ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?

Monday, September 27, 2010

മോശയുടെ ജനതയോട് ഇഞ്ചീലില്‍ നോക്കുവാന്‍ പറയുന്ന അല്ലാഹു !

ഖുറാനില്‍ അല്ലാഹു മൂസാ നബിയോട് പറയുന്ന ഭാഗം ശ്രദ്ധിക്കൂ.

7:156 ... അവന്‍ ( അല്ലാഹു ) പറഞ്ഞു: എന്‍റെ ശിക്ഷ ഞാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ ഏല്‍പിക്കുന്നതാണ്‌. എന്‍റെ കാരുണ്യമാകട്ടെ സര്‍വ്വ വസ്തുക്കളെയും ഉള്‍കൊള്ളുന്നതായിരിക്കും. എന്നാല്‍ ധര്‍മ്മനിഷ്ഠ പാലിക്കുകയും, സകാത്ത്‌ നല്‍കുകയും, നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നവരായ ആളുകള്‍ക്ക്‌ ( പ്രത്യേകമായി ) ഞാന്‍ അത്‌ രേഖപ്പെടുത്തുന്നതാണ്‌.
7:157 ( അതായത്‌ ) തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇന്‍ജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക്‌ കണ്ടെത്താന്‍ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ ( മുഹമ്മദ്‌ നബിയെ ) പിന്‍പറ്റുന്നവര്‍ക്ക്‌ ( ആ കാരുണ്യം രേഖപ്പെടുത്തുന്നതാണ്‌. ) അവരോട്‌ അദ്ദേഹം സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന്‌ അവരെ വിലക്കുകയും ചെയ്യുന്നു.

ഈ അല്ലാഹു വളരെ തമാശ ക്കാരന്‍ ആയിരിക്കാനാണ് സാധ്യത. മോസയോടു സംസാരിക്കുമ്പോള്‍ ഇഞ്ചീല്‍ എന്ന പുസ്തകം ലഭ്യമല്ല. അത് ലഭിക്കുന്നത് ഈസാ നബിയ്ക്കാനു. അതായത്‌ ഇഞ്ചീല്‍ എന്നു പറയപ്പെടുന്ന പുസ്തകം അവര്‍ക്ക്‌ കാണാന്‍ കിട്ടണമെന്കില്‍ ഒരു 1200 കൊല്ലമെന്കിലും കാത്തിരുന്നേ പറ്റൂ. എന്നിട്ടും വല്ല കാര്യമുണ്ടോ? അതില്‍ പറയുന്ന മുഹമ്മദ്‌ നബിയെ പിന്‍ പറ്റുകയും വേണം. നബി എന്ത് പറയുന്നു എന്നറിയണമെങ്കില്‍ ഇഞ്ചീല് വന്നതിനു ശേഷം 600 കൊല്ലം കൂടി കഴിയണം.

പക്ഷെ 7:157 വായിക്കുമ്പോള്‍ തോന്നുക ഇഞ്ചീല്‍ ഇതിനോടകം തന്നെ എഴുതപ്പെട്ടു എന്നാണു. അല്ലെങ്കില്‍ അതില്‍ രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക്‌ കണ്ടെത്താന്‍ കഴിയുകയില്ലല്ലോ? മാത്രവുമല്ല അവരുടെ പക്കല്‍ അതുണ്ടാകുകയും ഇല്ല.

മൂസയുടെ കാലത്ത്‌ ലഭ്യമല്ലാത്ത സുവിശേഷങ്ങളില്‍ മുഹമ്മദിനെ അന്വേഷിക്കാന്‍ പറയാന്‍ മാത്രം വിഡ്ഢിയാണോ അല്ലാഹു? (നബിയെ പറ്റി ഒന്നും പറയുന്നില്ല. വായിക്കുന്നവര്‍ വൈലന്റായി എന്റെ കൈ അന്വേഷിച്ചു വരാന്‍ സാധ്യതയുണ്ട്. അല്ലാഹുവിനെ ആകുമ്പോള്‍ ആരും പരാതി പറയാന്‍ വഴിയില്ല)

25 comments:

  1. മോസയോടു സംസാരിക്കുമ്പോള്‍ ഇഞ്ചീല്‍ എന്ന പുസ്തകം ലഭ്യമല്ല. അത് ലഭിക്കുന്നത് ഈസാ നബിയ്ക്കാനു. അതായത്‌ ഇഞ്ചീല്‍ എന്നു പറയപ്പെടുന്ന പുസ്തകം അവര്‍ക്ക്‌ കാണാന്‍ കിട്ടണമെന്കില്‍ ഒരു 1200 കൊല്ലമെന്കിലും കാത്തിരുന്നേ പറ്റൂ. എന്നിട്ടും വല്ല കാര്യമുണ്ടോ? അതില്‍ പറയുന്ന മുഹമ്മദ്‌ നബിയെ പിന്‍ പറ്റുകയും വേണം. നബി എന്ത് പറയുന്നു എന്നറിയണമെങ്കില്‍ ഇഞ്ചീല് വന്നതിനു ശേഷം 600 കൊല്ലം കൂടി കഴിയണം.

    മൂസയുടെ കാലത്ത്‌ ലഭ്യമല്ലാത്ത സുവിശേഷങ്ങളില്‍ മുഹമ്മദിനെ അന്വേഷിക്കാന്‍ പറയാന്‍ മാത്രം വിഡ്ഢിയാണോ അല്ലാഹു?

