ഖുറാനില്‍ വ്യക്തമായി പറയുന്നില്ല ആരെയാണ് അബ്രാഹം ബലിയര്‍പ്പിക്കാന്‍ കൊണ്ട് പോയത് എന്ന്. എന്തിനു ഹഗാര്‍ എന്ന വ്യക്തിയെ പറ്റി തന്നെ ഖുറാനില്‍ പറഞ്ഞിട്ടേയില്ല. അതായത് ഇസ്മയെലിന്റെ ജനനം വ്യക്തമാക്കുന്ന ഒന്നും തന്നെ ഖുറാനില്‍ ഇല്ല.
ഇസ്മയേല്‍ ആണോ ഇസഹാക്ക് ആണോ മുതിര്‍ന്നത് എന്ന് ഖുറാന്‍ നോക്കി കണ്ടു പിടിക്കാന്‍ പറ്റില്ല. ചില സൂക്തങ്ങള്‍ പരിശോധിക്കാം.
അബ്രാഹമിന് കുട്ടികള്‍ ഇല്ലാതിരുന്ന കാലത്ത് അദ്ദേഹത്തിന് മകനെ കൊടുക്കും എന്ന് ഖുറാന്‍ (അല്ലാഹു/മലക്ക് ) വാഗ്ദാനം ചെയ്യുന്ന ഭാഗം ഉണ്ട്.
ഒന്ന്) അബ്രഹാമിന് വാക്ക് കൊടുക്കുന്നു. പുത്രനെ പ്രദാനം ചെയ്യും എന്ന് പറയുന്നു അവനെ തന്നെയാണ് ബലിയര്‍പ്പിക്കുന്ന കാര്യവും ചേര്‍ത്ത് പറയുന്നത്.
37:100-102 എന്‍റെ രക്ഷിതാവേ, സദ്‌വൃത്തരില്‍ ഒരാളെ നീ എനിക്ക് ( പുത്രനായി ) പ്രദാനം ചെയ്യേണമേ. അപ്പോള്‍ സഹനശീലനായ ഒരു ബാലനെപ്പറ്റി നാം അദ്ദേഹത്തിന് സന്തോഷവാര്‍ത്ത അറിയിച്ചു. എന്നിട്ട്
ആ ബാലന്‍ അദ്ദേഹത്തോടൊപ്പം പ്രയത്നിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം
പറഞ്ഞു: എന്‍റെ കുഞ്ഞുമകനേ! ഞാന്‍ നിന്നെ അറുക്കണമെന്ന് ഞാന്‍
സ്വപ്നത്തില്‍ കാണുന്നു. അതുകൊണ്ട് നോക്കൂ: നീ എന്താണ്
അഭിപ്രായപ്പെടുന്നത്? അവന്‍ പറഞ്ഞു: എന്‍റെ പിതാവേ,
കല്‍പിക്കപ്പെടുന്നതെന്തോ അത് താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു
ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ
കണ്ടെത്തുന്നതാണ്.
രണ്ടു) മറ്റു പല സന്ദര്‍ഭത്തിലും മലക്കുകള്‍ ഒരു കുട്ടിയുടെ സന്തോഷ വാര്‍ത്ത അറിയിക്കുന്നുണ്ട്.
അദ്ദേഹത്തിന്റെ കിഴവിയായ ഭാര്യയെ പറ്റി അതില്‍ പറയുന്നുണ്ട്. ഒരെണ്ണം നോക്കുക..
