ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?

Wednesday, November 17, 2010

കന്യകാ മറിയം അഹരോന്റെ സഹോദരി ?!

നബിയുടെ ഓര്‍മ്മ ശക്തി പരീക്ഷിക്കപ്പെടുന്ന പുതിയ സ്ഥലം ഇതാ.

19:27അനന്തരം അവനെ ( കുട്ടിയെ ) യും വഹിച്ചുകൊണ്ട്‌ അവള്‍ തന്‍റെ ആളുകളുടെ അടുത്ത്‌ ചെന്നു. അവര്‍ പറഞ്ഞു: മര്‍യമേ, ആക്ഷേപകരമായ ഒരു കാര്യം തന്നെയാകുന്നു നീ ചെയ്തിരിക്കുന്നത്‌.
28 ഹേ; ഹാറൂന്‍റെ സഹോദരീ, നിന്‍റെ പിതാവ്‌ ഒരു ചീത്ത മനുഷ്യനായിരുന്നില്ല. നിന്‍റെ മാതാവ്‌ ഒരു ദുര്‍നടപടിക്കാരിയുമായിരുന്നില്ല.

ഹാരൂന്‍ എന്ന് പറഞ്ഞാല്‍ ബൈബിള്‍ ഭാഷയില്‍ അഹരോന്‍.മോശയുടെ കാലഘട്ടത്തിലെ വ്യക്തി. ഇവിടെ പറയുന്ന മറിയം , യേശുവിന്റെ അമ്മയും.

എന്തുകൊണ്ട് നബിക്ക്‌ തെറ്റ് പറ്റി എന്നറിയണമെങ്കില്‍ പഴയ നിയമം വായിക്കണം.

അഹരോനിന് മറിയം എന്ന പേരില്‍ ഒരു സഹോദരി ഉണ്ടായിരുന്നതായിരുന്നു.
Exodus 15:20 അഹരോന്റെ സഹോദരി മിർയ്യാം എന്ന പ്രവാചകി കയ്യിൽ തപ്പു എടുത്തു, സ്ത്രീകൾ എല്ലാവരും തപ്പുകളോടും നൃത്തങ്ങളോടും കൂടെ അവളുടെ പിന്നാലെ ചെന്നു 21 മിർയ്യാം അവരോടും പ്രതിഗാനമായി ചൊല്ലിയതു: യഹോവെക്കു പാട്ടുപാടുവിൻ, അവൻ മഹോന്നതൻ: കുതിരയെയും അതിന്മേൽ ഇരുന്നവനെയും അവൻ കടലിൽ തള്ളിയിട്ടിരിക്കുന്നു.

ഇത്രയും ലളിതമായ കാരണം കൊണ്ട് മാത്രം നബിക്ക്‌ തെറ്റ് പറ്റുമോ?

മറ്റൊരു ബന്ധമാണ് ഇപ്പോഴത്തെ മുസ്ലീമുകള്‍ (കന്യകാ) മറിയവും അഹരോനെയും തമ്മില്‍ ബന്ധിപ്പിക്കുന്നത്. എലിസബത്തും‌ (സഖറിയായുടെ ഭാര്യ) യേശുവിന്റെ അമ്മയായ മറിയവും ബന്ധുക്കള്‍ ആയിരുന്നു . എലിസബത്ത് അഹരോന്റെ പുത്രിയാനേന്നും പറയുന്നു. അപ്പോള്‍ ബന്ധുവായ മറിയം അഹരോന്റെ പുത്രിയാകില്ലേ? എന്നാണ് ചോദ്യം ?

ഇതാ ബൈബിള്‍ വാക്യങ്ങള്‍ ..
Like 1:5 ഹേറോദേസ്യൂദയാരാജാവായിരുന്ന കാലത്ത്, അബിയായുടെ ഗണത്തില്‍ സഖറിയാ എന്ന ഒരു പുരോഹിതന്‍ ഉണ്ടായിരുന്നു. അഹറോന്റെ പുത്രിമാരില്‍പ്പെട്ട എലിസബത്ത് ആയിരുന്നു അവന്റെ ഭാര്യ.

Luke 1:36 നിന്റെ ചാർച്ചക്കാരത്തി എലീശബെത്തും വാർദ്ധക്യത്തിൽ ഒരു മകനെ ഗർഭം ധരിച്ചിരിക്കുന്നു; മച്ചി എന്നു പറഞ്ഞുവന്നവൾക്കു ഇതു ആറാം മാസം.

syngenis എന്ന പദമാണ് ഗ്രീക്ക് ബൈബിളില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒരു ബന്ധു. അടുത്ത ബന്ധുവാകാം അകന്ന ബന്ധുവാകാം, കസിന്‍ , ആന്‍റി എന്നിവരില്‍ ആരുവേണമെങ്കില്‍ ആകാം.

അപ്പോള്‍ അതാണ്‌. അഹരോന്റെ പുത്രിയായ എലിസബത്തിന്റെ ബന്ധുവാണ് മറിയം എങ്കില്‍ മറിയവും അഹരോന്റെ പുത്രിയാകില്ലേ? ബൈബിള്‍ പഠന സഹായിയൊന്നും അന്ന് കാലത്തുണ്ടായിരുന്നില്ലല്ലോ. ഇസ്രേയേലില്‍ രണ്ടു വംശ ങ്ങളിലുള്ള ആളുകള്‍ വിവാഹിതരാവുക എങ്കില്‍ പുരുഷന്റെ വംശത്തിലാണ് രണ്ടു പേരും അറിയപ്പെടുക. ഇനി ഈ കാര്യവും വിസ്മരിക്കുക.

നബി പറഞ്ഞത്‌ വീണ്ടും വായിക്കുക.
മറിയം അഹരോന്റെ പുത്രി എന്നല്ല നബി പറഞ്ഞത്‌ . സഹോദരി എന്നാണ്. അതുകൊണ്ട് രണ്ടേ രണ്ട് സാധ്യതയേ അവശേഷിക്കുന്നുള്ളൂ . ഒന്നുങ്കില്‍ അഹരോന്റെ സഹോദരി മറിയവുമായി നബിക്ക്‌ തെറ്റി. അല്ലെങ്കില്‍ കന്യകാ മറിയത്തിനു അഹരോന്‍ എന്ന പേരില്‍ ഒരു സഹോദരന്‍ ഉണ്ടായിരിക്കണം. രണ്ടാമതെതാണോ നബി ഉദ്ദേശിച്ചത്‌ എന്നറിയണമെങ്കില്‍ അതിനെ പറ്റിയുള്ള ഹദീസ്‌ പരിശോധിക്കണം.



In Sahih Muslim, the Hadith related by Mughirah ibn Shu'bah, #5326, says:
"When I came to Najran, they (the Christians of Najran) asked me: You read "Sister of Harun", (i.e. Mary), in the Qur'an, whereas Moses was born well before Jesus. When I came back to Allah's Messenger I asked him about that, and he said: "The (people of the old age) used to give names (to their persons) after the names of Apostle and pious persons who had gone before them."" [Sahih Muslim, translated by Abdul Siddiqi].

മറിയം അഹരോന്റെ സഹോദരിയാണെന്ന സൂക്തം കേട്ടപ്പോള്‍ സമീപവാസികളായ ക്രിസ്ത്യാനികള്‍ അന്തം വിട്ടു. നബിയോട്‌ ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരമാണ് മുകളില്‍ കണ്ടത്‌. അതായത്‌ പുള്ളിക്കാരന്‍ ഉദ്ദേശിച്ചത്‌ മോശയുടെ കാലഘട്ടത്തിലുള്ള അഹരോനെ തന്നെ എന്ന്.

ബൈബിളില്‍ പലയിടത്തും വംശാവലിയെ സൂചിപ്പിക്കാന്‍ ദാവീദിന്റെ "പുത്രന്‍"/"പുത്രി" അബ്രാഹത്തിന്റെ "പുത്രന്‍"/"പുത്രി" എന്നിങ്ങനെ കാണാം. യോക്കൊബിന്റെ "സഹോദരന്‍ " എന്നോ മോശയുടെ "സഹോദരി" എന്നോക്കെ അടുത്ത ബന്ധുക്കളെ മാത്രം സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നതാണ്, പ്രത്യേകിച്ചും സ്വന്തം സഹോദരനെ അല്ലെങ്കില്‍ സ്വന്തം സഹോദരിയെ. ഒരിക്കലും മോശയുടെ സഹോദരി എന്നോ അഹരോന്റെ സഹോദരി എന്നോ തലമുറകള്‍ കഴിഞ്ഞുള്ള ആളുകളെ വിശേഷിപ്പിക്കാന്‍ ബൈബിള്‍ ലേഖകര്‍ ഉപയോഗിച്ചിരുന്നില്ല. ഉദാഹരണം എലിസബത്തിന്റെ കാര്യം തന്നെ. അഹരോന്റെ പുത്രി എന്നാണ് അവിടെ വിശേഷിപ്പിച്ചത്!