    ReplyDelete
  2. മൂസാ(അ)യുടെ പ്രാര്‍ഥനക്കുള്ള ഉത്തരം മുന്‍ വാക്യത്തിലവസാനിച്ചിരിക്കുന്നു(സൂക്തം നമ്പര്‍ 156 ല്‍ ).
    തുടര്‍ന്ന്, സന്ദര്‍ഭൌചിത്യം പരിഗണിച്ച്, മുഹമ്മദ്(സ) തിരുമേനിയെ അനുഗമിക്കുവാന്‍ ഇസ്രാഈല്യരെ ആഹ്വാനം ചെയ്തിരിക്കയാണിവിടെ. ഈ പ്രഭാഷണത്തിന്റെ ഉള്ളടക്കമിതാകുന്നു: നിങ്ങളില്‍ ദൈവാനുഗ്രഹമുണ്ടാകുവാന്‍ മൂസാ(അ)യുടെ കാലത്ത് നിശ്ചയിച്ചിരുന്ന ഉപാധികള്‍ ഇന്നും നിലവിലുണ്ട്. ഈ പ്രവാചകനില്‍ നിങ്ങള്‍ വിശ്വസിക്കേണ്ടത് അതേ ഉപാധികളുടെ താല്‍പര്യമത്രെ. ആജ്ഞാലംഘനത്തെ സൂക്ഷിക്കുന്നവരില്‍ മാത്രമേ ദൈവാനുഗ്രഹമുണ്ടാകൂ എന്ന് നിങ്ങളോട് പറഞ്ഞിരുന്നല്ലോ. എങ്കിലതാ, നിയുക്ത പ്രവാചകന്റെ നേതൃത്വം അംഗീകരിക്കാന്‍ കൂട്ടാക്കാതിരിക്കുകയാണ് ഏറ്റവും വലിയ ആജ്ഞാലംഘനം. മൌലികപ്രധാനമായ ഈ ആജ്ഞാലംഘനത്തെ സൂക്ഷിക്കാത്ത കാലത്തോളം `തഖ്വ` (സൂക്ഷ്മത)യുടെ അടിത്തറ തന്നെ നിങ്ങളില്‍ നിലനില്‍ക്കുന്നില്ല. എന്നിരിക്കെ, ശാഖാപരമായ കാര്യങ്ങളില്‍ എന്തുമാത്രം തഖ്വ വിളമ്പിയിട്ടും ഒരു പ്രയോജനവുമില്ല.
    visit www.thafheem.net

    ReplyDelete
  3. ബിന്‍ഷേഖ് ,

    അതെങ്ങിനെ മനസ്സിലായി 157 ല്‍ വര്‍ത്തമാന കാലത്തിലേക്ക് തിരിച്ചു വന്നു എന്ന്?
    158 ല്‍ ആണെങ്കില്‍ ഒക്കെ. അതിന്റെ തുടക്കം തന്നെ (പറയുക:) എന്ന് പറഞ്ഞു കൊണ്ടാണ്.

    7:158: പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്‍റെ ദൂതനാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ഏതൊരുവന്നാണോ അവന്‍റെ ( ദൂതന്‍. ) അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതനിലും വിശ്വസിക്കുവിന്‍. അതെ, അല്ലാഹുവിലും അവന്‍റെ വചനങ്ങളിലും വിശ്വസിക്കുന്ന അക്ഷരജ്ഞാനമില്ലാത്ത ആ പ്രവാചകനില്‍. അദ്ദേഹത്തെ നിങ്ങള്‍ പിന്‍പറ്റുവിന്‍ നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കാം.

    ഇത് (7:158) വായിക്കുമ്പോള്‍ ഒരു സംശയം. ഈ വാചകം ആര് ആരോടാണ് പറഞ്ഞത്‌?

    അല്ലാഹു മൂസയോടാണോ അതോ അല്ലാഹു മുഹമ്മദ്‌ നബിയോടാണോ പറഞ്ഞത്‌?

    ReplyDelete
  4. Seems you have some serious problem with your logic.

    The conversation with Moosa(AS) ends at Surat 156. This is part of a historical event at the time of Prophet Moosa(AS).

    Verse 157 is call to Christians and Jews to follow Prophet(SAW) after the advent of Prophet(SAW). There were Jews and Christians at the time of Prophet(SAW) who from their knowledge of their respective books were expecting for an unlettered Prophet. So this verse is a call to them to tell them that this is the Prophet that they were looking forward to.

    Now the question is how does one know if the verse 157 is a call to the present tense or past tense. It is evident from the fact that everyone is supposed to follow the Prophet who is sent to them.

    Prophet(SAW) came around 2000 years after Moosa(AS). And hence the people at the time of Moosa(AS) were not bound to follow Prophet(SAW) but Moosa(AS) instead. However they had the prophecy about Prophet(SAW) in their books and expected a future Prophet.

    And if you have trouble understanding what prophecy is -

    And God told Moses: “I will raise them up a Prophet from among their brethren, like unto thee, and will put my words in his mouth; and he shall speak unto them all that I shall command him.” – Deuteronomy 18:18

    So one could easily understand that verse 157 is for the people who are bound to follow Prophet(SAW) and not to those at the time of Moosa(AS).

