ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?

Monday, February 18, 2013

അല്ലാഹുവിനെ ആരാധിച്ചിരുന്ന പ്രീ ഇസ്മലാമിക് ജനത

അല്ലാഹുവിനെ മുഹമ്മദ്‌ നബിക്ക് മുമ്പും ജനങ്ങള്‍ അവിടുത്തെ ജനങ്ങള്‍ ആരാധിച്ചിരുന്നു.


23:83-85 ഞങ്ങള്‍ക്കും, മുമ്പ്‌ ഞങ്ങളുടെ പിതാക്കള്‍ക്കും ഈ വാഗ്ദാനം നല്‍കപ്പെട്ടിരുന്നു. ഇത്‌ പൂര്‍വ്വികന്‍മാരുടെ കെട്ടുകഥകള്‍ മാത്രമാകുന്നു. ( നബിയേ, ) ചോദിക്കുക: ഭൂമിയും അതിലുള്ളതും ആരുടെതാണ്‌? നിങ്ങള്‍ക്കറിയാമെങ്കില്‍ ( പറയൂ. )അവര്‍ പറയും; അല്ലാഹുവിന്റേതാണെന്ന്‌. നീ പറയുക: എന്നാല്‍ നിങ്ങള്‍ ആലോചിച്ച്‌ മനസ്സിലാക്കുന്നില്ലേ?

ഇതില്‍ പറയുന്നത് നോക്കൂ. ആ ജനതയ്ക്ക്‌ അറിയാം അല്ലാഹുവാണ് ഇതൊക്കെ പടച്ചത് എന്നും അവര്‍ക്കും അവരുടെ ജനതയ്ക്ക് വാഗ്ദാനങ്ങള്‍ ലഭിച്ചിട്ടുണ്ട് എന്നും.

29:61 നോക്കുക... ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും സൂര്യനെയും ചന്ദ്രനെയും കീഴ്പെടുത്തുകയും ചെയ്തത്‌ ആരാണെന്ന്‌ നീ അവരോട്‌ ( ബഹുദൈവവിശ്വാസികളോട്‌ ) ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹുവാണെന്ന്‌. അപ്പോള്‍ എങ്ങനെയാണ്‌ അവര്‍ ( സത്യത്തില്‍ നിന്ന്‌ ) തെറ്റിക്കപ്പെടുന്നത്‌?

അവര്‍ക്കും അറിയാം അല്ലാഹുവാണ് ലോകത്തിന്റെ നാഥന്‍ എന്ന്.


നബിയുടെ ജനങ്ങളോട് പറയുന്നത് നോക്കുക...

6:135-136 ( നബിയേ, ) പറയുക: എന്‍റെ ജനങ്ങളേ, നിങ്ങള്‍ നിങ്ങളുടെ നിലപാടനുസരിച്ച്‌ പ്രവര്‍ത്തിച്ച്‌ കൊള്ളുക. തീര്‍ച്ചയായും ഞാനും ( അങ്ങനെ ) പ്രവര്‍ത്തിക്കാം. ലോകത്തിന്‍റെ പര്യവസാനം ആര്‍ക്ക്‌ അനുകൂലമായിരിക്കുമെന്ന്‌ വഴിയെ നിങ്ങള്‍ക്കറിയാം. അക്രമികള്‍ വിജയം വരിക്കുകയില്ല; തീര്‍ച്ച.

അല്ലാഹു സൃഷ്ടിച്ചുണ്ടാക്കിയ കൃഷിയില്‍ നിന്നും, കന്നുകാലികളില്‍ നിന്നും അവര്‍ അവന്ന്‌ ഒരു ഓഹരി നിശ്ചയിച്ച്‌ കൊടുത്തിരിക്കുകയാണ്‌. എന്നിട്ട്‌ അവരുടെ ജല്‍പനമനുസരിച്ച്‌ ഇത്‌ അല്ലാഹുവിനുള്ളതും, മറ്റേത്‌ തങ്ങള്‍ പങ്കാളികളാക്കിയ ദൈവങ്ങള്‍ക്കുള്ളതുമാണെന്ന്‌ അവര്‍ പറഞ്ഞു. എന്നാല്‍ അവരുടെ പങ്കാളികള്‍ക്കുള്ളത്‌ അല്ലാഹുവിന്നെത്തുകയില്ല. അല്ലാഹുവിന്നുള്ളതാകട്ടെ അവരുടെ പങ്കാളികള്‍ക്കെത്തുകയും ചെയ്യും. അവര്‍ തീര്‍പ്പുകല്‍പിക്കുന്നത്‌ എത്രമോശം!


