ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?

Wednesday, October 5, 2011

ചില വാൾ പയറ്റുകള്‍

ഒരു വാൾ പയറ്റ് കാണുവാന്‍ ഇടയായി.  അപ്പോള്‍ പിന്നെ ഖുറാന്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്താം എന്ന് കരുതി.

1. ഏകദൈവാരാധന:

ജൂതര്‍ ആരാധിക്കുന്ന ദൈവത്തെ തന്നെയാണോ നബി ആരാധിച്ചിരുന്നത്? അതോ രണ്ടും രണ്ടു ദൈവങ്ങള്‍ ആണോ?

109 നബിയേ, ) പറയുക: അവിശ്വാസികളേ, നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം. എനിക്ക്‌ എന്‍റെ മതവും.


 കുറെ ചോദ്യങ്ങള്‍ ഇവിടെ നിന്നും ചോദിക്കാം.
1. അവിശ്വാസികളില്‍ ജൂതര്‍ പെടുമോ?
2. ഉണ്ടെങ്കില്‍ അവരുടെ യഹോവ നബിയുടെ അല്ലാഹു എന്നിവര്‍ രണ്ടും രണ്ടാണോ?
3. ഈ അവിശ്വാസികളില്‍ ചിലരെങ്കിലും പിന്നീട് മുസ്ലീമുകള്‍ ആയിട്ടുണ്ടോ?
4. ഉണ്ടെങ്കില്‍ നബി ആരാധിച്ചു വന്നതിനെ നിങ്ങള്‍ ആരാധിക്കാന്‍ പോകുന്നവരല്ല എന്ന് നബി പറഞ്ഞതെന്തിനു?
5. ഭാവിയില്‍ ഈ അവിശ്വാസികള്‍ നബിയെ പിന്തുടരും എന്ന് മനസിലാക്കുവാന്‍ പോലും ഖുര്‍ആന്‍ അവതരിപ്പിച്ചു കൊടുത്ത അല്ലാഹുവിനു കഴിഞ്ഞില്ലേ?


 2. ഖുറാനിലെ ഒരു വൈരുദ്ധ്യം:
അല്ലാഹുവിനു ഒരു പുത്രനെ തിരഞ്ഞെടുക്കാന്‍ പറ്റുമോ ഇല്ലയോ?

39:4 ഒരു സന്താനത്തെ സ്വീകരിക്കണമെന്ന്‌ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവന്‍ സൃഷ്ടിക്കുന്നതില്‍ നിന്ന്‌ അവന്‍ ഇഷ്ടപ്പെടുന്നത്‌ അവന്‍ തെരഞ്ഞെടുക്കുമായിരുന്നു. അവന്‍ എത്ര പരിശുദ്ധന്‍! ഏകനും സര്‍വ്വാധിപതിയുമായ അല്ലാഹുവത്രെ അവന്‍.

ഇതില്‍ പറയുന്നത് അല്ലാഹുവിനു സന്താനത്തെ സ്വീകരിക്കാന്‍ കഴിയും , അവന്‍ ഉദേശിചെങ്കില്‍ എന്ന് പറയുന്നു ഈ സൂക്തത്തില്‍ .

6:101 ആകാശങ്ങളുടെയും ഭൂമിയുടെയും നിര്‍മാതാവാണവന്‍. അവന്ന്‌ എങ്ങനെ ഒരു സന്താനമുണ്ടാകും? അവന്നൊരു കൂട്ടുകാരിയുമില്ലല്ലോ? എല്ലാ വസ്തുക്കളെയും അവന്‍ സൃഷ്ടിച്ചതാണ്‌. അവന്‍ എല്ലാകാര്യത്തെപ്പറ്റിയും അറിയുന്നവനുമാണ്‌.

ഇവിടെ പറയുന്നത് അവനു എങ്ങിനെ സന്താനമുണ്ടാകും  എന്നും. ദൈവത്തിനു കൂട്ടുകാരില്ല ഇല്ല പോലും.

ഇതെന്താണ് ബാസില്‍ ഈ സൂക്തങ്ങള്‍ പരസ്പരം ഖണ്ടിക്കുന്നുവോ? താങ്കള്‍ ഇതിന്റെ മുമ്പും പിമ്പും സൂക്തങ്ങള്‍ കൂടി താങ്കള്‍ കണക്കിലെടുതോള്ളൂ.  എന്നിട്ട് ഒന്ന് വിശദീകരിക്ക്. ശരിയാകുമോ  എന്ന് നോക്കട്ടെ.

ബൈബിളിന്റെ പൊട്ടും മുറിയും എടുത്തു വരുമ്പോള്‍ ഓര്‍ക്കണം പൂര്‍ണ്ണമായി എടുത്താല്‍ പോലും വൈരുദ്ദ്യമുള്ള സൂക്തങ്ങള്‍ സ്വന്തം ഗ്രന്ഥത്തില്‍ ഉണ്ടെന്ന്.
3. ഏത് പ്രവാചകൻ?

3:183 ഞങ്ങളുടെ മുമ്പാകെ ഒരു ബലി നടത്തി അതിനെ ദിവ്യാഗ്നി തിന്നുകളയുന്നത്‌ ( ഞങ്ങള്‍ക്ക്‌ കാണിച്ചുതരുന്നത്‌ ) വരെ ഒരു ദൈവദൂതനിലും ഞങ്ങള്‍ വിശ്വസിക്കരുതെന്ന്‌ അല്ലാഹു ഞങ്ങളോട്‌ കരാറു വാങ്ങിയിട്ടുണ്ട്‌ എന്ന്‌ പറഞ്ഞവരത്രെ അവര്‍. ( നബിയേ, ) പറയുക: വ്യക്തമായ തെളിവുകള്‍ സഹിതവും, നിങ്ങള്‍ ഈ പറഞ്ഞത്‌ സഹിതവും എനിക്ക്‌ മുമ്പ്‌ പല ദൂതന്‍മാരും നിങ്ങളുടെ അടുത്ത്‌ വന്നിട്ടുണ്ട്‌. എന്നിട്ട്‌ നിങ്ങളുടെ വാദം സത്യമാണെങ്കില്‍ നിങ്ങളെന്തിന്‌ അവരെ കൊന്നുകളഞ്ഞു?

ആരെ ? ഏതു പ്രവാചകനെ ?
ബൈബിള്‍ , പഴയനിയമത്തില്‍ , പ്രകാരം പല സന്ദര്‍ഭങ്ങളിലും ദൈവം അഗ്നിയിറക്കിയിട്ടുണ്ട്.
അഹരോന്‍ , ഏലിയാ, ദാവീദു, തുടങ്ങിവര്‍ . ഇവരില്‍ ആരെയും യഹൂദര്‍ കൊന്നട്ടില്ല. ബലി നടത്തി ദിവ്യാഗ്നി വരുത്തിയ പ്രവാചകന്മാരില്‍ പിന്നെ ഏതു പ്രവാച്ചകനെയാണ്  യഹൂദര്‍ കൊന്നു കളഞ്ഞു എന്ന് നബി കള്ളം പറഞ്ഞത്? ബൈബിളില്‍ ഇല്ലെങ്കില്‍ ഖുറാനില്‍ നിന്നും കാണിച്ചു തന്നാല്‍ മതിയാകും.

[സ്വയം ഒരു അത്ഭുതം കാണിക്കാന്‍ കഴിവില്ലെങ്കില്‍ അത് പറഞ്ഞാല്‍ മതിയായിരുന്നു. ഇത് യഹൂദര്‍ക്കെതിരെ കള്ള ആരോപണം നടത്തി മുസ്ലീമുകളെയും യഹൂദരെയും ശത്രുതയിലാക്കി!
പൂര്‍ണ്ണ രൂപത്തില്‍ അത് ഇവിടെ കാണാം ]


4.വംശാവലി??
പിന്നെ ക്രിസ്തുവിന്റെ വംശാവലി ബൈബിളില്‍ ഇല്ല എന്നതല്ലേ സുഹൃത്തിന്റെ വിഷമം.

