ഖുര്‍ ആനിലെ പല സ്ഥലങ്ങളില്‍ നബി പറയുന്നതു കാണാം താനാണ് ആദ്യത്തെ മുസ്ല്ലീം എന്ന്. അല്ലാഹുവിന്റെ മുമ്പില്‍ ഒന്നാം സ്ഥാനം തനിക്കു തന്നെ എന്ന്!
6:14 തീര്‍ച്ചയായും അല്ലാഹുവിന് കീഴ്പെട്ടവരില്‍ ഒന്നാമനായിരിക്കുവാനാണ് ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്.
Say, [O Muhammad], "Indeed, I have been commanded to be the first [among you] who submit [to Allah ] and [was commanded]
6:162 പറയുക: തീര്‍ച്ചയായും എന്‍റെ പ്രാര്‍ത്ഥനയും, എന്‍റെ ആരാധനാകര്‍മ്മങ്ങളും, എന്‍റെ ജീവിതവും, എന്‍റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു.
6:163 അവന്ന് പങ്കുകാരേയില്ല. അപ്രകാരമാണ് ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്. ( അവന്ന് ) കീഴ്പെടുന്നവരില്‍ ഞാന്‍ ഒന്നാമനാണ്.
39:11 പറയുക: കീഴ്‌വണക്കം അല്ലാഹുവിന് നിഷ്കളങ്കമാക്കിക്കൊണ്ട് അവനെ ആരാധിക്കുവാനാണ് ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്
39:12 ഞാന്‍ കീഴ്പെടുന്നവരില്‍ ഒന്നാമനായിരിക്കണമെന്നും എനിക്ക് കല്‍പന നല്‍കപ്പെട്ടിരിക്കുന്നു.
അല്ലാഹുവിന് കീഴ്പെടുന്നവരില്‍ ഒന്നാമന്‍ നബി തന്നെയെന്നു വ്യക്തമായി പറയുന്നു. എന്റെ അഭിപ്രായത്തില്‍ ആദ്യ മുസ്ലീം നബി തന്നെ എന്ന് എളുപ്പം അംഗീകരിക്കാം. പക്ഷേ എന്തു ചെയ്യാം ഖുര്‍ ആന്‍ തന്നെ അതിനു എന്നെ സമ്മതിക്കില്ല.
3:67 ഇബ്രാഹീം യഹൂദനോ ക്രിസ്ത്യനോ ആയിരുന്നില്ല. എന്നാല്‍ അദ്ദേഹം ശുദ്ധമനസ്ഥിതിക്കാരനും ( അല്ലാഹുവിന്ന് ) കീഴ്പെട്ടവനും ആയിരുന്നു. അദ്ദേഹം ബഹുദൈവാരാധകരില്‍പെട്ടവനായിരുന്നിട്ടുമില്ല.
Abraham was neither a Jew nor a Christian, but he was one inclining toward truth, a Muslim [submitting to Allah ]. And he was not of the polytheists.
കണ്ടില്ലേ അബ്രാഹവും അല്ലാഹുവിന് കീഴ്പ്പെട്ടവന്‍ ആയിരുന്നു എന്ന് ! അദ്ദേഹം യഹൂദനോ ക്രിസ്ത്യാനിയോ ഒന്നും ആയിരുന്നില്ലെന്ന് (ക്രിസ്തുവിനും മുമ്പ് ക്രിസ്ത്യാനിയോ?!! യാക്കോബിനും മുമ്പ് യഹൂദനോ) പിന്നയോ പവന്‍ മാറ്റ് മുസ്ലീം ആയിരുന്നു. ഇപ്പോള്‍ നമ്മുക്ക് തോന്നും മുഹമ്മദ് നബിക്ക് ശേഷമാണ് അബ്രാഹം ജനിച്ചതെന്ന്!
യേശുവും എന്തിന് ശിഷ്യന്മാര് പോലും മുസ്ലീമുകള്‍ ആയിരുന്നു.
