ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?
Wednesday, October 13, 2010
നബിയും പഴയനിയമവും
പലരും (അവിശ്വാസികള്‍ ) പറയുന്നു നബി ഖുറാന്‍ പഴയനിയമത്തില്‍ നിന്ന് പകര്‍ത്തി എഴുതിയതാണ് എന്ന്. എന്നാല്‍ എനിക്കങ്ങനെ തോന്നുന്നില്ല. പകര്‍ത്തി എഴുതിയതാണെങ്കില്‍ അവ തമ്മില്‍ അന്തരം വരില്ലായിരുന്നു. എന്റെ അഭിപ്രായത്തില്‍ ഭാര്യയുടെ ബന്ധുവില്‍ നിന്ന് കേട്ടറിഞ്ഞ കഥകള്‍ നബി ഓര്‍ത്ത് എടുത്തപ്പോള്‍ ഉണ്ടായ തകരാറാണ് എന്ന്‍ കരുതാം.
ഗബ്രിയേലില്‍ നിന്ന് കേട്ടു എന്നവകാശപെടുന്ന ഖുര്‍ആന്‍ തന്നെ (ചില സൂക്തങ്ങള്‍ ) ചില അവസരങ്ങളില്‍ നബി മറന്ന് പോയിരുന്നു എന്ന്‍ ചില ഹദീസുകളില്‍ കാണാം. അപ്പോള്‍ പിന്നെ ഭാര്യയുടെ ബന്ധുവില്‍ നിന്ന് കേട്ട കഥകള്‍ ശരിയായി ഓര്‍ത്തിരുന്നില്ല എന്നത് ഒരു കുറ്റമല്ല.
അല്ലെങ്കിലും പുസ്തക രൂപത്തില്‍ (നൂറ്റാണ്ടുകള്‍ക്ക് മുമ്പ് എഴുതപ്പെട്ട) പഴയ വേദം അറബികള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ ഒരു പ്രവാചകന്റെ ആവശ്യം എന്ത്? ഒരു പരിഭാഷകനെ കൊടുത്താല്‍ പോരെ? ഈ 'പരിഭാഷകനാണെങ്കില്‍ ' പഴയ നിയമത്തിലെ കഥകള്‍ നേരെ ചൊവ്വേ പറഞ്ഞും കൊടുത്തില്ല. അതിനെ പറ്റിയുള്ള ഒരു അന്വേഷണം .
ക്രിസ്ത്യാനികള്‍ ബൈബിള്‍ തിരുത്തി എഴുത്തി എന്നാണ് നബി പറയുന്നത്. യേശു ക്രൂശിക്കപ്പെട്ടിട്ടില്ല , യേശു ദൈവപുത്രനല്ല, യേശു/മൂസാ തുടങ്ങിയവര്‍ നബിയെ പറ്റി പ്രവചിച്ചിട്ടുണ്ട് എന്നിങ്ങനെ അടിസ്ഥാന കാര്യങ്ങള്‍ നബി പറഞ്ഞു വയ്ക്കുന്നു. അതിനു വിരുദ്ധമായി ബൈബിളില്‍ കാണുന്നതെല്ലാം ക്രിസ്ത്യാനികള്‍ തിരുതിയതാണ് എന്നതാണ് മുസ്ലീം വാദം. അവര്‍ അങ്ങിനെ വിശ്വസിക്കുന്നതില്‍ ഞാന്‍ എതിരല്ല. എന്തിനു തിരുത്തി, ഏതൊക്കെ തിരുത്തി എന്നതിന് അവര്‍ക്ക് ഉത്തരമില്ല. സഭയ്ക്ക് നബിയില്‍ നിന്ന് ഉണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കാനായിരിക്കും സഭ അങ്ങിനെ തിരുത്തി എന്ന് അവര്‍ ഒരു പക്ഷെ വിശ്വസിക്കുന്നത്.
അതില്‍ തന്നെ ഒരു തെറ്റുണ്ട്. നബിയ്ക്ക് മുമ്പേ നബി പറഞ്ഞ കാര്യങ്ങള്‍ക്ക് വിരുദ്ധമായി ബൈബിള്‍ തിരുത്താന്‍ സഭയ്ക്ക് കഴിയില്ല. അങ്ങിനെ വരുമ്പോള്‍ നബി വന്നതിനു ശേഷമാണ് ബൈബിള്‍ തിരുത്താന്‍ സഭയ്ക്ക് പറ്റുകയുള്ളൂ. അതിനര്‍ത്ഥം നബിയ്ക്ക് മുമ്പേ ബൈബിള്‍ തിരുത്താന്‍ സഭയ്ക്ക് കഴിയുകയില്ല. പിന്നെന്തു കൊണ്ടാണ് ബൈബിള്‍ തിരുത്തി എഴുതപ്പെട്ടതാണെന്നു നബി പറഞ്ഞത്?
