അറബികളുടെ ഇടയിലേക്ക് വന്ന പ്രവാചകനാണ് മുഹമ്മദ് നബി.അതിനു മുമ്പ് അവര്‍ക്ക് താക്കീത് നല്‍കുവാന്‍ ആരും വന്നിട്ടില്ല എന്നാണു മുഹമ്മദ് നബി പറയുന്നത്. നോക്കുക.
28:46 നാം ( മൂസായെ ) വിളിച്ച സമയത്ത് ആ പര്‍വ്വതത്തിന്‍റെ പാര്‍ശ്വത്തില്‍ നീ
ഉണ്ടായിരുന്നുമില്ല. പക്ഷെ, നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള
കാരുണ്യത്താല്‍ ( ഇതെല്ലാം അറിയിച്ച് തരികയാകുന്നു. ) നിനക്ക് മുമ്പ്
ഒരു താക്കീതുകാരനും വന്നിട്ടില്ലാത്ത ഒരു ജനതയ്ക്ക് നീ താക്കീത്
നല്‍കുവാന്‍ വേണ്ടിയത്രെ ഇത്. അവര്‍ ആലോചിച്ച് മനസ്സിലാക്കിയേക്കാം.
36:1-6 യാസീന്‍ . തത്വസമ്പൂര്‍ണമായ ഖുര്‍ആന്‍ തന്നെയാണ സത്യം; നീ ദൈവദൂതന്‍മാരില്‍ പെട്ടവന്‍ തന്നെയാകുന്നു. നേരായ പാതയിലാകുന്നു ( നീ. ) പ്രതാപിയും കരുണാനിധിയുമായിട്ടുള്ളവന്‍ അവതരിപ്പിച്ചതത്രെ ഇത്. ( ഖുര്‍ആന്‍ ). ഒരു
ജനതയ്ക്ക് നീ താക്കീത് നല്‍കുവാന്‍ വേണ്ടി. അവരുടെ പിതാക്കന്‍മാര്‍ക്ക്
താക്കീത് നല്‍കപ്പെട്ടിട്ടില്ല. അതിനാല്‍ അവര്‍ അശ്രദ്ധയില്‍
കഴിയുന്നവരാകുന്നു.
കണ്ടില്ലേ! ഒരു താക്കീത് കാരനും ഇതിനു മുമ്പ് വന്നിട്ടില്ലാത്ത ജനതയിലേക്കാണ് നബി വന്നു എന്ന് അവകാശപ്പെടുന്നത്. അപ്പോള്‍ ഇസ്മയേലോ? അദ്ദേഹം പ്രവാചകന്‍ ആണോ? അദ്ദേഹം ഏതു ജനതയ്ക്ക് വേണ്ടി വന്നതാണ്?ഇദ്ദേഹത്തിന് അല്ലാഹു പുസ്തകവും കൊടുത്തു വിട്ടത് ആരുടെ ഇടയിലേക്കാണ്?
നോക്കുക....
6:84 അദ്ദേഹത്തിന് നാം ഇസഹാഖിനെയും യഅ്ഖൂബിനെയും നല്‍കുകയും ചെയ്തു. അവരെയെല്ലാം നാം നേര്‍വഴിയിലാക്കിയിരിക്കുന്നു..... 86 ഇസ്മാഈല്‍, അല്‍യസഅ്, യൂനുസ്, ലൂത്വ് എന്നിവരെയും ( നേര്‍വഴിയിലാക്കി. )..... 88 അതാണ് അല്ലാഹുവിന്‍റെ
മാര്‍ഗദര്‍ശനം. അത് മുഖേന തന്‍റെ ദാസന്‍മാരില്‍ നിന്ന് താന്‍
ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍മാര്‍ഗത്തിലേക്ക് നയിക്കുന്നു. അവര്‍ (
അല്ലാഹുവോട് ) പങ്കുചേര്‍ത്തിരുന്നുവെങ്കില്‍ അവര്‍
പ്രവര്‍ത്തിച്ചിരുന്നതെല്ലാം അവരെ സംബന്ധിച്ചിടത്തോളം
നിഷ്ഫലമായിപ്പോകുമായിരുന്നു. 89 നാം വേദവും വിജ്ഞാനവും പ്രവാചകത്വവും നല്‍കിയിട്ടുള്ളവരത്രെ അവര്‍ .
