ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?

Thursday, October 14, 2010

മോശയോ അതോ യാക്കോബോ?

മോശ/യാക്കോബ് എന്നിവര്‍ തന്റെ ഭാവി ഭാര്യയെ കാണുന്ന സന്ദര്‍ഭമുണ്ട്. വിശ്വാസപരമായി തികച്ചും പ്രാധാന്യം ഇല്ലാത്തത്. ഇവര്‍ അവരുടെ ഭാവി ഭാര്യയെ ആദ്യമായി കണ്ടാലും അതൊന്നും വിശ്വാസത്തിനെ ബാധിക്കുന്ന കാര്യമല്ല. അതിന്റെ വിവരണം ഖുറാനും ബൈബിളും പറയുന്നത് നോക്കാം.

യാക്കോബ് തന്റെ ഭാവി വധുവിനെ കാണുന്ന സന്ദര്‍ഭം ഇവിടെ...

Genesis 29:1-30 (പൂര്‍ണ്ണ രൂപത്തില്‍ ഇവിടെ വായിക്കാം)
യാക്കോബിന്റെ അമ്മയുടെ ബന്ധുവായ ലാബാന്റെ രണ്ടു പുത്രിമാരെയാണ് യാക്കോബ് വിവാഹം കഴിക്കുന്നത്. ഇതിനു വേണ്ടി ലാബാന്റെ കീഴില്‍ രണ്ടു തവണ യാക്കോബിന് പണിയെടുക്കേണ്ടി വന്നു. പൂര്‍ണ്ണ രൂപം വായിക്കുക...

