മോശയുടെ ജനതകാളയുടെ വിഗ്രഹം ഉണ്ടാക്കിയതും ആരാധിച്ചതും ഖുറാനില്‍ കാണാം. മൂന്ന് സ്ഥലങ്ങളിലായി അത് പരന്നു കിടക്കുകയാണ്.കൂടാതെ സമരിയാക്കാര്‍ ആണത്രേ അവരെ വഴിതെറ്റിച്ചത്. വിഗ്രഹാരാധന/ശിര്‍ക്ക് ഒരിക്കലും അല്ലാഹുവിനു പൊറുക്കാന്‍ പറ്റാത്ത കാര്യാമാണെന്നും ഓര്‍ക്കണം.
ഒന്നാം സ്ഥലം: മോശ തിരിച്ചു വരുന്നതിനു മുമ്പേ ആ ജനം പശ്ചാത്തപിച്ചു.
http://www.thafheem.net/Sura_Index.html
(7:148-153) മൂസാക്കു പിന്നില്‍ അദ്ദേഹത്തിന്റെ സമുദായത്തിലെ ആളുകള്‍ അവരുടെ ആഭരണങ്ങള്‍കൊണ്ട്, മുക്രയിടുന്ന ഒരു പശുക്കിടാവിന്റെ പ്രതിമ നിര്‍മിച്ചു. അത് തങ്ങളോട് സംസാരിക്കുന്നില്ലെന്നും യാതൊരു കാര്യത്തിലും മാര്‍ഗദര്‍ശനം നല്‍കുന്നില്ലെന്നും അവര്‍ കണ്ടിരുന്നില്ലേ? എന്നിട്ടും അവര്‍ അതിനെ ആരാധനാമൂര്‍ത്തിയാക്കി. അവര്‍ കടുത്ത ധിക്കാരികളായിരുന്നു. അനന്തരം തങ്ങളുടെ മിഥ്യാപ്രതിഷ്ഠ പൊളിഞ്ഞുപോവുകയും തങ്ങള്‍ പിഴച്ചുപോയി എന്ന് കാണുകയും ചെയ്തപ്പോള്‍ അവര്‍ കേണുതുടങ്ങി: `ഞങ്ങളുടെ റബ്ബ് ഞങ്ങളില്‍ കരുണകാണിക്കുകയും പൊറുത്തുതരികയും ചെയ്യുന്നില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നശിച്ചവരായിത്തീരും.` മൂസാ സ്വജനത്തില്‍ തിരിച്ചെത്തിയപ്പോള്‍ കുപിതനും ദുഃഖിതനുമായി ചോദിച്ചു: `എന്റെ പിറകില്‍ നിങ്ങള്‍ എന്തുമാത്രം വഷളായിട്ടാണ് എന്നെ പ്രതിനിധീകരിച്ചത്! റബ്ബിന്റെ വിധി വരുന്നതുവരെ കാത്തിരിക്കാന്‍ നിങ്ങള്‍ക്കു കഴിഞ്ഞില്ലല്ലോ?` അദ്ദേഹം ഫലകങ്ങള്‍ എറിഞ്ഞുകളയുകയും സഹോദരന്റെ (ഹാറൂന്‍) തലമുടിയില്‍ പിടിച്ച് വലിച്ചിഴക്കുകയും ചെയ്തു. ഹാറൂന്‍ പറഞ്ഞു: `എന്റെ മാതാവിന്റെ മകനേ, ഈ ജനം എന്നെ ഒതുക്കിക്കളഞ്ഞു. അവരെന്നെ കൊന്നുകളയുമെന്നേടത്തോളം എത്തിയിരുന്നു. അതിനാല്‍ വിരോധികള്‍ എന്റെ നേരെ ചിരിക്കാന്‍ അവസരമുണ്ടാക്കാതിരിക്കുക. ധിക്കാരികളായ ഈ ജനത്തിന്റെ കൂട്ടത്തില്‍ എന്നെ ഗണിക്കയുമരുത്.` അപ്പോള്‍ മൂസാ പറഞ്ഞു: `നാഥാ! എനിക്കും എന്റെ സഹോദരനും മാപ്പരുളേണമേ, ഞങ്ങളെ നിന്റെ കാരുണ്യത്തില്‍ പ്രവേശിപ്പിക്കേണമേ, നീയോ കാരുണികരില്‍ കാരുണികനല്ലോ!` (മറുപടിയായി അരുള്‍ചെയ്തു:) `പശുക്കിടാവിനെ ആരാധനാമൂര്‍ത്തിയാക്കിയവരെ, തീര്‍ച്ചയായും അവരുടെ നാഥന്റെ കോപം ബാധിക്കുകതന്നെ ചെയ്യും. ഐഹികജീവിതത്തില്‍ അവര്‍ നിന്ദിതരായിത്തീരുന്നതുമാകുന്നു. കള്ളം ചമയ്ക്കുന്നവര്‍ക്കു നാം ഇപ്രകാരംതന്നെയാണ് ശിക്ഷ നല്‍കുന്നത്. ദുഷ്കൃത്യങ്ങള്‍ ചെയ്യുകയും പിന്നീട് പശ്ചാത്തപിച്ച് സത്യവിശ്വാസം കൈക്കൊള്ളുകയും ചെയ്തവരുണ്ടല്ലോ, ആ പശ്ചാത്താപത്തിനും വിശ്വാസത്തിനും ശേഷം നിശ്ചയമായും നിന്റെ നാഥന്‍ മാപ്പരുളുന്നവനും കരുണാവാരിധിയുമാകുന്നു.`
രണ്ടാം സ്ഥലം: മോശ തിരിച്ചു വരുന്നത് വരെ വിഗ്രഹാരാധന നടത്തികൊണ്ടിരുന്നു.പശ്ചാത്തപിക്കുന്ന ഭാഗം ഇല്ല.
(20:83-85) അല്ലയോ മൂസാ! സ്വജനത്തിനു മുമ്പായി നിന്നെ (തിരക്കിട്ട്) ഇവിടെ എത്തിച്ചതെന്ത്? ദ്ദേഹം ബോധിപ്പിച്ചു: `അവരിതാ എന്റെ പിറകില്‍തന്നെ വരുന്നുണ്ട്. ഞാന്‍ ധൃതിയില്‍ നിന്റെ സന്നിധിയിലെത്തിയതോ, നാഥാ, നീ എന്നില്‍ സംപ്രീതനാകേണ്ടതിനാകുന്നു.` അവന്‍ അരുളി: `ശരി. എന്നാല്‍ കേട്ടുകൊള്ളുക: നിനക്കു പിറകില്‍ ആ ജനത്തെ നാം പരീക്ഷണത്തിലകപ്പെടുത്തിയിരിക്കുന്നു. സാമിരി അവരെ പിഴപ്പിച്ചുകളഞ്ഞു.`
(86) മൂസാ അതികോപിഷ്ഠനും ദുഃഖിതനുമായി സ്വജനത്തിലേക്കു മടങ്ങി. വന്നപാട് അദ്ദേഹം പറഞ്ഞു: `അല്ലയോ ജനമേ, നിങ്ങളുടെ റബ്ബ് നിങ്ങളോട് മഹത്തായ വാഗ്ദാനങ്ങള്‍ ചെയ്തിരുന്നില്ലേ? നിങ്ങള്‍ക്കു കാലം ദീര്‍ഘിച്ചുപോയോ? അതോ, റബ്ബിന്റെ കോപം തന്നെ നിങ്ങളില്‍ പതിക്കണമെന്നാഗ്രഹിച്ചിട്ടാണോ ഞാനുമായുള്ള നിശ്ചയം ലംഘിച്ചത്?`
(87-89) അവര്‍ ഉത്തരം നല്‍കി: `അങ്ങയോടുള്ള നിശ്ചയം ഞങ്ങള്‍ സ്വേച്ഛയാ ലംഘിച്ചതല്ല. സംഭവിച്ചതിങ്ങനെയാണ്: ഞങ്ങള്‍ ജനത്തിന്റെ ആഭരണഭാണ്ഡങ്ങള്‍ ചുമന്നിരുന്നുവല്ലോ. ഞങ്ങള്‍ അത് എറിഞ്ഞതേയുള്ളൂ തേപ്രകാരം സാമിരിയും എറിഞ്ഞു. അവന്‍ അവര്‍ക്ക് ഒരു കാളക്കിടാവിന്റെ പ്രതിമ വാര്‍ത്തുകൊടുത്തു. അത് അവര്‍ക്കുനേരെ കാളയെപ്പോലെ മുക്രയിട്ടു. അപ്പോള്‍ ജനം പറഞ്ഞു: ഇതാകുന്നു നിങ്ങളുടെ ദൈവം. മൂസായുടെ ദൈവവും. മൂസാ അതു മറന്നുപോയതാണ്.` തങ്ങള്‍ പറയുന്നതിന് അത് മറുപടി പറയുന്നില്ലെന്നും ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ അതിനു കഴിവില്ലെന്നും അവര്‍ കാണാതെ പോയതെന്ത്?
(90-91) (മൂസാ വന്നെത്തുന്നതിനു) മുമ്പുതന്നെ ഹാറൂന്‍ അവരോടു പറഞ്ഞിട്ടുണ്ടായിരുന്നു: `എന്റെ ജനമേ, നിങ്ങള്‍ ഇതുവഴി പരീക്ഷിക്കപ്പെട്ടിരിക്കുകയാണ്. തീര്‍ച്ചയായും നിങ്ങളുടെ റബ്ബ് കരുണാമയനാകുന്നു. അതിനാല്‍ എന്നെ അനുഗമിക്കുവിന്‍. എന്റെ വാക്കുകളെ അനുസരിക്കുവിന്‍.` പക്ഷേ, അവര്‍ അദ്ദേഹത്തോടു പറഞ്ഞു: `മൂസാ തിരിച്ചെത്തുംവരെ ഞങ്ങള്‍ ഇതിനെ തന്നെ ആരാധിച്ചുകൊണ്ടിരിക്കും.`
(92-93) മൂസാ (ജനത്തെ ആക്ഷേപിച്ചശേഷം ഹാറൂനിന്റെ നേരെ തിരിഞ്ഞിട്ട്) ചോദിച്ചു: `അല്ലയോ ഹാറൂന്‍! ഇവര്‍ പിഴച്ചുപോകുന്നതു കണ്ടപ്പോള്‍, എന്റെ മാര്‍ഗമനുസരിച്ചു പ്രവര്‍ത്തിക്കുന്നതില്‍നിന്നു തന്നെ തടഞ്ഞതെന്ത്? താന്‍ എന്റെ കല്‍പനയെ ധിക്കരിച്ചുവോ?`
(94) ഹാറൂന്‍ പറഞ്ഞു: എന്റെ മാതാവിന്റെ മകനേ, എന്റെ താടിയും തലമുടിയും പിടിച്ചുവലിക്കരുതേ. `നീ ഇസ്രായീല്‍ വംശത്തെ ഭിന്നിപ്പിച്ചുകളഞ്ഞു, എന്റെ വാക്കിനു കാത്തിരുന്നുമില്ല` എന്നു നീ വന്നു പറയുമെന്ന് ഞാന്‍ ഭയപ്പെട്ടു.`
(95-96) മൂസാ ചോദിച്ചു: `അല്ലയോ സാമിരീ! നിനക്കെന്താണു പറയാനുള്ളത്?` അവന്‍ പറഞ്ഞു: `ഇവര്‍ കാണാത്ത ഒന്ന് ഞാന്‍ കണ്ടു. ദൂതന്റെ കാല്‍പ്പാടില്‍നിന്ന് ഞാന്‍ ഒരുപിടി മണ്ണെടുത്തു. എന്നിട്ടത് എറിഞ്ഞു. എന്റെ മനസ്സ് അങ്ങനെ ചെയ്യണമെന്നു തോന്നിച്ചു.
(97-98) മൂസാ പറഞ്ഞു: ശരി, നീ പൊയ്ക്കൊള്ളുക. ഇനി നിനക്ക് ജീവിതം മുഴുവന്‍ `എന്നെ തൊടരുതേ` എന്നു വിലപിച്ചുകൊണ്ട് കഴിയേണ്ടിവരും.നിന്റെ വിചാരണക്ക് ഒരു നിശ്ചിത സന്ദര്‍ഭമുണ്ട്. അത് നിന്നില്‍നിന്ന് അശേഷം തെന്നിപ്പോവുകയില്ല. നോക്കുക, നീ ഭജിച്ചുകൊണ്ടിരുന്ന ദൈവത്തെ നാമിതാ കരിച്ചുകളയാന്‍ പോകുന്നു. എന്നിട്ടതു ഭസ്മമാക്കി കടലില്‍ കലക്കിക്കളയും. നിങ്ങളുടെ ഇലാഹ് ഏകനായ അല്ലാഹു മാത്രമാകുന്നു. അവനല്ലാതെ ദൈവമില്ല. അവന്റെ ജ്ഞാനം സകല സംഗതികളെയും ഉള്‍ക്കൊണ്ടതാകുന്നു.`
മൂന്നാം സ്ഥാലം : അല്ലാഹു അവരുടെ ശിര്‍ക്ക് പൊരുത്ത് കൊടുക്കുന്നു.
