കന്യകാ മറിയം അഹരോന്റെ സഹോദരി ?! എന്ന ബ്ലോഗ് എഴുതുമ്പോള്‍ ഇമ്രാനിന്റെ "സ്ത്രീ" എന്ന പ്രയോഗം ശ്രദ്ധയില്‍ പെട്ടിരുന്നില്ല. ലേവി വംശജനായ യേശു ക്രിസ്തു എന്ന ബ്ലോഗിലൂടെയാണ് അങ്ങിനെയും ചിലത് കാണുന്നത്.
അമ്രം എന്ന് ബൈബിള്‍ പറയുന്ന വ്യക്തിയാണ് ഖുര്‍ആനില്‍ പറയുന്ന ഇമ്രാന്‍ . അഹരോന്റെ ഫാദര്‍ ! അമ്രത്തിന് മരിയം എന്ന പേരില്‍ ഒരു മകളുണ്ട്. അഹരോന്റെ സഹോദരി. ഇത്രയും ആമുഖം .
ഇനി ഖുര്‍ആന്‍ സൂക്തം വായിക്കുക.
66:10 സത്യനിഷേധികള്‍ക്ക് ഉദാഹരണമായി നൂഹിന്‍റെ ഭാര്യയെയും, ലൂത്വിന്‍റെ ഭാര്യയെയും അല്ലാഹു ഇതാ എടുത്തുകാണിച്ചിരിക്കുന്നു. അവര്‍ രണ്ടുപേരും നമ്മുടെ ദാസന്‍മാരില്‍ പെട്ട സദ്‌വൃത്തരായ രണ്ട് ദാസന്‍മാരുടെ കീഴിലായിരുന്നു. എന്നിട്ട് അവരെ രണ്ടുപേരെയും ഇവര്‍ വഞ്ചിച്ചു കളഞ്ഞു. അപ്പോള്‍ അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് യാതൊന്നും അവര്‍ രണ്ടുപേരും ഇവര്‍ക്ക് ഒഴിവാക്കികൊടുത്തില്ല. നിങ്ങള്‍ രണ്ടുപേരും നരകത്തില്‍ കടക്കുന്നവരോടൊപ്പം കടന്നുകൊള്ളുക എന്ന് പറയപ്പെടുകയും ചെയ്തു.
11 സത്യവിശ്വാസികള്‍ക്ക് ഒരു ഉപമയായി അല്ലാഹു ഫിര്‍ഔന്‍റെ ഭാര്യയെ എടുത്തുകാണിച്ചിരിക്കുന്നു. അവള്‍ പറഞ്ഞ സന്ദര്‍ഭം: എന്‍റെ രക്ഷിതാവേ, എനിക്ക് നീ നിന്‍റെ അടുക്കല്‍ സ്വര്‍ഗത്തില്‍ ഒരു ഭവനം ഉണ്ടാക്കിത്തരികയും, ഫിര്‍ഔനില്‍ നിന്നും അവന്‍റെ പ്രവര്‍ത്തനത്തില്‍ നിന്നും എന്നെ നീ രക്ഷിക്കേണമേ. അക്രമികളായ ജനങ്ങളില്‍ നിന്നും എന്നെ നീ രക്ഷിക്കുകയും ചെയ്യേണമേ.
12 തന്‍റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ച ഇംറാന്‍റെ മകളായ മര്‍യമിനെയും ( ഉപമയായി എടുത്ത് കാണിച്ചിരിക്കുന്നു. ) അപ്പോള്‍ നമ്മുടെ ആത്മചൈതന്യത്തില്‍ നിന്നു നാം അതില്‍ ഊതുകയുണ്ടായി. തന്‍റെ രക്ഷിതാവിന്‍റെ വചനങ്ങളിലും ഗ്രന്ഥങ്ങളിലും അവള്‍ വിശ്വസിക്കുകയും അവള്‍ ഭയഭക്തിയുള്ളവരുടെ കൂട്ടത്തിലാവുകയും ചെയ്തു.
