ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?

Saturday, November 24, 2012

ഈസാ തിരിച്ചു വരുമോ?

മുഹമ്മദിന്റെ ഖുറാന്‍ പറയുന്നു.

33:40...... പക്ഷെ, അദ്ദേഹം അല്ലാഹുവിന്‍റെ ദൂതനും പ്രവാചകന്‍മാരില്‍ അവസാനത്തെ ആളുമാകുന്നു. അല്ലാഹു ഏത്‌ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.

മുഹമ്മദാണ്  അവസാനത്തെ പ്രവാചകന്‍ എങ്കില്‍ ഈസാ ഇനിയും വരുമോ? ഇനിയും വന്നാല്‍ മുഹമ്മദും കഴിഞ്ഞു ഒരു പ്രവാചകന്‍ വന്നില്ലേ?

അല്ലെങ്കില്‍ പിന്നെ ഈസാ വരുന്നത് പ്രവാചകന്‍ അല്ലാതായിട്ടായിരിക്കണം. അതും പറ്റില്ല. കാരണം അങ്ങിനെ ഈസാ വന്നാല്‍ അത് ഖുര്‍ആനിനെ ധിക്കരിക്കല്‍ ആയിരിക്കും .കാരണം ഈസാ പ്രവാചകനാണ് എന്ന് ഖുറാന്‍ പറയുന്നത് വിശ്വസിച്ചേ മതിയാകൂ.

അപ്പോള്‍ ശരിക്കുംഅന്ത്യദിനത്തില്‍ഈസാ വരുമോ?


ഇനി ഈസാ തിരിച്ചു വരില്ലെന്കില്‍  എന്താണ് ഈ സൂക്തങ്ങള്‍ പറയുന്നത്..

43:61 തീര്‍ച്ചയായും അദ്ദേഹം അന്ത്യസമയത്തിന്നുള്ള ഒരു അറിയിപ്പാകുന്നു. അതിനാല്‍ അതിനെ ( അന്ത്യസമയത്തെ ) പ്പറ്റി നിങ്ങള്‍ സംശയിച്ചു പോകരുത്‌. എന്നെ നിങ്ങള്‍ പിന്തുടരുക. ഇതാകുന്നു നേരായ പാത.
4:159 വേദക്കാരില്‍ ആരും തന്നെ അദ്ദേഹത്തിന്‍റെ ( ഈസായുടെ ) മരണത്തിനുമുമ്പ്‌ അദ്ദേഹത്തില്‍ വിശ്വസിക്കാത്തവരായി ഉണ്ടാവുകയില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലാകട്ടെ അദ്ദേഹം അവര്‍ക്കെതിരില്‍ സാക്ഷിയാകുകയും ചെയ്യും.


ഹദീസില്‍ (ബുഖാരി 34/102; 46/31) യേശു  തിരിച്ചു വരുമ്പോള്‍ നിയമപ്രകാര മല്ലാത്ത ചില കാര്യങ്ങള്‍ നിയമാനുസൃതമാക്കും എന്ന് പറയുന്നു. പ്രവാചകന്‍ ആണ് ദൈവത്തിന്റെ നിയമം കൊണ്ട് വരുന്നത്. അങ്ങിനെയാണെങ്കില്‍ പുതിയ പ്രശ്നം കൂടിയുണ്ട്. മുഹമ്മദിലൂടെ ദൈവം മതം പൂര്‍ത്തീകരിച്ചതായാണ് ഖുറാന്‍ പറയുന്നത്.

5:3 ഇന്ന്‌ ഞാന്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു.

അപ്പോള്‍  ചോദ്യം ഇതാണ്.ഈസാ തിരിച്ചു വരുമോ? വരുന്നെങ്കില്‍ ആരായിട്ടാണ് വരവ്? പ്രവാച്ചകനായിട്ടോ അല്ലാതയോ? വരുമ്പോള്‍ പുതിയ നിയമം തന്നു അവസാന പ്രവാചകന്‍ മതത്തെ ഒന്ന് കൂടി പൂര്‍ത്തീകരിക്കുമോ?


