ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?
Monday, December 13, 2010
ഇമ്രാനിന്റെ "കുടുംബത്തിലെ" സ്ത്രീ !
അമ്രം എന്ന് ബൈബിള്‍ പറയുന്ന വ്യക്തിയാണ് ഖുര്‍ആനില്‍ പറയുന്ന ഇമ്രാന്‍ . അഹരോന്റെ ഫാദര്‍ ! അമ്രത്തിന് മരിയം എന്ന പേരില്‍ ഒരു മകളുണ്ട്. അഹരോന്റെ സഹോദരി. ഇത്രയും ആമുഖം .
ഇനി ഖുര്‍ആന്‍ സൂക്തം വായിക്കുക.
66:10 സത്യനിഷേധികള്‍ക്ക് ഉദാഹരണമായി നൂഹിന്‍റെ ഭാര്യയെയും, ലൂത്വിന്‍റെ ഭാര്യയെയും അല്ലാഹു ഇതാ എടുത്തുകാണിച്ചിരിക്കുന്നു. അവര്‍ രണ്ടുപേരും നമ്മുടെ ദാസന്‍മാരില്‍ പെട്ട സദ്‌വൃത്തരായ രണ്ട് ദാസന്‍മാരുടെ കീഴിലായിരുന്നു. എന്നിട്ട് അവരെ രണ്ടുപേരെയും ഇവര്‍ വഞ്ചിച്ചു കളഞ്ഞു. അപ്പോള്‍ അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് യാതൊന്നും അവര്‍ രണ്ടുപേരും ഇവര്‍ക്ക് ഒഴിവാക്കികൊടുത്തില്ല. നിങ്ങള്‍ രണ്ടുപേരും നരകത്തില്‍ കടക്കുന്നവരോടൊപ്പം കടന്നുകൊള്ളുക എന്ന് പറയപ്പെടുകയും ചെയ്തു.
11 സത്യവിശ്വാസികള്‍ക്ക് ഒരു ഉപമയായി അല്ലാഹു ഫിര്‍ഔന്‍റെ ഭാര്യയെ എടുത്തുകാണിച്ചിരിക്കുന്നു. അവള്‍ പറഞ്ഞ സന്ദര്‍ഭം: എന്‍റെ രക്ഷിതാവേ, എനിക്ക് നീ നിന്‍റെ അടുക്കല്‍ സ്വര്‍ഗത്തില്‍ ഒരു ഭവനം ഉണ്ടാക്കിത്തരികയും, ഫിര്‍ഔനില്‍ നിന്നും അവന്‍റെ പ്രവര്‍ത്തനത്തില്‍ നിന്നും എന്നെ നീ രക്ഷിക്കേണമേ. അക്രമികളായ ജനങ്ങളില്‍ നിന്നും എന്നെ നീ രക്ഷിക്കുകയും ചെയ്യേണമേ.
12 തന്‍റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ച ഇംറാന്‍റെ മകളായ മര്‍യമിനെയും ( ഉപമയായി എടുത്ത് കാണിച്ചിരിക്കുന്നു. ) അപ്പോള്‍ നമ്മുടെ ആത്മചൈതന്യത്തില്‍ നിന്നു നാം അതില്‍ ഊതുകയുണ്ടായി. തന്‍റെ രക്ഷിതാവിന്‍റെ വചനങ്ങളിലും ഗ്രന്ഥങ്ങളിലും അവള്‍ വിശ്വസിക്കുകയും അവള്‍ ഭയഭക്തിയുള്ളവരുടെ കൂട്ടത്തിലാവുകയും ചെയ്തു.
ഇമ്രാനിന്റെ "പുത്രി" എന്നാല്‍ രണ്ടു തരം വിശദീകരണം നല്‍കാം.
ഒന്ന്. ഇമ്രാനിന്റെ സ്വന്തം പുത്രി.
രണ്ട്. തലമുറയിലുള്ള (മകന്റെ മകന്റെ ... മകന്റെ) മകള്‍
ആരെയാണ് ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത്? തലമുറയിലുള്ള മകളെയാണോ? പ്രത്യക്ഷത്തില്‍ അങ്ങിനെ തോന്നാമെങ്കിലും അതിന്റെ മുകളിലുള്ള സൂക്തങ്ങള്‍ പറയുന്ന സ്ത്രീകളൊക്കെ (നൂഹിന്‍റെ ഭാര്യ, ലൂത്വിന്‍റെ ഭാര്യ, ഫിര്‍ഔന്‍റെ ഭാര്യ) ആ പറയുന്ന വ്യക്തികളുടെ അടുത്ത ബന്ധുക്കളാണ്.
66:11 ല്‍ കാണുന്നത് ഫറവോന്റെ ഭാര്യയുടെ പ്രാര്‍ഥനയാണ്! മോശയുടെ കാലത്താണ് ഫറവോന്‍ വരുന്നത്. യേശുവിന്റെ കാലത്തല്ല. പ്രാര്‍ത്ഥന ശ്രദ്ധിച്ചാല്‍ നമുക്ക് അത്ഭുതം തോന്നും! സ്വന്തം ഭര്‍ത്താവിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് തന്നെ രക്ഷിക്കാനാണ് അവരുടെ പ്രാര്‍ത്ഥന. അടുത്ത പ്രാര്‍ത്ഥന അതിലും അത്ഭുതം വരുത്തും. "12. തന്‍റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ച ഇംറാന്‍റെ മകളായ മര്‍യമിനെയും" രക്ഷിക്കണേ എന്ന്. തുടര്‍ന്ന് പറയുന്നത് ആ പ്രാര്‍ത്ഥന കേട്ടിട്ടുള്ള അല്ലാഹുവിന്റെ പ്രവര്‍ത്തനമാണോ എന്ന് ന്യായമായും സംശയിക്കണം. "അപ്പോള്‍ നമ്മുടെ ആത്മചൈതന്യത്തില്‍ നിന്നു നാം അതില്‍ ഊതുകയുണ്ടായി. തന്‍റെ രക്ഷിതാവിന്‍റെ വചനങ്ങളിലും ഗ്രന്ഥങ്ങളിലും അവള്‍ വിശ്വസിക്കുകയും അവള്‍ ഭയഭക്തിയുള്ളവരുടെ കൂട്ടത്തിലാവുകയും ചെയ്തു."
