17:88 Say, "If mankind and the jinn gathered in order to produce the like of this Qur'an, they could not produce the like of it, even if they were to each other assistants."
( നബിയേ, ) പറയുക: ഈ ഖുര്‍ആന്‍ പോലൊന്ന് കൊണ്ട് വരുന്നതിന്നായി മനുഷ്യരും ജിന്നുകളും ഒന്നിച്ചുചേര്‍ന്നാലും തീര്‍ച്ചയായും അതുപോലൊന്ന് അവര്‍ കൊണ്ട് വരികയില്ല. അവരില്‍ ചിലര്‍ ചിലര്‍ക്ക് പിന്തുണ നല്‍കുന്നതായാല്‍ പോലും.(link)
ഖുര്‍ ആനിന്റെ വെല്ലുവിളി പ്രസിദ്ധമാണ്. ഖുര്‍ ആനിനേക്കാള്‍ മികച്ച പുസ്തകം ലോകത്ത് വേറെയില്ല എന്നാണ് അവകാശവാദം. പക്ഷേ ഖുര്‍ ആനില്‍ തന്നെ മറ്റൊരു മികച്ച പുസ്തകത്തെ പറ്റി പറയുന്നു... മോശയ്ക്ക് ദൈവം കൊടുത്തു എന്നു പറയുന്ന പുസ്തകം,Torah! ഖുര്‍ ആനിന് തുല്യമായ പുസ്തകം
28:48 But when the truth came to them from Us, they said, "Why was he not given like that which was given to Moses?" Did they not disbelieve in that which was given to Moses before? They said, "[They are but] two works of magic supporting each other, and indeed we are, in both, disbelievers."
28:49 Say, "Then bring a scripture from Allah which is more guiding than either of them that I may follow it, if you should be truthful."
48: എന്നാല്‍ നമ്മുടെ പക്കല്‍ നിന്നുള്ള സത്യം ( മുഹമ്മദ് നബി മുഖേന ) അവര്‍ക്ക് വന്നെത്തിയപ്പോള്‍ അവര്‍ പറയുകയാണ്; മൂസായ്ക്ക് നല്‍കപ്പെട്ടത് പോലെയുള്ള ദൃഷ്ടാന്തങ്ങള്‍ ഇവന്ന് നല്‍കപ്പെടാത്തത് എന്താണ് എന്ന്. എന്നാല്‍ മുമ്പ് മൂസായ്ക്ക് നല്‍കപ്പെട്ടതില്‍ അവര്‍ അവിശ്വസിക്കുകയുണ്ടായില്ലേ? അവര്‍ പറഞ്ഞു: പരസ്പരം പിന്തുണ നല്‍കിയ രണ്ടു ജാലവിദ്യകളാണിവ. ഞങ്ങള്‍ ഇതൊക്കെ അവിശ്വസിക്കുന്നവരാണ് എന്നും അവര്‍ പറഞ്ഞു.
49: ( നബിയേ, ) പറയുക: എന്നാല്‍ അവ രണ്ടിനെക്കാളും നേര്‍വഴി കാണിക്കുന്നതായ ഒരു ഗ്രന്ഥം അല്ലാഹുവിന്‍റെ പക്കല്‍ നിന്ന് നിങ്ങള്‍ കൊണ്ട് വരൂ; ഞാനത് പിന്‍പറ്റിക്കൊള്ളാം. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍.(link)
ഈ രണ്ടു പുസ്തകങ്ങളേക്കാളും മികച്ചത് കൊണ്ടു വരാനായി ഇപ്പോള്‍ പറയുന്നത്. !!! രണ്ടും ഒന്നിനൊന്ന് മികച്ചതായതു കൊണ്ടാണല്ലോ അതിലും മികച്ചത് കൊണ്ട് വരാന്‍ പറയുന്നത്.
