എന്തുകൊണ്ടാണ് പൌലോസുമായി താരതമ്യം? പൌലോസിനെ ഇകഴ്ത്തുന്ന പല ലേഖനങ്ങളും കണ്ടു. യേശുവിന്റെ പഠനങ്ങള്‍ തെറ്റിയാണ് പൌലോസ് പഠിപ്പിച്ചത് എന്നും ആദ്ദേഹം ക്രിസ്തുമതത്തെ ഇല്ലാതാക്കുവാനുള്ള പുതിയ വഴി കണ്ടെത്തിയതാണ് വചനപ്രഘോഷണം എന്നുമാണ് അതില്‍ പ്രധാനം. എങ്കില്‍ പിന്നെ ഒരു താരതമ്യം കിടക്കട്ടെ എന്ന് തോന്നി. (ഒരു തുടക്കം എന്ന നിലയില്‍)
പൌലോസ് ആരായിരുന്നു?
ഒരു ക്രിസ്തുമത വിരോധി, വിശ്വാസികളെ അടിച്ചമര്‍ത്താന്‍ നിയോഗിക്കപ്പെട്ടു, വാളാണ് ഇഷ്ട ആയുധം, അനേകം വിശ്വാസികളെ കൊന്നൊടുക്കി. സാവൂള്‍ എന്ന നാമം തന്നെ ആദ്യകാല ക്രിസ്ത്യാനികള്‍ പേടിപ്പെടുതുവാന്‍ ധാരാളമായിരുന്നു.റോമന്‍ പൌരത്വം ഉണ്ടായിരുന്നു.
പിന്നെ എന്തുണ്ടായി?
സാവൂള്‍ മാനസാന്തര പെടുന്നു. (അപ്പ.ഒമ്പത്) പൌലോസ് എന്ന പേരില്‍ അറിയപ്പെടുന്നു. ക്രിസ്തുമതം പ്രചരിപ്പിക്കുന്നു. പൌലോസിന്റെ പഠനങ്ങള്‍ ക്രിസ്തു ശിഷ്യന്മാര്‍ അംഗീകരിക്കുന്നുണ്ട്. വിശ്വാസ പരമായ തര്‍ക്കങ്ങള്‍ ശിഷ്യന്മാര്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. പത്രോസ് പോലും പൌലോസിനോട് യോജിക്കുന്നുണ്ട്. പ്രത്യേകിച്ചും പരിചെദനത്തിന്റെ കാര്യത്തില്‍ . അനേകം വിജാതിയരുടെ ഇടയില്‍ സുവിശേഷം പ്രസംഗിച്ച കാരണം വിജാതീയരുടെ അപ്പസ്തോലന്‍ എന്ന് അറിയപ്പെടുന്നു. സ്വാഭാവികമായും യഹൂദരുടെ നോട്ടപുള്ളിയായി. ഒടുവില്‍ രക്തസാക്ഷിയും.
താരതമ്യത്തിനു വേണ്ടി നബിയുടേയും പൌലോസിന്റേയും ജീവിതത്തെ രണ്ടായി തിരിക്കാം, യേശുവിനെ കണ്ടെത്തി എന്ന് അവകാശപ്പെടുന്നതിനു മുമ്പും പിമ്പും. പ്രവാചകനായി എന്ന് അവകാശപ്പെടുന്നതിനു മുമ്പും പിമ്പും. അത് അവരുടെ ജീവിതത്തിലെ വഴിത്തിരിവാണ്.
ഈ മാറ്റങ്ങള്‍ അവരുടെ ജീവിതത്തില്‍ എന്ത് പ്രകമ്പനം ഉണ്ടാക്കി എന്നാണു ഞാന്‍ പരിശോധിക്കുന്നത്.
1. യേശുവിനോട് സംസാരിച്ചതും തുടര്‍ന്നങ്ങോട്ട് ക്രിസ്തു ശിഷ്യനാകാന്‍ തീരുമാനിച്ചതും പൌലാസാണ്. അദ്ദേഹത്തിന്റെ സ്വയം ബോധ്യമുണ്ടായിരുന്നു. താന്‍ ഒരു പ്രവാചകനാണ് എന്ന് നബിക്ക് ബോധ്യം വന്നത് അദ്ദേഹത്തിന്റെ ഭാര്യ നടത്തിയ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ്.
2.കൊലപാതകിയായിരുന്നു പൌലോസ് . യേശുവിനെ കണ്ടെത്തിയതിനു ശേഷം അദ്ദേഹം കൊലപാതകം നടത്തിയിട്ടില്ല. നബി പ്രവാചകനാകും മുമ്പ് ആരെയും വധിചിട്ടില്ല, സത്യാ സന്ധനായിരുന്നു എന്നാണു മുസ്ലീം പണ്ഡിതര്‍ അവകാശപ്പെടുന്നത്. പ്രവാചകന്‍ ആയതിനു ശേഷം , ധാരാളം പേരെ വധിച്ചിട്ടുണ്ട്. യുദ്ധത്തിലും അല്ലാതെയും.
3. മാനുഷിക മൂല്യങ്ങള്‍ ഇല്ലാത്ത നരാധമന്‍ ആയിരുന്നു പൌലോസ്. യേശുവിനെ കണ്ടെത്തിയതിനു ശേഷം അദ്ദേഹത്തിന്റെ പഠനങ്ങളില്‍ മാനുഷിക മൂല്യങ്ങള്‍ തെളിഞ്ഞു കാണുന്നു. പ്രാവാചകനാകും മുമ്പേ മാനുഷിക മൂല്യങ്ങള്‍ നബി സ്വായത്തമാക്കിയിരുന്നു. ഉദാഹരണം , ദത്ത്പുത്രനും അദ്ദേഹത്തിന് കൊടുത്ത സ്ഥാനമാനങ്ങളും. പ്രവാചകനായത്തിനു ശേഷം ദത്ത് പുത്രന്റെ അവകാശങ്ങള്‍ ഇല്ലാതാക്കേണ്ടി വന്നു. അത് മൂലം ഇന്നും അദ്ദേഹത്തിന്റെ അനുയായികള്‍ ദത്ത് എന്ന കാര്യം തന്നെ വെറുക്കുന്നു. [ദത്ത്‌പുത്രനെ സ്വന്തം പുത്രനായി കണക്കാകുക എന്നത് ഒരു മാനുഷ്യക മൂല്യമായി ഞാന്‍ കരുതുന്നു. അത് കൊണ്ടാണ് താരതമ്യത്തില്‍ പെടുത്തിയത്.]
4. റോമന്‍ പ്രജയായിരുന്നു പൌലോസ്. അദ്ദേഹത്തിന് മറ്റു രാജ്യങ്ങളിലെ പ്രജയെക്കാള്‍ ആനുകൂല്യങ്ങള്‍ ഉണ്ടായിരുന്നു. അദ്ദേഹത്തെ തൊടുവാന്‍ മറ്റു ഭരണാധികാരികള്‍ പോലും ഭയക്കും. യേശുവിനെ കണ്ടെത്തിയ ശേഷം സ്വന്തം ജീവന്‍ അതിന്റെ പേരില്‍ നഷ്ടപ്പെട്ടു. നബി പ്രവാചകനായത്തിന് ശേഷമാണ് ഭരണാധികാരി ആയത്.
5. യഥാര്‍ത്ഥ വിശ്വാസികള്‍ ഭീകര സര്‍പ്പങ്ങളെ കൈയ്യിലെടുത്താലും അപകടം പറ്റില്ല (Mark 16:18) എന്ന് യേശു പറഞ്ഞത് പൌലോസിന്റെ കാര്യത്തില്‍ പ്രത്യക്ഷമായും ശരിയായി. (Acts 28:1-6). നബിയുടെ മരണ സമയത്തും വളരെ മുമ്പേ കുടിച്ച വിഷത്തിന്റെ വേദന അദ്ദേഹത്തെ അലട്ടുന്നുണ്ടായിരുന്നു.ഒരു പക്ഷെ മരണകാരണം പോലും ആ കഠിന വിഷം രുചിച്ചത് മൂലമാകാം.
6. രോഗികളെ സുഖപ്പെടുത്തുവാന്‍ വരെ പൌലോസിനു കഴിഞ്ഞിരുന്നു. പൌലോസിന്റെ വസ്ത്രങ്ങള്‍ പോലും രോഗശാന്തി നല്‍കിയിരുന്നു (Acts 19:11). നബി അത്ഭുതങ്ങള്‍ കാണിച്ചതായി ഖുര്‍ആന്‍ സാക്ഷ്യപെടുതുന്നില്ല. ഒഴിഞ്ഞു മാറുകയാണ് ഉണ്ടായതു.
7. അടിമ വ്യവസ്ഥയെ പറ്റി ഗോരഗോരം നബി പറഞ്ഞിട്ടുണ്ട്.എന്നാല്‍ തന്‍റെ തന്നെ എല്ലാ അടിമകളെയും സ്വതന്ത്രനാക്കുവാന്‍ നബി തുനിഞ്ഞില്ല. ബൈബിള്‍ ഭാഷയില്‍ ഇതിന്റെ വ്യര്‍ത്ഥ ഭാഷണം എന്ന് പറയും. പൌലോസിന്റെ പഠനം : Galatians 3:28: There is neither Jew nor Greek, slave nor free, male nor female, for you are all one in Christ Jesus. പൌലോസിന്റെ പ്രവര്‍ത്തി:ഒളിച്ചോടി പോന്ന അടിമയെ മോചിപ്പിക്കുവാന്‍ വിശ്വാസിയായ ഉടമയ്ക്ക് കത്തയയ്ക്കുന്നു. ലേഖനം: ഫിലമോന്‍ ഒന്ന്)
8. യേശുവിനെ കണ്ടെത്തിയപ്പോള്‍ പൌലോസ് വെളിച്ചത്തിലേക്ക് പ്രവേശിച്ചു. തത്തുല്യമായ സന്ദര്‍ഭത്തില്‍ ആത്മഹത്യ ചെയ്യണോ എന്ന് നബി ആശിച്ചു.
Bukhari Volume 9, Book 87, Number 111:
But after a few days Waraqa died and the Divine Inspiration was also paused for a while and the Prophet became so sad as we have heard that he intended several times to throw himself from the tops of high mountains and every time he went up the top of a mountain in order to throw himself down, Gabriel would appear before him and say, "O Muhammad! You are indeed Allah's Apostle in truth" whereupon his heart would become quiet and he would calm down and would return home
പൌലോസിനെ പരിഹസിക്കും മുമ്പ് , അങ്ങിനെ ചെയ്യുന്നവര്‍ , ഈ താരതമ്യം കണ്ടിരിക്കുന്നത് നല്ലതാണ് എന്ന് തോന്നി.
പൌലോസ് ആരായിരുന്നു?
ഒരു ക്രിസ്തുമത വിരോധി, വിശ്വാസികളെ അടിച്ചമര്‍ത്താന്‍ നിയോഗിക്കപ്പെട്ടു, വാളാണ് ഇഷ്ട ആയുധം, അനേകം വിശ്വാസികളെ കൊന്നൊടുക്കി. സാവൂള്‍ എന്ന നാമം തന്നെ ആദ്യകാല ക്രിസ്ത്യാനികള്‍ പേടിപ്പെടുതുവാന്‍ ധാരാളമായിരുന്നു.റോമന്‍ പൌരത്വം ഉണ്ടായിരുന്നു.
പിന്നെ എന്തുണ്ടായി?
സാവൂള്‍ മാനസാന്തര പെടുന്നു. (അപ്പ.ഒമ്പത്) പൌലോസ് എന്ന പേരില്‍ അറിയപ്പെടുന്നു. ക്രിസ്തുമതം പ്രചരിപ്പിക്കുന്നു. പൌലോസിന്റെ പഠനങ്ങള്‍ ക്രിസ്തു ശിഷ്യന്മാര്‍ അംഗീകരിക്കുന്നുണ്ട്. വിശ്വാസ പരമായ തര്‍ക്കങ്ങള്‍ ശിഷ്യന്മാര്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. പത്രോസ് പോലും പൌലോസിനോട് യോജിക്കുന്നുണ്ട്. പ്രത്യേകിച്ചും പരിചെദനത്തിന്റെ കാര്യത്തില്‍ . അനേകം വിജാതിയരുടെ ഇടയില്‍ സുവിശേഷം പ്രസംഗിച്ച കാരണം വിജാതീയരുടെ അപ്പസ്തോലന്‍ എന്ന് അറിയപ്പെടുന്നു. സ്വാഭാവികമായും യഹൂദരുടെ നോട്ടപുള്ളിയായി. ഒടുവില്‍ രക്തസാക്ഷിയും.
താരതമ്യത്തിനു വേണ്ടി നബിയുടേയും പൌലോസിന്റേയും ജീവിതത്തെ രണ്ടായി തിരിക്കാം, യേശുവിനെ കണ്ടെത്തി എന്ന് അവകാശപ്പെടുന്നതിനു മുമ്പും പിമ്പും. പ്രവാചകനായി എന്ന് അവകാശപ്പെടുന്നതിനു മുമ്പും പിമ്പും. അത് അവരുടെ ജീവിതത്തിലെ വഴിത്തിരിവാണ്.
ഈ മാറ്റങ്ങള്‍ അവരുടെ ജീവിതത്തില്‍ എന്ത് പ്രകമ്പനം ഉണ്ടാക്കി എന്നാണു ഞാന്‍ പരിശോധിക്കുന്നത്.
1. യേശുവിനോട് സംസാരിച്ചതും തുടര്‍ന്നങ്ങോട്ട് ക്രിസ്തു ശിഷ്യനാകാന്‍ തീരുമാനിച്ചതും പൌലാസാണ്. അദ്ദേഹത്തിന്റെ സ്വയം ബോധ്യമുണ്ടായിരുന്നു. താന്‍ ഒരു പ്രവാചകനാണ് എന്ന് നബിക്ക് ബോധ്യം വന്നത് അദ്ദേഹത്തിന്റെ ഭാര്യ നടത്തിയ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ്.
2.കൊലപാതകിയായിരുന്നു പൌലോസ് . യേശുവിനെ കണ്ടെത്തിയതിനു ശേഷം അദ്ദേഹം കൊലപാതകം നടത്തിയിട്ടില്ല. നബി പ്രവാചകനാകും മുമ്പ് ആരെയും വധിചിട്ടില്ല, സത്യാ സന്ധനായിരുന്നു എന്നാണു മുസ്ലീം പണ്ഡിതര്‍ അവകാശപ്പെടുന്നത്. പ്രവാചകന്‍ ആയതിനു ശേഷം , ധാരാളം പേരെ വധിച്ചിട്ടുണ്ട്. യുദ്ധത്തിലും അല്ലാതെയും.
3. മാനുഷിക മൂല്യങ്ങള്‍ ഇല്ലാത്ത നരാധമന്‍ ആയിരുന്നു പൌലോസ്. യേശുവിനെ കണ്ടെത്തിയതിനു ശേഷം അദ്ദേഹത്തിന്റെ പഠനങ്ങളില്‍ മാനുഷിക മൂല്യങ്ങള്‍ തെളിഞ്ഞു കാണുന്നു. പ്രാവാചകനാകും മുമ്പേ മാനുഷിക മൂല്യങ്ങള്‍ നബി സ്വായത്തമാക്കിയിരുന്നു. ഉദാഹരണം , ദത്ത്പുത്രനും അദ്ദേഹത്തിന് കൊടുത്ത സ്ഥാനമാനങ്ങളും. പ്രവാചകനായത്തിനു ശേഷം ദത്ത് പുത്രന്റെ അവകാശങ്ങള്‍ ഇല്ലാതാക്കേണ്ടി വന്നു. അത് മൂലം ഇന്നും അദ്ദേഹത്തിന്റെ അനുയായികള്‍ ദത്ത് എന്ന കാര്യം തന്നെ വെറുക്കുന്നു. [ദത്ത്‌പുത്രനെ സ്വന്തം പുത്രനായി കണക്കാകുക എന്നത് ഒരു മാനുഷ്യക മൂല്യമായി ഞാന്‍ കരുതുന്നു. അത് കൊണ്ടാണ് താരതമ്യത്തില്‍ പെടുത്തിയത്.]
4. റോമന്‍ പ്രജയായിരുന്നു പൌലോസ്. അദ്ദേഹത്തിന് മറ്റു രാജ്യങ്ങളിലെ പ്രജയെക്കാള്‍ ആനുകൂല്യങ്ങള്‍ ഉണ്ടായിരുന്നു. അദ്ദേഹത്തെ തൊടുവാന്‍ മറ്റു ഭരണാധികാരികള്‍ പോലും ഭയക്കും. യേശുവിനെ കണ്ടെത്തിയ ശേഷം സ്വന്തം ജീവന്‍ അതിന്റെ പേരില്‍ നഷ്ടപ്പെട്ടു. നബി പ്രവാചകനായത്തിന് ശേഷമാണ് ഭരണാധികാരി ആയത്.
5. യഥാര്‍ത്ഥ വിശ്വാസികള്‍ ഭീകര സര്‍പ്പങ്ങളെ കൈയ്യിലെടുത്താലും അപകടം പറ്റില്ല (Mark 16:18) എന്ന് യേശു പറഞ്ഞത് പൌലോസിന്റെ കാര്യത്തില്‍ പ്രത്യക്ഷമായും ശരിയായി. (Acts 28:1-6). നബിയുടെ മരണ സമയത്തും വളരെ മുമ്പേ കുടിച്ച വിഷത്തിന്റെ വേദന അദ്ദേഹത്തെ അലട്ടുന്നുണ്ടായിരുന്നു.ഒരു പക്ഷെ മരണകാരണം പോലും ആ കഠിന വിഷം രുചിച്ചത് മൂലമാകാം.
6. രോഗികളെ സുഖപ്പെടുത്തുവാന്‍ വരെ പൌലോസിനു കഴിഞ്ഞിരുന്നു. പൌലോസിന്റെ വസ്ത്രങ്ങള്‍ പോലും രോഗശാന്തി നല്‍കിയിരുന്നു (Acts 19:11). നബി അത്ഭുതങ്ങള്‍ കാണിച്ചതായി ഖുര്‍ആന്‍ സാക്ഷ്യപെടുതുന്നില്ല. ഒഴിഞ്ഞു മാറുകയാണ് ഉണ്ടായതു.
7. അടിമ വ്യവസ്ഥയെ പറ്റി ഗോരഗോരം നബി പറഞ്ഞിട്ടുണ്ട്.എന്നാല്‍ തന്‍റെ തന്നെ എല്ലാ അടിമകളെയും സ്വതന്ത്രനാക്കുവാന്‍ നബി തുനിഞ്ഞില്ല. ബൈബിള്‍ ഭാഷയില്‍ ഇതിന്റെ വ്യര്‍ത്ഥ ഭാഷണം എന്ന് പറയും. പൌലോസിന്റെ പഠനം : Galatians 3:28: There is neither Jew nor Greek, slave nor free, male nor female, for you are all one in Christ Jesus. പൌലോസിന്റെ പ്രവര്‍ത്തി:ഒളിച്ചോടി പോന്ന അടിമയെ മോചിപ്പിക്കുവാന്‍ വിശ്വാസിയായ ഉടമയ്ക്ക് കത്തയയ്ക്കുന്നു. ലേഖനം: ഫിലമോന്‍ ഒന്ന്)
8. യേശുവിനെ കണ്ടെത്തിയപ്പോള്‍ പൌലോസ് വെളിച്ചത്തിലേക്ക് പ്രവേശിച്ചു. തത്തുല്യമായ സന്ദര്‍ഭത്തില്‍ ആത്മഹത്യ ചെയ്യണോ എന്ന് നബി ആശിച്ചു.
Bukhari Volume 9, Book 87, Number 111:
But after a few days Waraqa died and the Divine Inspiration was also paused for a while and the Prophet became so sad as we have heard that he intended several times to throw himself from the tops of high mountains and every time he went up the top of a mountain in order to throw himself down, Gabriel would appear before him and say, "O Muhammad! You are indeed Allah's Apostle in truth" whereupon his heart would become quiet and he would calm down and would return home
പൌലോസിനെ പരിഹസിക്കും മുമ്പ് , അങ്ങിനെ ചെയ്യുന്നവര്‍ , ഈ താരതമ്യം കണ്ടിരിക്കുന്നത് നല്ലതാണ് എന്ന് തോന്നി.