വിശ്വാസപരമായ കാര്യങ്ങള്‍ തിരുത്തുകയാണെങ്കില്‍ അതില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും കാര്യമുണ്ടെന്നു വിചാരിക്കാം. പക്ഷെ വിശ്വാസപരമായി അപ്രധാനമായ കാര്യങ്ങളും ആരെങ്കിലും തിരുത്തി എന്ന് പറഞ്ഞാല്‍ അതില്‍ എന്തോ തകരാരില്ലേ? അതിലേക്കൊരു എത്തിനോട്ടം.
Wednesday, October 6, 2010
പാഴായ പ്രവചനം
June 10, 2011 7:36 PM കമന്റു പ്രകാരം സുഹൈരലി ആവശ്യപ്പെട്ടതനുസരിച്ചു, എനിക്ക് മനസിലായ പുതിയ അറിവുകള്‍ വച്ച് , ബ്ലോഗ് പുതുക്കുന്നു. " പാഴായ പ്രവചനം അഥവാ ഒരു പാഴായ പരിശ്രമം" ആണോ എന്ന് അദ്ദേഹം തീരുമാനിക്കട്ടെ.
59:11 ആ കാപട്യം കാണിച്ചവരെ നീ കണ്ടില്ലേ? വേദക്കാരില്‍ പെട്ട സത്യനിഷേധികളായ അവരുടെ സഹോദരന്‍മാരോട് അവര്‍ പറയുന്നു: തീര്‍ച്ചയായും നിങ്ങള്‍ പുറത്താക്കപ്പെട്ടാല്‍ ഞങ്ങളും നിങ്ങളുടെ കൂടെ പുറത്ത് പോകുന്നതാണ്. നിങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ ഒരിക്കലും ഒരാളെയും അനുസരിക്കുകയില്ല. നിങ്ങള്‍ക്കെതിരില്‍ യുദ്ധമുണ്ടായാല്‍ തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ സഹായിക്കുന്നതാണ്. എന്നാല്‍ തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവരാണ് എന്നതിന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു.
59:12 അവര്‍ യഹൂദന്‍മാര്‍ പുറത്താക്കപ്പെടുന്ന പക്ഷം ഇവര്‍ (കപടവിശ്വാസികള്‍) അവരോടൊപ്പം പുറത്തുപോകുകയില്ല തന്നെ. അവര്‍ ഒരു യുദ്ധത്തെ നേരിട്ടാല്‍ ഇവര്‍ അവരെ സഹായിക്കുകയുമില്ല. ഇനി ഇവര്‍ അവരെ സഹായിച്ചാല്‍ തന്നെ ഇവര്‍ പിന്തിരിഞ്ഞോടും തീര്‍ച്ച. പിന്നീട് അവര്‍ക്ക് ഒരു സഹായവും ലഭിക്കുകയില്ല.
59:13 തീര്‍ച്ചയായും അവരുടെ മനസ്സുകളില്‍ അല്ലാഹുവെക്കാള്‍ കൂടുതല്‍ ഭയമുള്ളത് നിങ്ങളെ പറ്റിയാകുന്നു. അവര്‍ കാര്യം ഗ്രഹിക്കാത്ത ഒരു ജനതയായത് കൊണ്ടാകുന്നു അത്.
59:14 കോട്ടകെട്ടിയ പട്ടണങ്ങളില്‍ വെച്ചോ മതിലുകളുടെ പിന്നില്‍ നിന്നോ അല്ലാതെ അവര്‍ ഒരുമിച്ച് നിങ്ങളോട് യുദ്ധം ചെയ്യുകയില്ല. അവര്‍ തമ്മില്‍ തന്നെയുള്ള പോരാട്ടം കടുത്തതാകുന്നു. അവര്‍ ഒരുമിച്ചാണെന്ന് നീ വിചാരിക്കുന്നു. അവരുടെ ഹൃദയങ്ങള്‍ ഭിന്നിപ്പിലാകുന്നു. അവര്‍ ചിന്തിച്ചു മനസ്സിലാക്കാത്ത ഒരു ജനതയായത് കൊണ്ടത്രെ അത്.
59:11-12 പറയുന്ന "അവര്‍ / ഇവര്‍ " ആര് എന്നത് വ്യക്തമായി മനസിലാക്കാം. എങ്കിലും 59:13-14 പറയുന്ന "അവര്‍ " ആരെ സൂചിപിക്കുന്നു എന്നതിന് വ്യക്തതയില്ല. (ദൈവമേ, അല്ലാഹുവിനു പോലും വ്യക്തത ഇല്ലെന്ന്). അവിടെ പറയുന്ന "അവര്‍ " ഒന്നുങ്കില്‍ യഹൂദരെ സൂചിപ്പിക്കുന്നു. അല്ലെങ്കില്‍ കപട വിശ്വാസികള്‍ ആകാം. അല്ലെങ്കില്‍ രണ്ടു പേരും കൂടിയാകാം.