എന്ത് കൊണ്ടാണ് ഖുറാന്‍ കന്യകാ മറിയത്തെ വിശേഷിപ്പിച്ച പോലെ എലിസബത്തിനെ അഹരോന്റെ സഹോദരി എന്ന്‍ ബൈബിള്‍ വിശേഷിപ്പിക്കഞ്ഞത്? അത് ബൈബിളിനെ ശൈലി അല്ലാത്തത് കൊണ്ട് തന്നെ.

അതവിടെ നില്‍ക്കട്ടെ. ഖുര്‍ആനിന്റെ ശൈലി ഖുര്‍ആനിന്റെ ശൈലിയുമായി താരതമ്യം ചെയ്യാം. എവിടെയാണ് സ്വന്തം സഹോദരി അല്ലാത്ത ഒരാളെ, അതായത്‌ വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവിച്ചിരുന്ന ഒരു വ്യക്തിയുടെ (സഹോദരനായോ) സഹോദരിയായോ ഖുര്‍ആന്‍ അങ്ങിനെ വിശേഷിപ്പിച്ചിരിക്കുന്നത്?

ഇനി മറിയത്തിന്റെ വംശാവലി അറിയണമെങ്കില്‍ ഇവിടെ നോക്കുക. കൂടാതെ ദൈവദൂതന്‍ മറിയത്തിനോട് സംസാരിക്കുന്നതിലും പിതാമഹനായ ദാവിനെ പരാമര്‍ശിക്കുന്നു. പുരുഷനെ അറിയാതെ തന്നെ യേശുവിനെ ദാവീദിന്റെ പുത്രനാക്കി. അപ്പോള്‍ മറിയം ദാവീദിന്റെ വംശത്തില്‍ തന്നെ വേണമല്ലോ?

Luke1: 30 ദൂതൻ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയിൽ നീ കൃപ കണ്ടെത്തിയിരിക്കുന്നു. 31 നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം.32 അവൻ വലിയ വനായിരിക്കും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കർത്താവ് അവനു കൊടുക്കും. 33 യാക്കോ ബിന്റെ ഭവനത്തിൻമേൽ അവൻ എന്നേക്കും ഭരണം നടത്തും. അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല. 34 മറിയം ദൂതനോടു പറഞ്ഞു: ഇതെങ്ങനെ സംഭവിക്കും? ഞാൻ പുരുഷനെ അറിയുന്നില്ലല്ലോ.

ഒരു പക്ഷെ ബൈബിള്‍ നേരിട്ട് മറിയത്തെ ദാവീദിന്റെ "പുത്രി" എന്ന് സംബോധന ചെയ്തിരുന്നെങ്കില്‍ നബിക്ക്‌ തെറ്റ് പറ്റില്ലായിരുന്നു എന്ന് ഞാന്‍ കരുതുന്നു.

Hebrews 7:14

33 comments:

  1. നബിയുടെ ഓര്‍മ്മ ശക്തി പരീക്ഷിക്കപ്പെടുന്ന പുതിയ സ്ഥലം ഇതാ. അഹരോനിന് മറിയം എന്ന പേരില്‍ ഒരു സഹോദരി ഉണ്ടായിരുന്നതായിരുന്നു. അതുകൊണ്ടായിരിക്കും യേശുവിന്റെ അമ്മയായ മറിയത്തെ നബി അഹരോന്റെ സഹോദരിയാക്കിയത്. ഒരു പക്ഷെ ബൈബിള്‍ നേരിട്ട് മറിയത്തെ ദാവീദിന്റെ "പുത്രി" എന്ന് സംബോധന ചെയ്തിരുന്നെങ്കില്‍ നബിക്ക്‌ തെറ്റ് പറ്റില്ലായിരുന്നു എന്ന് ഞാന്‍ കരുതുന്നു.

    ReplyDelete
  2. KK Alikoya : @ here

    = മറിയം ലേവി വംശജയാണെന്ന് തെളിഞ്ഞല്ലോ. ക്രിസ്തു ലേവി വംശജനാണെന്നതിന്ന് ഇതല്‍ പരം എന്ത് തെളിവാണ്‌ വേണ്ടത്? ക്രിസ്തുവിന്ന് അച്ഛനില്ലല്ലോ; അമ്മ മാത്രമല്ലേ ഉള്ളൂ. അപ്പോള്‍ അദ്ദേഹം അമ്മയുടെ വംശക്കാരന്‍ ആയിരിക്കും. അതായത് ഒരു ലേവിയന്‍.

    ഇക്കാര്യത്തില്‍ നബിക്ക് ഒരു തെറ്റും പറ്റിയിട്ടില്ലെന്ന് താങ്കള്‍ ഉദ്ധരിച്ച ഹദീസില്‍ നിന്ന് തന്നെ വ്യക്തമാണ്‌. നജ്‌റാനിലെ ക്രൈസ്തവര്‍ ഈ വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ചത് ഹദീസില്‍ ഉണ്ട്. മൂസായുടെയും ഹാറൂനിന്റെയും സഹോദരിയാണോ മറിയം എന്നായിരുന്നു അവരുടെ ചോദ്യം. ഈ ചോദ്യത്തിന്ന്ന് പ്രവാചകന്‍ 'അതെ' എന്ന് ഉത്തരം പറഞ്ഞോ? ഇല്ലല്ലോ. കാരണം, അദേഹത്തിന്ന് കാല ബോധം ഉണ്ടായിരുന്നു. മറിച്ച് ആളുകള്‍ അവരുടെ പൂര്‍വികരായ പ്രവാചകന്‍മാരുടെയും സജ്ജനങ്ങളുടെയും പേരുകള്‍ പേരായി ഉപയോഗിക്കാറുണ്ട് എന്നാണദ്ദേഹം മറുപടി പറഞ്ഞത്. അപ്പോള്‍ മറിയം മുസായുടെയും സഹോദരന്‍ ഹാറൂനിന്റെയും നേര്‍ സഹോദരി ആണെന്ന് ഇവിടെ ഉദ്ദേശ്യമില്ലെന്ന് വ്യക്തമായി. പിന്നെയോ മറിയമിന്ന് ഹാറൂന്‍ എന്ന് പേരുള്ള ഒരു സഹോദരന്‍ ഉണ്ടായിരുന്നുവെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. മറിയമിന്ന് രണ്ട് പിതാവുണ്ടെന്ന് പറഞ്ഞ ബൈബിളില്‍ ആ സഹോദരന്റെ പേര്‌ കാണുന്നില്ലായിരിക്കാം. അത് ഖുര്‍ആനിന്റെയും മുഹമ്മദിന്റെയും കുറ്റമല്ല.

    ReplyDelete
  3. = 1. മര്‍യം യഹൂദ വംശത്തില്‍ പിറന്നുവെന്ന് ബൈബിളില്‍ എവിടെയും ഇല്ല. ഉണ്ടെങ്കില്‍ കാണിക്കണം.

    2. മറിയമിന്റെ വംശബന്ധം സൂചിപ്പിക്കുന്ന ഒരു വാക്യം: ഇതാ നിന്റെ ചാര്‍ച്ചക്കാരിയായ (cousin KJV) എലിസബത്തും വാര്‍ദ്ധക്യത്തില്‍ ഒരു പുത്രനെ ഗര്‍ഭം ധരിച്ചിരിക്കുന്നു. (ലൂക്കോസ് 1:36)

    3. അഹറോന്റെ പുത്രിമാരില്‍ ഒരുവളായിരുന്നു അയാളുടെ ഭാര്യ. പേര്‌ എലിസബത്ത്. (ലൂക്കോസ് 1:5,6)

    എലിസബത്ത് അഹറോന്റെ പുത്രിമാരില്‍ ഒരാള്‍ എന്നാല്‍ അവള്‍ ലേവി വംശക്കാരി ആണെന്ന് വ്യക്തം. ആ എലിസബത്തിന്റെ കസിന്‍ ആയ മറിയം ലേവി വംശക്കാരി ആണെന്ന് തീരുമാനിക്കാം. ഇതല്ലാതെ മറിയമിന്റെ വംശ ബന്ധം സൂചിപ്പിക്കുന്ന മറ്റ് യാതൊരു പരാമര്‍ശവും ബൈബിളില്‍ ഇല്ല. അത്കൊണ്ട് ഇത് അവലംബിക്കുകയല്ലാതെ നിര്‍വ്വാഹമില്ല.

