ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?

Thursday, November 25, 2010

ഖുര്‍ആനിലെ ത്രിത്വം !

ക്രിസ്ത്യാനികള്‍ ത്രിത്വം എന്ന് പറയുന്നത് പിതാവ്‌ , പുത്രന്‍ , പരിശുദ്ധ ആത്മാവ് എന്നിവരെയാണ്. പക്ഷെ ഖുര്‍ആനിലെ ത്രിത്വം വേറെയാണ്.

5:116 അല്ലാഹു പറയുന്ന സന്ദര്‍ഭവും ( ശ്രദ്ധിക്കുക. ) മര്‍യമിന്‍റെ മകന്‍ ഈസാ, അല്ലാഹുവിന്‌ പുറമെ എന്നെയും, എന്‍റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍. എന്ന്‌ നീയാണോ ജനങ്ങളോട്‌ പറഞ്ഞത്‌? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്‍! എനിക്ക്‌ ( പറയാന്‍ ) യാതൊരു അവകാശവുമില്ലാത്തത്‌ ഞാന്‍ പറയാവതല്ലല്ലോ?

ഖുര്‍ആന്‍ പ്രകാരം ഇവരാണ് ത്രിത്വം. അല്ലാഹു, ഈസാ, മറിയം !!!

മൂന്നു പേരേ ആരാധിക്കുന്നു എന്ന് പറയുന്നിടത് , ഇതാ പിന്നെയും മറിയം. (പരിശുദ്ധ ആത്മാവ് ചിത്രത്തിലെ ഇല്ല)

5: 72മര്‍യമിന്‍റെ മകന്‍ മസീഹ്‌ തന്നെയാണ്‌ അല്ലാഹു എന്ന്‌ പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. എന്നാല്‍ മസീഹ്‌ പറഞ്ഞത്‌; ഇസ്രായീല്‍ സന്തതികളേ, എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കുവിന്‍. അല്ലാഹുവോട്‌ വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന്‌ സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്‌. നരകം അവന്‍റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക്‌ സഹായികളായി ആരും തന്നെയില്ല. എന്നാണ്‌.അല്ലാഹു മൂവരില്‍ ഒരാളാണ്‌ എന്ന്‌ പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളാണ്‌. ഏക ആരാധ്യനല്ലാതെ യാതൊരു ആരാധ്യനും ഇല്ല തന്നെ. അവര്‍ ആ പറയുന്നതില്‍ നിന്ന്‌ വിരമിച്ചില്ലെങ്കില്‍ അവരില്‍ നിന്ന്‌ അവിശ്വസിച്ചവര്‍ക്ക്‌ വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും. 74 ആകയാല്‍ അവര്‍ അല്ലാഹുവിലേക്ക്‌ ഖേദിച്ചുമടങ്ങുകയും, അവനോട്‌ പാപമോചനം തേടുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. 75 മര്‍യമിന്‍റെ മകന്‍ മസീഹ്‌ ഒരു ദൈവദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന്‌ മുമ്പ്‌ ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്‌. അദ്ദേഹത്തിന്‍റെ മാതാവ്‌ സത്യവതിയുമാകുന്നു. അവര്‍ ഇരുവരും ഭക്ഷണംകഴിക്കുന്നവരായിരുന്നു. നോക്കൂ; എന്നിട്ടും അവര്‍ എങ്ങനെയാണ്‌ ( സത്യത്തില്‍ നിന്ന്‌ ) തെറ്റിക്കപ്പെടുന്നതെന്ന്‌. 76 ( നബിയേ, ) പറയുക: അല്ലാഹുവെ കൂടാതെ നിങ്ങള്‍ക്ക്‌ ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിയാത്ത വസ്തുക്കളെയാണോ നിങ്ങള്‍ ആരാധിക്കുന്നത്‌? അല്ലാഹുവാകട്ടെ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.


കണ്ടില്ലേ, ഈസായും അദ്ദേഹത്തിന്റെ മാതാവും ഭക്ഷണം കഴിക്കുന്നവരായിരുന്നു. അത് കൊണ്ട് ആ വസ്തുക്കളെയാണോ നിങ്ങള്‍ ആരാധിക്കുന്നത് എന്നാണ് നബി ചോദിക്കുന്നത്.

നബി അങ്ങിനെ മനസിലാക്കി. അത് കൊണ്ട് അപ്രകാരം പറഞ്ഞു. അത്രയ്ക്കുണ്ട് ഖുര്‍ആനിന്റെ ആധികാരികത.

35 comments:

  1. ഖുര്‍ആന്‍ പ്രകാരം ഇവരാണ് ത്രിത്വം. അല്ലാഹു, ഈസാ, മറിയം !!!

    മൂന്നു പേരേ ആരാധിക്കുന്നു എന്ന് പറയുന്നിടത് , ഇതാ പിന്നെയും മറിയം. (പരിശുദ്ധ ആത്മാവ് ചിത്രത്തിലെ ഇല്ല)

    ReplyDelete
  2. സാജന്‍, ഖുര്‍ആന്‍ പ്രകാരം ശരിയായ ത്രിത്വമോ, ശരിയായ ക്രിട്യാനിടിയോ ഇല്ല. ക്രിസ്റ്യനിടി, യേശുവും പൂര്‍വ പ്രവാചകന്മാരും പഠിപ്പിച്ച ശുദ്ധ ഏക ദൈവ സങ്കല്പത്തില്‍ നിന്നും വ്യതിചലിച്ച വിശ്വാസമാണ് എന്നാണ് ഖുര്‍ആനിന്റെ പക്ഷം.

    ക്രിസ്ത്യാനികള്‍ക്കിടയില്‍ യേശുവിനെയും, മറിയത്തെയും ക്കുറിച്ച് വിത്യസ്ത കാഴുച്ചപ്പാടുള്ള ധാരാളം വിഭാഗങ്ങള്‍ വിവിധ കാലങ്ങളില്‍ ഉണ്ടായിട്ടുണ്ട്, ഇന്നും ഉണ്ട്.

    ഖുര്‍ആന്‍ ഇവിടെ പ്രധാനമായും സംബോധന ചെയ്യുന്നത്, യേശുവിനെയും, മറിയത്തെയും ദൈവത്തിന് പുറമേ ആരാധ്യരാക്കിയ അന്നത്തെ ക്രിസ്ത്യാനികളെയായിരുന്നു. ഇന്നും ക്രിസ്ത്യാനികളിലെ പലരും മറിയത്തെ ദൈവ മാതാവായി കാണുകയും അവരോട് പ്രാര്‍ഥിക്ക്കാരും ഉണ്ടല്ലോ ? അവരെ വിമര്‍ശിക്കുകയാണ് ഈ വചനം.

    ഇത് ത്രിത്വത്തിലെ ആളുകളെ എണ്ണി പറയുകയോ, അതെല്ലെങ്കില്‍ ത്രിത്വത്തെ അംഗീകരിക്കുന്ന ഏതെന്കിലും ഒരു ക്രിസ്ത്യന്‍ വിഭാഗത്തെ മാത്രം വിമര്‍ശിക്കുകയോ അല്ല, മറിയത്തെയും, യേശുവിനെയും ആരാധ്യരാക്കുന്ന എല്ലാവര്ക്കും ബാധകമാണ് ഈ സൂക്തങ്ങള്‍.

    ത്രിത്വത്തെ ക്കുറിച്ച് എന്റെ പോസ്റ്റും ശ്രദ്ധിക്കുക

    ReplyDelete
  3. ഞാനുള്‍പ്പെടുന്ന റോമന്‍ കത്തോലിക്കരാന്നു മാതാവിന് പ്രത്യക സ്ഥാനം കൊടുക്കുന്നത്.
    അവരോടു മാധ്യസ്ഥം അപേക്ഷിക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. ദൈവമായി ആരാധിക്കുന്നില്ല.
    (മാതാവേ, ഞങ്ങള്‍ക്ക് വേണ്ടി നിന്റെ തിരു പുത്രനോട് അപേക്ഷിക്കണമേ എന്നാണ് എല്ലാ പ്രാര്‍ഥനകളും)

    മാതാവിനെ ദൈവമായി ആരാധിക്കുന്ന ഒരു ക്രിസ്ത്യന്‍ വിഭാഗവും ഈ ലോകത്തിലില്ല എന്നാണ് എന്റെ അറിവ്.
    എന്നാല്‍ യേശുവിനെ ദൈവമായി അംഗീകരിക്കുന്ന ഭൂരിഭാഗം പേരും (എല്ലാ ക്രിസ്ത്യന്‍ വിഭാഗങ്ങളും എന്നതായിരുക്കും കൂടുതല്‍ ശരി ) ത്രിത്വം എന്നതിനെ അംഗീകരിക്കുന്നുണ്ട്.അതില്‍ ആരൊക്കെയാണ് ഉള്ളതെന്ന് എന്ന് സുബൈരിനും അറിയാം.