മുഹമ്മദ് നബി ഏതു വംശത്തിലെതാണ് ജനിച്ചത്‌  ? ഖുറാനില്‍ ഉണ്ടോ വംശാവലി ? ഹദീസില്‍ ഉണ്ടോ വംശാവലി. ഉണ്ടെങ്കില്‍ കൊണ്ടുവരണം. പതിനേഴു തലമുറയ്ക്ക് മുകളില്‍ നബിയുടെ വംശാവലി താങ്കള്‍ക്ക് ചൂണ്ടി കാണിക്കാമോ? സൂക്തത്തിന്റെ നമ്പര്‍ സഹിതം? അറബി അറിയാം എന്നത് കൊണ്ട് ഒരാള്‍ അബ്രാഹത്തിന്റെ പുത്രന്‍ ഇസ്മയെലിന്റെ പുത്രന്‍ ആവില്ല.ഇവിടെ നോക്കുക

25 comments:

 1. ചില വാൾ പയറ്റുകള്‍ ... ഈ ബ്ലോഗ്‌ ഒന്ന് നിറുത്താന്‍ വിചാരിച്ചാല്‍ പോലും കഴിയുമെന്ന് തോന്നുന്നില്ല

  ReplyDelete
 2. @ Sajan JCB : ഏതായലും തങ്കളുടെ ഖുർ;ആൻ വായനയും “ഉഗ്രനായിട്ടുണ്ട്”..

  1. ആദ്യം ആ സൂറത്തിന്റെ അറബി കാണുക:

  بِسْمِ اللّهِ الرَّحْمَنِ الرَّحِيمِ
  قُلْ يَا أَيُّهَا الْكَافِرُونَ {1} لَا أَعْبُدُ مَا تَعْبُدُونَ {2} وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ {3} وَلَا أَنَا عَابِدٌ مَّا عَبَدتُّمْ {4} وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ {5} لَكُمْ دِينُكُمْ وَلِيَ دِينِ {6}

  ഇത് ജൂതന്മാരോടാണെന്ന താങ്കളുടെ കണ്ടെത്തൽ അപാരമായിരിക്കുന്നു.!!

  ആദ്യം ഇതിന്റെ സന്ദർഭം മനസ്സിലാക്കൂ സാജൻ ചേട്ടാ.. മക്കയിലെ മുശ്രിക്കുകളായ (ബഹുദൈവ വിശ്വാസികൾ) ഖുറൈശി പ്രമുഖർ ഒരിക്കൽ നബി(സ) യുടെ അടുക്കൽ വന്നു. അവർ മുഹമ്മദ് നബിയോട് പറഞ്ഞു, “മുഹമ്മദേ, ഞങ്ങളുടെ മതം നീ പിൻപറ്റുക.നിന്റെ മതം ഞങ്ങളും പിൻപറ്റാം. ഞങ്ങളുടെ ദൈവത്തെ നിങ്ങൾ ആരാധിക്കുക, നിന്റെ ദൈവത്തെ ഞങ്ങളും ആരാധിക്കാം. അപ്പോൾ നിന്റേതാണുത്തമമെങ്കിൽ ഞങ്ങൾക്കും ഞങ്ങളുടേതാണുത്തമമെങ്കിൽ നിനക്കും അതിൽ ഭാഗവാക്കാകാമല്ലോ..” ഇതു ഇബ്നു ജരീറി, ഇബ്നു അബീഹാത്തിമും ഉദ്ധരിക്കുന്ന ഹദീസിൽ വ്യക്തമായി ഉള്ളതാണ്..

  യഥാരത്ഥ ഏകദൈവാരാധനയിൽ വിശ്വസിക്കുന്ന ഒരു മുസ്ലിമിനു ഒരിക്കലും ബഹുദൈവ വിശ്വാസികൾ ആരാധിച്ചു വരുന്ന ലാത്ത, ഉസ്സ, മനാത്ത തുടങ്ങിയ അവരുടെ ആരാധ്യരെ ഒരിക്കൽ പോലും വിളിച്ചു പ്രാർത്ഥിക്കാൻ പാടില്ല.. അതു കൊണ്ട് തന്നെയാണ്, അവർ ഈ “കോമ്പ്രമൈസു” മായി വന്നപ്പോൾ ഖുർ;ആൻ അതിനെ എതിർത്തത്..

  ഈ സന്ദർഭം മനസ്സിലാക്കാതെ ജൂതന്മാരെ കുറിച്ചാണെന്ന് കരുതി ഖുർ’ആനിനെ വിമർശിച്ച സാജൻ ചേട്ടനു കാര്യം മനസ്സിലായെന്നു കരുതുന്നു..

  ReplyDelete
 3. Sajan JCb,
  ആദ്യം 6:101 കാണുക:
  بَدِيعُ السَّمَاوَاتِ وَالأَرْضِ أَنَّى يَكُونُ لَهُ وَلَدٌ وَلَمْ تَكُن لَّهُ صَاحِبَةٌ وَخَلَقَ كُلَّ شَيْءٍ وهُوَ بِكُلِّ شَيْءٍ عَلِيمٌ

  39:4 കാണൂ:
  لَوْ أَرَادَ اللَّهُ أَنْ يَتَّخِذَ وَلَدًا لَّاصْطَفَى مِمَّا يَخْلُقُ مَا يَشَاء سُبْحَانَهُ هُوَ اللَّهُ الْوَاحِدُ الْقَهَّارُ

  സാജൻ, لَوْ എന്നാൽ “എങ്കിൽ“..
  അഥവാ, അല്ലാഹു ഉദ്ദേശിക്കുകയായിരിന്നു എങ്കിൽ സന്താനത്തെ സ്വീകരിക്കാമായിരുന്നു..

  “ഞാൻ ഉദ്ദേശിക്കുകയായിരുന്നു എങ്കിൽ എനിക്ക് സാജന്റെ അഡ്രസ് കണ്ടെത്താനാവും”
  എന്നാൽ ഞാൻ കണ്ടെത്തി എന്നല്ല, മറിച്ച് എനിക്കതിനു കഴിവുണ്ട്, വേണമെങ്കിൽ എനിക്ക് ചെയ്യാനാവും എന്നാണ്..

  അതുപോലെ
  "ഒരു സന്താനത്തെ സ്വീകരിക്കണമെന്ന്‌ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവന്‍ സൃഷ്ടിക്കുന്നതില്‍ നിന്ന്‌ അവന്‍ ഇഷ്ടപ്പെടുന്നത്‌ അവന്‍ തെരഞ്ഞെടുക്കുമായിരുന്നു"
  എന്നാൽ, അല്ലാഹുവിനു അതിനു കഴിവുണ്ട്.. എന്നാൽ പിന്നെ ആയത്തിൽ പറയുന്നത് പോലെ അല്ലാഹു മഹാ പരിശുദ്ധനായതു കൊണ്ട് അവനത് ചെയ്തില്ല...

  ഇത് മലയാളമറിയുന്ന ആളുകൾക്ക് മനസ്സിലാവുന്ന കാര്യമല്ലേ??

  ഇതും 39:4 ഉം തമ്മിലെന്ത് വ്യത്യാസം? എന്ത് വൈരുദ്ധ്യം???

  ReplyDelete
 4. >> ഇത് ജൂതന്മാരോടാണെന്ന താങ്കളുടെ കണ്ടെത്തൽ അപാരമായിരിക്കുന്നു.!!

  തിരിച്ചുള്ള കണ്ടെതെലാണ് അപാരം. ഖുറാനില്‍ പറയുന്നു. അവിശ്വാസികളെ എന്ന്. ജൂതന്മാര്‍ പിന്നെ വിശ്വാസികളാണോ? മുശ്രിക്കുകളാന് ഇതെന്നു ഞാന്‍ ഖുറാനില്‍ നോക്കിയിട്ട് കണ്ടില്ല.

  ഇങ്ങിനെ ഒന്ന് പറഞ്ഞത് ഓര്‍മ്മയുണ്ടോ?
  >>> BCP - ബാസില്‍ .സി.പി said... @ Sajan JCB : ആദ്യമായി ഒന്ന് പറയട്ടെ, താങ്കളോട് “ലിങ്കിൽ എവിടെ?” എന്നല്ല ഞാനും അനോണിയും ചോദിച്ചത്. “ബൈബിളിൽ എവിടെ?” എന്നാണ്.. >>>>
  ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം.

