ഞാന്‍ മനസ്സിലാക്കിയത് ഖുര്‍ ആന്‍ പ്രകാരം യേശു മരിച്ചതായി മുസ്ലീമുകള്‍ വിശ്വസിക്കുന്നില്ല എന്നാണ്. കുരിശില്‍ കയറിയ യേശുവിനു പകരം മറ്റൊരാളെ കിടത്തി മനുഷ്യരുടെ കണ്ണില്‍ പൊടിയിട്ട് ഈസാനബിയെ അല്ലാഹു ഉയിര്‍പ്പിച്ചു എന്നാണ് കാണുന്നത്.
4:157-159
അവര്‍ ഊറ്റംകൊണടു: 'മസീഹ് ഈസബ്നുമര്‍യമിനെ, ദൈവദൂതനെ ഞങ്ങള്‍ വധിച്ചുകളഞ്ഞിരിക്കുന്നു.' സത്യത്തിലോ, അവരദ്ദേഹത്തെ വധിച്ചിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. പിന്നെയോ, സംഭവം അവര്‍ക്ക് അവ്യക്തമാവുകയത്രെ ഉണടായത്. അദ്ദേഹത്തെക്കുറിച്ച് ഭിന്നാഭിപ്രായമുള്ളവരും സന്ദേഹത്തില്‍തന്നെയാകുന്നു. അവരുടെ പക്കല്‍ ആ സംഭവത്തെക്കുറിച്ച്, കേവലം ഊഹത്തെ പിന്തുടരുന്നതല്ലാതെ, ഒരറിവുമില്ല. അവര്‍ മസീഹിനെ ഉറപ്പായും വധിച്ചിട്ടില്ല. പ്രത്യുത അദ്ദേഹത്തെ അല്ലാഹു അവങ്കലേക്കുയര്‍ത്തിയതാകുന്നു.
അതായത് ഈസാ നബിയെ ദൈവം ജീവനോടെ സ്വര്‍ഗ്ഗത്തിലേക്ക് ഉയത്തിയിരിക്കുന്നു. സ്വര്‍ഗ്ഗത്തിലാണെങ്കില്‍ മരണവും ഇല്ല. അതായത് യേശുവിനു ഇനി മരിക്കാന്‍ സാധ്യമല്ല എന്നു തന്നെ.
അങ്ങിനെയെങ്കില്‍ 19:33ല്‍ കാണുന്നത് എങ്ങിനെ ശരിയാകും?
19: 27-33
പിന്നെ ആ ശിശുവിനേയുമെടുത്ത് അവള്‍ സ്വജനത്തിലേക്കു ചെന്നു. അവര്‍ പറയാന്‍ തുടങ്ങി: 'ഓ മര്‍യം, നീ മഹാപാപം ചെയ്തുകളഞ്ഞല്ലോ. ഓ ഹാറൂനിന്റെ സോദരീ, നിന്റെ പിതാവ് ദുഷിച്ച മനുഷ്യനായിരുന്നില്ല. മാതാവ് ദുര്‍ന്നടത്തക്കാരിയുമായിരുന്നില്ല.' അപ്പോള്‍ മര്‍യം ശിശുവിനുനേരെ ചൂണടി. ജനം ചോദിച്ചു: 'തൊട്ടിലില്‍ കിടക്കുന്ന ശിശുവിനോട് ഞങ്ങള്‍ സംസാരിക്കുന്നതെങ്ങനെ?' ശിശു പറഞ്ഞു: 'ഞാന്‍ അല്ലാഹുവിന്റെ ദാസനാകുന്നു. എനിക്കവന്‍ വേദം നല്‍കുകയും എന്നെ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു. എവിടെയായിരിക്കുമ്പോഴും അവന്‍ എന്നെ അനുഗൃഹീതനുമാക്കിയിരിക്കുന്നു. ജീവിച്ചിരിക്കുന്നേടത്തോളം കാലം നമസ്കാരവും സകാത്തുമനുഷ്ഠിക്കുവാന്‍ എന്നോട് അനുശാസിച്ചിരിക്കുന്നു. അവന്‍ എന്നെ സ്വമാതാവിനെ നന്നായി പരിചരിക്കുന്നവനുമാക്കിയിരിക്കുന്നു. എന്നെ ക്രൂരനായ ദുഷ്ടനാക്കിയിട്ടില്ല. എന്റെ ജനന നാളിലും മരണ നാളിലും ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന നാളിലും എനിക്കു സമാധാനം!
ഇതിന്റെ അര്‍ത്ഥം എന്ത്?
ഖുര്‍ ആനില്‍ ഒരിടത്ത് പറയുന്നു, യേശു മരിച്ചിട്ടില്ലെന്ന്... മറ്റൊരിടത്തു പറയുന്നു മരിക്കും എന്ന്. ഇനി ഈസാ നബി മരിച്ചിട്ടില്ലെങ്കില്‍ ഖുര്‍ ആനിലെ വചനം (19:33) തെറ്റാകും.
----------------------------------------------------
ഖുര്‍ ആന്‍ വായിക്കുന്നതിനു മുമ്പ് ആ ഗ്രന്‌ഥത്തിനോട് ചെറിയ ബഹുമാനം ഉണ്ടായിരുന്നു. വായിക്കും തോറും അതു കുറയുന്നതു കണ്ടാണ് ഈ പരിപാടി നിറുത്തിയത്. ഇപ്പോള്‍ മറ്റൊരു ബ്ലോഗില്‍ 19:33 കാണുവാന്‍ ഇടയായതിനാല്‍ ഇവിടെ കുറിച്ചു വയ്ക്കുന്നു.
ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?
Monday, September 6, 2010
Subscribe to:
Post Comments (Atom)
ഇതിന്റെ അര്‍ത്ഥം എന്ത്?
ReplyDeleteഖുര്‍ ആനില്‍ ഒരിടത്ത് പറയുന്നു, യേശു മരിച്ചിട്ടില്ലെന്ന്... മറ്റൊരിടത്തു പറയുന്നു മരിക്കും എന്ന്. ഇനി ഈസാ നബി മരിച്ചിട്ടില്ലെങ്കില്‍ ഖുര്‍ ആനിലെ വചനം (19:33) തെറ്റാകും.
അല്ലാഹു അവങ്കലേക്കുയര്‍ത്തിയതാകുന്നു.എന്നതിനു സ്വര്‍ഗ്ഗത്തിലേക്ക് എന്നത് താങ്കളുടെ വകയാണോ
Deleteസോറി. ഞാന്‍ വിചാരിച്ചു അല്ലാഹു സ്വര്‍ഗ്ഗത്തില്‍ ആണെന്ന്. അല്ലാഹു ഈസായെ നരകത്തിലേക്കാണോ ഉയിര്‍ത്തിയത് !!! സത്യത്തില്‍ ഈസായെ മരിച്ചിട്ടാണോ ജീവനോടെ ആണോ അല്ലാഹുവിങ്കലേക്ക് ഉയിര്‍ത്തിയത് എന്നെന്കില്‍ വ്യക്തമാക്കി പറയാന്‍ പറ്റുമോ? ശരീരം അടക്കമാണോ ആത്മാവ് മാത്രമാണോ ആ ഉയിര്‍ത്താല്‍ എന്ന് അറിയുമോ? വ്യക്തതയുള്ള ഖുറാന്റെ അവസ്ഥ !
Deleteനിങ്ങള്‍ ഒന്ന് മനസിലാകുക ഇസ്ലാമിന്‍റെ ഏക ദൈവ വിശ്വസമാണ്,ഞങ്ങള്‍ അതില്‍ വിശ്വസിക്കുന്നു നിങ്ങള്‍ പറഞ്ഞ കൊണ്ട് ഞങ്ങളുടെ ഒരു വിശ്വാസവും തെറ്റില്ല !! ഞങ്ങള്‍ അല്ലാഹുവിലും അവന്‍റെ പരിശുദ്ധ ഖുര്‍ആന്‍ നിലുമാണ് വിശ്വസിക്കുന്നത്
Deleteസുഹൃത്തേ അറിയില്ലെങ്കിൽ അറിയുന്നവരോട് പോയി ചോദിച്ചു പഠിക്കുക അല്ലാതെ
Deleteഈസ നബി മരിക്കില്ല എന്ന് ഒരു മുസ്ലിമും വിശ്വസിക്കുന്നില്ല ജനിച്ച എല്ലാവരും മരിക്കും ഈസ നബി അവസാന നാളിൽ വരുമെന്നും ദജ്ജാലിനെ കൊല്ലുമെന്നും വിവാഹിദൻ ആവുമെന്നും എല്ലാ വരെയും പോലെ മരിക്കുമെന്നും ഇസ്ലാം വെക്തമായി പഠിപ്പിക്കുന്നു ഈസ നബിയെ qabar അടക്കാൻ ഉള്ള സ്ഥലം വരെ റെഡി ആക്കി വെച്ചിട്ടുണ്ട് പഠിക്കുക എന്ന് മാത്രമാണ് പറയാൻ ഉള്ളത്
അല്ലാഹു സ്വർഗത്തിൽ അല്ല സ്വർഗവും നരകവും അല്ലാഹുവിന്റെ സൃഷ്ടികൾ മാത്രം ( അല്ലാഹു വിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ മനുഷ്യന്റെ ബുദ്ധിക്ക് പരിധികൾ ഉണ്ട്) നരകവും സ്വർഗവും തീരുമാനിക്കുന്നത് അന്ത്യനാളിനു ശേഷം!!
Deleteഈസ നബി ആകാശ ലോകത്ത് ജീവച്ചിരിക്കുന്നു
مريم (16) Maryam
Deleteവേദഗ്രന്ഥത്തില്‍ മര്‍യമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. അവള്‍ തന്‍റെ വീട്ടുകാരില്‍ നിന്നകന്ന് കിഴക്ക് ഭാഗത്തുള്ള ഒരു സ്ഥലത്തേക്ക് മാറിത്താമസിച്ച സന്ദര്‍ഭം.
مريم (17) Maryam
എന്നിട്ട് അവര്‍ കാണാതിരിക്കാന്‍ അവള്‍ ഒരു മറയുണ്ടാക്കി. അപ്പോള്‍ നമ്മുടെ ആത്മാവിനെ (ജിബ്‌രീലിനെ) നാം അവളുടെ അടുത്തേക്ക് നിയോഗിച്ചു. അങ്ങനെ അദ്ദേഹം അവളുടെ മുമ്പില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു.
مريم (18) Maryam
അവള്‍ പറഞ്ഞു: തീര്‍ച്ചയായും നിന്നില്‍ നിന്ന് ഞാന്‍ പരമകാരുണികനില്‍ ശരണം പ്രാപിക്കുന്നു. നീ ധര്‍മ്മനിഷ്ഠയുള്ളവനാണെങ്കില്‍ (എന്നെ വിട്ട് മാറിപ്പോകൂ.)