മുഹമ്മദ്‌  നബി ബൈബിളില്‍ നിന്ന് അര്‍ത്ഥം അറിയാതെ കുറച്ചു പറഞ്ഞു പിടിപ്പിച്ചിട്ടുണ്ട്. ദൈവത്തിന്റെ വചനം, ദൈവത്തിന്റെ ആത്മാവ്, അന്ത്യവിധിക്കായി യേശുവിന്റെ തിരിച്ചു വരവ് എന്നിവ. പിന്നെ തോമാസിന്റെ/ജെയിംസിന്റെ സുവിശേഷത്തില്‍ നിന്നും കളിമണ്‍ പ്രതിമയും തൊട്ടിലില്‍ സംസാരിക്കുന്നത് അങ്ങിനെ ചിലതും. കൂട്ടത്തില്‍ സ്വന്തം കൈയ്യില്‍ നിന്ന് വേറെ പലതും. താന്‍ അന്ത്യപ്രവാചകന്‍ , യേശു  ദൈവ പുത്രനല്ല എന്നിങ്ങനെയുള്ളത്. അതും മുമ്പ് പറഞ്ഞതും  എല്ലാം കൂടി അങ്ങോട്ട്‌ യോജിക്കണ്ടേ!

24 comments:

  1. മുഹമ്മദാണ് അവസാനത്തെ പ്രവാചകന്‍ എങ്കില്‍ ഈസാ ഇനിയും വരുമോ? ഇനിയും വന്നാല്‍ മുഹമ്മദും കഴിഞ്ഞു ഒരു പ്രവാചകന്‍ വന്നില്ലേ?

    ReplyDelete
  2. സാക്കിര്‍ നായിക്കിനെ പോലുള്ള പ്രഭാഷകന്മാര്‍ ഇതിനുള്ള ഉത്തരം പറയുന്നു- അല്ലാഹുവിന്‍റെ പ്രവാചകന്മാരില്‍ യേശുവിനെ മാത്രമാണ് ശിഷ്യന്മാര്‍ ദൈവമായിട്ട് തെറ്റിദ്ധരിച്ചിട്ടുള്ളത്. യേശു ദൈവമല്ലെന്ന് എല്ല്ലവരെയും ബോധ്യപെടുത്താനാണ് അദ്ദേഹം തിരിച്ചു വരുന്നത്. അല്ലാതെ അദ്ദേഹത്തിന്
    വേറെ റോള്‍ ഒന്നും ഇല്ല. അവസാനത്തെ പ്രവാചകന്‍ മുഹമ്മദ്‌ നബി(സ) യോടെ ദീന്‍ പൂര്‍ത്തിയായിരിക്കുന്നു. അള്ളാഹു അല്ലാതെ വേറെ ദൈവം ഒന്നും ഇല്ലെന്നും താന്‍ പ്രവാചകാന്‍ മാത്രമായിരുന്നു എന്നും ജനങ്ങളെ നേരിട്ട് ബോധ്യപെടുതല്‍ മത്രമേ ഇനി ഈസ നബിക്ക് അവശേഷിച്ചിട്ടുള്ളൂ.

    ReplyDelete
  3. ആദ്ദേഹം തിരിച്ചു വരുന്നത് തന്നെയാണ് പ്രശ്നം. അപ്പോള്‍ മുഹമ്മദ്‌ നബിയല്ല അന്ത്യ പ്രവാചകന്‍ എന്ന് സ്പഷ്ടം.! ഈസായാണ് അവസാനം വരുന്ന പ്രവാചകന്‍ !

