ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?

Thursday, November 25, 2010

ഖുര്‍ആന്‍ പ്രകാരം ഈസയും നരകത്തില്‍ !

ഈസായെ കുരിശില്‍ നിന്ന് രക്ഷിച്ചു സ്വര്‍ഗത്തില്‍ ഇപ്പോള്‍ ഇരുത്തിയിരിക്കുന്നത് എന്തിന് എന്നതിന്റെ ഉത്തരം ഖുര്‍ആനില്‍ നിന്ന് തന്നെ കിട്ടും. കാരണം അന്ത്യ വിധി കഴിഞ്ഞു നരകത്തിലേക്ക് പോകാനുള്ളതാണ്. അതുകൊണ്ട് ഇപ്പോള്‍ റെസ്റ്റ് എടുക്കട്ടെ എന്ന് കരുതി കാണും.

എന്താണ് ഈസാ ചെയ്ത കുറ്റം ? (ക്രിസ്ത്യാനികള്‍ എന്ന് പറയപ്പെടുന്ന) ഒരു വിഭാഗം ജനങ്ങള്‍ ഈസായെ ആരാധിക്കുന്നു.

21:98 തീര്‍ച്ചയായും നിങ്ങളും അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരാധിക്കുന്നവയും നരകത്തിലെ ഇന്ധനമാകുന്നു. നിങ്ങള്‍ അതിലേക്ക്‌ വന്നുചേരുക തന്നെ ചെയ്യുന്നതാണ്‌. 99 :ഇക്കൂട്ടര്‍ ദൈവങ്ങളായിരുന്നുവെങ്കില്‍ ഇവര്‍ അതില്‍ ( നരകത്തില്‍ ) വന്നുചേരുകയില്ലായിരുന്നു. അവരെല്ലാം അതില്‍ നിത്യവാസികളായിരിക്കും.

അല്ലാഹുവിനു പുറമേ ആരെങ്കിലും ആരെയൊക്കെ ആരാധിക്കുന്നുവോ അവര്‍ നരകത്തിലെ നിത്യവാസികള്‍ ആയിരിക്കും എന്ന്. ക്രിസ്ത്യാനികള്‍ ഈസായെ ദൈവമായി ആരാധിക്കുന്നു. അതുകൊണ്ട് ക്രിസ്ത്യാനികള്‍ക്കും ഈസായ്ക്കും നരകം തന്നെ എന്ന് നബി. ഈസാ എന്ത് പിഴച്ചു? താന്‍ അങ്ങിനെയൊന്നും പഠിപ്പിചിട്ടില്ലെന്ന് (അല്ലാഹുവിന്റെ മുന്‍പാകെയും) ഈസാ പറഞ്ഞതാണ്.

5:72 മര്‍യമിന്‍റെ മകന്‍ മസീഹ്‌ തന്നെയാണ്‌ അല്ലാഹു എന്ന്‌ പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. എന്നാല്‍ മസീഹ്‌ പറഞ്ഞത്‌; ഇസ്രായീല്‍ സന്തതികളേ, എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കുവിന്‍. ..

അല്ലാഹുവിന്റെ മുന്‍പാകെ:

5:116 അല്ലാഹു പറയുന്ന സന്ദര്‍ഭവും ( ശ്രദ്ധിക്കുക. ) മര്‍യമിന്‍റെ മകന്‍ ഈസാ, അല്ലാഹുവിന്‌ പുറമെ എന്നെയും, എന്‍റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍. എന്ന്‌ നീയാണോ ജനങ്ങളോട്‌ പറഞ്ഞത്‌? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്‍! എനിക്ക്‌ ( പറയാന്‍ ) യാതൊരു അവകാശവുമില്ലാത്തത്‌ ഞാന്‍ പറയാവതല്ലല്ലോ? ഞാനത്‌ പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും നീയത്‌ അറിഞ്ഞിരിക്കുമല്ലോ. എന്‍റെ മനസ്സിലുള്ളത്‌ നീ അറിയും. നിന്‍റെ മനസ്സിലുള്ളത്‌ ഞാനറിയില്ല. തീര്‍ച്ചയായും നീ തന്നെയാണ്‌ അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍. 117 നീ എന്നോട്‌ കല്‍പിച്ച കാര്യം അഥവാ എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കണം എന്ന കാര്യം മാത്രമേ ഞാനവരോട്‌ പറഞ്ഞിട്ടുള്ളൂ. ഞാന്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാന്‍ അവരുടെ മേല്‍ സാക്ഷിയായിരുന്നു. പിന്നീട്‌ നീ എന്നെ പൂര്‍ണ്ണമായി ഏറ്റെടുത്തപ്പോള്‍ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവന്‍. നീ എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.


ഇനി വല്ലവരും നബിയെ ദൈവമാക്കിയാല്‍ നബിയും നരകത്തില്‍ എത്തും എന്ന് ചുരുക്കം. വെറുതെയല്ല സ്വന്തം പടം എവിടെയും ഇല്ലാതിരിക്കാന്‍ നബി ശ്രദ്ധിച്ചത്. ആരെങ്കിലും കയറി അങ്ങോട്ട്‌ ആരാധിച്ചാലോ? ക്രിസ്ത്യാനികളെയാണെങ്കില്‍ വിശ്വസിക്കാനും പറ്റില്ല, എപ്പോഴാ ആരെയൊക്കെ ആരാധിക്കും എന്ന് പറയാന്‍ പറ്റില്ല . ആ ബുദ്ധിയുടെ മുമ്പില്‍ നമിക്കുന്നു.

ഇതൊക്കെയാണെങ്കിലും ഈസായെ സ്വര്‍ഗത്തില്‍ ഇരുത്തും എന്നും ഖുര്‍ആന്‍ പറയുന്നത് കൊണ്ട് തത്കാലം ആശ്വസിക്കാം.

3:45 മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭം ശ്രദ്ധിക്കുക: മര്‍യമേ, തീര്‍ച്ചയായും അല്ലാഹു നിനക്ക്‌ അവന്‍റെ പക്കല്‍ നിന്നുള്ള ഒരു വചനത്തെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്‍റെ പേര്‍ മര്‍യമിന്‍റെ മകന്‍ മസീഹ്‌ ഈസാ എന്നാകുന്നു. അവന്‍ ഇഹത്തിലും പരത്തിലും മഹത്വമുള്ളവനും സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനുമായിരിക്കും.
http://quran.com/3/ 45:[And mention] when the angels said, "O Mary, indeed Allah gives you good tidings of a word from Him, whose name will be the Messiah, Jesus, the son of Mary - distinguished in this world and the Hereafter and among those brought near [to Allah ].

ഇതൊക്കെ വൈരുദ്ധ്യമാണോ എന്നറിയാന്‍ ആലിക്കോയയോട് ചോദിക്കേണ്ടി വരും.

38 comments:

  1. അല്ലാഹുവിനു പുറമേ ആരെങ്കിലും ആരെയൊക്കെ ആരാധിക്കുന്നുവോ അവര്‍ നരകത്തിലെ നിത്യവാസികള്‍ ആയിരിക്കും എന്ന്. ക്രിസ്ത്യാനികള്‍ ഈസായെ ദൈവമായി ആരാധിക്കുന്നു. അതുകൊണ്ട് ക്രിസ്ത്യാനികള്‍ക്കും ഈസായ്ക്കും നരകം തന്നെ എന്ന് നബി. ഈസാ എന്ത് പിഴച്ചു? താന്‍ അങ്ങിനെയൊന്നും പഠിപ്പിചിട്ടില്ലെന്ന് (അല്ലാഹുവിന്റെ മുന്‍പാകെയും) ഈസാ പറഞ്ഞതാണ്.

    ReplyDelete
  2. യേശുവിനെ ആരാധിക്കുന്നവരും ആദരിക്കുന്നവരും ആവര്‍ത്തിച്ച് വായിക്കേണ്ട ആ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഇവിടെ നല്‍കിയത് നന്നായി.

    അതോടൊപ്പം ചേര്‍ത്ത താങ്കളുടെ വാക്കുകള്‍ക്ക് സത്യവുമായി ബന്ധമില്ലാത്തതിനാല്‍ അവഗണിക്കുന്നു.

    ReplyDelete
  3. ഇതില്‍ കൂടുതല്‍ താങ്കള്‍ എന്തെങ്കിലും പറയുമോ എന്ന് ഉറ്റു നോക്കുകയായിരുന്നു. നന്ദി ഇത്രയെങ്കിലും പ്രതികരിച്ചതിന്.

    ReplyDelete
  4. സാജന്‍, എനിക്കൊരു ഒരു ലക്ഷം രൂപ തരുമോ ? യേശു പറഞ്ഞിട്ടുള്ളതല്ലേ ആര് എന്ത് ചോദിചാലും കൊടുക്കണം എന്ന് ?

    40 നിന്നോടു വ്യവഹരിച്ച് നിന്റെ ഉടുപ്പു കരസ്ഥമാക്കാനുദ്യമിക്കുന്നവന് മേലങ്കികൂടി കൊടുക്കുക.41 ഒരുമൈല്‍ ദൂരംപോകാന്‍ നിന്നെ നിര്‍ബന്ധിക്കുന്നവനോടുകൂടെ രണ്ടു മൈല്‍ ദൂരം പോകുക.42 ചോദിക്കുന്നവനു കൊടുക്കുക. വായ്പ വാങ്ങാന്‍ ഇച്ഛിക്കുന്നവനില്‍ നിന്ന് ഒഴിഞ്ഞുമാറരുത്. (മത്തായി 5)

    ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നത്തിലും ബുദ്ധിമുട്ടാണ് ധനവാന്‍ സ്വര്‍ഗ രാജ്യത് പ്രവേശിക്കുന്നത് എന്നല്ലേ യേശു പറഞ്ഞത്. ഒട്ടകം എത്ര മെലിഞ്ഞാലും സൂചിക്കുഴയിലൂടെ കടക്കില്ലല്ലോ, അപ്പോള്‍ സാജന്‍ സ്വര്‍ഗ രാജ്യത്ത്‌ പ്രവേശിക്കാന്‍ വേണ്ടി ഉള്ളതെല്ലാം മറ്റുള്ളവര്‍ക്ക്ക് കൊടത്തു ദാരിദ്രനാകുമോ?

