ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?

Sunday, March 21, 2010

ഖുര്‍ ആനിലും പരിശുദ്ധാത്മാവ് !!!

യോഹന്നാന്‍ 14:16 എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും.

എന്തോരം തല്ലു നടന്നു ഇതിനെ ചൊല്ലി. യേശു പറഞ്ഞ സഹായകനായ പരിശുദ്ധാത്മാവ് മുഹമ്മദ് നബിയാണെന്നും പറഞ്ഞ്. ഇവരൊന്നും ഖുര്‍ ആന്‍ ശരിക്ക് വായിച്ചിട്ടില്ലേ എന്ന് എനിക്കു സംശയം വരുന്നു.


16:101 ഒരു വേദവാക്യത്തിന്‍റെ സ്ഥാനത്ത്‌ മറ്റൊരു വേദവാക്യം നാം പകരം വെച്ചാല്‍ - അല്ലാഹുവാകട്ടെ താന്‍ അവതരിപ്പിക്കുന്നതിനെപ്പറ്റി നല്ലവണ്ണം അറിയുന്നവനാണ്‌ താനും - അവര്‍ പറയും: നീ കെട്ടിച്ചമച്ചു പറയുന്നവന്‍ മാത്രമാകുന്നു എന്ന്‌. അല്ല, അവരില്‍ അധികപേരും ( കാര്യം ) മനസ്സിലാക്കുന്നില്ല.
16:102 പറയുക: വിശ്വസിച്ചവരെ ഉറപ്പിച്ച്‌ നിര്‍ത്താന്‍ വേണ്ടിയും, കീഴ്പെട്ടുജീവിക്കുന്നവര്‍ക്ക്‌ മാര്‍ഗദര്‍ശനവും സന്തോഷവാര്‍ത്തയും ആയിക്കൊണ്ടും സത്യപ്രകാരം പരിശുദ്ധാത്മാവ്‌ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ അത്‌ ഇറക്കിയിരിക്കുകയാണ്‌.


ആരാണ് ഈ പരിശുദ്ധാത്മാവ്?? ഇദ്ദേഹമാണ് നബിക്ക് രക്ഷിതാവിങ്കല്‍ നിന്ന് ഖുര്‍ ആന്‍ ഇറക്കി തന്നത്. ഗബ്രിയേല്‍ ആണ് ഖുര്‍ ആന്‍ ഇറക്കി തന്നതെന്ന് മറ്റൊരിടത്തും പറയുന്നു...

2:97( നബിയേ, ) പറയുക: ( ഖുര്‍ആന്‍ എത്തിച്ചുതരുന്ന ) ജിബ്‌രീല്‍ എന്ന മലക്കിനോടാണ്‌ ആര്‍ക്കെങ്കിലും ശത്രുതയെങ്കില്‍ അദ്ദേഹമത്‌ നിന്‍റെമനസ്സില്‍ അവതരിപ്പിച്ചത്‌ അല്ലാഹുവിന്‍റെഉത്തരവനുസരിച്ച്‌ മാത്രമാണ്‌. മുന്‍വേദങ്ങളെ ശരിവെച്ചുകൊണ്ടുള്ളതും, വിശ്വാസികള്‍ക്ക്‌ വഴി കാട്ടുന്നതും, സന്തോഷവാര്‍ത്ത നല്‍കുന്നതുമായിട്ടാണ്‌ ( അത്‌ അവതരിച്ചിട്ടുള്ളത്‌ ).

കൂടിയ പക്ഷം നമ്മുക്ക് പറയാം ഗബ്രിയേലിനേയാണ് പരിശുദ്ധാത്മാവ് എന്ന് പറയുന്നതെന്ന്. പക്ഷേ മുഹമ്മദ് നബി തന്നെ പറയുന്നുണ്ട് യേശു മുഹമ്മദ് നബിയെ സാക്ഷ്യപ്പെടുത്തുന്നുണ്ടെന്ന്. ഇവിടെ വായിക്കൂ...

61:6 മര്‍യമിന്‍റെ മകന്‍ ഈസാ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു:) ഇസ്രായീല്‍ സന്തതികളേ, എനിക്കു മുമ്പുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും, എനിക്ക്‌ ശേഷം വരുന്ന അഹ്മദ്‌ എന്നുപേരുള്ള ഒരു ദൂതനെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക്‌ അല്ലാഹുവിന്‍റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാന്‍.



ഒരേ സമയം പരിശുദ്ധാത്മാവിന് ഗബ്രിയേലും മുഹമ്മദ് നബിയും ആകാന്‍ കഴിയുമോ?


.

32 comments:

  1. ഖുര്‍ ആനിലും പരിശുദ്ധാത്മാവ് !!!

    ഒരേ സമയം പരിശുദ്ധാത്മാവിന് ഗബ്രിയേലും മുഹമ്മദ് നബിയും ആകാന്‍ കഴിയുമോ?

    ReplyDelete
  2. അധ്യായം 2 സൂക്തം 87 : മൂസാക്കു നാം വേദം നല്‍കി. അദ്ദേഹത്തിനുശേഷം തുടര്‍ച്ചയായി ദൂതന്മാരെ അയച്ചുകൊണ്ടിരുന്നു. ഒടുവില്‍ വ്യക്തമായ അടയാളങ്ങളുമായി, മര്‍യമിന്റെ പുത്രന്‍ ഈസായെ അയച്ചു. പരിശുദ്ധാത്മാവിനാല്‍ അദ്ദേഹത്തെ ബലപ്പെടുത്തുകയും ചെയ്തു.

    പരിശുദ്ധാത്മാവുകൊണ്ടുള്ള വിവക്ഷ ദിവ്യജ്ഞാനമാകാം, ദിവ്യസന്ദേശം എത്തിച്ചുകൊടുക്കുന്ന ജിബ്രീല്‍ ആകാം, അല്ലാഹു തന്റെ പരിശുദ്ധഗുണങ്ങളാല്‍ സൃഷ്ടിച്ച ഹദ്റത്ത് മസീഹിന്റെ പവിത്ര ആത്മാവുമാകാം. എന്ന് പറയുന്നത് ശ്രീ. അബുല്‍അഅല‍ാ മൗദൂദി

    പരിശുദ്ധാത്മാവ് എന്നാല്‍ മുഹമ്മദ്‌ നബി എന്ന് വാദിക്കുന്നത്, ബീമാപള്ളി "മുസ്ലിം ലോകത്തിന്റെ പ്രതികരണം" എന്ന് വിശേഷിപ്പിക്കുന്ന ശ്രീ സി.കെ. ലത്തീഫിന്റെ വാക്കുകള്‍...!!!!!