مريم (19) Maryam
അദ്ദേഹം (ജിബ്‌രീല്‍) പറഞ്ഞു: പരിശുദ്ധനായ ഒരു ആണ്‍കുട്ടിയെ നിനക്ക് ദാനം ചെയ്യുന്നതിന് വേണ്ടി നിന്‍റെ രക്ഷിതാവ് അയച്ച ദൂതന്‍ മാത്രമാകുന്നു ഞാന്‍.
مريم (20) Maryam
അവള്‍ പറഞ്ഞു: എനിക്കെങ്ങനെ ഒരു ആണ്‍കുട്ടിയുണ്ടാകും? യാതൊരു മനുഷ്യനും എന്നെ സ്പര്‍ശിച്ചിട്ടില്ല. ഞാന്‍ ഒരു ദുര്‍നടപടിക്കാരിയായിട്ടുമില്ല.
مريم (21) Maryam
അദ്ദേഹം പറഞ്ഞു: (കാര്യം) അങ്ങനെതന്നെയാകുന്നു. അത് തന്നെ സംബന്ധിച്ചിടത്തോളം നിസ്സാരമായ ഒരു കാര്യമാണെന്ന് നിന്‍റെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു. അവനെ (ആ കുട്ടിയെ) മനുഷ്യര്‍ക്കൊരു ദൃഷ്ടാന്തവും, നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യവും ആക്കാനും (നാം ഉദ്ദേശിക്കുന്നു.) അത് തീരുമാനിക്കപ്പെട്ട ഒരു കാര്യമാകുന്നു.
مريم (22) Maryam
അങ്ങനെ അവനെ ഗര്‍ഭം ധരിക്കുകയും, എന്നിട്ട് അതുമായി അവള്‍ അകലെ ഒരു സ്ഥലത്ത് മാറിത്താമസിക്കുകയും ചെയ്തു.
مريم (23) Maryam
അങ്ങനെ പ്രസവവേദന അവളെ ഒരു ഈന്തപ്പന മരത്തിന്‍റെ അടുത്തേക്ക് കൊണ്ട് വന്നു. അവള്‍ പറഞ്ഞു: ഞാന്‍ ഇതിന് മുമ്പ് തന്നെ മരിക്കുകയും, പാടെ വിസ്മരിച്ച് തള്ളപ്പെട്ടവളാകുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ!
مريم (24) Maryam
ഉടനെ അവളുടെ താഴ്ഭാഗത്ത് നിന്ന് വിളിച്ചുപറഞ്ഞു: നീ വ്യസനിക്കേണ്ട, നിന്‍റെ താഴ്ഭാഗത്ത് ഒരു അരുവി ഉണ്ടാക്കി തന്നിരിക്കുന്നു.
مريم (25) Maryam
നീ ഈന്തപ്പനമരം നിന്‍റെ അടുക്കലേക്ക് പിടിച്ചുകുലുക്കിക്കൊള്ളുക. അത് നിനക്ക് പാകമായ ഈന്തപ്പഴം വീഴ്ത്തിത്തരുന്നതാണ്.
مريم (26) Maryam
അങ്ങനെ നീ തിന്നുകയും കുടിക്കുകയും കണ്ണുകുളിര്‍ത്തിരിക്കുകയും ചെയ്യുക. ഇനി നീ മനുഷ്യരില്‍ ആരെയെങ്കിലും കാണുന്ന പക്ഷം ഇപ്രകാരം പറഞ്ഞേക്കുക: പരമകാരുണികന്ന് വേണ്ടി ഞാന്‍ ഒരു വ്രതം നേര്‍ന്നിരിക്കയാണ് അതിനാല്‍ ഇന്നു ഞാന്‍ ഒരു മനുഷ്യനോടും സംസാരിക്കുകയില്ല തന്നെ.
مريم (27) Maryam
അനന്തരം അവനെ (കുട്ടിയെ) യും വഹിച്ചുകൊണ്ട് അവള്‍ തന്‍റെ ആളുകളുടെ അടുത്ത് ചെന്നു. അവര്‍ പറഞ്ഞു: മര്‍യമേ, ആക്ഷേപകരമായ ഒരു കാര്യം തന്നെയാകുന്നു നീ ചെയ്തിരിക്കുന്നത്.
مريم (28) Maryam
ഹേ; ഹാറൂന്‍റെ സഹോദരീ, നിന്‍റെ പിതാവ് ഒരു ചീത്ത മനുഷ്യനായിരുന്നില്ല. നിന്‍റെ മാതാവ് ഒരു ദുര്‍നടപടിക്കാരിയുമായിരുന്നില്ല.
مريم (29) Maryam
അപ്പോള്‍ അവള്‍ അവന്‍റെ (കുട്ടിയുടെ) നേരെ ചൂണ്ടിക്കാണിച്ചു. അവര്‍ പറഞ്ഞു: തൊട്ടിലിലുള്ള ഒരു കുട്ടിയോട് ഞങ്ങള്‍ എങ്ങനെ സംസാരിക്കും?
مريم (30) Maryam
അവന്‍ (കുട്ടി) പറഞ്ഞു: ഞാന്‍ അല്ലാഹുവിന്റെ ദാസനാകുന്നു. അവന്‍ എനിക്ക് വേദഗ്രന്ഥം നല്‍കുകയും എന്നെ അവന്‍ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു.
مريم (31) Maryam
ഞാന്‍ എവിടെയായിരുന്നാലും എന്നെ അവന്‍ അനുഗൃഹീതനാക്കിയിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്ന കാലമത്രയും നമസ്കരിക്കുവാനും സകാത്ത് നല്‍കുവാനും അവന്‍ എന്നോട് അനുശാസിക്കുകയും ചെയ്തിരിക്കുന്നു.
مريم (32) Maryam
(എന്റെ സൃഷ്ട്ടാവ് ) എന്‍റെ മാതാവിനോട് നല്ല നിലയില്‍ പെരുമാറുന്നവനും (ആക്കിയിരിക്കുന്നു.) അവന്‍ എന്നെ നിഷ്ഠൂരനും ഭാഗ്യം കെട്ടവനുമാക്കിയിട്ടില്ല.
مريم (33) Maryam
ഞാന്‍ ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും എന്‍റെ മേല്‍ ശാന്തി ഉണ്ടായിരിക്കും.
مريم (34) Maryam
അതത്രെ മര്‍യമിന്‍റെ മകനായ ഈസാ അവര്‍ ഏതൊരു വിഷയത്തില്‍ തര്‍ക്കിച്ച് കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റിയുള്ള യഥാര്‍ത്ഥമായ വാക്കത്രെ ഇത്.
مريم (35) Maryam
ഒരു സന്താനത്തെ സ്വീകരിക്കുക എന്നത് അല്ലാഹുവിന്നുണ്ടാകാവുന്നതല്ല. അവന്‍ എത്ര പരിശുദ്ധന്‍! അവന്‍ ഒരു കാര്യം തീരുമാനിച്ച് കഴിഞ്ഞാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രംചെയ്യുന്നു. അപ്പോള്‍ അതുണ്ടാകുന്നു.
مريم (36) Maryam
(ഈസാ പറഞ്ഞു:) തീര്‍ച്ചയായും അല്ലാഹു എന്‍റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതത്രെ നേരെയുള്ള മാര്‍ഗം.
مريم (37) Maryam
എന്നിട്ട് അവര്‍ക്കിടയില്‍ നിന്ന് കക്ഷികള്‍ (പലവിശ്വാസങ്ങളായി മനുഷ്യർ ഭിന്നിച്ചു പലരും ഊഹത്തിലും കെട്ടുകഥകളിലും വിശ്വസിച്ചു ) ഭിന്നിച്ചുണ്ടായി. അപ്പോള്‍ അവിശ്വസിച്ചവര്‍ക്കത്രെ ഭയങ്കരമായ ഒരു ദിവസത്തിന്‍റെ സാന്നിദ്ധ്യത്താല്‍ വമ്പിച്ച നാശം.
check here for the answer
ReplyDeletehttp://nireeekshakan.blogspot.com/
മരിച്ചവര്‍ പുനരുദ്ധാന നാളില്‍ ഉയിര്‍ക്കും എന്ന് തന്നെയാണ് പറയുക.
ReplyDeleteഓരോന്നോരോന്നായി പരിശോധിക്കാം.
"ദൈവസാമീപ്യം നല്‍കി അനുഗ്രഹിക്കുക" എന്നാല്‍ എന്താണ് അര്‍ഥം?
എല്ലാ പ്രവാചകന്മാരും ദൈവസാമീപ്യം ഉള്ളവരായിരുന്നു എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്.(അതുകൊണ്ടാണല്ലോ അവരെ പ്രവാചകന്മാര്‍ എന്ന് വിളിക്കുന്നത് തന്നെ.) അതില്‍ നിന്ന് വ്യത്യസ്തമായി എന്ത് ദൈവസാമീപ്യം ആണ് അല്ലാഹു ഈസാ നബിക്ക് നല്‍കിയത് (കുരിശില്‍ കയറുന്നതിനു മുമ്പ്)?
സാജന്‍,
ReplyDeleteവൈരുദ്ധ്യങ്ങള്‍ ഉണ്ട് എന്ന് ബോധ്യം വരുന്നെങ്കില്‍ മാത്രമേ എന്തുകൊണ്ട് വൈരുദ്ധ്യങ്ങള്‍ ഉണ്ടാവുന്നു എന്നതിനെക്കുറിച്ച് അന്വേഷിക്കെണ്ടുന്ന കാര്യം ഉള്ളൂ. ഞാന്‍ മനസ്സിലാക്കിയിടത്തോളം ഖുര്‍ആന്‍ വേദപുസ്തകമായി കണക്കാക്കുന്ന ഒരാളും അതില്‍ വൈരുദ്ധ്യങ്ങള്‍ ഉണ്ടാവും എന്ന് അംഗീകരിക്കില്ല. കാരണം അത് ദൈവം നേരിട്ട് സംസാരിക്കുന്നതല്ലേ, അല്ലാതെ ഏതൊക്കെയോ മനുഷ്യര്‍ തിരുത്തികൂട്ടി ഉണ്ടാക്കിയ ഒരുപറ്റം പുസ്തങ്ങളുടെ സമാഹാരം അല്ലല്ല്ലോ...
ഖുര്‍ആന്‍ കുറെയൊക്കെ ഞാന്‍ വായിച്ചിട്ടുണ്ട്. പക്ഷെ ഇത്തരത്തിലുള്ള കുറച്ചു വാക്യങ്ങള്‍ അല്ലാതെ യേശുക്രിസ്തുവിനെക്കുറിച്ചോ യേശു പഠിപ്പിച്ച പുതിയ നിയമങ്ങളെക്കുറിച്ചോ യേശുവിന്റെ ശിഷ്യന്മാരെക്കുറിച്ചോ ഞാന്‍ വായിച്ച ഖുര്‍ആന്‍ ഭാഗത്ത് ഒന്നും കണ്ടില്ല. എന്നാല്‍ പഴയനിയമ കാലത്തെ യഹൂദരുടെ "കണ്ണിനു പകരം കണ്ണ് പല്ലിനു പകരം പല്ല്" എന്ന രീതിയിലുള്ള അനേക നിയമങ്ങളും ഇസ്രയേല്‍ ജനതയുടെ ചരിത്രവും പ്രവാചകന്മാരും (ബൈബിളിലെ ചില പഴയ നിയമ കഥാപാത്രങ്ങള്‍ പ്രവാചകന്മാര്‍ എന്ന രീതിയില്‍) ഖുര്‍ആനിലും ഉണ്ട്.
