ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?

Sunday, November 21, 2010

യേശു /ഏലിയ, ആരാണ് കൊല്ലപ്പെട്ടത് ? ആരാണ് സ്വര്‍ഗത്തിലേക്ക്‌ കയറി പോയത്?

ഞാന്‍ ആമുഖത്തില്‍ സൂചിപ്പിച്ചു, നബിയ്ക്ക് ഓര്‍മ്മയ്ക്ക്‌ എന്തോ തകരാറുണ്ടെന്ന്. അതിലെ ഒരു കമന്റില്‍ മുസ്ലീം ബ്ലോഗറായ ആലിക്കോയ പറയുന്നു,
"ഖദീജയുടെ ബന്ധു ഉള്‍പ്പെടെ മനുഷ്യരില്‍ നിന്ന് കേട്ട കാര്യങ്ങളും നബി മറന്നെന്നിരിക്കും. നമസ്‌കാരത്തില്‍ പോലും അദേഹത്തിന്ന് മറവി സംഭവിച്ചതും അനുചരന്‍മാര്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ തിരുത്തിയതും ഹദീസില്‍ കാണാം. "(ലിങ്ക്)

നമസ്കാരം ഖദീജ പഠിപ്പിച്ചു കൊടുത്തതല്ല. അല്ലാഹുവാണ് അത് പഠിപ്പിച്ചു കൊടുത്തിരിക്കുക. അത് പോലും ശരിയായി ഓര്‍ത്തിരിക്കാന്‍ നബിയ്ക്ക് കഴിയുന്നില്ല. പിന്നെങ്ങിനെ പഴയ നിയമം തെറ്റ് കൂടാതെ ഓര്‍ത്തിരിക്കാന്‍ കഴിയും?

ഞാന്‍ വിചാരിച്ചത് യേശു കൊല്ലപ്പെട്ടിട്ടില്ല , സ്വര്‍ഗത്തിലേക്ക്‌ കയറി പോയി, എന്നൊക്കെ മൂപ്പര്‍ കരുതി കൂട്ടി പറഞ്ഞതാണെന്ന്. അങ്ങിനെയല്ല, അതും പഴയനിയമത്തിലെ പല കാര്യങ്ങളുമായി കുഴഞ്ഞു മറിഞ്ഞതാണ് മനസിലാക്കാവുന്നതേയുള്ളൂ.

ഇതാ നബിയുടെ വചനങ്ങള്‍ ..

3:183 ഞങ്ങളുടെ മുമ്പാകെ ഒരു ബലി നടത്തി അതിനെ ദിവ്യാഗ്നി തിന്നുകളയുന്നത്‌ ( ഞങ്ങള്‍ക്ക്‌ കാണിച്ചുതരുന്നത്‌ ) വരെ ഒരു ദൈവദൂതനിലും ഞങ്ങള്‍ വിശ്വസിക്കരുതെന്ന്‌ അല്ലാഹു ഞങ്ങളോട്‌ കരാറു വാങ്ങിയിട്ടുണ്ട്‌ എന്ന്‌ പറഞ്ഞവരത്രെ അവര്‍. ( നബിയേ, ) പറയുക: വ്യക്തമായ തെളിവുകള്‍ സഹിതവും, നിങ്ങള്‍ ഈ പറഞ്ഞത്‌ സഹിതവും എനിക്ക്‌ മുമ്പ്‌ പല ദൂതന്‍മാരും നിങ്ങളുടെ അടുത്ത്‌ വന്നിട്ടുണ്ട്‌. എന്നിട്ട്‌ നിങ്ങളുടെ വാദം സത്യമാണെങ്കില്‍ നിങ്ങളെന്തിന്‌ അവരെ കൊന്നുകളഞ്ഞു?

