ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?

Tuesday, March 30, 2010

ജോസഫിന്റെ കാലത്ത് ദിര്‍ഹം!!

(അബ്രഹാം->ഇസഹാക്ക്‌->)യാക്കോബിന്റെ 12 പുത്രന്മാരില്‍ ഒരുവനാണ് ജോസഫ്. ഇദ്ദേഹത്തെ സഹോദരന്മാര്‍ ചേര്‍ന്ന് വിറ്റിട്ടുണ്ട്.... തുക എത്രയെന്ന് അറിയണമെങ്കില്‍ ഖുര്‍ ആന്‍ നോക്കുക...

12:20 And they sold him for a reduced price - a few dirhams - and they were, concerning him, of those content with little.

ദിര്‍ഹം?!! പണ്ട് കാലത്ത് വിലപിടിപ്പുള്ള എന്തിന്റെയങ്കിലും കൈമാറ്റമാണ് നടന്നിരുന്നത്. ആദ്യമായി (മുദ്രപതിപ്പിച്ച) നാണയം എന്ന ആശയം വരുന്നത് ബി.സി. 700 നോടതുത്താണെന്നാണ് വിദഗ്ദ്ധ അഭിപ്രായം. എന്തിനു യേശുവിന്റെ കാലത്ത് പോലും രണ്ട് തരത്തിലുള്ള പണവിനിമയം ഉണ്ടായിരുന്നു. സീസറിന്റെ മുദ്ര വച്ചിട്ടുള്ള നാണയങ്ങള്‍ ഒരു വശത്ത്, (ആ സന്ദര്‍ഭത്തിലാ‍ണ് സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും എന്ന പ്രസിദ്ധമായ വചനങ്ങള്‍ ) യേശുവിനെ ഒറ്റികൊടുക്കാന്‍ യൂദാസിനു കിട്ടിയ 30 വെള്ളികാശുകള്‍ !!(വെള്ളിയുടെ ഒരു നിശ്ചിതതൂക്കമാണ് ഇതിന്റെ അളവുകോല്‍). ഇസ്രായേല്‍‍ക്കാര്‍ പണ്ടു മുതലേ ഈ വെള്ളികാശുകളാണ് ഉപയോഗിച്ചിരുന്നത്. ജോസഫിനെ വിറ്റതായ ഭാഗം ബൈബിളിലും ഉണ്ട്.
ഉല്പത്തി 37:28
മിദ്യാന്യകച്ചവടക്കാർ കടന്നുപോകുമ്പോൾ അവർ യോസേഫിനെ കുഴിയിൽനിന്നു വലിച്ചു കയറ്റി, യിശ്മായേല്യർക്കു ഇരുപതു വെള്ളിക്കാശിന്നു വിറ്റു. അവർ യോസേഫിനെ മിസ്രയീമിലേക്കു കൊണ്ടുപോയി.

യേശുവിന്റെ കാലത്തു പോലും ഇസ്രായേല്‍ക്കാര്‍ ദിര്‍ഹം ഉപയോഗിച്ചിട്ടില്ല. അതിനും ഏതാണ്ട് 1800 കൊല്ലം മുമ്പ് അവര്‍ ദിര്‍ഹം ഉപയോഗിച്ചിരുന്നു എന്ന് ഖുര്‍ ആന്‍ പറയുമ്പോള്‍ , എന്തു ചെയ്യാം ‘വിശ്വസിക്കുക‘ തന്നെ.