    ReplyDelete
  3. "പരിശുദ്ധാത്മാവ് എന്നാല്‍ മുഹമ്മദ്‌ നബി എന്ന് വാദിക്കുന്നത്, ബീമാപള്ളി "മുസ്ലിം ലോകത്തിന്റെ പ്രതികരണം" എന്ന് വിശേഷിപ്പിക്കുന്ന ശ്രീ സി.കെ. ലത്തീഫിന്റെ വാക്കുകള്‍...!!!!!"

    ഖുര്‍ആന്‍ ഈ പറയുന്ന പരിശുദ്ധാത്മാവ് കൊണ്ടുദ്ദേശിക്കുന്നത് മുഹമ്മദ് നബിയാണ് എന്ന് ഞാന്‍ പറഞ്ഞു എന്നാണല്ലോ ഈ വാചകം വായിക്കുന്ന ആള്‍ മനസ്സിലാക്കുക. അപ്രകാരം ഞാന്‍ എവിയും പറഞ്ഞിട്ടില്ല. ഞാന്‍ പറഞ്ഞിട്ടുള്ളത് യേശു പറഞ്ഞ സത്യത്തിന്റെ ആത്മാവ് വരും എന്ന പ്രവചനം മുഹമ്മദ് നബിയില്‍ യോജിച്ചുവരുന്നു എന്ന് മാത്രമാണ്. പ്രിയ സന്തോഷ് സ്‌നേഹത്തോടെ പറയട്ടേ. വാദത്തില്‍ സത്യസന്ധത പുലര്‍ത്തുക. താങ്കളിത്രയൊക്കെയേ ആഗ്രഹിക്കുന്നുള്ളൂവെങ്കില്‍ അത് പറയുക.

    ബീമാപള്ളി പറഞ്ഞതും താങ്കള്‍ നിരന്തരം തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു. ഖുര്‍ആന്‍ ഒന്നാം അധ്യായത്തില്‍ അവസാന ഭാഗത്ത് ഞാന്‍ നല്‍കിയ വിവരണം മുസ്‌ലിം ലോകം പങ്കുവെക്കുന്ന ആശയമാണ് എന്നാണ് ബീമാപള്ളി സൂചിപ്പിച്ചത്. അല്ലാതെ ഞാന്‍ പറയുന്നതെല്ലാം മുസ്്‌ലിം ലോകത്തിന്റെ പ്രതികണം എന്നനിലക്ക് കാണണം എന്നല്ല. സംശയമുണ്ടെങ്കില്‍ ഭീമാപള്ളിയോട് ചോദിച്ച് ഉറപ്പുവരുത്തുക. ആവശ്യമില്ലാത്ത കാര്യത്തിലേക്ക് ചര്‍ച വഴിതിരിക്കാതിരിക്കുക.

    താങ്കള്‍ വ്യത്യസ്തമായ വീക്ഷണം പുലര്‍ത്തുന്നതിനാല്‍ മാന്യമായി ഇടപെട്ടാല്‍ പോലും അത്യാവശ്യം നല്ലനിലയില്‍ സംവാദം നടക്കും. ദയവായി ആ നിലയിലേക്ക് മടങ്ങി വരിക.

    സ്‌നേഹപൂര്‍വം.

    ReplyDelete
  4. ലത്തീഫ്, താങ്കള്‍ പറയുന്നത് ഖുര്‍ ആനിലെ പരിശുദ്ധാത്മാവ് ഗബ്രിയേലും അതിനും വളരെ മുമ്പേ എഴുതപ്പെട്ട ബൈബിളിലെ പരിശുദ്ധാത്മാവ് മുഹമ്മദ് നബിയും ആണെന്ന്. രണ്ടു സ്ഥലത്തും ഒരേ അര്‍ത്ഥത്തിലുള്ള പദം വരുന്നു. രണ്ടിടത്തും രണ്ടു വ്യത്യസ്ത ആളുകളെ ഉദ്ദേശിക്കുന്നു. ഇതെങ്ങിനെ ശരിയാകും?

    ReplyDelete
  5. ലത്തീഫ്/സന്തോഷ്,
    മറ്റു ബ്ലോഗുകളില്‍ നിങ്ങള്‍ ചര്‍ച്ച ചെയ്തതിന്റെ ബാക്കി പത്രം ഇവിടെ ചര്‍ച്ച ചെയ്യരുത് എന്നപേക്ഷിക്കുന്നു. ഉദ്ദാ: പിഴച്ചവര്‍ എന്നതിന്റെ അര്‍ത്ഥം.

    ഒരേ വിഷയത്തില്‍ ഊന്നി ചര്‍ച്ച ചെയ്യുക. അതിനാവശമായ വചനങ്ങള്‍ ബൈബിള്‍/ഖുര്‍ ആന്‍ എന്നിവയില്‍ നിന്ന് ഉപയോഗിക്കുക.

    ReplyDelete
  6. @ Latheef

    ഖുര്‍ആന്‍ ഈ പറയുന്ന പരിശുദ്ധാത്മാവ് കൊണ്ടുദ്ദേശിക്കുന്നത് മുഹമ്മദ് നബിയാണ് എന്ന് ഞാന്‍ പറഞ്ഞു എന്നാണല്ലോ ഈ വാചകം വായിക്കുന്ന ആള്‍ മനസ്സിലാക്കുക. അപ്രകാരം ഞാന്‍ എവിയും പറഞ്ഞിട്ടില്ല.

    താങ്കള്‍ പറഞ്ഞത് പൂര്‍ണ്ണമായും ശരിയാണ്. ഖുര്‍ആന്‍ പറയുന്ന പരിശുദ്ധാത്മാവ് എന്നത് മുഹമ്മദ് നബിയാണ് എന്ന് താങ്കള്‍ എവിടെയും പറഞ്ഞിട്ടില്ല. എന്റെ ഭാഗത്തുനിന്നും വന്ന തെറ്റ് എന്തെന്നാല്‍ ഞാന്‍ നേരത്തെ എഴുതിയ കമന്റില്‍ താങ്കളുടെ ബ്ലോഗിലെ ഒരു പോസ്റ്റിലേക്ക് ലിങ്ക് നല്‍കിയിരുന്നു. അത് ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് നോക്കിയില്ല. അങ്ങനെയൊരു തെറ്റ് വരാനിടയായത്തില്‍ ഖേദിക്കുന്നു.

    എന്റെ കമന്റിലെ വാചകം ഇങ്ങനെയായിരുന്നു.

    പരിശുദ്ധാത്മാവ് എന്നാല്‍ മുഹമ്മദ്‌ നബി എന്ന് വാദിക്കുന്നത്, ബീമാപള്ളി "മുസ്ലിം ലോകത്തിന്റെ പ്രതികരണം" എന്ന് വിശേഷിപ്പിക്കുന്ന ശ്രീ സി.കെ. ലത്തീഫിന്റെ വാക്കുകള്‍...!!!!!