    മനുഷ്യരെ പലതും ബോധ്യപ്പെടുത്താന്‍ ആണല്ലോ പ്രവാചകര്‍ വരുന്നത്. അപ്പൊള്‍ എന്തോ ബോധ്യപ്പെടുത്താന്‍ ഈസാ വീണ്ടും വന്നു. മുഹമ്മദു നബിക്ക് ചെയ്യാന്‍ പറ്റാത്ത കാര്യം ചെയ്യുവാന്‍. പിന്നെങ്ങിനെയാണ് മുഹമ്മദ്‌ നബിയിലൂടെ അല്ലാഹു മതം പൂര്‍ത്തിയാക്കിയത് ? ഇതൊക്കെയാണ് ചോദ്യങ്ങള്‍ . അതിനു സക്കീര്‍ നായിക്കിന്റെ മറുപടി പൂര്‍ണ്ണമായി എനിക്ക് തോന്നിയില്ല.

    ReplyDelete
  4. മുഹമ്മദ്‌ നബിയും(സ) പരിശുദ്ധ ഖുറാനും കാലങ്ങളായി പരിശ്രമിച്ചു കൊണ്ടിരിക്കുന്നു,എന്നാലും അവിശ്വാസികള്‍ ഈസ നബിയെ(സ) തെറ്റിദ്ധരിച്ചതില്‍ മാറ്റമൊന്നും കാണുന്നില്ല(കുറെ ആള്‍ക്കാര്‍ തിരിച്ചറിയുന്നുണ്ട്.അവര്‍ ഇസ്ലാം സ്വീകരിക്കുന്നുമുണ്ട് ). എങ്കിലും ഭൂരിഭാഗവും തെട്ടിധരണയില്‍ കഴിയുന്നു.
    തിരിച്ചറിയാന്‍ കഴിവുള്ളവര്‍ തിരിച്ചറിയട്ടെ. അല്ലാത്തവര്‍ മേല്പറഞ്ഞ ഘട്ടത്തില്‍ അറിഞ്ഞോളും.അല്ലാതെ പുതിയൊരു പ്രവാചകത്വവും ഈസ നബിക്കുണ്ടാവില്ല -എന്നതായിരിക്കാം ഇസ്ലാം കാഴ്ചപ്പാട്. ആ നിലക്ക് അവസാന പ്രവാചകനായി മുഹമ്മദിനെ കാണുന്നതില്‍ തെറ്റുണ്ടോ? വിശ്വാസത്തെ വിശ്വാസത്തിന്റെ കഴ്ച്ചപാടിലൂടെ കാണിച്ചു കൊടുത്തു മു.നബിയും ഖുറാനും,അത് മനസിലാക്കാന്‍ ബുദ്ധിമുട്ടുന്നവരെ യാഥാര്ത്യതിന്റെ വഴിയില്‍ കാട്ടികൊടുക്കും അനധ്യനാളില്‍... ..
    അതാണ് ഉദ്യേശം. ആയിരിക്കില്ലേ? എനിക്കങ്ങിനെ തോന്നുന്നു.

    ReplyDelete
  5. >>> അല്ലാതെ പുതിയൊരു പ്രവാചകത്വവും ഈസ നബിക്കുണ്ടാവില്ല -എന്നതായിരിക്കാം ഇസ്ലാം കാഴ്ചപ്പാട്.


    അങ്ങിനെയെങ്കില്‍ പിന്നെ ഹദീസില്‍ പറഞ്ഞത് നുണയായിരിക്കും.

    >>> ആ നിലക്ക് അവസാന പ്രവാചകനായി മുഹമ്മദിനെ കാണുന്നതില്‍ തെറ്റുണ്ടോ?

    അവസാനം വരുന്ന പ്രവാച്ചകനെയാണ് അന്ത്യ പ്രവാചകന്‍ എന്ന് പറയേണ്ടത്. ഇവിടെ മുഹമ്മദ് കഴിഞ്ഞു ഈസാ വരുന്നു.
    അപ്പോള്‍ അന്ത്യപ്രാവാച്ചകനായി ഈസായെയല്ലേ കാണേണ്ടത്?