ഇമ്രാനിന്റെ "പുത്രി" എന്നാല്‍ രണ്ടു തരം വിശദീകരണം നല്‍കാം.
ഒന്ന്. ഇമ്രാനിന്റെ സ്വന്തം പുത്രി.
രണ്ട്. തലമുറയിലുള്ള (മകന്റെ മകന്റെ ... മകന്റെ) മകള്‍
ആരെയാണ് ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത്? തലമുറയിലുള്ള മകളെയാണോ? പ്രത്യക്ഷത്തില്‍ അങ്ങിനെ തോന്നാമെങ്കിലും അതിന്റെ മുകളിലുള്ള സൂക്തങ്ങള്‍ പറയുന്ന സ്ത്രീകളൊക്കെ (നൂഹിന്‍റെ ഭാര്യ, ലൂത്വിന്‍റെ ഭാര്യ, ഫിര്‍ഔന്‍റെ ഭാര്യ) ആ പറയുന്ന വ്യക്തികളുടെ അടുത്ത ബന്ധുക്കളാണ്.
66:11 ല്‍ കാണുന്നത് ഫറവോന്റെ ഭാര്യയുടെ പ്രാര്‍ഥനയാണ്! മോശയുടെ കാലത്താണ് ഫറവോന്‍ വരുന്നത്. യേശുവിന്റെ കാലത്തല്ല. പ്രാര്‍ത്ഥന ശ്രദ്ധിച്ചാല്‍ നമുക്ക് അത്ഭുതം തോന്നും! സ്വന്തം ഭര്‍ത്താവിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് തന്നെ രക്ഷിക്കാനാണ് അവരുടെ പ്രാര്‍ത്ഥന. അടുത്ത പ്രാര്‍ത്ഥന അതിലും അത്ഭുതം വരുത്തും. "12. തന്‍റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ച ഇംറാന്‍റെ മകളായ മര്‍യമിനെയും" രക്ഷിക്കണേ എന്ന്. തുടര്‍ന്ന് പറയുന്നത് ആ പ്രാര്‍ത്ഥന കേട്ടിട്ടുള്ള അല്ലാഹുവിന്റെ പ്രവര്‍ത്തനമാണോ എന്ന് ന്യായമായും സംശയിക്കണം. "അപ്പോള്‍ നമ്മുടെ ആത്മചൈതന്യത്തില്‍ നിന്നു നാം അതില്‍ ഊതുകയുണ്ടായി. തന്‍റെ രക്ഷിതാവിന്‍റെ വചനങ്ങളിലും ഗ്രന്ഥങ്ങളിലും അവള്‍ വിശ്വസിക്കുകയും അവള്‍ ഭയഭക്തിയുള്ളവരുടെ കൂട്ടത്തിലാവുകയും ചെയ്തു."
ഉം. മോശയുടെ കാലഘട്ടത്തിലുള്ള ഫറവോന്റെ ഭാര്യ യേശുവിന്റെ അമ്മയ്ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നുവോ എന്ന് തോന്നാതിരിക്കാന്‍ പരിഭാഷകര്‍ " ഉപമയായി എടുത്ത് കാണിച്ചിരിക്കുന്നു." എന്ന് ബ്രാക്കറ്റില്‍ കൊടുത്തിട്ടുണ്ട്. (എല്ലാ പരിഭാഷകരും അങ്ങിനെ ചെയ്തിട്ടില്ലെങ്കിലും.) അല്ലെങ്കില്‍ യേശുവിന്റെ അമ്മയും ഫറവോന്റെ ഭാര്യയും ഒരേ കാലഘട്ടത്തില്‍ ഉള്ളവരാണോ എന്ന് അവിശ്വാസികള്‍ ചോദിച്ചു പോകും.