    ReplyDelete
  5. And if you have trouble understanding what prophecy is -And God told Moses: “I will raise them up a Prophet from among their brethren, like unto thee, and will put my words in his mouth; and he shall speak unto them all that I shall command him.” – Deuteronomy 18:18

    ഖുറാനെ പറ്റി സംസാരിക്കുമ്പോള്‍ താങ്കള്‍ എന്തിനാണ് ബൈബിളിലേക്ക് പോകുന്നത്. ബൈബിള്‍ തിരുത്തി എന്നല്ലേ താങ്കളുടെ prejudiced mind പറയുന്നത്? (താങ്കള്‍ക്ക് prejudiced mind ല്‍ ബൈബിള്‍ വായിക്കാതിരുന്നു കൂടേ? അതിനു ശേഷം പോരെ ഖുറാന്‍ എങ്ങിനെ വായിക്കണമെന്ന് മറുള്ളവരെ ഉപദേശിക്കാന്‍ ?!
    ഒരു ചെറിയ ചോദ്യം.... Deuteronomy 18:18 ല്‍ പറയുന്നത് മോശയെ പോലെ ഒരു പ്രവാചകന്‍ എന്നാണ്. മുഹമ്മദ് നബി നിരക്ഷരന്‍ ആയിരുന്നു എന്ന് ഖുറാന്‍ 7:157 അടിവരയിട്ടു പറയുന്നു. താങ്കള്‍ക്കും മറിച്ചൊരു അഭിപ്രായം ഉണ്ടാവില്ലെന്ന് കരുതുന്നു. മോശ നിരക്ഷരനായിരുന്നോ ?

    Deuteronomy 18:18 ല്‍ ആ പ്രവാചകന്‍ അക്ഷരജ്ഞാനമില്ലാത്തവന്‍ ആയിരികുമെന്ന് വല്ല സൂചനയും ഉണ്ടോ?
    ഒരു പക്ഷെ താങ്കള്‍ തന്നെ പറഞ്ഞ പോലെ prejudiced mind താങ്കള്‍ക്ക് ഉള്ളത് കൊണ്ടായിരിക്കും ബൈബിളില്‍ ഇല്ലാത്തത്‌ ഉണ്ടെന്നു തോന്നുന്നത്!
    you may refer an earlier talk about the same here )



    നമുക്ക് വിഷയത്തിലേക്ക് വരാം ...

    ബിന്‍ഷേഖ് എന്ന ബ്ലോഗറോട് ചില സംശയങ്ങള്‍ ചോദിച്ചിരുന്നു. അതിനുള്ള വിശദീകരണം ഉണ്ടോ?

    ReplyDelete
  6. Sorry if my words were misleading.

    I did not intend to mention that Deuteronomy 18:18 referred to Prophet(SAW). I just wanted to give you an example of what prophecy was. As far as I understand Christians believe that this is a prophecy about the coming of Jesus. So I thought you would be able to correlate that similar prophecy was being mentioned by Quran.

    Similarly Torah and Bible had prophecies about Prophet(SAW).

    ReplyDelete
  7. അതയോ ? Deuteronomy 18:18 ലെ പ്രവചനം യേശുവിനെ കുറിച്ചാണെന്ന് താങ്കള്‍ക്ക് ഉറപ്പാണല്ലേ. എല്ലായിടത്തും ഇത് തന്നെ പറയാനുള്ള ചങ്കുറപ്പ് ഉണ്ടാകണം കേട്ടോ!

    Similarly Torah and Bible had prophecies about Prophet(SAW).

    ഇത് തന്നെയാണ് താങ്കള്‍ നേരത്തെ പറഞ്ഞ prejudiced mind. ബൈബിലില്‍ (തിരുത്തിയെന്ന് സ്വയം വിശ്വസിക്കുന്ന പുസ്തകത്തില്‍ ) മുഹമ്മദ്‌ നബിയുണ്ടെന്ന തോന്നല്‍ ഒരു പക്ഷെ ആ prejudiced mind നിന്ന് വരുന്നതാകും. അതിനെ പറ്റിയുള്ള ചര്‍ച്ച താങ്കള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ ബൈബിള്‍ ബ്ലോഗുകളില്‍ ചര്‍ച്ചയാകാം.

    ok.I will repeat the question related to this blog post in Khur-Ann.

    നമ്മള്‍ ചര്‍ച്ച ചെയ്തു കൊണ്ടിരുന്നത് ഖുറാന്‍ 7:156-157 ആണല്ലോ. അതിലെ ഓരോ വചനങ്ങള്‍ ആര് ആരോട് പറഞ്ഞു എന്നും. അതിന്റെ അടുത്ത വചനം ഇതാ.


    7:158: പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്‍റെ ദൂതനാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ഏതൊരുവന്നാണോ അവന്‍റെ ( ദൂതന്‍. ) അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതനിലും വിശ്വസിക്കുവിന്‍. അതെ, അല്ലാഹുവിലും അവന്‍റെ വചനങ്ങളിലും വിശ്വസിക്കുന്ന അക്ഷരജ്ഞാനമില്ലാത്ത ആ പ്രവാചകനില്‍. അദ്ദേഹത്തെ നിങ്ങള്‍ പിന്‍പറ്റുവിന്‍ നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കാം.