ReplyDelete-------------------------------------------
കുരിശു സംഭവത്തിന് മുമ്പായിത്തന്നെ മസീഹ്(അ) അല്ലാഹുവിങ്കലേക്കുയര്‍ത്തപ്പെട്ടിരുന്നുവെന്നാണീ വാക്യത്തിന്റെ ധ്വനി. മസീഹ് ക്രൂശിക്കപ്പെട്ടുവെന്ന ജൂതന്മാരുടെയും ക്രിസ്ത്യാനികളുടെയും വിശ്വാസം വെറും തെറ്റുധാരണയില്‍നിന്നുല്‍ഭൂതമായതാണ്. ഖുര്‍ആന്റെയും ബൈബിളിന്റെയും പ്രസ്താവനകള്‍ താരതമ്യപഠനം നടത്തുന്ന ഒരാള്‍ക്ക് ഇതുമാത്രമേ മനസ്സിലാക്കാന്‍ കഴിയൂ. പിലാത്തോസി(റോമന്‍ ഗവര്‍ണര്‍- യഹൂദായിലെ റോമന്‍ ഭരണാധികാരി (26-36). ക്രിസ്തുവിനെ കുരിശിലേറ്റാന്‍ വിധിക്കുകയും പിന്നീട് അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്ത വ്യക്തിയായിട്ടാണ് ബൈബിള്‍ ഇദ്ദേഹത്തെ പരിചയപ്പെടുത്തുന്നത്. പിലാത്തോസിന്റെ പെരുമാറ്റത്തില്‍ കുപിതരായ യഹൂദര്‍ അക്രമം അഴിച്ചുവിട്ടതിനെ തുടര്‍ന്ന് റോമിലേക്ക് തിരിച്ച് വിളിക്കപ്പെട്ടു.)ന്റെ കോടതിയില്‍ ആനയിക്കപ്പെട്ടത് സാക്ഷാല്‍ മസീഹ്തന്നെയായിരിക്കണം. എന്നാല്‍ മരണശിക്ഷക്ക് വിധിക്കുകയും, യഹൂദന്മാര്‍ മസീഹിനെപ്പോലൊരു പരിശുദ്ധാത്മാവിന്റെ ജീവനെക്കാള്‍ ഒരു കൊള്ളക്കാരന്റെ ജീവന് കൂടുതല്‍ വിലകല്‍പിച്ചുകൊണ്ട് തങ്ങളുടെ സത്യവിരോധവും അസത്യപ്രേമവും ഒന്നുകൂടി വെളിപ്പെടുത്തുകയും ചെയ്തപ്പോള്‍ അല്ലാഹു അദ്ദേഹത്തെ ഉയര്‍ത്തുകയുണ്ടായി. അനന്തരം യഹൂദികള്‍ ക്രൂശിച്ചത് മസീഹിന്റെ പരിശുദ്ധ ദേഹത്തെയായിരുന്നില്ല, മറ്റേതോ ഒരുത്തനെയായിരുന്നു. അയാള്‍ യേശുക്രിസ്തുവാണെന്ന് ജനങ്ങള്‍ എങ്ങനെയോ ധരിച്ചുവശായി. - ഖുര്‍ ആന്‍ 4 :157 നു സയ്യിദ് അബുല്‍ അഅലാ മദൂദി എഴുതിയ വിശദീകരണം
കല്‍ക്കിയുടെ ബ്ലോഗ് വായിച്ചാല്‍ അതിലും വലിയ തമാശകള്‍ കാണാം. കുരിശില്‍ തറച്ചത് യേശുവിന്റെ ഒറിജിനല്‍ ശരീരം ആണെന്ന് ഉറപ്പാണ്. പക്ഷെ ഉയര്‍ത്തി എന്ന് പറഞ്ഞത് ആലങ്കാരികമാണ് എന്ന്‍. അപ്പോള്‍ സയ്യിദ് അബുല്‍ അഅലാ മദൂദി ആരായി? വെറും മണ്ടന്‍ !
ReplyDeleteഖുറാനെ ഞാന്‍ ബഹുമാനിച്ചിരുന്നു, ഉദ്ദേശം ഒന്നര വര്‍ഷം മുമ്പ്. കാരണം അന്ന് ഖുറാന്‍ ഞാന്‍ വായിച്ചിരുന്നില്ല.
നിങ്ങൾ ആരെയാണ് തെറ്റിദ്ധരിപ്പിക്കാൻ നോക്കുന്നത്? നിങ്ങൾ മനസിലാകണ്ടുള്ള കാര്യം ഖുർആനിൽ പറയുന്നതിൽ യാധൊരു വൈരുധ്യവുമില്ല എന്നതാണ് സത്യം. ഖുർആൻ ഒരുപ്രാവശ്യം എങ്കിലും വായിച്ചവരെ പഠിച്ചവരെ നിങ്ങൾക്ക് തെറ്റിദ്ധരിപ്പിക്കാൻ പറ്റില്ല. നിങ്ങൾ ചോദിച്ചില്ലേ സ്വർഗ്ഗത്തിൽപോയവർ മരിക്കുമോന്ന് ആദമിനെ കുറിച്ച് ബൈബിൾ പറയുന്നത് എന്താണ്? സ്വർഗ്ഗത്തിൽ നിന്നല്ലേ അവ്വയും വന്നത്. നിങ്ങളുടെ ചോദ്യം വെച്ചുതന്നെ തിരിച് ചോദിക്കട്ടെ ആദവും അവ്വയും ഇപ്പോൾ എവിടാണ് ജീവിച്ചിരിക്കുന്നത്?
DeleteRead again and again with your angle of thought you will find out more
ReplyDeleteബാവാസ് has left a new comment on your post "യേശു മരിക്കുമോ? ഉണ്ടെന്നും ഇല്ലെന്നും ഖുര്‍ ആന്‍ പ...":
ReplyDelete@@@ഇതിന്റെ അര്‍ത്ഥം എന്ത്?
ഖുര്‍ ആനില്‍ ഒരിടത്ത് പറയുന്നു, യേശു മരിച്ചിട്ടില്ലെന്ന്... മറ്റൊരിടത്തു പറയുന്നു മരിക്കും എന്ന്. ഇനി ഈസാ നബി മരിച്ചിട്ടില്ലെങ്കില്‍ ഖുര്‍ ആനിലെ വചനം (19:33) തെറ്റാകും.@@@
ഒരിടത് പറയുന്നു മരിച്ചിട്ടില്ല , മറ്റൊരിടത്ത് പറയുന്നു മരിക്കുമെന്ന് ,
ഇസ്ലാമിക വിരോധം കൊണ്ട് കണ്ണ് ശരിക്കും കാണാതായോ . നിങ്ങള്‍ ക്ക് ഭാഷാ പ്രയോഗം പോലും അറിയില്ല , അങ്ങിനത്തെ നിങ്ങളാണ് വിശുദ്ധഖുര്ആിനില്‍ വൈരുദ്ധ്യം ഉണ്ടെന്നു പറയുന്നത്. ഒരാളെ പറ്റി (ഈസാ നബി )മരിച്ചിട്ടില്ല – എന്ന് പറയുന്നതും (ഈസാ നബി ) മരിക്കും എന്ന് പറയുന്നതും എങ്ങിനെയാ വൈരുധ്യം വരുന്നത്. നേരെ മറിച്ചു (ഈസാനബി) “മരിക്കുകയില്ല” എന്നൊരു പ്രയോഗം ഖുര്ആനനില്‍ ഉണ്ടെങ്കില്‍ “മരിക്കും” എന്നുള്ള പ്രയോഗം വൈരുധ്യം എന്ന് പറയാമായിരുന്നു. ഇവിടെ നിങ്ങള്‍ തന്നെ പറയുന്നത്. “മരിച്ചിട്ടില്ല” എന്നുള്ള വാക്കാണ്.
ഭാവി കാലം എന്ന ഒന്ന് ഉള്ളിടത്തോളം “മരിക്കും.” എന്നുള്ള ഖുര്ആനന്റെ പ്രയോഗം തെറ്റുകയില്ല.
മുസ്ലിംകളുടെ വിശ്വാസം ഈസാനബി മരിച്ച്ട്ടില്ല. ശത്രുക്കള്‍ കുരിശില്‍ തറക്കാന്‍ കൊണ്ട് പോയപ്പോള്‍ അള്ളാഹു അദ്ദേഹത്തെ അവര്ക്ക്ള മുന്നില്‍ നിന്നും മറക്കുകയും കൂട്ടത്തിലുള്ള ഒരുവന് അദ്ദേഹത്തിന്റെ രൂപം നല്കുെകയും ചെയ്തു എന്നാണ്. അയാളെയാണ് ശത്രുക്കള്‍ കുരിശില്‍ തറച്ചത്.
അള്ളാഹു ഉയര്ത്തി യ ഈസാനബി ഇപ്പോഴും ജീവിച്ചിരിക്കുന്നു.ലോകാവസാന കാലത്ത് ഈസാനബി വീണ്ടും വരും ലോകം ഒന്നാകെ ഭരിക്കും, അതിനു ശേഷം എല്ലാ ദൈവ സൃഷ്ടികള്ക്കും അനിവാര്യമായ മരണം അദ്ദേഹത്തിനും വരും. അതോടെ ലോകാവസാനവും സംഭവിക്കും.
ഇനി നിങ്ങള്‍ യേശു കുരിശില്‍ വെച്ച് മരണപ്പെട്ടു എന്ന് വിശ്വസിക്കുന്നതില്‍ ഈയുള്ളവന് വിരോധമില്ല. അത് നിഅങ്ങളെ ഇഷ്ടം , പക്ഷെ ഖുര്‍- ആനിനെ കുറിച്ച് പഠിക്കാതെ വൈരുധ്യം എന്ന് വിളിച്ചു കൂവരുത് .
www.hasaniyyamadrasa.blogspot.com
+++++++++++++++++++++++++++++++++++++++++
ബാവാസ്,
താങ്കള്‍ ഈ പറഞ്ഞതത്രയും ആ കല്‍ക്കിയെ കൂടി വിശ്വസിപ്പിക്കണേ?
ഈസാ നബി ഇത്രയം കാലം സ്വര്‍ഗത്തിലിരുന്നതിനു ശേഷം മരിക്കാനായി ഇനി ആദ്യം വരണം!!! ആ ഖുറാന്‍ ഭാഗം ഒന്ന് കാണിച്ചു തന്നാല്‍ ഉപകാരമായിരുന്നു. ഈസാ നബിയുടെ മരണത്തോടുകൂടിയാണ് ലോകാവസാനം എന്ന് ഖുറാന്‍ പറഞ്ഞിട്ടുണ്ടോ? പിന്നെന്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങിനെ താങ്കള്‍ വിശ്വസിക്കുന്നത് എന്നു വിവരിച്ചാല്‍ നല്ലതായിരുന്നു.