    എന്നിരിക്കേ ആരെയാണ് നബി അഭിസംബോധന ചെയ്യുന്നത്? എന്തുകൊണ്ട് ക്രിസ്ത്യാനികളുടെ മൂവര്‍ ദൈവങ്ങളെ പറ്റി പറയുന്നിടത്ത് മാതാവ്‌ കടന്നു വരുന്നു? എന്തുകൊണ്ട് ക്രിസ്ത്യാനികള്‍ ത്രിത്വത്തിലെ അംഗമായി കണക്കാക്കുന്ന പരിശുദ്ധത്മാവ്‌ വരുന്നില്ല.!

    നബിക്ക്‌ ഖുര്‍ആന്‍ വചനം ഒത്തി കൊടുത്ത അല്ലാഹുവിനു ഇത് അറിയേണ്ടതല്ലേ?

    ReplyDelete
  4. ഓഫ് ടോപിക്‌ :
    ഞാന്‍ ചോദിക്കാന്‍ മറന്നു. ഞങ്ങള്‍ അല്ലാവുവിനു പുറമേ ഈസായെ കൂടി ദൈവമായി ആരാധിക്കുന്നു എന്ന് നബിയ്ക്ക് വ്യക്തമായി അറിയാം. അതിന്റെ പേരില്‍ ഈസായെ നരകത്തില്‍ ഇടും എന്ന് പറയുന്നത് ശരിയാണോ?

    ബ്ലോഗ്‌ ഇവിടെ. ഖുര്‍ആന്‍ പ്രകാരം ഈസയും നരകത്തില്‍ ! . ഇതിനുള്ള മുസ്ലീം വിശദീകരണം കാണുവാന്‍ താത്പര്യമുണ്ട്. താങ്കള്‍ക്ക് അറിയുമെങ്കില്‍ കൂട്ടി ചേര്‍ക്കുമല്ലോ!

    കൂട്ടത്തില്‍ ഈസായുടെ അമ്മയെ കൂടി നരകത്തില്‍ ഇടുമോ എന്നറിഞ്ഞാല്‍ കൊള്ളാം. അവരെ കൂടി ആരാധിക്കുന്നുണ്ട് എന്ന് ഇവിടെ ഖുര്‍ആനില്‍ പറയുന്നുണ്ടല്ലോ!

    ReplyDelete
  5. @ സുബൈര്‍

    ഖുര്‍ആനില്‍ ഉപയോഗിച്ചിരിക്കുന്ന ത്രിത്വം എന്ന വാക്ക് അര്‍ത്ഥമാക്കുന്ന മൂന്നാമത്തെ വ്യക്തിത്വം ഏതാണ്?

    അല്ലയോ വേദക്കാരേ, സ്വമതത്തില്‍ അതിരുകവിയാതിരിക്കുവിന്‍. സത്യമല്ലാത്തതൊന്നും അല്ലാഹുവിന്റെ പേരില്‍ ആരോപിക്കാതിരിക്കുവിന്‍. മര്‍യമിന്റെ പുത്രന്‍ ഈസാ മസീഹ് ദൈവദൂതനും ദൈവം മര്‍യമിലേക്കയച്ച വചനവുമല്ലാതെ മറ്റൊന്നുമായിരുന്നില്ല. അല്ലാഹുവിങ്കല്‍നിന്നുള്ള (മര്‍യമിന്റെ ഗര്‍ഭാശയത്തില്‍ ശിശുവായി രൂപംകൊണ്ട) ഒരാത്മാവുമായിരുന്നു. നിങ്ങളും അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കുക. ത്രിത്വം വാദിക്കാതിരിക്കുക. അതില്‍നിന്നു വിരമിക്കുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം. അല്ലാഹു ഏകനാകുന്നു. പുത്രനുണ്ടായിരിക്കുന്നതില്‍നിന്ന് പരിശുദ്ധനുമാകുന്നു. ആകാശ ഭൂമികളിലുള്ളതൊക്കെയും അവന്റേതത്രെ. അവയുടെ കൈകാര്യത്തിനും മേല്‍നോട്ടത്തിനും അവന്‍തന്നെ എത്രയും മതിയായവനല്ലോ. (4:171)

    അല്ലാഹു മൂവരില്‍ ഒരാളാണ്‌ എന്ന്‌ പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളാണ്‌. ഏക ആരാധ്യനല്ലാതെ യാതൊരു ആരാധ്യനും ഇല്ല തന്നെ. അവര്‍ ആ പറയുന്നതില്‍ നിന്ന്‌ വിരമിച്ചില്ലെങ്കില്‍ അവരില്‍ നിന്ന്‌ അവിശ്വസിച്ചവര്‍ക്ക്‌ വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും. (5:73)

    ReplyDelete
  6. @ സുബൈര്‍

    ഖുര്‍ ആന്‍ "പരിശുദ്ധാത്മാവ്" എന്നത് കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്?

    മൂസായ്ക്ക്‌ നാം ഗ്രന്ഥം നല്‍കി. അദ്ദേഹത്തിന്‌ ശേഷം തുടര്‍ച്ചയായി നാം ദൂതന്‍മാരെ അയച്ചുകൊണ്ടിരുന്നു. മര്‍യമിന്‍റെമകനായ ഈസാക്ക്‌ നാം വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നല്‍കുകയും, അദ്ദേഹത്തിന്‌ നാം പരിശുദ്ധാത്മാവിന്‍റെ പിന്‍ബലം നല്‍കുകയും ചെയ്തു. എന്നിട്ട്‌ നിങ്ങളുടെ മനസ്സിന്‌ പിടിക്കാത്ത കാര്യങ്ങളുമായി വല്ല ദൈവദൂതനും നിങ്ങളുടെ അടുത്ത്‌ വരുമ്പോഴൊക്കെ നിങ്ങള്‍ അഹങ്കരിക്കുകയും, ചില ദൂതന്‍മാരെ നിങ്ങള്‍ തള്ളിക്കളയുകയും, മറ്റു ചിലരെ നിങ്ങള്‍ വധിക്കുകയും ചെയ്യുകയാണോ? (2:87)

    ആ ദൂതന്‍മാരില്‍ ചിലര്‍ക്ക്‌ നാം മറ്റു ചിലരെക്കാള്‍ ശ്രേഷ്ഠത നല്‍കിയിരിക്കുന്നു. അല്ലാഹു ( നേരില്‍ ) സംസാരിച്ചിട്ടുള്ളവര്‍ അവരിലുണ്ട്‌. അവരില്‍ ചിലരെ അവന്‍ പല പദവികളിലേക്ക്‌ ഉയര്‍ത്തിയിട്ടുമുണ്ട്‌. മര്‍യമിന്‍റെമകന്‍ ഈസായ്ക്ക്‌ നാം വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നല്‍കുകയും, പരിശുദ്ധാത്മാവ്‌ മുഖേന അദ്ദേഹത്തിന്‌ നാം പിന്‍ബലം നല്‍കുകയും ചെയ്തിട്ടുണ്ട്‌. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവരുടെ ( ദൂതന്‍മാരുടെ ) പിന്‍ഗാമികള്‍ വ്യക്തമായ തെളിവ്‌ വന്നുകിട്ടിയതിനു ശേഷവും ( അന്യോന്യം ) പോരടിക്കുമായിരുന്നില്ല. എന്നാല്‍ അവര്‍ ഭിന്നിച്ചു. അങ്ങനെ അവരില്‍ വിശ്വസിച്ചവരും നിഷേധിച്ചവരുമുണ്ടായി. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവര്‍ പോരടിക്കുമായിരുന്നില്ല. പക്ഷെ അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത്‌ ചെയ്യുന്നു. (2:253)