എന്തായാലും മലയാള പരിഭാഷയില്‍ ദിര്‍ഹം എന്നിടത്ത് ‘വെള്ളികാശ് ‘ ആയിട്ടുണ്ട്. ഇവരാണ് ഖുര്‍ ആനിനെ ആരും ഒരിക്കലും തിരുത്തുകയില്ല എന്ന അവകാശപ്പെടുന്നവര്‍ !

http://www.quranmalayalam.com/quran/uni/u12.html


12:20 അവര്‍ അവനെ തുച്ഛമായ ഒരു വിലയ്ക്ക്‌-
ഏതാനും വെള്ളിക്കാശിന്‌ - വില്‍ക്കുകയും ചെയ്തു. അവര്‍ അവന്‍റെ കാര്യത്തില്‍ താല്‍പര്യമില്ലാത്തവരുടെ കൂട്ടത്തിലായിരുന്നു.

മറ്റൊന്നു കൂടി ശ്രദ്ധിക്കൂ... ഏതാനും വെള്ളികാശിനു്. ഇരുപത് എന്ന സംഖ്യ അവിടേയും ഇല്ല. ഇതാണ് കൃത്യത എന്നു പറയുന്നത്!


ഇനി അറബി അറയുന്ന മുസ്ലീം മലയാളം ബ്ലോഗര്‍മ്മാര്‍ പറയൂ... വെള്ളിക്ക്... fidda എന്നല്ലേ അറബി പദം. darāhima എന്ന പദം എങ്ങിനെ വെള്ളിയാകും? അതിനു തര്‍ജ്ജിമ ദിര്‍ഹം എന്നു തന്നെയല്ലേ?

ദിര്‍ഹവും വെള്ളി കൊണ്ട് തന്നെയാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് വെള്ളികാശ് എന്ന് ഉപയോഗിക്കുന്നതുകൊണ്ട് എന്തു തെറ്റ് എന്നു ചോദിക്കാം. എല്ലാ വെള്ളിയും ദിര്‍ഹം ആകില്ല. വെള്ളി ദിര്‍ഹം ആകണമെങ്കില്‍ വെള്ളിയെ മിന്റ് ചെയ്യണം. അതില്‍ മുദ്രപതിപ്പിക്കണം. വെള്ളി ദിര്‍ഹം ആയി കഴിഞ്ഞാല്‍ ഒരു പോരായ്മ പ്രത്യക്ഷപ്പെടും. ദിര്‍ഹം അംഗീകരിക്കുന്ന സ്ഥലങ്ങളില്‍ മാത്രമേ അത് കച്ചവടം ചെയ്യാന്‍ സാധിക്കുകയിള്ളൂ. ഇതില്‍ പരാമര്‍ശിക്കുന്ന ജോസഫിന്റെ സമയത്ത് വെള്ളിയെ മിന്റ് ചെയ്യാനുള്ള അറിവ് അവര്‍ക്കുണ്ടായിരുന്നില്ല.

വിക്കി നോക്കൂ AD 729 ഉള്ള തരം ദിര്‍ഹം അതില്‍ കാണിച്ചിട്ടുണ്ട്. അതിലെ മുദ്ര ശ്രദ്ധിക്കൂ.

18 comments:

  1. ദിര്‍ഹം വെള്ളിക്കാശാകുന്ന മാന്ത്രികത! എല്ലാം അറിയുന്ന അല്ലാഹ് നബിയോട് പറഞ്ഞു കൊടുത്തത് തെറ്റായ ഒരു പദം ഉപയോഗിച്ചാണ്. ദിര്‍ഹം. അതും എത്ര എന്ന് ഒരു നിശ്ചയവും ഇല്ല. അബ്രാഹമിന്റെ പൌത്ര പുത്രനായ ജോസഫിനെ സഹോദരര്‍ ചേര്‍ന്ന് വിറ്റത് ദിര്‍ഹത്തിനാണ് പോലും. അതും ദിര്‍ഹം കണ്ടു പിടിക്കുന്നതിനും നൂറ്റാണ്ടുകള്‍ക്ക് മുമ്പ്. അതാണ് ഖുര്‍ ആനിന്റെ ദൈവികത!