(4:153-...) പ്രവാചകാ, ഈ വേദവിശ്വാസികള്‍, വാനലോകത്തുനിന്ന് അവര്‍ക്ക് ഒരു പ്രമാണമിറക്കിക്കൊടുക്കണമെന്നു ഇന്നു നിന്നോടാവശ്യപ്പെടുന്നുവെങ്കില്‍ മുമ്പവര്‍ മൂസായോട് ഇതിനെക്കാള്‍ ധിക്കാരപരമായ ആവശ്യമുന്നയിച്ചിട്ടുണ്ട്. അദ്ദേഹത്തോടവര്‍ പറഞ്ഞു: `നീ ഞങ്ങള്‍ക്ക് അല്ലാഹുവിനെ നേരില്‍ കാണിച്ചുതരേണം.` ഈ ധിക്കാരം കാരണം അവരുടെ മേല്‍ പെട്ടെന്ന് ഇടിനാദം പതിച്ചു. പിന്നീടവര്‍ പശുക്കുട്ടിയെ സ്വന്തം ആരാധനാമൂര്‍ത്തിയാക്കി. അവരോ, തെളിഞ്ഞ ദൃഷ്ടാന്തങ്ങള്‍ കണ്ടുകഴിഞ്ഞിട്ടുണ്ടായിരുന്നു. അതും നാമവര്‍ക്ക് പൊറുത്തുകൊടുത്തു.
ഈ മൂന്നു ഭാഗത്ത് നിന്നുംഒന്നിലധികം പോരായ്മകള്‍ ഉണ്ട്.
ഒന്ന്) ഒരു സ്ഥലത്ത്മോശ വരുന്നതിനു മുമ്പേ ജനം പശ്ചാത്തപിക്കുന്നു. മറ്റേതില്‍വരുന്നത് വരെ വിഗ്രാഗരധാന നടത്തും എന്ന് പറയുന്നു. പശ്ചാത്താപം ഇല്ല
രണ്ട്) ഒരു സ്ഥലത്ത് മോശ പറയുന്നു , ഈ പ്രവര്‍ത്തിക്കു തീര്‍ച്ചയായും ശിക്ഷ ലഭിക്കും എന്ന്. മറ്റൊരു സ്ഥലത്ത് പൊറുത്തു കൊടുക്കുന്നു.ഒരു ശിക്ഷയുംകൊടുക്കുന്നതായി കാണുന്നില്ല. ഇതില്‍ ഏതാണ് ശരി? ശിക്ഷ കൊടുത്തോ പൊറുത്തു കൊടുത്തോ?
മൂന്നു) വിഗ്രഹാരാധന നടത്തുന്നത് പൊറുക്കാന്‍ പറ്റാത്ത പാപമാണ് എന്ന് അല്ലാഹു പറയുന്നു. (4:116, 4:48) എന്നിട്ടും ഇവിടെ പൊറുത്തു കൊടുക്കുന്നു. ആദ്യം പറഞ്ഞത് മറന്നു പോയോ? അതോ ആദ്യം ചെയ്തത് മറന്നു പോയോ?
നാല്) സമരിയാക്കാര്‍ എന്ന സ്ഥലമോ ജനവിഭാഗമോ അന്ന് നിലവില്‍ ഉണ്ടായിരുന്നില്ല. ബൈബിള്‍ പ്രകാരമോ അതിനെ വിശ്വാസമില്ലെങ്കില്‍ മറ്റു ചരിത്ര പ്രകാരമോ മോശയുടെ കാലത്ത് സമരിയ എന്ന സ്ഥലം ഇല്ല. ഇവിടെ മോശയുടെ ജനതയെ വഴി തെറ്റിക്കുന്നത് ഒരു സമരിയാക്കാരനാണ്. ഇല്ലാത്ത ജറൂസലേം ദേവാലയത്തില്‍ പോയി അല്ലാഹുവിനെ ആരാധിച്ച മനുഷ്യനല്ലേ , ഇല്ലാത്ത പലതും ഉണ്ടായിരുന്നു എന്ന് തോന്നുക സ്വാഭാവികം.
അഞ്ചു) ഒരു സ്ഥലത്ത് സ്വര്‍ണ്ണം കൊണ്ട് ഉണ്ടാക്കിയ കാള പൊളിഞ്ഞു പോകുന്നു. മറ്റൊരിടത്ത് വെറും വിഗ്രഹമായ കാള ജീവന്‍ വച്ച് മുക്രയിടുന്നു. എന്താണ് സത്യത്തില്‍ വിഗ്രഹത്തിനു സംഭവിച്ചത്? പൊളിഞ്ഞു പോയോ അതോ മുക്രയിട്ടോ? അല്ലാഹുവാണോ അതിനെ ജീവന്‍ വപ്പിച്ചത് ? എന്നിട്ട് പിന്നാലെ ഒരു ഡയലോഗ് , ഇതിന്റെ കൊണ്ട് ഒരു ഉപകാരവും ഇല്ലന്ന്.മുമ്പ് വിഗ്രഹമായിരുന്നതും പിന്നീട് ജീവന്‍ വച്ചതുമായ ആ കാളയെ കൊണ്ട് രണ്ട് ലോഡ്‌വണ്ടി വലിപ്പിക്കാന്‍ എങ്കിലും ഉപകാരമുണ്ട് .ഈ പറയുന്ന ആല്ലാഹുവിനെ കൊണ്ടോ?
1) ഹാരൂണ്‍ ആദ്യം തന്നെ അവരെ എതിര്ത്താപ്പോള്‍ ആ ജനങ്ങള്‍ പറഞ്ഞു മൂസ തിരിച്ചെത്തും വരെ ഞങ്ങള്‍ കലക്‌ുടിയെ ആരാധിക്കും..
ReplyDeleteകാളക്കുട്ടിയെ ഉണ്ടാക്കിയവര്‍ തങ്ങളുടെ കാര്യങ്ങള്‍ തെറ്റായിപോയിയെന്ന് മനസിലാക്കുകുകയും സന്കടപെടുകയും ചെയ്യുന്നു .
മൂസ നബി വരുന്നു.ഹരൂനോട് ദേഷ്യപെടുന്നു. ജനങ്ങളോട് ദേഷ്യപെടുന്നു....
പ്രസ്‌തുത സംഭവുമായി, ആ ജനങ്ങള്‍ ചെയ്ത കാര്യങ്ങള്‍ മാത്രമാണ് 4:148-149ല്‍ പറയുന്നത്..4:150ല്‍ മൂസ ഹരൂനോട് കാര്യങ്ങള്‍ ദേഷ്യത്തോടെ ചോദിക്കുന്നു
തിരിച്ചതിയെത് വരെ അവര്‍ ആരാധന എന്ത് കൊണ്ട് തുടര്ന്നു എന്നു മൂസ ഹരൂനോടെ ചോദിക്കുന്നു ..അതിനര്ത്ഥംങ അവര്‍ അത്രയും നേരം പക്ഷതാപം നടത്തിട്ടില്ല എന്നു തന്നെയാണ്
20:83-98 വരെ വായിച്ചാല്‍ മൂസ വന്ന്വന്നതിനു ശേഷമ്നു ജനങ്ങള്‍ പഷതതപിച്ചത്..,
ഇവടെ വൈരുധ്യങ്ങള്‍ ഉണ്ട് എന്ന് എങ്ങനാ പറയ....
2,3,4)ഈ മൂന്ന് ചോദ്യത്തിന് ഒന്നിച്ചു മറുപടി എളുപ്പമാണ്..
സാമിരി യെന്നതു ഒരു വ്യക്തിയാണ്..അയാളുടെ പേരാണ്..ഇസ്രയേലികള്ക്ക്യ ഇടയില്‍ മനസ് കൊണ്ട് വിശ്വസിക്കാത്ത കപടനാണ് അയാള്‍.ഇയാള്ക്ക് ശിക്ഷയായി ഐഹിക ജീവിതത്തില്‍ ഭ്രഷ്ട്ടു അനുഭവികേണ്ടി വന്നു....പിന്നീഎട് മുഴുവനും സമൂഹത്തില്‍ ഒറ്റപെട്ടു നിന്ദ്യനായി ജീവിച്ചു.
പ്രസ്തുത വിഷയത്തില്‍ 20:82ലും 7:153ലും വ്യക്തമാകുന്നത് തിന്മ പ്രവത്തിച്ചു,പിന്നീട് പശ്ചാതപികുകയും സന്മാര്ഗുത്തില്‍ നിലകൊണ്ടാല്‍ അള്ളാഹു അവര്ക്ക് പൊരുത് കൊടുക്കും...
ഇവ്ടെ ശിര്ക്ക് ചെയ്യുകയും പിന്നീട് ഖേദം പ്രകടിപിച്ചു പശ്ചാത്തപിച്ച ജനതയ്ക്ക്അള്ളാഹു മാപ്പ് കൊടുത്തു,,
ശിര്ക്ക് ചെയ്യുന്ന ധിക്കാരികള്‍ പശ്ചാത്താപവും സന്മാര്ഗാവുമില്ലാതെ മരിച്ചാല്‍ അവരുടെ പാപം പൊറുക്കില...ജീവിച്ചിരിക്കുമ്പോള്‍ തന്നെ നല്ലവരായി മാറിയവര്‍ ആണ് ഇസ്രയേലികള്‍..
5)കാളകുട്ടിക്ക് ജീവന്‍ വെച്ച് എന്നുള്ളത് സാജന്റെ മാത്രം കണ്ടുപിടുത്തമാണ്,തോന്നലാണ്..
സ്വര്ണംട കൊണ്ട് കാളക്കുട്ടിയെ അവര്‍ നിര്മിമച്ചപ്പോള്‍ അതിനു മുക്രയിടുവാന്‍ കഴിയുന്ന രീതിയിലാണ് അവര്‍ ഉണ്ടാക്കിയത്.കാറ്റ് പോകുമ്പോള്‍ മുക്രയിടുന്ന ലോഹകാള!!!!!20:88ശ്രദ്ധിച്ച് വായിച്ചാല്‍ തന്നെ ബോധ്യമാകും ..
“എന്നിട്ട് അവര്ക്ക് അവന്‍ ( ആ ലോഹം കൊണ്ട് ) ഒരു മുക്രയിടുന്ന കാളക്കുട്ടിയുടെ രൂപം ഉണ്ടാക്കികൊടുത്തു. അപ്പോള്‍ അവര്‍ ( അന്യോന്യം ) പറഞ്ഞു: നിങ്ങളുടെ ദൈവവും മൂസായുടെ ദൈവവും ഇതുതന്നെയാണ്. എന്നാല്‍ അദ്ദേഹം മറന്നുപോയിരിക്കുകയാണ്”
>>>അവര്ക്ക് അവന്‍ ലോഹം കൊണ്ട് ഒരു മുക്രയിടുന്ന കാളക്കുട്ടിയുടെ രൂപം<<<രൂപമാണ് മറിച്ച് ജീവനുള്ള കാളകുട്ടിയല്ല..!!
പാലക്കാടന്‍ ,
ReplyDeleteമറുപടി പറയുവാന്‍ താന്കള്‍ സമയം ചിലവഴിച്ചതിനു നന്ദി.
>>>> 1) ഹാരൂണ്‍ ആദ്യം തന്നെ അവരെ എതിര്ത്താപ്പോള്‍ ആ ജനങ്ങള്‍ പറഞ്ഞു മൂസ തിരിച്ചെത്തും വരെ ഞങ്ങള്‍ കലക്‌ുടിയെ ആരാധിക്കും..
കാളക്കുട്ടിയെ ഉണ്ടാക്കിയവര്‍ തങ്ങളുടെ കാര്യങ്ങള്‍ തെറ്റായിപോയിയെന്ന് മനസിലാക്കുകുകയും സന്കടപെടുകയും ചെയ്യുന്നു .
മൂസ നബി വരുന്നു.ഹരൂനോട് ദേഷ്യപെടുന്നു. ജനങ്ങളോട് ദേഷ്യപെടുന്നു....
പ്രസ്‌തുത സംഭവുമായി, ആ ജനങ്ങള്‍ ചെയ്ത കാര്യങ്ങള്‍ മാത്രമാണ് 4:148-149ല്‍ പറയുന്നത്..4:150ല്‍ മൂസ ഹരൂനോട് കാര്യങ്ങള്‍ ദേഷ്യത്തോടെ ചോദിക്കുന്നു
തിരിച്ചതിയെത് വരെ അവര്‍ ആരാധന എന്ത് കൊണ്ട് തുടര്ന്നു എന്നു മൂസ ഹരൂനോടെ ചോദിക്കുന്നു ..അതിനര്ത്ഥംങ അവര്‍ അത്രയും നേരം പക്ഷതാപം നടത്തിട്ടില്ല എന്നു തന്നെയാണ്
20:83-98 വരെ വായിച്ചാല്‍ മൂസ വന്ന്വന്നതിനു ശേഷമ്നു ജനങ്ങള്‍ പഷതതപിച്ചത്..,
ഇവടെ വൈരുധ്യങ്ങള്‍ ഉണ്ട് എന്ന് എങ്ങനാ പറയ....>>>
[സാജന്‍ ] മൂസ് വരുന്നതിനു മുമ്പേ ജനങ്ങള്‍ പശ്ചാതപിച്ചത് താങ്കള്‍ വായിച്ചില്ലേ? അവരുടെ വിഗ്രഹം പൊളിഞ്ഞു പോയപ്പോള്‍ ആണ് അവര്‍ കേണു തുടങ്ങിയത്
7:148 അനന്തരം തങ്ങളുടെ മിഥ്യാപ്രതിഷ്ഠ പൊളിഞ്ഞുപോവുകയും തങ്ങള്‍ പിഴച്ചുപോയി എന്ന് കാണുകയും ചെയ്തപ്പോള്‍ അവര്‍ കേണുതുടങ്ങി:
അതിനു ശേഷമാണ് മൂസ തിരിച്ചെത്തുന്നതായി പറയുന്നത്.
"മൂസാ സ്വജനത്തില്‍ തിരിച്ചെത്തിയപ്പോള്‍ കുപിതനും ദുഃഖിതനുമായി ചോദിച്ചു: "
ഇതില്‍ നിന്ന് എനിക്ക് മനസിലായാതെ ഞാന്‍ പറഞ്ഞുള്ളൂ.
>>>> 2,3,4)ഈ മൂന്ന് ചോദ്യത്തിന് ഒന്നിച്ചു മറുപടി എളുപ്പമാണ്..