    ( ഈസായോട്‌ ) അല്ലാഹു പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധേയമാകുന്നു. ) മര്‍യമിന്‍റെ മകനായ ഈസാ! തൊട്ടിലില്‍ വെച്ചും, മദ്ധ്യവയസ്കനായിരിക്കെയും നീ ജനങ്ങളോട്‌ സംസാരിക്കവെ, പരിശുദ്ധാത്മാവ്‌ മുഖേന നിനക്ക്‌ ഞാന്‍ പിന്‍ബലം നല്‍കിയ സന്ദര്‍ഭത്തിലും, ഗ്രന്ഥവും ജ്ഞാനവും തൌറാത്തും ഇന്‍ജീലും നിനക്ക്‌ ഞാന്‍ പഠിപ്പിച്ചുതന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം കളിമണ്ണ്‌ കൊണ്ട്‌ നീ പക്ഷിയുടെ മാതൃകയില്‍ രൂപപ്പെടുത്തുകയും, എന്നിട്ട്‌ നീ അതില്‍ ഊതുമ്പോള്‍ എന്‍റെ അനുമതി പ്രകാരം അത്‌ പക്ഷിയായിത്തീരുകയും ചെയ്യുന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം ജന്‍മനാ കാഴ്ചയില്ലാത്തവനെയും, പാണ്ഡുരോഗിയെയും നീ സുഖപ്പെടുത്തുന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം നീ മരണപ്പെട്ടവരെ പുറത്ത്‌ കൊണ്ട്‌ വരുന്ന സന്ദര്‍ഭത്തിലും, നീ ഇസ്രായീല്‍ സന്തതികളുടെ അടുത്ത്‌ വ്യക്തമായ തെളിവുകളുമായി ചെന്നിട്ട്‌ അവരിലെ സത്യനിഷേധികള്‍ ഇത്‌ പ്രത്യക്ഷമായ മാരണം മാത്രമാകുന്നു. എന്ന്‌ പറഞ്ഞ അവസരത്തില്‍ നിന്നെ അപകടപ്പെടുത്തുന്നതില്‍ നിന്ന്‌ അവരെ ഞാന്‍ തടഞ്ഞ സന്ദര്‍ഭത്തിലും ഞാന്‍ നിനക്കും നിന്‍റെ മാതാവിനും ചെയ്ത്‌ തന്ന അനുഗ്രഹം ഓര്‍ക്കുക. (5: 110)

    ReplyDelete
  7. @ സുബൈര്‍

    എന്താണ് ഈ ആത്മചൈതന്യം?

    അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത അല്ലാഹുവോടും അവന്‍റെ റസൂലിനോടും എതിര്‍ത്തു നില്‍ക്കുന്നവരുമായി സ്നേഹബന്ധം പുലര്‍ത്തുന്നത്‌ നീ കണ്ടെത്തുകയില്ല. അവര്‍ ( എതിര്‍പ്പുകാര്‍ ) അവരുടെ പിതാക്കളോ, പുത്രന്‍മാരോ, സഹോദരന്‍മാരോ ബന്ധുക്കളോ ആയിരുന്നാല്‍ പോലും. അത്തരക്കാരുടെ ഹൃദയങ്ങളില്‍ അല്ലാഹു വിശ്വാസം രേഖപ്പെടുത്തുകയും അവന്‍റെ പക്കല്‍ നിന്നുള്ള ഒരു ആത്മചൈതന്യം കൊണ്ട്‌ അവന്‍ അവര്‍ക്ക്‌ പിന്‍ബലം നല്‍കുകയും ചെയ്തിരിക്കുന്നു. താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവന്‍ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും. അവരതില്‍ നിത്യവാസികളായിരിക്കും. അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെ പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. അത്തരക്കാരാകുന്നു അല്ലാഹുവിന്‍റെ കക്ഷി. അറിയുക: തീര്‍ച്ചയായും അല്ലാഹുവിന്‍റെ കക്ഷിയാകുന്നു വിജയം പ്രാപിക്കുന്നവര്‍. (58:22)

    ReplyDelete
  8. @ സുബൈര്‍

    ആരെയാണ് ഇവിടെ 'റൂഹ്' എന്നു പറയുന്നത്? ജിബ്‌രീല്‍ തന്നെയാണോ പരിശുദ്ധാത്മാവ്?

    റൂഹും മലക്കുകളും അണിയായി നില്‍ക്കുന്ന ദിവസം. പരമകാരുണികനായ അല്ലാഹു അനുവാദം നല്‍കിയിട്ടുള്ളവനും സത്യം പറഞ്ഞിട്ടുള്ളവനുമല്ലാതെ അന്ന്‌ സംസാരിക്കുകയില്ല. (78:38)


    എന്നിട്ട്‌ അവര്‍ കാണാതിരിക്കാന്‍ അവള്‍ ഒരു മറയുണ്ടാക്കി. അപ്പോള്‍ നമ്മുടെ ആത്മാവിനെ ( ജിബ്‌രീലിനെ ) നാം അവളുടെ അടുത്തേക്ക്‌ നിയോഗിച്ചു. അങ്ങനെ അദ്ദേഹം അവളുടെ മുമ്പില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. (19:17)

    തീര്‍ച്ചയായും ഇത്‌ ( ഖുര്‍ആന്‍ ) ലോകരക്ഷിതാവ്‌ അവതരിപ്പിച്ചത്‌ തന്നെയാകുന്നു. വിശ്വസ്താത്മാവ്‌ ( ജിബ്‌രീല്‍) അതും കൊണ്ട്‌ ഇറങ്ങിയിരിക്കുന്നു (26:192-193)

    ReplyDelete
  9. ഞാനുള്‍പ്പെടുന്ന റോമന്‍ കത്തോലിക്കരാന്നു മാതാവിന് പ്രത്യക സ്ഥാനം കൊടുക്കുന്നത്.
    അവരോടു മാധ്യസ്ഥം അപേക്ഷിക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. ദൈവമായി ആരാധിക്കുന്നില്ല.
    (മാതാവേ, ഞങ്ങള്‍ക്ക് വേണ്ടി നിന്റെ തിരു പുത്രനോട് അപേക്ഷിക്കണമേ എന്നാണ് എല്ലാ പ്രാര്‍ഥനകളും)
    ========================


    സാജന്‍, സൃഷ്ടികര്‍ത്താവായ ദൈവമായി കാണാതെ തെന്നെ പല ആളുകളെയും ദൈവത്തോട്‌ അടുപ്പിക്കുന്നവരായിട്ടും, മധ്യവര്‍ത്തികളായിട്ടും, ദൈവ്കാതിന്റെ അവതാരങ്ങലായിട്ടും മതാക്കലായും മറ്റും കണ്ടു, ആരാധിക്കുകയും പ്രാര്‍ത്തിക്കുകയും ചെയ്യുന്നവരുണ്ട്. ഖുര്‍ആനിന്റെ ഭാഷയില്‍ ആരാധനയും പ്രാര്‍ത്ഥനയും, പരമമായ വണക്കവും ദൈവത്തോട് മാത്രമേ ആകാവൂ. അവന്‍ മാത്രമാണ് ആരാധ്യന്‍. ഇതിനു വിരുദ്ധമായി മറിയത്തെ ആരാധ്യരാക്കുന്നവര്‍ (അറബിയില്‍ - ഇലാഹ്) അറേബ്യയില്‍ ഉണ്ടായിരുന്നു. ഇന്നും ഉണ്ട്. ഈ സൂക്തം അത്തരം ആളുകളെ ക്കുറിച്ചാണ്. ഇനി മക്കയില്‍ ബഹു ദൈവ വിശ്വാസികളും സൃഷിടികളെ ആരാധിചിരിന്നത് (ഇലാഹാക്കിയിരുന്നത്), അവര്‍ സൃഷ്ടി കര്‍ത്താവായ ദൈവമാണ് എന്ന് കരുതിയായിരുന്നില്ല മറിച്ചു, തങ്ങള്‍ ആരാധിക്കുന്നവര്‍ ഏക ദൈവത്തിലേക്കുള്ള തങ്ങളുടെ മധ്യവര്‍ത്തികള്‍ ആണ് എന്ന് കരുതിയായിരുന്നു - ഖുറാന്‍ അവരെയും വിമര്‍ശിക്കുന്നുണ്ട്.

    എന്നാല്‍ യേശുവിനെ ദൈവമായി അംഗീകരിക്കുന്ന ഭൂരിഭാഗം പേരും (എല്ലാ ക്രിസ്ത്യന്‍ വിഭാഗങ്ങളും എന്നതായിരുക്കും കൂടുതല്‍ ശരി ) ത്രിത്വം എന്നതിനെ അംഗീകരിക്കുന്നുണ്ട്.അതില്‍ ആരൊക്കെയാണ് ഉള്ളതെന്ന് എന്ന് സുബൈരിനും അറിയാം.
    =============


    ത്രിത്വം അന്ഗീകരിക്കാത്ത, ബൈബിള്‍ ദൈവികമായി കരുതുന്ന ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഇന്നുമുണ്ട്.


    എന്നിരിക്കേ ആരെയാണ് നബി അഭിസംബോധന ചെയ്യുന്നത്? എന്തുകൊണ്ട് ക്രിസ്ത്യാനികളുടെ മൂവര്‍ ദൈവങ്ങളെ പറ്റി പറയുന്നിടത്ത് മാതാവ്‌ കടന്നു വരുന്നു? എന്തുകൊണ്ട് ക്രിസ്ത്യാനികള്‍ ത്രിത്വത്തിലെ അംഗമായി കണക്കാക്കുന്ന പരിശുദ്ധത്മാവ്‌ വരുന്നില്ല.!
    ===================

    ഞാന്‍ പറഞ്ഞിരുന്നു, മാറിയത്തെയും, യേശുവിനെയും ആരാധിക്കുകയും അവരോടു പ്രാര്‍ത്തിക്കുകയും ചെയ്യുന്ന എല്ലാവര്ക്കും ബാധകമാണ് ഈ സൂക്തങ്ങള്‍.