19:54 വേദഗ്രന്ഥത്തില്‍
ഇസ്മാഈലിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം
വാഗ്ദാനം പാലിക്കുന്നവനായിരുന്നു. അദ്ദേഹം ദൂതനും പ്രവാചകനുമായിരുന്നു. 55 തന്‍റെ
ആളുകളോട് നമസ്കരിക്കുവാനും സകാത്ത് നല്‍കുവാനും അദ്ദേഹം
കല്‍പിക്കുമായിരുന്നു. തന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ അദ്ദേഹം പ്രീതി
ലഭിച്ചവനായിരുന്നു.
ചുരുക്കത്തില്‍ ഇസ്മയേല്‍ പ്രവാചകന്‍ ആയിരുന്നു. വേദം കിട്ടിയിട്ടുണ്ട്.ഒരു ജനതയെ നേര്‍വഴി നടത്തുവാന്‍ അള്ളാഹു അയച്ചിട്ടും ഉണ്ട്. ഏതായിരുന്നു ആ ജനത? അറബികളെ ള്‍ അല്ലേ? മുഹമ്മദിനെയാണ് ആദ്യമായി അറബികളുടെ ഇടയിലേക്ക് അയച്ചത് എന്ന് 36:1-6 പറയുന്നു. ഖുരാനിനു മുമ്പ് വേദവും കൊണ്ട് ഇസ്മയേല്‍ വന്നത് അപ്പോള്‍ എങ്ങോട്ടാണ്?
അപ്പോള്‍ ആരാണ് കബ്അ പണിതത്? ആര്‍ക്കു വേണ്ടി?
അത് പണിതത് അബ്രഹവും ഇസ്മയെലും ആണെന്ന് ഖുറാന്‍ പറയുന്നു. 2:125-129.
മുസ്ലീമുകള്‍ ഹജ്ജ് ചെയ്യുന്ന ആ സ്ഥലം വിഗ്രഹാരധകരില്‍ നിന്ന് പൊട്ട ന്യായം പറഞ്ഞു അബ്രാഹത്തിന്റെ കഥകള്‍ മെനഞ്ഞ് സ്വന്തം മതത്തിന്റെ അകൌണ്ടില്‍ വരവ് വച്ചു. അപ്പോള്‍ തെറ്റുന്നത് 36:1-6ന്‍റെ വിശ്വാസ്യതയാണ്. ആ ജനതയുടെ പിതാക്കന്മാര്‍ക്ക് മുമ്പ് ഒരു പ്രവാചകനും വന്നിട്ടില്ല എന്ന സൂക്തം നുണയാകും.
തൌരാത്തും ഇന്ജ്ചീലും സൂക്ഷിക്കാതത്തിനു യഹൂദരെയും ക്രിസ്ത്യാനികളെയും ശകാരിച്ച മുഹമ്മദു നബി ഇസ്മെയില്‍ കൊണ്ട് വന്ന വേദം സരക്ഷിക്കാത്തതിനു അറബികളെ ഒന്ന് നുള്ളി നോവിക്കുക കൂടി ചെയ്തില്ല. വര്‍ഗ്ഗ സ്നേഹം !
ചുരുങ്ങിയ പക്ഷം മുസ്ലീമുകള്‍ തീരുമാനിക്കുക. മുഹമ്മദ് നബി ഇസ്മയെലിന്റെ സന്തതി പരമ്പരയില്‍ നിന്ന് തന്നെയാണോ വന്നത് എന്ന്.
mo_arabs
23:83-85 ഞങ്ങള്‍ക്കും, മുമ്പ് ഞങ്ങളുടെ പിതാക്കള്‍ക്കും ഈ വാഗ്ദാനം നല്‍കപ്പെട്ടിരുന്നു. ഇത് പൂര്‍വ്വികന്‍മാരുടെ കെട്ടുകഥകള്‍ മാത്രമാകുന്നു. ( നബിയേ, ) ചോദിക്കുക: ഭൂമിയും അതിലുള്ളതും ആരുടെതാണ്? നിങ്ങള്‍ക്കറിയാമെങ്കില്‍ ( പറയൂ. )അവര്‍ പറയും; അല്ലാഹുവിന്റേതാണെന്ന്. നീ പറയുക: എന്നാല്‍ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നില്ലേ?