    യേശുവിന്റെ പ്രവചനങ്ങള്‍ അക്ഷരം പ്രതി മുഹമ്മദ് നബിയില്‍ യോജിച്ച് വരുന്നതായി നിഷ്പക്ഷമായ ഒരു പഠനത്തില്‍ കണ്ടെത്താന്‍ യാതൊരു പ്രയാസവുമില്ല.( ഇതാണ് ഞാന്‍ മുകളില്‍ ലിങ്ക് കൊടുത്തിട്ടുള്ള താങ്കളുടെ പോസ്റ്റിലെ അവസാന വരികള്‍)

    ഈ വാക്യങ്ങള്‍ പറയുവാനായി താങ്കള്‍ എടുത്തെഴുതിയത് ബൈബിളില്‍ പരിശുദ്ധാത്മാവിനെക്കുറിചെഴുതിയിരിക്കുന്ന ചില വചനങ്ങള്‍. അതായത് താങ്കള്‍ ഉദ്ദേശിക്കുന്നതു ബൈബിളിലെ യേശുവിന്റെ പ്രവചനങ്ങളില്‍ പറയുന്ന പരിശുദ്ധാത്മാവ് മുഹമ്മദ് നബിയും ഖുര്‍ ആനില്‍ പറയുന്ന പരിശുദ്ധാത്മാവ് മറ്റെന്തെങ്കിലുമോ ആകാം എന്നാണോ? ( മറ്റെന്തെങ്കിലുമോ എന്ന് ചോദിക്കാന്‍ കാരണം താങ്കള്‍ ഇതുവരെ ഖുര്‍ ആനില്‍ പറയുന്ന പരിശുദ്ധാത്മാവ് എന്താണെന്ന് എവിടെയെങ്കിലും വ്യക്തമാക്കിയതായി കാണാത്തത് കൊണ്ടാണ്.)

    ശ്രീ. അബുല്‍അഅല‍ാ മൗദൂദി പ്രകടിപ്പിക്കുന്ന അതെ വിശദീകരണം തന്നെയാണ് താങ്കള്‍ക്കും ഖുര്‍ ആനില്‍ പറയുന്ന പരിശുദ്ധാത്മാവ് എന്നതിനെക്കുറിച്ച് ഉള്ളതെങ്കില്‍ അവിടെയും കൂടുതല്‍ വ്യക്തത വരുത്തെണ്ടുന്ന കാര്യം ഉണ്ട്. കാരണം അദ്ദേഹത്തിന്റെ വിശദീകരണവും ഒന്നിലേറെ സാധ്യതകള്‍ മാത്രമേ പറയുന്നുള്ളൂ (ദിവ്യജ്ഞാനമാകാം / ദിവ്യസന്ദേശം എത്തിച്ചുകൊടുക്കുന്ന ജിബ്രീല്‍ ആകാം / അല്ലാഹു തന്റെ പരിശുദ്ധഗുണങ്ങളാല്‍ സൃഷ്ടിച്ച ഹദ്റത്ത് മസീഹിന്റെ പവിത്ര ആത്മാവുമാകാം) അല്ലാതെ ഏതെങ്കിലും ഒന്നാണെന്ന് ഉറപ്പിച്ചു പറയുന്നില്ല.

    ബൈബിളിലെ പരിശുദ്ധാത്മാവിനെക്കുറിച്ച് താങ്കള്‍ ബൈബിളില്‍ നിന്നും എഴുതാത്ത ബൈബിളില്‍ ഉള്ള ഒരു വചനം കൂടി ഇവിടെ ചേര്‍ക്കുന്നത് നന്നായിരിക്കും എന്ന് കരുതുന്നു. (മത്തായി 28 : 16 - 20)

    യേശു നിര്‍ദേശിച്ചതുപോലെ പതിനൊന്നു ശിഷ്യന്‍മാരും ഗലീലിയിലെ മലയിലേക്കു പോയി. അവനെക്കണ്ടപ്പോള്‍ അവര്‍ അവനെ ആരാധിച്ചു. എന്നാല്‍, ചിലര്‍ സംശയിച്ചു. യേശു അവരെ സമീപിച്ച്‌, അരുളിച്ചെയ്‌തു: സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്‍െറയും പുത്രന്‍െറയും പരിശുദ്‌ധാത്‌മാവിന്‍െറയും നാമത്തില്‍ അവര്‍ക്കു ജ്‌ഞാനസ്‌നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്‍പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.

    ReplyDelete
  7. @ Latheef

    @ Latheef,

    സംശയമുണ്ടെങ്കില്‍ ഭീമാപള്ളിയോട് ചോദിച്ച് ഉറപ്പുവരുത്തുക. ആവശ്യമില്ലാത്ത കാര്യത്തിലേക്ക് ചര്‍ച വഴിതിരിക്കാതിരിക്കുക

    സുഹൃത്തെ ഞാന്‍ അങ്ങോട്ട്‌ ആവശ്യപ്പെട്ടിട്ടല്ല താങ്കളുടെ വാക്കുകള്‍ മുസ്ലിം ലോകത്തിന്റെ പ്രതികരണം ആണെന്ന് ബീമാപള്ളി പറഞ്ഞത്. താങ്കളുടെ അഭിപ്രായം മുസ്ലിം ലോകത്തിന്റെ പ്രതികരണമാനെന്നു മറ്റൊരു മുസ്ലിം പറയുമ്പോള്‍ ഞാന്‍ എന്തിനു സംശയിക്കണം?

    സംശയമുണ്ടെങ്കില്‍ അത് ആര്‍ക്കായാലും, ഉറപ്പുവരുത്തുന്നത് നല്ലതാണ്... പ്രത്യേകിച്ച് താങ്കള്‍ എന്നെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെടുമ്പോള്‍....

    താങ്കള്‍ വ്യത്യസ്തമായ വീക്ഷണം പുലര്‍ത്തുന്നതിനാല്‍ മാന്യമായി ഇടപെട്ടാല്‍ പോലും അത്യാവശ്യം നല്ലനിലയില്‍ സംവാദം നടക്കും. ദയവായി ആ നിലയിലേക്ക് മടങ്ങി വരിക.

    ഞാന്‍ ഇവിടെ മാന്യമായ രീതിയില്‍ അല്ല ഇടപെട്ടതെന്നു ആര്കെങ്കിലും തോന്നിയേക്കാം.... അതുകൊണ്ട് ഞാന്‍ മാന്യമായ രീതിയില്‍ അല്ലാതെ പറഞ്ഞ കാര്യങ്ങള്‍ എന്താണെന്നുകൂടി താങ്കള്‍ വ്യക്തമാക്കുക.