പൌലോസിനെ പരിഹസിക്കും മുമ്പ് , അങ്ങിനെ ചെയ്യുന്നവര്‍ , ഈ താരതമ്യം കണ്ടിരിക്കുന്നത് നല്ലതാണ് എന്ന് തോന്നി.
ReplyDeleteക്ഷമിക്കണം. ഞാന്‍ പൌലോസിനെ വെറുക്കുന്ന ഒരാളല്ല. അദ്ദേഹത്തിന്റെ ദൈവശാസ്ത്രസിദ്ധാന്തങ്ങളോട് അഭിപ്രായ വ്യത്യാസമുണ്ടെന്നു മാത്രം.
ReplyDelete1)ഭാര്യ പരീക്ഷണമൊന്നു നടത്തിയിട്ടില്ല. പ്രമുഖ പണ്ഡിതനായ വറഖയുമായി സംസാരിച്ചു എന്നത് ശരിയാണ്. എന്നാല്‍ താന്‍ ദൈവത്തിന്റെ അപ്പൊസ്തോലനാണെന്ന് നബിക്കു ബോധ്യമുണ്ടായത് ഈ വര്‍ത്തമാനത്താലല്ല.
2)യുദ്ധം അധാര്‍മികമാണെന്ന് നിരുപാധികം താങ്കള്‍ക്കഭിപ്രായമുണ്ടെങ്കില്‍ അതു പറയൂ സാജന്‍. എല്ലാ സാമൂഹികോദ്ധാരകരും യുദ്ധം ചെയ്തിട്ടുണ്ടാവില്ല. എന്നാല്‍ യുദ്ധം ചെയ്യേണ്ടിവന്നവര്‍ക്ക് ആളെ കൊല്ലാതിരിക്കാനും കഴിയില്ല. നിലപാട് എന്ത് എന്നതാണ് പ്രശ്നം. യേശു യുദ്ധം ചെയ്തിട്ടില്ല. എന്നാല്‍ താന്‍ സമാധാനമല്ല വാളാണ് കൊണ്ടുവന്നതെന്ന് പറഞ്ഞിട്ടുണ്ട്.എന്നാല്‍ അതു കൊണ്ട് യേശുവിന്റെ മഹത്വം കുറയുന്നില്ല.യുദ്ധം ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യുക എന്നത് പൊതുവായി മഹത്വത്തിന്റെ മാനദണ്ഡമായി കരുതാവതല്ല. യുദ്ധം ഒരു സാമൂഹികാപരാധമായി മാറുന്ന അവസരത്തിലല്ലാതെ യുദ്ധത്തെ ആരും എതിര്‍ക്കാറുമില്ല. എന്തായാലു ഇത് വേറെത്തന്നെ ഒരു വിഷയമാണ്. വ്വേണമെങ്കില്‍ സംവദിക്കാം. (പരസ്പരം പരിഹസിക്കുന്നതല്ല, ആരോഗ്യകരമായി സംവദിച്ച് കൂടുതല്‍ ശരി എന്നു ബോധ്യപ്പെടുന്ന നിലപാട് സ്വീകരിക്കുന്നതാണ് കരണീയം എന്നു ഞാന്‍ കരുതുന്നു).
യുദ്ധത്തിലല്ലാതെ, ഒരു ഭരണാധികാരി എന്ന നിലക്ക് ചിലപ്പോള്‍ ശിക്ഷ വിധിച്ചിട്ടുണ്ടാകാം എന്നല്ലാതെ നബി ആളെക്കൊന്നു എന്ന ഒഴുക്കന്‍ പസ്താവന കൊണ്ടെന്താ ഉദ്ദേശിക്കുന്നത്..?
3)ദത്തെടുത്ത് അനന്തരാവകാശിയാക്കുന്നതുമായി ബന്ധപ്പെട്ട നിയമത്തിന് നിങ്ങലുദ്ദേശിക്കുന്ന അര്‍ത്ഥമുണ്ടാകുന്നതെങ്ങനെ? ദത്തുപുത്രനെയോ സ്നേഹിതന്റെ പുത്രനെയോ ആരെയുമാകട്ടെ, സ്വപുത്രനെപ്പോലെ സ്നേഹിക്കുന്നതിനെ ഇസ്‌ലാം എതിര്‍ത്തുവെന്നു പറയുന്നത് ചുരുങ്ങിയ പക്ഷം സൂക്ഷ്മതയില്ലായ്മയെങ്കിലുമല്ലേ..? താങ്കള്‍ പറഞ്ഞ മനുഷിക മൂല്യത്തിനത് നിരക്കുമോ..? (താങ്കളെന്നോട് മുഷിയില്ലെന്ന് കരുതുന്നു).
4)ഈ താരതമ്യം കൊണ്ടെന്തെങ്കിലും താങ്കളുദ്ദേശിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. (ഉണ്ടെങ്കില്‍ ദയവായി വ്യക്തമാക്കുക).
5)///“യഥാര്‍ത്ഥ വിശ്വാസികള്‍ ഭീകര സര്‍പ്പങ്ങളെ കൈയ്യിലെടുത്താലും അപകടം പറ്റില്ല“/// സത്യത്തില്‍ ഈ വാക്യം കൊണ്ടെന്തായിരിക്കും വിശുദ്ധവേദം ഉദ്ദേശിക്കുന്നത്? വാക്കര്‍ത്ഥത്തില്‍ ഇതെടുത്താല്‍ ... (എന്തായാലും പൌലോസ് മാത്രമാവില്ലല്ലോ യഥാര്‍ത്ഥവിശ്വാസി. അതോ പൌലോസിനു ശേഷം യഥാര്‍ത്ഥ വിശ്വാസികള്‍ ഉണ്ടായിട്ടില്ലെന്നാണോ? ഉണ്ടെങ്കില്‍ അവരാരെങ്കിലും ഭീകരസര്‍പ്പത്തെ കൈയിലെടുത്തിട്ട് അപകടം പറ്റാതെ രക്ഷപ്പെട്ടുവോ?)
6)യേശു “അത്ഭുത”ങ്ങള്‍ കാണിച്ചിട്ടുണ്ട്. ഒരു നിലക്ക് മോശയില്‍ നിന്നും ഊണ്ടായിട്ടുണ്ട് “അല്‍ഭുത”വൃത്തി. എന്നാല്‍ മുഹമ്മദ് നബി അല്‍ഭുതങ്ങളൊന്നും കാണിച്ചതായിട്ടു കാണുന്നില്ല ശ്രീബുദ്ധന്‍ യോഗവിദ്യയാലുള്ള അല്‍ഭുതങ്ങളെയും രോഗശാന്തികളെയും അതിശക്തമായി വിലക്കിയിട്ടുന്റ്. ദൈവാനുഗ്രഹത്താല്‍ ഈ നാലു പേരെയും “അംഗീകരിക്കുകയും” വിശ്വസിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാന്‍. അതുകൊണ്ടു തന്നെ ഈ താരതമ്യത്തില്‍ ഒരര്‍ത്ഥവും ഞാന്‍ കാണുന്നില്ല.
7)നബി അടിമവ്യവസ്ഥയെ അംഗീകരിച്ചിട്ടില്ല. എന്ന് നബിയുടെ ആധ്യാത്മിക ബോധനം ഒരു രാഷ്ട്രമായി വികസിച്ചുവോ അന്നു മുതല്‍ അടിമത്തവും ഇല്ലാതായി. പിന്നീട്രുണ്ടായിരുന്ന യുദ്ധത്തടവുകാരെ അടിമകളായി തെറ്റിദ്ധരിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. താങ്കള്‍ പ്രതിപക്ഷബഹുമാനവും സൂക്ഷ്മതയുമുള്ള ഒരാളായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. വിശദമായിട്ടൊന്നു പഠിക്കാമെങ്കില്‍...
8)നബി ഇങ്ങനെ ചിന്തിച്ച സന്ദര്‍ഭം ഉദ്ധരണിയില്‍ നിന്നു വ്യക്തമാണല്ലോ..? ഈ താരതമ്യത്തിന്റെ ഉദ്ദേശ്യം വ്യക്തമായില്ല.
ഇതൊന്നു വായിക്കൂ
"എന്നാല്‍ താന്‍ സമാധാനമല്ല വാളാണ് കൊണ്ടുവന്നതെന്ന് പറഞ്ഞിട്ടുണ്ട്.എന്നാല്‍ അതു കൊണ്ട് യേശുവിന്റെ മഹത്വം കുറയുന്നില്ല"
Deleteഇത് അര്‍ഥം അറിയാത്ത ഒരു പ്രസ്താവന ആണ്. യേശു പറഞ്ഞതിന് അര്‍ഥം യേശുവില്‍ വിശ്വസിയ്ക്കത്തവരും വിഷവസിയ്ക്കുന്നവരും തമ്മിലുണ്ടാകാവുന്ന വിഭജനത്തെ പറ്റി ആണ് അല്ലാതെ വാളോ യുദ്ധമോ യേശു കൊണ്ടു വന്നു എന്നല്ല. ഒരേ വീട്ടില്‍ തന്നെ യേശിവിനെ കുറിച്ച് വിഭിന്ന വിശ്വാസികള്‍ ആകുകയും പരസ്പരം ഭിന്നിയ്ക്കുക്കയും ചെയ്യും. കുറെ പേര്‍ യേശുവിനെ സ്വീകരിയ്ക്കും കുറെ പേര്‍ ത്യജിയ്ക്കും അങ്ങിനെ വിഭജിയ്ക്കപ്പെട്ട ഒരു സമൂഹമുണ്ടാകും എന്നെ യേശു അര്‍ഥം ആക്കിയുള്ളൂ.
മുഹമ്മദ് ശമീം, താങ്കളുടെ കമന്റിനു നന്ദി.
ReplyDelete1) >> ഭാര്യ പരീക്ഷണമൊന്നു നടത്തിയിട്ടില്ല.<<<
ഭാര്യ നടത്തിയ പരീക്ഷണം ഹദീസുലുണ്ട്.
Isma`il b. Abu Hakim, a freedman of the family of al-Zubayr, told me on Khadija's authority that she said to the apostle of God, 'O son of my uncle, are you able to tell me about your visitant, when he comes to you?" He replied that he could, and she asked him to tell her when he came. So when Gabriel came to him, as he was wont, the apostle said to Khadija, 'This is Gabriel who has just come to me.' `Get up, O son of my uncle,' she said, `and sit by my left thigh.' The apostle did so, and she said, `Can you see him?' `Yes,' he said. She said, `Then turn around and sit on my right thigh.' He did so, and she said, `Can you see him?' When he said that he could she asked him to move and sit in her lap. When he had done this she again asked if he could see him, and when he said yes, she disclosed her form and cast aside her veil while the apostle was sitting in her lap. Then she said, `Can you see him?' And he replied, `No.' She said, `O son of my uncle, rejoice and be of good heart, by God he is an angel and not a satan.' (Ibn Ishaq, The Life of Muhammad, tr. Guillaume, 1967, p. 107)
താന്‍ ഒരു പ്രാവച്ചകനാണ് എന്ന് നബിക്ക് ഉറപ്പുണ്ടായിരുന്നുവെങ്കില്‍ , ഭാര്യയുടെ നഗ്നതാ പരീക്ഷണം എന്തിനായിരുന്നു? നഗ്നത കണ്ടാല്‍ മാലാഖമാര്‍ / പിശാച്ചുകള്‍ മാഞ്ഞു പോകും എന്നങ്ങാനും അവിടങ്ങളില്‍ വിശ്വാസം ഉണ്ടായിരുന്നോ ആവോ?
2) >>> യുദ്ധത്തിലല്ലാതെ, ഒരു ഭരണാധികാരി എന്ന നിലക്ക് ചിലപ്പോള്‍ ശിക്ഷ വിധിച്ചിട്ടുണ്ടാകാം എന്നല്ലാതെ നബി ആളെക്കൊന്നു എന്ന ഒഴുക്കന്‍ പസ്താവന കൊണ്ടെന്താ ഉദ്ദേശിക്കുന്നത്..? >>
യുദ്ധത്തില്‍ അല്ലാതെയും നബി ആളെ കൊന്നിട്ടുണ്ട്.
ഒരു ഭരണാധികാരിക്ക് ഒരാളെ ചതിച്ചു കൊല്ലേണ്ട കാര്യം ഉണ്ടോ? അങ്ങിനെ കൊന്ന സംഭവം ഹദീസില്‍ ഉണ്ട്. ഭരണാധികാരി ആയിരുന്നെങ്കില്‍ അയാളെ നിയമത്തില്‍ മുമ്പില്‍ നിറുത്തിയാണ് ന്യായം നടത്തുക. അല്ലാതെ അന്ധകാരത്തില്‍ , സ്വന്തം പ്രജയല്ലാത്ത ഒരാളെ ചതിച്ചു കൊല്ലുന്നതിനെ യുദ്ധമെന്നും പറയില്ല, നിയമം നടപ്പാക്കിയതാണ് എന്നും പറയില്ല.
>>യേശു യുദ്ധം ചെയ്തിട്ടില്ല. എന്നാല്‍ താന്‍ സമാധാനമല്ല വാളാണ് കൊണ്ടുവന്നതെന്ന് പറഞ്ഞിട്ടുണ്ട്.<<
അതിന്റെ അര്‍ത്ഥം ഇവിടെയുണ്ട്. http://me4what.blogspot.com/2010/03/blog-post_13.html
പശ്ചാത്തലം മനസിലാക്കാതെ വചനം വിശദീകരിക്കരുത്.
3) ദത്ത്.
തീര്‍ച്ചയായും എനിക്ക് താങ്കളോട് ഒരു മുഷിപ്പും ഇല്ല. എന്റെ മാനുഷിക മൂല്യം അനുസരിച്ച് ദത്ത് ഒരു മൂല്യമുള്ള ഒന്നാണ് എന്ന് ഞാന്‍ അതില്‍ ബ്രാക്കറ്റില്‍ കൊടുത്തിരുന്നു. കാരണം ദത്ത് മൂലം ഒരു അനാഥന്‍ സനാഥന്‍ ആകുന്നു എന്നതാണ് അതില്‍ പ്രധാനം. ആ ദമ്പതികളുടെ സ്വത്തിന്റെ അവകാശിയായി മാറുന്നു. പിന്നെ മക്കളിലാത്ത ദമ്പതികള്‍ക്ക് ഒരു ആശ്വാസവും. സ്വന്തമായി ഒരു പുത്രനെ/പുത്രിയെ അവര്‍ക്ക് കിട്ടുന്നു. അങ്ങിനെ ഒരു ദത്തുപുത്രന്റെ ഭാര്യയെ സ്വന്തം മരുമകളെ/മകളെ പോലെ കാണണം. (അവരെ മോഹിക്കരുത് എന്ന് ബ്രാക്കറ്റില്‍ )
>>> 4)ഈ താരതമ്യം കൊണ്ടെന്തെങ്കിലും താങ്കളുദ്ദേശിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. (ഉണ്ടെങ്കില്‍ ദയവായി വ്യക്തമാക്കുക). <<<
ഒരാള്‍ക്ക് തനിക്കുള്ള വിശിഷ്ട ആനുകൂല്യകള്‍ നഷ്ടപെട്ടു. മറ്റൊരാള്‍ക്ക് അത് വരെ ഇല്ലാതിരുന്ന അധികാരങ്ങളും ആനുകൂല്യങ്ങളും ലഭിച്ചു. അതാണ് ഉദ്ദേശിച്ചത്.
5) >> അതോ പൌലോസിനു ശേഷം യഥാര്‍ത്ഥ വിശ്വാസികള്‍ ഉണ്ടായിട്ടില്ലെന്നാണോ? <<<
ReplyDeleteവിഷത്തിന്റെ സാമീപ്യം രണ്ടു പേരിലും വന്ന വ്യത്യാസങ്ങളാണ് താരതമ്യം ചെയ്തത്.
മറ്റുള്ളവര്‍ എങ്ങിനെ ആ താരതമ്യത്തില്‍ വരും?
നബി(അല്ലെങ്കില്‍ ) വിഷം തീണ്ടിയിട്ടില്ലായിരുന്നെങ്കില്‍ ഈ താരതമ്യം വരില്ലായിരുന്നു.
>>> 6)യേശു “അത്ഭുത”ങ്ങള്‍ കാണിച്ചിട്ടുണ്ട്. ......... അതുകൊണ്ടു തന്നെ ഈ താരതമ്യത്തില്‍ ഒരര്‍ത്ഥവും ഞാന്‍ കാണുന്നില്ല. <<<
വിരോധമില്ല. രണ്ടു പേരെ താരതമ്യം ചെയ്യുമ്പോള്‍ അത് ആവശ്യമാണ് എന്ന് തോന്നി. ഒരാള്‍ ചെയ്തിട്ടുണ്ട്; മറ്റൊരാള്‍ ചെയ്തില്ല; ഒഴിഞ്ഞു മാറി. അത് സൂചിപ്പിച്ചു എന്ന് മാത്രം.
>>> 7)നബി അടിമവ്യവസ്ഥയെ അംഗീകരിച്ചിട്ടില്ല. <<<
അതൊരു ആലങ്കാരികമാകും എന്നാണു എനിക്ക് തോന്നുന്നത്. ഖുര്‍ആനില്‍ പറയുന്നത് അങ്ങിനെയല്ലല്ലോ?
33:50 നബിയേ, നീ വിവാഹമൂല്യം കൊടുത്തിട്ടുള്ളവരായ നിന്‍റെ ഭാര്യമാരെ നിനക്ക് നാം അനുവദിച്ചു തന്നിരിക്കുന്നു. അല്ലാഹു നിനക്ക് ( യുദ്ധത്തില്‍ ) അധീനപ്പെടുത്തിത്തന്ന കൂട്ടത്തില്‍ നിന്‍റെ വലതുകൈ ഉടമപ്പെടുത്തിയ ( അടിമ ) സ്ത്രീകളെയും നിന്നോടൊപ്പം സ്വദേശം വിട്ടുപോന്നവരായ നിന്‍റെ പിതൃവ്യന്‍റെ പുത്രിമാര്‍, നിന്‍റെ പിതൃസഹോദരിമാരുടെ പുത്രിമാര്‍, നിന്‍റെ അമ്മാവന്‍റെ പുത്രിമാര്‍, നിന്‍റെ മാതൃസഹോദരിമാരുടെ പുത്രിമാര്‍ എന്നിവരെയും ( വിവാഹം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നു. )...
http://www.quranmalayalam.com/quran/uni/u33.html
ഈ സ്ത്രീകള്‍ (വലതുകൈ ഉടമപ്പെടുത്തിയ സ്ത്രീകള്‍ ) അടിമയാണോ സ്വതന്ത്രയാണോ?
ഉടമപെടുത്തിയ സ്ത്രീകള്‍ എന്ന് പറഞ്ഞാല്‍ അടിമ എന്നാണല്ലോ അര്‍ഥം? ഒരാള്‍ ഉടമയാനെങ്കില്‍ മറ്റെയാള്‍ അടിമയാണല്ലോ?
ഇത് വച്ച് എങ്ങിനെയാണ് നബി അടിമ വ്യവസ്ഥ അംഗീകരിച്ചിട്ടില്ല എന്ന് പറയുന്നത്?
>>> 8)നബി ഇങ്ങനെ ചിന്തിച്ച സന്ദര്‍ഭം ഉദ്ധരണിയില്‍ നിന്നു വ്യക്തമാണല്ലോ..? ഈ താരതമ്യത്തിന്റെ ഉദ്ദേശ്യം വ്യക്തമായില്ല. <<
ലളിതം . ഒരാള്‍ പോസിറ്റീവ് എനര്‍ജിയോട് കൂടി പ്രതീക്ഷയോടു മുന്നോട്ട് നടന്നു. മറ്റൊരാള്‍ നെഗറ്റീവ് എനര്‍ജിയിലെക്ക് വീണു.