മുസ്ലീമുകളുടെ വിശ്വാസം ബൈബിള്‍ തിരുത്തി എഴുതിയതാണെന്നാണ്. ഖുര്‍ ആന്‍ തന്നെ പറയുന്നു ചുരുങ്ങിയത് മോസ്സസ്സിന്റെ പുസ്തകം ഖുര്‍ ആന്‍ പോലെയാണെന്ന്. വെല്ലുവിളി നടത്തിയ പുസ്തകം തന്നെ അതു പൊളിച്ചടക്കിയിരിക്കുന്നു. എന്നിട്ടും മുസ്ലീം സഹോദരന്മാര്‍ ഖുര്‍ ആനിനേക്കാളും മികച്ച പുസ്തകം ചോദിക്കുന്നത് അവര്‍ ഖുര്‍ ആന്‍ മുഴുവന്‍ വായിക്കത്തതിനാലാവാം എന്നു ഞാന്‍ കരുതുന്നു.
ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?
Subscribe to:
Post Comments (Atom)
17:88 ( നബിയേ, ) പറയുക: ഈ ഖുര്‍ആന്‍ പോലൊന്ന് കൊണ്ട് വരുന്നതിന്നായി മനുഷ്യരും ജിന്നുകളും ഒന്നിച്ചുചേര്‍ന്നാലും തീര്‍ച്ചയായും അതുപോലൊന്ന് അവര്‍ കൊണ്ട് വരികയില്ല.
ReplyDelete28:49 49: ( നബിയേ, ) പറയുക: എന്നാല്‍ അവ രണ്ടിനെക്കാളും നേര്‍വഴി കാണിക്കുന്നതായ ഒരു ഗ്രന്ഥം അല്ലാഹുവിന്‍റെ പക്കല്‍ നിന്ന് നിങ്ങള്‍ കൊണ്ട് വരൂ; ഞാനത് പിന്‍പറ്റിക്കൊള്ളാം. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍.
സാജൻ, താങ്കളുടെ ബ്ലോഗിന്റെ കളർസ്കീം വായനക്ക് അല്പം ബുദ്ധിമുട്ടുണ്ടാക്കുന്നു. ഈ വെളുത്ത കുനുകുനെയുള്ള അക്ഷരങ്ങൾ കണ്ണിനെ അല്പം ആയാസപ്പെടുത്തുന്നുണ്ട്. ചെറിയ കവിതകൾക്കോ കുറും കഥകൾക്കോ മാത്രമേ ഈ സ്കീം ഇണങ്ങുകയുള്ളൂ. വലിയ ലേഖനങ്ങൾ വായിക്കാൻ അല്പം പ്രയാസപ്പെടേണ്ടി വരുന്നുണ്ട്. ഒന്നു പരിഗണിക്കുക. ആശംസകൾ!!
ReplyDeleteപള്ളിക്കുളം, താങ്കളുടെ നിര്‍ദ്ദേശത്തിനു നന്ദി. ലെയ്‌ഔട്ട് മാറ്റിയിട്ടുണ്ട്.
ReplyDeleteനല്ല പോസ്റ്റ് !!
ReplyDeleteഒന്നുകൂടി ചിന്തിച്ചാല്‍ സംശയങ്ങള്‍ മാറിക്കിട്ടും. അത്രക്കും സിമ്പിളാണ് കാര്യങ്ങള്‍...
ഒന്നു കൂടി ചിന്തിക്കാന്‍ പറ്റാത്തതു കൊണ്ടാണല്ലോ ഈ പോസ്റ്റ് വന്നത്. താങ്കള്‍ എന്നെ ചിന്തിപ്പിക്കൂ..എന്തേങ്കിലും ക്ലൂ തരൂ.
ReplyDeleteബീമാപള്ളി / Beemapally said.. at this link
ReplyDeleteആ വിഷയം ഖുര്‍ആന്‍ വിശ്വാസികളെ വളരെ ഗൌരവത്തില്‍ തന്നെ ഓര്‍മ്മപ്പെടുത്തുന്നു..!
