ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?

Sunday, October 5, 2014

ഇബ്രാഹിമിന് ആദ്യ അറിയിപ്പ് രണ്ടാം അറിയിപ്പ്.37:100-108 വരെയുള്ള ഭാഗത്ത് ബലി അര്‍പ്പിക്കുന്നത് പറഞ്ഞ ശേഷമാണ് ഇഷ്ഹാക്കിന്റെ കാര്യം 37:109-113 വരെയുള്ള ഭാഗത്ത് പറഞ്ഞരിക്കുന്നത്. അതിനാല്‍ ഇസ്മയെലിനെയാണ് ബലി അര്‍പ്പിച്ചത് എന്നാണ് മുസ്ലെമുകളുടെ ഒരു പൊതു വാദം.

ഖുറാന്‍ എന്ന ഗ്രന്ഥം ഒരു ക്രമത്തില്‍ അല്ല ലഭ്യമായത്. അതുകൊണ്ട് തന്നെ ആദ്യം പറഞ്ഞു രണ്ടാമത് പറഞ്ഞു എന്നുള്ളത് ഒരു തെളിവല്ല. രണ്ടും രണ്ടു വ്യത്യസ്ത സന്ദര്‍ഭത്തില്‍ പറഞ്ഞത് അടുപ്പിച്ചു ക്രോഡീകരിക്കുന്നതാണ് ഖുര്‍ആനിന്റെ സമാഹാരിച്ചവര്‍ ചെയ്ത രീതി.  
പക്ഷെ ഇവിടെ അതിലും വ്യത്യസ്തമായ ഒരു കണ്‍സ്ട്രക്റ്റ് ആണ് ആ അദ്ധ്യായത്തിനു. അത് വച്ച് നോക്കിയാല്‍ ഇഹസാക്ക് തന്നെയാണ് ബലി പുത്രന്‍.നമ്മുക്ക് പരിശോധിക്കാം. ആ അദ്ധ്യായം പരിശോധിക്കുക.  അതില്‍ ഒരു പറ്റെണ്‍ കാണാം.
37:78  പില്‍ക്കാലത്ത്‌ വന്നവരില്‍ അദ്ദേഹത്തെപറ്റിയുള്ള സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു. 79 ലോകരില്‍ നൂഹിന്‌ സമാധാനം! 80 തീര്‍ച്ചയായും അപ്രകാരമാണ്‌ സദ്‌വൃത്തന്‍മാര്‍ക്ക്‌ നാം പ്രതിഫലം നല്‍കുന്നത്‌.

37:108 പില്‍ക്കാലക്കാരില്‍ അദ്ദേഹത്തിന്‍റെ ( ഇബ്രാഹീമിന്‍റെ ) സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു.  109 ഇബ്രാഹീമിന്‌ സമാധാനം! 110 ·  അപ്രകാരമാണ്‌ നാം സദ്‌വൃത്തര്‍ക്ക്‌ പ്രതിഫലം നല്‍കുന്നത്‌.

37:119  പില്‍ക്കാലക്കാരില്‍ അവരുടെ സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു. 120 മൂസായ്ക്കും ഹാറൂന്നും സമാധാനം!  121  തീര്‍ച്ചയായും അപ്രകാരമാകുന്നു സദ്‌വൃത്തര്‍ക്ക്‌ നാം പ്രതിഫലം നല്‍കുന്നത്‌.

കണ്ടോ നൂഹിനു സാമാധാനം, അബ്രാഹത്തിന് സമാധാനം, മൂസയ്ക്ക് സമാധാനം എന്നൊക്കെ പറയുന്ന ഭാഗത്തിന് തൊട്ടു മുമ്പ് പറഞ്ഞ കാര്യങ്ങള്‍ക്ക് തന്നെയാണ് അതിനു ശേഷവും വിവരിച്ചത്.
37: 75  നൂഹ്‌ നമ്മെ വിളിക്കുകയുണ്ടായി. അപ്പോള്‍ ഉത്തരം നല്‍കിയവന്‍ എത്ര നല്ലവന്‍! 76  അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ ആളുകളെയും നാം വമ്പിച്ച ദുരന്തത്തില്‍ നിന്ന്‌ രക്ഷപ്പെടുത്തി.

അതെ കാര്യം തന്നെയാണ് നൂഹിനു സമാധാനം പറഞ്ഞതിന് ശേഷം പറയുന്നത്.
37:81   തീര്‍ച്ചയായും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്‍മാരുടെ കൂട്ടത്തിലാകുന്നു. 82  പിന്നീട്‌ നാം മറ്റുള്ളവരെ മുക്കിനശിപ്പിച്ചു.

 മൂസായുടെയും ഹാരൂന്റെയും കാര്യം നോക്കുക. അവര്‍ ചെയ്ത കാര്യങ്ങള്‍ തന്നെയാണ് രണ്ടു സ്ഥലത്തും പറയുന്നത്.
37:117 അവര്‍ക്ക്‌ രണ്ടുപേര്‍ക്കും നാം ( കാര്യങ്ങള്‍ ) വ്യക്തമാക്കുന്ന ഗ്രന്ഥം നല്‍കുകയും, 118 അവരെ നേരായ പാതയിലേക്ക്‌ നയിക്കുകയും ചെയ്തു.
37:120 മൂസായ്ക്കും ഹാറൂന്നും സമാധാനം!
37:122 തീര്‍ച്ചയായും അവര്‍ ഇരുവരും നമ്മുടെ സത്യവിശ്വാസികളായ ദാസന്‍മാരുടെ കൂട്ടത്തിലാകുന്നു.

അപ്പോള്‍ പിന്നെ അബ്രാഹത്തിന്റെ കാര്യത്തിലും ബലിപുത്രനെ കാര്യം തന്നെയല്ലേ “ഇബ്രാഹിമിന് സമാധാനം” എന്ന് പറഞ്ഞതിന് ശേഷം പറയേണ്ടത്.
37:100    നാഥാ, എനിക്ക് ഒരു സല്‍പുത്രനെ പ്രദാനം ചെയ്യേണമേ!` 101 (ഈ പ്രാര്‍ഥനക്ക് ഉത്തരമായി) നാം അദ്ദേഹത്തിന് സഹനശാലിയായ ഒരു പുത്രന്റെ സുവിശേഷമരുളി.
37: 109 ഇബ്രാഹീമിന്‌ സമാധാനം!
37:112 നാം അദ്ദേഹത്തിന് ഇസ്ഹാഖിന്റെ സുവിശേഷം നല്‍കി. - സജ്ജനങ്ങളില്‍ പെട്ട ഒരു പ്രവാചകന്‍.

ഇത് രണ്ടും ഒരേ വ്യക്തിയുടെ കാര്യം തന്നെയാണ് പറയുന്നത്. ഇസഹാക്കിന്റെ. അതായത് ആദ്യം പറഞ്ഞു പിന്നെ പറഞ്ഞു എന്നതും  മുസ്ലീമുകളുടെ രക്ഷയ്ക്ക് എത്തില്ല എന്ന് ചുരുക്കം.

No comments:

Post a Comment

ആശയസംവാദമാണിവിടെ അഭികാമ്യം ... ആശയം ഇല്ലെങ്കില്‍ കമന്റ് ചെയ്യരുതു്.ഖുര്‍ ആനിനെ പറ്റിയാണിവിടെ ചര്‍ച്ച. ഖുര്‍ ആനിന്റെ/ഹദീസിന്റെ ഉള്ളില്‍ നിന്നു തന്നെ ലഭ്യമായ ആശയങ്ങള്‍ ഉപയോഗിക്കുക.