ഖുറാനില്‍ ഗര്‍ഭകാലം എന്തുകൊണ്ട് ആറുമാസം ആയി? ഒരന്വേഷണം.
ഋതുമതികളാകുന്നതിന്
മുമ്പേ പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നതും വിവാഹമോചനം നടത്തുന്നതും സാധാരണമായ
സമൂഹത്തില്‍ ഗര്‍ഭം കാലം ആറുമാസമാണ് എന്ന് ധരിക്കുന്നതിനു വലിയ ചാന്‍സ് ഉണ്ട്.
അത് മനസിലാകാന്‍
അറബികളുടെ അന്നത്തെ രീതികളും കുറച്ചു
ശാസ്ത്രവും അറിഞ്ഞാല്‍ മതി.
ആദ്യം ഖുറാന്‍/അറബി രീതികളെ കുറിച്ച് നോക്കാം.
ഒന്ന്) ഋതുമതികളായിട്ടില്ലാത്തവരെ
വിവാഹം കഴിക്കുന്നതും ഇദ്ദയ്ക്ക് ശേഷം പുനര്‍വിവാഹം കഴിക്കുന്നതും നാട്ടു
നടപ്പാണ്. (കൂടുതല്‍ വിവരങ്ങള്‍)
രണ്ടു) 65:4 പ്രകാരം ഋതുമതികളായിട്ടില്ലാത്തവരുടെ ഇദ്ദ മൂന്നു
മാസമാണ്.
മൂന്നു) ഒരാള്‍ക്ക്
നാല് സ്ത്രീകളെ വരെ വിവാഹം കഴിക്കാം എന്ന് ഖുര്‍ആനിന്റെ നിയമമാണ്. എല്ലാവരെയും ഒരേ
പോലെ പരിപാലിക്കുകയും തവണ പ്രകാരം ദിവസം നിശ്ചയിച്ചു ഓരോ ഭാര്യയ്ക്കും
അനുവദിക്കേണ്ടതാണ്. അതായത് നാല് ഭാര്യമാര്‍ ഉണ്ടെങ്കില്‍ ഒരു ഭാര്യയ്ക്ക് നാലില്‍ ഒരു ദിവസം ഭര്‍ത്താവുമായി ബന്ധപെടാന്‍ അവസരം ലഭിക്കുന്നതാണ്.
ആര്‍ത്തവം/ഗര്‍ഭം എന്നിവയെ കുറിച്ചുള്ള ശാസ്ത്രം.
ഒന്ന്) ആര്‍ത്തവം
വരുന്നതിനു 14 മുമ്പാണ് ഓവുലെശന്‍ ഡേ. സ്ത്രീകളുടെ അന്ധം
പാകമായി സംയോജനത്തിനു തയ്യാറാകുന്ന ദിവസമാണ് ഒവുലെശന്‍ ഡേ.
രണ്ടു) ആര്‍ത്തവം
ഉണ്ടായതിനു 14 ദിവസത്തിനു
ശേഷമല്ല, ഓവുലെശന്‍ ഡേ കഴിഞ്ഞു 14 ദിവസത്തിനു ശേഷമാണ്
ആര്‍ത്തവം ഉണ്ടാവുക എന്ന് വ്യക്തമായി മനസിലാക്കുക. അതായത് ആദ്യത്തെ ആര്‍ത്തവം
വരുന്നതിനു 14 ദിവസത്തിനു മുമ്പേ
ആ പെണ്‍കുട്ടിയുടെ ശരീരം കുഞ്ഞിനെ സ്വീകരിക്കാന്‍ തയ്യാറായി എന്ന് ചുരുക്കം.
മൂന്ന്‍)
ബീജത്തിന്റെ ആയുസ് 48-72 മണിക്കൂര്‍ ആണ്.
അന്ധത്തിന്റെ ആയുസ് 24-48മണിക്കൂര്‍ ആണ്.