    ReplyDelete
  8. ഖുറാനില്‍ പരിശുദ്ധ ആത്മാവ് എന്നാല്‍ ജിബ്‌രീല്‍ (ഗബ്രിഎല്‍) എന്നാ മലക്കാണ് (മാലാഖ). "റൂഹ്"
    എന്നാണ് സംബോധന ചെയ്യുന്ന്ട്.
    61:6ല്‍ പറയുന്നത്: അഹമെദ് എന്ന പേരില്‍ ഒരാള്‍ വരുമെന്ന് യേശു പറയുന്നു.
    അപ്പോള്‍ യോഹന്നാന്‍ 14:16,ലെ സത്യാആത്മാവ് മുഹമ്മദ്‌ ആകാന്‍ വളരെ അധികം സാധ്യതയുണ്ട്.ഹീബ്രു ബൈബിളില്‍ കാര്യസ്ഥന് മഹമദ് എന്നാണ് പറയുന്നത്.
    ###ഒന്നുമല്ലെകിലും കാര്യസ്ഥന്‍ വരന്നമെന്കില്‍ യേശു പോനമെല്ലോ.. പരിശുദ്ധാത്മാവ് ആണ് കാര്യസ്ഥന്‍ എങ്കില്‍ യേശു പോയാലെ കാര്യസ്ഥന്‍ വരുകയുള്ളു എന്ന് പറഞ്ഞത് തെറ്റി പോകുന്നു

    ReplyDelete
    Replies
    1. യേശു പോയതിനു ശേഷം തന്നെയാണ് പരിശുദ്ധാത്മാവ് ശിഷ്യരുടെ മേല്‍ വന്നതും ബൈബിളില്‍ ഉണ്ട്. സമയം കിട്ടുമ്പോള്‍ വായിച്ചു നോക്കുക.

      അല്ലാതെ ശിഷ്യന്മാര്‍ ഇല്ലാത്ത അറബി മരുഭൂമിയില്‍ കാര്യസ്ഥന്‍ വന്നിട്ട് യേശുവിന്റെ ശിഷ്യര്‍ക്ക് എന്നാ കിട്ടാനാ?

      Delete
    2. ##യേശു പോയതിനു ശേഷം തന്നെയാണ് പരിശുദ്ധാത്മാവ് ശിഷ്യരുടെ മേല്‍ വന്നതും##
      യേശു "പോയാല്‍ മാത്രം" ആണ് കാര്യസ്ഥന്‍ വരുകയുള്ളു.പരിശുദ്ധ ആത്മാവ് യേശുവിനു മുമ്പും ഭൂമിയില്‍ (മരുഭൂമിയില്‍ എന്നല്ല ) വന്നിട്ടുണ്ട്.ബൈബിളില്‍ വയിച്ചുട്ടുണ്ടോ..??യേശുവിനു മുന്പ്‌ പലപ്പോഴും വന്നു പ്പോയ ആളാണ് പരിശുദ്ധ ആത്മാവ്.അപ്പോള്‍ പരിശുദ്ധ ആത്മാവ് കാര്യസ്ഥന്‍ ആകാന്‍ വഴിയില്ല.
      ...............
      യേശു:എനിക്ക് ഇനിയും പറയാന്‍ ഉണ്ട് എന്നാല്‍ നിങ്ങള്‍ ഇപ്പോള്‍ അതിനു സാധ്യമല്ല.
      യേശു പോയപ്പോള്‍ അവര്‍ക്ക് പെട്ടെന്ന് സാധ്യമായോ.

      അതുകൊണ്ടാണ് കാര്യസ്ഥന്‍ എന്നത് മുഹമ്മദ്‌ നബിയകാനുള്ള സാധ്യത..ഗ്രീക്കില്‍ പറക്ലീറ്റ്‌ എന്ന് പറഞ്ഞാല്‍ അറബിയില്‍ സ്തുതിക്കപെട്ടവാന്‍ അഥവാ മുഹമ്മദ്‌.

      ഓഫ്‌ ടോപിക്‌ :യേശുവും ദൈവം പരിശുദ്ധ ആത്മാവും ദൈവം,ദൈവം പോകുന്നു ദൈവം വരുന്നു നല്ല കഥ

      Delete
    3. >>> യേശു "പോയാല്‍ മാത്രം" ആണ് കാര്യസ്ഥന്‍ വരുകയുള്ളു.പരിശുദ്ധ ആത്മാവ് യേശുവിനു മുമ്പും ഭൂമിയില്‍ (മരുഭൂമിയില്‍ എന്നല്ല ) വന്നിട്ടുണ്ട്.ബൈബിളില്‍ വയിച്ചുട്ടുണ്ടോ..??യേശുവിനു മുന്പ്‌ പലപ്പോഴും വന്നു പ്പോയ ആളാണ് പരിശുദ്ധ ആത്മാവ്.അപ്പോള്‍ പരിശുദ്ധ ആത്മാവ് കാര്യസ്ഥന്‍ ആകാന്‍ വഴിയില്ല.

      പൊട്ടന്‍ കളിക്കുകയാണോ പാലക്കാടാ. ശിഷ്യന്മാരുടെ മേല്‍ വന്നത് യെയു പോയതിനു ശേഷമാണ് എന്ന് ബൈബിളില്‍ കാണാം. അതിനു മുമ്പ് ശിഷ്യന്മാര്‍ക്ക് വന്നെങ്കില്‍ താങ്കള്‍ക്ക് കാണിച്ചു തരുമല്ലോ.കൂടാതെ പരിസുദ്ധാതമാവ് വരുന്നത് വരെ നഗരത്തില്‍ തങ്ങാന്‍ യേശു ശിഷ്യന്മാരോട് പറയുന്നുണ്ട്. ശിഷ്യന്മാര്‍ ജറൂസലേമില്‍ ആയിരുന്നപ്പോള്‍ പരിശുദ്ധമാവ്‌ വരുന്നതും ബൈബിളില്‍ ഉണ്ട്. അപ്പോള്‍ പിന്നെ എങ്ങിനെയാണ് അറബ്യെയില്‍ വന്ന മുഹമ്മദ്‌ യേശു പറഞ്ഞ കാര്യസ്ഥന്‍ ആകുന്നതു? ശിഷ്യന്മാര്‍ ജറൂസലേമില്‍ 600 വര്ഷം തങ്ങിയാല്‍ പോലും യേശു പറഞ്ഞ കാര്യസ്ഥനെ കാണുവാന്‍ പറ്റാതെ പോയേനെ? അപ്പോള്‍ എങ്ങിനെയാണ് യേശു പറഞ്ഞ കാര്യസ്ഥന്‍ നബിയാകുന്നത്?

      Delete
  9. This comment has been removed by the author.