ഉം. മോശയുടെ കാലഘട്ടത്തിലുള്ള ഫറവോന്റെ ഭാര്യ യേശുവിന്റെ അമ്മയ്ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നുവോ എന്ന് തോന്നാതിരിക്കാന്‍ പരിഭാഷകര്‍ " ഉപമയായി എടുത്ത് കാണിച്ചിരിക്കുന്നു." എന്ന് ബ്രാക്കറ്റില്‍ കൊടുത്തിട്ടുണ്ട്. (എല്ലാ പരിഭാഷകരും അങ്ങിനെ ചെയ്തിട്ടില്ലെങ്കിലും.) അല്ലെങ്കില്‍ യേശുവിന്റെ അമ്മയും ഫറവോന്റെ ഭാര്യയും ഒരേ കാലഘട്ടത്തില്‍ ഉള്ളവരാണോ എന്ന് അവിശ്വാസികള്‍ ചോദിച്ചു പോകും.
ഹേയ്... നബി അത്ര വലിയ തെറ്റ് വരുത്തുമോ എന്ന സംശയം ന്യായമായും നമുക്ക് ഉദിക്കുന്നത് കൊണ്ട് നമ്മള്‍ ആശയകുഴപ്പത്തിലാകും.
അതുകൊണ്ട് അടുത്ത ഇമ്രാന്‍ എന്ന ഖുര്‍ആന്‍ പരാമര്‍ശം പരിഗണിക്കാം.
3:33 തീര്‍ച്ചയായും ആദമിനെയും നൂഹിനെയും ഇബ്രാഹീം കുടുംബത്തേയും ഇംറാന്‍ കുടുംബത്തേയും ലോകരില്‍ ഉല്‍കൃഷ്ടരായി അല്ലാഹു തെരഞ്ഞെടുത്തിരിക്കുന്നു. 34 ചിലര്‍ ചിലരുടെ സന്തതികളായിക്കൊണ്ട്. അല്ലാഹു ( എല്ലാം ) കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ. 35ഇംറാന്‍റെ ഭാര്യ പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധിക്കുക: ) എന്‍റെ രക്ഷിതാവേ, എന്‍റെ വയറ്റിലുള്ള കുഞ്ഞിനെ നിനക്കായ് ഉഴിഞ്ഞുവെക്കാന്‍ ഞാന്‍ നേര്‍ച്ച നേര്‍ന്നിരിക്കുന്നു. ആകയാല്‍ എന്നില്‍ നിന്ന് നീ അത് സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ ( എല്ലാം ) കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ. 36എന്നിട്ട് പ്രസവിച്ചപ്പോള്‍ അവള്‍ പറഞ്ഞു: എന്‍റെ രക്ഷിതാവേ, ഞാന്‍ പ്രസവിച്ച കുട്ടി പെണ്ണാണല്ലോ.- എന്നാല്‍ അല്ലാഹു അവള്‍ പ്രസവിച്ചതിനെപ്പറ്റി കൂടുതല്‍ അറിവുള്ളവനത്രെ -ആണ് പെണ്ണിനെപ്പോലെയല്ല. ആ കുട്ടിക്ക് ഞാന്‍ മര്‍യം എന്ന് പേരിട്ടിരിക്കുന്നു. ശപിക്കപ്പെട്ട പിശാചില്‍ നിന്നും അവളെയും അവളുടെ സന്തതികളെയും രക്ഷിക്കുവാനായി ഞാന്‍ നിന്നില്‍ ശരണം പ്രാപിക്കുകയും ചെയ്യുന്നു.
امرأة (im-ra-ah) എന്ന പദത്തിന് a woman, a wife ഈ രണ്ട് അര്‍ത്ഥങ്ങളുണ്ടെന്ന് John Penrice ന്റെ A Dictionary and Glossary of the Koran ഇലും കാണാം.
അതായത് ഇമ്രാനിന്റെ "സ്ത്രീ" എന്നും ഇമ്രാനിന്റെ "ഭാര്യ" എന്നും വിവര്‍ത്തനം ചെയ്യാം എന്ന് അര്‍ത്ഥം. "രാഘവന്റെ പെണ്ണ്" എന്ന് പറഞ്ഞാല്‍ രാഘവന്റെ ഭാര്യ എന്ന് തന്നെയാണ് അര്‍ത്ഥം. ഒരിക്കലും രാഘവന്റെ കുടുംബത്തിലെ പെണ്ണ് എന്ന് വരില്ല. പക്ഷെ ഖുര്‍ആന്‍ വിവര്‍ത്തകരില്‍ ചിലര്‍ അങ്ങിനെയും അര്‍ത്ഥം കൊടുത്തിട്ടുണ്ട്. അതും ബ്രാക്കറ്റില്‍ ! ഇവിടെ അലിക്കൊയയുടെ കമന്റില്‍ ഉണ്ട്)
3:33-34 ല്‍ പറയുന്ന വചനം ശ്രദ്ധിച്ചാല്‍ കൂടുതല്‍ വ്യക്തത വരും.
തീര്‍ച്ചയായും ആദമിനെയും നൂഹിനെയും ഇബ്രാഹീം കുടുംബത്തേയും ഇംറാന്‍ കുടുംബത്തേയും ലോകരില്‍ ഉല്‍കൃഷ്ടരായി അല്ലാഹു തെരഞ്ഞെടുത്തിരിക്കുന്നു. 34 ചിലര്‍ ചിലരുടെ സന്തതികളായിക്കൊണ്ട്.