ReplyDeleteഇതില്‍ പറയുന്നത് നോക്കൂ. ആ ജനതയ്ക്ക് അറിയാം അല്ലാഹുവാണ് ഇതൊക്കെ പടച്ചത് എന്നും അവര്‍ക്കും അവരുടെ ജനതയ്ക്ക് വാഗ്ദാനങ്ങള്‍ ലഭിച്ചിട്ടുണ്ട് എന്നും.
മുകളില്‍ പറഞ്ഞത് അറബി ക്രിസ്ത്യാനികളെ ഉദ്ദേശിച്ചാണ് എന്ന് തോന്നുന്നു.
ReplyDelete29:61 നോക്കുക... ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും സൂര്യനെയും ചന്ദ്രനെയും കീഴ്പെടുത്തുകയും ചെയ്തത് ആരാണെന്ന് നീ അവരോട് ( ബഹുദൈവവിശ്വാസികളോട് ) ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹുവാണെന്ന്. അപ്പോള്‍ എങ്ങനെയാണ് അവര്‍ ( സത്യത്തില്‍ നിന്ന് ) തെറ്റിക്കപ്പെടുന്നത്?
അവര്‍ക്കും അറിയാം അല്ലാഹുവാണ് ലോകത്തിന്റെ നാഥന്‍ എന്ന്.
നബിയുടെ ജനങ്ങളോട് പറയുന്നത് നോക്കുക...
6:135-136 ( നബിയേ, ) പറയുക: എന്‍റെ ജനങ്ങളേ, നിങ്ങള്‍ നിങ്ങളുടെ നിലപാടനുസരിച്ച് പ്രവര്‍ത്തിച്ച് കൊള്ളുക. തീര്‍ച്ചയായും ഞാനും ( അങ്ങനെ ) പ്രവര്‍ത്തിക്കാം. ലോകത്തിന്‍റെ പര്യവസാനം ആര്‍ക്ക് അനുകൂലമായിരിക്കുമെന്ന് വഴിയെ നിങ്ങള്‍ക്കറിയാം. അക്രമികള്‍ വിജയം വരിക്കുകയില്ല; തീര്‍ച്ച.
അല്ലാഹു സൃഷ്ടിച്ചുണ്ടാക്കിയ കൃഷിയില്‍ നിന്നും, കന്നുകാലികളില്‍ നിന്നും അവര്‍ അവന്ന് ഒരു ഓഹരി നിശ്ചയിച്ച് കൊടുത്തിരിക്കുകയാണ്. എന്നിട്ട് അവരുടെ ജല്‍പനമനുസരിച്ച് ഇത് അല്ലാഹുവിനുള്ളതും, മറ്റേത് തങ്ങള്‍ പങ്കാളികളാക്കിയ ദൈവങ്ങള്‍ക്കുള്ളതുമാണെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ അവരുടെ പങ്കാളികള്‍ക്കുള്ളത് അല്ലാഹുവിന്നെത്തുകയില്ല. അല്ലാഹുവിന്നുള്ളതാകട്ടെ അവരുടെ പങ്കാളികള്‍ക്കെത്തുകയും ചെയ്യും. അവര്‍ തീര്‍പ്പുകല്‍പിക്കുന്നത് എത്രമോശം!
അവര്‍ അല്ലാഹുവിനും ഓഹരി കൊടുക്കും പങ്കാളികള്‍ക്കും ഓഹരി കൊടുക്കും.
അല്ലാഹുവിനെ കുറിച്ച് അവര്‍ക്ക് അറിയാം. മുഹമ്മദ് ഖുറാന്‍ ഒതുന്നതിനും മുമ്പേ?
ആ ജനതയ്ക്ക് ഇതെങ്ങിനെ അറിയാം? അവരുടെ പിതാക്കന്മാര്‍ക്ക് താക്കീതുകാരന്‍ വന്നിട്ടുണ്ട് എന്നല്ലേ അതിന്റെ അര്‍ത്ഥം?