وَإِنَّهُ لَعِلْمٌ لِّلسَّاعَةِ فَلَا تَمْتَرُنَّ بِهَا وَاتَّبِعُونِ ۚ هَٰذَا صِرَاطٌ مُّسْتَقِيمٌ
Deleteസംശയമില്ല; ഈസാനബി അന്ത്യസമയത്തിനുള്ള ഒരറിയിപ്പാണ്. നിങ്ങളതിലൊട്ടും സംശയിക്കരുത്. നിങ്ങളെന്നെ പിന്‍പറ്റുക. ഇതുതന്നെയാണ് നേര്‍വഴി. (Sura 43 : Aya 61)
@@@@ഇതിന്റെ അര്‍ത്ഥം എന്ത്?
ReplyDeleteഖുര്‍ ആനില്‍ ഒരിടത്ത് പറയുന്നു, യേശു മരിച്ചിട്ടില്ലെന്ന്... മറ്റൊരിടത്തു പറയുന്നു മരിക്കും എന്ന്. ഇനി ഈസാ നബി മരിച്ചിട്ടില്ലെങ്കില്‍ ഖുര്‍ ആനിലെ വചനം (19:33) തെറ്റാകും.@@@@@@
ഒരിടത് പറയുന്നു മരിച്ചിട്ടില്ല , മറ്റൊരിടത്ത് പറയുന്നു മരിക്കുമെന്ന് ,
ഇസ്ലാമിക വിരോധം കൊണ്ട് കണ്ണ് ശരിക്കും കാണാതായോ . നിങ്ങള്‍ ക്ക് ഭാഷാ പ്രയോഗം പോലും അറിയില്ല , അങ്ങിനത്തെ നിങ്ങളാണ് വിശുദ്ധഖുര്ആിനില്‍ വൈരുദ്ധ്യം ഉണ്ടെന്നു പറയുന്നത്. ഒരാളെ പറ്റി (ഈസാ നബി )മരിച്ചിട്ടില്ല – എന്ന് പറയുന്നതും (ഈസാ നബി ) മരിക്കും എന്ന് പറയുന്നതും എങ്ങിനെയാ വൈരുധ്യം വരുന്നത്. നേരെ മറിച്ചു (ഈസാനബി) “മരിക്കുകയില്ല” എന്നൊരു പ്രയോഗം ഖുര്ആനനില്‍ ഉണ്ടെങ്കില്‍ “മരിക്കും” എന്നുള്ള പ്രയോഗം വൈരുധ്യം എന്ന് പറയാമായിരുന്നു. ഇവിടെ നിങ്ങള്‍ തന്നെ പറയുന്നത്. “മരിച്ചിട്ടില്ല” എന്നുള്ള വാക്കാണ്.
ഭാവി കാലം എന്ന ഒന്ന് ഉള്ളിടത്തോളം “മരിക്കും.” എന്നുള്ള ഖുര്ആനന്റെ പ്രയോഗം തെറ്റുകയില്ല.
മുസ്ലിംകളുടെ വിശ്വാസം ഈസാനബി മരിച്ച്ട്ടില്ല. ശത്രുക്കള്‍ കുരിശില്‍ തറക്കാന്‍ കൊണ്ട് പോയപ്പോള്‍ അള്ളാഹു അദ്ദേഹത്തെ അവര്ക്ക്ള മുന്നില്‍ നിന്നും മറക്കുകയും കൂട്ടത്തിലുള്ള ഒരുവന് അദ്ദേഹത്തിന്റെ രൂപം നല്കുെകയും ചെയ്തു എന്നാണ്. അയാളെയാണ് ശത്രുക്കള്‍ കുരിശില്‍ തറച്ചത്.
അള്ളാഹു ഉയര്ത്തി യ ഈസാനബി ഇപ്പോഴും ജീവിച്ചിരിക്കുന്നു.ലോകാവസാന കാലത്ത് ഈസാനബി വീണ്ടും വരും ലോകം ഒന്നാകെ ഭരിക്കും, അതിനു ശേഷം എല്ലാ ദൈവ സൃഷ്ടികള്ക്കും അനിവാര്യമായ മരണം അദ്ദേഹത്തിനും വരും. അതോടെ ലോകാവസാനവും സംഭവിക്കും.
ഇനി നിങ്ങള്‍ യേശു കുരിശില്‍ വെച്ച് മരണപ്പെട്ടു എന്ന് വിശ്വസിക്കുന്നതില്‍ ഈയുള്ളവന് വിരോധമില്ല. അത് നിഅങ്ങളെ ഇഷ്ടം , പക്ഷെ ഖുര്‍- ആനിനെ കുറിച്ച് പഠിക്കാതെ വൈരുധ്യം എന്ന് വിളിച്ചു കൂവരുത് .
യുക്തിവാദിയുടെ സംസ്കാരം
ReplyDeleteബാവാസ്,
ReplyDelete<> മുസ്ലിംകളുടെ വിശ്വാസം ഈസാനബി മരിച്ച്ട്ടില്ല. ശത്രുക്കള്‍ കുരിശില്‍ തറക്കാന്‍ കൊണ്ട് പോയപ്പോള്‍ അള്ളാഹു അദ്ദേഹത്തെ അവര്ക്ക്ള മുന്നില്‍ നിന്നും മറക്കുകയും കൂട്ടത്തിലുള്ള ഒരുവന് അദ്ദേഹത്തിന്റെ രൂപം നല്കുെകയും ചെയ്തു എന്നാണ്. <>
മുസ്ലിങ്ങള്‍ എന്ന് അവകാശപ്പെടുന്ന എല്ലാവരും ഇങ്ങനെ തന്നെയാണോ വിശ്വസ്സിക്കുന്നത്?
<> അള്ളാഹു ഉയര്ത്തിയ ഈസാനബി ഇപ്പോഴും ജീവിച്ചിരിക്കുന്നു.ലോകാവസാന കാലത്ത് ഈസാനബി വീണ്ടും വരും ലോകം ഒന്നാകെ ഭരിക്കും, അതിനു ശേഷം എല്ലാ ദൈവ സൃഷ്ടികള്ക്കും അനിവാര്യമായ മരണം അദ്ദേഹത്തിനും വരും. അതോടെ ലോകാവസാനവും സംഭവിക്കും.<>
നിങ്ങളുടെ വിശ്വാസ പ്രകാരം ദൈവം രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈസാ നബിയെ ഈ ലോകത്ത് നിന്നും കൊണ്ടുപോയി. ലോകാവസ്സാന കാലത്ത് വീണ്ടും വരുവാനായി ഈസാ നബി ഇപ്പോഴും സ്വര്‍ഗ്ഗത്തില്‍ ജീവിച്ചിരിക്കുന്നു, ഇതുവരെയും മരണമില്ലാത്തവനായി. എന്തുകൊണ്ടാണ് മുഹമ്മദ് നബിയ്ക്ക് പോലും നല്‍കാത്ത പ്രത്യേക പരിഗണന ഇക്കാര്യത്തില്‍ ഈസാ നബിയ്ക്ക് ലഭിക്കുന്നത്? ഒരു മനുഷ്യായുസ്സു ഏറിവന്നാല്‍ 100 വര്‍ഷം. അങ്ങനെയായാല്‍ രണ്ടായിരം വര്‍ഷത്തോളമായി മരണമില്ലാതെ ഇപ്പോഴും ജീവിച്ചിരിക്കുന്ന ഈസാ നബി മനുഷ്യന്‍ മാത്രമാണ് എന്ന് നിങ്ങള്‍ വിശ്വസ്സിക്കുന്നതിന്റെ അടിസ്ഥാനം എന്താണ്?
This comment has been removed by the author.
Delete1. ന്യൂമാന്‍ കോളേജിലെ സാറിന്റെ ക്വസ്റ്റ്യന്‍ പേപ്പറിലെ മുഹമ്മെദ് , സത്യത്തില്‍ മുഹമ്മദ് നബിയാണോ?
ReplyDelete2. ഖുര്‍ ആനിലെ ഈസാ നബി സത്യത്തില്‍ ബൈബിളിലെ യേശുവാണോ?
സാക്ഷാല്‍ പൂഞ്ഞാര്‍ ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് വേണ്ടി വരും ഇതിനു ഉത്തരം പറയാന്‍.!
( ഒരു ഓഫ്, കിടക്കട്ടെ!)
കല്‍ക്കിയുടെ ബ്ലോഗില്‍ നിന്ന് ലഭിച്ച ചില സൂക്തങ്ങള്‍
ReplyDelete"നബിയേ, നിനക്കു മുമ്പ് ഒരു മനുഷ്യനും നാം അനശ്വരത നല്‍കിയിട്ടില്ല. എന്നിരിക്കേ നീ മരിച്ചെങ്കില്‍ അവര്‍ നിത്യജീവികളായിരിക്കുമോ? (21:34)
അതിനര്‍ത്ഥം എന്താണ് ബാവാസ്?
നിങ്ങള്‍ പറയുന്ന ഈസാ നബിക്കും അനശ്വര നല്‍കിയിട്ടില്ല എന്ന് തന്നെയല്ലേ? എന്നിട്ടും നിങ്ങള്‍ പറയുന്നു യേശു ഇപ്പോഴും ജീവനോടെ ഇരിക്കും എന്ന്.
ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം നബിക്ക് മുമ്പ് ഒരാള്‍ക്കും അനശ്വരത നല്‍കിയിട്ടില്ല എന്നാണ്. അതെ ഖുറാനില്‍ തന്നെ പറയുന്നു:- യേശുവിനെ അല്ലാഹു ദൈവത്തിങ്കലേക്ക് ഉയിര്‍ത്തി എന്നും. (മരിക്കുന്നതിനെക്കളും മുമ്പേ ഉയിര്‍ത്തി) അതായത് ഈസാ നബി നിത്യജീവനില്‍ ഇപ്പോഴും ഇരിക്കുന്നു.
ഇതു ഖുറാന്‍ സൂക്തമാണ് ശരി എന്ന് മാത്രം ബാവാസ് പറഞ്ഞു തന്നാല്‍ മതി.
ഈസ്സക്കും മരണമുണ്ട്. ആകാശത്തിൽനിന്നും ഭൂമിയിൽ വന്നിട്ട് ഈ ഭൂമിയിൽനിന്നും കല്യാണം കഴിക്കും ഈ ഭൂമി ഭരിക്കും ഈ ഭൂമിയിൽ വെച്ച് മരിക്കുകയും ചെയ്യും
Delete@sajan jcb
ReplyDeleteഒരു വിഷയത്തെ ക്കുറിച്ച് അഭിപ്രായം പറയുവാന്‍ ആ വിഷയത്തെ ക്കുറിച്ച് ഒരു പ്രാഥമിക അറിവ് ഉണ്ടായിരിക്കണം എന്നത് സാമാന്യ മര്യാദ മാത്രമാണ്. താന്കള്‍ ഖുര്‍ആന്‍ വായിചിട്ടുല്ലതായോ, ഇസ്ലാമിനെ ക്കുറിച്ച് പ്രാഥമിക അറിവെങ്കിലും ഉള്ളതായോ തോന്നുന്നില്ല.