51: 28 - 30 അപ്പോള്‍ അവരെപ്പറ്റി
അദ്ദേഹത്തിന്‍റെ മനസ്സില്‍ ഭയം കടന്നു കൂടി. അവര്‍ പറഞ്ഞു: താങ്കള്‍
ഭയപ്പെടേണ്ട. അദ്ദേഹത്തിന് ജ്ഞാനിയായ ഒരു ആണ്‍കുട്ടിയെ പറ്റി അവര്‍
സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്തു. അപ്പോള്‍
അദ്ദേഹത്തിന്‍റെ ഭാര്യ ഉച്ചത്തില്‍ ഒരു ശബ്ദമുണ്ടാക്കിക്കൊണ്ട്
മുന്നോട്ട് വന്നു. എന്നിട്ട് തന്‍റെ മുഖത്തടിച്ചുകൊണ്ട് പറഞ്ഞു:
വന്ധ്യയായ ഒരു കിഴവിയാണോ (പ്രസവിക്കാന്‍ പോകുന്നത്?) അവര്‍
( ദൂതന്‍മാര്‍ ) പറഞ്ഞു: അപ്രകാരം തന്നെയാകുന്നു നിന്‍റെ രക്ഷിതാവ്
പറഞ്ഞിരിക്കുന്നത്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു യുക്തിമാനും
ജ്ഞാനിയും ആയിട്ടുള്ളവന്‍.
ഇനി അബ്രാഹത്തിന്റെ മക്കളെ/തലമുറകളെ പറ്റി നോക്കാം.
6:84-86 അദ്ദേഹത്തിന് നാം ഇസഹാഖിനെയും
യഅ്ഖൂബിനെയും നല്‍കുകയും ചെയ്തു. അവരെയെല്ലാം നാം
നേര്‍വഴിയിലാക്കിയിരിക്കുന്നു. അദ്ദേഹത്തിന് മുമ്പ് നൂഹിനെയും നാം
നേര്‍വഴിയിലാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ സന്താനങ്ങളില്‍ നിന്ന്
ദാവൂദിനെയും സുലൈമാനെയും അയ്യൂബിനെയും യൂസുഫിനെയും മൂസായെയും ഹാറൂനെയും (
നാം നേര്‍വഴിയിലാക്കി. ) അപ്രകാരം സദ്‌വൃത്തര്‍ക്ക് നാം പ്രതിഫലം
നല്‍കുന്നു. സകരിയ്യാ, യഹ്‌യാ, ഈസാ, ഇല്‍യാസ് എന്നിവരെയും ( നേര്‍വഴിയിലാക്കി. ) അവരെല്ലാം സജ്ജനങ്ങളില്‍ പെട്ടവരത്രെ.ഇസ്മാഈല്‍,
അല്‍യസഅ്, യൂനുസ്, ലൂത്വ് എന്നിവരെയും ( നേര്‍വഴിയിലാക്കി. )
അവരെല്ലാവരെയും നാം ലോകരില്‍ വെച്ച് ശ്രേഷ്ഠരാക്കിയിരിക്കുന്നു.
അബ്രഹാമിന് ഇസ്മെയിലെയും ഇസഹാക്കിനെയും നല്‍കി എന്ന് ഖുറാന്‍ മറ്റൊരു സന്ദര്‍ഭത്തില്‍ പറയുന്നുണ്ട് (14:39) എങ്കിലും ഈ സൂക്തം വന്നപ്പോള്‍ അത് മറന്നു കാണണം. ഇസഹാക്കിനെയും യക്കൊബിനെയും നല്‍കി എന്നായി. (ഒന്ന് കൂടി ശ്രദ്ധിക്കുക. ലൂത്ത് അബ്രാഹത്തിന്റെസന്തതി പരമ്പരയില്‍ പെട്ടതല്ല. ഇസ്മയെലിന്റെ സ്ഥാനം പോലും അങ്ങിനെയുള്ളവ്യക്തികളുടെ കൂട്ടത്തില്‍ ആണ്.)
മറ്റൊരു സൂക്തതിലും ഇഹസാക്കിന്റെജനനം വളരെ പ്രാധാന്യത്തോടെ പറയുന്നു.
11:70 -74 അദ്ദേഹത്തിന്‍റെ (
ഇബ്രാഹീം നബി ( അ ) യുടെ ) ഭാര്യ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍
ചിരിച്ചു. അപ്പോള്‍ അവര്‍ക്ക് ഇഷാഖിനെപ്പറ്റിയും, ഇഷാഖിന്‍റെ പിന്നാലെ
യഅ്ഖൂബിനെപ്പറ്റിയും സന്തോഷവാര്‍ത്ത അറിയിച്ചു.
