ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?
Thursday, November 11, 2010
ചില ചോദ്യങ്ങള്‍
ചോദ്യം 11) നബി നിരക്ഷരന് ആയിരിക്കാം. അത് കൊണ്ട് തന്നെ ഖുറാന് എഴുതാനോ അനുയായികള്‍ എഴുതിയ ഖുറാന് വായിക്കാനോ സാധിച്ചിരിക്കില്ല.
പക്ഷെ നബി മന്ദബുദ്ധി ആരിരുന്നു എന്ന് നിങ്ങള്‍ പറയില്ലല്ലോ? മറ്റുള്ളവര്‍ പറഞ്ഞത് കേള്‍ക്കാനോ മനസിലാക്കാനോ കഴിവില്ലെന്ന് പറയില്ലല്ലോ ?കവിതകള്‍ കേട്ടാല്‍ ആസ്വദിക്കാന്‍ നബിക്ക് കഴിവില്ലായിരുന്നോ?
ക്രിസ്ത്യന്‍ കേന്ദ്രമായ സിറിയയിലേക്ക് രണ്ടോ മൂന്നോ മാസങ്ങള്‍ നീളുന്ന കച്ചവട യാത്രകള്‍ നബി നടത്തിയിരുന്നു. ഖദീജയുടെ അമ്മാവന് ക്രിസ്ത്യാനിയായിരുന്നില്ലേ?
ഈ യാത്രകളില്‍ നിന്നും അവരില്‍ നിന്നും ബൈബിള്‍ കഥകള്‍ നബി കേട്ടിരുന്നില്ല എന്ന് ഉറപ്പായി പറയാന്‍ കഴിയുമോ?
12) സൈനബിനെ വിവാഹം ചെയ്യുന്ന വേളയില്‍ വന്ന ഖുറാന് സൂക്തം നോക്കൂ.
33:52 ഇനിമേല്‍ നിനക്ക് ( വേറെ ) സ്ത്രീകളെ വിവാഹം കഴിക്കാന്‍ അനുവാദമില്ല. ഇവര്‍ക്ക് പകരം വേറെ ഭാര്യമാരെ സ്വീകരിക്കുവാനും ( അനുവാദമില്ല ) അവരുടെ സൌന്ദര്യം നിനക്ക് കൌതുകം തോന്നിച്ചാലും ശരി. നിന്റെ വലതുകൈ ഉടമപ്പെടുത്തിയവര്‍ ( അടിമസ്ത്രീകള്‍ ) ഒഴികെ. അല്ലാഹു എല്ലാകാര്യവും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.
താങ്കള്‍ തന്ന ലിസ്റ്റ് പ്രകാരം സൈനബ് അഞ്ചാമത്തെ കേട്ടിയോളാണ്. അത് കഴിഞ്ഞിട്ടും നബി വിവാഹം കഴിച്ചിട്ടുണ്ടല്ലോ?
33:52 നബി റദ്ദാക്കിയിരുന്നോ? താങ്കള്‍ പറയുന്നു ആയത്ത് റദ്ദാക്കുന്നത് സംസ്കരണത്തിന്റെ ഭാഗമായാണെന്ന് . ഇത് ആരെ സംസ്കരണം പഠിപ്പിക്കാന്‍ ആയിരുന്നു?
അതോ ഖുറാന് നിയമങ്ങളെ തന്നിഷ്ട പ്രകാരം മാറ്റിമറിക്കാന്‍ നബിക്ക് അല്ലാഹു പ്രത്യേക അനുമതി കൊടുത്തിരുന്നോ?
13) പ്രാവചകന്റെ ഏറ്റവും കുറഞ്ഞ യോഗ്യത പ്രവചികുക എന്നതാണ് .
കനമുള്ള പ്രവചനം ഒന്നും നബി നടത്തിയില്ല അല്ലേ?
കള്ള പ്രവാചകനാണെങ്കില്‍ പ്രവചിച്ചത് തെറ്റും . അത് പോലെ ഒരെണ്ണം ഇവിടെ കൊടുക്കുന്നു. താങ്കളുടെ പ്രവാചകന്റെ പ്രവചനം എന്ത് കൊണ്ടാണ് തെറ്റിയത്?
14) "ഖുര്‍ആനിന്റെ ഒരു ഭാഗവും നഷ്ടപ്പെട്ടു പോയതായി ഒരു ഹദീസിലും ഇല്ല. " എന്ന് ആലിക്കോയ ബ്ലോഗര്‍ പറയുന്നു.
ഹദീസില്‍ വ്യഭിചാരികളെ കല്ലെറിഞ്ഞു കൊന്നിരുന്നു .
അലിയും നബിയും തെറ്റായി ശിക്ഷ നടപ്പാക്കുകയായിരുന്നുവോ .. ഇതാ ഹദീസുകള്‍ ...
Narrated Ash-Sha'bi: from 'Ali when the latter stoned a lady to death on a Friday. 'Ali said, "I have stoned her according to the tradition of Allah's Apostle
നബി വ്യഭിചാരികളെ കല്ലെറിഞ്ഞു കൊന്നിരുന്നു എന്നതിന്റെ തെളിവുകള്‍ ഇതാ ബുഖാരിയില്‍ നിന്ന്
http://www.usc.edu/schools/college/crcc/engagement/resources/texts/muslim/hadith/bukhari/050.sbt.html#003.050.885
http://www.usc.edu/schools/college/crcc/engagement/resources/texts/muslim/hadith/bukhari/034.sbt.html#003.034.421
http://www.usc.edu/schools/college/crcc/engagement/resources/texts/muslim/hadith/bukhari/063.sbt.html#007.063.195
http://www.usc.edu/schools/college/crcc/engagement/resources/texts/muslim/hadith/muslim/017.smt.html#017.4216
Jabir b. 'Abdullah reported that Allah's Apostle (may peace be upon him) stoned (to death) a person from Banu Aslam, and a Jew and his wife.
ആട് തിന്നു പോയ വിവരണം ആയിഷയില്‍ നിന്ന് ...
It was narrated that ‘A’ishah said: “The Verse of stoning and breastfeeding of AN ADULT ten times was revealed, and the paper was with me under my pillow. When the Messenger of Allah died, we were preoccupied with his death, and a tame sheep came in and ate it.” (Hasan) (English Translation of Sunan Ibn Majah – Compiled by Imam Muhammad Bin Yazeed Ibn Majah Al-Qazwini [Darussalam Publishers & Distributors, First Edition: June 2007], ahadith edited & referenced by Hafiz Abu Tahir Zubair ‘Ali Za’i, translated by Nasiruddin al-Khattab (Canada), final review by Abu Khaliyl (USA), Volume 3, From Hadith No. 1783 to 2718, Chapter 36. Breastfeeding An Adult, pp. 113-114; capital and underline emphasis ours)
വ്യഭിചാരിയെ കല്ലെറിഞ്ഞു കൊല്ലണമെന്ന് ഖുറാനില്‍ ഉണ്ടോ?
ഇല്ലെങ്കില്‍ നബി സ്വന്തം ഇഷ്ടപ്രകാരം ശിക്ഷ വിധിക്കുകയായിരുന്നോ?
അതോ ആയിഷ പറഞ്ഞ പോലെ ഈ സൂക്തങ്ങള്‍ നബിയുടെ വീട്ടിലെ ആട് തിന്നു പോയോ?
15) ഖുറാന് പറയുന്നു.
2:222 ആര്‍ത്തവത്തെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക; അതൊരു മാലിന്യമാകുന്നു. അതിനാല്‍ ആര്‍ത്തവഘട്ടത്തില്‍ നിങ്ങള്‍ സ്ത്രീകളില്‍ നിന്ന് അകന്നു നില്ക്കേണ്ടതാണ്. അവര്‍ ശുദ്ധിയാകുന്നത് വരെ അവരെ സമീപിക്കുവാന്‍ പാടില്ല. എന്നാല്‍ അവര്‍ ശുചീകരിച്ചു കഴിഞ്ഞാല്‍ അല്ലാഹു നിങ്ങളോട് കല്പിച്ച വിധത്തില്‍ നിങ്ങള്‍ അവരുടെ അടുത്ത് ചെന്നുകൊള്ളുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു.
ഇതൊന്നും നബിക്ക് ബാധകമല്ലേ?ഉണ്ടെങ്കില്‍ ആ ഒഴിവ്കിഴിവ് നബിക്ക് കൊടുത്തതായി പറയുന്ന ഖുറാന് സൂക്തം തരുമോ?
Sahih Bukhari
Volume 1, Book 6, Number 298:
Narrated 'Aisha:
The Prophet and I used to take a bath from a single pot while we were Junub. During the menses, he used to order me to put on an Izar (dress worn below the waist) and used to fondle me. While in Itikaf, he used to bring his head near me and I would wash it while I used to be in my periods (menses).
നബിക്ക് എന്തും ആകാം എന്നാണോ അതിനര്‍ത്ഥം?
16) ഉല്പത്തി 17:9 ദൈവം പിന്നെയും അബ്രാഹാമിനോടു അരുളിച്ചെയ്തതു: നീയും നിന്റെശേഷം തലമുറതലമുറയായി നിന്റെ സന്തതിയും എന്റെ നിയമം പ്രമാണിക്കേണം.10 എനിക്കും നിങ്ങൾക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും മദ്ധ്യേയുള്ളതും നിങ്ങൾ പ്രമാണിക്കേണ്ടതുമായ എന്റെ നിയമം ആവിതു: നിങ്ങളിൽ പുരുഷപ്രജയൊക്കെയും പരിച്ഛേദന ഏൽക്കേണം.11 നിങ്ങളുടെ അഗ്രചർമ്മം പരിച്ഛേദന ചെയ്യേണം; അതു എനിക്കും നിങ്ങൾക്കും മദ്ധ്യേയുള്ള നിയമത്തിന്റെ അടയാളം ആകും.12 തലമുറതലമുറയായി നിങ്ങളിൽ പുരുഷപ്രജയൊക്കെയും എട്ടുദിവസം പ്രായമാകുമ്പോൾ പരിച്ഛേദനഏൽക്കേണം;
യേശു അബ്രഹാമിന്റെ തലമുറയില്‍ പെട്ടവനായത് കൊണ്ട് പരിച്ഛേദനം ചെയ്തു. ഞാന്‍ അബ്രാഹത്തിന്റെ തലമുറയില്‍ പെട്ടവനല്ല. അതുകൊണ്ട് എന്നോട് പരിച്ഛേദനം നടത്താന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല
കൂടുതല്‍ വ്യക്തത്യ്ക്ക് ഇവിടെ ചോദിക്കട്ടെ. പരിച്ഛേദനം ചെയ്യണമെന്ന് ഖുറാനില്‍ പറയുന്നത് എവിടെയാണ്?