    ഇനി പറയെട്ടെ, അറേബിയയില്‍ മറിയത്തെ ദൈവമായി തെന്നെ കണ്ടിരുന്ന Mariamites എന്ന ക്രിസ്ത്യന്‍ വിഭാഗവും അറേബ്യയില്‍ ഉണ്ടായിരിന്നു.

    Mariamites :Worshippers of Mary, the mother of Jesus. They said the Trinity consisted of God the Father, God the Son, and Mary the mother of God.
    E. Cobham Brewer Dictionary of Phrase and Fable

    മറ്റൊരു റഫറന്‍സ്

    But, to be more particular as to the nation we are now writing of, Arabia was of old famous for heresies; which might be in some measure attributed to the liberty and independency of the tribes. Some of the Christians of that nation believed the soul died with the body, and was to be raised again with it at the last day: these Origen is said to have convinced. Among the Arabs it was that the heresies of Ebion, Beryllus, and the Nazareans, and also that of the Collyridians, were broached, or at least propagated; the latter introduced the Virgin Mary for God, or worshipped her as such offering her a sort of twisted cake called collyris, whence the sect had its name.

    This notion of the divinity of the Virgin Mary was also believed by some at the Council of Nice, who said there were two gods besides the Father viz. Christ and the virgin Mary, and were thence named Mariamites. Others imagined her to be exempt from humanity, and deified; which goes but little beyond the popish superstition in calling her the complement of the Trinity, as if it were imperfect without her. This foolish imagination is justly condemned in the Koran as idolatrous, and gave a handle to Mohammed to attack the Trinity itself
    (George Sale, The Koran, IX Edition of 1923, qouted in islamic-awareness website)

    ReplyDelete
  10. ഇനി ഗിബ്ബന്‍ പറയുന്നത് നോക്കൂ.

    The Christians of the seventh century had insensibly relapsed into a semblance of paganism: their public and private vows were addressed to the relics and images that disgraced the temples of the East: the throne of the Almighty was darkened by the clouds of martyrs, and saints, and angels, the objects of popular veneration; and the Collyridian heretics, who flourished in the fruitful soil of Arabia, invested the Virgin Mary with the name and honours of a goddess.(The History of The Decline & Fall Of The Roman Empire , qouted in islamic-awareness website)

    ഇങ്ങനെ മറിയത്തെ ത്രിത്വത്തിന്റെ ഭാഗമായി തെന്നെ കണ്ട ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കും ഈ വചനങ്ങള്‍ ബാധകമാണ്.

    ReplyDelete
  11. ഖുര്‍ആനില്‍ ഉപയോഗിച്ചിരിക്കുന്ന ത്രിത്വം എന്ന വാക്ക് അര്‍ത്ഥമാക്കുന്ന മൂന്നാമത്തെ വ്യക്തിത്വം ഏതാണ്?
    ===============


    ഖുറാനില്‍ ഏതെന്കിലും ഒരു ക്രിസ്ത്യന്‍ വിഭാഗത്തിന്റെ വീക്ഷണത്തിലെ ദൈവ സങ്കല്‍പത്തില്‍ ഉള്ള ആളുകളെ എണ്ണിപ്പറയുന്നില്ല. അന്ന് അറേബ്യയില്‍ നിലന്നിന്നിരുന്ന ബഹുദൈവരാധനപരമായ വിശ്വാസങ്ങളെ ഖുറാന്‍ വിമര്‍ശിച്ചിട്ടുണ്ട്.

    അതെ പോലെ ഏകദൈവത്തോട് പങ്കു ചേര്‍ക്കുന്ന എല്ലാ തരത്തില്‍ പെട്ട വിശ്വാസങ്ങളെയും ഖുറാന്‍ നിരാകരിക്കുന്നു, അങ്ങിനെ ആരാധിക്കപ്പെടുന്നവരെയെല്ലാം പേരെടുത്തു പറയാതെ തെന്നെ.

    ഖുര്‍ ആന്‍ "പരിശുദ്ധാത്മാവ്" എന്നത് കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്?
    ===============


    ജിബ്രീല്‍ എന്ന മാലാഖയാണ് എന്നാണ് മുസ്ലിംകള്‍ അതുകൊണ്ട് മനസ്സിലാകുന്നത് എനാണ് എന്റെ അറിവ്. അതെന്തായിരുന്നാലും ഇവിടെ പറഞ്ഞ വിഷവുമായി ബന്ധമുണ്ട് എന്ന് ഞാന്‍ കരുതുന്നില്ല.

    ReplyDelete
  12. സുബൈര്‍ ,
    ഞാനത് ഊഹിച്ചു. അന്ന് കാലത്ത് അറേബ്യയില്‍ മാതാവിനെ ത്രിത്വത്തില്‍ കണ്ടു ആരാധിക്കുന്നുവര്‍ ഉണ്ടാകാമെന്ന്. അല്ലാതെ അത് ഖുര്‍ആനില്‍ വരാന്‍ സാധ്യതയില്ല.

    താങ്കള്‍ നേരത്തെ പറഞ്ഞത് ഇതിലെ മറിയം ത്രിത്വത്തില്‍ ഉള്‍പെടുത്തി പറഞ്ഞതല്ല എന്നാണ്. എന്തുകൊണ്ട് അല്ലാഹുവിനു പരിശുദ്ധത്മാവിനെ ത്രിത്വത്തില്‍ ഉള്‍പെടുത്തി ആരാധിക്കുന്ന സമൂഹം ഉണ്ടെന്ന് മനസിലാവാഞ്ഞത്.

    ത്രിത്വതിനെ പറ്റിയുള്ള താങ്കളുടെ വിശദീകരണം എനിക്ക് മനസിലായി. സത്യത്തില്‍ താഴെ പറയുന്ന ടോപ്പിക് പഠിച്ചപ്പോഴാണ്, മറിയം ത്രിത്വത്തില്‍ വരുമോ എന്ന് സംശയിച്ചത്. (http://quran-talk.blogspot.com/2010/11/blog-post_25.html)

    അതായത് ഖുര്‍ആന്‍ പ്രകാരം ഈസ മാത്രമല്ല നരകത്തില്‍ ! മറിയവും നരകത്തില്‍ എന്ന് ! സത്യവതി ആയിട്ട് പോലും.

    21:98 തീര്‍ച്ചയായും നിങ്ങളും അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരാധിക്കുന്നവയും നരകത്തിലെ ഇന്ധനമാകുന്നു. നിങ്ങള്‍ അതിലേക്ക്‌ വന്നുചേരുക തന്നെ ചെയ്യുന്നതാണ്‌. 99 :ഇക്കൂട്ടര്‍ ദൈവങ്ങളായിരുന്നുവെങ്കില്‍ ഇവര്‍ അതില്‍ ( നരകത്തില്‍ ) വന്നുചേരുകയില്ലായിരുന്നു. അവരെല്ലാം അതില്‍ നിത്യവാസികളായിരിക്കും.

    ഇതിന്റെ കൂട്ടത്തില്‍ പരിശുദ്ധത്മാവും നരകത്തില്‍ പോകുമോ? അങ്ങിനെയൊന്നു ഉണ്ടെങ്കില്‍ ? ഇല്ലെങ്കില്‍ അത് എങ്ങിനെ നരകത്തില്‍ പോകും?

    ReplyDelete
  13. അതായത് ഖുര്‍ആന്‍ പ്രകാരം ഈസ മാത്രമല്ല നരകത്തില്‍ ! മറിയവും നരകത്തില്‍ എന്ന് ! സത്യവതി ആയിട്ട് പോലും.
    ================


    ഈസയോ, മറിയമോ നരകത്തില്‍ പോകുമെന്ന് ഖുര്‍ആന്‍ പറയുന്നില്ല, ഖുര്‍ആനിന്റെ വായനക്കാര്‍‍ ഒരു കാലത്തും അങ്ങനെ മനസ്സിലാക്കിയിട്ടുമില്ല.

    താങ്കളുടെ വളരെ വില കുറഞ്ഞ ദുര്‍വ്യാഖ്യാനമാണ് അങിനെ പറഞ്ഞിട്ടുണ്ട് എന്ന് സമര്ത്തി‍ക്കുന്ന പോസ്റ്റു. അത് സമയം പോലെ അത് അവിടെ ചര്‍ച്ച ചെയ്യാം.