"സത്യവിശ്വാസികളേ, അല്ലാഹുവിലും, അവന്‍റെ ദൂതനിലും, അവന്‍റെ ദൂതന്ന് അവന്‍ അവതരിപ്പിച്ച ഗ്രന്ഥത്തിലും മുമ്പ് അവന്‍ അവതരിപ്പിച്ച ഗ്രന്ഥത്തിലും നിങ്ങള്‍ വിശ്വസിക്കുവിന്‍. അല്ലാഹുവിലും, അവന്‍റെ മലക്കുകളിലും, അവന്‍റെ ഗ്രന്ഥങ്ങളിലും അവന്‍റെ ദൂതന്‍മാരിലും, അന്ത്യദിനത്തിലും വല്ലവനും അവിശ്വസിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ ബഹുദൂരം പിഴച്ചു പോയിരിക്കുന്നു"(ഖുര്‍ആന്‍ 4-136)
ഈ വചനം നെഞ്ചിലേറ്റിയ ഒരു മുസ്ലിമിനു..
സാജന്റെ ഈ വരികള്‍ക്ക് ഉത്തരമില്ല..."ഖുര്‍ ആന്‍ ആണോ മോസസിനു നല്‍കിയ പുസ്തകമാണോ മികച്ചത്?"... കാരണം എല്ലാം ദൈവീകമാണ്...ആ ദൈവത്തിന്റെ ഗ്രന്ഥങ്ങളെ ഒന്നും അവന്‍ വേര്‍തിരിച്ചു കാണുന്നുമില്ല..!
പക്ഷെ ഒരു ചോദ്യം പ്രസക്തമാകുന്നു...ദൈവത്തിന്റെ ഗ്രന്ഥങ്ങളെന്നവ"കാശപ്പെടുന്നവയില്‍" ഖുര്‍ആനോഴിച്ചു മറ്റുള്ളവ... അതെ നിലവാരത്തില്‍ അവതരിച്ചു കിട്ടിയ രൂപത്തില്‍ ഇന്നുമുണ്ടോ..!
നബിയുടെ കാലത്ത് അതുണ്ടായിരിക്കണമല്ലോ? ചുരുങ്ങിയത് മോശയുടെ പുസ്തകമെങ്കിലും. അപ്പോഴും അത് ലഭ്യമല്ലെങ്കില്‍ നബി 28:49-50 പറഞ്ഞത് വെറു നുണയാകും.
ReplyDeleteനബി നബിയുടെ കാലഘട്ടതിലെ മോസസ്സിന്റെ പുസ്തകവും ഖുര്‍ ആനും പരസ്പരം പൂരകങ്ങളും മനുഷ്യരെ നേര്‍വഴികാണിക്കുന്നതായും പറയുന്നു. രണ്ടും ഒന്നിനൊന്ന് മികച്ചതാനെന്നും പറയുന്നു. അതിനെ കുറിച്ചാണ് ഞാന്‍ എഴുതിയത്. നിങ്ങള്‍ എന്താണ് നെഞ്ചില്‍ ഏറ്റിയതെന്ന് ഇവിടെ ഒരു പ്രസക്തിയും ഇല്ല. ഖുര്‍ ആനില്‍ എഴുതിയതിനു മാത്രം പ്രസക്തികൊടുത്താല്‍ പോരേ?
ദൈവത്തിന്റെ ഗ്രന്ഥങ്ങളെന്നവ"കാശപ്പെടുന്നവയില്‍" ഖുര്‍ആനോഴിച്ചു മറ്റുള്ളവ... അതെ നിലവാരത്തില്‍ അവതരിച്ചു കിട്ടിയ രൂപത്തില്‍ ഇന്നുമുണ്ടോ..!