    >>>> അത് മനസിലാക്കാന്‍ ബുദ്ധിമുട്ടുന്നവരെ യാഥാര്ത്യതിന്റെ വഴിയില്‍ കാട്ടികൊടുക്കും അനധ്യനാളില്‍...
    ഇത് തന്നെയല്ലേ ഒരു പ്രവാചകന്റെ ലക്‌ഷ്യം? വഴികാട്ടി കൊടുക്കല്‍ ? ഈസാ വരുന്നത് ചുമ്മായല്ലാ.... അല്ലേ?

    ReplyDelete
  6. ഹദീസില്‍ ജൂതന്മാര്‍ കൈ കടത്തി തെറ്റിച്ചതായിരിക്കാം.

    ReplyDelete
  7. ഖുറാനിലും യഹൂദര്‍ കൈ കടത്തിയിട്ടുണ്ടോ? അതിലും പറയുന്നുണ്ടല്ലോ ഈസാ പ്രവാചകന്‍ വീണ്ടും വരുമെന്ന്. അന്ത്യസമയത്തിനുള്ള അറിയിപ്പും കൊണ്ട് വരുന്നുവെന്ന്.

    ReplyDelete
  8. ഹദീസോക്കെ മനുഷ്യ നിര്‍മിതി അല്ലെ. ഇസ്ലാം പണ്ഡിതന്മാര്‍ അംഗീകരിച്ച ഹദീസാണെങ്കില്‍ പോലും ഒരു സാധാരണ മനുഷ്യന്‍ അന്ഗീകരിക്കെണ്ടതില്ല. പിന്നെ ഖുറാനിലും വല്ല വൈരുദ്ധ്യങ്ങളും തോന്നുന്നുന്ടെകില്‍ അതും കാര്യമാക്കണ്ട. കാരണം പല ആള്‍ക്കാര്‍ ചേര്‍ന്നാണ് ഖുറാന്‍ പകര്‍ത്തി എഴുതപ്പെട്ടിടുള്ളത്. ആയിതനാല്‍ തന്നെ അതിലും തെറ്റ് വരാന്‍ തീര്‍ച്ചയായും സാധ്യത ഉണ്ട്. മുഹമ്മദ്‌ നബിതന്നെ നേരിട്ടാണ് ഖുറാന്‍ പകര്‍ത്തി എഴുതിയതെങ്ങില്‍ അതില്‍ തെറ്റ് കാണുന്ന പക്ഷം ഖുറാന്‍ സത്യമല്ലെന്ന് വാദിക്കാം.
    കാലം മാറും ജീവിത രീതി മാറും എന്നതൊക്കെ അറിയുന്നതിനാലയിരിക്കാം അള്ളാഹു ഖുറാനും സംരക്ഷിക്കതിരുന്നത്. ഓരോ കാലത്തും പുതിയ പരിഷ്ക്കാരങ്ങള്‍ വരണമെന്ന് അറിയുന്നത് കൊണ്ടായിരിക്കാം, അത് പ്രവാചകനാല്‍ പകര്‍ത്തി എഴ്ഴുതാന്‍ അനുവദിക്കാതിരുന്നത്. ജ്യുതന്മാരുടെയും ചില പൂര്‍ണത എത്താത്ത മുസ്ലിങ്ങളുടെയും ഇടപെടല്‍ മൂലമായിരിക്കണം ഖുറാന്‍ അന്ന് എഴുതി സൂക്ഷിച്ചു വെക്കപെട്ടത്‌...
    അള്ളാഹു സംരക്ഷിച്ചിരുന്ന അതെ രൂപത്തിലാണ് മുസ്ലിം പ്രമാണങ്ങള്‍ എങ്കില്‍ ഒരിക്കലും അതിനു വിരുദ്ധമായ നിലപാടുകള്‍ ഇന്ന് മുസ്ലിം രാഷ്ട്രങ്ങള്‍ക് പോലും എടുക്കേണ്ടി വരില്ലായിരുന്നു(ഇറാന്‍,സൌദി തുടങ്ങിയ രാജ്യങ്ങളിലെ നിയമ പരിഷ്കാരങ്ങള്‍ പരിശോധിക്കുക ).

