ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?

Monday, October 25, 2010

മോശയെ ദത്തെടുത്തത് ആര്? ഫറവോന്റെ മകളോ ഭാര്യയോ?

കുഞ്ഞു നാളില്‍ മോശയെ നദിയില്‍ ഉപേക്ഷിച്ചിട്ടുണ്ട്. അവിടെ നിന്ന് ആരാണ് മോശയെ രക്ഷപ്പെടുത്തി ദത്തെടുത്ത്‌ ? ബൈബിളും ഖുറാനും വ്യത്യസ്ത രീതിയിലാണ് ഇതിനെ പറ്റി പറയുന്നത്.

ബൈബിളില്‍ പറയുന്നത് ഫറവോന്റെ പുതി ദത്തെടുത്തു എന്നാണ്.

Exodus 2:5 അപ്പോള്‍ ഫറവോയുടെ പുത്രിവന്ന് കുളിക്കാന്‍ നദിയിലേക്കി റങ്ങി. അവളുടെ തോഴിമാര്‍ നദീതീരത്തിലൂടെ നടക്കുകയായിരുന്നു. രാജകുമാരി ഞാങ്ങണച്ചെടികളുടെയിടയില്‍ ആ പേടകം കണ്ടു . ഒരു ദാസിയെ അയച്ച് അവള്‍ അതെടുപ്പിച്ചു.6 തുറന്നുനോക്കിയപ്പോള്‍ അവള്‍ ശിശുവിനെകണ്ടു . അവന്‍ കരയുകയായിരുന്നു. അവള്‍ക്ക് അവനോട് അനുകമ്പ തോന്നി. ഇത് ഒരു ഹെബ്രായ ശിശുവാണ് എന്ന് അവള്‍ പറഞ്ഞു.7 അപ്പോള്‍ അവന്റെ സഹോദരി ഫറവോയുടെ പുത്രിയോടു ചോദിച്ചു: നിനക്കുവേണ്ടി ഈ കുട്ടിയെ മുലയൂട്ടി വളര്‍ത്തുന്നതിന് ഒരു ഹെബ്രായ സ്ത്രീയെ ഞാന്‍ വിളിച്ചുകൊണ്ട് വരട്ടെയോ?8 ഫറവോയുടെ പുത്രി അവളോടു പറഞ്ഞു: അങ്ങനെയാവട്ടെ. അവള്‍ പോയി ശിശുവിന്റെ അമ്മയെ വിളിച്ചുകൊണ്ടു വന്നു.9 ഫറവോയുടെ പുത്രി അവളോടു പറഞ്ഞു: ഈ ശിശുവിനെ കൊണ്ടു പോയി എനിക്കുവേണ്ടി മുലയൂട്ടി വളര്‍ത്തുക. ഞാന്‍ നിനക്കു ശമ്പളം തന്നുകൊള്ളാം. അവള്‍ ശിശുവിനെ കൊണ്ടുപോയി വളര്‍ത്തി.10 ശിശു വളര്‍ന്നപ്പോള്‍ അവള്‍ അവനെ ഫറവോയുടെ പുത്രിയുടെയടുക്കല്‍കൊണ്ടു ചെന്നു. അവള്‍ അവനെ പുത്രനായി സ്വീകരിച്ചു. ഞാന്‍ അവനെ വെള്ളത്തില്‍ നിന്നെടുത്തു എന്നുപറഞ്ഞുകൊണ്ട് അവള്‍ അവനു മോശ എന്നു പേരിട്ടു.

ഖുറാന്‍ പറയുന്നത് ഫറവോന്റെ ഭാര്യ എന്നും.

ഖുറാന്‍ 28:7 മൂസായുടെ മാതാവിന്‌ നാം ബോധനം നല്‍കി: അവന്ന്‌ നീ മുലകൊടുത്തു കൊള്ളുക. ഇനി അവന്‍റെ കാര്യത്തില്‍ നിനക്ക്‌ ഭയം തോന്നുകയാണെങ്കില്‍ അവനെ നീ നദിയില്‍ ഇട്ടേക്കുക. നീ ഭയപ്പെടുകയും ദുഃഖിക്കുകയും വേണ്ട. തീര്‍ച്ചയായും അവനെ നാം നിന്‍റെ അടുത്തേക്ക്‌ തിരിച്ച്‌ കൊണ്ട്‌ വരുന്നതും , അവനെ ദൈവദൂതന്‍മാരില്‍ ഒരാളാക്കുന്നതുമാണ്‌.

8 എന്നിട്ട്‌ ഫിര്‍ഔന്‍റെ ആളുകള്‍ അവനെ ( നദിയില്‍ നിന്ന്‌ ) കണ്ടെടുത്തു. അവന്‍ അവരുടെ ശത്രുവും ദുഃഖഹേതുവും ആയിരിക്കാന്‍ വേണ്ടി. തീര്‍ച്ചയായും ഫിര്‍ഔനും ഹാമാനും അവരുടെ സൈന്യങ്ങളും അബദ്ധം പറ്റിയവരായിരുന്നു

9. ഫിര്‍ഔന്‍റെ ഭാര്യ പറഞ്ഞു: എനിക്കും അങ്ങേക്കും കണ്ണിന്‌ കുളിര്‍മയത്രെ ( ഈ കുട്ടി. ) അതിനാല്‍ ഇവനെ നിങ്ങള്‍ കൊല്ലരുത്‌. ഇവന്‍ നമുക്ക്‌ ഉപകരിച്ചേക്കാം. അല്ലെങ്കില്‍ ഇവനെ നമുക്ക്‌ ഒരു മകനായി സ്വീകരിക്കാം. അവര്‍ യാഥാര്‍ത്ഥ്യം ഗ്രഹിച്ചിരുന്നില്ല.