    സാജന്‍, പുസ്തകങ്ങള്‍ വായിച്ചു മനസ്സിലാക്കുന്ന രീതിയിലാണെങ്കില്‍മ ഓരോ പുസ്തകത്തില്‍ നിന്നും ഇങ്ങനെ എന്തെല്ലാം കാര്യങ്ങള്‍ നമ്മുക്ക് മനസ്സിലാക്കാം. ഇത് വായിച്ചപ്പോള്‍ പണ്ട് മല്ലന്‍ മാധവന്റെ കഥ യാണ് ഓര്‍മ വരുന്നത്.

    ഖുര്‍ആനില്‍ ആ ഒരു സൂക്തം മാത്രമല്ല ഉള്ളത്, ഏതൊരു പുസ്തകവും വായിക്കേണ്ടത് ആ പുസ്തക നല്‍കുന്ന പശ്ചാതലതിന്റെ അടിസ്ഥാനത്തില്‍ ആണ്. സന്ദര്‍ഭത്തില്‍ നിന്നും വാക്യങ്ങള്‍ അടര്തിയെടുതുകൊണ്ടാല്ല.

    പല തരം ബഹുദൈവ വിശ്വാസികളുണ്ട്. തങ്ങള്‍ സ്വയം ദൈവമാണ് എന്ന് അവകാശപ്പെടുന്ന മനുഷ്യ ദൈവങ്ങളും അവയെ ആരാധിക്കുകയും ചെയ്യ്യുന്നവരുണ്ട്. അതെ പോലെ ജനങ്ങള്‍ തങ്ങളെ ആരാധിക്കുമ്പോള്‍ അത് തടായതിരിക്കുന്ന ആളുകള്‍ ഉണ്ടായിട്ടുണ്ട്. ഇത്തരം ആളുകള്‍ ഇന്നുണ്ട് എന്നുമുണ്ടായിട്ടുമുണ്ട്. ഇവരെ ക്കുറിച്ചാണ് ഈ സൂക്തം പറയുന്നത്.

    അതെ പോലെ തെന്നെ, യേശുവിനെയും, മരിയതിനെയും ആരാധുന്നവരെ പോലെ, ആരധ്യര്‍ ‍ ആവശ്യപ്പെടാതെ തെന്നെ അവരെ ആരാധിക്കുന്ന ആളുകള്‍ ഉണ്ട്. എന്നാല്‍ ഇതിന്റെ പേരില്‍ ഈ ആരാധ്യരെ അവര്‍ ചെയ്യാത്ത തെറ്റിന് സിക്ഷിക്കുകയില്ല, അവര്‍ ആവശ്യപ്പെടാതെ അവരെ ആരാധിച്ചവര്‍ മാത്രമേ സിക്ഷിക്കപ്പെടൂ. ചെയ്യാത്ത തെറ്റിന് ശിക്ഷിക്കില്ല എന്നത് ഖുര്‍ആനിന്റെ അടിസ്ഥാന തത്വവും ആണ്.

    നബി തെന്നെ ഈ സൂക്തത്തെ വിശദീകരിച്ചു ഒരു അനുചരന് ഇത് പറഞ്ഞു കൊടുത്തിട്ടുള്ലാതാണ്. ഖുരാനിനെ ക്കുറിച്ച് സാമാന്യമായി അറിയുന്ന ആര്‍ക്കും വ്യാഖാനങ്ങളുടെ ആവശ്യമില്ലാതെ തെന്നെ മനസ്സിലാക്കാന്‍ കഴിയുന്നതും ആണ്. മുസ്ലിംകള്‍ എല്ലാ കാലത്തും തിങ്ങനെ തെന്നെ മനസ്സിലാകിയിട്ടുള്ളതും.

    ഇത്തരത്തില്‍ തരം താണ രീതിയില്‍ ദുര്‍വ്യാഖ്യാനങ്ങള്‍‍ നടത്തുന്നത് തട്ടിപ്പാണ്, ഒരു മത വിശ്വാസിക്ക് ഒരിക്കലും ഭൂഷണവും അല്ല. അഭിപ്രായ വിത്യാസങ്ങള്‍ ചര്‍ച്ച ചെയ്യാവുന്നതാനും, പക്ഷെ അങ്ങേയറ്റത്തെ പക്ഷപാതിത്വപരമായ ഗ്രന്ഥവായന ഒഴിവാക്കുക.

    അവസാനമായി, താങ്കള്‍ക്കു ഇത് കിട്ടിയത് ഏതെന്കിലും മിഷനറി സൈറ്റില്‍ നിന്നാണെങ്കില്‍, അത് വായിക്കുന്നത് നിറുത്തി, നിലവാരമുള്ള വിമര്‍ശനങ്ങള്‍ ഉണ്ടോ എന്ന് അന്വേഷിക്കുക.

    നന്ദി.

    ReplyDelete
  5. സാജന്‍, എനിക്കൊരു ഒരു ലക്ഷം രൂപ തരുമോ ? യേശു പറഞ്ഞിട്ടുള്ളതല്ലേ ആര് എന്ത് ചോദിചാലും കൊടുക്കണം എന്ന് ?


    സുബൈര്‍ , അങ്ങിനെ കൊടുക്കണമെങ്കില്‍ കുറഞ്ഞ പക്ഷം എന്റെ കൈയ്യില്‍ ഒരു ലക്ഷം രൂപയെങ്കിലും വേണം.
    ഒട്ടകവും സൂചി കുഴലും ... ശരിയാണ്.അത് ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് സൂചിപ്പിക്കുന്നു. പിന്നെ സാജന്‍ എന്ത് ചെയ്യുന്നു എന്ന്! അത് സാജന് നിശ്ചയിക്കാം. സ്വര്‍ഗത്തില്‍ പോണോ വേണ്ടയോ എന്ന്.

    അവസാനമായി, താങ്കള്‍ക്കു ഇത് കിട്ടിയത് ഏതെന്കിലും മിഷനറി സൈറ്റില്‍ നിന്നാണെങ്കില്‍, അത് വായിക്കുന്നത് നിറുത്തി, നിലവാരമുള്ള വിമര്‍ശനങ്ങള്‍ ഉണ്ടോ എന്ന് അന്വേഷിക്കുക.
    എന്താണെന്ന് അറിയില്ല. ഈ കാര്യം മുസ്ലീം ബ്ലോഗര്‍മാരാണ് കൂടുതല്‍ ഉന്നയിച്ചു കണ്ടിട്ടുള്ളത്. ചോദ്യത്തിന് ഉത്തരം തരുന്നതിനെക്കാളധികം വ്യക്തി പരമായ കാര്യങ്ങളാണ് ഉന്നയിക്കുന്നത്. ഞാന്‍ എവിടെ നിന്ന് പഠിക്കണം എന്നത് എന്റെ ഇഷ്ടമല്ലേ, സുബൈര്‍ ? തിരിച്ചു ഞാന്‍ താങ്കളെ ഉപദേശിക്കുന്നില്ല.കാരണം നിങ്ങള്‍ ചോദിക്കുന്ന പലതും ഞാന്‍ ചില സൈറ്റുകളില്‍ കണ്ടിട്ടുണ്ട്. നിങ്ങള്‍ എന്ത് ചെയ്യണം എന്ന് ഞാന്‍ ഉപദേശിക്കാറില്ല. അതിന്റെ ആവശ്യം എനിക്കില്ല.

    ReplyDelete
  6. ഇനി ഞാന്‍ ചോദിച്ച ഒരു ചോദ്യത്തിലേക്ക് കടക്കാം.

    ചോദ്യം ഇതായിരുന്നു.
    ---
    യേശുവും മറിയവും നരകത്തില്‍ പോകും എന്ന് നേരിട്ട് ഖുറാനില്‍ പറഞ്ഞിട്ടില്ല എന്ന് ഞാനും അംഗീകരിക്കുന്നു. പക്ഷെ അവരെയൊക്കെ മറ്റു പലരും ആരാധിക്കുന്നവര്‍ ആണെന്ന് ഖുര്‍ആന്‍ തന്നെ സാക്ഷ്യപ്പെടുതുന്നു.(ഈ പോസ്റ്റില്‍ ആ സൂക്തങ്ങള്‍ ഉണ്ട്). അതെ ഖുര്‍ആന്‍ തന്നെയാണ് പറയുന്നത് അവര്‍ (അവര്‍ എന്നാല്‍ അല്ലാഹുവിനു പുറമേ ആരെയൊക്കെ നിങ്ങള്‍ ആരാധിക്കുന്നവോ അവര്‍ )നരകത്തിലെ ഇന്ധനമാകുന്നു എന്ന്. ഇതിലെ ഇവര്‍ എന്നതില്‍ ഈസയും മറിയവും വരും എന്നും ഖുര്‍ആന്‍ നേരിട്ട് പറഞ്ഞിട്ടില്ല എന്നും എനിക്കറിയാം. പറഞ്ഞത് ഇങ്ങനെ മാത്രം "തീര്‍ച്ചയായും നിങ്ങളും അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരാധിക്കുന്നവയും നരകത്തിലെ ഇന്ധനമാകുന്നു. ".