    ReplyDelete
  4. ഈ ബ്ലോഗില്‍ തന്നെ അതിന്റെ ഉത്തരമുണ്ട്..

    syngenis എന്ന പദമാണ് ഗ്രീക്ക് ബൈബിളില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒരു ബന്ധു. അടുത്ത ബന്ധുവാകാം അകന്ന ബന്ധുവാകാം, കസിന്‍ , ആന്‍റി എന്നിവരില്‍ ആരുവേണമെങ്കില്‍ ആകാം.

    അപ്പോള്‍ അതാണ്‌. അഹരോന്റെ പുത്രിയായ എലിസബത്തിന്റെ ബന്ധുവാണ് മറിയം എങ്കില്‍ മറിയവും അഹരോന്റെ പുത്രിയാകില്ലേ? ബൈബിള്‍ പഠന സഹായിയൊന്നും അന്ന് കാലത്തുണ്ടായിരുന്നില്ലല്ലോ. ഇസ്രേയേലില്‍ രണ്ടു വംശ ങ്ങളിലുള്ള ആളുകള്‍ വിവാഹിതരാവുക എങ്കില്‍ പുരുഷന്റെ വംശത്തിലാണ് രണ്ടു പേരും അറിയപ്പെടുക.

    ReplyDelete
  5. സാജന്‍ പറഞ്ഞു:
    1."syngenis എന്ന പദമാണ് ഗ്രീക്ക് ബൈബിളില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒരു ബന്ധു. അടുത്ത ബന്ധുവാകാം അകന്ന ബന്ധുവാകാം, കസിന്‍ , ആന്‍റി എന്നിവരില്‍ ആരുവേണമെങ്കില്‍ ആകാം."
    അപ്പോള്‍ അതാണ്‌. അഹരോന്റെ പുത്രിയായ എലിസബത്തിന്റെ ബന്ധുവാണ് മറിയം എങ്കില്‍ മറിയവും അഹരോന്റെ പുത്രിയാകില്ലേ? "

    = മറിയം എങ്ങിനെ അഹരോന്റെ പുത്രിയാകും ? സഹോദരിയും ആയികൂടെ ? ബന്ധം വിശദമാകുമല്ലോ.

    2. "അതായത്‌ പുള്ളിക്കാരന്‍ ഉദ്ദേശിച്ചത്‌ മോശയുടെ കാലഘട്ടത്തിലുള്ള അഹരോനെ തന്നെ എന്ന്."
    = നബി(സ) പറഞ്ഞത്‌ അത് മാത്രമല്ലല്ലോ. അത് പ്രസ്തുത ഹദീസില്‍ നിന്നുള്ള ഒരു സാധ്യത മാത്രമാണ്. "after the names of Apostle and pious persons " എന്നല്ലേ ഈ ഹദീസില്‍ കാണുന്നത്. വിശദീകരിച്ചപ്പോള്‍ എന്തേ "pious" എന്ന പദം വിട്ടുകളഞ്ഞത്.

    ReplyDelete
  6. മറിയം എങ്ങിനെ അഹരോന്റെ പുത്രിയാകും ? സഹോദരിയും ആയികൂടെ ? ബന്ധം വിശദമാകുമല്ലോ.

    @Reaz
    ആ ചോദ്യത്തിലൂടെ ലേഖകന്‍ പരിഹസിച്ചതാണോ എന്ന് കൂടി പരിശോധക്കുക. എന്നിട്ട് പോരേ തിരിച്ച് ചോദ്യം ?
    ഇനിയിപ്പോള്‍ അഹരോന്റെ സഹോദരിയാണോ യേശുവിന്റെ അമ്മ?


    വിശദീകരിച്ചപ്പോള്‍ എന്തേ "pious" എന്ന പദം വിട്ടുകളഞ്ഞത്.
    താങ്കള്‍ ആ പദം കൂടി കൂട്ടി ചേര്‍ത്തിട്ട് അതിന്റെ ആശയം പറഞ്ഞു തരുമോ?

    ReplyDelete
  7. sajan said:

    ആ ചോദ്യത്തിലൂടെ ലേഖകന്‍ പരിഹസിച്ചതാണോ എന്ന് കൂടി പരിശോധക്കുക. എന്നിട്ട് പോരേ തിരിച്ച് ചോദ്യം ?
    ഇനിയിപ്പോള്‍ അഹരോന്റെ സഹോദരിയാണോ യേശുവിന്റെ അമ്മ?

    പോസ്റ്റില്‍ നിന്ന് വീണ്ടും : "മറിയം അഹരോന്റെ പുത്രി എന്നല്ല നബി പറഞ്ഞത്‌ . സഹോദരി എന്നാണ്. "

    =പറ്റുമെങ്കില്‍ ഉത്തരം നല്‍കുക, ഇല്ലെങ്കില്‍ ഒരു കുഴപ്പവുമില്ല. ഞാന്‍ പരിഹസിക്കാന്‍ വന്നതല്ല. ഈ ബ്ലോഗിലൂടെ താങ്കള്‍ താങ്കളെ തന്നെ പരിഹസിക്കുന്നു എന്നാണ് ഞാന്‍ ഇപ്പോള്‍ മനസിലാക്കുന്നത്.
    സാജന്‍റെ പദങ്ങള്‍ തന്നെ കടമെടുക്കട്ടെ!
    "താങ്കളുടെ വാദമുഖങ്ങള്‍ രസാവഹം തന്നെ. ചക്കയിലൂടെ മാങ്ങയിലെത്തി ചക്കയല്ല മാങ്ങ എന്ന് തെളിയിക്കുന്ന വിദ്യ. "

    അതിനാല്‍ ചോദ്യം ആവര്‍ത്തിക്കുന്നു ..

    സാജന്‍ പറഞ്ഞു:
    1."syngenis എന്ന പദമാണ് ഗ്രീക്ക് ബൈബിളില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒരു ബന്ധു. അടുത്ത ബന്ധുവാകാം അകന്ന ബന്ധുവാകാം, കസിന്‍ , ആന്‍റി എന്നിവരില്‍ ആരുവേണമെങ്കില്‍ ആകാം."
    അപ്പോള്‍ അതാണ്‌. അഹരോന്റെ പുത്രിയായ എലിസബത്തിന്റെ ബന്ധുവാണ് മറിയം എങ്കില്‍ മറിയവും അഹരോന്റെ പുത്രിയാകില്ലേ? "

    = മറിയം എങ്ങിനെ അഹരോന്റെ പുത്രിയാകും ? സഹോദരിയും ആയികൂടെ ? ബന്ധം വിശദമാകുമല്ലോ.

    ReplyDelete
  8. @Reaz,

    ആദ്യം ഈ ബ്ലോഗ്‌ എന്തിനാണ് എന്ന് പരിശോധിക്കുക. എന്റെ വാദം നബിയ്ക്ക് തെറ്റ് പറ്റുവാന്‍ ഇടവന്ന സാധ്യതകളെ പറ്റി പറയുകയായിരുന്നു.

    ഇത്രയും ലളിതമായ കാരണം കൊണ്ട് മാത്രം നബിക്ക്‌ തെറ്റ് പറ്റുമോ?
    മറ്റൊരു ബന്ധമാണ് ഇപ്പോഴത്തെ മുസ്ലീമുകള്‍ (കന്യകാ) മറിയവും അഹരോനെയും തമ്മില്‍ ബന്ധിപ്പിക്കുന്നത്. എലിസബത്തും‌ (സഖറിയായുടെ ഭാര്യ) യേശുവിന്റെ അമ്മയായ മറിയവും ബന്ധുക്കള്‍ ആയിരുന്നു . എലിസബത്ത് അഹരോന്റെ പുത്രിയാനേന്നും പറയുന്നു. അപ്പോള്‍ ബന്ധുവായ മറിയം അഹരോന്റെ പുത്രിയാകില്ലേ? എന്നാണ് ചോദ്യം ?