ഹേയ്... നബി അത്ര വലിയ തെറ്റ് വരുത്തുമോ എന്ന സംശയം ന്യായമായും നമുക്ക് ഉദിക്കുന്നത് കൊണ്ട് നമ്മള്‍ ആശയകുഴപ്പത്തിലാകും.
അതുകൊണ്ട് അടുത്ത ഇമ്രാന്‍ എന്ന ഖുര്‍ആന്‍ പരാമര്‍ശം പരിഗണിക്കാം.
3:33 തീര്‍ച്ചയായും ആദമിനെയും നൂഹിനെയും ഇബ്രാഹീം കുടുംബത്തേയും ഇംറാന്‍ കുടുംബത്തേയും ലോകരില്‍ ഉല്‍കൃഷ്ടരായി അല്ലാഹു തെരഞ്ഞെടുത്തിരിക്കുന്നു. 34 ചിലര്‍ ചിലരുടെ സന്തതികളായിക്കൊണ്ട്. അല്ലാഹു ( എല്ലാം ) കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ. 35ഇംറാന്‍റെ ഭാര്യ പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധിക്കുക: ) എന്‍റെ രക്ഷിതാവേ, എന്‍റെ വയറ്റിലുള്ള കുഞ്ഞിനെ നിനക്കായ് ഉഴിഞ്ഞുവെക്കാന്‍ ഞാന്‍ നേര്‍ച്ച നേര്‍ന്നിരിക്കുന്നു. ആകയാല്‍ എന്നില്‍ നിന്ന് നീ അത് സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ ( എല്ലാം ) കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ. 36എന്നിട്ട് പ്രസവിച്ചപ്പോള്‍ അവള്‍ പറഞ്ഞു: എന്‍റെ രക്ഷിതാവേ, ഞാന്‍ പ്രസവിച്ച കുട്ടി പെണ്ണാണല്ലോ.- എന്നാല്‍ അല്ലാഹു അവള്‍ പ്രസവിച്ചതിനെപ്പറ്റി കൂടുതല്‍ അറിവുള്ളവനത്രെ -ആണ് പെണ്ണിനെപ്പോലെയല്ല. ആ കുട്ടിക്ക് ഞാന്‍ മര്‍യം എന്ന് പേരിട്ടിരിക്കുന്നു. ശപിക്കപ്പെട്ട പിശാചില്‍ നിന്നും അവളെയും അവളുടെ സന്തതികളെയും രക്ഷിക്കുവാനായി ഞാന്‍ നിന്നില്‍ ശരണം പ്രാപിക്കുകയും ചെയ്യുന്നു.
امرأة (im-ra-ah) എന്ന പദത്തിന് a woman, a wife ഈ രണ്ട് അര്‍ത്ഥങ്ങളുണ്ടെന്ന് John Penrice ന്റെ A Dictionary and Glossary of the Koran ഇലും കാണാം.
അതായത് ഇമ്രാനിന്റെ "സ്ത്രീ" എന്നും ഇമ്രാനിന്റെ "ഭാര്യ" എന്നും വിവര്‍ത്തനം ചെയ്യാം എന്ന് അര്‍ത്ഥം. "രാഘവന്റെ പെണ്ണ്" എന്ന് പറഞ്ഞാല്‍ രാഘവന്റെ ഭാര്യ എന്ന് തന്നെയാണ് അര്‍ത്ഥം. ഒരിക്കലും രാഘവന്റെ കുടുംബത്തിലെ പെണ്ണ് എന്ന് വരില്ല. പക്ഷെ ഖുര്‍ആന്‍ വിവര്‍ത്തകരില്‍ ചിലര്‍ അങ്ങിനെയും അര്‍ത്ഥം കൊടുത്തിട്ടുണ്ട്. അതും ബ്രാക്കറ്റില്‍ ! ഇവിടെ അലിക്കൊയയുടെ കമന്റില്‍ ഉണ്ട്)
3:33-34 ല്‍ പറയുന്ന വചനം ശ്രദ്ധിച്ചാല്‍ കൂടുതല്‍ വ്യക്തത വരും.