  ഓക്കേ. ജൂതന്മാര്‍ അല്ലെങ്കില്‍ വേണ്ട. ഞാന്‍ അതില്‍ അഞ്ച് ചോദ്യം ചോദിച്ചിരുന്നു. കണ്ടില്ലേ?

  3. ഈ അവിശ്വാസികളില്‍ ചിലരെങ്കിലും പിന്നീട് മുസ്ലീമുകള്‍ ആയിട്ടുണ്ടോ?
  4. ഉണ്ടെങ്കില്‍ നബി ആരാധിച്ചു വന്നതിനെ നിങ്ങള്‍ ആരാധിക്കാന്‍ പോകുന്നവരല്ല എന്ന് നബി പറഞ്ഞതെന്തിനു?
  5. ഭാവിയില്‍ ഈ അവിശ്വാസികള്‍ നബിയെ പിന്തുടരും എന്ന് മനസിലാക്കുവാന്‍ പോലും ഖുര്‍ആന്‍ അവതരിപ്പിച്ചു കൊടുത്ത അല്ലാഹുവിനു കഴിഞ്ഞില്ലേ?


  >>> അതുപോലെ "ഒരു സന്താനത്തെ സ്വീകരിക്കണമെന്ന്‌ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവന്‍ സൃഷ്ടിക്കുന്നതില്‍ നിന്ന്‌ അവന്‍ ഇഷ്ടപ്പെടുന്നത്‌ അവന്‍ തെരഞ്ഞെടുക്കുമായിരുന്നു" എന്നാൽ, അല്ലാഹുവിനു അതിനു കഴിവുണ്ട്.. എന്നാൽ പിന്നെ ആയത്തിൽ പറയുന്നത് പോലെ അല്ലാഹു മഹാ പരിശുദ്ധനായതു കൊണ്ട് അവനത് ചെയ്തില്ല... ഇത് മലയാളമറിയുന്ന ആളുകൾക്ക് മനസ്സിലാവുന്ന കാര്യമല്ലേ??

  അതെ . അത് തന്നെയാണ് ഞാന്‍ ബ്ലോഗിലും പറഞ്ഞത്. (അല്ലാഹുവിനു സന്താനത്തെ സ്വീകരിക്കാന്‍ കഴിയും , അവന്‍ ഉദേശിചെങ്കില്‍ )
  ചോദ്യം അങ്ങിനെ തന്നെ പകര്‍ത്തിയാല്‍ മാര്‍ക്ക്‌ കിട്ടുന്ന ഏര്‍പ്പാട്‌ ഇവിടെയില്ലല്ലോ :-(

  >>> ഇതും 39:4 ഉം തമ്മിലെന്ത് വ്യത്യാസം? എന്ത് വൈരുദ്ധ്യം???

  6:101 താങ്കള്‍ വിശദീകരിച്ചല്ലോ . അത് പോലെ ഇത് ഒന്ന് വിശദീകരിച്ചേ?
  39:4: അവന്ന്‌ എങ്ങനെ ഒരു സന്താനമുണ്ടാകും? അവന്നൊരു കൂട്ടുകാരിയുമില്ലല്ലോ?

  ഇതിന്റെ അര്‍ഥം, അവനു കുട്ടികള്‍ ഉണ്ടാകുവാന്‍ കഴിയും എന്നാണോ? കഴിയില്ല എന്നാണോ? എന്താണ് താങ്കള്‍ മനസിലാക്കിയ മലയാള പ്രകാരം!!

  അടുത്ത രണ്ടെണ്ണം താങ്കള്‍ സമയം കിട്ടുമ്പോള്‍ പറഞ്ഞാല്‍ മതി. ചോദ്യങ്ങള്‍ എല്ലാം അവിടെ തന്നെ ഉണ്ടാകും.

  ReplyDelete
 5. Sajan JCB,

  തിരിച്ചുള്ള കണ്ടെതെലാണ് അപാരം. ഖുറാനില്‍ പറയുന്നു. അവിശ്വാസികളെ എന്ന്. ജൂതന്മാര്‍ പിന്നെ വിശ്വാസികളാണോ? മുശ്രിക്കുകളാന് ഇതെന്നു ഞാന്‍ ഖുറാനില്‍ നോക്കിയിട്ട് കണ്ടില്ല.
  ചേട്ടൻ ആദ്യമൊരു കാര്യം മനസ്സിലാക്കണം.. ഇസ്’ലാമിനു നാലു പ്രമാണങ്ങളുണ്ട്.. 1.ഖുർ’ആൻ 2.ഹദീസ്, 3.ഇജ്മാ’അ, 4.ഖിയാസ്..

  ഇതിൽ ഇജ്മാഉം ഖിയാസും അവിടെ നിൽകട്ടെ, ഹദീസെങ്കിലും വായിച്ചു പഠിക്കണം.. ഖുർ’ആനിൽ താങ്കൾ ആദ്യമുദ്ധരിച്ച ഈ സൂറത്തിന്റെ അവതരണ പശ്ചാത്തലത്തെ കുറിച്ച് ഇബ്നു ജരീറി, ഇബ്നു അബീഹാത്തിമും ഉദ്ധരിക്കുന്ന ഹദീസിൽ വ്യക്തമായി പറയുന്നുണ്ട്.. മുശ്രിക്കുകളിലെ പ്രമുഖർ ഞാൻ മേലെ പറഞ്ഞ മാതിരി ഒരു “അഡ്ജസ്റ്റ്മെന്റിനു” വന്നപ്പോഴാണു ഇപ്രകാരം ഒരു സൂറത്തിറങ്ങിയത്.. അവിടെ ജൂതന്മാർ അവിശ്വാസികളല്ലേ എന്ന ചോദ്യത്തിനു പ്രസക്തി തന്നെയില്ല..

  1. ഇവിടെ വന്നത് ഖുറൈശി നേതാക്കന്മാരായിരുന്നു. അബൂജഹലും മറ്റുമടങ്ങുന്ന പ്രമാണിമാർ.. ഇത്തരക്കാർ ഇസ്’ലാമിന്റെ മധുരം നുണയാൻ ഭാഗ്യമില്ലാതെ മരിച്ചു പോയി..
  അപ്പോൾ 2നും 3നും പ്രസക്തിയില്ലല്ലോ..

  ReplyDelete
 6. @ സാജൻ.. താങ്കൾ മനസ്സിലായിട്ടും സത്യം മൂടി വെക്കുന്നതിനെന്തിനാ?

  39:4) അല്ലാഹു ഉദ്ദേശിച്ചെങ്കിൽ സന്താനത്തെ സ്വീകരിക്കാൻ കഴിയുമായിരുന്നു പക്ഷെ അവൻ മഹാ പരിശുദ്ധനായതു കൊണ്ട് അവനതുദ്ധേശിച്ചില്ല..

  6:101) അതെ, അവന്ന ഒരു സന്താനവുമില്ല.. അവൻ മഹാ പരിശുദ്ധൻ.. അവൻ ഉദ്ധേശിച്ചിരുന്നു എനിൽ അവന്ന് ഒരു സന്താനത്തെ സ്വീകരിക്കാമായിരുന്നു.. പക്ഷെ അവനത് ചെയ്തില്ല..!!

  ഇതിലെന്തു വൈരുദ്ധ്യം മാഷേ?? എനിക്ക് മനസ്സിലാകുന്നില്ല..

  ReplyDelete
 7. 3. ഖുർ’ആനിൽ തന്നെ 25 പ്രവാചകന്മാരുടെ പേരു പറഞ്ഞിട്ടുണ്ട്.. പേര് പറയാത്തവർ ധാരാളം.. അവരിൽ പെട്ട ആരെങ്കിലുമാവാം..

  4. പിന്നെ ക്രിസ്തുവിന്റെ വംശാവലി ബൈബിളില്‍ ഇല്ല എന്നതല്ലേ സുഹൃത്തിന്റെ വിഷമം.

