ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?

Thursday, November 25, 2010

ഖുര്‍ആനിലെ ത്രിത്വം !

ക്രിസ്ത്യാനികള്‍ ത്രിത്വം എന്ന് പറയുന്നത് പിതാവ്‌ , പുത്രന്‍ , പരിശുദ്ധ ആത്മാവ് എന്നിവരെയാണ്. പക്ഷെ ഖുര്‍ആനിലെ ത്രിത്വം വേറെയാണ്.

5:116 അല്ലാഹു പറയുന്ന സന്ദര്‍ഭവും ( ശ്രദ്ധിക്കുക. ) മര്‍യമിന്‍റെ മകന്‍ ഈസാ, അല്ലാഹുവിന്‌ പുറമെ എന്നെയും, എന്‍റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍. എന്ന്‌ നീയാണോ ജനങ്ങളോട്‌ പറഞ്ഞത്‌? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്‍! എനിക്ക്‌ ( പറയാന്‍ ) യാതൊരു അവകാശവുമില്ലാത്തത്‌ ഞാന്‍ പറയാവതല്ലല്ലോ?

ഖുര്‍ആന്‍ പ്രകാരം ഇവരാണ് ത്രിത്വം. അല്ലാഹു, ഈസാ, മറിയം !!!

മൂന്നു പേരേ ആരാധിക്കുന്നു എന്ന് പറയുന്നിടത് , ഇതാ പിന്നെയും മറിയം. (പരിശുദ്ധ ആത്മാവ് ചിത്രത്തിലെ ഇല്ല)

5: 72മര്‍യമിന്‍റെ മകന്‍ മസീഹ്‌ തന്നെയാണ്‌ അല്ലാഹു എന്ന്‌ പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. എന്നാല്‍ മസീഹ്‌ പറഞ്ഞത്‌; ഇസ്രായീല്‍ സന്തതികളേ, എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കുവിന്‍. അല്ലാഹുവോട്‌ വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന്‌ സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്‌. നരകം അവന്‍റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക്‌ സഹായികളായി ആരും തന്നെയില്ല. എന്നാണ്‌.അല്ലാഹു മൂവരില്‍ ഒരാളാണ്‌ എന്ന്‌ പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളാണ്‌. ഏക ആരാധ്യനല്ലാതെ യാതൊരു ആരാധ്യനും ഇല്ല തന്നെ. അവര്‍ ആ പറയുന്നതില്‍ നിന്ന്‌ വിരമിച്ചില്ലെങ്കില്‍ അവരില്‍ നിന്ന്‌ അവിശ്വസിച്ചവര്‍ക്ക്‌ വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും. 74 ആകയാല്‍ അവര്‍ അല്ലാഹുവിലേക്ക്‌ ഖേദിച്ചുമടങ്ങുകയും, അവനോട്‌ പാപമോചനം തേടുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. 75 മര്‍യമിന്‍റെ മകന്‍ മസീഹ്‌ ഒരു ദൈവദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന്‌ മുമ്പ്‌ ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്‌. അദ്ദേഹത്തിന്‍റെ മാതാവ്‌ സത്യവതിയുമാകുന്നു. അവര്‍ ഇരുവരും ഭക്ഷണംകഴിക്കുന്നവരായിരുന്നു. നോക്കൂ; എന്നിട്ടും അവര്‍ എങ്ങനെയാണ്‌ ( സത്യത്തില്‍ നിന്ന്‌ ) തെറ്റിക്കപ്പെടുന്നതെന്ന്‌. 76 ( നബിയേ, ) പറയുക: അല്ലാഹുവെ കൂടാതെ നിങ്ങള്‍ക്ക്‌ ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിയാത്ത വസ്തുക്കളെയാണോ നിങ്ങള്‍ ആരാധിക്കുന്നത്‌? അല്ലാഹുവാകട്ടെ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.


കണ്ടില്ലേ, ഈസായും അദ്ദേഹത്തിന്റെ മാതാവും ഭക്ഷണം കഴിക്കുന്നവരായിരുന്നു. അത് കൊണ്ട് ആ വസ്തുക്കളെയാണോ നിങ്ങള്‍ ആരാധിക്കുന്നത് എന്നാണ് നബി ചോദിക്കുന്നത്.

നബി അങ്ങിനെ മനസിലാക്കി. അത് കൊണ്ട് അപ്രകാരം പറഞ്ഞു. അത്രയ്ക്കുണ്ട് ഖുര്‍ആനിന്റെ ആധികാരികത.

ഖുര്‍ആന്‍ പ്രകാരം ഈസയും നരകത്തില്‍ !

ഈസായെ കുരിശില്‍ നിന്ന് രക്ഷിച്ചു സ്വര്‍ഗത്തില്‍ ഇപ്പോള്‍ ഇരുത്തിയിരിക്കുന്നത് എന്തിന് എന്നതിന്റെ ഉത്തരം ഖുര്‍ആനില്‍ നിന്ന് തന്നെ കിട്ടും. കാരണം അന്ത്യ വിധി കഴിഞ്ഞു നരകത്തിലേക്ക് പോകാനുള്ളതാണ്. അതുകൊണ്ട് ഇപ്പോള്‍ റെസ്റ്റ് എടുക്കട്ടെ എന്ന് കരുതി കാണും.

എന്താണ് ഈസാ ചെയ്ത കുറ്റം ? (ക്രിസ്ത്യാനികള്‍ എന്ന് പറയപ്പെടുന്ന) ഒരു വിഭാഗം ജനങ്ങള്‍ ഈസായെ ആരാധിക്കുന്നു.

21:98 തീര്‍ച്ചയായും നിങ്ങളും അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരാധിക്കുന്നവയും നരകത്തിലെ ഇന്ധനമാകുന്നു. നിങ്ങള്‍ അതിലേക്ക്‌ വന്നുചേരുക തന്നെ ചെയ്യുന്നതാണ്‌. 99 :ഇക്കൂട്ടര്‍ ദൈവങ്ങളായിരുന്നുവെങ്കില്‍ ഇവര്‍ അതില്‍ ( നരകത്തില്‍ ) വന്നുചേരുകയില്ലായിരുന്നു. അവരെല്ലാം അതില്‍ നിത്യവാസികളായിരിക്കും.

അല്ലാഹുവിനു പുറമേ ആരെങ്കിലും ആരെയൊക്കെ ആരാധിക്കുന്നുവോ അവര്‍ നരകത്തിലെ നിത്യവാസികള്‍ ആയിരിക്കും എന്ന്. ക്രിസ്ത്യാനികള്‍ ഈസായെ ദൈവമായി ആരാധിക്കുന്നു. അതുകൊണ്ട് ക്രിസ്ത്യാനികള്‍ക്കും ഈസായ്ക്കും നരകം തന്നെ എന്ന് നബി. ഈസാ എന്ത് പിഴച്ചു? താന്‍ അങ്ങിനെയൊന്നും പഠിപ്പിചിട്ടില്ലെന്ന് (അല്ലാഹുവിന്റെ മുന്‍പാകെയും) ഈസാ പറഞ്ഞതാണ്.

5:72 മര്‍യമിന്‍റെ മകന്‍ മസീഹ്‌ തന്നെയാണ്‌ അല്ലാഹു എന്ന്‌ പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. എന്നാല്‍ മസീഹ്‌ പറഞ്ഞത്‌; ഇസ്രായീല്‍ സന്തതികളേ, എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കുവിന്‍. ..

അല്ലാഹുവിന്റെ മുന്‍പാകെ:

5:116 അല്ലാഹു പറയുന്ന സന്ദര്‍ഭവും ( ശ്രദ്ധിക്കുക. ) മര്‍യമിന്‍റെ മകന്‍ ഈസാ, അല്ലാഹുവിന്‌ പുറമെ എന്നെയും, എന്‍റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍. എന്ന്‌ നീയാണോ ജനങ്ങളോട്‌ പറഞ്ഞത്‌? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്‍! എനിക്ക്‌ ( പറയാന്‍ ) യാതൊരു അവകാശവുമില്ലാത്തത്‌ ഞാന്‍ പറയാവതല്ലല്ലോ? ഞാനത്‌ പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും നീയത്‌ അറിഞ്ഞിരിക്കുമല്ലോ. എന്‍റെ മനസ്സിലുള്ളത്‌ നീ അറിയും. നിന്‍റെ മനസ്സിലുള്ളത്‌ ഞാനറിയില്ല. തീര്‍ച്ചയായും നീ തന്നെയാണ്‌ അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍. 117 നീ എന്നോട്‌ കല്‍പിച്ച കാര്യം അഥവാ എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കണം എന്ന കാര്യം മാത്രമേ ഞാനവരോട്‌ പറഞ്ഞിട്ടുള്ളൂ. ഞാന്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാന്‍ അവരുടെ മേല്‍ സാക്ഷിയായിരുന്നു. പിന്നീട്‌ നീ എന്നെ പൂര്‍ണ്ണമായി ഏറ്റെടുത്തപ്പോള്‍ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവന്‍. നീ എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.


