ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?

Saturday, March 20, 2010

വിശ്വാസികളുടെ പിതാവും മാതാവും

ഖുര്‍ ആന്‍ തന്നെ നബിയെ വിശ്വാസികളുടെ പിതാവാണെന്നും അല്ലെന്നും പറയുന്നു. ശ്രദ്ധിച്ചു വായിക്കുക..

33:6 പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക്‌ സ്വദേഹങ്ങളെക്കാളും അടുത്ത ആളാകുന്നു. അദ്ദേഹത്തിന്‍റെ ഭാര്യമാര്‍ അവരുടെ മാതാക്കളുമാകുന്നു. രക്തബന്ധമുള്ളവര്‍ അന്യോന്യം അല്ലാഹുവിന്‍റെ നിയമത്തില്‍ മറ്റു വിശ്വാസികളെക്കാളും മുഹാജിറുകളെക്കാളും കൂടുതല്‍ അടുപ്പമുള്ളവരാകുന്നു.

മുഹമ്മദ് നബി ദൈവത്തില്‍ നിന്നു വന്ന പ്രവാചകന്‍ എന്നു മുസ്ലീമുകള്‍ വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തെ അവരുടെ ആത്മീയ പിതാവായി കണക്കാക്കുന്നു. 33:6 വചനങ്ങള്‍ പ്രകാരം മുസ്ലീമുകള്‍ മുഹമ്മദ് നബിയെ വിശ്വാസികളുടെ പിതാവായും അദ്ദേഹത്തിന്റെ പത്നിമാരെ വിശ്വാസികളുടെ മാതാവായും കണക്കാക്കുന്നു. ഇതില്‍ തന്നെ ഒരു തെറ്റുണ്ട്. ഒരു പ്രവാചകന്‍ പിതാവായി കണക്കാക്കുന്നത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. ദൈവം അദ്ദേഹത്തെ പ്രവാചകനായി കണക്കാക്കുന്നു എന്നു കരുതുന്നതു കൊണ്ടാണ് അദ്ദേഹത്തെ പിതാവായി വിശ്വാസികള്‍ കണക്കാക്കുന്നത്. എന്തിന്റെ പേരിലാണ് അദ്ദേഹത്തിന്റെ ഭാര്യമാര്‍ വിശ്വാസികളുടെ മാതാവാകുന്നത്? ദൈവത്തിന്റെ ഒരു വെളിപാടും നബിപത്നിമാര്‍ക്ക് ലഭിച്ചിട്ടില്ല. ആ വിഷയത്തിലേക്ക് അവസാനം തിരിച്ചു വരാം. ആദ്യം പിതൃത്വം പരിശോദിക്കാം.

അതേ അദ്ധ്യായത്തില്‍ തന്നെ കാണാം മുഹമ്മദ് നബി തന്റെ പിതാവ് എന്ന സ്ഥാനം നിഷേധിക്കുന്നത്...

33:40 മുഹമ്മദ്‌ നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷെ, അദ്ദേഹം അല്ലാഹുവിന്‍റെ ദൂതനും പ്രവാചകന്‍മാരില്‍ അവസാനത്തെ ആളുമാകുന്നു.അല്ലാഹു ഏത്‌ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു

എല്ലാ കാര്യത്തിലും അറിവുള്ള അല്ലാഹു തന്നെയാണ് മുഹമ്മദ് ആരുടേയും പിതാവല്ല എന്ന് പറയുന്നത്. (rijal എന്ന പദം ‘ആണുങ്ങളെ‘ (പുരുഷന്മാരെ) എന്നു മാത്രമല്ല ‘ആളുകളെ‘ എന്ന അര്‍ത്ഥത്തിലും ഉപയോഗിക്കുന്നുണ്ട്. പുരുഷന്മാര്‍ എന്നു തന്നെ അര്‍ത്ഥമെടുത്താലും അതു 33:6 ന്റെ പകുതി നിഷേധമാണ്)

33:40 ന്റെ പശ്ചാത്തലം: ദത്തുപുത്രനായ സൈദിനെ പുത്രസ്ഥാനത്തു നിന്നു അയോഗ്യനാക്കുന്നതു വഴി അയാളുടെ ഉപേക്ഷിക്കപ്പെട്ട ഭാര്യ വിവാഹം കഴിക്കുന്ന സന്ദര്‍ഭത്തിലാണ് ഈ വചനം അവതരിച്ചത്.

ഈ ഭാഗം വിശ്വാസികളുടെ പിതാവ് എന്നര്‍ത്ഥത്തിലല്ല, രക്തബന്ധു എന്നര്‍ത്ഥത്തിലാണ് നബി ഉപയോഗിച്ചത് എന്നാണ് മുസ്ലീമുകള്‍ കരുതുന്നത്. അങ്ങിനെ വിശ്വസിക്കാനാണ് എളുപ്പവും. കാ‍രണം ഈ വചനം അവതരിക്കുന്ന സമയത്ത് മുഹമ്മദ് നബിക്ക് പെണ്‍‌മക്കളേ ഉണ്ടായിരുന്നുള്ളൂ.

പക്ഷേ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഉണ്ട്. ഈ വചനം അവതരിച്ചത് AD 627-628 ലും ഇബ്രാഹിം എന്ന ആണ്‍ കുഞ്ഞ് മുഹമ്മദ് നബിക്ക് ജനിച്ചത് AD630 ലും ആണ്. 33:40 ല്‍ മുഹമ്മദ് നബി ഒരു പുരുഷന്റേയും പിതാവല്ല എന്ന്‍ പറഞ്ഞത് ആത്മീയമായി എടുക്കുകയാണെങ്കില്‍ അത് 33:6 നെ ഖണ്ഡിക്കുന്നു. ഇനി 33:40 ബ്ലെഡ് റിലേഷനെ ഉദ്ദേശിക്കുന്നുവെങ്കില്‍ മുഹമ്മദ് നബി ഒരു പുരുഷന്റ പിതാവായിട്ടുണ്ട്. (താന്‍ ഭാവിയില്‍ ഒരു പുരുഷന്റെ പിതാവാകും എന്നത് മുഹമ്മദ് നബിക്ക് അറിയില്ലെങ്കിലും അല്ലാഹുവിനെങ്കിലും അറിയേണ്ടതാണ്). ആ നിലയ്ക്ക് 33:40 ലെ വചനം ആ അര്‍ത്ഥത്തിലും തെറ്റി.

ഈ പുത്രനും ചെറുപ്പത്തില്‍ തന്നെ മരിക്കുകയാണുണ്ടായത്. ആ സമയത്ത് മുഹമ്മദ് നബിയുടെ മുന്‍ ഭാര്യയുടെ ഒരു പ്രസ്താവന വളരെ രസകരം...
അദ്ദേഹം ഒരു പ്രവാചകനായിരുന്നുവെങ്കില്‍, അദ്ദേഹത്തിനു ഏറ്റവും പ്രിയപ്പെട്ടവര്‍ മരിക്കില്ലായിരുന്നു
(The History of Al-Tabari, volume IX, p. 136)

ശ്രദ്ധിക്കുക 33:6 അവതരിക്കുന്ന സമയത്ത് ഈ സ്ത്രീയും വിശ്വാസികളുടെ മാതാവായിരുന്നു. മകന്‍ ഇബ്രാഹിം മരിച്ച അവസരത്തില്‍ ഈ സ്ത്രീയെ നബി ഉപേക്ഷിച്ചു. ഈ മുന്‍ ഭാര്യയും വിശ്വാസികളുടെ മാതാവ് എന്ന ഗണത്തില്‍ ഉള്‍പ്പെടുമോ ആവോ?

രാഷ്ട്രപിതാവായ ഗാന്ധിജിയെ ഈ വിഷയത്തില്‍ ഒരു മുസ്ലീം ബ്ലോഗര്‍ താരതമ്യപ്പെടുത്തികണ്ടു.
ഗാന്ധിജിയെയാണ് ഇന്ത്യയുടെ രാഷ്ട്രപിതാവായി കണക്കാക്കുന്നത്. അപ്പോള്‍ ഇന്ത്യക്ക് രാഷ്ട്രമാതാവ് ഇല്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ചോദ്യം ശരിയാണ്. പക്ഷേ എന്തുകൊണ്ട് രാഷ്ട്രമാതാവ് ഇല്ലാതായി എന്നദ്ദേഹം മനസ്സിലാക്കിയില്ല. ഗാന്ധിജിക്ക് ഭാര്യയുണ്ടായിരുന്നില്ലേ? ഉവ്വ്. ആരേങ്കിലും ആ സ്ത്രീയെ രാഷ്ട്രമാതാവാക്കിയോ? ഇല്ല. കാരണം, രാഷ്ട്രത്തിന്റെ സ്വതന്ത്യത്തിനു വേണ്ടി ഗണ്യമായ രീതിയില്‍ ഒന്നും സംഭവന അവര്‍ നല്‍കിയില്ലായിരുന്നു.

ആധുനിക വൈദ്യശാസ്ത്രത്തിനും മറ്റുമൊക്കെ ‘പിതാക്കന്മാരുണ്ട്‘ . എതുകൊണ്ട് മാതാക്കള്‍ ഉണ്ടായില്ല?? അവര്‍ക്ക് ഭാര്യമാര്‍ ഉണ്ടായിരുന്നില്ലേ?

ഇവിടെ എന്തര്‍ത്ഥത്തിലാണ് നബിയുടെ ഭാര്യമാര്‍ വിശ്വാസികളുടെ മാതാവാകുന്നത്? അവര്‍ നബിയുടെ ഭാര്യയായി പോയതിനാലോ? അതിലും കഷ്ടം ഈ വിധവകളെ ആര്‍ക്കും വിവാഹം കഴിച്ച് അവര്‍ക്ക് ‘സംരക്ഷണം‘ നല്‍കാന്‍ കഴിഞ്ഞില്ല എന്നതാണ്. വിശ്വാസികളുടെ പിതാവാണെങ്കില്‍ വിധവകളേയും കുഞ്ഞു വിശ്വാസിനികളേയും വരെ വിവാഹം കഴിച്ച് അവര്‍ക്ക് ‘സംരക്ഷണം‘ നല്‍കിയ മഹാനും. ഇതില്‍ എന്തേങ്കിലും ഇരട്ടത്താപ്പ് അവിശ്വാസികള്‍ക്ക് തോന്നിയാല്‍ അവരെ അവഗണിക്കാനും വിശ്വാസികള്‍ക്ക് കഴിയും എന്ന് കരുതുന്നു.

26 comments:

  1. ലത്തീഫും കൂട്ടരും ഇതേ വിഷയം ഒന്നിലേറെ ആഴ്ച ചര്‍ച്ച ചെയ്തിട്ടും എനിക്കിതിന്റെ വ്യക്തമായ ഉത്തരം കിട്ടിയിട്ടില്ല. പല കമന്റുകളും മോഡറേഷനില്‍ കുരുങ്ങി കിടക്കുന്നു. അതിനാല്‍ അതേ വിഷയം വീണ്ടും പോസ്റ്റുന്നു.

    ഇതില്‍ കമന്റുന്നതിനു മുമ്പു പോസ്റ്റ് മുഴുവന്‍ വായിച്ചു എന്നു സ്വയം ബോധ്യപ്പെടുത്തുക.അതിനു ശേഷം വിഷയത്തില്‍ ഊന്നി മറുപടി പറയുക.

    ReplyDelete
  2. പ്രിയ സാജന്‍

    ഖുര്‍ആനിനെ ക്കുറിച്ചുള്ള നല്ല സംശയങ്ങള്‍ക്കുള്ള വേദി ആകട്ടെ ഈ ബ്ലോഗ്‌ ... അത്തരം കഴമ്പുള്ള സംശയങ്ങള്‍ താങ്കള്‍ ഉന്നയിക്കുമെന്നും പ്രതീക്ഷിക്കുന്നു ...പക്ഷെ താങ്കളുടെ ഈ സംശയം , ഉണ്ടാക്കിയതല്ലേ എന്നൊരു സംശയം എനിക്കുണ്ട് ..കാരണം താങ്കള്‍ ഉന്നയിച്ച വി.ഖുറാന്‍ 33:6 ല്‍ പ്രവാചകന്‍ വിശ്വാസികളുടെ പിതാവാണ് എന്ന് പറയുന്നില്ല .പിന്നെ എങ്ങിനെയാണ് അത് 33:40 ലെ വചനത്തിനു വൈരുദ്ധ്യം ആകുക ? ...

    സത്യവിശ്വാസികള്‍ക്ക്‌ സ്വദേഹങ്ങളെക്കാളും അടുത്ത ആളാകുന്നു പ്രവാചകന്‍ എന്ന് പറയുന്നത് എങ്ങിനെയാണ് അത് പിതാവായതിനാല്‍ എന്ന് താങ്കള്‍ വായിച്ചെടുത്തത് ..???

    33:40 ല്‍ "മുഹമ്മദ്‌ നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. " എന്നാ വചനം വളരെ വ്യക്തമാണ് കാരണം പ്രവാചകന് ആണ്‍ മക്കള്‍ ആ വചനം ഇറങ്ങുന്ന സമയത്ത് ഉണ്ടായിരുന്നില്ല പെന്‍ മക്കളെ ഉണ്ടായിരുന്നുള്ളൂ ..

    സുഹൃത്തേ .. ഖുര്‍ആനിനെ ക്കുറിച്ച് ആയാലും ബൈബിളിനെ ക്കുറിച്ച് ആയാലും അറിയാനുള്ള ആകാംഷ കൊണ്ട് ചര്‍ച്ച ചെയ്യുന്നതും ചില കാര്യങ്ങള്‍ വ്യക്തമാകാനും വേണ്ടി ചര്‍ച്ച ചെയ്യുന്നത് നല്ലതാണ് ..പക്ഷെ, സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തി സ്വന്തം വകയായി interpretation നടത്തി , ഒരു വേദ ഗ്രന്ഥത്തെ തെറ്റി ദ്ധരിപ്പിക്കുന്നത് ഒരു നല്ല ക്രിസ്ത്യാനിക്ക് യോജിക്കുമെന്നു ഞാന്‍ കരുതുന്നില്ല ..

    താങ്കള്‍ക്കു നന്മകള്‍ നേരുന്നു...
    സ്നേഹത്തോടെ

    ReplyDelete
  3. ഫൈസല്‍, താങ്കള്‍ എന്താണ് പറഞ്ഞു വരുന്നത്... നബി വിശ്വാസികളുടെ പിതാവല്ലെന്നോ? പിന്നെ എന്തിന്റെ അടിസ്ഥാനത്തില്‍ ആണ് നബിപത്നിമാരെ വിശ്വാസികളുടെ മാതാക്കള്‍ ആക്കിയത്. നബി വിശ്വാസികളുടെ പിതാവല്ല എന്ന് നിങ്ങള്‍ അംഗീകരിച്ചാല്‍, ഞാന്‍ ബ്ലോഗിന്റെ അടിയില്‍ കൊടുത്ത ഇരട്ടത്താപ്പിന് സാധൂകരണം ആയി.

    ചില ചോദ്യങ്ങള്‍ കൂടി മറുപടി കിട്ടാതെ കിടക്കുന്നു.
    ഉദ്ദാ: മകന്‍ ഇബ്രാഹിം മരിച്ച അവസരത്തില്‍ ഈ സ്ത്രീയെ നബി ഉപേക്ഷിച്ചു. ഈ മുന്‍ ഭാര്യയും വിശ്വാസികളുടെ മാതാവ് എന്ന ഗണത്തില്‍ ഉള്‍പ്പെടുമോ ആവോ?



    ഒരു വേദ ഗ്രന്ഥത്തെ തെറ്റി ദ്ധരിപ്പിക്കുന്നത് ഒരു നല്ല ക്രിസ്ത്യാനിക്ക് യോജിക്കുമെന്നു ഞാന്‍ കരുതുന്നില്ല ..

    ബൈബിള്‍ വികലമായി വ്യാഖ്യാനിക്കുമ്പോള്‍ അത് നല്ല മുസ്ലീമിനു യോജിക്കുമോ എന്ന് ചോദിച്ചിരിന്നുവെങ്കില്‍, ഈ ബ്ലോഗ് തന്നെ ഉണ്ടാകുമായിരുന്നില്ല.

    ശ്രദ്ധിക്കുക: ബ്ലോഗറുടെ യോഗ്യത ഉത്തരം തരുമ്പോള്‍ പരിശോദിക്കേണ്ടതുണ്ടോ? അയാള്‍ നല്ല ക്രിസ്ത്യാനിയോ ചീത്ത ക്രിസ്ത്യാനിയോ യുക്തിവാദിയോ ആയികൊള്ളട്ടേ. അതും ചോദ്യവുമായി യാതൊരു ബന്ധവുമില്ല.

    ReplyDelete
  4. സാജന്‍ എന്റെ ചോദ്യം വളരെ വ്യക്തമായും ഇതാണ് ..ഖുറാനില്‍ എവിടെയെങ്കിലും പ്രവാചകന്‍ വിശ്വാസികളുടെ പിതാവാണ് എന്ന് പറഞ്ഞിട്ടുണ്ടോ എന്നതാണ് ? ( ഉണ്ടോ ഇല്ലെയോ എന്ന് വ്യക്തമാക്കണം )

    പിന്നെ പ്രവാചകന്റെ ഭാര്യമാര്‍ വിശ്വാസികളുടെ മാതാക്കള്‍ ആണെന്ന് പറഞ്ഞത് കൊണ്ട് പ്രവാചകന്‍ പിതാവാണ് എന്ന് താങ്കള്‍ വ്യാഖ്യനിച്ചതാണ് .അല്ലാതെ ഖുറാന്‍ പറഞ്ഞതല്ല .സത്യവിശ്വാസികള്‍ക്ക്‌ സ്വദേഹങ്ങളെക്കാളും അടുത്ത ആളാകുന്നു പ്രവാചകന്‍ എന്ന് ഖുറാന്‍ വ്യക്തമായി പറഞ്ഞത് ശ്രദ്ധിക്കുക ..അതിനര്‍ത്ഥം പിതാവ് ആണ് എന്നാണോ ? ഒരാള്‍ക്ക്‌ പിതാവ് സ്വന്തം ദേഹത്തെക്കാള്‍ അടുത്ത ആളാകുമോ ? ഇല്ല , ആശയ പരമായി വിഭിന്ന ചേരിയിലുള്ള ഒരാള്‍, അത് പിതാവാകട്ടെ പുത്രനാകട്ടെ മറ്റു വല്ലവരുമാകട്ടെ , മറ്റൊരാള്‍ക്ക് എല്ലായ്പ്പോഴും സ്വന്തത്തെക്കാള്‍ വലുതാകില്ല .. പറയട്ടെ എനിക്ക് എന്റെ പിതാവിനേക്കളും പ്രിയപ്പെട്ടത് പ്രവാചകന്‍ ആവണം എങ്കില്‍ , പ്രവാചകന്‍ എന്റെ പിതാവായാല്‍ പോരല്ലോ .. അതെഉ കൊണ്ടാണ് ഖുറാന്‍ പറഞ്ഞത് സത്യവിശ്വാസികള്‍ക്ക്‌ സ്വദേഹങ്ങളെക്കാളും അടുത്ത ആളാകുന്നു പ്രവാചകന്‍ എന്ന് . അവിടെ പിതാവ് എന്നാ പദം ഉപയോഗിക്കാത്തതും അത് കൊണ്ട്തന്നെ ..