അത്രയെ ഉദ്ടെസിച്ചുള്ളൂ.
1)ഇബ്‌നു ഇസ്‌ഹാഖിന്റെ കഥയ്ക്ക് വിശദീകരണം നല്‍കേണ്ട ബാധ്യത എനിക്കില്ല. താങ്കളുടെ ഉദ്ധരണിയില്‍ പറയുന്ന പോലൊരു സംഭവം നടന്നതായി ഞാന്‍ വിശ്വസിക്കുന്നുമില്ല. എന്നാലും വിഷയം അതല്ല, നബി തന്നെ തിരിച്ചറിഞ്ഞത് ഭാര്യ പരീക്ഷണം നടത്തിയിട്ടല്ല. എന്നു പറയുമ്പോള്‍ ഭാര്യ എന്തെങ്കിലും പരീക്ഷണം നടത്തിയോ എന്നത് ഇവിടെ വിഷയവുമല്ല.
ReplyDelete2)താങ്കള്‍ പറഞ്ഞ സംഭവം വ്യക്തമല്ല.
ഇനി ഞാന്‍ ഉദ്ദേശിച്ചതു പറയാം. യുദ്ധം ചെയ്തു എന്നത് ഒരാളെ മോശമായി വിധിക്കാന്‍ കാരണമല്ലെന്നതു തന്നെയാണത്. വാളിനെപ്പറ്റി യേശു പറഞ്ഞത് സന്ദര്‍ഭം മനസ്സിലാക്കിത്തന്നെയാണ് ഞാന്‍ ഉദ്ധരിച്ചത്. താങ്കള്‍ ലിങ്കു തന്ന പോസ്റ്റിലെ വ്യാഖ്യാനം വളരെ വിചിത്രമയിത്തോന്നുന്നു. ഇത്രയും പാവമായ ഒരു വ്യാഖ്യാനം ശിവകാശിയിലെ കലണ്ടറുകച്ചവടക്കാരുടെ ഗീതാസന്ദേശത്തിലേ ഞാന്‍ വേറെ കണ്ടിട്ടുള്ളൂ. ഗീതയുടെ സന്ദേശം അതല്ലെന്നെനിക്കറിയാം. എന്നാല്‍ യേശുവിന്റെ വചനത്തെ താങ്കള്‍ സൂചിപ്പിച്ചതിന്‍ പ്രകാരം വ്യാഖ്യാനിക്കാന്‍ താങ്കള്‍ക്ക് തീര്‍ച്ചയായും അവകാശമുണ്ട്. എനിക്കുമുണ്ടാ അവകാശം. കാരണം ഞാന്‍ യേശുവിനെ ആദരിക്കുന്നു. എന്റെ ജീവനേക്കാള്‍ സ്നേഹിക്കുന്നു. ആ സ്നേഹം എന്നില്‍ ആധ്യാത്മികസമ്പൂര്‍ത്തി നിറക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു.
യുദ്ധം ചെയ്യുന്നതും അതില്‍ ആളുകളെ വധിക്കുന്നതും തെറ്റല്ല.
3)ദത്തെടുക്കുന്നതിന് ഇസ്‌ലാം എതിരല്ലെന്നു പറഞ്ഞല്ലോ. എന്നാല്‍ അനന്തരാവകാശം നിര്‍ണ്ണയിക്കുമ്പോള്‍ നമുക്കുണ്ടാകുന്ന ചില വികാരങ്ങളുടെ പേരില്‍ യഥാര്‍ത്ഥ അവകാശിക്ക് ഒന്നും തടയപ്പെടാന്‍ പാടില്ല. എന്നാല്‍ അതോടൊപ്പം തന്നെ, ഇസ്‌ലാമിക അനന്തരാവകാശനിയമത്തില്‍ മൂന്നിലൊന്ന് വസിയ്യത്തിനുള്ള വ്യവസ്ഥയുണ്ട്. അത് സാമാന്യം വളരെക്കൂടിയ അളവാണ്. അതില്‍ നിന്ന് ഇതു പോലെ നേരിട്ടവകാശമില്ലാത്തവര്‍ക്ക് വസിയ്യത്തു ചെയ്യാനാണ് ഇസ്‌ലാമിന്റെ കല്പന.
ReplyDeleteപിന്നെ സൈനബുമായുള്ള വിവാഹത്തെപ്പറ്റി താങ്കള്‍ സൂചിപ്പിച്ചു. മോഹിക്കരുത് എന്ന താങ്കളുടെ പ്രയോഗത്തില്‍ ദുസ്സൂചനയുണ്ട്. അത് എന്നിലുണ്ടാക്കുന്ന വേദ്ന്യെ ഒട്ടും പരിഗണിക്കാന്‍ താങ്കള്‍ക്കു ബാധ്യതയില്ലെന്നു ഞാന്‍ അംഗീകരിക്കുന്നു. ഏതായാലും കൂടുതല്‍ വിസ്തരിച്ചുള്ള സംസാരം ആവശ്യമില്ലല്ലോ. സൈനബും നബിയും തമ്മിലുള്ള വിവാഹത്തിന്റെ യാഥാര്‍ത്ഥ്യം എന്തെന്ന് അറിയാന്‍ താങ്കള്‍ക്ക് മുന്‍വിധിയില്ലാത്ത താല്പര്യമുണ്ടെങ്കില്‍ ചോദിക്കുക. എന്റെ എളിയ അറിവും വിചാരങ്ങളും പങ്കു വെക്കാം.
4)നബിക്ക് മക്കയില്‍ ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടത് താങ്കള്‍ വായിച്ചിട്ടില്ലായിരിക്കും. എന്നാല്‍, പൂര്‍ണ്ണമായ സ്വഭാവത്തില്‍ ഇസ്‌ലാമിക നൈതികത നബിയുടെ കൈയാല്‍ തന്നെ സ്ഥാപിക്കപ്പെടുകയും പൂര്‍ത്തീകരിക്കപ്പെടുകയും ചെയ്യണമെന്നത് ദൈവ നിശ്ചയമായിരുന്നു. യോസേഫിനെ ജയിലില്‍ നിന്നിറക്കി മിസ്‌റിന്റെ ഭരണമേല്‍പ്പിച്ച ദൈവം, ദാവീദിനും ശലോമോനും രാജ്യാധികാരം നല്‍കിയ ദൈവം മുഹമ്മദ് എന്ന മുഹാജിറി(പലായക)നെ മുഹമ്മദ് എന്ന ഭരണാധികാരിയിലേക്ക് ഉയര്‍ത്തുകയാണ് ചെയ്തത്.
5)“ഭീകരസര്‍പ്പങ്ങളെ കയിലെടുത്താലും” എന്ന വിശുദ്ധ വചനത്തിന്റെ അര്‍ത്ഥമെന്താണ് എന്നാണ് എന്റെ ചോദ്യം. അത് ശരിക്കും പാമ്പുകളെ കൈയിലെടുക്കുക എന്നാണോ? അതില്‍ സൂചിപ്പിക്കുന്ന അപകടം “ഭൌതികാര്‍ത്ഥ”ത്തിലുള്ള വിഷം തീണ്ടലാണോ..?
ReplyDelete6)ഏതായാലും അല്‍ഭുതം കാണിച്ച യേശുവിലും അല്‍ഭുതങ്ങള്‍ കാണിക്കാത്ത നബിയിലും അല്‍ഭുതങ്ങള്‍ കാണിക്കുന്നതിനെ ആക്ഷേപിച്ച ബുദ്ധനിലും ഞാന്‍ രക്ഷാകര ദൌത്യങ്ങള്‍ കാണുന്നുണ്ട്. അവരിലെല്ലാം വിശ്വസിക്കുന്നുമുണ്ട്. എന്റെ ഈ നിലപാടിനെ താങ്കള്‍ അംഗീകരിച്ചതില്‍ സന്തോഷം.
7)“മാ മലകത് ഐമാനുകും” എന്ന ഖുര്‍ആനിക പ്രയോഗത്തിന് അടിമ എന്നര്‍ത്ഥമില്ല. യുദ്ധത്തടവുകാരില്‍ അപൂര്‍വ്വമായി പെട്ടു പോകുന്ന സ്ത്രീകളെയാണ് ഇവിടെ ഉദ്ദേശിക്കുന്നത്. അന്നത്തെ വ്യവസ്ഥയും അവസ്ഥയുമായി ബന്ധപ്പെടുത്തി കാണണം ഇതിനെ. യുദ്ധത്തില്‍ തടവുകാര്‍ കൈയില്‍ വ്ഗന്നു പെട്ടാല്‍ ഒന്നുകില്‍ പരസ്പരം കൈമാറും. അല്ലെങ്കില്‍ മോചനദ്രവ്യം വാങ്ങി വിട്ടയക്കും. അതുമല്ലാത്ത സന്ദര്‍ഭങ്ങളില്‍ പടയാളികളുടെ സംരക്ഷണയില്‍ വിടും. (തടവിലാക്കി പീഡിപ്പിക്കല്‍ ആധുനിക കാലത്തെ രീതിയാണ്. ആധുനിക കാലത്തു പോലും യുദ്ധത്തടവറകളെ യഥാര്‍ത്ഥ ഇസ്‌ലാം അംഗീകരിക്കുമെന്നു തോന്നുന്നില്ല). ശ്രദ്ധിക്കുക; സംരക്ഷണയിലാണ് വിടുന്നത്. അധീശത്വത്തിലല്ല. ഈ തടവുകാരില്‍ ചില സന്ദര്‍ഭങ്ങളില്‍ വന്നു പെട്ടു പോകുന്ന സ്ത്രീ തടവുകാരെ അവരുടെ കൂടി താല്പര്യം പരിഗണിച്ച്, മഹ്‌ര്‍, കൈകാര്യകര്‍ത്താവ്, സാക്ഷികള്‍ തുടങ്ങിയ ഫോര്‍മാലിറ്റികളൊന്നും കൂടാതെയും ജാതി മത പരിഗണന കൂടാതെയും പത്നിമാരാക്കാന്‍ അവരുടെ സംരക്ഷണം ഏല്‍പ്പിക്കപ്പെടുന്നവര്‍ക്ക് അവകാശമുണ്ട്. അല്ലെങ്കില്‍ മറ്റൊരാള്‍ക്ക് വിവാഹം കഴിച്ചു കൊടുക്കുകയും ആവാം. മാ മലകത് ഐമാനുകും എന്ന് ഖുര്‍ആന്‍ പറയുന്നത് ഈ വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെക്കുറിച്ചാണ്.
ReplyDeleteമുസ്‌ലിംകളുടെ സാമൂഹ്യ ദൌത്യവും ബന്ധങ്ങളും നിര്‍ണ്ണയിക്കുന്നത് ഖുര്‍ആനാണ്. അതില്‍ ഈശ്വരനിലേക്കെത്താന്‍ ക്ലേശത്തിന്റെ വഴി താണ്ടണമെന്ന് പറയുന്നു. ക്ലേശത്തിന്റെ വഴിയെന്നാല്‍ ഒന്നാമതായി ജനങ്ങളെ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കലും രണ്ടാമതായി വറുതി ബാധിച്ചവര്‍ക്ക് അന്നം നല്‍കലും ‘മൂന്നാമതായി’ വിശ്വാസി സമൂഹത്തിലുള്‍പ്പെടലുമാണ് എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. എന്നിരിക്കേ, ഇസ്‌ലാം എന്ന് ഒരു രാഷ്ട്രീയ വ്യവസ്ഥയായി മാറിയോ അന്ന് അടിമത്തവും അവസാനിച്ചു. അതല്ലാത്ത വര്‍ത്തമാനം ആരു പറഞ്ഞാലും സത്യമല്ല.
8)വിശദീകരിച്ചല്ലോ..; തനിക്കുണ്ടായ വെളിപാടനുഭവത്തിന്റെ തുടര്‍ച്ച നഷ്ടപ്പെട്ടത് തന്റെ തന്നെ കുറ്റം കൊണ്ടാണോ എന്ന വേവലാതിയില്‍ നബിക്കുണ്ടായ ചില ചിന്താ വ്യതിയാനങ്ങള്‍. നബിയെ അല്ലാഹുവിന്റെ ദാസനും ദൂതനുമായ ഒരു മനുഷ്യനായി മാത്രമാണ് മുസ്‌ലിംകള്‍ പരിഗണിക്കുന്നത്
>>> 1)ഇബ്‌നു ഇസ്‌ഹാഖിന്റെ കഥയ്ക്ക് വിശദീകരണം നല്‍കേണ്ട ബാധ്യത എനിക്കില്ല. താങ്കളുടെ ഉദ്ധരണിയില്‍ പറയുന്ന പോലൊരു സംഭവം നടന്നതായി ഞാന്‍ വിശ്വസിക്കുന്നുമില്ല<<<
ReplyDeleteതാങ്കള്‍ വിശ്വസിക്കണം എന്ന് എനിക്ക് നിര്‍ബന്ധവും ഇല്ല. അങ്ങിനെ ഒരു സംഭവം ഹദീസില്‍ ഉണ്ടെന്നു ചൂണ്ടി കാട്ടി എന്ന് മാത്രം.
നബിക്ക് സ്വന്തമായി വിശ്വസമുണ്ടായിരുന്നെന്കില്‍ ഭാര്യയുടെ പരീക്ഷണത്തിന് പ്രസക്തിയേയില്ല. അത്രയെ ഞാന്‍ പറഞ്ഞുള്ളൂ. പൌലോസിനു ദൈവ വിളി ഉണ്ടായ പോലെ തന്നെ മറ്റൊരു ശിഷ്യനായ അനനിയാസിനും ദൈവം വിളിച്ചിരുന്നു. പൌലോസിനെ മാമോദീസ മുക്കിയത് അനനിയാസായിരുന്നു. നബിയുടെ കാര്യത്തില്‍ മറ്റൊരു സാക്ഷി പോലും ഇല്ല. (ആ താരതമ്യം വിട്ടു പോയി)
>>> 2)താങ്കള്‍ പറഞ്ഞ സംഭവം വ്യക്തമല്ല.ഇനി ഞാന്‍ ഉദ്ദേശിച്ചതു പറയാം. യുദ്ധം ചെയ്തു എന്നത് ഒരാളെ മോശമായി വിധിക്കാന്‍ കാരണമല്ലെന്നതു തന്നെയാണത്. <<<
യുദ്ധം വിട്. ഭരണാധികാരി എന്ന നിലയിലുള്ള ശിക്ഷയും വിട്.
യുദ്ധത്തിലല്ലാതെ , തന്റെ പ്രജയല്ലാത്ത ഒരാളെ ചതിവില്‍ കൊന്നാല്‍ അത് മോശമാകുമോ? അതോ മാതൃകയാകുമോ?
അങ്ങിനെയുള്ള വധം നബി ചെയ്യിച്ചിട്ടുണ്ട്. ഹദീസ് വേണമോ?
>>> വാളിനെപ്പറ്റി യേശു പറഞ്ഞത് സന്ദര്‍ഭം മനസ്സിലാക്കിത്തന്നെയാണ് ഞാന്‍ ഉദ്ധരിച്ചത്. താങ്കള്‍ ലിങ്കു തന്ന പോസ്റ്റിലെ വ്യാഖ്യാനം വളരെ വിചിത്രമയിത്തോന്നുന്നു.<<<
താങ്കള്‍ മനസിലാക്കിയ സന്ദര്‍ഭം എന്താണ്? യുദ്ധം ചെയ്യന്നാണ് വാളെടുക്കാന്‍ പറഞ്ഞതെന്നോ? എന്നിട്ട് യേശു യുദ്ധം ചെയ്തുവോ? ശിഷ്യന്മാര്‍ യുദ്ധം ചെയ്തുവോ?
താങ്കള്‍ താങ്കള്‍ക്ക് മനസിലായ സന്ദര്‍ഭം വിവരിക്കൂ.എന്നിട്ട് നോക്കാം ആരുടെ വ്യാഖ്യാനമാണ് വിചിത്രമാവുക എന്ന്.
>>> 3)എന്നാല്‍ അനന്തരാവകാശം നിര്‍ണ്ണയിക്കുമ്പോള്‍ നമുക്കുണ്ടാകുന്ന ചില വികാരങ്ങളുടെ പേരില്‍ യഥാര്‍ത്ഥ അവകാശിക്ക് ഒന്നും തടയപ്പെടാന്‍ പാടില്ല. എന്നാല്‍ അതോടൊപ്പം തന്നെ, ഇസ്‌ലാമിക അനന്തരാവകാശനിയമത്തില്‍ മൂന്നിലൊന്ന് വസിയ്യത്തിനുള്ള വ്യവസ്ഥയുണ്ട്. അത് സാമാന്യം വളരെക്കൂടിയ അളവാണ്. അതില്‍ നിന്ന് ഇതു പോലെ നേരിട്ടവകാശമില്ലാത്തവര്‍ക്ക് വസിയ്യത്തു ചെയ്യാനാണ് ഇസ്‌ലാമിന്റെ കല്പന. <<<
താങ്കള്‍ പറഞ്ഞാല്‍ പോരല്ലോ? ഖുറാനോ ഹദീസോ പറയുന്നുണ്ടോ? എവിടെയാണ് ഖുറാനോ ഹദീസോ ദത്തിനെ അനുകൂലിക്കുന്നത്? ഒന്ന് കാണിച്ചു തരാമോ?
സ്വത്തു പങ്കു വയ്ക്കുന്നത് 4:11-12, 176 എന്നിവടങ്ങളില്‍ കാണുന്നുണ്ട്. അതില്‍ ഇതു പങ്കാണ് ദത്ത് പുത്രനുള്ളത് /പുത്രിക്കുള്ളത്?
4:11. ....ഇനി അയാള്‍ക്ക് സന്താനമില്ലാതിരിക്കുകയും, മാതാപിതാക്കള്‍ അയാളുടെ അനന്തരാവകാശികളായിരിക്കയുമാണെങ്കില്‍ അയാളുടെ മാതാവിന് മൂന്നിലൊരു ഭാഗം ഉണ്ടായിരിക്കും. ഇനി അയാള്‍ക്ക് സഹോദരങ്ങളുണ്ടായിരുന്നാല്‍ അയാളുടെ മാതാവിന് ആറിലൊന്നുണ്ടായിരിക്കും. ...
4:12 ... അനന്തരമെടുക്കുന്ന പുരുഷനോ സ്ത്രീയോ പിതാവും മക്കളുമില്ലാത്ത ആളായിരിക്കുകയും, അയാള്‍ക്ക് ( മാതാവൊത്ത ) ഒരു സഹോദരനോ സഹോദരിയോ ഉണ്ടായിരിക്കുകയും ചെയ്താല്‍ അവരില്‍ ( ആ സഹോദരസഹോദരിമാരില്‍ ) ഓരോരുത്തര്‍ക്കും ആറില്‍ ഒരംശം ലഭിക്കുന്നതാണ്....
ഇത് പ്രകാരം ദത്ത് എന്ന കാര്യം തന്നെ വരുന്നില്ല. സന്താനങ്ങള്‍ ഇല്ലെങ്കില്‍ മാതാവിനാണ് മൂന്നിലൊന്ന് പങ്ക് . വ്യാഖ്യാനം ആരുടെതാണ് വിചിത്രം എന്ന് മനസിലാകുന്നുണ്ടോ?
അല്ലെങ്കില്‍ സഹോദരങ്ങള്‍ക്ക്. ദത്ത് സമ്പ്രദായത്തെ പറ്റി ഒന്നും പറയുന്നില്ല. മക്കളില്ലെങ്കില്‍ അതൊക്കെ മാതാവിനും സഹോദരങ്ങള്‍ക്കും പോകും. ദത്ത് പുത്രന്‍ / പുത്രിക്കു ഉണ്ട കിട്ടും!