    ബ്ലോഗില്‍ ഞാന്‍ എഴുതിയ ഈ ഭാഗം താങ്കള്‍ കണ്ടുവോ?
    ഈ ചോദ്യം ഞാന്‍ വായനക്കാരോട് ചോദിച്ചതല്ല എന്നെങ്കിലും മനസിലാക്കൂ.

    താങ്കള്‍ എന്ത് വിചാരിച്ചു ? ഞാന്‍ മറിയത്തെ അഹരോന്റെ പുത്രിയാക്കാനാണ് ഈ ബ്ലോഗ്‌ മുഴുവന്‍ എഴുതിയതെന്നോ? കുറഞ്ഞ പക്ഷം ഞാന്‍ ഖുര്‍ആനിലെ അബദ്ധം വിവരിക്കുകയായിരുന്നു എന്നെങ്കിലും മനസിലായോ?

    ഒരു പക്ഷെ ബൈബിള്‍ നേരിട്ട് മറിയത്തെ ദാവീദിന്റെ "പുത്രി" എന്ന് സംബോധന ചെയ്തിരുന്നെങ്കില്‍ നബിക്ക്‌ തെറ്റ് പറ്റില്ലായിരുന്നു എന്ന് ഞാന്‍ കരുതുന്നു.

    ഈ ബ്ലോഗിലെ അവസാന ഭാഗം ഇങ്ങനെയാണ്.

    ഇത് വായിച്ചിട്ട് താങ്കള്‍ക്ക് എന്ത് മനസിലായി?
    (എന്റെ തെറ്റ്. ഇത്ര മോശമാണ് എന്റെ ബ്ലോഗിന്റെ ശൈലി എന്ന് എനിക്ക് മനസിലായില്ല)

    ReplyDelete
  9. മറിയം എങ്ങിനെ അഹരോന്റെ പുത്രിയാകും ? സഹോദരിയും ആയികൂടെ ? ബന്ധം വിശദമാകുമല്ലോ.

    താങ്കളുടെ വിചാരം എന്താണ്... യേശുവിന്റെ അമ്മയായ മറിയം അഹരോന്റെ സഹോദരി ആണെന്നാണോ? പഷ്ട്! അഹരോന്‍ ഏതു കാലഘട്ടത്തിലെ മനുഷ്യന്‍ ആയിരുന്നു എന്നറിയാമോ? അത് കഴിഞ്ഞിട്ട് എത്ര നൂറ്റാണ്ടു കഴിഞ്ഞിട്ടാണ് യേശു വന്നത് എന്നറിയാമോ?

    ReplyDelete
  10. sajan said:
    വിശദീകരിച്ചപ്പോള്‍ എന്തേ "pious" എന്ന പദം വിട്ടുകളഞ്ഞത്.
    താങ്കള്‍ ആ പദം കൂടി കൂട്ടി ചേര്‍ത്തിട്ട് അതിന്റെ ആശയം പറഞ്ഞു തരുമോ?

    = എന്‍റെ ചോദ്യത്തില്‍ തന്നെ അത് പറഞ്ഞിടുണ്ട്. അതിനാല്‍ ചോദ്യം ആവര്‍ത്തിക്കുന്നു.
    2. "അതായത്‌ പുള്ളിക്കാരന്‍ ഉദ്ദേശിച്ചത്‌ മോശയുടെ കാലഘട്ടത്തിലുള്ള അഹരോനെ തന്നെ എന്ന്."
    നബി(സ) പറഞ്ഞത്‌ അത് മാത്രമല്ലല്ലോ. അത് പ്രസ്തുത ഹദീസില്‍ നിന്നുള്ള ഒരു സാധ്യത മാത്രമാണ്. "after the names of Apostle and pious persons " എന്നല്ലേ ഈ ഹദീസില്‍ കാണുന്നത്. വിശദീകരിച്ചപ്പോള്‍ എന്തേ "pious" എന്ന പദം വിട്ടുകളഞ്ഞത്.

    ReplyDelete
  11. sajan said: "മറ്റൊരു ബന്ധമാണ് ഇപ്പോഴത്തെ മുസ്ലീമുകള്‍ (കന്യകാ) മറിയവും അഹരോനെയും തമ്മില്‍ ബന്ധിപ്പിക്കുന്നത്. എലിസബത്തും‌ (സഖറിയായുടെ ഭാര്യ) യേശുവിന്റെ അമ്മയായ മറിയവും ബന്ധുക്കള്‍ ആയിരുന്നു . "
    =നബിയോ മുന്‍പുള്ള മുസ്ലിങ്ങളോ ഒരു ബന്ധം തീര്‍ത്തു പറഞ്ഞിട്ടില്ല. പിന്നെയെങ്ങനെ നബിക്ക് തെറ്റുപറ്റിയത്. അതായിരുന്നു എന്‍റെ രണ്ടാമത്തെ ചോദ്യം.

    sajan said: താങ്കള്‍ എന്ത് വിചാരിച്ചു ? ഞാന്‍ മറിയത്തെ അഹരോന്റെ പുത്രിയാക്കാനാണ് ഈ ബ്ലോഗ്‌ മുഴുവന്‍ എഴുതിയതെന്നോ?
    =മുഴുവന്‍ അതല്ല. അതും എഴുതി. സഹോദരിയും ആകാം എന്ന് ഇപ്പോള്‍ മനസിലായല്ലോ. അത് തന്നെയാകാം ഖുര്‍ആനും ഉദ്ദേശിച്ചത്. ഖുര്‍ആന്‍ മുഹമ്മദ്‌ നബി(സ)വില്‍ നിന്ന് ഉള്ളതല്ല എന്നതിന് സാജന്‍റെ ഈ ബ്ലോഗ്‌ ഒരു നല്ല തെളിവാണ്.
    ബ്ലോഗ്ഗെര്‍ക്കു തന്നെ വ്യക്തമായ കാഴ്ച്ചപാടില്ലാത്ത ബ്ലോഗില്‍ കൂടുതല്‍ കമ്മേന്റിടുന്നതില്‍ ഒരു കാര്യവുമില്ല. ഞാന്‍ വിട്ടു.

    ReplyDelete
  12. haha...

    മോശയുടെ കാലഘട്ടത്തിലുള്ള അഹരോന്റെ സഹോദരി, യേശുവിന്റെ അമ്മ. നബിയുടെ കണ്ടു പിടുത്തം അപാരം !!! അത് ഒരു അബദ്ധമാണെന്ന് മനസിലാക്കാം. പക്ഷെ അത് ഒരു അലങ്കാരമായി നടക്കുന്നവരോട് എന്ത് പറയാന്‍.

    ReplyDelete
  13. സാജന്‍ പറഞ്ഞു :
    "മറിയം എങ്ങിനെ അഹരോന്റെ പുത്രിയാകും ? സഹോദരിയും ആയികൂടെ ? ബന്ധം വിശദമാകുമല്ലോ.
    താങ്കളുടെ വിചാരം എന്താണ്... യേശുവിന്റെ അമ്മയായ മറിയം അഹരോന്റെ സഹോദരി ആണെന്നാണോ? പഷ്ട്! അഹരോന്‍ ഏതു കാലഘട്ടത്തിലെ മനുഷ്യന്‍ ആയിരുന്നു എന്നറിയാമോ? അത് കഴിഞ്ഞിട്ട് എത്ര നൂറ്റാണ്ടു കഴിഞ്ഞിട്ടാണ് യേശു വന്നത് എന്നറിയാമോ? "