    ReplyDelete
  2. സാജന്‍-

    ചിലത് കാണുമ്പോഴെ എടുത്തെഴുതുന്നതിന്നു മുമ്പ് അക്കാര്യത്തെ കുറിച്ച് എന്താണു ചരിത്രം പറയുന്നത് എന്നു പഠിക്കുന്നത് നന്നായിരിക്കും.

    (അബ്രഹാം->ഇസഹാക്ക്‌->)യാക്കോബിന്റെ 12 പുത്രന്മാരില്‍ ഒരുവനാണ് ജോസഫ്. ഇദ്ദേഹത്തെ സഹോദരന്മാര്‍ ചേര്‍ന്ന് വിറ്റിട്ടുണ്ട്.... തുക എത്രയെന്ന് അറിയണമെങ്കില്‍ ഖുര്‍ ആന്‍ നോക്കുക...

    ഇക്കഥ ഖുര്‍‌ആനില്‍ ഇതേ രീതിയിലല്ല, ഖുര്‍‌ആനിലെ യൂസഫ് എന്ന അദ്ധ്യായം വായിച്ചാല്‍ മനസ്സിലാകും. ഇനി ദിര്‍ഹത്തെ കുറിച്ച്-

    നാണയത്തെ കുറിച്ചുള്ള ചരിത്രങ്ങളുടെ ഏതെങ്കിലും ഒരു സൈറ്റെങ്കിലും നോക്കി വേണ്ടേ ഇങ്ങിനെയുള്ള അഭിപ്രായങ്ങളെല്ലാം എടുത്തെഴുതാന്‍?

    ബൈബിളില്‍ ഇരുപത് വെള്ളിക്കാശ് എന്ന് പറയുന്നുണ്ട്. വെള്ളി നാണയത്തിന് ഒരു പേരുണ്ടാകില്ല എന്നുണ്ടോ? ഉണ്ടെങ്കില്‍ എന്തായിരുന്നു ആ നാണയത്തിനു പേര്‍ വിളിച്ചിരുന്നത്? ഒരു കാര്യം അല്ല എന്നു സമര്‍ത്ഥിക്കണമെങ്കില്‍ ഏറ്റവും പ്രാധമികമായി ചെയ്യേണ്ടത് അക്കാലത്തെ നാണയങ്ങളുടെ ചരിത്രമെടുത്ത് അക്കാലത്ത് വെള്ളിനാണയത്തിന് ഇശ്മാലിയരും മിദ്യാനക്കാരും ഇന്ന നാണയമാണുപയോഗിച്ചിരുന്നുവെന്നും അത് ഖുര്‍‌ആന്‍ വിവരപ്രകാരം തെറ്റാണെന്നും സമര്‍ത്ഥിക്കണമായിരുന്നു. നാണയത്തിന്നുപയോഗിച്ച ലോഹം ആരും എതിരു പറയുന്നില്ല. അന്നത്തെ കാലത്തെ വെള്ളിനാണയത്തിന്റെ പേരെന്തായിരുന്നു? ഇന്ന് കടലാസാണു പണമെന്നത് കൊണ്ട് കടലാസ് പണമെന്നു മാത്രമല്ലല്ലോ പേരുള്ളത്? ഇനി അങ്ങിനെ ഒരു പേരും നാണയങ്ങള്‍ക്കുണ്ടായിരുന്നില്ല എന്നു വാദമുണ്ടോ?

    ReplyDelete
  3. ജോസഫിന്റെ കാലത്ത് നാണയങ്ങള്‍ ഇല്ലായിരുന്നു എന്നാണ് ഞാന്‍ ബ്ലോഗില്‍ എഴുതിയത്. നാണയങ്ങള്‍ക്ക് പേരും മറ്റും വന്നത് എന്നായിരുന്നു എന്നും ഞാന്‍ എഴുതിയിട്ടുണ്ട്. പിന്നെങ്ങിനെ ജോസഫിന്റെ കാലത്തെ നാണയത്തിന്റെ പേരു ഞാന്‍ പറയും.