>>> മോഹിക്കരുത് എന്ന താങ്കളുടെ പ്രയോഗത്തില്‍ ദുസ്സൂചനയുണ്ട്. <<<
മനസിലായല്ലേ?എന്തുകൊണ്ടാണ് താങ്കള്‍ക്ക് മനസിലായത് എന്നറിയാമോ? ഹദീസില്‍ ഉള്ള കാര്യമാണ് ഞാന്‍ പറഞ്ഞത്. എന്റെ സ്വന്തം കണ്ടുപിടുത്തമല്ല. അവരുടെ വിവാഹമോചനത്തിന് മുമ്പാണ് നബിയുടെ ഈ മോഹിക്കല്‍ . ദത്ത്പുത്രന്റെ ഭാര്യ എന്നത് പോട്ടെ, അന്യന്റെ ഭാര്യയെ മോഹിക്കുന്നത് അത്ര നല്ല മാനുഷിക മൂല്യമായി എനിക്ക് തോന്നിയിട്ടില്ല. താങ്കള്‍ക്ക് അത് ഒരു മാതൃകയാണോ? അല്ലയോ?
>>> 4)നബിക്ക് മക്കയില്‍ ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടത് താങ്കള്‍ വായിച്ചിട്ടില്ലായിരിക്കും....
ReplyDelete.... ദൈവം മുഹമ്മദ് എന്ന മുഹാജിറി(പലായക)നെ മുഹമ്മദ് എന്ന ഭരണാധികാരിയിലേക്ക് ഉയര്‍ത്തുകയാണ് ചെയ്തത്. <<<
എനിക്ക് യാതൊരു പരാതിയും ഇല്ല.നബി എങ്ങിനെ ഭരണാധികാരിയായി എന്നല്ല താരതമ്യം. കാരണം പൌലോസ് ഭരണാധികാരി ആയിട്ടില്ല. അതുകൊണ്ട് എങ്ങിനെ ഭരണാധികാരിയായി എന്ന് താരതമ്യം ചെയ്യുവാന്‍ പറ്റുകയില്ല. ഈ സംഭവത്തിന് ശേഷം പൌലോസിന്റെ പ്രത്യേക അവകാശങ്ങള്‍ ഇല്ലാതായി, നബിക്ക് പ്രത്യേക അധികാരങ്ങള്‍ കിട്ടി എന്നല്ലേ പറഞ്ഞുള്ളൂ. വെറും താരതമ്യം മാത്രം. അല്ലാതെ അസാന്മാര്‍ഗിക മാര്‍ഗത്തിലൂടെയാണ് നബി ഭരണാധികാരി ആയത് എന്ന് ഞാന്‍ എവിടെയും സൂചിപ്പിച്ചിട്ടില്ല.
>>> 5)“ഭീകരസര്‍പ്പങ്ങളെ കയിലെടുത്താലും” എന്ന വിശുദ്ധ വചനത്തിന്റെ അര്‍ത്ഥമെന്താണ് എന്നാണ് എന്റെ ചോദ്യം. അത് ശരിക്കും പാമ്പുകളെ കൈയിലെടുക്കുക എന്നാണോ? അതില്‍ സൂചിപ്പിക്കുന്ന അപകടം “ഭൌതികാര്‍ത്ഥ”ത്തിലുള്ള വിഷം തീണ്ടലാണോ..?<<<
താങ്കള്‍ക്ക് എങ്ങിനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. സര്‍പ്പത്തെ കൈയ്യിലെടുക്കുന്നത് പാലുകൊടുക്കനാണ് എന്ന് വ്യാഖ്യാനിച്ചാലും എനിക്ക് പരാതിയില്ല.
ഞാന്‍ സൂചിപ്പിച്ചത്... വചനം പറഞ്ഞ അത് പോലെ പൌലോസിനും സംഭവിച്ചു എന്നത് പൌലോസിന്റെ വിശ്വാസത്തെ കാണിക്കുന്നു .യേശു പറഞ്ഞ പോലെയുള്ള വിശ്വാസം പൌലോസിനുണ്ടായിരുന്നു അന്ന് അനുമാനിക്കാന്‍ അത് ധാരാളം.നബിയുടെ കാര്യത്തില്‍ , വിഷം രുചിച്ചു നോക്കിയിട്ട് അതില്‍ വിഷമുണ്ട് എന്ന് പറയുന്ന തരം പ്രകടനം അല്ല അത് എന്ന് കൂടി ചേര്‍ത്ത് വായിക്കാം.വിഷം കഴിക്കുന്നതിനു മുമ്പേ വിഷമുണ്ട് എന്ന് പറഞ്ഞിരുന്നെങ്കില്‍ അത് വിശ്വാസ യോഗ്യമായേനെ? രുചിച്ചിട്ടു വിഷമുണ്ട് എന്ന് പറയാന്‍ പ്രവാചകനാവണം എന്ന് തോന്നുന്നില്ല.
>>> 6)ഏതായാലും അല്‍ഭുതം കാണിച്ച യേശുവിലും അല്‍ഭുതങ്ങള്‍ കാണിക്കാത്ത നബിയിലും അല്‍ഭുതങ്ങള്‍ കാണിക്കുന്നതിനെ ആക്ഷേപിച്ച ബുദ്ധനിലും ഞാന്‍ രക്ഷാകര ദൌത്യങ്ങള്‍ കാണുന്നുണ്ട്. അവരിലെല്ലാം വിശ്വസിക്കുന്നുമുണ്ട്. എന്റെ ഈ നിലപാടിനെ താങ്കള്‍ അംഗീകരിച്ചതില്‍ സന്തോഷം. <<<
താങ്കള്‍ക്ക് ആരെ വേണമെങ്കിലും വിശ്വസിക്കുകയോ അവിശ്വസിക്കുകയോ ചെയ്യാം. അതില്‍ എനിക്കെന്തു കാര്യം?ഇവിടെ രണ്ടു പേരുമായുള്ള താരതമ്യം മാത്രമേ കൊടുത്തിട്ടുള്ളൂ. അതില്‍ രണ്ടു കോളങ്ങള്‍ ! ഒന്ന് പൌലോസിന്റെ കോളം മറ്റേതു നബിയുടെ കോളം.
>>> 7) “മാ മലകത് ഐമാനുകും” എന്ന ഖുര്‍ആനിക പ്രയോഗത്തിന് അടിമ എന്നര്‍ത്ഥമില്ല. ....ഈ തടവുകാരില്‍ ചില സന്ദര്‍ഭങ്ങളില്‍ വന്നു പെട്ടു പോകുന്ന സ്ത്രീ തടവുകാരെ അവരുടെ കൂടി താല്പര്യം പരിഗണിച്ച്, മഹ്‌ര്‍, കൈകാര്യകര്‍ത്താവ്, സാക്ഷികള്‍ തുടങ്ങിയ ഫോര്‍മാലിറ്റികളൊന്നും കൂടാതെയും ജാതി മത പരിഗണന കൂടാതെയും പത്നിമാരാക്കാന്‍ അവരുടെ സംരക്ഷണം ഏല്‍പ്പിക്കപ്പെടുന്നവര്‍ക്ക് അവകാശമുണ്ട്. അല്ലെങ്കില്‍ മറ്റൊരാള്‍ക്ക് വിവാഹം കഴിച്ചു കൊടുക്കുകയും ആവാം. മാ മലകത് ഐമാനുകും എന്ന് ഖുര്‍ആന്‍ പറയുന്നത് ഈ വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെക്കുറിച്ചാണ്...എന്നിരിക്കേ, ഇസ്‌ലാം എന്ന് ഒരു രാഷ്ട്രീയ വ്യവസ്ഥയായി മാറിയോ അന്ന് അടിമത്തവും അവസാനിച്ചു. അതല്ലാത്ത വര്‍ത്തമാനം ആരു പറഞ്ഞാലും സത്യമല്ല. <<<
ReplyDeleteഅടിമ എന്ന് ആ പദത്തിന് അര്‍ത്ഥം അറബിയില്‍ ഉണ്ടാകില്ല. പക്ഷെ ആ സ്ത്രീകള്‍ക്ക് സ്വാതന്ത്രം ഇല്ല എന്ന് മാത്രം. വേലക്കാരിക്ക് കൂലി കിട്ടും. സ്വന്തം ഭര്‍ത്താവിന്റെ ഒപ്പം പോകാം. ഈ സ്ത്രീകള്‍ക്ക് ഉടമസ്ഥന് കിടന്നു കൊടുക്കേണ്ടി വരുന്നില്ലേ? ഭര്‍ത്താവ് ഉണ്ടെങ്കില്‍ പോലും? അതിന്റെ സൂക്തങ്ങള്‍ ഹാജരാക്കണോ? വേണങ്കില്‍ ആകാം. എന്നാണു ഇസ്ലാം രാഷ്ട്രീയ വ്യവസ്ഥ ആയത്? ഒരു ഭരണാധികാരി എന്ന നിലക്ക് ചിലപ്പോള്‍ നബി ശിക്ഷ വിധിച്ചിട്ടുണ്ടാകാം എന്ന് താങ്കള്‍ പറഞ്ഞു. ഭരണാധികാരിയായ നബി ഏതു നിയമവ്യവസ്ഥ വച്ചിട്ടാണ് അവിടെ ഭരണം നടത്തിയത്? ഇസ്ലാമിക വ്യവസ്ഥ ആയിരുന്നില്ലേ? അതിന്റെ അര്‍ത്ഥം അടിമ വ്യവസ്ഥ നബിയുടെ കാലത്ത് അവസാനിചിട്ടുണ്ടാകണം. ഇല്ലേ? അടിമ വ്യവസ്ഥ അവിടെ അവസാനിച്ചുവോ? ഇല്ലയോ ? വര്‍ത്തമാനം പറയുന്നത് അതിന്റെ അടിസ്ഥാനതിലാകാം.
>>8)വിശദീകരിച്ചല്ലോ..; തനിക്കുണ്ടായ വെളിപാടനുഭവത്തിന്റെ തുടര്‍ച്ച നഷ്ടപ്പെട്ടത് തന്റെ തന്നെ കുറ്റം കൊണ്ടാണോ എന്ന വേവലാതിയില്‍ നബിക്കുണ്ടായ ചില ചിന്താ വ്യതിയാനങ്ങള്‍. നബിയെ അല്ലാഹുവിന്റെ ദാസനും ദൂതനുമായ ഒരു മനുഷ്യനായി മാത്രമാണ് മുസ്‌ലിംകള്‍ പരിഗണിക്കുന്നത് <<<
നബി ഒരു മനുഷ്യനോ ദൂതനോ ആര് വേണമെങ്കിലും ആയിക്കോട്ടെ. താരതമ്യത്തില്‍ അദ്ദേഹം ആത്മഹത്യാ ചെയ്യുവാന്‍ തീരുമാനിച്ചു. പൌലോസ് വര്‍ദ്ധിച്ച വീര്യതോട് കൂടി വാളുപെക്ഷിച്ചു പ്രസംഗം തുടങ്ങി. നബി ആദ്യ പതിമൂന്നു കൊല്ലം പ്രസംഗിച്ചു . എത്ര പേര്‍ അനുയായികളായി? യുദ്ധം തുടങ്ങിയ ശേഷമുള്ള പത്തുകൊല്ലം എത്ര അനുയായികള്‍ ഉണ്ടായി? ആരുടെ പ്രസംഗമാണ് ഉദ്ദേശിച്ച ഫലം കണ്ടത്? അത് ഒരു താരതമ്യം ആയി കൊടുക്കേണ്ടതായിരുന്നു. ഓര്‍ത്തില്ല.
1)ഇബ്‌നു ഇസ്‌ഹാഖ് ഹദീസ് നിവേദകനല്ല. ചരിത്രകാരനാണ്. ഹദീസില്‍ തന്നെ കള്ളങ്ങള്‍ കടന്നു കൂടിയിട്ടുണ്ട്. കഥ പറച്ചിലിനോട് കൂടുതല്‍ ചേര്‍ന്നു നില്‍ക്കുന്ന അന്നത്തെ ചരിത്രാഖ്യാനത്തില്‍ അതിനെക്കാള്‍ തെറ്റുകളുണ്ട്. ഹദീസിന് പ്രമാണ സ്ഥാനമുള്ളതു കൊണ്ട് അതിലെ പതിര് വേര്‍തിരിച്ചെടുക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. ചരിത്രം അങ്ങനെയൊരു സ്ഥാനത്തല്ല. അതിലെ പതിരു വേര്‍തിരിക്കേണ്ടത് ചരിത്ര ഗവേഷകന്മാരാണ്. മതപണ്ഡിതന്മാരല്ല.
ReplyDelete2)താങ്കള്‍ കൃത്യമായി കാര്യങ്ങള്‍ പറഞ്ഞോളൂ. ഏതാണ് താങ്കളുദ്ദേശിക്കുന്ന സംഭവം?
ധര്‍മ യുദ്ധത്തിന്റെ രാഷ്ട്രീയ പ്രസക്തിയേയും അതിനോടുള്ള നിലപാടിനെയും കുറിച്ചാണ് ഞാന്‍ സൂചിപ്പിച്ചത്. എക്കാലത്തും സായുധയുദ്ധം അംഗീകൃതരാഷ്ട്രീയ പ്രവര്‍ത്തനമായിരിക്കുമെന്ന് ഞാന്‍ മനസ്സിലാക്കുന്നുമില്ല. ഉപാധികളും ആയുധങ്ങളും നിര്‍ണ്ണയിക്കുന്നത് കാലമാണ്. യേശുവിന് യുദ്ധം ചെയ്യേണ്ടി വന്നിട്ടില്ല. എന്നാല്‍ ഞാന്‍ ഉദ്ധരിച്ചത് യുദ്ധത്തോടുള്ള അവിടുത്തെ നിലപാടാണ്.
3)താങ്കളുദ്ധരിച്ചത് (താങ്കളുടെ ഭാഷ നന്നായോ എന്ന് നോക്കണം. നമ്മള്‍ ദൈവകാര്യങ്ങള്‍ സംസാരിക്കുകയല്ലേ. ഉണ്ട കിട്ടുമെന്നൊക്കെപ്പറഞ്ഞാല്‍..?) ഞാന്‍ പറഞ്ഞ മൂന്നിലൊന്ന് സ്വത്ത് വസിയ്യത്ത് ചെയ്തതിനു ശേഷം സ്വത്തില്‍ വന്നു ചേരുന്ന അനന്തരാവകാശത്തെക്കുറിച്ചാണ്. അതില്‍ ദത്തുപുത്രന്‍ വരുന്നില്ല. ദത്തുപുത്രനായാലും മറ്റ് നിലകളില്‍ പരിഗണിക്കപ്പെടേണ്ടവരായാലും അവര്‍ക്കുള്ള അവകാശമായാണ് വസിയ്യത്ത് വിശ്ചയിക്കപ്പെട്ടിട്ടുള്ളത്. കടവും വസിയത്തും കഴിച്ച് ബാക്കി സ്വത്തിലാണ് താങ്കളുദ്ധരിച്ച എല്ലാ അവകാശങ്ങളും പെടുക. താങ്കള്‍ വെറുതെയാണ് ഇത്രയും ഉദ്ധരണികള്‍ നിരത്തിയത്.
പിന്നെ സൈനബുമായുള്ള വിവാഹം. സഹോദരാ, താങ്കള്‍ പറയുന്നതൊന്നും ശരിയല്ല. ആ വിവാഹത്തിന്റെ യാതാര്‍ത്ഥ്യമെന്താണെന്നറിയാന്‍ താങ്കള്‍ക്ക് നിഷ്കളങ്കമായ ആഗ്രഹമുണ്ടെങ്കില്‍ അത് വ്യക്തമാക്കിയാല്‍ ചര്‍ച്ചയാവാമെന്ന് ഞാന്‍ എന്റെ കമന്റില്‍ പറഞ്ഞിരുന്നു.
4)സഹോദരാ.. രാഷ്ട്രീയാധികാരമുള്ള ജനനേതാവാകുക എന്നത് നബിയുടെ ദൌത്യപൂര്‍ത്തീകരണത്തിന്റെ അനിവാര്യതയായിരുന്നു. താങ്കളതിനെ നല്ലതായോ ചീത്തയായോ വ്യാഖ്യാനിച്ചാലും അങ്ങനെയാവാതിരിക്കാന്‍ നബിക്ക് പറ്റില്ലല്ലോ? പൌലോസിന്റെ ത്യാഗങ്ങളുമായി താങ്കളതിനെ ബന്ധപ്പെടുത്തുമ്പോള്‍ ഒന്ന് ഉന്നതം, മറ്റത് നീചം എന്ന അര്‍ത്ഥമുണ്ട്. അധികാരപിന്‍ബലത്തോടു കൂടിയതാണെങ്കിലും കൊള്ളാം, അല്ലെങ്കിലും കൊള്ളാം. മനുഷ്യനെ നേര്‍വഴിക്കു നയിക്കാനുള്ള ഏതു ശ്രമവും മഹത്തരം തന്നെ. ത്യാഗം ത്യാഗം തന്നെ.
5)ഇതില്‍ എന്റെ അന്വേഷണത്തിന് ഇനിയും മറുപടി കിട്ടിയില്ലല്ലോ..?
6)ഇനിയും എന്തു പറയാന്‍..? അല്‍ഭുതങ്ങള്‍ ആവശ്യമില്ലാത്തതു കൊണ്ട് എനിക്ക് നബിയിലും വിശ്വസിക്കാന്‍ പറ്റുന്നു.
7)ഞാന്‍ ആവര്‍ത്തിക്കുന്നു. ഇസ്‌ലാം രാഷ്ട്രീയാധികാരം നേടിയതോടെ അതിന്റെ പരിധിയില്‍ അടിമത്തം അവസാനിച്ചു. പിന്നെ താങ്കള്‍ പറഞ്ഞ ആ സ്ത്രീകള്‍ .. അവരുടെ സ്വാതന്ത്ര്യത്തിന് ചില പരിമിതികളുണ്ടാവാം. എന്തെന്നാല്‍, അടിസ്ഥാനപരമായി അവര്‍ തടവുകാരാണ്. എന്നാല്‍ അതോടൊപ്പം തന്നെ അവരോടുള്ള പെരുമാറ്റത്തിന് മാനുഷികമൂല്യങ്ങളെ ആധാരമാക്കിയുള്ള ചട്ടം നബി നിശ്ചയിച്ചിട്ടുണ്ട്. താങ്കള്‍ ആ ഹദീസുകളും വായിച്ചിട്ടുണ്ടാവുമെന്നു തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. പിന്നെ ഇതിന്റെ വിശദാംശങ്ങളെപ്പറ്റിയുള്ള താങ്കളുടെ മറ്റ് വര്‍ത്തമാനങ്ങള്‍ അതിവാദമാണ്. അടിസ്ഥാനമില്ല. അറിയാനും മനസ്സിലാക്കാനുമാണ് താങ്കള്‍ സംസാരിക്കുന്നതെങ്കില്‍ ...
എന്തായാലും നമ്മള്‍ രണ്ടു പേരും സ്വത്യാന്വേഷണ ത്വരയോടു കൂടിയ സൌഹൃദസംഭാഷണത്തിലാണുള്ളത് എന്ന് ഞാന്‍ കരുതുന്നു. അന്നിലക്ക് ശരിയായതെന്തോ അത് കണ്ടെത്താനുള്ള ഈശ്വരാനുഗ്രഹം നമുക്ക് രണ്ടു പേര്‍ക്കുമുണ്ടാവട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
ഒരിക്കല്‍ കൂടി ആവര്‍ത്തിക്കട്ടെ, പൌലോസിന്റെ ചില ദൈവശാസ്ത്രസിദ്ധാന്തങ്ങളോടെനിക്ക് വിയോജിപ്പുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ത്യാഗത്തെ വില കുറച്ചു കാണാന്‍ ഞാന്‍ തയ്യാറല്ല. ആരെയും ആക്ഷേപിക്കാന്‍ വേണ്ടി തെളിവുകള്‍ പരതുന്നതിലും എനിക്കു താല്പര്യമില്ല. യോജിക്കാന്‍ സാധ്യതയുള്ള ഏതെങ്കിലും മേഖലയുണ്ടെങ്കില്‍ അതിലൊരുമിച്ചു നില്‍ക്കുന്നതിന് നമ്മുടെ വര്‍ത്തമാനങ്ങള്‍ തടസ്സം സൃഷ്ടിക്കരുതെന്നു ഞാന്‍ ആഗ്രഹിക്കുന്നു.