    = എന്റെ അറിവ് എലിസബത്തും, അവളുടെ പിതാവ് അഹറോനും , ഭര്‍ത്താവ് സഖറിയായും, യേശുവിന്റെ അമ്മയായ മറിയയും ഒരേ കാലഘട്ടത്തില്‍ ജീവിച്ചവരാണ് എന്നാണ്. അത് തന്നെയാണ് ഖുര്‍ആനും വ്യക്തമാകുന്നത്.
    അല്ലെങ്കില്‍ തെറ്റിയത് ബൈബിളിനാണ്.
    Like 1:5 ഹേറോദേസ്യൂദയാരാജാവായിരുന്ന കാലത്ത്, അബിയായുടെ ഗണത്തില്‍ സഖറിയാ എന്ന ഒരു പുരോഹിതന്‍ ഉണ്ടായിരുന്നു. അഹറോന്റെ പുത്രിമാരില്‍പ്പെട്ട എലിസബത്ത് ആയിരുന്നു അവന്റെ ഭാര്യ.
    ....
    1:23 അവന്റെ ശുശ്രൂഷാകാലം തികഞ്ഞശേഷം അവൻ വീട്ടിലേക്കു പോയി.1.24 ആ നാളുകൾ കഴിഞ്ഞിട്ടു അവന്റെ ഭാര്യ എലീശബെത്ത് ഗർഭം ധരിച്ചു:1.25 മനുഷ്യരുടെ ഇടയിൽ എനിക്കുണ്ടായിരുന്ന നിന്ദ നീക്കുവാൻ കർത്താവു എന്നെ കടാക്ഷിച്ച നാളിൽ ഇങ്ങനെ എനിക്കു ചെയ്തുതന്നിരിക്കുന്നു എന്നു പറഞ്ഞു അഞ്ചു മാസം ഒളിച്ചു പാർത്തു.1.26 ആറാം മാസത്തില്‍ ദൈവം ഗബ്രീയേൽദൂതനെ നസറെത്ത് എന്ന ഗലീലപട്ടണത്തിൽ, 1.27 ദാവീദ് ഗൃഹത്തിലുള്ള യോസേഫ് എന്നൊരു പുരുഷന്നു വിവാഹം നിശ്ചയിച്ചിരുന്ന കന്യകയുടെ അടുക്കൽ അയച്ചു; ആ കന്യകയുടെ പേർ മറിയ എന്നു ആയിരുന്നു.
    ....
    Luke 1:36 നിന്റെ ചാർച്ചക്കാരത്തി എലീശബെത്തും വാർദ്ധക്യത്തിൽ ഒരു മകനെ ഗർഭം ധരിച്ചിരിക്കുന്നു; മച്ചി എന്നു പറഞ്ഞുവന്നവള്‍ക്കു ഇതു ആറാം മാസം.

    ലൂക്ക ഒന്നാം അദ്ധ്യായം ആവര്‍ത്തിച്ച് .. ആവര്‍ത്തിച്ച് വായിക്കുക.

    ReplyDelete
  14. sajan said:
    മോശയുടെ കാലഘട്ടത്തിലുള്ള അഹരോന്റെ സഹോദരി, യേശുവിന്റെ അമ്മ.
    = സ്വയം പറഞ്ഞു സ്വയം സമാധാനിച്ചോ...

    ReplyDelete
  15. @ Reaz

    <><> Like 1:5 ഹേറോദേസ്യൂദയാരാജാവായിരുന്ന കാലത്ത്, അബിയായുടെ ഗണത്തില്‍ സഖറിയാ എന്ന ഒരു പുരോഹിതന്‍ ഉണ്ടായിരുന്നു. അഹറോന്റെ പുത്രിമാരില്‍പ്പെട്ട എലിസബത്ത് ആയിരുന്നു അവന്റെ ഭാര്യ. <><>

    = എന്റെ അറിവ് എലിസബത്തും, അവളുടെ പിതാവ് അഹറോനും , ഭര്‍ത്താവ് സഖറിയായും, യേശുവിന്റെ അമ്മയായ മറിയയും ഒരേ കാലഘട്ടത്തില്‍ ജീവിച്ചവരാണ് എന്നാണ്. അത് തന്നെയാണ് ഖുര്‍ആനും വ്യക്തമാകുന്നത്. അല്ലെങ്കില്‍ തെറ്റിയത് ബൈബിളിനാണ്.

    --------------------

    ബൈബിളില്‍ പലയിടത്തും വംശാവലിയെ സൂചിപ്പിക്കാന്‍ ദാവീദിന്റെ "പുത്രന്‍"/"പുത്രി" അബ്രാഹത്തിന്റെ "പുത്രന്‍"/"പുത്രി" എന്നിങ്ങനെ കാണാം. യോക്കൊബിന്റെ "സഹോദരന്‍ " എന്നോ മോശയുടെ "സഹോദരി" എന്നോക്കെ അടുത്ത ബന്ധുക്കളെ മാത്രം സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നതാണ്, പ്രത്യേകിച്ചും സ്വന്തം സഹോദരനെ അല്ലെങ്കില്‍ സ്വന്തം സഹോദരിയെ. ഒരിക്കലും മോശയുടെ സഹോദരി എന്നോ അഹരോന്റെ സഹോദരി എന്നോ തലമുറകള്‍ കഴിഞ്ഞുള്ള ആളുകളെ വിശേഷിപ്പിക്കാന്‍ ബൈബിള്‍ ലേഖകര്‍ ഉപയോഗിച്ചിരുന്നില്ല. - ഈ വരികള്‍ സാജന്‍ ലേഖനത്തില്‍ എഴുതിയിരുന്നതാണ്. ബൈബിളില്‍ ഉപയോഗിച്ചിരിക്കുന്ന രീതി എന്താണ് എന്നു വ്യക്തമായി സാജന്‍ എഴുതി വച്ചിട്ടും ലൂക്കാ 1:5 നു നിങ്ങള്‍ ഇങ്ങനെ അര്‍ഥം കണ്ടെത്തിയത് എങ്ങനെയാണ്?

    (Sajan, Pls disable word verification from comment form)

    ReplyDelete
  16. എന്റെ അറിവ് എലിസബത്തും, അവളുടെ പിതാവ് അഹറോനും , ഭര്‍ത്താവ് സഖറിയായും,

    ഞാന്‍ വിചാരിച്ചത് അഹരോന്റെ ഒറിജിനല്‍ സഹോദരി മറിയവുമായി നബിയ്ക്ക് തെറ്റിയെനാണ് കരുതിയത്.
    ഇപ്പോള്‍ സംഗതികള്‍ക്ക് കൂടുതല്‍ വ്യക്തത വന്നു. എന്തെ ആദ്യം ഇങ്ങനെ ചിന്തിക്കാഞ്ഞത്. ഇതേ പോലെ തന്നെയല്ലേ നബിയും മനസിലാക്കിയിരിക്കുക! അഹരോന്റെ "പുത്രി" എന്ന പ്രയോഗം മനസിലാക്കാന്‍ നബി പരാജയപ്പെടതാണ് അപ്പോള്‍ കാരണം.

    നന്ദി റിയാസ്.

    ReplyDelete
  17. Adding it for Alikkoya:

    Sajan:
    "കന്യകാ മറിയം അഹരോന്റെ സഹോദരി ?! എന്ന എന്റെ ബ്ലോഗ്‌ താങ്കള്‍ വായിച്ചിരുന്നുവെങ്കില്‍ എനിക്ക് പറയാനുള്ളത് താങ്കള്‍ക്ക് മനസിലാകാതെ പോവുകയില്ലായിരുന്നു"

    = ആദ്യം ഈ വിഷയത്തെക്കുറിച്ചുള്ള ഒരു ഹദീസ് കാണുക:

    മുഗീറതുബ്നു ശുഅ്ബയുടെ നിവേദനത്തില്‍ വന്നിട്ടുള്ളത് ഇപ്രകാരമാകുന്നു: നജ്റാനിലെ ക്രിസ്ത്യാനികള്‍ ഹസ്രത്ത് മുഗീറയോടു പറഞ്ഞു: ഖുര്‍ആന്‍ ഹസ്രത്ത് മര്‍യമിനെ ഹാറൂന്റെ സഹോദരിയെന്നു പറഞ്ഞിരിക്കുന്നു. ഹാറൂനാകട്ടെ അവരുടെ എത്രയോ നൂറ്റാണ്ടുകള്‍ക്കു മുമ്പ് കഴിഞ്ഞുപോയ ആളാണ്? ഹസ്രത്ത് മുഗീറക്ക് ഇതിന് മറുപടി പറയാന്‍ കഴിഞ്ഞില്ല. അദ്ദേഹം നബിയുടെ സന്നിധിയില്‍ വന്ന് സംഭവം ബോധിപ്പിച്ചു. അപ്പോള്‍ നബി പറഞ്ഞു: `താങ്കളെന്തുകൊണ്ട് ഇങ്ങനെ മറുപടി പറഞ്ഞില്ല: ഇസ്രായീല്യര്‍ പ്രവാചകരുടേയും സജ്ജനങ്ങളുടേയും പേരുകള്‍ തങ്ങളുടെ പേരുകളാക്കാറുണ്ട്.` (മുസ്‌നദ് അഹ്‌മദ്)

    മോശെയുടെയും ഹാറൂനിന്റെയും സഹോദരി മറിയമാണ്‌ യേശുവുന്റെ മാതാവ് മറിയം എന്ന് മുഹമ്മദ് നബി ധരിച്ചിരുന്നില്ലെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നുണ്ട്. അത്കൊണ്ട് ഈ വിഷയത്തില്‍ ഖുര്‍ആനിനെക്കുറിച്ചുള്ള ആരോപണം അടിസ്ഥാനരഹിതമാണ്‌.