ReplyDeleteസാമിരി യെന്നതു ഒരു വ്യക്തിയാണ്..അയാളുടെ പേരാണ്..ഇസ്രയേലികള്ക്ക്യ ഇടയില്‍ മനസ് കൊണ്ട് വിശ്വസിക്കാത്ത കപടനാണ് അയാള്‍.ഇയാള്ക്ക് ശിക്ഷയായി ഐഹിക ജീവിതത്തില്‍ ഭ്രഷ്ട്ടു അനുഭവികേണ്ടി വന്നു....പിന്നീഎട് മുഴുവനും സമൂഹത്തില്‍ ഒറ്റപെട്ടു നിന്ദ്യനായി ജീവിച്ചു. >>>>
[സാജന്‍ ]
(ഇതില്‍ രണ്ടാമത്തെ ചോദ്യത്തിന്റെ മറുപടി കണ്ടില്ല.)
സാമിരി ഒരു വ്യക്തിയാണ് എന്നത് താങ്കളുടെ മാത്രം കണ്ടു പിടുതമാണ്.
http://www.thafheem.net/getinterpretation.php?q=20&r=63
വായിച്ചു നോക്കുമല്ലോ. അത്തല്‍ നിന്ന്... "സാമിരി` എന്നത് വ്യക്തിയുടെ പേരല്ല, ഏതോ സ്ഥലത്തേക്കോ കുടുംബത്തിലേക്കോ ഗോത്രത്തിലേക്കോ ചേര്‍ത്ത് പറഞ്ഞതാണെന്നാണ് ലക്ഷണങ്ങളില്‍നിന്ന് മനസ്സിലാകുന്നത്."
അപ്പോള്‍ എന്തായി? സമരിയാക്കാര്‍ ആണത് കാലത്ത് ഉണ്ടായിരുന്നു എന്ന് വാദിക്കാം. അങ്ങിനെ നിങ്ങള്‍ വാടിക്കണം. അത് തന്നെയാണ് ഞങ്ങള്‍ക്കും ഇഷ്ടം.
>>>>> പ്രസ്തുത വിഷയത്തില്‍ 20:82ലും 7:153ലും വ്യക്തമാകുന്നത് തിന്മ പ്രവത്തിച്ചു,പിന്നീട് പശ്ചാതപികുകയും സന്മാര്ഗുത്തില്‍ നിലകൊണ്ടാല്‍ അള്ളാഹു അവര്ക്ക് പൊരുത് കൊടുക്കും...
ഇവ്ടെ ശിര്ക്ക് ചെയ്യുകയും പിന്നീട് ഖേദം പ്രകടിപിച്ചു പശ്ചാത്തപിച്ച ജനതയ്ക്ക്അള്ളാഹു മാപ്പ് കൊടുത്തു,,
ശിര്ക്ക് ചെയ്യുന്ന ധിക്കാരികള്‍ പശ്ചാത്താപവും സന്മാര്ഗാവുമില്ലാതെ മരിച്ചാല്‍ അവരുടെ പാപം പൊറുക്കില...ജീവിച്ചിരിക്കുമ്പോള്‍ തന്നെ നല്ലവരായി മാറിയവര്‍ ആണ് ഇസ്രയേലികള്‍..
>>>
[സാജന്‍ ] പൊറുത്തു കൊടുത്തത് നല്ല കാര്യം തന്നെ. പക്ഷെ പൊറുക്കില്ല എന്നാണു അല്ലാഹു 4:153 ല്‍ പറയുന്നത്. എന്തിനാണിങ്ങനെ പലസ്ഥലങ്ങളില്‍ പലതരത്തില്‍ പറയുന്നത് എന്നാണു എന്റെ ചോദ്യം.
"ശിര്‍ക്ക് ചെയ്ത ആള്‍ പശ്ചാത്താപവും ഇല്ലാതെ മാനസാന്തരപെടാതെ "ദൈവസന്നിധിയില്‍ എത്തിയാല്‍ അപ്പോള്‍ ദൈവം അവര്‍ക്ക് പൊറുത്തു കൊടിക്കില"ദൈവസന്നിധിയില്‍ വെച്ചാണ് പൊരുത്തു കൊടുക്കുന്നത് .ഇതാണ് ഇസ്‌ലാമിക മാനം."അറിവില്ലായ്മ കൊണ്ട്" ശിര്‍ക്ക് ചെയ്തു ,പിന്നീട് സത്യവിശ്വാസി ആകുമ്പോള്‍ മുന്‍ പാപങ്ങള്‍ പൊറുക്കും.അതിനെയാണ് മോക്ഷം എന്ന് പറയുന്നത്...ശിര്‍ക്കില്‍ നിന്ന് വിരമിച്ച ശേഷം (സത്യം ബോധ്യം ആക്കുമ്പോള്‍ അവരുടെ എല്ലാ പാപം തന്നെ ദൈവം പൊറുക്കുന്നു)ഖേദിച്ചു മടങ്ങിയയവര്‍ ആണ് ഇസ്രേലികള്‍..
Delete>>>>>പശുക്കിടാവിനെ ആരാധനാമൂര്‍ത്തിയാക്കിയവരെ, തീര്‍ച്ചയായും അവരുടെ നാഥന്റെ കോപം ബാധിക്കുകതന്നെ ചെയ്യും. ഐഹികജീവിതത്തില്‍ അവര്‍ നിന്ദിതരായിത്തീരുന്നതുമാകുന്നു. കള്ളം ചമയ്ക്കുന്നവര്‍ക്കു നാം ഇപ്രകാരംതന്നെയാണ് ശിക്ഷ നല്‍കുന്നത്<<<<
Deleteശിക്ഷ എവിടെയെന്നു സാജന്റെ ചോദ്യം..>>>
ശിക്ഷയായി "ഐഹിക ജീവിത"ത്തില്‍ ഭ്രഷ്ട്ടു അനുഭവികേണ്ടി വന്നു....പിന്നീട് മുഴുവനും സമൂഹത്തില്‍ ഒറ്റപെട്ടു "നിന്ദ്യ"നായി ജീവിച്ചു.
സംശയം ഇല്ലയെന്നു വിശ്വസിക്കുന്നു
ഓഫ് ടോപ്പിക്ക് :അള്ളാഹു "എപ്പോഴും" ശിക്ഷ instantആയി കൊടുക്കുമെന്നില്ല.."ചിലപ്പോള്‍" "ചിലര്‍ക്ക് " ഒരവധി കൊടുക്കും...ഒരു redemptionനു വേണ്ടി .....
ശിര്‍ക്കിന്റെ വിഷയത്തില്‍ പൊറുക്കില എന്ന് അള്ളാഹു പറഞ്ഞത് ദൈവ സന്നിധിയില്‍ ഒരുവന്‍ എത്തുമ്പോഴാണ്..
Delete>>> 5)കാളകുട്ടിക്ക് ജീവന്‍ വെച്ച് എന്നുള്ളത് സാജന്റെ മാത്രം കണ്ടുപിടുത്തമാണ്,തോന്നലാണ്..
ReplyDeleteസ്വര്ണംട കൊണ്ട് കാളക്കുട്ടിയെ അവര്‍ നിര്മിമച്ചപ്പോള്‍ അതിനു മുക്രയിടുവാന്‍ കഴിയുന്ന രീതിയിലാണ് അവര്‍ ഉണ്ടാക്കിയത്.കാറ്റ് പോകുമ്പോള്‍ മുക്രയിടുന്ന ലോഹകാള!!!!!20:88ശ്രദ്ധിച്ച് വായിച്ചാല്‍ തന്നെ ബോധ്യമാകും ..
“എന്നിട്ട് അവര്ക്ക് അവന്‍ ( ആ ലോഹം കൊണ്ട് ) ഒരു മുക്രയിടുന്ന കാളക്കുട്ടിയുടെ രൂപം ഉണ്ടാക്കികൊടുത്തു. അപ്പോള്‍ അവര്‍ ( അന്യോന്യം ) പറഞ്ഞു: നിങ്ങളുടെ ദൈവവും മൂസായുടെ ദൈവവും ഇതുതന്നെയാണ്. എന്നാല്‍ അദ്ദേഹം മറന്നുപോയിരിക്കുകയാണ്”
>>>അവര്ക്ക് അവന്‍ ലോഹം കൊണ്ട് ഒരു മുക്രയിടുന്ന കാളക്കുട്ടിയുടെ രൂപം<<<രൂപമാണ് മറിച്ച് ജീവനുള്ള കാളകുട്ടിയല്ല..!!
[സാജന്‍ ] അതൊക്കെ ഒരു സ്ഥലത്ത് ഞാന്‍ കണ്ടു. താന്കള്‍ കാണുവാന്‍ സാധ്യതയില്ലാത്ത മറ്റൊരു വചനം ഞാന്‍ കാണിച്ചു തരാം.
20:83-96 ... അവന്‍ അവര്‍ക്ക് ഒരു കാളക്കിടാവിന്റെ പ്രതിമ വാര്‍ത്തുകൊടുത്തു. അത് അവര്‍ക്കുനേരെ കാളയെപ്പോലെ മുക്രയിട്ടു. അപ്പോള്‍ ജനം പറഞ്ഞു: ഇതാകുന്നു നിങ്ങളുടെ ദൈവം. ...
ജീവനില്ലാത്തവ മുക്രയിടുമോ , പാലക്കാടന്‍ ?
ജീവനില്ലാത്ത എന്നാല്‍ മുക്രയിടുന്ന ഒരു തരം കാളകുട്ടിയെയാണ് ഉണ്ടാക്കിയത്..പ്രത്യേക തരത്തില്‍ ഡിസൈന്‍ ചെയ്തു എന്നാണ് ഉധേഷികുന്നത്..!
Deleteകൊള്ളാം.....മുക്രയിടുന്ന ജീവനില്ലാത്ത പ്രത്യേക ഡിസൈനില്‍ ഉള്ള കാളകുട്ടി...... ഇവിടെയും ഞാന്‍ പറയുന്നു മുടിയുണ്ടെങ്കില്‍ ചായ്ച്ചും ചെരിച്ചും കെട്ടാം എന്ന്.....കഷ്ടപ്പാട് തുടരട്ടെ....
Deleteപാലക്കാടന്‍ ,
ReplyDeleteസമാരീ ഒരു വ്യക്തിയല്ല എന്ന് ബോധ്യമായല്ലോ! നല്ല കാര്യം.
ഇനി മോശയുടെ കാലത്ത് സാമിരി ഉണ്ടായിരുന്നോ എന്ന് കൂടി കണ്ടു പിടിക്കുമല്ലോ.
ബാക്കിയുള്ളതും കൂട്ടി മുട്ടുന്നില്ലല്ലോ പാലക്കാടന്‍ !
>>> ശിര്‍ക്കില്‍ നിന്ന് വിരമിച്ച ശേഷം (സത്യം ബോധ്യം ആക്കുമ്പോള്‍ അവരുടെ എല്ലാ പാപം തന്നെ ദൈവം പൊറുക്കുന്നു)ഖേദിച്ചു മടങ്ങിയയവര്‍ ആണ് ഇസ്രേലികള്‍ >>>
എപ്പോഴാണ് ഇസ്രായിലികള്‍ക്ക് സത്യം മനസിലായത്? 4:153 പറയുന്നത് അവര്‍ പൂര്‍ണ്ണ ബോധ്യതോടെയാണ് ശിര്‍ക്ക് ചെയ്തത് എന്നാണു. അറിവ് ക്കെടു കൊണ്ടല്ല അവര്‍ ശിര്‍ക്ക് ചെയ്തത്.
4:17 പശ്ചാത്താപം സ്വീകരിക്കാന്‍ അല്ലാഹു ബാധ്യത ഏറ്റിട്ടുള്ളത് അറിവുകേട് നിമിത്തം തിന്‍മ ചെയ്യുകയും, എന്നിട്ട് താമസിയാതെ പശ്ചാത്തപിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമാകുന്നു. അങ്ങനെയുള്ളവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു
ഇതില്‍ പറയുന്നത് അറിയാതെ ചെയ്തവര്‍ക്കാണ് പാപമോചനം. ഇവിടെ ഇസ്രായേല്‍ കാര്‍ അറിഞ്ഞു കൊണ്ട് ശിര്‍ക്ക് ചെയ്തു. അത് അല്ലാഹു ക്ഷമിച്ചു കൊടുത്തു. 4:17 ചെയ്യുവാന്‍ പാടില്ലല്ലോ. അതോ 4:17 പറഞ്ഞത് മറന്നു പോയോ?
>>>> ശിക്ഷയായി "ഐഹിക ജീവിത"ത്തില്‍ ഭ്രഷ്ട്ടു അനുഭവികേണ്ടി വന്നു....പിന്നീട് മുഴുവനും സമൂഹത്തില്‍ ഒറ്റപെട്ടു "നിന്ദ്യ"നായി ജീവിച്ചു.
ReplyDeleteസംശയം ഇല്ലയെന്നു വിശ്വസിക്കുന്നു
ഓഫ് ടോപ്പിക്ക് :അള്ളാഹു "എപ്പോഴും" ശിക്ഷ instantആയി കൊടുക്കുമെന്നില്ല.."ചിലപ്പോള്‍" "ചിലര്‍ക്ക് " ഒരവധി കൊടുക്കും...ഒരു redemptionനു വേണ്ടി >>>
ഉവ്വോ? ആര് നിന്ദ്യനായി ജീവിച്ചു? സാമിരിയോ?