അവര്‍ അല്ലാഹുവിനും ഓഹരി കൊടുക്കും പങ്കാളികള്‍ക്കും ഓഹരി കൊടുക്കും.
അല്ലാഹുവിനെ കുറിച്ച് അവര്‍ക്ക്‌ അറിയാം. മുഹമ്മദ്‌ ഖുറാന്‍ ഒതുന്നതിനും മുമ്പേ?
ആ ജനതയ്ക്ക് ഇതെങ്ങിനെ അറിയാം? അവരുടെ പിതാക്കന്മാര്‍ക്ക് താക്കീതുകാരന്‍ വന്നിട്ടുണ്ട് എന്നല്ലേ അതിന്റെ അര്‍ത്ഥം?


39:38-39 ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത്‌ ആരെന്ന്‌ നീ അവരോട്‌ ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹു എന്ന്‌. നീ പറയുക: എങ്കില്‍ അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ വിളിച്ച്‌ പ്രാര്‍ത്ഥിക്കുന്നവയെപ്പറ്റി നിങ്ങള്‍ ചിന്തിച്ച്‌ നോക്കിയിട്ടുണ്ടോ? എനിക്ക്‌ വല്ല ഉപദ്രവവും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അവയ്ക്ക്‌ അവന്‍റെ ഉപദ്രവം നീക്കം ചെയ്യാനാവുമോ? അല്ലെങ്കില്‍ അവന്‍ എനിക്ക്‌ വല്ല അനുഗ്രഹവും ചെയ്യുവാന്‍ ഉദ്ദേശിച്ചാല്‍ അവയ്ക്ക്‌ അവന്‍റെ അനുഗ്രഹം പിടിച്ചു വെക്കാനാകുമോ? പറയുക: എനിക്ക്‌ അല്ലാഹു മതി. അവന്‍റെ മേലാകുന്നു ഭരമേല്‍പിക്കുന്നവര്‍ ഭരമേല്‍പിക്കുന്നത്‌.

പറയുക: എന്‍റെ ജനങ്ങളേ, നിങ്ങളുടെ നിലപാടനുസരിച്ച്‌ നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊള്ളുക. ഞാനും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുക തന്നെയാകുന്നു. എന്നാല്‍ വഴിയെ നിങ്ങള്‍ക്ക്‌ അറിയുമാറാകും;

ഇവിടെയും നബിയുടെ ജനതയോട് തന്നെയാണ് പറയുന്നത്.

ഇതേ വ്യക്തി തന്നെ ആ ജനങ്ങളെ നോക്കി പറഞ്ഞത് കാണുക....

109:1-6
( നബിയേ, ) പറയുക: അവിശ്വാസികളേ,
നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.
ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.
നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.
ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.
നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം. എനിക്ക്‌ എന്‍റെ മതവും.

----

അല്ലാഹുവിനെ ആ ജനത ആരാധിച്ചിരുന്നു എന്നതിന് ഖുറാന്‍ തന്നെ തെളിവ്‌. ആ അല്ലാഹുവിനെ നബി ആരാധിക്കില്ല എന്നാണോ പറയുന്നത്?

യെന്താ കഥ. നബി ആരാധിക്കുന്ന അല്ലാഹുവിനെ അവരും ആരാധിക്കില്ല പോലും. അവര്‍ പിന്നെ ഏതു അല്ലാഹുവിനെയാണ് ആരാധിച്ചിരുന്നത്?

12 comments:

 1. നിന്‍റെ ദൈവമായ അള്ളാഹു ( യലോഹി ) വിനെ നമസ്കരിച്ചു : അവനെ മാത്രമേ അരാദിക്കാവൂ ( മത്തായി 4: 10 )

  ReplyDelete
  Replies
  1. yahweh and allahu are not the same god; they are different gods.