താങ്കളുടെ അറിവിലേക്ക് പറയട്ടേ, ഖുര്‍ ആന്‍ ചെയ്തതു പോലെ ബൈബിള്‍ സ്വയം അവകാശപ്പെടുന്നില്ല അതു ദൈവികമാണെന്ന്. അങ്ങിനെ സ്വയം അവകാശപ്പെടുന്ന ഖുര്‍ ആനിലെ പരസ്പര വൈരുദ്ധ്യങ്ങളായ രണ്ടു വചനങ്ങള്‍ ആണിവിടുത്തെ ചര്‍ച്ച.
ഒരിടത്തു പറയുന്നു: ഖുര്‍ ആനിനേക്കാള്‍ മികച്ച പുസ്തകം ഇല്ലെന്ന്
മറ്റൊരിടത്ത്; ഈ രണ്ടു പുസ്തകങ്ങളേക്കാളും മികച്ചത് ഇല്ലെന്ന്.
ഈ വൈരുദ്ധ്യത്തെ റിസോള്‍വ് ചെയ്യാനാണ് ഞാന്‍ ആവശ്യപ്പെട്ടത്.
ബീമാപള്ളിയുടെ പോസ്റ്റ്
ReplyDeletehttp://beemapallyislam.blogspot.com/2010/03/blog-post_22.html
17:88 സൂക്തത്തിലെ വിഷയവും 28:49 സൂക്തത്തിലെ വിഷയവും തികച്ചും വ്യത്യസ്തമാണ്.
ReplyDeleteആദ്യത്തെത് മനുഷ്യരോടുള്ള ഖുര്‍ആന്‍റെ വെല്ലുവിളിയാണ്; ഖുര്‍ആനെപ്പോലെ ഒരു ഗ്രന്ഥം കൊണ്ടുവരാന്‍ വേണ്ടി. അതിനു നിങ്ങള്‍ക്ക് കഴിയില്ല എന്നു ഖുര്‍ആന്‍ വെല്ലുവിളിക്കുന്നു.
രണ്ടാമത്തെ സൂക്തത്തിലെ(28:49) വിഷയം അതല്ല. ഖുര്‍ആനിലും തൗറാത്തിലും വിശ്വസിക്കാത്ത അവിശ്വാസികളോട് ഖുര്‍ആന്‍ ചോദിക്കുകയാണ് ഇതുരണ്ടിനേക്കാളും നേര്‍വഴി കാണിക്കുന്ന വല്ല ഗ്രന്ഥവും ദൈവത്തില്‍ നിന്നു നിങ്ങള്‍ക്ക് കിട്ടിയിട്ടുണ്ടോ, ഉണ്ടെങ്കില്‍ ഞാനും അതില്‍ വിശ്വസിക്കാം എന്നു നബിയോട് പറയാന്‍ അല്ലാഹു കല്പ്പിക്കുകയാണ്. അല്ലാതെ ഇതു രണ്ടിനേക്കാളും നല്ല ഒരു ഗ്രന്ഥം കൊണ്ടുവരാനുള്ള വെല്ലുവിളിയല്ല ഇത്.
കല്‍ക്കി,
ReplyDeleteരണ്ടും അല്ലാഹു നബിയോട് പറയുന്നതു പോലെയാണ്. രണ്ട് സൂകതങ്ങളും “അതുപോലൊന്ന് കൊണ്ടു വരാന്‍“ പറയുന്നുണ്ട്.
പിന്നെങ്ങിനെ താങ്കള്‍ക്ക് മനസ്സിലായി ഒന്നു വെല്ലുവിളിയും മറ്റേത് വെറും വാചകമാണെന്നും?