ഒരു കാര്യത്തില്‍ യോജിപ്പുണ്ട്.... ഫറവോന്റെ കുടുംബമാണ് ദത്തെടുത്തത്‌... അല്ലെങ്കില്‍ ഇതേതു മോശ എന്ന് ആളുകള്‍ ചോദിച്ചു പോയേനെ.

എന്ത് കൊണ്ടാണ് ഈ വൈരുദ്ധ്യം എന്ന് ചോദിച്ചാല്‍ തുന്നി വെച്ച ഉത്തരം കിട്ടും. എന്ത്? ബൈബിള്‍ തിരുത്തിയതാണെന്ന്‍ ? ആര് പറഞ്ഞു. ഖുറാന്‍ പറഞ്ഞു! താരതമ്യം ചെയ്യപ്പെടുന്ന പുസ്തകം തന്നെ പറഞ്ഞു മറ്റേ പുസ്തകം തിരുത്തിയതാണ് എന്ന്. ഫറവോന്റെ ഭാര്യ എന്നിടത്ത് പുത്രി എന്നെഴെതിയാല്‍ എന്ത് കിട്ടാനാണ്? നബി ജനിക്കുന്നതിനും മുന്നൂറു വര്‍ഷം മുമ്പ്‌ എഴുതപ്പെട്ട ബൈബിള്‍ സ്ക്രിപ്റ്റ്‌ നെറ്റില്‍ ഉണ്ട്. "ഫറവോന്റെ ഭാര്യയാണ് മോശയെ ദത്തെടുത്തത്‌ " എന്ന്‍ നബി എഴുതും എന്ന്‍ മുന്‍ കൂട്ടി കണ്ടത് കൊണ്ടാണോ ബൈബിള്‍ തിരുത്തപ്പെട്ടത്? അങ്ങിനെയെങ്കില്‍ ആരായിരിക്കും പ്രവാചകന്‍ ?

4 comments:

  1. നബി ജനിക്കുന്നതിനും മുന്നൂറു വര്‍ഷം മുമ്പ്‌ എഴുതപ്പെട്ട ബൈബിള്‍ സ്ക്രിപ്റ്റ്‌ നെറ്റില്‍ ഉണ്ട്. "ഫറവോന്റെ ഭാര്യയാണ് മോശയെ ദത്തെടുത്തത്‌ " എന്ന്‍ നബി എഴുതും എന്ന്‍ മുന്‍ കൂട്ടി കണ്ടത് കൊണ്ടാണോ ബൈബിള്‍ തിരുത്തപ്പെട്ടത്? അങ്ങിനെയെങ്കില്‍ ആരായിരിക്കും പ്രവാചകന്‍ ?

    ReplyDelete
  2. എന്ത് കൊണ്ടാണ് ഈ വൈരുദ്ധ്യം എന്ന് ചോദിച്ചാല്‍ തുന്നി വെച്ച ഉത്തരം കിട്ടും. എന്ത്? ബൈബിള്‍ തിരുത്തിയതാണെന്ന്‍ ? ആര് പറഞ്ഞു. ഖുറാന്‍ പറഞ്ഞു! താരതമ്യം ചെയ്യപ്പെടുന്ന പുസ്തകം തന്നെ പറഞ്ഞു മറ്റേ പുസ്തകം തിരുത്തിയതാണ് എന്ന്.ഫറവോന്റെ ഭാര്യ എന്നിടത്ത് പുത്രി എന്നെഴെതിയാല്‍ എന്ത് കിട്ടാനാണ്?
    ------------------------------------------------------------------------------------------------
    ഖുറാന്‍ ബൈബിളിന്റെ copy paste ആണെന്നാണല്ലോ നിങ്ങള്‍ പറയുന്നത് അങ്ങനെയാണെങ്കില്‍ മകള്‍ എന്നത് ഭാര്യ എന്ന് paste ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും കിട്ടാനുണ്ടോ???

    ReplyDelete
  3. ഖുറാന്‍ ബൈബിളിന്റെ copy paste ആണെന്നാണല്ലോ നിങ്ങള്‍ പറയുന്നത്

    അങ്ങിനെ ഞാന്‍ പറഞ്ഞിട്ടില്ല. സംശയം ഉണ്ടെങ്കില്‍ ഈ ലിങ്ക് നോക്കുക.

    ReplyDelete

ആശയസംവാദമാണിവിടെ അഭികാമ്യം ... ആശയം ഇല്ലെങ്കില്‍ കമന്റ് ചെയ്യരുതു്.ഖുര്‍ ആനിനെ പറ്റിയാണിവിടെ ചര്‍ച്ച. ഖുര്‍ ആനിന്റെ/ഹദീസിന്റെ ഉള്ളില്‍ നിന്നു തന്നെ ലഭ്യമായ ആശയങ്ങള്‍ ഉപയോഗിക്കുക.