മുഹമ്മദ് നബി പരിച്ഛേദനം ചെയ്തത് എന്നായിരുന്നു? എട്ടുദിവസം പ്രായമായിരുന്നപ്പോള്‍ ആയിരുന്നോ ആ പരിച്ഛേദന കര്‍മ്മം നടത്തിയത്?
അതിനെ പറ്റി പ്രതിപാദിക്കുന്ന ഖുറാന് വചനമോ ഹദീസോ നിങ്ങളുടെ കൈയ്യില്‍ ഉണ്ടോ? എന്റെ അറിവിലേക്ക് ഇവിടെ ചേര്‍ക്കുമല്ലോ?
താങ്കളോട് നബി പറഞ്ഞിട്ടുണ്ടോ പരിച്ഛേദനം ഏല്ക്കണം എന്ന് ? ഉണ്ടെങ്കില്‍ ഖുറാന് സൂക്തം കാണിച്ചു തരണം.
ഇല്ലെങ്കില്‍ പിന്നെന്തിനാണ് താങ്കള്‍ പരിച്ഛേദനം നടത്തുന്നത്? നബി തന്നെ പരിച്ഛേദനം നടത്തിയിട്ടുണ്ടോ? എങ്കില്‍ അതിന്റെ തെളിവും കൊണ്ട് വരണം.
[adding] എന്തുകൊണ്ടാണ് മുസ്ലീകുകളില് ചിലര്‍ പെണ്‍സുന്നത്ത് നടത്തുന്നത്? ദൈവം അങ്ങിനെ പറഞ്ഞിട്ടുണ്ടോ?
17) മുഹമ്മദ് നബിയ്ക്ക് എഴുത്തും വായനയും അറിയുമായിരുന്നോ?
ഇല്ലെങ്കില്‍ എന്തുകൊണ്ടാണ്, നബിയോട് ആദ്യ വചനമായി അല്ലാഹു "വായിക്ക്" എന്ന് പറഞ്ഞത്? നബിയോട് തന്നെയല്ലേ വായിക്കാന്‍ പറഞ്ഞത്?
ഈ ചങ്ങാതി എഴുത്തും വായനയും അറിവില്ലാത്ത നിരക്ഷരനായ ഒരു കച്ചവടക്കാരന് ആയിരുന്നു എന്ന് അല്ലാഹുവിനു അറിവില്ലായിരുന്നോ?
18) (എന്തുകൊണ്ടാണ് ക്രിസ്തുമസ് ഡിസംബര്‍ 25നു നടത്തുന്നത് എന്ന ചോദ്യം ആലിക്കോയ ചോദിച്ചിരുന്നു. അതിന്റെ ഉത്തരത്തിനോടനുബന്ധമായി ഈ മറുചോദ്യവും ചോദിച്ചിരുന്നു)
നിങ്ങടെ ബലി പെരുന്നാള്‍ എങ്ങിനെയാ? ഇസ്മയെലിനെ ബലിയര്‍പ്പിക്കാന്‍ കൊണ്ട് പോയത് നവമ്പര്‍ പതിനെഴിനായിരുന്നു എന്ന് ഉറപ്പാണോ ?
പിന്നെന്തിനാണ് ആ ദിവസം ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്?
18 ബി.) അബ്രഹാം ഇസഹാക്കിനെ അല്ല ബലിയര്‍പ്പിക്കാന്‍ കൊണ്ട് പോയത് എന്നതിനാലാണ് യഹൂദര്‍ ബലി പെരുന്നാള്‍ ആഘോഷിക്കാത്തത് എന്ന് ആലിക്കോയ പറയുകയുണ്ടായി.
എന്നാണ് മുസ്ലീമുകള്‍ ബലിപെരുന്നാള്‍ ആഘോഷിക്കാന്‍ തുടങ്ങിയത്. നബിക്ക് മുമ്പോ നബിക്ക് ശേഷമോ അതോ നബിയായിട്ട് തുടങ്ങിയതോ? എന്ത്യേ ഇസ്മയെലിന്റെ പിന്തുടര്ച്ചക്കാര്ക്ക് ബോധ്യമുണ്ടായില്ലേ താങ്കളുടെ പിതാമഹന്റെ ബലി മഹാത്മ്യം?
19) (കുരിശു ക്രിസ്ത്യാനികളുടെ ചിഹ്നമായത് എന്തുകൊണ്ടാണ് എന്ന ചര്‍ച്ചയുടെ ഭാഗമായുള്ള ചോദ്യം ഇതാ)
ദൈവമാണോ നിങ്ങളുടെ ചിഹ്നം. ചന്ദ്രകല നിങ്ങളുടെ ചിഹ്നമായത് അത് ദൈവമായത് കൊണ്ടാണോ?
20) (ക്രിസ്ത്യാനികള്‍ എന്തുകൊണ്ടാണ് ഞായറാഴ്ച സാബത്ത് ആചരിക്കുന്നത് എന്ന ചര്‍ച്ചയുടെ ഭാഗമായുള്ള ചോദ്യം ഇതാ)
എന്തെ നിങ്ങള്‍ സാബത്ത് ആചാരിക്കാത്തത് ? മോശയുടെ പിന്‍ഗാമിയല്ലേ മുഹമ്മദ്?
സാബത്ത് ആചരിക്കേണ്ടത് മോശയുടെ പിന്‍ഗാമിയുടെ കടമയാണെന്ന് നബിയ്ക്ക് പോലും തോന്നിയില്ലേ?
21) മോശയുമായി നബിയുടെ യുദ്ധങ്ങള്‍ താരതമ്യം ചെയ്താല്‍ വലിയ വൈരുദ്ധ്യം മനസിലാകും.
ഒന്ന്) യുദ്ധമുതലിന്റെ ഒരു ഭാഗവും മോശക്ക് ലഭിച്ചിരുന്നില്ല. നബി അഞ്ചില്‍ ഒന്ന് കൈപറ്റിയിരുന്നു
രണ്ട്) യുദ്ധ തടവുകാരികളെ ഭാര്യയായത്തിനു ശേഷം ഭോഗിക്കാനേ യഹോവ അനുവാദം കൊടുത്തിട്ടുള്ളൂ. ആ ഭാര്യയെ വില്ക്കാന് അനുവദിച്ചിരുന്നില്ല.
നബിയാണെങ്കില്‍ യുദ്ധ തടവുകാരികളെ ഭാര്യയാക്കാതെ തന്നെ ഭോഗിച്ചിരുന്നു. അവരെ വില്‍ക്കുകയും ചെയ്തിരുന്നു.
എന്താണ് ഈ വ്യത്യാസത്തിന്റെ കാരണം? അതും മോശയുടെ പിന്‍ഗാമി ഇങ്ങനെ ചെയ്യുന്നത് ശരിയാണോ?
22) (ബൈബിളിന്റെ സൂക്ഷമതയും ഖുര്‍ആനിന്റെ സൂക്ഷമതയും ചര്‍ച്ചയില്‍ നിന്ന്)
632 ല്‍ ഖുറാന് പുസ്തക രൂപ്പത്തില്‍ ആക്കിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ ആ പുസ്തകം കാണിക്കണം ! ഇല്ലെങ്കില്‍ കൈയ്യിലുള്ള ഏറ്റവും പഴയ രൂപം കാണിക്കണം. എന്തൊക്കെ വചനങ്ങളും അദ്ധ്യായങ്ങളും നഷ്ടപ്പെട്ടിട്ടുണ്ടെന്നു അപ്പോള്‍ അറിയാം.
എന്നിട്ട് പോരെ സൂക്ഷ്മതയുടെ ഏറ്റകുറിച്ചിലുകളെ കുറിച്ച ഗീര്‍വാണമടിക്കാന്‍ ?
23) ആലിക്കോയ പറഞ്ഞു: "മറ്റുള്ളവര്‍ക്ക് നിര്‍ബന്ധമില്ലാത്ത പലതും നബിക്ക്
നിര്‍ബന്ധമായിരുന്നു. മറ്റുള്ളവര്‍ക്ക് അനുവദനീയമായ ചിലത് നബിക്ക്
അനുവദനീയമായിരുന്നില്ല. അതേ പോലെ മറ്റുള്ളാവര്‍ക്കില്ലാത്ത ഇളവ്
നബിക്കുണ്ടായിരുന്നു."
എന്താണ് മറ്റുള്ളവര്‍ക്കില്ലാത്ത നബിക്ക് മാത്രമായ നിര്‍ബന്ധങ്ങള്‍ .
ഒന്ന് രണ്ടു സാമ്പിള്‍ തരുമോ?
24) വിവാഹം കഴിച്ചു കൊണ്ട് മാത്രമേ സ്ത്രീകളെ ദീന് പഠിപ്പിക്കുക സാധ്യമാവുകയുള്ളൂ എന്ന് താങ്കള്‍ പറയുന്നു. അതുകൊണ്ടാണ് നബി പത്തിലധികം വിവാഹങ്ങള്‍ കഴിച്ചിട്ടുല്ലത് എന്നും പറഞ്ഞു.
ഖുറാന് പറയുന്നു.
[33:50.....സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക് ദാനം
ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും
( അനുവദിച്ചിരിക്കുന്നു. ) ...]
സ്വദേഹം നബിക്ക് ദാനം ചെയ്യാന്‍ വരുന്ന സ്ത്രീയെ എന്ത് ദീന്
പഠിപ്പിക്കാന്‍ ആണ് നബി ഉദ്ദേശിക്കുന്നത്?