    ReplyDelete
  14. യേശുവും മറിയവും നരകത്തില്‍ പോകും എന്ന് നേരിട്ട് ഖുറാനില്‍ പറഞ്ഞിട്ടില്ല എന്ന് ഞാനും അംഗീകരിക്കുന്നു. പക്ഷെ അവരെയൊക്കെ മറ്റു പലരും ആരാധിക്കുന്നവര്‍ ആണെന്ന് ഖുര്‍ആന്‍ തന്നെ സാക്ഷ്യപ്പെടുതുന്നു.(ഈ പോസ്റ്റില്‍ ആ സൂക്തങ്ങള്‍ ഉണ്ട്). അതെ ഖുര്‍ആന്‍ തന്നെയാണ് പറയുന്നത് അവര്‍ (അവര്‍ എന്നാല്‍ അല്ലാഹുവിനു പുറമേ ആരെയൊക്കെ നിങ്ങള്‍ ആരാധിക്കുന്നവോ അവര്‍ )നരകത്തിലെ ഇന്ധനമാകുന്നു എന്ന്. ഇതിലെ ഇവര്‍ എന്നതില്‍ ഈസയും മറിയവും വരും എന്നും ഖുര്‍ആന്‍ നേരിട്ട് പറഞ്ഞിട്ടില്ല എന്നും എനിക്കറിയാം. പറഞ്ഞത് ഇങ്ങനെ മാത്രം "തീര്‍ച്ചയായും നിങ്ങളും അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരാധിക്കുന്നവയും നരകത്തിലെ ഇന്ധനമാകുന്നു. ".

    ഇതിലെ ആദ്യത്തെ നിങ്ങള്‍ എന്ന നിര്‍വചനത്തില്‍ ക്രിസ്ത്യാനികള്‍ വരുമോ ഇല്ലയോ എന്ന് താങ്കള്‍ വിശദീകരിച്ചാല്‍ മതി. ദുര്‍വ്യാഖ്യാനമാണ് ഞാന്‍ നല്‍കിയതെങ്കില്‍ ശരിയായ വ്യാഖ്യാനം താങ്കള്‍ തന്നാലും മതി. സമയമുള്ളപ്പോള്‍ മതി. തിടുക്കം ഇല്ല.

    ReplyDelete
    Replies
    1. "തീര്‍ച്ചയായും നിങ്ങളും അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരാധിക്കുന്നവയും നരകത്തിലെ ഇന്ധനമാകുന്നു"
      ആരാധിക്കുന്നവയും എന്നാണ് പറഞ്ഞിരിക്കുന്നത്, ആരാധിക്കുന്നവരും എന്നല്ല .... അതായത് ഇവിടെ കല്ലും ശില്പങ്ങളും ആണ് ഉദ്ദേശിക്കുന്നത്. അത് കൊണ്ട് തന്നെ ഈസയെയും മാതാവ്‌ മറിയമിനെയും പറ്റി നിങ്ങള്‍ ഭയപ്പെടണ്ട...
      يا ايها الذين امنوا قوا انفسكم واهليكم نارا وقودها الناس والحجارة عليها ملائكة غلاظ شداد لا يعصون الله ما امرهم ويفعلون ما يؤمرون
      സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്നിയില്‍ നിന്ന്‌ നിങ്ങള്‍ കാത്തുരക്ഷിക്കുക. അതിന്‍റെ മേല്‍നോട്ടത്തിന്‌ പരുഷസ്വഭാവമുള്ളവരും അതിശക്തന്‍മാരുമായ മലക്കുകളുണ്ടായിരിക്കും. അല്ലാഹു അവരോട്‌ കല്‍പിച്ചകാര്യത്തില്‍ അവനോടവര്‍ അനുസരണക്കേട്‌ കാണിക്കുകയില്ല. അവരോട്‌ കല്‍പിക്കപ്പെടുന്നത്‌ എന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും.

      നരകത്തിലെ ഇന്ധനം മനുഷ്യരും കല്ലുകളും ആണ്. ഇവിടെ ആ കല്ലുകളെ പറ്റി ആവാം പറയുന്നത്.

      Delete
  15. Muslims vshwasa prakaram real eesa pravajakane alla kristhians aaraadikunnath.. Karanam eesa nabiye vadikkan vendi swantham aal thanne ottu kodukkukayum thadavil akukayum cheythu ennal 'allahu, eesanabiye kurishilettunnathinn munb eesa yude kolam ottukaran ittu kodukukayum esa nabiye 'allahu aakashathekk uyarthukayum cheythu... It was real truth... Kollunna timelum adyaham parayunundayirunu njan eesa alla enn but eesa (a)nte athe rupamaya ottukarane avar kurishlettukayum cheythu.. Today Realy kristhins aaradikunath kolam maricha ottukaraneyan athukond 'quran paranja narakathil pokunavarude koottathil kristhianikalude eesayum(ottukaran) pedunnu... Kiyamath naalil(lokawasanathin munb) ann uyarthapetta esa nabi(a) aakashath ninn erangi varikayaum kurach kaalam boomiyil baranam nadathukayum cheyyum..
    Ithan muslims vshwasikunnath ok...

    ReplyDelete
  16. Saifu.kcl,

    ദയവു ചെയ്തു താങ്കള്‍ മലയാളത്തില്‍ എഴുതൂ. ഗഹനമായ കാര്യങ്ങള്‍ എഴുതുമ്പോള്‍ മഗ്ലീഷ്‌ തടസമാകുന്നു. kolam എന്ന് കാണുന്നു എന്താണത്? ഈസയുടെ കൂടെ ഒറ്റുകാരന്‍ എന്ന് താങ്കള്‍ ചേര്‍ത്തിട്ടുണ്ട്. എന്താണ് നിങ്ങള്‍ ഉദ്ദേശിച്ചത്. ? എനിക്ക് ഒന്നും മനസിലായില്ല. ക്ഷമിക്കൂ.

    ReplyDelete
  17. Sorry... i cant type malayalam languag b cos iam blogging mobile device no computer way....
    Pne kolam enn udheshichath 'eesa nabiyude same roopam (photo copy) allahu ottukaaran(chaaran) itt koduthu nabiye aakashathekk uyarthi....
    Ottukaaran enn udheshichath eesa nabiyude koode vshwasi enna vyajena(misundrstnt) chernn nabiye chadicha (cheet) cheytha vekthi..
    Ennan njan udheshichath...

    ReplyDelete
  18. Saifu.kcl,

    താങ്കള്‍ പറയുന്ന ആള്‍മാറാട്ട കഥ ഖുറാനില്‍ ഇല്ല എന്നാണ് എന്റെ അറിവ്‌. താങ്കള്‍ ഒറ്റുകാരന്‍ എന്ന് ഉദ്ദേശിച്ചത് യൂദാസിനെ ആണല്ലോ. താങ്കളുടെ അഭിപ്രായ പ്രകാരം ക്രിസ്ത്യാനികള്‍ കുരിശില്‍ മരിച്ച യൂദാസിനെയാണ് ആരാധിക്കുന്നതെന്ന് ! യൂദാസാണ്‌ ഉയിര്‍ത്തത് എന്നും ഞങ്ങള്‍ വിശ്വസിക്കുന്നു എന്നും അതിനു ധ്വനിയുണ്ടോ എന്നറിയില്ല.
    ഇനിയിപ്പോള്‍ ക്രിസ്ത്യാനികള്‍ എന്ത് വിശ്വസിക്കുന്നു എന്നത് ഖുര്‍ആന്‍ നോക്കി തീരുമാനിക്കേണ്ട നിലയായോ? ഈ വിഷയം ഇതിന്റെ മുന്നിലെ ബ്ലോഗില്‍ ചര്‍ച്ച ചെയ്യുണ്ട്. http://quran-talk.blogspot.com/2010/11/blog-post_25.html

    ReplyDelete
  19. Muslimsnte ella.. Basic mattersum quranil undaavilla athil ellaathath hadeesil undakum.... Jcb paranjallo 'kristns enth vshwasikanamenn thirumanikan quran nokkano enn aa qustan thirichum chodikkaam.. Muslimsnte vshwasathin bibl nokkano? Njan evde adyam postiyath quran prakaaram eesa narakathilaan ennathinulla marupadiyaan..

    ReplyDelete
  20. Muslimsnte vshwasathin bibl nokkano?

    Saifu.kcl,

    ബൈബിളിലെ ഏതെങ്കിലും ഒരു വചനം ഇവിടെ ഞാന്‍ ഉപയോഗിച്ചതായി താങ്കള്‍ കണ്ടുവോ? പിന്നെ എന്തിന്റെ അടിസ്ഥാനത്തില്‍ ആണ് താങ്കള്‍ ഈ കണ്ടുപിടുത്തം നടത്തിയത്?