ഇനി വല്ലവരും നബിയെ ദൈവമാക്കിയാല്‍ നബിയും നരകത്തില്‍ എത്തും എന്ന് ചുരുക്കം. വെറുതെയല്ല സ്വന്തം പടം എവിടെയും ഇല്ലാതിരിക്കാന്‍ നബി ശ്രദ്ധിച്ചത്. ആരെങ്കിലും കയറി അങ്ങോട്ട്‌ ആരാധിച്ചാലോ? ക്രിസ്ത്യാനികളെയാണെങ്കില്‍ വിശ്വസിക്കാനും പറ്റില്ല, എപ്പോഴാ ആരെയൊക്കെ ആരാധിക്കും എന്ന് പറയാന്‍ പറ്റില്ല . ആ ബുദ്ധിയുടെ മുമ്പില്‍ നമിക്കുന്നു.

ഇതൊക്കെയാണെങ്കിലും ഈസായെ സ്വര്‍ഗത്തില്‍ ഇരുത്തും എന്നും ഖുര്‍ആന്‍ പറയുന്നത് കൊണ്ട് തത്കാലം ആശ്വസിക്കാം.

3:45 മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭം ശ്രദ്ധിക്കുക: മര്‍യമേ, തീര്‍ച്ചയായും അല്ലാഹു നിനക്ക്‌ അവന്‍റെ പക്കല്‍ നിന്നുള്ള ഒരു വചനത്തെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്‍റെ പേര്‍ മര്‍യമിന്‍റെ മകന്‍ മസീഹ്‌ ഈസാ എന്നാകുന്നു. അവന്‍ ഇഹത്തിലും പരത്തിലും മഹത്വമുള്ളവനും സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനുമായിരിക്കും.
http://quran.com/3/ 45:[And mention] when the angels said, "O Mary, indeed Allah gives you good tidings of a word from Him, whose name will be the Messiah, Jesus, the son of Mary - distinguished in this world and the Hereafter and among those brought near [to Allah ].

ഇതൊക്കെ വൈരുദ്ധ്യമാണോ എന്നറിയാന്‍ ആലിക്കോയയോട് ചോദിക്കേണ്ടി വരും.

Sunday, November 21, 2010

യേശു /ഏലിയ, ആരാണ് കൊല്ലപ്പെട്ടത് ? ആരാണ് സ്വര്‍ഗത്തിലേക്ക്‌ കയറി പോയത്?

ഞാന്‍ ആമുഖത്തില്‍ സൂചിപ്പിച്ചു, നബിയ്ക്ക് ഓര്‍മ്മയ്ക്ക്‌ എന്തോ തകരാറുണ്ടെന്ന്. അതിലെ ഒരു കമന്റില്‍ മുസ്ലീം ബ്ലോഗറായ ആലിക്കോയ പറയുന്നു,
"ഖദീജയുടെ ബന്ധു ഉള്‍പ്പെടെ മനുഷ്യരില്‍ നിന്ന് കേട്ട കാര്യങ്ങളും നബി മറന്നെന്നിരിക്കും. നമസ്‌കാരത്തില്‍ പോലും അദേഹത്തിന്ന് മറവി സംഭവിച്ചതും അനുചരന്‍മാര്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ തിരുത്തിയതും ഹദീസില്‍ കാണാം. "(ലിങ്ക്)

നമസ്കാരം ഖദീജ പഠിപ്പിച്ചു കൊടുത്തതല്ല. അല്ലാഹുവാണ് അത് പഠിപ്പിച്ചു കൊടുത്തിരിക്കുക. അത് പോലും ശരിയായി ഓര്‍ത്തിരിക്കാന്‍ നബിയ്ക്ക് കഴിയുന്നില്ല. പിന്നെങ്ങിനെ പഴയ നിയമം തെറ്റ് കൂടാതെ ഓര്‍ത്തിരിക്കാന്‍ കഴിയും?

ഞാന്‍ വിചാരിച്ചത് യേശു കൊല്ലപ്പെട്ടിട്ടില്ല , സ്വര്‍ഗത്തിലേക്ക്‌ കയറി പോയി, എന്നൊക്കെ മൂപ്പര്‍ കരുതി കൂട്ടി പറഞ്ഞതാണെന്ന്. അങ്ങിനെയല്ല, അതും പഴയനിയമത്തിലെ പല കാര്യങ്ങളുമായി കുഴഞ്ഞു മറിഞ്ഞതാണ് മനസിലാക്കാവുന്നതേയുള്ളൂ.

ഇതാ നബിയുടെ വചനങ്ങള്‍ ..

3:183 ഞങ്ങളുടെ മുമ്പാകെ ഒരു ബലി നടത്തി അതിനെ ദിവ്യാഗ്നി തിന്നുകളയുന്നത്‌ ( ഞങ്ങള്‍ക്ക്‌ കാണിച്ചുതരുന്നത്‌ ) വരെ ഒരു ദൈവദൂതനിലും ഞങ്ങള്‍ വിശ്വസിക്കരുതെന്ന്‌ അല്ലാഹു ഞങ്ങളോട്‌ കരാറു വാങ്ങിയിട്ടുണ്ട്‌ എന്ന്‌ പറഞ്ഞവരത്രെ അവര്‍. ( നബിയേ, ) പറയുക: വ്യക്തമായ തെളിവുകള്‍ സഹിതവും, നിങ്ങള്‍ ഈ പറഞ്ഞത്‌ സഹിതവും എനിക്ക്‌ മുമ്പ്‌ പല ദൂതന്‍മാരും നിങ്ങളുടെ അടുത്ത്‌ വന്നിട്ടുണ്ട്‌. എന്നിട്ട്‌ നിങ്ങളുടെ വാദം സത്യമാണെങ്കില്‍ നിങ്ങളെന്തിന്‌ അവരെ കൊന്നുകളഞ്ഞു?

ബൈബിള്‍ , പഴയനിയമത്തില്‍ , പ്രകാരം പല സന്ദര്‍ഭങ്ങളിലും ദൈവം അഗ്നിയിറക്കിയിട്ടുണ്ട്.
അഹരോന്‍ ബലിയര്‍പ്പിച്ചപ്പോള്‍ ...
ലെവ്യാര്‍ 9:24 കർത്താവിന്റെ സന്നിധിയിൽനിന്ന് അഗ്നി പുറപ്പെട്ട് ബലിപീഠത്തിലിരുന്ന ദഹനബലിയുംമേദസ്സും ദഹിപ്പിച്ചു. ഇതു കണ്ടപ്പോൾ ജനമെല്ലാം ആർത്തുവിളിച്ച് സാഷ്ടാംഗം വീണു.
(പക്ഷെ അഹരോനെ യഹൂദര്‍ കൊന്നിട്ടില്ല)
ഏലിയായും ബാലിന്റെ പ്രവാചകൻമാരുടെയും ബലിയെ കുറിച്ച് ഇവിടെ വായിക്കൂ.
1Kings 18:30 അപ്പോൾ, ഏലിയാ ജനത്തോടു പറഞ്ഞു: അടുത്തുവരുവിൻ: എല്ലാവരും ചെന്നു. കർത്താവിന്റെ തകർന്നുകിടന്നിരുന്ന ബലിപീഠം അവൻ കേടുപോക്കി.
.........
38 ഉടനെ കർത്താവിൽ നിന്ന് അഗ്നി ഇറങ്ങി ബലിവസ്തുവും വിറകും കല്ലും മണ്ണും ദഹിപ്പിക്കുകയും ചാലിലെ വെള്ളം വറ്റിക്കുകയും ചെയ്തു.
കണ്ടോ ഏലിയായും മനുഷ്യരുടെ വെല്ലു വിളി ഏറ്റെടുത്തു. ദൈവം അഗ്നിയിറക്കുകയും ചെയ്തു.
(പക്ഷെ യഹൂദര്‍ ഏലിയായെ കൊന്നുവോ? )

നബിയോടും ദൈവത്തില്‍ നിന്ന് സാക്ഷ്യം ചോദിച്ചപ്പോള്‍ എന്ത് പറഞ്ഞു ഒഴിഞ്ഞതെന്നു ഇവിടെ ചര്‍ച്ചാ വിഷയം ആക്കുന്നില്ല. പക്ഷെ നബി ഇവിടെ (3:183) ആരെ കൊന്നു കളഞ്ഞ കാര്യമാണ് പറഞ്ഞത്?? അഹരോനേയോ ഏലിയായോ യഹൂദര്‍ കൊന്നിട്ടില്ല. ദൈവം തീ അയച്ചു കൊടുത്ത ഒരൊറ്റ പ്രവാചകനെയും യഹൂദര്‍ വധിച്ചതായി ബൈബിളില്‍ ഇല്ല.

ഇനി ഏലിയയുടെ കാര്യം എടുക്കുക. (ദൈവം തീ അയച്ചു കൊടുത്തു സാക്ഷ്യപ്പെടുത്തിയ പ്രവാചകരില്‍ പ്രമുഖന്‍) എന്താണ് ഏലിയയുടെ കാര്യം.

2Kings 2...
11 അവർ സംസാരിച്ചുകൊണ്ടു പോകുമ്പോൾ അതാ ഒരു ആഗ്നേയരഥവും ആഗ്നേയാശ്വങ്ങളും അവരെ വേർപെടുത്തി. ഏലിയാ ഒരു ചുഴലിക്കാറ്റിൽ സ്വർഗത്തിലേക്ക് ഉയർന്നു.