3:52But when Jesus felt [persistence in] disbelief from them, he said, "Who are my supporters for [the cause of] Allah ?" The disciples said," We are supporters for Allah . We have believed in Allah and testify that we are Muslims [submitting to Him].
എന്നിട്ട് ഈസായ്ക്ക് അവരുടെ നിഷേധസ്വഭാവം ബോധ്യമായപ്പോള്‍ അദ്ദേഹം പറഞ്ഞു: അല്ലാഹുവിങ്കലേക്ക് എന്‍റെ സഹായികളായി ആരുണ്ട്? ഹവാരികള്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്‍റെ സഹായികളാകുന്നു. ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ ( അല്ലാഹുവിന്ന് ) കീഴ്പെട്ടവരാണ് എന്നതിന് താങ്കള്‍ സാക്ഷ്യം വഹിക്കുകയും ചെയ്യണം.
ആദത്തിനെ ഖലീഫയും ആക്കുന്നു.
2: 30 ഞാനിതാ ഭൂമിയില്‍ ഒരു ഖലീഫയെ നിയോഗിക്കാന്‍ പോകുകയാണ് എന്ന് നിന്‍റെനാഥന്‍ മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധിക്കുക )
ഓഹ്, മോശയെ വിട്ടു പോയി. അദ്ദേഹവും ഖുര്‍ ആനില്‍ അവകാശപ്പെടുന്നു അദ്ദേഹമാണ് ആദ്യ മുസ്ലീം എന്ന്
7:143 നമ്മുടെ നിശ്ചിത സമയത്തിന് മൂസാ വരികയും, അദ്ദേഹത്തിന്‍റെ രക്ഷിതാവ് അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തപ്പോള്‍ മൂസാ പറഞ്ഞു: എന്‍റെ രക്ഷിതാവേ, ( നിന്നെ ) എനിക്കൊന്നു കാണിച്ചുതരൂ. ഞാന്‍ നിന്നെയൊന്ന് നോക്കിക്കാണട്ടെ. അവന്‍ ( അല്ലാഹു ) പറഞ്ഞു: നീ എന്നെ കാണുകയില്ല തന്നെ. എന്നാല്‍ നീ ആ മലയിലേക്ക് നോക്കൂ. അത് അതിന്‍റെ സ്ഥാനത്ത് ഉറച്ചുനിന്നാല്‍ വഴിയെ നിനക്കെന്നെ കാണാം. അങ്ങനെ അദ്ദേഹത്തിന്‍റെ രക്ഷിതാവ് പര്‍വ്വതത്തിന് വെളിപ്പെട്ടപ്പോള്‍ അതിനെ അവന്‍ പൊടിയാക്കി. മൂസാ ബോധരഹിതനായി വീഴുകയും ചെയ്തു. എന്നിട്ട് അദ്ദേഹത്തിന് ബോധം വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: നീയെത്ര പരിശുദ്ധന്‍! ഞാന്‍ നിന്നിലേക്ക് ഖേദിച്ചുമടങ്ങിയിരിക്കുന്നു. ഞാന്‍ വിശ്വാസികളില്‍ ഒന്നാമനാകുന്നു.
ഖുര്‍ ആന്‍ പ്രകാരം എല്ലാവരും മുസ്ലീമുകള്‍ (ഈ എഴുതുന്ന ഞാനും വായിക്കുന്ന നിങ്ങളും :-) അതില്‍ തന്നെ രണ്ട് ഒന്നാമന്‍മാര്‍ (നബിയും മോശയും)!! ആദ്യം ജനിച്ചത് ആദം എങ്കില്‍ അയാള്‍ മൂന്നാമത്തെ ഒന്നാമന്‍ !!!
ഒന്നാമന്‍ എന്നതിന് മലയാളത്തില്‍ രണ്ടര്‍ത്ഥം കല്പിക്കാം.
ഒന്ന്) ആദ്യത്തേത് എന്നര്‍ത്ഥം.
രണ്ട്) പ്രഥമ സ്ഥാനീയന്‍ എന്നര്‍ത്ഥം.