    ഇതിലെ ആദ്യത്തെ നിങ്ങള്‍ എന്ന നിര്‍വചനത്തില്‍ ക്രിസ്ത്യാനികള്‍ വരുമോ ഇല്ലയോ എന്ന് താങ്കള്‍ വിശദീകരിച്ചാല്‍ മതി. ദുര്‍വ്യാഖ്യാനമാണ് ഞാന്‍ നല്‍കിയതെങ്കില്‍ ശരിയായ വ്യാഖ്യാനം താങ്കള്‍ തന്നാലും മതി. ---

    താങ്കള്‍ക്ക് വ്യക്തമാക്കാമോ? ഖുര്‍ആന്‍ സൂക്തത്തില്‍ പറയുന്ന "നിങ്ങള്‍ " എന്നതിന്റെ നിര്‍വചനത്തില്‍ (അല്ലാഹുവിനു പുറമേ ഈസയെ കൂടി ആരാധിക്കുന്ന) ക്രിസ്ത്യാനികള്‍ വരുമോ? ഇല്ലയോ?
    ശരിയായ വ്യാഖ്യാനം നിങ്ങള്‍ തന്നാല്‍ ഞാന്‍ ദുര്‍വ്യാഖ്യാനമാണ് തന്നതെങ്കില്‍ അതിനു പ്രസക്തി ഇല്ലല്ലോ?

    ReplyDelete
  7. താങ്കള്‍ക്ക് വ്യക്തമാക്കാമോ? ഖുര്‍ആന്‍ സൂക്തത്തില്‍ പറയുന്ന "നിങ്ങള്‍ " എന്നതിന്റെ നിര്‍വചനത്തില്‍ (അല്ലാഹുവിനു പുറമേ ഈസയെ കൂടി ആരാധിക്കുന്ന) ക്രിസ്ത്യാനികള്‍ വരുമോ? ഇല്ലയോ?
    ============================


    ഇല്ല. ഈ സൂക്തം പ്രധാനമായും ഖുറയ്ഷികളിലെ വിഗ്രഹാരാധകരെ ക്കുറിച്ചാണ്. ഭാഷാപരമായി ഈ സൂക്തത്തില്‍ സൂപ്പിച്ചിക്കുന്നത് വിഗ്രഹങ്ങളെ (അവ എന്നാണു, അവര്‍ എന്നല്ല പറഞ്ഞിരിക്കുന്നത്)യാണ് എന്നാണ് മനസ്സിലാക്കാകഴിയുന്നത്.

    യേശുവിനെയും മറിയത്തെയും ആരാധിക്കുന്നവരെ ക്കുറിച്ച് മറ്റു സ്ഥലങ്ങളില്‍ പറയുന്നുണ്ട്. ഈ സൂക്തത്തിലെ പരാമര്‍ശം അവരെക്കുറിച്ചല്ല.

    ReplyDelete
  8. ഇല്ലേ?!!! കൂള്‍ ... നന്ദി. നിങ്ങള്‍ എന്നതില്‍ ക്രിസ്ത്യാനികള്‍ വരില്ല എങ്കില്‍ അതിന്റെ ആശയം ക്രിസ്ത്യാനികള്‍ അല്ലാഹുവിനു പുറമേ ആരെ ആരാധിച്ചാലും കുഴപ്പമില്ലെന്നല്ലേ? ഇത് തന്നെയാണ് ശരിയായ വ്യാഖ്യാനം എന്ന് എനിക്ക് ഉറപ്പിക്കാമോ? ക്രിസ്ത്യാനികള്‍ക്ക് ഇങ്ങനെയൊരു ഒഴിവ് നബി നല്‍കിയതായി അറിയില്ലായിരുന്നു. ഇനി വേറെ വല്ലയിടവും ഇതിനു മറിച്ചു പറഞ്ഞിട്ടുണ്ടോ?

    ReplyDelete
  9. ഇല്ലേ?!!! കൂള്‍ ... നന്ദി. നിങ്ങള്‍ എന്നതില്‍ ക്രിസ്ത്യാനികള്‍ വരില്ല എങ്കില്‍ അതിന്റെ ആശയം ക്രിസ്ത്യാനികള്‍ അല്ലാഹുവിനു പുറമേ ആരെ ആരാധിച്ചാലും കുഴപ്പമില്ലെന്നല്ലേ? ഇത് തന്നെയാണ് ശരിയായ വ്യാഖ്യാനം എന്ന് എനിക്ക് ഉറപ്പിക്കാമോ? ക്രിസ്ത്യാനികള്‍ക്ക് ഇങ്ങനെയൊരു ഒഴിവ് നബി നല്‍കിയതായി അറിയില്ലായിരുന്നു. ഇനി വേറെ വല്ലയിടവും ഇതിനു മറിച്ചു പറഞ്ഞിട്ടുണ്ടോ?
    ===============


    എന്താണ് സാജാ ഇങ്ങനെ ബാലിശമായി തര്‍ക്കിക്കുന്നത്‌. നമ്മള്‍ യുക്തിവാദികളല്ലല്ലോ അവരുടെ നിലവാരത്തിലേക്ക് താവാന്‍.

    ഈ സൂക്തത്തില്‍ യേശുവിനെ ആരാധിക്കുന്നവര്‍ പെടില്ല എന്നതുകൊണ്ട്, യേശുവിനെ ആരാധിക്കുന്നതുകൊണ്ട് കുഴപ്പമില്ല എന്ന് മനസ്സിലാക്കാന്‍ ഈ ഒരു സൂക്തം മാത്രമല്ലോ ഖുറാനില്‍ ഉള്ളത്.

    മുകില്‍ ഞാന്‍ തെന്നെ പറഞ്ഞതല്ലേ

    യേശുവിനെയും മറിയത്തെയും ആരാധിക്കുന്നവരെ ക്കുറിച്ച് മറ്റു സ്ഥലങ്ങളില്‍ പറയുന്നുണ്ട്. ഈ സൂക്തത്തിലെ പരാമര്‍ശം അവരെക്കുറിച്ചല്ല.

    എന്ന്.

    അതെ പോലെ തെന്നെ ദൈവത്തിന് പുറമേ ഇതു സൃഷ്ടിയെ ആരാധിക്കുനതും വന്‍പാപമാണ് എന്നത് ഇസ്ലാമിന്റെ അടിസ്ഥാന പാഠമാണ്.

    ReplyDelete
  10. ഞാന്‍ എവിടെ നിന്ന് പഠിക്കണം എന്നത് എന്റെ ഇഷ്ടമല്ലേ
    ===============


    എവിടുന്ന് പഠിച്ചാലും വിരോധമില്ല, പക്ഷെ പഠിക്കണം എന്ന് മാത്രം. അവിടെ നിന്നും ഇവിടെ നിന്നും ഓരോ വാക്യങ്ങള്‍ എടുത്തു കൊണ്ട് വന്നു വിമര്ഷിക്കുന്നതിനെ പറയുക പഠനമെന്നല്ല.

    പിന്നെ, സാജന് ഒരു ലക്ഷം രൂപ ഉണ്ടായിരുന്നെങ്കില്‍ എനിക്ക് തന്നേനെ എന്നാണ് പറഞ്ഞത് എന്നാണ് ഞാന്‍ മനസ്സിലാക്കിയത് - ആ സന്മാനസ്സിനു നന്ദി പറയുന്നു.

    ReplyDelete
  11. സുബൈര്‍ , താങ്കള്‍ യുക്തിവാദികളെ ഇതില്‍ പരാമര്‍ശിക്കുക വഴി ആരെയാണ് താങ്കള്‍ പരിഹസിച്ചത്?
    എന്നേയോ അതോ യുക്തിവാദികളെയോ?

    ബൈബിളിനെ വിമര്‍ശിക്കുമ്പോള്‍ മുസ്ലീമുകള്‍ യുക്തി വാദികള്‍ ആകുന്നതു കാണാം. ഖുര്‍ആനിനെ വിമര്‍ശിക്കുമ്പോള്‍ ഞങ്ങളും.
    ഇതിലും രസകരമായ ഒന്നുണ്ട്. ഞാന്‍ മുസ്ലീമായും സുബൈര്‍ ക്രിസ്ത്യാനിയായും ജനിക്കുകയാണെങ്കില്‍ നമ്മള്‍ ഇപ്പോള്‍ പറയുന്നത് മാറ്റി പറഞ്ഞേനെ.
    അത് കൊണ്ട് യുക്തിവാദികളെ പരാമര്‍ശിക്കേണ്ട കാര്യം എന്ത്?

    മാത്രവുമല്ല. ഈ വിഷയത്തില്‍ യാതൊരു ബന്ധവും എനിക്ക് തോന്നാത്ത , ഒരു ലക്ഷം രൂപ, സഹായം, ഒട്ടകവും സൂചികുഴലും, മിഷനറി സൈററ്റ് എന്നിവ എന്തിനു വന്നു എന്നും എനിക്ക് മനസിലാകുന്നില്ല.

