ഖുര്‍ ആനിന്റെ പഴയ സ്ക്രിപ്റ്റുകള്‍ എവിടെ?
ഇതു ഒരു വെല്ലുവിളിയൊന്നുമല്ല. ബൈബിളിന്റെ പഴയ സ്ക്രിപ്റ്റുകള്‍ തേടിയപ്പോള്‍ A.D 340 ന്റെ പഴക്കമുള്ള ഒരു ശേഖരം ഓണ്‍ലൈനില്‍ കാണുവാന്‍ കഴിഞ്ഞു. ലിങ്ക് ഇവിടെ... codexsinaiticus.org. പകര്‍ത്തിയെഴുതുന്നവര്‍ വരുത്തിയിട്ടുള്ള തെറ്റുകളും മറ്റും കാണുവാനും ഒരു തുറന്ന ചര്‍ച്ച നടത്തുന്നതിനും വേണ്ടിയാണ് അത് അങ്ങിനെ നിലകൊള്ളുന്നത്.
ഒരക്ഷരം പോലും ഇന്നു കാണപ്പെടുന്ന ഖുര്‍ ആനില്‍ വ്യത്യാസം വരില്ല എന്ന് അഭിമാനിക്കുന്നവരാണ് മുസ്ലീം സുഹൃത്തുക്കള്‍ എന്നാണ് എനിക്കു മനസ്സിലായത്. അങ്ങിനെയെങ്കില്‍ അതൊന്നു ഉറപ്പിക്കാന്‍ വേണ്ടിയാണ് ഗൂഗ്ലിങ് നടത്തി നോക്കിയത്. Uthman Copies, Damascus Manuscript, The Egyptian Manuscript, The Madina Manuscript, etc പല പേരുകള്‍ കാണുവാന്‍ കഴിഞ്ഞു എന്നിരുന്നാലും അതിന്റെ സ്ക്രിപ്റ്റിന്റെ സ്കാന്‍ ചെയ്ത കോപ്പിയോ മറ്റോ കാണുവാന്‍ കഴിഞ്ഞില്ല.
codexsinaiticus.org ആണെങ്കില്‍ ബൈബിളിന്റെ ഗ്രീക്ക് പദങ്ങളും അതിന്റെ പരിഭാഷയും കാണുവാന്‍ സാധിക്കും. അതേ പോലെ ലഭ്യമായിട്ടുള്ളവയില്‍ ഏറ്റവും പഴയ ഖുര്‍ ആനിന്റെ അറബി മൂലഗ്രന്ഥവും അതിന്റെ പരിഭാഷയും ഉള്ള ഒരു ഓണ്‍ലൈന്‍ സൈറ്റ് ലഭ്യമെങ്കില്‍ കമന്റായി ചേര്‍ക്കുക.
പകര്‍ത്തിയെഴുതുമ്പോള്‍ ഒരു വാക്ക് പോലും തെറ്റാതെ പകര്‍ത്തിയവര്‍ ആണോ അറബികള്‍ എന്നറിയാന്‍ ആകാംഷയുണ്ട്. അവരെ അഭിനന്ദിക്കാതെ തരമില്ല. കൈയെഴുത്തു കോപ്പികളില്‍ (അതു വെറും നാലു പാരഗ്രാഫ് ആണ് ഒരു ദിവസം എഴിതേണ്ടത്) തെറ്റുകള്‍ വരുത്തിയതിനു അത്യാവശ്യം ചുവപ്പു വരകള്‍ സമ്പാദിച്ച ഒരുവന്റെ ആകാംഷയാണിത്.
ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?
Tuesday, April 27, 2010
Subscribe to:
Post Comments (Atom)
sajan : കൈയെഴുത്തു കോപ്പികളില്‍ (അതു വെറും നാലു പാരഗ്രാഫ് ആണ് ഒരു ദിവസം എഴിതേണ്ടത്) തെറ്റുകള്‍ വരുത്തിയതിനു അത്യാവശ്യം ചുവപ്പു വരകള്‍ സമ്പാദിച്ച ഒരുവന്റെ ആകാംഷയാണിത്.