ഖുര്‍ ആന്‍ വായിച്ചിട്ട് നിങ്ങള്‍ തന്നെ പറയൂ..
ആരാണ് ഒന്നാമന്‍ (ആദ്യം അല്ലാഹുവിന് കീഴ്പ്പെട്ടവന്‍ )?
നബിയോ അബ്രാഹമോ മോശയോ ആദമോ?
ആരാണ് മറ്റേ ഒന്നാമന്‍ (പ്രഥമ സ്ഥാനീയന്‍ എന്നര്‍ത്ഥത്തില്‍)
നബിയോ മോശയോ?
കണ്ടില്ലെന്നു നടിക്കുക. അത്ര തന്നെ!
ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?
Subscribe to:
Post Comments (Atom)
രണ്ട് ഒന്നാമന്‍മാര്‍ (നബിയും മോശയും)!! ആദ്യം ജനിച്ചത് ആദം എങ്കില്‍ അയാള്‍ മൂന്നാമത്തെ ഒന്നാമന്‍ !!!
ReplyDeleteഖുര്‍ ആന്‍ വായിച്ചിട്ട് നിങ്ങള്‍ തന്നെ പറയൂ..
ആരാണ് ഒന്നാമന്‍ (ആദ്യം അല്ലാഹുവിന് കീഴ്പ്പെട്ടവന്‍ )?
നബിയോ അബ്രാഹമോ മോശയോ ആദമോ?
ആരാണ് മറ്റേ ഒന്നാമന്‍ (പ്രഥമ സ്ഥാനീയന്‍ എന്നര്‍ത്ഥത്തില്‍)
നബിയോ മോശയോ?
എല്ലാവരും ഒന്നാമന്‍...
Deleteസാജന് മനസിലാകുന്നില്ലയെന്നു നടിക്കാം..
6:162-163 പറയുക:
ReplyDeleteതീര്‍ച്ചയായും എന്‍റെ പ്രാര്‍ത്ഥനയും, എന്‍റെ ആരാധനാകര്‍മ്മങ്ങളും, എന്‍റെ ജീവിതവും, എന്‍റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു.
അവന്ന് പങ്കുകാരേയില്ല. അപ്രകാരമാണ് ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്. ( അവന്ന് ) കീഴ്പെടുന്നവരില്‍ ഞാന്‍ ഒന്നാമനാണ്.
ഇത് പ്രകാരം ഓരോ മുസ്ലീമും, അഞ്ചു നേരത്തെ നമസ്കാരത്തിലും, ഞാനാണ് ഒന്നാമത്തെ മുസ്ലീം(അല്ലാഹുവിന് കീഴ്പെട്ടവന്‍) എന്ന് പറയുന്നുണ്ട്. അപ്പോള്‍ ഒന്നാമത്തെ മുസ്ലിം ആരാ?
സാജന്‍
ഒരു കാര്യം നമ്മള്‍ പറയാന്‍ ശ്രമിക്കുമ്പോള്‍ പറയുന്ന വിഷയത്തെ കുറിച്ച് സാമാന്യ വിവരമെങ്കിലും ഉണ്ടായിരിക്കുന്നത് നല്ലതാണ്.
ചിന്തകന്‍,
ReplyDeleteതാങ്കള്‍ ഒരു പക്ഷേ 6:162 മാത്രമേ ഖുര്‍ ആനില്‍ കണ്ടിട്ടുണ്ടാകുകയുള്ളൂ.. 7:143 പ്രകാരം ആരാകും ഒന്നാമന്‍?