Saturday, November 6, 2010
നബിയും പഴയ പ്രവാചകരും
---
ഒരു കാര്യം തുടക്കത്തിലേ പറയാന്‍ ആഗ്രഹിക്കുന്നു.
ദാവീദോ അബ്രഹാമോ ക്രിസ്ത്യാനികള്‍ക്ക് പ്രവാചകന്മാരെ അല്ല. അവര്‍ രാജാക്കന്മാരും പൂര്‍വ്വ പിതാക്കന്മാരും ആണ്. ഒരു പക്ഷെ ഖുറാന് അങ്ങിനെ പറയുന്നുണ്ടാകും.
ദാവീദ് അന്യന്റെ ഭാര്യയെ മോഹിച്ചു സ്വന്തമാക്കിയവന് ആണ് (ബൈബിള്‍ പ്രകാരം). മോശ ഒരിക്കല്‍ ദൈവത്തെ ധിക്കരിച്ചതായും കാണാം. (അതിന്റെ പേരിലാണ് കാനാന്‍ ദേശം കാണുവാന്‍ കഴിയാതെ വന്നത്). ഇതൊക്കെ ഇവര്‍ ചെയ്തു. ഇതൊന്നും ദൈവം പറഞ്ഞിട്ടാണ് ചെയ്തത് എന്നൊന്നും ഇവര്‍ പറഞ്ഞിട്ടില്ല.
ഇനി കാര്യത്തിലേക്ക് കടക്കാം.
ചോദ്യം 1.
അബ്രഹാം, ലൂത്ത്, യേശു മുതലായവര്‍ പ്രവാചകര്‍ ആണെന്ന് ഖുറാന് പറയുന്നു.താങ്കള്‍ വീണ്ടും പറയുന്നു, പ്രവാചകന്മാര് വരുന്നത് അഞ്ച് കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടിയാണ്: പ്രബോധനം, സംസ്കരണം, സംഘാടനവും, നേതൃത്വം നല്‍കലും, വിമോചനം, ഭരണം നടത്തല്‍ .
താങ്കള്‍ കുറച്ചു മുമ്പേ പറഞ്ഞു യേശു രാജ്യം ഭരിച്ചിട്ടില്ല എന്ന് ... അതുകൊണ്ട് യേശു പ്രവാചകന് ആണോ?
അബ്രാഹം/ഇസഹാക്ക്/യാക്കോബ്/ഇസ്മൈല്‍ ആരോടും പ്രബോധനം നടത്തിയതായോ രാജ്യം ഭരിച്ചതായോ കാണുന്നില്ല. ഇവര്‍ എങ്ങിനെ ഖുറാന് പ്രകാരം പ്രവാചകനായി.മൂസയും തഥൈവ. (രാജ്യം ഭരിച്ചിട്ടില്ല).ഇവരൊക്കെ താങ്കളുടെ നിര്‍വചനം പ്രകാരം എങ്ങിനെ പ്രവാചകന്മാരായി?
ചോദ്യം 2.
ബൈബിള്‍ പ്രകാരം ഒരു പ്രവാചകനും മറ്റുള്ളവര്‍ക്ക് ഒരു നിയമവും തനിക്ക് മറ്റൊരു നിയവും കൊണ്ട് വന്നിട്ടില്ല. എന്തേ നബിക്ക് പ്രത്യേകത? ഉദാഹരണത്തിന്. ബാക്കിയുള്ളവര്‍ക്ക് ഭാര്യമാര്‍ നാലും അവനവന് ഇഷ്ടമുള്ളത്രയും. പക്ഷപാതമല്ലേ അത്? എന്ത് കൊണ്ടാണ് ഈ പ്രത്യേക ഇളവുകള്‍ ?
ചോദ്യം 3.
അന്യന്റെ ഭാര്യയെ മോഹിക്കരുത് എന്ന് മോശ മുതല്‍ ഉള്ള നിയമം ആണ്.
എന്ത് കൊണ്ടാണ് യുദ്ധ തടവുകാരുടെ ഭാര്യമാരെയും അടിമകളുടെ ഭാര്യമാരെയും ഭോഗിക്കാന്‍ നബി നിയമം കൊണ്ട് വന്നത്?
(സന്തോഷ് ഇത് നേരത്തേ ചോദിച്ചിരുന്നു.)
ചോദ്യം 4
ബൈബിലുള്ള പ്രവാചകര്‍ക്ക് ദൈവത്തിന്റെ വ്യക്തമായ അടയാളങ്ങള്‍ ഉണ്ടായിരുന്നു.
മോശ: കടല്‍ പകുത്ത് ഇസ്രായേല്‍ കാരെ മോചിപ്പിച്ചു.
യേശു. അനേകം അത്ഭുതങ്ങള്‍ , ദൈവത്തിന്റെ സാക്ഷ്യം (ജോര്‍ദാനില്‍ വച്ച് )
(മനുഷ്യരുടെ വെല്ലുവിളികള്‍ സ്വീകരിച്ച മറ്റു പ്രവാചകരും ഉണ്ടായിരുന്നു.)
എന്തു കൊണ്ട് ദൈവത്തില്‍ നിന്ന് വ്യക്തമായ ഒരു സാക്ഷ്യം നബിക്ക് ഉണ്ടായിരുന്നില്ല?
(ഗബ്രിയല് മുഖേനെ ഖുറാന് നല്കപ്പെടുന്നു എന്ന് നബി മാത്രമേ സാക്ഷ്യപെടുതിയിട്ടുള്ളൂ.)
ചോദ്യം 5.
ബൈബിളിലെ ഒരു പ്രവാചകനും അവനവന് പറഞ്ഞത് മാറ്റി പറഞ്ഞിട്ടില്ല.
എന്ത് കൊണ്ടാണ് നബി അദ്ദേഹം പറഞ്ഞത് പല കാര്യങ്ങളും മാറ്റി പറഞ്ഞത് ?
ചോദ്യം 6.
ഏറ്റവും വലിയ തെളിവെന്നു മുസ്ലീമുകള്‍ അവകാശപ്പെടുന്ന ഖുര്‍ആനിന്റെ ആദ്യ പ്രതി എവിടെ?
(ഓര്‍ക്കണം എ.ഡി. 350 ല്‍ ഉള്ള ബൈബിള്‍ ഇപ്പോഴും ലഭ്യമാണ്. പക്ഷെ 632 ല്‍ എഴുതപ്പെട്ട ഖുറാന് എവിടെ?)
ചോദ്യം ഏഴ്.
പ്രയോഗ്യകത! യേശു പറഞ്ഞു, വിവാഹമോചനം പരസംഗം മൂലമല്ലാതെ അരുത് എന്ന്.
ഇതില്‍ എന്ത് അപ്രായോഗിഗത ആണ് താങ്കള്‍ കാണുന്നത്. ഭാര്യയെ ഉപേക്ഷിക്കുന്നുവരുണ്ടാകും , പക്ഷെ അത് തുലോം തുച്ചമല്ലേ? ക്രിസ്ത്യാനികളുടെ കാര്യം വിട്. മുസ്ലീമുകള്‍ തന്നെ കുറെ പേരുണ്ടല്ലോ ഒരു ഭാര്യയുമായി ജീവിക്കുന്നവര്‍ . അതിന്റെ കണക്കുകള്‍ അവിടെ നില്ക്കട്ടെ .. മദ്യപാനം നബി നിറുത്തലാക്കി എന്ന് പറയുന്നു.മുസ്ലീമുകളില്‍ തന്നെ മദ്യപിക്കുന്നവര്‍ ഇല്ലേ? അപ്പോള്‍ അത് പ്രായാഗികമായിരുന്നോ? നിയമം എന്ന് പറയുന്നത് നിയമമാണ്. അനുസരിക്കാന്‍ കഴിയാത്തവര്‍ ഉണ്ടാകുമെങ്കിലും.എന്താ ശരിയല്ലേ?
ചോദ്യം എട്ടു..(പിന്നെയും പ്രായോഗികത.)
നബി പറഞ്ഞു, ഒന്നിലധികം ഭാര്യമാരെ തുല്യമായി പരിഗണിക്കാന്‍ കഴിയുന്നവരെ ഒന്നിലധികം വിവാഹം ചെയ്യാവൂ എന്ന്. അങ്ങിനെ ചെയ്യാന്‍ ആര്‍ക്കും സാധ്യമല്ല തന്നെ എന്ന അനുബന്ധവും നബി ചേര്‍ക്കുന്നുണ്ട്. എന്നിട്ടും നബി എത്ര കെട്ടി? എന്തൊരു പ്രായോഗികത അല്ലെ? അവനവന് പോലും താന്‍ പറഞ്ഞതിന് വില കൊടുക്കുന്നില്ല എന്നര്‍ത്ഥം ! ശരിയല്ലേ?
ചോദ്യം ഒമ്പത്.(ആവര്‍ത്തനം )
അല്ലാഹുവിന്റെ പ്രബോധനമാണ് താന്‍ പറയുന്നത് എന്ന് ഓരോ 'നാഴിക'യിലും നബി ആവര്‍ത്തിക്കുന്നത് കാണാം.
യേശുവോ മൂസയോ അങ്ങിനെ ആവര്‍ത്തിക്കുന്നില്ല. പകരം തെളിവുകള്‍ കാണിക്കുന്നു. കണ്ണുള്ളവര്‍ കാണട്ടെ എന്ന നിലപാട്. നബിയാണെങ്കില്‍ ആത്മ വിശ്വാസം ഇല്ലാത്തവനെ പോലെയാണ് പെരുമാറുന്നത്. അല്ലാഹുവിന്റെ വചനമാണ് താന്‍ പറയുന്നത് എന്ന് ആവര്‍ത്തിച്ച് സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയാണോ?
ചോദ്യം പത്ത്.