    വെള്ളിയുടേയോ സ്വര്‍ണ്ണത്തിന്റേയോ നിശ്ചിത തൂക്കം ആയിരുന്നു അന്നത്തെ കച്ചവടത്തിന്റെ അളവുകോല്‍. മിക്കവാറും റിങ്ങ് രൂപത്തില്‍ ആയിരുന്നു ഈ വെള്ളി കാശ്. അതിന്റെ പേര്‍ വേറെന്തു പേരായാലും ദിര്‍ഹം എന്നാകില്ല എന്നതാണ് എന്റെ പോയിന്റ്. പക്ഷേ ദിര്‍ഹം (darāhima) എന്ന പദമാണ് ഖുര്‍ ആനില്‍. അതെങ്ങിനെ ശരിയാകും എന്നാണ് എന്റെ ചോദ്യം?

    “The name derives from the Greek currency drachma(δραχμή);.“ എന്നും ഞാന്‍ കൊടുത്ത വിക്കി പറയുന്നു. താങ്കള്‍ തെളിയിക്കൂ... ജോസഫിന്റെ കാലത്തും ദിര്‍ഹം ഉപയോഗിച്ചിരുന്നു എന്ന്.

    ഇനി അബ്രാഹം->ഇസഹാക്ക് -> യാക്കൊബ് -> ജോസഫിന്റെ കാര്യമല്ല ഖുര്‍ ആനില്‍ പറഞ്ഞതെങ്കില്‍ എന്റെ തെറ്റ്. അങ്ങിനെയന്ന് കരുതിയാണ് ഞാന്‍ ബ്ലോഗ് എഴുതിയത്.

    ReplyDelete
  4. ജോസഫിന്റെ കാലത്ത് നാണയങ്ങള്‍ ഇല്ലായിരുന്നു എന്നാണ് ഞാന്‍ ബ്ലോഗില്‍ എഴുതിയത്. നാണയങ്ങള്‍ക്ക് പേരും മറ്റും വന്നത് എന്നായിരുന്നു എന്നും ഞാന്‍ എഴുതിയിട്ടുണ്ട്. പിന്നെങ്ങിനെ ജോസഫിന്റെ കാലത്തെ നാണയത്തിന്റെ പേരു ഞാന്‍ പറയും.

    മിദ്യാന്യകച്ചവടക്കാർ കടന്നുപോകുമ്പോൾ അവർ യോസേഫിനെ കുഴിയിൽനിന്നു വലിച്ചു കയറ്റി, യിശ്മായേല്യർക്കു ഇരുപതു വെള്ളിക്കാശിന്നു വിറ്റു. അവർ യോസേഫിനെ മിസ്രയീമിലേക്കു കൊണ്ടുപോയി.

    വെള്ളിക്കാശ് എന്നത് ബൈബിള്‍ പറയുന്നു, സാജന്‍ പറയുന്നു അന്ന് കാശില്ലെന്ന്- എനിക്കു സാജന്റെ വാക്കിനേക്കാള്‍ ബൈബിളിന്റെ വിവരണാമാണ് അഭികാമ്യമായി തോന്നുന്നത്? അപ്പോള്‍ ആ വെള്ളിക്കാശിനെ ഒരു പേരില്‍ അന്നത്തെ ജനങ്ങള്‍ വിളിച്ചിരിക്കാമല്ലോ? അതെന്തായിരുന്നു. സാജനറിയില്ലെങ്കില്‍ ഒരു പേരുമില്ല എന്നര്‍ത്ഥം വരുന്നില്ലല്ലോ?

    ഒരു കാര്യം നിഷേധിക്കുന്ന നിങ്ങളല്ലെ തെളിവ് കൊണ്ട് വരേണ്ടത്? ഞാനെന്തിനു തെളിവ് കൊണ്ട് വരണം?