39:38-39
ReplyDeleteആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് ആരെന്ന് നീ അവരോട് ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹു എന്ന്. നീ പറയുക: എങ്കില്‍ അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവയെപ്പറ്റി നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? എനിക്ക് വല്ല ഉപദ്രവവും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അവയ്ക്ക് അവന്‍റെ ഉപദ്രവം നീക്കം ചെയ്യാനാവുമോ? അല്ലെങ്കില്‍ അവന്‍ എനിക്ക് വല്ല അനുഗ്രഹവും ചെയ്യുവാന്‍ ഉദ്ദേശിച്ചാല്‍ അവയ്ക്ക് അവന്‍റെ അനുഗ്രഹം പിടിച്ചു വെക്കാനാകുമോ? പറയുക: എനിക്ക് അല്ലാഹു മതി. അവന്‍റെ മേലാകുന്നു ഭരമേല്‍പിക്കുന്നവര്‍ ഭരമേല്‍പിക്കുന്നത്.
പറയുക: എന്‍റെ ജനങ്ങളേ, നിങ്ങളുടെ നിലപാടനുസരിച്ച് നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊള്ളുക. ഞാനും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുക തന്നെയാകുന്നു. എന്നാല്‍ വഴിയെ നിങ്ങള്‍ക്ക് അറിയുമാറാകും;
ഇവിടെയും നബിയുടെ ജനതയോട് തന്നെയാണ് പറയുന്നത്.
ഇതേ വ്യക്തി തന്നെ ആ ജനങ്ങളെ നോക്കി പറഞ്ഞത് കാണുക....
ReplyDelete109:1-6
( നബിയേ, ) പറയുക: അവിശ്വാസികളേ,
നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.
ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.
നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.
ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.
നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്‍റെ മതവും.
----
അല്ലാഹുവിനെ ആ ജനത ആരാധിച്ചിരുന്നു എന്നതിന് ഖുറാന്‍ തന്നെ തെളിവ്. ആ അല്ലാഹുവിനെ നബി ആരാധിക്കില്ല എന്നാണോ പറയുന്നത്?
യെന്താ കഥ.
>>>>അല്ലാഹുവിനെ ആ ജനത ആരാധിച്ചിരുന്നു എന്നതിന് ഖുറാന്‍ തന്നെ തെളിവ്. ആ അല്ലാഹുവിനെ നബി ആരാധിക്കില്ല എന്നാണോ പറയുന്നത്?
ReplyDeleteയെന്താ കഥ.>>>> വല്ലാത്തൊരു കഥ തന്നെയിത്.കഥയില്ലെങ്കിലും ഇക്കഥയിലൊരു കഥയുണ്ടാക്കാനായി പെടാപാട്പെടുന്നവരോട് ഇക്കഥയൊക്കെ പറഞ്ഞതുകൊണ്ട് വല്യ കാര്യം ഉണ്ടാകും എന്ന് തോന്നുന്നില്ല. എങ്കിലും ഈ വിഷയം ഗംഭീരം. ഒരു താക്കീത്കാരനും വന്നിട്ടില്ലാത്ത ജനതയ്ക്ക് താക്കീതുമായി വന്നത് മുഹമ്മദു നബിയെങ്കില്‍ യിശ്മായേല്‍ ആരായി...? അതല്ല യിശ്മായേല്‍ പ്രവാച്കനാണെങ്കില്‍ ഈ ഖുറാനില്‍ അറബികളിലേക്ക് ആദ്യത്തെ താക്കീത്കാരനായി മുഹമ്മദു നബിയെ ആണ് അയച്ചിരിക്കുന്നത് എന്ന് എഴുതി വെച്ച അല്ലാഹു ആരായി?
എന്തായാലും മുസ്ലീം നുണവാദങ്ങള്‍ക്ക് മറുപടിയും അതിനുപരി ഇതുപോലെയുള്ള മുട്ടന്‍ പണിയും കൊടുക്കുന്ന താങ്കള്‍ക്കു അഭിനന്ദനങള്‍...