59:13 ലെ "അവര്‍ " യഹൂദരെയാണ് സൂചിപ്പിക്കുന്നത് എന്ന് ഞാന്‍ കരുതുന്നു. കാരണം 59:12 പറയുന്ന "അവര്‍ " യഹൂദരെയാണ് സൂചിപ്പിക്കുന്നത്. കൂടാതെ 59:13 ല്‍ അവരെ ജനത എന്നാണ് സൂചിപ്പിക്കുന്നത്. കപട വിശ്വാസികളെ ആരും ഒരു ജനതയായി കാണുകയില്ല. അത് കൊണ്ട് തന്നെ 59:13 ലെ "അവര്‍ " യഹൂദരെയാണ് സൂചിപ്പിക്കുന്നത് എന്ന് ഞാന്‍ കരുതുന്നു.
59:14 ലെ "അവര്‍ ഒരുമിച്ച്" എന്നുള്ളതിനാല്‍ യഹൂദരെയും കപട വിശ്വാസികളെയും സൂചിപ്പിക്കുന്നു എന്ന് കരുതാം. 59:14 ലെ അവസാനം പറയുന്ന "അവര്‍ " ഒരു പക്ഷെ യഹൂദരെ മാത്രം ഉദ്ദേശിക്കുന്നതാകാം. കാരണം അവിടെയും ജനത ന്നു തന്നെയാണ് പറയുന്നത്.
ഇനി പോട്ടെ, 59:13-14 പറയുന്ന അവര്‍ രണ്ടു പേരെയും സൂചിപ്പിക്കുന്നു എന്ന് കരുതാം. ഈ പരിഭാഷ ശരിയാണെങ്കില്‍ നമ്മുക്ക് ആ സൂക്തങ്ങള്‍ വ്യക്തമായി എടുത്തെഴുതാം.
59:13 തീര്‍ച്ചയായും യഹൂദരുടെയും കപട വിശ്വാസികളുടെയും മനസ്സുകളില്‍ അല്ലാഹുവെക്കാള്‍ കൂടുതല്‍ ഭയമുള്ളത് നിങ്ങളെ പറ്റിയാകുന്നു. യഹൂദരും കപട വിശ്വാസികളും കാര്യം ഗ്രഹിക്കാത്ത ഒരു ജനതയായത് കൊണ്ടാകുന്നു അത്.
59:14 കോട്ടകെട്ടിയ പട്ടണങ്ങളില്‍ വെച്ചോ മതിലുകളുടെ പിന്നില്‍ നിന്നോ അല്ലാതെ യഹൂദരും കപട വിശ്വാസികളും ഒരുമിച്ച് നിങ്ങളോട് യുദ്ധം ചെയ്യുകയില്ല. യഹൂദരും കപട വിശ്വാസികളും തമ്മില്‍ തന്നെയുള്ള പോരാട്ടം കടുത്തതാകുന്നു. യഹൂദരും കപട വിശ്വാസികളും ഒരുമിച്ചാണെന്ന് നീ വിചാരിക്കുന്നു. യഹൂദരുടെയും കപട വിശ്വാസികളുടെയും ഹൃദയങ്ങള്‍ ഭിന്നിപ്പിലാകുന്നു. യഹൂദരും കപട വിശ്വാസികളും ചിന്തിച്ചു മനസ്സിലാക്കാത്ത ഒരു ജനതയായത് കൊണ്ടത്രെ അത്.
ഇതില്‍ തിരഞ്ഞെടുത്ത ആശയം എടുത്തെഴുതുന്നു.
ഒന്ന്) യഹൂദര്‍ കാര്യം ഗ്രഹിക്കാത്ത ജനതയാകുന്നു. (59:13)
യഹൂദര്‍ ചിന്തിച്ചു മനസിലാക്കാത്ത ജനതയാകുന്നു. (59:14)
രണ്ട് ) കോട്ടകെട്ടിയ പട്ടണങ്ങളില്‍ വെച്ചോ മതിലുകളുടെ പിന്നില്‍ നിന്നോ അല്ലാതെ യഹൂദരും കപട വിശ്വാസികളും ഒരുമിച്ച് നിങ്ങളോട് യുദ്ധം ചെയ്യുകയില്ല.