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. "എന്നാല്‍ ഞാന്‍ നിങ്ങളോട് പറയുന്നു: സത്യം, ഞാന്‍ പോകുന്നത് നിങ്ങള്‍ക്ക് പ്രയോജനം, ഞാന്‍ പോകാഞ്ഞാല്‍ കാര്യസ്ഥന്‍ നിങ്ങളുടെ അടുക്കല്‍ വരികയില്ല. അയാള്‍ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന് ബോധ്യം വരുത്തും. ഇനിയും നിങ്ങളോട് പറയുവാനുണ്ട്. എന്നാല്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ വഹിക്കാന്‍ കഴിയില്ല. സത്യത്തിന്റെ ആത്മാവ് വരുമ്പോള്‍-അവന്‍ നിങ്ങളെ സകല സത്യത്തിലും വഴി നടത്തും. അവന്‍ സ്വയമായി സംസാരിക്കാതെ-താന്‍ കേള്‍ക്കുന്നത് സംസാരിക്കുകയും, വരുവാനുള്ളത് നിങ്ങള്‍ക്ക് അറിയിച്ചുതരികയും ചെയ്യും'' (യോഹന്നാന്‍:16:7-13)
    >>>>>>>>>>>>>>>>>>>>>>>>>>
    ##സ്വയമായി സംസാരിക്കാതെ-താന്‍ കേള്‍ക്കുന്നത് സംസാരിക്കുകയും##(മുഹമ്മദ്‌ ;#സ്വയമായി സംസാരിക്കാതെ-താന്‍ കേള്‍ക്കുന്നത് സംസാരിക്കുകയാണ് ചെയ്തത് )
    ദൈവം കൂടിയായ പരിശുദ്ധ ആത്മാവ് കേള്‍ക്കുന്ന കാര്യം സംസരികുന്നതിന്റെ ആവ്യശ്യം എന്ത്..പറയാനുള്ളത് സ്വയം പറഞ്ഞാല്‍ പോരെ..??
    ഇതിനെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു ????

    ReplyDelete
  12. "എന്നാല്‍ ഞാന്‍ നിങ്ങളോട് പറയുന്നു: സത്യം, ഞാന്‍ പോകുന്നത് നിങ്ങള്‍ക്ക് പ്രയോജനം, ഞാന്‍ പോകാഞ്ഞാല്‍ കാര്യസ്ഥന്‍ നിങ്ങളുടെ അടുക്കല്‍ വരികയില്ല. അയാള്‍ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന് ബോധ്യം വരുത്തും. ഇനിയും നിങ്ങളോട് പറയുവാനുണ്ട്. എന്നാല്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ വഹിക്കാന്‍ കഴിയില്ല. സത്യത്തിന്റെ ആത്മാവ് വരുമ്പോള്‍-അവന്‍ നിങ്ങളെ സകല സത്യത്തിലും വഴി നടത്തും. അവന്‍ സ്വയമായി സംസാരിക്കാതെ-താന്‍ കേള്‍ക്കുന്നത് സംസാരിക്കുകയും, വരുവാനുള്ളത് നിങ്ങള്‍ക്ക് അറിയിച്ചുതരികയും ചെയ്യും'' (യോഹന്നാന്‍:16:7-13)
    >>>>>>>>>>>>>>>>>>>>>>>>>>
    ##സ്വയമായി സംസാരിക്കാതെ-താന്‍ കേള്‍ക്കുന്നത് സംസാരിക്കുകയും##(മുഹമ്മദ്‌ ;#സ്വയമായി സംസാരിക്കാതെ-താന്‍ കേള്‍ക്കുന്നത് സംസാരിക്കുകയാണ് ചെയ്തത് )
    ദൈവം കൂടിയായ പരിശുദ്ധ ആത്മാവ് കേള്‍ക്കുന്ന കാര്യം സംസരികുന്നതിന്റെ ആവ്യശ്യം എന്ത്..പറയാനുള്ളത് സ്വയം പറഞ്ഞാല്‍ പോരെ..??
    ഇതിനെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു ????

    ReplyDelete
    Replies
    1. >>> ##സ്വയമായി സംസാരിക്കാതെ-താന്‍ കേള്‍ക്കുന്നത് സംസാരിക്കുകയും##(മുഹമ്മദ്‌ ;#സ്വയമായി സംസാരിക്കാതെ-താന്‍ കേള്‍ക്കുന്നത് സംസാരിക്കുകയാണ് ചെയ്തത് )

      എന്ന് സ്വയം അവകാശപ്പെടുന്നു എന്ന് പറയുക.

      Delete
    2. ദൈവം കൂടിയായ പരിശുദ്ധ ആത്മാവ് കേള്‍ക്കുന്ന കാര്യം സംസരികുന്നതിന്റെ ആവ്യശ്യം എന്ത്..പറയാനുള്ളത് സ്വയം പറഞ്ഞാല്‍ പോരെ..??
      .....
      ##സ്വയമായി സംസാരിക്കാതെ-താന്‍ കേള്‍ക്കുന്നത് സംസാരിക്കുകയും##(മുഹമ്മദ്‌ ;#സ്വയമായി സംസാരിക്കാതെ-താന്‍ കേള്‍ക്കുന്നത് സംസാരിക്കുകയാണ് ചെയ്തത് )
      ദൈവം കൂടിയായ പരിശുദ്ധ ആത്മാവ് കേള്‍ക്കുന്ന കാര്യം സംസരികുന്നതിന്റെ ആവ്യശ്യം എന്ത്..പറയാനുള്ളത് സ്വയം പറഞ്ഞാല്‍ പോരെ..??

      Delete
  13. >>> യേശു "പോയാല്‍ മാത്രം" ആണ് കാര്യസ്ഥന്‍ വരുകയുള്ളു.പരിശുദ്ധ ആത്മാവ് യേശുവിനു മുമ്പും ഭൂമിയില്‍ (മരുഭൂമിയില്‍ എന്നല്ല ) വന്നിട്ടുണ്ട്.ബൈബിളില്‍ വയിച്ചുട്ടുണ്ടോ..??


    പരിശുദ്ധ ആത്മാവ് ത്രിത്വത്തിലെ മൂന്നാമന്‍ ആണ്. യേശു പോയതിനു ശേഷം മാത്രമല്ല പരിശുദ്ധ ആത്മാവ് ഉണ്ടായത്. യേശു പറഞ്ഞത്, ശിഷ്യന്മാര്‍ക്ക് പരിശുദ്ധ ആത്മാവ് വരുന്ന കാര്യമാണ്.

    യേശു പോയതിനു ശേഷം പരിശുദ്ധ ആത്മാവ് വന്നത് ബൈബിളില്‍ ഉണ്ട്. പാലക്കാടന്‍ വായിച്ചു കാണുമല്ലോ. അതിനു മുമ്പ് പരിശുദ്ധ ആത്മാവ് ശിഷ്യന്മാരുടെ മേല്‍ വന്നതായി ബൈബിളില്‍ ഞാന്‍ കണ്ടിട്ടില്ല. പാലക്കാടന്‍ കണ്ടെങ്കില്‍ കാണിച്ചു തരുമല്ലോ.

    ReplyDelete
    Replies
    1. യേശു:എനിക്ക് ഇനിയും പറയാന്‍ ഉണ്ട് എന്നാല്‍ നിങ്ങള്‍ ഇപ്പോള്‍ അതിനു സാധ്യമല്ല.
      യേശു പോയപ്പോള്‍ അവര്‍ക്ക് പെട്ടെന്ന് സാധ്യമായോ.