    അന്നത്തെ കാലത്ത് നാണയമുണ്ടായിരുന്നു എന്നത് ബൈബിള്‍ വെള്ളികാശ് എന്ന പ്രയോഗത്തില്‍ തന്നെ തെളിയിക്കുന്നു എന്നിരിക്കെ!!!

    ReplyDelete
  5. വെള്ളികാശിലെ ‘കാശ് ‘ എന്ന പദം കണ്ട് ചാ‍ടി വീഴേണ്ട. അതു മലയാളമാണ്. ഷെക്കല്‍ (pieces of silver) എന്നതാണ് യഥാര്‍ത്ഥ ബൈബിള്‍ പദം. വെള്ളികഷണങ്ങള്‍ ഒരിക്കലും നാണയം ആകില്ല. മുദ്രയുണ്ടെങ്കിലേ നാണയമാകൂ. മുദ്രയുണ്ടെങ്കില്‍ പിന്നെ അതു വെറും വെള്ളി കഷണങ്ങള്‍ അല്ല. മുദ്രനോക്കി ആ നാണയത്തിനു ഒരു പേര് വീഴും. (സീസറിനുള്ളതാണോ ഹുമയൂണിനുള്ളതാണോ എന്ന് നാണയം കണ്ടാല്‍ അറിയണം) ബൈബിളില്‍ വെള്ളി കഷണങ്ങള്‍ എന്നേയുള്ളൂ. നാണയത്തിന്റെ പേരില്ല. (അതെന്തേങ്കിലും ആകട്ടെ, ബൈബിള്‍ തെറ്റുള്ളതുകൊണ്ടാണ് ഖുര്‍ ആനിലും തെറ്റ് വന്നത് എന്നു പറഞ്ഞാല്‍ അത് നബിയ്ക്ക് നാണക്കേടാണ്)

    ദിര്‍ഹത്തെ കുറിച്ച് എന്റെ അറിവ്:
    ദിര്‍ഹം അതിന്റെ ഫുള്‍ സ്വിങില്‍ എത്തിയത് നബിക്കു ശേഷമാണ്. ഉമ്മറിന്റെ കാലത്ത്. അദ്ദേഹം ദിര്‍ഹത്തിലെ മൃഗങ്ങളുടെ മുദ്രകള്‍ മാറ്റി അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്ന വചനം കൊത്തി.(ഇത് അറേബ്യന്‍ നാടുകളിലെ കച്ചവട നാണയമാകാന്‍ പിന്നെ അധികം കാലമെടുത്തില്ല) നബിയ്ക്ക് മുമ്പ് (4ആം നൂറ്റാണ്ടില്‍) ഉണ്ടായിരുന്ന അറബി കവിയുടെ കവിതയില്‍ ദിര്‍ഹം എന്ന പദം ഉണ്ട്. ദിര്‍ഹം എന്ന പദം വരുന്നത് ഗ്രീക്ക് നാണയമായ drachm ഇല്‍ നിന്നാണ്. അതായത് ഈ ഗ്രീക്ക് നാണയത്തിനു മുമ്പ് എന്തായാലും ദിര്‍ഹം വരില്ലല്ലോ? BC 700ന് മുമ്പ് ഈ ലോകത്തില്‍ യാതൊരു മുദ്ര വച്ച നാണയവും ഉണ്ടായിരുന്നില്ല. അപ്പോള്‍ എങ്ങിനെ ജോസഫിന്റെ കാലത്ത് ദിര്‍ഹം എന്ന മുദ്ര വച്ച നാണയം കൈമാറ്റം ചെയ്യാന്‍ ഉപയോഗിക്കും?

    ഒരു കാര്യം നിഷേധിക്കുന്ന നിങ്ങളല്ലെ തെളിവ് കൊണ്ട് വരേണ്ടത്?
    ഇത്രയും പോരേ തെളിവായിട്ട്.