ബൈബിള്‍ , പഴയനിയമത്തില്‍ , പ്രകാരം പല സന്ദര്‍ഭങ്ങളിലും ദൈവം അഗ്നിയിറക്കിയിട്ടുണ്ട്.
അഹരോന്‍ ബലിയര്‍പ്പിച്ചപ്പോള്‍ ...
ലെവ്യാര്‍ 9:24 കർത്താവിന്റെ സന്നിധിയിൽനിന്ന് അഗ്നി പുറപ്പെട്ട് ബലിപീഠത്തിലിരുന്ന ദഹനബലിയുംമേദസ്സും ദഹിപ്പിച്ചു. ഇതു കണ്ടപ്പോൾ ജനമെല്ലാം ആർത്തുവിളിച്ച് സാഷ്ടാംഗം വീണു.
(പക്ഷെ അഹരോനെ യഹൂദര്‍ കൊന്നിട്ടില്ല)
ഏലിയായും ബാലിന്റെ പ്രവാചകൻമാരുടെയും ബലിയെ കുറിച്ച് ഇവിടെ വായിക്കൂ.
1Kings 18:30 അപ്പോൾ, ഏലിയാ ജനത്തോടു പറഞ്ഞു: അടുത്തുവരുവിൻ: എല്ലാവരും ചെന്നു. കർത്താവിന്റെ തകർന്നുകിടന്നിരുന്ന ബലിപീഠം അവൻ കേടുപോക്കി.
.........
38 ഉടനെ കർത്താവിൽ നിന്ന് അഗ്നി ഇറങ്ങി ബലിവസ്തുവും വിറകും കല്ലും മണ്ണും ദഹിപ്പിക്കുകയും ചാലിലെ വെള്ളം വറ്റിക്കുകയും ചെയ്തു.
കണ്ടോ ഏലിയായും മനുഷ്യരുടെ വെല്ലു വിളി ഏറ്റെടുത്തു. ദൈവം അഗ്നിയിറക്കുകയും ചെയ്തു.
(പക്ഷെ യഹൂദര്‍ ഏലിയായെ കൊന്നുവോ? )

നബിയോടും ദൈവത്തില്‍ നിന്ന് സാക്ഷ്യം ചോദിച്ചപ്പോള്‍ എന്ത് പറഞ്ഞു ഒഴിഞ്ഞതെന്നു ഇവിടെ ചര്‍ച്ചാ വിഷയം ആക്കുന്നില്ല. പക്ഷെ നബി ഇവിടെ (3:183) ആരെ കൊന്നു കളഞ്ഞ കാര്യമാണ് പറഞ്ഞത്?? അഹരോനേയോ ഏലിയായോ യഹൂദര്‍ കൊന്നിട്ടില്ല. ദൈവം തീ അയച്ചു കൊടുത്ത ഒരൊറ്റ പ്രവാചകനെയും യഹൂദര്‍ വധിച്ചതായി ബൈബിളില്‍ ഇല്ല.

ഇനി ഏലിയയുടെ കാര്യം എടുക്കുക. (ദൈവം തീ അയച്ചു കൊടുത്തു സാക്ഷ്യപ്പെടുത്തിയ പ്രവാചകരില്‍ പ്രമുഖന്‍) എന്താണ് ഏലിയയുടെ കാര്യം.

2Kings 2...
11 അവർ സംസാരിച്ചുകൊണ്ടു പോകുമ്പോൾ അതാ ഒരു ആഗ്നേയരഥവും ആഗ്നേയാശ്വങ്ങളും അവരെ വേർപെടുത്തി. ഏലിയാ ഒരു ചുഴലിക്കാറ്റിൽ സ്വർഗത്തിലേക്ക് ഉയർന്നു.

അതായത് യഹൂദര്‍ ഏലിയായെ കൊന്നിട്ടില്ല. അദ്ദേഹം സ്വര്‍ഗത്തിലേക്ക്‌ ഉയര്‍ന്നു പോവുകായാണുണ്ടായത്. യഹൂദര്‍ വധിച്ച പ്രധാനി, പിന്നെ യേശുവാണ്. അത് യഹൂദര്‍ സമ്മതിക്കുകയും ചെയ്യുന്നു. (ഒരു പക്ഷെ അതില്‍ അവര്‍ ഊറ്റം കൊള്ളുകയും ചെയ്തിരിക്കാം.) അവരുടെ പരാതി യേശുവിന്റെ അനുയായികള്‍ മൃതദേഹം മോഷ്ടിച്ചു കൊണ്ട് പോയി എന്ന് മാത്രമാണ്.