തുടര്‍ന്ന് പറയുന്നത് ഒരു വിശിഷ്ട വ്യക്തിയുടെ ജനനമാണ്. യേശുവിന്റെ അമ്മയായ മറിയത്തിന്റെ! ഇബ്രാഹിമിന്റെ കുടുംബത്തെ പറ്റി പറയുകയും ഇമ്രാനിന്റെ ഭാര്യ പ്രസവിക്കുന്ന പെണ്‍കുട്ടിയുടെ മേന്മ പറയുകയും ചെയ്യിന്നിടത്ത് അത് ഇമ്രാന്‍ എന്ന വ്യക്തിയെ എങ്ങിനെ അല്ലാഹു ഉല്‍കൃഷ്ടരായി തിരഞ്ഞെടുത്തിരിക്കുന്നു എന്നല്ലേ അതിന്റെ നേര്‍വായന? പ്രത്യേകിച്ചും ലളിതമാണ് ഖുര്‍ആനിന്റെ ഭാഷ എന്ന് ഖുര്‍ആന്‍ അവകാശപ്പെടുന്നത് എന്ന് കൂടി പരിഗണിച്ചാല്‍ !
എന്തിനാണ് ഇമ്രാനിന്റെ "കുടുംബത്തിലെ" സ്ത്രീ എന്ന് ഖുര്‍ആന്‍ പണ്ഡിതര്‍ ആ സൂക്തത്തെ വിവര്‍ത്തനം ചെയ്യുന്നത്?
ഒന്ന്. ഇമ്രാനിന്റെ മകള്‍ മരിയയല്ല ഇവിടങ്ങളില്‍ പറയുന്ന മറിയം എന്ന് സ്ഥാപിക്കാന്‍. നബിക്ക് അബദ്ധം പിണഞ്ഞതല്ല എന്ന് തെളിയിക്കാന്‍ .
രണ്ടു. ബൈബിളിളില്‍ നിന്ന് വിരുദ്ധമായി യേശു ലേവി കുടുംബത്തില്‍ ജനിച്ചു എന്ന് സ്ഥാപിക്കുക വഴി പൂര്‍വ വേദങ്ങള്‍ നബി കണ്ടിട്ടില്ല എന്ന് സ്ഥാപിക്കുകയും ചെയ്യാം.
ഇങ്ങനെയൊക്കെയാണെങ്കിലും യേശുവിന്റെ അമ്മയായ മറിയത്തിനും അഹരോന്‍ എന്ന സഹോദരനുണ്ട് , ഇമ്രാന്‍ എന്ന പിതാവുണ്ട് എന്ന് അര്‍ത്ഥം കൊടുക്കുന്ന വിവര്‍ത്തകരും ഹദീസുകളും ഉണ്ട്. അതും ഇതേ ഖുര്‍ആന്‍ സൂക്തങ്ങളുടെ മറ്റൊരു വിശദീകരണവുമായി !
ഇനി മോശയുടെയും അഹരോന്റെയും പിതാവാണ് ഈ പറയുന്ന ഇമ്രാന്‍ എന്ന് ഖുര്‍ആന്‍ പറയുന്നുണ്ടോ? ഇല്ല. അല്ലാഹുവിനു അതില്‍ താത്പര്യം ഇല്ലാത്തത് കൊണ്ട് അത് ഖുര്‍ആനില്‍ ഇല്ല. സാരമില്ല. നമുക്ക് ക്ഷമിക്കാം. പക്ഷെ ആ വിവരം നബിക്ക് അറിവുണ്ട് എന്ന് ഹദീസുകളില്‍ കാണാം.
Book 1. Faith.
Hadith 0317. (Shahi Muslim)
Abu al-'Aliya reported: Ibn Abbas, the son of your Prophet's uncle, told us that the Messenger of Allah (may peace be upon him) had observed: On the night of my night journey I passed by Moses b. 'IMRAN (peace be upon him), a man light brown in complexion, tall. well-built as if he was one of the men of the Shanu'a, and saw Jesus son of Mary as a medium-statured man with white and red complexion and crisp hair, and I was shown Malik the guardian of Fire, and Dajjal amongst the signs which were shown to me by Allah. He (the narrator) observed: Then do not doubt his (i.e. of the Holy Prophet) meeting with him (Moses). Qatada elucidated it thus: Verily the Apostle of Allah (may peace be upon him), met Moses (peace be upon him).
Moses b. 'IMRAN = Moses bin Imran = Moses son of Imran (ആലിക്കോയയുടെ കമന്റില്‍ നിന്ന്)
എന്താണ് ഇതിന്റെ അര്‍ത്ഥം. മോശയുടെ അച്ഛനാണ് ഇമ്രാന്‍ എന്ന വിവരം അലാഹുവാണ് പറഞ്ഞു കൊടുത്തതെങ്കില്‍ അത് ഖുര്‍ആനില്‍ ഉണ്ടാകണം. അത് നബിയുടെ ദിനചര്യകളുടെ പുസ്തകമായ ഹദീസില്‍ മാത്രം കാണുമ്പോള്‍ അതിന്റെ അര്‍ത്ഥം നബിക്ക് "അല്ലാഹുവിനു പുറമേ" വേദം പഠിപ്പിച്ചു കൊടുത്ത വേറെ വല്ലവരും ഉണ്ടെന്നാണോ?
എന്താണെന്ന് അറിയില്ല. മോശയും ഏലിയായും യേശുവിന്റെ ഒപ്പം തൂവെള്ളയായി കാണപ്പെട്ടു എന്നു പുതിയ നിയമത്തില്‍ വായിക്കുന്ന അതെ സാഹചര്യവുമായി ഈ ഹദീസിനു വല്ലാത്ത പൊരുത്തം. മൂസയും ഈസയും മുഹമ്മദ് നബിയുമായി നേരിട്ട് കാണുന്നു.