Genesis 29
ലാബാന്റെ വീട്ടില്‍ 1 യാക്കോബ് യാത്ര തുടര്‍ന്നു. കിഴക്കുള്ളവരുടെ ദേശത്ത് അവന്‍ എത്തിച്ചേര്‍ന്നു.2 അവിടെ വയലില്‍ ഒരു കിണര്‍ കണ്ടു ; അതിനു ചുറ്റും മൂന്ന് ആട്ടിന്‍പറ്റങ്ങളും. ആ കിണറ്റില്‍നിന്നാണ് ആടുകള്‍ക്കെല്ലാം വെള്ളം കൊടുത്തിരുന്നത്. വലിയൊരു കല്ലുകൊണ്ടു കിണര്‍ മൂടിയിരുന്നു.3 ആട്ടിന്‍പറ്റങ്ങളെല്ലാം എത്തിച്ചേരുമ്പോള്‍ അവര്‍ കിണറ്റുവക്കത്തുനിന്നു കല്ലുരുട്ടിമാറ്റി ആടുകള്‍ക്കു വെള്ളംകൊടുക്കും. അതുകഴിഞ്ഞ്, കല്ല് ഉരുട്ടിവച്ചു കിണറടയ്ക്കുകയും ചെയ്യും.4 യാക്കോബ് അവരോടു ചോദിച്ചു: സഹോദരന്‍മാരേ, നിങ്ങള്‍ എവിടെനിന്നു വരുന്നു? ഹാരാനില്‍ നിന്ന് എന്ന് അവര്‍ മറുപടി പറഞ്ഞു.5 അവന്‍ വീനടും ചോദിച്ചു: നിങ്ങള്‍ നാഹോറിന്റെ മകന്‍ ലാബാനെ അറിയുമോ? അറിയും എന്ന് അവര്‍ പറഞ്ഞു.6 അവനു സുഖ മാണോ? അവന്‍ ചോദിച്ചു. അതേ, അവര്‍ പറഞ്ഞു. ഇതാ അവന്റെ മകള്‍ റാഹേല്‍ ആടുകളുമായി വരുന്നു.7 അവന്‍ പറഞ്ഞു: പകല്‍ ഇനിയും ഏറെയുണ്ടുല്ലോ. ആടുകളെ ആലയിലാക്കാന്‍നേരമായിട്ടില്ല. ആടുകള്‍ക്കു വെള്ളം കൊടുത്ത് അവയെകൊണ്ടു പോയി തീറ്റുക.8 അവര്‍ പറഞ്ഞു: അങ്ങിനെയല്ല, ആട്ടിന്‍പറ്റങ്ങളെല്ലാം വന്നെത്തുമ്പോഴേ കല്ലുരുട്ടിമാറ്റി ആടുകള്‍ക്കു വെള്ളം കൊടുക്കാറുള്ളു.9 അവന്‍ അവരുമായി സംസാരിച്ചുകൊണ്ടിരിക്കേ റാഹേല്‍ തന്റെ പിതാവിന്റെ ആടുകളുമായി വന്നു. അവളാണ് അവയെ മേയിച്ചിരുന്നത്.10 തന്റെ മാതൃസഹോദരനായ ലാബാന്റെ മകള്‍ റാഹേലിനെയും അവന്റെ ആടുകളെയും കണ്ടപ്പോള്‍ യാക്കോബ് ചെന്ന് കിണര്‍ മൂടിയിരുന്ന കല്ല് ഉരുട്ടിമാറ്റുകയും ലാബാന്റെ ആടുകള്‍ക്കു വെള്ളം കൊടുക്കുകയും ചെയ്തു.11 പിന്നീട് അവന്‍ റാഹേലിനെ ചുംബിക്കുകയും ഉറക്കെ കരയുകയും ചെയ്തു.12 താന്‍ അവളുടെ പിതാവിന്റെ ബന്ധുവും റബേക്കായുടെ മകനുമാണെന്ന് യാക്കോബ് അവളോടു പറഞ്ഞു. അവള്‍ ഓടിച്ചെന്നു പിതാവിനെ വിവരമറിയിച്ചു.13 തന്റെ സഹോദരിയുടെ പുത്രനായ യാക്കോബിന്റെ വാര്‍ത്ത കേട്ടപ്പോള്‍ ലാബാന്‍ അവനെ കാണാന്‍ ഓടിയെത്തി. അവന്‍ യാക്കോബിനെ കെട്ടിപ്പിടിച്ചു ചുംബിച്ചു വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി. യാക്കോബ് വിവരങ്ങളെല്ലാം ലാബാനോടു പറഞ്ഞു.14 ലാബാന്‍ പറഞ്ഞു: എന്റെ അസ്ഥിയും മാംസവും തന്നെയാണു നീ. ഒരു മാസം യാക്കോബ് അവന്റെ കൂടെ പാര്‍ത്തു. യാക്കോബിന്റെ വിവാഹം 15 ഒരുദിവസം ലാബാന്‍ യാക്കോബിനെ വിളിച്ചു പറഞ്ഞു: നീ എന്റെ ചാര്‍ച്ചക്കാരനാണെന്നു കരുതി എനിക്കുവേണ്ടി എന്തിനു വെറുതേ പണിയെടുക്കുന്നു? നിനക്കെന്തു പ്രതിഫലം വേണമെന്നു പറയുക.16 ലാബാനു രണ്ടു പുത്രിമാരുണ്ടായിരുന്നു. മൂത്ത വളുടെ പേര്‍ ലെയാ എന്നും ഇളയവളുടെപേര്‍ റാഹേല്‍ എന്നും.17 ലെയായുടെ കണ്ണുകള്‍ മങ്ങിയവയായിരുന്നു. റാഹേലാകട്ടെ സുന്ദരിയും വടിവൊത്തവളും ആയിരുന്നു.18 യാക്കോബ് റാഹേലില്‍ അനുരക്തനായി. അവന്‍ ലാബാനോടു പറഞ്ഞു: അങ്ങയുടെ ഇളയമകളായ റാഹേലിനുവേണ്ടി ഏഴു കൊല്ലം അങ്ങയുടെ കീഴില്‍ ഞാന്‍ ജോലിചെയ്യാം.19 ലാബാന്‍ പറഞ്ഞു: അവളെ മറ്റാര്‍ക്കെങ്കിലും കൊടുക്കുന്നതിനെക്കാള്‍ നല്ലതു നിനക്കുതരുന്നതാണ്. എന്റെ കൂടെ പാര്‍ത്തുകൊള്ളുക.20 അങ്ങനെ റാഹേ ലിനു വേണ്ടി യാക്കോബ് ഏഴുകൊല്ലം പണിയെടുത്തു. അവളോടുള്ള സ്നേഹംമൂലം ആ വര്‍ഷങ്ങള്‍ ഏതാനും നാളുകളായേ അവനു തോന്നിയുള്ളു.21 യാക്കോബ് ലാബാനോടു പറഞ്ഞു: പറഞ്ഞിരുന്ന സമയം പൂര്‍ത്തിയായി. എനിക്കെന്റെ ഭാര്യയെ തരുക. ഞാന്‍ അവളോടു ചേരട്ടെ.22 ലാബാന്‍ നാട്ടിലുള്ളവരെയെല്ലാം വിളിച്ചുകൂട്ടി ഒരു വിരുന്നു നടത്തി.23 രാത്രിയായപ്പോള്‍ അവന്‍ തന്റെ മകള്‍ ലെയായെ യാക്കോബിന്റെ അടുത്തേക്കു കൊണ്ടു ചെന്നു. അവന്‍ അവളോടുകൂടെ ശയിച്ചു.24 ലാബാന്‍ ലെയായ്ക്കു പരിചാരികയായി തന്റെ അ ടിമയായ സില്‍ഫായെ കൊടുത്തു.25 നേരം വെളുത്തപ്പോള്‍ ലെയായെയാണ് തനിക്കു ലഭിച്ചതെന്ന് അവന്‍ മനസ്സിലാക്കി. അവന്‍ ലാബാനോടു പറഞ്ഞു: എന്താണ് അങ്ങ് ഈ ചെയ്തത്? റാഹേലിനു വേണ്ടിയല്ലേ ഞാന്‍ പണിയെടുത്തത്? എന്നെ ചതിച്ചത് എന്തിന്?26 ലാബാന്‍ പറഞ്ഞു: മൂത്ത വള്‍ നില്‍ക്കേ ഇളയവളെ പറഞ്ഞയയ്ക്കുക ഞങ്ങളുടെ നാട്ടില്‍ പതിവില്ല.27 ഇവളുടെ വിവാഹവാരം പൂര്‍ത്തിയാകട്ടെ. അതിനുശേഷം ഇളയവളെയും നിനക്കു തരാം. ഏഴുവര്‍ഷത്തേക്കുകൂടി നീ എനിക്കുവേണ്ടി വേലചെയ്യണം.28 യാക്കോബ് സമ്മതിച്ചു. വിവാഹവാരം പൂര്‍ത്തിയായപ്പോള്‍ ലാബാന്‍ തന്റെ മകളായ റാഹേലിനെയും അവനു ഭാര്യയായി നല്‍കി.29 തന്റെ അടിമയായ ബില്‍ഹായെ ലാബാന്‍ റാഹേലിനു പരിചാരികയായി നല്‍കി.30 യാക്കോബ് റാഹേലിന്റെ കൂടെയും ശയിച്ചു. അവന്‍ ലെയായെക്കാള്‍ കൂടുതല്‍ റാഹേലിനെ സ്നേഹിച്ചു. ഏഴുവര്‍ഷം കൂടി അവന്‍ ലാബാന്റെ കീഴില്‍ വേലചെയ്തു.