യേശുവിനു എന്ത് സംഭവിച്ചു എന്ന് ഖുര്‍ആന്‍ പറയുന്നത് നോക്കാം.

"അവര്‍ ഊറ്റംകൊണ്ടു: `മസീഹ് ഈസബ്‌നു മര്‍യമിനെ, ദൈവദൂതനെ, ഞങ്ങള്‍ വധിച്ചുകളഞ്ഞിരിക്കുന്നു. സത്യത്തിലോ,അവരദ്ദേഹത്തെ വധിച്ചിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. പിന്നെയോ,സംഭവം അവര്‍ക്ക് അവ്യക്തമാവുകയത്രെ ഉണ്ടായത്.അദ്ദേഹത്തെക്കുറിച്ചു ഭിന്നാഭിപ്രായമുള്ളവരും സന്ദേഹത്തില്‍ തന്നെയാകുന്നു. അവരുടെ പക്കല്‍ ആ സംഭവത്തെക്കുറിച്ച് ഒരറിവുമില്ല; കേവലം ഊഹത്തെ പിന്തുടരുന്നതല്ലാതെ. അവര്‍ മസീഹിനെ ഉറപ്പായും വധിച്ചിട്ടില്ല. പ്രത്യുത അദ്ദേഹത്തെ അല്ലാഹു അവങ്കലേക്കുയര്‍ത്തിയതാകുന്നു. അല്ലാഹുവോ, അജയ്യശക്തനും അഭിജ്ഞനുമല്ലോ". (4:157-158)

അതായത് യേശു സ്വര്‍ഗത്തിലേക്ക്‌ ഉയിര്‍ത്തു എന്ന്. നബിയ്ക്ക് വവ്യക്തത ഇല്ലാത്തതിനാല്‍ അതിനെ പറ്റി കൂടുതല്‍ പറഞ്ഞുമില്ല. അല്ലെങ്കില്‍ അബ്രാഹത്തിന്റെ ബലിയെ കുറിച്ച് പോലും പരാമര്‍ശിച്ച നബിയെന്തേ അതിനെ വച്ചു നോക്കുമ്പോള്‍ അടുത്ത കാലത്ത് നടന്ന യേശുവിന്റെ കാര്യം വ്യക്തമായി പറഞ്ഞില്ല?!

അപ്പോള്‍ കാര്യം അതായിരുന്നു. നബിക്ക്‌ വ്യക്തത ഉണ്ടായിരുന്നില്ല. നബിക്ക്‌ ആളുകളെ പരസ്പരം തെറ്റിയതാണ്. ഏലിയ സ്വര്‍ഗത്തിലേക്ക്‌ എടുക്കപ്പെട്ടു എന്നും യേശു വധിക്കപ്പെട്ടു എന്നും ബൈബിള്‍ പറയുമ്പോള്‍ നബി അതു മറിച്ചു പറയുന്നു. യേശു സ്വര്‍ഗത്തിലേക്ക്‌ ഉയിര്‍ത്തപ്പെട്ടു എന്നും ഏലിയ വധിക്കപ്പെട്ടു എന്നും.

ഇത് വെറും നിഗമനങ്ങള്‍ മാത്രം. ശേഷം വായനക്കാര്‍ക്ക് വിടുന്നു.

ഇനി ബൈബിള്‍ തിരുത്തിയതാണെങ്കില്‍ ,
അഹരോനെ യഹൂദര്‍ വധിച്ചു എന്ന കാര്യം മറച്ചു വയ്ക്കണം. അഗ്നിയിറക്കി ദൈവം സാക്ഷ്യപ്പെടുത്തിയ ഏതെങ്കിലും പ്രവാചകരെ യഹൂദര്‍ വധിച്ചു എന്ന കാര്യം തിരുത്തണം. ഏലിയ സ്വര്‍ഗത്തിലേക്ക്‌ കയറി പോയി എന്ന് എഴുതി ചേര്‍ക്കണം.