    പിന്നെ ആലങ്കാരികം ആയി പറയുന്ന പദങ്ങള്‍ യഥാര്‍ത്ഥ പദത്തിന്റെ അതെ പോലെയാണോ നാം കണക്കാക്കുക ? അങ്ങിനെയെങ്കില്‍ സമാധാനം ഉണ്ടാക്കുന്നവര് ഭാഗ്യവാന്മാര്; അവര് ദൈവത്തിന്റെ പുത്രന്മാര് എന്നു വിളിക്കപ്പെടും.. എന്ന് ബൈബിളില്‍ പറയുന്നത് അതെ അര്‍ത്ഥത്തില്‍ എടുത്താല്‍ യേശു മാത്രമല്ലല്ലോ സമാധാനം ഉണ്ടാക്കുന്നവര്‍ ഒക്കെ ദൈവത്തിന്റെ പുത്രന്മാര്‍ ആവില്ലേ ?

    വീണ്ടും പറയട്ടെ , ബൈബിള്‍ വികലമായി വ്യാഖ്യാനിക്കുന്നത് ഒരു യഥാര്‍ത്ഥ മുസ്ലിമിന് യോജിച്ചതല്ല .. മറ്റു വേദ ഗ്രന്ഥങ്ങള്‍ വികലമായി വ്യാഖ്യാനിക്കുന്നത് , ഞാന്‍ മനസ്സിലാക്കിയിടത്തോളം യഥാര്‍ത്ഥ ക്രിസ്ത്യാനിയുടെ രീതിയും അല്ല ... അത് അങ്ങോട്ടും ഇങ്ങോട്ടും ഓര്‍മ്മിപ്പിക്കുന്നത് നല്ല രീതിയാണ് എന്നാണു ഞാന്‍ മനസ്സിലാക്കുന്നത് എന്റെ ബ്ലോഗിലെ പുതിയ പോസ്റ്റില്‍ ഞാന്‍ അത് സൂചിപ്പിച്ചിട്ടും ഉണ്ട് .. ബ്ലോഗ്ഗര്‍ സജിയെപ്പോലുള്ളവര്‍ അതിനെ പിന്താങ്ങിയിട്ടുമുണ്ട് ..

    കഴിഞ്ഞ ആറു മാസത്തെ ,ബ്ലോഗ്ഗില്‍ വരാന്‍ പറ്റാത്ത ഇടവേളയില്‍ എന്തുണ്ടായി എന്ന് എനിക്ക് അറിയുകയും ഇല്ല . പക്ഷെ ഒരു തെറ്റ് മറ്റൊരു തെറ്റ് കൊണ്ട് ന്യായീകരിക്കാന്‍ കഴിയും എന്ന്ഞാന്‍ വിശ്വസിക്കുന്നും ഇല്ല

    ReplyDelete
  5. ഖുറാനില്‍ എവിടെയെങ്കിലും പ്രവാചകന്‍ വിശ്വാസികളുടെ പിതാവാണ് എന്ന് പറഞ്ഞിട്ടുണ്ടോ എന്നതാണ് ? ( ഉണ്ടോ ഇല്ലെയോ എന്ന് വ്യക്തമാക്കണം )

    ഒന്നാമതായി ഞാന്‍ പറഞ്ഞത് ആത്മീയ പിതാവ് എന്നര്‍ത്ഥത്തിലാണ്. (ബ്ലോഗ് ശ്രദ്ധിക്കുക) . “വിശ്വാസികളുടെ പിതാവ്“ എന്ന പദങ്ങള്‍ ഞാന്‍ കണ്ടിട്ടില്ല.(വ്യക്തമാക്കിയിരിക്കുന്നു) പക്ഷേ താങ്കള്‍ തന്നയല്ലേ പറഞ്ഞത് സന്ദര്‍ഭവും സാഹചര്യവും നോക്കി വേണം അര്‍ത്ഥം കൊടുക്കാന്‍ എന്ന്. ആന്തരാര്‍ത്ഥം നോക്കി മനസ്സിലാക്കിയപ്പോള്‍ അതു പ്രശ്നമായി.

    ഇത് എന്റെ കണ്ടു പിടുത്തമല്ല. Abdullah Yusuf Ali എഴുതിയ ഖുര്‍ ആനിന്റെ സൈഡ് നോട്ടില്‍ ഉള്ളതാണിത് The Holy Quran, p 1,104 സൈഡ് നോട്ട് 3,674.
    അതിലാണെഴുതിയത് നബി വിശ്വാസികള്‍ക്ക് ആത്മീയ പിതാവിന്റെ പോലെയെന്ന്. (അദ്ദേഹം എഴുതിയത് താങ്കല്‍ക്ക് ബോധിച്ചില്ലെങ്കില്‍ താഴെ പറയുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയൂ)

    വിശ്വാസികള്‍ക്ക് നബിയുടെ പത്നിമാര്‍ മാതാക്കള്‍ ആകുന്നത് എങ്ങിനെയാണ്? വിശ്വാസികളെ മുഴുവന്‍ പ്രസവിച്ചിരിക്കുന്നത് നബിയുടെ പത്നിമാരാണോ? അല്ലല്ലോ ? എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ ആത്മീയ മാതാക്കളാണെന്ന്? ഉണ്ടോ ഇല്ലയോ ?

    സൌകര്യത്തിനായി എടുത്തെഴുതാം.
    33:6 പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക്‌ സ്വദേഹങ്ങളെക്കാളും അടുത്ത ആളാകുന്നു. അദ്ദേഹത്തിന്‍റെ ഭാര്യമാര്‍ അവരുടെ മാതാക്കളുമാകുന്നു.

    ഇതില്‍ ബോള്‍ഡ് ആയി കാണിച്ചിരിക്കുന്നത് താങ്കള്‍ പ്രൂവ് ചെയ്യ്. അതിന്റെ അര്‍ത്ഥം എനിക്കു വിശ്വദീകരിച്ചു തരൂ. സന്ദര്‍ഭവും ആശയം വ്യക്തമായിട്ട് മുന്നോ‍ട്ട് പോകാം.
    (എനിക്ക് ഖുര്‍ ആനിനെ തെറ്റായിട്ടു വ്യാഖ്യാനിക്കണം എന്നില്ല. ശരിയായ വ്യാഖ്യാനം താങ്കള്‍ക്ക് തരൂ. പക്ഷേ ഒരു പന്തിയില്‍ രണ്ട് വിളമ്പ് പറ്റില്ല)

    ReplyDelete
  6. ഖുര്‍ആന്‍ അദ്ധ്യായം 4 സൂക്തം 11 ല്‍ ഇങ്ങനെ ഒരു വാചകം ഉണ്ട്:

    നിങ്ങളുടെ പിതാക്കളിലും നിങ്ങളുടെ മക്കളിലും ഉപകാരം കൊണ്ട്‌ നിങ്ങളോട്‌ ഏറ്റവും അടുത്തവര്‍ ആരാണെന്ന്‌ നിങ്ങള്‍ക്കറിയില്ല

    ഖുര്‍ആന്‍ അദ്ധ്യായം 4 സൂക്തം 22 : നിങ്ങളുടെ പിതാക്കള്‍ വിവാഹം ചെയ്ത സ്ത്രീകളെ നിങ്ങള്‍ വിവാഹം കഴിക്കരുത്‌; മുമ്പ്‌ ചെയ്തുപോയതൊഴികെ. തീര്‍ച്ചയായും അത്‌ ഒരു നീചവൃത്തിയും വെറുക്കപ്പെട്ട കാര്യവും ദുഷിച്ച മാര്‍ഗവുമാകുന്നു

    സൂക്തം 11 ല്‍ തന്നെ മാതാപിതാക്കള്‍ എന്നും മാതാവ് എന്ന് ഉപയോഗിച്ചിട്ടുണ്ട്. മാതാവ് എന്നുപറയുമ്പോള്‍ തുല്യമായ വചനം പിതാവ് എന്നല്ലേ? പിതാക്കള്‍ എന്ന് പറഞ്ഞാല്‍ അച്ഛന്‍മാര്‍ എന്നാണോ അര്‍ത്ഥമാക്കുന്നത്? ഒരാള്‍ക്ക്‌ ഒരു മാതാവും ഒന്നിലധികം പിതാക്കന്മാരും കണ്ടേക്കാം എന്നാണോ?