"അവ രണ്ടിനെക്കാളും നേര്‍വഴി കാണിക്കുന്നതായ ഒരു ഗ്രന്ഥം അല്ലാഹുവിന്‍റെ പക്കല്‍ നിന്ന് നിങ്ങള്‍ കൊണ്ട് വരൂ" എന്നാണ് 28: 50 ല്‍ പറയുന്നത്. എന്നാല്‍, 17:88 ലെ സൂക്തത്തില്‍ മരുഷ്യരോട് ഗ്രന്ഥം സ്വയം നിര്‍മ്മിക്കാനാണ് അഹ്വാനം ചെയ്യുന്നത്. ഇതില്‍ ഒരു വ്യത്യാസവും താങ്കള്‍ക്ക് കാണാന്‍ സാധിക്കുന്നില്ലേ?
ReplyDeleteകല്‍ക്കി,
ReplyDeleteതാരതമ്യം നടത്തുമ്പോള്‍ രണ്ടും എടുത്തെഴുതുകയല്ലേ ഭംഗി.
"അവ രണ്ടിനെക്കാളും നേര്‍വഴി കാണിക്കുന്നതായ ഒരു ഗ്രന്ഥം അല്ലാഹുവിന്‍റെ
പക്കല്‍ നിന്ന് നിങ്ങള്‍ കൊണ്ട് വരൂ, ഞാനത് പിന്‍പറ്റിക്കൊള്ളാം."
എന്നാണ് 28: 49 പറയുന്നത്
17:88 ലോ?
( നബിയേ, ) പറയുക: ഈ ഖുര്‍ആന്‍ പോലൊന്ന് കൊണ്ട് വരുന്നതിന്നായി
മനുഷ്യരും ജിന്നുകളും ഒന്നിച്ചുചേര്‍ന്നാലും തീര്‍ച്ചയായും അതുപോലൊന്ന്
അവര്‍ കൊണ്ട് വരികയില്ല.
ഇതിലൊന്നും ഗ്രന്ഥ നിര്‍മ്മാണമായി ബന്ധപ്പെട്ട ഒന്നും ഞാന്‍ കാണുന്നില്ല.
അറിയാന്‍ വേണ്ടി ചോദിക്കുകയാണ് ഒന്നിലേക്കാള്‍ മികച്ചത് നിര്‍മ്മിച്ച്
കൊണ്ടു വരുന്നതും നിര്‍മ്മിക്കാതെ കൊണ്ടു വരുന്നതും വെല്ലുവിളിയും
തമ്മില്‍ എന്താണ് ബന്ധം?
സാധാരണ വെല്ലുവിളിയില്‍ തോറ്റാല്‍ താന്‍ എന്തു ചെയ്യും എന്ന് പറയാറുണ്ട്.
28:49 വായിക്കൂ... അങ്ങിനെ നിങ്ങള്‍ കൊണ്ടു വന്നാല്‍ അതു താന്‍
പിന്‍പറ്റികൊള്ളാം എന്ന് പറയുന്നുണ്ട്. 17:88 ല്‍ ഒരു കാര്യം ചെയ്യാന്‍
മറ്റുള്ളവര്‍ക്ക് അസാധ്യം എന്ന് പ്രഖ്യാപിക്കുന്നു. രണ്ടിലും വെല്ലുവിളി
തന്നെയാണ് കാണുന്നത്.
താങ്കള്‍ പറഞ്ഞ പോലെ ആദ്യത്തേത് വെല്ലുവിളിയും രണ്ടാമത്തേത്
വെല്ലുവിളിയല്ലാതായാലും ഈ ബ്ലോഗിന്റെ വിഷയം ചുരുക്കി ഇത്രയേ ഉള്ളൂ...
17:88 വെല്ലുവിളിക്കുള്ള മറുപടി 28:49 ഉണ്ട്. ഖുര്‍ ആനിനു തുല്യമായ
പുസ്തകം ഇതാ മോശയുടെ പുസ്തകം എന്നല്ലേ നബി(യിലൂടെ അല്ലാഹ്) പറയുന്നത്?
(എന്റെ ബ്ലൊഗ്ഗിന്റെ രണ്ടാമത്തെ പോയിന്റ് ഇങ്ങനെ സംഗ്രഹിക്കാം....