ഖുറാന്‍ മോശയുടെ വിവാഹം പറയുന്നത് ശ്രദ്ധിക്കുക... മോശ രണ്ടു സ്ത്രീകളെ കണ്ടു മുട്ടുന്നു. അവരുടെ പിതാവിന്റെ കീഴില്‍ വേല ചെയ്‌താല്‍ ഒരുവളെ തരാം എന്നാ വ്യവസ്ഥ. രണ്ടു കാലഘട്ടം പരാമര്‍ശിക്കുന്നതും കാണാം

ഖുറാന്‍ 28:22 മദ്‌യന്‍റെ നേര്‍ക്ക്‌ യാത്ര തിരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവ്‌ ശരിയായ മാര്‍ഗത്തിലേക്ക്‌ എന്നെ നയിച്ചേക്കാം. 23: മദ്‌യനിലെ ജലാശയത്തിങ്കല്‍ അദ്ദേഹം ചെന്നെത്തിയപ്പോള്‍ ആടുകള്‍ക്ക്‌ വെള്ളം കൊടുത്ത്‌ കൊണ്ടിരിക്കുന്ന ഒരു കൂട്ടം ആളുകളെ അതിന്നടുത്ത്‌ അദ്ദേഹം കണ്ടെത്തി. അവരുടെ ഇപ്പുറത്തായി ( തങ്ങളുടെ ആട്ടിന്‍ പറ്റത്തെ ) തടഞ്ഞു നിര്‍ത്തിക്കൊണ്ടിരിക്കുന്ന രണ്ട്‌ സ്ത്രീകളെയും അദ്ദേഹം കണ്ടു. അദ്ദേഹം ചോദിച്ചു: എന്താണ്‌ നിങ്ങളുടെ പ്രശ്നം? അവര്‍ പറഞ്ഞു: ഇടയന്‍മാര്‍ ( ആടുകള്‍ക്ക്‌ വെള്ളം കൊടുത്ത്‌ ) തിരിച്ചു കൊണ്ടു പോകുന്നത്‌ വരെ ഞങ്ങള്‍ക്ക്‌ വെള്ളം കൊടുക്കാനാവില്ല. ഞങ്ങളുടെ പിതാവാകട്ടെ വലിയൊരു വൃദ്ധനുമാണ്‌. 24: അങ്ങനെ അവര്‍ക്കു വേണ്ടി അദ്ദേഹം ( അവരുടെ കാലികള്‍ക്ക്‌ ) വെള്ളം കൊടുത്തു. പിന്നീടദ്ദേഹം തണലിലേക്ക്‌ മാറിയിരുന്നിട്ട്‌ ഇപ്രകാരം പ്രാര്‍ത്ഥിച്ചു: എന്‍റെ രക്ഷിതാവേ, നീ എനിക്ക്‌ ഇറക്കിത്തരുന്ന ഏതൊരു നന്‍മയ്ക്കും ഞാന്‍ ആവശ്യക്കാരനാകുന്നു. 25: അപ്പോള്‍ ആ രണ്ട്‌ സ്ത്രീകളില്‍ ഒരാള്‍ നാണിച്ചു കൊണ്ട്‌ അദ്ദേഹത്തിന്‍റെ അടുത്ത്‌ നടന്നു ചെന്നിട്ട്‌ പറഞ്ഞു: താങ്കള്‍ ഞങ്ങള്‍ക്കു വേണ്ടി ( ആടുകള്‍ക്ക്‌ ) വെള്ളം കൊടുത്തതിനുള്ള പ്രതിഫലം താങ്കള്‍ക്കു നല്‍കുവാനായി എന്‍റെ പിതാവ്‌ താങ്കളെ വിളിക്കുന്നു. അങ്ങനെ മൂസാ അദ്ദേഹത്തിന്‍റെ അടുത്ത്‌ ചെന്നിട്ട്‌ തന്‍റെ കഥ അദ്ദേഹത്തിന്‌ വിവരിച്ചുകൊടുത്തപ്പോള്‍ അദ്ദേഹം പറഞ്ഞു: ഭയപ്പെടേണ്ട. അക്രമികളായ ആ ജനതയില്‍നിന്ന്‌ നീ രക്ഷപ്പെട്ടിരിക്കുന്നു. 26: ആ രണ്ടുസ്ത്രീകളിലൊരാള്‍ പറഞ്ഞു: എന്‍റെ പിതാവേ, ഇദ്ദേഹത്തെ താങ്കള്‍ കൂലിക്കാരനായി നിര്‍ത്തുക. തീര്‍ച്ചയായും താങ്കള്‍ കൂലിക്കാരായി എടുക്കുന്നവരില്‍ ഏറ്റവും ഉത്തമന്‍ ശക്തനും വിശ്വസ്തനുമായിട്ടുള്ളവനത്രെ. 27:അദ്ദേഹം ( പിതാവ്‌ ) പറഞ്ഞു: നീ എട്ടു വര്‍ഷം എനിക്ക്‌ കൂലിവേല ചെയ്യണം എന്ന വ്യവസ്ഥയില്‍ എന്‍റെ ഈ രണ്ടു പെണ്‍മക്കളില്‍ ഒരാളെ നിനക്ക്‌ വിവാഹം ചെയ്തു തരാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. ഇനി പത്തുവര്‍ഷം നീ പൂര്‍ത്തിയാക്കുകയാണെങ്കില്‍ അത്‌ നിന്‍റെ ഇഷ്ടം. നിനക്ക്‌ പ്രയാസമുണ്ടാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം നല്ല നിലയില്‍ വര്‍ത്തിക്കുന്നവരില്‍ ഒരാളായി നിനക്ക്‌ എന്നെ കാണാം. 28:അദ്ദേഹം ( മൂസാ ) പറഞ്ഞു; ഞാനും താങ്കളും തമ്മിലുള്ള നിശ്ചയം അതു തന്നെ. ഈ രണ്ട്‌ അവധികളില്‍ ഏത്‌ ഞാന്‍ നിറവേറ്റിയാലും എന്നോട്‌ വിരോധമുണ്ടാകരുത്‌. നാം പറയുന്നതിന്‌ അല്ലാഹു സാക്ഷിയാകുന്നു. 29:അങ്ങനെ മൂസാ ആ അവധി നിറവേറ്റുകയും, തന്‍റെ കുടുംബവും കൊണ്ട്‌ യാത്രപോകുകയും ചെയ്തപ്പോള്‍ ....