13 comments:

  1. നബിക്ക്‌ വ്യക്തത ഉണ്ടായിരുന്നില്ല. നബിക്ക്‌ ആളുകളെ പരസ്പരം തെറ്റിയതാണ്.
    ഏലിയ സ്വര്‍ഗത്തിലേക്ക്‌ എടുക്കപ്പെട്ടു എന്നും യേശു വധിക്കപ്പെട്ടു എന്നും ബൈബിള്‍ പറയുമ്പോള്‍ നബി അതു മറിച്ചു പറയുന്നു. യേശു സ്വര്‍ഗത്തിലേക്ക്‌ ഉയിര്‍ത്തപ്പെട്ടു എന്നും ഏലിയ വധിക്കപ്പെട്ടു എന്നും.

    ReplyDelete
  2. ഏലിയായെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നുണ്ട് എന്ന് വാദിക്കുവാന്‍ സാധ്യതയുള്ള രണ്ടു ഭാഗങ്ങള്‍ ഇവയാണ്, പക്ഷെ ഇവിടെ രണ്ടിടത്തും ഏലിയായുടെ മരണം എങ്ങനെയായിരുന്നു എന്ന് പറയുന്നില്ല.

    # സകരിയ്യയും യഹ്യായും ഈസായും ഇല്‍യാസും സന്മാര്‍ഗസ്ഥരായി. അവരെല്ലാവരും സച്ചരിതരായിരുന്നു. (6:85)

    സകരിയ്യ = സഖറിയാ / യഹ്യാ = സ്നാപക യോഹന്നാന്‍ / ഈസാ = യേശുക്രിസ്തു / ഇല്‍യാസ് = ഏലിയാ. പക്ഷെ ഇവരുടെ പേരുകള്‍ ക്രമത്തില്‍ അല്ല രേഖപ്പെടുത്തിയിരിക്കുന്നത്.

    # ഇല്‍യാസും തീര്‍ച്ചയായും ദൈവദൂതന്മാരില്‍ പെട്ടവനായിരുന്നു. (37 :123)

    37:123 നു മദൂദി എഴുതിയിരിക്കുന്ന വിശദീകരണത്തിനു ബൈബിളില്‍ നിന്നുള്ള ധാരാളം വാക്യങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. അതില്‍ രാജാക്കന്മാരുടെ പുസ്തകത്തില്‍ നിന്നും സാജന്‍ എഴുതിയ ഭാഗവും ഉള്‍പ്പെടും. വിശദീകരണം 1, വിശദീകരണം 2

    ( മദൂദിയുടെ വിശദീകരണങ്ങള്‍ ഭൂരിഭാഗവും ബൈബിളിനെയും ക്രിസ്തുമതത്തെയും ക്രിസ്ത്യാനികളെയും അടിസ്ഥാനമാക്കി ഉള്ളവയാണ്. ബൈബിളോ ക്രിസ്തുമതമോ ക്രിസ്ത്യാനികളോ ഇല്ലായിരുന്നുവെങ്കില്‍ ഖുര്‍ ആന്‍ വ്യാഖ്യാനിക്കുവാന്‍ മദൂദി എന്ത് ചെയ്തേനെ??? )

    ReplyDelete
  3. ഇസ്രായേല്‍ ജനത പല പ്രവാചകന്മാരെയും വധിച്ചിട്ടുണ്ട്. 3:183 ല്‍ എടുത്തു പറയുന്ന കാര്യം അഗ്നിയിറക്കി ദൈവം സാക്ഷ്യം നല്കിയിട്ടുള്ളവരാണ്. ഇത്ര വ്യക്തമായ തെളിവ് നല്‍കിയിട്ടും അവരെ എന്തിനു കൊന്നു കളഞ്ഞു എന്നാണു നബിയുടെ ചോദ്യം. അതുകൊണ്ടാണ് അഹറോന്റെയും ഏലിയായും ഇവിടെ വന്നത്. നാലു പേര് വേറെയും ഉണ്ട്. പക്ഷെ ഇവരെയൊന്നും ഇസ്രായേല്‍ക്കാര്‍ വധിച്ചിട്ടില്ല. പിന്നെ ആരെ അങ്ങിനെ വധിച്ചു എന്നാണ് നബി പറയുന്നത്. ?