അതായത് ഒവുലെശന്‍ ഡേയ്ക്ക് നാല് ദിവസം
മുമ്പോ അല്ലെങ്കില്‍ രണ്ടു ദിവസത്തിനു ശേഷമോ ബന്ധപ്പെട്ടാല്‍ കുഞ്ഞു
ഉണ്ടാവുകയില്ല. ഈ ആറു ദിവസത്തില്‍ എന്നെങ്കിലും
ബന്ധപ്പെട്ടാല്‍ കുഞ്ഞു ഉണ്ടാകും. (അതിനുള്ള ശേഷി ഉണ്ടെങ്കില്‍)
നാല്) കുഞ്ഞു
ഉരുവാകാതെ ഇരുന്നാല്‍ 14 ദിവസത്തിനു ശേഷം ആര്‍ത്തവം ഉണ്ടാകും. ആര്‍ത്തവം
ഉണ്ടായാല്‍ കുഞ്ഞു ഉരുവായിട്ടില്ല എന്ന് മനസിലാക്കാം.
ആറാം മാസം തികഞ്ഞ കുഞ്ഞിനെ പ്രസവിക്കുന്ന സാഹചര്യം
അറബികളുടെ രീതിയും
ശാസ്ത്രവും കൂട്ടി ചേര്‍ത്ത് ചിന്തിക്കുക.
ഒന്ന്) നാല്
ഭാര്യമാര്‍ ഉള്ള അറബി, അദ്ദേഹത്തിന്റെ ഋതുമതികളായിട്ടില്ലാത്ത ഭാര്യയെ നാല്
ദിവസത്തില്‍ ഒരിക്കല്‍ ബന്ധപ്പെടും. അതായത് കുഞ്ഞുണ്ടാകാന്‍ സാധ്യതയുള്ള ആറു
ദിവസങ്ങളില്‍ രണ്ടു ദിവസം അവര്‍ ബന്ധപ്പെടും. അതായത് അന്നത്തെ അറബി പെണ്‍കുട്ടികള്‍
ആദ്യത്തെ ആര്‍ത്തവം കാണുന്നതിനു മുമ്പേ പ്രസവിക്കുന്നവര്‍ ആകും.
രണ്ടു) ഇങ്ങനെ ഗര്‍ഭം
ധരിച്ചാല്‍ പോലും ആ പെണ്‍കുട്ടികള്‍ അത് അറിയാന്‍ യാതൊരു വഴിയും ഇല്ല. കാരണം
സ്വന്തം ശരീരത്തിലെ ആ മാറ്റങ്ങളെ കുറിച്ച് അവള്‍ക്ക് അറിയില്ല. ആര്‍ത്തവം ഇത് വരെ ഉണ്ടാവാത്ത കാരണം മറ്റു സ്ത്രീകള്‍ക്കും
ആ മാറ്റം പ്രകടം ആകില്ല.
മൂന്ന്‍) ഇങ്ങനെ
ബന്ധപ്പെട്ടതിനു ശേഷം രണ്ടോ മൂന്നോ ആഴ്ചയ്ക്ക് ശേഷം ആ പെണ്‍കുട്ടിയെ
ഉപേക്ഷിക്കുകയാണെങ്കില്‍ മൂന്നു മാസമാണ് ആ ഋതുമതികളായിട്ടില്ലാത്ത പെണ്‍കുട്ടിയുടെ
ഇദ്ദ.
നാല്) അതിനു ശേഷം
വിവാഹം കഴിച്ചാല്‍ ആറാം മാസം ആ പെണ്‍കുട്ടി പൂര്‍ണ്ണ വളര്‍ച്ചഎത്തിയ പ്രസവിക്കും.