  അല്ല.. എന്റെ വിഷമം ബൈബിളിൽ ഇല്ല എന്നതല്ല.. മറിച്ച് രണ്ടെണ്ണമുണ്ട് എന്നതിലാണ്.. അത് രണ്ടും തമ്മിൽ വൈരുദ്ധ്യമുണ്ട് എന്നുമാണ്..

  ഖുർ;ആൻ മുഹമ്മദ് നബി അവതരിപ്പിച്ച ഗ്രന്ഥമല്ല.. അത് മുഹമ്മദ് നബിയെ പരിചയപ്പെടുത്താനുള്ളതുമല്ല.. മുഹമ്മദ് നബിയുടെ പ്രവർത്തികളെ കുറിച്ച് വിവരിക്കാനുള്ളതുമല്ല.. മറിച്ച് ലോക രക്ഷിതാവായ, യേശുവിന്റെ, ക്രിഷ്ണന്റെ, ബുദ്ധന്റെ, ബാബയുടെ, സൂര്യന്റെ, ചന്ദ്രന്റെ, അങ്ങനെ എല്ലാറ്റിന്റെയും ദൈവമായ അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്ന് പറയാനുള്ളതാണ്.. അതു കൊണ്ട് മുഹമ്മദ് നബി(സ) യുടെ വംശാവലി പറയേണ്ട ഒരാവശ്യവുമില്ല താനും..

  ReplyDelete
 8. hallo mr. Sajan jcb
  thankalod paranjit karymilla.......

  enth karyam cheyumpolum vykthamayi manasilaki cheyuka.....
  vayikan ariyilekil vayikkaruth changathi

  ReplyDelete
 9. അപ്പോൾ സജൻ ജെ.സി.ബി ഇവിട തന്നെ ഉണ്ട് ലേ.. ഞാൻ വിചാരിച്ചു മറുപടി കാണാഞ്ഞിട്ടാണെന്ന്.. എന്തേ മറുപടിയില്ലേ?? അല്ലെങ്കിൽ ഖുർ’ആനിനെ തെറ്റിദ്ധരിപ്പിച്ചതിനു മറുപടി പറയൂ..

  ReplyDelete
 10. ആര്‍ക്കു മറുപടി പറയണം, എങ്ങിനെ മറുപടി പറയണം എന്ന് എന്റെ ഇഷ്ടമാണ്.

  ReplyDelete
 11. എന്തെങ്കിലും എഴുതിയിട്ട് എനിക്കും മാര്‍ക്ക്‌ വേണം എന്ന് വാശി പിടിക്കുന്ന കുട്ടികളെ കണ്ടിട്ടുണ്ട്. Shahir K B പറഞ്ഞ പോലെ എന്താണ് എഴുതിയത് എന്ന് വായിച്ചു നോക്കുക.താങ്കളെ തിരുത്താന്‍ എനിക്ക് താത്പര്യം തോന്നുന്നില്ല.

  ReplyDelete
 12. അത് ശരിയാ,, കുറേ പൊട്ടത്തരങ്ങൾ അഞ്ചാറു പേജിൽ എഴുതി മാർക്കു കിട്ടാഞ്ഞപ്പോൾ “എനിക്ക് മാർക്കില്ലേ..” എന്ന് കരഞ്ഞു കൊണ്ട് ഒളിച്ചോടിപ്പോയവരെ നമുക്കും അറിയാം.

  അതുപോലെ വ്യക്തമായി അറിവില്ലാത്ത കാര്യം ഒരു ഇമ്മിണി ബല്ല്യ പോസ്റ്റാക്കിയപ്പോൾ അതിനു ചുട്ട മറുപടി തന്നപ്പോൾ, “നിക്ക് മറുപടി ല്ല്യേ..” ന്നും പറഞ്ഞു സ്വന്തം ബ്ലോഗിൽ നിന്ന് തന്നെ ഒളിച്ചോടേണ്ടി വന്ന സജൻ ചേട്ടനെയും എനിക്ക് അറിയാം.. സാരല്ല്യ,, പോട്ടേ, ഇസ്ലാമിനെ പറയുമ്പോൾ ഇനിയെങ്കിലും ഈ ദുരവസ്ഥ ഓർമ്മയിലിരിക്കട്ടെ..

  ReplyDelete
 13. അപാരം. താങ്കള്‍ എന്തിനാണ് വ്യക്തമായി മറുപടി പറഞ്ഞത്‌?

  ഈ ബ്ലോഗില്‍ തന്നെ മൂന്നാമതത്തിന്റെ ഉത്തരം എന്തായിരുന്നു?
  >>> 3. ഖുർ’ആനിൽ തന്നെ 25 പ്രവാചകന്മാരുടെ പേരു പറഞ്ഞിട്ടുണ്ട്.. പേര് പറയാത്തവർ ധാരാളം.. അവരിൽ പെട്ട ആരെങ്കിലുമാവാം..<<<

  ആരെങ്കിലുമാവാം...! എന്തൊരു വ്യക്തത!! ആദ്യം നബിയോട് പറ, വ്യക്തമായി പറയാന്‍! യഹൂദരെ ആക്ഷേപിക്കാന്‍ എന്തെങ്കിലും കള്ളം പറയേണ്ടത് നബിക്ക്‌ അനിവാര്യമായിരുന്നു. അതുകൊണ്ട് ഒരു വെടി പൊട്ടിച്ചു. മാത്രമല്ല അത്ഭുതം ചെയ്യാന്‍ കഴിവില്ല എന്നാ ജ്യാള്യത മറിച്ചു വയ്ക്കണമായിരുന്നു. ആ അവസരതിലാണല്ലോ ഈ തട്ട് തട്ടിയത്. അപ്പോള്‍ രക്ഷപെടുവാന്‍ വായില്‍ തോന്നിയത് പറഞ്ഞു. എന്നിട്ട് അത് ഞാന്‍ ബ്ലോഗ്‌ ആക്കിയപ്പോള്‍ വ്യക്തത വേണമത്രേ? ആരാണ് എന്നാണു എന്റെ ചോദ്യം! ആരെങ്കിലുമാവാം എന്ന് ഉത്തരം . അപാര വ്യക്തത! ഇതിനൊക്കെ എന്ത് ഉത്തരം പറയാനാണ്?

  പിന്നെ വംശാവലി. വംശം ഉള്ളവര്‍ക്കേ വംശാവലി ഉണ്ടാകൂ... പതിനേഴു തലമുറയ്ക്ക് മുകളില്‍ പോയാല്‍ പണി പാളും എന്ന് നബിക്കും അറിയാം. ഉടന്‍ പ്രഖ്യാപിച്ചു, അതിനും മുകളില്‍ വംശാവലി കൊണ്ട് വരുന്നവര്‍ കള്ളമാണ് പറയുന്നതെന്ന്. അപ്പോള്‍ എന്തായി. ഇസ്മയേല്‍ ആണ് പൂര്‍വ്വ പിതാവ് എന്നങ്ങ് ഊഹിക്കാം. എന്തൊരു വ്യക്തത. (ആ ഊഹത്തിലെ പ്രശ്നം ഞാന്‍ ഇവിടെ കൊടുത്തിട്ടുണ്ട്‌....അറബികളുടെ പിതാവ്‌ ഇസ്മയില്‍ ആണോ? )

  പിന്നെ ഒന്നാമത്തെ ചോദ്യത്തിന് 3,4,5 എന്നിവയ്ക്ക് താങ്കള്‍ എവിടെഎങ്കിലും മറുപടി പറഞ്ഞിട്ടുണ്ടോ? എന്തേയ് വ്യക്തതയില്ല അല്ലെ? ഖുറാന്‍ അഭിസംബോധന ചെയ്യുന്നത് എല്ലാ കാലത്തേക്കും ആണ് എന്നാണു ഖുറാന്‍ പണ്ഡിതര്‍ പറയുന്നത്. എന്തെങ്കിലും എടുത്തു ചോദിച്ചാല്‍ അത് ചിലരെ മാത്രം ഉദ്ദേശിച്ചാണ് അത് എന്ന് പറയും. അപാരം.