നല്ലതു വരട്ടെ.
എട്ടാമത്തെ കാര്യം. അതില്‍ ഇനിയെനിക്കൊന്നും പറയാനില്ല.
ReplyDelete>>> 1)ഇബ്‌നു ഇസ്‌ഹാഖ് ഹദീസ് നിവേദകനല്ല. ചരിത്രകാരനാണ്. ഹദീസില്‍ തന്നെ കള്ളങ്ങള്‍ കടന്നു കൂടിയിട്ടുണ്ട്. ....അതിലെ പതിരു വേര്‍തിരിക്കേണ്ടത് ചരിത്ര ഗവേഷകന്മാരാണ്. മതപണ്ഡിതന്മാരല്ല. <<<
ReplyDeleteപതിര് തിരിച്ചിട്ട് എന്തായി. ഇബ്‌നു ഇസ്‌ഹാഖ് വിശ്വസിക്കാന്‍ കൊള്ളാത്തവനാണ് എന്ന് കണ്ടു പിടിച്ചോ?
>>> 2)താങ്കള്‍ കൃത്യമായി കാര്യങ്ങള്‍ പറഞ്ഞോളൂ. ഏതാണ് താങ്കളുദ്ദേശിക്കുന്ന സംഭവം? <<<
ബുഖാരിയില്‍ നിന്ന് തന്നെയായികോട്ടെ.
Narrated Jabir bin 'Abdullah: (bukhari V5,B59,Number 369) Allah's Apostle said, "Who is willing to kill Ka'b bin Al-Ashraf who has hurt Allah and His Apostle?" Thereupon Muhammad bin Maslama got up saying, "O Allah's Apostle! Would you like that I kill him?" The Prophet said, "Yes," Muhammad bin Maslama said, "Then allow me to say a (false) thing (i.e. to deceive Kab). "The Prophet said, "You may say it."
നുണ പറഞ്ഞു ഒരാളെ വധിക്കുവാന്‍ നബി കൂട്ട് നില്‍ക്കുന്നു. തുടര്‍ന്ന് വായിച്ചാല്‍ കാണാം. അന്ധകാരത്തിന്റെ മറവില്‍ , ചതിച്ചു ആ വ്യക്തിയെ വധിക്കുന്നത് :-(
ഓര്‍ക്കുക . ഇതൊരു യുദ്ധമായിരുന്നില്ല. നിരായുധനായ ഒരാളെയാണ് ചതിച്ചു വധിക്കുന്നത്.
ഇനി കൊല്ലപ്പെട്ട വ്യക്തി നബിയുടെ ഭരണത്തില്‍ കീഴില്‍ വരുമോ? ഇല്ല. ഉണ്ടായിരുന്നെങ്കില്‍ വിളിച്ചു വരുത്തി ന്യായാന്യായങ്ങള്‍ പറഞ്ഞു ശിക്ഷ വിധിക്കാമായിരുന്നു. ഇവിടെ നടന്നത് നീചമായ ചതിയായിരുന്നു. അന്ധകാരത്തിന്റെ സന്തതികളാണ് ഇത്തരം പ്രവര്‍ത്തി ചെയ്യുക. അത് നബി ചെയ്തു എന്ന് ഹദീസ് സാക്ഷ്യപെടുതുന്നു. ഇത് താങ്കള്‍ക്ക് ഇതു നിലയ്ക്കാണ് മാതൃകയാകുക?
>>> നമ്മള്‍ ദൈവകാര്യങ്ങള്‍ സംസാരിക്കുകയല്ലേ. ഉണ്ട കിട്ടുമെന്നൊക്കെപ്പറഞ്ഞാല്‍..? <<<
ദത്തിന്റെ കാര്യമാണ് ഞാന്‍ പറഞ്ഞത്. അതില്‍ ഏതു ദൈവമാണ് വന്നത്?
>>> അതില്‍ ദത്തുപുത്രന്‍ വരുന്നില്ല. ദത്തുപുത്രനായാലും മറ്റ് നിലകളില്‍ പരിഗണിക്കപ്പെടേണ്ടവരായാലും അവര്‍ക്കുള്ള അവകാശമായാണ് വസിയ്യത്ത് വിശ്ചയിക്കപ്പെട്ടിട്ടുള്ളത്.<<<
എവിടെയാണ് ദത്ത് പുത്രന്‍ വരുന്നത്. സൂക്തം പറഞ്ഞാല്‍ മനസിലാക്കാം.
ഞാന്‍ കണ്ടിട്ടുണ്ട സൂക്തത്തില്‍ ദത്ത് സന്തതിക്ക് ഒന്നും എഴുതി വച്ചിട്ടില്ല. വേറെ എവിടെയെങ്കിലും ഉണ്ടെങ്കില്‍ അത് ശ്രദ്ധയില്‍ പെടുത്തിയാല്‍ ഉപകാരം.
>>> പിന്നെ സൈനബുമായുള്ള വിവാഹം. സഹോദരാ, താങ്കള്‍ പറയുന്നതൊന്നും ശരിയല്ല. <<<
ഞാന്‍ പറയുന്നത് ശരിയല്ലെന്കില്‍ ഹദീസും ശരിയല്ല. അത് എഴുതിയ ആളെയും വിശ്വസിക്കരുത്. ഹദീസ് കാണണമോ? ഭര്‍ത്താവ് ഇല്ലാത്ത സമയത്ത് നബി വന്നതും തുടര്‍ന്ന് നടന്നതുമായ സംഭവങ്ങള്‍ അതില്‍ വിവരിക്കുന്നുണ്ട്. അത് കണ്ടിട്ടുണ്ടോ? ഒന്ന് ചോദിക്കട്ടെ. അന്യന്റെ ഭാര്യയെ മോഹിക്കുന്നത് മൂല്യമുള്ള കാര്യമാണോ അല്ലയോ? അത് അറിഞ്ഞിട്ടു മതിയല്ലോ അങ്ങിനെ ഒരു സംഭവം വിവരിക്കാന്‍ .
>>> 5)ഇതില്‍ എന്റെ അന്വേഷണത്തിന് ഇനിയും മറുപടി കിട്ടിയില്ലല്ലോ..? <<<
താങ്കള്‍ താങ്കള്‍ക്ക് മനസിലായത് വിവരിക്കൂ. ഭീകര സര്‍പ്പങ്ങളെ കൈയില്ലെടുത്താലും ഒന്നും സംഭവിക്കുകയില്ല എന്ന് പറഞ്ഞാല്‍ താന്കള്‍ എന്താണ് മനസിലാക്കിയത്? എനിക്ക് പ്രത്യേകിച്ച് അതിന്റെ ഉള്ളില്‍ ഗൂഡമായ ഒന്നും കാണുവാന്‍ കഴിഞ്ഞില്ല.
>>> 6)ഇനിയും എന്തു പറയാന്‍..? അല്‍ഭുതങ്ങള്‍ ആവശ്യമില്ലാത്തതു കൊണ്ട് എനിക്ക് നബിയിലും വിശ്വസിക്കാന്‍ പറ്റുന്നു.<<<
വിശ്വസിച്ചോളൂ. പരാതിയില്ല. താരതമ്യത്തില്‍ ഒരാള്‍ അത്ഭുതം ചെയ്തു ഒരാള്‍ ചെയ്തില്ല എന്നേ എഴുതാന്‍ പറ്റൂ.
>>> 7)ഞാന്‍ ആവര്‍ത്തിക്കുന്നു. ഇസ്‌ലാം രാഷ്ട്രീയാധികാരം നേടിയതോടെ അതിന്റെ പരിധിയില്‍ അടിമത്തം അവസാനിച്ചു.<<
എന്നാണു ഈ അധികാരം നേടിയത് എന്ന് ചോദിച്ചതിനു മറുപടി കിട്ടിയില്ല? അതുകൂടി വ്യക്തമാക്കിയിട്ടു വര്‍ത്തമാനം പറയാം.
നബിയുടെ കാലത്ത് ഇസ്ലാമിക വ്യവസ്ഥ അനുസരിച്ചാണോ നബി ഭരിച്ചത്?
ഖലീഫമാരുടെ കാലത്ത് ഇസ്ലാമിക വ്യവസ്ഥ അനുസരിച്ചാണോ ഭരിച്ചത്?
സൌദിയില്‍ ഇസ്ലാമിക വ്യവസ്ഥ അനുസരിച്ചാണോ ഭരിക്കുന്നത്?
ലോകത്ത് എവിടെയാണ് ഈ ഇസ്ലാമിക വ്യവസ്ഥ അനുസരിച്ച് ഭരിക്കുന്നത്?
എന്നാണ് അടിമത്തം അവസാനിച്ചത് എന്ന് കണ്ടു പിടിക്കാനാണ്.
കൂടുതല്‍ അടിമത്ത സൂക്തങ്ങള്‍ ഇതാ..
23:6 വിവാഹം ചെയ്ത വധുവുമായി എന്നപോലെതന്നെ ഉടമസ്ഥതയിലുള്ള അടിമസ്ത്രീയുമായും ലൈംഗികബന്ധം അനുവദനീയമാണെന്ന് ഈ സൂക്തം വ്യക്തമാക്കുന്നു.
>>> ഒരിക്കല്‍ കൂടി ആവര്‍ത്തിക്കട്ടെ, പൌലോസിന്റെ ചില ദൈവശാസ്ത്രസിദ്ധാന്തങ്ങളോടെനിക്ക് വിയോജിപ്പുണ്ട്.<<<
അതില്‍ എനിക്ക് പരാതിയില്ല. യേശുവിന്റെ കാര്യത്തില്‍ വരെ നമ്മള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടല്ലോ? പിന്നെയാണോ പൌലോസ് !
1)എന്റെ വാക്കുകള്‍ താങ്കളുദ്ധരിച്ചത് മാത്രം വായിച്ചാല്‍ തെറ്റിദ്ധാരണയുണ്ടാകും. ഹദീസുകളിലെ പതിര് വേര്‍തിരിക്കാന്‍ പണ്ഡിതന്മാര്‍ സംവിധാനങ്ങളുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ താങ്കള്‍ ഇബ്‌നു ഇസ്‌ഹാഖിനെയാണ് ഉദ്ധരിച്ചത്. അത് ഹദീസാണെന്ന് താങ്കള്‍ പറഞ്ഞതു ശരിയല്ലെന്നാണ് ഞാന്‍ പറഞ്ഞത്. ഇബ്‌നു ഇസ്‌ഹാഖ് ഹദീസ് പണ്ഡിതനല്ല. ചരിത്രത്തിലെ കതിരു പതിരുകള്‍ ചരിത്രകാരന്മാര്‍ വേര്‍തിരിച്ചു കൊള്ളട്ടെയെന്നാണ് ഞാന്‍ പറഞ്ഞത്. എന്നിട്ട് താങ്കളെന്നോടു ചോദിച്ചതോ..?
ReplyDelete2)ഉദ്ധരണിയിലെ ബ്രാക്കറ്റങ്ങോട്ടൊഴിവാക്ക്. മുഹമ്മദ് ബ്‌നു മസ്‌ലമ കഅബുമായി പൊരുതി അയാളെ വധിച്ചു. മദീനാ രാഷ്ട്രത്തിനെതിരെ കഅബ് നിരന്തരം ഗൂഢാലോചന നടത്തുകയും മറ്റ് അറബ് ഗോത്രങ്ങളെ മദീനയ്ക്കെതിരില്‍ ഇളക്കിവിടാന്‍ ശ്രമിക്കുകയും ചെയ്തു കൊണ്ടിരുന്നു. കഅബ് എന്ന ഒരൊറ്റ വ്യക്തിയുടെ മരണം വലിയ യുദ്ധങ്ങളൊഴിവാകുവാന്‍ സഹായകമാകുമായിരുന്നു. അതിനാല്‍ രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷയ്ക്കു വേണ്ടിയുള്ള നടപ്ടി സ്വീകരിച്ചതാണ്. ഇതിനെ താങ്കള്‍ക്ക് വേണമെങ്കില്‍ എങ്ങനെയും വ്യാഖ്യാനിക്കാം. ഒരു സംഭവത്തെയും അതിന്റെ മൊത്തം രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തില്‍ നിന്ന് വേര്‍പെടുത്തി കാണരുത്.
3)പറഞ്ഞതു മനസ്സിലായിഒല്ലെന്നു തോന്നുന്നു. ഖുര്‍ആനില്‍ പേരെടുത്തു പറഞ്ഞ അവകാശികളില്‍ ദത്തു പുത്രന്‍ വരില്ല. എന്നാല്‍ പേരെടുത്തു പറഞ്ഞ അവകാശികള്‍ക്ക് സ്വത്തു ഭാഗിക്കുന്നത് സ്വത്തുടമസ്ഥനായിരുന്ന ആളുടെ വസിയ്യത്ത് പരിഗണിച്ച ശേഷമാണ്. ഒരാള്‍ക്ക് അയാളുടെ സമ്പത്തിന്റെ മൂന്നിലൊന്നു വരെ നിയമ പ്രകാരമുള്ള അനന്തരാവകാശികളല്ലാത്ത ആര്‍ക്കു വേണമെങ്കിലും വസിയത്തു മുഖേന നല്‍കാം. അതില്‍ നേരിട്ടവകാശമില്ലാത്ത ബന്ധുക്കള്‍ മുതല്‍ ദത്തു പുത്രന്‍ ഉള്‍പ്പെടെയുള്ള മാനസിക സന്തതികള്‍ വരെ ഉള്‍പ്പെടും. പറഞ്ഞതു മനസ്സിലായിക്കാണുമല്ലോ..? ഖുര്‍ആനിലെ വസിയത്തു നിയമമനുസരിച്ച് നിയമപരമായ അനന്തരാവകാശമില്ലാത്ത ആര്‍ക്കും, ദത്തുപുത്രന്‍ ഉള്‍പ്പെടെ തന്റെ സമ്പത്തിന്റെ മൂന്നിലൊന്നു വരെ വസിയ്യത്തു ചെയ്യാം. ചെയ്യണം. ഈ മൂന്നിലൊന്ന് ആര്‍ക്കെല്ലാമാണെന്ന് സ്വയമാണ് തീരുമാനിക്കേണ്ടതെന്നതിനാല്‍ അതിന്റെ അവകാശികളെ ഖുര്‍ആന്‍ പേരെടുത്തു പറഞ്ഞിട്ടില്ലെന്നു മാത്രം.
സൈനബ് നബിയുടെ മാതുലപുത്രിയാണ്. നേരത്തേ തന്നെ അടുപ്പവും സ്വജനസ്നേഹബന്ധവുമുള്ളവള്‍. പെട്ടെന്നൊരു സുപ്രഭാതത്തില്‍ നബി അവരെക്കണ്ട് മോഹിച്ചുവെന്ന കഥ വിഡ്ഢിത്തമാണ്. കെട്ടിച്ചമച്ച വൃത്താന്തങ്ങള്‍ ഹദീസിന്റെ രൂപത്തിലും ഇടം നേടിയെന്നു മാത്രം. അവരും നബിയും തമ്മിലുള്ള വിവാഹവുമായി ബന്ധപ്പെട്ട യഥാര്‍ത്ഥവര്‍ത്തമാനങ്ങള്‍ എന്റെ പരിമിതമായ അറിവിലുള്ളത് താങ്കള്‍ക്ക് താല്പര്യമിണ്ടെങ്കില്‍ പറയാം എന്നു ഞാന്‍ പറഞ്ഞിട്ടും താങ്കള്‍ താല്പര്യപ്പെട്ടു കാണുന്നില്ല. അതു പോട്ടെ.. താങ്കള്‍ കരുതുന്നതു ശരിയല്ലെന്ന്, സഹോദരാ, എന്റെ നന്മയുടെ (അതാണ് സാക്ഷാല്‍ ദൈവമെന്ന നിലപാടാണ് എന്റേത്)പേരില്‍ ഞാനാണയിടുന്നു. നല്ലതു ചിന്തിക്കുന്നതല്ലേ ഓരോരുത്തരിലും വസിക്കുന്ന പരിശുദ്ധാത്മാവിന്റെ താല്പര്യത്തിനു നിരക്കുന്നത്..?
4)ഇതില്‍ കഴിഞ്ഞ കമന്റില്‍ താങ്കള്‍ ഒന്നും പറഞ്ഞിട്ടില്ല.
5)ഭീകരസര്‍പ്പങ്ങളെ കൈയിലേന്തിയാല്‍ സാജനെപ്പോലൊരു യഥാര്‍ത്ഥവിശ്വാസിക്ക് (ക്ഷമിക്കണം, ഇതില്‍ മറ്റ് അര്‍ത്ഥങ്ങളൊന്നുമില്ല) എന്തു സംഭവിക്കും. വേദവചനം തെറ്റാവരുതല്ലോ? ദംശനമേല്‍ക്കില്ല, അഥവാ ഏറ്റാലും മരിക്കില്ല. ഇങ്ങനെയാണ് അര്‍ത്ഥം കൊടുക്കുന്നതെങ്കില്‍ ലോകത്ത് യഥാര്‍ത്ഥവിശ്വാസികള്‍ എന്ന ഒരു വിഭാഗമേയില്ലെന്നു തെളിയിക്കാന്‍ അധികം പ്രയാസപ്പെടേണ്ടി വരില്ലല്ലോ. ഞാന്‍ മനസ്സിലാക്കുന്നത് സാത്താന്റെ പ്രലോഭനങ്ങളുമായി ബന്ധപ്പെട്ട ഒരു മെറ്റഫര്‍ ആണ് ആ സംഭവത്തിലവതരിപ്പിക്കപ്പെടുന്നത് എന്നാണ്. (എന്റെ ഒരഭിപ്രായമാണ്, സൂക്ഷ്മമല്ല).
6)ഇനിയിതിലൊന്നും പറയേണ്ടതില്ലെന്നു തോന്നുന്നു.
ReplyDelete7)മദീനയില്‍ നബി രാഷ്ട്രം സ്ഥാപിച്ച ചരിത്രം സാജന്‍ വായിച്ചു കാണുമല്ലോ? ഒന്നു പറയട്ടെ, വീണ്ടും സാജന്‍ ഉദ്ധരിച്ച ഖുര്‍ആന്‍ വചനത്തിലും ‘മാ മലകത് ഐമാനുകും’ എന്നാണുള്ളത്. ഇത് ഞാന്‍ മുകളില്‍ വിശദീകരിച്ചുവല്ലോ? തടവുകാരികളായ സ്ത്രീകളുമായി അവരുടെ താല്പര്യം കൂടി പരിഗണിച്ചു കൊണ്ട് ദാമ്പത്യ ബന്ധത്തിലേര്‍പ്പെടുവാന്‍ അനുവാദമുണ്ട്. സാമ്പ്രദായികമായ ഇസ്‌ലാമിക വിവാഹങ്ങളില്‍ ആദര്‍ശപ്പൊരുത്തം, വലിയ്യ്, സാക്ഷികള്‍ തുടങ്ങിയവ ആവശ്യമാണെങ്കില്‍ ഇതില്‍ അത്തര്‍ം നിബന്ധനകളില്ലാത്തതുകൊണ്ടാണ് ഈ ദാമ്പത്യബന്ധത്തെ പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നത്. തന്റെ സംരക്ഷണയിലാവുന്ന തടവുകാരിയെ വേണമെങ്കില്‍ മറ്റൊരാള്‍ക്ക് വിവാഹം ചെയ്തു കൊടുക്കുകയും ആവാം. ഇതൊക്കെയും വിശുദ്ധമായ പരസ്പരബന്ധമായി പരിഗണിക്കപ്പെടുമെങ്കില്‍.