    ReplyDelete
  12. വിഷയത്തിലേക്ക് വന്നാല്‍ ... ഇതൊക്കെയാണ് കാതലായ ഭാഗമായി ഞാന്‍ മനസിലാകിയത്. (വിട്ടു പോയത് കൂട്ടി ചേര്‍ക്കാം )
    -----
    =പല തരം ബഹുദൈവ വിശ്വാസികളുണ്ട്. തങ്ങള്‍ സ്വയം ദൈവമാണ് എന്ന് അവകാശപ്പെടുന്ന മനുഷ്യ ദൈവങ്ങളും അവയെ ആരാധിക്കുകയും ചെയ്യ്യുന്നവരുണ്ട്. അതെ പോലെ ജനങ്ങള്‍ തങ്ങളെ ആരാധിക്കുമ്പോള്‍ അത് തടായതിരിക്കുന്ന ആളുകള്‍ ഉണ്ടായിട്ടുണ്ട്. ഇത്തരം ആളുകള്‍ ഇന്നുണ്ട് എന്നുമുണ്ടായിട്ടുമുണ്ട്. ഇവരെ ക്കുറിച്ചാണ് ഈ സൂക്തം പറയുന്നത്.

    =അതെ പോലെ തെന്നെ, യേശുവിനെയും, മരിയതിനെയും ആരാധുന്നവരെ പോലെ, ആരധ്യര്‍ ‍ ആവശ്യപ്പെടാതെ തെന്നെ അവരെ ആരാധിക്കുന്ന ആളുകള്‍ ഉണ്ട്. എന്നാല്‍ ഇതിന്റെ പേരില്‍ ഈ ആരാധ്യരെ അവര്‍ ചെയ്യാത്ത തെറ്റിന് സിക്ഷിക്കുകയില്ല, അവര്‍ ആവശ്യപ്പെടാതെ അവരെ ആരാധിച്ചവര്‍ മാത്രമേ സിക്ഷിക്കപ്പെടൂ. ചെയ്യാത്ത തെറ്റിന് ശിക്ഷിക്കില്ല എന്നത് ഖുര്‍ആനിന്റെ അടിസ്ഥാന തത്വവും ആണ്.

    ?താങ്കള്‍ക്ക് വ്യക്തമാക്കാമോ? ഖുര്‍ആന്‍ സൂക്തത്തില്‍ പറയുന്ന "നിങ്ങള്‍ " എന്നതിന്റെ നിര്‍വചനത്തില്‍ (അല്ലാഹുവിനു പുറമേ ഈസയെ കൂടി ആരാധിക്കുന്ന) ക്രിസ്ത്യാനികള്‍ വരുമോ? ഇല്ലയോ?

    =ഇല്ല. ഈ സൂക്തം പ്രധാനമായും ഖുറയ്ഷികളിലെ വിഗ്രഹാരാധകരെ ക്കുറിച്ചാണ്. ഭാഷാപരമായി ഈ സൂക്തത്തില്‍ സൂപ്പിച്ചിക്കുന്നത് വിഗ്രഹങ്ങളെ (അവ എന്നാണു, അവര്‍ എന്നല്ല പറഞ്ഞിരിക്കുന്നത്)യാണ് എന്നാണ് മനസ്സിലാക്കാകഴിയുന്നത്.
    =യേശുവിനെയും മറിയത്തെയും ആരാധിക്കുന്നവരെ ക്കുറിച്ച് മറ്റു സ്ഥലങ്ങളില്‍ പറയുന്നുണ്ട്. ഈ സൂക്തത്തിലെ പരാമര്‍ശം അവരെക്കുറിച്ചല്ല.
    =ഈ സൂക്തത്തില്‍ യേശുവിനെ ആരാധിക്കുന്നവര്‍ പെടില്ല എന്നതുകൊണ്ട്, യേശുവിനെ ആരാധിക്കുന്നതുകൊണ്ട് കുഴപ്പമില്ല എന്ന് മനസ്സിലാക്കാന്‍ ഈ ഒരു സൂക്തം മാത്രമല്ലോ ഖുറാനില്‍ ഉള്ളത്.
    = യേശുവിനെയും മറിയത്തെയും ആരാധിക്കുന്നവരെ ക്കുറിച്ച് മറ്റു സ്ഥലങ്ങളില്‍ പറയുന്നുണ്ട്. ഈ സൂക്തത്തിലെ പരാമര്‍ശം അവരെക്കുറിച്ചല്ല.
    = അതെ പോലെ തെന്നെ ദൈവത്തിന് പുറമേ ഇതു സൃഷ്ടിയെ ആരാധിക്കുനതും വന്‍പാപമാണ് എന്നത് ഇസ്ലാമിന്റെ അടിസ്ഥാന പാഠമാണ്.
    ------

    ReplyDelete
  13. ദൈവത്തിനു പുറമേ സൃഷ്ടിയെ ആരാധിക്കുന്നത് തെറ്റാണെന്ന് എനിക്കറിയാം. തെറ്റ് ചെയ്യാത്തവരെ ദൈവം ശിക്ഷിക്കില്ല എന്നും എനിക്കറിയാം. അത് കൊണ്ടാണ് അതിനു വിരുദ്ധമായ കാര്യം ഖുറാനില്‍ കണ്ടപ്പോള്‍ ആ സൂക്തം ഒരു ബ്ലോഗ്‌ ആക്കിയത്.

    എനിക്ക് മനസിലാകാത്ത കാര്യം ഇത്രയേയുള്ളൂ.
    അല്ലാഹുവിന്‌ പുറമെ വേറെ എന്തിനെയെങ്കിലും ആരാധിക്കുന്നവരെയാണ് 21:98 പറയുന്നത്. അതില്‍ ക്രിസ്ത്യാനികള്‍ പെടില്ല എന്നാണു താങ്കള്‍ പറയുന്നത്. ക്രിസ്ത്യാനികളും അല്ലാഹുവിനു പുറമേ സൃഷ്ടിയായ ഈസായെ (+മറിയത്തിനെയും) തന്നെയാണ് ആരാധിക്കുന്നത് എന്ന് ഖുറാനില്‍ ചിലഭാഗങ്ങളില്‍ പറയുന്നുണ്ട്. (അത് ഈസാ ആവശ്യപ്പെട്ടിട്ടില എങ്കിലും). അങ്ങിനെയുല്ലവര്‍ക്ക് നരകം തന്നെ എന്നാണു ഈ സൂക്തം പറയുന്നത്. താങ്കള്‍ പറയുന്നു 21:98 ല്‍ ക്രിസ്ത്യാനികളെ ഉദ്ദേശിച്ചിട്ടില്ല എങ്കിലും അവര്‍ക്കും നരകം തന്നെ എന്ന്. അതെന്ത്‌ വിശദീകരണം?


    ഈ സൂക്തം പ്രധാനമായും ഖുറയ്ഷികളിലെ വിഗ്രഹാരാധകരെ ക്കുറിച്ചാണ് പറയുന്നത് എന്നും താങ്കള്‍ പറയുന്നു. പറയൂ, ക്രിസ്ത്യാനികള്‍ വിഗ്രഹാരാധകര്‍ ആണോ? ആണെങ്കില്‍ ഈ സൂക്തം ക്രിസ്ത്യാനികള്‍ക്ക് ബാധകമാകാതിരിക്കുന്നതെങ്ങിനെ.

    ഇപ്പോള്‍ ആരാണ് ഖുര്‍ആനിന്റെ ദുര്‍വ്യാഖ്യാനം ചെയ്തത് ? ഞാനാണോ?

    ReplyDelete
  14. sajan jcb said...

    പറയൂ, ക്രിസ്ത്യാനികള്‍ വിഗ്രഹാരാധകര്‍ ആണോ?



    കൃസ്ത്യാനികള്‍ വിഗ്രഹാരാധകര്‍ ആകരുത്.

    ഞാനല്ലാതെ അന്യദൈവങ്ങള്‍ നിനക്കു ഉണ്ടാകരുതു. ഒരു വിഗ്രഹം ഉണ്ടാക്കരുതു; മിതെ സ്വര്‍ഗ്ഗത്തില്‍ എങ്കിലും താഴെ ഭൂമിയില്‍ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തില്‍ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. (പുറപ്പാട് 20:3-5)

    ReplyDelete
  15. < / > കൃസ്ത്യാനികള്‍ വിഗ്രഹാരാധകര്‍ ആകരുത്. < / >

    ഉപദേശത്തിനു നന്ദി Fazil, സുബൈര്‍ പറഞ്ഞു നിര്‍ത്തിയടുത്തു നിന്ന് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറയുക.

    ReplyDelete
  16. തികച്ചും ഒരു ഓഫ് ടോപ്പിക്. വിഗ്രഹം എന്താണെന്ന് ഞാന്‍ കാണിച്ചു തരാം.Fazil നു എളുപ്പം മനസിലാക്കുവാന്‍ ഒരു ഉദ്ദാഹരണം പറയാം.

    < / >അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. (പുറപ്പാട് 20:3-5) < / >

    അതായത് പ്രതിമയെ നമസ്കരിക്കുരുത് എന്നര്‍ത്ഥം. നിങ്ങള്‍ അഞ്ചു നേരം നിസ്കരിക്കുന്നുണ്ടല്ലോ? എവിടെ/ ഏതു ദിക്കില്‍ നോക്കിയാണ് നിസ്കരിക്കുന്നത്? ഹജ്ജിനു പോകുമ്പോള്‍ എന്തിന്റെ മുമ്പിലാണ് നിസ്കരിക്കുന്നത് , വലം വയ്ക്കുന്നത്, ചുംബിക്കുന്നത്? കഅബയെ ഒരു വിഗ്രഹത്തിനെ എന്ന പോലെ നിങ്ങള്‍ കാണുന്നത് എന്തുകൊണ്ട്? അതിന്റെ ഉള്ളില്‍ ദൈവം ഉണ്ടോ? (ഉണ്ടെന്നു പറയുന്ന ഖുറാന്‍ സൂക്തം ഞാന്‍ കാണിച്ചു തരാം) കല്ലിനെ ചുബിച്ചാല്‍ അത് നിങ്ങളുടെ പാപങ്ങള്‍ വലിച്ചെടുക്കുമോ? പിന്നെ എന്തിനാണ് അതിനെ ചുംബിക്കുന്നത്.