ReplyDelete-----------------------------------
ഹാ.. ഹാ.. കൊള്ളാം സാജന്‍ ...
കൂടുതലൊന്നും പറയുന്നില്ല ..
ഈ ലിങ്കില്‍ (http://www.islam101.com/quran/preservedQ.htm) പോയി ഒന്നു വായിക്കുക... കുറച്ചൊക്കെ സംശയം മാറാനുദ്ധേഷിക്കുന്നുവെങ്കില്‍ മാറാതിരിക്കില്ല ..
ഉസ്മാന്‍ ഖുര്‍ആന്‍ പുസ്തകമാക്കുന്നത് ഖുര്‍ആന്‍ മനപാടമാക്കിയ ഒരുപാടുപേര്‍ മരണപ്പെട്ടപോളാണ്.ഖുര്‍ആന്‍ കാവ്യത്മകമായത് കൊണ്ട് മനപാഠം ചെയ്യാനും എളുപ്പമാണ്.ഖുര്‍ആന്‍ കൂടുതല്‍ മനപടമാക്കിയവാന്‍ ആണ് ഉത്തമന്‍.ആയിരകണക്കിന് ആളുകളും ഉസ്മാനും ഖുര്‍ആന്‍ ഹൃദ്സ്ത്മയിരിക്കെ ഖുര്‍ആന്‍ കോപ്പി ചെയ്യുമ്പോള്‍ തെറ്റ് വരാനുള്ള ചാന്‍സ് ഇല്ലാതാകുന്നു.അക്കാലഘട്ടത്തിലെ മികച്ച രാഷ്ട്രസംവിധാനത്തില്‍ ഖുര്‍ആന്‍ കോപ്പി ചെയ്യുക എന്നാ project വളരെ എളുപ്പമാണ്.പ്രവാചകനില്‍ നിന്ന് നേരിട്ട് സൂക്തങ്ങള്‍ പഠിച്ച അവര്‍ക്ക് നിഷ്പ്രയാസം ചെയ്യാന്‍ സാധിച്ചു.
ReplyDeleteമനസ്സില്‍ ഖുര്‍ആന്‍ ഉള്ളപോള്‍ manusciprit,scrolls എന്നിവ അവലംബികേണ്ട ആവശ്യം ഇല്ല
എന്നിട്ട് എന്തെ എഴുതി വയ്ക്കാമെന്ന് വച്ചത്.
ReplyDeleteഅങ്ങിനെ വച്ചതില്‍ വല്ലതും നെറ്റില്‍ ഉണ്ടോ?
##മനസ്സില്‍ ഖുര്‍ആന്‍ ഉള്ളപോള്‍ manusciprit,scrolls എന്നിവ അവലംബികേണ്ട ആവശ്യം ഇല്ല##
ReplyDeleteഖുര്‍ആന്‍ സ൦രക്ഷിക്കപെട്ടു പോരുന്നത് പുസ്തകങ്ങളിലുടെ മാത്രമല്ല..മനപാഠം ആകിയ ആളുകളിലുടെയാണ്.ഇസ്ലാമിന്റെ എല്ലാ കാലഘട്ടങ്ങളിലും ആയിര കണക്കിന് ആളുകള്‍ മനപാടമാക്കിയാണ് ഖുര്‍ആന്‍ സംരക്ഷിക്കാപെട്ടത്.
####എന്നിട്ട് എന്തെ എഴുതി വയ്ക്കാമെന്ന് വച്ചത്###
ഉസ്മാനിന്റെ ഉല്‍കണ്‍൦ കാരണം തന്നെ..കൂടുതല്‍ സ്ഥലല്ങ്ങളിലെ ആള്കുകള്‍ക്ക് ഖുര്‍ആന്‍ മനപാഠം ആക്കാന്‍ വേണ്ടി കോപ്പി ചെയ്തു.
കോപ്പി കിട്ടിയാല്‍ മാത്രമാണോ ഖുര്‍ആന്‍ ഒറിജിനല്‍ ആവുന്നത് ,നബി മരിച്ചു 15 വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഖുര്‍ആന്‍ പുസ്തകമായി..