   Delete
  2. അല്ലാഹുവും യഹോവയും തീര്‍ച്ചയായും ഒന്നു തന്നെയാണ്.പൂര്‍വ്വ പിതാക്കന്‍മാരായ അബ്റാഹവും ഇസഹാക്കും യാക്കോബും ആ ദൈവത്തെ ഇലാഹ് എന്നാണ് വിളിച്ചിരുന്നത്.
   ഇലാഹും യഹോവയും ഒന്നു തന്നെയാണെങ്കില്‍ അല്ലാഹുവും യഹോവയും ഒന്ന് തന്നെയാണ്.ഇലാഹ് എന്ന ഹീബ്റു വാക്കിന്‍റെ അറബിയാണ് അല്ലാഹു

   Delete
 2. JISHAR VeliancodeFebruary 28, 2013 at 11:47 PM
  നിന്‍റെ ദൈവമായ അള്ളാഹു ( യലോഹി ) വിനെ നമസ്കരിച്ചു : അവനെ മാത്രമേ അരാദിക്കാവൂ ( മത്തായി 4: 10 )
  ജിഷാര്‍ ഇങ്ങനെ പറഞ്ഞു. ഇനി ഒരു ഗോപാലന്‍ വന്നാല്‍ എങ്ങനെ പറയും എന്ന് അറിയുമോ? "നിന്‍റെ ദൈവമായ ശിവനെ(യഹോവ) നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവൂ.( മത്തായി 4: 10 )"
  ഇങ്ങനെയൊക്കെ ഓരോരുത്തര്‍ പറയാന്‍ തുടങ്ങിയാല്‍ പിന്നെ എന്താ ചെയ്യുക.എന്തായാലും ഗോപാലന്‍മാര്‍ അങ്ങനെ പറയില്ല.കാരണം അവര്‍ക്ക് അങ്ങനെ പറയേണ്ട കാര്യമില്ല.അവര്‍ക്ക് സ്വന്തമായ വിശ്വാസപ്രമാണങ്ങള്‍ ഉണ്ട്. അത് ആരില്‍ നിന്നും കടം വാങ്ങിയതല്ല. വിശ്വാസങ്ങള്‍ കടം വാങ്ങുമ്പോള്‍ പലതും ഇണക്കി ചെര്‍ക്കെണ്ടതായി വരും. കടം വാങ്ങിയതാവുമ്പോള്‍ എല്ലാം അങ്ങനെ ചേര്‍ന്നതായി വരില്ലല്ലോ.എന്നാലും കടം ആരില്‍നിന്നു എടുത്തുവോ അവനെ വെറും 'കട'മാക്കി സ്വയം ഉടമസ്ഥന്‍ ആകാന്‍ ശ്രമിക്കുന്നതാണ് നബിയും കൂട്ടരും ഇക്കാലമത്രയും നടത്തികൊണ്ടിരിക്കുന്നത്.
  യഹോവ എന്ന നാമവും അല്ലാഹു എന്ന നാമവും ഒന്നല്ല എന്ന് പറഞ്ഞാല്‍ ഈ ജിഷാറിനെ പോലെയുള്ളവര്‍ പറയും ദൈവം എന്ന വാക്കിന്‍റെ രണ്ടു പര്യായങ്ങള്‍ ആണ് മേല്പറഞ്ഞ നാമങ്ങള്‍ എന്ന്.അപ്പോള്‍ ലാഹിലാഹ ഇല്ലള്ള എന്ന് പറഞ്ഞാല്‍ ദൈവമല്ലാതെ ഒരു ദൈവമില്ല എന്നാണെങ്കില്‍ പഷ്ട് ആയത്തു തന്നെയാണ് അല്ലാഹു ഇറക്കി കൊടുത്തിരിക്കുന്നത്‌.
  കാലം കുറെ പോയെന്നു കരുതി സ്വന്തം അപ്പാപ്പനെ അംബാനി എന്നൊക്കെ വിളിക്കാന്‍ തുടങ്ങിയാല്‍ സഹാതപിക്കാനല്ലേ കഴിയൂ.