    ബൈബിള്‍ പ്രകാരം തെളിവ് വേണ്ട. ഖുര്‍ആന്‍ പ്രകാരമെങ്കിലും അങ്ങിനെ വല്ലവരെയും യഹൂദര്‍ വധിച്ചിട്ടുണ്ടോ എന്നാണ് ഞാന്‍ നോക്കുന്നത്. ഇത് മുസ്ലീം സുഹൃത്തുക്കള്‍ക്ക് പെട്ടന്ന് കണ്ടു പിടിക്കാന്‍ കഴിയും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

    ReplyDelete
  4. ഈ ആരോപണവുമായി ബന്ധപെട്ട ചര്‍ച്ച ഈ ബ്ലോഗില്‍ നടന്നിരുന്നു. അതിനു ഞാന്‍ നല്‍കിയ മറുപടിയും ചര്‍ച്ചകളും അവിടെ വായിക്കാം. ആവര്‍ത്തന വിരസത ഒഴിവാക്കാന്‍ ലിങ്ക് നല്‍കുന്നു.

    1
    2
    3
    4
    5
    6
    7

    ReplyDelete
  5. 1)എലിയവിനെ വധിക്കാന്‍ ശ്രമിച്ചിട്ടുണ്ട് പക്ഷെ അദ്ദേഹം രക്ഷപെട്ടു...
    2)3:183ഇവടെ ഇല്യാസ്‌(എലിയവിനെ)കുറിച്ച് മാത്രമല്ല പ്രധിപാധികുന്നത് "ഒരുപാടു പേരെ" വധിച്ചതായി എന്നാണ് പറയുന്നത്
    ,,,,,,,,,,,വ്യക്തമായ തെളിവുകള്‍ സഹിതവും, നിങ്ങള്‍ ഈ പറഞ്ഞത്‌ സഹിതവും എനിക്ക്‌ മുമ്പ്‌ പല ദൂതന്‍മാരും നിങ്ങളുടെ അടുത്ത്‌ വന്നിട്ടുണ്ട്‌. എന്നിട്ട്‌ നിങ്ങളുടെ വാദം സത്യമാണെങ്കില്‍ നിങ്ങളെന്തിന്‌ അവരെ കൊന്നുകളഞ്ഞു?..
    3)""""ആരെയെല്ലാം ആണ് എന്ന് ഖുര്‍ആന്‍ വ്യക്തമായി പറഞ്ഞിട്ടില്ല """"
    4)താങ്കളുടെ ഈ ബ്ലോഗിന് 3:184 ല തന്നെ മറുപടിയുണ്ട്..വായിച്ചു നോക്കുമല്ലോ ....
    5)യഹൂദര്‍ ഒരു പ്രവാചകരെയും കൊന്നിട്ടില എന്ന് തെളിയുക്കുന്ന രേഖയാണ് സാജന്‍ കൊണ്ട് വരെടത് ..എന്നാല്‍ മാത്രമേ 3:183ല്‍ സാജന്റെ വാദം ശരിയാകു

    ReplyDelete
    Replies
    1. അല്ലെങ്കിലും ഏതിനാണ് ഖുറാന്‍ വ്യക്തമായി പറഞ്ഞിട്ടുള്ളത്.
      ഖുറാനില്‍ പറഞ്ഞ കാര്യം തന്നെ എന്താണെന്ന് നോക്കുവാന്‍ വേറെ പുസ്തകങ്ങള്‍ വേണം.
      ഹദീസിലും കിട്ടാതാകുംപോള്‍ ബൈബിള്‍ തന്നെ അവസാന ആശ്രയം.