ഇനി മോശയുടെ വിവാഹം ബൈബിളില്‍ ഇങ്ങനെ... ഇവിടെ ഏഴു പുത്രിമാര്‍ ... കൂലിപ്പണിയില്ല. കഥ/സന്ദര്‍ഭം മിക്കവാറും ഖുറാനില്‍ വിവരിച്ചത് പോലെ.

Exodus 2:15-22 ഫറവോ ഈ കാര്യം കേട്ടപ്പോള്‍മോശയെ വധിക്കാനുദ്യമിച്ചു. പക്ഷേ, മോശ ഫറവോയുടെ പിടിയില്‍പെടാതെ ഒളിച്ചോടി മിദിയാന്‍ നാട്ടിലെത്തി, അവിടെ ഒരു കിണറിനു സമീപം ഇരുന്നു.16 മിദിയാനിലെ പുരോഹിതന് ഏഴു പെണ്‍മക്കളുണ്ടായിരുന്നു. അവര്‍ പിതാവിന്റെ ആടുകള്‍ക്കു കുടിക്കാന്‍ തൊട്ടികളില്‍ വെള്ളം കോരി നിറച്ചു.17 അപ്പോള്‍ ചില ആട്ടിടയന്‍മാര്‍ വന്ന് അവരെ ഓടിച്ചു. എന്നാല്‍, മോശ ആ പെണ്‍കുട്ടികളുടെ സഹായത്തിനെത്തുകയും അവരുടെ ആടുകള്‍ക്കു വെള്ളം കൊടുക്കുകയും ചെയ്തു.18 അവര്‍ പിതാവായ റവുവേലിന്റെ യടുക്കല്‍ മടങ്ങിച്ചെന്നപ്പോള്‍ അവന്‍ ചോദിച്ചു: നിങ്ങള്‍ ഇന്നു നേരത്തേ തിരിച്ചെത്തിയതെങ്ങനെ?19 അവര്‍ പറഞ്ഞു: ഈജിപ്തുകാരനായ ഒരാള്‍ ഞങ്ങളെ ഇടയന്‍മാരില്‍ നിന്നു രക്ഷിച്ചു, അവന്‍ ഞങ്ങള്‍ക്കു വേണ്ടി വെള്ളം കോരി ആടുകള്‍ക്കു കുടിക്കാന്‍ കൊടുക്കുകപോലും ചെയ്തു.20 റവുവേല്‍ ചോദിച്ചു: അവന്‍ എവിടെ? നിങ്ങള്‍ എന്തുകൊണ്ട് ആ മനുഷ്യനെ വിട്ടിട്ടുപോന്നു? അവനെ ഭക്ഷണത്തിനു ക്ഷണിക്കുവിന്‍.21 അങ്ങനെ മോശ അവനോടൊപ്പം താമസിക്കാന്‍ തീരുമാനിച്ചു. അവന്‍ തന്റെ മകള്‍ സിപ്പോറയെ മോശയ്ക്ക് ഭാര്യയായി കൊടുത്തു.22 അവള്‍ ഒരു പുത്രനെ പ്രസവിച്ചു. ഞാന്‍ പ്രവാസിയായിക്കഴിയുന്നു എന്നുപറഞ്ഞ് മോശ അവനു ഗര്‍ഷോം എന്നു പേരിട്ടു.