    ReplyDelete
  9. അത്ര തന്നയെ ഞാന്‍ ബ്ലോഗില്‍ പറഞ്ഞുള്ളൂ. അവസാന വരി വായിക്കുക.

    ReplyDelete
  10. ഇശ്വരന്റെ / അല്ലാഹുവിന്റെ / 'അറിയാത്ത ആ എന്തോ ഒരു സംഭവത്തിന്റെ' തിരക്കഥ ഗ്രഹിക്കാന്‍ ഒരാള്‍ക്ക്, അല്ലേല്‍ ഒരു ഗ്രന്ഥത്തില്‍ രേഖപെടുത്താന്‍ പറ്റും എന്നൊക്കെ വിശ്വസിക്കുന്നത് ശരി ആണെന്ന് തോന്നുനില്ല. ഞാന്‍ എന്ന വിശ്വാസി കരുതുന്നത് ആയത്തുകള്‍ ഇപ്പോഴും ദൈവം നല്കികൊണ്ടേ ഇരിക്കുന്നു. അതാണീ പുരോഗമന്ന ചിന്താഗതിക്കാര്‍ കൊണ്ട് വരുന്നത്. തെറ്റിധരിക്കപെട്ടിട്ടു അത് എഴുതി സൂക്ഷിച്ചവരോ,അല്ലെങ്കില്‍ ജ്യുതന്മാരെ പോലെ ഉള്ളവരുടെ സ്വാധീനം മൂലമോ ആകാം ഖുറാനും മുഹമ്മദ്‌ നബിയും(സ) ഇന്നത്തെ ഖുറാനും.മുഹമ്മദ്‌ നബിയും ആയതു...ചുരുക്കി പറഞ്ഞാല്‍ തുറന്ന മനുഷ്യ സ്നേഹം ഉള്ള എല്ലാവരും മുസ്ലിങ്ങള്‍ ആകണം.
    ഹിന്ദു,ക്രിസ്ത്യന്‍,ജൂത വിഭാഗക്കാരില്‍ എല്ലാം മുസ്ലിങ്ങള്‍ ഉണ്ടെന്നു കരുതണം.

    ReplyDelete
  11. താന്കള്‍ എന്തൊക്കെയാണ് പറയുന്നത്? ഖുറാനും ഹദീസും ജൂതന്മാര്‍ കൈ കടത്തിയതാണ് എന്ന് പറയുന്നു. മതം പൂര്‍ത്തീകരിച്ചു എന്ന് ഖുറാന്‍ പറയുന്നതിന് വിരുദ്ധമായി ഇപ്പോഴും ആയത്തുകള്‍ ഇറങ്ങുന്നു എന്ന് പറയുന്നു. പിന്നെ പറയുന്നു മനുഷ്യ സ്നേഹം ഉള്ള എല്ലാവരും മുസ്ലീമുകള്‍ ആകണം എന്ന്? അതെന്താണ് അങ്ങിനെ ? മുസ്ലീമുകള്‍ മാത്രമേ മനുഷ്യരായി ഉള്ളൂ? മനുഷ്യ സ്നേഹം ഒരു ഹിന്ദുവിന് ഉണ്ടാകില്ലേ? ക്രിസ്ത്യാനിക്ക് ഉണ്ടാകില്ലേ? മനുഷ്യസ്നേഹത്തിന്റെ പര്യായമായി മുസ്ലീങ്ങള്‍ മാത്രമേ ഉള്ളൂ.