  ReplyDelete
 3. ആ സെന്റെന്‍സ് ന്റെ അര്‍ഥം അങ്ങനെയല്ല ,നിങ്ങള്‍ ആരാധിക്കുന്ന രീതിയിലല്ല ഞാന്‍ ആരാധിക്കുന്നത് എന്നാണ് ഇന്നത്തെ ഇസ്ലാം മതവും ഖുറാനും തമ്മില്‍ ഒരുബന്ധവും ഇല്ല ,ദയവുചെയ്ത് ഖുറാനെ അപമാനിക്കരുത് ,തബ്ബത് യദാ അബീ ആണ്‌ തുടങ്ങുന്ന അധ്യായത്തില്‍ പ്രവാചകന്റെ അച്ചന്റെ ചാട്ടനായ അബു ലഹബി നെക്കുരിച്ച്ചാണ് പറയുന്നത് എന്നാണു ഇന്നത്തെ തര്‍ജ്ജമ , പക്ഷെ അബുലഹാബ് എന്നാ ഒരാളുതന്നെ ജീവിച്ചിരുന്നില്ല ലഹബ് അന്നാല്‍ അഗ്നി എന്നാണു ,അബു എന്നാല്‍ അച്ചന്‍ എന്നും അര്‍ത്ഥം, തീ യുടെ അച്ചന്മാരെ എന്നാണ് ഖുറാന്‍ വിളിക്കുന്നത്‌ അതായത് ഭയങ്കരന്മാരെ എന്നര്‍ത്ഥം , ഇങ്ങനെ സ്വാര്‍ത്ഥ താല്പര്യത്തിനുവീണ്ടി ഇത്ത്രയധികം വളച്ചൊടിക്കപ്പെട്ട ഗ്രന്ഥം വേറെയില്ല

  ReplyDelete
 4. 22:73 മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങള്‍ അത്‌ ശ്രദ്ധിച്ചു കേള്‍ക്കുക. തീര്‍ച്ചയായും അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. അതിന്നായി അവരെല്ലാവരും ഒത്തുചേര്‍ന്നാല്‍ പോലും. ഈച്ച അവരുടെ പക്കല്‍ നിന്ന്‌ വല്ലതും തട്ടിയെടുത്താല്‍ അതിന്‍റെ പക്കല്‍ നിന്ന്‌ അത്‌ മോചിപ്പിച്ചെടുക്കാനും അവര്‍ക്ക്‌ കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുര്‍ബലര്‍ തന്നെ.

  അവേര് ലത യെയും ഉസ്സ യെയും മാത്രമല്ലേ അല്ലാഹുവിനെയും വിളിച്ചു പ്രാര്‍ഥിച്ചിരുന്നു. ഖുറാന്‍ തന്നെ ഉറപ്പിച്ചു പറയുന്ന കാര്യമാണ് ഇത്


  6:136 അല്ലാഹു സൃഷ്ടിച്ചുണ്ടാക്കിയ കൃഷിയില്‍ നിന്നും, കന്നുകാലികളില്‍ നിന്നും അവര്‍ അവന്ന്‌ ഒരു ഓഹരി നിശ്ചയിച്ച്‌ കൊടുത്തിരിക്കുകയാണ്‌. എന്നിട്ട്‌ അവരുടെ ജല്‍പനമനുസരിച്ച്‌ ഇത്‌ അല്ലാഹുവിനുള്ളതും, മറ്റേത്‌ തങ്ങള്‍ പങ്കാളികളാക്കിയ ദൈവങ്ങള്‍ക്കുള്ളതുമാണെന്ന്‌ അവര്‍ പറഞ്ഞു. എന്നാല്‍ അവരുടെ പങ്കാളികള്‍ക്കുള്ളത്‌ അല്ലാഹുവിന്നെത്തുകയില്ല. അല്ലാഹുവിന്നുള്ളതാകട്ടെ അവരുടെ പങ്കാളികള്‍ക്കെത്തുകയും ചെയ്യും. അവര്‍ തീര്‍പ്പുകല്‍പിക്കുന്നത്‌ എത്രമോശം!

  അവര്‍ അല്ലാഹുവിനും ഓഹരി കൊടുക്കും പങ്കാളികള്‍ക്കും ഓഹരി കൊടുക്കും.

  പറയൂ . അല്ലാഹുവിനു ഓഹരി കൊടുത്തിരുന്നു . മറ്റു പലരെയും ആരാധിച്ചിരുന്നു. അല്ലാഹുവിനെയും .

  പക്ഷെ മുഹമ്മദു പറയുന്നു ...
  109:4 നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.

