രൂപവത്കരിച്ചു. (1948 ല്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു). 1967 ല്‍ മുസ്ലീമുകലുമായി ആറു ദിവസം നീണ്ടു നിന്ന യുദ്ധത്തിലൂടെയാണ് ഇത് കൈവരിച്ചത്. അന്ന് ഇന്ന് ഇസ്രയേലിനു ചുറ്റും കാണുന്നത് പോലുള്ള Israeli_West_Bank_barrier ഇല്ല. ഈ മതില്‍ പണിതത്‌ പാലസ്തീനില്‍ നിന്നുള്ള സൂയിസൈഡ് ബോംബര്‍മാരില്‍ നിന്ന് രക്ഷനേടുന്നതിന് 1992 ല്‍ നിദ്ദേശിക്കപ്പെട്ട മതിലാണത്.

മതിലിന്റെ പിന്നില്‍ നിന്നാലാതെ, കപട വിശ്വാസികളുടെ സഹായം ഇല്ലാതെ (ചാരന്മാരുടെ സഹായം കിട്ടിയിട്ടുണ്ടോ എന്നറിയില്ല) യഹൂദര്‍ മുസ്ലീം രാഷ്ട്രങ്ങളെ ആക്രമിച്ചു. (ഭീരുക്കള്‍ !!)

ഇതാണ് നബിയുടെ ബുദ്ധി അനുയായികള്‍ക്കില്ല എന്ന് പറയുന്നത്.... മെക്കയില്‍ സമാധാനമായി പ്രവേശിക്കാന്‍ കഴിയും എന്ന പ്രവചനം സാധ്യമാക്കാന്‍ നബി ആദ്യം പോയി സന്ധി ചെയ്തു വന്നു. ഇവിടെ ഈ പ്രവചനം പാഴാവാതിരിക്കാന്‍ മുസ്ലീമുകള്‍ ആദ്യം തന്നെ ഇസ്രയേലിനു ചുറ്റും ഈ മതില് കെട്ടി കൊടുക്കണമായിരുന്നു. പോയ ബുദ്ധി ഇപ്പോള്‍ പരിതപിച്ചിട്ടു കാര്യമുണ്ടോ?

എന്തൊക്കെ പറഞ്ഞാലും ലത്തീഫിന് 59:14 പറഞ്ഞത്‌ ഒരു പ്രവചനമായി കാണുവാന്‍ സാധിക്കുന്നേയില്ല. ഖുര്‍ആനിന്റെ പത്താമത്തെ തെളിവ്‌ ! സുഹൈറലിക്കും അങ്ങിനെ കാണുവാന്‍ സാധിക്കുന്നില്ല. കാരണം അതില്‍ പറഞ്ഞിരിക്കുന്നത് ലോകത്തുള്ള കാലാകാലങ്ങളിലുള്ള യഹൂദരെ മൊത്തം അല്ലെന്ന്. നബിയുടെ കാലത്തുള്ള ഒരു യഹൂദ ഗോത്രതെയാണ് ഉദ്ദേശിച്ചതെന്നു പറയുന്നു.

കാലാകാലങ്ങളിലായി നിലനില്ക്കുമെന്നു പറയുന്ന ഖുര്‍ആനില്‍ പറയുന്നത് വെറും അന്നത്തെ കാലത്തുള്ള ആളുകള്‍ക്ക് മാത്രമുള്ള കാര്യം. എന്നിരുന്നാലും അങ്ങിനെ ഒരു ഗോത്രത്തെ പറ്റി ഖുര്‍ആനില്‍ കാണുവാന്‍ കഴിയില്ല (അത് നമ്മള്‍ ഹദീസ് വച്ച് ഊഹിക്കണം) .ഖുര്‍ആനില്‍ യഹൂദര്‍ എന്ന് മാത്രമേ പറയുന്നുള്ളൂ. ഒരു പക്ഷെ അവിടെ കാണുന്ന യഹൂദര്‍ മാത്രമേ ലോകത്ത് ഉണ്ടാവുകയുള്ളൂ എന്ന് "അല്ലാഹു" കരുതി കാണും.

എന്നിരുന്നാലും ഇന്നത്തെ ഇസ്രായേല്‍ക്കാര്‍ മതിലുകള്‍ കെട്ടി അതിനകത്തിരുന്നു യുദ്ധം ചെയ്യുന്ന ഭീരുക്കള്‍ ആണ് എന്ന് പറയുന്ന പണ്ഡിതര്‍ ഇപ്പോഴും ഉണ്ട്. അത് ഖുര്‍ആനിന്റെ ശാസ്ത്രീയത വെളിപ്പെടുത്തുന്നതാണ് എന്നും അവര്‍ പ്രസ്താവിക്കുന്നു. ചില ഭംഗിയുള്ള മതിലിന്റെ ഫോട്ടോകളും കൊടുത്തിട്ടുണ്ട്‌. എന്നാണു അത് നിര്‍മിച്ചത്‌ എന്ന് മാത്രം പറയുന്നില്ല. (ഇവിടെ).