    അവനവന്റെ കണ്ണില്‍ വലിയ തടി ഇരിക്കുമ്പോള്‍ മറ്റുള്ളവരുടെ കണ്ണില്‍ കരട് ഇരിക്കുന്നേ എന്ന് പറയരുത്. നിങ്ങള്‍ ചെയ്യുന്നതിന് നിങ്ങള്‍ക്ക്‌ വിശദീകരണം ഉണ്ടാകാം. പക്ഷെ അത് മറ്റുള്ളവരുടെ മുമ്പില്‍ വിഗ്രഹാരാധനയാണ്. അത് പോലെ ഞങ്ങള്‍ ചെയ്യുന്നത് എന്താണെന്ന് ഞങ്ങള്‍ക്ക്‌ അറിയാം. ബാക്കിയുള്ളവര്‍ക്ക്‌ അത് വിഗ്രഹാരാധനയാണെന്ന് തോന്നാം. അതില്‍ ഞങ്ങള്‍ ഉത്തരവാദികളല്ല. പരിഹസിക്കുന്നത് കൊണ്ട് പരാതിയും ഇല്ല.

    ReplyDelete
  17. ഇസ്ലാമില്‍ അള്ളാഹു അല്ലാതെ വേറെ ദൈവമില്ല. അപ്പോള്‍ Black Stone/Kaaba അള്ളാഹുവിന്‍റെ പ്രതിമയാണെന്ന് പറയുന്ന ആ ഖുര്‍ആന്‍ സൂക്തം മാത്രം നല്‍കിയാല്‍ മതി.

    ReplyDelete
  18. < / > അപ്പോള്‍ Black Stone/Kaaba അള്ളാഹുവിന്‍റെ പ്രതിമയാണെന്ന് പറയുന്ന ആ ഖുര്‍ആന്‍ സൂക്തം മാത്രം നല്‍കിയാല്‍ മതി. < / >
    അങ്ങിനെ ഒരു സൂക്തം ഉണ്ടെന്നു ഞാന്‍ പറഞ്ഞില്ലല്ലോ ഫൈസല്‍ . ശ്രദ്ധിച്ചു വായിച്ചു നോക്ക്.

    ReplyDelete
  19. അങ്ങനെ ഒരു സൂക്തം ഖുര്‍ആനില്‍ ഇല്ലെങ്കില്‍ ഇസ്ലാമില്‍ വിഗ്രഹാരാധനയുണ്ടെന്ന് തെളീക്കാന്‍ താങ്കള്‍ പാട് പെടുമല്ലോ.

    ലേഖകന്‍ ഇവിടെ വളരെ വികാരം കൊണ്ട് മറുപടി പറഞ്ഞത് എന്നോടോ എന്‍റെ സമുദായത്തോടോ ഉള്ള ദേഷ്യം കൊണ്ടല്ല; മറിച്ച് സ്വന്തം അചാരാനുഷ്ടാനങ്ങളിലുള്ള കുറ്റബോധം കൊണ്ടാണ്. ബൈബിളിലെ ഒരു സൂക്തം ഉന്നയിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്; ആരെയും വിമര്‍ശിച്ചിട്ടില്ല; ഈ പശ്ചാത്തലത്തില്‍ ലേഖകന്‍റെ ഇത്തരത്തിലുള്ള പ്രതികരണം ബിബിളിനോടുള്ള അസഹിഷ്ണുതയല്ലാതെ വേറെ എന്താണ്.

    ReplyDelete
  20. വിഗ്രഹാരാധന (Idolatry) യുടെ നിര്‍വചനം (wiki) ഇതാണ്.

    Idolatry is the worship of a physical object as a god.

    ഇത് പ്രകാരം കൃസ്തുമതത്തിലെ വിഗ്രഹാരാധനയെപറ്റി ഇവിടെ വായിക്കാം. ഇസ്ലാം മതത്തിലെ വിഗ്രഹാരാധനയെപറ്റി അതിന്‍റെ താഴെയും വായിക്കാം. ലേഖകന്‍ അഭിപ്രായപ്പെടുന്നത് പോലെ മറ്റുള്ളവരുടെ മുമ്പില്‍ വിഗ്രഹാരാധനയാണ് എന്ന് തോനുന്ന എന്തെങ്കിലും ആചാരങ്ങള്‍ ഇസ്ലാമിലുണ്ടെന്നു wiki യില്‍ കണ്ടില്ല.

    ReplyDelete
  21. 1. Black Stone/Kaaba യെ ഞാന്‍ ആദരിക്കുന്നുണ്ട്; പക്ഷെ ആരാധിക്കുന്നില്ല എന്ന് പറയാന്‍ എനിക്ക് സാധിക്കും. അതുപോലെ,

    Christian church ഉകളില്‍ ഉള്ള യേശു (PBUH) കൃസ്തുവിന്‍റെ പ്രതിമയെ താങ്കള്‍ ആദരിക്കുന്നുണ്ട്; പക്ഷെ ആരാധിക്കുന്നില്ല എന്ന് പറയാന്‍ താങ്കള്‍ക്ക് സാധിക്കുമോ?

    2. Black Stone/Kaaba അള്ളാഹുവല്ല; അള്ളാഹുവിന്‍റെ പ്രതിമയും അല്ല എന്ന് പറയാന്‍ എനിക്ക് സാധിക്കും. അതുപോലെ,

    Christian church ഉകളില്‍ ഉള്ള പ്രതിമ യേശു (PBUH) കൃസ്തു വല്ല; യേശു (PBUH) കൃസ്തുവിന്‍റെ പ്രതിമയും അല്ല എന്ന് പറയാന്‍ താങ്കള്‍ക്ക് സാധിക്കുമോ?

    അതിനൊന്നും ഉള്ള ചങ്കോറപ്പില്ലെങ്കില്‍ പിന്നെ അത് പുറപ്പാട് 20:3-5 സൂക്തങ്ങളുടെ പൂര്‍ണ്ണമായ ലംഘനം ആണെന്നുള്ളത്‌ വ്യക്തമാണ്.

    ReplyDelete
    Replies
    1. This comment has been removed by a blog administrator.

      Delete
    2. < / >1. Black Stone/Kaaba യെ ഞാന്‍ ആദരിക്കുന്നുണ്ട്; പക്ഷെ ആരാധിക്കുന്നില്ല എന്ന് പറയാന്‍ എനിക്ക് സാധിക്കും. അതുപോലെ,

      Christian church ഉകളില്‍ ഉള്ള യേശു (PBUH) കൃസ്തുവിന്‍റെ പ്രതിമയെ താങ്കള്‍ ആദരിക്കുന്നുണ്ട്; പക്ഷെ ആരാധിക്കുന്നില്ല എന്ന് പറയാന്‍ താങ്കള്‍ക്ക് സാധിക്കുമോ?
      < / >

      തീര്‍ച്ചയായും . ഒരു പടി കൂടി കടന്ന് ക്രിസ്ത്യാനികള്‍ ആ പ്രതിമയെ ആദരിക്കുന്നു പോലുമില്ല എന്ന് പറയാന്‍ എനിക്ക് കഴിയും. അത് ക്രിസ്തുവിന്റെ പ്രതിമയാണെങ്കില്‍ അതിലൂടെ ഞങ്ങള്‍ ക്രിസ്തുവിനെ ആരാധിക്കുകയാണ് ചെയ്യുന്നത്. (വിശുദ്ധന്മാരുടെ പ്രതിമയാണെ ങ്കി ല്‍ ആ വിശുദ്ധരെയാണ് ഞങ്ങള്‍ ആദരിക്കുന്നുത് ). ആ പ്രതിമയോട് ഞങ്ങള്‍ക്ക്‌ പ്രത്യേകിച്ചു പ്രതിപത്തി ഒന്നും ഇല്ല. അതിന്റെ കൈയോ കാലോ ഓടിഞ്ഞാല്‍ അതിനെ മാറ്റി മറ്റൊരു രൂപത്തെ വയ്ക്കുന്നു. അല്ലാതെ സെയ്ന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ക്രിസ്തു പ്രതിമയെ നോക്കി മാത്രം ഞങ്ങള്‍ വണങ്ങാറില്ല. അതെ സമയം ദൃഷ്ടിയില്‍ വരുന്ന രൂപം നോക്കി ഞങ്ങള്‍ പ്രാര്‍ഥിക്കും. ഞങ്ങള്‍ക്ക്‌ ഉറപ്പാണ് ഞങ്ങള്‍ ആരാധിക്കുന്നത് ഏതെന്കിലും ഒരു രൂപതെയോ അല്ലെങ്കില്‍ ദേവാലയത്തെയോ അല്ല. പക്ഷെ അത് ആരെ ഓര്‍ മ്മിപ്പിക്കുന്നുവോ ആ ക്രിസ്തു വിനെയാണ് . . അതെ സമയം ദൈവത്തിന്റെ ആലയമായ ഏതെന്കിലും ഒരു മുസ്ലീം പള്ളി നോക്കി നിസ്കരിക്കാന്‍ നിങ്ങള്‍ക്ക്‌ സാധിക്കുമോ?


      < / >


      2. Black Stone/Kaaba അള്ളാഹുവല്ല; അള്ളാഹുവിന്‍റെ പ്രതിമയും അല്ല എന്ന് പറയാന്‍ എനിക്ക് സാധിക്കും. അതുപോലെ,

      Christian church ഉകളില്‍ ഉള്ള പ്രതിമ യേശു (PBUH) കൃസ്തു വല്ല; യേശു (PBUH) കൃസ്തുവിന്‍റെ പ്രതിമയും അല്ല എന്ന് പറയാന്‍ താങ്കള്‍ക്ക് സാധിക്കുമോ?