28:49 ലൂടെ നബി പറയുന്നു, മോശയുടെ പുസ്തകവും ഖുര്‍ ആനും തുല്യമാണെന്ന്.
മോശയുടെ പുസ്തകം അതുവരേയ്ക്കും ആരും തിരുത്തിയിട്ടില്ല എന്ന് വേണം കരുതാന്‍ .
തിരുത്തിയുണ്ടായിരുന്നെങ്കില്‍ ആ പുസ്തകമായിട്ടാണ് ഖുര്‍ ആനിനെ നബി തുലനം ചെയ്തത്. അതായത് തിരുത്ത പെടാത്ത മോശയുടെ പുസ്തകം ഖുര്‍ ആനിനേക്കള്‍
മികച്ചതാകും)
ഇനി താങ്കള്‍ തീരുമാനിക്ക് മോശയുടെ പുസ്തകം തിരുത്തിയതാണോ അല്ലയോ എന്ന്.
ക്രിസ്തുവിനു ഇരുനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് യഹൂദ റബ്ബിമാര്‍ കാനോനികത്വം നല്‍കിയ ഇരുപത്തിനാലു പുസ്തകങ്ങളെയാണു യഹൂദ ബൈബിള്‍ എന്നറിയപെടുന്നത്. ഇത് ചരിത്രം,
ReplyDeleteമുസ്ലിങ്ങള്‍ തൗറാത്ത് എന്ന് പറയുന്നത് മോശ അഥവാ മൂസ പ്രവാചകന് ദൈവ നല്‍കിയ പുസ്തകമാണ്, നമ്മുടെ കയ്യിലുള്ളതാകട്ടെ മോശയുടെ മരണം വരെ എഴുതിയ ഒരു തോറയുടെ വിവരണവും. തോറ ഉണ്ടായിരുന്നു. പക്ഷെ എവിടെ?
ബൈബിളിനെ കുറിച്ചുള്ള ഒരു ചര്‍ച്ച ഇവിടെയും നടക്കുന്നു, സ്വാഗതം
ReplyDeleteമുസ്ലിം കൃസ്ത്യന്‍ സംവാദം
തോറ ഉണ്ടായിരുന്നു. പക്ഷെ എവിടെ?
ReplyDeleteഎന്നോട് എന്തിനു ചോദിക്കുന്നു? നബിയാണ് പറഞ്ഞത് തൌറത്ത് അല്ലാഹു കൊടുത്തതാനെന്ന്. അദ്ദേഹം തന്നെയാണ് പറഞ്ഞത് ദൈവവചനങ്ങള്‍ ആര്‍ക്കും മാറ്റാന്‍ പറ്റില്ലെന്ന് !!
എന്നിട്ട് ദൈവവചനം ഉള്‍ക്കൊണ്ട തൌറത്ത് കാണാന്‍ ഇല്ലെങ്കില്‍ താങ്കള്‍ എന്നോടാണോ ചോദിക്കേണ്ടത്.
കൂടുതല്‍ വിശദമായി ഒരു പോസ്റ്റ് തന്നെ കൊടുത്തിട്ടുണ്ട്. മറുപടി അവിടെയാകാം.
ദൈവവചനവും തിരുത്താന്‍ പറ്റുന്നതോ?
velluvilikkunna kurante matoru abhatham christhuvinte jenanam maathram nokkiyal mathi 2 idathu 2 tharathil.
ReplyDeleteqoute cheyyamo..???uthram nalkam
Deletemuhammed nabi njamma aalu...............