  അവേര് ലത യെയും ഉസ്സ യെയും മാത്രമല്ലേ അല്ലാഹുവിനെയും വിളിച്ചു പ്രാര്‍ഥിച്ചിരുന്നു. അപ്പോള്‍ പിന്നെ ആ അല്ലാഹുവിനെ മുഹമ്മദു ആരാധിക്കാന്‍ പോകുനില്ല അല്ലേ?
  ഖുറാനില്‍ പറയുന്ന അവര്‍ ആരാധിച്ചിരുന്ന അല്ലാഹും മുഹമ്മദിന്റെ അല്ലാഹും രണ്ടും രണ്ടാണോ?
  അല്ലാഹുവിന്റെ പുറമേ എന്ന് പറയാത്തത് കാരണം അവര്‍ ആരാധിച്ചിരുന്ന അല്ലാഹും മുഹമ്മദു ആരാധിച്ചിരുന്നു എന്ന് പറയുന്ന അല്ലാഹുവും രണ്ടും രണ്ടായിരുന്നു അല്ലേ?

  ReplyDelete
 5. This comment has been removed by the author.

  ReplyDelete
 6. മക്ക മുശ്രിക്കുകളുടെ വിശ്വാസത്തെ കുറിച്ച് മുഴുവനായും സാജന്‍ പടികുക്ക....
  അവര്‍ക്ക് അഖിലവും പടച്ചത് അല്ലാഹുവാണ് എന്നറിയാം... എന്നിട്ടും അവര്‍ ദൈവത്തിനു കൂട്ടാളികള്‍ ഉണ്ടാക്കി.. ദൈവത്തിനു മക്കള്‍ ഉണ്ടെന്നു പറഞ്ഞു ചിലരെ ആരാധിച്ചു...ദൈവത്തിനു അവന്‍ തന്നെ നിശ്ചയിച കൂട്ടാളികള്‍ ഉണ്ടെന്നു അവര്‍ വിശ്വസിച്ചു ...
  ......
  ഇനി.. ഇസ്ലാം പറയുന്നത് എന്ത് ???
  ദൈവത്തിനു പങ്കാളികള്‍ ഇല്ല പുത്രന്‍ ഇല്ല പുത്രി ഇല്ല ...അവന്‍ ഒരുവന്‍ മാത്രം..
  ....
  ഇനി മക്കകാര്‍ വിശ്വസിച്ചു ആരധിച്ചത് പോലെ മുഹമ്മദോ മുസ്ലിമ്കാളോ വിശ്വസിച്ചു ആരധിച്ചുവോ ???
  ഉത്തരം ഇല്ല തന്നെ
  മക്കകരുടെ 'അല്ലാഹുവിനു' അവന്‍ തന്നെ നിശ്ചയിച്ച പങ്കാളികള്‍ ഉണ്ടാര്നു ...മുഹമ്മദിന്റെ "അല്ലാഹു"വിനു പങ്കുകരില്ലത്ത്ത ഏകത്വവും...
  ...........

  ReplyDelete
 7. Surah No:17
  Al-Israa
  (നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹു എന്ന്‌ വിളിച്ചുകൊള്ളുക. അല്ലെങ്കില്‍ റഹ്മാന്‍ എന്ന്‌ വിളിച്ചുകൊള്ളുക. ഏതു തന്നെ നിങ്ങള്‍ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍. നിന്‍റെ പ്രാര്‍ത്ഥന നീ ഉച്ചത്തിലാക്കരുത്‌. അത്‌ പതുക്കെയുമാക്കരുത്‌. അതിന്നിടയിലുള്ള ഒരു മാര്‍ഗം നീ തേടിക്കൊള്ളുക.(110)
  Surah No:20
  Taa-Haa
  അല്ലാഹു- അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍റെതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍.(8)

  ReplyDelete

ആശയസംവാദമാണിവിടെ അഭികാമ്യം ... ആശയം ഇല്ലെങ്കില്‍ കമന്റ് ചെയ്യരുതു്.ഖുര്‍ ആനിനെ പറ്റിയാണിവിടെ ചര്‍ച്ച. ഖുര്‍ ആനിന്റെ/ഹദീസിന്റെ ഉള്ളില്‍ നിന്നു തന്നെ ലഭ്യമായ ആശയങ്ങള്‍ ഉപയോഗിക്കുക.