ഞാന്‍ ഇസ്രായേല്‍ക്കാരുടെ കാര്യമാണ് പറഞ്ഞത്. അവരെ കുറിച്ച് തന്നെയാണ് താങ്കള്‍ പറഞ്ഞതെങ്കില്‍ പിന്നെ പൊരുത് കൊടുത്തു എന്ന് അല്ലാഹു 4:153 ല്‍ പറഞ്ഞത് എന്തായിരുന്നു? മോശ വരുന്നതിനു മുമ്പേ അവര്‍ പശ്ചാത്തപിച്ചു എന്ന് പറഞ്ഞിട്ട് , എന്തിനായിരുന്നു ശിക്ഷ കൊടുത്തത്?
>>>> ശിര്‍ക്കിന്റെ വിഷയത്തില്‍ പൊറുക്കില എന്ന് അള്ളാഹു പറഞ്ഞത് ദൈവ സന്നിധിയില്‍ ഒരുവന്‍ എത്തുമ്പോഴാണ് >>>
അങ്ങിനെയോടു വിദൂര സാധ്യത പോലും ആ വചനത്തില്‍ ഇല്ല. പൊറുക്കില്ല എന്ഞ്ഞു തന്നെയാണ് അതില്‍ പറഞ്ഞിരിക്കുന്നത്. അത് എവിടെ എന്നൊന്നും പറഞ്ഞിട്ടില്ല. ദൈവ സന്നിധിയില്‍ എത്തുമ്പോള്‍ ആണ് അത് ഉദ്ദെസിച്ചത് എന്ന് താങ്കള്‍ കാണിച്ചു തരുമല്ലോ.
>>> ജീവനില്ലാത്ത എന്നാല്‍ മുക്രയിടുന്ന ഒരു തരം കാളകുട്ടിയെയാണ് ഉണ്ടാക്കിയത്..പ്രത്യേക തരത്തില്‍ ഡിസൈന്‍ ചെയ്തു എന്നാണ് ഉധേഷികുന്നത്..! >>
ജീവനില്ലാതെ ശബ്ദം മാത്രം ഉണ്ടാക്കുന്ന വിഗ്രഹം എന്നാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്?
20:87-89
"....അവന്‍ അവര്‍ക്ക് ഒരു കാളക്കിടാവിന്റെ പ്രതിമ വാര്‍ത്തുകൊടുത്തു. അത് അവര്‍ക്കുനേരെ കാളയെപ്പോലെ മുക്രയിട്ടു. ..."
വിഗ്രഹം മുക്രയിടുന്ന ശബ്ദം ഉണ്ടാക്കുമോ?
ഫറോവയുടെ പീടനതിലും നിന്നും രക്ഷപെട്ട അവര്‍ ആത്മീയമായി വളര്‍ന്നിരുനില്ല...ബൈബിളും ഖുറാനും ഇത് ശരിവെക്കും , സാജന് ഇതില്‍ തര്‍ക്കമില്ലലോ ..???
ReplyDeleteവ്യക്തമായ അറിവ് വന്നു കിട്ടി എന്നിട്ടും അവര്‍ കാലകുട്ടിയെ ആരാധിച്ചു ..അതിനു സമിരിയുടെ അടവായിരുന്നു കാരണം ...മൂസയുടെ കാല്പാടില്‍ നിന്ന് ഒരി പിടി മണ്ണ് അദേഹം സ്വീകരിച്ചു അഥവാ മൂസ പറഞ്ഞതില്‍ നിന്ന് ചിലത് സ്വീകരിക്കുകയും ചിലത് വിട്ടു കളഞ്ഞു...തൌഹീദ് അടിയുരചിട്ടില്ലാത്ത അവര്‍ സമിരിയുടെ ആഗ്രഹത്തിന് നിന്ന് കൊടുത്തു.അവര്‍ക്ക് പിഴച്ചത് അവിടെയാണ്..മൂസയുടെ വാക്കുകള്‍ അവര്‍ വിലകല്പിച്ചില്ല ....
............................
വിഗ്രഹം മുക്രയിടുന്ന ശബ്ദം ഉണ്ടാക്കുമോ..?
സാമിരി അങ്ങനെയൊന്നു ഉണ്ടാക്കി ...മുക്രയിടുന്ന ഒരു വിഗ്രഹ കാളക്കുട്ടി ..കാറ്റുപോകുമ്പോള്‍ മുക്രയിടുന്നറ്റ് കാലകുട്ടി ..സാമിരി illusion ഒരു ഉണ്ടാക്കിയ്ടുത്തു
.....
സാമിരി വ്യ്ക്തിയന്നാ് ഭൂരിഭാഗം വ്യാഖ്യാതാക്കള്‍ പറയുന്നു
samiriyude karyathil ,sajan thanna linkil thanne vishayam vykthamanu
ReplyDelete>>> ഫറോവയുടെ പീടനതിലും നിന്നും രക്ഷപെട്ട അവര്‍ ആത്മീയമായി വളര്‍ന്നിരുനില്ല...ബൈബിളും ഖുറാനും ഇത് ശരിവെക്കും , സാജന് ഇതില്‍ തര്‍ക്കമില്ലലോ ..??
ReplyDeleteബൈബിളിനെ കൂട്ട് പിടിക്കല്ലേ പാലക്കാടന്‍ , സമരിയാക്കാര്‍ മോശയ്ക്ക് ശേഷം 700വര്ഷം കഴിഞ്ഞാണ് അങ്ങിനെ ഒരു വിഭാഗം ഉണ്ടായത്.
പിന്നെ അവര്‍ ആത്മീയമായി വളര്‍ന്നോ ഇല്ലയോ എന്നത് ഖുറാന്‍ വായിച്ചാല്‍ മനസിലാകും.
4:153 "അവരോ, തെളിഞ്ഞ ദൃഷ്ടാന്തങ്ങള്‍ കണ്ടുകഴിഞ്ഞിട്ടുണ്ടായിരുന്നു. അതും നാമവര്‍ക്ക് പൊറുത്തുകൊടുത്തു."
ഇത് പ്രകാരം അവര്‍ ആത്മീയമായി വളര്‍ന്നു കഴിഞ്ഞു എന്നാണു മനസിലാക്കുന്നത്. അവര്‍ക്ക് തെളിഞ്ഞ ദൃഷ്ടാന്തങ്ങള്‍ കിട്ടി കഴിഞ്ഞിരുന്നു. അവര്‍ വ്യക്തമായി ബോധം വന്നു കഴിഞ്ഞിട്ടും ശിര്‍ക്ക് ചെയ്യുന്നത് തെറ്റാണെന്ന് അറിഞ്ഞിട്ടും അവര്‍ ചെയ്തു. ഞാന്‍ പറഞ്ഞതല്ല , ഖുറാന്‍ പറഞ്ഞതാണ്. എന്നിട്ടും അത് പൊരുത് കൊടുത്തു പോലും. 4:17 ന്റെ നഗ്നമായ ലംഘനം!
4:17 പശ്ചാത്താപം സ്വീകരിക്കാന്‍ അല്ലാഹു ബാധ്യത ഏറ്റിട്ടുള്ളത് അറിവുകേട് നിമിത്തം തിന്‍മ ചെയ്യുകയും, എന്നിട്ട് താമസിയാതെ പശ്ചാത്തപിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമാകുന്നു.
താങ്കള്‍ പറയുന്ന വിശദീകരണം ഇതുമായി പൊരുത്തപ്പെടുന്നില്ല .
>>> സാമിരി അങ്ങനെയൊന്നു ഉണ്ടാക്കി ...മുക്രയിടുന്ന ഒരു വിഗ്രഹ കാളക്കുട്ടി ..കാറ്റുപോകുമ്പോള്‍ മുക്രയിടുന്നറ്റ് കാലകുട്ടി ..സാമിരി illusion ഒരു ഉണ്ടാക്കിയ്ടുത്തു >>>
20:87 "അവന്‍ അവര്‍ക്ക് ഒരു കാളക്കിടാവിന്റെ പ്രതിമ വാര്‍ത്തുകൊടുത്തു. അത് അവര്‍ക്കുനേരെ കാളയെപ്പോലെ മുക്രയിട്ടു. അപ്പോള്‍ ജനം പറഞ്ഞു: ഇതാകുന്നു നിങ്ങളുടെ ദൈവം..."
ഒരു illusion നും ഞാന്‍ കണ്ടില്ല. ആ പ്രതിമ അവര്‍ക്ക് നേരെ മുക്രയിട്ടു എന്നാണു അല്ലാഹുവാണ് പറയുന്നത്. അല്ലാതെ അവര്‍ പറയുന്നതല്ല.
>>> സാമിരി വ്യ്ക്തിയന്നാ് ഭൂരിഭാഗം വ്യാഖ്യാതാക്കള്‍ പറയുന്നു
അതേ ഇനി രക്ഷയുള്ളൂ. അങ്ങിനെ തന്നെ പറഞ്ഞു രക്ഷപ്പെടാം.അല്ലെങ്കില്‍ ബൈബിളിനെയും ചരിത്രത്തെയും കൂട്ട് പിടിക്കാന്‍ പറ്റാതാകും.
>>> samiriyude karyathil ,sajan thanna linkil thanne vishayam vykthamanu
എന്തോന്ന്? വ്യക്തിയാനെന്നോ അതോ സമൂഹമാനെന്നോ ?
ഏതാണ് പാലക്കാടന്‍ കരുതുന്നത് എന്ന് ആദ്യം വ്യക്തമാക്കുമല്ലോ.
>>> കാറ്റുപോകുമ്പോള്‍ മുക്രയിടുന്നറ്റ് കാലകുട്ടി
ReplyDeleteഎവിടെ നിന്ന് കാറ്റ് പോകാന്‍ ? ഇത് ബലൂണ്‍ അല്ല. സ്വര്‍ണ്ണം കൊണ്ട് ഉണ്ടാക്കിയതാണ്.
ഫറോവയുടെ പീഡനത്തില്‍ നിന്ന് രക്ഷപെട്ട ഇസ്രേലികല്‍ക്ക് ആത്മീയ വളര്‍ച്ച ഉണ്ടായിട്ടില..കടല്‍ പിളര്കുന്ന മഹത്തായ സംഭവം കണ്ടിട്ട് പോലും അവര്‍ കാണിച്ചത് ധിക്കാരം അല്ലെ...
ReplyDeleteഖുര്‍ആന്‍ പറയുന്നത് കാണുക "ഇസ്രായീല്‍ സന്തതികളെ നാം കടല്‍ കടത്തി ( രക്ഷപ്പെടുത്തി. ) എന്നിട്ട് തങ്ങളുടെ ബിംബങ്ങളുടെ മുമ്പാകെ ഭജനമിരിക്കുന്ന ഒരു ജനതയുടെ അടുക്കല്‍ അവര്‍ ചെന്നെത്തി. അവര്‍ പറഞ്ഞു: ഹേ; മൂസാ, ഇവര്‍ക്ക് ദൈവങ്ങളുള്ളത് പോലെ ഞങ്ങള്‍ക്കും ഒരു ദൈവത്തെ നീ ഏര്‍പെടുത്തിത്തരണം. അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നിങ്ങള്‍ വിവരമില്ലാത്ത ഒരു ജനവിഭാഗമാകുന്നു."(7 :138 )
അപ്പോള്‍ മോശയുടെ അഭാവത്തില്‍ കാലകുട്ടി ഉണ്ടാക്കിയതില്‍ നമ്മുക്ക് അല്ബുതപെടാന്‍ ഒന്നുംമില്ല..അത് കൊണ്ടാണ് അവര്‍ക്ക് ആത്മീയ വളര്‍ച്ച ഉണ്ടായിരുന്നില എന്ന് ഞാന്‍ പറഞ്ഞത്..ആത്മീയ വളര്‍ച്ച ഇല്ലാത്തതു കൊണ്ടാണ് അവര്‍ കാലകുട്ടിയെ ഉണ്ടാക്കിയത് എന്നത് ചരിത്രമാണ്.ഇസ്രേലികള്‍ക്ക് അത്മ്മീയ വളര്ച്ചയില്ല എന്ന് ഖുര്‍ആന്‍ കൊണ്ട് ഞാന്‍ സമര്‍തിച്ചു കഴിഞു.അപ്പോള്‍ പിന്നെ അറിവില്ലാത്ത ജനതയ്ക്ക് ശിര്‍ക്ക് ചെയ്തിട്ടും കാരുണ്യവാനായ ദൈവം പൊരുതു കൊടുതതതിലും അല്ഭുതപെടനില..4 : 17 ന്റെ ലംന്ഖ്നുംആവുന്നില്ല...അറിവില്ലായ്മ ക്കൊണ്ട് ശിര്‍ക്ക് ചെയ്തു.അവര്‍ക്ക് അറിവില്ല എന്നതിന്നു മോശയുടെ സാക്ഷ്യം 7 : 138 ല്‍ ഉണ്ടല്ലോ..
>>>> 4 : 17 ന്റെ ലംന്ഖ്നുംആവുന്നില്ല...അറിവില്ലായ്മ ക്കൊണ്ട് ശിര്‍ക്ക് ചെയ്തു.അവര്‍ക്ക് അറിവില്ല എന്നതിന്നു മോശയുടെ സാക്ഷ്യം 7 : 138 ല്‍ ഉണ്ടല്ലോ..
ReplyDeleteതാങ്കള്‍ ഖുറാന്‍ വായിച്ചിട്ടില്ലെങ്കിലും വേണ്ടില്ല, കുറഞ്ഞ പക്ഷം ഇവിടെ ചൂണ്ടി കാട്ടിയ, അല്ലാഹുവിന്റെത് എന്ന് താങ്കള്‍ വിശ്വസിക്കുന്ന വചനമെന്കിലും വായിച്ചു കൂടേ?
4:153 "അവരോ, തെളിഞ്ഞ ദൃഷ്ടാന്തങ്ങള്‍ കണ്ടുകഴിഞ്ഞിട്ടുണ്ടായിരുന്നു. അതും നാമവര്‍ക്ക് പൊറുത്തുകൊടുത്തു."