    ഇത് (7:158) വായിക്കുമ്പോള്‍ ഒരു സംശയം. ഈ വാചകം ആര് ആരോടാണ് പറഞ്ഞത്‌?

    അല്ലാഹു മൂസയോടാണോ അതോ അല്ലാഹു മുഹമ്മദ്‌ നബിയോടാണോ പറഞ്ഞത്‌?

    ReplyDelete
  8. സാജന്‍, ഞാന്‍ മനസ്സിലാക്കിയിടത്തോളം ബൈബിളിലെ പഴയ നിയമത്തിന്റെ മറ്റൊരു പതിപ്പാണ്‌ ഖുര്‍ആന്‍‍.

    ReplyDelete
  9. And if you have trouble understanding what prophecy is -

    And God told Moses: “I will raise them up a Prophet from among their brethren, like unto thee, and will put my words in his mouth; and he shall speak unto them all that I shall command him.” – Deuteronomy 18:18


    Deuteronomy 18:18 പിന്നെയും കണ്ടത്തില്‍ സന്തോഷം ..ഇതൊരു ബാധയായി കൂടിയിട്ടുണ്ടെന്നാണ് തോന്നുന്നത് ...Deuteronomy 18:18 കണ്ടാല്‍പിന്നെ എന്തെങ്കിലുമൊക്കെ അതുമായി ബന്ധപ്പെട്ടു പറയുക എന്നത് ഒരു അസുഖമായി എനിക്കും പിടിപെട്ടിട്ടുണ്ടോ എന്ന് ഞാന്‍ സംശയിക്കുന്നു ....

    “ അഞ്ചു കാര്യങ്ങള്‍ എനിക്ക് അല്ലാഹു അനുവദിച്ചു തന്നിട്ടുണ്ട്. എനിക്കു മുമ്പുള്ള ഒരു നബിക്കും അതനുവദിച്ചു കൊടുത്തിട്ടില്ല. ഒരു മാസം യാത്ര ചെയ്യേണ്ടത്ര ദൂരമുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കു പോലും എന്നെ ക്കുറിച്ചു ഭയം ജനിപ്പിച്ചു തന്നു. ഭൂമിയെ[മണ്ണിനെ] എനിക്കു നമസ്കരിക്കാനുള്ള സ്ഥലവും ശുചീകരിക്കാനുള്ള വസ്തുവുമാക്കിത്തന്നു. അതു കൊണ്ട് എന്റെ അനുയായികള്‍ക്ക് നമസ്കാരസമയമെത്തിയാല്‍ അവര്‍ നമസ്കരിക്കട്ടെ. യുദ്ധത്തില്‍ പിടിച്ചെടുക്കുന്ന കൊള്ളമുതലുകള്‍ [ ഗ്വ നാഇം] എനിക്ക് അനുവദനീയമാക്കിത്തന്നു. എനിക്കു മുമ്പ് ആര്‍ക്കും അതനുവദിച്ചു കൊടുത്തിട്ടില്ല. എനിക്ക് ശുപാര്‍ശ ചെയ്യാനുള്ള അനുമതിയും നല്‍കിയിരിക്കുന്നു. നബിമാരെ അവരുടെ ജനതയിലേക്കു മാത്രമാണ് മുമ്പ് നിയോഗിച്ചിരുന്നത്. എന്നെ നിയോഗിച്ചതാകട്ടെ മനുഷ്യരാശിക്കാകമാനവും”.ബുഖാരി [217]

    ബുഖാരിയുടെ ഹദീസില്‍ പറഞ്ഞിരിക്കുന്നത് തനിക്കു മുമ്പുള്ള ഒരു നബിക്കും അനുവദിച്ചു കൊടുത്തിട്ടില്ലാത്ത അഞ്ചു കാര്യങ്ങള്‍ അല്ലാഹു മുഹമ്മദിന് അനുവദിച്ചു കൊടുത്തിട്ടുണ്ട് എന്നാണു ...അതായത് മോശക്കില്ലാത്ത അഞ്ചു പ്രത്യേകതകള്‍..എന്നിട്ടും മോശയെപ്പോലുള്ള പ്രവാചകന്‍ മുഹമ്മദാണെന്ന് പറഞ്ഞു നടക്കുന്നവരോട് എന്ത്പറയാന്‍ ...

    ReplyDelete
  10. s7:158: പറയുക: "മനുഷ്യരേ", തീര്ച്ച്യായും ഞാന്‍ "നിങ്ങളിലേക്കെല്ലാമുള്ള" അല്ലാഹുവിന്റെ ദൂതനാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ഏതൊരുവന്നാണോ അവന്റെയ ( ദൂതന്‍. ) അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുവിന്‍. അതെ, അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്ന "അക്ഷരജ്ഞാനമില്ലാത്ത ആ പ്രവാചകനില്‍". അദ്ദേഹത്തെ നിങ്ങള്‍ പിന്പറ്റുവിന്‍ നിങ്ങള്‍ നേര്മാര്ഗം പ്രാപിക്കാം.