ആ സെന്റെന്‍സ് ന്റെ അര്‍ഥം അങ്ങനെയല്ല ,നിങ്ങള്‍ ആരാധിക്കുന്ന രീതിയിലല്ല ഞാന്‍ ആരാധിക്കുന്നത് എന്നാണ് ഇന്നത്തെ ഇസ്ലാം മതവും ഖുറാനും തമ്മില്‍ ഒരുബന്ധവും ഇല്ല ,ദയവുചെയ്ത് ഖുറാനെ അപമാനിക്കരുത് ,തബ്ബത് യദാ അബീ ആണ് തുടങ്ങുന്ന അധ്യായത്തില്‍ പ്രവാചകന്റെ അച്ചന്റെ ചാട്ടനായ അബു ലഹബി നെക്കുരിച്ച്ചാണ് പറയുന്നത് എന്നാണു ഇന്നത്തെ തര്‍ജ്ജമ , പക്ഷെ അബുലഹാബ് എന്നാ ഒരാളുതന്നെ ജീവിച്ചിരുന്നില്ല ലഹബ് അന്നാല്‍ അഗ്നി എന്നാണു ,അബു എന്നാല്‍ അച്ചന്‍ എന്നും അര്‍ത്ഥം, തീ യുടെ അച്ചന്മാരെ എന്നാണ് ഖുറാന്‍ വിളിക്കുന്നത് അതായത് ഭയങ്കരന്മാരെ എന്നര്‍ത്ഥം , ഇങ്ങനെ സ്വാര്‍ത്ഥ താല്പര്യത്തിനുവീണ്ടി ഇത്ത്രയധികം വളച്ചൊടിക്കപ്പെട്ട ഗ്രന്ഥം വേറെയില്ല
ReplyDeleteസര്‍ ഇബ്രാഹിം പണിത കെട്ടിടം കുരാന്റെ നിയമാമാകുന്ന കെട്ടിടം ആണ് അത് മനസ്സിലാകാന്‍ കൊമ്മന്സേന്സുമതി ,കാരണം കുരാനില്‍ പറയുന്നുണ്ട് ഈ മണ്ടിരത്ടിലെക്ക് വഴികന്ടെത്തിയാല്‍ എന്ന് , ആരോടാണ് മക്കനിവാസികലോടനുപരയുന്നത് ,അവര്‍ക്ക് വഴികന്ടെത്തെണ്ട ആവശ്യമുണ്ടോ?, അതിനുശഷം കുരാന്‍ പറയുന്നുണ്ട് ,നിങ്ങള്‍ ഈ മണ്ടിരത്തിന്റെ ഇരുത്തങ്ങള്‍/തൂണുകള്‍ ആകണം എന്ന് ,തൂനുപനിയാതെയെങ്ങിനെയാ മന്ദിരം പണിയുക ഇത് കുരാനിലെ വൈരുധ്യം അല്ല , മന്ദിരം എന്നുധീഷിച്ച്ചത് കുരാന്‍ നിയമം ആകുന്ന മന്ദിരം അത് നേരത്തെതന്നെ അവിടെ ഉണ്ട് അതിനെ പരിപോഷിപ്പിക്കുന്ന ഇരുത്തങ്ങള്‍ ആആകുകയാണ് നിങ്കല്‍ വേണ്ടത് , അല്ലാതെ രണ്ടര ലക്ഷം രൂപ മുടക്കി അവിടെ ചെന്ന് ഒന്ന് ചുറ്റിക്കറങ്ങി ഇച്ചിരി വെള്ളവുംകൊണ്ടു വരാനല്ല , എന്നെക്കാണാന്‍ രണ്ടര ലക്ഷം രൂപ മുടക്കി ഇവിറെവാ മക്കളെ എന്ന് പറയുന്ന ഒരു ദൈവത്തെ ഞാന്‍ വിശ്വസിക്കില്ല ,ഇതൊരു ബിസിനെസ്സ് തന്ത്രത്തിനുവെന്റി ഖുറാന്‍ വളച്ച്ചോടിക്കപ്പെട്ടതാണ്
ReplyDeleteഇസ്മയില് ഉണ്ടാകുന്നതിനു മുന്പും അറബികൾ ഉണ്ട് . എബ്രഹാം ഉര എന്നാ സ്ഥലത്ത് നിന്ന് വന്നു എന്നല്ലേ പറയുന്നത് . അയാളുടെ ദാസി തീര്ച്ചയായും യാഹൂടയല്ലല്ലോ. അന്ന് അനേകം ജാതികൾ ജീവിച്ചിരുന്നു. അവരിലൊരു കൂടരആണ് അറബികല്. അല്ലാതെ ഇസ്മായിലില് നിന്ന് പിറന്നവർ ആനുമുസ്ലീമുകലെന്നത് നരവംശ ശാസ്ത്രവും ചരിത്രവും അറിയാഞ്ഞിട്ടാണ്. യാഹൂടരല്ലാതെ എത്രയോ നന ജാതികൾ അന്ന് ഉണ്ടായിരുന്നു. ആഫ്രിക്കയിൽ നിന്നും പലനടുകളിലെയ്ക്ക് കുടിയരിയവർ 4 0 0 0 0 വര്ഷങ്ങള്ക്ക് മുൻപ് ഇന്ത്യയിലും സ്യ്ബീരിയാലും വരെ ഉള്ളതായി DNA തെളിവുകള ഇന്ന് ലഭ്യമാണ്.ഖുറാനില് കുറെ കെട്ടുകഥകളും അര്ഥ സത്യങ്ങളും സത്യമാണ് എന്ന് കരുതുന്നത് വെറും മണ്ടത്തരം.