തീര്‍ച്ചയായും ആദമിനെയും നൂഹിനെയും ഇബ്രാഹീം കുടുംബത്തേയും ഇംറാന്‍ കുടുംബത്തേയും ലോകരില്‍ ഉല്‍കൃഷ്ടരായി അല്ലാഹു തെരഞ്ഞെടുത്തിരിക്കുന്നു. 34 ചിലര്‍ ചിലരുടെ സന്തതികളായിക്കൊണ്ട്.
തുടര്‍ന്ന് പറയുന്നത് ഒരു വിശിഷ്ട വ്യക്തിയുടെ ജനനമാണ്. യേശുവിന്റെ അമ്മയായ മറിയത്തിന്റെ! ഇബ്രാഹിമിന്റെ കുടുംബത്തെ പറ്റി പറയുകയും ഇമ്രാനിന്റെ ഭാര്യ പ്രസവിക്കുന്ന പെണ്‍കുട്ടിയുടെ മേന്മ പറയുകയും ചെയ്യിന്നിടത്ത് അത് ഇമ്രാന്‍ എന്ന വ്യക്തിയെ എങ്ങിനെ അല്ലാഹു ഉല്‍കൃഷ്ടരായി തിരഞ്ഞെടുത്തിരിക്കുന്നു എന്നല്ലേ അതിന്റെ നേര്‍വായന? പ്രത്യേകിച്ചും ലളിതമാണ് ഖുര്‍ആനിന്റെ ഭാഷ എന്ന് ഖുര്‍ആന്‍ അവകാശപ്പെടുന്നത് എന്ന് കൂടി പരിഗണിച്ചാല്‍ !
എന്തിനാണ് ഇമ്രാനിന്റെ "കുടുംബത്തിലെ" സ്ത്രീ എന്ന് ഖുര്‍ആന്‍ പണ്ഡിതര്‍ ആ സൂക്തത്തെ വിവര്‍ത്തനം ചെയ്യുന്നത്?
ഒന്ന്. ഇമ്രാനിന്റെ മകള്‍ മരിയയല്ല ഇവിടങ്ങളില്‍ പറയുന്ന മറിയം എന്ന് സ്ഥാപിക്കാന്‍. നബിക്ക് അബദ്ധം പിണഞ്ഞതല്ല എന്ന് തെളിയിക്കാന്‍ .
രണ്ടു. ബൈബിളിളില്‍ നിന്ന് വിരുദ്ധമായി യേശു ലേവി കുടുംബത്തില്‍ ജനിച്ചു എന്ന് സ്ഥാപിക്കുക വഴി പൂര്‍വ വേദങ്ങള്‍ നബി കണ്ടിട്ടില്ല എന്ന് സ്ഥാപിക്കുകയും ചെയ്യാം.
ഇങ്ങനെയൊക്കെയാണെങ്കിലും യേശുവിന്റെ അമ്മയായ മറിയത്തിനും അഹരോന്‍ എന്ന സഹോദരനുണ്ട് , ഇമ്രാന്‍ എന്ന പിതാവുണ്ട് എന്ന് അര്‍ത്ഥം കൊടുക്കുന്ന വിവര്‍ത്തകരും ഹദീസുകളും ഉണ്ട്. അതും ഇതേ ഖുര്‍ആന്‍ സൂക്തങ്ങളുടെ മറ്റൊരു വിശദീകരണവുമായി !
ഇനി മോശയുടെയും അഹരോന്റെയും പിതാവാണ് ഈ പറയുന്ന ഇമ്രാന്‍ എന്ന് ഖുര്‍ആന്‍ പറയുന്നുണ്ടോ? ഇല്ല. അല്ലാഹുവിനു അതില്‍ താത്പര്യം ഇല്ലാത്തത് കൊണ്ട് അത് ഖുര്‍ആനില്‍ ഇല്ല. സാരമില്ല. നമുക്ക് ക്ഷമിക്കാം. പക്ഷെ ആ വിവരം നബിക്ക് അറിവുണ്ട് എന്ന് ഹദീസുകളില്‍ കാണാം.
