36:40 സൂര്യന് ചന്ദ്രനെ പ്രാപിക്കാനൊക്കുകയില്ല. രാവ് പകലിനെ മറികടക്കുന്നതുമല്ല. ഓരോന്നും ഓരോ ( നിശ്ചിത ) ഭ്രമണപഥത്തില്‍ നീന്തികൊണ്ടിരിക്കുന്നു.
വായുവില്‍ കൂടി സൂര്യനും ചന്ദ്രനും "നീന്തുന്നു" ! ഖുറാനില്‍ ഇത് വായിച്ചപ്പോള്‍ മുഹമ്മദിന്റെ കവി സങ്കല്പം അപാരം എന്നാണു വിചാരിച്ചത്. പക്ഷെ, കൂടുതല്‍ ഹദീസുകളും ഖുറാനും ബന്ധപ്പെടുത്തി വായിച്ചപ്പോള്‍ സൂര്യന്‍ വെള്ളത്തില്‍ കൂടി നീന്തുന്നു എന്ന് തന്നെയാണ് "അല്ലാഹു" ഉദ്ദേശിച്ചത് എന്നാണ് എന്റെ നിഗമനം. കാരണം ഞാന്‍ പറയാം.
2:115 കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്‍റെത് തന്നെയാകുന്നു. നിങ്ങള്‍ എവിടേക്ക് തിരിഞ്ഞ് നിന്ന് പ്രാര്‍ത്ഥിച്ചാലും അവിടെ അല്ലാഹുവിന്‍റെ മുഖമുണ്ടായിരിക്കും. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും സര്‍വ്വജ്ഞനുമാകുന്നു.
എവിടെ തിരിഞ്ഞാലും നിന്റെ അല്ലാഹുവിന്റെ മുഖം ഉണ്ടായിരിക്കണം എങ്കില്‍ അല്ലാഹു എല്ലായിടത്തും ഉണ്ടാവണ്ടേ? പക്ഷെ അല്ലാഹുവിന്റെ സിംഹാസാഹനത്തെ പറ്റി മുഹമ്മദു (സോറി , മുസ്ലീമുകളുടെ ദൃഷ്ടിയില്‍ അല്ലാഹു ) പറഞ്ഞത് കാണുക. അത് ജലത്തിന്റെ മുകളിലാണ്. അത് അലങ്കാരം ആണെന്ന് പല മുസ്ലീമുകളും പറയുന്നു. അല്ല. വാചികാര്‍ത്ഥത്തില്‍ തന്നെ അത് അങ്ങിനെയാണ് എന്ന്ഖുറാനില്‍ നിന്നും മനസിലാക്കാം.
57:4 ആകാശങ്ങളും ഭൂമിയും ആറുദിവസങ്ങളിലായി സൃഷ്ടിച്ചവനാണ് അവന്‍. പിന്നീട് അവന്‍ സിംഹാസനസ്ഥനായി.
11:7 ആറുദിവസങ്ങളിലായി ( അഥവാ ഘട്ടങ്ങളിലായി ) ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് അവനത്രെ. അവന്‍റെ അര്‍ശ് ( സിംഹാസനം ) വെള്ളത്തിന്‍മേലായിരുന്നു.
എവിടെ തിരിഞ്ഞാലും അല്ലാഹു ഉണ്ട്. പക്ഷെ അല്ലാഹുവിന്റെ സിംഹാസനം എവിടെ ? വെള്ളത്തിന്റെ മുകളിലാണ് അല്ലാഹുവിന്റെ സിംഹാസനം. അപ്പോള്‍ അതിന്റെ അടിയിലേക്ക് പോകണമെങ്കില്‍ വെള്ളത്തില്‍ താഴെണ്ടേ ?
Bukhari Book 54, Number 421:
Narrated Abu Dharr:
The Prophet asked me at sunset, "Do you know where the sun goes (at the time of sunset)?" I replied, "Allah and His Apostle know better." He said, "It goes (i.e. travels) till it prostrates Itself underneath the Throne and takes the permission to rise again, and it is permitted....
ദേ, കണ്ടല്ലോ. സൂര്യന്‍ സിംഹാസനത്തിന്റെ അടിയിലേക്ക് പോകുന്നു. എങ്ങിനെ? വെള്ളത്തില്‍ താഴ്ന്നു കൊണ്ട്.
18:86 അങ്ങനെ അദ്ദേഹം സൂര്യാസ്തമനസ്ഥാനത്തെത്തിയപ്പോള്‍ അത് ചെളിവെള്ളമുള്ള ഒരു ജലാശയത്തില്‍ മറഞ്ഞ് പോകുന്നതായി അദ്ദേഹം കണ്ടു.
- അല്ലാഹുവിന്റെ സിംഹാസനം വെള്ളത്തിന്റെ മുകളില്‍.
- സൂര്യന്‍ അസ്തമിക്കുന്നത് വെള്ളത്തില്‍.
- അസ്തമിക്കുമ്പോള്‍ സൂര്യന്‍ അല്ലാഹുവിന്റെ സിംഹാസനത്തിന്റെ അടിയിലേക്ക് പോകുന്നു.
അപ്പോള്‍ പിന്നെ സിംഹസനതിന്റെ അടിയിലേക്ക് സൂര്യന്‍ അസ്തമിക്കുന്ന സമയം പോകണം എങ്കില്‍ അത് എങ്ങിനെ ആലങ്കാരികം ആകും ? ഖുറാന്‍ ഉദ്ദേശിച്ചത് സൂര്യന്‍ വെള്ളത്തിന്റെ ഉള്ളിലേക്ക് പോകുന്നു എന്ന് തന്നെയാണ് ഖുറാന്‍/ഹദീസ് സൂക്തങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെമനസിലാകുന്നില്ലേ?
ഹദീസില്‍ തന്നെ പറയുന്നുണ്ട്. പിറ്റേ ദിവസം ഉദിക്കാന്‍ അനുവാദം ചോദിക്കും. അതിനു അനുവാദം കൊടുക്കും. അതുവരെ അത് സിംഹാസനത്തിന്റെ അടിയില്‍ വെള്ളത്തില്‍ തന്നെയായിരിക്കും.
ഇനി ആദ്യത്തെ സൂക്തം ഒന്ന് കൂടി വായിക്കുക.
36:40 സൂര്യന് ചന്ദ്രനെ പ്രാപിക്കാനൊക്കുകയില്ല. രാവ് പകലിനെ മറികടക്കുന്നതുമല്ല. ഓരോന്നും ഓരോ ( നിശ്ചിത ) ഭ്രമണപഥത്തില്‍ നീന്തികൊണ്ടിരിക്കുന്നു.
ഇപ്പോള്‍ മനസിലായോ ആ നീന്തല്‍ എവിടെയാണ് എന്ന്? രാത്രി സൂര്യന്‍ വെള്ളത്തില്‍ ആയിരിക്കുമ്പോള്‍ ചന്ദ്രന്‍ വെളിച്ചം തരുന്നു. അവര്‍ എങ്ങിനെ പരസ്പരം മറി കടക്കും?
അറബിയിലെ മുഹമ്മദിന്റെ കാലത്തെ ശാസ്ത്ര നിഗമനങ്ങളുടെയും ഖുരാനിന്റെയും ഹദീസുകളുടെയും അടിസ്ഥാനത്തില്‍ അല്ലാഹുവിന്റെ സൂര്യന്‍ എങ്ങിനെ നീന്തുന്നു എന്നതിനെ കുറിച്ച് ഒരു ചിന്താശകലം.
ReplyDelete