മറ്റു പരിഭാഷകള്‍
"പിന്നെ വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിന് ശേഷം അവര്‍ കാളക്കുട്ടിയെ ( ദൈവമായി ) സ്വീകരിച്ചു. എന്നിട്ട് നാം അത് പൊറുത്തുകൊടുത്തു. "
Then they took the calf [for worship] after clear evidences had come to them, and We pardoned that.
ഇതിന്റെ അര്‍ഥം ഒന്ന് പറഞ്ഞു തരാമോ?അല്ലാഹുവിന്റെ വ്യക്തമായ തെളിവുകള്‍ കിട്ടിയിട്ടും അവര്‍ വിഗ്രഹാരാധന നടത്തി. അറിവില്ലായ്മ കൊണ്ടല്ല അവര്‍ ശിര്‍ക്ക് ചെയ്തത് എന്ന് പറഞ്ഞത് തന്നെ നിങ്ങളുടെ അല്ലാഹുവാണ്. പിന്നെ എന്തിന്റെ അടിസ്ഥാനത്തില്‍ ആണ് അവര്‍ക്ക് അറിവില്ലായ്മ കൊണ്ടാണ് അത് ചെയ്തത് എന്ന് പറഞ്ഞത്?
7:138 ഇസ്രായീല്‍ സന്തതികളെ നാം കടല്‍ കടത്തി ( രക്ഷപ്പെടുത്തി. ) എന്നിട്ട് തങ്ങളുടെ ബിംബങ്ങളുടെ മുമ്പാകെ ഭജനമിരിക്കുന്ന ഒരു ജനതയുടെ അടുക്കല്‍ അവര്‍ ചെന്നെത്തി. അവര്‍ പറഞ്ഞു: ഹേ; മൂസാ, ഇവര്‍ക്ക് ദൈവങ്ങളുള്ളത് പോലെ ഞങ്ങള്‍ക്കും ഒരു ദൈവത്തെ നീ ഏര്‍പെടുത്തിത്തരണം. അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നിങ്ങള്‍ വിവരമില്ലാത്ത ഒരു ജനവിഭാഗമാകുന്നു.
ReplyDeleteഇതാണോ തെളിവ്? അള്ളാഹു പറഞ്ഞതിലും വലിയ തെളിവ് ? ഇതില്‍ ആര് പറഞ്ഞത് വിശ്വസിക്കണം?
7:139
തീര്‍ച്ചയായും ഈ കൂട്ടര്‍ എന്തൊന്നില്‍ നിലകൊള്ളുന്നുവോ അത് നശിപ്പിക്കപ്പെടുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതെല്ലാം നിഷ്ഫലവുമാകുന്നു.
7:140
അദ്ദേഹം പറഞ്ഞു: അല്ലാഹുവല്ലാത്തവരെയാണോ ഞാന്‍ നിങ്ങള്‍ക്ക് ദൈവമായി അന്വേഷിക്കേണ്ടത്? അവനാകട്ടെ നിങ്ങളെ ലോകരില്‍ വെച്ച് ഉല്‍കൃഷ്ടരാക്കിയിരിക്കുകയാണ്.
ഇവിടെ മോശ പഠിപ്പിച്ചു കൊടുക്കുന്നു.അല്ലാഹുവാണ് യഥാര്‍ത്ഥ ദൈവം എന്ന്. അതിനു ശേഷമാണ് അവര്‍ വിഗ്രഹാരാധന നടത്തുന്നത്. അപ്പോള്‍ അറിവില്ലായ്മ കൊണ്ടാണ് അവര്‍ ചെയ്തത് എന്നത് അവിടെ തന്നെ നിരര്‍ത്ഥകമാകുന്നു.
.......അറിവില്ലായ്മ എന്ന് ഞാന്‍ മുന്‍പ് പറഞ്ഞതു -അടിയുറച്ച തൌഹീദിന്റെ അഭാവം എന്നാണ്..
ReplyDelete,,,,മോശെ പഠിപ്പിച്ചു കൊടുക്കുന്നു എന്ന് സാജന്‍ പറഞ്ഞല്ലോ ..കേട്ട മാത്രയില്‍ ഉള്‍കൊള്ളാന്‍ ഉള്ള ആത്മീയ വളര്‍ച്ച അവര്കില്ല ..ആത്മീയമായി വളര്‍ന്നു എന്ന് താങ്കള്‍ മനസിലാക്കിയത് കൊനട്നു പ്രശ്നും.....
. അവര്‍ തൌഹീധില്‍ നിന്ന് അവര്‍ ബഹുദൂരം പിന്നിലായിരുന്നു..പരിപൂര്‍ണമായ ഒരു വിശ്വാസ സംഹിതകുള്ളില്‍ ആയിരുന്നില്ല അവര്‍ ..ഈജിപ്തില്‍ നിന്ന് അവര്‍ ശീലിച്ച കാര്യഗല്‍ അവര്‍ മുഴുവനായും ഒഴിവകിയില്ല..ഒരു ഖണ്ഡിതമായ ഒരു നിയമം അവര്‍ ശീലിച്ചിട്ടില്ല.ഖണ്ഡിതമായ നിയമ വരുന്നത് തന്നെ ഫലകങ്ങളില്‍ മോശ വരുമ്പോഴാണ്..അത്രയും വരെ ആത്മീയമായി ദുര്‍ഘട അവസ്ഥയില്‍ ആയിരുന്നു.
വ്യക്തമായ തെളിവ് (ഈ തെളിവ് എന്ത്:ദൈവം ഏകനാണ് )വന്നു കിട്ടിയതിനു ശേഷവും അധര്‍മം പ്രവര്‍ത്തിക്കാന്‍ കാരന്നമായത് അവരിലെ തൌഹീദിന്റെ അഭാവം (ദൈവത്തിനു പുറമേ പലതിനെയും ആരാധിച്ചാല്‍ കുഴപമില്ല എന്നാ ധാരണ )ആയിരുന്നു.തൌഹീദ് എന്നാല്‍ strict monotheism -അടിയുറച്ച ഏകദൈവ വിശ്വാസം .അതര്‍വക്ക് ഉണ്ടായിരുന്നില്ല...(ഇത് മോശെയുടെ ചരിത്രം, ബൈബിളും ശരിവെക്കും ).,bibline koottu pidikenda ennu chodikaruthe plz
പക്വമായ ആത്മീയ വളര്‍ച്ച ഇല്ല തന്നെ..israelikalude അറിവുകേട് enganeyennu manasilayille
4 :17 ല്‍ "പശ്ചാത്താപം സ്വീകരിക്കാന്‍ അല്ലാഹു ബാധ്യത ഏറ്റിട്ടുള്ളത് അറിവുകേട് നിമിത്തം തിന്‍മ ചെയ്യുകയും, എന്നിട്ട് താമസിയാതെ പശ്ചാത്തപിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമാകുന്നു. അങ്ങനെയുള്ളവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു".
4 :18 " പശ്ചാത്താപം എന്നത് തെറ്റുകള്‍ ചെയ്ത് കൊണ്ടിരിക്കുകയും, എന്നിട്ട് മരണം ആസന്നമാകുമ്പോള്‍ ഞാനിതാ പശ്ചാത്തപിച്ചിരിക്കുന്നു എന്ന് പറയുകയും ചെയ്യുന്നവര്‍ക്കുള്ളതല്ല. സത്യനിഷേധികളായിക്കൊണ്ട് മരണമടയുന്നവര്‍ക്കുമുള്ളതല്ല. അങ്ങനെയുള്ളവര്‍ക്ക് വേദനയേറിയ ശിക്ഷയാണ് നാം ഒരുക്കിവെച്ചിട്ടുള്ളത്."
അപ്പോള്‍ തെറ്റുകള്‍ ചെയ്ത് കൊണ്ടിരിക്കാത്തവര്‍ക്ക് പൊറുത്തു കൊടുക്കാം ,അങ്ങനെ ആകുമ്പോള്‍ ഇസ്രേലികള്‍ക്ക് പൊറുത്തു കൊടുക്കാം .4 :17 സാജന്‍ കണ്ടു 18 കണ്ടില്ലേ ???അപ്പോള്‍ സാജന്റെ വാദം out of context ആയി....
.........................4 :17 സാജന്‍ കണ്ടു 18 കണ്ടില്ലേ ???അപ്പോള്‍ സാജന്റെ വാദം out of context ആയി....
.
"വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തു പോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പുതേടുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി. -പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്?- ചെയ്തുപോയ ( ദുഷ് ) പ്രവൃത്തിയില്‍ അറിഞ്ഞുകൊണ്ട് ഉറച്ചുനില്‍ക്കാത്തവരുമാകുന്നു അവര്‍."(3 : 135 )...ചെയ്തു പോയ തെറ്റില്‍ ഇസ്രേലികല്‍ ഉറച്ചു നിന്നോ ???..സാജന്‍ ??
"തന്നോട് പങ്കുചേര്‍ക്കപ്പെടുക എന്നത് അല്ലാഹു പൊറുക്കുകയില്ല; തീര്‍ച്ച. അതൊഴിച്ചുള്ളത് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ക്കുന്നുവോ അവന്‍ ബഹുദൂരം പിഴച്ചു പോയിരിക്കുന്നു."4 :116 ..അപ്പോള്‍ പിന്നെ ബഹുദൂരം മുന്നിലോട്ടും വരാം..എങ്ങനെ മരികുന്നതിനു മുന്പായി ശിര്‍ക്ക് ഒഴിവാക്കുക...
കണ്ടുപിടുത്തങ്ങള്‍ പൊള്ളയാണ് എന്ന് മനസിലായാല്‍...പിന്നെ കടുംപിടുത്തം ...കൊള്ളാം സാജന്‍ ...കൊള്ളാം
.....
സമിരിയെന്നത് വ്യക്തി യാണ് അതില്‍ അതില്‍ apologetics നും തര്‍ക്കമില്ല ...വ്യക്തിയാണ് എങ്കില്‍ പിന്നെ ആ പേര്‍ അയാള്‍ക്ക് എങ്ങനെ വന്നു വെന്ന് ചോധികുമോ ??അതിനു സാജന്‍ അയച്ചു തന്ന ലിങ്ക് നോക്ക് ആ ലിങ്കിലും സാമിരി വ്യ്ക്തിയകാനുള്ള ചന്ചെ പരയുണ്ട് ...പേരിന്റെ ചരിത്രപരതകുള്ള ന്യായമായ തെളിവ്കല്‍ അതെ ലിങ്കില്‍ കാണാം... ..
........
സ്വര്‍ണ കാളകുട്ടി :മുക്രയിടാന്‍ പോലുള്ള തരത്തില്‍ സാമിരി നിര്‍മിച്ചു ....അതിന്റെ എന്ജിനീരിംഗ് എങ്ങനെ എന്നാണ് സാജന്‍ ചോദിക്കുന്നത്...ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടില്ല ..കാളകുട്ടി എങ്ങനെ ഉള്ളത് ആയിരുന്നു എന്ന ആശയം ഗ്രഹിക്കാന്‍ പ്രസ്തുത വചനം തന്നെ മതി.. ജാലവിദ്യയില്‍ advanced ആയ സാമൂഹത്തിനു വന്ന സാമിരിക്ക് ഒരുപാടു കാര്യങ്ങള്‍ വശം ഉണ്ട് അതില്‍ നിന്ന് """എങ്ങനെയോ """ അദേഹം അത് ഒരു ഡിസൈന്‍ ചെയ്തു ഉണ്ടാക്കി എന്ന് വേണം മനസിലക്കാന്‍ ...
അതിന്റെ എന്ജിനീരിംഗ് എങ്ങനെ എന്നാണ് സാജന്‍ ചോദിക്കുന്നത്...ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടില്ല .
samiri vishathile (ചന്ചെ പരയുണ്ട്===ചാന്‍സ് പറയുന്നുണ്ട് )
Deleteകാറ്റ് ബലൂണ്‍ കാള എന്ന് പറയുന്നതു ബാലിശമാണ് ..."കാറ്റ് കാരണം "എന്നത് ഞാന്‍ ഒരു തഫ്സീറില്‍ അങ്ങനെ കണ്ടു കൊണ്ട് മാത്രമാണ്
Delete>>> വ്യക്തമായ തെളിവ് (ഈ തെളിവ് എന്ത്:ദൈവം ഏകനാണ് )വന്നു കിട്ടിയതിനു ശേഷവും അധര്‍മം പ്രവര്‍ത്തിക്കാന്‍ കാരന്നമായത് അവരിലെ തൌഹീദിന്റെ അഭാവം (ദൈവത്തിനു പുറമേ പലതിനെയും ആരാധിച്ചാല്‍ കുഴപമില്ല എന്നാ ധാരണ )ആയിരുന്നു. >>>
ReplyDeleteഏകനായ ദൈവം അല്ലാഹുവാണ് എന്നും അതിന്റെ വ്യക്തമായ തെളിവും കിട്ടിയിട്ട് ഇനി എന്തിനു വേറെ നിയമം. അവര്‍ക്ക് അവരുട പ്രവാചകന്‍ പഠിപ്പിച്ചു കൊടുത്തത് അവര്‍ ലംഘിച്ചു. അറിവില്ലാതെയല്ല.
>>>4 :17 സാജന്‍ കണ്ടു 18 കണ്ടില്ലേ ???അപ്പോള്‍ സാജന്റെ വാദം out of context ആയി
ഇതു മായിട്ടാണ് out of context ആയതു എന്ന് മാത്രം മനസിലായില്ല. ഖുറാന്‍ എന്ന പുസ്തകത്തിലെ പശ്ചാത്തലം ഇല്ല. വേറെ പുസ്തകം വേണം ഓരോന്നിന്റെ പശ്ചാത്തലം അറിയാന്‍. സമ്പൂര്‍ണ്ണ പുസ്തകത്തിന്റെ ഒരു കാര്യം .