ReplyDelete3###ഖുര്‍ ആന്‍ തന്നെ പറയുന്നു ചുരുങ്ങിയത് മോസ്സസ്സിന്റെ പുസ്തകം ഖുര്‍ ആന്‍ പോലെയാണെന്ന്.####
ReplyDelete1)മോസ്സസ്സിന്റെ പുസ്തകം മാത്രമല്ല ഇസായുടെ ഇന്‍ജീല്‍ ,ദാവൂദ്‌ന്റെ (ഡേവിഡ്) സബൂര്‍ എല്ലാം ഖുര്‍ആന്‍ പോലെ തന്നെ.
2)എല്ലാത്തിലും തൌഹീധാനു ആശയ൦.
3)ഇവയെല്ലാം തന്നെ നിലവില്‍ ഇല്ല.എല്ലാം തന്നെ തിരുത്തപെട്ടു. അങ്ങനെ കലഹരന്നപെട്ടു.
4)ഖുര്‍ആന്‍ ഇന്നും എന്നും നിലനില്കുന്നത് കൊണ്ട് അതില്‍ മികച്ചതും. അത് കൊണ്ടാണ് മുസ്ലീം സഹോദരന്മാര്‍ ഖുര്‍ ആനിനേക്കാളും മികച്ച പുസ്തകം ചോദിക്കുന്നത്.
ദൈവവചനം തിരുത്തുവാന്‍ പറ്റില്ല എന്നാണു ഖുറാന്‍ പറയുന്നത്.
Deleteഅപ്പോള്‍ ആരാണ് ഇന്ജ്ചെലും, തൌഹീധാനു ആതാരിപ്പിച്ചത്. എന്തായാലും ഖുറാനില്‍ പറയുന്ന കക്ഷിയല്ല.
ഖുര്‍ആന്‍ സംരക്ഷിക്കും എന്ന് പറഞത് പോലെ ഇന്ജീളിന്റെയോ തൌരതിന്റെയോ കാര്യത്തില്‍ ഉണ്ടായില്ല....
ReplyDelete""വചനത്തിന്റെ സംരക്ഷകര്‍ ആ ജനത ആയിരുന്നു"".ധിക്കാരപൂര്‍വം അവര്‍ വചനങ്ങളെ മാറ്റിയെഴുതുകയാണ് അവര്‍ ചെയ്തത്..ദൈവ വചനത്തിന്റെ സാരം സ്ഥായിയാണ്, തൌഹീടാണ്.
ദൈവ വചനത്തെ തിരുത്തരുതുയെന്ന താക്കീത് അവര്‍ നിരവേറ്റിയില്ല..ഭൗതികതല്പര്യത്തിനായി അവര്‍ വചനത്തെ മാറ്റുകയും സംരക്ഷിക്കുക എന്നാ ഉത്തരവാദിത്തില്‍ പരാജരപെടുകയും ചെയ്തു..അനന്തരം ദുര്മാര്‍ഗികളും ആയി..
ഈ വിഷയത്തില്‍ ഇസ്ലാമികമാനം ഇങ്ങനെയാണ്..
തൌറാത്തും ഇഞ്ചിലും അല്ലാഹു ഇറക്കിയതാണ്,ദൈവവചനങ്ങള്‍ അടങ്ങിയാതാണ് ,തിരുത്തപ്പെടുകയോ അങ്ങനെ നഷ്ട്ടപെട്ടു പോകുകയും ചെയ്തു.ഇന്ന് അവ രണ്ടും നിലവില്‍ ഇല്ല.
അല്ലാഹുവിന്‍റെ വചനങ്ങള്‍ക്ക് ( കല്‍പനകള്‍ക്ക് ) മാറ്റം വരുത്താന്‍ ആരും തന്നെയില്ല.അതിനര്‍ത്ഥം അല്ലാഹുവിന്റെ കല്പനങ്ങള്‍ക്ക് ഇഷ്ട്ടങ്ങള്‍ക്ക് എതിരെ ഒരു മാറ്റം വരുത്തുവാന്‍ ആര്‍ക്കും കഴിയില്ല എന്നാണ്.