യഹൂദര്‍ ബുദ്ധി ശൂന്യരായ ജനതയാകുന്നു എന്നതിനോട് പ്രതികരിക്കുന്നില്ല. രണ്ടാമത്തേത് സൂചിപ്പിക്കുന്നത് യഹൂദര്‍ ധൈര്യം ഇല്ലാത്ത ജനതയാണ് എന്നാണ്. കോട്ടയ്ക്ക് /മതിലിന് പിന്നില്‍ നിന്നലാതെ , കപട വിശ്വാസികളുടെ സഹായം ഇല്ലാതെ ഒറ്റയ്ക്ക് മുസ്ലീമുകളെ ആക്രമിക്കാന്‍ ധൈര്യം ഇല്ലാത്തവരാണ് എന്ന് ധ്വനി.
നൂറ്റാണ്ടുകള്‍ക്ക് ശേഷം യഹൂദര്‍ ഇസ്രായേല്‍ എന്ന രാജ്യം രൂപവത്കരിച്ചു. (1948 ല്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു). 1967 ല്‍ മുസ്ലീമുകലുമായി ആറു ദിവസം നീണ്ടു നിന്ന യുദ്ധത്തിലൂടെയാണ് ഇത് കൈവരിച്ചത്. അന്ന് ഇന്ന് ഇസ്രയേലിനു ചുറ്റും കാണുന്നത് പോലുള്ള Israeli_West_Bank_barrier ഇല്ല. ഈ മതില്‍ പണിതത് പാലസ്തീനില്‍ നിന്നുള്ള സൂയിസൈഡ് ബോംബര്‍മാരില്‍ നിന്ന് രക്ഷനേടുന്നതിന് 1992 ല്‍ നിദ്ദേശിക്കപ്പെട്ട മതിലാണത്.
മതിലിന്റെ പിന്നില്‍ നിന്നാലാതെ, കപട വിശ്വാസികളുടെ സഹായം ഇല്ലാതെ (ചാരന്മാരുടെ സഹായം കിട്ടിയിട്ടുണ്ടോ എന്നറിയില്ല) യഹൂദര്‍ മുസ്ലീം രാഷ്ട്രങ്ങളെ ആക്രമിച്ചു. (ഭീരുക്കള്‍ !!)
ഇതാണ് നബിയുടെ ബുദ്ധി അനുയായികള്‍ക്കില്ല എന്ന് പറയുന്നത്.... മെക്കയില്‍ സമാധാനമായി പ്രവേശിക്കാന്‍ കഴിയും എന്ന പ്രവചനം സാധ്യമാക്കാന്‍ നബി ആദ്യം പോയി സന്ധി ചെയ്തു വന്നു. ഇവിടെ ഈ പ്രവചനം പാഴാവാതിരിക്കാന്‍ മുസ്ലീമുകള്‍ ആദ്യം തന്നെ ഇസ്രയേലിനു ചുറ്റും ഈ മതില് കെട്ടി കൊടുക്കണമായിരുന്നു. പോയ ബുദ്ധി ഇപ്പോള്‍ പരിതപിച്ചിട്ടു കാര്യമുണ്ടോ?
എന്തൊക്കെ പറഞ്ഞാലും ലത്തീഫിന് 59:14 പറഞ്ഞത് ഒരു പ്രവചനമായി കാണുവാന്‍ സാധിക്കുന്നേയില്ല. ഖുര്‍ആനിന്റെ പത്താമത്തെ തെളിവ് ! സുഹൈറലിക്കും അങ്ങിനെ കാണുവാന്‍ സാധിക്കുന്നില്ല. കാരണം അതില്‍ പറഞ്ഞിരിക്കുന്നത് ലോകത്തുള്ള കാലാകാലങ്ങളിലുള്ള യഹൂദരെ മൊത്തം അല്ലെന്ന്. നബിയുടെ കാലത്തുള്ള ഒരു യഹൂദ ഗോത്രതെയാണ് ഉദ്ദേശിച്ചതെന്നു പറയുന്നു.
കാലാകാലങ്ങളിലായി നിലനില്ക്കുമെന്നു പറയുന്ന ഖുര്‍ആനില്‍ പറയുന്നത് വെറും അന്നത്തെ കാലത്തുള്ള ആളുകള്‍ക്ക് മാത്രമുള്ള കാര്യം. എന്നിരുന്നാലും അങ്ങിനെ ഒരു ഗോത്രത്തെ പറ്റി ഖുര്‍ആനില്‍ കാണുവാന്‍ കഴിയില്ല (അത് നമ്മള്‍ ഹദീസ് വച്ച് ഊഹിക്കണം) .ഖുര്‍ആനില്‍ യഹൂദര്‍ എന്ന് മാത്രമേ പറയുന്നുള്ളൂ. ഒരു പക്ഷെ അവിടെ കാണുന്ന യഹൂദര്‍ മാത്രമേ ലോകത്ത് ഉണ്ടാവുകയുള്ളൂ എന്ന് "അല്ലാഹു" കരുതി കാണും.