സാമിരിയെ വ്യക്തിയാക്കൂ. അതാണ് ആ പ്രശ്നത്തില്‍ നിന്നും രക്ഷപ്പെടുവാനുള്ള ഏക വഴി.
ആദ്യം പറഞ്ഞു മുക്രയിടുന്ന രൂപത്തില്‍ വിഗ്രഹം ആണെന്ന്. പിന്നെ പറഞ്ഞു അവര്‍ക്ക് അങ്ങിനെ ഒരു ഇല്ലുഷന്‍ ഉണ്ടായെന്നു. പിന്നെ പറഞ്ഞു സാമിരിയുടെ advanced technology ആണെന്ന്. ഇനി വല്ലതും ഉണ്ടോ? സ്വയം വിശ്വസിപ്പിക്കാന്‍ പോലും അത് ബുദ്ധിമുട്ടാകും.
>>> അതിന്റെ എന്ജിനീരിംഗ് എങ്ങനെ എന്നാണ് സാജന്‍ ചോദിക്കുന്നത്...ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടില്ല
ReplyDeleteഞാന്‍ ആ ചോദ്യം ചോദിക്കാന്‍ മാത്രം വളര്‍ന്നിട്ടില്ല. സ്വയം ചോദിച്ചു ഉത്തരം കണ്ടു പിടിക്ക്. സ്വയമെന്കിലും ബോധ്യമായാല്‍ അത്രയും നന്ന്. പിന്നെ ഖുറാന്‍ വ്യക്തമാക്കാതെ തന്നെ ആ advanced technology ഉണ്ടായിരുന്നു കണ്ടു പിടിച്ചു കളഞ്ഞല്ലോ. താങ്കളെ അഭിനന്ദിക്കാതെ തരമില്ല.
ഖുര്‍ആന്‍ വ്യക്തമാകിയിട്ടില്ല എന്ന് ഞാന്‍ പറഞ്ഞു കഴിഞു..illusionടെ കാര്യം ഞാന്‍ പറഞ്ഞുതു ഒരു പരിഭാഷയില്‍ അങ്ങനെ കണ്ടത് കൊണ്ടാണ്.
Deleteജാലവിദ്യയില്‍ advanced എന്നാണ് പറഞ്ഞത് advanced technology എന്ന് ഞാന്‍ പറഞ്ഞോ ??കാണിച്ചു താ ..??പരിഹാസം പിനീട്
ജാലവിദ്യയില്‍ advanced ആണ് എന്നതിന് സാജന് തെളിവ് വേണ്ടല്ലോ ..ബൈബിളും അഗീകരിക്കുമല്ലോ..
ജാലവിദ്യയില്‍ advanced ആയ സാമൂഹത്തിനു വന്ന സാമിരിക്ക് ഒരുപാടു കാര്യങ്ങള്‍ വശം ഉണ്ടാവാം അതില്‍ നിന്ന് """എങ്ങനെയോ """ അദേഹം അത് ഒരു ഡിസൈന്‍ ചെയ്തു ഉണ്ടാക്കി എന്ന് വേണം മനസിലക്കാന്‍..
<<>>ഇങ്ങനെ പറഞത് കൊണ്ട് കാളകുട്ടി വിഷയത്തില്‍ ഇനി എനിക്ക് ഒന്നും പറയാന്‍ ഇല്ല ..സാജന് ചോദിക്കാനും (അങ്ങനെയല്ലേ ??)
engineering എന്നാ വാക് ഉപയോഗിച്ചതാനോ പ്രശ്നമായത് ..
Deleteപാലക്കാടന്‍, പദങ്ങളില്‍ കിടന്നു തൂങ്ങിയത് കൊണ്ട് ഒരു കാര്യവും ഇല്ല. പരിഭാഷയില്‍ കണ്ടെങ്കില്‍ അറബി അറിയുന്ന താങ്കള്‍ക്ക് അത് നോക്കി പരിസോധിക്കാമായിരുന്നു.
Deleteadvanced technology എന്ന പദത്തില്‍ ആണെന്കില്‍ താങ്കള്‍ പറഞ്ഞത് ഇങ്ങനെയാണ്...
"പ്രത്യേക തരത്തില്‍ ഡിസൈന്‍ ചെയ്തു എന്നാണ് ഉധേഷികുന്നത്..!"
താങ്കള്‍ പറയുന്ന ഒരു ജാലവിദ്യയെയും സാമിരി ചെയ്തതായി ഖുറാനില്‍ ഞാന്‍ കണ്ടില്ല.അവര്‍ വിഗ്രഹം ഉണ്ടാക്കി എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ.
advanced technology എന്നാ സംഗതിയെ വിട്
Delete"പ്രത്യേക തരത്തില്‍ ഡിസൈന്‍ ചെയ്തു എന്നാണ് ഉധേഷികുന്നത്..!"ഖുര്‍ആന്‍ വ്യ്ക്തമാക്കിട്ടില്ല ..
ജാലവിദ്യയില്‍ advanced ആയ സാമൂഹത്തിനു വന്ന സാമിരിക്ക് ഒരുപാടു കാര്യങ്ങള്‍ വശം ഉണ്ടാവാം അതില്‍ നിന്ന് """എങ്ങനെയോ """ അദേഹം അത് ഒരു ഡിസൈന്‍ ചെയ്തു ഉണ്ടാക്കി എന്ന് വേണം മനസിലക്കാന്‍..
(സോറി പരിഭാഷയല്ല തഫ്സീരില്‍..,desciption)
<<>>എങ്ങനെയോ അയാള്‍ ഉണ്ടാക്കി
ഖുറാനില്‍ ഇല്ല .....
ജീവന്‍ ഇല്ലാത്ത എന്നാല്‍ മിക്രയിടുന്ന കലകുട്ടി..
ജീവന്‍ ഇല്ലാത്ത എന്നാല്‍ മിക്രയിടുന്ന കലകുട്ടി..
Deleteഅത് എങ്ങനെ രൂപപെടുത്തി എന്ന് ചോദിച്ചാല്‍ വ്യക്തമായ മറുപടിയില്ല .....ജാലവിദ്യയില്‍ advanced ആയ സാമൂഹത്തിനു വന്ന സാമിരിക്ക് ഒരുപാടു കാര്യങ്ങള്‍ വശം ഉണ്ടാവാം അതില്‍ നിന്ന് """എങ്ങനെയോ """ അദേഹം അത് ഒരു ഡിസൈന്‍ ചെയ്തു ഉണ്ടാക്കി എന്ന് വേണം മനസിലക്കാന്‍.
സാമിരിക്ക് ജാലവിദ്യ അറിയാമെന്നു ഖുറാനില്‍ എവിടെയും പറയുന്നില്ല.
Deleteഅല്ലാഹു വിവരിക്കുന്നത് ആ കാളകുട്ടി അവര്‍ക്ക് നേരെ മുക്രയിട്ടു എന്നാണു. കാറ്റ് കൊണ്ട് മുക്രയിട്ടു എന്നും ഇല്ല. താങ്കളുടെ അടിസ്ഥാന വിശദീകരണം ഖുറാനുമായി എവിടെയെങ്കിലും യോജിക്കുന്നതായി കാണുന്നില്ല. ഇനി പറഞ്ഞത് തഫ്സീരില്‍ ആണെങ്കിലും ഇതിനൊന്നും ഒരു ഖുര്‍ആനിക അടിസ്ഥാനം ഇല്ല. അവരുടെ ഭാവന താന്കള്‍ പകര്‍ത്തി എന്ന് മാത്രമേ ഞാന്‍ കാനുന്നുല്ലോ.
ഇനി ഖുര്‍ആനിന്റെ അടിസ്ഥാനം ഉണ്ടെങ്കില്‍ അത് വച്ച് പറയുമല്ലോ.
പറയുമ്പോള്‍ ഒരു കാര്യത്തില്‍ ഉറച്ചു നില്‍ക്കുക. സാമിരി വ്യക്തിയാണ് എന്നോ സമൂഹമാണ് എന്നോ?
ജാലവിദ്യയാണോ കാറ്റ് കൊണ്ടാണോ മുക്രയിട്ടത് എന്നൊക്കെ.
>>> ജാലവിദ്യയില്‍ advanced ആയ സാമൂഹത്തിനു വന്ന സാമിരിക്ക് ഒരുപാടു കാര്യങ്ങള്‍ വശം ഉണ്ടാവാം അതില്‍ നിന്ന് """എങ്ങനെയോ """ അദേഹം അത് ഒരു ഡിസൈന്‍ ചെയ്തു ഉണ്ടാക്കി എന്ന് വേണം മനസിലക്കാന്‍.
Deleteഅതും തെളിയിക്കുമല്ലോ? സാമിരി വന്നത് ജാലവിദ്യയില്‍ advanced ആയ സാമൂഹത്തിനു വന്നതാന് എന്ന് തെളിയിക്കുമല്ലോ.
കൂടുതല്‍ ഒന്നും പറയാന്‍ എനിക്ക് സാധ്യമല്ല..>> ജാലവിദ്യയില്‍ advanced ആയ സാമൂഹത്തിനു വന്ന സാമിരിക്ക് ഒരുപാടു കാര്യങ്ങള്‍ വശം ഉണ്ടാവാം അതില്‍ നിന്ന് """എങ്ങനെയോ """ അദേഹം അത് ഒരു ഡിസൈന്‍ ചെയ്തു ഉണ്ടാക്കി എന്ന് വേണം മനസിലക്കാന്‍.എങ്ങനെയോ എന്നാ വാകിന് qoutation mark കൊടുത്തത് അതിന)
Delete...................
അതും തെളിയിക്കുമല്ലോ? സാമിരി വന്നത് ജാലവിദ്യയില്‍ advanced ആയ സാമൂഹത്തിനു വന്നതാന് എന്ന് തെളിയിക്കുമല്ലോ..
ആ കാലഖട്ടത്തില്‍ ജാലവിദ്യ advanced ആനു .ബൈബിളിലെ വിവരന്നഗലും ഇത് സൂചിപിക്കും.
ഖുറാനില്‍ നിന്ന് തെളിയിക്കാന്‍ ഒന്നും കിട്ടുന്നില്ല അല്ലേ.
Deleteബൈബിള്‍ പ്രകാരമാണെങ്കില്‍ മോശയ്ക്ക് 700 വര്‍ഷങ്ങള്‍ക്കു ശേഷമാണ് സമരിയാക്കാര്‍ വരുന്നത് തന്നെ.
സമരിയെന്നത് വ്യക്തിയാണ്..ആ വ്യക്തിയാണ് ഇതിനെല്ലാം നേത്രത്വം കൊടുത്തത്..പിന്നെ ആ വ്യക്തിക്ക് എങ്ങനെ ആ പേര്‍ വന്നുവെന്നു ചോദിക്കാം?? അതിനുള്ള മറുപടി താന്‍ എനിക്ക് അയച്ച തന്ന linkil തന്നെ ഉണ്ടല്ലോ ..!!!
Delete..........................
മോശെയുടെ കാലഖട്ടത്തില്‍ ജാലവിദ്യ പ്രബലമായിരുന്നു എന്ന് സെമിടിക് മതങ്ങള്‍ എല്ലാം തന്നെ സമ്മതിക്കും..സാജനും അത് അറിയാം..അഥവാ സാജന് അറിയില്ല എങ്കില്‍ അത് ആദ്യം പഠിക്കുക ..
പിന്നെ സാജന് ചോദിക്കാം ..സമിരിക്ക്കും മാജിക് അറിയുമോ എന്ന് ...ആ സമൂഹത്തില്‍ സാമിരി പോലുള്ള ആള്‍ക്ക് ഉടായിപ്പ് വേലകള്‍ ഉസ്താദു ആണെന് ഉറപ്പല്ലേ...(ഇതെല്ലം ചില സാദ്ധ്യതകള്‍ മാത്രം;കാറ്റ്,ഇല്ലുഷന്‍,ജാലവിദ്യ )ഖണ്ഡിതമായ ഒരു വിവരണ൦ ലഭ്യമല്ല തന്നെ ...
.............................
ജാലവിദ്യ എന്നാ വിഷയം തന്നെ താങ്കള്‍ ഒഴിവാക്കു ....സാമിരി അത് എങ്ങനെയോ ഉണ്ടാക്കി ...കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല
,,,,,,,,,,,,,,,മുക്രയിടുന്ന ജീവനില്ലാത്ത കാളകുട്ടി ...........
അപ്പോള്‍ thafheem പറയുന്നത് താങ്കള്‍ക്ക് സ്വെകര്യമല്ല എന്ന് ചുരുക്കം.സാമിരി ഒരു വ്യക്തിയാണ് !
Deleteഖുറാനില്‍ പറഞ്ഞത് എന്തെങ്കിലും തെളിവ് വേണമെങ്കില്‍ ബൈബിള്‍ വേണം.
>>> മോശെയുടെ കാലഖട്ടത്തില്‍ ജാലവിദ്യ പ്രബലമായിരുന്നു എന്ന് സെമിടിക് മതങ്ങള്‍ എല്ലാം തന്നെ സമ്മതിക്കും..സാജനും അത് അറിയാം..അഥവാ സാജന് അറിയില്ല എങ്കില്‍ അത് ആദ്യം പഠിക്കുക ..