അടിമ വ്യവസ്ഥയെന്നാല്‍ മനുഷ്യരെ പിടിച്ച് അടിമകളാക്കി ചന്തയില്‍ വിറ്റഴിക്കുന്ന ഏര്‍പ്പാടാണ്. പ്രീ ഇസ്‌ലാമിക് അറേബ്യയില്‍ നിലനിന്നിരുന്ന, ആധുനിക കാലത്ത് അമേരിക്ക എന്ന രാഷ്ട്രത്തിന്റെ തന്നെ നിര്‍മ്മാണത്തിന് -യഥാര്‍ത്ഥത്തില്‍ പ്രാചീന റെഡ് ഇന്ത്യന്‍ സംസ്കൃതിയുടെയും ആഫ്രിക്കയിലെ സ്വാതന്ത്ര്യത്തിന്റെയും നശീകരണത്തിന് അടിത്തറയായി വര്‍ത്തിച്ചിട്ടുള്ള, മനുഷ്യന്‍ എന്ന നിലക്കുള്ള പരിഗണന പോലും വലിയൊരു വിഭാഗത്തിന് നിഷേധിക്കുന്ന ഒരേര്‍പ്പാട്. എന്നാല്‍ യുദ്ധത്തടവുകാരുടെ സംരക്ഷണം പടയാളികളെ ഏല്‍പ്പിക്കുമ്പോള്‍ നബി നല്‍കിയ ചില നിര്‍ദ്ദേശങ്ങളുണ്ട്. അതില്‍ കാണാം അടിമത്ത വ്യവസ്ഥിതിയുടെ, അടിമയുടമ എന്ന മാനസികാവസ്ഥയുടെ പോലും ശക്തമായ നിരാകരണം. അടിമസ്ത്രീകളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പിതൃത്വം അംഗീകരിക്കപ്പെട്ടിരുന്നില്ല, ജാഹിലിയാ അറബികളിലായാലും പ്രാചീന സ്പാര്‍ട്ടയിലായാലും ആധുനിക അമേരിക്കയിലായാലും. എന്നാല്‍ ഇപ്പറഞ്ഞ ‘മാ മലകത് ഐമാനുകും’ എന്ന നിലയില്‍ നിന്ന് ദാമ്പത്യത്തിലേക്ക് സ്വീകരിക്കപ്പെടുന്ന സ്ത്രീകളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ ആ സ്ത്രീയുടെ ഇണയായിരുന്ന, കുഞ്ഞിന്റെ ജനിതക പിതാവിലേക്കു തന്നെ ചേര്‍ക്കപ്പെടുകയും ആ പിതാവും അയാളുടെ ബന്ധുക്കളും സമൂഹവും ആ പിതൃത്വം അംഗീകരിക്കുകയും ചെയ്യുന്നു. ഇതിലെന്ത് അടിമത്തമാണുള്ളത്? (താങ്കള്‍ വീണ്ടും ‘മാ മലകത് ഐമാനുകും’ എന്നതിന് അടിമസ്ത്രീകള്‍ എന്ന് സൂക്ഷ്മതയില്ലാതെ വിവര്‍ത്തനം ചെയ്ത ഉദ്ധരണികള്‍ കൊണ്ടു വരില്ലെന്നു ഞാന്‍ പ്രത്യാശിക്കട്ടെ.
///“ഒരിക്കല്‍ കൂടി ആവര്‍ത്തിക്കട്ടെ, പൌലോസിന്റെ ചില ദൈവശാസ്ത്രസിദ്ധാന്തങ്ങളോടെനിക്ക് വിയോജിപ്പുണ്ട്“/// എന്റേതായി അവസാനത്തില്‍ താങ്കളുദ്ധരിച്ച വരികള്‍. തുടക്കത്തിലെന്ന പോലെ ഇവിടെയും വായിച്ച് ഒഴുക്കന്‍ മട്ടില്‍ പോകുന്നയാള്‍ എന്നെ തെറ്റിദ്ധരിക്കും. ഞാന്‍ അവസാനിപ്പിച്ചത് ഇങ്ങനെയാണ്. “പൌലോസിന്റെ ചില ദൈവശാസ്ത്രസിദ്ധാന്തങ്ങളോടെനിക്ക് വിയോജിപ്പുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ത്യാഗത്തെ വില കുറച്ചു കാണാന്‍ ഞാന്‍ തയ്യാറല്ല. ആരെയും ആക്ഷേപിക്കാന്‍ വേണ്ടി തെളിവുകള്‍ പരതുന്നതിലും എനിക്കു താല്പര്യമില്ല. യോജിക്കാന്‍ സാധ്യതയുള്ള ഏതെങ്കിലും മേഖലയുണ്ടെങ്കില്‍ അതിലൊരുമിച്ചു നില്‍ക്കുന്നതിന് നമ്മുടെ വര്‍ത്തമാനങ്ങള്‍ തടസ്സം സൃഷ്ടിക്കരുതെന്നു ഞാന്‍ ആഗ്രഹിക്കുന്നു.”
യേശുവിന്റെ കാര്യത്തില്‍ ‘നമ്മള്‍ തമ്മില്‍’അഭിപ്രായ വ്യത്യാസമുണ്ടാകാം. എന്നാല്‍ യേശുവിനോട് യാതൊരഭിപ്രായവ്യത്യാസവുമില്ല. അവിടുത്തേതെന്ന് തെളിഞ്ഞിട്ടുള്ള ഏതൊരു വചനവും എനിക്ക് വേദവാക്യമാകുന്നു.
താങ്കള്‍ക്കും എനിക്കും നല്ലതു വരട്ടെ
>>>1. ബ്‌നു ഇസ്‌ഹാഖ് ഹദീസ് പണ്ഡിതനല്ല. ചരിത്രത്തിലെ കതിരു പതിരുകള്‍ ചരിത്രകാരന്മാര്‍ വേര്‍തിരിച്ചു കൊള്ളട്ടെയെന്നാണ് ഞാന്‍ പറഞ്ഞത്. എന്നിട്ട് താങ്കളെന്നോടു ചോദിച്ചതോ..?>>>
ReplyDeleteചരിത്ര പണ്ഡിതനായാല്‍ വിശ്വസിക്കാന്‍ കൊള്ളില്ലെ? ബ്‌നു ഇസ്‌ഹാഖ്എഴുതിയത് തെറ്റാണോ എന്നാണു താങ്കളോട് ചോദിച്ചത്? തെറ്റാല്ലെന്കില്‍ അത് ആര് എഴുതിയാലും എന്താണ് കുഴപ്പം? ഇനിയെങ്കിലും പറയൂ.. അദ്ദേഹം എഴുതിയത് തെറ്റോ അല്ലയോ? വ്യക്തമാക്കൂ.
>>> 2)ഉദ്ധരണിയിലെ ബ്രാക്കറ്റങ്ങോട്ടൊഴിവാക്ക്.<<<
ഞാനല്ല ആ ബ്രാക്കറ്റ് ഇട്ടതു. ഹദീസ് അറബിയ്ല്‍ നിന്ന് പരിഭാഷ നടത്തിയവരാണ്.
അവരോടു പരിഭവം പറയുകയെല്ലേ നല്ലത്? ഇനി പരിഭാഷ തെറ്റാണെങ്കില്‍ അതിന്റെ യഥാര്‍ത്ഥ അര്‍ഥം പറയൂ.
>>> കഅബ് എന്ന ഒരൊറ്റ വ്യക്തിയുടെ മരണം വലിയ യുദ്ധങ്ങളൊഴിവാകുവാന്‍ സഹായകമാകുമായിരുന്നു. അതിനാല്‍ രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷയ്ക്കു വേണ്ടിയുള്ള നടപ്ടി സ്വീകരിച്ചതാണ്. <<<
ഏതു രാഷ്ട്രീയ സാഹചര്യം? എന്ത് സുരക്ഷ? നബി തന്നെ പറയുന്നുണ്ട് സാഹചര്യം എന്താണെന്ന്. തന്നെയും അല്ലാഹുവിനെയും അയാള്‍ വേദനിപ്പിച്ചു എന്നാണു കാരണം.! താങ്കള്‍ വേറെ എന്തെങ്കിലും പറഞ്ഞാല്‍ എങ്ങിനെ വിശ്വസിക്കും? അല്ലെങ്കില്‍ ആ രാഷ്ട്രീയ കാരണം താങ്കള്‍ വ്യക്തമാക്കൂ.
രാജീവ് ഗാന്ധിയെ കൊന്നതും താങ്കള്‍ ഈ തരത്തില്‍ വ്യാഖ്യാനിക്കുമായിരിക്കും.
അദ്ദേഹത്തെ കൊന്നവര്‍ക്കും പല രാഷ്ട്രീയ സാമൂഹിക കാരണങ്ങള്‍ ഉണ്ടാകാം.
താങ്കള്‍ അവരെയും ന്യായീകരിക്കുമോ? ഇല്ലെങ്കില്‍ എന്താണ് ഈ രണ്ടു കൊലപാതകങ്ങളും തമ്മിലുള്ള വ്യത്യാസം.
ചുരുങ്ങിയത് യുദ്ധത്തിലല്ല അദ്ദേഹത്തെ കൊന്നത് എന്ന് താങ്കള്‍ക്ക് വ്യക്തം.
കൊല്ലപ്പെട്ടയാള്‍ നബിയുടെ പ്രജയും അല്ല എന്നും താങ്കള്‍ക്ക് വ്യക്തം.
ശത്രുവിനെ ചതിച്ചു കൊന്നു. ഇതില്‍ എന്ത് മാതൃക. അത് ഒരു അധമ പ്രവര്‍ത്തിയായേ എനിക്ക് കാണുവാന്‍ കഴിഞ്ഞുള്ളു. അതുകൊണ്ടാണ് താരതമ്യത്തില്‍ പ്രത്യേകം എടുത്തു എഴുതിയത്. യുദ്ധത്തിലും അല്ലാതെയും വധിച്ചു എന്ന്. അത് അപ്പോള്‍ താങ്കള്‍ക്ക് ബോധിച്ചില്ല. ഇപ്പോള്‍ മനസിലായോ?
>>> 3)പറഞ്ഞതു മനസ്സിലായിഒല്ലെന്നു തോന്നുന്നു. ഖുര്‍ആനില്‍ പേരെടുത്തു പറഞ്ഞ അവകാശികളില്‍ ദത്തു പുത്രന്‍ വരില്ല. <<<
അത് തന്നെയല്ലേ ഞാനും തുടക്കം മുതല്‍ പറഞ്ഞത് ?ദത്ത് പ്രോത്സാഹിപ്പിക്കുന്ന ഒരു കാര്യവും ഖുറാനില്‍ ഇല്ല എന്ന് . താങ്കല്‍ക്കിത് ഇപ്പോഴെങ്കിലും മനസിലായല്ലോ! ഇനി പേരെടുത്തു പറയാത്ത മൂന്നിലൊന്നിനെ പറ്റി എവിടെയാണ് പറഞ്ഞിരിക്കുന്നത്? കാണുവാനാണ്.
>>> ... ഈ മൂന്നിലൊന്ന് ആര്‍ക്കെല്ലാമാണെന്ന് സ്വയമാണ് തീരുമാനിക്കേണ്ടതെന്നതിനാല്‍ അതിന്റെ അവകാശികളെ ഖുര്‍ആന്‍ പേരെടുത്തു പറഞ്ഞിട്ടില്ലെന്നു മാത്രം.<<<
താങ്കള്‍ ഖുരാനിനെ പരിഹസിക്കുകയാണ് ചെയ്യുന്നത്. ഒരാള്‍ സ്വയം തീരുമാനിക്കുകയോ!! അതില്‍ പറഞ്ഞിട്ടുണ്ട് മൂന്നിലൊന്ന് ആര്‍ക്കെല്ലാം കൊടുക്കണം എന്ന് . 4:11-12, 176 എടുത്തു നോക്കണം. സമയമില്ലെങ്കില്‍, വേണ്ട ഭാഗങ്ങള്‍ ഞാന്‍ മുകളില്‍ കൊടുത്തിട്ടുണ്ട്.അതിലൊന്നും ദത്ത് പുത്രന്‍ ഇല്ല എന്ന് താങ്കള്‍ സമ്മതിക്കുന്നു. ഞാന്‍ കാണാത്ത സൂക്തം വല്ലതും ഉണ്ടെങ്കില്‍ തെളിയിക്കൂ. ഖുറാന്‍ ദത്തിനെ പ്രോത്സാഹിപ്പിക്കുന്നു എന്ന്. ദത്ത് പുത്രന്റെ അവകാശങ്ങള്‍ ഇല്ലാതാക്കിയത് കണ്ടു കാണുമല്ലോ? അത്രയെ ഞാന്‍ പറഞ്ഞുള്ളൂ.
>>> സൈനബ് നബിയുടെ മാതുലപുത്രിയാണ്. നേരത്തേ തന്നെ അടുപ്പവും സ്വജനസ്നേഹബന്ധവുമുള്ളവള്‍. പെട്ടെന്നൊരു സുപ്രഭാതത്തില്‍ നബി അവരെക്കണ്ട് മോഹിച്ചുവെന്ന കഥ വിഡ്ഢിത്തമാണ്. കെട്ടിച്ചമച്ച വൃത്താന്തങ്ങള്‍ ഹദീസിന്റെ രൂപത്തിലും ഇടം നേടിയെന്നു മാത്രം. <<<
ReplyDeleteഅതായത് താങ്കളുടെ അഭിപ്രായത്തില്‍ ആ ഹദീസും പാതിരാന്നെന്ന്. ഒരാളെ മോഹിക്കുന്നതിനു സുപ്രഭാതമെന്നോ ഇന്ന സമയം എന്നോ ഒന്നും ഇല്ല എന്നാണു ഞാന്‍ മനസിലാക്കിയത് സഹോദരാ. എപ്പോള്‍ വേണമെങ്കിലും ഒരാള്‍ക്ക് ഒരാളോട് ഇഷ്ടം തോന്നാം. ഉദാഹരണം: ചിലരുടെ പ്രവര്‍ത്തി ഒരു പക്ഷെ മറ്റൊരാളില്‍ അവരോട് അതുവരെ തോന്നാത്ത ഇഷ്ടം ജനിപ്പിക്കാം. ചിലരുടെ അതുവരെ കാണാത്ത ഭാഗങ്ങള്‍ കണ്ടാല്‍ ചിലര്‍ക്ക് മോഹം ഉദിച്ചു എന്ന് വരാം.
ഒരു കാര്യം ഇപ്പോള്‍ എന്റെ ഓര്‍മ്മയില്‍ വന്നത് ചോദിക്കാം. ശരിയാണോ അല്ലയോ എന്ന് പറയുമോ?
ഈ സൈനബിനെ വിവാഹം ചെയ്ത കാലഘട്ടത്തിലാണ് പര്‍ദ്ദയുടെ ഉപയോഗത്തിനെ പറ്റി നബി പരാമര്‍ശിച്ചത്. ശരിയാണോ അല്ലയോ? അല്ലെങ്കില്‍ ഏതു അവസരത്തിലാണ് അങ്ങിനെ ഒരു പരാമര്‍ശം നടത്തിയതെന്ന് അറിയുമോ?
>>>അവരും നബിയും തമ്മിലുള്ള വിവാഹവുമായി ബന്ധപ്പെട്ട യഥാര്‍ത്ഥവര്‍ത്തമാനങ്ങള്‍ എന്റെ പരിമിതമായ അറിവിലുള്ളത് താങ്കള്‍ക്ക് താല്പര്യമിണ്ടെങ്കില്‍ പറയാം എന്നു ഞാന്‍ പറഞ്ഞിട്ടും താങ്കള്‍ താല്പര്യപ്പെട്ടു കാണുന്നില്ല.<<<
ഒന്നാമത് ഇത് സൈനബിന്റെ വിവാഹം ചര്‍ച്ച ചെയ്യുന്ന വേദിയല്ല. പക്ഷെ താങ്കള്‍ക്ക് അവരുടെ കല്യാണം ചര്‍ച്ച ചെയ്യുവാനാണ് താത്പര്യം. നബി അവരെ വിവാഹം ചെയ്തത് കൊണ്ട് എനിക്ക് ഒരു പരാതിയും ഇല്ല. ഞാന്‍ പറഞ്ഞത് ഒരു ചിന്ന കാര്യമാണ്. അന്യന്റെ ഭാര്യയെ മോഹിക്കല്‍ എന്ന ചിന്ന കാര്യം. അത് മാതൃകയാണോ അല്ലയോ എന്ന് ഞാന്‍ ചോദിച്ചതിനു ഉത്തരമില്ല. അതിനുത്തരം തരൂ. എന്നിട്ട് ഞാന്‍ തുടര്‍ന്ന് സംസാരിക്കാന്‍ തയ്യാറാണ് എന്ന് പറഞ്ഞിരുന്നു. അതൊരു ഉത്തമ മാതൃകയായി താങ്കള്‍ക്ക് തോന്നുന്നുവെങ്കില്‍ നമ്മള്‍ എന്തിനു സംസാരിച്ചു സമയം കളയണം?
>>> 4)ഇതില്‍ കഴിഞ്ഞ കമന്റില്‍ താങ്കള്‍ ഒന്നും പറഞ്ഞിട്ടില്ല.<<<
പറയാനുള്ളത് മുമ്പേ പറഞ്ഞിട്ടുണ്ട്. പുതിയത് ഒന്നും പറയാന്‍ മാത്രം താങ്കളുടെ കമന്റില്‍ കണ്ടില്ല.
>>> 5)ഭീകരസര്‍പ്പങ്ങളെ കൈയിലേന്തിയാല്‍ സാജനെപ്പോലൊരു യഥാര്‍ത്ഥവിശ്വാസിക്ക് (ക്ഷമിക്കണം, ഇതില്‍ മറ്റ് അര്‍ത്ഥങ്ങളൊന്നുമില്ല) എന്തു സംഭവിക്കും. വേദവചനം തെറ്റാവരുതല്ലോ? ദംശനമേല്‍ക്കില്ല, അഥവാ ഏറ്റാലും മരിക്കില്ല. ഇങ്ങനെയാണ് അര്‍ത്ഥം കൊടുക്കുന്നതെങ്കില്‍ ലോകത്ത് യഥാര്‍ത്ഥവിശ്വാസികള്‍ എന്ന ഒരു വിഭാഗമേയില്ലെന്നു തെളിയിക്കാന്‍ അധികം പ്രയാസപ്പെടേണ്ടി വരില്ലല്ലോ. ഞാന്‍ മനസ്സിലാക്കുന്നത് സാത്താന്റെ പ്രലോഭനങ്ങളുമായി ബന്ധപ്പെട്ട ഒരു മെറ്റഫര്‍ ആണ് ആ സംഭവത്തിലവതരിപ്പിക്കപ്പെടുന്നത് എന്നാണ്. (എന്റെ ഒരഭിപ്രായമാണ്, സൂക്ഷ്മമല്ല).<<<
എന്റെ കാര്യം ഞാന്‍ ആദ്യം പറയാം. കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഒരു മലയെ മാറ്റി സ്ഥാപിക്കാം എന്ന് ബൈബിളില്‍ പറയുന്നുണ്ട്. എന്നെ കൊണ്ട് അതിനു കഴിഞ്ഞിട്ടില്ല. അതായത് അത്ര പോലും വിശ്വാസം എനിക്കില്ല എന്നര്‍ത്ഥം.
രണ്ടാമത് നിന്റെ ദൈവത്തെ പരീക്ഷിക്കരുത് എന്നാണു പാഠം. ഈ പറഞ്ഞത് നടക്കുമോ എന്ന് പരീക്ഷിക്കുന്നത് അതിനാല്‍ തന്നെ പാപമാണ്. വിഷം കഴിച്ചാല്‍ മരിക്കും എന്നാണു സാധാരണ വസ്തുത. ദൈവത്തെ പരീക്ഷിക്കാന്‍ വിഷം കഴിച്ചു നോക്കികൊണ്ട് അത് പരീക്ഷിക്കാനും പറ്റില്ല. സോറി.