ഒരു കാര്യത്തിനു മറുപടി പറയുമ്പോള്‍ കുറഞ്ഞപക്ഷം ആ ബ്ലോഗെങ്കിലും പൂര്‍ണ്ണമായി വായിച്ചു എന്ന് ഉറപ്പു വരുത്തുക
ഗോമതി ടീച്ചര്‍ എന്നെ അഞ്ചാം ക്ലാസില്‍ പഠിപ്പിച്ച ഞാനെന്നും ഓര്ക്കു ന്ന ഒരു അധ്യാപികയാണ്.ടീച്ചര്‍ ഞങ്ങളോട് ഇടയ്ക്കിടെ പറയുമായിരുന്നു:നിങ്ങളെല്ലാം നല്ല കുട്ടികളാണ്,എല്ലാരും നന്നായി പഠിക്കണം,"എല്ലാവരും" പഠിത്തത്തില്‍ "ഒന്നാമന്മാരാവണം".
ReplyDeleteഎല്ലാവരും എങ്ങനെയാ ടീച്ചറെ ഒരേ സമയം ഒന്നാമന്മായരാവുക എന്ന് അഞ്ചാം ക്ലാസുകാരായിട്ടു പോലും അന്ന് ഞങ്ങളാരും ചോദിച്ചില്ല.
ഖുര്ആുന്‍ ഇവിടെ ദൈവസമര്പ്പ ണത്തില്‍ ഒന്നാമന്മാരാവാനാണ് പ്രവാചകന്മാരോട് നിര്ദേശിക്കുന്നതും അവര്‍ അത് പ്രഖ്യാപിക്കുന്നതും.ഇനിയും അസ്ക്യത ഉണ്ടെകില്‍ ഇങ്ങനെ കരുതാം;തങ്ങളുടെ സമകാലീനരില്‍ ഒന്നാമന്‍ ആവാനാണ് ഓരോ പ്രവാചകനും നിര്ദേകശിക്കപ്പെട്ടത്.പ്രവാചകന്മാരൊക്കെയും ആ അര്ത്ഥ ത്തില്‍ ഒന്നാമന്മാര്‍ തന്നെയായിരുന്നു.
ഗോമതി ടീച്ചനിറെ ക്ലാസ്സ്‌റൂം:വളരെ എളുപ്പം മറുപടി കൊടുത്തുകളഞ്ഞല്ലോ....!!!അഭിവാദ്യങ്ങള്‍
Deleteഞാന്‍ ഒരു മുസ്ലിം ആയതില്‍ ലജ്ജിക്കുന്നു. കാരണം രസൂലിനയോ അതിന്റെ വിഞാനതയോ അല്ല അവര്‍ ആഗ്രഹിക്കുന്നത്.മത്സരമാണ്.
ReplyDeleteമുസ്ലിം എന്നാല്‍ നേര്‍മാര്‍ഗത്തില്‍ ഉള്ള ജീവിതം എന്നെ അര്‍ത്ഥം ഉള്ളൂ.
അള്ളാഹു എന്നാല്‍ അറബിയില്‍ ഈശ്വരന്‍ എന്നെ അര്‍ത്ഥമുള്ളൂ.
സത്യാ വാന്‍ ആയി ആര്‍ ജീവിക്കുന്നോ അവന്‍ ദൈവ വഴിയില്‍ ആണ്.
ദൈവത്തിന്റെ വഴിയില്‍ സാജനും ഒന്നാമാനാകാം ..നിഷ്കളങ്കമായ കീഴ്വണക്കം താങ്കളെ സൃഷ്ടിച്ച താങ്കളുടെ നാതാണ് മാത്രമാക്കിയാല്‍ മതി ...
ReplyDeleteഖുര്ആുന്‍ ഇവിടെ ദൈവസമര്പ്പ ണത്തില്‍ ഒന്നാമന്മാരാവാനാണ് പ്രവാചകന്മാരോട് നിര്ദേശിക്കുന്നതും അവര്‍ അത് പ്രഖ്യാപിക്കുന്നതും.ഇനിയും അസ്ക്യത ഉണ്ടെകില്‍ ഇങ്ങനെ കരുതാം;തങ്ങളുടെ സമകാലീനരില്‍ ഒന്നാമന്‍ ആവാനാണ് ഓരോ പ്രവാചകനും നിര്ദേകശിക്കപ്പെട്ടത്.പ്രവാചകന്മാരൊക്കെയും ആ അര്ത്ഥ ത്തില്‍ ഒന്നാമന്മാര്‍ തന്നെയായിരുന്നു.