ബൈബിള്‍ പ്രകാരം ഏലിയ സ്വര്‍ഗത്തിലേക്ക് ഉയിര്‍ത്തപ്പെട്ടു. ഖുര്‍ആന്‍ പ്രകാരം യേശു സ്വര്‍ഗത്തിലേക്ക് ഉയിര്‍ത്തപ്പെട്ടു. മോശയും "സ്വര്‍ഗത്തിലേക്ക് ഉയിര്‍ത്തപ്പെട്ട വ്യക്തിയും " അതാത് കാലഘട്ടത്തിലെ 'പ്രവാചകന്മാര്‍ക്ക്' പ്രത്യക്ഷപ്പെട്ടു എന്ന ആ സാമ്യം തികച്ചും യാദൃചികം തന്നെ അല്ലേ?
Monday, October 25, 2010
മോശയെ ദത്തെടുത്തത് ആര്? ഫറവോന്റെ മകളോ ഭാര്യയോ?
ബൈബിളില്‍ പറയുന്നത് ഫറവോന്റെ പുതി ദത്തെടുത്തു എന്നാണ്.
Exodus 2:5 അപ്പോള്‍ ഫറവോയുടെ പുത്രിവന്ന് കുളിക്കാന്‍ നദിയിലേക്കി റങ്ങി. അവളുടെ തോഴിമാര്‍ നദീതീരത്തിലൂടെ നടക്കുകയായിരുന്നു. രാജകുമാരി ഞാങ്ങണച്ചെടികളുടെയിടയില്‍ ആ പേടകം കണ്ടു . ഒരു ദാസിയെ അയച്ച് അവള്‍ അതെടുപ്പിച്ചു.6 തുറന്നുനോക്കിയപ്പോള്‍ അവള്‍ ശിശുവിനെകണ്ടു . അവന്‍ കരയുകയായിരുന്നു. അവള്‍ക്ക് അവനോട് അനുകമ്പ തോന്നി. ഇത് ഒരു ഹെബ്രായ ശിശുവാണ് എന്ന് അവള്‍ പറഞ്ഞു.7 അപ്പോള്‍ അവന്റെ സഹോദരി ഫറവോയുടെ പുത്രിയോടു ചോദിച്ചു: നിനക്കുവേണ്ടി ഈ കുട്ടിയെ മുലയൂട്ടി വളര്‍ത്തുന്നതിന് ഒരു ഹെബ്രായ സ്ത്രീയെ ഞാന്‍ വിളിച്ചുകൊണ്ട് വരട്ടെയോ?8 ഫറവോയുടെ പുത്രി അവളോടു പറഞ്ഞു: അങ്ങനെയാവട്ടെ. അവള്‍ പോയി ശിശുവിന്റെ അമ്മയെ വിളിച്ചുകൊണ്ടു വന്നു.9 ഫറവോയുടെ പുത്രി അവളോടു പറഞ്ഞു: ഈ ശിശുവിനെ കൊണ്ടു പോയി എനിക്കുവേണ്ടി മുലയൂട്ടി വളര്‍ത്തുക. ഞാന്‍ നിനക്കു ശമ്പളം തന്നുകൊള്ളാം. അവള്‍ ശിശുവിനെ കൊണ്ടുപോയി വളര്‍ത്തി.10 ശിശു വളര്‍ന്നപ്പോള്‍ അവള്‍ അവനെ ഫറവോയുടെ പുത്രിയുടെയടുക്കല്‍കൊണ്ടു ചെന്നു. അവള്‍ അവനെ പുത്രനായി സ്വീകരിച്ചു. ഞാന്‍ അവനെ വെള്ളത്തില്‍ നിന്നെടുത്തു എന്നുപറഞ്ഞുകൊണ്ട് അവള്‍ അവനു മോശ എന്നു പേരിട്ടു.
ഖുറാന്‍ പറയുന്നത് ഫറവോന്റെ ഭാര്യ എന്നും.
ഖുറാന്‍ 28:7 മൂസായുടെ മാതാവിന് നാം ബോധനം നല്‍കി: അവന്ന് നീ മുലകൊടുത്തു കൊള്ളുക. ഇനി അവന്‍റെ കാര്യത്തില്‍ നിനക്ക് ഭയം തോന്നുകയാണെങ്കില്‍ അവനെ നീ നദിയില്‍ ഇട്ടേക്കുക. നീ ഭയപ്പെടുകയും ദുഃഖിക്കുകയും വേണ്ട. തീര്‍ച്ചയായും അവനെ നാം നിന്‍റെ അടുത്തേക്ക് തിരിച്ച് കൊണ്ട് വരുന്നതും , അവനെ ദൈവദൂതന്‍മാരില്‍ ഒരാളാക്കുന്നതുമാണ്.
8 എന്നിട്ട് ഫിര്‍ഔന്‍റെ ആളുകള്‍ അവനെ ( നദിയില്‍ നിന്ന് ) കണ്ടെടുത്തു. അവന്‍ അവരുടെ ശത്രുവും ദുഃഖഹേതുവും ആയിരിക്കാന്‍ വേണ്ടി. തീര്‍ച്ചയായും ഫിര്‍ഔനും ഹാമാനും അവരുടെ സൈന്യങ്ങളും അബദ്ധം പറ്റിയവരായിരുന്നു
9. ഫിര്‍ഔന്‍റെ ഭാര്യ പറഞ്ഞു: എനിക്കും അങ്ങേക്കും കണ്ണിന് കുളിര്‍മയത്രെ ( ഈ കുട്ടി. ) അതിനാല്‍ ഇവനെ നിങ്ങള്‍ കൊല്ലരുത്. ഇവന്‍ നമുക്ക് ഉപകരിച്ചേക്കാം. അല്ലെങ്കില്‍ ഇവനെ നമുക്ക് ഒരു മകനായി സ്വീകരിക്കാം. അവര്‍ യാഥാര്‍ത്ഥ്യം ഗ്രഹിച്ചിരുന്നില്ല.