അതായത് യഹൂദര്‍ ഏലിയായെ കൊന്നിട്ടില്ല. അദ്ദേഹം സ്വര്‍ഗത്തിലേക്ക്‌ ഉയര്‍ന്നു പോവുകായാണുണ്ടായത്. യഹൂദര്‍ വധിച്ച പ്രധാനി, പിന്നെ യേശുവാണ്. അത് യഹൂദര്‍ സമ്മതിക്കുകയും ചെയ്യുന്നു. (ഒരു പക്ഷെ അതില്‍ അവര്‍ ഊറ്റം കൊള്ളുകയും ചെയ്തിരിക്കാം.) അവരുടെ പരാതി യേശുവിന്റെ അനുയായികള്‍ മൃതദേഹം മോഷ്ടിച്ചു കൊണ്ട് പോയി എന്ന് മാത്രമാണ്.

യേശുവിനു എന്ത് സംഭവിച്ചു എന്ന് ഖുര്‍ആന്‍ പറയുന്നത് നോക്കാം.

"അവര്‍ ഊറ്റംകൊണ്ടു: `മസീഹ് ഈസബ്‌നു മര്‍യമിനെ, ദൈവദൂതനെ, ഞങ്ങള്‍ വധിച്ചുകളഞ്ഞിരിക്കുന്നു. സത്യത്തിലോ,അവരദ്ദേഹത്തെ വധിച്ചിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. പിന്നെയോ,സംഭവം അവര്‍ക്ക് അവ്യക്തമാവുകയത്രെ ഉണ്ടായത്.അദ്ദേഹത്തെക്കുറിച്ചു ഭിന്നാഭിപ്രായമുള്ളവരും സന്ദേഹത്തില്‍ തന്നെയാകുന്നു. അവരുടെ പക്കല്‍ ആ സംഭവത്തെക്കുറിച്ച് ഒരറിവുമില്ല; കേവലം ഊഹത്തെ പിന്തുടരുന്നതല്ലാതെ. അവര്‍ മസീഹിനെ ഉറപ്പായും വധിച്ചിട്ടില്ല. പ്രത്യുത അദ്ദേഹത്തെ അല്ലാഹു അവങ്കലേക്കുയര്‍ത്തിയതാകുന്നു. അല്ലാഹുവോ, അജയ്യശക്തനും അഭിജ്ഞനുമല്ലോ". (4:157-158)

അതായത് യേശു സ്വര്‍ഗത്തിലേക്ക്‌ ഉയിര്‍ത്തു എന്ന്. നബിയ്ക്ക് വവ്യക്തത ഇല്ലാത്തതിനാല്‍ അതിനെ പറ്റി കൂടുതല്‍ പറഞ്ഞുമില്ല. അല്ലെങ്കില്‍ അബ്രാഹത്തിന്റെ ബലിയെ കുറിച്ച് പോലും പരാമര്‍ശിച്ച നബിയെന്തേ അതിനെ വച്ചു നോക്കുമ്പോള്‍ അടുത്ത കാലത്ത് നടന്ന യേശുവിന്റെ കാര്യം വ്യക്തമായി പറഞ്ഞില്ല?!

അപ്പോള്‍ കാര്യം അതായിരുന്നു. നബിക്ക്‌ വ്യക്തത ഉണ്ടായിരുന്നില്ല. നബിക്ക്‌ ആളുകളെ പരസ്പരം തെറ്റിയതാണ്. ഏലിയ സ്വര്‍ഗത്തിലേക്ക്‌ എടുക്കപ്പെട്ടു എന്നും യേശു വധിക്കപ്പെട്ടു എന്നും ബൈബിള്‍ പറയുമ്പോള്‍ നബി അതു മറിച്ചു പറയുന്നു. യേശു സ്വര്‍ഗത്തിലേക്ക്‌ ഉയിര്‍ത്തപ്പെട്ടു എന്നും ഏലിയ വധിക്കപ്പെട്ടു എന്നും.

ഇത് വെറും നിഗമനങ്ങള്‍ മാത്രം. ശേഷം വായനക്കാര്‍ക്ക് വിടുന്നു.

ഇനി ബൈബിള്‍ തിരുത്തിയതാണെങ്കില്‍ ,
അഹരോനെ യഹൂദര്‍ വധിച്ചു എന്ന കാര്യം മറച്ചു വയ്ക്കണം. അഗ്നിയിറക്കി ദൈവം സാക്ഷ്യപ്പെടുത്തിയ ഏതെങ്കിലും പ്രവാചകരെ യഹൂദര്‍ വധിച്ചു എന്ന കാര്യം തിരുത്തണം. ഏലിയ സ്വര്‍ഗത്തിലേക്ക്‌ കയറി പോയി എന്ന് എഴുതി ചേര്‍ക്കണം.

Wednesday, November 17, 2010

കന്യകാ മറിയം അഹരോന്റെ സഹോദരി ?!

നബിയുടെ ഓര്‍മ്മ ശക്തി പരീക്ഷിക്കപ്പെടുന്ന പുതിയ സ്ഥലം ഇതാ.

19:27അനന്തരം അവനെ ( കുട്ടിയെ ) യും വഹിച്ചുകൊണ്ട്‌ അവള്‍ തന്‍റെ ആളുകളുടെ അടുത്ത്‌ ചെന്നു. അവര്‍ പറഞ്ഞു: മര്‍യമേ, ആക്ഷേപകരമായ ഒരു കാര്യം തന്നെയാകുന്നു നീ ചെയ്തിരിക്കുന്നത്‌.
28 ഹേ; ഹാറൂന്‍റെ സഹോദരീ, നിന്‍റെ പിതാവ്‌ ഒരു ചീത്ത മനുഷ്യനായിരുന്നില്ല. നിന്‍റെ മാതാവ്‌ ഒരു ദുര്‍നടപടിക്കാരിയുമായിരുന്നില്ല.

ഹാരൂന്‍ എന്ന് പറഞ്ഞാല്‍ ബൈബിള്‍ ഭാഷയില്‍ അഹരോന്‍.മോശയുടെ കാലഘട്ടത്തിലെ വ്യക്തി. ഇവിടെ പറയുന്ന മറിയം , യേശുവിന്റെ അമ്മയും.

എന്തുകൊണ്ട് നബിക്ക്‌ തെറ്റ് പറ്റി എന്നറിയണമെങ്കില്‍ പഴയ നിയമം വായിക്കണം.

അഹരോനിന് മറിയം എന്ന പേരില്‍ ഒരു സഹോദരി ഉണ്ടായിരുന്നതായിരുന്നു.
Exodus 15:20 അഹരോന്റെ സഹോദരി മിർയ്യാം എന്ന പ്രവാചകി കയ്യിൽ തപ്പു എടുത്തു, സ്ത്രീകൾ എല്ലാവരും തപ്പുകളോടും നൃത്തങ്ങളോടും കൂടെ അവളുടെ പിന്നാലെ ചെന്നു 21 മിർയ്യാം അവരോടും പ്രതിഗാനമായി ചൊല്ലിയതു: യഹോവെക്കു പാട്ടുപാടുവിൻ, അവൻ മഹോന്നതൻ: കുതിരയെയും അതിന്മേൽ ഇരുന്നവനെയും അവൻ കടലിൽ തള്ളിയിട്ടിരിക്കുന്നു.

ഇത്രയും ലളിതമായ കാരണം കൊണ്ട് മാത്രം നബിക്ക്‌ തെറ്റ് പറ്റുമോ?

മറ്റൊരു ബന്ധമാണ് ഇപ്പോഴത്തെ മുസ്ലീമുകള്‍ (കന്യകാ) മറിയവും അഹരോനെയും തമ്മില്‍ ബന്ധിപ്പിക്കുന്നത്. എലിസബത്തും‌ (സഖറിയായുടെ ഭാര്യ) യേശുവിന്റെ അമ്മയായ മറിയവും ബന്ധുക്കള്‍ ആയിരുന്നു . എലിസബത്ത് അഹരോന്റെ പുത്രിയാനേന്നും പറയുന്നു. അപ്പോള്‍ ബന്ധുവായ മറിയം അഹരോന്റെ പുത്രിയാകില്ലേ? എന്നാണ് ചോദ്യം ?

ഇതാ ബൈബിള്‍ വാക്യങ്ങള്‍ ..
Like 1:5 ഹേറോദേസ്യൂദയാരാജാവായിരുന്ന കാലത്ത്, അബിയായുടെ ഗണത്തില്‍ സഖറിയാ എന്ന ഒരു പുരോഹിതന്‍ ഉണ്ടായിരുന്നു. അഹറോന്റെ പുത്രിമാരില്‍പ്പെട്ട എലിസബത്ത് ആയിരുന്നു അവന്റെ ഭാര്യ.

Luke 1:36 നിന്റെ ചാർച്ചക്കാരത്തി എലീശബെത്തും വാർദ്ധക്യത്തിൽ ഒരു മകനെ ഗർഭം ധരിച്ചിരിക്കുന്നു; മച്ചി എന്നു പറഞ്ഞുവന്നവൾക്കു ഇതു ആറാം മാസം.

syngenis എന്ന പദമാണ് ഗ്രീക്ക് ബൈബിളില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒരു ബന്ധു. അടുത്ത ബന്ധുവാകാം അകന്ന ബന്ധുവാകാം, കസിന്‍ , ആന്‍റി എന്നിവരില്‍ ആരുവേണമെങ്കില്‍ ആകാം.