പിന്നെ സാജന് ചോദിക്കാം ..സമിരിക്ക്കും മാജിക് അറിയുമോ എന്ന് ... >>>
മാജിക്ക് കാണിക്കുന്നവരെ വ്യക്തമായി തന്നെ ഖുറാന്‍ പറഞ്ഞിട്ടുണ്ട്. ഉദാഹരണം ഫരവോന്റെ മാജിക്കുകാര്‍ . എന്നിട്ടും സാമിരിയുടെ മാജിക്ക് അല്ലാഹുവിന്റെ കണ്ണില്‍ പെട്ടില്ല. താങ്കള്‍ക്ക് സ്വയം വിശ്വസിക്കാം
>>> ആ സമൂഹത്തില്‍ സാമിരി പോലുള്ള ആള്‍ക്ക് ഉടായിപ്പ് വേലകള്‍ ഉസ്താദു ആണെന് ഉറപ്പല്ലേ...(ഇതെല്ലം ചില സാദ്ധ്യതകള്‍ മാത്രം;കാറ്റ്,ഇല്ലുഷന്‍,ജാലവിദ്യ )ഖണ്ഡിതമായ ഒരു വിവരണ൦ ലഭ്യമല്ല തന്നെ . >>>
അത്രയെങ്കിലും സമ്മതിച്ചല്ലോ. നല്ല കാര്യം. അപ്പോള്‍ ഭാവനകളെ ആശ്രയിക്കുക മാത്രമേ നിവര്‍ത്തിയുള്ളൂ.
<<>>
Deleteബൈബിലില്‍ ഉണ്ട് എന്ന് പറയുന്നത് കാര്യങ്ങള്‍ എളുപ്പം പറയാന്..താങ്കള്‍ക്കും അറിയാം ശരിയുന്ടെന്നു..അറിയില്ല എന്ന് നടികുന്നത് എന്തിനുന്‍,പറയുന്ന കാര്യം ശരിയല്ലേ..
<<>>>>അങ്ങനെയല്ല ...thafheem സാമിരി സമൂഹമ്നു എന്ന് പറയുമ്പോള്‍ തന്നെ descriptionല്‍ വ്യ്ക്തിയകാനുള്ള സാധ്യത പറയുന്നുണ്ടല്ലോ !!!തഫ്ഹീം മാത്രമല്ല മറ്റു തഫ്സീരുകളും റഫര്‍ ചെയ്യാനും എന്നാണ് ഞാന്‍ പറഞത്
<>
Deleteഭാവനയുടെ ആവശ്യം മുസ്ലിമിന്നു ഇല്ല...കാല്കുട്ടി എങ്ങനെ ഡിസൈന്‍ ചെയ്തു എന്നത്ഗ് കാര്യമാത്ര പ്രസക്തിയുള്ള വിശയുവുമല്ല
>>> ഭാവനയുടെ ആവശ്യം മുസ്ലിമിന്നു ഇല്ല...കാല്കുട്ടി എങ്ങനെ ഡിസൈന്‍ ചെയ്തു എന്നത്ഗ് കാര്യമാത്ര പ്രസക്തിയുള്ള വിശയുവുമല്ല
Deleteഅപ്പോള്‍ ഏതാണ് ശരി? ജാലവിദ്യയാണോ ശില്പ ചാതുര്യം ആണോ?
ഒരെണ്ണം ഉറപ്പിച്ചു പറയാന്‍ പറ്റുമോ?ഇല്ലല്ലേ? ആരെന്കില്‍ ഏതെന്കിലും ഒരെണ്ണം വിശ്വസിച്ചാല്‍ അങ്ങിനെ ആയികൊട്ടെ അല്ലേ?
>>>ബൈബിലില്‍ ഉണ്ട് എന്ന് പറയുന്നത് കാര്യങ്ങള്‍ എളുപ്പം പറയാന്..താങ്കള്‍ക്കും അറിയാം ശരിയുന്ടെന്നു..അറിയില്ല എന്ന് നടികുന്നത് എന്തിനുന്‍,പറയുന്ന കാര്യം ശരിയല്ലേ..
ബൈബിള്‍ ഈ കാര്യം ഇങ്ങനെയല്ല. അതില്‍ മോശയുടെ ജനത്തിന് ശിക്ഷ അപ്പോള്‍ തന്നെ കൊടുക്കുന്നുണ്ട്. വായിച്ചു നോക്കുമല്ലോ.
ഏകനായ ദൈവം അല്ലാഹുവാണ് എന്നും അതിന്റെ വ്യക്തമായ തെളിവും കിട്ടിയിട്ട് ഇനി എന്തിനു വേറെ നിയമം. അവര്‍ക്ക് അവരുട പ്രവാചകന്‍ പഠിപ്പിച്ചു കൊടുത്തത് അവര്‍ ലംഘിച്ചു. അറിവില്ലാതെയല്ല
ReplyDelete....
വ്യക്തമായ തെളിവും കിട്ടിയിട്ട് അവര്‍ ഉന്നതമായ ആത്മീയ വളര്‍ച്ച നേടിയെടുതോ ??ആത്മീയ വളര്‍ച്ച നേടിയ സമൂഹമാണ് ആ ഇസ്രേലികല്‍ എന്ന് തെളിയിക്കാന്‍ സാജന് പറ്റില്ല...
(കാണുക:1.കടല്‍ പിളര്‍ന്നത് അവര്‍ കണ്ടു 2.ദൈവം ഏകനാണ് എന്ന് മനസിലായി .3.പിനീട് ഭജനമിരിക്കുന്ന ആളുകളുടെ രീതി പോല്‍ അവര്‍ക്കും വിഗ്രഹ൦ വേണമെന്നയി 4.മോസ് ശകാരിക്കുന്നു ഉപദേശിക്കുന്നു..5 ഹരൂനെ ഏല്പിച്ചു മോസ് ഫലകങ്ങള്‍ സ്വീകരിക്കാന്‍ പോയി 6.കാലകുട്ടി)
ഇവടെ നാലിനും അഞ്ചിനും ഇടയില്‍ മോശെയുടെ ഉപദേശം കേട്ട മാത്രയില്‍ അവര്‍ സ്വീകരിച്ചില്ല...ആത്മീയ വളര്‍ച്ച ഇല്ലാത്തതു കൊണ്ട് കാരണം .അപ്പോള്‍ സാജന്‍ ചോദികുന്നു വ്യക്തമായ തെളിവ് തന്നെയല്ലേ അറിവ് എന്ന്.
.വ്യക്തമായ തെളിവും കിട്ടിയിട് അവര്‍ ആദ്യമായാണോ അക്രമം കാണിചത്ത് ..??വിഗ്രഹാമുണ്ടാകി തരണം എന്ന് മോശെയോട് തന്നെ ചോദിച്ചില്ലേ.. വര്‍ഷങ്ങലോല്ലം ശീലിച്ച രീതികള്‍ അവര്കുണ്ടായിരുന്നു..അത്രയ്ക്ക് അധംപധിച്ച സമൂഹമാണ് അവര്‍.അവര്‍ തൌഹീധില്‍ നിന്ന് അവര്‍ ബഹുദൂരം പിന്നിലായിരുന്നു..പരിപൂര്‍ണമായ ഒരു വിശ്വാസ സംഹിതകുള്ളില്‍ ആയിരുന്നില്ല അവര്‍ ..ഈജിപ്തില്‍ നിന്ന് അവര്‍ ശീലിച്ച കാര്യഗല്‍ അവര്‍ മുഴുവനായും ഒഴിവകിയില്ല..ഒരു ""ഖണ്ഡിതമായ"" ഒരു നിയമം അവര്‍ ശീലിച്ചിട്ടില്ല.ഖണ്ഡിതമായ നിയമ വരുന്നത് തന്നെ ഫലകങ്ങളില്‍ മോശ വരുമ്പോഴാണ്..അത്രയും വരെ ആത്മീയമായി ദുര്‍ഘട അവസ്ഥയില്‍ ആയിരുന്നു
ഖണ്ഡിതമായ നിയമമെന്തിനു ????ആത്മീയ വളര്‍ച്ച നേടിയെടുക്കാന്‍...ഏക ദൈവ ആരാധനാ ശീലിക്കാന്‍..
maturedആയ സമൂഹമാകുവാന്‍
>>> ആത്മീയ വളര്‍ച്ച നേടിയ സമൂഹമാണ് ആ ഇസ്രേലികല്‍ എന്ന് തെളിയിക്കാന്‍ സാജന് പറ്റില്ല...
Deleteഎന്താണു താങ്കള്‍ ഉദ്ദേശിക്കുന്നത്? താങ്കള്‍ തന്നെ തുടര്‍ന്ന് പറയുന്നു...
2.ദൈവം ഏകനാണ് എന്ന് മനസിലായി
ഇത്രയേ ഞാനും പറഞ്ഞുള്ളൂ. ദൈവം ഏകനാണെന്ന് വ്യക്തമായ ബാധം അവര്‍ക്ക് ഉണ്ടായിട്ടും വിഗ്രഹാരാധന നടത്തി എന്ന്. വിവരമില്ലാത്ത ആ ജനതയെ മോശ പടിപ്പിച്ചതത് ഖുറാനില്‍ തന്നെ താങ്കള്‍ വായിച്ചുവല്ലോ. അതുകൊണ്ട് തന്നെയാണ് ഞാന്‍ പറഞ്ഞത് വ്യക്തമായ ബോധ്യം അവര്‍ക്ക് വന്നു കിട്ടിയിട്ടും അവര്‍ വിഗ്രഹാരാധന ചെയ്തു എന്ന്. ഞാന്‍ പറഞ്ഞത് പോട്ടെ.ഖുറാന്‍ തന്നെ അത് പറഞ്ഞു. ഇനി താങ്കള്‍ എന്തൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം?
maturedആയ സമൂഹമാകുമായാലേ വിഗ്രഹാരാധന പാപമാകുകയുള്ളൂ?
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteശിര്‍ക്ക് പൊറുത്തുതു എന്തിനാണ് ?ഇത് സാജന്‍ ചോദിച്ചത്തിന്റെ ആക തുക
ReplyDeleteവ്യക്തമായ തെളിവും കിട്ടിയിട് അവര്‍ ആദ്യമായാണോ അക്രമം കാണിചത്ത് ..??വിഗ്രഹാമുണ്ടാകി തരണം എന്ന് മോശെയോട് തന്നെ ചോദിച്ചില്ലേ..അറിവില്ലയിമ അവരില്‍ ഉണ്ട്..
onlinil nilkku ,,
ശിര്‍ക്ക് ചെയ്താല്‍ മരികുന്നതിനു മുന്പ് പശ്ചാതപിച്ചാല്‍ അത് അള്ളാഹു സ്വീകരിക്കും ..സാജന്‍ ഇത് മനസിലാക്കിയാല്‍ മതി
>>> ശിര്‍ക്ക് ചെയ്താല്‍ മരികുന്നതിനു മുന്പ് പശ്ചാതപിച്ചാല്‍ അത് അള്ളാഹു സ്വീകരിക്കും ..സാജന്‍ ഇത് മനസിലാക്കിയാല്‍ മതി
ReplyDeleteഞാന്‍ മനസിലാകിയത് എങ്ങിനെയായാലും ഖുറാന്‍ പറഞ്ഞത് ഇങ്ങനെയാണല്ലോ?
4:116 തന്നോട് പങ്കുചേര്‍ക്കപ്പെടുക എന്നത് അല്ലാഹു പൊറുക്കുകയില്ല; തീര്‍ച്ച. അതൊഴിച്ചുള്ളത് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ക്കുന്നുവോ അവന്‍ ബഹുദൂരം പിഴച്ചു പോയിരിക്കുന്നു.
ഖുറാനില്‍ പറഞ്ഞത് ശിര്‍ക്ക് പൊറുക്കില്ല, തീര്‍ച്ച എന്നാണു പറഞ്ഞത്. അതോഴിച്ചുള്ളത് പൊറുക്കും എന്നും. അല്ലാഹു ഏക ദൈവമാണ് എന്ന് അറിയുന്നതിന് മുമ്പാണെങ്കില്‍ ഒക്കെ എന്നെങ്കിലും കരുതാം. അല്ലെങ്കില്‍ നബി പോലും അകത്തായാനേ അല്ലേ! ഇവിടെ മോശയുടെ ജനതയ്ക്ക് വ്യക്തമായ ബോധ്യം കൊടുത്തു. വിഗ്രഹം ഉണ്ടാക്കുവാന്‍ പറഞ്ഞപ്പോള്‍ മോശ പഠിപ്പിച്ചും കൊടുത്തും അല്ലാഹുവാന് ഏക ദൈവം എന്ന്. പിന്നെയും അല്ലാഹു ക്ഷമിച്ചു കൊടുതെന്കില്‍ അല്ലാഹു പറഞ്ഞ 4:116 നു ഒരു വിലയും ഇല്ല എന്നര്‍ത്ഥം.
ഇനി ഒരാള്‍ ശിര്‍ക്ക് ചെയ്തു. എന്നാല്‍ അയാള്‍ പശ്ചാത്തപിച്ചു ഇസ്ലാമിലേക്ക് തിരിച്ചു വന്നു. അങ്ങനെയായാല്‍ അള്ളാഹു അവന്റെ ആ പാപം പൊറുത്തു കൊടുക്കും. മുസ്ലിമായ ഒരാള്‍ മറ്റു പാപങ്ങള്‍ ചെയ്യുന്നത് മൂലം ഇസ്ലാമില്‍ നിന്നും പുറത്തു പോവുകയില്ല. പരലോകത്ത് വെച്ച് പാപങ്ങള്‍ക്ക് ശിക്ഷ ലഭ്ക്കുകയോ അല്ലെങ്കില്‍ അള്ളാഹു അവ പൊറുത്തു കൊടുക്കുകയോ ചെയ്യാം. എന്നാല്‍ ശിര്‍ക്ക് ചെയ്തു കൊണ്ട് ഒരാള്‍ക്ക് മുസ്ലിമായി തുടരാന്‍ സാധിക്കില്ല. അങ്ങനെ മരണപ്പെട്ടാല്‍ ആ ശിര്‍ക്കെന്ന പാപം ഒരിക്കലും പൊറുക്കുകയുമില്ല.