ഒരു കാര്യത്തില്‍ യോജിപ്പുണ്ട്.... ഫറവോന്റെ കുടുംബമാണ് ദത്തെടുത്തത്... അല്ലെങ്കില്‍ ഇതേതു മോശ എന്ന് ആളുകള്‍ ചോദിച്ചു പോയേനെ.
എന്ത് കൊണ്ടാണ് ഈ വൈരുദ്ധ്യം എന്ന് ചോദിച്ചാല്‍ തുന്നി വെച്ച ഉത്തരം കിട്ടും. എന്ത്? ബൈബിള്‍ തിരുത്തിയതാണെന്ന്‍ ? ആര് പറഞ്ഞു. ഖുറാന്‍ പറഞ്ഞു! താരതമ്യം ചെയ്യപ്പെടുന്ന പുസ്തകം തന്നെ പറഞ്ഞു മറ്റേ പുസ്തകം തിരുത്തിയതാണ് എന്ന്. ഫറവോന്റെ ഭാര്യ എന്നിടത്ത് പുത്രി എന്നെഴെതിയാല്‍ എന്ത് കിട്ടാനാണ്? നബി ജനിക്കുന്നതിനും മുന്നൂറു വര്‍ഷം മുമ്പ് എഴുതപ്പെട്ട ബൈബിള്‍ സ്ക്രിപ്റ്റ് നെറ്റില്‍ ഉണ്ട്. "ഫറവോന്റെ ഭാര്യയാണ് മോശയെ ദത്തെടുത്തത് " എന്ന്‍ നബി എഴുതും എന്ന്‍ മുന്‍ കൂട്ടി കണ്ടത് കൊണ്ടാണോ ബൈബിള്‍ തിരുത്തപ്പെട്ടത്? അങ്ങിനെയെങ്കില്‍ ആരായിരിക്കും പ്രവാചകന്‍ ?
Thursday, October 14, 2010
മോശയോ അതോ യാക്കോബോ?
യാക്കോബ് തന്റെ ഭാവി വധുവിനെ കാണുന്ന സന്ദര്‍ഭം ഇവിടെ...
Genesis 29:1-30 (പൂര്‍ണ്ണ രൂപത്തില്‍ ഇവിടെ വായിക്കാം)
യാക്കോബിന്റെ അമ്മയുടെ ബന്ധുവായ ലാബാന്റെ രണ്ടു പുത്രിമാരെയാണ് യാക്കോബ് വിവാഹം കഴിക്കുന്നത്. ഇതിനു വേണ്ടി ലാബാന്റെ കീഴില്‍ രണ്ടു തവണ യാക്കോബിന് പണിയെടുക്കേണ്ടി വന്നു. പൂര്‍ണ്ണ രൂപം വായിക്കുക...
Genesis 29
ലാബാന്റെ വീട്ടില്‍ 1 യാക്കോബ് യാത്ര തുടര്‍ന്നു. കിഴക്കുള്ളവരുടെ ദേശത്ത് അവന്‍ എത്തിച്ചേര്‍ന്നു.2 അവിടെ വയലില്‍ ഒരു കിണര്‍ കണ്ടു ; അതിനു ചുറ്റും മൂന്ന് ആട്ടിന്‍പറ്റങ്ങളും. ആ കിണറ്റില്‍നിന്നാണ് ആടുകള്‍ക്കെല്ലാം വെള്ളം കൊടുത്തിരുന്നത്. വലിയൊരു കല്ലുകൊണ്ടു കിണര്‍ മൂടിയിരുന്നു.3 ആട്ടിന്‍പറ്റങ്ങളെല്ലാം എത്തിച്ചേരുമ്പോള്‍ അവര്‍ കിണറ്റുവക്കത്തുനിന്നു കല്ലുരുട്ടിമാറ്റി ആടുകള്‍ക്കു വെള്ളംകൊടുക്കും. അതുകഴിഞ്ഞ്, കല്ല് ഉരുട്ടിവച്ചു കിണറടയ്ക്കുകയും ചെയ്യും.4 യാക്കോബ് അവരോടു ചോദിച്ചു: സഹോദരന്‍മാരേ, നിങ്ങള്‍ എവിടെനിന്നു വരുന്നു? ഹാരാനില്‍ നിന്ന് എന്ന് അവര്‍ മറുപടി പറഞ്ഞു.5 അവന്‍ വീനടും ചോദിച്ചു: നിങ്ങള്‍ നാഹോറിന്റെ മകന്‍ ലാബാനെ അറിയുമോ? അറിയും എന്ന് അവര്‍ പറഞ്ഞു.6 അവനു സുഖ മാണോ? അവന്‍ ചോദിച്ചു. അതേ, അവര്‍ പറഞ്ഞു. ഇതാ അവന്റെ മകള്‍ റാഹേല്‍ ആടുകളുമായി വരുന്നു.7 അവന്‍ പറഞ്ഞു: പകല്‍ ഇനിയും ഏറെയുണ്ടുല്ലോ. ആടുകളെ ആലയിലാക്കാന്‍നേരമായിട്ടില്ല. ആടുകള്‍ക്കു വെള്ളം കൊടുത്ത് അവയെകൊണ്ടു പോയി തീറ്റുക.8 അവര്‍ പറഞ്ഞു: അങ്ങിനെയല്ല, ആട്ടിന്‍പറ്റങ്ങളെല്ലാം വന്നെത്തുമ്പോഴേ കല്ലുരുട്ടിമാറ്റി ആടുകള്‍ക്കു വെള്ളം കൊടുക്കാറുള്ളു.9 അവന്‍ അവരുമായി സംസാരിച്ചുകൊണ്ടിരിക്കേ റാഹേല്‍ തന്റെ പിതാവിന്റെ ആടുകളുമായി വന്നു. അവളാണ് അവയെ മേയിച്ചിരുന്നത്.10 തന്റെ മാതൃസഹോദരനായ ലാബാന്റെ മകള്‍ റാഹേലിനെയും അവന്റെ ആടുകളെയും കണ്ടപ്പോള്‍ യാക്കോബ് ചെന്ന് കിണര്‍ മൂടിയിരുന്ന കല്ല് ഉരുട്ടിമാറ്റുകയും ലാബാന്റെ ആടുകള്‍ക്കു വെള്ളം കൊടുക്കുകയും ചെയ്തു.11 പിന്നീട് അവന്‍ റാഹേലിനെ ചുംബിക്കുകയും ഉറക്കെ കരയുകയും ചെയ്തു.12 താന്‍ അവളുടെ പിതാവിന്റെ ബന്ധുവും റബേക്കായുടെ മകനുമാണെന്ന് യാക്കോബ് അവളോടു പറഞ്ഞു. അവള്‍ ഓടിച്ചെന്നു പിതാവിനെ വിവരമറിയിച്ചു.13 തന്റെ സഹോദരിയുടെ പുത്രനായ യാക്കോബിന്റെ വാര്‍ത്ത കേട്ടപ്പോള്‍ ലാബാന്‍ അവനെ കാണാന്‍ ഓടിയെത്തി. അവന്‍ യാക്കോബിനെ കെട്ടിപ്പിടിച്ചു ചുംബിച്ചു വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി. യാക്കോബ് വിവരങ്ങളെല്ലാം ലാബാനോടു പറഞ്ഞു.14 ലാബാന്‍ പറഞ്ഞു: എന്റെ അസ്ഥിയും മാംസവും തന്നെയാണു നീ. ഒരു മാസം യാക്കോബ് അവന്റെ കൂടെ പാര്‍ത്തു. യാക്കോബിന്റെ വിവാഹം 15 ഒരുദിവസം ലാബാന്‍ യാക്കോബിനെ വിളിച്ചു പറഞ്ഞു: നീ എന്റെ ചാര്‍ച്ചക്കാരനാണെന്നു കരുതി എനിക്കുവേണ്ടി എന്തിനു വെറുതേ പണിയെടുക്കുന്നു? നിനക്കെന്തു പ്രതിഫലം വേണമെന്നു പറയുക.16 ലാബാനു രണ്ടു പുത്രിമാരുണ്ടായിരുന്നു. മൂത്ത വളുടെ പേര്‍ ലെയാ എന്നും ഇളയവളുടെപേര്‍ റാഹേല്‍ എന്നും.17 ലെയായുടെ കണ്ണുകള്‍ മങ്ങിയവയായിരുന്നു. റാഹേലാകട്ടെ സുന്ദരിയും വടിവൊത്തവളും ആയിരുന്നു.18 യാക്കോബ് റാഹേലില്‍ അനുരക്തനായി. അവന്‍ ലാബാനോടു പറഞ്ഞു: അങ്ങയുടെ ഇളയമകളായ റാഹേലിനുവേണ്ടി ഏഴു കൊല്ലം അങ്ങയുടെ കീഴില്‍ ഞാന്‍ ജോലിചെയ്യാം.19 ലാബാന്‍ പറഞ്ഞു: അവളെ മറ്റാര്‍ക്കെങ്കിലും കൊടുക്കുന്നതിനെക്കാള്‍ നല്ലതു നിനക്കുതരുന്നതാണ്. എന്റെ കൂടെ പാര്‍ത്തുകൊള്ളുക.20 അങ്ങനെ റാഹേ ലിനു വേണ്ടി യാക്കോബ് ഏഴുകൊല്ലം പണിയെടുത്തു. അവളോടുള്ള സ്നേഹംമൂലം ആ വര്‍ഷങ്ങള്‍ ഏതാനും നാളുകളായേ അവനു തോന്നിയുള്ളു.21 യാക്കോബ് ലാബാനോടു പറഞ്ഞു: പറഞ്ഞിരുന്ന സമയം പൂര്‍ത്തിയായി. എനിക്കെന്റെ ഭാര്യയെ തരുക. ഞാന്‍ അവളോടു ചേരട്ടെ.22 ലാബാന്‍ നാട്ടിലുള്ളവരെയെല്ലാം വിളിച്ചുകൂട്ടി ഒരു വിരുന്നു നടത്തി.23 രാത്രിയായപ്പോള്‍ അവന്‍ തന്റെ മകള്‍ ലെയായെ യാക്കോബിന്റെ അടുത്തേക്കു കൊണ്ടു ചെന്നു. അവന്‍ അവളോടുകൂടെ ശയിച്ചു.24 ലാബാന്‍ ലെയായ്ക്കു പരിചാരികയായി തന്റെ അ ടിമയായ സില്‍ഫായെ കൊടുത്തു.25 നേരം വെളുത്തപ്പോള്‍ ലെയായെയാണ് തനിക്കു ലഭിച്ചതെന്ന് അവന്‍ മനസ്സിലാക്കി. അവന്‍ ലാബാനോടു പറഞ്ഞു: എന്താണ് അങ്ങ് ഈ ചെയ്തത്? റാഹേലിനു വേണ്ടിയല്ലേ ഞാന്‍ പണിയെടുത്തത്? എന്നെ ചതിച്ചത് എന്തിന്?26 ലാബാന്‍ പറഞ്ഞു: മൂത്ത വള്‍ നില്‍ക്കേ ഇളയവളെ പറഞ്ഞയയ്ക്കുക ഞങ്ങളുടെ നാട്ടില്‍ പതിവില്ല.27 ഇവളുടെ വിവാഹവാരം പൂര്‍ത്തിയാകട്ടെ. അതിനുശേഷം ഇളയവളെയും നിനക്കു തരാം. ഏഴുവര്‍ഷത്തേക്കുകൂടി നീ എനിക്കുവേണ്ടി വേലചെയ്യണം.28 യാക്കോബ് സമ്മതിച്ചു. വിവാഹവാരം പൂര്‍ത്തിയായപ്പോള്‍ ലാബാന്‍ തന്റെ മകളായ റാഹേലിനെയും അവനു ഭാര്യയായി നല്‍കി.29 തന്റെ അടിമയായ ബില്‍ഹായെ ലാബാന്‍ റാഹേലിനു പരിചാരികയായി നല്‍കി.30 യാക്കോബ് റാഹേലിന്റെ കൂടെയും ശയിച്ചു. അവന്‍ ലെയായെക്കാള്‍ കൂടുതല്‍ റാഹേലിനെ സ്നേഹിച്ചു. ഏഴുവര്‍ഷം കൂടി അവന്‍ ലാബാന്റെ കീഴില്‍ വേലചെയ്തു.