ഋതുമതികളായിട്ടില്ലാത്ത
പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്ന സമൂഹത്തില്‍ അവള്‍ ഒരു പക്ഷെ വിവാഹിത ആയതിനു
മൂന്നു വര്ഷം കഴിഞ്ഞിട്ടാകും പ്രസവിക്കുക. കാരണം അവരുടെ ശരീരം കുഞ്ഞിനെ
സ്വീകരിക്കാന്‍ പാകമായിട്ടുണ്ടാവില്ല. ബന്ധപ്പെട്ടതിനു ശേഷം രണ്ടോ-മൂന്നോ മാസം കഴിഞ്ഞു വിവാഹ മോചനം നടത്തിയവര്‍
അവരുടെ മൂന്നു മാസം ഇദ്ദയ്ക്കുള്ളില്‍
അവരുടെ വയറ്റില്‍ കൊച്ചുണ്ട് എന്ന് മനസിലാക്കി പ്രസവം വരെ ഇദ്ദയാകാം. പക്ഷെ
ബന്ധപ്പെട്ടതിനു രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളില്‍ വിവാഹ മോചനം നടത്തിയവര്‍ ഇദ്ദായും
കഴിഞ്ഞു വിവാഹവും നടത്തി ആറാം മാസം പൂര്‍ണ്ണ വളര്‍ച്ച എത്തിയ കുഞ്ഞിനെ
പ്രസവിക്കും.
എല്ലാ അറബി പെണ്‍കുട്ടികള്‍ക്കും
ഇങ്ങനെ സംഭവിക്കുമോ? എല്ലാവരെയും ഇങ്ങനെ ബന്ധപ്പെട്ടതിനു ശേഷം ഭര്‍ത്താവ്
ഉപേക്ഷിക്കുമോ? ഇല്ല. ചിലര്‍ക്ക് മാത്രമേ
ഇത് സംഭവിക്കൂ. വൈദ്യശാസ്ത്രം പുരോഗമിച്ചിട്ടില്ലാത്ത ഒരു സമൂഹത്തില്‍ ഒരു
സ്ത്രീയും ഗര്‍ഭകാലം എങ്ങിനെ കണ്ടു പിടിക്കും? പിഴച്ചുപെറ്റതല്ല എന്ന് ഉറപ്പുള്ള,
അതായത് കല്യാണം കഴിഞ്ഞു മാന്യമായ ജീവിക്കുന്ന സ്ത്രീ എത്ര ചുരുങ്ങിയ സമയത്തില്‍
പൂര്‍ണ്ണ വളര്‍ച്ച എത്തിയ കുട്ടിയെ പ്രസവിക്കുന്നോ അതാണ് അവരെ സംബന്ധിച്ച് ഒരു
സ്ത്രീയുടെ ഗര്‍ഭകാലം.
ഇനി കുറച്ചു
ശാസ്ത്രം മനസിലാക്കുക.
ഒന്ന്) ഒവുലെശന്‍
ഡേ മുതല്‍ കണക്കാകിയാല്‍ ഒമ്പത് മാസം ഒമ്പത് ദിവസമാണ് യഥാര്‍ത്ഥത്തില്‍ ഒരു
സ്ത്രീയുടെ ഗര്‍ഭകാലം. പക്ഷെ സാധാരണ ഒരു
സ്ത്രീയുടെ അവസാന ആര്‍ത്തവം മുതല്‍ കണക്കകുകയാണ് ഇന്നത്തെ രീതി. അതുകൊണ്ടാണ്
പത്തുമാസം ചുമന്നു പ്രസവിച്ചതിന്റെ കണക്ക് അമ്മമാര്‍ പറയുന്നത്.
രണ്ടു) മാസം
തികയാതെ പ്രസവിച്ച കുഞ്ഞുകള്‍ എല്ലാവരും മരിച്ചു പോകുമോ? അത് എത്രാം മാസം
പ്രസവിച്ചു എന്നും എന്ത് സൌകര്യമാണ് കുഞ്ഞിനു കുട്ടിയത് എന്നും ആശ്രയിച്ചിരിക്കും.
എട്ടാം മാസം പ്രസവിച്ച കുഞ്ഞിനു കുറഞ്ഞ പരിചരണം കിട്ടിയാല്‍ മതി. ഏഴാം മാസം ആയാല്‍
കൂടുതല്‍ പരിചാരം വേണം. അതിലും കുറവ് മാസത്തില്‍ ജനിച്ചാല്‍ അധ്യാധുനിക സൌകര്യങ്ങള്‍ ഇല്ലാതെ ആ കുഞ്ഞു
ജീവിച്ചിരിക്കില്ല.