ബൈബിളില്‍ പിശാച് യേശുവിനെ പരീക്ഷിക്കുന്നത് കാണാം. ലളിതമായി യേശു പിശാചിനെ നിരാശപെടുതുന്നു. ഉത്കൃഷ്ട തെളിവായി നബി ഉയര്‍ത്തി കാട്ടിയ ഖുറാനിലെ ചില ആയത്തുകള്‍ പിശാചിന്റെതാണ് എന്ന് പരിതപിക്കുന്ന നബിയെ കാണാം. എന്ത് കൊണ്ടാണ് പിശാചിന്റെ പരീക്ഷണങ്ങളെ പരാജയപ്പെടുത്താന്‍ നബിക്ക് കഴിയാതെ പോയത്?
യോഹന്നാന്റെ പേര് ആദ്യം കിട്ടിയത് സ്നാപകന് തന്നയോ?
ഖുറാന് പറയുന്നു...
19:7 ഹേ, സകരിയ്യാ, തീര്‍ച്ചയായും നിനക്ക് നാം ഒരു ആണ്‍കുട്ടിയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര് യഹ്യാ എന്നാകുന്നു. മുമ്പ് നാം ആരെയും അവന്റെ പേര് ഉള്ളവരാക്കിയിട്ടില്ല.
ബൈബിള്‍ എന്ത് പറയുന്നു എന്ന് നോക്കാം.
Luke 1:59 പിതാവിന്റെ പേരനുസരിച്ച് സഖറിയാ എന്ന് അവനു പേരു നല്കാന് അവര്‍ ആഗ്രഹിച്ചു.60 എന്നാല്‍, ശിശുവിന്റെ അമ്മ അവരോടു പറഞ്ഞു: അങ്ങനെയല്ല, അവന് യോഹന്നാന് എന്നു വിളിക്കപ്പെടണം.61 അവര്‍ അവളോടു പറഞ്ഞു: നിന്റെ ബന്ധുക്കളിലാര്‍ക്കും ഈ പേര് ഇല്ലല്ലോ.
സംഭവം ലളിതം. ബൈബിളില്‍ പറഞ്ഞത് നബി മനസ്സിലാക്കി വന്നപ്പോള്‍ യോഹന്നാന് എന്ന പേര് ഇതിനു മുമ്പ് ആര്‍ക്കും ഇല്ലെന്നായി. ഇത് നബിയുടെ 'ഗബ്രിയേലിന്' പറ്റിയ തെറ്റാണോ അതോ ആരെങ്കിലും ബൈബിള്‍ തിരുതിയതാണോ?
ആമുഖത്തില്‍ പറഞ്ഞ പോലെ ഈ പൊരുത്തകേട് വിശ്വാസപരമായി നോക്കുമ്പോള്‍ അപ്രധാനമാണ്. ഇനി ബൈബിള്‍ തിരുത്തിയെന്ന് മുഖവിലയ്ക്കെടുക്കുകയാണെങ്കില്‍ എവിടെയെല്ലാം തിരുത്തണം?
ഇവിടെയൊക്കെ തിരുത്തണം ...
1 Chronicles 3:15 ജോസിയായുടെ പുത്രന്മാര്: ആദ്യജാതന് യോഹനാന്, രണ്ടാമന്‍യഹോയാക്കിം, മൂന്നാമന് സെദെക്കിയാ, നാലാമന് ഷല്ലൂം.
1 Chronicles 3:24 എലിയോവേനായുടെ പുത്രന്മാര്: ഹോദാവിയാ, എലിയാഷീബ്, പെലായാ, അക്കൂബ്, യോഹനാന്, ദലായാ, അനാനി ഇങ്ങനെ ഏഴുപേര്‍.
1 Chronicles 6:4 എലെയാസറിന്റെ സന്തതികള്‍ തലമുറക്രമത്തില്‍: ഫിനെഹാസ്, അബിഷുവാ,5 ബുക്കി, ഉസി,6 സെരഹിയാ, മെരായോത്,7 അമരിയ, അഹിത്തൂബ്,8 സാദോക്, അഹിമാസ്,9 അസറിയാ, യോഹനാന്,10 ജറുസലെമില്‍ സോളമന് പണിയിച്ച ദേവാലയത്തില്‍ പുരോഹിതശുശ്രൂഷ നടത്തിയ അസറിയാ,.....
Ezra 8:12 അസ്ഗാദിന്റെ കുടുംബത്തില്‍പെട്ട ഹക്കാത്താനിന്റെ മകന് യോഹനാനും നൂറ്റിപ്പത്തുപേരും.
2 Kings 25:23 ബാബിലോണ്‍രാജാവു ഗദാലിയായെ ദേശാധിപതിയാക്കിയെന്ന് അറിഞ്ഞ് അവിടെ ഉണ്ടായിരുന്ന സേനാപതികള്‍ സൈന്യസമേതം മിസ്പായില്‍ ഗദാലിയായുടെ അടുത്തു ചെന്നു. അവര്‍ നെത്താനിയായുടെ മകന് ഇസ്മായേല്‍, കരെയായുടെ മകന് യോഹനാന്, നെത്തൊഫാത്യനായ തന്‍ഹുമേത്തിന്റെ മകന് സെറായിയാ, മക്കാക്യന്റെ മകന് യാസനിയാ
ഖുറാന് വക്താക്കള്‍ പറയുന്നത്... ആ ജോണ്‍ ആല്ല ഈ ജോണ്‍ എന്നാണ്. മറ്റൊരാളുടെ അഭിപ്രായം പ്രവാചക ഗുണമുള്ള വേറൊരു യോഹന്നാനും മുമ്പ് ഉണ്ടായിട്ടില്ല എന്നാണു നബി പറഞ്ഞത് എന്നായി. Shakir എന്ന കഷി പരിഭാഷ തന്നെ മാറ്റി കളഞ്ഞു... "അവനു തുല്യരായി വേരെയോരാളെയും ഉണ്ടാക്കിയിട്ടില്ല " എന്നാക്കി. അറബി അറിയുന്ന സുഹൃത്തുക്കള്‍ക്ക് വിട്ടുകൊടുക്കുന്നു. Shakir പറയുന്നതാണ് ശരിയെങ്കില്‍ ഈ മലയാളം പരിഭാഷ അതിനനുസരിച്ച് ശരിയാക്കണേ. ലിങ്ക്.
നബിയുടെ ഓര്‍മ്മ ശക്തിയുടെ പരിമിതിയാണോ മറുഭാഷയിലുള്ള ബൈബിള്‍ മനസിലാക്കിയത്തിലുള്ള വീഴ്ചയോ ഇവിടെ സംഭവിച്ചിരിക്കുന്നത് !?
Monday, October 25, 2010
മോശയെ ദത്തെടുത്തത് ആര്? ഫറവോന്റെ മകളോ ഭാര്യയോ?
ബൈബിളില്‍ പറയുന്നത് ഫറവോന്റെ പുതി ദത്തെടുത്തു എന്നാണ്.
Exodus 2:5 അപ്പോള്‍ ഫറവോയുടെ പുത്രിവന്ന് കുളിക്കാന്‍ നദിയിലേക്കി റങ്ങി. അവളുടെ തോഴിമാര് നദീതീരത്തിലൂടെ നടക്കുകയായിരുന്നു. രാജകുമാരി ഞാങ്ങണച്ചെടികളുടെയിടയില്‍ ആ പേടകം കണ്ടു . ഒരു ദാസിയെ അയച്ച് അവള് അതെടുപ്പിച്ചു.6 തുറന്നുനോക്കിയപ്പോള്‍ അവള് ശിശുവിനെകണ്ടു . അവന് കരയുകയായിരുന്നു. അവള്‍ക്ക് അവനോട് അനുകമ്പ തോന്നി. ഇത് ഒരു ഹെബ്രായ ശിശുവാണ് എന്ന് അവള് പറഞ്ഞു.7 അപ്പോള്‍ അവന്റെ സഹോദരി ഫറവോയുടെ പുത്രിയോടു ചോദിച്ചു: നിനക്കുവേണ്ടി ഈ കുട്ടിയെ മുലയൂട്ടി വളര്‍ത്തുന്നതിന് ഒരു ഹെബ്രായ സ്ത്രീയെ ഞാന്‍ വിളിച്ചുകൊണ്ട് വരട്ടെയോ?8 ഫറവോയുടെ പുത്രി അവളോടു പറഞ്ഞു: അങ്ങനെയാവട്ടെ. അവള് പോയി ശിശുവിന്റെ അമ്മയെ വിളിച്ചുകൊണ്ടു വന്നു.9 ഫറവോയുടെ പുത്രി അവളോടു പറഞ്ഞു: ഈ ശിശുവിനെ കൊണ്ടു പോയി എനിക്കുവേണ്ടി മുലയൂട്ടി വളര്‍ത്തുക. ഞാന്‍ നിനക്കു ശമ്പളം തന്നുകൊള്ളാം. അവള് ശിശുവിനെ കൊണ്ടുപോയി വളര്‍ത്തി.10 ശിശു വളര്‍ന്നപ്പോള്‍ അവള് അവനെ ഫറവോയുടെ പുത്രിയുടെയടുക്കല്‍കൊണ്ടു ചെന്നു. അവള് അവനെ പുത്രനായി സ്വീകരിച്ചു. ഞാന്‍ അവനെ വെള്ളത്തില്‍ നിന്നെടുത്തു എന്നുപറഞ്ഞുകൊണ്ട് അവള് അവനു മോശ എന്നു പേരിട്ടു.
ഖുറാന് പറയുന്നത് ഫറവോന്റെ ഭാര്യ എന്നും.
ഖുറാന് 28:7 മൂസായുടെ മാതാവിന് നാം ബോധനം നല്കി: അവന്ന് നീ മുലകൊടുത്തു കൊള്ളുക. ഇനി അവന്റെ കാര്യത്തില്‍ നിനക്ക് ഭയം തോന്നുകയാണെങ്കില്‍ അവനെ നീ നദിയില്‍ ഇട്ടേക്കുക. നീ ഭയപ്പെടുകയും ദുഃഖിക്കുകയും വേണ്ട. തീര്‍ച്ചയായും അവനെ നാം നിന്റെ അടുത്തേക്ക് തിരിച്ച് കൊണ്ട് വരുന്നതും , അവനെ ദൈവദൂതന്മാരില് ഒരാളാക്കുന്നതുമാണ്.