Tuesday, October 5, 2010

മറ്റൊരു പ്രവചനം

ലത്തീഫിന്റെ ലേഖനം ഇവിടെ
----
ഇറാന്‍ അഗ്നിയാരാധകരുടെ കയ്യായി റോമന്‍ ക്രിസ്ത്യാനികള്‍ക്ക് വ്യക്തമായ പരാജയം നേരിട്ട സന്ദര്‍ഭത്തില്‍ ഖുര്‍ആന്‍ ഇങ്ങനെ പ്രഖ്യാപിച്ചു.

'റോമക്കാര്‍ അടുത്ത ഭൂപ്രദേശത്തു പരാജിതരായിരിക്കുന്നു. ഈ പരാജയത്തിനുശേഷം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അവര്‍ വിജയികളാവും. അല്ലാഹുവിന്റേത് മാത്രമാകുന്നു അധികാരം; മുമ്പും പിമ്പും. അന്ന് അല്ലാഹു അരുളിയ വിജയത്താല്‍ മുസ്ലിംകള്‍ സന്തോഷം കൊള്ളുന്നതാകുന്നു.' (30:2-4)
സൂക്തത്തില്‍ നിന്ന് വെളിവാക്കുന്നത് പോലെ തികച്ചും അരക്ഷിതവും നിസ്സാഹയവുമായ അവസ്ഥയില്‍നിന്ന് അവരുടെ ദര്‍ശനം ഭദ്രമായ അടിത്തറകളില്‍ സ്ഥാപിക്കപ്പെടുമെന്നും സുരക്ഷിതത്വം കൈവരുമെന്നും ഇത് വെളിപ്പെടുത്തുന്നു. പ്രസ്തുത സൂക്തത്തിലെ വാക്കുകള്‍ യഥാര്‍ഥ സംഭവങ്ങളായി രൂപാന്തരപ്പെട്ടത് ലോകജനത കണ്ണുകൊണ്ടു കണ്ടുകഴിഞ്ഞതാണ്.
----Byzantines ആരായിരുന്നു എന്ന് വിക്കിപീഡിയയില്‍ തിരഞ്ഞു നോക്കൂ. പ്രബലരായ സാമ്രാജ്യം ! അവര്‍ പേര്‍ഷ്യക്കാരുമായി പരാജയപ്പെട്ട സമയത്താണ് നബി മുകളില്‍ കാണുന്ന പ്രവചനം നടത്തിയത്‌.

പ്രബലരായ ഏതൊരു ശക്തിയും തങ്ങള്‍ക്കേറ്റ അടികള്‍ക്ക് തിരിച്ചടി കൊടുത്തിട്ടുണ്ട്. അതിനു വേണ്ടി അവര്‍ തക്കം പാര്‍ത്തിരിക്കും . Byzantines തിരിച്ചുവരും എന്ന്‍ നിഗമനം നടത്താന്‍ ഒരു യോദ്ധാവിന് എന്ത് സമയം വേണം? അതും ഗബ്രിയേലിന്റെ തലയില്‍ വച്ചുകൊടുക്കേണ്ട ഒരു കാര്യവും ഇല്ല. 4 വര്‍ഷം നീണ്ട യുദ്ധത്തിലൂടെ Byzantines ഭംഗിയായി തിരിച്ചടിച്ചു. നാല് വര്‍ഷം നീണ്ട യുദ്ധം നടത്താന്‍ പാടെ തകര്‍ന്ന ഒരു രാജ്യത്തിന് സാധ്യമല്ല. മാത്രവുമല്ല പന്ത്രണ്ടു വര്‍ഷത്തിനുള്ളില്‍ അവര്‍ തിരിച്ചടി നടത്തുകയും ചെയ്തു. പാടെ തകര്‍ന്നിരുന്നുവേങ്കില്‍ ഈ കാലയളവില്‍ തിരിച്ചു വരാന്‍ അസാധ്യമാണ്.

ഇത് പോലെ പലരും 'പ്രവചനങ്ങള്‍ ' നടത്താറുണ്ട് , നിത്യ ജീവിതത്തില്‍ . ഉദാഹരണം. ഫെഡറര്‍ തോറ്റുകൊണ്ടിരുന്ന ഒരു ചെറിയ കാലമുണ്ടായിരുന്നു. അദേഹം തിരിച്ചു വരും എന്ന് 'പ്രവചിച്ചവര്‍ ' നിരവധി.

ഇതേ Byzantines മുസ്ലീമുകളുമായി ബലപരീക്ഷണം നടത്തും എന്ന് പ്രവചിക്കാന്‍ പക്ഷെ നബിയ്ക്ക് കഴിഞ്ഞില്ല. 200 വര്‍ഷങ്ങള്‍ക്കു ശേഷം നടക്കുന്ന കാര്യങ്ങള്‍ പ്രവചിക്കാന്‍ കുറച്ചു ബുദ്ധിമുട്ടാണ്. ഗബ്രിയല്‍ തന്നെ അതിനു വരേണ്ടി വരും.

