ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?

Saturday, November 1, 2014

ഇബ്രാഹിമിന്റെ ആദ്യപുത്രന്‍ ഇഷ്ഹാക്ക്/ഇസ്മയേല്‍?


ഖുറാനും ഹദീസും മുഴുവന്‍ എടുത്തു നോക്കിയാലും അതില്‍ നിന്ന് വ്യക്തമായി നേരിട്ട് മനസിലാക്കാന്‍ പറ്റാതെ ഒന്നാണ് ഈ ചോദ്യം.  ബൈബിളിന്റെ സ്വാധീനം നിമിത്തം ഇബ്രാഹിം ഇസ്മയെലിന്റെ മൂത്ത മകന്‍ എന്നാ ധാരണ എല്ലാവര്ക്കും ഉണ്ട്. പക്ഷെ  നമ്മള്‍ പരിശോധിക്കാന്‍ പോകുന്നത് ഖുറാനും ഹദീസും മാത്രമാണ്.  ലഭ്യമായ തെളിവുകള്‍ വച്ച് ഇബ്രാഹിമിന്റെ ആദ്യ പുത്രനെ കണ്ടു പിടിക്കുക എന്നതാണ് പധാന ദൌത്യം.

ഒരു അടക്കും ചിട്ടയും ക്രമവും ഇല്ലാത്ത ഈ ഗ്രന്ഥത്തില്‍ തന്നെ  മിനിമം  തെളിവുകള്‍ ഉണ്ട്.  കൂടാതെ ഇസ്മയെലിനെ പറ്റി ഒരു സഹീഹ് ഹദീസും ഉണ്ട്.Sahih Bukhari, V4, Book 55, Number 583


ഖുറാനില്‍ നിന്ന് വ്യത്യസ്തമായി നല്ല അടക്കും ചിട്ടയും ആ ഹദീസിനു ഉണ്ട്. അതിന്റെ രത്നചുരുക്കം ഇതാണ്.

അല്ലാഹുവിന്റെ നിര്‍ദ്ദേശപ്രകാരം ഇബ്രാഹിം ഇസ്മയെലിനെ കഅബയുടെ അടുത്ത്  ഉപേക്ഷിക്കുന്നു. ഖുറാനിലെ പ്രാര്‍ത്ഥന 14:37-39 ചൊല്ലുന്നു.  മുലകുടി പ്രായം കഴിയാത്ത കൊച്ചിനെ കൊണ്ട് അമ്മ ഹാജിര്‍ അലഞ്ഞു തിരിയുന്നു.സംസം വെള്ളം കണ്ടെത്തുന്നു. വേറെ ഏതോ ഗോത്രം അവിടേക്ക് വരുന്നു. ഇസ്മയേല്‍ അവരില്‍ നിന്ന് അറബി പഠിക്കുന്നു. കൌമാരപ്രായം ആയപ്പോള്‍ അവരില്‍ നിന്ന് ഭാര്യയെ കണ്ടെത്തുന്നു. പിന്നീട് എപ്പോഴോ  അമ്മ ഹാജിറ മരിക്കുന്നു. ഇബ്രാഹിം അവരെ തേടി വരുന്നു. മകനെ കണ്ടെത്തിയില്ലെങ്കിലും മരുമകളെ കണ്ടെത്തുന്നു. ഇസ്മയേല്‍ ആദ്യഭാര്യയെ ഉപേക്ഷിക്കുന്നു. വീണ്ടും വിവാഹം കഴിക്കുന്നു. നാളുകള്‍ക്ക് ശേഷം ഇബ്രാഹിം വീണ്ടും വരുന്നു. ഇസ്മയെലിനെ കണ്ടെത്തുന്നില്ല. ഇസ്മയേല്‍ തന്റെ ഭാര്യയെ സ്ഥിരപ്പെടുതുന്നു. അവിടെ നിന്ന് അങ്ങോട്ട്‌ കുറച്ചു കാലത്തേക്ക് ഇബ്രാഹിം അവരെ സന്ദര്‍ശിച്ചില്ല. (note the point) പിന്നീട് ഇബ്രാഹിം വരുന്നു. (മുലകുടി പ്രായത്തില്‍ കണ്ടതിനു ശേഷം പിന്നീട്  ഇബ്രാഹിം ഇസ്മയെലിനെ നേരിട്ട് കാണുന്നത് ഈ സമയത്താണ്) ഇസ്മയെലുമായി ചേര്‍ന്ന കബ നിര്‍മ്മിക്കുന്നു. ഖുറാന്‍ 2:127-129ലെ കാര്യം പരാമര്‍ശിക്കുന്നു.