    ReplyDelete
  18. @ആലിക്കോയ

    താങ്കള്‍ ഈ പറഞ്ഞത് ഞാന്‍ ബ്ലോഗില്‍ കൊടുത്തിട്ടുണ്ടോ എന്ന് നോക്കുക. താങ്കളുടെ അഭിപ്രായത്തില്‍ നബി ഹദീസിലൂടെ എന്താണ് ഉദ്ദേശിച്ചത്? മുകളില്‍ റിയാസ്‌ ഉദ്ദേശിച്ചത് തന്നെയാണോ?

    ReplyDelete
  19. Sajan: "In Sahih Muslim, the Hadith related by Mughirah ibn Shu'bah, #5326, says:
    "When I came to Najran, they (the Christians of Najran) asked me: You read "Sister of Harun", (i.e. Mary), in the Qur'an, whereas Moses was born well before Jesus. When I came back to Allah's Messenger I asked him about that, and he said: "The (people of the old age) used to give names (to their persons) after the names of Apostle and pious persons who had gone before them."" [Sahih Muslim, translated by Abdul Siddiqi].

    മറിയം അഹരോന്റെ സഹോദരിയാണെന്ന സൂക്തം കേട്ടപ്പോള്‍ സമീപവാസികളായ ക്രിസ്ത്യാനികള്‍ അന്തം വിട്ടു. നബിയോട്‌ ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരമാണ് മുകളില്‍ കണ്ടത്‌. അതായത്‌ പുള്ളിക്കാരന്‍ ഉദ്ദേശിച്ചത്‌ മോശയുടെ കാലഘട്ടത്തിലുള്ള അഹരോനെ തന്നെ എന്ന്."

    = ഇവിടെ ഒരു ഹദീസിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം ​താങ്കള്‍ ശരിയായി തന്നെ ഉദ്ധരിച്ചു. എന്നാല്‍ അതിന്റെ മലയാള വിവര്‍ത്തനം താങ്കള്‍ക്ക് തോന്നിയത് പോലെയാക്കി.
    "The (people of the old age) used to give names (to their persons) after the names of Apostle and pious persons who had gone before them."
    ഇതിന്റെ അര്‍ത്ഥം എനിക്ക് മനസ്സിലായത് ഇങ്ങനെയാണ്‌: 'പഴയ കാലത്തെ ജനത തങ്ങളുടെ ആളുകള്‍ക്ക് മുന്‍ഗാമികളായ പ്രവാചകന്‍മാരുടെയും സജ്ജനങ്ങളുടെയും പേര്‌ നല്‍കാറുണ്ടായിരുന്നു.'
    ഈ വിവര്‍ത്തനം ശരിയാണെങ്കില്‍ സാജന്റെ നിഗമനം അബദ്ധമാണ്‌. കാരണം നബി പറഞ്ഞത് ആ ഹാറൂന്‍ തന്നെ ഈ ഹാറൂന്‍ എന്നല്ല. ആ ഹാറൂനിന്റെ പേരാണ്‌ ഈ ഹാറൂനിന്ന് നല്‍കിയത് എന്നാണ്‌. എന്നാല്‍ സാജന്‍ മനസ്സിലാക്കിയത് ഇങ്ങനെയാണ്‌: "അതായത്‌ പുള്ളിക്കാരന്‍ ഉദ്ദേശിച്ചത്‌ മോശയുടെ കാലഘട്ടത്തിലുള്ള അഹരോനെ തന്നെ എന്ന്.""

    ReplyDelete
  20. ഇതേ വിഷയത്തിലുള്ള താങ്കളുടെ ബ്ലോഗില്‍ വന്നു ചില സംശയങ്ങള്‍ തീര്‍ക്കണം എന്ന് വിചാരിച്ചിരുന്നു. അവിടെ മോഡറേഷന്‍ ഉള്ളത് കൊണ്ടും താങ്കള്‍ ഇവിടെ വന്ന്‍ വിശദീകരിച്ച കാരണം കൊണ്ട് എന്റെ സംശയങ്ങള്‍ ഇവിടെ ചോദിക്കാം.

    താങ്കള്‍ പറയുന്നു. മറിയത്തിനു അഹരോന്‍ എന്ന സഹോദരന്‍ ഉണ്ടായിരുന്നു. മോശയുടെ കാലഘട്ടത്തിലുള്ള അഹരോന്റെ പേരാണ് യേശുവിന്റെ അമ്മയായ മറിയത്തിന്റെ സഹോദരന് ഇട്ടിരിക്കുന്നത് എന്ന്. അത് തന്നെയല്ലേ താങ്കള്‍ ഉദ്ദേശിച്ചത്?

    രണ്ടു ചോദ്യങ്ങളാണ് എനിക്കുള്ളത് !
    ഒന്ന്.) മറിയത്തിനു അഹരോന്‍ എന്ന സഹോദരന്‍ ഉണ്ടായിരുന്നെങ്കില്‍ Najran ആളുകള്‍ എന്ത് കൊണ്ട് ഖുര്‍ആനിന്റെ പാരായണത്തെ പറ്റി സംശയം പ്രഘടിപ്പിച്ചു? (You read "Sister of Harun" , (i.e. Mary), in the Qur'an, whereas Moses was born well before Jesus)

    അങ്ങിനെ ഒരു സഹോദരനെ പറ്റി അന്നാട്ടിലെ ക്രിസ്ത്യാനികള്‍ക്ക് പോലും അറിവില്ലാത്തത് കൊണ്ടാണ് അഹരോന്‍ മോശയുടെ കാലത്തുള്ള അഹരോനെയാണോ ഉദ്ദേശിച്ചത് എന്ന് ചോദിച്ചത്. താങ്കള്‍ പറഞ്ഞ പോലെ ആ അഹരോന്റെ പേരിലുള്ള ഒരു സഹോദരന്‍ മറിയത്തിനുണ്ടായിരുന്നെങ്കില്‍ Najran ലെ ക്രിസ്ത്യാനികള്‍ ഇങ്ങനെയൊരു ചോദ്യം ചോദിക്കുകയില്ലായിരുന്നു. അതിന്റെ ആവശ്യം ഇല്ലായിരുന്നു.

    രണ്ട്) മറിയം ലേവി വംശത്തില്‍ പെട്ട സ്ത്രീയാണ് എന്ന് തെളിയിക്കാന്‍ താങ്കള്‍ താങ്കളുടെ മുന്‍ പോസ്റ്റില്‍ ഇതേ ഹദീസ്‌ (+ സൂക്തം 19:28 ) ഉപയോഗിച്ചു എന്നാണു എന്റെ ഓര്‍മ്മ. (തപ്പി നോക്കി വെരിഫൈ ചെയ്യാം). മോശയുടെ കാലത്തുള്ള അഹരോനെയല്ല ഈ ഹദീസിലൂടെ ഉദ്ദേശിചതെങ്കില്‍ മറിയം എങ്ങിനെ ലേവിയുടെ വംശത്തില്‍ വരും എന്ന് ഖുറാന്‍ പ്രകാരം താങ്കള്‍ക്ക് തെളിയിക്കാമോ?

    ഇനി താങ്കള്‍ പറയൂ. ഈ സൂക്തത്തിന് ഞാന്‍ കൊടുത്ത അര്‍ത്ഥമാണോ ശരി താങ്കള്‍ കൊടുത്ത അര്‍ത്ഥമാണോ ശരി !

    ReplyDelete
  21. സാജന്‍: "അങ്ങിനെ ഒരു സഹോദരനെ പറ്റി അന്നാട്ടിലെ ക്രിസ്ത്യാനികള്‍ക്ക് പോലും അറിവില്ലാത്തത് കൊണ്ടാണ് അഹരോന്‍ മോശയുടെ കാലത്തുള്ള അഹരോനെയാണോ ഉദ്ദേശിച്ചത് എന്ന് ചോദിച്ചത്. താങ്കള്‍ പറഞ്ഞ പോലെ ആ അഹരോന്റെ പേരിലുള്ള ഒരു സഹോദരന്‍ മറിയത്തിനുണ്ടായിരുന്നെങ്കില്‍ Najran ലെ ക്രിസ്ത്യാനികള്‍ ഇങ്ങനെയൊരു ചോദ്യം ചോദിക്കുകയില്ലായിരുന്നു. അതിന്റെ ആവശ്യം ഇല്ലായിരുന്നു."