എന്നിരുന്നാലും ഇന്നത്തെ ഇസ്രായേല്‍ക്കാര്‍ മതിലുകള്‍ കെട്ടി അതിനകത്തിരുന്നു യുദ്ധം ചെയ്യുന്ന ഭീരുക്കള്‍ ആണ് എന്ന് പറയുന്ന പണ്ഡിതര്‍ ഇപ്പോഴും ഉണ്ട്. അത് ഖുര്‍ആനിന്റെ ശാസ്ത്രീയത വെളിപ്പെടുത്തുന്നതാണ് എന്നും അവര്‍ പ്രസ്താവിക്കുന്നു. ചില ഭംഗിയുള്ള മതിലിന്റെ ഫോട്ടോകളും കൊടുത്തിട്ടുണ്ട്. എന്നാണു അത് നിര്‍മിച്ചത് എന്ന് മാത്രം പറയുന്നില്ല. (ഇവിടെ).
Tuesday, October 5, 2010
മറ്റൊരു പ്രവചനം
----
സൂക്തത്തില്‍ നിന്ന് വെളിവാക്കുന്നത് പോലെ തികച്ചും അരക്ഷിതവും നിസ്സാഹയവുമായ അവസ്ഥയില്‍നിന്ന് അവരുടെ ദര്‍ശനം ഭദ്രമായ അടിത്തറകളില്‍ സ്ഥാപിക്കപ്പെടുമെന്നും സുരക്ഷിതത്വം കൈവരുമെന്നും ഇത് വെളിപ്പെടുത്തുന്നു. പ്രസ്തുത സൂക്തത്തിലെ വാക്കുകള്‍ യഥാര്‍ഥ സംഭവങ്ങളായി രൂപാന്തരപ്പെട്ടത് ലോകജനത കണ്ണുകൊണ്ടു കണ്ടുകഴിഞ്ഞതാണ്.
Byzantines ആരായിരുന്നു എന്ന് വിക്കിപീഡിയയില്‍ തിരഞ്ഞു നോക്കൂ. പ്രബലരായ സാമ്രാജ്യം ! അവര്‍ പേര്‍ഷ്യക്കാരുമായി പരാജയപ്പെട്ട സമയത്താണ് നബി മുകളില്‍ കാണുന്ന പ്രവചനം നടത്തിയത്.
പ്രബലരായ ഏതൊരു ശക്തിയും തങ്ങള്‍ക്കേറ്റ അടികള്‍ക്ക് തിരിച്ചടി കൊടുത്തിട്ടുണ്ട്. അതിനു വേണ്ടി അവര്‍ തക്കം പാര്‍ത്തിരിക്കും . Byzantines തിരിച്ചുവരും എന്ന്‍ നിഗമനം നടത്താന്‍ ഒരു യോദ്ധാവിന് എന്ത് സമയം വേണം? അതും ഗബ്രിയേലിന്റെ തലയില്‍ വച്ചുകൊടുക്കേണ്ട ഒരു കാര്യവും ഇല്ല. 4 വര്‍ഷം നീണ്ട യുദ്ധത്തിലൂടെ Byzantines ഭംഗിയായി തിരിച്ചടിച്ചു. നാല് വര്‍ഷം നീണ്ട യുദ്ധം നടത്താന്‍ പാടെ തകര്‍ന്ന ഒരു രാജ്യത്തിന് സാധ്യമല്ല. മാത്രവുമല്ല പന്ത്രണ്ടു വര്‍ഷത്തിനുള്ളില്‍ അവര്‍ തിരിച്ചടി നടത്തുകയും ചെയ്തു. പാടെ തകര്‍ന്നിരുന്നുവേങ്കില്‍ ഈ കാലയളവില്‍ തിരിച്ചു വരാന്‍ അസാധ്യമാണ്.
ഇത് പോലെ പലരും 'പ്രവചനങ്ങള്‍ ' നടത്താറുണ്ട് , നിത്യ ജീവിതത്തില്‍ . ഉദാഹരണം. ഫെഡറര്‍ തോറ്റുകൊണ്ടിരുന്ന ഒരു ചെറിയ കാലമുണ്ടായിരുന്നു. അദേഹം തിരിച്ചു വരും എന്ന് 'പ്രവചിച്ചവര്‍ ' നിരവധി.
ഇതേ Byzantines മുസ്ലീമുകളുമായി ബലപരീക്ഷണം നടത്തും എന്ന് പ്രവചിക്കാന്‍ പക്ഷെ നബിയ്ക്ക് കഴിഞ്ഞില്ല. 200 വര്‍ഷങ്ങള്‍ക്കു ശേഷം നടക്കുന്ന കാര്യങ്ങള്‍ പ്രവചിക്കാന്‍ കുറച്ചു ബുദ്ധിമുട്ടാണ്. ഗബ്രിയല്‍ തന്നെ അതിനു വരേണ്ടി വരും.