ReplyDeleteഎല്ലാ മുസ്ലിമിന്നും ഞാന്‍ ഒന്നാമന്‍ ആണ് യെന്നു പറയാന്‍ സാധിക്കാനും....അതിനു അള്ളാഹു തൗഫീക്ക് നല്‍കട്ടെ
Deleteഅപ്പോള്‍ സമകാലികന്മാരില്‍ മാത്രമേ മത്സരം ഉള്ളൂ അല്ലേ. അല്ലെങ്കില്‍ താന്കള്‍ മുഹമ്മടിനെക്കാലും മുമ്പന്‍ ആകട്ടെ എന്ന് ഞാനും ആശംസിക്കുന്നു.
ReplyDeleteസാജന്‍ സംഭവം തന്നെ...ഗോമതി ടീച്ചറിന്റെ കഥ മനസിയിലയില ..അല്ലെ ..
ReplyDelete.............
"വിശ്വസികള്‍ ഒന്നാമനാകാന്‍ ശ്രമിക്കണം.."
മല്‍സരം എന്ന് താന്‍ പറയുന്നത് പരിഹസിക്കാന്‍ ആണ്നല്ലോ..
ഗോമതി ടീച്ചറുടെ കഥപോലെയാണ് ഖുറാനിലെ കാര്യങ്ങള്‍ എന്ന് കണ്ടുപിടിച്ചവന്‍ അതിലും വലിയ സംഭവമാകും.
Deleteഒന്നാമന്‍ ആകല്‍ എന്ന് കൊണ്ടുള്ള വിവക്ഷ സാജന് മനസിലായി ചുമ്മാ അടവ് ഇറക്കല്ലേ ...എല്ലാരു ഒന്നാമന്‍ ആകാന്‍ ശ്രമിക്കുക എന്നാണ് വിവക്ഷ ....അപ്പൊ എത്രയ ഒന്നമാന്മാര്‍ എന്ന് പറഞു പരിഹസിക്കുക..typical apologetic ആയി സാജന്‍ വളര്‍ന്നു ..
Deleteചര്‍ച്ച ഇവടെ നിര്‍ത് സാജന്‍...
Deleteകുറഞ്ഞപക്ഷം ഇസ്ലാമികമാനം എന്ത് എന്ന് താങ്കള്‍ കണ്ടെതുക്ക
ഒന്നാമന്‍ ആകല്‍ എന്ന് കൊണ്ടുള്ള വിവക്ഷ സാജന് മനസിലായി ചുമ്മാ അടവ് ഇറക്കല്ലേ ...എല്ലാരു ഒന്നാമന്‍ ആകാന്‍ ശ്രമിക്കുക എന്നാണ് വിവക്ഷ ....അപ്പൊ എത്രയ ഒന്നമാന്മാര്‍ എന്ന് പറഞു പരിഹസിക്കുക..
ReplyDeleteഒന്നാമന്‍ എന്നതിന്റെ രണ്ടു വിവക്ഷകള്‍ ഞാന്‍ ബ്ലോഗില്‍ കൊടുത്തിട്ടുണ്ട്. പാലക്കാടന്‍ വായിച്ചു മനസിലാക്കുമല്ലോ.
Deleteപിന്നെ എല്ലാവരും വിശ്വാസത്തില്‍ ഒന്നാമന്‍മാരാകണം എന്നാ ഖുറാന്‍ സൂക്തം കൊണ്ട് വരൂ. അത് കണ്ടാല്‍ പിന്നെ ഞാന്‍ ഈ ബ്ലോഗില്‍ മറുപടി പറയേണ്ട കാര്യം വരുന്നില്ല. പാലക്കാടന്‍ ഊഹിക്കുന്നതിനു പകരം അങ്ങിനെ വല്ലതും ഉണ്ടെങ്കില്‍ കൊണ്ട് വരുമല്ലോ.