Book 1. Faith.
Hadith 0317. (Shahi Muslim)
Abu al-'Aliya reported: Ibn Abbas, the son of your Prophet's uncle, told us that the Messenger of Allah (may peace be upon him) had observed: On the night of my night journey I passed by Moses b. 'IMRAN (peace be upon him), a man light brown in complexion, tall. well-built as if he was one of the men of the Shanu'a, and saw Jesus son of Mary as a medium-statured man with white and red complexion and crisp hair, and I was shown Malik the guardian of Fire, and Dajjal amongst the signs which were shown to me by Allah. He (the narrator) observed: Then do not doubt his (i.e. of the Holy Prophet) meeting with him (Moses). Qatada elucidated it thus: Verily the Apostle of Allah (may peace be upon him), met Moses (peace be upon him).
Moses b. 'IMRAN = Moses bin Imran = Moses son of Imran (ആലിക്കോയയുടെ കമന്റില്‍ നിന്ന്)
എന്താണ് ഇതിന്റെ അര്‍ത്ഥം. മോശയുടെ അച്ഛനാണ് ഇമ്രാന്‍ എന്ന വിവരം അലാഹുവാണ് പറഞ്ഞു കൊടുത്തതെങ്കില്‍ അത് ഖുര്‍ആനില്‍ ഉണ്ടാകണം. അത് നബിയുടെ ദിനചര്യകളുടെ പുസ്തകമായ ഹദീസില്‍ മാത്രം കാണുമ്പോള്‍ അതിന്റെ അര്‍ത്ഥം നബിക്ക് "അല്ലാഹുവിനു പുറമേ" വേദം പഠിപ്പിച്ചു കൊടുത്ത വേറെ വല്ലവരും ഉണ്ടെന്നാണോ?
എന്താണെന്ന് അറിയില്ല. മോശയും ഏലിയായും യേശുവിന്റെ ഒപ്പം തൂവെള്ളയായി കാണപ്പെട്ടു എന്നു പുതിയ നിയമത്തില്‍ വായിക്കുന്ന അതെ സാഹചര്യവുമായി ഈ ഹദീസിനു വല്ലാത്ത പൊരുത്തം. മൂസയും ഈസയും മുഹമ്മദ് നബിയുമായി നേരിട്ട് കാണുന്നു.
ബൈബിള്‍ പ്രകാരം ഏലിയ സ്വര്‍ഗത്തിലേക്ക് ഉയിര്‍ത്തപ്പെട്ടു. ഖുര്‍ആന്‍ പ്രകാരം യേശു സ്വര്‍ഗത്തിലേക്ക് ഉയിര്‍ത്തപ്പെട്ടു. മോശയും "സ്വര്‍ഗത്തിലേക്ക് ഉയിര്‍ത്തപ്പെട്ട വ്യക്തിയും " അതാത് കാലഘട്ടത്തിലെ 'പ്രവാചകന്മാര്‍ക്ക്' പ്രത്യക്ഷപ്പെട്ടു എന്ന ആ സാമ്യം തികച്ചും യാദൃചികം തന്നെ അല്ലേ?
ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?
Showing posts with label virgin-mary. Show all posts
Showing posts with label virgin-mary. Show all posts
Monday, December 13, 2010
Wednesday, November 17, 2010
കന്യകാ മറിയം അഹരോന്റെ സഹോദരി ?!
നബിയുടെ ഓര്‍മ്മ ശക്തി പരീക്ഷിക്കപ്പെടുന്ന പുതിയ സ്ഥലം ഇതാ.
19:27അനന്തരം അവനെ ( കുട്ടിയെ ) യും വഹിച്ചുകൊണ്ട് അവള്‍ തന്‍റെ ആളുകളുടെ അടുത്ത് ചെന്നു. അവര്‍ പറഞ്ഞു: മര്‍യമേ, ആക്ഷേപകരമായ ഒരു കാര്യം തന്നെയാകുന്നു നീ ചെയ്തിരിക്കുന്നത്.