      അതിനൊന്നും ഉള്ള ചങ്കോറപ്പില്ലെങ്കില്‍ പിന്നെ അത് പുറപ്പാട് 20:3-5 സൂക്തങ്ങളുടെ പൂര്‍ണ്ണമായ ലംഘനം ആണെന്നുള്ളത്‌ വ്യക്തമാണ്.
      < / >

      ഞങ്ങളുടെ ചങ്കോറപ്പ് ഞാന്‍ വിശദമാക്കി കാണിക്കാം. പള്ളികളില്‍ ഉള്ള പ്രതിമ ക്രിസ്തുവിന്റെ പ്രതിമ തന്നെ. പക്ഷെ അത് പ്രതിമ മാത്രമാണ് എന്ന് ഞങ്ങള്‍ക്ക്‌ പറയാം. അതിന്റെ ഉള്ളില്‍ ക്രിസ്തു ഇരിക്കുന്നില്ല എന്ന് ചങ്കോറപ്പോടെ തന്നെ പറയാം. തിരിച്ചു നിങ്ങള്‍ക്ക്‌ സാധിക്കുമോ? കബയില്‍ അല്ലാഹു ഉണ്ടോ ഇല്ലയോ? ഇല്ലെന്നു ചങ്കോറപ്പോടെ പറയുവാന്‍ കഴിയുമോ? വിഗ്രഹം എന്നാല്‍ എന്താണ് എന്ന് മനസിലാക്കിയിട്ടു സ്വയം ചെയ്യുന്നത് വിഗ്രാഹാരാധന തന്നെയാണെന്ന് ആദ്യം മനസിലാക്കുക. എന്നിട്ട് ക്രിസ്ത്യാനികളുടെ കാര്യം അന്വേഷിക്കുക.


      മനുഷ്യ നിര്‍മിതമായ കഅബയെ വനങ്ങുമ്പോള്‍ നിങ്ങള്‍ പറയുന്നു അതിന്റെ നാഥനായ അല്ലാഹുവിനെയാണ് നിങ്ങള്‍ ആരാധിക്കുന്നത് എന്ന്. ആ പറയുന്ന നിങ്ങള്‍ക്ക്‌ എന്തുകൊണ്ട് ക്രിസ്ത്യാനികള്‍ ചെയ്യുന്ന കാര്യം മനസിലാക്ക്കുവാന്‍ പറ്റുന്നില്ല? ഞങ്ങള്‍ ഒരു പ്രത്യേക വസ്തുവിനെ പ്രത്യേക ദിശയില്‍ മാത്രം നോക്കിയല്ല വണങ്ങുന്നത് എന്ന് കൊണ്ട് തന്നെ ഞങ്ങള്‍ ആരാധിക്കുന്നത് ആ പ്രതിമയെയല്ല എന്ന് താങ്കലെക്കാളും ചങ്കോറപ്പോടെ പറയുവാന്‍ കഴിയും.

      Delete
  22. ആശയ സംവാദം അന്ന് താങ്കള്‍ ഉധേഷികുന്നുതു എന്ന് പറയുന്നു..എന്നിട്ടും വില കുറഞ്ഞ ദുര്‍വ്യാഖ്യാനം എന്തിനാണ് നടത്തുന്നത്...
    >>>ദൈവത്തിനു പുറമേ അരടികപെടുന്നത് എല്ലാം നരകതില്ലണോ???എങ്കില്‍ ഇസ നബിയും നരകത്തിലോ???
    ഉ:ഖുര്‍ആന്‍ വ്യക്തമാക്കുന്നത് വിഗ്രഹങ്ങളും മറ്റും നരകത്തില്‍ വിഗ്രഹ ആരാധകരോടൊപ്പം ഉണ്ടാക്കും എന്നാണ്.നബിക്ക് മുന്‍ കഴിഞ്ഞ മറ്റു നബിമാര്‍ ആരാധിക്കപെട്ടിടുണ്ട്.അവര്‍ എല്ലാം സ്വര്‍ഗത്തില്‍ ആണ് എന്നാണ് ഖുര്‍ആന്‍ പ്രഖ്യാപിച്ചതും.ഇത് മാത്രമാണ് താങ്കള്‍ മനസിലാക്കെടത്.
    >>>ആരധിക്കപെട്ട,മരിച്ച പോയ പ്രവാചകന്മാര്‍ മറ്റു മഹാന്മാര്‍ എല്ലാരോടും അന്ത്യനാളില്‍ തങ്ങളോട് ആരാധിച്ചവരെ നിഷേധികുകയും ചെയ്യും.

    ReplyDelete
  23. ആശയ സംവാദം അന്ന് താങ്കള്‍ ഉധേഷികുന്നുതു എന്ന് പറയുന്നു..എന്നിട്ടും വില കുറഞ്ഞ ദുര്‍വ്യാഖ്യാനം എന്തിനാണ് നടത്തുന്നത്...
    >>>ദൈവത്തിനു പുറമേ അരടികപെടുന്നത് എല്ലാം നരകതില്ലണോ???എങ്കില്‍ ഇസ നബിയും നരകത്തിലോ???
    ഉ:ഖുര്‍ആന്‍ വ്യക്തമാക്കുന്നത് വിഗ്രഹങ്ങളും മറ്റും നരകത്തില്‍ വിഗ്രഹ ആരാധകരോടൊപ്പം ഉണ്ടാക്കും എന്നാണ്.നബിക്ക് മുന്‍ കഴിഞ്ഞ മറ്റു നബിമാര്‍ ആരാധിക്കപെട്ടിടുണ്ട്.അവര്‍ എല്ലാം സ്വര്‍ഗത്തില്‍ ആണ് എന്നാണ് ഖുര്‍ആന്‍ പ്രഖ്യാപിച്ചതും.ഇത് മാത്രമാണ് താങ്കള്‍ മനസിലാക്കെടത്.
    >>>ആരധിക്കപെട്ട,മരിച്ച പോയ പ്രവാചകന്മാര്‍ മറ്റു മഹാന്മാര്‍ എല്ലാരോടും അന്ത്യനാളില്‍ തങ്ങളോട് ആരാധിച്ചവരെ നിഷേധികുകയും ചെയ്യും.

    ReplyDelete
    Replies
    1. 21:98 തീര്‍ച്ചയായും നിങ്ങളും അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരാധിക്കുന്നവയും നരകത്തിലെ ഇന്ധനമാകുന്നു. നിങ്ങള്‍ അതിലേക്ക്‌ വന്നുചേരുക തന്നെ ചെയ്യുന്നതാണ്‌. 99 :ഇക്കൂട്ടര്‍ ദൈവങ്ങളായിരുന്നുവെങ്കില്‍ ഇവര്‍ അതില്‍ ( നരകത്തില്‍ ) വന്നുചേരുകയില്ലായിരുന്നു. അവരെല്ലാം അതില്‍ നിത്യവാസികളായിരിക്കും.

      ഇതാണ് ആ ഖുറാന്‍ വചനം.

      ഞങ്ങള്‍ യേശുവിനെ ആരാധിക്കുന്നു. പിതാവിനു പുറമേ.
      പിതാവിനെയാണ് അല്ലാഹു എന്ന് താങ്കള്‍ വിളിക്കുന്നതെങ്കില്‍ , യേശുവിനെ ഞങ്ങള്‍ ആരാധിച്ചതിന്റെ പേരില്‍ ഖുറാന്‍ പ്രകാരം എവിടെയാണ് യേശുവിന്റെ സ്ഥാനം? അതാണ്‌ ചോദ്യം.
      അതിനു ഉത്തരമുണ്ടോ?

      Delete
  24. ദൈവസന്നിധിയില്‍ വെച്ച് ക്രിസ്ത്യനികല്ക് മുമ്പില്‍ വെച്ച് അവരെ നിഷേധികുന്ന്ന യേശുവിനെ ഖുറാനില്‍ കാണാം.
    യേശു മാത്രമല്ല മുന്‍ കഴിഞ്ഞ പ്രവാചകന്മാര്‍ മറ്റു മഹാന്മാര്‍ ഇവരെയെല്ലാം ആളുകള്‍ ആരധിച്ചിട്ടുണ്ട്.ഇവരെല്ലാം തന്നെ ദൈവസന്നിധിയില്‍ ആ ആളുകളെ നിഷേധിക്കും.അവര്‍ ആരാധിക്കപെട്ടത്‌ അവരുടെ കുറ്റമല്ല.അത് കൊണ്ട് അവര്‍ക്ക് നരക ശിക്ഷയില്ല തന്നെ.യേശു സ്വര്‍ഗത്തില്‍ തന്നെയന്നു...
    ഖുര്‍ആന്‍ വ്യക്തമാക്കുന്നത് വിഗ്രഹങ്ങളും മറ്റും നരകത്തില്‍ വിഗ്രഹ ആരാധകരോടൊപ്പം ഉണ്ടാക്കും എന്നാണ്.
    യേശു സ്വര്‍ഗത്തില്‍ തന്നെയന്നു...
    പക്ഷെ ചര്‍ച്ച്കളില്‍ കാണുന്ന യേശിന്റെതെന്നു പറയുന്ന വിഗ്രഹങ്ങള്‍, ക്രിസ്ത്യാനികളായി മരിച്ചവരോപ്പം നരകത്തില്‍ പോകുന്നു എന്നു ചുരുക്കം ...
    ..........................
    ഹദീസുകളില്‍ ഇതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്,ഹദീസ്‌ എത്തിക്കാം(സത്യാ അന്വേഷകര്‍ക്ക് ആവ്യശ്യമില്ലകില്‍ പോലും,)





    ഓഫ്‌ ടോപ്പിക്ക് :പിതാവിനെ അല്ലാഹുവെന്നു യേശുവിളിചതായി അറബി ബൈബിളില്‍ കാണാം ,ഭാഷതരമായ പ്രയോഗമാണ് അല്ലാഹു.മനസിലക്കികാന്നുമല്ലോ.