    ഞാന്‍ ഖുര്‍ആന്‍ മാത്രമേ ഉപയോഗിച്ചുള്ളൂ. താങ്കള്‍ ഉദ്ദേശിക്കുന്ന ചര്‍ച്ച ഈ ബ്ലോഗിലല്ല നടക്കുന്നത്. ഇത് ഖുറാനില്‍ ഞാന്‍ കണ്ട മൂവര്‍ സംഘത്തിന്റെ കാര്യമാണ് പറയുന്നത്.

    ReplyDelete
  21. This comment has been removed by the author.

    ReplyDelete
  22. This comment has been removed by the author.

    ReplyDelete
  23. NJJoju ഞാനല്ല. ദയവു ചെയ്തു ആശയം കൊണ്ട് കമന്റു.

    ReplyDelete
  24. kur'aanteyum hadheesukaludeyum kooduthal poyatharangal kananamengil E A JABBAR inte b BLOG nokkiyaal mathi.

    ReplyDelete
  25. ഖുര്ആdനിലെ ത്രിത്വം പറയേണ്ടത്‌ അറബി എഴുതാനും വായിക്കാനും അറിയാത്ത ഒരു ക്രിസ്ത്യാനിയാണോ സുഹൃത്തേ.
    അതിന്റെത അവസാനം അയാള്‍ അല്പംത പോലും ബുദ്ധിയില്ലാത്ത കമന്റ് ആണ് കൊടുത്തിരിക്കുന്നത്.

    75 മര്യൊമിന്റെന മകന്‍ മസീഹ്‌ ഒരു ദൈവദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന്‌ മുമ്പ്‌ ദൂതന്മാ്ര്‍ കഴിഞ്ഞുപോയിട്ടുണ്ട്‌. അദ്ദേഹത്തിന്റെമ മാതാവ്‌ സത്യവതിയുമാകുന്നു. അവര്‍ ഇരുവരും ഭക്ഷണംകഴിക്കുന്നവരായിരുന്നു. നോക്കൂ; എന്നിട്ടും അവര്‍ എങ്ങനെയാണ്‌ ( സത്യത്തില്‍ നിന്ന്‌ ) തെറ്റിക്കപ്പെടുന്നതെന്ന്‌.
    76 ( നബിയേ, ) പറയുക: അല്ലാഹുവെ കൂടാതെ നിങ്ങള്ക്ക് ‌ ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിയാത്ത വസ്തുക്കളെയാണോ നിങ്ങള്‍ ആരാധിക്കുന്നത്‌? അല്ലാഹുവാകട്ടെ എല്ലാം കേള്ക്കുനന്നവനും അറിയുന്നവനുമാകുന്നു.


    കണ്ടില്ലേ, ഈസായും അദ്ദേഹത്തിന്റെ മാതാവും ഭക്ഷണം കഴിക്കുന്നവരായിരുന്നു. അത് കൊണ്ട് ആ വസ്തുക്കളെയാണോ നിങ്ങള്‍ ആരാധിക്കുന്നത് എന്നാണ് നബി ചോദിക്കുന്നത്.

    നബി അങ്ങിനെ മനസിലാക്കി. അത് കൊണ്ട് അപ്രകാരം പറഞ്ഞു. അത്രയ്ക്കുണ്ട് ഖുര്ആ നിന്റെ ആധികാരികത.
    Posted by sajan jcb at 6:23 PM
    Labels: contradiction-with-Testament, trinity

    75- മത്തെ വരിയില്‍ ഭക്ഷണം കഴിക്കുന്നവരാണ് എന്നത് കൊണ്ടുദ്ദേശിക്കുന്നത് അവര്‍ മനുഷ്യരാണ് എന്ന് മാത്രമാണ്. ദൈവം മൂന്നു നേരം മൃഷ്ടാന്നഭോജനം നടത്താറില്ല. അത് കൊണ്ടാണ് അങ്ങനെ ഒരുപമ പറഞ്ഞത്‌. ഈ ഭക്ഷണം കഴിക്കുന്ന ഇവര്‍ എങ്ങനെയാണ് ദൈവങ്ങള്‍ ആയി മാറിയത്? ഇതറിഞ്ഞിട്ടും എങ്ങനെയാണ് ഈ ജനങ്ങള്‍ തെറ്റിക്കപ്പെട്ടത്‌ എന്നാണ് ചോദ്യം.

    76 മത്തെ വരി എല്ലാവരോടും കൂടിയാണ്. നിങ്ങള്ക്ക് ‌ ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിയാത്ത വസ്തുക്കളെയാണോ എന്ന് കൊണ്ടുദ്ദേശിക്കുന്നത് അല്ലാഹുവേക്കൂടാതെ മറ്റുള്ള വസ്തുക്കളെ ആരാധിക്കുന്നതിനെയാണ്. മറ്റുള്ളവ ഒട്ടും ഉപകാരപ്രദമാവില്ല. അത് രണ്ടായാലും ശരി മൂന്നായാലും ശരി.

    ReplyDelete
  26. NAZARTV,

    75- മത്തെ സൂക്തം മാത്രം എടുത്താലും ആ അര്‍ത്ഥം കിട്ടും.

    75 മര്യൊമിന്റെന മകന്‍ മസീഹ്‌ ഒരു ദൈവദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന്‌ മുമ്പ്‌ ദൂതന്മാ്ര്‍ കഴിഞ്ഞുപോയിട്ടുണ്ട്‌. അദ്ദേഹത്തിന്റെമ മാതാവ്‌ സത്യവതിയുമാകുന്നു. അവര്‍ ഇരുവരും ഭക്ഷണംകഴിക്കുന്നവരായിരുന്നു. നോക്കൂ; എന്നിട്ടും അവര്‍ എങ്ങനെയാണ്‌ ( സത്യത്തില്‍ നിന്ന്‌ ) തെറ്റിക്കപ്പെടുന്നതെന്ന്‌.

    < > ഈസായും അദ്ദേഹത്തിന്റെ മാതാവും ഭക്ഷണം കഴിക്കുന്നവരായിരുന്നു. എന്നിട്ടും അവര്‍ തെറ്റിധരിക്കപ്പെട്ടു.< >
    എന്ന് പറഞ്ഞാല്‍ അറബി എഴുതാനും വായിക്കാനും അറിയാവുന്ന താങ്കള്‍ പറയൂ, എന്തായിട്ടാണ്‌ അവര്‍ തെറ്റിധരിക്കപ്പെട്ടത്?

    ഇനി അറബി അറിയുന്ന മുസ്ലീമുകള്‍ മാത്രം ഖുര്‍ആന്‍ മനസിലാക്കിയാല്‍ മതി എങ്കില്‍ ... ക്ഷമിക്കൂ സഹോദരാ...!

    ReplyDelete
  27. < > ഈസായും അദ്ദേഹത്തിന്റെ മാതാവും ഭക്ഷണം കഴിക്കുന്നവരായിരുന്നു. എന്നിട്ടും അവര്‍ തെറ്റിധരിക്കപ്പെട്ടു.< >
    എന്ന് പറഞ്ഞാല്‍ അറബി എഴുതാനും വായിക്കാനും അറിയാവുന്ന താങ്കള്‍ പറയൂ, എന്തായിട്ടാണ്‌ അവര്‍ തെറ്റിധരിക്കപ്പെട്ടത്?

    ഇനി അറബി അറിയുന്ന മുസ്ലീമുകള്‍ മാത്രം ഖുര്‍ആന്‍ മനസിലാക്കിയാല്‍ മതി എങ്കില്‍ ... ക്ഷമിക്കൂ സഹോദരാ...!
    =============


    വിശക്കുകയും, ഭക്ഷണം കഴിക്കേണ്ടി വരികയും, പിന്നെ വിസര്‍ജിക്കുകയും ഒക്കെ ചെയ്യുക എന്നത് ദൈവത്തിന്‍റെ ഗുണ വിശേഷങ്ങളല്ല, സൃഷ്‌ടികളുടെതാണ്. പക്ഷെ എന്നാലും ചിലര്‍ യേശുവിനെ ദൈവമായും, ദൈവപുത്രനായും, മറിയത്തെ ദൈവമാതാവാവും തെറ്റിദ്ധരിക്കുകയും ആരാധ്യരാക്കുകയും ചെയ്യുന്നു. അതാണ്‌ തെറ്റിദ്ധാരണ.

    സൃഷ്‌ടികര്‍ത്താവായ ഏക ദൈവം മാത്രമേ ആരാധനക്കര്‍ഹാനുള്ളൂ എന്നത് ശരിയായ ധാരണയും. നിലവിലുള്ള ബൈബിള്‍ പ്രകാറാം, യേശു തെന്നെയും പഠിപിച്ചത് ഇതാണ്.