ഇനി ഖുറാനില്‍ നോക്കുക. ഇസ്മയേല്‍ ആര്‍ക്കു ജനിച്ചു എപ്പോള്‍ ജനിച്ചു എന്നൊന്നും കിട്ടില്ല. ഇഷ്ഹാക്കിനെ നോക്കുക. അതില്‍ ഇബ്രാഹിമിന്റെ ഭാര്യയ്ക്ക് അതിനെ കുറിച്ച് വാഗ്ദാനം കൊടുക്കുന്നുണ്ട്.


ക്രമരഹിതമായ രീതിയില്‍ ക്രോഡീകരിച്ച ഖുറാനില്‍ നിന്ന് യുക്തിപരമായി ചിന്തിച്ചാല്‍ കിട്ടുന്ന ഓര്‍ഡര്‍ നോക്കാം.

ഒന്ന്) ഇബ്രാഹിമും പിതാവ്, വിഗ്രഹം തല്ലിതകര്‍ക്കല്‍, തീയില്‍ ഇടല്‍ അതില്‍ നിന്ന് രക്ഷപ്പെടല്‍ പരമ്പര
രണ്ടു) ലൂത്തിന്റെ ജനത്തെ നശിപ്പിക്കല്‍
മൂന്നു) ഇബ്രാഹിമിന്റെ ബലി.

ഇതിന്റെ ഇടയില്‍ ഇബ്രാഹിമിന് എപ്പോഴാണ് മക്കള്‍ ജനിച്ചത്‌? അതാണ്‌ പരിശോധിക്കുന്നത്.

ഒന്ന്) ഇഷ്ഹാക്കിന്റെ സന്തോഷ വാര്‍ത്ത അറിയിച്ച രണ്ടുസൂക്തങ്ങള്‍ 


ഇഷ്ഹാക്ക് എന്ന പുത്രന്റെ ജനന വാര്‍ത്ത കൊടുക്കുന്ന ഭാഗം നോക്കുക.
11:69-82 വായിക്കുക. അതില്‍ ഇബ്രാഹിമിന്റെ ഭാര്യയ്ക്ക് ഇഷ്ഹാക്കിനെ പറ്റി സന്തോഷവാര്‍ത്ത കൊടുക്കുന്നു. ലൂത്തിന്റെ കാര്യം അറിയിക്കുന്നു.

ഈ ഭാഗത്ത്‌ നിന്ന് എന്ത് മനസിലാക്കാം.
ഇബ്രാഹിമിന്റെ ഭാര്യയുടെ ആദ്യ മകന്‍ ഇഷ്ഹാക്കാണ്.

അപ്പോള്‍ പിന്നെ ഇബ്രാഹിമിന് അതിനു മുമ്പേ വേറെ മക്കള്‍ ഉണ്ടാകുമോ?

അത് അറിയാന്‍  15:51-59 നോക്കുക.
അതില്‍ അല്ലാഹുവിന്റെ കാരുണ്യം പ്രതീക്ഷിച്ചു നിരാശയില്‍ വീഴാതെ ഇരിക്കുന്ന ഒരാളെ കാണാം. ഇബ്രാഹിം തന്നെ.
എന്ത് കാരുണ്യമാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്? ഒരു സന്താനം എന്ന കാരുണ്യം.
ആ സമയത്ത് ഒരു പുത്രന്റെ സന്തോഷവാര്‍ത്ത അറിയിക്കുന്നു. ഏതു സന്താനത്തിന്റെ? ഇഷ്ഹാക്കിന്റെ?

എങ്ങിനെ മനസിലായി അത് ഇഷ്ഹാക്കിനെ കുറിച്ചുള്ള സന്തോഷവാര്‍ത്ത ആണെന്ന്?
ലൂത്തിന്റെ സംഭവം ആവര്‍ത്തിക്കുകയാണ് അവിടെ 15:57-77.
ആ സന്ദര്‍ഭത്തില്‍ ഇഷ്ഹാക്കിന്റെ ജനന വാര്‍ത്തയാണ് കൊടുത്തത് എന്ന് 11:69-82 നോക്കിയാല്‍ വ്യക്തമാകും.

അതില്‍ നിന്ന് എന്ത് മനസിലായി? ഇബ്രാഹിം നബിയുടെ വാര്‍ദ്ധക്യത്തില്‍ കുട്ടികള്‍ ഇല്ലാതിരുന്ന കാലത്ത്, അല്ലാഹുവിന്റെ കാരുണ്യം പ്രതീക്ഷിച്ചു കഴിയുന്ന സമയത്ത് കിട്ടിയത്  ഇഷ്ഹാക്കിനെ കുറിച്ചുള്ള സന്തോഷവാര്‍ത്തയാണ്.