അവര്‍
പറഞ്ഞു: കഷ്ടം! ഞാനൊരു കിഴവിയായിട്ടും പ്രസവിക്കുകയോ? എന്‍റെ ഭര്‍ത്താവ്
ഇതാ ഒരു വൃദ്ധന്‍! തീര്‍ച്ചയായും ഇതൊരു അത്ഭുതകരമായ കാര്യം തന്നെ.
അവര്‍
( ദൂതന്‍മാര്‍ ) പറഞ്ഞു: അല്ലാഹുവിന്‍റെ കല്‍പനയെപ്പറ്റി നീ
അത്ഭുതപ്പെടുകയോ? ഹേ, വീട്ടുകാരേ, നിങ്ങളില്‍ അല്ലാഹുവിന്‍റെ കാരുണ്യവും
അനുഗ്രഹങ്ങളുമുണ്ടായിരിക്കട്ടെ. തീര്‍ച്ചയായും അവന്‍ സ്തുത്യര്‍ഹനും
മഹത്വമേറിയവനും ആകുന്നു.
അങ്ങനെ
ഇബ്രാഹീമില്‍ നിന്ന് ഭയം വിട്ടുമാറുകയും, അദ്ദേഹത്തിന് സന്തോഷവാര്‍ത്ത
വന്നുകിട്ടുകയും ചെയ്തപ്പോള്‍ അദ്ദേഹമതാ ലൂത്വിന്‍റെ ജനതയുടെ കാര്യത്തില്‍
നമ്മോട് തര്‍ക്കിക്കുന്നു.
മറ്റൊരു സൂക്തതിലും ഇസ്മയേല്‍ മറ്റൊരു കൂട്ടം പ്രവാചകരുടെ ഒപ്പമാണ്.
38:45-49 കൈക്കരുത്തും കാഴ്ചപ്പാടുകളും ഉള്ളവരായിരുന്ന നമ്മുടെ ദാസന്‍മാരായ ഇബ്രാഹീം, ഇഷാഖ്, യഅ്ഖൂബ് എന്നിവരെയും ഓര്‍ക്കുക. നിഷ്കളങ്കമായ ഒരു വിചാരം കൊണ്ട് നാം അവരെ ഉല്‍കൃഷ്ടരാക്കിയിരിക്കുന്നു. പരലോക സ്മരണയത്രെ അത്.തീര്‍ച്ചയായും അവര്‍ നമ്മുടെ അടുക്കല്‍ തെരഞ്ഞെടുക്കപ്പെട്ട ഉത്തമന്‍മാരില്‍ പെട്ടവരാകുന്നു.ഇസ്മാഈല്‍, അല്‍യസഅ്, ദുല്‍കിഫ്ല് എന്നിവരെയും ഓര്‍ക്കുക. അവരെല്ലാവരും ഉത്തമന്‍മാരില്‍ പെട്ടവരാകുന്നു
സത്യത്തില്‍ മുഹമ്മദു നബിക്ക് അബ്രാഹത്തിന്റെ പുത്രന്മാര്‍ ആരാണ് ഏതൊക്കെയാണ് എന്നൊക്കെ അറിയുമായിരുന്നോ എന്ന് സംശയമാണ്. നോക്കുക.