ഗര്‍ഭത്തില്‍ ഇരിക്കുന്ന കുഞ്ഞുങ്ങളുടെ തൂക്കം പരിശോധിക്കുക.
ഇത് പ്രകാരം 25ആം ആഴ്ച എത്തിയ കുഞ്ഞിനു മുക്കാല്‍ കിലോ പോലും
തൂക്കം കാണുകയില്ല. അതായത് ഈ സമയത്ത് കുഞ്ഞു ജനിച്ചാല്‍ അധ്യാധുനിക സംവിധാങ്ങള്‍
ഇല്ലാതെ ആ കുഞ്ഞിന്റെ ജീവന്‍ നില നിറുത്തുക സാധ്യമല്ല. ഇന്ത്യയില്‍ പൊതുവേ ഒന്നര
കിലോയിലും തൂക്കം കുറവുള്ള കുഞ്ഞുങ്ങളുടെ ജീവന്‍ നില നിറുത്താന്‍ ബുദ്ധിമുട്ടാണ്.
കുഞ്ഞുങ്ങളെ
രക്ഷപ്പെടുത്താന്‍ ഉള്ള ചാന്‍സ് ഈ ചാര്‍ട്ടില്‍ കൊടുത്തിട്ടുണ്ട്. 23 ആഴ്ചയില്‍
ജനിച്ചിട്ടുള്ള കുഞ്ഞുങ്ങള്‍ രക്ഷപ്പെടാന്‍ ഉള്ള ചാന്‍സ് 17% മാത്രം. 21 weeks and 6 days ല്‍ ജനിച്ച ഒരു കുഞ്ഞു അത്ഭുതകരമായി രക്ഷപ്പെട്ട സംഭവവും റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ട്.
ഒരു കുഞ്ഞു
രക്ഷപ്പെട്ട കഥ ഇതില്‍ ഉണ്ട്.
ആ കുഞ്ഞുന്റെ
വലിപ്പം നോക്കൂ.
ഇതൊക്കെ ഇന്നത്തെ
കഥ. അമ്പത് വര്ഷം മുമ്പ് 28ആം ആഴ്ചയില്‍
ജനിച്ച കുഞ്ഞിന്റെ ജീവന്‍ നില നിറുത്തിയാല്‍ ഒരു അത് അന്ന് കാലത്ത് അത്ഭുതമാകും.
കാലം കഴിയുംതോറും അധ്യാധുനിക സൌകര്യങ്ങള്‍ വരും. അന്ന് ഒരു പക്ഷെ 18ആഴ്ചയില്‍ ജനിച്ച കുഞ്ഞും രക്ഷപ്പെടുമായിരിക്കും.
അലിയുടെ വിധി ന്യായം.
അലി ഉപയോഗിച്ച രണ്ടു ഖുറാന്‍ സൂക്തങ്ങള്‍ ആദ്യം കാണാം.
സൂറ 46:15 തന്‍റെ
മാതാപിതാക്കളോട് നല്ലനിലയില്‍ വര്‍ത്തിക്കണമെന്ന് നാം മനുഷ്യനോട് അനുശാസിച്ചിരിക്കുന്നു. അവന്‍റെ മാതാവ്
പ്രയാസപ്പെട്ടുകൊണ്ട് അവനെ ഗര്‍ഭം ധരിക്കുകയും, പ്രയാസപ്പെട്ടുകൊണ്ട്
അവനെ പ്രസവിക്കുകയും ചെയ്തു. അവന്‍റെ ഗര്‍ഭകാലവും മുലകുടിനിര്‍ത്തലും കൂടി മുപ്പത് മാസക്കാലമാകുന്നു.