അപ്പോള്‍ അതാണ്‌. അഹരോന്റെ പുത്രിയായ എലിസബത്തിന്റെ ബന്ധുവാണ് മറിയം എങ്കില്‍ മറിയവും അഹരോന്റെ പുത്രിയാകില്ലേ? ബൈബിള്‍ പഠന സഹായിയൊന്നും അന്ന് കാലത്തുണ്ടായിരുന്നില്ലല്ലോ. ഇസ്രേയേലില്‍ രണ്ടു വംശ ങ്ങളിലുള്ള ആളുകള്‍ വിവാഹിതരാവുക എങ്കില്‍ പുരുഷന്റെ വംശത്തിലാണ് രണ്ടു പേരും അറിയപ്പെടുക. ഇനി ഈ കാര്യവും വിസ്മരിക്കുക.

നബി പറഞ്ഞത്‌ വീണ്ടും വായിക്കുക.
മറിയം അഹരോന്റെ പുത്രി എന്നല്ല നബി പറഞ്ഞത്‌ . സഹോദരി എന്നാണ്. അതുകൊണ്ട് രണ്ടേ രണ്ട് സാധ്യതയേ അവശേഷിക്കുന്നുള്ളൂ . ഒന്നുങ്കില്‍ അഹരോന്റെ സഹോദരി മറിയവുമായി നബിക്ക്‌ തെറ്റി. അല്ലെങ്കില്‍ കന്യകാ മറിയത്തിനു അഹരോന്‍ എന്ന പേരില്‍ ഒരു സഹോദരന്‍ ഉണ്ടായിരിക്കണം. രണ്ടാമതെതാണോ നബി ഉദ്ദേശിച്ചത്‌ എന്നറിയണമെങ്കില്‍ അതിനെ പറ്റിയുള്ള ഹദീസ്‌ പരിശോധിക്കണം.



In Sahih Muslim, the Hadith related by Mughirah ibn Shu'bah, #5326, says:
"When I came to Najran, they (the Christians of Najran) asked me: You read "Sister of Harun", (i.e. Mary), in the Qur'an, whereas Moses was born well before Jesus. When I came back to Allah's Messenger I asked him about that, and he said: "The (people of the old age) used to give names (to their persons) after the names of Apostle and pious persons who had gone before them."" [Sahih Muslim, translated by Abdul Siddiqi].

മറിയം അഹരോന്റെ സഹോദരിയാണെന്ന സൂക്തം കേട്ടപ്പോള്‍ സമീപവാസികളായ ക്രിസ്ത്യാനികള്‍ അന്തം വിട്ടു. നബിയോട്‌ ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരമാണ് മുകളില്‍ കണ്ടത്‌. അതായത്‌ പുള്ളിക്കാരന്‍ ഉദ്ദേശിച്ചത്‌ മോശയുടെ കാലഘട്ടത്തിലുള്ള അഹരോനെ തന്നെ എന്ന്.

ബൈബിളില്‍ പലയിടത്തും വംശാവലിയെ സൂചിപ്പിക്കാന്‍ ദാവീദിന്റെ "പുത്രന്‍"/"പുത്രി" അബ്രാഹത്തിന്റെ "പുത്രന്‍"/"പുത്രി" എന്നിങ്ങനെ കാണാം. യോക്കൊബിന്റെ "സഹോദരന്‍ " എന്നോ മോശയുടെ "സഹോദരി" എന്നോക്കെ അടുത്ത ബന്ധുക്കളെ മാത്രം സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നതാണ്, പ്രത്യേകിച്ചും സ്വന്തം സഹോദരനെ അല്ലെങ്കില്‍ സ്വന്തം സഹോദരിയെ. ഒരിക്കലും മോശയുടെ സഹോദരി എന്നോ അഹരോന്റെ സഹോദരി എന്നോ തലമുറകള്‍ കഴിഞ്ഞുള്ള ആളുകളെ വിശേഷിപ്പിക്കാന്‍ ബൈബിള്‍ ലേഖകര്‍ ഉപയോഗിച്ചിരുന്നില്ല. ഉദാഹരണം എലിസബത്തിന്റെ കാര്യം തന്നെ. അഹരോന്റെ പുത്രി എന്നാണ് അവിടെ വിശേഷിപ്പിച്ചത്!

എന്ത് കൊണ്ടാണ് ഖുറാന്‍ കന്യകാ മറിയത്തെ വിശേഷിപ്പിച്ച പോലെ എലിസബത്തിനെ അഹരോന്റെ സഹോദരി എന്ന്‍ ബൈബിള്‍ വിശേഷിപ്പിക്കഞ്ഞത്? അത് ബൈബിളിനെ ശൈലി അല്ലാത്തത് കൊണ്ട് തന്നെ.

അതവിടെ നില്‍ക്കട്ടെ. ഖുര്‍ആനിന്റെ ശൈലി ഖുര്‍ആനിന്റെ ശൈലിയുമായി താരതമ്യം ചെയ്യാം. എവിടെയാണ് സ്വന്തം സഹോദരി അല്ലാത്ത ഒരാളെ, അതായത്‌ വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവിച്ചിരുന്ന ഒരു വ്യക്തിയുടെ (സഹോദരനായോ) സഹോദരിയായോ ഖുര്‍ആന്‍ അങ്ങിനെ വിശേഷിപ്പിച്ചിരിക്കുന്നത്?

ഇനി മറിയത്തിന്റെ വംശാവലി അറിയണമെങ്കില്‍ ഇവിടെ നോക്കുക. കൂടാതെ ദൈവദൂതന്‍ മറിയത്തിനോട് സംസാരിക്കുന്നതിലും പിതാമഹനായ ദാവിനെ പരാമര്‍ശിക്കുന്നു. പുരുഷനെ അറിയാതെ തന്നെ യേശുവിനെ ദാവീദിന്റെ പുത്രനാക്കി. അപ്പോള്‍ മറിയം ദാവീദിന്റെ വംശത്തില്‍ തന്നെ വേണമല്ലോ?

Luke1: 30 ദൂതൻ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയിൽ നീ കൃപ കണ്ടെത്തിയിരിക്കുന്നു. 31 നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം.32 അവൻ വലിയ വനായിരിക്കും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കർത്താവ് അവനു കൊടുക്കും. 33 യാക്കോ ബിന്റെ ഭവനത്തിൻമേൽ അവൻ എന്നേക്കും ഭരണം നടത്തും. അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല. 34 മറിയം ദൂതനോടു പറഞ്ഞു: ഇതെങ്ങനെ സംഭവിക്കും? ഞാൻ പുരുഷനെ അറിയുന്നില്ലല്ലോ.

ഒരു പക്ഷെ ബൈബിള്‍ നേരിട്ട് മറിയത്തെ ദാവീദിന്റെ "പുത്രി" എന്ന് സംബോധന ചെയ്തിരുന്നെങ്കില്‍ നബിക്ക്‌ തെറ്റ് പറ്റില്ലായിരുന്നു എന്ന് ഞാന്‍ കരുതുന്നു.

Hebrews 7:14

Thursday, November 11, 2010

ചില ചോദ്യങ്ങള്‍

ഈ ചോദ്യങ്ങള്‍ ആലിക്കോയ ബ്ലോഗ്ഗരോട് ചോദിച്ചതാണ്. അദ്ദേഹത്തിന് മറുപടി പറയാന്‍ സൌകര്യത്തിനു അത് ഒരു ലിസ്റ്റ് ആക്കി ഇവിടെ കൊടുക്കുന്നു.

ചോദ്യം 11) നബി നിരക്ഷരന്‍ ആയിരിക്കാം. അത് കൊണ്ട് തന്നെ ഖുറാന്‍ എഴുതാനോ അനുയായികള്‍ എഴുതിയ ഖുറാന്‍ വായിക്കാനോ സാധിച്ചിരിക്കില്ല.
പക്ഷെ നബി മന്ദബുദ്ധി ആരിരുന്നു എന്ന്‍ നിങ്ങള്‍ പറയില്ലല്ലോ? മറ്റുള്ളവര്‍ പറഞ്ഞത് കേള്‍ക്കാനോ മനസിലാക്കാനോ കഴിവില്ലെന്ന് പറയില്ലല്ലോ ?കവിതകള്‍ കേട്ടാല്‍ ആസ്വദിക്കാന്‍ നബിക്ക്‌ കഴിവില്ലായിരുന്നോ?
ക്രിസ്ത്യന്‍ കേന്ദ്രമായ സിറിയയിലേക്ക് രണ്ടോ മൂന്നോ മാസങ്ങള്‍ നീളുന്ന കച്ചവട യാത്രകള്‍ നബി നടത്തിയിരുന്നു. ഖദീജയുടെ അമ്മാവന്‍ ക്രിസ്ത്യാനിയായിരുന്നില്ലേ?
ഈ യാത്രകളില്‍ നിന്നും അവരില്‍ നിന്നും ബൈബിള്‍ കഥകള്‍ നബി കേട്ടിരുന്നില്ല എന്ന്‍ ഉറപ്പായി പറയാന്‍ കഴിയുമോ?