    യേശുവിന്‍റെ മാതാവായ മറിയമിന്റെ കുടുംബത്തിന്റെ ( പിതാവ്, മാതാവ്, സഹോദരീ സഹോദരന്‍മാര്‍ ) details ക്രിസ്ത്യാനികളുടെ പക്കലുണ്ടോ ? ഉണ്ടെങ്കില്‍ കാണിക്കാമോ ?
    ഇല്ലെങ്കില്‍ ഇല്ലാത്ത കാര്യത്തിന്‍റെ പേരില്‍ സാജന്‍ എന്തിനു തര്‍ക്കിക്കണം ? അറിയുന്നത് പറയുക അല്ലെങ്കില്‍ മിണ്ടാതിരിക്കുക.

    സാജന്‍ :
    "രണ്ട്) മറിയം ലേവി വംശത്തില്‍ പെട്ട സ്ത്രീയാണ് എന്ന് തെളിയിക്കാന്‍ താങ്കള്‍ താങ്കളുടെ മുന്‍ പോസ്റ്റില്‍ ഇതേ ഹദീസ്‌ (+ സൂക്തം 19:28 ) ഉപയോഗിച്ചു എന്നാണു എന്റെ ഓര്‍മ്മ. (തപ്പി നോക്കി വെരിഫൈ ചെയ്യാം)."

    ചോദ്യം ആലിക്കോയയോട് ആണെങ്കിലും, അദ്ദേഹത്തിന്‍റെ മുന്‍ പോസ്റ്റില്‍ എനിക്കങ്ങനെ കാണാന്‍ സാധിച്ചില്ല. അതിനാല്‍ കാണിക്കുമല്ലോ?

    ReplyDelete

  22. വിഷയവുമായി എനിക്ക് വലിയ ബന്ധം തോനുന്നില്ല, എങ്കിലും സാജന്‍റെ താഴെയുള്ള വീക്ഷണത്തോടുള്ള എന്‍റെ വ്യക്തിപരമായ അഭിപ്രായം ഇവിടെ കൊടുക്കുന്നു.


    സാജന്‍ പറഞ്ഞു : "ബൈബിളില്‍ പലയിടത്തും വംശാവലിയെ സൂചിപ്പിക്കാന്‍ ദാവീദിന്റെ "പുത്രന്‍"/"പുത്രി" അബ്രാഹത്തിന്റെ "പുത്രന്‍"/"പുത്രി" എന്നിങ്ങനെ കാണാം. യോക്കൊബിന്റെ "സഹോദരന്‍ " എന്നോ മോശയുടെ "സഹോദരി" എന്നോക്കെ അടുത്ത ബന്ധുക്കളെ മാത്രം സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നതാണ്, പ്രത്യേകിച്ചും സ്വന്തം സഹോദരനെ അല്ലെങ്കില്‍ സ്വന്തം സഹോദരിയെ. ഒരിക്കലും മോശയുടെ സഹോദരി എന്നോ അഹരോന്റെ സഹോദരി എന്നോ തലമുറകള്‍ കഴിഞ്ഞുള്ള ആളുകളെ വിശേഷിപ്പിക്കാന്‍ ബൈബിള്‍ ലേഖകര്‍ ഉപയോഗിച്ചിരുന്നില്ല. ഉദാഹരണം എലിസബത്തിന്റെ കാര്യം തന്നെ. അഹരോന്റെ പുത്രി എന്നാണ് അവിടെ വിശേഷിപ്പിച്ചത്!"

    മത്തായി 12 : 46 - 47 :അവൻ പുരുഷാരത്തോടു സംസാരിച്ചു കൊണ്ടിരിക്കയിൽ അവന്റെ അമ്മയും സഹോദരന്മാരും അവനോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തു നിന്നു.
    ഒരുത്തൻ അവനോടു: നിന്റെ അമ്മയും സഹോദരന്മാരും നിന്നോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തുനില്ക്കുന്നു എന്നു പറഞ്ഞു.

    യേശുവിന് സഹോദരന്‍മാരുണ്ടോ? ഇവിടെ സഹോദരന്‍മാര്‍ എന്നതുകൊണ്ടുദ്ധേശിച്ചത് അടുത്ത ബന്ധുക്കളെയാണോ ?

    മത്തായി 12 : 48 - 50: "അതു പറഞ്ഞവനോടു അവൻ: “എന്റെ അമ്മ ആര്‍ എന്റെ സഹോദരന്മാർ ആർ” എന്നു ചോദിച്ചു.
    ശിഷ്യന്മാരുടെ നേരെ കൈ നീട്ടി: “ഇതാ, എന്റെ അമ്മയും എന്റെ സഹോദരന്മാരും.
    സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു” എന്നു പറഞ്ഞു"

    യേശുവിന് 2000 വര്‍ഷങ്ങള്‍ക്കു ശേഷം ഈ കാലഘട്ടത്തില്‍ ജീവിക്കുന്ന "പിതാവിന്റെ ഇഷ്ടം ചെയ്യുന്ന " എല്ലാവരും യേശുവിന്‍റെ സഹോദരന്‍മാരാണ് എന്നാണല്ലോ ഇപ്പറഞ്ഞത്‌.
    ഇത് സന്ദര്‍ഭത്തോട് മാത്രമാണ് ബന്ധപെട്ടിരിക്കുന്നത് എന്നാണ് അഭിപ്രായമെങ്കില്‍ പോപ്‌ ബനെടിക്റ്റ്‌ ഉള്‍പെടെയുള്ള ക്രിസ്ത്യാനികള്‍ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവരല്ല എന്നും പറയേണ്ടിവരും.

    ReplyDelete
  23. < / >ചോദ്യം ആലിക്കോയയോട് ആണെങ്കിലും, അദ്ദേഹത്തിന്‍റെ മുന്‍ പോസ്റ്റില്‍ എനിക്കങ്ങനെ കാണാന്‍ സാധിച്ചില്ല. അതിനാല്‍ കാണിക്കുമല്ലോ?
    < / >

    http://islam-malayalam.blogspot.com/2010/12/blog-post_4850.html

    <<<<<<< / >>>>>>>>>
    എലിസബത്തിനെ അഹരോന്‍റെ പുത്രിമാരില്‍ പെട്ടവളെന്ന് പറഞ്ഞത് അഹരോന്‍റെ നേര്‍ക്കുനേര്‍ മകള്‍ എന്ന അര്‍ത്ഥത്തിലല്ല. ആ പരമ്പരയില്‍ പെട്ടവള്‍ എന്ന അര്‍ത്ഥത്തിലാണ്‌. (മറിയമിനെ ഇംറാന്‍റെ പുത്രിയെന്നും ഹാറൂന്‍റെ സഹോദരിയെന്നും ഖുര്‍ആന്‍ വിശേഷിപ്പിച്ചതും ഇതേ അര്‍ത്ഥത്തില്‍ തന്നെയാണ്‌.) അഹറോന്‍റെ പരമ്പര എന്നാല്‍ ലേവി പരമ്പര തന്നെ.
    <<<<<<< / >>>>>>>>>

    ReplyDelete
  24. To Kamar, Sajan:

    ഈ വിഷയത്തെക്കുറിച്ച് എന്റെ വീക്ഷണം ഇവിടെ വായിക്കാം: ഇംറാന്‍, ഹാറൂന്‍, മറിയം, ഈസാ
    ഇവിടേക്ക് ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ട് സാജന്‍ വരുന്നില്ല.

    ReplyDelete
  25. അത്യാവശ്യം കാര്യങ്ങള്‍ക്കുള്ള
    മറുപടി എന്റെ ബ്ലോഗില്‍ തന്നെ കൊടുത്തിട്ടുണ്ട്. ആ കമന്റിന്റെ ഒരു ലിങ്ക് അലിക്കോയയുടെ ബ്ലോഗില്‍ കൊടുത്തിരുന്നു. ആ കമന്റു പോലും പിടിച്ചു വച്ചിട്ടുള്ള ആളുടെ അടുത്താണ് ചര്‍ച്ച !