      Delete
  14. This comment has been removed by the author.

    ReplyDelete
  15. >>>ദൈവം കൂടിയായ പരിശുദ്ധ ആത്മാവ് കേള്‍ക്കുന്ന കാര്യം സംസരികുന്നതിന്റെ ആവ്യശ്യം എന്ത്..പറയാനുള്ളത് സ്വയം പറഞ്ഞാല്‍ പോരെ..??

    താങ്കളുടെ ചോദ്യത്തിന് യേശു തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. അവസാന വചനം നോക്കുക.

    യോഹന്നാന്‍ 16:7. എങ്കിലും, സത്യം ഞാൻ നിങ്ങളോടു പറയുന്നു. നിങ്ങളുടെ നൻമയ്ക്കുവേണ്ടിയാണ് ഞാൻ പോകുന്നത്. ഞാൻ പോകുന്നില്ലെങ്കിൽ, സഹായകൻ നിങ്ങളുടെ അടുക്കലേക്കു വരുകയില്ല. ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കലേക്കു ഞാൻ അയയ്ക്കും.
    8. അവൻ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും
    9. അവർ എന്നിൽ വിശ്വസിക്കാത്തതിനാൽ പാപത്തെക്കുറിച്ചും ,
    10. ഞാൻ പിതാവിന്റെ അടുക്കലേക്കു പോകുന്നതുകൊണ്ടും നിങ്ങൾ ഇനിമേലിൽ എന്നെ കാണുകയില്ലാത്തതുകൊണ്ടും നീതിയെക്കുറിച്ചും ,
    11. ഈ ലോകത്തിന്റെ അധികാരി വിധിക്കപ്പെട്ടിരിക്കുന്നതിനാൽ ന്യായവിധിയെക്കുറിച്ചും ബോധ്യപ്പെടുത്തും.
    12. ഇനിയും വളരെ കാര്യങ്ങൾ എനിക്കു നിങ്ങളോടു പറയാനുണ്ട്. എന്നാൽ, അവ ഉൾക്കൊള്ളാൻ ഇപ്പോൾ നിങ്ങൾക്കു കഴിവില്ല.
    13. സത്യാത്മാവു വരുമ്പോൾ നിങ്ങളെ സത്യത്തിന്റെ പൂർണതയിലേക്കു നയിക്കും.
    14. അവൻ സ്വമേധയാ ആയിരിക്കയില്ല സംസാരിക്കുന്നത്; അവൻ കേൾക്കുന്നതു മാത്രം സംസാരിക്കും. വരാനിരിക്കുന്ന കാര്യങ്ങൾ അവൻ നിങ്ങളെ അറിയിക്കും. അവൻ എനിക്കുള്ളവയിൽനിന്നു സ്വീകരിച്ച് നിങ്ങളോടു പ്രഖ്യാപിക്കും. അങ്ങനെ അവൻ എന്നെ മഹത്വപ്പെടുത്തും.
    15. പിതാവിനുള്ളതെല്ലാം എനിക്കുള്ളതാണ്. അതുകൊണ്ടാണ് എനിക്കുള്ളവയിൽനിന്നു സ്വീകരിച്ച് അവൻ നിങ്ങളോടു പ്രഖ്യാപിക്കും എന്നു ഞാൻ പറഞ്ഞത്.

    കൂടാതെ യേശുവും അങ്ങിനെയായിരുന്നു. പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നതില്‍ താത്പരന്‍ . അതാണ്‌ ത്രിത്വത്തിന്റെ പ്രത്യേകതയും.

    ReplyDelete
  16. അവൻ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും
    കേവലം ശിഷ്യമാര്‍ക്ക് എന്നല്ല ലോകത്തിനു എന്നാണ് ..അത് കൊണ്ട് യേശുവിനു മുന്‍പും പിന്പും വന്ന holyspirit കാര്യസ്ഥന്‍ ആവില(ജിബ്രീല്‍ വന്നു നബിക്ക് പറഞ്ഞു കൊടുത്തു എന്നാ കാര്യം ഇവടെ 100% correct ആണ് താനും )
    സ്വയം സംസാരിച്ചാല്‍ പോരെ ???എന്താണ് കേള്കേണ്ട ആവശ്യം ??എന്താണ് കേട്ടത് ??
    യേശു:എനിക്ക് ഇനിയും പറയാന്‍ ഉണ്ട് എന്നാല്‍ നിങ്ങള്‍ ഇപ്പോള്‍ അതിനു സാധ്യമല്ല.
    യേശു പോയപ്പോള്‍ അവര്‍ക്ക് പെട്ടെന്ന് സാധ്യമായോ.
    ...
    യേശു ഇത് പറയുമ്പോള്‍ പൌലോസും അയാളുടെ ശിഷ്യരും അടുത്ത് ഉണ്ടായിരുന്നില്ല എന്ന് കൂടി കണക്കില്‍ എടുത്താല്‍ ശിഷ്യരുടെ അടുത്തേക്ക് മാത്രം എന്നാ ആശയം പൂര്നമാവില്ല
    ഈ സമസ്യ വായിച്ചാണ് ഒരുപാടുപേര്‍ ഇസ്ലാമിനിലീക്ക് വരുന്നത് എന്ന് കൂടി മനസിലാകുക (ചുമ്മാ അടിച്ചതല്ല ,വാസ്തവം തന്നെയാണ് )

    ReplyDelete
    Replies
    1. താങ്കളുടെ ചോദ്യത്തിന് യേശു തന്നെ മറുപടി പറഞ്ഞിട്ടും താങ്കളുടെ തലയില്‍ കേറിയിട്ടില്ല. ഇനി ഞാന്‍ പറഞ്ഞാല്‍ എങ്ങിനെ കേറാന്‍ !

      പോട്ടെ നബിക്ക് ആരാണ് ഖുറാന്‍ ഒത്തി കൊടുത്തത്? ആ ജിബ്രില്‍ തന്നെയാണോ holyspirit ?
      അതോ നബി തന്നെയാണോ holyspirit ?
      അല്ലെങ്കില്‍ എങ്ങിനെയാണ് യേശു പറഞ്ഞ കാര്യസ്ഥന്‍ നബിയാകും എന്ന് സ്വയം ചോദിച്ചു നോക്കുക.

      പിന്നെ പൌലോസിനെ ഈ വിഷയത്തിലും പിടിച്ചു കൊണ്ട് വന്നത് എന്തിനാണ്?

      അപ്പ. പ്രവര്‍ത്തനങ്ങള്‍ 9:15. കർത്താവ് അവനോടു പറഞ്ഞു: നീ പോവുക; വിജാതീയരുടെയും രാജാക്കൻമാരുടെയും ഇസ്രായേൽ മക്കളുടെയും മുമ്പിൽ എന്റെ നാമം വഹിക്കാൻ തെരഞ്ഞെടുക്കപ്പെട്ട പാത്രമാണ് അവൻ .