ഇതില്‍ നിന്നും മനസിലാക്കാം ഇഷ്ഹാക്കാണ് ഖുറാനിലെ ഇബ്രാഹിമിന്റെ മൂത്ത പുത്രന്‍.

37:100 ല്‍ നിന്നും മനസിലാക്കാം ആ ബലി പുത്രനും മൂത്തപുത്രന്‍ തന്നെ ആണെന്ന്. കാരണം അവിടെയും പുത്രന് വേണ്ടിയുള്ള പ്രാര്‍ത്ഥന തന്നെയാണ് കാണുന്നതു. 

രണ്ടു) 37:99-113 ന്റെ കൂടുതല്‍  പരിശോധന.


ഈ ഭാഗം വായിച്ചാല്‍ ഒരു സാധാരണ മുസ്ലീമിന്റെ ധാരണ എന്താണ്? സഹനശീലന്‍ ആയ പുത്രന്‍ ജനിക്കുന്നു. അവനു ഏകദേശം 12 വയസു പ്രായം ആയപ്പോള്‍ ബലി അര്‍പ്പിക്കാന്‍ കൊണ്ട് പോകുന്നു. അതിനു ശേഷം ഇഷ്ഹാക്കിനെ പറ്റി ജനന വാര്‍ത്ത അറിയിക്കുന്നു. അതിനാല്‍ സഹനശീലന്‍ എന്ന് വിശേഷിപ്പിച്ച പുത്രന്‍ ഇസ്മയേല്‍ ആണ്. ഇതില്‍ നിന്ന് അവര്‍ക്ക് മനസിലായ കാര്യം എന്താണ്? ഇഷ്ഹാക്കിനെക്കാള്‍ 12 വയസു പ്രായം കൂടുതല്‍ ഇസ്മയെലിനു വേണം. ഇല്ലേ.

ഈ മനസിലാക്കല്‍ തെറ്റാണ് എന്ന് കരുതാന്‍  നാല് കാരണങ്ങള്‍ ഉണ്ട്.

a) ഇസ്മയെലിന്റെ മുലകുടി പ്രായത്തില്‍ ഇഷ്ഹാക്ക് ഉണ്ട്.


14:37-39 വായിക്കുക.
അവിടെ എന്താ സംഭവം? ഇസ്മയെലിനെ കബയുടെ അടുത്ത് ഉപേക്ഷിക്കുന്നു. ഏതു പ്രായത്തില്‍? മുലകുടി പ്രായത്തില്‍. ആ മകനെ കൊണ്ട് ഹാജിറ വെള്ളം കിട്ടാതെ ഓടി നടന്ന കഥ പ്രസിദ്ധം അല്ലേ?

റെഫെറന്‍സ് : Sahih Bukhari, V4, Book 55, Number 583 ഈ കഥ അറിയുന്നതല്ലേ.

അതില്‍ നിന്ന് വ്യക്തമാണ്‌ ഇസ്മയെലിന്റെ വയസ് രണ്ടില്‍ താഴെ. അതെ സമയയത്ത് ഇഷ്ഹാക്ക് എന്നാ പുത്രന്‍ ഇബ്രാഹിമിന് ഉണ്ടായിരുന്നു. കാരണം ഇസ്മയെലിനെ ഉപേക്ഷിക്കുമ്പോള്‍ ഇഷ്ഹാക്കിന്റെ കാര്യം പറയുന്നുണ്ട്. 14:39.

അതില്‍ നിന്ന് എന്ത് മനസിലാക്കാം. ഒന്നുങ്കില്‍ ഇസ്മയെലിന്റെ സമ പ്രയക്കാരനാണ് ഇഷ്ഹാക്ക്. അല്ലെങ്കില്‍ ഇസ്മയെളിനെക്കാള്‍ മൂത്തതാണ് ഇഷ്ഹാക്ക്. എങ്ങിനെ പോയാലും ഇസ്മയെലിനു ഇഷ്ഹാക്കിനെക്കാള്‍ 12 വയസു കൂടുതല്‍ പ്രായം വരില്ല എന്ന് ചുരുക്കം. 

b) അദ്ധ്യായം 37 ലെ ആവര്‍ത്തന ശൈലി.