    ഞാനെന്തിനു തെളിവ് കൊണ്ട് വരണം?
    ലളിതം. ദിര്‍ഹമാണ് ജോസഫിന്റെ കാലത്ത് ഉപയോഗിച്ചിരുന്നത് എന്ന് ഖുര്‍ ആന്‍ പറയുന്നു. അത് നബിയ്ക്ക് പറ്റിയ തെറ്റാണെന്ന് മുകളില്‍ കൊടുത്തിരിക്കുന്ന വാദം തെളിയിക്കുന്നില്ലേ? ഇല്ലെങ്കില്‍ ആ വാദത്തിന്റെ മുന താങ്കള്‍ ഒടിച്ചു തരണം. അതിന് ദിര്‍ഹം ആ കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്നു എന്ന് തെളിയിക്കണം. ഇനി നിങ്ങളുടെ ഇഷ്ടം. തെളിയിക്കുകയോ നിശബ്ദനായിരിക്കുകയോ ചെയ്യാം.

    ReplyDelete
  6. http://en.wikipedia.org/wiki/Shekel

    അതില്‍ എ.ഡി.68ലെ മിന്റ് ചെയ്ത ഷെക്കല്‍ കാണിച്ചിട്ടുണ്ട്. ആദ്യകാലങ്ങളില്‍ (ബി.സി.3000 മുതല്‍) അത് 180 ബാര്‍ലി മണിയുടെ തൂക്കത്തിനെ പറയാന്‍ ഉപയോഗിച്ചിരുന്നു. നാണയമായിട്ടില്ല എന്നര്‍ത്ഥം.

    ReplyDelete
  7. സാജന്‍-

    അറബിയില്‍ ദിര്‍ഹം എന്നാല്‍ ഇന്ന് ചില രാജ്യങ്ങളില്‍ കറന്‍സി ആയി ഉപയോഗിക്കുന്നു, പക്ഷെ, ദിര്‍ഹം എന്ന പദത്തിനു വെള്ളിക്കാശ് എന്ന് അര്‍ത്ഥമുണ്ട്. ഇത് മനസ്സിലാക്കണമെങ്കില്‍ അറബിക് ലെക്സികോണ്‍ ഇന്ന് നെറ്റില്‍ ലഭ്യമാണ്. ദിര്‍ഹം എന്നതിന്ന് എന്താണ് അവിടെ അര്‍ത്ഥം കൊടുത്തതെന്നു നോക്കുക-

    ഇനി സാജന്‍ വെള്ളി എന്നതിനു ഹീബ്രുവില്‍ എന്താണുപയോഗിച്ച പദമെന്നും അതിന്നു ഹിബ്രു ലെക്സികോണില്‍ കൊടുത്ത അര്‍ത്ഥമെന്ത് എന്നും പരിശോധിക്കുക.

    The NAS Old Testament Hebrew Lexicon
    Strong's Number: 3701
    Original Word Word Origin
    @ok from (03700)
    Transliterated Word TDNT Entry
    Keceph TWOT - 1015a
    Phonetic Spelling Parts of Speech
    keh'-sef Noun Masculine
    Definition
    silver, money
    silver
    as metal
    as ornament
    as colour
    money, shekels, talents

    ReplyDelete
  8. http://en.wikipedia.org/wiki/Drachma

    which were used as a form of currency as early as 1100 BC.

    (ദിര്‍ഹം വന്നത് ഈ പദത്തില്‍ നിന്നാണെങ്കില്‍ BC1100 ന് മുമ്പ് ദിര്‍ഹം എന്ന പദത്തിന് എന്തു പ്രസക്തി?)

    ReplyDelete
  9. സാജന്‍-
    വിക്കി എന്താണെന്നു സാജനറിയില്ല, ലെക്സികോണ്‍ എന്താണെന്നും, ഭാഷയില്‍ ലിക്സികോണ്‍ എന്തിനാണുപയോഗിക്കുന്നത് എന്നും മനസ്സിലാക്കാതെ വിക്കി റഫര്‍ ചെയ്യുന്നതിനു ഞാനെന്തു ചെയ്യും?