    പ്രിയ സാജന്‍,
    ക്ഷേമം തന്നെയല്ലേ.ജോലിത്തിരക്കു കാരണം സജീവമായി ഇടപെടാന്‍ കഴിയാത്തതില്‍ ക്ഷമ ചോദിക്കുന്നു.
    ഖുര്ആന്‍ ആത്യന്തികമായി പ്രവാചകന്‍ മുഹമ്മദിന്റെഎ ജനതയെയാണ് - അതായത് മുഹമ്മദിന്റെവ കാലം മുതല്‍ ഇനിയങ്ങോട്ട് വരാനിരിക്കുന്ന ജനതയെ –അഭിസംബോധന ചെയ്യുന്നത്.മുഹമ്മദിന് മുമ്പ് നിയോഗിക്കപ്പെട്ട പ്രവാചകന്മാരും അവരുടെ ജനതയും അവരോടുള്ള ദൈവകല്പനകളും ഖുര്ആനില്‍ സന്ദര്ഭോചിതം പരാമര്ശിഖക്കപ്പെടുന്നുണ്ട്.താങ്കള്‍ ഉദ്ധരിച്ച സൂക്തങ്ങളുടെ സംബോധിതരും മുഹമ്മദിന്റെ ജനത തന്നെയാണ്.തങ്ങള്‍ അനുധാവനം ചെയ്യുന്നു എന്നവകാശപ്പെടുന്ന പ്രവാചകന്മാര്ക്ക് നല്കപ്പെട്ട വേദങ്ങളിലും മുഹമ്മദ്‌ കൊണ്ട് വന്ന ആദര്ശം തന്നെയായിരുന്നു എന്ന് അവരോട് വ്യക്തമാക്കുകയാണിവിടെ.
    “സേര്‌ച്ലൈറ്റ്”സൂചിപ്പിച്ചതും അതുതന്നെ.
    സൂക്തം 7:158 അല്ലാഹു ആരോടാണ് പറയുന്നതെന്നു മുകളില്‍ അടയാളപ്പെടുത്തിയ ഭാഗങ്ങളില്‍ നിന്ന് എളുപ്പത്തില്‍ മനസ്സിലാക്കാമല്ലോ.

    ReplyDelete
  11. ഇല്ല ബിന്‍ഷേഖ്, മനസ്സിലായില്ല. കാരണം. ആ വാചകത്തില്‍ ഒരു "ഞാന്‍" ഉണ്ട്


    7:158: പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്‍റെ ദൂതനാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ഏതൊരുവന്നാണോ അവന്‍റെ ( ദൂതന്‍. )

    ഇത് അല്ലാഹു പറയുന്നതാകാന്‍ ഒരു തരവും ഇല്ല. കാരണം അല്ലാഹു തന്നെ അല്ലാഹുവിന്റെ ദൂതന്‍ ആകില്ലല്ലോ? പിന്നെ ഇത് ആര് ആരോട് പറഞ്ഞതാണ്? ഈ സാഹിത്യ ഭാഷ മനസ്സിലാക്കി തരുമോ?

    ReplyDelete
  12. This comment has been removed by the author.

    ReplyDelete
  13. പറയുക;പ്രഖ്യാപിക്കുക എന്നെല്ലാം പറഞ്ഞു കൊണ്ട് തുടങ്ങുന്ന അനേകം സൂക്തങ്ങളുണ്ട്. പ്രവാചകന്മാരോടുള്ള ഒരു കല്പനയാണത്.
    ഉദാഹരണത്തിനു അദ്ധ്യായം 112 കാണുക.
    "പറയുക,!
    അവനാണ് അല്ലാഹു. അവന്‍ ഏകനാണ്.
    അല്ലാഹു ആരെയും ആശ്രയിക്കാത്തവനാണ്. ഏവരാലും ആശ്രയിക്കപ്പെടുന്നവനും.
    അവന്‍ പിതാവോ പുത്രനോ അല്ല.
    അവനു തുല്യനായി ആരുമില്ല"
    അതായതു അല്ലാഹു തന്റെ ദൂതന്മാരോട് അവരുടെ ജനതയ്ക്ക് മുമ്പാകെ പ്രഖ്യാപിക്കാന്‍ നിര്ദ്ദേ ശിക്കുന്ന സൂക്തങ്ങള്‍ എന്നര്ത്ഥംവ.
    ഇതില്‍ മനസ്സിലാകായ്മ എന്താണെന്ന് മനസ്സിലാവുന്നില്ലല്ലോ സാജന്‍.

    ReplyDelete
  14. പറയുക;പ്രഖ്യാപിക്കുക എന്നെല്ലാം പറഞ്ഞു കൊണ്ട് തുടങ്ങുന്ന അനേകം സൂക്തങ്ങളുണ്ട്. പ്രവാചകന്മാരോടുള്ള ഒരു കല്പനയാണത്....
    ...ഇതില്‍ മനസ്സിലാകായ്മ എന്താണെന്ന് മനസ്സിലാവുന്നില്ലല്ലോ സാജന്‍.


    ഇതൊന്നും അല്ല ഞാന്‍ ചോദിച്ചത്. ചോദിച്ചത് വളരെ ലളിതമായ കാര്യമാണ്. 7:158 ല്‍ "ഞാന്‍" എന്ന പദം കണ്ടുവോ? ബോള്‍ഡ്‌ അക്ഷരങ്ങളില്‍ താഴെ വേണ്ടും കൊടുക്കാം.

    7:158: പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്‍റെ ദൂതനാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ഏതൊരുവന്നാണോ അവന്‍റെ ( ദൂതന്‍. )

    ഇതില്‍ പരാമര്‍ശിക്കുന്ന 'ഞാന്‍' ആരാണ്? അല്ലാഹുവാണോ നബിയാണോ?