ഞാന്‍ മനസ്സിലാക്കിയത് ഖുര്‍ ആന്‍ പ്രകാരം യേശു മരിച്ചതായി മുസ്ലീമുകള്‍ വിശ്വസിക്കുന്നില്ല എന്നാണ്.
=============
ഇത് ശരിയാണ്.
കുരിശില്‍ കയറിയ യേശുവിനു പകരം മറ്റൊരാളെ കിടത്തി മനുഷ്യരുടെ കണ്ണില്‍ പൊടിയിട്ട് ഈസാനബിയെ അല്ലാഹു ഉയിര്‍പ്പിച്ചു എന്നാണ് കാണുന്നത്.
=============
ഇത് തെറ്റാണ്. ഖുര്‍ആനില്‍ ഇങ്ങനെ പറയുന്നില്ല. ഖുര്‍ആനില്‍ ഉള്ളത് യേശുവിനെ അവര്‍ ക്രൂശിച്ചിട്ടില്ല എന്നും വധിചിട്ടില്ല എന്നുമാണ്. ആദ്യകാല ഖുര്‍ആന്‍ വ്യാഖാതാക്കള്‍ പലരും പറഞ്ഞതാണ് മറ്റൊരാളെ യേശുവിന് പകരം കുരിശില്‍ തറചിട്ടുണ്ടാകാം എന്ന അഭിപ്രായം. അല്ലാഹു എങ്ങനെയാണ് യേശുവിനെ ക്രൂശികരണത്തില്‍ നിന്നും രക്ഷിച്ചത് എന്ന് വ്യക്തമാക്കുന്നില്ല.
അങ്ങിനെയെങ്കില്‍ 19:33ല്‍ കാണുന്നത് എങ്ങിനെ ശരിയാകും? ..
എന്റെ ജനന നാളിലും മരണ നാളിലും ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന നാളിലും എനിക്കു സമാധാനം!
=============
യേശു മരിച്ചിട്ടില്ല എന്നതിന് ഇനി ഒരിക്കലും മരിക്കില്ല എന്നര്‍ത്ഥമില്ല. യേശു വീണ്ടും ഭൂമിയിലേക്ക് വരുമെന്നും, പിന്നെ സ്വാഭാവികമരണം വരിക്കുമെന്നും മുസ്ലിംകള്‍ വിശ്വസിക്കുന്നു. പിന്നീട് അദ്ദേഹം പരലോകത്ത് എല്ലാവരെയും പോലെ ഉയര്‍ത്തെഴുന്നെള്‍ക്കും.
ഇനി സ്നാപക യോഹന്നാനെ കുരിച്ചും ഇത് തെന്നെ ഖുര്‍ആന്‍ പറയുന്നുണ്ട്. സ്നാപക യോഹന്നാന്‍ ഇപ്പോഴെ ഉയതെഴുന്നേറ്റു എന്ന് മുസ്ലിംകള്‍ വിശ്വസിക്കുന്നു എന്ന് സാജന്‍ ഏതായാലും പറയില്ലല്ലോ?
ഖുര്‍ആനില്‍ ഉള്ളത് യേശുവിനെ അവര്‍ ക്രൂശിച്ചിട്ടില്ല എന്നും വധിചിട്ടില്ല എന്നുമാണ്. ആദ്യകാല ഖുര്‍ആന്‍ വ്യാഖാതാക്കള്‍ പലരും പറഞ്ഞതാണ് മറ്റൊരാളെ യേശുവിന് പകരം കുരിശില്‍ തറചിട്ടുണ്ടാകാം എന്ന അഭിപ്രായം. അല്ലാഹു എങ്ങനെയാണ് യേശുവിനെ ക്രൂശികരണത്തില്‍ നിന്നും രക്ഷിച്ചത് എന്ന് വ്യക്തമാക്കുന്നില്ല.
ReplyDeleteസുബൈര്‍ , ആശയം വ്യക്തമാക്കി തന്നതിന് നന്ദി.
തൊട്ടു മുകളിലെ എന്റെ തന്നെ കമന്റില്‍ (21:34) പറ്റി ഒരു ചോദ്യം ഉണ്ട്. അത് വിശദീകരിച്ചു തരുമോ?
യേശു വീണ്ടും ഭൂമിയിലേക്ക് വരുമെന്നും, പിന്നെ സ്വാഭാവികമരണം വരിക്കുമെന്നും മുസ്ലിംകള്‍ വിശ്വസിക്കുന്നു. പിന്നീട് അദ്ദേഹം പരലോകത്ത് എല്ലാവരെയും പോലെ ഉയര്‍ത്തെഴുന്നെള്‍ക്കും.
ഇത് ഖുറാനില്‍ ഉണ്ടോ? പിന്നെ എന്താണ് ഈ വിശ്വാസത്തിന്റെ ആധാരം ?
Eesa(AS) madangi varum ennathu hadeesukalil undu... Saheeh Bukhari angine parayunnu...
ReplyDeleteSahih Bukhari Volume 3, Book 43, Number 656:
Narrated Abu Huraira:
Allah's Apostle said, "The Hour will not be established until the son of Mary (i.e. Jesus) descends amongst you as a just ruler, he will break the cross, kill the pigs, and abolish the Jizya tax. Money will be in abundance so that nobody will accept it (as charitable gifts).
(നബിയേ,) നിനക്ക് മുമ്പ് ഒരു മനുഷ്യന്നും നാം അനശ്വരത നല്‍കിയിട്ടില്ല. എന്നിരിക്കെ നീ മരിച്ചെങ്കില്‍ അവര്‍ നിത്യജീവികളായിരിക്കുമോ? ()
ReplyDelete"മരിച്ചെങ്കില്‍" എന്നത് ഭൂതകാലം അല്ലെ? അപ്പോള്‍ ഈ സൂക്തത്തിന് ശേഷമുള്ള ഖുര്‍ ആന്‍ ഭാഗമെല്ലാം മരിച്ചുപോയ മുഹമ്മദ് നബിയോട് ആണോ അല്ലാഹു പറഞ്ഞു കേള്‍പ്പിച്ചത്?
മറ്റൊരു പരിഭാഷയില്‍ ഇങ്ങനെയാണ് ഉള്ളത് : പ്രവാചകാ ശാശ്വത ജീവിതം നിനക്കു മുമ്പ് ഒരു മനുഷ്യന്നും നല്‍കിയിട്ടില്ല. നീ മരിച്ചെന്നുവെക്കുക. എങ്കില്‍ ഇവര്‍ എന്നെന്നും ജീവിച്ചിരിക്കുമോ? ഇതേ പരിഭാഷയില്‍ നല്‍കിയിരിക്കുന്ന أَفَإِن مِّتَّ എന്ന അറബി വാക്കിന്റെ അര്‍ഥം നല്‍കിയിരിക്കുന്നത് എന്നിരിക്കെ നീ മരണപ്പെട്ടാല്‍ എന്നാണു. ഒരേ അറബി വാക്ക് തന്നെയാണ് മൂന്നു വ്യത്യസ്ത രീതിയില്‍ പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഇവയെല്ലാം വെവ്വേറെ അര്‍ഥം വരുന്നവയുമാണ് - മരിച്ചെങ്കില്‍ / മരിച്ചെന്നുവെക്കുക / മരണപ്പെട്ടാല്‍.
In search of light,
ReplyDeleteതാങ്കള്‍ തന്നിരിക്കുന്ന ഹദീസില്‍ ഈസാ വീണ്ടും വരും എന്നാണു ഞാന്‍ കാണുന്നത്. വീണ്ടും മരിക്കുമെന്നോ ഉയിര്‍ക്കുമെന്നോ അതില്‍ ഞാന്‍ കാണുന്നില്ല. പിന്നെ അങ്ങിനെ വിശ്വസിക്കുന്നതിന്റെ അടിസ്ഥാനം എന്ത് ?
അദ്ദേഹം ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും അദ്ദേഹത്തിന് സമാധാനം. (19 :15 )
ReplyDeleteഞാന്‍ ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും എന്‍റെ മേല്‍ ശാന്തി ഉണ്ടായിരിക്കും. (19 :33 )
19 :15 ല്‍ പറയുന്ന ജനിച്ചു മരിക്കുന്ന ആള്‍ സ്നാപക യോഹന്നാന്‍ ...രണ്ടാമത് 19 :33 ല്‍ പറയുന്നത് യേശുക്രിസ്തു ...
ഞാന്‍ എവിടെയായിരുന്നാലും എന്നെ അവന്‍ അനുഗൃഹീതനാക്കിയിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്ന കാലമത്രയും നമസ്കരിക്കുവാനും സകാത്ത് നല്‍കുവാനും അവന്‍ എന്നോട് അനുശാസിക്കുകയും ചെയ്തിരിക്കുന്നു.(19 :31 )
രണ്ടു പേരും പ്രവാച്ചകരായതുകൊണ്ട് ജനനവും മരണവും സ്വാഭാവികമായി അവതരിപ്പിച്ചു ...പിന്നീട് 4:157-158 ലെ വിഡിഡിത്തം എഴുതിപ്പിടിപ്പിച്ചപ്പോള്‍ ആദ്യത്തെ അബദ്ധം പുലിവാലാകുമെന്ന് ഓര്‍ത്തില്ല ...ഈ വൈരുദ്ധ്യം മറച്ചുപിടിക്കാനാണ് അവസാനകാലം കൊല്ലാന്‍ വേണ്ടി യേശുവിനെ സ്വര്‍ഗത്തില്‍ സൂക്ഷിച്ചു വെച്ചിരിക്കുന്നത് ...ഇത് ഇസ്ലാം പണ്ടിതര്‍ കണ്ടുപിടിച്ചതാണ് .........19 :31 അനുസരിച്ചു യേശു സ്വര്‍ഗത്തില്‍ ഇപ്പോഴും സകാത്ത് കൊടുത്തുകൊണ്ടിരിക്കുന്നു ...
സ്വര്‍ഗത്തില്‍ മരിക്കാതിരിക്കുന്ന യേശുവേ മരിക്കാന്‍ വേഗം വരണമേ എന്നാക്കിയാലോ നമ്മുടെ പ്രാര്‍ത്ഥന ....
നിനക്ക് ദിവസക്കൂലിയാണോ കള്ള പാതിരി. പാൽ പൊടി കൊടുത്തു മനുഷ്യരെ ഈ വിഡ്ഢിത്ത വിശ്വാസത്തിലേക്ക് കൊണ്ട് വരുന്നത് പോലെയല്ല. ഇസ്ലാം അത് ലോകമെങ്ങും വ്യാപിച്ചുകൊണ്ടേയിരിക്കും. ചന്ദ്രകലാകാണുമ്പോൾ പട്ടി അതുനോക്കി ഓരിയിടുന്നതുപോലെ ഓരിയിടാം എന്നല്ലാതെ യാധൊരു കാര്യവുമില്ല. പട്ടിയപോലെ ജീവിച്ച് മരിക്കാം ഓരിയിട്ട്.