      ഇത് വായിച്ചിട്ടുണ്ടോ? ദൈവം അനനിയാസിനോടു പൌലോസിനെ കുറിച്ച് പറഞ്ഞതാണ്.
      പൌലോസിനു പോലും മറ്റുള്ളവരുടെ മുമ്പില്‍ ദൈവത്തിന്റെ സാക്ഷ്യം ഉണ്ട്. നബിക്കോ? സ്വയം സാക്ഷ്യം സിന്താബാദ്!

      Delete
    2. അത് മുഴുവനും തന്നെ പോലോസും പൌല്സിന്റെ ശിഷ്യഗണങ്ങള്‍ ചേര്‍ന്ന് എഴുതിയത് അതിനെ എങ്ങനാ സിന്ദാബാദ്‌ വിളിക്ക ..
      ഒരാള്‍ സ്വയമായി തന്നെ ഇന്ന ആളും സാക്ഷ്യം വഹിച്ചിട്ടുണ്ട് എന്ന് പറയ, അതിനു സാജന് സിന്ദാബാദ്‌ വിളിക്കുന്നത് അപാരമായ കഴിവ് തന്നെ

      Delete
    3. ഇനി പൌലോസ് മാത്രമല്ല മറ്റുള്ളവരും ക്രിസ്ത്യാനികളെ നശിപ്പിക്കാന്‍ മത്തിന്റെ ഉള്ളില്‍ കടന്നതാണ് എന്ന് പാലക്കാടന്‍ പറഞ്ഞാല്‍ പോലും ഞാന്‍ അത്ഭുതപ്പെടില്ല.

      Delete
    4. പിന്നലാതെ ആ പുള്ളി അപോസ്തലന്മാരുടെ തലവേദന ആയിരുന്നു ..
      യെരുശലേമില്‍ വന്നാല്‍ തന്റെ വാദം തന്റെ മറച്ചു വെയ്ക്കുന്ന ആളാണ് സാവൂള്‍

      Delete
  17. // ഒരേ സമയം പരിശുദ്ധാത്മാവിന് ഗബ്രിയേലും മുഹമ്മദ് നബിയും ആകാന്‍ കഴിയുമോ? //

    ഇതാണ് ഞാന്‍ ബ്ലോഗില്‍ ഉന്നയിച്ച ചോദ്യം. അതിനു മാത്രം മറുപടി പറയാന്‍ പാലക്കാടന്‍ ശ്രമിച്ചിട്ടില്ല.

    ReplyDelete
  18. അവൻ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും
    കേവലം ശിഷ്യമാര്‍ക്ക് എന്നല്ല ലോകത്തിനു എന്നാണ് ..അത് കൊണ്ട് യേശുവിനു മുന്‍പും പിന്പും വന്ന holyspirit കാര്യസ്ഥന്‍ ആവില(ജിബ്രീല്‍ വന്നു നബിക്ക് പറഞ്ഞു കൊടുത്തു എന്നാ കാര്യം ഇവടെ 100% correct ആണ് താനും )
    സ്വയം സംസാരിച്ചാല്‍ പോരെ ???എന്താണ് കേള്കേണ്ട ആവശ്യം ??എന്താണ് കേട്ടത് ??
    യേശു:എനിക്ക് ഇനിയും പറയാന്‍ ഉണ്ട് എന്നാല്‍ നിങ്ങള്‍ ഇപ്പോള്‍ അതിനു സാധ്യമല്ല.
    യേശു പോയപ്പോള്‍ അവര്‍ക്ക് പെട്ടെന്ന് സാധ്യമായോ.
    കാര്യസ്ഥന്‍ എന്നത് മുഹമ്മദിനെ ചേരും..മുഹമ്മദ്‌ ദൈവ സന്ദേശം "കേട്ട്" സംസാരിച്ചു
    ഖുറാനിലെ holy spirit ദൈവമല്ല മാലാഖയാണ്
    കേവലം ശിഷ്യമാര്‍ക്ക് എന്നല്ല ലോകത്തിനു എന്നാണ്.... .

    ReplyDelete
    Replies
    1. യേശു വന്നത് ഈ ലോകത്തിനു മുഴുവനാണോ അതോ ഒരു സമൂഹത്തിനു മാത്രമാണോ? എന്താണ് ഖുറാന്‍ പറയുന്നത്?

      മുഹമ്മദു വന്നത് പ്രമുഖ ക്രിസ്ത്യന്‍ കേന്ദ്രത്തില്‍ അല്ല. പിന്നെങ്ങിനെ യേശുവിന്റെ അനുയായികള്‍ക്ക് യേശു വാഗ്ദാനം ചെയ്ത ആത്മാവ് മുഹമ്മദ്‌ ആകും? യേശു വന്നപ്പോള്‍ തോറയെ തള്ളി പറഞ്ഞിട്ടില്ല. യേശുവിനു മുമ്പ് എഴുതിയ തോറയുടെ കോപ്പികള്‍ ഇന്നും ലഭ്യമാണ്. പക്ഷെ മുഹമ്മദ്‌ വന്നപ്പോള്‍ തോറയെ തള്ളി പറഞ്ഞു. ഈ നുണ പറയുന്ന വ്യക്തി എങ്ങിനെ യേശു പറഞ്ഞ സഹായകന്‍ ആകും എന്ന് കൂടി പാലക്കാടന്‍ വിവരിക്കുമല്ലോ.

      Delete
  19. >>>അതുകൊണ്ടാണ് കാര്യസ്ഥന്‍ എന്നത് മുഹമ്മദ്‌ നബിയകാനുള്ള സാധ്യത..ഗ്രീക്കില്‍ പറക്ലീറ്റ്‌ എന്ന് പറഞ്ഞാല്‍ അറബിയില്‍ സ്തുതിക്കപെട്ടവാന്‍ അഥവാ മുഹമ്മദ്‌.


    സ്തുതിക്കപ്പെട്ടവന്‍ എന്നാണു അര്‍ത്ഥമെന്കില്‍ സ്തുതിക്കപ്പെടുവാന്‍ യോഗ്യതയുള്ളവന്‍ ആകണം.
    മുഹമ്മദിന്റെ പേരിലെ ആ അര്‍ത്ഥമുള്ളൂ. സ്തുതിക്കാന്‍ യോഗ്യത ഇല്ലല്ലോ :-( കഷ്ടായി.

    ത്രിത്വത്തിലെ പരിശുദ്ധത്മാവിനെ സ്തുതിക്കുകയും ചെയ്യാം. ഇനി നബിയെയും സ്തുതിക്കാന്‍ പറ്റുമെങ്കില്‍ അറിയിക്കുമല്ലോ.