    ReplyDelete
  12. 5 നേരം നിസ്കാരം, വെള്ളിയാഴ്ച സമൂഹ നിസ്ക്കാരം,സക്കാത് തുടങ്ങി നല്ലതും ജീവിതത്തിനു ഒരു ക്രമവും ഉണ്ടാക്കുന്ന ഒരു രീതി ഉണ്ടാക്കി എടുത്തിട്ടുണ്ട് ഇസ്ലാം.
    പിന്നെ സ്ത്രീകളെ കാമ കണ്ണില്‍ നിന്നും മോചിപ്പിക്കാന്‍ പര്‍ദ്ദ പോലുള്ള ലളിത വസ്ത്രധാരണ രീതിയും ഒക്കെ എല്ലാകാലത്തെയും ഉയര്‍ന്ന ചിന്ത ആകുന്നു.
    ആയതിനാല്‍ പൂര്‍ണമായും അല്ലാഹുവിനെ മനസിലാകാന്‍ പറ്റാത്ത മുഹമ്മദ്‌ നബിക്ക് പറ്റിയ ചില പിഴവുകള്‍ മൂലമോ അല്ലെങ്കില്‍ ഖുറാനെ സ്വന്തം താത്പര്യങ്ങള്‍ക്ക് വേണ്ടി വഴി തിരിച്ചു വിട്ട ചില കുബുദ്ഹി കളോ ആകാം ഇന്ന് കാണുന്ന വൈരുധ്യങ്ങള്‍ നിറഞ്ഞ ഖുരാന് പിന്നിലെന്ന് ഞാന്‍ സംശയിക്കുന്നു.എല്ലാ മതഗ്രന്തങ്ങളും തിരുതപെട്ടിടുന്ടെന്നനല്ലോ പറയപെടുന്നത്. ഹിന്ദു ആണെങ്കിലും,ക്രിയ്സ്ത്യന്‍ ആയാലും അത് പൂര്‍ണമല്ല.ഓരോ കാലഘട്ടത്തിനും അനുസരിച്ച് പരമാവധി അത് നീതി പുലര്‍ത്താന്‍ ശ്രമിക്കുന്നു എന്നതല്ലാതെ അതൊക്കെ പൂര്‍ണം ആയി എന്ന് പറയുന്നത് വലിയ തെറ്റാണെന്ന് തന്നെയാണ് ഇന്ന് കാലം തെളിയിക്കുന്നത്(ഹിന്ദു,മുസ്ലിം,ക്രിയ്സ്ടിന്‍ മതങ്ങള്‍ നിര്‍ബന്ധമായി പരിഷകരിച്ചിട്ടുണ്ട്.അത് ചില ആള്‍ക്കാര്‍ സമ്മതിചിട്ടില്ലെങ്ങിലും അത് നടന്നിട്ടുണ്ട് )..

    ആയതിനാല്‍ "അന്യമത ദ്വേഷം, ഖുറാനില്‍ ഇന്നത്തെ പല ശാസ്ത്രവും പ്രവചിക്കപെട്ടിടുണ്ട്, സ്ത്ര്രീകളുടെ എണ്ണം കൂടിയാല്‍ 4 വരെ ഭാര്യമാരാകം,സുന്നത് " തുടങ്ങിയ ഈ കാലഘട്ടത്തില്‍ ഭൂരിഭാഗം വിശ്വാസികള്‍ക്ക് പോലും ഉള്‍കൊള്ളാന്‍ പറ്റാത്ത കാര്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കെണ്ടിയിരിക്കുന്നു. ആയതിനാല്‍ ലോകത്തിലെ എല്ലാ ആള്‍ക്കാരില്‍ നിന്നും ഒരു അയിത്തവും കൂടാതെ നന്മകള്‍ സ്വീകരിച്ചു അല്ലാഹുവില്‍ മാത്രം(ഏക ദൈവം ) വിശ്വസിച്ചു മുസ്ലിമായി(നിസ്ക്കാരം,സക്കാത് തുട..) ജീവിക്കണം.
    "മതവിശ്വാസികളുടെ എണ്ണം തൊട്ടടുത്തെ മതത്തെക്കാള്‍ റെക്കോര്‍ഡ്‌ വേഗത്തില്‍ മുന്നെരികൊണ്ടിരിക്കുന്നു '' തുടങ്ങി മനോരമ പത്രത്തിന്റെ Ad. പോലെയുള്ള വചനങ്ങളില്‍ പുളകം കൊള്ളാതെ, അള്ളാഹുവിന്റെ വിശ്വാസികള്‍ ലോകത്തില്‍ സ്നേഹം,സമാധാനം,സംതൃപ്തി(സ്ത്രിക്കും ) തുദ്ദ്ങ്ങിയവയുടെ ഒറ്റ വാക്കാണെന്നു എല്ലാവരെക്കൊണ്ടും പറയിപ്പിക്കണം.
    ആയതിനാല്‍ ഈസനബി എപ്പോ വരും,ആരാണ് last തുടങ്ങിയവയിലൊന്നും കുടുങ്ങി അന്ധരവല്ലേ എന്നാണ് നല്ലവിസ്വാസികളോട് പറയാനുള്ളത്.