DeleteQuran says...
ReplyDeleteAl-Imran, 3:185*. Every soul is bound to taste death
So Esa(AS) is not an exception to it as he is human too...
And regarding the hour Quran says in Surat Ar-Rahman that everyone on the earth shall perish.
Hadis from Sunan Abu Dawud(one among the six most authentic works on Hadis) Book 37, Number 4310:
Narrated Abu Huraira:
The Prophet (pbuh) said: There is no prophet between me and him, that is, Jesus (pbuh). He will descend (to the earth). When you see him, recognize him: a man of medium height, reddish fair, wearing two light yellow garments, looking as if drops were falling down from his head though it will not be wet. He will fight the people for the cause of Islam. He will break the cross, kill swine, and abolish jizya. Allah will perish all religions except Islam. He will destroy the Antichrist and will live on the earth for forty years and then he will die. The Muslims will pray over him.
From your words I feel as if Quran has said somewhere that Esa(AS) would not die... No where did Quran say so...Also where is it said in Quran that Esa(AS) is in paradise... it is just that u were prejudiced to interpret the words so... Quran just says "But Allah took him up unto Himself. Allah was ever Mighty, Wise."
This means that Allah has kept Esa(AS) in his protection (doesn't necessarily mean paradise)
In search of light,
ReplyDeleteതാങ്കള്‍ തന്ന ഹദീസ് പ്രകാരം ഈസാ നബി ഇത് വരെ മരിച്ചിട്ടില്ല. അത് പക്ഷെ ഖുറാന്‍ 21:34 പറയുന്നതിന് വിരുദ്ധമല്ലേ?
"നബിയേ, നിനക്കു മുമ്പ് ഒരു മനുഷ്യനും നാം അനശ്വരത നല്‍കിയിട്ടില്ല. എന്നിരിക്കേ നീ മരിച്ചെങ്കില്‍ അവര്‍ നിത്യജീവികളായിരിക്കുമോ? (21:34)
നബി മരിച്ചിട്ടില്ലെങ്കില്‍ ഈസയും മരിച്ചിട്ടില്ല എന്ന് 21:34 വെളിച്ചത്തില്‍ അനുമാനിക്കാം. പക്ഷെ നബി മരിച്ചു പോയി. എന്നിട്ടും ഈസാ നബി നിത്യജീവിയായി ഇരിക്കുന്നു. അപ്പോള്‍ ഏതാണ് ശരി ? ഖുറാന്‍ പറയുന്നതോ? ഹദീസ് പറയുന്നതോ?
21:34 And We appointed not for any human being before thee immortality; if thou then diest, are they to be immortals?
ReplyDeleteThe Hadis says that Esa(AS) would die. Which means Esa(AS) is not immortal and hence supports the verse of Quran.
Esa(AS) being alive after Prophet(SAW) means that Esa(AS) has a longer life span.
Probably you are confused between having a prolonged life and immortality. A person who is bound to die is not immortal.
നിത്യ ജീവി എന്ന് പറഞ്ഞാല്‍ ഞാന്‍ മനസിലാക്കിയത് ലോകാവസാനം വരെ ജീവിക്കുന്നവന്‍ ആണ് എന്നാണ്. താങ്കള്‍ തന്ന ഹദീസ് പ്രകാരം ഈസാ നബി ജീവിക്കുന്നത് ലോകാവസാനതിന്റെ തൊട്ടു മുമ്പ് വരെ.
ReplyDeleteഖുറാന്‍ (21:34) പ്രകാരം നബിക്ക് മുമ്പുള്ള ആരെയും നിത്യജീവികള്‍ ആക്കിയിട്ടില്ല എന്നാണ്. (ഒരു പക്ഷെ അതിനു ശേഷമുള്ളവരെ ഒരു പക്ഷെ ആക്കുമായിരിക്കും). അതിനര്‍ത്ഥം നബിക്ക് മുമ്പുള്ള എല്ലാവരും മരിച്ചു എന്ന് തന്നെയല്ലേ?
prolonged == Relatively long in duration എന്നര്‍ത്ഥം.
എന്ന് പറഞ്ഞാല്‍ സാധാരണ കൂടുതല്‍ നേരം എന്നേയുള്ളൂ. സാധാരണയില്‍ ഇരട്ടി പോലും ആകില്ല. ഇന്‍ഫിനിറ്റി എന്നര്‍ത്ഥം ഒട്ടും വരില്ല. ഇന്‍ഫിനിറ്റി എന്ന പദം കൂടുതല്‍ ചേരുക നിത്യ ജീവതതോടാണ്.
ഈസാ നബിയുടെ ഹദീസ് പ്രകാരമുള്ള ലൈഫ് സ്പാന്‍ 2000+x ആണ്. ഇവിടെ x എന്താണെന്ന് ആരും ഡിഫൈന്‍ ചെയ്തിട്ടും ഇല്ല.
http://ahmadiyyajamat.blogspot.com/2010/09/blog-post_21.html എന്ന ബ്ലോഗില്‍ നിന്ന് കിട്ടിയത് താഴെ ചേര്‍ക്കുന്നു. ഇതില്‍ പറഞ്ഞിരിക്കുന്ന ഹദീസുകള്‍ സത്യം തന്നെയോ?
1. 'അപ്പോള്‍ അല്ലാഹുവിന്‍റെ വരിഷ്ട ദാസന്‍ ഈസബ്നുബര്‍യം പറഞ്ഞത് പോലെ ഞാന്‍ പറയും: "ഞാന്‍ അവരില്‍ ഉണ്ടായിരുന്ന കാലം വരെ ഞാന്‍ അവര്‍ക്ക് സാക്ഷിയായിരുന്നു. എന്നാല്‍ നീ എന്നെ മരിപ്പിച്ചതിനു ശേഷം അവരുടെ മേല്‍നോട്ടക്കാരന്‍ നീ തന്നെയാണ്" (ബുഖാരി, കുത്താബുത്തഫ്സീര്‍ - സൂറത്തുല്‍ മാഇദ)
2. അദ്ദേഹം പറഞ്ഞു: "അല്ലയോ ജനങ്ങളേ, നിങ്ങളില്‍ അരെങ്കിലും മുഹമ്മദി(സ) നെ അരാധിച്ചിരുന്നുവെങ്കില്‍ അവര്‍ അറിഞ്ഞുകൊള്ളുക, മുഹമ്മദ്(സ) മരിച്ചിരിക്കുന്നു. എന്നാല്‍ നിങ്ങളില്‍ ആര് അല്ലാഹുവിനെ ആരാധിച്ചിരുന്നുവോ അവര്‍ ഉറച്ചു വിശ്വസിച്ചുകൊള്ളുക, അല്ലാഹു എന്നെന്നും ജീവിച്ചിരിക്കുന്നവനാണ്. ഒരിക്കലും മരിക്കാത്തവനാണ്. അല്ലാഹു പറഞ്ഞിരിക്കുന്നു: 'മുഹമ്മദ് അല്ലാഹുവിന്‍റെ ഒരു ദൂതന്‍ മാത്രമാകുന്നു.അദ്ദേഹത്തിനു മുമ്പും ദൂതന്മാരെല്ലാം മരിച്ചുപൊയിരിക്കുന്നു' (സഹീഹ് ബുഖാരി)
3. നജ്റാനില്‍ നിന്നു വന്ന ക്രിസ്തീയ സംഘത്തോട് നബി(സ) നടത്തിയ സംവാദം പ്രസിദ്ധമാണ്. സംഭാഷണ മദ്ധ്യേ റസൂല്‍(സ) ഇപ്രകാരം പറയുകയുണ്ടായി: നിങ്ങള്‍ക്കറിയില്ലേ നമ്മുടെ ദൈവം ജീവിച്ചിരിക്കുനവനാണ് അവന്‍ ഒരിക്കലും മരിക്കില്ല. എന്നാല്‍ യേശുവാകട്ടെ മരിച്ചുപോയി. (അസ്ബാബുന്നുസൂല്‍)
4. നബി(സ) പറഞ്ഞു: 'മൂസായും(അ) ഈസായും(അ) ജീവിച്ചിരിപ്പുണ്ടെങ്കില്‍ അവര്‍ക്ക് എന്നെ പിന്‍പറ്റാതെ മറ്റൊരു വഴിയില്ല.' (ഇബ്‌നു കസീര്‍ - തഫ്സീറുല്‍ ഖുര്‍ആന്‍)
ഈ ഹദീസുകള്‍ താന്കള്‍ പറഞ്ഞതില്‍ നിന്നും വ്യത്യസ്തമാണല്ലോ? ഈസാ നബി മരിച്ചു പോയി എന്ന് വ്യക്തമായി തന്നെ പറയുന്നുമുണ്ട്. താങ്കള്‍ പറയുന്ന ഹദീസില്‍ ആണെങ്കില്‍ ഈസാ നബി ഇനിയും വരും എന്നിട്ടു ശേഷമേ മരിക്കുകയുള്ളൂ. ഈ പറഞ്ഞതാക്കെ നബി തന്നയോ? തിരിച്ചും മറിച്ചും ഒക്കെ തരം പോലെ നബി തട്ടിവിടുന്നല്ലോ?
എന്തിനു അധികം പറയുന്നു. ഖുര്‍ആനിലെ 5: 117, 118 വചനങ്ങള്‍ ഇപ്രകാരമാണ്:
'അല്ലാഹു പറയുന്ന അവസരം: അല്ലയോ മര്‍യമിന്‍റെ മകന്‍ ഈസാ, എന്നെയും എന്‍റെ മാതാവിനെയും അല്ലാഹുവിനെ കൂടാതെ രണ്ടു ദൈവങ്ങളായി സ്വീകരിക്കുക എന്നു നീയാണോ ജനങ്ങളോട് പറഞ്ഞത്? അദ്ദേഹം പറയും: നീയത്രേ പരിശുദ്ധന്‍. എനിക്കു പറയാന്‍ അവകാശമില്ലാത്തത് ഞാന്‍ പറയാവതല്ലല്ലോ? ഞാനതു പറഞ്ഞിരുന്നുവെങ്കില്‍ തീര്‍ച്ചയായും നീയത് അറിഞ്ഞിരിക്കുമല്ലോ. എന്നിലുള്ളത് നീ അറിയുന്നു. നിന്നിലുള്ളത് ഞാന്‍ അറിയുന്നില്ല. തീര്‍ച്ചയായും നീ പരോക്ഷ കാര്യങ്ങള്‍ നന്നായി അറിയുന്നവനാണ്.