പൌലോസിന്റെയും നബിയുടെയും കാര്യത്തില്‍ അങ്ങിനെ ഒരു അവസരം വന്നു. അത് താരതമ്യത്തില്‍ കൊടുത്തു. അത്രയെ ഉള്ളൂ. ഇതില്‍ ഒരാള്‍ക്ക് അങ്ങിനെയൊരു സംഗതി വന്നിട്ടില്ല എങ്കില്‍ അത് താരതമ്യത്തില്‍ വരില്ലായിരുന്നു. കുറഞ്ഞ പക്ഷം യേശു പറഞ്ഞ തരത്തിലുള്ള ഒരു യഥാര്‍ത്ഥ വിശ്വാസി പൌലോസാണ് എന്ന് ബൈബിളിന്റെ അടിസ്ഥാനത്തില്‍ തന്നെ ഞങ്ങള്‍ക്ക് പറയുവാന്‍ കഴിയും.(ഞാനടക്കം 99.999% ക്രിസ്ത്യാനികളും യഥാര്‍ത്ഥ വിശ്വാസികളാണ് എന്ന് തോന്നുന്നില്ല)
യേശുവിന്റെ വാളിന്റെ മെറ്റഫര്‍ ഉദാഹരണ സഹിതം ഞാന്‍ വിവരിച്ചപ്പോള്‍ താങ്കള്‍ക്കത് വിചിത്രമായി തോന്നി. ഇവിടെ ഒരു അടിസ്ഥാനവും പറയാനില്ലാതെ താങ്കള്‍ ഒരു മെറ്റഫര്‍ പറഞ്ഞതിനെ ഞാന്‍ എന്താണ് പറയേണ്ടത്? അതിവിചിത്രം എന്നോ?
>>>7)മദീനയില്‍ നബി രാഷ്ട്രം സ്ഥാപിച്ച ചരിത്രം .... <<<
ReplyDeleteനബി സ്ഥാപിച്ച രാഷ്ട്രം ഇസ്ലാമിക രാഷ്ട്രം ആണല്ലോ? അതായത് നബിയുടെ കാലത്ത് തന്നെ അടിമ കച്ചവടം അവസാനിച്ചു എന്നാണു താങ്കള്‍ പറഞ്ഞതിന്റെ ധ്വനി എന്ന് ഞാന്‍ വിശ്വസിക്കട്ടെ. സൗദി എന്ന ഇസ്ലാമിക രാഷ്ട്രത്തില്‍ അടിമത്വം നിരോധിച്ചത് ഈ അടുത്ത കാലത്താണ്. കഴിഞ്ഞ നൂറ്റാണ്ടിലോ മറ്റോ! നബിയുടെ കാലവും കഴിഞ്ഞു പന്ത്രണ്ടു നൂറ്റാണ്ടിനു ശേഷം! ഇതെങ്ങിനെ പൊരുത്തപ്പെടും ?
>>> താങ്കള്‍ വീണ്ടും ‘മാ മലകത് ഐമാനുകും’ എന്നതിന് അടിമസ്ത്രീകള്‍ എന്ന് സൂക്ഷ്മതയില്ലാതെ വിവര്‍ത്തനം ചെയ്ത ഉദ്ധരണികള്‍ കൊണ്ടു വരില്ലെന്നു ഞാന്‍ പ്രത്യാശിക്കട്ടെ. <<<
അടിമ എന്നല്ല അതിന്റെ യഥാര്‍ത്ഥ വിവര്‍ത്തനം എന്നല്ലെങ്കില്‍ എന്താണ് യഥാര്‍ത്ഥ വിവര്‍ത്തനം ..? തടവുകാരി എന്നാണോ? വേലക്കാരി എന്നാണോ? തടവുകാരി എന്ന് അനുമാനിക്കാം. ഇനി താന്കള്‍ അടുത്ത സെക്ഷന് ഉത്തരം പറയുക.
>> തടവുകാരികളായ സ്ത്രീകളുമായി അവരുടെ താല്പര്യം കൂടി പരിഗണിച്ചു കൊണ്ട് ദാമ്പത്യ ബന്ധത്തിലേര്‍പ്പെടുവാന്‍ അനുവാദമുണ്ട്. <<<
അവരുടെ എന്ത് താത്പര്യം? അവര്‍ക്ക് ഭര്‍ത്താവ് ഉണ്ടെങ്കില്‍ കൂടി അവരുടെ ഉടമയ്ക്ക് അല്ലെങ്കില്‍ യജമാനന് അവരുമായി ലൈഗിക ബന്ധത്തില്‍ ഏര്‍പ്പെടാം എന്നാണു പറയുന്നത്. മറ്റൊരാളുടെ ഭാര്യയുമായി ലൈഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം വ്യഭിചാരമാണ്. താങ്കളുടെ അഭിപ്രായത്തില്‍ അത് വ്യഭിചാരമാണോ അല്ലയോ? ഉത്തരം കിട്ടിയതിനു ശേഷം കൂടുതല്‍ ചര്‍ച്ചയിലേക്ക് കടക്കുവാന്‍ ഞാന്‍ തയ്യാറാണ്.
മുഴുവന്‍ എഴുതാത്തത് അത് മുഴുവന്‍ ആവര്‍ത്തിക്കേണ്ട എന്ന് കരുതിയാണ്. പൌലോസിന്റെ കാര്യത്തില്‍ താങ്കള്‍ക്ക് ബഹുമാനം ഉണ്ട് എന്ന് താങ്കള്‍ പറഞ്ഞതിനെ ഞാന്‍ തള്ളിപ്പറഞ്ഞില്ല. ഈ പോസ്റ്റു വെറും താരതമ്യം ആയതിനാല്‍ കൂടുതല്‍ മേഖലകളിലേക്ക് കടക്കുന്നില്ല എന്നേയുള്ളൂ.
>>> അവിടുത്തേതെന്ന് തെളിഞ്ഞിട്ടുള്ള ഏതൊരു വചനവും എനിക്ക് വേദവാക്യമാകുന്നു. <<<
അങ്ങിനെ എത്ര വാക്യമുണ്ടാകും ബൈബിളില്‍ ..നാലില്‍ കൂടുമോ? താങ്കള്‍ക്ക് തെളിഞ്ഞിട്ടുള്ള വാക്യങ്ങള്‍ !
താങ്കള്‍ തര്‍ക്കമാണുദ്ദേശിക്കുന്നതെങ്കില്‍ ദയവായി ക്ഷമിക്കുക. എനിക്കതില്‍ താല്പര്യമില്ല. തുറന്നു പരയാമല്ലോ..? നബിയും പൌലോസും തമ്മിലുള്ള താരതമ്യം എന്നതിലുപരി താങ്കള്‍ അതിലൊരാളെ ഇകഴ്ത്താന്‍ ശ്രമിക്കുന്നു. ഞാന്‍ രണ്ടു പേരെയും ആദരിക്കാന്‍ കുറഞ്ഞ പക്ഷം ഒരാളെ ഇകഴ്ത്താതിരിക്കാനെങ്കിലും ശ്രമിക്കുന്നു. ഇതാണ് മൌലികമായ വ്യത്യാസം.
ReplyDelete1)ഇബ്‌നു ഇസ്‌ഹാഖിന്റെ ആ റിപ്പോര്‍ട്ട് തെറ്റാണെന്ന് ഞാന്‍ ആദ്യമേ തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോ? പിന്നെന്തിനാ വീണ്ടും ഇങ്ങനെയൊരു ചോദ്യം? താങ്കള്‍ പറഞ്ഞത് ആ സംഭവം ഹദീസില്‍ വന്നിട്ടുണ്ടെന്നാണ്. എന്നാല്‍ പ്രാമാണികമായ ഹദീസ് ഗ്രന്ഥങ്ങളിലൊന്നും ദുര്‍ബ്ബല റിപ്പോര്‍ട്ടായിപ്പോലും അത് വന്നിട്ടില്ലെന്നു തോന്നുന്നു.
2)കഅബ് ആ സമൂഹത്തിനുണ്ടാക്കിയ ദ്രോഹങ്ങള്‍ ഒരു പരസ്യമായ യുദ്ധത്തിലേക്കും നാശത്തിലേക്കും നയിക്കാന്‍ മാത്രം പോന്നതായിരുന്നു. അല്ലാഹുവിനോടും നബിയോടും യുദ്ധം പ്രഖ്യാപിച്ചു എന്നു പറഞ്ഞാല്‍ സന്ദര്‍ഭാനുസൃതം രാഷ്ട്രത്തോട്, മനുഷ്യരോട്, നൈതികതയോട് യുദ്ധം പ്രഖ്യാപിച്ചു എന്നാണര്‍ത്ഥം. കഅബുമായി ബന്ധപ്പെട്ട സംഭവത്തിന്റെ സാഹചര്യങ്ങള്‍ താങ്കള്‍ പഠിക്കുമോ ദയവായി.
3ഖുര്‍ആനില്‍ വസിയ്യത്തിന്റെ നിയമമുണ്ട്. അത് ഇസ്‌ലാമില്‍ അംഗീകൃതവിധിയാണ്. ദത്തുപുത്രന്‍ ഉള്‍പ്പെടെ പേരെടുത്തു പറയാത്ത എല്ലാവര്‍ക്കും അതില്‍ നിന്നാണ് അവകാശമുള്ളത്.
ദത്തെടുക്കുന്നതിന് പല മാനങ്ങളുമുണ്ട്. നിയമപരമായി തന്റെ യഥാര്‍ത്ഥഅവകാശിക്കുള്ള അനന്തരം തടയുന്ന വിധത്തിലുള്ള ദത്ത് സമ്പ്രദായത്തെ ഇസ്‌ലാം നിരോധിച്ചിട്ടുണ്ട്. എന്നാല്‍ മറ്റ് വിധത്തിലുള്ള ഏറ്റെടുക്കലുകളോ ബന്ധസഥാപനങ്ങളോ അത് വിലക്കുന്നില്ല. തന്റെ സൌഹൃദത്തിലോ ബന്ധത്തിലോ ഉള്ള ഒരു അനാഥക്കുട്ടിയെ സ്വന്തം മകനെപ്പോലെ സംരക്ഷിക്കുന്നവന്‍ (ഖാഫിലുല്‍ യതീം എന്നു പറയും) സ്വര്‍ഗത്തില്‍ പ്രവാചകന്മാര്‍ക്ക് സമീപസ്ഥനായിരിക്കുമെന്ന് നബി പഠിപ്പിച്ചിട്ടുള്ളത് താങ്കള്‍ കണ്ടിട്ടുണ്ടോ എന്നറിയില്ല. താങ്കള്‍ ഉദ്ദെശിക്കുന്ന ദത്ത് സമ്പ്രദായം ഇസ്‌ലാം നിരോധിച്ചിട്ടുണ്ടെങ്കില്‍ അങ്ങനെയൊരു പാഠം ഉണ്ടാകുമായിരുന്നുഇല്ലല്ലോ.
വസിയ്യത്തിനെപ്പറ്റി എവിടെയാണു പറഞ്ഞതെന്നു ചോദിച്ചല്ലോ.. അല്‍ മാഇദ 106 മത്തെ സൂക്തത്തില്‍ ഇതു സംബന്ധമായ പരമര്‍ശമുണ്ട്. അന്നിസാ 11, 12 സൂക്തങ്ങളില്‍ അനന്തരാവകാശനിയമങ്ങള്‍ പരാമര്‍ശിക്കുമ്പോഴാകട്ടെ, വസിയ്യത്ത്പ്രകരം കൊടുക്കേണ്ടവര്‍ക്ക് കൊടുക്കുകയും പരേതന്റെ കടം തീര്‍ക്കാനാവശ്യമയത് മാറ്റിവെക്കുകയും ചെയ്ത ശേഷമേ അനന്തരാവകാശികള്‍ക്ക് വീതിക്കാവൂ എന്ന് പറയുന്നുണ്ട്. വസിയ്യത്ത് പ്രകാരമുള്ളത് ഇന്നയാള്‍ക്കേ കൊടുക്കാവൂ എന്നില്ല. നിയമപരമായ അവകാശമൂള്ളവര്‍ക്ക് കൊടുക്കരുത് എന്നേയുള്ളൂ. മൂന്നിലൊന്നു വരെ അങ്ങനെ നല്‍കാനുള്ള അനുവാദമുണ്ടെന്ന് അനുബന്ധമായി വന്ന ഹദീസില്‍ പറയുന്നു.
സൈനബിനോട് നബിക്ക് മ്മോഹം തോന്നി എന്ന റിപ്പോര്‍ട്ട് വ്യാജമാണ്. ഖുര്‍ആനുമായി ബന്ധപ്പെടുത്തിക്കൊണ്ടേ ഹദീസുകളെ മുസ്‌ലിംകള്‍ അംഗീകരിക്കുകയുള്ളൂ. ഖുര്‍ആന്‍ വ്യക്തമക്കിയ നബിയുടെ വ്യക്തിത്വത്തിനും മുസ്‌ലിംകളോടുള്ള നിര്‍ദ്ദേശങ്ങള്‍ക്കും എതിരായ കപോലകല്പിതങ്ങള്‍ നമ്മള്‍ സ്വീകരിക്കരുത്. പണ്ടു മുതല്‍ക്കേ നബ്വിയുടെ വ്യക്തിത്വത്തെ തറടിക്കാനുള്ള ശ്രമം. അതിനാല്‍, നിസ്സംശയം പറയാം നബിക്ക് അങ്ങനെയൊരു മോഹം തോന്നിയിട്ടില്ല്, തോന്നിയിട്ടില്ല, തോന്നിയിട്ടില്ല. താങ്കള്‍ ഇത് അംഗീകരിക്കുമോ എന്നറിയില്ല. കാരണം താങ്കള്‍ ഒരാളോടുള്ള പകയുടെ ആധാരത്തിലാണ് സംസാരിക്കുന്നത്. ഞാനാകട്ടെ, ഇവിടെ പരാമൃഷ്ടമായ രണ്ടു പേരോടും ആദരവു പുലര്‍ത്തിക്കൊണ്ടാണ് സംസാരിക്കുന്നത്. ന്യായവിധി നാളില്‍ തനിക്കെതിരെ വ്യക്തിപരമായ ആക്ഷേപം ഞാന്‍ നടത്തി എന്ന് പൌലൊസ് എന്നെപ്പറ്റി പറയാതിരിക്കാനുള്ള ജാഗ്രത ഞാന്‍ കണിക്കുന്നുണ്ട്.
കാര്യം ശരിക്ക് മന്‍ബസ്സിലാകാനാണ് സൈനബുമായുള്ള വിവാഹം വിവരിക്കാം എന്ന് ഞാന്‍ പറഞ്ഞത്. താങ്കള്‍ക്ക് ഒരു കാര്യവും മനസ്സിലാക്കണമെന്നില്ലെങ്കില്‍ എനിക്കു പറയനുള്ളത് താങ്കളുടെ കമന്റു ബോക്സില്‍ ഞാന്‍ ഇടിച്ചു കയറ്റുന്നില്ല.
4)ന്യായവാദത്തിന്റെ പ്രശ്നമില്ല. നിലപാടുകളാണ് മുഖ്യം. മതത്തെ പഠിച്ചറിഞ്ഞ് മാത്രം അംഗീകരിച്ചിട്ടുള്ള എനിക്ക് നബിയോടുണ്ടായ ആഭിമുഖ്യത്തിന്റെ പ്രധാനകാരണം അവീടുത്തെ ധാര്‍മികസിദ്ധാന്തങ്ങള്‍ പ്രയോഗവല്‍ക്കരിച്ച് മാതൃക സൃഷ്ടിക്കാന്‍ നബിക്കു തന്നെ സാധിച്ചിരുന്നു എന്നതാണ്. താന്‍ മുന്നോട്ടു വച്ച സിദ്ധാന്തങ്ങളുടെ രാഷ്ട്രീയപ്രയോഗത്തിലൂടെ ‘നീതിക്കു വേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്തവര്‍ സംതൃപ്തിയടയുന്ന’ ദൈവരജ്യത്തെ അവിടുന്ന് ഭൂമിയില്‍ തന്നെ നിര്‍മ്മിച്ചു. അങ്ങനെ ദൈവത്തിന്റെ ഹിതം സ്വര്‍ഗത്തിലെന്ന പോലെ ഭൂമിയിലും നിറവേറി. ഇപ്രകാരം യുഗങ്ങള്‍ കൊണ്ട് പൂര്‍ത്തീകരിക്കപ്പെട്ട ദൈവികമാര്‍ഗനിര്‍ദ്ദേശങ്ങളെ തന്റെ ജീവിതത്തിലൂടെ പൂര്‍ണ്ണമയും പ്രയോഗവല്‍ക്കരിച്ചു എന്നത് നബി നിറവേറ്റിയ ചരിത്ര ധര്‍മം. ഞാന്‍ നേരത്തേ പറഞ്ഞല്ലോ, നബിക്ക് രാഷ്ട്രനേതാവ്കാകതിരിക്കന്‍ പറ്റുമായിരുന്നില്ല.
ReplyDelete5)പരീക്ഷിക്കാനൊന്നും ഞാന്‍ പറഞ്ഞില്ല. ഇതിനെ സുന്ദരമായ ഒരുയ് മെറ്റഫറായി പരിഗണിക്കുമ്പോള്‍ നിഷ്പക്ഷരായ മതവിശ്വാസികള്‍ക്കും ആത്മീയാന്വേഷകര്‍ക്കും അത് നല്‍കുന്നൊരാനന്ദമുണ്ട്. താങ്കളുദ്ധരിച്ച വചനം ശരിക്കും എന്നില്‍ ഉല്‍ക്കര്‍ഷമുണ്ടാക്കുന്നുണ്ട്. ഒരു പക്ഷേ വിഷസര്‍പ്പദംശനമേറ്റ് വിഷം തീണ്ടാതെ രക്ഷപ്പെടാന്‍ ജീവിതത്തിലൊരിക്കലും എനിക്ക് സാധിച്ചില്ലെന്നു വരാം. എന്നാല്‍ ഞാന്‍ സൂചിപ്പിച്ച രീതിയിലാണ് അതിന്റെ അര്‍ത്ഥമെങ്കില്‍ ഈശ്വരകരുണ്യമുണ്ടെങ്കില്‍, എന്നില്‍ അവന്‍ നിക്ഷേപിച്ചിട്ടുള്ള പരിശുദ്ധാത്മാവിന്റെ പ്രേരണകള്‍ക്ക് ഭൌതികമായ എന്റെ ആര്‍ത്തിയേക്കാള്‍ പരിഗണനയു പ്രാധാന്യവും ഞാന്‍ കല്പിക്കുകയാണെങ്കില്‍ ഈ വചനത്തിന്റെ താല്പര്യം പൂര്‍ത്തീകരിക്കാന്‍, ചെകുത്താന്റെ പ്രലോഭനങ്ങളെ അതിജയിക്കാന്‍ എനിക്കു കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
വാളിനെക്കുറിച്ച ഉപദേശത്തെ അതായിത്തന്നെ എടുക്കുന്നതു കൊണ്ട് കുഴപ്പമില്ലെന്നാണ് ഞാന്‍ പറഞ്ഞത്. അങ്ങനെ പറഞ്ഞു എന്നതു കൊണ്ട് യേശുവിനെ വിമര്‍ശിക്കുകയല്ലല്ലോ ഞാന്‍ ചെയ്തത്. യുദ്ധം നിരുപാധികം മോശമായ കാര്യമാണെന്ന് എനിക്കഭിപ്രായമില്ല.