28 ഹേ; ഹാറൂന്‍റെ സഹോദരീ, നിന്‍റെ പിതാവ് ഒരു ചീത്ത മനുഷ്യനായിരുന്നില്ല. നിന്‍റെ മാതാവ് ഒരു ദുര്‍നടപടിക്കാരിയുമായിരുന്നില്ല.
ഹാരൂന്‍ എന്ന് പറഞ്ഞാല്‍ ബൈബിള്‍ ഭാഷയില്‍ അഹരോന്‍.മോശയുടെ കാലഘട്ടത്തിലെ വ്യക്തി. ഇവിടെ പറയുന്ന മറിയം , യേശുവിന്റെ അമ്മയും.
എന്തുകൊണ്ട് നബിക്ക് തെറ്റ് പറ്റി എന്നറിയണമെങ്കില്‍ പഴയ നിയമം വായിക്കണം.
അഹരോനിന് മറിയം എന്ന പേരില്‍ ഒരു സഹോദരി ഉണ്ടായിരുന്നതായിരുന്നു.
Exodus 15:20 അഹരോന്റെ സഹോദരി മിർയ്യാം എന്ന പ്രവാചകി കയ്യിൽ തപ്പു എടുത്തു, സ്ത്രീകൾ എല്ലാവരും തപ്പുകളോടും നൃത്തങ്ങളോടും കൂടെ അവളുടെ പിന്നാലെ ചെന്നു 21 മിർയ്യാം അവരോടും പ്രതിഗാനമായി ചൊല്ലിയതു: യഹോവെക്കു പാട്ടുപാടുവിൻ, അവൻ മഹോന്നതൻ: കുതിരയെയും അതിന്മേൽ ഇരുന്നവനെയും അവൻ കടലിൽ തള്ളിയിട്ടിരിക്കുന്നു.
ഇത്രയും ലളിതമായ കാരണം കൊണ്ട് മാത്രം നബിക്ക് തെറ്റ് പറ്റുമോ?
മറ്റൊരു ബന്ധമാണ് ഇപ്പോഴത്തെ മുസ്ലീമുകള്‍ (കന്യകാ) മറിയവും അഹരോനെയും തമ്മില്‍ ബന്ധിപ്പിക്കുന്നത്. എലിസബത്തും (സഖറിയായുടെ ഭാര്യ) യേശുവിന്റെ അമ്മയായ മറിയവും ബന്ധുക്കള്‍ ആയിരുന്നു . എലിസബത്ത് അഹരോന്റെ പുത്രിയാനേന്നും പറയുന്നു. അപ്പോള്‍ ബന്ധുവായ മറിയം അഹരോന്റെ പുത്രിയാകില്ലേ? എന്നാണ് ചോദ്യം ?
ഇതാ ബൈബിള്‍ വാക്യങ്ങള്‍ ..
Like 1:5 ഹേറോദേസ്യൂദയാരാജാവായിരുന്ന കാലത്ത്, അബിയായുടെ ഗണത്തില്‍ സഖറിയാ എന്ന ഒരു പുരോഹിതന്‍ ഉണ്ടായിരുന്നു. അഹറോന്റെ പുത്രിമാരില്‍പ്പെട്ട എലിസബത്ത് ആയിരുന്നു അവന്റെ ഭാര്യ.
Luke 1:36 നിന്റെ ചാർച്ചക്കാരത്തി എലീശബെത്തും വാർദ്ധക്യത്തിൽ ഒരു മകനെ ഗർഭം ധരിച്ചിരിക്കുന്നു; മച്ചി എന്നു പറഞ്ഞുവന്നവൾക്കു ഇതു ആറാം മാസം.
syngenis എന്ന പദമാണ് ഗ്രീക്ക് ബൈബിളില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒരു ബന്ധു. അടുത്ത ബന്ധുവാകാം അകന്ന ബന്ധുവാകാം, കസിന്‍ , ആന്‍റി എന്നിവരില്‍ ആരുവേണമെങ്കില്‍ ആകാം.