'നീ എന്നോട് ആജ്ഞാപിച്ചതല്ലാതെ ഞാന്‍ അവരോട് മറ്റൊന്നും പറഞ്ഞിരുന്നില്ല. അതായത്, 'എന്‍റെയും നിങ്ങളുടെയും റബ്ബായ അല്ലാഹുവിനെ മാത്രം നിങ്ങള്‍ ആരാധിക്കുവിന്‍' എന്ന്. ഞാന്‍ അവരില്‍ ഉണ്ടായിരുന്നിടത്തോളം കാലം ഞാന്‍ അവരുടെമേല്‍ സാക്ഷിയായിരുന്നു. എന്നാല്‍ നീ എന്നെ മരിപ്പിച്ചപ്പോള്‍ അവരുടെ മേല്‍നോട്ടക്കാരന്‍ നീ തന്നെയായി. നീ എല്ലാ കാര്യങ്ങള്‍ക്കും സാക്ഷിയാണ്' (5: 117, 118)
ഇതെല്ലാം അല്ലാഹു തന്നെയാണോ നബിയ്ക്ക് പറഞ്ഞു കൊടുത്തത്?
Delete( وَمَا جَعَلْنَا لِبَشَرٍ مِّن قَبْلِكَ الْخُلْدَ ۖ أَفَإِن مِّتَّ فَهُمُ الْخَالِدُونَ )
الأنبياء (34) Al-Anbiyaa
(നബിയേ,) നിനക്ക് മുമ്പ് ഒരു മനുഷ്യന്നും നാം അനശ്വരത നല്‍കിയിട്ടില്ല. എന്നിരിക്കെ നീ മരിച്ചെങ്കില്‍ അവര്‍ നിത്യജീവികളായിരിക്കുമോ?
( كُلُّ نَفْسٍ ذَائِقَةُ الْمَوْتِ ۗ وَنَبْلُوكُم بِالشَّرِّ وَالْخَيْرِ فِتْنَةً ۖ وَإِلَيْنَا تُرْجَعُونَ )
الأنبياء (35) Al-Anbiyaa
ഓരോ വ്യക്തിയും മരണം ആസ്വദിക്കുകതന്നെ ചെയ്യും. ഒരു പരീക്ഷണം എന്ന നിലയില്‍ തിന്‍മ നല്‍കിക്കൊണ്ടും നന്‍മ നല്‍കിക്കൊണ്ടും നിങ്ങളെ നാം പരിശോധിക്കുന്നതാണ്. നമ്മുടെ അടുത്തേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും. തെറ്റിദ്ധരിപ്പിക്കുമ്പോൾ അടുത്ത വരിയിൽ എന്താ പറയുന്നത് എന്ന് മനപ്പൂർവം കണ്ടില്ല എന്ന് തോന്നുന്നു.
ഈസാ നബിയോട് ഇസ്രായേൽ ജനതയെ കുറിച്ച് വിചാരണ ദിവസം ചോദ്യം ചെയ്യുന്നതാണ് ഈ സൂക്തം
Delete'നീ എന്നോട് ആജ്ഞാപിച്ചതല്ലാതെ ഞാന്‍ അവരോട് മറ്റൊന്നും പറഞ്ഞിരുന്നില്ല. അതായത്, 'എന്‍റെയും നിങ്ങളുടെയും റബ്ബായ അല്ലാഹുവിനെ മാത്രം നിങ്ങള്‍ ആരാധിക്കുവിന്‍' എന്ന്. ഞാന്‍ അവരില്‍ ഉണ്ടായിരുന്നിടത്തോളം കാലം ഞാന്‍ അവരുടെമേല്‍ സാക്ഷിയായിരുന്നു. എന്നാല്‍ നീ എന്നെ മരിപ്പിച്ചപ്പോള്‍ അവരുടെ മേല്‍നോട്ടക്കാരന്‍ നീ തന്നെയായി. നീ എല്ലാ കാര്യങ്ങള്‍ക്കും സാക്ഷിയാണ്' (5: 117, 118)
അതല്ലാതെ മുഹമ്മദ് നബിയോടല്ല
The immortality discussed in the verse of Quran is something that goes beyond the hour(end of the world) and not something till the hour. So it is just a misunderstanding in your part.
ReplyDeleteAccording to Islam Immortality is attributed to Allah alone who does not have an end.
So let us make it clear here that immortality is not to have death and not a long lifespan, be it 2000 or 3000 years. Everything that ends by the end of the world is mortal.
Regarding the hadis mentioned by you -
1. This refers to the verse of Quran from surath Maeda:
"Never said I to them aught except what Thou didst command me to say: to wit, `Worship Allah, my Lord, and your Lord'; and I was a witness over them whilst I dwelt amongst them; when Thou didst take me up Thou wast the Watcher over them and Thou art a Witness to all things.
The part take me up has been wrongly interpreted as death. This is a mistake.
2.This refers to the verse of Quran from Surath Al-Imran
"Muhammad is no more than an Messenger: many were the Messengers that passed away before Him. If he died or was slain, will ye then turn back on your heels? If any did turn back on his heels, not the least harm will he do to Allah; but Allah (on the other hand) will swiftly reward those who (serve him) with gratitude."
Many were the Messengers that passed away before him does not necessarily mean every Prophet before Prophet(SAW) died. It just means many messengers came before Prophet(SAW) and have passed away and Prophet(SAW) is also a Prophet like them.
3. I do not understand what is the reference for this hadis mentioned here. I found a reference for this from Tafseer Ibne Jareer where the text is
يأتي عليه الفناء
which translates as death would come to him, Which is in future tense.
4. I could not find a reference to this hadis even. The hadis I found was as follows
Jabir Bin ‘Abdullah narrated that when Umar came to Allah’s Messenger (s.a.w.), he said: “We hear the narration from the Jews, which sounds pleasing to us, so should we not write some of them?” Whereupon he (s.a.w.) said: “Do you want to be baffled as the Jews and the Christians were baffled? I have brought to you (guidance) bright and pure and if Moses were alive now there would have been no alternative left for him but to follow me.” Transmitted by al-Tirimidhi (177), Ahmad, Bayhaqi in Shu'ab al-Iman.
The link posted by you is blog by the Ahmadiyyah Jamath. And for your kind information Ahmadiyya Jamat is not considered to be a member of Islam by the mainstream muslims.
As I said you seem to be too much prejudiced and truth is not the companion of a prejudiced mind.
May God allow us to learn and understand truth.
ഈസാ നബി വീണ്ടും വന്നു മരിക്കാതിടത്തോളം ഈസാ നിത്യ ജീവിയാനെന്നെ വിശ്വസിക്കാന്‍ തരമുള്ളൂ.
ReplyDeleteരാണ്ടായിരം വര്‍ഷമായിട്ടും മരിക്കാത്ത ഒരാളെ ചിരംജീവിയായേ കണക്കാക്കാന്‍ എനിക്ക് സാധിക്കുന്നുള്ളൂ.
സോറി, മുസ്ലീമുകളലാത്തവര്‍ ഒരു പക്ഷെ താന്കള്‍ പറഞ്ഞ പോലെ prejudiced mind ഉള്ളവരായിരിക്കും.
ഒരു പുരുഷന്റെ സമ്പർകമില്ലാതെ ജനിപ്പിച്ച അള്ളാഹുവിനു എന്ത് കൊണ്ട് 2000 അതിലപ്പുറം വർഷവും ജീവിപ്പിച്ചൂട.
Deleteമുൻകാല പ്രവാച്ചകന്മാരോക്കെപ്രവാച്ചകന്മാരോക്കെ കൂടുതൽ ആയുസ്സ് നില നിർത്തിയ സൃഷ്ട്ടാവിനു എന്ത് കൊണ്ട് ഈസക്ക് ആയുസ് കൊടുക്കാൻ മടി?
അവനെ സ്വര്ഗത്തിൽ പാര്പിച്ചിട്ടുണ്ടോ അതോ വേറെ ഏതെങ്കിലും ഗ്രഹത്തിൽ താമസിപ്പിച്ചൊ എന്നൊക്കെ അള്ളാഹുവിനു അറിയുന്ന കാര്യം.
എന്തായാലും അദ്ദേഹം ഭൂമിയിൽ വരും 40 വർഷ ഇസ്ലാമിക ഭരണം നടത്തും.
അതിനു ശേഷം മാത്രമേ സാധാരണ മരണം കൈവരിക്കൂ.
ഒരു പുരുഷന്റെ സമ്പർകമില്ലാതെ ജനിപ്പിച്ച അള്ളാഹുവിനു എന്ത് കൊണ്ട് 2000 അതിലപ്പുറം വർഷവും ജീവിപ്പിച്ചൂട.
Deleteമുൻകാല പ്രവാച്ചകന്മാരോക്കെപ്രവാച്ചകന്മാരോക്കെ കൂടുതൽ ആയുസ്സ് നില നിർത്തിയ സൃഷ്ട്ടാവിനു എന്ത് കൊണ്ട് ഈസക്ക് ആയുസ് കൊടുക്കാൻ മടി?
അവനെ സ്വര്ഗത്തിൽ പാര്പിച്ചിട്ടുണ്ടോ അതോ വേറെ ഏതെങ്കിലും ഗ്രഹത്തിൽ താമസിപ്പിച്ചൊ എന്നൊക്കെ അള്ളാഹുവിനു അറിയുന്ന കാര്യം.
എന്തായാലും അദ്ദേഹം ഭൂമിയിൽ വരും 40 വർഷ ഇസ്ലാമിക ഭരണം നടത്തും.
അതിനു ശേഷം മാത്രമേ സാധാരണ മരണം കൈവരിക്കൂ.
According to your interpretation a person who lives for 70 years would be immortal for 70 years ,who lives for 300 years would be immortal for 300 years and a person who lives for 900 years would be immortal for 900 years. If this is how you have understood immortality, then yes, Esa(AS) is immortal for 2000+x years. So are the antichrist and the Satan(who according to Islam is supposed to live till the hour).
ReplyDeleteAnyways what you think about something or how you interpret something is not my problem... The immortality that Quran discusses about is for someone to live beyond the hour which is attributed to Allah.
This comment has been removed by the author.
ReplyDeleteAccording to your interpretation a person who lives for 70 years would be immortal for 70 years....
ReplyDeleteതാങ്കള്‍ക്ക് എന്തെങ്കിലും പറയണമെങ്കില്‍ ദയവുചെയ്ത് അത് എന്റെ വായില്‍ കുത്തി കയറ്റരുത്. 70/900 വര്ഷം ജീവിച്ചു മരിച്ചവരെ ഞാന്‍ immortal എന്ന് എവിടെയും പറഞ്ഞിട്ടില്ല. ഞാന്‍ പറഞ്ഞ പോയിന്റുകള്‍ ഇതാണ്.
1. രാണ്ടായിരം വര്‍ഷമായിട്ടും മരിക്കാത്ത ഒരാളെ ചിരംജീവിയായേ കണക്കാക്കാന്‍ എനിക്ക് സാധിക്കുന്നുള്ളൂ.