12) സൈനബിനെ വിവാഹം ചെയ്യുന്ന വേളയില്‍ വന്ന ഖുറാന്‍ സൂക്തം നോക്കൂ.

33:52 ഇനിമേല്‍ നിനക്ക്‌ ( വേറെ ) സ്ത്രീകളെ വിവാഹം കഴിക്കാന്‍ അനുവാദമില്ല. ഇവര്‍ക്ക്‌ പകരം വേറെ ഭാര്യമാരെ സ്വീകരിക്കുവാനും ( അനുവാദമില്ല ) അവരുടെ സൌന്ദര്യം നിനക്ക്‌ കൌതുകം തോന്നിച്ചാലും ശരി. നിന്‍റെ വലതുകൈ ഉടമപ്പെടുത്തിയവര്‍ ( അടിമസ്ത്രീകള്‍ ) ഒഴികെ. അല്ലാഹു എല്ലാകാര്യവും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.

താങ്കള്‍ തന്ന ലിസ്റ്റ് പ്രകാരം സൈനബ് അഞ്ചാമത്തെ കേട്ടിയോളാണ്. അത് കഴിഞ്ഞിട്ടും നബി വിവാഹം കഴിച്ചിട്ടുണ്ടല്ലോ?
33:52 നബി റദ്ദാക്കിയിരുന്നോ? താങ്കള്‍ പറയുന്നു ആയത്ത് റദ്ദാക്കുന്നത് സംസ്കരണത്തിന്റെ ഭാഗമായാണെന്ന് . ഇത് ആരെ സംസ്കരണം പഠിപ്പിക്കാന്‍ ആയിരുന്നു?

അതോ ഖുറാന്‍ നിയമങ്ങളെ തന്നിഷ്ട പ്രകാരം മാറ്റിമറിക്കാന്‍ നബിക്ക് അല്ലാഹു പ്രത്യേക അനുമതി കൊടുത്തിരുന്നോ?


13) പ്രാവചകന്റെ ഏറ്റവും കുറഞ്ഞ യോഗ്യത പ്രവചികുക എന്നതാണ് .
കനമുള്ള പ്രവചനം ഒന്നും നബി നടത്തിയില്ല അല്ലേ?
കള്ള പ്രവാചകനാണെങ്കില്‍ പ്രവചിച്ചത് തെറ്റും . അത് പോലെ ഒരെണ്ണം ഇവിടെ കൊടുക്കുന്നു. താങ്കളുടെ പ്രവാചകന്റെ പ്രവചനം എന്ത് കൊണ്ടാണ് തെറ്റിയത്?


14) "ഖുര്‍ആനിന്റെ ഒരു ഭാഗവും നഷ്ടപ്പെട്ടു പോയതായി ഒരു ഹദീസിലും ഇല്ല. " എന്ന് ആലിക്കോയ ബ്ലോഗര്‍ പറയുന്നു.

ഹദീസില്‍ വ്യഭിചാരികളെ കല്ലെറിഞ്ഞു കൊന്നിരുന്നു .
അലിയും നബിയും തെറ്റായി ശിക്ഷ നടപ്പാക്കുകയായിരുന്നുവോ .. ഇതാ ഹദീസുകള്‍ ...

Narrated Ash-Sha'bi: from 'Ali when the latter stoned a lady to death on a Friday. 'Ali said, "I have stoned her according to the tradition of Allah's Apostle

നബി വ്യഭിചാരികളെ കല്ലെറിഞ്ഞു കൊന്നിരുന്നു എന്നതിന്റെ തെളിവുകള്‍ ഇതാ ബുഖാരിയില്‍ നിന്ന്
http://www.usc.edu/schools/college/crcc/engagement/resources/texts/muslim/hadith/bukhari/050.sbt.html#003.050.885
http://www.usc.edu/schools/college/crcc/engagement/resources/texts/muslim/hadith/bukhari/034.sbt.html#003.034.421
http://www.usc.edu/schools/college/crcc/engagement/resources/texts/muslim/hadith/bukhari/063.sbt.html#007.063.195

http://www.usc.edu/schools/college/crcc/engagement/resources/texts/muslim/hadith/muslim/017.smt.html#017.4216
Jabir b. 'Abdullah reported that Allah's Apostle (may peace be upon him) stoned (to death) a person from Banu Aslam, and a Jew and his wife.

ആട് തിന്നു പോയ വിവരണം ആയിഷയില്‍ നിന്ന് ...
It was narrated that ‘A’ishah said: “The Verse of stoning and breastfeeding of AN ADULT ten times was revealed, and the paper was with me under my pillow. When the Messenger of Allah died, we were preoccupied with his death, and a tame sheep came in and ate it.” (Hasan) (English Translation of Sunan Ibn Majah – Compiled by Imam Muhammad Bin Yazeed Ibn Majah Al-Qazwini [Darussalam Publishers & Distributors, First Edition: June 2007], ahadith edited & referenced by Hafiz Abu Tahir Zubair ‘Ali Za’i, translated by Nasiruddin al-Khattab (Canada), final review by Abu Khaliyl (USA), Volume 3, From Hadith No. 1783 to 2718, Chapter 36. Breastfeeding An Adult, pp. 113-114; capital and underline emphasis ours)


വ്യഭിചാരിയെ കല്ലെറിഞ്ഞു കൊല്ലണമെന്ന്‍ ഖുറാനില്‍ ഉണ്ടോ?
ഇല്ലെങ്കില്‍ നബി സ്വന്തം ഇഷ്ടപ്രകാരം ശിക്ഷ വിധിക്കുകയായിരുന്നോ?
അതോ ആയിഷ പറഞ്ഞ പോലെ ഈ സൂക്തങ്ങള്‍ നബിയുടെ വീട്ടിലെ ആട് തിന്നു പോയോ?

15) ഖുറാന്‍ പറയുന്നു.

2:222 ആര്‍ത്തവത്തെപ്പറ്റി അവര്‍ നിന്നോട്‌ ചോദിക്കുന്നു. പറയുക; അതൊരു മാലിന്യമാകുന്നു. അതിനാല്‍ ആര്‍ത്തവഘട്ടത്തില്‍ നിങ്ങള്‍ സ്ത്രീകളില്‍ നിന്ന്‌ അകന്നു നില്‍ക്കേണ്ടതാണ്‌. അവര്‍ ശുദ്ധിയാകുന്നത്‌ വരെ അവരെ സമീപിക്കുവാന്‍ പാടില്ല. എന്നാല്‍ അവര്‍ ശുചീകരിച്ചു കഴിഞ്ഞാല്‍ അല്ലാഹു നിങ്ങളോട്‌ കല്‍പിച്ച വിധത്തില്‍ നിങ്ങള്‍ അവരുടെ അടുത്ത്‌ ചെന്നുകൊള്ളുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു.

ഇതൊന്നും നബിക്ക്‌ ബാധകമല്ലേ?ഉണ്ടെങ്കില്‍ ആ ഒഴിവ്കിഴിവ്‌ നബിക്ക്‌ കൊടുത്തതായി പറയുന്ന ഖുറാന്‍ സൂക്തം തരുമോ?

Sahih Bukhari
Volume 1, Book 6, Number 298:

Narrated 'Aisha:

The Prophet and I used to take a bath from a single pot while we were Junub. During the menses, he used to order me to put on an Izar (dress worn below the waist) and used to fondle me. While in Itikaf, he used to bring his head near me and I would wash it while I used to be in my periods (menses).


നബിക്ക്‌ എന്തും ആകാം എന്നാണോ അതിനര്‍ത്ഥം?

16) ഉല്പത്തി 17:9 ദൈവം പിന്നെയും അബ്രാഹാമിനോടു അരുളിച്ചെയ്തതു: നീയും നിന്റെശേഷം തലമുറതലമുറയായി നിന്റെ സന്തതിയും എന്റെ നിയമം പ്രമാണിക്കേണം.10 എനിക്കും നിങ്ങൾക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും മദ്ധ്യേയുള്ളതും നിങ്ങൾ പ്രമാണിക്കേണ്ടതുമായ എന്റെ നിയമം ആവിതു: നിങ്ങളിൽ പുരുഷപ്രജയൊക്കെയും പരിച്ഛേദന ഏൽക്കേണം.11 നിങ്ങളുടെ അഗ്രചർമ്മം പരിച്ഛേദന ചെയ്യേണം; അതു എനിക്കും നിങ്ങൾക്കും മദ്ധ്യേയുള്ള നിയമത്തിന്റെ അടയാളം ആകും.12 തലമുറതലമുറയായി നിങ്ങളിൽ പുരുഷപ്രജയൊക്കെയും എട്ടുദിവസം പ്രായമാകുമ്പോൾ പരിച്ഛേദനഏൽക്കേണം;

യേശു അബ്രഹാമിന്റെ തലമുറയില്‍ പെട്ടവനായത് കൊണ്ട് പരിച്ഛേദനം ചെയ്തു. ഞാന്‍ അബ്രാഹത്തിന്റെ തലമുറയില്‍ പെട്ടവനല്ല. അതുകൊണ്ട് എന്നോട് പരിച്ഛേദനം നടത്താന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല

കൂടുതല്‍ വ്യക്തത്യ്ക്ക് ഇവിടെ ചോദിക്കട്ടെ. പരിച്ഛേദനം ചെയ്യണമെന്ന് ഖുറാനില്‍ പറയുന്നത് എവിടെയാണ്?
മുഹമ്മദ്‌ നബി പരിച്ഛേദനം ചെയ്തത് എന്നായിരുന്നു? എട്ടുദിവസം പ്രായമായിരുന്നപ്പോള്‍ ആയിരുന്നോ ആ പരിച്ഛേദന കര്‍മ്മം നടത്തിയത്‌?
അതിനെ പറ്റി പ്രതിപാദിക്കുന്ന ഖുറാന്‍ വചനമോ ഹദീസോ നിങ്ങളുടെ കൈയ്യില്‍ ഉണ്ടോ? എന്റെ അറിവിലേക്ക് ഇവിടെ ചേര്‍ക്കുമല്ലോ?