അള്ളാഹു ഒന്ന് കല്പിച്ചു,അത്നെതിരെ ആര്‍ പ്രവതിച്ചാലും അല്ലാഹുവിന്റെ ഇഷ്ട്ടം തന്നെയാണ് നടകുക.
വചനം തിരുത്തിഎഴുതിയത് ആ ജനതയുടെ ധിക്കാരം.
enikku oru kariyam clear cheythu tharumo nammude adhyathe vedha pusthakam ethanu.pinne ellarodum oru kariyam parasparam snehikkuva njan muslim njan cristian njan hindhu ennu parayaruthu,nallathu mathram cheyuka pinne muslim ennu paranju nadakkunna suhurthukale ningal muslim sahodarangale mathram sahayikkathe ellavareyum sahayikkuva athanu ente amma enne padippichathu
ReplyDeleteloka samastha suhino bavandu ennu ethu grandathel parayitundo athellamm nallathanu,allathathellam mosam thanne samsayam ella.
ReplyDelete“ലോകാസ്സമസ്താസുഖിനോഭവന്തു” എന്ന് ചൊല്ലുന്നതിനു മുന്‍പ് അതിനു മുകളില്‍ ഉള്ള വരികളും ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാ. ഈ ക്ഷേമാശംസ ബ്രാഹ്മണ പക്ഷപാതിയായ ഒരുവന്‍റെ ആണെന്നു കാണിക്കാന്‍ ഞാന്‍ അത് താഴെ ഉദ്ധരിക്കുന്നു:
Delete“സ്വസ്തി:പ്രജാഭ്യ:പരിപാലയന്താം
ന്യായ്യേനമാര്‍ഗ്ഗേണ മഹീംമഹീശാ:
ഗോബ്രാഹ്മണാഭ്യം ശുഭമസ്തുനിത്യം
ലോകാസ്സമസ്താസുഖിനോഭവന്തു.”
പശുക്കള്‍ക്കും ബ്രാഹ്മണര്‍ക്കും ശുഭം ഉണ്ടെങ്കില്‍ ലോകം മുഴുവനും സുഖത്തോടിരിക്കും എന്ന് വിശ്വസിക്കുന്ന ഈ സങ്കുചിതമനസ്കന്‍ ജിതിന്‍ ഉദ്ദേശിക്കുന്ന വിധത്തില്‍ “ലോകാസ്സമസ്താസുഖിനോഭവന്തു” എന്ന് ഹൃദയപൂര്‍വ്വം പറയത്തക്ക ബുദ്ധിവികാസം ലഭിച്ചിട്ടുള്ള ആളാണെന്ന് വിശ്വസിപ്പാന്‍ സാമാന്യബോധം ഉള്ളവര്‍ക്ക് കഴിയുന്നതല്ല.
ഇതിനെക്കാള്‍ ഉത്കൃഷ്ടമായ ഒരാശംസ ബൈബിളില്‍ കാണുന്നുണ്ട്.
“എന്നാല്‍ സകലമനുഷ്യര്‍ക്കും നാം സര്‍വ്വ ഭക്തിയോടും വിശുദ്ധിയോടും കൂടെ സമാധാനവും ശാന്തതയുമുള്ള ജീവിതം നയിക്കേണ്ടതിനു വിശേഷാല്‍ രാജാക്കന്മാര്‍ക്കും സകല അധികാരസ്ഥന്മാര്‍ക്കും വേണ്ടി യാചനയും പ്രാര്‍ത്ഥനയും പക്ഷവാദവും സ്തോത്രവും ചെയ്യണം എന്ന് ഞാന്‍ സകലത്തിനും മുന്‍പേ പ്രബോധിപ്പിക്കുന്നു” (1.തിമോ.2:1,2)
ഇതിന്‍റെ ഏഴയലത്ത് വരാന്‍ പോലും ആ ബ്രാഹ്മണപക്ഷപാതിയുടെ ആശംസക്ക് യോഗ്യതയില്ല.