2:133 എനിക്ക് ശേഷം ഏതൊരു ദൈവത്തെയാണ് നിങ്ങള്‍ ആരാധിക്കുക ? എന്ന് യഅ്ഖൂബ്
മരണം ആസന്നമായ സന്ദര്‍ഭത്തില്‍ തന്‍റെസന്തതികളോട് ചോദിച്ചപ്പോള്‍
നിങ്ങളവിടെ സന്നിഹിതരായിരുന്നോ ? അവര്‍ പറഞ്ഞു: താങ്കളുടെ ആരാധ്യനായ,
താങ്കളുടെ പിതാക്കളായ ഇബ്രാഹീമിന്‍റെയും ഇസ്മാഈലിന്‍റെയും ഇഷാഖിന്‍റെയും
ആരാധ്യനായ ഏകദൈവത്തെ മാത്രം ഞങ്ങള്‍ ആരാധിക്കും. ഞങ്ങള്‍ അവന്ന്
കീഴ്പെട്ട് ജീവിക്കുന്നവരുമായിരിക്കും
യാക്കൂബിന് ഇസ്മയേല്‍ എങ്ങിനെയാണ് പിതാവാകുക? ഖുറാന്‍ അവതരിപ്പിച്ച പുള്ളിക്ക് ഇവരുടെ ബന്ധം വ്യക്തമായിരുന്നോ എന്ന് സംശയമുണ്ട്. വായില്‍ തോന്നിയത് പറഞ്ഞു എന്നല്ലാതെ ! ഇത്രയേ ഉള്ളൂ ഖുറാന്‍ .
അബ്രഹാമിന്റെ സന്തന പരന്ബരയില്‍ പെട്ട ആള്‍ തന്നെയാണ് ..യാകോബ് !!
ReplyDeleteഅബ്രഹാമിന്റെ സ്വന്തം മക്കള്‍ ആണ് ഇസ്മയില്‍ ഈസ്‌ഹക്ക്....
ഇസമേല്‍ ആദ്യവും പിനീട് ഇസ്ഹാകും...യകൊബിനെ കുറിച്ചുള്ള പ്രവചനവും അബ്രഹാമിന് ദൈവം നല്‍കുന്നു...
അബ്രഹാമിന് ആദ്യ ജാതനായ ഇസ്മയിലിനും ശേഷമാണു അതെ പരബരയില്‍ യാകോബ് വരുന്നത്...അപ്പൊ യകൊബിനു ഇസ്മേല്‍ ആര്‍
സാജന്‍ വ്യക്തമായി ഖുര്‍ആന്‍ വയിചിരുന്നുവോ എന്ന് സംശയമുണ്ട്..ദുര്‍വ്യാഖ്യാനങ്ങള്‍ അത്രയെ ഉള്ളു സാജന്‍..
പാലക്കാടന്‍,
Delete>>>അബ്രഹാമിന്റെ സന്തന പരന്ബരയില്‍ പെട്ട ആള്‍ തന്നെയാണ് ..യാകോബ് !!
അബ്രഹാമിന്റെ സ്വന്തം മക്കള്‍ ആണ് ഇസ്മയില്‍ ഈസ്‌ഹക്ക്....
ഇസമേല്‍ ആദ്യവും പിനീട് ഇസ്ഹാകും..>>>
ഇത്രയും സമ്മതിച്ചു...
എന്റെ ചോദ്യം ഇസ്മയേല്‍ എങ്ങിനെ യാകൂബിന്റെ പിതാക്കന്മാരില്‍ ഒരാളായി എന്നാണു.
>>> അബ്രഹാമിന് ആദ്യ ജാതനായ ഇസ്മയിലിനും ശേഷമാണു അതെ പരബരയില്‍ യാകോബ് വരുന്നത്...അപ്പൊ യകൊബിനു ഇസ്മേല്‍ ആര്‍
സാജന്‍ വ്യക്തമായി ഖുര്‍ആന്‍ വയിചിരുന്നുവോ എന്ന് സംശയമുണ്ട്..ദുര്‍വ്യാഖ്യാനങ്ങള്‍ അത്രയെ ഉള്ളു സാജന്‍..>>
അബ്രാഹത്തിന്റെ പരമ്പരയില്‍ വരുന്നു എന്നത് കൊണ്ട് യാക്കൂബ് ഇസ്മയെലിന്റെ പരമ്പരയില്‍ വരില്ലല്ലോ സുഹൃത്തേ. ആരെ പൊട്ടനാക്കാനാണീ പാടുപെടുന്നത്? അമ്മാവന്റെ പരമ്പരയില്‍ അമ്മാവന്റെ മക്കളെ വരൂ. അല്ലാതെ സഹോദര പുത്രന്മാര്‍ വരില്ല.