    ReplyDelete
  10. ദിര്‍ഹം ഉണ്ടാക്കുന്നതും വെള്ളിയില്‍ നിന്നു തന്നെയെന്ന് ഞാന്‍ ബ്ലോഗില്‍ തന്നെ പറയുന്നുണ്ട്. അതുകൊണ്ടായോ? ദിര്‍ഹം എന്ന പദം ജോസഫിന്റെ കാലത്ത് എങ്ങിനെ ഉപയോഗിച്ചു എന്നതാണ് താങ്കള്‍ തെളിയിക്കേണ്ടത്.(ഗബ്രിയേല്‍ എന്തുകൊണ്ട് വെള്ളി എന്നര്‍ത്ഥം വരുന്ന ഫിഡ എന്ന ശുദ്ധമായ അറബി പദം ഉപയോഗിച്ചില്ല എന്നതാണ് അതിലെ രണ്ടാമത്തെ ചോദ്യം)

    ശക്തമായ ഒരു തെളിവ് താങ്കള്‍ കൊണ്ടു വരുന്നതു വരെ ഞാന്‍ നിശബ്ദത പാലിക്കാം.

    ReplyDelete
  11. പഴയ നിയമം ഇംഗ്ലീഷില്‍ അല്ലല്ലോ ഇറക്കിയത്, അതിലെ " סֶ ָ -ksph എന്ന ഹിബ്രു പദത്തിന് ഷെക്കെല്‍ എന്നു മാത്രമാണോ അര്‍ത്ഥം?

    ഒരു വാദം കൊണ്ടു വരുന്നവര്‍ വാദത്തിനുപോത്കപമായ തെളിവ് കൊണ്ടു വരൂ,

    അറബിക് ലെക്സികോണില്‍ വെള്ളീനാണയത്തിന് സര്വ്വനാമമായി ഉപയോഗിക്കുന്നതാണ് ദിര്‍ഹമെന്നത്.

    അല്ല എന്നു തെളിയിക്കൂ- എന്നിട്ട് നിശബ്ദത പാലിച്ചോളൂ

    ReplyDelete
  12. ലെക്സികോണ്‍ വച്ചുള്ള വാചകമടി കണ്ടു. അതില്‍ നിന്ന് എന്താണ് താങ്കള്‍ തെളിയിച്ചത് എന്ന് കണ്ടില്ല. fidda അറബി പദം എന്തിനാണെന്നും ഞാന്‍ പറഞ്ഞു. ദിര്‍ഹം എന്ന പദം ബി.സി.1100 മുമ്പ് ഉപയോഗിക്കാന്‍ ഒരു വഴിയില്ലെന്നും ഞാന്‍ കാണിച്ചു തന്നു. പിന്നെന്തോന്ന് ലെക്സികോണ്‍?


    ഒരു കാര്യം ആദ്യം ചെയ്യൂ... താ‍ങ്കള്‍ക്ക് മനസ്സിലായിട്ടുണ്ടെങ്കില്‍ താങ്കള്‍ ലെക്സികോണ്‍ എന്ന് പറഞ്ഞ് ഇവിടെ കൊടുത്തിട്ടുള്ളവ ഒന്നു വിശദീകരിച്ചു തരൂ.

    അതില്‍ ഞാന്‍ മനസ്സിലാക്കിയത്, ഷെക്കല്‍ എന്നാല്‍
    silver, money
    silver
    as metal
    as ornament
    as colour
    money, shekels, talents
    അര്‍ത്ഥങ്ങളില്‍ ഉപയോഗിക്കാം എന്നു മാത്രമാണ്. അതില്‍ എനിക്ക് യാതൊരു ആക്ഷേപവും ഇല്ല. പക്ഷേ ദിര്‍ഹത്തിനു അതുമായി എന്തു ബന്ധം എന്നു മാത്രം കണ്ടില്ല.