    ReplyDelete
  15. {{ഇതില്‍ പരാമര്‍ശിക്കുന്ന 'ഞാന്‍' ആരാണ്? അല്ലാഹുവാണോ നബിയാണോ?}}
    പ്രസ്തുത "ഞാന്‍" നബിയാണ്,വാക്യം ദൈവതിന്റെതും.
    സാജന്റെ അടുത്ത ചോദ്യം ഊഹിക്കാം.

    ReplyDelete
  16. ഊഹിച്ചെങ്കില്‍ ഉത്തരവും ആകാം.

    അല്ലെങ്കില്‍ കണ്‍ഫ്യൂഷന്‍ വേണ്ട. ഞാന്‍ ചോദിക്കാം.


    'ഞാന്‍' എന്നത് പറഞ്ഞത് നബിയെങ്കില്‍ പറഞ്ഞത് എങ്ങിനെ ദൈവമാകും? ദൈവം പറഞ്ഞത്‌ കേട്ട് അത് അതേപടി പറയുക എന്ന ശൈലിയാണ് ഖുരാനുടനീളം. പിന്നെങ്ങിനെ ചില സ്ഥലങ്ങളില്‍ 'ഞാന്‍' എന്ന് പറയുന്നു? നബി സ്വന്തം മനസ്സില്‍ നിന്ന് എടുത്തു പറയുമ്പോഴല്ലേ 'ഞാന്‍' എന്ന് പറയുക? കാന്‍ യു എക്സ്പ്ലെയിന്‍ ?

    ReplyDelete
  17. :)
    സാജന്‍.താങ്കള്‍ ഒരു പുസ്തകമെടുത്തു അതിലെ സംഭാഷണ രീതിയിലുള്ള വാക്യങ്ങള്‍ വായിക്കുന്നു.പ്രസ്തുത വാക്യങ്ങള്‍ ആരുടേതാണെന്ന് താങ്കള്‍ പറയുക.പുസ്തക കര്‍ത്താവിന്റെയോ അതോ അതിലെ സംഭാഷണം ഉരുവിടുന്നവരുടെയോ?

    ReplyDelete
  18. ആരുടെയായിരിക്കും? താങ്കള്‍ വിശദീകരിച്ചാല്‍ നന്നായിരുന്നു.

    ReplyDelete
  19. സാജന്‍ ഉദ്ദേശിക്കുന്ന ഈ "വിശദീകരണം" എന്താണ്?

    ReplyDelete
  20. താങ്കള്‍ ഒരു പുസ്തകമെടുത്തു അതിലെ സംഭാഷണ രീതിയിലുള്ള വാക്യങ്ങള്‍ വായിക്കുന്നു.പ്രസ്തുത വാക്യങ്ങള്‍ ആരുടേതാണെന്ന് താങ്കള്‍ പറയുക.പുസ്തക കര്‍ത്താവിന്റെയോ അതോ അതിലെ സംഭാഷണം ഉരുവിടുന്നവരുടെയോ?

    എടുക്കാം ...

    അതില്‍ കഥാപാത്രങ്ങളാണ് സംസാരിക്കുക.quote ല്‍ ആണെങ്കില്‍ താഴെ പറയുന്ന അര്‍ത്ഥമാണ് വരിക.
    . 'ഞാന്‍' എന്ന് പറഞ്ഞാല്‍ അത് പറഞ്ഞ കഥാപാത്രത്തെ സൂചിപ്പിക്കുന്നു. 'അവന്‍ ' എന്ന് പറഞ്ഞാല്‍ മറ്റൊരാളെ സൂചിപ്പിക്കുന്നു.

    quote ഇല്ലാതെയാണെങ്കില്‍ 'ഞാന്‍' എന്ന് പറഞ്ഞാല്‍ എഴുത്തുകാരനെ സൂചിപ്പിക്കുന്നു.
    (തെറ്റുണ്ടെങ്കില്‍ തിരുത്താം)


    ഖുറാന്‍ ഞാന്‍ മനസ്സിലാക്കിയടതോളം അല്ലാഹു വിശ്വാസികളോട് പറയുന്നതാണ്. (മുഹമ്മദ്‌ വഴിയായി.) മുഹമ്മദ്‌ അല്ലാഹുവില്‍ നിന്ന് കേള്‍ക്കുന്നതാണ്/വായിക്കുന്നതാണ് ഉരുവിടുന്നത്.
    അതില്‍ നബിയുടെതായി ഒരു കൂട്ടി ചേര്‍ക്കലും ഇല്ലല്ലോ? (തെറ്റുണ്ടെങ്കില്‍ തിരുത്താം)

    7:158 ലെ സൂക്തം എടുക്കുക...

    "പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്‍റെ ദൂതനാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ഏതൊരുവന്നാണോ അവന്‍റെ ( ദൂതന്‍. ) "

    "പറയുക" എന്ന് പറയുന്നത് . അല്ലാഹു നബിയോട്‌ ആവശ്യപ്പെടുന്നു, താന്‍ പറയുന്നത് പോലെ വിശ്വാസികളോട് പറയാന്‍. ശരിയല്ലേ?
    പ്രവാചകന്മാരോടുള്ള ഒരു കല്പനയാണത്. എന്ന് താങ്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

    അതായത്‌ സംഭാഷണം ആരംഭിക്കുന്ന 'കഥാപാത്രം' ഇവിടെ അല്ലാഹുവാണെന്ന് വ്യക്തം.