7)സഊദി അറേബ്യ എന്ന, ആധുനിക കാലത്തെ ഏറ്റവും വലിയ പിന്തിരിപ്പത്തങ്ങളിലൊന്നായ രാഷ്ട്രത്തെ എന്റെ ധാര്‍മിക ബോധത്തിന്റെ ഒരു കോണില്‍ നിന്നും അംഗീകരിക്കാന്‍ എനിക്കു പറ്റില്ല. അവിടുത്തെ പ്യൂരിട്ടന്‍ വഹ്ഹാബീ മതനിലപാടുകളേയും ഞാന്‍ അംഗീകരിക്കുന്നില്ല. സുഊദ് എന്നത് ഒരു കുടുംബത്തിന്റെ പേരാണ്. ഒരു രാഷ്ട്രത്തെയും കുടുംബത്തെയും കേവലം കുടുംബസ്വത്താക്കുന്നതിന്റെ പേരെന്താണെന്നാണ് നാം മനസ്സിലാക്കേണ്ടത്? സുഊദി ഇസ്‌ലാമിക രാഷ്ട്രമല്ല, ഒരു കുടുംബാധിപത്യ രാഷ്ട്രമാണ്. അതിനാല്‍ ഈ ചര്‍ച്ചയില്‍ അവരുടെ നിലപാടുകള്‍ക്ക് മറുപടി പറയാന്‍ ഞാന്‍ ബാധ്യസ്ഥനല്ല. ജോണ്‍ പോള്‍ രണ്ടമന്‍ മാര്‍പ്പാപ്പയുടെ കാലത്താണ് സഭാ റേഖകളില്‍ ഗലീലിയോ എന്ന മഹാശാസ്ത്രജ്ഞനെ കുറ്റവിമുക്തനായി പ്രഖ്യാപിച്ചത്. എന്നു വച്ചാല്‍ അതു വരെ അദ്ദേഹം കുറ്റവാളിയായിരുന്നെന്നര്‍ത്ഥം. അതിന്റെ പേരില്‍ പക്ഷേ സഹോദരന്‍ സാജനോ മറ്റ് ക്രൈസ്തവരോ ഏതെങ്കിലും നിലക്ക് കുറ്റക്കാരാണെന്നോ അവര്‍ അതേപ്പറ്റി വിശദീകരണം തരേണ്ടതാണെന്നോ ഞാന്‍ കരുതുന്നില്ല. ക്രൈസ്തവാധ്യാപനങ്ങള്‍ ശാസ്ത്രവിരുദ്ധവും ഭീകരവാദവുമാണെന്നും ഇതിനെ മുന്‍ നിര്‍ത്തി ഞാന്‍ വിശ്വസിക്കില്ല.
യുദ്ധത്തടവുകാരുമായുള്ള ബന്ധനിര്‍ണ്ണയത്തെപ്പറ്റി പറഞ്ഞു. അന്ന് നില നിന്നിരുന്ന പൊതുവായ സമ്പ്രദായങ്ങള്‍, സ്ത്രീ പുരുഷ ബന്ധവുമായി ബന്ധപ്പെട്ട അന്നത്തെ മാനസിക വികാസങ്ങള്‍ ഇവയെല്ലാമയി ബന്ധപ്പെടുത്തി ചിന്തിക്കേണ്ടതാണത്. മാ മലകത് ഐമാനുകും എന്ന വിഭാഗവുമായി ദാമ്പത്യത്തിലേര്‍പ്പെടുന്നതുമായി ബന്ധപ്പെട്ട നിലപാടിന്റെ അടിസ്ഥാനത്തെ ഞാന്‍ വിശദീകരിച്ചു കഴിഞ്ഞു എന്നണ് ഞാന്‍ മനസ്സിലാക്കുന്നത്. താങ്കള്‍ മുന്നേ പറഞ്ഞത് ആവര്‍ത്തിക്കുക മാത്രമാണ്.
താങ്കള്‍ക്ക് നന്മ വരട്ടെ. നാമിരുവരും സദ്‌ഗതി പ്രാപിക്കാന്‍ ദൈവം തുണക്കട്ടെ.
ഞാന്‍ ചോദിച്ചതിനു വ്യക്തമായ മറുപടി കാണാത്തതില്‍ തുടര്‍ന്ന് അതിലുള്ള വര്‍ത്തമാനത്തിന്റെ ആവശ്യം ഇല്ലല്ലോ. തര്‍ക്കിച്ചു കളയാന്‍ നമ്മുടെ രണ്ടു പേരുടെ കൈയ്യിലും സമയമില്ലല്ലോ!
ReplyDeleteഈ ബ്ലോഗ് എഴുതാന്‍ തന്നെ കാരണം പൌലോസിനെ ക്രിസ്തുമതത്തിന്റെ ഉള്ളിലേക്ക് കടന്നു കയറിയ നുഴെഞ്ഞെറ്റക്കാരനായി ചിലര്‍ ചിത്രീകരിച്ചപ്പോളാണ് . സ്വാഭാവികമായും ഞാന്‍ താരതമ്യം കണ്ടു പിടിക്കുമ്പോള്‍ അത് പൌലോസിനു നബിയെക്കാള്‍ മുന്‍തൂക്കം നല്‍കുന്നതാണ് എഴുതുക. മറിച്ചു വല്ലതും ഉണ്ടെങ്കില്‍ താങ്കള്‍ക്ക് താരതമ്യം നല്‍കാവുന്നതാണ്. പ്രവര്‍ത്തിയിലില്ലാത്ത പ്രസംഗം വ്യര്‍ഥമാണ് എന്ന് ഞാന്‍ കരുതുന്നു. പൌലോസ് പ്രസംഗിക്കുക മാത്രമല്ല. ചെയ്തു കാണിച്ചു കൊടുത്തു. യേശുവിന്റെ മികച്ച സുവിശേഷ പ്രസംഗരില്‍ മുന്നിട്ടു നില്‍ക്കുന്നത് പൌലോസാണ്.അദ്ദേഹത്തെ ഇകഴുതുന്നത് കാണുമ്പോള്‍ രണ്ടു ഓപ്ഷന്‍ എനിക്ക് തിരഞ്ഞെടുക്കാം.
ഒന്ന്) പറയുന്നവരുടെ അറിവില്ലായ്മയായി കണ്ടു അതിനെ അവഗണിക്കാം.
രണ്ടു വര്ഷം മുമ്പ് വരെ എന്റെ നിലപാട് അതായിരുന്നു.പിന്നെ ഞാന്‍ രണ്ടാമത്തെ ഓപ്ഷന്‍ തിരഞ്ഞെടുത്തു.
രണ്ട്) മറുപടി പറയുക. ക്രിസ്ത്യാനികള്‍ക്ക് മറുപടി ഇല്ലാത്തത് കൊണ്ടാണ് മിണ്ടാതിരിക്കുന്നത് എന്ന പരമാര്‍ശങ്ങള്‍ കൂടി ആയപ്പോള്‍ ഇത് തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചു.
അങ്ങിനെയാണ് http://me4what.blogspot.com/ എന്ന മിനി പേഴ്സണല്‍ ബ്ലോഗ് ബൈബിള്‍ ബ്ലോഗായി മാറിയത്. അതിന്റെ ഓരോ പോസ്റ്റിനും പിന്നില്‍ മറ്റു ചിലരുടെ ബ്ലോഗ് ഉണ്ടാകും.
താങ്കള്‍ പൌലോസിന്റെ വിശ്വാസങ്ങളില്‍ വൈരുദ്ധ്യങ്ങള്‍ കാണുന്നു എന്ന് പറഞ്ഞു.. ഒരാഴ്ച മുമ്പ് അതുതന്നെ ഒരാള്‍ ഫേസ്ബുക്കില്‍ പറഞ്ഞിരുന്നു. വിഷയം അതല്ലായിരുന്നിട്ടു കൂടി ചര്‍ച്ച അതിലായെന്നു മാത്രം. അതിനെ പറ്റിയാണ് അതില്‍ വരാന്‍ പോകുന്ന അടുത്ത പോസ്റ്റു. അതിനു മുന്നോടിയാണ് ഈ താരതമ്യം കൊടുക്കാം എന്ന് കരുതിയത്. അത് കൊണ്ട് കൂടിയാണ് ഇവിടെ അതിനെ പറ്റിയുള്ള ചര്‍ച്ച ഒഴിവാക്കിയത്.
<<<>>>
Deleteപൌലോസിനെ വിമര്‍ശിച്ചാല്‍ അതിനെതിരെ വേണം എഴുതുവാന്‍....അത് വിട്ടു പൌലോസ്‌ിനെ രണ്ടാമത് ഒരാളുമായി താരതമ്യം ചെയ്താല്‍ വിമര്‍ശനങ്ങള്‍ക്ക് മരുപടിയകില്ല
മറുപടിയകില്ല. പക്ഷെ പൌലോസ് എവിടെ നില്‍ക്കുന്നു, ബാക്കിയുള്ളവര്‍ എവിടെ നില്‍ക്കുന്നു എന്ന് മനസിലാക്കുവാന്‍ സാധിക്കും.
Deleteആരോപണങ്ങള്‍ക്ക് മറുപടി ഇവിടെ തുടങ്ങുന്നു.
http://www.me4what.blogspot.in/2012/05/1.html
വായിച്ചു നോക്കുമല്ലോ. ചിലത് ഒരു പക്ഷെ താങ്കള്‍ക്കും ഉള്ള മറുപടിയാകാം.
This comment has been removed by the author.
ReplyDeleteപൌലോസിന്റെ വാദങ്ങളില്‍ വൈരുദ്ധ്യമുണ്ടെന്ന് ഈ ചര്‍ച്ചയിലെവിടെയും ഞാന്‍ പറഞ്ഞില്ലല്ലോ. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളില്‍ ചിലതിനോടെനിക്ക് വിയോജിപ്പുണ്ടെന്നല്ലേ പറഞ്ഞുള്ളൂ. എന്തായാലും നന്മ നേരുന്നു.
ReplyDelete>> പൌലോസിന്റെ വാദങ്ങളില്‍ വൈരുദ്ധ്യമുണ്ടെന്ന് ഈ ചര്‍ച്ചയിലെവിടെയും ഞാന്‍ പറഞ്ഞില്ലല്ലോ. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളില്‍ ചിലതിനോടെനിക്ക് വിയോജിപ്പുണ്ടെന്നല്ലേ പറഞ്ഞുള്ളൂ. എന്തായാലും നന്മ നേരുന്നു. <<<
ReplyDeleteപൌലോസിന്റെ സിദ്ധാന്തങ്ങളില്‍ താങ്കള്‍ക്ക് വിയോജീപ്പ് ഉള്ള പോലെ നബിയുടെ സിദ്ധാന്തങ്ങളിലും ഞങ്ങള്‍ക്ക് വിയോജിപ്പ് ഉണ്ട്. അത് പറയാതെ തന്നെ അറിയാകുന്ന കാര്യമല്ലേ!
പൌലോസിന്റെ സിദ്ധാന്തങ്ങളില്‍ യെരുശലേമിലെ അപോസ്തലനമാര്‍ക്ക് തന്നെ വിയോജിപ്പ് ഉണ്ടായിരുന്നു....ഇന്നത്തെ ക്രിസ്ത്യന്‍ വിശ്വാസങ്ങള്‍ രൂപ പെപെടുതിയത് പൌലോസ് ആണല്ലോ..ബൈബിള്‍ ഭൂരിഭാഗവും പോലൌസിന്റെ സൃഷ്ട്ടിയാണ്.ഗോസ്പെല്‍കള്‍ അദേഹത്തിന്റെ ശിഷ്യന്മാര്‍ എഴിതിയതും..പ്രവാചകന്മാര്‍ പടിപിച്ച ഏകദൈവ ആരാധനയ്ക്ക് വിരുദ്ധമായി പൗലോസ് പുതിയ സിദ്ധാന്തം കൊണ്ട് വന്നു.അത് കൊണ്ട് മാത്രമാണ് അദേഹം യെരുശലെമില്‍ വെച്ച് കൊല്ലപെട്ടതും.trinityയെ എതിര്ക്‌ുണ ഗോസ്പേല്‍ എല്ലാം ഒഴിവാക്കി കൊണ്ടാണ് പിന്നീട് ബൈബിള്‍ വരുന്നത്.പൌലോസിന്റെ സ്വാധീന ഫലം തന്നെടന്നു അതിനു കാരണം.
ReplyDeleteതാങ്കളുടെ ബാലിഷയമായ വ്യാഖ്യാന ശൈലിയില്‍ ഞാന്‍ പറഞ്ഞാല്‍-"ഒന്നുമല്ലെകിലും യെരുശലേം ദേവാലയംത്തില്‍ വെച്ച് കൊല്ലപെട്ടില്ലേ..ക്രിസ്ടിനിട്യുടെ നേടും തൂണ്‍ ആയ പൗലോസ്,നിന്ദ്യമായ രീതിയില്‍ അദ്ദേഹം കൊല്ലപെട്ടിലെ..എന്നാല്‍ നബി അങ്ങനെയൊരു മരണം വരിചില്ലാലോ"
>>> ..പ്രവാചകന്മാര്‍ പടിപിച്ച ഏകദൈവ ആരാധനയ്ക്ക് വിരുദ്ധമായി പൗലോസ് പുതിയ സിദ്ധാന്തം കൊണ്ട് വന്നു.
ReplyDeleteപൌലോസിന്റെ ലേഖനങ്ങളില്‍ ത്രിത്വമുണ്ടോ? അമ്പമ്പോ ! അതൊന്നു കാണിച്ചു തരാമോ? ഏതൊക്കെ പുതിയ ആശയങ്ങലാണ് പൌലോസ് പഠിപ്പിച്ചത് ? ഒന്ന് അറിഞ്ഞിരിക്കാനാ.
<<<>>>
Deleteപൗലോസ് തൃത്വം രൂപപെടുത്തി എന്ന് ഞാന്‍ പറഞ്ഞിട്ടില...രൂപപെടുത്താനുള്ള സാഹചര്യം ഉണ്ടാക്കി...കുരിശു മരണം പിന്നീടുള്ള ഉയിര്തെഴുന്നെല്പ്പു എന്നീ കേവല വിശ്വാസത്താല്‍ മോക്ഷം ലഭിക്കും എന്ന് പോലോസ് പറഞ്ഞു.യേശുവിനെ ദൈവം ആകുന്നതില്‍ വല്ലത പങ്കു പൗലോസ് വഹിക്കുന്നു..യെരുശലേമിലെ അപോസ്തലനമാര്‍ക്ക് ഈ കാര്യങ്ങള്‍ക്ക് വിയോജിപ്പുകള്‍ ഉണ്ടായിര്രുന്നു.
>> യെരുശലേമിലെ "ക്രിസ്ത്യാനികളും " പൌല്സിന്റെ ക്രിസ്ത്യാനികളും തമ്മില്‍ വല്ല്യ വിത്യാസം ഉണ്ടായിരുന്നു...പൌലൌസഇന്റെ വിഷയത്തില്‍ അപോസ്തലമാര്‍ക്കുള്ള വിയോജ്പുകള്‍ തന്നെയാണ് ഈ ഞാന്‍ ഇവടെ തല്പര്യപെടുന്നത്.
>>മുന്കഴിഞ്ഞ പ്രവാചകന്മാര്‍ യേശുവടക്കം ഏകദൈവ ആരാധന (തൌഹീദ് )മാത്രം മോക്ഷത്തിനു മാര്‍ഗം എന്ന് പറഞ്ഞപ്പോള്‍ പോലൌസ് ആണ് നിത്യ ജീവന് കുരിശു മരണത്തില്‍ കേവലം വിശ്വസിച്ചാല്‍ മതിയെന്ന് പറഞ്ഞത്.
..........
ഇത് സമയം കിട്ടുമ്പോള്‍ വായിച്ചു നോക്കുക.
Deletehttp://www.me4what.blogspot.in/2012/05/1.html
http://me4what.blogspot.in/2012/06/2.html
http://www.me4what.blogspot.in/2012/06/3.html
>>> പൗലോസ് തൃത്വം രൂപപെടുത്തി എന്ന് ഞാന്‍ പറഞ്ഞിട്ടില...രൂപപെടുത്താനുള്ള സാഹചര്യം ഉണ്ടാക്കി..
എന്താണ് ആ സാഹചര്യം?
കുരിശുമരണവും ഉയിപ്പും കണ്ടുപിടിച്ചതും പൌലോസാണോ?
>>> .പൌലൌസഇന്റെ വിഷയത്തില്‍ അപോസ്തലമാര്‍ക്കുള്ള വിയോജ്പുകള്‍ തന്നെയാണ് ഈ ഞാന്‍ ഇവടെ തല്പര്യപെടുന്നത്.
ഏതൊക്കെ വിഷയത്തില്‍ ആണ് അവര്‍ വിയോജിപ്പ് ഉണ്ടായതു എന്ന് താങ്കള്‍ വ്യക്തമാക്കുമല്ലോ.
>>> ന്കഴിഞ്ഞ പ്രവാചകന്മാര്‍ യേശുവടക്കം ഏകദൈവ ആരാധന (തൌഹീദ് )മാത്രം മോക്ഷത്തിനു മാര്‍ഗം എന്ന് പറഞ്ഞപ്പോള്‍ പോലൌസ് ആണ് നിത്യ ജീവന് കുരിശു മരണത്തില്‍ കേവലം വിശ്വസിച്ചാല്‍ മതിയെന്ന് പറഞ്ഞത്.
മുകളില്‍ കൊടുത്ത ലിങ്കില്‍ മറുപടി പറഞ്ഞിട്ടുണ്ട്.
പാലക്കാടന്‍June 11, 2012 2:12 AM
Deleteആയികോട്ടെ.ലിങ്ക് വായിക്കാം ..പൗലോസ് വിമര്‍ശനങ്ങള്‍ക്ക് മറുപടി കൊടുക്കാതെ നബിയുമായി താരതമ്യം ചെയ്യന്നത് എന്നതിന????
നബികെതിരെ ഇവടെ പറഞ്ഞത് എല്ലാം കള്ളം ... ശമീം എല്ലാം വ്യക്തമാക്കി ...
വ്യക്തിപരമായി ഉള്ള പരമാര്സം നീക്കിയിട്ടുണ്ട് , പാലക്കാടന്‍
ReplyDelete{നബിയെ മുസ്ലിമുകള്‍ സ്വദേഹത്തെക്കള്‍ സ്നേഹിക്കുന്നു എന്നറിഞ്ഞ സാജന്‍,ആശയസംവാദമാണിവിടെ അഭികാമ്യം എന്ന് പറഞ്ഞ സാജന്‍ തന്റെ ബ്ലോഗുകല്കിടയിലും കംമെന്റ്സിലും നബിയെ ചുമ്മാതെ അവമതിക്കുകയും പരിഹസി കുകയും ചെയുന്നു..അതോഴിവക്ക്കണം give respect n take rspct ennalle..അത്രെ ഞാന്‍ ഉദ്ദേശിക്കുന്നത്..
Deleteവ്യക്തി പരാമര്‍ശം നടത്തിയതിനു സോറി,ഇനി സാജന്‍ അനാവശ്യ നബിനിന്ദ ഒഴിവാക്കും എന്നു കരുതുന്നു }
വിമര്സനങ്ങള്‍ക്കുള്ള മറുപടി കൊടുത്തില്ലെന്ന് താങ്കള്‍ പറയണമെന്കില്‍ ആ തോലികട്ടി സമ്മതിക്കണം.
ReplyDeleteമറുപടി കൊടുക്കാതെ നബിയുമായി താരതമ്യം ചെയ്യന്നത് എന്തിനു.,എന്നാണ് ചോദിച്ചത്..മറുപടിയുമായി റെഡിയാണ് എങ്കില്‍ "നബി ചീത്ത വിളിക്കുന്ന ക്രിസ്തീയ പാരമ്പര്യം" എങ്ങനെ ഈ ബ്ലോഗ്‌ല്‍ വന്നു
Deleteതാരതമ്യം ചെയ്തത് എന്തിനെന്ന് ഞാന്‍ ആദ്യമേ വ്യക്തമാക്കിയിട്ടുണ്ട്.
DeleteThis comment has been removed by the author.
ReplyDeleteയെരുശലേമിലെ അപോസ്തലന്മാരുടെ തലവേദന ആയിരുന്നു പൗലോസ്.
ReplyDeleteപൗലോസഇന്റെ വാക്കുകള്‍ മടുത്തു സ്വന്തം ശിഷ്യന്‍ പോലും അദ്ധേഹത്തെ വിട്ടു ഓടികളഞ്ഞു
അതെത് ശിഷ്യന്‍ ?
Deleteനബിയുടെ ഒരു ഖുറാന്‍ എഴുത്തുകാരന്‍ എങ്ങിനെ നബിയെ വിട്ടു പോയി എന്ന് പാലക്കാടാണ് അറിയുമോ?
അത് അന്വേഷിക്കു ആദ്യം.