സൂറ 2:233 മാതാക്കള്‍
തങ്ങളുടെ സന്താനങ്ങള്‍ക്ക് പൂര്‍ണ്ണമായ രണ്ടു കൊല്ലം മുലകൊടുക്കേണ്ടതാണ്. ( കുട്ടിയുടെ ) മുലകുടി പൂര്‍ണ്ണമാക്കണം
എന്ന് ഉദ്ദേശിക്കുന്നവര്‍ക്കത്രെ
ഇത്.
ഇത് പ്രകാരം രണ്ടു
വര്‍ഷമാണ് മുലയൂട്ടെണ്ട കാലം. മുസ്ലീമുകള്‍ സാധാരണ പറയുന്ന കാര്യം ഈ ഖുറാന്‍
സൂക്തം പ്രകാരം വിവാഹ മോചിതരുടെ കാര്യത്തില്‍ ആണ്
മാതാവ് രണ്ടു കൊല്ലം മുലയൂട്ടെണ്ടത് എന്ന്. അങ്ങിനെയല്ല ഖലീഫ അലിയുടെ
വിധി എന്ന് ഹദീസുകള്‍ സാക്ഷി.
സംഭവം ഇവിടെ പൂര്‍ണ്ണ
രൂപത്തില്‍ വിവരിക്കുന്നുണ്ട്.
ചുരുക്കി പറയാം.
വിവാഹം കഴിഞ്ഞു ആറുമാസം കഴിഞ്ഞപ്പോള്‍ തികഞ്ഞ ശിശുവിനെ പ്രസവിച്ച
ഭാര്യയെ ഒരുത്തന്‍ സംശയിക്കുന്നു. ഖലീഫ ഉസ്മാന്‍
അവളെ വ്യഭിചാരകുറ്റം ചുമത്തി കല്ലെറിഞ്ഞു കൊല്ലാന്‍ വിധിച്ചു. പക്ഷെ 46:15
ന്റെയും 2:233 ന്റെയും അടിസ്ഥാനത്തില്‍ അലിക്ക് മനസിലായത് “തികഞ്ഞ
കുട്ടിയെ പ്രസവിക്കുന്നതിനുള്ള ഗര്‍ഭത്തിന്റെ ഏറ്റവും ചുരുങ്ങിയ കാലം ആറു
മാസമാണെന്ന് “ എന്നാണ്. അതിന്റെ അടിസ്ഥാനത്തില്‍ ആ സ്ത്രീകുറ്റ കാരിയല്ല എന്ന് വിധിക്കുന്നു.
അതായത് “ഒരു സ്ത്രീ
വിവാഹശേഷം ആറു മാസം പിന്നിടുന്നതിനു മുമ്പ് തികഞ്ഞ കുട്ടിയെ പ്രസവിച്ചാല്‍
(അതായത്, ഗര്‍ഭഛിദ്രമായിരിക്കരുത്,
പ്രസവം
തന്നെയായിരിക്കണം) അവള്‍ വ്യഭിചാരിണിയാണ്. ആ കുഞ്ഞിന്റെ പിതൃത്വം അവളുടെ
ഭര്‍ത്താവില്‍ സ്ഥാപിതമാവുകയില്ല.” എന്നാണ് അവരുടെ കണ്‍ക്ലൂഷന്‍.
അലിയുടെ വിധിയുടെ ശാസ്ത്രീയ പരിശോധന.
ഈ സംഭവത്തില്‍
നിന്ന് ചില കാര്യങ്ങള്‍ ഉറപ്പിക്കാം.
ഒന്ന്) ഒരു
ദമ്പതികള്‍ക്ക് അവരുടെ കല്യാണം കഴിഞ്ഞു ആറാം മാസം തികഞ്ഞ കുഞ്ഞിനെ ലഭിച്ചു. ആ
കുഞ്ഞു ചാപിള്ള അല്ല എന്ന് മാത്രമല്ല, തികഞ്ഞ കുഞ്ഞിനെ പോലെ ജീവിച്ചിരിക്കുന്നു.