2."നബിയേ, നിനക്കു മുമ്പ് ഒരു മനുഷ്യനും നാം അനശ്വരത നല്‍കിയിട്ടില്ല. എന്നിരിക്കേ നീ മരിച്ചെങ്കില്‍ അവര്‍ നിത്യജീവികളായിരിക്കുമോ? (21:34)
എന്നിരിക്കേ നീ മരിച്ചെങ്കില്‍ അവര്‍ നിത്യജീവികളായിരിക്കുമോ?... എന്നത് ഏതു കാവ്യ ഭാവന ഉപയോഗിച്ചാലും. " എന്നിരിക്കേ നീ മരിച്ചെങ്കില്‍ അവര്‍ മരിച്ചിരിക്കില്ലേ? " എന്നാണു വരിക. 3:144 ലെ സൂക്തം അതിനു അടിവരയിടുന്നു.
3:143: നിങ്ങള്‍ മരണത്തെ നേരില്‍ കാണുന്നതിന് മുമ്പ് നിങ്ങളതിന് കൊതിക്കുന്നവരായിരുന്നു. ഇപ്പോളിതാ നിങ്ങള്‍ നോക്കിനില്‍ക്കെത്തന്നെ അത് നിങ്ങള്‍ കണ്ടു കഴിഞ്ഞു.
3:144 മുഹമ്മദ് അല്ലാഹുവിന്‍റെ ഒരു ദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പും ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തെങ്കില്‍ നിങ്ങള്‍ പുറകോട്ട് തിരിച്ചുപോകുകയോ? ആരെങ്കിലും പുറകോട്ട് തിരിച്ചുപോകുന്ന പക്ഷം അല്ലാഹുവിന് ഒരു ദ്രോഹവും അത് വരുത്തുകയില്ല. നന്ദികാണിക്കുന്നവര്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കുന്നതാണ്.
അദ്ദേഹത്തിന് മുമ്പും ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. എന്നത് prejudice mind ല്‍ വായിക്കാതിരുന്നാല്‍ ചിലരെങ്കിലും മരിക്കാതിരുന്നിട്ടുണ്ട് എന്ന്‍ വാദിക്കാം. എന്നാല്‍ ഖുറാനിലെ ശൈലി അങ്ങിനെയല്ല എന്ന് മറ്റൊരു സൂക്തം നോക്കിയാല്‍ കാണാം.
5:75 മര്‍യമിന്‍റെ മകന്‍ മസീഹ് ഒരു ദൈവദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പ് ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്.
ഈസായുടെ മുമ്പും ദൂതന്മാര്‍ കൊഴിഞ്ഞു പോയിട്ടുണ്ട് എന്നാണു പറയുന്നത്. അദ്ദേഹത്തിന് മുമ്പുള്ള ആരും ജീവിച്ചിരിക്കുന്നതായി ഖുറാന്‍ പറയുന്നും ഇല്ല. അതിന്റെ അര്‍ഥം ഈ ഖുറാന്‍ ശൈലി അര്‍ത്ഥമാക്കുന്നത് എല്ലാവരും മരിച്ചു പോയി എന്നാണ്.
ഇനി എന്റെ മുസ്ലീം സുഹൃത്തുകള്‍ പറയൂ. 3:144, 5:75 ലെ സൂക്തങ്ങള്‍ രണ്ടിനും രണ്ടു അര്‍ത്ഥമാണോ? ഒരേ അറബി പദങ്ങള്‍ തന്നെയാണോ അതിനു ഉപയോഗിച്ചിരിക്കുന്നത്?
ഇതിന്റെ മുമ്പ് നാസിയാന്സന്‍ സൂചിപ്പിച്ച ശൈലിയും (സ്നാപകയോഹന്നാനും യേശുവും:ജനനവും മരണവും പുനരുതാനവും ) ആരും വിശദീകരിച്ചു കണ്ടില്ല.
ഇതോ പ്രവചനം ?
ReplyDeleteമറ്റൊരു പ്രവചനം
പാഴായ പ്രവചനം
യേശു /ഏലിയ, ആരാണ് കൊല്ലപ്പെട്ടത് ? ആരാണ് സ്വര്‍ഗത്തിലേക്ക് കയറി പോയത്?
ReplyDeletehttp://quran-talk.blogspot.com/2010/11/blog-post_21.html
sathyathil musligalku nalla marupadi kaanilla avar eppoyum nilanilpinu vendi thattamuttukal paranjukodeyirikkum
ReplyDeleteഈസ(അ) പുനര്‍ആഗമനം ഉണ്ട്.
ReplyDeleteVolume 3, Book 43, Number 656:
Narrated Abu Huraira:
Allah's Apostle said, "The Hour will not be established until the son of Mary (i.e. Jesus) descends amongst you as a just ruler, he will break the cross, kill the pigs, and abolish the Jizya tax. Money will be in abundance so that nobody will accept it (as charitable gifts).
തീര്‍ച്ചയായും അദ്ദേഹം അന്ത്യസമയത്തിന്നുള്ള ഒരു അറിയിപ്പാകുന്നു. അതിനാല്‍ അതിനെ ( അന്ത്യസമയത്തെ ) പ്പറ്റി നിങ്ങള്‍ സംശയിച്ചു പോകരുത്. എന്നെ നിങ്ങള്‍ പിന്തുടരുക. ഇതാകുന്നു നേരായ പാത.43:61
ഈസ(അ) മരണപെടുക തന്നെ ചെയ്യും
ഇപ്പോള്‍ ഈസയുടെ അവസ്ഥ എങ്ങനെയാണ് ??
Deleteആ അറിവ് ഖുര്‍ആന്‍ വ്യ്ക്തമാകിയിട്ടില്ല..ഈസയെ ദൈവം ഏറ്റെടുത്തു.
ലോകാവസാന നാളില്‍ എല്ലാം നശിക്കും.അത് കൊണ്ട് ഈസ മരണപെടും എന്നുള്ളത് വാസ്തവമാണ്
ReplyDelete"അല്ലാഹുവിനു പുറമേ നിങ്ങള്‍ ആരെയൊക്കെ വിളിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നുവോ. അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെട്ടവരുമാണ്. അവര്‍ മരിച്ചവരാണ്; ജീവനുള്ളവരല്ല. ഏതു സമയത്താണ് അവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കപ്പടുക എന്നവര്‍ അറിയുന്നുമില്ല" (16:21,22)
ReplyDeleteമുസ്ലിങ്ങള്‍ക്ക് ഈസ നബി മരിക്കേണ്ട ആവശ്യമില്ല,എന്നാല്‍ മറ്റു ചിലര്‍ക്ക് ഈസ നബിയെ കൊന്നലെ അവരുടെ വിശ്വാസം പൂര്‍ണമാകൂ,
ReplyDeleteമുസ്‌ലിം വിശ്വാസികള്‍ക്ക് ഈസ പ്രവാചകനെ മരിക്കാതെയും വിശ്വസിക്കാം,അദ്ദേഹത്തിനെ കൊല്ലേണ്ട ആവശ്യം മുസ്ലിംകള്‍ക്ക് ഇല്ല ,ഇനി ഉയര്തപെട്ട പ്രവാചകന്‍ യേശു മാത്രമല്ല എന്ന്‍ ഖുറാനില്‍ പറയുന്നുണ്ട് ,അത് സൂറതു മര്‍യമിലെ 57 ാമത്തെ ആയത്തില്‍ ഇദ്‍രീസ് (അ) മിനെ കുറിച്ച് ((നാമദ്ദേഹത്തെ ഉന്നത സ്ഥാനത്തേക്ക് ഉയര്‍ത്തി)
[56] ഈ വേദപുസ്തകത്തില്‍ ഇദ്‌രീസിനെപ്പറ്റിയും പരാമര്‍ശിക്കുക: നിശ്ചയമായും അദ്ദേഹം സത്യസന്ധനും പ്രവാചകനുമായിരുന്നു.
وَرَفَعْنَاهُ مَكَانًا عَلِيًّا ﴿٥٧﴾
[57] നാം അദ്ദേഹത്തെ ഉന്നതസ്ഥാനത്തേക്കുയര്‍ത്തി.
وَإِنَّهُ لَعِلْمٌ لِّلسَّاعَةِ فَلَا تَمْتَرُنَّ بِهَا وَاتَّبِعُونِ ۚ هَٰذَا صِرَاطٌ مُّسْتَقِيمٌ
ReplyDeleteസംശയമില്ല; ഈസാനബി അന്ത്യസമയത്തിനുള്ള ഒരറിയിപ്പാണ്. നിങ്ങളതിലൊട്ടും സംശയിക്കരുത്. നിങ്ങളെന്നെ പിന്‍പറ്റുക. ഇതുതന്നെയാണ് നേര്‍വഴി. (Sura 43 : Aya 61)
saajan marichchittilla enn paRanjaal marichchitറ്റില്ലയെന്നാണു മരിക്കുമെന്നു പറഞ്ഞാൽ മരിക്കുമെന്നുമാണു അതിൽ നിനക്കെന്ത് വൈരുദ്ധ്യമാണു തോന്നിയത്...? ഈസ പ്രവാചകനെ അവർ വധിച്ചിട്ടില്ലയെന്നത് വസ്ഥുതയാണു അത് അറിയുന്നവർ നാലു പേരുണ്ട് ഒന്ന് ഈസാ പ്രവാചകൻ തന്നെയാണു രണ്ട് ഈസാ പ്രവാചകനു പകരം കുരിശിൽ മരിച്ചയാൾക്കാണു മൂന്ന് ഒറ്റു കൊടുത്തെന്ന് പറയപ്പെടുന്ന യൂദാസിനാണു അയാളിതിന്റെ മാസ്റ്റർ ബ്രൈൻ സത്യത്തിലയാൾ ഉത്തമനായൊരു സത്യ വിശ്വാസിയാണു യേശുവിന്റെ രൂപസാദൃശ്യമുള്ളൊരാളെ കാട്ടിക്കൊടുത്തിട്ട് അയാൾ യേശുവിനെ അഥവാ ഈസയെ രക്ഷിക്കുകയായിരുന്നു. നാലാമതായി എല്ലാമറിയുന്ന പടച്ച തമ്പുരാനാണു അതു നിനക്ക് ശരിയായി ധരിച്ചു വച്ചിരിക്കുന്നതെന്നു തോന്നിയിട്ടുള്ള പിതാവും പരിശുദ്ധാത്മാവും പുത്രനൊന്നുമല്ല ഏകനായ ദൈവമാണു...യേശു ഇപ്പോഴും മരിച്ചിട്ടില്ല ഈസാ പ്രവാചകൻ ഒരിക്കൽ ഭൂമിയിൽ വരും പിന്നീടദ്ദേഹം മരിക്കും ഈ പ്രപഞ്ചത്തിൽ ജനിച്ചവരെല്ലാം ഒരിക്കൽ മരിക്കും...ഈസ മരിച്ചിട്ടില്ല എന്നാൽ മരിക്കും ഇപ്പോഴും നിന്റെ സംശയം മാറിയിട്ടില്ല മാറുകയുമില്ല കാരണം നിന്റെ രോഗം വേറെയാണു...
ReplyDeleteDD
ReplyDeleteയേശു ഇനിയും വരും രണ്ടാം വരവ് അതിൽ തര്കമില്ലല്ലോ, അതിനു ശേഷം മരിക്കും .യേശു ദൈവമല്ല
ReplyDelete