    ReplyDelete
  13. ഒരു വാദമുന്നയിക്കുമ്പോള്‍ അതിന്നോല്പകമായ തെളിവുകളും കൊണ്ട് വരിക എന്നത് ഒരു സം‌വാദത്തിലെ സാമാന്യ മര്യാദയാണു. ഫിദ്ദാ എന്ന പദം മാത്രമാണറബിയില്‍ വെള്ളിക്കുപയോഗിച്ചതെന്നും ദിര്‍ഹം എന്ന പദം അറബിയില്‍ വെള്ളി നാണയത്തിന്നു ഉപയോഗിച്ചില്ലെന്നു വാദിക്കുന്നത് സാജനാണു-
    ആ വാദം ശരിയല്ല എന്നു ഞാന്‍ Edward William Lane എന്ന ക്രൈസ്തവന്റെ അറബിക് ലെക്സികോണ്‍ എടുത്താണ് പറഞ്ഞത്-
    ലിങ്ക് ഇതാ ഒന്നു പോയി നോക്കുക-

    http://www.tyndalearchive.com/tabs/lane/

    ReplyDelete
  14. ദിര്‍ഹം എന്ന പദം അറബിയില്‍ വെള്ളി നാണയത്തിന്നു ഉപയോഗിച്ചില്ലെന്നു വാദിക്കുന്നത് സാജനാണു

    ആദ്യം എന്റെ വാദം എന്താണെന്നു മനസ്സിലാക്കാന്‍ ശ്രമിക്കുക. എന്നിട്ട് അതിനെ ഖണ്ഡിക്കുക. ദിര്‍ഹം ഒരു വെള്ളി നാണയമല്ല എന്ന് ഞാന്‍ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതു കൊണ്ട് വരൂ.. ഞാന്‍ പറഞ്ഞത് ദിര്‍ഹം എന്ന വെള്ളി നാണയം ജോസഫിന്റെ കാലഘട്ടത്തില്‍ ഉപയോഗിച്ചിട്ടില്ല എന്നതാണ്. അതും ലെക്സികോണും തമ്മിലുള്ള ബന്ധവും എനിക്ക് മനസ്സിലായില്ല

    ആ ലിങ്കും വര്‍ക്ക് ചെയ്യുന്നില്ല.

    ReplyDelete
  15. ദിര്‍ഹമെന്ന വെള്ളിനാണയമല്ല, വെള്ളിനാണയത്തിന്നു പറയുന്ന സര്‍‌വ്വനാമമാണു ദിര്‍ഹമെന്നതെന്നാണു ഞാനും പറയുന്നത്, അതെല്ലെന്ന് സാജന്‍ തെളിയിക്കൂ.

    ReplyDelete
  16. ഇപ്പോള്‍ അങ്ങിനെയായി ‘സര്‍വ്വനാമം’

    ReplyDelete
  17. ചെറിയ സംശയം.... ഇന്ത്യയിലാണ് വെള്ളിനാണയം ഉപയോഗിച്ചിരുന്നെങ്കില്‍ അതിനും ദിര്‍ഹം എന്നു പറയുമായിരുന്നോ? വെള്ളിനാണയം സര്‍വനാമമാകുന്പോള് ....?????

    ReplyDelete

ആശയസംവാദമാണിവിടെ അഭികാമ്യം ... ആശയം ഇല്ലെങ്കില്‍ കമന്റ് ചെയ്യരുതു്.ഖുര്‍ ആനിനെ പറ്റിയാണിവിടെ ചര്‍ച്ച. ഖുര്‍ ആനിന്റെ/ഹദീസിന്റെ ഉള്ളില്‍ നിന്നു തന്നെ ലഭ്യമായ ആശയങ്ങള്‍ ഉപയോഗിക്കുക.