ഇതോ പ്രവചനം ?
അദ്ദേഹം പറഞ്ഞ പ്രവാചകന്റെ പ്രവചനം ഇതാ.
-------
-------
ഇതിലെ സന്ധിയുടെ കാര്യം എന്താണെന്ന് ചോദിച്ചപ്പോള്‍ മറുപടിയില്ല.
സന്ദര്‍ഭം ഇതാണ്. നബിയും അനുചരന്മാരും മെക്കയിലേക്ക് തിരിക്കുന്നു , ആയിര കണക്കിന് അനുചരന്മാര്‍ ഉണ്ട് ഒപ്പം. മെക്കയില്‍ എത്തിയപ്പോള്‍ അവിടെ പ്രവേശിക്കാന്‍ അവിടുത്തുകാര്‍ സമ്മതിച്ചില്ല. എങ്കിലും മേല്‍ പറഞ്ഞ സന്ധിയുണ്ടാക്കി.
[അടുത്ത വര്‍ഷം മെക്കയില്‍ പ്രവേശിക്കാനുള്ള അനുമതി ആ സന്ധിയിലൂടെ ലഭിച്ചിട്ടുണ്ടായിരുന്നു.]
അത് വാങ്ങി കൈയില്‍ വച്ച ശേഷം എന്ത് പ്രവചനം ! വെറുതെയല്ല ലത്തീഫ് മറുപടി പറയാന്‍ മടിച്ചത് .(ഇല്ലെങ്കില്‍ ലത്തീഫ് പറയട്ടെ.)
Monday, September 27, 2010
മോശയുടെ ജനതയോട് ഇഞ്ചീലില്‍ നോക്കുവാന്‍ പറയുന്ന അല്ലാഹു !
7:156 ... അവന്‍ ( അല്ലാഹു ) പറഞ്ഞു: എന്‍റെ ശിക്ഷ ഞാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഏല്‍പിക്കുന്നതാണ്. എന്‍റെ കാരുണ്യമാകട്ടെ സര്‍വ്വ വസ്തുക്കളെയും ഉള്‍കൊള്ളുന്നതായിരിക്കും. എന്നാല്‍ ധര്‍മ്മനിഷ്ഠ പാലിക്കുകയും, സകാത്ത് നല്‍കുകയും, നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നവരായ ആളുകള്‍ക്ക് ( പ്രത്യേകമായി ) ഞാന്‍ അത് രേഖപ്പെടുത്തുന്നതാണ്.
7:157 ( അതായത് ) തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇന്‍ജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ ( മുഹമ്മദ് നബിയെ ) പിന്‍പറ്റുന്നവര്‍ക്ക് ( ആ കാരുണ്യം രേഖപ്പെടുത്തുന്നതാണ്. ) അവരോട് അദ്ദേഹം സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു.
ഈ അല്ലാഹു വളരെ തമാശ ക്കാരന്‍ ആയിരിക്കാനാണ് സാധ്യത. മോസയോടു സംസാരിക്കുമ്പോള്‍ ഇഞ്ചീല്‍ എന്ന പുസ്തകം ലഭ്യമല്ല. അത് ലഭിക്കുന്നത് ഈസാ നബിയ്ക്കാനു. അതായത് ഇഞ്ചീല്‍ എന്നു പറയപ്പെടുന്ന പുസ്തകം അവര്‍ക്ക് കാണാന്‍ കിട്ടണമെന്കില്‍ ഒരു 1200 കൊല്ലമെന്കിലും കാത്തിരുന്നേ പറ്റൂ. എന്നിട്ടും വല്ല കാര്യമുണ്ടോ? അതില്‍ പറയുന്ന മുഹമ്മദ് നബിയെ പിന്‍ പറ്റുകയും വേണം. നബി എന്ത് പറയുന്നു എന്നറിയണമെങ്കില്‍ ഇഞ്ചീല് വന്നതിനു ശേഷം 600 കൊല്ലം കൂടി കഴിയണം.
പക്ഷെ 7:157 വായിക്കുമ്പോള്‍ തോന്നുക ഇഞ്ചീല്‍ ഇതിനോടകം തന്നെ എഴുതപ്പെട്ടു എന്നാണു. അല്ലെങ്കില്‍ അതില്‍ രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക് കണ്ടെത്താന്‍ കഴിയുകയില്ലല്ലോ? മാത്രവുമല്ല അവരുടെ പക്കല്‍ അതുണ്ടാകുകയും ഇല്ല.