      Delete
    2. ###ബൈബിള്‍ തന്നെ അവസാന ആശ്രയം.####
      സത്യം അറിഞ്ഞുകൊണ്ട്, അത് മറച്ചു വെക്കുകയും ചെയ്യുന്നവരാണ് ക്രിസ്ത്യാനികള്‍...
      ഖുര്‍ആന്‍ ഇത് പറഞ്ഞത്...
      അപ്പൊ സാജന്‍ "അങ്ങനെയെയല്ല" എന്ന് പറയുമ്പോള്‍ സാജന്‍ "സത്യം അറിയുകയും മറച്ചു വെക്കുകയും ആണ് " ചെയ്യന്നത് എന്ന് തെളിയിക്കാനാണ് ബൈബിലില്‍ എന്റെ താല്പര്യം

      Delete
  6. താന്‍ പറഞ്ഞ അവ്യക്തത കൊണ്ട് വിശ്വാസത്തിനു കുറവ് വരുന്നില...
    അവ്യക്തത ഉണ്ടാകുന്ന സാഹചര്യം, ആത് കൂടുതല്‍ വിശ്വാസംത്തിനാണ് സാഹചര്യം സാഹചര്യം ഉണ്ടാകുന്നതു.
    സൂറ 112 വായിക്കുക.അതില്‍ ദൈവത്തിന്റെ നിര്‍വചനം ഉണ്ട്,വ്യക്തതയോടെ. സ്വീകരികുമ്മോ????
    ...............
    5)യഹൂദര്‍ ഒരു പ്രവാചകരെയും കൊന്നിട്ടില എന്ന് തെളിയുക്കുന്ന രേഖയാണ് സാജന്‍ കൊണ്ട് വരെടത് ..എന്നാല്‍ മാത്രമേ 3:183ല്‍ സാജന്റെ വാദം ശരിയാകു
    ###മറുപടി കണ്ടില്ല ##########

    ReplyDelete
  7. >>> 5)യഹൂദര്‍ ഒരു പ്രവാചകരെയും കൊന്നിട്ടില എന്ന് തെളിയുക്കുന്ന രേഖയാണ് സാജന്‍ കൊണ്ട് വരെടത് ..എന്നാല്‍ മാത്രമേ 3:183ല്‍ സാജന്റെ വാദം ശരിയാകു
    ###മറുപടി കണ്ടില്ല ##########

    ഇതിനു മറുപടി പറയാനാണ് ഈ പോസ്റ്റു തന്നെ എഴുതിയിരിക്കുന്നത്. എന്നിട്ട് താങ്കള്‍ കണ്ടില്ലെങ്കില്‍ ഞാന്‍ എന്ത് ചെയ്യും.

    ചുരുക്കി പറയാം. ആറുപേരാണ് സ്വര്‍ഗ്ഗത്തില്‍ നിന്ന് തീയ്‌ ഇറക്കി അവര്‍ ദൈവത്തിന്റെ പ്രവാച്ചകന്മാരാന് എന്ന് തെളിയിച്ചത്. അവരെ ആരെയും യഹൂദര്‍ക്ക് കൊല്ലുവാന്‍ കഴിഞ്ഞിട്ടില്ല.

    തീയിറക്കി കാണിക്കാന്‍ നബിയോട് യഹൂദര്‍ പറഞ്ഞ സാഹചര്യത്തില്‍ ആണല്ലോ 3:183 ലെ മറുചോദ്യം/നുണ പറഞ്ഞു നബി ഒഴിഞ്ഞു മാറിയത്.

    >>> എന്നാല്‍ മാത്രമേ 3:183ല്‍ സാജന്റെ വാദം ശരിയാകു
    ഇപ്പോള്‍ ശരിയാകുമോ എന്ന് നോക്കി കൊള്ളൂ.

    ReplyDelete
  8. ശ്രദ്ധിക്കുക, യഹൂദര്‍ ഒരു പ്രവാചകരെയും കൊന്നിട്ടില്ല എന്നല്ല അഗ്നിയിരക്കിയ ആരെയും കൊന്നിട്ടില്ല എന്നാണു ഞാന്‍ പറഞ്ഞത്.