ഇതോ പ്രവചനം ?

ലത്തീഫിന്റെ ലേഖനം ഇവിടെ. അതില്‍ ഒരു ചോദ്യം ചോദിച്ചതിനു മറുപടിയില്ല. എങ്കില്‍ ചോദ്യം ഇവിടെയാകാം എന്ന് കരുതി. അദ്ദേഹത്തിനും സൗകര്യമാകും.

അദ്ദേഹം പറഞ്ഞ പ്രവാചകന്റെ പ്രവചനം ഇതാ.
-------
'തീര്‍ച്ചയായും അല്ലാഹു അവന്റെ ദൂതന് ശരിയായ സ്വപ്നം കാണിച്ചിരുന്നു. അത് തികച്ചും സത്യവുമായിരുന്നു. ഇന്‍ശാഅല്ലാഹ്! നിങ്ങള്‍ നിര്‍ഭയരായി മസ്ജിദുല്‍ ഹറാമില്‍ പ്രവേശിക്കുകതന്നെ ചെയ്യും; ശിരസ്സ് മുണ്ഡനം ചെയ്തവരായും മുടിമുറിച്ചവരായും,നിര്‍ഭയരായും. നിങ്ങള്‍ അറിയാത്ത ചിലത് അവന്‍ അറിഞ്ഞിരുന്നു. അതിനാല്‍ ആ സ്വപ്നസാക്ഷാല്‍ക്കാരത്തിനു മുമ്പ് അവന്‍ നിങ്ങള്‍ക്ക് ഈ അടുത്ത വിജയം പ്രദാനംചെയ്തു.' (48:27)

ഈ വാക്കുകളിലെ നിശ്ചയദാര്‍ഢ്യം നോക്കുക. മദീനയില്‍ നിന്ന് ഹജ്ജ് ഉദ്ദേശിച്ചുകൊണ്ട് മക്കയിലേക്ക് പുറപ്പെട്ട മുസ്ലിംകളെ മക്കയിലെ നിഷേധികള്‍ തടയുകയും സമ്മര്‍ദ്ദത്തിനു വിധേയമായി സന്ധിയിലേര്‍പ്പെടാന്‍ നിര്‍ബന്ധിതരാകുകയും ചെയ്തു. ഇത്രയും ദുര്‍ഘടം പിടിച്ച സന്ദര്‍ഭത്തില്‍ മുസ്ലിംകള്‍ നിര്‍ഭയരായി മക്കയില്‍ പ്രവേശിക്കും എന്ന് പ്രതീക്ഷിക്കാന്‍ ഒരു നിര്‍വാഹവുമുണ്ടായിരുന്നില്ല. എന്നാല്‍ തീര്‍ച്ചയായും അങ്ങനെ സംഭവിക്കുമെന്ന് പ്രവാചകനെ അറിയിച്ചത് സത്യമാണെന്ന് ഉണര്‍ത്തുകയാണിവിടെ. പ്രസ്തുത ഖുര്‍ആന്‍ വചനങ്ങളില്‍ മുന്‍കൂട്ടി അറിയിച്ചിരുന്ന അതേ നിലപാടോടുകൂടി ഹിജ്‌റ 7 ല്‍ മുസ്‌ലിംകള്‍ മക്കയില്‍ പ്രവേശിക്കുക തന്നെ ചെയ്തു.
-------

ഇതിലെ സന്ധിയുടെ കാര്യം എന്താണെന്ന് ചോദിച്ചപ്പോള്‍ മറുപടിയില്ല.

സന്ദര്‍ഭം ഇതാണ്. നബിയും അനുചരന്മാരും മെക്കയിലേക്ക് തിരിക്കുന്നു , ആയിര കണക്കിന് അനുചരന്മാര്‍ ഉണ്ട് ഒപ്പം. മെക്കയില്‍ എത്തിയപ്പോള്‍ അവിടെ പ്രവേശിക്കാന്‍ അവിടുത്തുകാര്‍ സമ്മതിച്ചില്ല. എങ്കിലും മേല്‍ പറഞ്ഞ സന്ധിയുണ്ടാക്കി.

[അടുത്ത വര്‍ഷം മെക്കയില്‍ പ്രവേശിക്കാനുള്ള അനുമതി ആ സന്ധിയിലൂടെ ലഭിച്ചിട്ടുണ്ടായിരുന്നു.]

അത് വാങ്ങി കൈയില്‍ വച്ച ശേഷം എന്ത് പ്രവചനം ! വെറുതെയല്ല ലത്തീഫ് മറുപടി പറയാന്‍ മടിച്ചത് .(ഇല്ലെങ്കില്‍ ലത്തീഫ് പറയട്ടെ.)