മൂസയുടെ കാലത്ത് ലഭ്യമല്ലാത്ത സുവിശേഷങ്ങളില്‍ മുഹമ്മദിനെ അന്വേഷിക്കാന്‍ പറയാന്‍ മാത്രം വിഡ്ഢിയാണോ അല്ലാഹു? (നബിയെ പറ്റി ഒന്നും പറയുന്നില്ല. വായിക്കുന്നവര്‍ വൈലന്റായി എന്റെ കൈ അന്വേഷിച്ചു വരാന്‍ സാധ്യതയുണ്ട്. അല്ലാഹുവിനെ ആകുമ്പോള്‍ ആരും പരാതി പറയാന്‍ വഴിയില്ല)
Monday, September 6, 2010
യേശു മരിക്കുമോ? ഉണ്ടെന്നും ഇല്ലെന്നും ഖുര്‍ ആന്‍ പറയുന്നു
4:157-159
അവര്‍ ഊറ്റംകൊണടു: 'മസീഹ് ഈസബ്നുമര്‍യമിനെ, ദൈവദൂതനെ ഞങ്ങള്‍ വധിച്ചുകളഞ്ഞിരിക്കുന്നു.' സത്യത്തിലോ, അവരദ്ദേഹത്തെ വധിച്ചിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. പിന്നെയോ, സംഭവം അവര്‍ക്ക് അവ്യക്തമാവുകയത്രെ ഉണടായത്. അദ്ദേഹത്തെക്കുറിച്ച് ഭിന്നാഭിപ്രായമുള്ളവരും സന്ദേഹത്തില്‍തന്നെയാകുന്നു. അവരുടെ പക്കല്‍ ആ സംഭവത്തെക്കുറിച്ച്, കേവലം ഊഹത്തെ പിന്തുടരുന്നതല്ലാതെ, ഒരറിവുമില്ല. അവര്‍ മസീഹിനെ ഉറപ്പായും വധിച്ചിട്ടില്ല. പ്രത്യുത അദ്ദേഹത്തെ അല്ലാഹു അവങ്കലേക്കുയര്‍ത്തിയതാകുന്നു.
അതായത് ഈസാ നബിയെ ദൈവം ജീവനോടെ സ്വര്‍ഗ്ഗത്തിലേക്ക് ഉയത്തിയിരിക്കുന്നു. സ്വര്‍ഗ്ഗത്തിലാണെങ്കില്‍ മരണവും ഇല്ല. അതായത് യേശുവിനു ഇനി മരിക്കാന്‍ സാധ്യമല്ല എന്നു തന്നെ.
അങ്ങിനെയെങ്കില്‍ 19:33ല്‍ കാണുന്നത് എങ്ങിനെ ശരിയാകും?
19: 27-33
പിന്നെ ആ ശിശുവിനേയുമെടുത്ത് അവള്‍ സ്വജനത്തിലേക്കു ചെന്നു. അവര്‍ പറയാന്‍ തുടങ്ങി: 'ഓ മര്‍യം, നീ മഹാപാപം ചെയ്തുകളഞ്ഞല്ലോ. ഓ ഹാറൂനിന്റെ സോദരീ, നിന്റെ പിതാവ് ദുഷിച്ച മനുഷ്യനായിരുന്നില്ല. മാതാവ് ദുര്‍ന്നടത്തക്കാരിയുമായിരുന്നില്ല.' അപ്പോള്‍ മര്‍യം ശിശുവിനുനേരെ ചൂണടി. ജനം ചോദിച്ചു: 'തൊട്ടിലില്‍ കിടക്കുന്ന ശിശുവിനോട് ഞങ്ങള്‍ സംസാരിക്കുന്നതെങ്ങനെ?' ശിശു പറഞ്ഞു: 'ഞാന്‍ അല്ലാഹുവിന്റെ ദാസനാകുന്നു. എനിക്കവന്‍ വേദം നല്‍കുകയും എന്നെ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു. എവിടെയായിരിക്കുമ്പോഴും അവന്‍ എന്നെ അനുഗൃഹീതനുമാക്കിയിരിക്കുന്നു. ജീവിച്ചിരിക്കുന്നേടത്തോളം കാലം നമസ്കാരവും സകാത്തുമനുഷ്ഠിക്കുവാന്‍ എന്നോട് അനുശാസിച്ചിരിക്കുന്നു. അവന്‍ എന്നെ സ്വമാതാവിനെ നന്നായി പരിചരിക്കുന്നവനുമാക്കിയിരിക്കുന്നു. എന്നെ ക്രൂരനായ ദുഷ്ടനാക്കിയിട്ടില്ല. എന്റെ ജനന നാളിലും മരണ നാളിലും ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന നാളിലും എനിക്കു സമാധാനം!