    ReplyDelete
  26. http://quran-talk.blogspot.com/2010/12/blog-post.html?showComment=1294034846466#c629025418156136339

    ReplyDelete
  27. ലൂക്ക : 1 : 5 :
    "യെഹൂദ്യരാജാവായ ഹെരോദാവിന്റെ കാലത്തു അബീയാക്കൂറിൽ സെഖര്യാവു എന്നു പേരുള്ളോരു പുരോഹിതൻ ഉണ്ടായിരുന്നു; അവന്റെ ഭാര്യ അഹരോന്റെ പുത്രിമാരിൽ ഒരുത്തി ആയിരുന്നു; അവൾക്കു എലീശബെത്ത് എന്നു പേർ."
    ...
    ലൂക്ക : 1 : 36 : "നിന്റെ ചാർച്ചക്കാരത്തി എലീശബെത്തും വാർദ്ധക്യത്തിൽ ഒരു മകനെ ഗർഭം ധരിച്ചിരിക്കുന്നു; മച്ചി എന്നു പറഞ്ഞുവന്നവൾക്കു ഇതു ആറാം മാസം."

    ഡിയര്‍ സാജന്‍ :
    ലൂക്ക : 1 : 5 ല്‍ പറഞ്ഞ അഹരോന്‍ മോശയുടെ സഹോദരനോ , അല്ലെങ്കില്‍ എലീശബെത്തിന്‍റെ നേരിട്ടുള്ള പിതാവോ ? എന്താണ് ക്രിസ്ത്യന്‍ വിശ്വാസം ?

    മോശയുടെ സഹോദരന്‍ ആണെങ്കില്‍ യേശു ലെവി വംശജന്‍ തന്നെയല്ലേ ?
    അല്ലെങ്കില്‍ "കന്യകാ മറിയം അഹരോന്റെ സഹോദരി ?!" എന്ന പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റല്ലേ?
    ഉത്തരം എന്തായാലും ആലിക്കോയ പറഞ്ഞതിനെ അത് ബാധിക്കുകയില്ല എന്നാണ് ഞാന്‍ മനസിലാക്കുന്നത്. സംശയമുള്ള കാര്യങ്ങള്‍ ഞാന്‍ അദ്ദേഹത്തിന്‍റെ പോസ്റ്റില്‍ ചോദിച്ചിരുന്നു. അവിടെ അദ്ദേഹം രണ്ടു ഇമ്രാനെ കുറിച്ചും വിശദീകരിചിടുണ്ട്.

    ReplyDelete
  28. Seek Truth,
    താങ്കളുടെ ഇടപെടലുകള്‍ക്ക് നന്ദി. ഇപ്പോള്‍ അവസാനം സാജന്‍ ചര്‍ച്ച സ്വന്തം നിലയില്‍  അവസാനിപ്പിച്ചിരികുകയാണ്‌. ഇതാണ്‌ ഞാന്‍ നേരത്തെ പറഞ്ഞത്. ചര്‍ച്ച വ്യവസ്ഥാപിതമായതോടെ സാജന്‌ താല്‍പര്യം കുറഞ്ഞിരുന്നു. അതിന്റെ കാരണം മറ്റൊന്നായിരുന്നില്ല. എന്റെ ചോദ്യങ്ങള്‍ക്ക് ( 1 , 2 , 3 , 4 ) മറുപടി പറയാതെയാണ്‌ അദ്ദേഹം ചര്‍ച്ച അവസാനിപ്പിച്ചു കളഞ്ഞത്.

    ReplyDelete
  29. താങ്കളുടെ ഈ മറുപടിയും ഞാന്‍ ആസ്വദിക്കുന്നു. നല്ലൊരു മണ്ടത്തരം തുറന്നു കാട്ടാന്‍ അവസരം തന്നതിന് നന്ദി.

    ReplyDelete
  30. dear crist peoples
    daiyvai ninglku ethra bibil undannu vikthamakavo?

    ReplyDelete
  31. മുഹമ്മദിന്റെ ഭാര്യയായി ഒരു യഹൂദ സ്ത്രീ ആയിരുന്നു. അവരോടു മുഹമ്മദ്‌ പറയുന്നത് നോക്കുക.

    എന്തുകൊണ്ട് "തന്റെ പിതാവ്‌ ഹാരൂണ്‍ " ആണെന്ന് പറഞ്ഞു കൂടാ എന്ന്.

    http://www.qubainc.org/masjid/?p=94

    http://www.islamicity.com/mosque/sunnah/bukhari/062.sbt.html#007.062.152
    Volume 7, Book 62, Number 152: Narrated Anas: While the Prophet was in the house of one of his wives, one of the mothers of the believers sent a meal in a dish. The wife at whose house the Prophet was, struck the hand of the servant, causing the dish to fall and break. The Prophet gathered the broken pieces of the dish and then started collecting on them the food which had been in the dish and said, “Your mother (my wife) felt jealous.” Then he detained the servant till a (sound) dish was brought from the wife at whose house he was. He gave the sound dish to the wife whose dish had been broken and kept the broken one at the house where it had been broken.

    On one occasion, his wife Hafsah chided her co-wife Safiyyah bycalling her “the daughter of a Jew”. This was true, becauseSafiyyah’s father, Hubayy b. Akhtab, was in fact a Jew who had diedwithout ever accepting Islam. Still, such a comment was meant as a take on Safiyyah’s person, which was only more hurtful as it was coming from her co-wife. So when she heard what Hafsah had said, she started to cry.
    The Prophet ( r) then came in and asked her why she was crying. She said:
    “Hafsah called me the daughter of a Jew.” To this the Prophet ( r) replied: “Verily, you are the daughter of a Prophet, your uncle was also a Prophet, and you are the wife of a Prophet, so what does she have over you to boast about?” He then turned to Hafsah and said: “Fear Allah, O Hafsah.” In an alternate narration, the Prophet is reported to have turned to Safiyyah and said: "Why didn't you say: 'So how can you be better than me? Muhammad is my husband. Aaron is my father, and Moses is my uncle."


    അപ്പോള്‍ ഹരൂന്റെ സഹോദിരി എന്ന് വിശേഷിപ്പിച്ചത് അഹരോന്റെ സ്വന്തം സഹോദിരി ,മിറിയം മിനെ അല്ലേ?
    കൂടാതെ യഹൂദരുടെ പിതാവ്‌ അഹരോന്‍ ആണെന്ന് തെറ്റി ധാരണ കൂടി അദ്ദേഹത്തിന് ഉണ്ടായിരുന്നു എന്ന് തോന്നുന്നു.

    മിറിയം എന്നും മറിയം എന്ന് അറബിയില്‍ ഒരേ തരത്തില്‍ ആണ് എഴുതുക.


    http://en.wikipedia.org/wiki/Miriam
    Miriam مريم (Maryam)

    http://en.wikipedia.org/wiki/Mary_in_Islam
    Mary (مريم Marīam in Arabic)

    രണ്ടും ഒരേ പോലെ. അപ്പോള്‍ പിന്നെ മുഹമ്മദ്‌ നബിക്ക് എന്തുകൊണ്ട് തെറ്റ് പറ്റാം എന്ന് കാണുന്നില്ലേ?

    Exodus 15:20 20. അപ്പോൾ പ്രവാചികയും അഹറോന്റെ സഹോദരിയുമായ മിരിയാം തപ്പു കൈയിലെടുത്തു;

    ഇവിടെയും എടുത്തു പറയുന്നത് അഹരോന്റെ സഹോദരി എന്നാണ്.
    ആ മറിയം എവിടെ കിടക്കുന്നു ഈ മറിയം എവിടെ കിടക്കുന്നു എന്ന് ചിന്തിച്ചു നോക്കാന്‍ നബിക്ക് സമയം കിട്ടി കാണില്ല.(ചിന്തിക്കുന്നവര്‍ക്കാണ് ദൃഷ്ടാന്തം)

    ReplyDelete
  32. സത്യത്തിൽ ഹാറൂൺ എന്ന് പറയുന്നത് ആരെയാണ്? Pls clear

    ReplyDelete

ആശയസംവാദമാണിവിടെ അഭികാമ്യം ... ആശയം ഇല്ലെങ്കില്‍ കമന്റ് ചെയ്യരുതു്.ഖുര്‍ ആനിനെ പറ്റിയാണിവിടെ ചര്‍ച്ച. ഖുര്‍ ആനിന്റെ/ഹദീസിന്റെ ഉള്ളില്‍ നിന്നു തന്നെ ലഭ്യമായ ആശയങ്ങള്‍ ഉപയോഗിക്കുക.