    അപ്പോള്‍ ആരാകും പാലക്കാടാ യേശു പറഞ്ഞ ആ കാര്യസ്ഥന്‍ പുള്ളി? സ്തുതിക്കാന്‍ യോഗ്യതയുള്ള പരിശുദ്ധത്മാവോ അതോ പേരില്‍ മാത്രം അങ്ങിനെ അര്‍ത്ഥമുള്ള നബിയോ?

    ReplyDelete
    Replies
    1. ഖുറാനിലെ holy spirit ദൈവമല്ല മാലാഖയാണ്
      മുഹമ്മദ്‌ ദൈവ സന്ദേശം "കേട്ട്" സംസാരിച്ചു.(ജിബ്രീല്‍ വന്നു നബിക്ക് പറഞ്ഞു കൊടുത്തു എന്നാ കാര്യം)
      കാര്യസ്ഥന്‍ വന്നു "ലോകത്തിനു" വഴികാട്ടിയായി."ശിഷ്യന്മാര്‍ക്ക് എന്നല്ല"."ശിഷ്യന്മാര്‍ക്ക് എന്നല്ല"."ശിഷ്യന്മാര്‍ക്ക് എന്നല്ല"
      അവൻ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും
      കേവലം ശിഷ്യമാര്‍ക്ക് മാത്രമല്ല ലോകത്തിനു എന്നാണ് ..അത് കൊണ്ട് യേശുവിനു മുന്‍പും പിന്പും വന്ന holyspirit കാര്യസ്ഥന്‍ ആവില.ദൈവം കൂടിയായ പരിശുദ്ധ ആത്മാവ് കേള്‍ക്കുന്ന കാര്യം സംസരികുന്നതിന്റെ ആവ്യശ്യമില്ല ..പറയാനുള്ളത് സ്വയം പറഞ്ഞാല്‍ മതിയാര്‍ന്നു.
      യേശു:എനിക്ക് ഇനിയും പറയാന്‍ ഉണ്ട് എന്നാല്‍ നിങ്ങള്‍ ഇപ്പോള്‍ അതിനു സാധ്യമല്ല.
      യേശു പോയപ്പോള്‍ അവര്‍ക്ക് പെട്ടെന്ന് സാധ്യമായോ.
      ...
      തോറ:
      നിങ്ങള്‍ പറയുന്ന തോറയില്‍ അതെഴുതിയ മോശെയുടെ മരണം വരെ പറയുന്നു.അത് കൊണ്ട് വാദത്തിനു പോലും കൊള്ളില്ല.മുഹമ്മദ്‌ തൌരതിനെ തള്ളിപരഞ്ഞിട്ടില്ല,സാജന് അറിയാമല്ലോ.
      പിന്നെ നുണയാന്‍മാരായ അപോലോജെടിക്സ്ഉം ഒരിഎന്ടിലിസ്ട്ഉം മാത്രമേ സാജന്‍ അറിയൂ..
      മഹാന്മാരായ ഒരുപാടു ആളുകള്‍(ഗാന്ധിയെ പോലെ ) നിഷ്പക്ഷമായി പഠിച്ചു നബിയെ വാഴ്ത്തിയിട്ടുണ്ട്.
      അപ്പൊ വെറും അര്‍ഥം കൊണ്ടും സ്വഭാവും കൊണ്ടും പാരക്ലീറ്റ്‌ മുഹമ്മദ്‌ തന്നെ

      Delete
  20. ഖുറാനിലെ holy spirit ദൈവമല്ല മാലാഖയാണ്
    മുഹമ്മദ്‌ ദൈവ സന്ദേശം "കേട്ട്" സംസാരിച്ചു.(ജിബ്രീല്‍ വന്നു നബിക്ക് പറഞ്ഞു കൊടുത്തു എന്നാ കാര്യം)
    കാര്യസ്ഥന്‍ വന്നു "ലോകത്തിനു" വഴികാട്ടിയായി."ശിഷ്യന്മാര്‍ക്ക് എന്നല്ല"."ശിഷ്യന്മാര്‍ക്ക് എന്നല്ല"."ശിഷ്യന്മാര്‍ക്ക് എന്നല്ല"
    അവൻ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും
    കേവലം ശിഷ്യമാര്‍ക്ക് മാത്രമല്ല ലോകത്തിനു എന്നാണ് ..അത് കൊണ്ട് യേശുവിനു മുന്‍പും പിന്പും വന്ന holyspirit കാര്യസ്ഥന്‍ ആവില.ദൈവം കൂടിയായ പരിശുദ്ധ ആത്മാവ് കേള്‍ക്കുന്ന കാര്യം സംസരികുന്നതിന്റെ ആവ്യശ്യമില്ല ..പറയാനുള്ളത് സ്വയം പറഞ്ഞാല്‍ മതിയാര്‍ന്നു.
    യേശു:എനിക്ക് ഇനിയും പറയാന്‍ ഉണ്ട് എന്നാല്‍ നിങ്ങള്‍ ഇപ്പോള്‍ അതിനു സാധ്യമല്ല.
    യേശു പോയപ്പോള്‍ അവര്‍ക്ക് പെട്ടെന്ന് സാധ്യമായോ.
    ...
    തോറ:
    നിങ്ങള്‍ പറയുന്ന തോറയില്‍ അതെഴുതിയ മോശെയുടെ മരണം വരെ പറയുന്നു.അത് കൊണ്ട് വാദത്തിനു പോലും കൊള്ളില്ല.മുഹമ്മദ്‌ തൌരതിനെ തള്ളിപരഞ്ഞിട്ടില്ല,സാജന് അറിയാമല്ലോ.
    പിന്നെ നുണയാന്‍മാരായ അപോലോജെടിക്സ്ഉം ഒരിഎന്ടിലിസ്ട്ഉം മാത്രമേ സാജന്‍ അറിയൂ..
    മഹാന്മാരായ ഒരുപാടു ആളുകള്‍(ഗാന്ധിയെ പോലെ ) നിഷ്പക്ഷമായി പഠിച്ചു നബിയെ വാഴ്ത്തിയിട്ടുണ്ട്.
    അപ്പൊ വെറും അര്‍ഥം കൊണ്ടും സ്വഭാവും കൊണ്ടും പാരക്ലീറ്റ്‌ മുഹമ്മദ്‌ തന്നെ

    ReplyDelete

ആശയസംവാദമാണിവിടെ അഭികാമ്യം ... ആശയം ഇല്ലെങ്കില്‍ കമന്റ് ചെയ്യരുതു്.ഖുര്‍ ആനിനെ പറ്റിയാണിവിടെ ചര്‍ച്ച. ഖുര്‍ ആനിന്റെ/ഹദീസിന്റെ ഉള്ളില്‍ നിന്നു തന്നെ ലഭ്യമായ ആശയങ്ങള്‍ ഉപയോഗിക്കുക.