ഇതിന്റെ അര്‍ത്ഥം എന്ത്?
ഖുര്‍ ആനില്‍ ഒരിടത്ത് പറയുന്നു, യേശു മരിച്ചിട്ടില്ലെന്ന്... മറ്റൊരിടത്തു പറയുന്നു മരിക്കും എന്ന്. ഇനി ഈസാ നബി മരിച്ചിട്ടില്ലെങ്കില്‍ ഖുര്‍ ആനിലെ വചനം (19:33) തെറ്റാകും.
----------------------------------------------------
ഖുര്‍ ആന്‍ വായിക്കുന്നതിനു മുമ്പ് ആ ഗ്രന്‌ഥത്തിനോട് ചെറിയ ബഹുമാനം ഉണ്ടായിരുന്നു. വായിക്കും തോറും അതു കുറയുന്നതു കണ്ടാണ് ഈ പരിപാടി നിറുത്തിയത്. ഇപ്പോള്‍ മറ്റൊരു ബ്ലോഗില്‍ 19:33 കാണുവാന്‍ ഇടയായതിനാല്‍ ഇവിടെ കുറിച്ചു വയ്ക്കുന്നു.
Tuesday, April 27, 2010
ഖുര്‍ ആനിന്റെ പഴയ സ്ക്രിപ്റ്റുകള്‍ എവിടെ?
ഇതു ഒരു വെല്ലുവിളിയൊന്നുമല്ല. ബൈബിളിന്റെ പഴയ സ്ക്രിപ്റ്റുകള്‍ തേടിയപ്പോള്‍ A.D 340 ന്റെ പഴക്കമുള്ള ഒരു ശേഖരം ഓണ്‍ലൈനില്‍ കാണുവാന്‍ കഴിഞ്ഞു. ലിങ്ക് ഇവിടെ... codexsinaiticus.org. പകര്‍ത്തിയെഴുതുന്നവര്‍ വരുത്തിയിട്ടുള്ള തെറ്റുകളും മറ്റും കാണുവാനും ഒരു തുറന്ന ചര്‍ച്ച നടത്തുന്നതിനും വേണ്ടിയാണ് അത് അങ്ങിനെ നിലകൊള്ളുന്നത്.
ഒരക്ഷരം പോലും ഇന്നു കാണപ്പെടുന്ന ഖുര്‍ ആനില്‍ വ്യത്യാസം വരില്ല എന്ന് അഭിമാനിക്കുന്നവരാണ് മുസ്ലീം സുഹൃത്തുക്കള്‍ എന്നാണ് എനിക്കു മനസ്സിലായത്. അങ്ങിനെയെങ്കില്‍ അതൊന്നു ഉറപ്പിക്കാന്‍ വേണ്ടിയാണ് ഗൂഗ്ലിങ് നടത്തി നോക്കിയത്. Uthman Copies, Damascus Manuscript, The Egyptian Manuscript, The Madina Manuscript, etc പല പേരുകള്‍ കാണുവാന്‍ കഴിഞ്ഞു എന്നിരുന്നാലും അതിന്റെ സ്ക്രിപ്റ്റിന്റെ സ്കാന്‍ ചെയ്ത കോപ്പിയോ മറ്റോ കാണുവാന്‍ കഴിഞ്ഞില്ല.
codexsinaiticus.org ആണെങ്കില്‍ ബൈബിളിന്റെ ഗ്രീക്ക് പദങ്ങളും അതിന്റെ പരിഭാഷയും കാണുവാന്‍ സാധിക്കും. അതേ പോലെ ലഭ്യമായിട്ടുള്ളവയില്‍ ഏറ്റവും പഴയ ഖുര്‍ ആനിന്റെ അറബി മൂലഗ്രന്ഥവും അതിന്റെ പരിഭാഷയും ഉള്ള ഒരു ഓണ്‍ലൈന്‍ സൈറ്റ് ലഭ്യമെങ്കില്‍ കമന്റായി ചേര്‍ക്കുക.
പകര്‍ത്തിയെഴുതുമ്പോള്‍ ഒരു വാക്ക് പോലും തെറ്റാതെ പകര്‍ത്തിയവര്‍ ആണോ അറബികള്‍ എന്നറിയാന്‍ ആകാംഷയുണ്ട്. അവരെ അഭിനന്ദിക്കാതെ തരമില്ല. കൈയെഴുത്തു കോപ്പികളില്‍ (അതു വെറും നാലു പാരഗ്രാഫ് ആണ് ഒരു ദിവസം എഴിതേണ്ടത്) തെറ്റുകള്‍ വരുത്തിയതിനു അത്യാവശ്യം ചുവപ്പു വരകള്‍ സമ്പാദിച്ച ഒരുവന്റെ ആകാംഷയാണിത്.