    ReplyDelete
  28. < \ >പക്ഷെ എന്നാലും ചിലര്‍ യേശുവിനെ ദൈവമായും, ദൈവപുത്രനായും, മറിയത്തെ ദൈവമാതാവാവും തെറ്റിദ്ധരിക്കുകയും ആരാധ്യരാക്കുകയും ചെയ്യുന്നു. അതാണ്‌ തെറ്റിദ്ധാരണ.
    < / >

    + അല്ലാഹു . അപ്പോള്‍ മൂന്ന് പേരെ ക്രിസ്ത്യാനികള്‍ ആരാധിക്കുന്നു. ത്രിത്വത്തിലും മൂന്നു പേരാണ്. അത്രയെ ഈ പോസ്റ്റില്‍ പറഞ്ഞുള്ളൂ. പരിശുദ്ധത്മവിനെ ക്രിസ്ത്യാനികള്‍ ആരാധിക്കുന്നു എന്ന് കണ്ടു പിടിക്കാന്‍ ഖുര്‍ആനിന്റെ ലേഖകന് കഴിഞ്ഞില്ല. അത്രയെ ഈ പോസ്റ്റ്‌ കൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ. നന്ദി സുബൈര്‍ . നമ്മള്‍ ഒരു തവണ ഈ വിഷയം ചര്‍ച്ച ചെയ്തു നിന്നു പോയതാണ്.

    ReplyDelete
  29. + അല്ലാഹു . അപ്പോള്‍ മൂന്ന് പേരെ ക്രിസ്ത്യാനികള്‍ ആരാധിക്കുന്നു.
    ============


    ശരിയാണ്. പക്ഷെ ചില ഗ്രൂപുകള്‍ ചിലരെ ആരാധിക്കുന്നില്ല. ഉദാഹരണമായി റോമന്‍ കത്തോലികര്‍ ആണ് മറിയത്തെ ദൈവമാതാവായി കാണുന്നതും അവരോടു പ്രാര്‍ത്ഥിക്കുന്തും.


    ത്രിത്വത്തിലും മൂന്നു പേരാണ്.
    =============


    ഏതെങ്കിലും ഒരു വിഭാഗം ക്രിസ്ത്യാനികളുടെ വിശ്വാസപ്രീകാരം ഉള്ള ത്രിത്വത്തിലെ ആളുകളെ എണ്ണിപ്പരയുകയല്ല ഖുര്‍ആന്‍ ചെയ്തത് എന്ന് പല പ്രാവശ്യം വ്യക്തമാക്കിയതാണ്. ഖുറാനെ സംബന്ധിച്ചിടത്തോളം മറിയത്ത ഉള്‍കൊള്ളൂന്ന ത്രിത്വം ശരിയായ ക്രിസ്ത്യാനിറ്റിയും, പരിശുദ്ധാത്മാവ് ഉള്‍കൊള്ളൂന്ന തിത്വം തെറ്റായ ത്രിത്വം എന്നിങ്ങനെയില്ല. ത്രിത്വത്തെ ക്കുറിച്ച് ചരിത്രത്തില്‍ വിത്യസ്ത വീക്ഷണങ്ങള്‍ ഉണ്ടായിട്ടിട്ടുണ്ട്, ഇന്ന് നിലനില്‍ക്കുന്ന വിശ്വാസം അങ്ങിനെ പരിണമിച്ചുണ്ടായതാണ് അല്ലാതെ യേശു പടിപ്പിച്ചതോന്നും അല്ല. അതുകൊണ്ട് തെന്നെ ശരിയായ ത്രിത്വം എന്നൊന്നില്ല ഖുര്‍ആനിന്റെ കാഴ്ചപ്പാടില്‍. ഇവിടെ അല്ലാഹുവിന് പുറമേ ഇലാഹാക്കുന്ന മൂന്നു പേരെ (ത്രിത്വത്തിന്റെ ഭാഗമാക്കിയും അല്ലാതെയും എന്നാ വിത്യാസമില്ലാതെ) എണ്ണി പ്പരഞ്ഞിരിക്കുന്നു. റോമന്‍ കത്തോലികര്‍ അടക്ക മുല്ല ക്രിസ്ത്യാനികള്‍ ഇതില്‍ പെടും. ഒപ്പം മറിയത്തെ ത്രിത്വത്തിന്റെ ഭാഗമായി ആരാധിരുന്ന ആരെബ്യയിലുള്ള അന്നത്തെ ക്രിസ്ത്യാനികളും ഇതില്‍ പെടും.

    അത്രയെ ഈ പോസ്റ്റില്‍ പറഞ്ഞുള്ളൂ. പരിശുദ്ധത്മവിനെ ക്രിസ്ത്യാനികള്‍ ആരാധിക്കുന്നു എന്ന് കണ്ടു പിടിക്കാന്‍ ഖുര്‍ആനിന്റെ ലേഖകന് കഴിഞ്ഞില്ല.
    =============


    വിത്യസ്ത വിഭാഗം ക്രിസ്ത്യാനികള്‍ വിത്യസ്ത ദൈവ സങ്കല്‍പം ചരിത്രത്തില്‍ ഉടനീളം വെച്ച് പുലര്‍ത്തിയിട്ടുണ്ട്. അവരുടെയെല്ലാം വിശ്വാസത്തിന്‍റെ വിശദ വിവരങ്ങള്‍ എണ്ണി പ്പരയാതെ തെന്നെ, ഖുര്‍ആന്‍ സൃഷ്‌ടികര്‍ത്താവായ ദൈവത്തിന് പുറമേ ആരാധിക്കുന്നത് തെറ്റാണ് എന്ന് പറഞ്ഞുകൊണ്ട് വിമര്‍ശിക്കുന്നുണ്ട്. അല്ലാതെ ഒരു വിഭാഗം ക്രിസ്ത്യാനികള്‍ ഏകനായ പരിശുദ്ധാത്മാവിനെ ദൈവത്തിന് പുറമേ ആരാധിക്കുനുണ്ട് എന്ന് ഖുര്‍ആന്‍ കണ്ടു പിടിച്ചില്ല എന്ന് പറയുന്ന ത്തില്‍ അര്‍ഥം ഇല്ല. അത്ര വിശദമായി പോകാതെ തെന്നെ ഏകദൈവ വിശ്വാസത്തില്‍ നിന്നുള്ള എല്ലാ വ്യതിചലനങ്ങളെയും ഖുര്‍ആന്‍ നിരാകരിക്കുന്നു.

    നമ്മള്‍ ഒരു തവണ ഈ വിഷയം ചര്‍ച്ച ചെയ്തു നിന്നു പോയതാണ്.
    =============


    എന്നിട്ടും പഴയത് തെന്നെ ആവര്‍ത്തിക്കുന്നത് കൊണ്ട് വീണ്ടുകം പറയേണ്ടി വന്നതാണ്.

    ReplyDelete
  30. പഴയത് ആവര്‍ത്തിക്കാന്‍ ഞാനും ആഗ്രഹിക്കുന്നില്ല.

    ഒരു ഉദ്ദാഹരണം പറയുമ്പോള്‍ അത് കൂടുതല്‍ പേരുടെ വിശ്വാസ പ്രകാരമാണ് സാധാരണ പറയേണ്ടത്, എന്നാലേ കൂടുതല്‍ പേര്‍ക്ക് അത് മനസിലാക്കുവാന്‍ കഴിയുകയുള്ളൂ. ഇവിടെ ഖുര്‍ആന്‍ അങ്ങിനെ പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല, അങ്ങിനെ ആരാധിക്കുന്ന ഒരു വിഭാഗത്തിന്റെ പേര് പറയാന് തന്നെ താങ്കള്‍ക്ക് കഴിയുന്നില്ല.

    "റോമന്‍ കത്തോലികര്‍ ആണ് മറിയത്തെ ദൈവമാതാവായി കാണുന്നതും അവരോടു പ്രാര്‍ത്ഥിക്കുന്നതും " എന്ന പ്രസ്താവന ശരിയാണ്‌. പക്ഷെ അവര്‍ മറിയത്തെ ആരാധിക്കുന്നില്ല എന്ന വ്യത്യാസം താങ്കള്‍ക്ക് മനസിലായിട്ടുണ്ടോ എന്നറിയില്ല.