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. പ്രിയ സാജന്‍ ,

    അങ്ങിനെയെങ്കില്‍ സമാധാനം ഉണ്ടാക്കുന്നവര് ഭാഗ്യവാന്മാര്; അവര് ദൈവത്തിന്റെ പുത്രന്മാര് എന്നു വിളിക്കപ്പെടും, എന്നതും ദാവീദിനെ ദൈവ പുത്രന്‍ എന്ന് ബൈബിളില്‍ വിളിക്കുന്നതും യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ആണോ ? ? ശ്രദ്ധിക്കുക ഇവിടെ ഒന്നും ആത്മീയ പുത്രന്മാര്‍ എന്ന് പറഞ്ഞിട്ടില്ല ..പുത്രന്മാര്‍ എന്നെ പറഞ്ഞിട്ടുള്ളൂ .. എന്ന് കരുതി താങ്കള്‍ വിശ്വസിക്കുന്നുണ്ടോ ദാവീദും, സമാധാനം ഉണ്ടാക്കുന്നവരും എല്ലാം യേശുവിനെപ്പോലെ തന്നെ യുള്ള ദൈവ പുത്രന്മാര്‍ ആണ് എന്ന് ? ( ഉത്തരം പറഞ്ഞില്ല, ഒരു പന്തിയില്‍ തന്നെയുള്ള രണ്ടു വിളമ്പ് അല്ലേഇത് ? )

    പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക്‌ സ്വദേഹങ്ങളെക്കാളും അടുത്ത ആളാകുന്നു. അദ്ദേഹത്തിന്‍റെ ഭാര്യമാര്‍ അവരുടെ മാതാക്കളുമാകുന്നു. .. ഇതില്‍ നിന്നും വിശ്വാസികള്‍ക്ക് പ്രാവാചകന്‍ സ്വദേഹങ്ങളെക്കാളും അടുത്ത , അതായത് പിതാവിനേക്കാളും മാതാവിനെക്കാലും , എന്തിനു സ്വന്തത്തെക്കാളും അടുത്ത ആളാണ്‌ എന്ന് ഖുറാന്‍ വ്യക്തമായും പറഞ്ഞിരുക്കുന്നു .. പിന്നെ പിതാവ് എന്ന് ആരെങ്കിലും വ്യാഖ്യനിചിട്ടുന്ടെങ്കില്‍ അത് അവരുടെ വ്യാഖ്യാനം മാത്രമാണ് . ഖുറാന്‍ പറഞ്ഞതല്ല എന്ന് ദയവായി മനസ്സിലാക്കുക

    പിന്നെ , ഒരു ഉദാഹരണത്തിന് , എന്റെ വീടിനു തൊട്ടടുത്ത്‌ താമസിക്കുന്ന ,എന്നെ ഹൈ സ്കൂളില്‍ കണക്കു പഠിപ്പിച്ച ഒരു സാറുണ്ട്‌ .. അദ്ദേഹം ഞങ്ങളോട് വളരെ friendly ആയി പെരുമാറുന്ന ആളാണ്‌ , അതിനാല്‍ അദ്ദേഹത്തെ ഒരു ചേട്ടനായും പലപ്പോഴും ഒരു സുഹൃത്തായും ആണ് എനിക്ക് പലപ്പോഴും അനുഭവപ്പെടാറ് , എന്നാല്‍ അദ്ദേഹത്തിന്റെ ഭാര്യ , (ഹൗസ് വൈഫ്‌ ആണ് ) , ഞങ്ങള്‍ക്ക് അമ്മയെപ്പോലെയാണ് ... സാറിന്റെ ഭാര്യ എന്ന പരിഗണയില്‍ ആണ് ഞങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ഭാര്യ , ഞങ്ങള്‍ക്ക് അമ്മയെപ്പോലെ പ്രിയപ്പെട്ടതാകുന്നത് .. അല്ലാതെ അവര്‍ ഞങ്ങളെ പഠിപ്പിച്ചിട്ടൊന്നുമല്ല .. സാറിന്റെ ഭാര്യ അമ്മയെപ്പോലെ എന്ന് പറഞ്ഞാല്‍ സാറ് എനിക്ക് അചെനെപ്പോലെ എന്ന് അര്‍ഥം വരുന്നില്ല.. പ്രത്യേകിച്ചും ഞാന്‍ ആദ്യമേ, അദ്ദേഹം എനിക്ക് ചെട്ടനെപ്പോലെയും സുഹൃതിനെപ്പോലെയും ആണ് എന്ന് പറഞ്ഞ സ്ഥിതിക്ക് ..കാരണം ഒരു പാട് തമാശ പറയുന്ന , എന്നോട് വളരെ സൗഹൃദത്തോടെ പെരുമാറുന്ന, വെകെഷന് വരുമ്പോള്‍ എന്റെ കൂടെ വണ്ടിയില്‍ പുറത്തു കറങ്ങാന്‍ വരുന്ന സാറിനെ ഒരിക്കലും അച്ഛന്റെ സ്ഥാനത്ത് ഞാന്‍ കണ്ടിട്ടില്ല . എനിക്ക് ഏറ്റവും പ്രിയപ്പെട്ട സാറിന്റെ ഭാര്യയെ , എനിക്ക് ഒന്നും പഠിപ്പിച്ചു തന്നിട്ടില്ലെങ്കില്‍ പോലും ഞാന്‍ , ഒരു സാറിനോടുള്ള ബന്ധത്തിന്റെ തീവ്രത മൂലമാകാം , ഒരാപാട് ബഹുമാനിക്കുന്നു , ആദരിക്കുന്നു .. അമ്മെയെപ്പോലെ .

    ഇവിടെ ഖുറാന്‍ ,ആദ്യം പറയുന്നു , പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക്‌ സ്വദേഹങ്ങളെക്കാളും അടുത്ത ആളാകുന്നു. എന്ന് (വളരെ വ്യക്തമാണ് ഇത്) ..അഥവാ ഭൂമിയിലെ ഏതു ബന്ധങ്ങളെക്കാളും വലുത് എന്നര്‍ത്ഥം , അദ്ദേഹത്തിനോടുള്ള ഈ സ്നേഹം കാരണം , പ്രവാചകനോടുള്ള ആദരവ് കാരണം , അദ്ദേഹത്തിന്‍റെ ഭാര്യമാരെ അവര്‍ വിശ്വാസികളുടെ മാതാക്കളുമാകുന്നു എന്ന നിലയില്‍ ആദരിക്കണം, നല്ല നിലയില്‍ വര്ത്തിക്കണം എന്ന് പറയുന്നു ... ഒരാളോടുള്ള കറ കളഞ്ഞ ബഹുമാനവും കൊണ്ട് നാം അവരുടെ കുടുംബാംഗങ്ങളെ ആദരിക്കും എന്നതില്‍ എന്ത് അസ്വാഭാവികതയാണുള്ളത്‌ സുഹൃത്തേ ?

    ReplyDelete
  9. ഫൈസല്‍,

    (ദൈവപുത്രന്‍ എന്ന് വിളിക്കപ്പെടാന്‍ ആര്‍ക്കും യോഗ്യത നേടാം, അതില്‍ ഉള്ള കൊളുത്ത് തത്കാലം ഞാന്‍ വിടുന്നു. അത് ഇവിടുത്തെ വിഷയമല്ലാത്തതു കൊണ്ട്).

    എനിക്ക് അക്ഷരം കുഴിക്കാന്‍ താത്പര്യമില്ല. അതുകൊണ്ടാണ് 33:6 ലെ മാതാവ് എന്ന് പറഞ്ഞപ്പോള്‍, അതിന്റെ ഔദ്യോഗിക വിശദീകരണവും വായിച്ച് ‍ ‘ആത്മീയ‘ മാതാവ് എന്നര്‍ത്ഥം എടുത്തത്. അതേ വിശദീകരണത്തില്‍ നബിയും ആത്മീയ പിതാവ് എന്നര്‍ത്ഥത്തില്‍ തന്നെ എടുത്തു. നബി ആത്മീയപിതാവെന്ന് വിളിക്കപ്പെടാന്‍ യോഗ്യനല്ലെങ്കില്‍ ആത്മീയ മാതാവ് എന്ന പ്രയോഗം തെറ്റാണെന്നാണ് ഞാന്‍ ചൂണ്ടി കാട്ടിയത്. (അല്ലെങ്കില്‍ എന്ന പ്രയോഗം ശ്രദ്ധിക്കുക )

    താങ്കളാണ് പറഞ്ഞത് പിതാവ് എന്ന പദം അവിടെ ഇല്ലാത്തതിനാല്‍ ആ അര്‍ത്ഥം കോടുക്കാന്‍ പറ്റുമോ എന്ന്. എന്നിട്ടു താങ്കള്‍ തന്നെ പറയുന്നു നബി പിതാവിനേക്കാളും ഉയിര്‍ന്ന സ്ഥാനമാണ് ഉള്ളതെന്ന്. അതു ഞാന്‍ അംഗീകരിച്ചു കൊണ്ട് തന്നെയാണ് നബിയെ ആത്മീയ പിതാവെന്ന് ഞാന്‍ സൂചിപ്പിച്ചത്. (താങ്കളതിലെ പിതാവ് എന്നു മാ‍ത്രമേ കാണുകയുണ്ടായുള്ളൂ. ബ്ലോഗില്‍ ശ്രദ്ധിക്കുക)