  രണ്ടാമത്തെ ചോദ്യം തന്നെ താങ്കള്‍ക്ക് മനസിലായിട്ടില്ല. എന്ത് വൈരുദ്ധ്യം എന്ന് പിന്നെയും ചോദിക്കുന്നു. Shahir K B യുടെ കമന്റു വായിച്ചു മനസിലാക്കുക. 6:101 വായിച്ചാല്‍ മനസിലാകും കൂട്ടുകാരി ഇല്ലാതെ സന്താനം ഉണ്ടാക്കുവാന്‍ ശക്തി ഇല്ലാത്തവനാണ് ഖുറാനിലെ അല്ലാഹു എന്ന്. അത് മനസിലാക്കുവാന്‍ ഇത്രനാളും അറബിയില്‍ പാരായണം ചെയ്തിട്ടും മനസിലായില്ല. എങ്കില്‍ അത് ആരുടെ തെറ്റ്? ഇത് ഞാന്‍ തെറ്റിദ്ധരിപ്പിച്ചതാണെന്കില്‍ ശരിയായ ധാരണ താങ്കള്‍ പറയണം. എന്നിട്ട് പോരെ എനിക്ക് മറുപടി പറയാന്‍ ?

  എന്റെ കൈയ്യില്‍ തരാന്‍ മാര്‍ക്ക്‌ ഒന്നും ഇല്ലാത്ത കാരണം മിണ്ടാതെയിരുന്നു. അപ്പോള്‍ തനിക്ക്‌ മൊട.

  ReplyDelete
 14. >>> അപ്പോൾ സജൻ ജെ.സി.ബി ഇവിട തന്നെ ഉണ്ട് ലേ.. ഞാൻ വിചാരിച്ചു മറുപടി കാണാഞ്ഞിട്ടാണെന്ന്.. എന്തേ മറുപടിയില്ലേ?? അല്ലെങ്കിൽ ഖുർ’ആനിനെ തെറ്റിദ്ധരിപ്പിച്ചതിനു മറുപടി പറയൂ..<<

  തെറ്റിധാരണ!! നബിയോട് ചോദിക്ക് എന്തിനാണ് നിങ്ങളെ തെറ്റിദ്ധരിപ്പിച്ചത് എന്ന്. ഓരോന്നായി ഞാന്‍ കാണിച്ചു തരാം. ഓടി പോകല്ലേ...

  ഒന്ന്) ത്രിത്വത്തില്‍ മറിയം ഉണ്ട് എന്ന് തെറ്റിധരിപ്പിച്ചു, എന്തിനെന്ന് താങ്കള്‍ സ്വയം ചോദിച്ചിട്ടുണ്ടോ? ഖുര്‍ആനിലെ ത്രിത്വം ! എന്താണ് ശരിയായ ത്രിത്വം എന്ന് താങ്കള്‍ക്ക് അറിയുമോ? നബിക്കോ അറിയില്ല. താങ്കള്‍ക്കറിയുമോ?

  രണ്ടു) യഹൂദര്‍ എസ്രയെ ദൈവപുത്രനായി ആരാധിക്കുന്നു എന്ന് തെറ്റിദ്ധരിപ്പിച്ചു.എന്തിനെന്ന് ചോദിച്ചിട്ടുണ്ടോ? യഹൂദര്‍ എസ്രായെ ദൈവപുത്രനാക്കി എന്നതിന് തെളിവുണ്ടോ? തെളിവോക്കെ ആര്‍ക്ക് വേണമല്ലേ? (ബൈബിള്‍ പ്രകാരം) യേശുവിനെ വധിച്ചത് എന്തിനാനെന്നറിയുമോ? ദൈവപുത്രനാണ് എന്ന് പറഞ്ഞതിന്നു? അങ്ങിനെയുള്ള യഹൂദര്‍ എസ്രയെ ദൈവപുത്രനാക്കി എന്ന് പറഞ്ഞപ്പോള്‍ അത് താങ്കള്‍ തൊണ്ട തൊടാതെ വിഴുങ്ങിയില്ലേ? അപ്പോള്‍ ചോദിക്കാന്‍ തോന്നിയോ എന്തിനാണ് നബി നിങ്ങളെ തെറ്റി ധരിപ്പിച്ചതെന്ന്?

  മൂന്ന്) കള്ളം പറഞ്ഞു ആളുകളെ നബി വധിച്ചിട്ടുണ്ട് . അതെന്തിനെന്നു ചോദിച്ചിട്ടുണ്ടോ?
  (http://quran-talk.blogspot.com/2011/10/blog-post_23.html കമന്റുകള്‍ നോക്കുക. രണ്ടാമത്തെ പോയിന്റില്‍ വിശദമാക്കിയിട്ടുണ്ട്)
  ഇനിയും പറയാം. താങ്ങുവാന്‍ ശേഷി താങ്കള്‍ക്ക് ഉണ്ടെന്നു തോന്നുന്നില്ല.

  >>> അത് ശരിയാ,, കുറേ പൊട്ടത്തരങ്ങൾ അഞ്ചാറു പേജിൽ എഴുതി മാർക്കു കിട്ടാഞ്ഞപ്പോൾ “എനിക്ക് മാർക്കില്ലേ..” എന്ന് കരഞ്ഞു കൊണ്ട് ഒളിച്ചോടിപ്പോയവരെ നമുക്കും അറിയാം.<<<

  ബാസില്‍ , ഒന്നേ എനിക്ക് പറയാനുള്ളൂ. സമയം കളയാന്‍ എന്റെ കൈയ്യിലും താങ്കളുടെ കയ്യിലും സമയം തുച്ഛമാണ്. അതുകൊണ്ട് മിണ്ടാതെ ഇരിക്കുന്നു എന്ന് മാത്രം. ഫേസ്ബുക്കിലും കണ്ടു തന്റെ ലിങ്ക്. അതിന്റെ മറുപടി ഒരു വീഡിയോയും കണ്ടു. കൂടാതെ ഈ ബ്ലോഗില്‍ ഉന്നയിച്ച രണ്ടാമത്തെ പോയിന്റും ഫെസുബുക്കില്‍ വിശദമായി ചര്‍ച്ച ചെയ്തിരുന്നു. അവിടെയൊന്നും കണ്ടില്ലല്ലോ? എന്നെ താങ്കള്‍ അവിടെ കണ്ടില്ലേ? എന്നിട്ടും ഞാന്‍ ഒളിച്ചോടി എന്ന് കരുതനെമെന്കില്‍ സഹോദരാ , ക്ഷമിക്കൂ. താങ്കളെ എല്ലാം പറഞ്ഞു മനസിലാക്കിക്കണം എന്നൊന്നും എനിക്കില്ല.

  >>> സാരല്ല്യ,, പോട്ടേ, ഇസ്ലാമിനെ പറയുമ്പോൾ ഇനിയെങ്കിലും ഈ ദുരവസ്ഥ ഓർമ്മയിലിരിക്കട്ടെ.. <<<
  ആ ദുരവസ്ഥ ഈ ബ്ലോഗിലെ ഓരോ പോസ്റ്റും പറയുന്നുണ്ട്. അത് താങ്കളെ ബോധിപ്പികണം എന്ന് തീരെയില്ല.