    ഇനി ചരിത്രത്തില്‍ അന്നു മാത്രമുണ്ടായിരുന്ന ഒരു ചെറിയ വിഭാഗത്തെയാണ് എന്നെന്നേക്കും നില നില്‍ക്കേണ്ട ഖുര്‍ആന്‍ പരാമര്‍ശിക്കുന്നതെങ്കില്‍ ,ആ പുസ്തകത്തിന്റെ ദീര്‍ഘവീക്ഷണം പരിതാപകരം എന്നാണു എന്റെ അഭിപ്രായം. ഒരു ഇട്ടാവട്ടത്തില്‍ കൂടുതല്‍ അറിവ്‌ അത് കൊണ്ടുവന്ന ആള്‍ക്കില്ല എന്ന് ഞാന്‍ മനസിലാക്കിയാല്‍ എന്നെ കുറ്റം പറയരുത്. (അറബി അറിയാത്തത് കൊണ്ടാകും)
    സമാന അഭിപ്രായം മറ്റൊരു വിഷയത്തിലും വന്നു..

    ReplyDelete
  31. ഈ പോസ്റ്റിന്റെ ഉദ്ദേശം ഇത്രയേ ഉള്ളൂ... മൂവര്‍ എന്ന് ഖുര്‍ആന്‍ പരാമര്‍ശിക്കുന്നിടത് ആല്ലാഹുവും ഈസായും മറിയവും മാത്രമേയുള്ളൂ. (രണ്ടു സ്ഥലങ്ങള്‍ ഞാന്‍ കൊടുത്തിട്ടുണ്ട്‌). അത് ബൈബിളിലെ മൂവരില്‍ നിന്ന് വ്യത്യസ്തമാണ് എന്നാണ് പ്രധാനമായും ഞാന്‍ ചൂണ്ടി കാട്ടിയത്. അതില്‍ തെറ്റുണ്ടോ ഇല്ലയോ? വെറുതെ കാട് കയറേണ്ട ആവശ്യം തന്നെയില്ല.

    ReplyDelete
  32. ഖുര്‍ആന്‍ ഒരു വിഭാഗതിന്റെയ്ജം ത്രിത്വത്തിലെ ആളുകളെ എണ്ണിപ്പരയുന്നില്ല എന്ന് പല പ്രാവശ്യം ഞാന്‍ പറഞ്ഞതാണ്.


    "റോമന്‍ കത്തോലികര്‍ ആണ് മറിയത്തെ ദൈവമാതാവായി കാണുന്നതും അവരോടു പ്രാര്‍ത്ഥിക്കുന്നതും " എന്ന പ്രസ്താവന ശരിയാണ്‌. പക്ഷെ അവര്‍ മറിയത്തെ ആരാധിക്കുന്നില്ല എന്ന വ്യത്യാസം താങ്കള്‍ക്ക് മനസിലായിട്ടുണ്ടോ എന്നറിയില്ല.
    ===========


    താങ്കള്‍ ഇവ തമ്മില്‍ എന്ത് വിത്യാസം ആണ് കാണുന്നത് എന്ന് എനിക്കറിയില്ല.

    ഇസ്ലാമിക കാഴ്ചപ്പാടില്‍, അഭൌതികമായി കാര്യ സാധതിനുള്ള തെട്ടമാണ് പ്രാര്‍ത്ഥന. പ്രാര്‍ത്ഥനയും നേര്‍ച്ചയും എല്ലാം ആരാധനയുടെ വകഭേദങ്ങളാണ് ഇസ്ലാമിക കാഴ്ചപ്പാടില്‍.

    ReplyDelete
  33. < \ >ഖുര്‍ആന്‍ ഒരു വിഭാഗതിന്റെയ്ജം ത്രിത്വത്തിലെ ആളുകളെ എണ്ണിപ്പരയുന്നില്ല എന്ന് പല പ്രാവശ്യം ഞാന്‍ പറഞ്ഞതാണ്. < / >

    അത് താങ്കളുടെ അഞ്ജത. "അല്ലാഹു മൂവരില്‍ ഒരാളാണ്‌ എന്ന്‌ പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളാണ്‌. " എന്ന് എണ്ണം അടക്കം പറഞ്ഞത് 72 ല്‍ . അല്ലാഹു അതില്‍ ഒരാള്‍ ! 75 ല്‍ ഈസയും മറിയവും . അത് അറബിയില്‍ വായിച്ചാലും മലയാളത്തില്‍ വായിച്ചാലും മാറ്റമൊന്നും ഇല്ല.

    ഇത് ഒറ്റപ്പെട്ട സംഭവം അല്ല. ഇതേ മൂന്നു പേരും ഒരൊറ്റ സൂക്തത്തില്‍ ഇതാ !!
    5:116 അല്ലാഹു പറയുന്ന സന്ദര്‍ഭവും ( ശ്രദ്ധിക്കുക. ) മര്‍യമിന്‍റെ മകന്‍ ഈസാ, അല്ലാഹുവിന്‌ പുറമെ എന്നെയും, എന്‍റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍...

    ഇതില്‍ അപ്പുറം എങ്ങിനെയാണ് "എണ്ണി" പറയേണ്ടത്? അതോ പരസ്പര ബന്ധമില്ലാത്ത പുസ്തകമാണോ ഖുര്‍ആന്‍?

    < \ > റോമന്‍ കത്തോലികര്‍ ആണ് മറിയത്തെ ദൈവമാതാവായി കാണുന്നതും അവരോടു പ്രാര്‍ത്ഥിക്കുന്നതും " എന്ന പ്രസ്താവന ശരിയാണ്‌. പക്ഷെ അവര്‍ മറിയത്തെ ആരാധിക്കുന്നില്ല എന്ന വ്യത്യാസം താങ്കള്‍ക്ക് മനസിലായിട്ടുണ്ടോ എന്നറിയില്ല.
    ===========

    താങ്കള്‍ ഇവ തമ്മില്‍ എന്ത് വിത്യാസം ആണ് കാണുന്നത് എന്ന് എനിക്കറിയില്ല. < / >

    താങ്കള്‍ക്ക് വ്യത്യാസം കാണുവാന്‍ കഴിയുമായിരിക്കില്ല. അങ്ങിനെ തന്നെ ആയിരിക്കില്ലേ നബിയും മനസിലാക്കിയത്?!! അത് തന്നെ ഖുറാനില്‍ വന്നു.ഒരു അത്ഭുതവും ഇല്ല. എല്ലാം അറിയുന്ന അല്ലാഹുവിനു മിനിമം ഈ വ്യത്യാസം അറിയണമായിരുന്നു. അല്ലാഹുവാണ് ഖുര്‍ആനിന്റെ അവതാരകന്‍ എങ്കില്‍ അത് അതേപടി ഖുര്‍ആനില്‍ പ്രതിഫലിക്കണം.

    ഞാന്‍ റോമന്‍ കത്തോലിക്കനാണ്. ഞാന്‍ മറിയത്തെ ദൈവമായി കാണുന്നില്ല, ആരാധിക്കുന്നുമില്ല . എന്നാല്‍ ദൈവമാതാവായി കാണുന്നു. പ്രാര്‍ഥിക്കുന്നു. എന്താണ് പ്രാര്‍ഥിക്കുന്നത്? "..... കാര്യങ്ങള്‍ യേശു വഴി ഞങ്ങള്‍ക്ക്‌ സാധിച്ചു തരണേ..." എന്നാണു പ്രാര്‍ത്ഥന. ഒരു തരം റെക്കമെന്‍റെഷന്‍ !! വ്യത്യാസം മനസിലായോ എന്നറിയില്ല.

    < \ > പ്രാര്‍ത്ഥനയും നേര്‍ച്ചയും എല്ലാം ആരാധനയുടെ വകഭേദങ്ങളാണ് ഇസ്ലാമിക കാഴ്ചപ്പാടില്‍. < / >
    അത് ഇസ്ലാമിക കാഴ്ചപ്പാട്. അങ്ങിനെ തന്നെ മറ്റുള്ളവരും കാണണം എന്ന് നിര്‍ബന്ധം പിടിക്കരുത്. ഞങ്ങള്‍ക്ക്‌ ആരാധന ദൈവത്തോട് മാത്രമാണ്... ത്രിത്വത്തോട്‌. പുന്ന്യാളന്മാരോട് ബഹുമാനവും റെക്കമെന്‍റെഷന്‍ പ്രാര്‍ഥനയും മാത്രം. അതിലെ ഏറ്റവും വലിയ പുണ്യവതിയാണ് കന്യകാമറിയം. we treat her with high reverence. അതാണ്‌ അവ തമ്മിലുള്ള വ്യത്യാസം.

    ReplyDelete

ആശയസംവാദമാണിവിടെ അഭികാമ്യം ... ആശയം ഇല്ലെങ്കില്‍ കമന്റ് ചെയ്യരുതു്.ഖുര്‍ ആനിനെ പറ്റിയാണിവിടെ ചര്‍ച്ച. ഖുര്‍ ആനിന്റെ/ഹദീസിന്റെ ഉള്ളില്‍ നിന്നു തന്നെ ലഭ്യമായ ആശയങ്ങള്‍ ഉപയോഗിക്കുക.