    ReplyDelete
    Replies
    1. ആരധിക്കപെട്ട,മരിച്ച പോയ പ്രവാചകന്മാര്‍ മറ്റു മഹാന്മാര്‍ എല്ലാരും അന്ത്യനാളില്‍ തങ്ങളോട് ആരാധിച്ചവരെ നിഷേധികുകയും ചെയ്യും

      Delete
    2. >>>പക്ഷെ ചര്‍ച്ച്കളില്‍ കാണുന്ന യേശിന്റെതെന്നു പറയുന്ന വിഗ്രഹങ്ങള്‍, ക്രിസ്ത്യാനികളായി മരിച്ചവരോപ്പം നരകത്തില്‍ പോകുന്നു എന്നു ചുരുക്കം ..

      ഇവിടെയാണ്‌ നിങ്ങള്‍ക്ക്‌ തെറ്റുന്നത് പാലക്കാടന്‍ !
      യേശുവിന്റെ രൂപം ചര്‍ച്ചില്‍ വയ്ക്കാതെയുംയേശുവിനെ ആരാധിക്കുന്ന വിഭാഗങ്ങള്‍ ഉണ്ട്.
      അപ്പോള്‍ ആരെ നരകത്തില്‍ ഇടും? അവര്‍ യേശുവിന്റെ രൂപം വച്ചല്ല ആരാധിക്കുന്നത്.

      "21:98 തീര്‍ച്ചയായും നിങ്ങളും അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരാധിക്കുന്നവയും നരകത്തിലെ ഇന്ധനമാകുന്നു. "

      അപ്പോള്‍ 21:98 പ്രകാരം ആര് നരകത്തില്‍ പോകും ?

      Delete
    3. യേശു മാത്രമല്ല മുന്‍ കഴിഞ്ഞ പ്രവാചകന്മാര്‍ മറ്റു മഹാന്മാര്‍ ഇവരെയെല്ലാം ആളുകള്‍ ആരധിച്ചിട്ടുണ്ട്.ഇവരെല്ലാം തന്നെ ദൈവസന്നിധിയില്‍ ആ ആളുകളെ നിഷേധിക്കും.അവര്‍ ആരാധിക്കപെട്ടത്‌ അവരുടെ കുറ്റമല്ല.അത് കൊണ്ട് അവര്‍ക്ക് നരക ശിക്ഷയില്ല തന്നെ.യേശു സ്വര്‍ഗത്തില്‍ തന്നെയന്നു...
      ഖുര്‍ആന്‍ വ്യക്തമാക്കുന്നത് വിഗ്രഹങ്ങളും മറ്റും നരകത്തില്‍ വിഗ്രഹ ആരാധകരോടൊപ്പം ഉണ്ടാക്കും എന്നാണ്.

      Delete
    4. യേശു സ്വര്‍ഗത്തിലും ക്രിസ്ത്യാനികള്‍ നരകത്തിലും എന്നാ അവസ്ഥയാണ്‌ ഖുര്‍ആന്‍ കാണിച്ചു തരുന്നത് .അല്ലാതെ യേശുവും മറ്റു മഹാന്മാരായ ആളുകളും നരതിലെക്ക് എന്നല്ല പറഞ്ഞത്..യേശു ക്രിസ്ത്യാനികളെ കൈവെടിയുന്ന ഒരു അവസ്ഥയാണ്‌ ഖുര്‍ആന്‍ മനസിലാക്കി തരുന്നത്...
      ദുര്‍വ്യാഖ്യാനം നിര്ത്തികൂടെ എന്നാണ് ചോദിക്കാന്‍ ഉള്ളു...

      Delete
    5. >>> യേശു സ്വര്‍ഗത്തിലും ക്രിസ്ത്യാനികള്‍ നരകത്തിലും എന്നാ അവസ്ഥയാണ്‌ ഖുര്‍ആന്‍ കാണിച്ചു തരുന്നത് .അല്ലാതെ യേശുവും മറ്റു മഹാന്മാരായ ആളുകളും നരതിലെക്ക് എന്നല്ല പറഞ്ഞത്.


      21:98 തീര്‍ച്ചയായും നിങ്ങളും അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരാധിക്കുന്നവയും നരകത്തിലെ ഇന്ധനമാകുന്നു. നിങ്ങള്‍ അതിലേക്ക്‌ വന്നുചേരുക തന്നെ ചെയ്യുന്നതാണ്‌.

      ഇതില്‍ നിങ്ങള്‍ എന്നതില്‍ ക്രിസ്ത്യാനികള്‍ ഉണ്ടെങ്കില്‍ , ഞങ്ങള്‍ ആരാധിക്കുന്നത് ത്രിത്വതെയാണ്.
      പിതാവിനെ പുറമേ, പുത്രനും , പരിസുട്ധാത്മാവും. വിഗ്രഹം വച്ച് പ്രാര്തിക്കാതവരും ഉണ്ട് എന്നത് നബിക്ക് അറിയില്ലെങ്കില്‍ എന്ത് ചെയ്യും. ഇതേ പോലെ മണ്ടത്തരങ്ങള്‍ എഴുതി വയ്ക്കും.

      Delete
    6. മണ്ടത്തരങ്ങള്‍ മാത്രമാനാലോ സാജന്‍ പറയുന്നത്...
      യേശു മാത്രമല്ല മുന്‍ കഴിഞ്ഞ പ്രവാചകന്മാര്‍ മറ്റു മഹാന്മാര്‍ ഇവരെയെല്ലാം ആളുകള്‍ ആരധിച്ചിട്ടുണ്ട്.ഇവരെല്ലാം തന്നെ ദൈവസന്നിധിയില്‍ ആ ആളുകളെ നിഷേധിക്കും.അവര്‍ ആരാധിക്കപെട്ടത്‌ അവരുടെ കുറ്റമല്ല.അത് കൊണ്ട് അവര്‍ക്ക് നരക ശിക്ഷയില്ല തന്നെ.യേശു സ്വര്‍ഗത്തില്‍ തന്നെയന്നു...
      ഖുര്‍ആന്‍ വ്യക്തമാക്കുന്നത് വിഗ്രഹങ്ങളും മറ്റും നരകത്തില്‍ വിഗ്രഹ ആരാധകരോടൊപ്പം ഉണ്ടാക്കും എന്നാണ്.
      അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരാധിക്കുന്നവ എന്നാല്‍ ബിംബങ്ങള്‍ മറ്റു വസ്തുകള്‍ ആണ്.
      യേശുവിന്റെ പ്രതിമ ,പരിസുട്ധാത്മാവും എന്നതിന്റെ പ്രാവ് പ്രതിമ,മറിയത്തിന്റെ പ്രതിമ അങ്ങനെ അങ്ങനെ ..
      യേശു സ്വര്‍ഗത്തിലും ക്രിസ്ത്യാനികള്‍ നരകത്തിലും എന്നാ അവസ്ഥയാണ്‌ ഖുര്‍ആന്‍ കാണിച്ചു തരുന്നത് .അല്ലാതെ യേശുവും മറ്റു മഹാന്മാരായ ആളുകളും നരതിലെക്ക് എന്നല്ല പറഞ്ഞത്..യേശു ക്രിസ്ത്യാനികളെ കൈവെടിയുന്ന ഒരു അവസ്ഥ ഖുര്‍ആനില്‍ ഉണ്ടല്ലോ.

      Delete
    7. >> അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരാധിക്കുന്നവ എന്നാല്‍ ബിംബങ്ങള്‍ മറ്റു വസ്തുകള്‍ ആണ്.

      എന്ന് താങ്കള്‍ ഊഹിക്കുന്നു. അതില്‍ എനിക്ക് പരാതിയില്ല. ഖുറാനില്‍ പറഞ്ഞത് അല്ലാഹുവിനെ പുറമേ ആരാധിക്കുന്നവയെ ആണ്. എന്ത് ചെയ്യാം. ഞങ്ങള്‍ യേശുവിനെ ആരാധിക്കുന്നു. പ്രതിമയെയല്ല.