    (സാറിന്റേയും അദ്ദേഹത്തിന്റേ ഭാര്യയുടേയും ഉദ്ദാഹരണത്തിന്റെ വിശദീകരണം പോരാ. ഒരാളെ ചേട്ടനായി കാണുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ ഭാര്യയെ ചേട്ടത്തി ആയാണ് കാണേണ്ടത്. അല്ലാതെ അമ്മയായല്ല. ഒരാളെ അനിയനായി കാണുന്നുവെങ്കില്‍ അയാളുടെ ഭാര്യയെ അനിയത്തിയായി കാണണം. ഒരാളെ സുഹൃത്തായി കാണുന്നുവെങ്കില്‍ അയാളുടെ ഭാര്യയെ സുഹൃത്തായി കാണണം അല്ലാതെ അമ്മയായല്ല കാണേണ്ടത്. താങ്കള്‍ സാറിന്റെ ഭാര്യയെ അമ്മയായി കാണുന്നു. അതില്‍ എനിക്ക് തെറ്റുതോന്നുന്നില്ല്ല. കാരണം നമ്മള്‍ മാതാപിതാഗുരു ദൈവം എന്ന് കേട്ട് വളര്‍ന്നവരാണ്. അതുകൊണ്ട് ഗുരു നാഥനെ അച്ഛന്റെ സ്ഥാനത്താണ് കാണേണ്ടത്. (സുഹൃത്തായി കാണുന്നതില്‍ തെറ്റില്ല; പക്ഷേ അങ്ങിനെയെങ്കില്‍ അദ്ദേഹത്തിന്റെ ഭാര്യയെ സുഹൃത്തായി കാണണം എന്നാണ് എന്റെ പക്ഷം. ഇത് വെറും ഉദാഹരണം എന്നതുകൊണ്ട് അതു വിടാം)


    ഒരാളോടുള്ള കറ കളഞ്ഞ ബഹുമാനവും കൊണ്ട് നാം അവരുടെ കുടുംബാംഗങ്ങളെ ആദരിക്കും എന്നതില്‍ എന്ത് അസ്വാഭാവികതയാണുള്ളത്‌ സുഹൃത്തേ ?
    തീര്‍ച്ചയായും ഒരു അപാകതയും ഇല്ല. ഒരാളെ ആത്മീയപിതാവായി കാണുന്നു. അദ്ദേഹത്തിന്റെ പത്നിമാരെ ആത്മീയമാതാവായി കാണുന്നു. രണ്ടു പേര്‍ക്കും ബഹുമാനം കൊടുക്കുന്നതു കൊണ്ട് ഒരു അപാകതയും ഞാന്‍ കാണുന്നില്ല.
    അവര്‍ വിശ്വാസികളെ എങ്ങിനെ കാണുന്നു എന്നതും പ്രധാനമാണ്. അവര്‍ക്ക് വിശ്വാസികള്‍ ആത്മീയ മക്കളാണ്. (ആണോ അല്ലയോ? വ്യക്തമാക്കണം)
    അത്മീയ മാതാവിനെ അത്മീയമക്കള്‍ വിവാഹം കഴിക്കുന്നത് തെറ്റാണ്. ഞാന്‍ നൂറു വട്ടം അംഗീകരിക്കാം. അതുപോലെ തന്നെ അത്മീയ പിതാവ് (അല്ലെങ്കില്‍ അതിലും ഉന്നതനായ ഒരാള്‍) അത്മീയ മക്കളെ വിവാഹം കഴിക്കുന്നത് തെറ്റല്ലേ? (ആണോ അല്ലയോ? വ്യക്തമാക്കണം)

    നബിയുടെ പത്നിമാരെ ആത്മീയ മാതാക്കള്‍ ആയി കാണുന്ന നിങ്ങള്‍ നബിയെ ആത്മീയ പിതാവായി കാണുന്നുണ്ടോ? ഇല്ലയോ ? വ്യക്തമാക്കണം.

    മറ്റു പോയിന്റുകള്‍ താങ്കളുടെ വിശദീകരണം കിട്ടിയതിനു ശേഷം ആകാം..ഇപ്പോള്‍ എഴുതിയതില്‍ തന്നെ ചിലഭാഗങ്ങള്‍ വ്യക്തമാക്കാനുണ്ട്.

    ReplyDelete
  10. (സാറിന്റേയും അദ്ദേഹത്തിന്റേ ഭാര്യയുടേയും ഉദ്ദാഹരണത്തിന്റെ വിശദീകരണം പോരാ. ഒരാളെ ചേട്ടനായി കാണുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ ഭാര്യയെ ചേട്ടത്തി ആയാണ് കാണേണ്ടത്. അല്ലാതെ അമ്മയായല്ല. ഒരാളെ അനിയനായി കാണുന്നുവെങ്കില്‍ അയാളുടെ ഭാര്യയെ അനിയത്തിയായി കാണണം. ഒരാളെ സുഹൃത്തായി കാണുന്നുവെങ്കില്‍ അയാളുടെ ഭാര്യയെ സുഹൃത്തായി കാണണം അല്ലാതെ അമ്മയായല്ല "കാണേണ്ടത്. താങ്കള്‍ സാറിന്റെ ഭാര്യയെ അമ്മയായി കാണുന്നു. അതില്‍ എനിക്ക് തെറ്റുതോന്നുന്നില്ല്ല. കാരണം നമ്മള്‍ മാതാപിതാഗുരു ദൈവം എന്ന് കേട്ട് വളര്‍ന്നവരാണ്. അതുകൊണ്ട് ഗുരു നാഥനെ അച്ഛന്റെ സ്ഥാനത്താണ് കാണേണ്ടത്. (സുഹൃത്തായി കാണുന്നതില്‍ തെറ്റില്ല; പക്ഷേ അങ്ങിനെയെങ്കില്‍ അദ്ദേഹത്തിന്റെ ഭാര്യയെ സുഹൃത്തായി കാണണം എന്നാണ് എന്റെ പക്ഷം. ഇത് വെറും ഉദാഹരണം എന്നതുകൊണ്ട് അതു വിടാം)"

    പ്രിയ സാജന്‍ ഈ പാരഗ്രാഫിനെകുറിച്ച് അല്പം കൂടി താങ്കള്‍ ചിന്തിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.ഒരു കഴമ്പില്ലായ്മ അനുഭവപ്പെടുന്നു അതാണു പറഞ്ഞത്.

    ReplyDelete
  11. അഭിപ്രായത്തിനു നന്ദി.
    എവിടേയാണ് കഴമ്പില്ലായ്മ എന്ന് ചൂണ്ടി കാട്ടുകയാണെങ്കില്‍ അതിനെ പറ്റി കൂടുതല്‍ ചിന്തിക്കാമായിരുന്നു. അല്ലാതെ എങ്ങിനെ മനസ്സിലാകാന്‍ ?

    ReplyDelete
  12. സാജന്‍-
    നിങ്ങളുടെ ഈ ബ്ലോഗ് ഇപ്പോഴാണു കാണുന്നത്-
    നിങ്ങളുടെ സംശയത്തെ എന്റെ അറിവ് വച്ച് വിശദീകരിക്കുക മാത്രമാണ് ചെയ്യുന്നത്.

    1. മുഹമ്മദ് നബി ദൈവത്തില്‍ നിന്നു വന്ന പ്രവാചകന്‍ എന്നു മുസ്ലീമുകള്‍ വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തെ അവരുടെ ആത്മീയ പിതാവായി കണക്കാക്കുന്നു

    ഖുര്‍‌ആനില്‍ പ്രവാചക പത്നിമാരെ വിശ്വാസിയുടെ മാതാക്കള്‍ എന്ന ബഹുമതി നല്‍കി ആദരിച്ചിട്ടുണ്ട്. പക്ഷെ, ആ പ്രയോഗം പ്രവാചകന് നല്‍കിയിട്ടില്ല. ആത്മീയ പിതാവ് എന്ന പ്രയോഗം ഖുര്‍‌ആനിലോ പ്രവാചക വചനങ്ങളിലോ ഇല്ല. ബൈബിളില്‍ പ്രവാചകരെ പിതാവ് എന്ന പദം കൊണ്ട് അഭിസ്ംബോധന ചെയ്യുന്നുവെങ്കിലും ഇസ്ലാമിക ഭാഷാപ്രയോഗത്തിലെവിടെയും പ്രവാചകനെ അബുന്‍ എന്ന അറബി വാക്കില്‍ ഉപയോഗിച്ചിട്ടില്ല.