    ReplyDelete
  13. ഷാജി, ഇസ്ലാമില്‍ മാത്രമാണ് നല്ല രീതി ഉള്ളൂ എന്ന് താങ്കള്‍ക്ക് തോന്നുന്നുവെങ്കില്‍ താങ്കള്‍ക്ക് അങ്ങിനെ ജീവിക്കാം. ഇവിടെ വിഷയം ആരാണ് അന്ത്യപ്രവാചകന്‍ എന്ന് മാത്രമാണ്. ആ വിഷയത്തിലെ ഖുറാന്‍ വൈരുദ്ധ്യമേ ഇവിടെ ചൂണ്ടി കാട്ടിയുള്ളൂ.

    ReplyDelete
  14. Shajiyude muzhuvan commentukalum vaayichu kazhinjappol enikku thonnunnathu thazhe...

    "ithu ippol shajikku vattayathano.. atho shajiyude comment ellam koode vaayichittu enikku vattayathano??" :)

    ReplyDelete
  15. if you are confused, let others too confused. എന്നാണല്ലോ പ്രമാണം.
    അപ്പോള്‍ എല്ലാം ശരിയാകും എന്ന് ചിന്തിക്കുന്ന ചിലരുണ്ടാകാം.

    ReplyDelete
  16. എന്റെ കമെന്റ്സ് മൂലം ചിലര്‍ ഇസ്ലാമും ക്രിസ്റ്റ്യനിട്ടിയും ഒക്കെ വിട്ട്
    Confucianism
    സ്വീകരിച്ചോ !!!

    ReplyDelete
  17. അതില്‍ ഇസ്ലാമും എന്ന് വച്ചത് ഒരു സമനില പാലിക്കാന്‍ വേണ്ടിയാകും.

    ReplyDelete
  18. ഷാജി, ഖുരാനിനെ പറ്റി സംസാരിക്കുന്ന guts ഉള്ള മുസ്ലീമുകളെ കണ്ടിട്ടുണ്ട്. പല പേരില്‍ വരുന്നവരെയും കണ്ടിട്ടുണ്ട്. ഇത് ഖുറാനെ തള്ളി പറയുകയും ഇസ്ലാമിനെ പുകഴ്ത്തുകയും ചെയ്യുന്നവരെ ആദ്യമായി കാണുകയാണ്.

    താങ്കള്‍ ഇവിടെ വന്നത് വിഷയം വഴിതെറ്റിക്കാനാണ് എന്ന് സുഖമായി മനസിലാക്കാം. പിന്നെ ഒരു രസം. പുതിയ ഒരു വിഭാഗം ആളുകളെ മനസിലാക്കുവാന്‍ താങ്കളുടെ വരവ് തീര്‍ച്ചയായും സഹായിക്കും.

    ReplyDelete
  19. പ്രിയപ്പെട്ട സഹോദരാ,
    എനിക്ക് തൂക്കി കൊടുക്കളല്ല പണി,ബാലന്‍സ് ചെയ്യാന്‍..

    ഞാന്‍ ദൈവത്തെ തള്ളി പറഞ്ഞില്ലല്ലോ...മതങ്ങളിലെ അനീതികളെ മാത്രാ ഞാന്‍ തള്ളുന്നത്.