രണ്ടു) നമുക്കറിയാം
യഥാര്‍ത്ഥത്തില്‍ ആ സ്ത്രീ പ്രസവിച്ചത് ഗര്‍ഭധാരണത്തിന് ആറു മാസം പിന്നിട്ടിട്ടാണ്
എങ്കില്‍ കുഞ്ഞിന്റെ തൂക്കം മുക്കാല്‍
കിലോയും വലിപ്പം ഫോട്ടോയില്‍ കാണുന്ന പോലെയും ആണ്.
മൂന്നു) 24ആഴ്ച തികഞ്ഞ കുഞ്ഞുകള്‍ വരെ ജീവനോടെ ജനിക്കും
എന്നും അവരെ ഇന്നത്തെ സാഹചര്യത്തില്‍ മാത്രമാണ് രക്ഷിക്കാന്‍ കഴിയുക എന്നും
നമുക്ക് അറിയാം. ഇന്നത്തെ കാലത്ത് പോലും ആറാം മാസം പിന്നിട്ട കുഞ്ഞിനെ രക്ഷിക്കാന്‍
40% ചാന്‍സ് മാത്രമാണ് ഉള്ളത്. അപ്പോള്‍ ഏഴാം
നൂറ്റാണ്ടില്‍ അറബികള്‍ക്ക് അധ്യാധുനിക ICU ഇല്ലാത്ത കാലത്ത് അങ്ങിനെ ജനിക്കുന്ന കുഞ്ഞിനെ രക്ഷിക്കാന്‍ കഴിയില്ല.
നാല്) ഇതില്‍
നിന്ന് മനസിലാകുന്നത് അലിയുടെ മുമ്പില്‍ വന്ന തികഞ്ഞ കുഞ്ഞു ഗര്‍ഭധാരണത്തിനു ശേഷം
ഒമ്പത് മാസം കഴിഞ്ഞ കുഞ്ഞാണ് എന്ന് അര്‍ഥം.
അഞ്ചു) പക്ഷെ ആ
ദമ്പതികളുടെ കല്യാണം കഴിഞ്ഞു ആറു മാസമേ ആയിട്ടുള്ളൂ. അതിനര്‍ത്ഥം അന്നത്തെ കാലത്ത്
കല്യാണം കഴിഞ്ഞു ആറാം മാസം പ്രസവിക്കുന്ന സ്ത്രീകള്‍ ഉണ്ടായിരുന്നു എന്നതിന്റെ
തെളിവായി.
അല്ലെങ്കില്‍ ആ സ്ത്രീ കല്യാണത്തിന് മൂന്നു മാസം മുമ്പ്
വ്യഭിചാരം ചെയ്തിട്ടുണ്ടാകും. അങ്ങിനെയെങ്കില്‍ ഒരു വ്യഭിചാരിയെ കണ്ടു പിടിക്കാന്‍
പോലും കഴിയാത്ത വിധം വികലമായ സൂക്തങ്ങള്‍ കാരണം അലിയുടെ വിധിക്ക് തെറ്റ്
പറ്റിയിരിക്കുന്നു എന്നര്‍ത്ഥം.
അവിടെ തന്നെയാണ് കുഴപ്പവും. അതില്‍ 24 മാസം മുലയൂട്ടലിന്റെ കാലമാണ്. ബാക്കിയുള്ളത് ആറു മാസവും. ഈ സൂക്തങ്ങള്‍ വച്ചാണ് വ്യഭിചാരിയായി കുറ്റം ചാര്‍ത്തപ്പെട്ട സ്ത്രീയെ അലി കുറ്റ വിമുക്ത ആക്കിയത്. ഖലീഫ അലിക്ക് തെറ്റി എന്ന് ആരെങ്കിലും പറയുമോ? ഖലീഫ ഉസ്മാന്‍ അത് അംഗീകരിക്കുകയും ചെയ്തു. ഇന്നത്തെ മുസ്ലീമുകള്‍ അവരെക്കാളും അറിവുള്ളവര്‍ ആണോ?