8 എന്നിട്ട് ഫിര്‍ഔന്റെ ആളുകള്‍ അവനെ ( നദിയില്‍ നിന്ന് ) കണ്ടെടുത്തു. അവന് അവരുടെ ശത്രുവും ദുഃഖഹേതുവും ആയിരിക്കാന്‍ വേണ്ടി. തീര്‍ച്ചയായും ഫിര്‍ഔനും ഹാമാനും അവരുടെ സൈന്യങ്ങളും അബദ്ധം പറ്റിയവരായിരുന്നു
9. ഫിര്‍ഔന്റെ ഭാര്യ പറഞ്ഞു: എനിക്കും അങ്ങേക്കും കണ്ണിന് കുളിര്‍മയത്രെ ( ഈ കുട്ടി. ) അതിനാല്‍ ഇവനെ നിങ്ങള്‍ കൊല്ലരുത്. ഇവന് നമുക്ക് ഉപകരിച്ചേക്കാം. അല്ലെങ്കില്‍ ഇവനെ നമുക്ക് ഒരു മകനായി സ്വീകരിക്കാം. അവര്‍ യാഥാര്‍ത്ഥ്യം ഗ്രഹിച്ചിരുന്നില്ല.
ഒരു കാര്യത്തില്‍ യോജിപ്പുണ്ട്.... ഫറവോന്റെ കുടുംബമാണ് ദത്തെടുത്തത്... അല്ലെങ്കില്‍ ഇതേതു മോശ എന്ന് ആളുകള്‍ ചോദിച്ചു പോയേനെ.
എന്ത് കൊണ്ടാണ് ഈ വൈരുദ്ധ്യം എന്ന് ചോദിച്ചാല്‍ തുന്നി വെച്ച ഉത്തരം കിട്ടും. എന്ത്? ബൈബിള്‍ തിരുത്തിയതാണെന്ന് ? ആര് പറഞ്ഞു. ഖുറാന് പറഞ്ഞു! താരതമ്യം ചെയ്യപ്പെടുന്ന പുസ്തകം തന്നെ പറഞ്ഞു മറ്റേ പുസ്തകം തിരുത്തിയതാണ് എന്ന്. ഫറവോന്റെ ഭാര്യ എന്നിടത്ത് പുത്രി എന്നെഴെതിയാല്‍ എന്ത് കിട്ടാനാണ്? നബി ജനിക്കുന്നതിനും മുന്നൂറു വര്‍ഷം മുമ്പ് എഴുതപ്പെട്ട ബൈബിള്‍ സ്ക്രിപ്റ്റ് നെറ്റില്‍ ഉണ്ട്. "ഫറവോന്റെ ഭാര്യയാണ് മോശയെ ദത്തെടുത്തത് " എന്ന് നബി എഴുതും എന്ന് മുന്‍ കൂട്ടി കണ്ടത് കൊണ്ടാണോ ബൈബിള്‍ തിരുത്തപ്പെട്ടത്? അങ്ങിനെയെങ്കില്‍ ആരായിരിക്കും പ്രവാചകന് ?
Friday, October 22, 2010
ജോസഫിന്റെ അമ്മ മരിച്ച വിവരം നബിയ്ക്ക് അറിയില്ലായിരുന്നു.
ഖുറാന് 12:99 അനന്തരം അവര്‍ യൂസുഫിന്റെ മുമ്പാകെ പ്രവേശിച്ചപ്പോള്‍ അദ്ദേഹം ( യൂസുഫ് ) തന്റെ മാതാപിതാക്കളെ തന്നിലേക്ക് അണച്ചു കൂട്ടി. അദ്ദേഹം പറഞ്ഞു: അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം നിങ്ങള്‍ നിര്‍ഭയരായിക്കൊണ്ട് ഈജിപ്തില്‍ പ്രവേശിച്ചു കൊള്ളുക.
100 അദ്ദേഹം തന്റെ മാതാപിതാക്കളെ രാജപീഠത്തിന്മേല് കയറ്റിയിരുത്തി. അവര്‍ അദ്ദേഹത്തിന്റെ മുമ്പില്‍ പ്രണാമം ചെയ്യുന്നവരായിക്കൊണ്ട് വീണു. അദ്ദേഹം പറഞ്ഞു: എന്റെ പിതാവേ, മുമ്പ് ഞാന്‍ കണ്ട സ്വപ്നം പുലര്‍ന്നതാണിത്. എന്റെ രക്ഷിതാവ് അതൊരു യാഥാര്‍ത്ഥ്യമാക്കിത്തീര്‍ത്തിരിക്കുന്നു. എന്നെ അവന് ജയിലില്‍ നിന്ന് പുറത്തുകൊണ്ട് വന്ന സന്ദര്‍ഭത്തിലും എന്റെയും എന്റെ സഹോദരങ്ങളുടെയും ഇടയില്‍ പിശാച് കുഴപ്പം ഇളക്കിവിട്ടതിന് ശേഷം മരുഭൂമിയില്‍ നിന്ന് അവന് നിങ്ങളെയെല്ലാവരെയും ( എന്റെ അടുത്തേക്ക് ) കൊണ്ടുവന്ന സന്ദര്‍ഭത്തിലും അവന് എനിക്ക് ഉപകാരം ചെയ്തിരിക്കുന്നു. തീര്‍ച്ചയായും എന്റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി നിയന്ത്രിക്കുന്നവനത്രെ. തീര്‍ച്ചയായും അവന് എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
പക്ഷെ ജോസഫിന്റെ അനിയനായ ബഞ്ചമിനെ പ്രസവിച്ചതിനു ശേഷം റാഹേല്‍ മരിച്ചു എന്നാണ് ബൈബിള്‍ പറയുന്നത്.
Genesis 35:16 ബേഥേലില്‍നിന്ന് അവര്‍യാത്ര തുടര്‍ന്നു. എഫ്രാത്തായില്‍ എത്തുന്നതിനു കുറച്ചു മുന്‍പ് റാഹേലിനു പ്രസവവേദന തുടങ്ങി.17 പ്രസവക്ളേശം കഠിനമായപ്പോള്‍ സൂതികര്‍മിണി അവളോടു പറഞ്ഞു: പേടിക്കേണ്ടാ, നിനക്ക് ഇപ്രാവശ്യവും ഒരു പുത്രനെ ലഭിക്കും.18 എന്നാല്‍, അവള് മരിക്കുകയായിരുന്നു. ജീവന് വേര്‍പെടുന്ന സമയത്ത്, അവള് അവനെ ബനോനി എന്നു പേര് വിളിച്ചു. പക്ഷേ, അവന്റെ പിതാവ് അവനു ബഞ്ചമിന് എന്നാണു പേരിട്ടത്.19 റാഹേല്‍ മരിച്ചു. .... . 23 റാഹേലിന്റെ പുത്രന്മാര്:ജോസഫ്, ബഞ്ചമിന്. ....
ഖുറാന് പ്രകാരം സ്വന്തം അമ്മയെയാണ് , അമ്മ എന്ന് വിളികേണ്ടത്. (സൂക്തം 58:2 ... അവരുടെ മാതാക്കള്‍ അവരെ പ്രസവിച്ച സ്ത്രീകള്‍ അല്ലാതെ മറ്റാരുമല്ല...).
ഇപ്പോഴത്തെ പരിതസ്ഥിതിയില്‍ ഒരു പക്ഷെ നമ്മള് അച്ഛന്റെ രണ്ടാമത്തെ ഭാര്യയേയും അമ്മ എന്ന് വിളിക്കുമായിരിക്കും. യാക്കോബിന് രണ്ടു ഭാര്യമാരുണ്ടായിരുന്നു. ലെയാ, റാഹേല്‍ ! റാഹേല്‍ മരിച്ചത് എപ്പോഴാണെന്ന് നമ്മള് കണ്ടു. ലെയായെ അടക്കിയതിന്റെ സൂചനയും ബൈബിളില്‍ ഉണ്ട്.
യാക്കോബിന്റെ മരണം Genesis 49:29-33 യാക്കോബ് അവരോടാവശ്യപ്പെട്ടു: ഞാന്‍ എന്റെ ആളുകളോടു ചേരുകയായി. ഹിത്യനായ എഫ്രോണിന്റെ വയലിലുള്ള ഗുഹയില്‍ എന്റെ പിതാക്കന്മാരുടെയടുത്ത് എന്നെയും അടക്കുക.30 മാമ്രേക്കു കിഴക്ക് കാനാന്‍ദേശത്തുള്ള മക്പെലായിലെ വയലിലാണ് ആ ഗുഹ. ശ്മശാനഭൂമിക്കുവേണ്ടി ഹിത്യനായ എഫ്രോണില്‍നിന്ന് അബ്രാഹം അവകാശമായി വാങ്ങിയതാണ് ആ വയലും ഗുഹയും.31 അബ്രാഹത്തെയും ഭാര്യ സാറായെയും അവിടെയാണ് അവര്‍ അടക്കം ചെയ്തത്. അവിടെത്തന്നെയാണ് ഇസഹാക്കിനെയും ഭാര്യ റബേക്കയെയും സംസ്കരിച്ചത്. ഞാന്‍ ലെയായെ സംസ്കരിച്ചതും അവിടെത്തന്നെ.32 വയലും അതിലുള്ള ഗുഹയും ഹിത്യരുടെ കൈയില്‍ നിന്നാണു വാങ്ങിയത്.33 തനിക്കു പറയാനുണ്ടായിരുന്നതു പറഞ്ഞു തീര്‍ന്നപ്പോള്‍ യാക്കോബ് കിടക്കയിലേക്കു ചാഞ്ഞു. അവന് അന്ത്യശ്വാസം വലിച്ച് തന്റെ ജനത്തോടുചേര്‍ന്നു.