    ഖുറാന്‍ സൂക്ഷിച്ചു വായിക്കൂ.( പറ്റുമെങ്കില്‍ മാതൃഭാഷയില്‍ )
    3:183.... നിങ്ങള്‍ ഈ പറഞ്ഞത്‌ സഹിതവും എനിക്ക്‌ മുമ്പ്‌ പല ദൂതന്‍മാരും നിങ്ങളുടെ അടുത്ത്‌ വന്നിട്ടുണ്ട്‌. എന്നിട്ട്‌ നിങ്ങളുടെ വാദം സത്യമാണെങ്കില്‍ നിങ്ങളെന്തിന്‌ അവരെ കൊന്നുകളഞ്ഞു?

    ReplyDelete
  9. യഹൂദന്മാര്‍ അവരിലേക്ക് വന്ന പല പ്രവച്ചകര്മാരെയും കൊന്നുകളഞ്ഞിട്ടുണ്ട്

    ReplyDelete
  10. 3:183.... "നിങ്ങള്‍ ഈ പറഞ്ഞത്‌ സഹിതവും" എന്ന് പറഞ്ഞാല്‍ അഗ്നി ഇറക്കിടവരെ എന്നര്‍ത്ഥം.

    അങ്ങിനെ കൊന്നു കളഞ്ഞത് ആരെയാണ്?

    ReplyDelete
  11. ഖുറാനിൽ അല്ലാഹുവിനു മുമ്പു ഒരു പ്രവാചകനും ഇല്ല. ഒരു പ്രവാചകനും തന്റെ സ്വന്തം നാവുകൊണ്ട് നേരിട്ട് പറഞ്ഞിട്ടില്ല താൻ അല്ലാഹുവിന്റെ പ്രവാചകനാണെന്ന്. അങ്ങനെ അവർ നേരിട്ട് പറഞ്ഞതായ അവരുടെ ഒരു രേഖയും ഖുറാനിൽ ഇല്ല.
    എല്ലാം മുഹമ്മദ് ജീവിച്ചിരിപ്പില്ലാത്ത വ്യക്തികളുടെ പേരിൽ തന്റെ സ്വന്തം നാവുകൊണ്ട് സ്വയം പറഞ്ഞുണ്ടാക്കിയ കള്ളസാക്ഷ്യങ്ങൾ മാത്രം. അതായത് മിമിക്രി അല്ലെങ്കിൽ മോണോ ആക്ട്. All in ONE Muhammad. എല്ലാം യുഗങ്ങൾക്കു മുമ്പ് മരിച്ചുപോയ ജീവിച്ചിരുന്നവരുടെയും ഇല്ലാത്തവരുടെയും പേരിൽ മുഹമ്മദ് സ്വയം പറഞ്ഞ കള്ളസാക്ഷ്യങ്ങൾ മാത്രം. ഇങ്ങനെ ആർക്കും ആരെക്കുറിച്ചും എന്തും പറയാം. എന്നാൽ അത് അവർ പറഞ്ഞതാകുമോ? ഇല്ല. മുഹമ്മദ് എന്നെക്കുറിച്ച് ഇന്നിന്ന കാര്യങ്ങൾ പറഞ്ഞു, എന്നു ഞാൻ മലക്കിന്റെ പേരിൽ സ്വയം പറഞ്ഞാൽ അതു മുഹമ്മദ്നബി പറഞ്ഞതാകുമോ? ഇല്ലെങ്കിൽ എന്തുകൊണ്ട്? ഇതാണ് ഖുറാന്റെ ആകെ തുക. ONE MAN SHOW MIMICRI​ BOOK

    ReplyDelete

ആശയസംവാദമാണിവിടെ അഭികാമ്യം ... ആശയം ഇല്ലെങ്കില്‍ കമന്റ് ചെയ്യരുതു്.ഖുര്‍ ആനിനെ പറ്റിയാണിവിടെ ചര്‍ച്ച. ഖുര്‍ ആനിന്റെ/ഹദീസിന്റെ ഉള്ളില്‍ നിന്നു തന്നെ ലഭ്യമായ ആശയങ്ങള്‍ ഉപയോഗിക്കുക.