രണ്ടു) ഒരുകുഞ്ഞ് ജീവനോടെ ജനിക്കാൻ ഏറ്റവും ചുരുങ്ങിയ സാധ്യ തയുള്ളത് ഗർഭകാലം ആറുമാസമാകുമ്പോഴാണ്.
അല്ല. അത് അടിസ്ഥാനമില്ലാത്തകാര്യമാണ്.
മുസ്ലീം സുഹൃത്തുക്കളുടെ സ്ഥിരം ചോദ്യങ്ങള്‍
ഒന്ന്) ഗർഭകാലത്തും മുലയൂട്ടൽ കാലത്തും തനിക്കുവേണ്ടി മാതാവ് അനുഭവിച്ച ക്ളേശങ്ങൾ ഒരാളും വിസ്മരിക്കരുത് എന്ന് ഉപദേശിക്കുന്ന സന്ദർഭത്തിലാണ് മാതാവി നെ പൂർണമായി ആശ്രയിച്ചിരുന്ന കാലയളവ് എന്ന നിലയിൽ മുപ്പതുമാസത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത്.അവിടെ തന്നെയാണ് കുഴപ്പവും. അതില്‍ 24 മാസം മുലയൂട്ടലിന്റെ കാലമാണ്. ബാക്കിയുള്ളത് ആറു മാസവും. ഈ സൂക്തങ്ങള്‍ വച്ചാണ് വ്യഭിചാരിയായി കുറ്റം ചാര്‍ത്തപ്പെട്ട സ്ത്രീയെ അലി കുറ്റ വിമുക്ത ആക്കിയത്. ഖലീഫ അലിക്ക് തെറ്റി എന്ന് ആരെങ്കിലും പറയുമോ? ഖലീഫ ഉസ്മാന്‍ അത് അംഗീകരിക്കുകയും ചെയ്തു. ഇന്നത്തെ മുസ്ലീമുകള്‍ അവരെക്കാളും അറിവുള്ളവര്‍ ആണോ?
രണ്ടു) ഒരുകുഞ്ഞ് ജീവനോടെ ജനിക്കാൻ ഏറ്റവും ചുരുങ്ങിയ സാധ്യ തയുള്ളത് ഗർഭകാലം ആറുമാസമാകുമ്പോഴാണ്.
അല്ല. അത് അടിസ്ഥാനമില്ലാത്തകാര്യമാണ്.
കുഞ്ഞുങ്ങളെ
രക്ഷപ്പെടുത്താന്‍ ഉള്ള ചാന്‍സ് മുകളില്‍ ചാര്‍ട്ടില്‍ കൊടുത്തിട്ടുണ്ട്.
23 ആഴ്ചയില്‍
ജനിച്ചിട്ടുള്ള കുഞ്ഞുങ്ങള്‍ രക്ഷപ്പെടാന്‍ ഉള്ള ചാന്‍സ് 17% ആണെന്നും കൊടുത്തിട്ടുണ്ട്. അതില്‍ പറയുന്ന 83% ശിശുക്കളും ജീവനോടെ തന്നെയാണ് ജനിച്ചത്. ജീവന്‍ നില നിറുത്താന്‍ കഴിഞ്ഞില്ല എന്നതാണ് അവര്‍ പറയുന്നത്. 21 weeks and 6 days ല്‍ ജനിച്ച ഒരു കുഞ്ഞു അത്ഭുതകരമായി രക്ഷപ്പെട്ട സംഭവവും റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ട്.
സ്വന്തം സൃഷ്ടിയുടെ ഗര്‍ഭകാലം പോലും അറിയാത്ത സൃഷ്ടാവ് ആണത്രേ അല്ലാഹു.
ReplyDeleteസൂറ 22:5 ... നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ നാം ഗര്‍ഭാശയങ്ങളില്‍ താമസിപ്പിക്കുന്നു. പിന്നീട് നിങ്ങളെ നാം ശിശുക്കളായി പുറത്ത് കൊണ്ടു വരുന്നു. ....
ആ അവധി ആറു മാസം ആണെന്ന് പറഞ്ഞ അല്ലാഹു അപ്പോള്‍ ആരായി?