    2. 33:40 മുഹമ്മദ്‌ നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷെ, അദ്ദേഹം അല്ലാഹുവിന്‍റെ ദൂതനും പ്രവാചകന്‍മാരില്‍ അവസാനത്തെ ആളുമാകുന്നു.അല്ലാഹു ഏത്‌ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു

    എല്ലാ കാര്യത്തിലും അറിവുള്ള അല്ലാഹു തന്നെയാണ് മുഹമ്മദ് ആരുടേയും പിതാവല്ല എന്ന് പറയുന്നത്. (rijal എന്ന പദം ‘ആണുങ്ങളെ‘ (പുരുഷന്മാരെ) എന്നു മാത്രമല്ല ‘ആളുകളെ‘ എന്ന അര്‍ത്ഥത്തിലും ഉപയോഗിക്കുന്നുണ്ട്. പുരുഷന്മാര്‍ എന്നു തന്നെ അര്‍ത്ഥമെടുത്താലും അതു 33:6 ന്റെ പകുതി നിഷേധമാണ്)

    രിജാല്‍ എന്ന പദം ഉപയോഗിക്കുന്നത് പ്രായപൂര്‍ത്തിയായ പുരുഷനാണ്, പ്രവാചകന്റെ മകന്‍ മരിക്കുന്നത് പ്രായപൂര്‍ത്തിയാകുന്നതിന് എത്രയോ മുമ്പ് ബാല്യത്തിലാണ്, അതിനാല്‍ രണ്ടര്‍ത്ഥമെടുത്താലും ഈ പ്രയോഗം ശരിയുമാകുന്നു.

    3. ഇവിടെ എന്തര്‍ത്ഥത്തിലാണ് നബിയുടെ ഭാര്യമാര്‍ വിശ്വാസികളുടെ മാതാവാകുന്നത്? അവര്‍ നബിയുടെ ഭാര്യയായി പോയതിനാലോ? അതിലും കഷ്ടം ഈ വിധവകളെ ആര്‍ക്കും വിവാഹം കഴിച്ച് അവര്‍ക്ക് ‘സംരക്ഷണം‘ നല്‍കാന്‍ കഴിഞ്ഞില്ല എന്നതാണ്. വിശ്വാസികളുടെ പിതാവാണെങ്കില്‍ വിധവകളേയും കുഞ്ഞു വിശ്വാസിനികളേയും വരെ വിവാഹം കഴിച്ച് അവര്‍ക്ക് ‘സംരക്ഷണം‘ നല്‍കിയ മഹാനും. ഇതില്‍ എന്തേങ്കിലും ഇരട്ടത്താപ്പ് അവിശ്വാസികള്‍ക്ക് തോന്നിയാല്‍ അവരെ അവഗണിക്കാനും വിശ്വാസികള്‍ക്ക് കഴിയും എന്ന് കരുതുന്നു.

    ഒരു യുക്തിവാദി ഈ ചോദ്യം ചോദിച്ചാല്‍ ഉത്തരം പറയാന്‍ അല്പം പ്രയാസമുണ്ടാകും. പക്ഷെ, അരു വിശ്വാസിയായ താങ്കളോട് ഇത് വിശദീകരിക്കാന്‍ കഴിയും. ദൈവം ചില ബഹുമതികള്‍ നല്‍കുമ്പോള്‍ അത് അര്‍ഹരായവര്‍ക്ക് മാത്രമേ നല്‍കൂ. ഈ ലോകം ശാശ്വതം എന്നു കരുതുന്ന ഒരാള്‍ക്ക് പ്രവാചക ഭാര്യമാരുടെ വൈധവ്യം സങ്കടകരം തന്നെ, എന്നാല്‍ അവര്‍ക്ക് വിശ്വാസിനികളുടെ മാതാവെന്നത് സ്വര്‍ഗ്ഗത്തിലും പരലോകത്തും നീണ്ടുനില്‍ക്കുന്ന ഒരു ബഹുമതിയാണു, അപ്പോള്‍ അത് ആവശ്യമുള്ളവര്‍ക്ക് ചില ത്യാഗങ്ങളും നല്‍കേണ്ടിവരും.

    ReplyDelete
  13. കാട്ടിപ്പരുത്തി,

    ചുരുക്കം പറഞ്ഞാല്‍ നബിക്ക് ആത്മീയ പിതാവ് എന്ന സ്ഥാനം നിങ്ങള്‍ കൊടുക്കുന്നില്ല എന്നര്‍ത്ഥം. പക്ഷേ പത്നിമാര്‍ക്ക് മാതാവെന്ന് സ്ഥാനവും. ശ്രദ്ധിച്ചിരിക്കുമല്ലോ ‘മാതാവ്’ എന്ന് മാത്രമേ ഖുര്‍ ആനില്‍ കാണുന്നുള്ളൂ. (അത്മീയ പിതാവ് എന്ന് താങ്കള്‍ ഖുര്‍ ആനില്‍ കാണാത്തതു പോലെ മാതാവ് എന്നതിന്റെ മുമ്പില്‍ ‘ആത്മീയ’ എന്നു കാണുന്നില്ല.

    ആവര്‍ത്തിക്കുന്നില്ല. ചില ചോദ്യങ്ങള്‍ ഞാന്‍ ഫൈസലിനോട് ചോദിച്ചിരുന്നു. അദ്ദേഹത്തെ കാണുന്നില്ല. താങ്കള്‍ക്കും മറുപടി പറയാം.

    ReplyDelete
  14. ചുരുക്കം പറഞ്ഞാല്‍ നബിക്ക് ആത്മീയ പിതാവ് എന്ന സ്ഥാനം നിങ്ങള്‍ കൊടുക്കുന്നില്ല എന്നര്‍ത്ഥം. പക്ഷേ പത്നിമാര്‍ക്ക് മാതാവെന്ന് സ്ഥാനവും. ശ്രദ്ധിച്ചിരിക്കുമല്ലോ ‘മാതാവ്’ എന്ന് മാത്രമേ ഖുര്‍ ആനില്‍ കാണുന്നുള്ളൂ.

    ആത്മീയ പിതാവ് എന്ന സ്ഥാനവും അത്മീയ മാതാവ് എന്ന സ്ഥാനവും കൊടുക്കുന്നില്ല, അല്ലാഹ് കൊടുത്ത വിശ്വാസിനികളുടെ മതാവ് എന്ന ഉമ്മുല്‍ മുഅമിനീന്‍ എന്ന സ്ഥാനം നല്‍കുന്നു.


    മാതാവ് എന്ന്‍ മാത്രമുള്ള സ്ഥാനവും കൊടുത്തിട്ടില്ല. വിശ്വാസിനികളുടെ മാതാവ് അഥവാ ഉമ്മുല്‍ മുഅ‌മിനീന്‍ എന്ന സ്ഥാനമാണു കൊടുത്തത്-

    അതില്‍ നിന്ന് ഒരു പദം മാറ്റിയാല്‍ അര്‍ത്ഥം മാറും.
    ഉദാഹരണത്തിനു മസ്ജിദുല്‍ ഹറം-
    മസ്ജിദ്+ഉല്‍+ഹറം
    ഉമ്മ്+ഉല്‍+മു‌അ‌മിനീന്‍

    രണ്ട് വാക്കുകളെ ചേര്‍ത്ത് ഒറ്റ വാക്കാക്കി മാറ്റുവാനാണ് ഉല്‍ ഉപയോഗിക്കുന്നത്.
    രണ്ട് സ്വതന്ത്ര വാക്കുകള്‍ ഉല്‍ ചേര്‍ത്താല്‍ ഒറ്റ വാക്കായി മാറുന്നു.

    ഇതില്‍ എല്ലാ അര്‍ത്ഥത്തിലുമുള്ള മാതാവിന്റെ അധികാരമോ അവകാശമോ കൊടുത്തിട്ടില്ല, അങ്ങിനെയെങ്കില്‍ ആരു മരിച്ചാലും മാതാവിന്ന് കിട്ടേണ്ട സ്വത്തവകാശവും കൊടുക്കേണ്ടി വരും- ഒരു സ്ഥാന പേര്‍, ബഹുമതിയാണു ഉമ്മുല്‍ മുഅമിനീന്‍- അതിന്നര്‍ഹരാക്കുന്ന ത്യാഗമാണ് അവരുടെ വൈധവ്യ ജീവിതം. രണ്ടിലൊന്നു തിരഞ്ഞെടുക്കാന്‍ എല്ലാ ഭാര്യമാരോടും ആവശ്യപ്പെടുകയും അവര്‍ ഈ സ്ഥാന ഏറ്റെടുക്കുകയും ചെയ്തു. അതിനാല്‍ ഞങ്ങള്‍ ഇന്നും അവര്‍ക്കെല്ലാം വേണ്ടിയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

    ReplyDelete
  15. "വിശ്വാസിനികളുടെ മാതാവ് " എന്നു തന്നെയാണോ താങ്കള്‍ എഴുതിയത്?
    പുരുഷ വിശ്വാസികളുടെ മാ‍താവ് കൂടിയല്ലേ അവര്‍?
    (എഴുതിയത് കൈയബദ്ധം ആണോ എന്നറിയാന്‍ ചോദിച്ചതാ; വെറുതെ അതിന്റെ പേരില്‍
    സമയം കളയണ്ടല്ലോ?)

    അത്മീയ പിതാവായാലും അത്മീയ മാതാവായാലും ആരും സ്വത്തവകാശമൊന്നും കൊടുക്കാറില്ല.