പലക്കാടാൻ ഇനി വരില്ലായിരിക്കും പാവം
Deleteഇസഹാക്കിന്റെ കാര്യം ഖുറാന്‍ പറയുന്നത് കേള്‍ക്കുക...
ReplyDelete11:71 അദ്ദേഹത്തിന്‍റെ ( ഇബ്രാഹീം നബി ( അ ) യുടെ ) ഭാര്യ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ ചിരിച്ചു. അപ്പോള്‍ അവര്‍ക്ക് ഇഷാഖിനെപ്പറ്റിയും, ഇഷാഖിന്‍റെ പിന്നാലെ യഅ്ഖൂബിനെപ്പറ്റിയും സന്തോഷവാര്‍ത്ത അറിയിച്ചു.
72 അവര്‍ പറഞ്ഞു: കഷ്ടം! ഞാനൊരു കിഴവിയായിട്ടും പ്രസവിക്കുകയോ? എന്‍റെ ഭര്‍ത്താവ് ഇതാ ഒരു വൃദ്ധന്‍! തീര്‍ച്ചയായും ഇതൊരു അത്ഭുതകരമായ കാര്യം തന്നെ.
ഇവിടെ ഇസഹാക്കിനെ പറ്റി പറയുമ്പോള്‍ ഭാര്യ ചിരിക്കുന്നു. താന്‍ വൃദ്ധയാണ്...എന്റെ ഭര്‍ത്താവും വൃദ്ധനാണ് . എന്നിട്ടും ഇതൊക്കെ നടക്കുമോ എന്നാണു ചോദിക്കുന്നത്.
അബ്രാഹത്തിന് മുമ്പേ ഇസ്മയേല്‍ ഉണ്ടായിരുന്നെങ്കില്‍ ഭര്‍ത്താവ് വൃദ്ധനാണ് എന്ന് പറയേണ്ട കാര്യം ഇല്ലല്ലോ.
11:74 അങ്ങനെ ഇബ്രാഹീമില്‍ നിന്ന് ഭയം വിട്ടുമാറുകയും, അദ്ദേഹത്തിന് സന്തോഷവാര്‍ത്ത വന്നുകിട്ടുകയും ചെയ്തപ്പോള്‍ അദ്ദേഹമതാ ലൂത്വിന്‍റെ ജനതയുടെ കാര്യത്തില്‍ നമ്മോട് തര്‍ക്കിക്കുന്നു.
കണ്ടോ ..ഇസഹാക്കിന്റെ കാര്യം അറിഞ്ഞപ്പോള്‍ ഇബ്രഹാമിന്റെ ഭയം വിട്ടുമാറി. ഇസ്മയേല്‍ ഉണ്ടായിരുന്നെങ്കില്‍ ഇബ്രഹാമിനു പേടിക്കേണ്ട കാര്യം തന്നെ ഇല്ലല്ലോ.
ഇനി പറയൂ...ഇതില്‍ പറയുന്ന കുട്ടി ആരാണ്?
37: 100-"എന്റെ നാഥാ, എനിക്കുനീ സച്ചരിതനായ ഒരു മകനെ നല്കേണമേ."101-അപ്പോള്നാം അദ്ദേഹത്തെ സഹനശാലിയായ ഒരുപുത്രനെ സംബന്ധിച്ച ശുഭവാര്ത്ത അറിയിച്ചു.102-ആ കുട്ടി അദ്ദേഹത്തോടൊപ്പം എന്തെങ്കിലും ചെയ്യാവുന്നപ്രായമെത്തിയപ്പ ോള് അദ്ദേഹം പറഞ്ഞു:"