ഖുറാന്‍ മോശയുടെ വിവാഹം പറയുന്നത് ശ്രദ്ധിക്കുക... മോശ രണ്ടു സ്ത്രീകളെ കണ്ടു മുട്ടുന്നു. അവരുടെ പിതാവിന്റെ കീഴില്‍ വേല ചെയ്‌താല്‍ ഒരുവളെ തരാം എന്നാ വ്യവസ്ഥ. രണ്ടു കാലഘട്ടം പരാമര്‍ശിക്കുന്നതും കാണാം
ഖുറാന്‍ 28:22 മദ്‌യന്‍റെ നേര്‍ക്ക് യാത്ര തിരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവ് ശരിയായ മാര്‍ഗത്തിലേക്ക് എന്നെ നയിച്ചേക്കാം. 23: മദ്‌യനിലെ ജലാശയത്തിങ്കല്‍ അദ്ദേഹം ചെന്നെത്തിയപ്പോള്‍ ആടുകള്‍ക്ക് വെള്ളം കൊടുത്ത് കൊണ്ടിരിക്കുന്ന ഒരു കൂട്ടം ആളുകളെ അതിന്നടുത്ത് അദ്ദേഹം കണ്ടെത്തി. അവരുടെ ഇപ്പുറത്തായി ( തങ്ങളുടെ ആട്ടിന്‍ പറ്റത്തെ ) തടഞ്ഞു നിര്‍ത്തിക്കൊണ്ടിരിക്കുന്ന രണ്ട് സ്ത്രീകളെയും അദ്ദേഹം കണ്ടു. അദ്ദേഹം ചോദിച്ചു: എന്താണ് നിങ്ങളുടെ പ്രശ്നം? അവര്‍ പറഞ്ഞു: ഇടയന്‍മാര്‍ ( ആടുകള്‍ക്ക് വെള്ളം കൊടുത്ത് ) തിരിച്ചു കൊണ്ടു പോകുന്നത് വരെ ഞങ്ങള്‍ക്ക് വെള്ളം കൊടുക്കാനാവില്ല. ഞങ്ങളുടെ പിതാവാകട്ടെ വലിയൊരു വൃദ്ധനുമാണ്. 24: അങ്ങനെ അവര്‍ക്കു വേണ്ടി അദ്ദേഹം ( അവരുടെ കാലികള്‍ക്ക് ) വെള്ളം കൊടുത്തു. പിന്നീടദ്ദേഹം തണലിലേക്ക് മാറിയിരുന്നിട്ട് ഇപ്രകാരം പ്രാര്‍ത്ഥിച്ചു: എന്‍റെ രക്ഷിതാവേ, നീ എനിക്ക് ഇറക്കിത്തരുന്ന ഏതൊരു നന്‍മയ്ക്കും ഞാന്‍ ആവശ്യക്കാരനാകുന്നു. 25: അപ്പോള്‍ ആ രണ്ട് സ്ത്രീകളില്‍ ഒരാള്‍ നാണിച്ചു കൊണ്ട് അദ്ദേഹത്തിന്‍റെ അടുത്ത് നടന്നു ചെന്നിട്ട് പറഞ്ഞു: താങ്കള്‍ ഞങ്ങള്‍ക്കു വേണ്ടി ( ആടുകള്‍ക്ക് ) വെള്ളം കൊടുത്തതിനുള്ള പ്രതിഫലം താങ്കള്‍ക്കു നല്‍കുവാനായി എന്‍റെ പിതാവ് താങ്കളെ വിളിക്കുന്നു. അങ്ങനെ മൂസാ അദ്ദേഹത്തിന്‍റെ അടുത്ത് ചെന്നിട്ട് തന്‍റെ കഥ അദ്ദേഹത്തിന് വിവരിച്ചുകൊടുത്തപ്പോള്‍ അദ്ദേഹം പറഞ്ഞു: ഭയപ്പെടേണ്ട. അക്രമികളായ ആ ജനതയില്‍നിന്ന് നീ രക്ഷപ്പെട്ടിരിക്കുന്നു. 26: ആ രണ്ടുസ്ത്രീകളിലൊരാള്‍ പറഞ്ഞു: എന്‍റെ പിതാവേ, ഇദ്ദേഹത്തെ താങ്കള്‍ കൂലിക്കാരനായി നിര്‍ത്തുക. തീര്‍ച്ചയായും താങ്കള്‍ കൂലിക്കാരായി എടുക്കുന്നവരില്‍ ഏറ്റവും ഉത്തമന്‍ ശക്തനും വിശ്വസ്തനുമായിട്ടുള്ളവനത്രെ. 27:അദ്ദേഹം ( പിതാവ് ) പറഞ്ഞു: നീ എട്ടു വര്‍ഷം എനിക്ക് കൂലിവേല ചെയ്യണം എന്ന വ്യവസ്ഥയില്‍ എന്‍റെ ഈ രണ്ടു പെണ്‍മക്കളില്‍ ഒരാളെ നിനക്ക് വിവാഹം ചെയ്തു തരാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. ഇനി പത്തുവര്‍ഷം നീ പൂര്‍ത്തിയാക്കുകയാണെങ്കില്‍ അത് നിന്‍റെ ഇഷ്ടം. നിനക്ക് പ്രയാസമുണ്ടാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം നല്ല നിലയില്‍ വര്‍ത്തിക്കുന്നവരില്‍ ഒരാളായി നിനക്ക് എന്നെ കാണാം. 28:അദ്ദേഹം ( മൂസാ ) പറഞ്ഞു; ഞാനും താങ്കളും തമ്മിലുള്ള നിശ്ചയം അതു തന്നെ. ഈ രണ്ട് അവധികളില്‍ ഏത് ഞാന്‍ നിറവേറ്റിയാലും എന്നോട് വിരോധമുണ്ടാകരുത്. നാം പറയുന്നതിന് അല്ലാഹു സാക്ഷിയാകുന്നു. 29:അങ്ങനെ മൂസാ ആ അവധി നിറവേറ്റുകയും, തന്‍റെ കുടുംബവും കൊണ്ട് യാത്രപോകുകയും ചെയ്തപ്പോള്‍ ....