    ഞാന്‍ ഫൈസലിന്റെ ഒരോ ചോദ്യത്തിനും വ്യക്തമാക്കണം എന്ന് പറഞ്ഞിടത്ത് എന്റെ ആശയം വ്യക്തമാക്കിയിരുന്നു. ഫൈസലില്‍ നിന്നും താങ്കളില്‍ നിന്നും അതു
    ഞാന്‍ പ്രതീക്ഷിക്കുന്നു. വെറുതെ സമയം കളയാന്‍ നമ്മുക്കു രണ്ടു
    പേര്‍ക്കും 24 മണിക്കൂറില്‍ കൂടുതല്‍ ഇല്ലല്ലോ?

    ReplyDelete
  16. വിശ്വാസിനിയിലെ "നി" മാറ്റുക-


    ഫൈസലിനു കൊടുത്ത ചോദ്യങ്ങള്‍-


    ഫൈസല്‍, താങ്കള്‍ എന്താണ് പറഞ്ഞു വരുന്നത്... നബി വിശ്വാസികളുടെ പിതാവല്ലെന്നോ? പിന്നെ എന്തിന്റെ അടിസ്ഥാനത്തില്‍ ആണ് നബിപത്നിമാരെ വിശ്വാസികളുടെ മാതാക്കള്‍ ആക്കിയത്.


    നബിക്ക് വിശ്വാസികളുടെ പിതാവ് എന്ന സ്ഥാനപേര്‍ അല്ലാഹു നല്‍കിയിട്ടില്ല, എന്തിന്റെ അടിസ്ഥാനത്തിലാണ് പ്രവാചക പത്നിമാരെ വിശ്വാസികളുടെ മാതാക്കള്‍ ആക്കിയത് എന്ന ചോദ്യത്തിന്നുത്തരം ഖുര്‍‌ആനിന്റെ അടിസ്ഥാനത്തില്‍ എന്നാണ്.

    വിശ്വാസികള്‍ക്ക് നബിയുടെ പത്നിമാര്‍ മാതാക്കള്‍ ആകുന്നത് എങ്ങിനെയാണ്? വിശ്വാസികളെ മുഴുവന്‍ പ്രസവിച്ചിരിക്കുന്നത് നബിയുടെ പത്നിമാരാണോ? അല്ലല്ലോ ? എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ ആത്മീയ മാതാക്കളാണെന്ന്? ഉണ്ടോ ഇല്ലയോ ?

    വിശ്വാസികളുടെ മാതാവ് എന്നത് ഒരു സ്ഥാനപേര്‍ ആണ്. ശാരീരികമായ മാതാവാകുന്ന എല്ലാ അവകാശവും അത് മുഖേനെ നല്‍കിയിട്ടില്ല, ഉദാഹരണത്തിന് അന്ന് മരിക്കുന്ന എല്ലാ ആളുകളും മാതാവിന്നു നല്‍കേണ്ട അളവില്‍ സ്വത്ത് നബിമാരുടെ ഭാര്യമാര്‍ക്ക് കൊടുക്കണമായിരുന്നു, അവര്‍ എല്ലാ അര്‍ത്ഥത്തിലും മാതാവ് ആയിരുന്നുവെങ്കില്‍. ഈ പ്രയോഗം ഉമ്മുല്‍ കിത്താബ് അഥവാ ഗ്രന്ഥങ്ങളുടെ മാതാവ് എന്നു ഖുര്‍‌ആന് ഉള്ളത് പോലെയുള്ള ഒരു സ്ഥാനപേര്‍ ആണ്.

    ReplyDelete
  17. എന്തിന്റെ അടിസ്ഥാനത്തിലാണ് പ്രവാചക പത്നിമാരെ വിശ്വാസികളുടെ മാതാക്കള്‍ ആക്കിയത് എന്ന ചോദ്യത്തിന്നുത്തരം ഖുര്‍‌ആനിന്റെ അടിസ്ഥാനത്തില്‍ എന്നാണ്

    കാട്ടിപ്പരുത്തി,
    വിശ്വാസികളുടെ മാതാവ് എന്ന് പറഞ്ഞത് ആത്മീയ മാതാവ് എന്നര്‍ത്ഥത്തില്‍ തന്നെയല്ലേ? അത്മീയ മാതാവാക്കിയത് ഖുര്‍ ആന്‍ പ്രകാരമാണെന്ന് പറയുന്നു. ഏതു സൂക്തം? 33:6 പ്രകാരമാണെങ്കില്‍ ‘മാതാവ് ‘ എന്ന വെറും വാകാണ് അല്ലാഹു ഉപയോഗിച്ചിരിക്കുന്നത്. എല്ലാകരേയും പ്രസവിച്ചത് അവര്‍ അല്ലാത്തതിനാല്‍ ആത്മീയ മാതാവ് എന്നര്‍ത്ഥമാണ് കിട്ടുക. (വിശദീകരണത്തില്‍ നിന്ന്)

    അതെ വചനത്തിന്റെ വിശദീകരണത്തില്‍ നിന്നു തന്നെയാണ് നബിയെ ആത്മീയ പിതാവ് (അല്ലെങ്കില്‍ ആത്മീയ പിതാവിനേക്കാളും അടുത്ത ആള്‍) എന്ന് എനിക്കു കിട്ടിയത്.

    ഇനി അങ്ങിനെയല്ലെങ്കില്‍ (നബി ആത്മീയ പിതാവല്ലാതാകുകയും പത്നികള്‍ അത്മീയ മാതാക്കള്‍ ആകുകയും ചെയ്യുന്ന പ്രതിഭാസം) അതിനെയാണ് ഞാന്‍ ഇരട്ട ത്താപ്പ് എന്ന് വിളിച്ചത്.

    (മുമ്പേ ചോദിച്ച) ചില ചോദ്യങ്ങള്‍ കൂടി നിങ്ങള്‍ ഉത്തരം പറയാനുണ്ട്...

    33:6 അവതരിക്കുന്ന സമയത്ത് പത്നിയായിരുന്ന (അത്മീയ മാതാവ് ) ആയിരുന്ന സ്ത്രീയ നബി ഉപേക്ഷിച്ചതായി കാണുന്നു. (എന്റെ ബ്ലോഗില്‍ പറഞ്ഞിട്ടുണ്ട്) ആ സ്ത്രീയും നിങ്ങളുടെ ആത്മീയ മാതാവ് ആണോ? (ചോദ്യം 1)


    അത്മീയ മാതാവിനെ അത്മീയമക്കള്‍ വിവാഹം കഴിക്കുന്നത് തെറ്റാണ്. ഞാന്‍ നൂറു വട്ടം അംഗീകരിക്കാം. അതുപോലെ തന്നെ അത്മീയ പിതാവ് (അല്ലെങ്കില്‍ അതിലും ഉന്നതനായ ഒരാള്‍) അത്മീയ മക്കളെ വിവാഹം കഴിക്കുന്നത് തെറ്റല്ലേ? (ആണോ അല്ലയോ? വ്യക്തമാക്കണം) (ചോദ്യം 2)

    നബിയുടെ പത്നിമാരെ ആത്മീയ മാതാക്കള്‍ ആയി കാണുന്ന നിങ്ങള്‍ നബിയെ ആത്മീയ പിതാവായി കാണുന്നുണ്ടോ? ഇല്ലയോ ? വ്യക്തമാക്കണം. (ചോദ്യം 3)

    ReplyDelete
  18. Q: വിശ്വാസികളുടെ മാതാവ് എന്ന് പറഞ്ഞത് ആത്മീയ മാതാവ് എന്നര്‍ത്ഥത്തില്‍ തന്നെയല്ലേ?

    A: വിശ്വാസികളുടെ മാതാവ് എന്നത് ഒരു സ്ഥാനപേരാണ്. പക്ഷെ വിശ്വാസികളുടെ പിതാവ് എന്ന പേര്‍ പ്രവാചകനില്ല.

    രാഷ്ട്രപിതാവ് എന്ന് ഗാന്ധിജിയെ വിളിക്കുന്നു, കസ്തൂര്‍ബയെ രാഷ്ട്രമാതാവ് എന്ന് പറയാറില്ല.

    അതെ വചനത്തിന്റെ വിശദീകരണത്തില്‍ നിന്നു തന്നെയാണ് നബിയെ ആത്മീയ പിതാവ് (അല്ലെങ്കില്‍ ആത്മീയ പിതാവിനേക്കാളും അടുത്ത ആള്‍) എന്ന് എനിക്കു കിട്ടിയത്. സാജനു കിട്ടുന്നത് ഖുര്‍‌ആന്‍ ആകനമെന്നു ശഠിച്ചത് കൊണ്ട് കാര്യമായില്ലല്ലോ?