    അങ്ങിനെ പറയുമ്പോള്‍ "ഞാന്‍ " എന്ന് പരാമര്‍ശിക്കുന്ന വ്യക്തി അല്ലാഹു ആയിരിക്കണം. അതെങ്ങിനെ നബിയായി എന്ന് താങ്കള്‍ക്ക് വിശദീകരിക്കാമോ?

    ReplyDelete
    Replies
    1. അപ്പോൾ പറയുക എന്ന് പറഞ്ഞത് ആരാ??
      നീ ഇത്രക്ക് വലിയ മണ്ടനാണോ

      Delete
  21. 1. മൂസാ അല്ലാഹുവിനോട് : ഞങ്ങള്‍ക്ക് ഈ ലോകത്ത് നന്മരേഖപ്പെടുത്തേണമേ, പരലോകത്തും! ഞങ്ങള്‍ നിന്നിലേക്ക് മടങ്ങിയിരിക്കുന്നു.`

    2. അല്ലാഹു മൂസായോട് : മറുപടിയായി അരുളി: `ശിക്ഷ ഞാനുദ്ദേശിക്കുന്നവര്‍ക്ക് ബാധകമാക്കുന്നു. എന്നാല്‍ എന്റെ അനുഗ്രഹം സകല വസ്തുക്കളെയും ഉള്‍ക്കൊള്ളുന്നുണ്ട്. അനുസരണക്കേട് വെടിയുകയും സകാത്തു നല്‍കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നവരുടെ പേരില്‍ നാം അതു രേഖപ്പെടുത്തുന്നു.

    3. ആര് ആരോട് എന്ന് എനിയ്ക്ക് തിരിച്ചറിയുവാന്‍ സാധിക്കാത്തത് : തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തിക്കാണുന്ന നിരക്ഷരനായ പ്രവാചകദൂതനെ പിന്തുടരുന്നവരാരോ, (അവരാകുന്നു ഇന്ന് ഈ അനുഗ്രഹത്തിന് അര്‍ഹരായിട്ടുള്ളവര്‍). അദ്ദേഹം അവര്‍ക്ക് നന്മ വിധിക്കുന്നു. തിന്മ വിലക്കുന്നു. അവര്‍ക്കായി ശുദ്ധ വസ്തുക്കള്‍ അനുവദിച്ചുകൊടുക്കുന്നു. അശുദ്ധ വസ്തുക്കളെ നിരോധിക്കുകയും ചെയ്യുന്നു. അവരെ ഞെരിച്ചുകൊണ്ടിരുന്ന ഭാരങ്ങള്‍ ഇറക്കിവയ്ക്കുന്നു. അവരെ വരിഞ്ഞുമുറുക്കിയിരുന്ന ചങ്ങലകള്‍ പൊട്ടിച്ചെറിയുന്നു. അതിനാല്‍ അദ്ദേഹത്തെ വിശ്വസിക്കുകയും ബലപ്പെടുത്തുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിച്ച വെളിച്ചത്തെ പിന്തുടരുകയും ചെയ്യുന്നവര്‍ മാത്രമാകുന്നു വിജയം പ്രാപിക്കുന്നവര്‍.

    4. അല്ലാഹു മൂസായോട് (?) / മുഹമ്മദ്‌ നബിയോട് (?) : പറയുക: അല്ലയോ മനുഷ്യരേ, ഞാന്‍ നിങ്ങളെല്ലാവരിലേക്കും, ആകാശഭൂമികളുടെ ആധിപത്യത്തിനുടയവനായ ദൈവത്തിന്റെ ദൂതനാകുന്നു. അവനല്ലാതെ ദൈവമേതുമില്ല. ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും അവന്‍ മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുവിന്‍; അവന്‍ നിയോഗിച്ച നിരക്ഷരനായ പ്രവാചകനിലും. അദ്ദേഹമോ, അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്നു. അദ്ദേഹത്തെ പിന്തുടരുവിന്‍, നിങ്ങള്‍ സന്മാര്‍ഗം പ്രാപിച്ചേക്കാം.

    ഖുര്‍ആന്‍ 7: 156-158 സൂക്തങ്ങള്‍ കഥാപാത്രങ്ങളുടെ പേര് പിരിചെഴുതിയപ്പോള്‍ ഞാന്‍ മനസ്സിലാക്കിയതാണ് മുകളില്‍ എഴുതിയത്.

    തുടരും....

    ReplyDelete
  22. ഇവിടെ വൈരുധ്യം ഉണ്ടെന്നു വരുത്തി തീര്‍ക്കാന്‍ താങ്കള്‍ വല്ലാതെ ബുദ്ധിമുട്ടുന്നല്ലോ സാജന്‍,
    ഖുര്‍ആന്‍ ഒരാവര്‍ത്തി വായിച്ചാല്‍,ഖുര്‍ആനിന്റെ ശൈലി മനസ്സിലാക്കിയാല്‍ തീരാവുന്ന ഒരു സംശയം മാത്രം.

    ReplyDelete
  23. ഇവിടെ വൈരുധ്യം ഉണ്ടെന്നു വരുത്തി തീര്‍ക്കാന്‍ താങ്കള്‍ വല്ലാതെ ബുദ്ധിമുട്ടുന്നല്ലോ സാജന്‍,

    ഇതല്ല ഞാന്‍ ചോദിച്ചതിന്റെ ഉത്തരം.