ഈജിപ്തതിലേക്ക് വന്ന ശേഷം യാക്കോബ് തിരിച്ചു നാട്ടിലേക്ക് പോയിട്ടില്ല . ഇതിനര്‍ത്ഥം ഈജിപ്തിലേക്ക് വരുന്നതിനു മുമ്പേ ലെയായും മരിച്ചു എന്നാണ്. അതുകൊണ്ടാണ് അബ്രാഹതിന്റെയും സാറയുടെയും ഒപ്പം ലെയായെയും അടക്കുവാന്‍ സാധിച്ചത്. തന്നെയും അവിടെ അടക്കണം എന്ന് പറഞ്ഞു കൊണ്ടാണ് യാക്കോബ് മരിക്കുന്നത്.
എന്നിരുന്നാലും ആരൊക്കെ ഈജിപ്തിലേക്ക് യാക്കോബിന്റെ കൂടെ പോയി എന്ന് പരിശോധിക്കാം. ..
Genesis 46:5 യാക്കോബ് ബേര്‍ഷെബായില്‍നിന്നുയാത്രയായി. ഫറവോ കൊടുത്തയച്ചിരുന്ന രഥങ്ങളില്‍ ഇസ്രായേലിന്റെ മക്കള്‍ പിതാവായ യാക്കോബിനെയും തങ്ങളുടെ കുഞ്ഞുങ്ങളെയും ഭാര്യമാരെയും കയറ്റിക്കൊണ്ടുപോയി.6 തങ്ങളുടെ കന്നുകാലികളും കാനാന്‍ നാട്ടില്‍ തങ്ങള്‍ക്കുണ്ടായിരുന്ന വസ്തുവകകളും അവര്‍ കൂടെ കൊണ്ടു പോയി.
ഇവിടെ മാതാവിന്റെ കാര്യത്തില്‍ നിശബ്ദമാണ്. അതിനു കാരണം ലെയാ മരിച്ചു പോയി എന്നത് തന്നെ. താത്പര്യമുള്ളവര്‍ക്ക് അവരുടെ കൂടെ കൊണ്ട് പോയ ആളുകളുടെയും പേര് വിവരം തന്നെ ബൈബിളില്‍ കൊടുത്തിട്ടുണ്ട്.
Genesis 46:26 പുത്രന്മാരുടെ ഭാര്യമാരെക്കൂടാതെ യാക്കോബിന്റെ കൂടെ ഈജിപ്തിലേക്കു വന്ന അവന്റെ സന്താനങ്ങള്‍ അറുപത്താറുപേരാണ്.
ഈ മുഴുവന്‍ ആളുകളുടെ പേര് വിവരം Genesis 46:7-26 വരെ കൊടുത്തിട്ടുണ്ട്. അതിലൊന്നും ലെയായെ പരാമര്‍ശിച്ചിട്ടില്ല.
ഇനി പറയൂ... ആരായിരുന്നു ഖുറാനില്‍ പരാമര്‍ശിച്ച ജോസഫിന്റെ മാതാപിതാക്കള്‍ ?
ശ്രദ്ധിക്കുക ബൈബിള്‍ തിരുത്താനയിരുന്നുവെങ്കില്‍ ...
ഒന്ന്) റാഹേല്‍ മരിച്ച പാരഗ്രാഫ് കൂട്ടിച്ചേര്‍ക്കണം,
രണ്ട്) യാക്കോബിന്റെ മരണ സന്ദേശത്തില്‍ ലെയായുടെ പേര് ചേര്‍ക്കണം,
മൂന്ന്) ഈജിപ്തിലെക്ക് പോയവരുടെ നീണ്ട പട്ടികയില്‍ നിന്ന് ലെയയെയും റാഹേലിനെയും നീക്കണം.
ഇതൊക്കെ തിരുത്തിയില്ലെങ്കിലും യൂദന്മാരുടെയോ ക്രിസ്ത്യാനികലുടെയോ വിശ്വാസത്തിനു കോട്ടമൊന്നും സംഭവിക്കില്ല. അത്രയ്ക്കും അപ്രധാനമായ ഒരു കാര്യത്തില്‍ സൂക്ഷമത പാലിക്കാന്‍ ഖുരാന് സാധിച്ചില്ല.
Monday, October 18, 2010
അബ്രാഹത്തിന്റെ ആദ്യ പേര് എന്തായിരുന്നു എന്ന് ഖുരാന് അറിയില്ല.
ഈ ചോദ്യം ബൈബിള്‍ ക്വിസുകളില്‍ കാണാം. എന്ത് കൊണ്ടാണ് ഇതൊരു ക്വിസ് ചോദ്യമായത്? കാരണം അബ്രാഹത്തിന്റെ ചെറുപ്പത്തിലുള്ള പേര് മറ്റോന്നായിരുന്നു. ഒരു സാധാരണ ക്രിസ്ത്യാനികള്‍ക്ക് പോലും അറിയാത്ത ഒരു കാര്യമാണത്. (അല്ലെങ്കില്‍ ശ്രദ്ധിക്കാത്ത, വളരെ അപ്രധാനമായ കാര്യമാണത്) .
ആ പേര് എന്തായിരുന്നു എന്ന് ബൈബിളില്‍ ഉണ്ട് .
Genesis 17:1 അബ്രാമിനു തൊണ്ണൂറ്റൊമ്പതു വയ സ്സായപ്പോള്‍ കര്‍ത്താവു പ്രത്യക്ഷപ്പെട്ട് അവനോടരുളിച്ചെയ്തു: സര്‍വശക്തനായ ദൈവമാണ് ഞാന്‍; എന്റെ മുമ്പില്‍ വ്യാപരിക്കുക; കുറ്റമറ്റവനായി വര്‍ത്തിക്കുക.2 നീയുമായി ഞാന്‍ എന്റെ ഉടമ്പടി സ്ഥാപിക്കും. ഞാന്‍ നിനക്കു വളരെയേറെസന്തതികളെ നല്‍കും.3 അപ്പോള്‍ അബ്രാം സാഷ്ടാംഗംപ്രണമിച്ചു. ദൈവം അവനോട് അരുളിച്ചെയ്തു:4 ഇതാ! നീയുമായുള്ള എന്റെ ഉടമ്പടി: നീ അനവധി ജനതകള്‍ക്കു പിതാവായിരിക്കും.5 ഇനിമേല്‍ നീ അബ്രാം എന്നു വിളിക്കപ്പെടുകയില്ല. നിന്റെ പേര് അബ്രാഹം എന്നായിരിക്കും. ഞാന്‍ നിന്നെ അനവധി ജനതകളുടെ പിതാവാക്കിയിരിക്കുന്നു.
എല്ലാം അല്ലാഹുവില്‍ നിന്ന് അറിയുന്നു എന്നവകാശപ്പെടുന്ന ഖുരാന് പക്ഷെ ഇതറിയില്ല.
ഖുറാന് 21:60 ചിലര്‍ പറഞ്ഞു: ഇബ്രാഹീം എന്ന് വിളിക്കപ്പെടുന്ന ഒരു ചെറുപ്പക്കാരന് ആ ദൈവങ്ങളെപ്പറ്റി പരാമര്‍ശിക്കുന്നത് ഞങ്ങള്‍ കേട്ടിണ്ട്.
99 വയസ്സുള്ളപ്പോഴാണ് അബ്രാഹം എന്ന പേര് അദ്ദേഹത്തിന് കിട്ടിയതെന്ന് പഴയനിയമം പറയുമ്പോള്‍ ഖുറാന് പറയുന്നത് ചെറുപ്പത്തിലേ അങ്ങിനെ വിളിക്കപ്പെട്ടിരുന്നു എന്നാണ്. 99 വയസ്സ് എന്നത് അന്നത്തെ കാലത്ത് ചെറുപ്പമാണോ എന്നറിയാന്‍ Genesis 17:17 വായിക്കുക.
Genesis 17:17 അപ്പോള്‍ അബ്രാഹം കമിഴ്ന്നുവീണു ചിരിച്ചുകൊണ്ട് ആത്മഗതംചെയ്തു: നൂറു വയസ്സു തികഞ്ഞവനു കുഞ്ഞുജനിക്കുമോ? തൊണ്ണൂറെത്തിയ സാറാ ഇനി പ്രസവിക്കുമോ?
ബൈബിളാണ് തിരുത്തപ്പെട്ടതെങ്കില്‍ ഒരു ആത്മഗതം അടക്കം ആറു വരികളും, അതിനു മുമ്പേ അബ്രാഹം എന്നുള്ളിടത്ത് അബ്രാം എന്നും എഴുതി ചേര്‍ക്കണം. മറിച്ചു ചിന്തിക്കുകയാണെങ്കിലോ...
എന്തുകൊണ്ടാണ് അബ്രഹാത്തിനു മുമ്പേ ഒരു പേരുണ്ടായിരുന്നു എന്ന് നബിയ്ക്ക് അറിയാതെ പോയത്? ലളിതം. പുരാണ കഥകള്‍ പറഞ്ഞു കൊടുത്തവര്‍ ഈ അപ്രധാനമായ കാര്യം പറഞ്ഞിട്ടുണ്ടാവില്ല.
അല്ലെങ്കില്‍ മറ്റൊരു കാരണമാകാം. പഴയനിയമത്തിലെ യഹോവ ആയിരിക്കില്ല ഖുറാന് ഓതി കൊടുത്ത അലാഹു.
Thursday, October 14, 2010
മോശയോ അതോ യാക്കോബോ?
യാക്കോബ് തന്റെ ഭാവി വധുവിനെ കാണുന്ന സന്ദര്‍ഭം ഇവിടെ...
Genesis 29:1-30 (പൂര്‍ണ്ണ രൂപത്തില്‍ ഇവിടെ വായിക്കാം)
യാക്കോബിന്റെ അമ്മയുടെ ബന്ധുവായ ലാബാന്റെ രണ്ടു പുത്രിമാരെയാണ് യാക്കോബ് വിവാഹം കഴിക്കുന്നത്. ഇതിനു വേണ്ടി ലാബാന്റെ കീഴില്‍ രണ്ടു തവണ യാക്കോബിന് പണിയെടുക്കേണ്ടി വന്നു. പൂര്‍ണ്ണ രൂപം വായിക്കുക...