ഈ കഥകള്‍ വിശ്വാസപരമായി തീര്‍ത്തും അപ്രധാനമാണ്. പിന്നെ ബൈബിളിലെ ഈ ഭാഗം തിരുത്തിയിട്ടു ആര്‍ക്ക് എന്ത് കിട്ടാന്‍ ? ഖുറാന്‍ എഴുതുന്നതിനും 1500 വര്‍ഷം മുമ്പ്‌ മോശയുടെ കഥകള്‍ എഴുതപ്പെട്ടിണ്ടുണ്ട്. അതിലെ കഥകള്‍ ക്രിസ്ത്യാനികള്‍ക്കും സമീപവാസികള്‍ക്കും അറിയാതിരിക്കാന്‍ ഒരു നിര്‍വാഹമില്ല . ക്രിസ്ത്യന്‍ കേന്ദ്രമായ സിറിയയിലേക്ക് കച്ചവട സംബന്ധമായി യാത്ര നടത്തിയിരുന്ന നബി ഈ കഥകള്‍ മുമ്പ്‌ കേട്ടിരുന്നില്ല എന്ന് പറഞ്ഞാല്‍ അത് അവിശ്വസനീയമാണ്. അന്നൊരു പക്ഷെ നബിക്ക്‌ പ്രവാചക 'വിളി' കിട്ടിയിരുന്നിട്ടുണ്ടാവില്ല. അതുകൊണ്ടായിരിക്കാം ഈ കഥകളൊന്നും അതേ പടി ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ നബി മെനക്കെടാതിരുന്നത്.

2 comments:

  1. മോശ/യാക്കോബ് എന്നിവര്‍ തന്റെ ഭാവി ഭാര്യയെ കാണുന്ന സന്ദര്‍ഭമുണ്ട്. വിശ്വാസപരമായി തികച്ചും പ്രാധാന്യം ഇല്ലാത്തത്. ഇവര്‍ അവരുടെ ഭാവി ഭാര്യയെ ആദ്യമായി കണ്ടാലും അതൊന്നും വിശ്വാസത്തിനെ ബാധിക്കുന്ന കാര്യമല്ല.

    ബൈബിളിലെ ഈ ഭാഗം തിരുത്തിയിട്ടു ആര്‍ക്ക് എന്ത് കിട്ടാന്‍ ? ഖുറാന്‍ എഴുതുന്നതിനും 1500 വര്‍ഷം മുമ്പ്‌ മോശയുടെ കഥകള്‍ എഴുതപ്പെട്ടിണ്ടുണ്ട്. അതിലെ കഥകള്‍ ക്രിസ്ത്യാനികള്‍ക്കും സമീപവാസികള്‍ക്കും അറിയാതിരിക്കാന്‍ ഒരു നിര്‍വാഹമില്ല . ക്രിസ്ത്യന്‍ കേന്ദ്രമായ സിറിയയിലേക്ക് കച്ചവട സംബന്ധമായി യാത്ര നടത്തിയിരുന്ന നബി ഈ കഥകള്‍ മുമ്പ്‌ കേട്ടിരുന്നില്ല എന്ന് പറഞ്ഞാല്‍ അത് അവിശ്വസനീയമാണ്. അന്നൊരു പക്ഷെ നബിക്ക്‌ പ്രവാചക 'വിളി' കിട്ടിയിരുന്നിട്ടുണ്ടാവില്ല. അതുകൊണ്ടായിരിക്കാം ഈ കഥകളൊന്നും അതേ പടി ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ നബി മെനക്കെടാതിരുന്നത്.

    ReplyDelete

ആശയസംവാദമാണിവിടെ അഭികാമ്യം ... ആശയം ഇല്ലെങ്കില്‍ കമന്റ് ചെയ്യരുതു്.ഖുര്‍ ആനിനെ പറ്റിയാണിവിടെ ചര്‍ച്ച. ഖുര്‍ ആനിന്റെ/ഹദീസിന്റെ ഉള്ളില്‍ നിന്നു തന്നെ ലഭ്യമായ ആശയങ്ങള്‍ ഉപയോഗിക്കുക.