  ReplyDelete
 15. 3. നിങ്ങള്‍ ഈ പറഞ്ഞത്‌ സഹിതവും എനിക്ക്‌ മുമ്പ്‌ പല ദൂതന്‍മാരും നിങ്ങളുടെ അടുത്ത്‌ വന്നിട്ടുണ്ട്‌. എന്നിട്ട്‌ നിങ്ങളുടെ വാദം സത്യമാണെങ്കില്‍ നിങ്ങളെന്തിന്‌ അവരെ കൊന്നുകളഞ്ഞു

  പ്രിയപ്പെട്ട സാജൻ ചേട്ടാ.. ഖുർ’ആനിൽ 25 പ്രവാചകന്മാരുടെ പേരുകൾ പറഞ്ഞ്ട്ടുണ്ട്.. പേരു പറയാത്ത ധാരാളം പ്രവാചകന്മാരും ഉണ്ട്.. ഖുർ’ആനിന്റെ വചകം ശ്രദ്ധിക്കുക : “പല ദൂതന്‍മാരും“ അഥവാ, കുറേ പേരെ നിങ്ങൾ പീഡിപ്പിച്ചിട്ടുണ്ട്.. പലരേയും നിങ്ങൾ കൊന്നു കളഞ്ഞിട്ടുണ്ട്.. അത് എണ്ണിപ്പറയാൻ സാധിക്കുമൊ?? (ഇല്ലാ യുരീദു റബ്ബീ)

  4. സാജൻ ചേട്ടനു മനസ്സിലാക്കാഞ്ഞിട്ടാണോ അതോ അങ്ങനെ നടിക്കുന്നതോ..? ഖുർ’ആൻ മുഹമ്മദ് നബി(സ) യെ പരിചയപ്പെടുത്താനുള്ള ഗ്രന്ഥമല്ല.. മുഹമ്മദ് നബിയുടേയും യേശുവിന്റേയും എല്ലാവരുടേയും സൃഷ്ടാവിനെ പരിചയപ്പെടുത്താനുള്ളതാണ്.. അതു കൊണ്ട് മുഹമ്മദ് നബി(സ) യുടെ വംശാവലി പറയേണ്ട ഒരാവശ്യവുമില്ല താനും..

  1. അത് താങ്കൾ പറഞ്ഞതു പോലെ ജൂതന്മാരെ കുറിച്ചല്ലെന്നും മക്കാ ഖുറൈശികളെ കുറിച്ചാണെന്നും തെളിവ് സഹിതം ഞാൻ സ്ഥാപിച്ചു.. ഹദീസുദ്ധരിച്ച് തെളിയിച്ചു.. അതു കൊണ്ടു തന്നെ ആ തെറ്റിദ്ധാരണ താങ്കൾ മാറ്റണം.. ഇതിനു ഞാൻ മറുപടി പറഞ്ഞില്ലത്ത്രേ.!! ഒന്ന് മുകളിലേക്ക് സ്ക്രോൾ ചെയ്താൽ പോരേ ചേട്ടാ.. ഞാൻ മുൻപ് പറഞ്ഞ മറുപടിയിതാ :

  1. ഇവിടെ വന്നത് ഖുറൈശി നേതാക്കന്മാരായിരുന്നു. അബൂജഹലും മറ്റുമടങ്ങുന്ന പ്രമാണിമാർ.. ഇത്തരക്കാർ ഇസ്’ലാമിന്റെ മധുരം നുണയാൻ ഭാഗ്യമില്ലാതെ മരിച്ചു പോയി..
  അപ്പോൾ 2നും 3നും പ്രസക്തിയില്ലല്ലോ..


  2. താങ്കളല്ലാത്ത ആർക്കും പച്ചയായി മനസ്സിലാക്കാനാവുന്നതാണിത്.. താങ്കൾക്ക് തിരിയാത്തതിനെന്തു വേണം??

  39:4 ഇൽ പറയുന്നത് അല്ലാഹു ഉദ്ദേശിച്ചിരുന്നു എങ്കിൽ സന്താനത്തെ സ്വീകരിക്കാമായിരുന്നു, എന്നാൽ അവൻ ഉദ്ദേശിച്ചില്ല (ഇന്നല്ലാഹ അലാ കുല്ലി ശൈഇൻ ഖദീർ)
  അതു തന്നെയാണ് 6:101 ഇലും പറയുന്നത്..

  ReplyDelete
 16. >>> “പല ദൂതന്‍മാരും“ അഥവാ, കുറേ പേരെ നിങ്ങൾ പീഡിപ്പിച്ചിട്ടുണ്ട്.. പലരേയും നിങ്ങൾ കൊന്നു കളഞ്ഞിട്ടുണ്ട്.. അത് എണ്ണിപ്പറയാൻ സാധിക്കുമൊ?? (ഇല്ലാ യുരീദു റബ്ബീ) >>>

  ഒന്നാമത് ആറു പേരാണ് അഗ്നിയിറക്കി ബലിയര്‍പ്പിച്ചത്. കുറേയോന്നും ഇല്ല. അതില്‍ ഒരാളെ പോലും യഹൂദര്‍ കൊന്നിട്ടില്ല. അതായത് താങ്കള്‍ പറഞ്ഞ പ്രകാരം ആണെങ്കില്‍ ആ സൂക്തത്തില്‍ തന്നെ രണ്ടു മണ്ടത്തരം.
  ഒന്നാമത്) കുറെ എന്ന് പറഞ്ഞത്. (കുറെയില്ല, 6 യുള്ളൂ)
  രണ്ടു.) അതില്‍ ഒരാളെ പോലും കൊന്നിട്ടില്ല . എന്നിട്ടും കുറെ പേരെ എന്ന് പറഞ്ഞിരിക്കുന്നു.


  എന്നിട്ട് പോലും ഒരാളുടെ പേര് പറയാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്? നുണ പറയുമ്പോള്‍ തെളിയിക്കാന്‍ ബുദ്ധിമുട്ടാകും അല്ലെ? ആരാണ് നിങ്ങളെ തെറ്റി ധരിപ്പിച്ചത് എന്ന് മനസിലായോ? ആരാണ് വ്യക്തതയില്ലാതെ എഴുതി പിടിപ്പിച്ചത് എന്ന് മനസിലായോ?

  >>> 4. സാജൻ ചേട്ടനു മനസ്സിലാക്കാഞ്ഞിട്ടാണോ അതോ അങ്ങനെ നടിക്കുന്നതോ..? ഖുർ’ആൻ മുഹമ്മദ് നബി(സ) യെ പരിചയപ്പെടുത്താനുള്ള ഗ്രന്ഥമല്ല.. മുഹമ്മദ് നബിയുടേയും യേശുവിന്റേയും എല്ലാവരുടേയും സൃഷ്ടാവിനെ പരിചയപ്പെടുത്താനുള്ളതാണ്.. അതു കൊണ്ട് മുഹമ്മദ് നബി(സ) യുടെ വംശാവലി പറയേണ്ട ഒരാവശ്യവുമില്ല താനും.. >>>

  ഖുറാന്‍ എന്താണെന്ന് എനിക്കറിയാം. അതില്‍ നിന്ന് തന്നെ വംശാവലി തരണം എന്ന് ഞാന്‍ നിര്‍ബബ്ധവും പിടിച്ചില്ല(ബ്ലോഗു വായിച്ചു നോക്കൂ). ഹദീസുകള്‍ ഉണ്ടല്ലോ? നബി ദിനചര്യകളുടെ ആധാരം. അതില്‍ നബിയുടെ വംശാവലി യില്ലെന്കില്‍ അതിന്റെ അര്‍ത്ഥം? അതും പതിനേഴ് തലമുറകളുടെ കണക്ക്‌ കൂടി നബി പറയുമ്പോള്‍ എന്ന് മനസിലാക്കണം?


  >>> 1. അത് താങ്കൾ പറഞ്ഞതു പോലെ ജൂതന്മാരെ കുറിച്ചല്ലെന്നും മക്കാ ഖുറൈശികളെ കുറിച്ചാണെന്നും തെളിവ് സഹിതം ഞാൻ സ്ഥാപിച്ചു.. ഹദീസുദ്ധരിച്ച് തെളിയിച്ചു.. അതു കൊണ്ടു തന്നെ ആ തെറ്റിദ്ധാരണ താങ്കൾ മാറ്റണം.. ഇതിനു ഞാൻ മറുപടി പറഞ്ഞില്ലത്ത്രേ.!! ഒന്ന് മുകളിലേക്ക് സ്ക്രോൾ ചെയ്താൽ പോരേ ചേട്ടാ.. ഞാൻ മുൻപ് പറഞ്ഞ മറുപടിയിതാ :>>>

  താങ്കള്‍ എന്ത് വെനെമെന്കിലും സ്ഥാപിച്ചു കൊള്ളൂ. ജൂതന്മാരാണോ ആ അവിശ്വാസികള്‍ എന്ന് ഞാന്‍ ചോദിചിട്ടുള്ളൂ. ജൂതന്മാരാണ് എന്ന് ഞാന്‍ സ്ഥാപിച്ചിട്ടില്ല.ഉണ്ടെങ്കില്‍ കാണിക്കണം! സ്ക്രോള്‍ ഒന്നും ചെയ്യേണ്ട. ബ്ലോഗിന്റെ തുടക്കം വായിച്ചാല്‍ മതിയാകും.