ഇനി മോശയുടെ വിവാഹം ബൈബിളില്‍ ഇങ്ങനെ... ഇവിടെ ഏഴു പുത്രിമാര്‍ ... കൂലിപ്പണിയില്ല. കഥ/സന്ദര്‍ഭം മിക്കവാറും ഖുറാനില്‍ വിവരിച്ചത് പോലെ.
Exodus 2:15-22 ഫറവോ ഈ കാര്യം കേട്ടപ്പോള്‍മോശയെ വധിക്കാനുദ്യമിച്ചു. പക്ഷേ, മോശ ഫറവോയുടെ പിടിയില്‍പെടാതെ ഒളിച്ചോടി മിദിയാന്‍ നാട്ടിലെത്തി, അവിടെ ഒരു കിണറിനു സമീപം ഇരുന്നു.16 മിദിയാനിലെ പുരോഹിതന് ഏഴു പെണ്‍മക്കളുണ്ടായിരുന്നു. അവര്‍ പിതാവിന്റെ ആടുകള്‍ക്കു കുടിക്കാന്‍ തൊട്ടികളില്‍ വെള്ളം കോരി നിറച്ചു.17 അപ്പോള്‍ ചില ആട്ടിടയന്‍മാര്‍ വന്ന് അവരെ ഓടിച്ചു. എന്നാല്‍, മോശ ആ പെണ്‍കുട്ടികളുടെ സഹായത്തിനെത്തുകയും അവരുടെ ആടുകള്‍ക്കു വെള്ളം കൊടുക്കുകയും ചെയ്തു.18 അവര്‍ പിതാവായ റവുവേലിന്റെ യടുക്കല്‍ മടങ്ങിച്ചെന്നപ്പോള്‍ അവന്‍ ചോദിച്ചു: നിങ്ങള്‍ ഇന്നു നേരത്തേ തിരിച്ചെത്തിയതെങ്ങനെ?19 അവര്‍ പറഞ്ഞു: ഈജിപ്തുകാരനായ ഒരാള്‍ ഞങ്ങളെ ഇടയന്‍മാരില്‍ നിന്നു രക്ഷിച്ചു, അവന്‍ ഞങ്ങള്‍ക്കു വേണ്ടി വെള്ളം കോരി ആടുകള്‍ക്കു കുടിക്കാന്‍ കൊടുക്കുകപോലും ചെയ്തു.20 റവുവേല്‍ ചോദിച്ചു: അവന്‍ എവിടെ? നിങ്ങള്‍ എന്തുകൊണ്ട് ആ മനുഷ്യനെ വിട്ടിട്ടുപോന്നു? അവനെ ഭക്ഷണത്തിനു ക്ഷണിക്കുവിന്‍.21 അങ്ങനെ മോശ അവനോടൊപ്പം താമസിക്കാന്‍ തീരുമാനിച്ചു. അവന്‍ തന്റെ മകള്‍ സിപ്പോറയെ മോശയ്ക്ക് ഭാര്യയായി കൊടുത്തു.22 അവള്‍ ഒരു പുത്രനെ പ്രസവിച്ചു. ഞാന്‍ പ്രവാസിയായിക്കഴിയുന്നു എന്നുപറഞ്ഞ് മോശ അവനു ഗര്‍ഷോം എന്നു പേരിട്ടു.
ഈ കഥകള്‍ വിശ്വാസപരമായി തീര്‍ത്തും അപ്രധാനമാണ്. പിന്നെ ബൈബിളിലെ ഈ ഭാഗം തിരുത്തിയിട്ടു ആര്‍ക്ക് എന്ത് കിട്ടാന്‍ ? ഖുറാന്‍ എഴുതുന്നതിനും 1500 വര്‍ഷം മുമ്പ് മോശയുടെ കഥകള്‍ എഴുതപ്പെട്ടിണ്ടുണ്ട്. അതിലെ കഥകള്‍ ക്രിസ്ത്യാനികള്‍ക്കും സമീപവാസികള്‍ക്കും അറിയാതിരിക്കാന്‍ ഒരു നിര്‍വാഹമില്ല . ക്രിസ്ത്യന്‍ കേന്ദ്രമായ സിറിയയിലേക്ക് കച്ചവട സംബന്ധമായി യാത്ര നടത്തിയിരുന്ന നബി ഈ കഥകള്‍ മുമ്പ് കേട്ടിരുന്നില്ല എന്ന് പറഞ്ഞാല്‍ അത് അവിശ്വസനീയമാണ്. അന്നൊരു പക്ഷെ നബിക്ക് പ്രവാചക 'വിളി' കിട്ടിയിരുന്നിട്ടുണ്ടാവില്ല. അതുകൊണ്ടായിരിക്കാം ഈ കഥകളൊന്നും അതേ പടി ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ നബി മെനക്കെടാതിരുന്നത്.