    ഖുര്‍ആന്‍ ഒരാവര്‍ത്തി വായിച്ചാല്‍,ഖുര്‍ആനിന്റെ ശൈലി മനസ്സിലാക്കിയാല്‍ തീരാവുന്ന ഒരു സംശയം മാത്രം.


    ഇത്രയം കാലം ഖുറാന്‍ വായിച്ചിട്ടും ഈ ശൈലിയെ പറ്റി ചോദിച്ചപ്പോള്‍ താങ്കള്‍ മറുപടി പറയുന്നില്ല. പിന്നെ ഞാന്‍ ഞാന്‍ വായിചിട്ട് എന്ത് കിട്ടാന്‍. താങ്കള്‍ക്കറിയില്ലെങ്കില്‍ അത്രയെങ്കിലും പറയുക.

    ചോദ്യം അവിടെയൊന്നും നില്‍ക്കില്ല എന്നറിഞ്ഞു കൊണ്ടാണോ മറുപടി പറയാത്തത്?

    7:158 പറയുക: അല്ലയോ മനുഷ്യരേ, ഞാന്‍ നിങ്ങളെല്ലാവരിലേക്കും, ആകാശഭൂമികളുടെ ആധിപത്യത്തിനുടയവനായ ദൈവത്തിന്റെ ദൂതനാകുന്നു. അവനല്ലാതെ ദൈവമേതുമില്ല. ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും അവന്‍ മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുവിന്‍; അവന്‍ നിയോഗിച്ച നിരക്ഷരനായ പ്രവാചകനിലും. അദ്ദേഹമോ, അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്നു. അദ്ദേഹത്തെ പിന്തുടരുവിന്‍, നിങ്ങള്‍ സന്മാര്‍ഗം പ്രാപിച്ചേക്കാം

    ഇതേ സൂക്തത്തില്‍ തന്നെ ... 'ഞാന്‍' എന്ന് ആരെ ഉദേസിക്കുന്നുവോ ആ വ്യക്തിയെ തന്നെ 'അദ്ദേഹം' എന്ന് വിശേഷിപ്പിക്കുന്നു. പക്ഷെ ഈ സംഭാഷണം പറയുന്ന കഥാപാത്രം അല്ലാഹുവും ഈ വ്യക്തിയെ അല്ല.!

    ഇത് ആര് ആരോട് പറയുന്ന സംഭാഷണമാണെന്ന് ചോദിച്ചാല്‍ മറുപടി പരിഹാസവും.

    ആ സൂക്തത്തിലെ 'ഞാന്‍ ' എന്നതിന് പകരം 'അദ്ദേഹം' എന്നായിരുന്നെന്കില്‍ ഈ സൂക്തം മനസിലാകാന്‍ ബുദ്ധിമുട്ടില്ല. നിരക്ഷരനായ നബിക്ക്‌ ഭാഷയുടെ ഗ്രാമര്‍ അറിയില്ലെന്ന് വ്യക്തം. അല്ലെങ്കില്‍ അല്ലാഹു പറഞ്ഞ കൊടുത്ത വാക്യം വളച്ചൊടിച്ചു. അതിനു മറുപടി പറയാതെ ഖുറാന്‍ വായിച്ചാല്‍ ശൈലി മനസിലാകും എന്ന് പറയുന്നതില്‍ എന്ത് മാന്യതയാനുല്ലത്?

    ReplyDelete
  24. "ഖുര്‍ആന്റെ ദൈവികതക്ക് പത്താമത്തെ തെളിവ്. എന്ന ബ്ലോഗില്‍ ബിന്‍ഷേഖ് എന്ന ബ്ലോഗര്‍ക്കുള്ള മറുപടി ഇവിടെ കൊടുക്കുന്നു. അവിടെ കൊടുത്തിട്ട് കാര്യമുണ്ടെന്നു തോന്നുന്നില്ല. വെളിച്ചം കാണില്ല. ലത്തീഫ് ഭഗവാന്‍ പ്രസാദിക്കണം.


    താങ്കള്‍ എന്ത് വിചാരിച്ചാലും എനിക്ക് വിരോധമില്ല. ഒരു വശം മാത്രമേ ലത്തീഫ് അവിടെ വച്ചിട്ടുള്ളൂ.
    എനിക്ക് പറയാനുള്ളത്‌ മൂന്നു ബ്ലോഗിലായി എഴുത്ത വച്ചിട്ടുണ്ട്. മറുപടി വേണമെങ്കില്‍ അവിടെയാകാം

    ഇതോ പ്രവചനം ?

    മറ്റൊരു പ്രവചനം

    പാഴായ പ്രവചനം

    ReplyDelete

ആശയസംവാദമാണിവിടെ അഭികാമ്യം ... ആശയം ഇല്ലെങ്കില്‍ കമന്റ് ചെയ്യരുതു്.ഖുര്‍ ആനിനെ പറ്റിയാണിവിടെ ചര്‍ച്ച. ഖുര്‍ ആനിന്റെ/ഹദീസിന്റെ ഉള്ളില്‍ നിന്നു തന്നെ ലഭ്യമായ ആശയങ്ങള്‍ ഉപയോഗിക്കുക.