താങ്കളോട് നബി പറഞ്ഞിട്ടുണ്ടോ പരിച്ഛേദനം ഏല്‍ക്കണം എന്ന് ? ഉണ്ടെങ്കില്‍ ഖുറാന്‍ സൂക്തം കാണിച്ചു തരണം.
ഇല്ലെങ്കില്‍ പിന്നെന്തിനാണ് താങ്കള്‍ പരിച്ഛേദനം നടത്തുന്നത്? നബി തന്നെ പരിച്ഛേദനം നടത്തിയിട്ടുണ്ടോ? എങ്കില്‍ അതിന്റെ തെളിവും കൊണ്ട് വരണം.

[adding] എന്തുകൊണ്ടാണ് മുസ്ലീകുകളില്‍ ചിലര്‍ പെണ്‍സുന്നത്ത്‌ നടത്തുന്നത്? ദൈവം അങ്ങിനെ പറഞ്ഞിട്ടുണ്ടോ?


17) മുഹമ്മദ്‌ നബിയ്ക്ക് എഴുത്തും വായനയും അറിയുമായിരുന്നോ?
ഇല്ലെങ്കില്‍ എന്തുകൊണ്ടാണ്, നബിയോട്‌ ആദ്യ വചനമായി അല്ലാഹു "വായിക്ക്" എന്ന് പറഞ്ഞത്‌? നബിയോട് തന്നെയല്ലേ വായിക്കാന്‍ പറഞ്ഞത്‌?
ഈ ചങ്ങാതി എഴുത്തും വായനയും അറിവില്ലാത്ത നിരക്ഷരനായ ഒരു കച്ചവടക്കാരന്‍ ആയിരുന്നു എന്ന് അല്ലാഹുവിനു അറിവില്ലായിരുന്നോ?

18) (എന്തുകൊണ്ടാണ് ക്രിസ്തുമസ് ഡിസംബര്‍ 25നു നടത്തുന്നത് എന്ന ചോദ്യം ആലിക്കോയ ചോദിച്ചിരുന്നു. അതിന്റെ ഉത്തരത്തിനോടനുബന്ധമായി ഈ മറുചോദ്യവും ചോദിച്ചിരുന്നു)
നിങ്ങടെ ബലി പെരുന്നാള്‍ എങ്ങിനെയാ? ഇസ്മയെലിനെ ബലിയര്‍പ്പിക്കാന്‍ കൊണ്ട് പോയത്‌ നവമ്പര്‍ പതിനെഴിനായിരുന്നു എന്ന് ഉറപ്പാണോ ?
പിന്നെന്തിനാണ് ആ ദിവസം ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്?

18 ബി.) അബ്രഹാം ഇസഹാക്കിനെ അല്ല ബലിയര്‍പ്പിക്കാന്‍ കൊണ്ട് പോയത്‌ എന്നതിനാലാണ് യഹൂദര്‍ ബലി പെരുന്നാള്‍ ആഘോഷിക്കാത്തത് എന്ന് ആലിക്കോയ പറയുകയുണ്ടായി.
എന്നാണ് മുസ്ലീമുകള്‍ ബലിപെരുന്നാള്‍ ആഘോഷിക്കാന്‍ തുടങ്ങിയത്. നബിക്ക്‌ മുമ്പോ നബിക്ക്‌ ശേഷമോ അതോ നബിയായിട്ട് തുടങ്ങിയതോ? എന്ത്യേ ഇസ്മയെലിന്റെ പിന്‍തുടര്ച്ചക്കാര്‍ക്ക് ബോധ്യമുണ്ടായില്ലേ താങ്കളുടെ പിതാമഹന്റെ ബലി മഹാത്മ്യം?

19) (കുരിശു ക്രിസ്ത്യാനികളുടെ ചിഹ്നമായത് എന്തുകൊണ്ടാണ് എന്ന ചര്‍ച്ചയുടെ ഭാഗമായുള്ള ചോദ്യം ഇതാ)
ദൈവമാണോ നിങ്ങളുടെ ചിഹ്നം. ചന്ദ്രകല നിങ്ങളുടെ ചിഹ്നമായത്‌ അത് ദൈവമായത് കൊണ്ടാണോ?

20) (ക്രിസ്ത്യാനികള്‍ എന്തുകൊണ്ടാണ് ഞായറാഴ്ച സാബത്ത് ആചരിക്കുന്നത് എന്ന ചര്‍ച്ചയുടെ ഭാഗമായുള്ള ചോദ്യം ഇതാ)
എന്തെ നിങ്ങള്‍ സാബത്ത് ആചാരിക്കാത്തത് ? മോശയുടെ പിന്‍ഗാമിയല്ലേ മുഹമ്മദ്‌?
സാബത്ത് ആചരിക്കേണ്ടത് മോശയുടെ പിന്‍ഗാമിയുടെ കടമയാണെന്ന് നബിയ്ക്ക് പോലും തോന്നിയില്ലേ?

21) മോശയുമായി നബിയുടെ യുദ്ധങ്ങള്‍ താരതമ്യം ചെയ്‌താല്‍ വലിയ വൈരുദ്ധ്യം മനസിലാകും.
ഒന്ന്) യുദ്ധമുതലിന്റെ ഒരു ഭാഗവും മോശക്ക് ലഭിച്ചിരുന്നില്ല. നബി അഞ്ചില്‍ ഒന്ന് കൈപറ്റിയിരുന്നു
രണ്ട്) യുദ്ധ തടവുകാരികളെ ഭാര്യയായത്തിനു ശേഷം ഭോഗിക്കാനേ യഹോവ അനുവാദം കൊടുത്തിട്ടുള്ളൂ. ആ ഭാര്യയെ വില്‍ക്കാന്‍ അനുവദിച്ചിരുന്നില്ല.
നബിയാണെങ്കില്‍ യുദ്ധ തടവുകാരികളെ ഭാര്യയാക്കാതെ തന്നെ ഭോഗിച്ചിരുന്നു. അവരെ വില്‍ക്കുകയും ചെയ്തിരുന്നു.

എന്താണ് ഈ വ്യത്യാസത്തിന്റെ കാരണം? അതും മോശയുടെ പിന്‍ഗാമി ഇങ്ങനെ ചെയ്യുന്നത് ശരിയാണോ?


22) (ബൈബിളിന്റെ സൂക്ഷമതയും ഖുര്‍ആനിന്റെ സൂക്ഷമതയും ചര്‍ച്ചയില്‍ നിന്ന്)
632 ല്‍ ഖുറാന്‍ പുസ്തക രൂപ്പത്തില്‍ ആക്കിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ ആ പുസ്തകം കാണിക്കണം ! ഇല്ലെങ്കില്‍ കൈയ്യിലുള്ള ഏറ്റവും പഴയ രൂപം കാണിക്കണം. എന്തൊക്കെ വചനങ്ങളും അദ്ധ്യായങ്ങളും നഷ്ടപ്പെട്ടിട്ടുണ്ടെന്നു അപ്പോള്‍ അറിയാം.
എന്നിട്ട് പോരെ സൂക്ഷ്മതയുടെ ഏറ്റകുറിച്ചിലുകളെ കുറിച്ച ഗീര്‍വാണമടിക്കാന്‍ ?


23) ആലിക്കോയ പറഞ്ഞു: "മറ്റുള്ളവര്‍ക്ക് നിര്‍ബന്ധമില്ലാത്ത പലതും നബിക്ക്
നിര്‍ബന്ധമായിരുന്നു. മറ്റുള്ളവര്‍ക്ക് അനുവദനീയമായ ചിലത് നബിക്ക്
അനുവദനീയമായിരുന്നില്ല. അതേ പോലെ മറ്റുള്ളാവര്‍ക്കില്ലാത്ത ഇളവ്
നബിക്കുണ്ടായിരുന്നു."

എന്താണ് മറ്റുള്ളവര്‍ക്കില്ലാത്ത നബിക്ക് മാത്രമായ നിര്‍ബന്ധങ്ങള്‍ .
ഒന്ന് രണ്ടു സാമ്പിള്‍ തരുമോ?


24) വിവാഹം കഴിച്ചു കൊണ്ട് മാത്രമേ സ്ത്രീകളെ ദീന്‍ പഠിപ്പിക്കുക സാധ്യമാവുകയുള്ളൂ എന്ന് താങ്കള്‍ പറയുന്നു. അതുകൊണ്ടാണ് നബി പത്തിലധികം വിവാഹങ്ങള്‍ കഴിച്ചിട്ടുല്ലത് എന്നും പറഞ്ഞു.