ReplyDelete
ReplyDeleteഒന്ന്) മുഹമ്മദിനെ അയച്ചത് അറബിയില്‍ വേദം (ഖുറാന്‍) കൊണ്ട് അറബി സംസാരിക്കുന്ന ജനതയിലേക്കാണ്.
എല്ലാ പ്രവാചകന്മാരെ അയച്ചതും അങ്ങിനെ തന്നെ. 14:4
രണ്ടു ) ഓരോ ജനതയ്ക്കും ഓരോ പ്രവാചകന്മാരെ അയച്ചിട്ടുണ്ട്. 13:7, 10:47, 16:36
മൂന്നു) മാതൃനഗരിക്ക് മെക്കയ്ക്ക് ചുറ്റും താക്കീത് നല്‍കാന്‍ മുഹമ്മദു വന്നു.
“ഇതാ നാം അവതരിപ്പിച്ച, നന്മ നിറഞ്ഞ ഒരു ഗ്രന്ഥം! അതിന്‍റെ മുമ്പുള്ള വേദത്തെ ശരി വെക്കുന്നതത്രേ അത്. മാതൃനഗരി(മക്ക)യിലും അതിന്‍റെ ചുറ്റുഭാഗത്തുമുള്ളവര്‍ക്ക് നീ താക്കീത് നല്‍കാന്‍ വേണ്ടി ഉള്ളതുമാണ് അത്” (സൂറാ.6:92)
നാല്) മുലകുടി പ്രായത്തില്‍ ഇബ്രാഹിം ഇസ്മയെലിനെ ഉപേക്ഷിച്ചു. 14.37, bukhari 4, 55, Number 583
അഞ്ചു) ഇസ്മയെലിന്റെ രണ്ട്മാ വിവാഹവും കഴിഞ്ഞ ശേഷം ഇബ്രാഹിം വന്ന സന്ദര്‍ഭത്തില്‍ ഇസ്മയേല്‍ കബ നിര്‍മ്മിക്കാന്‍ ഒപ്പം കൂട്ടി. ( 2:125-129) bukhari 4, 55, Number 583
ആറു) ഇസ്മയെലിനു വേദം നല്‍കപ്പെട്ടിരുന്നു. 6:84, 6:89
ഏഴു) സ്വാഭാവികമായും മെക്കയ്ക്ക് ചുറ്റും ഉള്ള ജനതയ്ക്കാണ് നിസ്കരിക്കാനും സക്കാത് നല്‍കാനും ഇസ്മെയ്ല്‍ പറഞ്ഞതു.
19:54-55, 14:4
മുഹമ്മദും മെക്കയ്ക്ക് ചുറ്റുമുള്ള ജനതയ്ക്ക് താക്കീത് കൊണ്ട് വന്നു. ഇസ്മായേലും മെക്കയ്ക്ക് ചുറ്റും ഉള്ള ജനതയ്ക്ക് താക്കീത് നല്‍കി. അവരും അറബി സംസാരിക്കുന്ന ജനത ആയിരുന്നു.
ഇസ്മയെലിന്റെ ജനതയുടെ പിന്തുടര്‍ച്ച കാരാനാണ് മുഹമ്മദിന്റെ ജനത എങ്കില്‍ 36:1-6 തെറ്റാണ്.
അത് തെറ്റാതിരിക്കാന്‍ ഒരേ ഒരു വഴിയെ ഉള്ളൂ... മുഹമ്മദിന്റെ കാലത്തെ ജനത, അവരുടെ പിതാക്കന്മാരുടെ കാലത്ത് വേറെ എവടെ നിന്നെങ്കിലും മെക്കയിലേക്ക് കുടിയേറി പാര്‍ത്തതാകണം.