  >>>> ഇവിടെ വന്നത് ഖുറൈശി നേതാക്കന്മാരായിരുന്നു. അബൂജഹലും മറ്റുമടങ്ങുന്ന പ്രമാണിമാർ.. ഇത്തരക്കാർ ഇസ്’ലാമിന്റെ മധുരം നുണയാൻ ഭാഗ്യമില്ലാതെ മരിച്ചു പോയി.. <<<

  ഒരാള്‍ പോലും നബിയെ അനുഗമിക്കാതെ മരിച്ചു എന്ന് താങ്കള്‍ തെളിയിക്കൂ. ഹദീസുകള്‍ ഉപയോഗിക്കാം. നോക്കട്ടെ. എന്നിട്ട് മറുപടി പറയാം.

  >> 2. താങ്കളല്ലാത്ത ആർക്കും പച്ചയായി മനസ്സിലാക്കാനാവുന്നതാണിത്.. താങ്കൾക്ക് തിരിയാത്തതിനെന്തു വേണം??

  39:4 ഇൽ പറയുന്നത് അല്ലാഹു ഉദ്ദേശിച്ചിരുന്നു എങ്കിൽ സന്താനത്തെ സ്വീകരിക്കാമായിരുന്നു, എന്നാൽ അവൻ ഉദ്ദേശിച്ചില്ല (ഇന്നല്ലാഹ അലാ കുല്ലി ശൈഇൻ ഖദീർ)
  അതു തന്നെയാണ് 6:101 ഇലും പറയുന്നത്..
  >>>
  താങ്കള്‍ ഇതേ വരെ 6:101 വായിച്ചിട്ടില്ല എന്ന് മനസിലാക്കാം.അതുകൊണ്ടാണല്ലോ അത് പകര്‍ത്താന്‍ പോലും ധൈര്യം വരാത്തതു. രണ്ടും പകര്‍ത്തി എഴുതി വിശദമാക്കൂ. എങ്ങിനെയാണ് രണ്ടും ഒന്നാകുന്നത് എന്ന്. "അവനു എങ്ങിനെ സന്താനം ഉണ്ടാകും? കൂട്ടുകാരിയില്ലാതെ " എന്ന് മലയാളത്തില്‍ പറഞ്ഞാല്‍ അതിന്റെ അര്‍ഥം കൂട്ടുകാരിയില്ലാതെ അവനു സന്താനം ഉണ്ടാകില്ല എന്നാണു ഞാന്‍ മനസിലാക്കിയത്.കൂട്ടുകരിയാനെന്കില്‍ ഇല്ല താനും. അതിന്റെ അര്‍ഥം അവനു സന്താനം ഉണ്ടാക്കുവാന്‍ കഴിവില്ല എന്ന് തന്നെയല്ലേ? കൂടാതെ 'be' എന്ന് പറഞ്ഞാല്‍ എന്തും ഉണ്ടാക്കുവാന്‍ കഴിവുള്ളവനാണ് അല്ലാഹു എന്നാണു ഖുറാന്‍ പറയുന്നത്. ഇവിടെ 'be' എന്ന് പറഞ്ഞാല്‍ സന്താനം ഉണ്ടാകില്ല. കാരണം കൂട്ടുകാരിയില്ലല്ലോ? അത് മറ്റൊരു വൈരുദ്ധ്യം. എല്ലാം കൂടി അങ്ങോട്ട്‌ മുട്ടുന്നില്ലല്ലോ ബാസില്‍ !

  ഇത് ഒരു പക്ഷെ എന്റെ അവസാന കമന്ടാകും. താന്കള്‍ പറയുന്ന എല്ലാത്തിനും മറുപടി പറയേണ്ട ബാധ്യത എനിക്കില്ല. ചോദ്യങ്ങള്‍ക്ക് ന്യായമായ വിശദീകരണം മറുപടിയായി കിട്ടിയാല്‍ ഞാന്‍ മറുപടി പറയാം.

  ReplyDelete
 17. എന്റെ പോയിന്റ് ഇതാണ് .
  6:101 പ്രകാരം അല്ലഹും ഉദ്ദേശിച്ചാല്‍ പോലും സന്താനം ഉണ്ടാക്കുവാന്‍ പറ്റില്ല എന്നാണു.കാരണം കൂട്ടുകാരിയില്ല. അതായത് 39:4 ല്‍ പറയുന്ന പോലെ ഉദ്ദേശിച്ചാല്‍ പോലും അല്ലാഹുവിനു സന്താനം ഉണ്ടാക്കുവാന്‍ പറ്റില്ല എന്ന് തന്നെ. മുട്ടന്‍ നുണ ഇതില്‍ എവിടെയോ പറഞ്ഞു എന്നര്‍ത്ഥം. വൈരുദ്ധ്യം മനസിലായില്ലെങ്കില്‍ മനസില്ലാകേണ്ട. മനസിലായാലും പ്രത്യേകിച്ച് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലല്ലോ?

  ReplyDelete
 18. 6:101 അല്ലാഹു ഉദ്ധേശിച്ചാൽ പോലും സന്താനമുണ്ടാകില്ല എന്ന് എവിടെ?? കാണിച്ചു തരൂ.. അവൻ ഉദ്ധേശിച്ചിരുന്നു എങ്കിൽ അവൻ സന്താനത്തെ സ്വീകരിക്കുമായിരുന്നു.. അതിനു അവൻ ഉദ്ധേശിച്ചിരുന്നു എങ്കിൽ അവൻ ഒരു കൂട്ടുകാരിയെ സ്വീകരിക്കുമായിരുന്നു.. കൂട്ടുകാരി ഇല്ലാതെ തന്നെ സന്താനത്തെ സ്വീകരിക്കാൻ അവന്ന് കഴിവുണ്ട് (ഇന്നല്ലാഹ അലാ കുല്ലി ശൈഇൻ ഖദീർ).. എന്നാൽ അവൻ ഇതിനു കഴിവുണ്ടായിട്ടും കൂട്ടുകാരിയെ സ്വീകരിച്ചില്ല.. എത്ര വ്യക്തം.!!!! ഇതാണോ 39:4 നു വിരുദ്ധം??? ഹഹ

  -- ഖുറൈശി നേതാക്കളാണ് അബൂജഹലിനെ പോലുള്ളവർ.. അവർക്ക് ഇസ്ലാമിന്റെ മധുരം നുകരാൻ കഴിഞ്ഞിട്ടില്ല... പിന്നെ ഹദീഥ് കൊണ്ടു തന്നെ അവർ ജൂതന്മാരല്ലെന്നും മക്കാ ഖുറൈശികളാണെന്നും ഞാൻ തെളിയിച്ചു കഴിഞ്ഞു,, ഇനി താങ്കളും ഹദീഥുകൾ തപ്പിക്കോളൂ.. എന്നിട്ട് നമുക്ക് സംസാരിക്കാം..

  ReplyDelete
 19. കൊള്ളാം കൊള്ളം... നല്ല വിശദീകരണം. ലൈക്കാന്‍ ബട്ടണ്‍ ഇല്ലാതെ പോയല്ലോ :-(

  ഏതു ഹദീസാണ് നിങ്ങള്‍ കൊണ്ട് വന്നു തന്നത്! ഞാന്‍ കണ്ടില്ലല്ലോ? നമ്പര്‍ ഉണ്ടോ?

  കഴിവുണ്ടായിട്ടും കൂട്ടുകാരിയെ സ്വീകരിച്ചില്ല! എന്തൊരു കണ്ടുപിടുത്തം. അതിന്റെ സൂക്തം ഒന്ന് കാണിച്ചു തരുമോ?