37 അദ്ധ്യായത്തില്‍ ഒരു ആവര്‍ത്തന ശൈലി കാണാന്‍ കഴിയും

"പില്‍ക്കാലത്ത്‌ വന്നവരില്‍ അദ്ദേഹത്തെപറ്റിയുള്ള സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു. ലോകരില്‍ <<നൂഹിനു/മൂസയ്ക്ക്/ഇബ്രാഹിമിന് >>> സമാധാനം! തീര്‍ച്ചയായും അപ്രകാരമാണ്‌ സദ്‌വൃത്തന്‍മാര്‍ക്ക്‌ നാം പ്രതിഫലം നല്‍കുന്നത്‌."

നൂഹിനു സാമാധാനം, അബ്രാഹത്തിന് സമാധാനം, മൂസയ്ക്ക് സമാധാനം എന്നൊക്കെ പറയുന്ന ഭാഗത്തിന് തൊട്ടു മുമ്പ് പറഞ്ഞ കാര്യങ്ങള്‍ക്ക് തന്നെയാണ് അതിനു ശേഷവും വിവരിച്ചത്. നൂഹിന്റെ കാര്യത്തില്‍ വെള്ളപൊക്കം. മൂസയുടെ കാര്യത്തില്‍ നേര്‍വഴിക്കു നടക്കുന്ന ഗ്രന്ഥം/സത്യവിശ്വാസം. ഇബ്രാഹിമിന്റെ കാര്യത്തില്‍ മകന്റെ ജനന വാര്‍ത്ത.

വെള്ള പൊക്കം രണ്ടു തവണ പറഞ്ഞു എങ്കിലും രണ്ടു വെള്ളപൊക്കം നൂഹിനെ ബാധിച്ചിട്ടില്ല.മൂസയുടെ കാര്യത്തിലും ആവര്‍ത്തനം തന്നെയാണ് കാണുന്നത്.അതുപോലെ തന്നെ രണ്ടു പുത്രന്മാരുടെ ജനന വാര്‍ത്ത ഇബ്രാഹിമിനും കൊടുത്തിട്ടില്ല.ആദ്യം പറഞ്ഞ ജനന വാര്‍ത്തയുടെ ആവര്‍ത്തനം മാത്രമാണ് രണ്ടാമത്തെതും.

അതാണ്‌ ആ ശൈലി. (കൂടുതല്‍ വിശദമായി ഇവിടെ കാണാം )

c) 37:112 ല്‍ ഇഷ്ഹാക്കിന്റെ ജനനത്തെ പറ്റിയും എന്നാ പരിഭാഷ തട്ടിപ്പ്.


AND എന്ന വാക്ക് വച്ച് ഒരു ഭാഷയ്ക്ക് എന്ത് കാണിക്കാന്‍ പറ്റും? അതിന്റെ മുമ്പില്‍ ഉള്ളതും ശേഷം ഉള്ളതും ആയ രണ്ടു സമാനവാക്യങ്ങളെ കൂട്ടി യോജിപ്പിക്കാന്‍ പറ്റും. അത്രതന്നെ. അതെ സമയം ആ AND ഉപെയോഗിച്ചു 10 വാചകം മുമ്പില്‍ ഉള്ള കൂട്ടി യോജിപ്പിക്കാന്‍ പരിഭാഷകര്‍ ശ്രമിച്ചാല്‍ അതിനെ തട്ടിപ്പ് എന്ന് പറയും.

37:112 And We gave him good tidings of Isaac, a prophet from among the righteous.
അതില്‍ 112 ആം സൂക്തം തുടങ്ങുന്നത് AND എന്ന പദം വച്ചാണ്. അതായത് 111ആം സൂക്തവും 112 ആം സൂക്തം കൂട്ടി യോജിപ്പിക്കാന്‍ ആണ് ആ പദം ഉപയോഗിക്കുന്നത്.

സത്യവാന്‍ മാരായ രണ്ടു പ്രവാചകന്മാരെ പറ്റിയുള്ള സൂക്തങ്ങളെ കൂട്ടി യോജിപ്പിക്കാന്‍ ആണ് അത് ഉപയോഗിക്കുന്നത്. അബ്രാഹത്തെ പറ്റിയും ഇഷാക്കിനെ പറ്റിയും ആണ് ആ സൂക്തങ്ങള്‍. അതാണ്‌ ആ പദത്തിന് അത്രയേ വ്യാപ്തി ഉള്ളൂ. അല്ലാതെ പത്തു സൂക്തം മുമ്പിലുള്ള 37:101 ലെ സന്തോഷ വാര്‍ത്തയുമായി അതിനു ബന്ധം ഇല്ല.