Genesis 29
ലാബാന്റെ വീട്ടില്‍ 1 യാക്കോബ് യാത്ര തുടര്‍ന്നു. കിഴക്കുള്ളവരുടെ ദേശത്ത് അവന് എത്തിച്ചേര്‍ന്നു.2 അവിടെ വയലില്‍ ഒരു കിണര്‍ കണ്ടു ; അതിനു ചുറ്റും മൂന്ന് ആട്ടിന്‍പറ്റങ്ങളും. ആ കിണറ്റില്‍നിന്നാണ് ആടുകള്‍ക്കെല്ലാം വെള്ളം കൊടുത്തിരുന്നത്. വലിയൊരു കല്ലുകൊണ്ടു കിണര്‍ മൂടിയിരുന്നു.3 ആട്ടിന്‍പറ്റങ്ങളെല്ലാം എത്തിച്ചേരുമ്പോള്‍ അവര്‍ കിണറ്റുവക്കത്തുനിന്നു കല്ലുരുട്ടിമാറ്റി ആടുകള്‍ക്കു വെള്ളംകൊടുക്കും. അതുകഴിഞ്ഞ്, കല്ല് ഉരുട്ടിവച്ചു കിണറടയ്ക്കുകയും ചെയ്യും.4 യാക്കോബ് അവരോടു ചോദിച്ചു: സഹോദരന്മാരേ, നിങ്ങള്‍ എവിടെനിന്നു വരുന്നു? ഹാരാനില്‍ നിന്ന് എന്ന് അവര്‍ മറുപടി പറഞ്ഞു.5 അവന് വീനടും ചോദിച്ചു: നിങ്ങള്‍ നാഹോറിന്റെ മകന് ലാബാനെ അറിയുമോ? അറിയും എന്ന് അവര്‍ പറഞ്ഞു.6 അവനു സുഖ മാണോ? അവന് ചോദിച്ചു. അതേ, അവര്‍ പറഞ്ഞു. ഇതാ അവന്റെ മകള്‍ റാഹേല്‍ ആടുകളുമായി വരുന്നു.7 അവന് പറഞ്ഞു: പകല്‍ ഇനിയും ഏറെയുണ്ടുല്ലോ. ആടുകളെ ആലയിലാക്കാന്‍നേരമായിട്ടില്ല. ആടുകള്‍ക്കു വെള്ളം കൊടുത്ത് അവയെകൊണ്ടു പോയി തീറ്റുക.8 അവര്‍ പറഞ്ഞു: അങ്ങിനെയല്ല, ആട്ടിന്‍പറ്റങ്ങളെല്ലാം വന്നെത്തുമ്പോഴേ കല്ലുരുട്ടിമാറ്റി ആടുകള്‍ക്കു വെള്ളം കൊടുക്കാറുള്ളു.9 അവന് അവരുമായി സംസാരിച്ചുകൊണ്ടിരിക്കേ റാഹേല്‍ തന്റെ പിതാവിന്റെ ആടുകളുമായി വന്നു. അവളാണ് അവയെ മേയിച്ചിരുന്നത്.10 തന്റെ മാതൃസഹോദരനായ ലാബാന്റെ മകള്‍ റാഹേലിനെയും അവന്റെ ആടുകളെയും കണ്ടപ്പോള്‍ യാക്കോബ് ചെന്ന് കിണര്‍ മൂടിയിരുന്ന കല്ല് ഉരുട്ടിമാറ്റുകയും ലാബാന്റെ ആടുകള്‍ക്കു വെള്ളം കൊടുക്കുകയും ചെയ്തു.11 പിന്നീട് അവന് റാഹേലിനെ ചുംബിക്കുകയും ഉറക്കെ കരയുകയും ചെയ്തു.12 താന്‍ അവളുടെ പിതാവിന്റെ ബന്ധുവും റബേക്കായുടെ മകനുമാണെന്ന് യാക്കോബ് അവളോടു പറഞ്ഞു. അവള് ഓടിച്ചെന്നു പിതാവിനെ വിവരമറിയിച്ചു.13 തന്റെ സഹോദരിയുടെ പുത്രനായ യാക്കോബിന്റെ വാര്‍ത്ത കേട്ടപ്പോള്‍ ലാബാന്‍ അവനെ കാണാന്‍ ഓടിയെത്തി. അവന് യാക്കോബിനെ കെട്ടിപ്പിടിച്ചു ചുംബിച്ചു വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി. യാക്കോബ് വിവരങ്ങളെല്ലാം ലാബാനോടു പറഞ്ഞു.14 ലാബാന്‍ പറഞ്ഞു: എന്റെ അസ്ഥിയും മാംസവും തന്നെയാണു നീ. ഒരു മാസം യാക്കോബ് അവന്റെ കൂടെ പാര്‍ത്തു. യാക്കോബിന്റെ വിവാഹം 15 ഒരുദിവസം ലാബാന്‍ യാക്കോബിനെ വിളിച്ചു പറഞ്ഞു: നീ എന്റെ ചാര്‍ച്ചക്കാരനാണെന്നു കരുതി എനിക്കുവേണ്ടി എന്തിനു വെറുതേ പണിയെടുക്കുന്നു? നിനക്കെന്തു പ്രതിഫലം വേണമെന്നു പറയുക.16 ലാബാനു രണ്ടു പുത്രിമാരുണ്ടായിരുന്നു. മൂത്ത വളുടെ പേര് ലെയാ എന്നും ഇളയവളുടെപേര്‍ റാഹേല്‍ എന്നും.17 ലെയായുടെ കണ്ണുകള്‍ മങ്ങിയവയായിരുന്നു. റാഹേലാകട്ടെ സുന്ദരിയും വടിവൊത്തവളും ആയിരുന്നു.18 യാക്കോബ് റാഹേലില്‍ അനുരക്തനായി. അവന് ലാബാനോടു പറഞ്ഞു: അങ്ങയുടെ ഇളയമകളായ റാഹേലിനുവേണ്ടി ഏഴു കൊല്ലം അങ്ങയുടെ കീഴില്‍ ഞാന്‍ ജോലിചെയ്യാം.19 ലാബാന്‍ പറഞ്ഞു: അവളെ മറ്റാര്‍ക്കെങ്കിലും കൊടുക്കുന്നതിനെക്കാള്‍ നല്ലതു നിനക്കുതരുന്നതാണ്. എന്റെ കൂടെ പാര്‍ത്തുകൊള്ളുക.20 അങ്ങനെ റാഹേ ലിനു വേണ്ടി യാക്കോബ് ഏഴുകൊല്ലം പണിയെടുത്തു. അവളോടുള്ള സ്നേഹംമൂലം ആ വര്‍ഷങ്ങള്‍ ഏതാനും നാളുകളായേ അവനു തോന്നിയുള്ളു.21 യാക്കോബ് ലാബാനോടു പറഞ്ഞു: പറഞ്ഞിരുന്ന സമയം പൂര്‍ത്തിയായി. എനിക്കെന്റെ ഭാര്യയെ തരുക. ഞാന്‍ അവളോടു ചേരട്ടെ.22 ലാബാന്‍ നാട്ടിലുള്ളവരെയെല്ലാം വിളിച്ചുകൂട്ടി ഒരു വിരുന്നു നടത്തി.23 രാത്രിയായപ്പോള്‍ അവന് തന്റെ മകള്‍ ലെയായെ യാക്കോബിന്റെ അടുത്തേക്കു കൊണ്ടു ചെന്നു. അവന് അവളോടുകൂടെ ശയിച്ചു.24 ലാബാന്‍ ലെയായ്ക്കു പരിചാരികയായി തന്റെ അ ടിമയായ സില്‍ഫായെ കൊടുത്തു.25 നേരം വെളുത്തപ്പോള്‍ ലെയായെയാണ് തനിക്കു ലഭിച്ചതെന്ന് അവന് മനസ്സിലാക്കി. അവന് ലാബാനോടു പറഞ്ഞു: എന്താണ് അങ്ങ് ഈ ചെയ്തത്? റാഹേലിനു വേണ്ടിയല്ലേ ഞാന്‍ പണിയെടുത്തത്? എന്നെ ചതിച്ചത് എന്തിന്?26 ലാബാന്‍ പറഞ്ഞു: മൂത്ത വള് നില്‍ക്കേ ഇളയവളെ പറഞ്ഞയയ്ക്കുക ഞങ്ങളുടെ നാട്ടില്‍ പതിവില്ല.27 ഇവളുടെ വിവാഹവാരം പൂര്‍ത്തിയാകട്ടെ. അതിനുശേഷം ഇളയവളെയും നിനക്കു തരാം. ഏഴുവര്‍ഷത്തേക്കുകൂടി നീ എനിക്കുവേണ്ടി വേലചെയ്യണം.28 യാക്കോബ് സമ്മതിച്ചു. വിവാഹവാരം പൂര്‍ത്തിയായപ്പോള്‍ ലാബാന്‍ തന്റെ മകളായ റാഹേലിനെയും അവനു ഭാര്യയായി നല്കി.29 തന്റെ അടിമയായ ബില്‍ഹായെ ലാബാന്‍ റാഹേലിനു പരിചാരികയായി നല്കി.30 യാക്കോബ് റാഹേലിന്റെ കൂടെയും ശയിച്ചു. അവന് ലെയായെക്കാള്‍ കൂടുതല്‍ റാഹേലിനെ സ്നേഹിച്ചു. ഏഴുവര്‍ഷം കൂടി അവന് ലാബാന്റെ കീഴില്‍ വേലചെയ്തു.