  >>> കൂട്ടുകാരി ഇല്ലാതെ തന്നെ സന്താനത്തെ സ്വീകരിക്കാൻ അവന്ന് കഴിവുണ്ട് (ഇന്നല്ലാഹ അലാ കുല്ലി ശൈഇൻ ഖദീർ). <<<

  എന്റമോ ചിരിച്ചു വയ്യാതാകും.

  ReplyDelete
 20. ഇവിടെ നിങ്ങള്‍ തല്ലു കൂടാന്‍ വേണ്ടിയാണോ ഈ പോസ്റ്റ്‌ ഇട്ടിരിക്കുന്നത് ? കാര്യങ്ങള്‍ പരസ്പ്പരം ചോദിച്ചു അറിയാന്‍ താല്‍പ്പര്യമില്ലെങ്കില്‍ എന്തിനു സമയം കളയണം ?

  മതങ്ങളെ കുറിച്ച് പഠിക്കാന്‍ മനുഷ്യന്‍ കുറെ പാട് പെടും. അതിലും ഭേദം ദൈവത്തെ ഓര്‍ത്ത്‌ ജീവികുകയാണ്. അല്ലെങ്കില്‍ നിരീശ്വര വാദം തന്നെ ശരണം ..

  ReplyDelete
 21. Sajan you are amazing spirit. Congratulations. You are a wise man blessed by God the Father who called you for a noble purpose.
  യേശുവിന്‍റെ ദൈവികത .
  ചില ബുദ്ധ മതാനുയായികള്‍ പറയും യേശു ഒരു ബുദ്ധന്‍ ആണെന്ന്. ചില ഹൈന്ദവര്‍ പറയും യേശു ഒരു അവതാരം ആണെന്ന്. ചില ക്രിസ്തിയാനികളും ഹൈന്ദവ സന്യാസികളോട് ചേര്‍ന്ന് പറയും ക്രിസ്തു ഇന്ത്യയില്‍ വന്നു വേദം പഠിച്ചു പോയി അത് പഠിപ്പിച്ച ഒരു ഗുരു മാത്രം ആണെന്ന്. മുസ്ലിംകള്‍ പറയും യേശു അല്ലാഹുവിന്‍റെ പ്രവാചകന്‍ ആയ ഒരു മുസല്‍മാന്‍ ആണെന്ന്.ബഹായികള്‍കും യേശു ഒരു പ്രവാചകന്‍. മറ്റു ചിലര്‍ക്ക് ഒരു വിപ്ലവകാരിയോ മാത്രം . പലര്‍ക്കും യേശു ദൈവമാണ് എന്നതിന് തെളിവില്ല എന്നാല്‍ ബൈബിള്‍ യേശു ദൈവം ആണ് എന്നതിന് ആവശ്യത്തിനു തെളിവ് തരുന്നുണ്ട്.
  ആദ്യമായി യേശു ആരാണ്. ഇത് ദൈവ ശാസ്ത്രമല്ല . സുവിശേഷത്തില്‍ നിന്ന് മാ ത്രം ഒരു അവലോകനം.
  യേശുവിന്റെ അത്ഭുതങ്ങളും ഉയിര്‍പ്പും യേശു ദൈവം ആണ് എന്നതിന് നല്‍കുന്ന തെളിവാണ്.യോഹ 10 : 37 "ഞാന്‍ പിതാവിന്റെ പ്രവര്‍ത്തികള്‍ ചെയ്യുന്നു .. . ആ പ്രവര്‍ത്തികളില്‍ വിശ്വസിക്കുവിന്‍ അപ്പോള്‍ പിതാവ് എന്നിലും ഞാന്‍ പിതാവിലും ആണെന്ന് നിങ്ങള്‍ അറിയും..."
  യോഹന്നാന്‍:8 : 24 ല്‍ "ഞാന്‍ അവന്‍ തന്നെ എന്ന് വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും" ഇതിന്റെ അര്‍ഥം യേശു തന്നെയാണ് വെളിപ്പെടുത്തപ്പെട്ട ദൈവം എന്ന് വിശ്വസിക്കുന്നില്ലെങ്കില്‍ പാപങ്ങളില്‍ മരിക്കും എന്നാണ് . വെളിപപെടുത്തപ്പെട്ട ദൈവം ഞാന്‍ തന്നെ എന്ന് യേശു തന്നെ കുറിച്ച് തന്നെ പറഞ്ഞതാണിത്. തുടര്‍ന്ന് യോഹ 8 : 25 ല്‍ " അപ്പോള്‍ അവര്‍ ചോദിച്ചു നീ ആരാണ്? യേശു പറഞ്ഞു ; ആരംഭം മുതലേ ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നത് തന്നെ. ഇനി എന്താണ് യേശു തന്നെ പറ്റി ആരംഭം മുതലേ തന്നെ പറഞ്ഞത് എന്ന് നോക്കാം
  ഐസ്സായ 48 :11 ല്‍ കര്‍ത്താവ്‌ പറഞ്ഞു "യാകോബെ, ഞാന്‍ വിളിച്ച ഇസ്രയേലെ എന്‍റെ വാക്ക് ശ്രവിക്കുക ഞാന്‍ അവനാണ് ആദിയും അന്തവും ആയവന്‍ .എന്‍റെ കരങ്ങള്‍ ഭൂമിക്കു അടിസ്ഥാനം ഇട്ടു. എന്‍റെ വലതു കൈ ആകാശത്തെ വിരിച്ചു ..."
  ഐസ്സായ 41 : 4 വായിക്കുക "ആരംഭം മുതല്‍ തലമുറകള്‍ക്ക് അസ്ഥിത്വം നല്‍കി ഇവയെല്ലാം പ്രവര്‍ത്തിച്ചത് ആരാണ്.?ആദിയില്‍ ഉള്ള അവനും അവസാനത്തോട് കൂടെ ഉള്ളവാനുമായ കര്‍ത്താവ്‌ ആണ് ഞാന്‍. ഞാന്‍ തന്നെ അവന്‍"
  ഈ ഞാന്‍ തന്നെ ആണ് അവന്‍ എന്ന് വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപത്തില്‍ മരിക്കും എന്ന് യോഹന്നാന്‍:8 : 24 ല്‍ യേശു പറഞ്ഞത് ഈ അര്‍ഥത്തില്‍ ആണ് . (ചിലര്‍ ഈ ഭാഗം വെട്ടിച്ചുരുക്കി ഞാന്‍ ആകുന്നു എന്നാക്കി വേറെ അര്‍ഥം കല്പിക്കുന്നത് തെറ്റാണ്) ആദിയും അന്തവും ആയവനും ആദിയില്‍ ഉള്ളവനും എല്ലാത്തിനും അസ്ഥിത്വം നല്‍കിയ അവന്‍ ഞാന്‍ തന്നെ ആണ് എന്ന് യേശു തറപ്പിച്ചു പറഞ്ഞു. അതായത് യേശു എല്ലാം സൃഷ്ടിച്ച ആദിയും അന്തവും ആയ ദൈവം തന്നെ.
  ഐസ്സായ 9 : 6 ല്‍ യേശുവിനെപ്പറ്റി "നമുക്ക് ഒരു പുത്രന്‍ നല്‍കപ്പെട്ടിരിക്കുന്നു .....ശക്തനായ ദൈവം, നിത്യനായ പിതാവ് .. എന്ന് അവന്‍ വിളിക്കപ്പെടും.യേശു മനുഷ്യന് നിത്യനായ പിതാവാണ് ശക്തന്‍ ആയ ദൈവവും. അതാണ്‌ അവന്‍.

  ReplyDelete

ആശയസംവാദമാണിവിടെ അഭികാമ്യം ... ആശയം ഇല്ലെങ്കില്‍ കമന്റ് ചെയ്യരുതു്.ഖുര്‍ ആനിനെ പറ്റിയാണിവിടെ ചര്‍ച്ച. ഖുര്‍ ആനിന്റെ/ഹദീസിന്റെ ഉള്ളില്‍ നിന്നു തന്നെ ലഭ്യമായ ആശയങ്ങള്‍ ഉപയോഗിക്കുക.