ഖുറാന്‍ പറയുന്നു.
[33:50.....സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക്‌ ദാനം
ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും
( അനുവദിച്ചിരിക്കുന്നു. ) ...]
സ്വദേഹം നബിക്ക്‌ ദാനം ചെയ്യാന്‍ വരുന്ന സ്ത്രീയെ എന്ത് ദീന്‍
പഠിപ്പിക്കാന്‍ ആണ് നബി ഉദ്ദേശിക്കുന്നത്?

Saturday, November 6, 2010

നബിയും പഴയ പ്രവാചകരും

ഇത് ആലിക്കോയ ബ്ലോഗ്ഗരിനോട്‌ ഇവിടെ ചോദിച്ച ചോദ്യങ്ങളാണ്.


---
ഒരു കാര്യം തുടക്കത്തിലേ പറയാന്‍ ആഗ്രഹിക്കുന്നു.

ദാവീദോ അബ്രഹാമോ ക്രിസ്ത്യാനികള്‍ക്ക് പ്രവാചകന്മാരെ അല്ല. അവര്‍ രാജാക്കന്മാരും പൂര്‍വ്വ പിതാക്കന്മാരും ആണ്. ഒരു പക്ഷെ ഖുറാന്‍ അങ്ങിനെ പറയുന്നുണ്ടാകും.

ദാവീദ്‌ അന്യന്റെ ഭാര്യയെ മോഹിച്ചു സ്വന്തമാക്കിയവന്‍ ആണ് (ബൈബിള്‍ പ്രകാരം). മോശ ഒരിക്കല്‍ ദൈവത്തെ ധിക്കരിച്ചതായും കാണാം. (അതിന്റെ പേരിലാണ് കാനാന്‍ ദേശം കാണുവാന്‍ കഴിയാതെ വന്നത്). ഇതൊക്കെ ഇവര്‍ ചെയ്തു. ഇതൊന്നും ദൈവം പറഞ്ഞിട്ടാണ് ചെയ്തത് എന്നൊന്നും ഇവര്‍ പറഞ്ഞിട്ടില്ല.

ഇനി കാര്യത്തിലേക്ക് കടക്കാം.
ചോദ്യം 1.
അബ്രഹാം, ലൂത്ത്, യേശു മുതലായവര്‍ പ്രവാചകര്‍ ആണെന്ന് ഖുറാന്‍ പറയുന്നു.താങ്കള്‍ വീണ്ടും പറയുന്നു, പ്രവാചകന്മാര്‍ വരുന്നത് അഞ്ച് കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടിയാണ്‌: പ്രബോധനം, സംസ്കരണം, സംഘാടനവും, നേതൃത്വം നല്‍കലും, വിമോചനം, ഭരണം നടത്തല്‍ .

താങ്കള്‍ കുറച്ചു മുമ്പേ പറഞ്ഞു യേശു രാജ്യം ഭരിച്ചിട്ടില്ല എന്ന്‍ ... അതുകൊണ്ട് യേശു പ്രവാചകന്‍ ആണോ?
അബ്രാഹം/ഇസഹാക്ക്‌/യാക്കോബ്/ഇസ്മൈല്‍ ആരോടും പ്രബോധനം നടത്തിയതായോ രാജ്യം ഭരിച്ചതായോ കാണുന്നില്ല. ഇവര്‍ എങ്ങിനെ ഖുറാന്‍ പ്രകാരം പ്രവാചകനായി.മൂസയും തഥൈവ. (രാജ്യം ഭരിച്ചിട്ടില്ല).ഇവരൊക്കെ താങ്കളുടെ നിര്‍വചനം പ്രകാരം എങ്ങിനെ പ്രവാചകന്മാരായി?

ചോദ്യം 2.
ബൈബിള്‍ പ്രകാരം ഒരു പ്രവാചകനും മറ്റുള്ളവര്‍ക്ക് ഒരു നിയമവും തനിക്ക്‌ മറ്റൊരു നിയവും കൊണ്ട് വന്നിട്ടില്ല. എന്തേ നബിക്ക്‌ പ്രത്യേകത? ഉദാഹരണത്തിന്. ബാക്കിയുള്ളവര്‍ക്ക്‌ ഭാര്യമാര്‍ നാലും അവനവന് ഇഷ്ടമുള്ളത്രയും. പക്ഷപാതമല്ലേ അത്? എന്ത് കൊണ്ടാണ് ഈ പ്രത്യേക ഇളവുകള്‍ ?

ചോദ്യം 3.
അന്യന്റെ ഭാര്യയെ മോഹിക്കരുത് എന്ന്‍ മോശ മുതല്‍ ഉള്ള നിയമം ആണ്.
എന്ത് കൊണ്ടാണ് യുദ്ധ തടവുകാരുടെ ഭാര്യമാരെയും അടിമകളുടെ ഭാര്യമാരെയും ഭോഗിക്കാന്‍ നബി നിയമം കൊണ്ട് വന്നത്?
(സന്തോഷ്‌ ഇത് നേരത്തേ ചോദിച്ചിരുന്നു.)

ചോദ്യം 4
ബൈബിലുള്ള പ്രവാചകര്‍ക്ക് ദൈവത്തിന്റെ വ്യക്തമായ അടയാളങ്ങള്‍ ഉണ്ടായിരുന്നു.
മോശ: കടല്‍ പകുത്ത് ഇസ്രായേല്‍ കാരെ മോചിപ്പിച്ചു.
യേശു. അനേകം അത്ഭുതങ്ങള്‍ , ദൈവത്തിന്റെ സാക്ഷ്യം (ജോര്‍ദാനില്‍ വച്ച് )
(മനുഷ്യരുടെ വെല്ലുവിളികള്‍ സ്വീകരിച്ച മറ്റു പ്രവാചകരും ഉണ്ടായിരുന്നു.)
എന്തു കൊണ്ട് ദൈവത്തില്‍ നിന്ന്‍ വ്യക്തമായ ഒരു സാക്ഷ്യം നബിക്ക്‌ ഉണ്ടായിരുന്നില്ല?
(ഗബ്രിയല്‍ മുഖേനെ ഖുറാന്‍ നല്‍കപ്പെടുന്നു എന്ന്‍ നബി മാത്രമേ സാക്ഷ്യപെടുതിയിട്ടുള്ളൂ.)

ചോദ്യം 5.
ബൈബിളിലെ ഒരു പ്രവാചകനും അവനവന്‍ പറഞ്ഞത്‌ മാറ്റി പറഞ്ഞിട്ടില്ല.
എന്ത് കൊണ്ടാണ് നബി അദ്ദേഹം പറഞ്ഞത്‌ പല കാര്യങ്ങളും മാറ്റി പറഞ്ഞത്‌ ?

ചോദ്യം 6.
ഏറ്റവും വലിയ തെളിവെന്നു മുസ്ലീമുകള്‍ അവകാശപ്പെടുന്ന ഖുര്‍ആനിന്റെ ആദ്യ പ്രതി എവിടെ?
(ഓര്‍ക്കണം എ.ഡി. 350 ല്‍ ഉള്ള ബൈബിള്‍ ഇപ്പോഴും ലഭ്യമാണ്. പക്ഷെ 632 ല്‍ എഴുതപ്പെട്ട ഖുറാന്‍ എവിടെ?)

ചോദ്യം ഏഴ്.
പ്രയോഗ്യകത! യേശു പറഞ്ഞു, വിവാഹമോചനം പരസംഗം മൂലമല്ലാതെ അരുത് എന്ന്.
ഇതില്‍ എന്ത് അപ്രായോഗിഗത ആണ് താങ്കള്‍ കാണുന്നത്. ഭാര്യയെ ഉപേക്ഷിക്കുന്നുവരുണ്ടാകും , പക്ഷെ അത് തുലോം തുച്ചമല്ലേ? ക്രിസ്ത്യാനികളുടെ കാര്യം വിട്. മുസ്ലീമുകള്‍ തന്നെ കുറെ പേരുണ്ടല്ലോ ഒരു ഭാര്യയുമായി ജീവിക്കുന്നവര്‍ . അതിന്റെ കണക്കുകള്‍ അവിടെ നില്‍ക്കട്ടെ .. മദ്യപാനം നബി നിറുത്തലാക്കി എന്ന് പറയുന്നു.മുസ്ലീമുകളില്‍ തന്നെ മദ്യപിക്കുന്നവര്‍ ഇല്ലേ? അപ്പോള്‍ അത് പ്രായാഗികമായിരുന്നോ? നിയമം എന്ന് പറയുന്നത് നിയമമാണ്. അനുസരിക്കാന്‍ കഴിയാത്തവര്‍ ഉണ്ടാകുമെങ്കിലും.എന്താ ശരിയല്ലേ?