>>> ഖുര്‍ആന്‍ സ൦രക്ഷിക്കപെട്ടു പോരുന്നത് പുസ്തകങ്ങളിലുടെ മാത്രമല്ല..മനപാഠം ആകിയ ആളുകളിലുടെയാണ്.ഇസ്ലാമിന്റെ എല്ലാ കാലഘട്ടങ്ങളിലും ആയിര കണക്കിന് ആളുകള്‍ മനപാടമാക്കിയാണ് ഖുര്‍ആന്‍ സംരക്ഷിക്കാപെട്ടത്.
Deleteപിന്നെ എന്തിനാണ് എഴുതി വച്ചത്. അല്ലാഹുവിനു ജനങ്ങളുടെ മനസ്സില്‍ ഖുറാന്‍ സൂക്ഷിക്കാന്‍ കഴിയില്ല എന്ന് മനസിലായോ? സൂക്ഷിക്കപ്പെടനമെങ്കില്‍ മനുഷ്യന്റെ പുസ്തകവും മഷിയും വേണമെന്ന് അല്ലാഹുവിനു തോന്നിയോ?
നബി മരിക്കുന്നതിന് മുമ്പോ പതിനച്ചു വര്‍ഷ തിനുല്ലിലോ അമ്പത് വര്‍ഷത്തിനുല്ലിലോ പുസ്തകം ആയിട്ടുന്ടകം.അതല്ല ഇവിടെ ചോദിച്ചത്.
ഒരു പഴയ ഖുരനൈന്റെ പതിപ്പ് നെറ്റില്‍ ഇടുക. അതിന്റെ പഴക്കം പറയുക.
ഞങ്ങളും കാണട്ടെ, പഴയും പുതിയതും തമ്മില്‍ വ്യത്യാസം ഇല്ലാന്ന്. നിങ്ങള്‍ എന്തുകൊണ്ട് ഇടുന്നില്ല. വ്യത്യാസം പുറം ലോകം കാണും എന്ന് കരുതുന്നവര്‍ക്ക് ധൈര്യം വരില്ല. ആകെ ഒരു പിടി വള്ളി, ഖുരാന് മാറ്റം വന്നിട്ടില്ല എന്ന പ്രചാരണമാണ്. അത്യും പൊളിഞ്ഞാല്‍ എന്ത് ചെയ്യും?
അതുകൊണ്ട് വീരവാദങ്ങള്‍ നിറുത്തി. സംഗതി തെളിയിക്കൂ
ഇസ്ലാമിന്റെ എല്ലാ കാലഘട്ടങ്ങളിലും ആയിര കണക്കിന് ആളുകള്‍ മനപാടമാക്കിയാണ് ഖുര്‍ആന്‍ സംരക്ഷിക്കാപെട്ടത്..ഇനി അന്ന് കാണാതെ പഠിച്ച ആളിന്റെ മനസ് കൊണ്ട് വന്നു കാണിച്ചു തരാന്‍ പറയുമോ ??:)
ReplyDelete...........
പിന്നെ എന്തിനാണ് എഴുതി വച്ചത്.??താങ്കള്‍ എന്തിനാ മണ്ടത്തരങ്ങള്‍ പറയുന്നേ ??
എഴുതി വെച്ചാല്‍ കൂടുതല്‍ കൂടുതല്‍ പേര്‍ പഠിക്കും.അതിന അങ്ങനെ ചെയ്തത്.
ad 350 വരെ ഇന്നത്തെ ബൈബിള്‍ എന്തായാലും ഇല്ല.. അതിനു മുനപു വരെ യൂസ് ചെയ്ത ബൈബിള്‍ ഉണ്ടോ ??പല ഗോസ്പേലും നിസ്യ സുന്നഹദോസില്‍ വെച്ചല്ലേ എടുത്തു കളഞ്ഞത് ..