      Delete
  25. 5__72-74. മര്‍യമിന്റെ പുത്രന്‍ മസീഹ് ഈസാ തന്നെയാണ് അല്ലാഹു എന്നു ജല്‍പിച്ചവര്‍ സത്യനിഷേധികളായിരിക്കുന്നു തീര്‍ച്ച. എന്നാല്‍ മസീഹ് പറഞ്ഞത് ഇതായിരുന്നു: ഇസ്രയേല്യരേ എന്റെയും നിങ്ങളുടെയും നാഥനായ അല്ലാഹുവിനെ ആരാധിക്കൂ; അവനോടാരെങ്കിലും എന്തിനെയെങ്കിലും പങ്കുചേര്‍ക്കുന്നു എങ്കില്‍ അയാള്‍ക്ക് അല്ലാഹു സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ് തീര്‍ച്ച; അയാളുടെ ആവാസ കേന്ദ്രം നരകമായിരിക്കും. അക്രമികള്‍ക്ക് സഹായികളായി ആരുമുണ്ടാവില്ല. മൂന്നില്‍ ഒരു ദൈവമാണ് അല്ലാഹു എന്നു തട്ടിവിടുന്നവരും സത്യനിഷേധികളായി ക്കഴിഞ്ഞിട്ടുണ്ട് തീര്‍ച്ച. ഏകനായ ആരാധ്യനല്ലാതെ മറ്റൊരു ദൈവവും ഇല്ല തന്നെ. തങ്ങള്‍ ജല്‍പിക്കുന്നതില്‍ നിന്ന് വിരമിക്കുന്നില്ലെങ്കില്‍ അവരില്‍ അവിശ്വസിച്ചവരെ വേദനാ ജനകമായ ശിക്ഷ ബാധിക്കുക തന്നെ ചെയ്യുന്നതാണ്. എന്നിട്ടും അവര്‍ അല്ലാഹുവിനോട് പശ്ചാത്തപിക്കുകയും പാപമോചനമര്‍ത്ഥിക്കുകയും ചെയ്യുന്നില്ലേ? പാപങ്ങള്‍ ധാരാളമായി പൊറുക്കുന്നവനും കരുണാമയനുമാണ് അല്ലാഹു (43)
    ///////////
    ഖുറാൻ ജനങ്ങൾക്കുള്ള മാർഗ്ഗദർശമായാണ് അവതരിക്കപ്പെട്ടിട്ടുള്ളത് നിന്റെ നാഥന് നീ പങ്കുകാരെ വരിക്കല്ലേ അങ്ങനെ ചെയ്യരുതെ എന്നും അത് വൻ പാപമാണെന്നും പഠിപ്പിക്കുന്നു അല്ലാതെ ബഹുദൈവ ആരാധനായെ വളർത്താനോ തളർത്താനോ ആയിട്ടല്ല ഖുറാൻ അവതരിപ്പിക്കപ്പെട്ടത്..

    ReplyDelete
  26. 3__77-80. അല്ലാഹുവിന്റെ കരാറുകളും സ്വന്തം ശപഥങ്ങളും തുച്ഛവിലക്കു വില്‍ക്കുന്നവര്‍ക്ക് പരലോകത്ത് യാതൊരു വിഹിതവുമില്ല. അന്ത്യനാളില്‍ അവന്‍ അവരോടു സംസാരിക്കുകയോ അവര്‍ക്കവന്റെ കരുണാകടാക്ഷമുണ്ടാവുകയോ അവരെയവന്‍ സംസ്‌കരിച്ചെടുക്കുകയോ ചെയ്യില്ല. വേദനയുറ്റ ശിക്ഷയാണവര്‍ക്കുണ്ടാവുക. വേദഗ്രന്ഥത്തില്‍ കൃത്രിമം കാട്ടുന്ന ചിലര്‍ അവരിലുണ്ട്; അവ വേദത്തിലുള്ളതാണെന്നു നിങ്ങള്‍ വിചാരിക്കാന്‍ വേണ്ടി. യഥാര്‍ത്ഥത്തില്‍ അവ അതിലുള്ളതല്ല. അല്ലാഹുവിങ്കല്‍ നിന്നുള്ളതാണവയെന്നും അവര്‍ തട്ടിവിടും; സത്യത്തിലവ അവങ്കല്‍ നിന്നുള്ളതല്ല. അറിഞ്ഞു കൊണ്ടുതന്നെ അല്ലാഹുവിന്റെ പേരില്‍ നുണ പറയുകയാണവര്‍. ഒരാള്‍ക്കല്ലാഹു വേദവും തത്ത്വജ്ഞാനവും പ്രവാചകത്വവും നല്‍കുകയും എന്നിട്ട് നിങ്ങള്‍ അല്ലാഹുവിന്നു പകരം എന്റെ അടിമകളാവുക എന്നദ്ദേഹം ആളുകളോടാവശ്യപ്പെടുകയും ചെയ്യുക എന്നത് അസംഭവ്യമാണ്. മറിച്ച് നിങ്ങള്‍ പഠിപ്പിക്കുകയും പാരായണം നടത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന വേദപ്രകാരം നിഷ്‌കളങ്ക ദൈവ ദാസരാകണം എന്നാണദ്ദേഹം കല്‍പിക്കുക. മലക്കുകളെയോ പ്രവാചകരെയോ ആരാധ്യരായി വരിക്കാനും അദ്ദേഹം ശാസിക്കയില്ല. നിങ്ങള്‍ മുസ്‌ലിംകളായി കഴിഞ്ഞ ശേഷം സത്യനിഷേധം പുല്‍കാന്‍ അദ്ദേഹം കല്‍പിക്കുമോ? (18)
    ///////////
    ദൈവം,യേശു,മറിയം എന്നതാണ് ഖുറാനിൽ ഉള്ള ട്രിനിറ്റി എന്ന് പറയുന്ന താങ്കൾ എന്ത് കൊണ്ട് ഇത്‌ കാണുന്നില്ല ദൈവത്തിന് പുറമെ യേശുവിനെയും മാലാകയെയും ദൈവമായി വരിക്കാൻ അദ്ദേഹം കൽപ്പിച്ചോ? ഇല്ല എന്ന് തന്നെയാണ് ഖുറാൻ പറയുന്നത്.

    ReplyDelete
  27. 5__116-118. അല്ലാഹു ചോദിക്കുന്ന സന്ദര്‍ഭം സ്മരണീയമത്രേ: ഓ ഈസബ്‌നുമര്‍യം അല്ലാഹുവിനു പുറമെ എന്നെയും മാതാവിനെയും ദൈവങ്ങളാക്കണം എന്നു താങ്കളാണോ ജനങ്ങളോടാവശ്യപ്പെട്ട ത്? അദ്ദേഹം പ്രതികരിക്കും: നീ എത്ര പരിശുദ്ധന്‍! എനിക്കു അര്‍ഹതയില്ലാത്തത് ഞാന്‍ പറയാന്‍ പറ്റില്ലല്ലോ! ഇനി ഞാന്‍ പറഞ്ഞിരുന്നെങ്കില്‍ തന്നെ നീയത് അറിഞ്ഞു കഴിഞ്ഞിരിക്കും. എന്റെ മനസ്സിലുള്ളത് നിനക്കറിയാം; എന്നാല്‍ നിന്നിലുള്ളത് ഞാനറിയില്ല. അദൃശ്യകാര്യങ്ങളെക്കുറിച്ചെ ല്ലാം സര്‍വജ്ഞനാണ് നീ. എന്റെയും നിങ്ങളുടെയും നാഥനായ അല്ലാഹുവിനെ നിങ്ങളാരാധിക്കുക എന്ന നീകല്‍പിച്ച കാര്യമല്ലാതെ മറ്റൊന്നും ഞാനവരോടു പറഞ്ഞിട്ടില്ല. അവര്‍ക്കിടയില്‍ കഴിഞ്ഞിരുന്നപ്പോഴൊക്കെ അവരുടെ നിലപാടിനു ഞാന്‍ സാക്ഷിയായിരുന്നു. എന്നാല്‍ എന്നെ നീ എടുത്തു കഴിഞ്ഞപ്പോള്‍ അവരുടെ നരീക്ഷകന്‍ നീ തന്നെയായിത്തീര്‍ന്നു. നീ സര്‍വ കാര്യങ്ങള്‍ക്കും സാക്ഷിയാകുന്നു. നീ അവരെ ശിക്ഷിക്കുകയാണ് എങ്കില്‍ അവര്‍ നിന്റെ അടിമകള്‍ തന്നെയണല്ലോ; പ്രത്യുത പൊറുത്തുകൊടുക്കുന്നുവെങ്കിലോ നിശ്ചയം നീ പ്രതാപശാലിയും യുക്തിമാനുമാകുന്നു (64)
    ////////////
    ബൈബിളിൽ ഇല്ലാത്ത എന്നാൽ ഞങ്ങൾ വിശ്വസിച്ചു പോരുന്നത് പിതാവ്,പുത്രൻ,പരിശുദ്ധത്മാവ് എന്നും എന്നാൽ ഖുറാനിൽ പറയുന്ന ട്രിനിറ്റി ഇതിന് സമാനമല്ലാത്ത ദൈവം,യേശു,മറിയം എന്ന അറിവില്ലായിമയും ആണ് എന്ന് വാദിക്കുന്നവർ മുകളിൽ പറഞ്ഞ യേശു,മാലാഖ ഇതിൽ വല്ല സാമ്യതയും തോന്നുന്നുണ്ടോ? ഖുറാനിൽ നിങ്ങൾ തെറ്റിദ്ധരിച്ചത് അല്ലെങ്കിൽ നിങ്ങളുടെ ആരാധന മൂർത്തികളുടെ പേര് എടുത്ത് പറഞ്ഞു പോയിന്റ് നേടുകയല്ല ചെയ്യുന്നത് പകരം നിങ്ങൾ സൃഷ്ടാവിനു പങ്കുകാരെ വരിക്കല്ലേ എന്ന് വ്യക്തമായി അറിയിച്ചു തരികയാണ് ചെയ്യുന്നത്.

    ReplyDelete
  28. This comment has been removed by the author.

    ReplyDelete

ആശയസംവാദമാണിവിടെ അഭികാമ്യം ... ആശയം ഇല്ലെങ്കില്‍ കമന്റ് ചെയ്യരുതു്.ഖുര്‍ ആനിനെ പറ്റിയാണിവിടെ ചര്‍ച്ച. ഖുര്‍ ആനിന്റെ/ഹദീസിന്റെ ഉള്ളില്‍ നിന്നു തന്നെ ലഭ്യമായ ആശയങ്ങള്‍ ഉപയോഗിക്കുക.