ചോദ്യം എട്ടു..(പിന്നെയും പ്രായോഗികത.)
നബി പറഞ്ഞു, ഒന്നിലധികം ഭാര്യമാരെ തുല്യമായി പരിഗണിക്കാന്‍ കഴിയുന്നവരെ ഒന്നിലധികം വിവാഹം ചെയ്യാവൂ എന്ന്. അങ്ങിനെ ചെയ്യാന്‍ ആര്‍ക്കും സാധ്യമല്ല തന്നെ എന്ന അനുബന്ധവും നബി ചേര്‍ക്കുന്നുണ്ട്. എന്നിട്ടും നബി എത്ര കെട്ടി? എന്തൊരു പ്രായോഗികത അല്ലെ? അവനവന്‍ പോലും താന്‍ പറഞ്ഞതിന് വില കൊടുക്കുന്നില്ല എന്നര്‍ത്ഥം ! ശരിയല്ലേ?

ചോദ്യം ഒമ്പത്‌.(ആവര്‍ത്തനം )
അല്ലാഹുവിന്റെ പ്രബോധനമാണ് താന്‍ പറയുന്നത് എന്ന്‍ ഓരോ 'നാഴിക'യിലും നബി ആവര്‍ത്തിക്കുന്നത് കാണാം.
യേശുവോ മൂസയോ അങ്ങിനെ ആവര്‍ത്തിക്കുന്നില്ല. പകരം തെളിവുകള്‍ കാണിക്കുന്നു. കണ്ണുള്ളവര്‍ കാണട്ടെ എന്ന നിലപാട്‌. നബിയാണെങ്കില്‍ ആത്മ വിശ്വാസം ഇല്ലാത്തവനെ പോലെയാണ് പെരുമാറുന്നത്. അല്ലാഹുവിന്റെ വചനമാണ് താന്‍ പറയുന്നത് എന്ന്‍ ആവര്‍ത്തിച്ച് സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയാണോ?

ചോദ്യം പത്ത്.
ബൈബിളില്‍ പിശാച് യേശുവിനെ പരീക്ഷിക്കുന്നത് കാണാം. ലളിതമായി യേശു പിശാചിനെ നിരാശപെടുതുന്നു. ഉത്കൃഷ്ട തെളിവായി നബി ഉയര്‍ത്തി കാട്ടിയ ഖുറാനിലെ ചില ആയത്തുകള്‍ പിശാചിന്റെതാണ് എന്ന്‍ പരിതപിക്കുന്ന നബിയെ കാണാം. എന്ത് കൊണ്ടാണ് പിശാചിന്റെ പരീക്ഷണങ്ങളെ പരാജയപ്പെടുത്താന്‍ നബിക്ക്‌ കഴിയാതെ പോയത്‌?

ഇത് വളരെ നീണ്ടു പോയെന്നു തോന്നുന്നു. സൗകര്യം പോലെ ഓരോന്നായി മറുപടി പറയുമല്ലോ?

യോഹന്നാന്റെ പേര്‍ ആദ്യം കിട്ടിയത്‌ സ്നാപകന് തന്നയോ?

സ്നാപക യോഹന്നാന്‍ എന്ന് ബൈബിളില്‍ കാണുന്ന വ്യക്തി ഖുറാനിലും ഉണ്ട്. ക്രിസ്ത്യാനികളുടെയും മുസ്ലീമുകളുടെയും വിശ്വാസപരമായി നോക്കുമ്പോള്‍ തികച്ചും അപ്രസക്തമായ കാര്യമാണ്, സ്നാപകന്റെ പേരിടില്‍ ചടങ്ങ്....

ഖുറാന്‍ പറയുന്നു...

19:7 ഹേ, സകരിയ്യാ, തീര്‍ച്ചയായും നിനക്ക്‌ നാം ഒരു ആണ്‍കുട്ടിയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്‍റെ പേര്‍ യഹ്‌യാ എന്നാകുന്നു. മുമ്പ്‌ നാം ആരെയും അവന്‍റെ പേര്‌ ഉള്ളവരാക്കിയിട്ടില്ല.

ബൈബിള്‍ എന്ത് പറയുന്നു എന്ന്‍ നോക്കാം.

Luke 1:59 പിതാവിന്റെ പേരനുസരിച്ച് സഖറിയാ എന്ന് അവനു പേരു നല്‍കാന്‍ അവര്‍ ആഗ്രഹിച്ചു.60 എന്നാല്‍, ശിശുവിന്റെ അമ്മ അവരോടു പറഞ്ഞു: അങ്ങനെയല്ല, അവന്‍ യോഹന്നാന്‍ എന്നു വിളിക്കപ്പെടണം.61 അവര്‍ അവളോടു പറഞ്ഞു: നിന്റെ ബന്ധുക്കളിലാര്‍ക്കും ഈ പേര് ഇല്ലല്ലോ.


സംഭവം ലളിതം. ബൈബിളില്‍ പറഞ്ഞത്‌ നബി മനസ്സിലാക്കി വന്നപ്പോള്‍ യോഹന്നാന്‍ എന്ന പേര് ഇതിനു മുമ്പ്‌ ആര്‍ക്കും ഇല്ലെന്നായി. ഇത് നബിയുടെ 'ഗബ്രിയേലിന്' പറ്റിയ തെറ്റാണോ അതോ ആരെങ്കിലും ബൈബിള്‍ തിരുതിയതാണോ?

ആമുഖത്തില്‍ പറഞ്ഞ പോലെ ഈ പൊരുത്തകേട്‌ വിശ്വാസപരമായി നോക്കുമ്പോള്‍ അപ്രധാനമാണ്. ഇനി ബൈബിള്‍ തിരുത്തിയെന്ന് മുഖവിലയ്ക്കെടുക്കുകയാണെങ്കില്‍ എവിടെയെല്ലാം തിരുത്തണം?

ഇവിടെയൊക്കെ തിരുത്തണം ...

1 Chronicles 3:15 ജോസിയായുടെ പുത്രന്‍മാര്‍: ആദ്യജാതന്‍ യോഹനാന്‍, രണ്ടാമന്‍യഹോയാക്കിം, മൂന്നാമന്‍ സെദെക്കിയാ, നാലാമന്‍ ഷല്ലൂം.

1 Chronicles 3:24 എലിയോവേനായുടെ പുത്രന്‍മാര്‍: ഹോദാവിയാ, എലിയാഷീബ്, പെലായാ, അക്കൂബ്, യോഹനാന്‍, ദലായാ, അനാനി ഇങ്ങനെ ഏഴുപേര്‍.

1 Chronicles 6:4 എലെയാസറിന്റെ സന്തതികള്‍ തലമുറക്രമത്തില്‍: ഫിനെഹാസ്, അബിഷുവാ,5 ബുക്കി, ഉസി,6 സെരഹിയാ, മെരായോത്,7 അമരിയ, അഹിത്തൂബ്,8 സാദോക്, അഹിമാസ്,9 അസറിയാ, യോഹനാന്‍,10 ജറുസലെമില്‍ സോളമന്‍ പണിയിച്ച ദേവാലയത്തില്‍ പുരോഹിതശുശ്രൂഷ നടത്തിയ അസറിയാ,.....


Ezra 8:12 അസ്ഗാദിന്റെ കുടുംബത്തില്‍പെട്ട ഹക്കാത്താനിന്റെ മകന്‍ യോഹനാനും നൂറ്റിപ്പത്തുപേരും.

2 Kings 25:23 ബാബിലോണ്‍രാജാവു ഗദാലിയായെ ദേശാധിപതിയാക്കിയെന്ന് അറിഞ്ഞ് അവിടെ ഉണ്ടായിരുന്ന സേനാപതികള്‍ സൈന്യസമേതം മിസ്പായില്‍ ഗദാലിയായുടെ അടുത്തു ചെന്നു. അവര്‍ നെത്താനിയായുടെ മകന്‍ ഇസ്മായേല്‍, കരെയായുടെ മകന്‍ യോഹനാന്‍, നെത്തൊഫാത്യനായ തന്‍ഹുമേത്തിന്റെ മകന്‍ സെറായിയാ, മക്കാക്യന്റെ മകന്‍ യാസനിയാ

ഖുറാന്‍ വക്താക്കള്‍ പറയുന്നത്... ആ ജോണ്‍ ആല്ല ഈ ജോണ്‍ എന്നാണ്. മറ്റൊരാളുടെ അഭിപ്രായം പ്രവാചക ഗുണമുള്ള വേറൊരു യോഹന്നാനും മുമ്പ്‌ ഉണ്ടായിട്ടില്ല എന്നാണു നബി പറഞ്ഞത്‌ എന്നായി. Shakir എന്ന കഷി പരിഭാഷ തന്നെ മാറ്റി കളഞ്ഞു... "അവനു തുല്യരായി വേരെയോരാളെയും ഉണ്ടാക്കിയിട്ടില്ല " എന്നാക്കി. അറബി അറിയുന്ന സുഹൃത്തുക്കള്‍ക്ക് വിട്ടുകൊടുക്കുന്നു. Shakir പറയുന്നതാണ് ശരിയെങ്കില്‍ ഈ മലയാളം പരിഭാഷ അതിനനുസരിച്ച് ശരിയാക്കണേ. ലിങ്ക്.

നബിയുടെ ഓര്‍മ്മ ശക്തിയുടെ പരിമിതിയാണോ മറുഭാഷയിലുള്ള ബൈബിള്‍ മനസിലാക്കിയത്തിലുള്ള വീഴ്ചയോ ഇവിടെ സംഭവിച്ചിരിക്കുന്നത് !?