ReplyDelete4:116 നു ഒരു വിലയും ഇല്ല എന്നര്‍ത്ഥം.>>>>ശിര്‍ക്കില്‍ നിന്ന് വിരമിക്കാന്‍ കല്പിക്കുന്നു എന്നാ അര്‍ത്ഥമുണ്ട്
ഞാന്‍ മുന്പ് പറഞ്ഞിലെ ദൈവ സന്നിടിയില്‍ വെച്ചനെ എല്ലാ പാപവും പോരുക്കുനത്...അപ്പോള്‍ ദൈവ സന്നിധിയില്‍ എത്തുന്നതിനു മുന്‍പ് ശിര്‍ക്ക് ഒഴിവാക്കണം
<<<<<<<<<<<>>>>>>>>
ReplyDeleteഅള്ളാഹു ഏക ദൈവമാണ് ഈന് അവര്‍ അറിഞ്ഞു ..അതിനോടപ്പം ഒരു കാലകുട്ടിയെ ആരധികുന്നത് കൊണ്ട് വല്യ കുഴപ്പമില്ല എന്ന് അവര്‍ക്ക് ധാരണ ഉണ്ട്..അത് കുഴപ്പമാണ് എന്ന് തിരിച്ചറിയാനുള്ള ആത്മീയമായ ഒരു പുരോഗതി അവര്‍ക്കില്ല .ഞാന്‍ ഈ പറയുന്ന ആത്മീയ വളര്‍ച്ച അവര്‍ക്ക് വേണ്ടേ,അതും പോരാഞ്ഞിട്ട് ഉടനടി അവര്‍ പശ്ചാത്താപം ചെയ്തു ..പിനീട് സന്മാര്ഗത്തില്‍ നിലകൊണ്ടു
.........
ശിര്‍ക്ക് ചെയ്തു കൊണ്ട് ഒരാള്‍ക്ക് മുസ്ലിമായി തുടരാന്‍ സാധിക്കില്ല ..അങ്ങനെ മരണപ്പെട്ടാല്‍ ആ ശിര്‍ക്കെന്ന പാപം ഒരിക്കലും പൊറുക്കുകയുമില്ല.
തെളിഞ്ഞ ദൃഷ്ടാന്തം കിട്ടിയിട്ടും , അല്ലാഹുവാണ് ഏക ദൈവം എന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടും അവര്‍ അറിയാതെയാണ് ശിര്‍ക്ക് ചെയ്തത് എന്ന് പറഞ്ഞോണ്ടിരിക്കാം. എപ്പോഴാണ് മോശയുടെ ജനത വ്യക്തമായ അറിവുള്ളവര്‍ ആയത് എന്ന് കൂടി താങ്കള്‍ക്ക് അറിയാമായിരിക്കും എന്ന് കരുതുന്നു.
Deleteബൈബിള്‍ ഇതേ കാര്യങ്ങള്‍ തന്നെയാണ് പറയുന്നത്..
Deleteമരികുന്നതിനു മുന്‍പ പശ്ചാത്തപിച്ചു പിന്നീട് സന്മാര്ഗത്തില്‍ നിലനിന്നു ...അത് കൊണ്ട് അവര്‍ക്ക് പൊരുത് കൊടുത്തു .
ഇപ്പോള്‍ എനിക്ക് മനസിലാവുന്നത്...താങ്കള്‍ ഒരു വിഷയത്തില്‍ ചില ആയത്തുകള്‍ മാത്രമാണ്.എല്ലാം ഒരുപിച്ചു പഠന വിധേയമാക്കണം
ഈ വിഷയത്തില്‍ തന്നെ ഇനിയും ആയത്തുകള്‍ ഉണ്ടാകും..
4 :17 ല്‍ "പശ്ചാത്താപം സ്വീകരിക്കാന്‍ അല്ലാഹു ബാധ്യത ഏറ്റിട്ടുള്ളത് അറിവുകേട് നിമിത്തം തിന്‍മ ചെയ്യുകയും, എന്നിട്ട് താമസിയാതെ പശ്ചാത്തപിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമാകുന്നു. അങ്ങനെയുള്ളവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു".
4 :18 " പശ്ചാത്താപം എന്നത് തെറ്റുകള്‍ ചെയ്ത് കൊണ്ടിരിക്കുകയും, എന്നിട്ട് മരണം ആസന്നമാകുമ്പോള്‍ ഞാനിതാ പശ്ചാത്തപിച്ചിരിക്കുന്നു എന്ന് പറയുകയും ചെയ്യുന്നവര്‍ക്കുള്ളതല്ല. സത്യനിഷേധികളായിക്കൊണ്ട് മരണമടയുന്നവര്‍ക്കുമുള്ളതല്ല. അങ്ങനെയുള്ളവര്‍ക്ക് വേദനയേറിയ ശിക്ഷയാണ് നാം ഒരുക്കിവെച്ചിട്ടുള്ളത്."
"വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തു പോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പുതേടുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി. -പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്?- ചെയ്തുപോയ ( ദുഷ് ) പ്രവൃത്തിയില്‍ അറിഞ്ഞുകൊണ്ട് ഉറച്ചുനില്‍ക്കാത്തവരുമാകുന്നു അവര്‍."(3 : 135 )...ചെയ്തു പോയ തെറ്റില്‍ ഇസ്രേലികല്‍ ഉറച്ചു നിന്നോ ???..സാജന്‍ ??
"തന്നോട് പങ്കുചേര്‍ക്കപ്പെടുക എന്നത് അല്ലാഹു പൊറുക്കുകയില്ല; തീര്‍ച്ച. അതൊഴിച്ചുള്ളത് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ക്കുന്നുവോ അവന്‍ ബഹുദൂരം പിഴച്ചു പോയിരിക്കുന്നു."4 :116 ..അപ്പോള്‍ പിന്നെ ബഹുദൂരം മുന്നിലോട്ടും വരാം..എങ്ങനെ മരികുന്നതിനു മുന്പായി ശിര്‍ക്ക് ഒഴിവാക്കുക...
;;;;;;;;;;;;;;
@###$$$മരികുന്നതിനു മുന്‍പ പശ്ചാത്തപിക്കുക $%^൬൬൭
ഈ പോയിന്റ് സാജന്‍ വിട്ടു കളയുന്നു
കടല്‍ കടന്നു വന്നപ്പോള്‍ അവരുടെ വിശ്വാസം ശൈശവമായിരുന്നു...ഇതും സെമിടിക് റിളിജിയന്‍സ് ശരിവെക്കും..പിനീട് ten commandmentഉം തോരയും അവരെ ഉള്ക്ര്ഷ്ട്ടരക്കി
Delete>>> 4 :18 " പശ്ചാത്താപം എന്നത് തെറ്റുകള്‍ ചെയ്ത് കൊണ്ടിരിക്കുകയും, എന്നിട്ട് മരണം ആസന്നമാകുമ്പോള്‍ ഞാനിതാ പശ്ചാത്തപിച്ചിരിക്കുന്നു എന്ന് പറയുകയും ചെയ്യുന്നവര്‍ക്കുള്ളതല്ല. സത്യനിഷേധികളായിക്കൊണ്ട് മരണമടയുന്നവര്‍ക്കുമുള്ളതല്ല. അങ്ങനെയുള്ളവര്‍ക്ക് വേദനയേറിയ ശിക്ഷയാണ് നാം ഒരുക്കിവെച്ചിട്ടുള്ളത്."
ReplyDeleteഅപ്പോള്‍ എന്താണു അതിന്റെ അര്‍ഥം. മരണത്തിന് മുമ്പ് പശ്ചാതപിച്ചു എന്ന് പറഞ്ഞാലോ ശിര്‍ക്കില്‍ നിന്ന് വിരമിക്കുന്നു എന്ന് പറഞ്ഞാലോ കാര്യമില്ലെന്ന് ചുരുക്കം.
എന്റെ പോയിന്റു . അറിവികേട് കൊണ്ട് ചെയ്ത പ്രവര്തിയാണോ എന്നുള്ളതാണ്.
എന്നാണു മോശയുടെ ജനത പൂര്‍ണ്ണമായി വിവരമുല്ലവരായി തീര്‍ന്നത് എന്ന് താങ്കള്‍ പറഞ്ഞില്ലല്ലോ.
>>> കടല്‍ കടന്നു വന്നപ്പോള്‍ അവരുടെ വിശ്വാസം ശൈശവമായിരുന്നു...ഇതും സെമിടിക് റിളിജിയന്‍സ് ശരിവെക്കും..പിനീട് ten commandmentഉം തോരയും അവരെ ഉള്ക്ര്ഷ്ട്ടരക്കി
ReplyDeleteഅപ്പോള്‍ അതിനു ശേഷം അവര്‍ തെറ്റുകള്‍ ചെയ്തതോ? പ്രവാചകന്മാരെ വധിച്ചതോ? വിവരമില്ലാത്തവര്‍ ആയിരുന്നോ അതോ അറിഞ്ഞു കൊണ്ട് ചെയ്തോ?
ten commandment നെ പറ്റി ഒന്നും ഖുറാന്‍ അറിയില്ല എന്നും ഓര്‍ക്കുമല്ലോ
അവര്‍ ധാരാളം ദൃഷ്ടാന്തങ്ങള്‍ കണ്ടു. വിഗ്രഹം ഉണ്ടാക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ അല്ലാഹുവാണ് ഏക ദൈവം എന്ന് മോശ പഠിപ്പിച്ചു. എന്നിട്ടും അവര്‍ അറിവില്ലാത്തവര്‍ ആയിരുന്നു എന്നാ കണ്ടുപിടുത്തം വളരെ മികച്ചത് തന്നെ.
Deleteഅറിവില്ലാത്തവര്‍ തന്നെയാണ്...ശൈശവമായിരുന്നു അവരുടെ വിശ്വാസ അവസ്ഥ ..
Deleteപിന്നെ 4:18ല്‍ പരയുന്ന 3 "clause" എല്ലാം ഈ ജനതയ്ക്ക് ഇല്ലാലോ ..
ശിര്‍ക്ക് പൊറുക്കാന്‍ ഉള്ള കാര്യങ്ങള്‍ എല്ലാം ആ ജനത ചെയ്തുട്ടുണ്ട്..
ten comanndment സാജന്‍ എളുപ്പം മനസിലാക്കാന്‍ വേണ്ടി പറഞത് ....പ്രവച്ചകമാരെ വധിച്ചത് പില്‍കാലത്ത്.....
ഇസ്രേലികല്‍ സത്യവിശ്വസികളായ കാലം ഉണ്ട്..പിനീട് അവര്‍ പിഴചു.ഇത് സാജന് അറിഞ്ഞുകൂടെ ബൈബിളും ഇത് തന്നെ പറഞ്ഞത്
സമിരിയുടെ ചരിത്രപരത,മുസയുടെ ജനതയ്ക്ക് മാപ്പ് കൊടുത്ത സാഹചര്യം,മുക്രയിടുന്ന കാളകുട്ടി...എന്നീ വിഷയത്തില്‍ ഞാന്‍ എല്ലാം വിശദികരിച്ചു കഴിഞ്ഞു.സാജന് മനസിലായില്ല എന്ന് പറഞ്ഞാല്‍ അത് ബാലിശമാണ്..അത് അഭികാമ്യമല്ല
ReplyDeleteവിശദീകരിച്ചതില്‍ നന്ദി. ഒന്നിനും ഒരു ഉറപ്പ് കണ്ടില്ല എന്ന് മാത്രം. അതാകാം ഇതാകാം എന്നല്ലാതെ എന്താണ് ഞാന്‍ കണ്ടത്?
ReplyDelete<<>> ജീവനില്ലാത്ത എന്നാല്‍ മുക്രയിടുന്ന ഒരു തരം കാളകുട്ടിയെയാണ് ഉണ്ടാക്കിയത്..പ്രത്യേക തരത്തില്‍ ഡിസൈന്‍ ചെയ്തു എന്നാണ് ഉധേഷികുന്നത്..! >>
ReplyDeleteജീവനില്ലാതെ ശബ്ദം മാത്രം ഉണ്ടാക്കുന്ന വിഗ്രഹം എന്നാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്?
20:87-89
"....അവന്‍ അവര്‍ക്ക് ഒരു കാളക്കിടാവിന്റെ പ്രതിമ വാര്‍ത്തുകൊടുത്തു. അത് അവര്‍ക്കുനേരെ കാളയെപ്പോലെ മുക്രയിട്ടു. ..."
വിഗ്രഹം മുക്രയിടുന്ന ശബ്ദം ഉണ്ടാക്കുമോ? <<<<
പിന്നേ....
ഇന്നാള് കൂടി അവിടെയൊരു സ്ഥലത്ത് ഒരു കാളകുട്ടി മുക്രയിടുന്നത് ഞാന്‍ കണ്ടല്ലോ....
പക്ഷെ അത് ശരിക്കുമൊരു കാളകുട്ടിയായിരുന്നു എന്ന് മാത്രം.....
5+5=? എന്ന ചോദ്യത്തിന് ഉത്തരം 8 ആണെന്ന് ഒരാള്‍ പറയുകയും. അത് ദൈവം തന്നെ വെളിപ്പെടുതിയതാണെന്നു പറയുകയും അതിനെ ചോദ്യം ചെയ്യുന്നവര്‍ നരകത്തില്‍ പോകുമെന്ന് ഒക്കെ പറഞ്ഞു ഒരു സമൂഹത്തെയാകെ പേടിപ്പിച്ചുകളഞ്ഞാല്‍ അത് ദൈവ വചനം തന്നെ എന്ന് പരിപൂര്‍ണ്ണമായി വിശ്വസിക്കുന്നവര്‍ അതിന്റെ ഉത്തരം 8 എന്ന് മാത്രമല്ല വേറെ ഏതെല്ലാം നമ്പര്‍ പറഞ്ഞിട്ടുണ്ടോ അതെല്ലാം ആയി തെളിയിച്ചുതരും.... നമ്മുടെ പാലക്കാടനെ പോലെ....