    ഏതെങ്കിലും ഒരു മതത്തിന്റെ മെമ്പര്ഷിപ്പ് എടുത്താലെ ദൈവത്തെ അറിയാന്‍ പറ്റൂ എന്നതില്‍ കവിഞ്ഞൊരു വിഡ്ഢിത്തം ഞാന്‍ എന്റെ ജീവിതത്തില്‍ കേട്ടിട്ടില്ല. ഔദ്യോഗികമായൊരു മതത്തിന്റെ മെംബെര്‍ഷിപ്‌ എടുക്കാതെ ദൈവത്തെ കാണാനുള്ള ധൈര്യം എന്തായാലും ഭൂരിഭാഗം ജനങ്ങള്‍ക്കും കൈവന്നിട്ടില്ല.ആയതിനാല്‍ ഉള്ള മതത്തിനെ നവീകരിക്കുക. അതാണ് എന്റെ അഭിപ്രായം.

    അല്ലാതെ ഹിന്ദുവായി പിറന്നവന് സ്വര്‍ഗം ഇല്ല, ക്രിസ്ത്യാനിക്ക് അധോഗതി തുടങ്ങിയ വിചാരം എന്തായാലും ദൈവത്തിന്റെ വിശ്വാസികള്‍ക്ക് ചേര്‍ന്നതല്ല.

    പിന്നെ കൂടുതല്‍ ഞാന്‍ വിഷയം നന്മയിലേക്ക് മാറ്റാന്‍ ഉധ്യെഷിക്കുന്നില്ല.

    ഐ hope ദിസ്‌ will ബി my ലാസ്റ്റ് comment ഓണ്‍ ദിസ്‌ പോസ്റ്റ്‌ .
    love u brother.

    ReplyDelete
  20. ഖുര്‍ആനില്‍ വിശ്വസിക്കുന്നവര്‍ക്ക് പ്രതികരിക്കാന്‍ ആണ് ഈ ബ്ലോഗ്‌ മൊത്തത്തില്‍ . ഷാജിയുടെ അഭിപ്രായത്തില്‍ ഖുര്‍ആന്‍ പൂര്‍ണ്ണമായും ശരിയല്ല. അഭിപ്രായം അറിയിച്ചതിനു നന്ദി.

    ReplyDelete
  21. ആദ്യമായും അവസാനമായും യേശു അല്ലാഹുവിന്റെ പ്രവാചകനല്ല .പിന്നെ ചര്ച്ച അപ്രസക്തം .

    ReplyDelete
  22. പ്രിയ സുഹൃത്തെ തോമസ് കാർലൈൽ, ബർണാർഡ് ഷാ, മൈക്കൾ എച്ച് ഹാർട്ട്, കാരൻ ആംസ്ട്രോങ്ങ്, ഗിബ്ബൺ, മാക്സിം റോഡിൻസൺ .എന്നിവരെല്ലാം മുഹമ്മദ് നബിയെ കുറിച്ച് പറഞ്ഞിരിക്കുന്നത് എന്താണെന്ന്‍ വായിച്ച്‌ മനസിലാക്കുക
    നിനക്ക്‌ അറിവില്ലാത്ത യാതൊരു കാര്യത്തിന്‍റെയും പിന്നാലെ നീ പോകരുത്‌. തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്‌.(17-36)

    ReplyDelete

ആശയസംവാദമാണിവിടെ അഭികാമ്യം ... ആശയം ഇല്ലെങ്കില്‍ കമന്റ് ചെയ്യരുതു്.ഖുര്‍ ആനിനെ പറ്റിയാണിവിടെ ചര്‍ച്ച. ഖുര്‍ ആനിന്റെ/ഹദീസിന്റെ ഉള്ളില്‍ നിന്നു തന്നെ ലഭ്യമായ ആശയങ്ങള്‍ ഉപയോഗിക്കുക.