maniscript തേടേണ്ട ആവശ്യം ഇല്ല...ഖുര്‍ആന്‍ സംരക്ഷിക്കപെട്ടത് എങ്ങനെയാണ് എന്നതിനുള്ള ഖണ്ഡിതമായ തെളിവ് ആണ് എന്നും ആളുകള്‍ ഖുര്‍ആന്‍ മനപാടമാക്കല്‍..ലോകത് നാനാ ഭാഗത്തുള്ള മുസ്ലിമുകള്‍ എന്നും ഇന്നും ഖുര്‍ആന്‍ കാണാതെ പഠിക്കുന്നു.വേറെയൊരു വെധഗ്രട്തിനും ഇത് അവകാശപെടാന്‍ സാധിക്കില്ല
വെധഗ്രട്തിനും = വേദഗ്രന്ഥം
Deleteഈ മാനപടമാക്കല്‍ പ്രക്രിയ തന്നെ ദൈവഹിതം എന്ന് മനസിലാകുക..
Deleteഎന്റേത് വീരവാദങ്ങള്‍ അല്ല..വസ്തുതയാണ്.
>>> ഇസ്ലാമിന്റെ എല്ലാ കാലഘട്ടങ്ങളിലും ആയിര കണക്കിന് ആളുകള്‍ മനപാടമാക്കിയാണ് ഖുര്‍ആന്‍ സംരക്ഷിക്കാപെട്ടത്..ഇനി അന്ന് കാണാതെ പഠിച്ച ആളിന്റെ മനസ് കൊണ്ട് വന്നു കാണിച്ചു തരാന്‍ പറയുമോ ??:)
Deleteഅയ്യോ കഷ്ടം. എത്ര നാള്‍ അതിനു പറ്റി? നൂറു വര്ഷം പോലും ആളുകള്‍ മനപാടമാക്കുന്ന വിദ്യ കൊണ്ട് നടക്കാന്‍ പറ്റും എന്ന് ഖലീഫമാര്‍ക്ക് തോന്നിയില്ല. ഉത്തമന്റെ ഖുറാന്‍ എഴുതി കൊടുതയച്ചപ്പോള്‍ കത്തിച്ചു കളഞ്ഞ ഖുറാന്‍ കൊപികള്‍ എത്ര? ആളുകളുടെ ഓര്‍മ്മ ശക്തി കാരണം എത്രയെത്ര ഖുറാന്‍ കോപ്പികള്‍ ഉണ്ടായിരുന്നു ആ കാലത്ത്!!
പിന്നെ ഞാന്‍ ചോദിച്ചത് അതൊന്നും അല്ല. ഏറ്റവും പഴയ ഖുറാന്‍ കോപ്പി എന്ന് നിങ്ങള്‍ അവകാശപ്പെടുന്ന ഖുറാന്‍ സ്കാന്‍ ചെയ്തു നെറ്റില്‍ ഇടുവാന്‍ മുസ്ലീമുകള്‍ക്ക് ധൈര്യമുണ്ടോ എന്നാണു. അങ്ങിനെയന്കില്‍ അതിലെ വ്യത്യാസങ്ങള്‍ മിടുക്കന്‍മാര്‍ കാണിച്ചു തരും.
ഇസ്ലാമിന്റെ എല്ലാ കാലഘട്ടങ്ങളിലും ആയിര കണക്കിന് ആളുകള്‍ മനപാടമാക്കിയാണ് ഖുര്‍ആന്‍ സംരക്ഷിക്കാപെട്ടത്.
ReplyDeletehttp://samvadammonthly.com/article.php?a=277(ആത്മാര്‍ഥത ഉണ്ട്ടെന്കില്‍ പഠിക്കാന്‍)
ചര്‍ച്ച ഇത്ര മുന്നോട്ടു പോയിട്ടും സാജന്‍റെ വെല്ലുവിളിക്കു മറുപടി കിട്ടിയിട്ടില്ലല്ലോ. സ്നേഹ സംവാദത്തിലെ ലേഖനമാണോ ഇവരുടെ ഏറ്റവും പഴയ ഖുര്‍ആന്‍ മാനുസ്ക്രിപ്റ്റ്? "അരിയെത്ര?" എന്ന് ചോദിച്ചാല്‍ "പയറഞ്ഞാഴി" എന്ന് പറയുന്നത് പണ്ടേ ദാവാക്കാരുടെ സ്ഥിരം തന്ത്രമാണ്!!
ReplyDelete