അപ്പോള്‍ അതാണ്. അഹരോന്റെ പുത്രിയായ എലിസബത്തിന്റെ ബന്ധുവാണ് മറിയം എങ്കില്‍ മറിയവും അഹരോന്റെ പുത്രിയാകില്ലേ? ബൈബിള്‍ പഠന സഹായിയൊന്നും അന്ന് കാലത്തുണ്ടായിരുന്നില്ലല്ലോ. ഇസ്രേയേലില്‍ രണ്ടു വംശ ങ്ങളിലുള്ള ആളുകള്‍ വിവാഹിതരാവുക എങ്കില്‍ പുരുഷന്റെ വംശത്തിലാണ് രണ്ടു പേരും അറിയപ്പെടുക. ഇനി ഈ കാര്യവും വിസ്മരിക്കുക.
നബി പറഞ്ഞത് വീണ്ടും വായിക്കുക.
മറിയം അഹരോന്റെ പുത്രി എന്നല്ല നബി പറഞ്ഞത് . സഹോദരി എന്നാണ്. അതുകൊണ്ട് രണ്ടേ രണ്ട് സാധ്യതയേ അവശേഷിക്കുന്നുള്ളൂ . ഒന്നുങ്കില്‍ അഹരോന്റെ സഹോദരി മറിയവുമായി നബിക്ക് തെറ്റി. അല്ലെങ്കില്‍ കന്യകാ മറിയത്തിനു അഹരോന്‍ എന്ന പേരില്‍ ഒരു സഹോദരന്‍ ഉണ്ടായിരിക്കണം. രണ്ടാമതെതാണോ നബി ഉദ്ദേശിച്ചത് എന്നറിയണമെങ്കില്‍ അതിനെ പറ്റിയുള്ള ഹദീസ് പരിശോധിക്കണം.
In Sahih Muslim, the Hadith related by Mughirah ibn Shu'bah, #5326, says:
"When I came to Najran, they (the Christians of Najran) asked me: You read "Sister of Harun", (i.e. Mary), in the Qur'an, whereas Moses was born well before Jesus. When I came back to Allah's Messenger I asked him about that, and he said: "The (people of the old age) used to give names (to their persons) after the names of Apostle and pious persons who had gone before them."" [Sahih Muslim, translated by Abdul Siddiqi].
മറിയം അഹരോന്റെ സഹോദരിയാണെന്ന സൂക്തം കേട്ടപ്പോള്‍ സമീപവാസികളായ ക്രിസ്ത്യാനികള്‍ അന്തം വിട്ടു. നബിയോട് ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരമാണ് മുകളില്‍ കണ്ടത്. അതായത് പുള്ളിക്കാരന്‍ ഉദ്ദേശിച്ചത് മോശയുടെ കാലഘട്ടത്തിലുള്ള അഹരോനെ തന്നെ എന്ന്.
ബൈബിളില്‍ പലയിടത്തും വംശാവലിയെ സൂചിപ്പിക്കാന്‍ ദാവീദിന്റെ "പുത്രന്‍"/"പുത്രി" അബ്രാഹത്തിന്റെ "പുത്രന്‍"/"പുത്രി" എന്നിങ്ങനെ കാണാം. യോക്കൊബിന്റെ "സഹോദരന്‍ " എന്നോ മോശയുടെ "സഹോദരി" എന്നോക്കെ അടുത്ത ബന്ധുക്കളെ മാത്രം സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നതാണ്, പ്രത്യേകിച്ചും സ്വന്തം സഹോദരനെ അല്ലെങ്കില്‍ സ്വന്തം സഹോദരിയെ. ഒരിക്കലും മോശയുടെ സഹോദരി എന്നോ അഹരോന്റെ സഹോദരി എന്നോ തലമുറകള്‍ കഴിഞ്ഞുള്ള ആളുകളെ വിശേഷിപ്പിക്കാന്‍ ബൈബിള്‍ ലേഖകര്‍ ഉപയോഗിച്ചിരുന്നില്ല. ഉദാഹരണം എലിസബത്തിന്റെ കാര്യം തന്നെ. അഹരോന്റെ പുത്രി എന്നാണ് അവിടെ വിശേഷിപ്പിച്ചത്!