    Q: 33:6 അവതരിക്കുന്ന സമയത്ത് പത്നിയായിരുന്ന (അത്മീയ മാതാവ് ) ആയിരുന്ന സ്ത്രീയ നബി ഉപേക്ഷിച്ചതായി കാണുന്നു. (എന്റെ ബ്ലോഗില്‍ പറഞ്ഞിട്ടുണ്ട്) ആ സ്ത്രീയും നിങ്ങളുടെ ആത്മീയ മാതാവ് ആണോ? (ചോദ്യം 1)

    A: ആരെയാണു വിവാഹമോചനം ചെയ്തത് എന്ന് വ്യക്തമാക്കിയാല്‍ ഉത്തരം പറയാം. ആളുടെ പേര്‍ പറയുക. ഈ വിശ്വാസിനികളുടെ മാതാവ് എന്ന സ്ഥാനപേര്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ നിങ്ങള്‍ എന്റെ മരണശേഷം വിവാഹം കഴിക്കാന്‍ പാടില്ലെന്നും അതിന്നു താത്പര്യമില്ലാത്തവര്‍ക്ക് പിരിഞ്ഞു പോകാമെന്നു പ്രവാചകന്‍ തന്റെ പത്നിമാരെ അറിയിച്ചിരുന്നു. അവര്‍ സ്വമേധയാ തിരഞ്ഞെടുക്കുകയായിരുന്നു പ്രവാചകനുമായുള്ള വിവാഹം.

    Q: അത്മീയ മാതാവിനെ അത്മീയമക്കള്‍ വിവാഹം കഴിക്കുന്നത് തെറ്റാണ്. ഞാന്‍ നൂറു വട്ടം അംഗീകരിക്കാം. അതുപോലെ തന്നെ അത്മീയ പിതാവ് (അല്ലെങ്കില്‍ അതിലും ഉന്നതനായ ഒരാള്‍) അത്മീയ മക്കളെ വിവാഹം കഴിക്കുന്നത് തെറ്റല്ലേ? (ആണോ അല്ലയോ? വ്യക്തമാക്കണം) (ചോദ്യം 2)

    A: ആത്മീയ പിതാവല്ല പ്രവാചകന്‍ എന്ന് വ്യക്ത്മാക്കി കഴിഞ്ഞല്ലോ

    Q: നബിയുടെ പത്നിമാരെ ആത്മീയ മാതാക്കള്‍ ആയി കാണുന്ന നിങ്ങള്‍ നബിയെ ആത്മീയ പിതാവായി കാണുന്നുണ്ടോ? ഇല്ലയോ ? വ്യക്തമാക്കണം. (ചോദ്യം 3)

    A: ആത്മീയ പിതാവ് അഥവാ അബുല്‍‌ റൂഹ് എന്ന്‍ മുസ്ലിങ്ങള്‍ പ്രവാചകനെ കാണുന്നില്ല.

    ReplyDelete
  19. അങ്ങിനെ ഒരു സ്ത്രീയെ ഉപേക്ഷിച്ചിട്ടില്ല എന്നാണോ താങ്കള്‍ പറഞ്ഞു വരുന്നത്. താങ്കളുടെ നബി ചര്യയെ കുറിച്ചുള്ള അറിവില്‍ എനിക്ക് സംശയം തോന്നുന്നു.

    ഏതായാലും ഉത്തരങ്ങള്‍ക്ക് നന്ദി. ഇപ്പോള്‍ (ബ്ലോഗിന്റെ ഏറ്റവും അവസാനത്തെ വരി) ഞാന്‍ ആരോപിച്ച ഇരട്ടത്താപ്പ് എന്ന പദം വ്യക്തമായി ഉത്തരം കിട്ടാതെ നിലകൊള്ളുന്നു.

    ReplyDelete
  20. ഇല്ല എന്നോ ഉണ്ടോ എന്നോ ഞാന്‍ പറഞ്ഞില്ല, ഏത് സ്ത്രീ, പേരില്ലെ? സാജന്‍ ഒരു സംശയം ചോദിക്കുമ്പോള്‍ അത് പൂര്‍ണ്ണമാകെണ്ടെ?

    സാജന്റെ ഒരു പ്രയോഗം ദൈവികമൊന്നുമല്ലല്ലോ? ഒരോ പ്രയോഗത്തെയും വിശദീകരിക്കാന്‍- നമുക്ക് ആശയത്തെയല്ലെ ചര്‍ച്ചക്കെടുക്കേണ്ടതുള്ളൂ

    ReplyDelete
  21. ആ സ്ത്രീയുടെ പേരും നാളുമൊന്നും ഇവിടെ പ്രാധാനം ആയി തോന്നിയില്ല. (താങ്കള്‍ക്കറിയില്ലെങ്കില്‍ ഇനി ഞാനായിട്ട് അറിയിക്കാന്‍ ഉദ്ദേശിക്കുന്നില്ല.) നബിയുടെ വിവാഹകാര്യങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യാനും ഉദ്ദേശിക്കുന്നില്ല. അഭിപ്രായങ്ങള്‍ക്ക് നന്ദി.

    ReplyDelete
  22. rijal ലിന്റെ അര്‍ത്ഥം ഒരു മുസ്ലീം സൈറ്റില്‍ കണ്ടത്...

    ! "ചില പുരുഷ•ാരെയല്ലാതെ നിനക്ക് മുമ്പ് നാം ദൂത•ാരായി നിയോഗിച്ചിട്ടില്ല എന്ന പരാമര്‍ശം വിശുദ്ധ ഖുര്‍ആനിലെ മൂന്ന്സൂ ക്തങ്ങളില്‍ (12:109, 16:43, 21:7) കാണാം. 'റിജാല്‍' എന്നാണ് ഇവി ടയൊ ക്ക പ്രയോഗ ിച്ച പദം. പുര ുഷ •ാര്‍ എന്നും മനുഷ ്യ•ാര്‍ എന്നും ഈ പദത്തിന് അര്‍ഥമാകാവുന്നതാണ്. സ്ത്രീകള്‍ക്ക് പ്രവാ ചകത്വത്തിന് അവകാശമില്ലെന്ന് സ്ഥാപിക്കുകയാണ് ഉപര്യുക്ത പരാമര്‍ശത്തിന്റെ താല്‍പര്യമെന്ന് മനസ്സിലാക്കാന്‍ ന്യായം കാണു ന്നില്ല.

    ഇവിടെ കാണാം.

    സാന്ദര്‍ഭികമായി ഒരോ വാദത്തിനും ഒരോ അര്‍ത്ഥങ്ങള്‍ !!!

    ReplyDelete
  23. evideyum muslim sahodaranmaarude muttaaapokku

    ReplyDelete
  24. ഇവിടെ ഒരു വൈരുദ്ധ്യവും ഇല്ല.പ്രവാചകന്‍ (സ) ഒരാളുടെയും പിതാവ് അല്ലെന്നു ഖുറാന്‍ വ്യക്തമാക്കിയതിനു ശേഷം "ഹദീസുകളില്‍ വ്യക്തമാക്കിയത് പോലെ സ്വന്തം മാതാവിനെക്കാളും പിതാവിനേക്കാളും ഭാര്യ മക്കളെക്കാളും മുഴുവന്‍ ജനങ്ങളെക്കാളും ഞാന്‍ നിങ്ങള്ക് പ്രിയപ്പെട്ടവനാവുന്നത് വരെ നിങ്ങളില്‍ ഒരാളും സത്യവിശ്വാസി ആകുകയില്ല" എന്നിരിക്കെ ഇത്തരം ദുര്‍ വ്യാഖ്യാനങ്ങള്‍ക് ആരും മറുപടി പറയേണ്ടതില്ല .അയാള്‍ പറയുന്നത് പോലെ ആയിരുന്നെങ്ങില്‍ നബി (സ) തങ്ങള്‍ വിവാഹമേ കഴിക്കില്ലായിരുന്നു കാരണം ഈ സമുദായത്തിലെ എല്ലാ സ്ത്രീകളും നബിയുടെ മക്കള്‍ അല്ലെ . അപ്പോള്‍ നബി (സ) നടപടിയില്‍ നിന്ന് ബുദ്ധിയുള്ള ആര്‍കും മനസ്സിലാകും ആ പദത്തിന് അങ്ങിനെ ഒരര്‍ഥം ഇല്ല എന്ന്.മോറിസ് ബുകായി എന്ന് ഗൂഗിളില്‍ സേര്‍ച്ച്‌ ചെയ്തു നോക്കുക എന്നിട്ട് അദ്ദേഹത്തിന്റെ രചനകള്‍ വായിച്ചു നോക്കുക എന്നാല്‍ അല്പ്മെങ്ങിലും ഖുര്‍ആനിനെ കുറിച്ച് അറിയാന്‍ സാധിക്കും

    ReplyDelete
  25. ഈ ബ്ലോഗിലെ സാജന്റെ സംശയങ്ങള്‍ കഴിഞ്ഞുവെന്നു തോന്നുന്നു..

    ReplyDelete
    Replies
    1. നബിയുടെ ഇരട്ടതാപ്പുകള്‍ പല ബ്ലോഗുകലായി. എഴുതിയിട്ടുണ്ട്. ഇത് അതിന്റെ ആദ്യ ഭാഗം മാത്രം.

      Delete

ആശയസംവാദമാണിവിടെ അഭികാമ്യം ... ആശയം ഇല്ലെങ്കില്‍ കമന്റ് ചെയ്യരുതു്.ഖുര്‍ ആനിനെ പറ്റിയാണിവിടെ ചര്‍ച്ച. ഖുര്‍ ആനിന്റെ/ഹദീസിന്റെ ഉള്ളില്‍ നിന്നു തന്നെ ലഭ്യമായ ആശയങ്ങള്‍ ഉപയോഗിക്കുക.