ഖുറാന് മോശയുടെ വിവാഹം പറയുന്നത് ശ്രദ്ധിക്കുക... മോശ രണ്ടു സ്ത്രീകളെ കണ്ടു മുട്ടുന്നു. അവരുടെ പിതാവിന്റെ കീഴില്‍ വേല ചെയ്താല്‍ ഒരുവളെ തരാം എന്നാ വ്യവസ്ഥ. രണ്ടു കാലഘട്ടം പരാമര്‍ശിക്കുന്നതും കാണാം
ഖുറാന് 28:22 മദ്യന്റെ നേര്‍ക്ക് യാത്ര തിരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവ് ശരിയായ മാര്‍ഗത്തിലേക്ക് എന്നെ നയിച്ചേക്കാം. 23: മദ്യനിലെ ജലാശയത്തിങ്കല്‍ അദ്ദേഹം ചെന്നെത്തിയപ്പോള്‍ ആടുകള്‍ക്ക് വെള്ളം കൊടുത്ത് കൊണ്ടിരിക്കുന്ന ഒരു കൂട്ടം ആളുകളെ അതിന്നടുത്ത് അദ്ദേഹം കണ്ടെത്തി. അവരുടെ ഇപ്പുറത്തായി ( തങ്ങളുടെ ആട്ടിന്‍ പറ്റത്തെ ) തടഞ്ഞു നിര്‍ത്തിക്കൊണ്ടിരിക്കുന്ന രണ്ട് സ്ത്രീകളെയും അദ്ദേഹം കണ്ടു. അദ്ദേഹം ചോദിച്ചു: എന്താണ് നിങ്ങളുടെ പ്രശ്നം? അവര്‍ പറഞ്ഞു: ഇടയന്മാര് ( ആടുകള്‍ക്ക് വെള്ളം കൊടുത്ത് ) തിരിച്ചു കൊണ്ടു പോകുന്നത് വരെ ഞങ്ങള്‍ക്ക് വെള്ളം കൊടുക്കാനാവില്ല. ഞങ്ങളുടെ പിതാവാകട്ടെ വലിയൊരു വൃദ്ധനുമാണ്. 24: അങ്ങനെ അവര്‍ക്കു വേണ്ടി അദ്ദേഹം ( അവരുടെ കാലികള്‍ക്ക് ) വെള്ളം കൊടുത്തു. പിന്നീടദ്ദേഹം തണലിലേക്ക് മാറിയിരുന്നിട്ട് ഇപ്രകാരം പ്രാര്‍ത്ഥിച്ചു: എന്റെ രക്ഷിതാവേ, നീ എനിക്ക് ഇറക്കിത്തരുന്ന ഏതൊരു നന്മയ്ക്കും ഞാന്‍ ആവശ്യക്കാരനാകുന്നു. 25: അപ്പോള്‍ ആ രണ്ട് സ്ത്രീകളില്‍ ഒരാള്‍ നാണിച്ചു കൊണ്ട് അദ്ദേഹത്തിന്റെ അടുത്ത് നടന്നു ചെന്നിട്ട് പറഞ്ഞു: താങ്കള്‍ ഞങ്ങള്‍ക്കു വേണ്ടി ( ആടുകള്‍ക്ക് ) വെള്ളം കൊടുത്തതിനുള്ള പ്രതിഫലം താങ്കള്‍ക്കു നല്കുവാനായി എന്റെ പിതാവ് താങ്കളെ വിളിക്കുന്നു. അങ്ങനെ മൂസാ അദ്ദേഹത്തിന്റെ അടുത്ത് ചെന്നിട്ട് തന്റെ കഥ അദ്ദേഹത്തിന് വിവരിച്ചുകൊടുത്തപ്പോള്‍ അദ്ദേഹം പറഞ്ഞു: ഭയപ്പെടേണ്ട. അക്രമികളായ ആ ജനതയില്‍നിന്ന് നീ രക്ഷപ്പെട്ടിരിക്കുന്നു. 26: ആ രണ്ടുസ്ത്രീകളിലൊരാള്‍ പറഞ്ഞു: എന്റെ പിതാവേ, ഇദ്ദേഹത്തെ താങ്കള്‍ കൂലിക്കാരനായി നിര്‍ത്തുക. തീര്‍ച്ചയായും താങ്കള്‍ കൂലിക്കാരായി എടുക്കുന്നവരില്‍ ഏറ്റവും ഉത്തമന് ശക്തനും വിശ്വസ്തനുമായിട്ടുള്ളവനത്രെ. 27:അദ്ദേഹം ( പിതാവ് ) പറഞ്ഞു: നീ എട്ടു വര്‍ഷം എനിക്ക് കൂലിവേല ചെയ്യണം എന്ന വ്യവസ്ഥയില്‍ എന്റെ ഈ രണ്ടു പെണ്മക്കളില് ഒരാളെ നിനക്ക് വിവാഹം ചെയ്തു തരാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. ഇനി പത്തുവര്‍ഷം നീ പൂര്‍ത്തിയാക്കുകയാണെങ്കില്‍ അത് നിന്റെ ഇഷ്ടം. നിനക്ക് പ്രയാസമുണ്ടാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം നല്ല നിലയില്‍ വര്‍ത്തിക്കുന്നവരില്‍ ഒരാളായി നിനക്ക് എന്നെ കാണാം. 28:അദ്ദേഹം ( മൂസാ ) പറഞ്ഞു; ഞാനും താങ്കളും തമ്മിലുള്ള നിശ്ചയം അതു തന്നെ. ഈ രണ്ട് അവധികളില്‍ ഏത് ഞാന്‍ നിറവേറ്റിയാലും എന്നോട് വിരോധമുണ്ടാകരുത്. നാം പറയുന്നതിന് അല്ലാഹു സാക്ഷിയാകുന്നു. 29:അങ്ങനെ മൂസാ ആ അവധി നിറവേറ്റുകയും, തന്റെ കുടുംബവും കൊണ്ട് യാത്രപോകുകയും ചെയ്തപ്പോള്‍ ....
ഇനി മോശയുടെ വിവാഹം ബൈബിളില്‍ ഇങ്ങനെ... ഇവിടെ ഏഴു പുത്രിമാര്‍ ... കൂലിപ്പണിയില്ല. കഥ/സന്ദര്‍ഭം മിക്കവാറും ഖുറാനില്‍ വിവരിച്ചത് പോലെ.
Exodus 2:15-22 ഫറവോ ഈ കാര്യം കേട്ടപ്പോള്‍മോശയെ വധിക്കാനുദ്യമിച്ചു. പക്ഷേ, മോശ ഫറവോയുടെ പിടിയില്‍പെടാതെ ഒളിച്ചോടി മിദിയാന്‍ നാട്ടിലെത്തി, അവിടെ ഒരു കിണറിനു സമീപം ഇരുന്നു.16 മിദിയാനിലെ പുരോഹിതന് ഏഴു പെണ്‍മക്കളുണ്ടായിരുന്നു. അവര്‍ പിതാവിന്റെ ആടുകള്‍ക്കു കുടിക്കാന്‍ തൊട്ടികളില്‍ വെള്ളം കോരി നിറച്ചു.17 അപ്പോള്‍ ചില ആട്ടിടയന്മാര് വന്ന് അവരെ ഓടിച്ചു. എന്നാല്‍, മോശ ആ പെണ്‍കുട്ടികളുടെ സഹായത്തിനെത്തുകയും അവരുടെ ആടുകള്‍ക്കു വെള്ളം കൊടുക്കുകയും ചെയ്തു.18 അവര്‍ പിതാവായ റവുവേലിന്റെ യടുക്കല്‍ മടങ്ങിച്ചെന്നപ്പോള്‍ അവന് ചോദിച്ചു: നിങ്ങള്‍ ഇന്നു നേരത്തേ തിരിച്ചെത്തിയതെങ്ങനെ?19 അവര്‍ പറഞ്ഞു: ഈജിപ്തുകാരനായ ഒരാള്‍ ഞങ്ങളെ ഇടയന്മാരില് നിന്നു രക്ഷിച്ചു, അവന് ഞങ്ങള്‍ക്കു വേണ്ടി വെള്ളം കോരി ആടുകള്‍ക്കു കുടിക്കാന്‍ കൊടുക്കുകപോലും ചെയ്തു.20 റവുവേല്‍ ചോദിച്ചു: അവന് എവിടെ? നിങ്ങള്‍ എന്തുകൊണ്ട് ആ മനുഷ്യനെ വിട്ടിട്ടുപോന്നു? അവനെ ഭക്ഷണത്തിനു ക്ഷണിക്കുവിന്‍.21 അങ്ങനെ മോശ അവനോടൊപ്പം താമസിക്കാന്‍ തീരുമാനിച്ചു. അവന് തന്റെ മകള്‍ സിപ്പോറയെ മോശയ്ക്ക് ഭാര്യയായി കൊടുത്തു.22 അവള് ഒരു പുത്രനെ പ്രസവിച്ചു. ഞാന്‍ പ്രവാസിയായിക്കഴിയുന്നു എന്നുപറഞ്ഞ് മോശ അവനു ഗര്‍ഷോം എന്നു പേരിട്ടു.
ഈ കഥകള്‍ വിശ്വാസപരമായി തീര്‍ത്തും അപ്രധാനമാണ്. പിന്നെ ബൈബിളിലെ ഈ ഭാഗം തിരുത്തിയിട്ടു ആര്‍ക്ക് എന്ത് കിട്ടാന്‍ ? ഖുറാന് എഴുതുന്നതിനും 1500 വര്‍ഷം മുമ്പ് മോശയുടെ കഥകള്‍ എഴുതപ്പെട്ടിണ്ടുണ്ട്. അതിലെ കഥകള്‍ ക്രിസ്ത്യാനികള്‍ക്കും സമീപവാസികള്‍ക്കും അറിയാതിരിക്കാന്‍ ഒരു നിര്‍വാഹമില്ല . ക്രിസ്ത്യന്‍ കേന്ദ്രമായ സിറിയയിലേക്ക് കച്ചവട സംബന്ധമായി യാത്ര നടത്തിയിരുന്ന നബി ഈ കഥകള്‍ മുമ്പ് കേട്ടിരുന്നില്ല എന്ന് പറഞ്ഞാല്‍ അത് അവിശ്വസനീയമാണ്. അന്നൊരു പക്ഷെ നബിക്ക് പ്രവാചക 'വിളി' കിട്ടിയിരുന്നിട്ടുണ്ടാവില്ല. അതുകൊണ്ടായിരിക്കാം ഈ കഥകളൊന്നും അതേ പടി ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ നബി മെനക്കെടാതിരുന്നത്.