എന്ത് കൊണ്ടാണ് ഖുറാന്‍ കന്യകാ മറിയത്തെ വിശേഷിപ്പിച്ച പോലെ എലിസബത്തിനെ അഹരോന്റെ സഹോദരി എന്ന്‍ ബൈബിള്‍ വിശേഷിപ്പിക്കഞ്ഞത്? അത് ബൈബിളിനെ ശൈലി അല്ലാത്തത് കൊണ്ട് തന്നെ.
അതവിടെ നില്‍ക്കട്ടെ. ഖുര്‍ആനിന്റെ ശൈലി ഖുര്‍ആനിന്റെ ശൈലിയുമായി താരതമ്യം ചെയ്യാം. എവിടെയാണ് സ്വന്തം സഹോദരി അല്ലാത്ത ഒരാളെ, അതായത് വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവിച്ചിരുന്ന ഒരു വ്യക്തിയുടെ (സഹോദരനായോ) സഹോദരിയായോ ഖുര്‍ആന്‍ അങ്ങിനെ വിശേഷിപ്പിച്ചിരിക്കുന്നത്?
ഇനി മറിയത്തിന്റെ വംശാവലി അറിയണമെങ്കില്‍ ഇവിടെ നോക്കുക. കൂടാതെ ദൈവദൂതന്‍ മറിയത്തിനോട് സംസാരിക്കുന്നതിലും പിതാമഹനായ ദാവിനെ പരാമര്‍ശിക്കുന്നു. പുരുഷനെ അറിയാതെ തന്നെ യേശുവിനെ ദാവീദിന്റെ പുത്രനാക്കി. അപ്പോള്‍ മറിയം ദാവീദിന്റെ വംശത്തില്‍ തന്നെ വേണമല്ലോ?
Hebrews 7:14

Luke1: 30 ദൂതൻ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയിൽ നീ കൃപ കണ്ടെത്തിയിരിക്കുന്നു. 31 നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം.32 അവൻ വലിയ വനായിരിക്കും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കർത്താവ് അവനു കൊടുക്കും. 33 യാക്കോ ബിന്റെ ഭവനത്തിൻമേൽ അവൻ എന്നേക്കും ഭരണം നടത്തും. അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല. 34 മറിയം ദൂതനോടു പറഞ്ഞു: ഇതെങ്ങനെ സംഭവിക്കും? ഞാൻ പുരുഷനെ അറിയുന്നില്ലല്ലോ.
ഒരു പക്ഷെ ബൈബിള്‍ നേരിട്ട് മറിയത്തെ ദാവീദിന്റെ "പുത്രി" എന്ന് സംബോധന ചെയ്തിരുന്നെങ്കില്‍ നബിക്ക് തെറ്റ് പറ്റില്ലായിരുന്നു എന്ന് ഞാന്‍ കരുതുന്നു.
ഒരു പക്ഷെ ബൈബിള്‍ നേരിട്ട് മറിയത്തെ ദാവീദിന്റെ "പുത്രി" എന്ന് സംബോധന ചെയ്തിരുന്നെങ്കില്‍ നബിക്ക് തെറ്റ് പറ്റില്ലായിരുന്നു എന്ന് ഞാന്‍ കരുതുന്നു.
Labels:
contradiction-with-Testament,
tribe,
virgin-mary
Subscribe to:
Posts (Atom)