ഈ തട്ടിപ്പ് ഇല്ലാതെ തന്നെ മലയാളത്തില്‍ പരിഭാഷ നടത്തിയവന്‍ ഉണ്ട്.
അ) 37:112 നാം അദ്ദേഹത്തിന് ഇസ്ഹാഖിന്റെ സുവിശേഷം നല്‍കി. - സജ്ജനങ്ങളില്‍ പെട്ട ഒരു പ്രവാചകന്‍. (http://thafheem.net/ നോക്കുക.)
ആ) അമാനി മൌലവിയുടെ തഫ്സീര്‍
ഇ) പരിശുദ്ധഖുറാന്‍ പരിഭാഷ

d) ഇസ്മയെലിന്റെ കൌമാര പ്രായം ഇബ്രാഹിമിന്റെ ഒപ്പം അല്ലായിരുന്നു.


മുലകുടി പ്രായത്തില്‍ ഉപേക്ഷിക്കപ്പെട്ട ഇസ്മയെലിനെ അവന്റെ അമ്മയുടെ മരണശേഷം അവന്റെ രണ്ടാം വിവാഹ ശേഷം നാളുകള്‍ക്ക് ശേഷമാണ് ഇബ്രാഹിം കാണുന്നത്. ഈ സമയം ഒക്കെയും ഇഷ്ഹക്ക് ഇബ്രാഹിമിന്റെ ഒപ്പം ഉണ്ടായിരുന്നു. ഇസ്മയേല്‍ മരുഭൂമിയില്‍ കൌമാര പ്രായം എത്തിയത് ഇബ്രാഹിം കണ്ടിട്ട് പോലും ഇല്ല. അതെ സമയം ഒപ്പം താമസിച്ചിരുന്ന ഇഷ്ഹാക്ക് തന്റെ കൌമാര പ്രായം ചിലവഴിച്ചത് ഇബ്രാഹിമിന്റെ ഒപ്പമാണ്.  അപ്പോള്‍ പിന്നെ ഒപ്പം ഒരു മകന്‍ ഉള്ളപ്പോള്‍ എന്തിനാണ് അതെ പ്രായത്തില്‍ ഉള്ള ഉപേക്ഷിക്കപ്പെട്ട മകനെ ബലി അര്‍പ്പിക്കാന്‍ അന്വേഷിക്കേണ്ട കാര്യം ഉണ്ടോ? അങ്ങിനെ ഇസ്മയെലിനെ അന്വേഷിച്ചു പോയതായി ഒരു ഹദീസും പറയുന്നില്ല.


ഒരൊറ്റ ഹദീസില്‍ പോലും ഇസ്മയെലിനെയാണ് ബലി അര്‍പ്പിക്കാന്‍ കൊണ്ട് പോയത് എന്നില്ല. ചില തസ്ഫീരുകള്‍ ഇസ്മയെലിനെയാണ് ബലി അര്‍പ്പിക്കാന്‍ കൊണ്ട് പോയത് എന്ന് പറയുന്നു. മറ്റു ചിലത് പറയുന്നു ഇഷ്ഹാക്കിനെയാണ് ബലി അര്‍പ്പിക്കാന്‍ കൊണ്ട് പോയത് എന്ന്. ഒന്ന് രണ്ടെണ്ണം രണ്ടു സാധ്യതയിലേക്കും വിരല്‍ ചൂണ്ടുന്നു.

മുകളിലെ ഖുറാന്‍/ ഹദീസ് തെളിവുകള്‍ പ്രകാരം ഇസ്മയെലിനു ഇഷ്ഹാക്കിനെക്കാലും 12 വയസു മൂപ്പുണ്ട് എന്ന് കരുതാന്‍ പറ്റില്ല. കാരണം അത് ചില ഖുറാന്‍ സൂക്തങ്ങളുടെ ലംഘനം ആകും. മറിച്ചു കരുതാന്‍ ന്യായം ഉണ്ട് താനും. അതുകൊണ്ട് ഇഷ്ഹാക്കാണ് ഖുറാനിലെ ഇബ്രാഹിമിന്റെ മൂത്ത പുത്രന്‍ എന്ന നിഗമനത്തില്‍ എത്താം.

No comments:

Post a Comment

ആശയസംവാദമാണിവിടെ അഭികാമ്യം ... ആശയം ഇല്ലെങ്കില്‍ കമന്റ് ചെയ്യരുതു്.ഖുര്‍ ആനിനെ പറ്റിയാണിവിടെ ചര്‍ച്ച. ഖുര്‍ ആനിന്റെ/ഹദീസിന്റെ ഉള്ളില്‍ നിന്നു തന്നെ ലഭ്യമായ ആശയങ്ങള്‍ ഉപയോഗിക്കുക.